Saturday, July 13, 2024
Novel

💕അഭിനവി💕 ഭാഗം 21

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” ഇത്ര പെട്ടെന്ന് നേരം വെളുത്തോ ദൈവമേ… ”

ജെറി വായ്ക്കോട്ടയും വിട്ടു കണ്ണും തിരുമി എണീറ്റുകൊണ്ടു ചോദിച്ചു…

” ആരാടാ ലൈറ്റ് ഇട്ടത്… ”

നവി പുതപ്പും മാറ്റി ദേഷ്യത്തോടെ ചോദിച്ചു..

” ഓ.. ലൈറ്റ് ഇട്ടതായിരുന്നോ.. ഞാൻ വിചാരിച്ചു നേരം വെളുത്തതാണെന്ന്… അപ്പോൾ വീണ്ടും ഗുഡ് നൈറ്റ്‌… ”

ജെറി ഇതും പറഞ്ഞു വീണ്ടും പുതപെടുത്തു ദേഹത്തെകിട്ടു കിടന്നു…

” എണീക്കടാ ഒറക്കപിശാശേ… ഞാനൊരു കാര്യം അറിയാൻ വേണ്ടിയാ ലൈറ്റ് ഇട്ടത്.. ”

അജോ ജെറിയെ വലിച്ചെണിയിപ്പിച്ചു കൊണ്ടു പറഞ്ഞു..

” എന്താണേലും നീ അറിഞ്ഞാൽ പോരെ.. എന്തിനാ എന്റെ ഉറക്കം കൂടെ കളയുന്നത്.. ”

” എന്താ അജോ നിന്റെ പ്രെശ്നം… നിനക്ക് ഈ പാതിരാത്രിയിൽ എന്തിനെ കുറിച്ചാ അറിയേണ്ടത്.. ”

നവി ദേഷ്യത്തോടെ തന്നെ ചോദിച്ചു…

” ദേ നവി ഫ്രീയാ നീ അവനോടു പോയി പറ, എന്നിട്ട് എന്നേ ഉറങ്ങാൻ വിട് പ്ലീസ്… ”

” ദേ ഒരുത്തനിരുന്നു എന്തോ കുത്തി കുറിക്കുന്നു.. രണ്ടു ദിവസമായി ഞാനിതു ശ്രെദ്ധിക്കുന്നു… എന്നിട്ട് ക്ലാസ്സിൽ വന്നിട്ടവന്റെ ഒടുക്കത്തെ ഉറക്കം തുങ്ങിച്ചയും.. ”

അജോ ദേഷ്യത്തോടെ അർജുനെ നോക്കി പറഞ്ഞു.. അതു കേട്ടതും അർജുൻ എന്ത് പറയണമെന്നറിയാതെ താഴോട്ടും നോക്കി നിന്നു. നവിക്കും അതേ അവസ്ഥയായിരുന്നു…

” നമ്മുക്ക് എല്ലാവർക്കും ഒരേ പോലെയല്ലേ റെക്കോർഡ്സും അസൈന്മെന്റ്സുമെല്ലാം തരുന്നത് അതെല്ലാം നമ്മളൊരുമിച്ചു തന്നെയിരുന്നല്ലേ എഴുതി തീർക്കുന്നതും.. പിന്നെ ഇവന് മാത്രം എന്താ ഇതിനുമാത്രം ഉറക്കമൊളാച്ചെഴുതാൻ… ”

അജോ വീണ്ടും ചോദിച്ചു…

” എടാ അതു അവന്റെ കാര്യം.. അവൻ എഴുതുവോ എഴുതാതെയിരുക്കുവോ ചെയ്യും അതിനു നിനക്കെന്താ… ”

” നവി.. ഇത്രയും നാളും ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ.. പിന്നെ ഇപ്പോൾ ഇവന്റെ കാര്യം വരുമ്പോൾ മാത്രം നിനക്കെന്താ.. അതൊ ഇവനീ ചെയുന്നതൊക്കെ നീയും കൂടെ അറിഞ്ഞോണ്ടാണോ… ”

