Novel

💕അഭിനവി💕 ഭാഗം 25

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

” ആതൂ…” മാളിലേക്കു കയറിയതും ആരോ തന്നെ വിളിച്ചതു കേട്ട് തിരിഞ്ഞു നോക്കിയ ആതിര തങ്ങളുടെ അടുത്തേക്ക് വരുയാളെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…

” വിഷ്ണുവേട്ടൻ… ”

ആതിരയുടെ ചുണ്ടുകൾ മൊഴിഞ്ഞു… അപ്പോഴേക്കും വിഷ്ണു അവരുടെ അടുത്തേക്ക് വന്നിരിന്നു…

“ആഹാ വലുകളെല്ലാമുണ്ടല്ലോ… ”

വിഷ്ണു ആതിരയുടെ കുടെയുള്ളവരെ നോക്കി പറഞ്ഞു… അതിനവർ എല്ലാരും നല്ലൊരു ചിരിയും തിരിച്ചു കൊടുത്തു…

” അല്ല ചേട്ടനെന്താ ഇവിടെ… ”

ആതിര വിഷ്ണുവിനോട്‌ ചോദിച്ചു…

” ഞങ്ങൾ ഫ്രെണ്ട്സ് എല്ലാവരുമായി കുറച്ചു സാധനങ്ങൾ മേടിക്കാൻ വേണ്ടി വന്നതാ.. അല്ല നിങ്ങൾക്കിന്ന് ക്ലാസ്സില്ലായിരുന്നോ… ”

” ഉച്ച കഴിഞ്ഞു ഫ്രീയായിരുന്നു.. അതോണ്ടൊന്നു കറങ്ങാമെന്നു വിചാരിച്ചു.. ”

അഭി പറഞ്ഞു…

” എന്നിട്ട് കറക്കമെല്ലാം കഴിഞ്ഞോ.. ”

” എവിടെന്നു.. ഇവിടെ വന്നു ഒരു സിനിമ കണ്ടു.. പിന്നെ ഇപ്പോൾ മാളിൽ കൂടെയൊന്നു കേറിയേക്കാമെന്നു വിചാരിച്ചു.. ”

അജോ പറഞ്ഞു.. അപ്പോഴും ആതിര വിഷ്ണുവിന്റെ അടുത്ത് തന്നെയായിരുന്നു…

” അല്ല ചേട്ടായി ഒന്നും മേടിച്ചില്ലേ.. ”

ആതിര ചോദിച്ചു..

” അതൊക്കെ മേടിച്ചു. പോകാൻ വേണ്ടി ഇറങ്ങിയാപ്പോഴാ നിങ്ങളെ കണ്ടത്, അപ്പോൾ പിന്നെ നിങ്ങളെ കൂടെയൊന്നു കാണാമെന്നു വച്ചു..”

” മ്മ്മ്. ഉവ് ഉവ്വേ… ഇവളെ കാണാൻ വേണ്ടി വന്നുന്നു പറഞ്ഞാൽ പോരെ വിഷ്ണു ചേട്ടാ.. ”

അജോയൊരു ആക്കിയ രീതിയിൽ പറഞ്ഞു.. അതു കേട്ടതും ആതിര നാണിച്ചു നിന്നു…

” അപ്പോൾ നിങ്ങൾക്കു മനസിലായല്ലോ , എന്നാ നിങ്ങളുടെ പണി നടക്കട്ടെ, ഇവളെ ഞാൻ കൊണ്ടു പോകുവാ.. നിങ്ങൾ പോകാറാകുമ്പോൾ വിളിച്ചാൽ മതി ”

വിഷ്ണു ആതിരയെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു..

” ശെരി ചേട്ടാ… പിന്നെ അവളെ ഇതു പോലെ തന്നെ തിരിച്ചു തന്നെക്കണേ ”

ആതിരയെ വിഷ്ണുവിന്റെ അടുത്താക്കി പോകാൻ നേരം അജോ വിഷ്ണുവിനോട്‌ വിളിച്ചു പറഞ്ഞിട്ടോടി.. ഇല്ലേൽ വിഷ്ണുവിന്റെ കൈയിൽ നിന്നും കിട്ടുമെന്നു അവനും നന്നായി അറിയാം… അവരെ നോക്കിയൊന്നു ചിരിച്ചിട്ടു വിഷ്ണു ആതിരയെയും കൊണ്ടു എസ്കലേറ്ററിൽ കേറി അടുത്ത ഫ്ലോറിലേക്കു പോയി ..

