Novel

💕അഭിനവി💕 ഭാഗം 16

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

” ഏട്ടനും നാത്തൂനും ഇവിടെ നിൽക്കുവാണൊ… ” കൃഷ്ണപ്രിയ ഇതും പറഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു… അവളെ അവിടെ കണ്ടു ആതിര അമ്പരപ്പോടെ വിഷ്ണുവിനെ നോക്കി അവന്റെ മുഖത്തപ്പോഴും ഒരു ചിരിയുണ്ടായിരുന്നു…..

” എന്താ എന്റെ ഭാവി നാത്തൂനേ ഇങ്ങനെ നോക്കുന്നെ… ”

കൃഷ്ണ പ്രിയ വിഷ്ണുവിന്റെ അടുത്തേക്ക് വന്നു അവന്റെ തോളിൽ തൂങ്ങി ഒരു ചിരിയോടെ ചോദിച്ചു… ആതിര അപ്പോഴും അമ്പരപ്പ് മാറാതെയിരിക്കുവായിരുന്നു…

” എന്താടോ ഇങ്ങനെ നോക്കുന്നെ.. ഇതാണ് എന്റെ ഒരേയൊരു അനിയത്തി കൃഷ്ണ പ്രിയ എന്ന എന്റെ കിച്ചു… നിന്റെ ഭാവി നാത്തൂൻ ”

വിഷ്ണു കൃഷ്ണപ്രിയയെ, ആതിരയ്ക്ക് പരിചയപെടുത്തികൊടുത്തു..

” എന്റെ നാത്തൂൻ പൊളിയാണല്ലോ.. ചേട്ടന്റെ സെലെക്ഷൻ അടിപൊളി…”

” അപ്പോൾ രണ്ടു പേരും ചേർന്നു എന്നേ പറ്റിച്ചതാണല്ലേ… ”

ആതിര പിണക്കഭവത്തോടെ രണ്ടുപേരോടുമായി ചോദിച്ചു…

” രണ്ടല്ല.. ഏഴു പേര്… ബാക്കി ദേ നിൽക്കുന്നു.. ”

വിഷ്ണു അവരുടെ അടുത്ത് നിന്നും കുറച്ചു ദൂരെ മാറി നിൽക്കുന്ന ആതിരയുടെ ഫ്രണ്ട്സിനെ ചൂണ്ടി കാണിച്ചു…

അവരെ കൂടി കണ്ടതും അവൾക്കു എന്തു പറയണമെന്നറിയാതെ നിന്നു…. അപ്പോഴേക്കും അവർ അഞ്ചു പേരും വിഷ്ണുവിന്റെയും ആതിരയുടെയും അടുത്തേക്ക് വന്നു….

” സോറി നാത്തൂനേ… ഇവര് എല്ലാം കൂടെ പറഞ്ഞപ്പോൾ, എന്റെ ഏട്ടനും നാത്തൂനും വേണ്ടി ചെയ്തു ഒരു കടുംകൈയാണ്. ”

കൃഷ്ണ പ്രിയ ആതിരയുടെ അടുത്തേതി അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു… പക്ഷെ അവൾ മറുപടിയൊന്നും പറഞ്ഞില്ല…

” സോറി ആതൂ.. നിന്നെ കൊണ്ടു നിന്റെ ഈ ഇഷ്ട്ടം പറയിക്കാൻ ഞങ്ങൾ വേറെ വഴിയൊന്നും കണ്ടില്ല.. അതാണ്… ”

അഭിയും ആതിരയുടെ അടുത്തേക്ക് വന്നു കൊണ്ടു പറഞ്ഞു.. പക്ഷെ അവൾ അവരെ നോക്കാതെ കൃഷ്ണപ്രിയയുടെ പിടിയും വിടിയിച്ചു മുന്നോട്ടു നടന്നു പോയി…

അപ്പോഴേക്കും നിറഞ്ഞു വന്ന കണ്ണുനീർ അവളൊരു കൈ കൊണ്ട് തുടച്ചു കൊണ്ട് പോകുന്ന കാഴ്ച കണ്ടു എല്ലാവരിലുമോരു നോവ് നിറഞ്ഞു…

” വിഷ്ണു പ്രെശ്നമയോ… ”

ആതിരയുടെ പോക്ക് കണ്ടു നവി ചോദിച്ചു…

” ഏയ്‌.. നിങ്ങൾ പൊക്കോ.. ഞാൻ അവളെയും കൂട്ടി വരാം.. ”

അവരോടു ഇതും പറഞ്ഞു വിഷ്ണു, ആതിരയുടെ നടന്നു പോയ വഴിയെ പോയി… അവൻ കുറച്ചു ദൂരം ചെന്നതും കണ്ടു ആതിരയൊരു മരത്തിന്റെ ചുവട്ടിലിരിക്കുന്നത്..