” അജോ വേണ്ടാ.. ഞാനൊന്നും എഴുതിയില്ല ഉറക്കം വരാഞ്ഞത് കൊണ്ടു വെറുതെ ബുക്ക്‌ എടുത്തു തുറന്നു നോക്കിയതാ.. ഉറക്കം വരുവോന്നറിയാൻ.. ”

നവി അജോയും തമ്മിൽ വഴക്ക് ആകുമെന്നറിഞ്ഞു അർജുൻ പെട്ടെന്ന് കേറി പറഞ്ഞു…

” പിന്നെ ഇന്നലെയും മിനിഞ്ഞാന്നുമെല്ലാം നിനക്ക് ഉറക്കമില്ലായിരുന്നല്ലേ… ”

അജോ വീണ്ടും അവനോടു ചോദിച്ചു…

” ഈ പുല്ലന്മാർ ഉറങ്ങാനും സമ്മതിക്കില്ലേ.. ”

ഇതും പറഞ്ഞു കൊണ്ടു ജെറി വേഗം കട്ടിലിൽ നിന്നുമെണീറ്റു അർജുന്റെ അടുത്തേക്ക് പോയി അവൻ മറച്ചു പിടിച്ചു എഴുതിയ ബുക്ക്‌ അവന്റെ കൈയിൽ നിന്നും പിടിച്ചു മേടിച്ചു അജോയുടെ കൈയിൽ കൊണ്ടു കൊടുത്തു..

പെട്ടെന്നായത് കൊണ്ടു അർജുനു ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ല…

” ഇന്നാ അവൻ എഴുതി കൊണ്ടിരിന്നത് ഇനി എന്താണെന്നു വച്ചാൽ ചെയ്യു.. ഇനി എന്നേ ഉറക്കത്തിൽ ശല്യപെടുത്തരുത്.. പ്ലീസ്… ”

ജെറി രണ്ടു കൈയും കൂപ്പി അജോയോടു പറഞ്ഞു കൊണ്ടു അവൻ വീണ്ടും കട്ടിലിൽ കയറി കിടന്നു….

അർജുനെയൊന്നു നോക്കി കൊണ്ടു ജെറി കൊണ്ടു കൊടുത്ത റെക്കോർഡ് അജോ തുറന്നു നോക്കി…

” എടാ ഇതു കഴിഞ്ഞ ദിവസം നമ്മളെല്ലാരും കൂടെയിരുന്നു കംബ്ലീറ്റ് ചെയ്തതല്ലേ… പിന്നെ നീ എന്തിനാ ഇതു വീണ്ടും എഴുതുന്നത്… ”

അജോ ചോദിച്ചു, പക്ഷെ അർജുൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല…

” എടാ നിന്നോടാ അവൻ ചോദിച്ചത്.. ”

നവി കുറച്ചു ശബ്ദത്തിൽ തന്നെ അർജുനോട് ചോദിച്ചു….

” രേഷ്മ.. ”

അജോ റെക്കോർഡിലെ നെയിം വായിച്ച ശേഷം അർജുനെ നോക്കി…

” ഏതു നമ്മുടെ ക്ലാസ്സിലേ ആ പുട്ടിയോ.. ”

അജോ പറഞ്ഞത് കേട്ടു നവി പെട്ടെന്ന് ചോദിച്ചു.. ( മുഖത്തു മുഴുവൻ മേക്കപ്പിട്ട് വരുന്നത് കൊണ്ടാണ് പുട്ടി എന്നുദ്ദേശിച്ചത് )

” ആ അതു തന്നെ… അല്ല നീ എന്തിനാ രേഷ്മയുടെ റെക്കോർഡ് എഴുതുന്നത്.. ”

നവിയോടു പറഞ്ഞ ശേഷം അജോ അർജുനോട് ചോദിച്ചു…

” എന്താ നിന്റെ വായിൽ നാവില്ലേ.. ”

നവി വീണ്ടും ചോദിച്ചു….