എന്നാൽ വിഷ്ണുവിന്റെ അടുത്ത് നിന്നും ഓടിയാ അജോ ചെന്നു ഒരു ഷോപ്പിൽ നിന്നുമിറങ്ങി വന്ന മാളവികയുമായി കൂട്ടിയിടിച്ചു ചെറിയൊരു ശബ്ദത്തോടെ നിലത്തേക്ക് വീണു…

അജോയുടെ അടുത്തേക്ക് വന്ന നവിയും ഫ്രെണ്ട്സും കാണുന്നത് നിലത്തു വീണു കിടക്കുന്ന മാളവികയെയും അവളുടെ മുകളിൽ വീണപടി കിടക്കുന്ന അജോയെയാണ്…

” ഈശ്വര പ്രണയം പറയാൻ വന്നിട്ട് അവൻ അവളെ ഇവടെ വച്ചു ബലാത്സംഗം ചെയുവോ.. ”

ഇതും പറഞ്ഞു കൊണ്ടു നവി വേഗം അവരുടെ അടുത്തേക്ക് ചെന്നു… അപ്പോഴേക്കും മാളവികയുടെ ഫ്രെണ്ട്സും പിന്നെ കടയുടെ അടുത്തുണ്ടായിരുന്നവരും അവരുടെ അടുത്തേക്ക് ചെന്നു അവരെ രണ്ടു പേരെയും പിടിച്ചേണീയിപ്പിച്ചു…

” എവിടെ നോക്കിയടോ നടക്കുന്നത്… ”

അവരെ രണ്ടുപേരെയും പിടിച്ചെണിയിപ്പിച്ചൊരാൾ ദേഷ്യത്തോടെ അജോയോടു ചോദിച്ചു.. പക്ഷെ അവൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. അവന്റെ മനസിലപ്പോൾ തന്റെ നെഞ്ചോടു ചേർന്ന് കിടന്ന മാളവികയും അവളുടയാ കരിനീല കണ്ണുകളും മാത്രമായിരുന്നു…

” സോറി ഞാൻ ഓടി വന്നപ്പോൾ കണ്ടില്ല… ”

അജോ യാന്ത്രീകമായി മാളവികയോടു പറഞ്ഞു… അവളുടെ അവസ്ഥയും മറിച്ചല്ലായിരുന്നു…

രണ്ടു പേർക്കും കുഴപ്പമൊന്നുമില്ലാന്നറിഞ്ഞപ്പോൾ അവിടെ കൂടി നിന്നവരെല്ലാം പിരിഞ്ഞു പോയി അവസാനമവിടെ മാളവികയും മാളവികയുടെ ഫ്രെണ്ട്സും അജോയും അജോയുടെ ഫ്രെണ്ട്സും മാത്രമായി… അപ്പോഴും രണ്ടു പേരും പരസ്പരം നോക്കി നിൽക്കുവായിരുന്നു…

” ടാ ഒരു മയത്തിലൊക്കെ നോക്ക്, അവളെ നിന്റെ കാമുകിയല്ല, അതിനെപ്പറ്റി സംസാരിക്കാനാണു ഇവിടെ വന്നത് ”

നവി അജോയുടെ ചെവിയിൽ പതിയെ പറഞ്ഞു…

” ടി ഇങ്ങനെ നോക്കി നില്കാതെ വല്ലതും പറയാനുണ്ടേൽ പറഞ്ഞിട്ടങ്ങു വന്നാൽ മതി, ഞങ്ങൾ താഴെ കണ്ടേക്കാം… ”

” അതേ ഞങ്ങളീ സ്വർഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല….”