അപ്പോഴും നിറഞ്ഞ കണ്ണുകൾ അവൾ ഒരു കൈ കൊണ്ട് തുടയ്ക്കന്നുണ്ടായിരുന്നു …

അതു കണ്ടപ്പോൾ വിഷ്ണുവിനും ചെയ്തത് കുറച്ചു കടന്നു പോയിന്നു തോന്നി… പിന്നെയവൻ അവളുടെ അടുത്തേക്കു ചെന്നു…

” ഇപ്പോൾ എല്ലാരും കൂടെ ചേർന്നു എന്നേ പൊട്ടിയാക്കിയല്ലേ.. ”

തന്റെയടുത്തൊരു കാൽപെരുമാറ്റം കേട്ടതും അവൾ തിരിഞ്ഞു നോക്കാതെ തന്നെ ചോദിച്ചു… അതിനവനൊന്നു ചിരിച്ചത്തിന് ശേഷം പറഞ്ഞു തുടങ്ങി…

” ആരും ആരെയും പൊട്ടിയും പൊട്ടനും ആക്കിയിട്ടില്ല… അന്ന് ആ കാന്റീനിൽ വച്ചു ഞാൻ പോയന്ന് വിചാരിച്ചു നിന്റെ ഫ്രണ്ട്സിനോട്‌ നീ പറഞ്ഞില്ലേ..

നിനക്ക് എന്നേ ഇഷ്ടമാണെന്നും.. അതു പെട്ടെന്ന് നീ സമ്മതിച്ചു തരില്ലന്നും…

അന്ന് പക്ഷെ ഞാൻ അവിടെ നിന്നും പോയില്ലായിരുന്നു.. നീ പറഞ്ഞതു മുഴുവൻ ഞാൻ കേട്ടിരുന്നു…

അതുകൊണ്ട് മാത്രമാണ് ഞാൻ നിന്റെ പുറകെ ഓരോ ദിവസവും വന്നത്… ഒരു മൂന്നാല് ദിവസം കൊണ്ട് നീ സമ്മതിക്കുമെന്നാണ് ഞാൻ കരുതിയത് പക്ഷെ..

പിന്നെ മനസിലായി അതുകൊണ്ടൊന്നും ഒന്നുമാവില്ലന്നു.. അതാണ് ഞാൻ നീപോലുമറിയാതെ നിന്റെ ഫ്രണ്ട്സിനെ കണ്ടത്…

അവരോട് ഞാനീകാര്യം പറഞ്ഞപ്പോൾ അവർ ഒന്നുമാത്രമേ എന്നോട് പറഞ്ഞുള്ളു നിന്റെ ഈ കണ്ണുകൾ ഞാൻ കാരണം നിറയരുതെന്ന്..

അതു ഞാൻ ഉറപ്പ് കൊടുത്തതിന് ശേഷമാണ് അവരും എന്റെ കൂടെ കൂടിയത്…

എന്റെ പെങ്ങൾ അവളും പാവമാണ് ഞാനിക്കാര്യം ആദ്യം പറഞ്ഞപ്പോഴൊന്നും അവളും സമ്മതിചില്ല..

പിന്നെ എന്തോ എന്റെ ഈ ഇഷ്ട്ടം അവളും തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കുണം എന്റെ കൂടെ കൂടിയത്…

അന്നവൾ നിന്റെ മുന്നിൽ വച്ചു പറഞ്ഞതെല്ലാം പ്ലാനിങ് ആയിരുന്നു, അതിനു നീ കൊടുത്ത ശിക്ഷ കുറച്ചു കൂടി പോയിട്ടോ… ”

വിഷ്ണുവൊരു ചിരിയോടെ പറഞ്ഞു നിർത്തി.. അപ്പോഴേക്കും ആതിര വിഷ്ണുവിന്റെ തോളിലേക്കു ചാഞ്ഞിരുന്നു… അവനും ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു…

” ഇപ്പോൾ പിണക്കം മാറിയൊ… ”

വിഷ്ണുവൊരു ചിരിയോടെ അവളോട് ചോദിച്ചു….