” ഞങ്ങൾ തമ്മിലിഷട്ടത്തില.. അപ്പോൾ അവള് എന്നോട് ചോദിച്ചു റെക്കോർഡ് എഴുതി തരാവോന്നു.. അതാ ഞാൻ… ”

അർജുൻ പറഞ്ഞത് കേട്ടു ഞെട്ടിയിരിക്കുവായിരുന്നു അജോയും നവിയും…

” നിനക്കും പ്രേമമൊ… അതും അവളോട്‌ ”

ഉറങ്ങി കിടന്നു ജെറിയും പെട്ടെന്ന് എണീറ്റു ചോദിച്ചു…

” എത്ര നാളായി.. ”

നവി ചോദിച്ചു…

” രണ്ട്… ”

” രണ്ടാഴ്ചയോ.. അപ്പോഴേക്കും റെക്കോർഡ് വരെ എഴുതി കൊടുക്കാറയോ.. ”

” രണ്ടാഴ്ചയല്ല.. രണ്ട് വർഷം.. നമ്മുടെ ഫസ്റ്റ് സേം എക്സാം റിസൾട്ട്‌ വന്നതിന്റെ അടുത്ത ദിവസം അവൾ വന്നു എന്നേ പ്രെപ്പോസ് ചെയ്തു… രണ്ടു ദിവസം കഴിഞ്ഞു ഞാൻ യെസ് പറഞ്ഞു… ”

അർജുൻ തല കുനിച്ചുകൊണ്ടു തന്നെ പറഞ്ഞു…

” എന്നിട്ട് നീയെന്താ ഇതു വരെ ഞങ്ങളോട് പറയാഞ്ഞേ… ”

” അതു അവൾ പറഞ്ഞു കാണും ആരോടും പറയേണ്ടന്നു.. അല്ലേടാ.. ”

ജെറി അർജുനോടു ചോദിച്ചു…

” അതേ.. ഇപ്പോൾ പറയേണ്ട.. ഞങ്ങൾക്കൊരു ജോലിയൊക്കെയായ ശേഷം എല്ലാവരെയും കല്യാണം വിളിക്കാം അപ്പോഴെല്ലാരും അറിഞ്ഞാൽ മതിന്നും… പെട്ടെന്ന് കേൾക്കുമ്പോൾ എല്ലാവർക്കും അതൊരു ഷോക്കോക്കെയാകുമെന്നു പറഞ്ഞപ്പോൾ… ”

” അപ്പോൾ നീയങ് സമ്മതിച്ചു.. അല്ലേ.. ”

അർജുൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ജെറി കേറി പറഞ്ഞു… അതിനു അവൻ തലകുലിക്കി അതേന്നു സമ്മതിച്ചു…

” എടാ മണ്ടാ.. അവൾ നിന്നെ ചതിക്കുവാണ്… അവൾക്ക് നിന്നോട് ആത്മർത്ത പ്രണയമുണ്ടായിട്ടൊന്നുമല്ല…

അവളുടെ ക്ലാസ് മിസ്സാകുമ്പോൾ നോട്ട് എഴുതാനും റെക്കോർഡോക്കെ എഴുതി കൊടുക്കാനും ചുളിവിലൊരു കാമുകൻ അത്രയുള്ളൂ നീ.. ”

ജെറി, അർജുനെ നോക്കി പറഞ്ഞു..

” ടാ..ഞങ്ങളുടെ കാര്യം നിങ്ങളെ ആരും അറിയിക്കരുത് എന്ന് പറഞ്ഞത് ശെരി തന്നെയാ.. പക്ഷെ ആ.. ഒരു കാര്യത്തിന്റെ പേരിൽ അവളെ കുറിച്ചോരക്ഷരം മിണ്ടിയാൽ..