ഇത്രയും പറഞ്ഞു മാളവികയുടെ രണ്ടു ഫ്രണ്ട്സും അവിടെ നിന്നും പോയി… അതു കേട്ടതും അജോയ്ക്കും ഫ്രെണ്ട്സിനും ഒന്നും മനസ്സിലായില്ലാ.. പക്ഷെ മാളവിക അവിടെ നക്കും കടിച്ചു കണ്ണുമടച്ചു നിൽക്കുവായിരുന്നു…

അതൂടെ കണ്ടപ്പോൾ അഭിക്ക് കാര്യം മനസിലായി…

” രെമ്യ നവി അർജുനെ നമ്മുക്കുമങ്ങു പോയേക്കാം.. വെറുതെ എന്തിനാ കട്ടുറുമ്പ് ആകുന്നത്… ”

അഭിയൊരു ചിരിയോടെ മറ്റുള്ളവരോടും പറഞ്ഞു.. അതു കേട്ടപ്പോൾ നവിക്കും കാര്യങ്ങൾ ഏകദേശം മനസിലായി..

” ഓൾ ദേ ബെസ്റ്റ് അളിയാ.. പറയാനുള്ളത് രണ്ടു പേരും മനസ് തുറന്നു പറയ് ”

നവി അജോയെയും മാളവികയെയും നോക്കിയൊന്നു ചിരിച്ചുകൊണ്ടു ഇത്രയും പറഞ്ഞു മറ്റുള്ളവരെയെയും കൂട്ടി അവിടെ നിന്നും മാറി…

” അല്ല അവിടെ എന്താ ശെരിക്കും സംഭവിച്ചത്.. ”
അവരുടെ അടുത്ത് നിന്നും മാറിയതും അർജുൻ ചോദിച്ചു…

” എടാ… മണ്ട അജോയ്ക്ക് മാളവികയോടുള്ള ഇഷ്ടം അവള്ക്ക് തിരിച്ചും അവനോടുണ്ട്… അതു അവളുടെ ഫ്രണ്ട്സിനറിയാം.. അതാണ് അവർ അങ്ങനെ പറഞ്ഞു കൊണ്ടു അവിടെ നിന്നും പോയത്… ”

നവി അർജുനോടു പറഞ്ഞു..

” കറക്റ്റ് ചേട്ടാ.. ”

ഇതും പറഞ്ഞു കൊണ്ടു മാളവികയുടെ ഫ്രെണ്ട്സ് നവിയുടെയും ഫ്രണ്ട്സിന്റെയും അടുത്തേക്ക് വന്നു…

” ആ വന്നല്ലോ വനമാല.. നിങ്ങളെ സമ്മതിചിരിക്കുന്നു… നിങ്ങളുടെ ഇടപെടലുള്ളത് കൊണ്ടു ഒരു പ്രണയം പെട്ടെന്ന് സഫലമായി… ”

മാളവികയുടെ ഫ്രണ്ട്സിനെ കണ്ടുകൊണ്ടു അഭി പറഞ്ഞു.. .

” അല്ല നിങ്ങളുടെ പേര് മറന്നു… ”

” ജെനിഫർ ”

” അഞ്ജന ”

” അവൾക്കും ആ ചേട്ടനെ ഭയങ്കര ഇഷ്ട്ടമാണ് അതു എന്ന് മുതലാ തുടങ്ങിയതെന്ന് അറിയില്ല. പക്ഷെ പെണ്ണിന്റെ അസ്ഥിക്ക് പിടിച്ചേക്കുവാ…

ഞങ്ങൾ പലതവണ അവളോട് പറഞ്ഞതാ ചെന്നു ഇഷ്ട്ടം പറയാൻ.. പക്ഷെ അവൾക്കു പേടി.. ഒരു പെണ്ണ് ചെന്നു ഇഷ്ടം പറഞ്ഞാൽ അവളെ മോശക്കാരിയായി കാണുമൊന്നു…”

” അവളെയും തെറ്റ് പറയാൻ പറ്റില്ല… പലരും ഇങ്ങനെ ചിന്തിക്കുന്നത് കൊണ്ടാണ് പല പ്രണയങ്ങളും പൂവണിയാതെ പോകുന്നത്…”

അഞ്ജന പറഞ്ഞതും നവിയും അതേ ഫ്ലോയിൽ പറഞ്ഞു… പക്ഷെ അതിനു ശേഷമാണ് അവൻ രെമ്യയുടെ കാര്യമോർത്തത്…

നവി അവളെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ ചെറുതായി ഇറനണിഞ്ഞത് അവൻ കണ്ടു..