അർജുൻ പെട്ടെന്ന് തന്നെയൊരു താക്കിതോടെ പറഞ്ഞു…

” ടാ.. അവള്…. അതു വേണ്ടടാ അതാണ് നിനക്ക് നല്ലത്, ടാ അജോ അവനെയൊന്നു പറഞ്ഞു മനസിലാക്കു.. അവനു പ്രണയം തലയ്ക്കു പിടിച്ചിരിക്കുവാ… അവസാനം അവളിട്ടിട്ട് പോകുമ്പോൾ കിടന്നു മോങ്ങാതെയിരിക്കാൻ വേണ്ടിയാ ഞാനീ പറഞ്ഞത്.. ”

ജെറി ഇതും പറഞ്ഞു തിരിഞ്ഞു കിടന്നു…

” നിനക്കെന്താറിയാം എന്റെ രേഷ്മയെ പറ്റി.. വെറുതെ ആരേലും എന്തെങ്കിലും പറയുന്നത് കേട്ടു എന്റെ പെണ്ണിനെ പറ്റി വല്ലതും പറഞ്ഞാൽ നീ എന്റെ കൈയുടെ ചൂടാറിയും… ”

അർജുൻ ദേഷ്യത്തോടെ ജെറിയോടു പറഞ്ഞു..

” എന്നാ നീ ഇതുടെ കേട്ടോ.. അവൾക്കു റെക്കോർഡ് എഴുതാൻ സമയമില്ലാത്തത് കൊണ്ടാണ് നിന്റെ കൈയിൽ എഴുതി കൊടുക്കാൻ തന്നത്… എന്നല്ലേ നീ പറഞ്ഞത് സമയമില്ലാത്തതിന്റെ കാരണം നിനക്കറിയില്ലല്ലോ…

അവൾ അവളുടെ കാമുകൻ മാരുടെ കൂടെ രാത്രിയിൽ സെക്കൻഡ് ഷോയിക്കും കറങ്ങാനുമൊക്കെ പോകുന്നത് കൊണ്ടാണ്, അവൾക്കു നീ മാത്രമല്ല.. നമ്മുടെ കോളേജിലെ പലരും അവളുടെ കാമുകമാരാണ് അവരൊക്കെ ശെരിക്കും അവളെ ഉപയോഗിക്കുന്നുമുണ്ട്.. ”

” ടാ.. ”

ജെറി പറഞ്ഞപ്പോഴേക്കും അർജുൻ അവനെ തല്ലാൻ വേണ്ടി ചെന്നു അതു കണ്ടു അജോ പെട്ടെന്ന് തന്നെ അവനെ കേറി പിടിച്ചുകൊണ്ടു മാറ്റി നിർത്തി…

” നീ ഇങ്ങനെ കിടന്നു അലറുകയൊന്നും വേണ്ട ഞാൻ പറഞ്ഞത് ഒള്ള കാര്യം തന്നെയാ ഞാൻ പലയിടത്തു വച്ചും അവളെ പലരുടെ കൂടെ കണ്ടിട്ടുണ്ട്… നിനക്ക് വിശ്വാസമില്ലേൽ ഞാനൊരു ലിസ്റ്റ് തരാം അതിലുള്ളവരെ പോയി കണ്ടു നീ അവളെ കുറിച്ച് അന്വേഷിച്ചു നോക്ക് അപ്പോൾ അറിയാം… ”

ജെറി അവനോടു പറഞ്ഞു..

” ടാ നീയൊന്നും മിണ്ടാതെ ഇരിക്കു..”

നവി പെട്ടെന്ന് ജെറിയോടു പറഞ്ഞു…

” ഞാൻ പറയാനുള്ളത് പറഞ്ഞു.. ഇനിയൊക്കെ നിന്റെയിഷ്ടം… ”

ജെറി വീണ്ടും പറഞ്ഞു കൊണ്ടു തിരിഞ്ഞു കിടന്നു..

” ഇവനെയിന്നു ഞാൻ… ”

” ടാ വേണ്ടാ അവൻ ഉറക്കപിച്ച പറയുന്നതാ.. ”

ജെറി പറഞ്ഞുത് കേട്ടു തല്ലാനൊരുങ്ങിയാ അർജുനെ പിടിച്ചു കൊണ്ടു അജോ പറഞ്ഞു…
അതു കേട്ടപ്പോൾ അർജുനൊന്നടങ്ങി…

” എന്നാലും എല്ലാ കാര്യവും ഷെയർ ചെയുന്ന ഞങ്ങളോട് ഇതു മറച്ചു വച്ചത് മോശമായി പോയി.. ”

എല്ലാമൊന്നു ഒതിങ്ങിയപ്പോൾ അജോ അർജുനോട്‌ പറഞ്ഞു…

” ടാ അതു അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്കു.. ”

” അതൊന്നുമല്ല… ഇതൊക്കെ നീ ഞങ്ങളോട് പറഞ്ഞാൽ അവളുടെ ശെരിക്കുമുള്ള മുഖം ഞങ്ങൾ പറഞ്ഞു തരും അപ്പോൾ അവളുടെ ഉദ്ദേശം നടക്കില്ല അതു തന്നെ കാര്യം… ”

അർജുൻ പറയാൻ തുടങ്ങിയപ്പോൾ ജെറി വീണ്ടും പറഞ്ഞു…

” മിണ്ടാതെ അവിടെ കിടക്കടാ… ”

ജെറി വീണ്ടും പറഞ്ഞപ്പോൾ അവനിട്ടൊരു ചവിട്ടു കൊടുത്തു കൊണ്ടു നവി പറഞ്ഞു…

“നീ ഇവൻ പറഞ്ഞതോന്നും കാര്യമാക്കേണ്ടാ… നീ ഇപ്പോൾ കിടക്കാൻ നോക്ക്.. ”

അജോ പെട്ടെന്ന് തന്നെ അർജുനോട്‌ പറഞ്ഞു..

” കുറച്ചൂടെയുണ്ട് അതുടെ എഴുതിയിട്ട് കിടക്കാം.. ”

അർജുൻ അവനോട് പറഞ്ഞു.. അതു കേട്ടതും നവി അജോയോ കണ്ണുകൊണ്ടു അവനോടു കിടക്കാൻ പറഞ്ഞു.. അതു കണ്ടതും അവൻ പിന്നെ ഒന്നും പറയാതെ വന്നു കിടന്നു….

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അടുത്ത ദിവസം പതിവുപോലെ തന്നെയവർ ഹോസ്റ്റൽ മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചു കോളേജിലേക്കു പോയി… പക്ഷെ രാവിലെ ജെറിയും അർജുനും മാത്രം ഒന്നും സംസാരിച്ചില്ല…

” ഇന്നേന്തു പറ്റി രണ്ടുപേർക്കു വല്ല്യ ഗൗരവമാണല്ലോ.. ”

അർജുന്റെയും ജെറിയുടെയും നടപ്പ് കണ്ടു രെമ്യ കളിയാക്കി കൊണ്ടു പറഞ്ഞു…

” ഏയ്‌ ഒന്നുല്ല… ”

ഇത്രയും പറഞ്ഞു ജെറി അവന്റെ ക്ലാസ്സിലേക്കു പോയി… മറ്റുള്ളവർ അവരുടെ ക്ലാസ്സിലേക്കും…

പതിവുപോലെ ഉച്ചക്കത്തെ ലഞ്ച് ബ്രെക്കിന് കോളേജ് ഗ്രൗണ്ടിലെ മരച്ചോട്ടിലിരുന്നു കത്തിയടിയായിരുന്നു എല്ലാരും…

” നമ്മുടെ കൂട്ടത്തിൽ അടുത്തയാളും രോഗത്തിനടിമയായിട്ടോ … ”

പെട്ടെന്ന് അജോ എല്ലാവരോടുമായി പറഞ്ഞു…

” എന്ത്‌ രോഗം.. ”

” വേറെന്തു പ്രേമരോഗം തന്നെ… ”

” ആർക്ക്.. നിനക്കോ.. ”

രെമ്യ അജോയെ കളിയാക്കി കൊണ്ടു ചോദിച്ചു..