പക്ഷെ പെട്ടെന്ന് തന്നെയവൾ ആ കണ്ണുനീര് തുടച്ചു കളഞ്ഞു മാളിലെ കടകളിലേക്ക് നോട്ടം മാറ്റി… അതു കണ്ടതും ഒന്നും പറയണ്ടായിരുന്നുന്നു നവിക്ക് തോന്നി…

” ഒരു ദിവസവും ആ ചേട്ടൻ അവളുടെ അടുത്ത് വന്നു പോയാൽ പിന്നെ ഞങ്ങൾക്ക് സ്വസതത തരില്ലവൾ , ആ ചേട്ടൻ എന്നേ കാണാൻ വേണ്ടി മാത്രമല്ലേ വന്നത്.. ആ ചേട്ടൻ വന്നപ്പോൾ കണ്ണ് എന്റെ നേർക്ക് മാത്രമല്ലായിരുന്നോ…

ഇങ്ങനെ ഓരോന്ന് പറഞ്ഞു വെറുപ്പിക്കും… പിന്നെ ഞങ്ങൾക്കും തോന്നി ആ ചേട്ടനും അവളെ ഇഷ്ടമാണെന്ന്..

രണ്ടു പേരും തുറന്നു പറയില്ല.. പിന്നെ ഞങ്ങൾ ഇതേയൊരു വഴി കണ്ടുള്ളു.. ”

ജെന്നിഫറൊരു ചിരിയോടെ തന്നെ പറഞ്ഞു…

” അതേതായാലും നന്നായി… ഇല്ലേലൊരു മെഗാ സീരിയൽ പോലെ പോയേനെ അവരുടെ പ്രണയം… ”

അഭിയൊരു ചിരിയോടെ തന്നെ അവരോടു പറഞ്ഞു… അവർ രണ്ടുപേരുമായി നവിയും ഫ്രെണ്ട്സും പെട്ടെന്ന് തന്നെ കൂട്ടായി… അവരുടെ കൂടെ കൂടി രെമ്യയുടെ വിഷമവും അവൾ മറന്നു…

കുറച്ചു സമയം കഴിഞ്ഞതും അജോയും മാളവികയും കൂടി നവിയുടെയും ഫ്രണ്ട്സിന്റെയുമടുത്തെക്ക് വന്നു..

” എന്തായി… ”

മാളവിക അടുത്ത് വന്നതും ജെനീഫർ ചോദിച്ചു… അതിനവൾ മറുപടി പറയാതെ നാണത്തോടെ താഴോട്ടും നോക്കി നിന്നു..

” ഇവൾക്കും നാണമോ.. അപ്പോൾ ഇതൊക്കെ നിനക്ക് അറിയാമായിരുന്നല്ലെ.. ”

അഞ്ജന അവളെ കളിയാക്കികൊണ്ടു പറഞ്ഞു…

” എന്താ മോനെ success അയോ.. ”

നവി അജോയോടു ചോദിച്ചതും അവൻ നവിയെ കെട്ടിപിടിച്ചു അവന്റെ സന്തോഷം അറിയിച്ചു…

” ചേട്ടാ ചിലവ് വേണട്ടോ.. ഞങ്ങൾ കാരണമാണ് ഇപ്പോൾ എല്ലാം ശെരിയായത്.. ”

അഞ്ജന അജോയോടു പറഞ്ഞു…

” അതിനെന്താ.. ഇന്നത്തെ ചിലവ് എന്റെ വക പോരെ… ”

അജോ എല്ലാവരോടുമായി പറഞ്ഞു.. അവർ ഒക്കെ പറഞ്ഞതും എല്ലാരും കൂടെ ഫുഡ്‌ കോർട്ട് നോക്കി നടന്നു… അപ്പോഴും നവിയുടെ ഫോണിലെക്കൊരു കാൾ വന്നു.. അവൻ അതെടുത്തു സംസാരിച്ചു കൊണ്ടു നിന്നു…അപ്പോഴേക്കും മറ്റുള്ളവർ മുന്നോട്ടു നടന്നു.. അഭി മാത്രം നവീന്റെ കൂടെ നിന്നു…