” എനിക്കല്ല.. നമ്മുടെ ബുജിക്ക്… ”

അജോ അർജുനെ പിടിച്ചു പറഞ്ഞതും എല്ലാവരുമോരും ഞെട്ടലോടെ അവനെ നോക്കി, ആരും അവന്റെ ഭാഗത്തു നിന്നും അങ്ങനെയൊരു കാര്യം പ്രതീഷിചിരുന്നില്ല.. എന്നാൽ ഒരാൾ മാത്രം താഴോട്ട് നോക്കിയിരിന്നു… അവൾക്കു മാത്രം എല്ലാവരെയും നോക്കാനോരു മടി….

” ആഹാ.. എന്നിട്ട് ആരാ ആളു.. നമ്മുടെ ക്ലാസ്സിലുള്ളയാലാണോ.. ”

അഭി ആവേശത്തോടെ അർജുനോട് ചോദിച്ചു…

” ഹലോ ഹലോ.. നിനക്ക് ഓൾ റെഡിയൊരാൾ ഉണ്ടല്ലോ നീ അവനെ നോക്കിയാൽ മതിട്ടോ ഇത്രയും ആവേശം വേണ്ടാ. നവിയെ നിന്റെ പെണ്ണിനോട്‌ അതികം ആവേശം വേണ്ടന്ന് പറഞ്ഞെക്ക്ട്ടോ.. ”

അജോ അഭിയോടും നവിയോടുമായി പറഞ്ഞു.. അതു കേട്ടതും അഭി അവിടെ കിടന്ന ചെറിയൊരു കല്ലേടുത്ത് അജോയിക്കിട്ടേറിഞ്ഞു…

( അന്നത്തെയാ തല്ലിന് ശേഷം അഭിയുടെ ലവർ നവിയാണെന്ന് കോളേജിൽ മുഴുവൻ എങ്ങനെയോ പാട്ടായി. അവർക്ക് രണ്ടു പേർക്കും അങ്ങനെയൊന്നുമില്ലേലും, അതു കൊണ്ടു അവരെ കളിയാക്കാൻ കിട്ടുനൊരു അവസരവും ആരും പാഴാക്കാറില്ല… )

” അല്ല എന്നാലും ആരാണ് നമ്മുടെ ബുജിയുടെ മനസ് കവർന്നത്.. ”

ഇതെല്ലാം കേട്ട് കൊണ്ടു നിന്ന ആതിര ചോദിച്ചു…

” അതാരാണന്നു നീ തന്നെ പറയടാ..”

അജോ തന്നെ അർജുനോട് പറഞ്ഞു.. അപ്പോഴേക്കും ഒരാളവിടെ കാലു കൊണ്ടു കളം വര തുടങ്ങിയിരുന്നു…

” അതു.. നമ്മുടെ ക്ലാസ്സിലേ രേഷ്മ.. ”

അർജുൻ അവളുടെ പേര് പറഞ്ഞതും അതു കേട്ട് രണ്ടു പേര് ഞെട്ടിയെങ്കിലും ഒരാളുടെ കണ്ണു മാത്രം നിറഞ്ഞു വന്നു…

തുടരും….

ആ കണ്ണുകളുടെ ഉടമയെ ഞാൻ പറയാതെ തന്നെ നിങ്ങക്ക് മനസിലായി കാണുമല്ലോല്ലേ🤔

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20