ഫോൺ വച്ച ശേഷം എന്തോ ആലോചിച്ചു തീരുമാനിച്ചു കൊണ്ടു അവൻ അഭിയെയും കൂട്ടി മുന്നോട്ടു നടന്നു… അപ്പോഴേക്കും എല്ലാവരും അവിടെയൊരു ബേക്കറിയിലേക്ക്…

” ടാ അജോ.. നമുക്ക് മോളിലേക്ക് പോകാം, ആതിര വിഷ്ണുവും അവിടെയുണ്ട്… ”

ബേക്കറിയിലേക്ക് കേറാൻ തുടങ്ങിയാ എല്ലാവരോടുമായി നവി പറഞ്ഞു… പതിവില്ലാതെ അവന്റെ മുഖത്തെ ദേഷ്യം എല്ലാവരെയും അത്ഭുതപെടുത്തിയെങ്കിലും ആരും അവനോടു അതേ പറ്റി ചോദിച്ചില്ല…

അടുത്ത ഫ്ലോറിലേക്ക് പോകാൻ വേണ്ടി എസ്കലേറ്ററിന്റെ അടുത്തേക്കെ ചെന്നു… ജെന്നിഫറും അഞ്ജനയും ആദ്യം കേറി പുറകെ രെമ്യയും അർജുനും..

അതിനു പുറകിലായി അജോയും മാളവികയും അവരെന്തെക്കെയൊ പറഞ്ഞു കൈയും കോർത്തു പിടിച്ചാണ് നടപ്പ്..

ഏറ്റവും പുറകിലായിയാണ് അഭിയും നവിയും എസ്കലേറ്ററിൽ കേറിയത്…

” ചേച്ചി അവർ തമ്മിൽ ഇഷ്ട്ടത്തിലാണോ.. ”

അഞ്ജന, അഭിയെയും നവിയെയും ചൂണ്ടി രെമ്യയോടു ചോദിച്ചു…

” അങ്ങനെ ചോദിച്ചാൽ അതിതു വരെ ഞങ്ങള്ക്ക് പോലും മനസിലായിട്ടില്ല…

ചിലപ്പോൾ തോന്നും അവർ രണ്ടു പേരും കട്ട പ്രണയത്തിലാണെന്ന് ചിലപ്പോൾ അവർ വെറുമൊരു ഫ്രണ്ട്സിനെ പോലെ, മറ്റുചിലപ്പോൾ ശത്രുക്കളെ പോലെ, ”

രെമ്യയും അവരെ നോക്കിയൊരു ചിരിയോടെ
പറഞ്ഞു…

” ആണോ.. ഞങ്ങൾക്കൂമോരു സംശയം അവർ പ്രണയത്തിലാണൊന്നു അതോണ്ട് ചോദിച്ചതാ.. എന്നാലും അവർ നല്ല ചേർച്ചയാണ്.. ”

ജെന്നിഫറൊരു ചിരിയോടെ അവരെ നോക്കി കൊണ്ടു പറഞ്ഞു.. അപ്പോഴേക്കും അവർ അടുത്ത ഫ്ലോറിൽ എത്തിയിരുന്നു…

അർജുൻ തിരിഞ്ഞു നോക്കുമ്പോഴും അഭിയും നവിയും കാര്യമായി എന്തോ സംസാരിക്കുന്നത് കണ്ടു.. അപ്പോഴും നവിന്റെ മുഖത്തു ദേഷ്യം തന്നെയായിരുന്നു…

” ടാ അർജു..”

പെട്ടെന്ന് നവി അർജുന്റെ അടുത്തേക്ക് വന്നു കൊണ്ടു വിളിച്ചു…

” mm. പറയടാ.. എന്തായിരുന്നു അവിടെ.. ”

അർജുൻ അഭിയെ നോക്കികൊണ്ടു നവിയോടു ചോദിച്ചു..

” ഏയ്‌. ഞങ്ങളിങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടു…. അല്ല അതൊക്കെ പോട്ടേ.. നീ ഇപ്പോൾ നിന്റെ രേഷ്മയെ മിസ്സ്‌ ചെയ്യുന്നുണ്ടോ.. ”

നവി ചോദിച്ചു…

” നീ എന്താ അങ്ങനെ ചോദിച്ചേ.. അവളുടെ കാര്യം പറയുന്നത് തന്നെ നിങ്ങൾക്ക് ബുദ്ധിമുട്ടല്ലെ… ”

അർജുൻ പുച്ഛത്തോടെ ചോദിച്ചു…

” അതൊന്നുമല്ലടാ.. ഇപ്പോൾ ഇവിടെ വച്ചു ആതിര അവളുടെ ചെക്കനെ കണ്ടപ്പോൾ അവന്റെ കൂടെ പോയി..

ദേ രണ്ടണ്ണം.. അവർ ഈ ലോകത്തു തന്നെയില്ലന്നു തോന്നിപ്പിക്കുന്ന പോലെയാണ് അവരുടെ നടപ്പ്..പിന്നെ നിനക്കൊരു പ്രണയമുണ്ടായിട്ടും ഇങ്ങനെ ഒറ്റക്ക് നടക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു വിഷമം എനിക്ക്…

നീ അവളെ വിളിക്ക്, നമ്മളെ പോലെ അവളും ഫ്രെണ്ട്സും ഇവടെ അടുത്തൂങ്ങാനുമുണ്ടേൽ നീയും അവളുടെ കൂട്ടി പൊയ്ക്കോ… ”

നവി അർജുനെ നോക്കി കൊണ്ടു പറഞ്ഞു…

” വിളിക്കട്ടെ ഞാൻ.. നിങ്ങൾക്ക് പ്രെശ്നമൊന്നുമില്ലല്ലോ.. ”

നവി അതു പറയാൻ കാത്തു നിന്ന പോലെ അർജുൻ അവനോടു ചോദിച്ചു…

” ഏയ്‌.. ഒരു കാര്യം മാത്രം നീ അവളെയും കൂട്ടി ഞങ്ങളുടെ അടുത്ത് വരാതെയിരുന്നാൽ മതി.. അവൾ പോയ ശേഷം നമക്ക് വീണ്ടും കാണാം. .

അതിനു മുൻപ് അവളെ വിളിച്ചു ഇവിടെ അടുത്തൂങ്ങാനുമുണ്ടോന്നു ചോദിക്ക്, നമ്മൾ മാളിലുണ്ടെന്ന കാര്യം പറയേണ്ട … ”

നവി അവനോട് പറഞ്ഞു… അപ്പോഴേക്കും അവൻ ഫോൺ എടുത്തു അവളെ വിളിച്ചു.. ആദ്യം സന്തോഷത്തോടെ സംസാരിച്ചേങ്കിലും പതിയെ ആ സന്തോഷം കുറഞ്ഞു വന്നു…

” എന്ത്‌ പറ്റിയെടാ.. നീ ഫോൺ വിളിക്കാൻ തുടങ്ങിയപ്പോഴുള്ള സന്തോഷമൊന്നും ഇപ്പോഴില്ലല്ലോ.. ”

അർജുൻ ഫോൺ വച്ചപ്പോൾ നവി ചോദിച്ചു..

” ഏയ്‌… അവൾ അവിടെ ഹോസ്റ്റലിൽ തന്നെയാ.. നമ്മൾ പോരുന്ന കാര്യം പറഞ്ഞിരുന്നേൽ അവൾ വന്നേനെന്നു പറഞ്ഞു… ”

അർജുൻ നിരാശയോടെ പറഞ്ഞു…

“സോറി ടാ.. ഞാൻ.. ”

” ഏയ്‌ വേണ്ടാടാ എനിക്ക് മനസിലാകും, നീ എന്റെ ഫ്രണ്ടല്ലേ ”

അർജുൻ മങ്ങിയയൊരു ചിരിയോടെ പറഞ്ഞു.. അപ്പോഴേക്കും അർജുനും നവിയും ഫുഡ്‌ കോർട്ടിന്റെ മുന്നിലെത്തിയിരുന്നു.. ബാക്കിയുള്ളവർ പുറകെ വരുന്നതേയുണ്ടായിരുന്നുള്ളൂ..

അവരെയൊന്നു നോക്കിയ ശേഷം ഷോപ്പിൽലേക്ക് കയറിയ അർജുൻ അവിടെയിരിക്കുന്നവരെ കണ്ടു തറഞ്ഞു നിന്നു..

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22

💕അഭിനവി💕 ഭാഗം 23

💕അഭിനവി💕 ഭാഗം 24

Comments are closed.