” എനിക്കു ആരോടും പിണക്കമൊന്നുമില്ല, പിന്നെ എല്ലാരും കൂടെ എന്നേയൊരു ഫൂൾ ആക്കിയതാണന്നു അറിഞ്ഞപ്പോൾ .. ”

” അതിനു കാരണക്കാരി നീ തന്നെയല്ലേ.. മര്യാദയ്ക്ക് എന്നോടുള്ള നിന്റെ ഇഷ്ട്ടം അങ്ങ് പറഞ്ഞാൽ പോരായിരുന്നോ… ഏഹ്… ”

വിഷ്ണുവൊരു ചിരിയോടെ തന്നെ അവളെ ഒന്നുടെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു…

” നീവാ.. അവർ അവിടെ നമ്മളെയും കാത്തിരിക്കുവാ.. ”

ഇതും പറഞ്ഞു വിഷ്ണു അവിടെ നിന്നും എണീറ്റു, അപ്പോഴേക്കും ആതിരയൊരു കുസൃതി ചിരിയോടെ അവളുടെ കൈ വിഷ്ണുവിന് നേരെ നീട്ടി..

അതു കണ്ടു വിഷ്ണു ആ കൈയിൽ പിടിച്ചു അവളെ എണീപ്പിച്ചു.. ശേഷം അവർ ഒരുമിച്ചു തന്നെ ആതിരയുടെ ഫ്രണ്ട്സ്നടുത്തെക്ക് നടന്നു..

അവിടെന്നങ്ങോട്ട്‌ വിഷ്ണുവിന്റെയും ആതിരയുടെയും പ്രണയകാലമായിരുന്നു…അവർക്ക് ഫുൾ സപ്പോർട്ടുമായി നവിയും ഫ്രെണ്ട്സുമുണ്ടായിരുന്നു..

ആദ്യം ആതിര ഫ്രണ്ട്സിനോട്‌ കുറച്ചു പിണക്കം നടിച്ചെങ്കിലും അധികം നേരം പിണക്കം ഭവിക്കാൻ അവൾക്കു കഴിഞ്ഞില്ല… കൂടാതെ അവൾ കൃഷ്ണ പ്രിയയുമായും പെട്ടെന്ന് കൂട്ടായി…

ആതിര വിഷ്ണുവിന്റെ പ്രണയനിയായന്നു വച്ചു നവിയും ഫ്രെണ്ട്സുമായുമുള്ള കറക്കത്തിനുന്നും ഒരു കുറവുമുണ്ടായിരുന്നില്ല…

ഈ ഒന്നര വർഷം കൊണ്ട് നവിയും ഫ്രെണ്ട്സും കോട്ടയത്തെ ഒട്ടുമിക്ക സ്ഥലങ്ങളും കണ്ടിരുന്നു…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

” ടാ നവി… ”

” മ്മ്.. പറയടാ… ”

” എന്താ പരിപാടി.. ”

” ഓ.. റെക്കോർഡ് എഴുത്തു… അല്ലാതെ ഈ പാതിരാത്രിയിൽ എന്ത് ചെയ്യാനാ.. ”

” എനിക്കു ഭയങ്കര ബോറിങ്… ”

അഭി പറഞ്ഞു…

” ഇത്രയും ബോറടിക്കാൻ അവിടെ നീ മാത്രമേയുള്ളോ ബാക്കിയുള്ളവർ എന്ത്യേ… ”

” ഓ രാധു വീട്ടിൽ പോയി, ലെച്ചുവും ആതും ഫോണിൽ തന്നെയാ കുറച്ചു നേരെമായിട്ട്… ”

” മ്മ്.. ബെസ്റ്റ് ”

” അതാ പറഞ്ഞെ ഞാനിവിടെ ബോറടിച്ചു മരിക്കുവാ… ”

” ഇപ്പോൾ എന്നേ വിളിച്ചപ്പോൾ സമാധാനമായില്ലേ.. ”

” അതൊന്നുമില്ല… ”

” പിന്നെ ”

” നമ്മുക്കൊരു നൈറ്റ്‌ റൈഡ് പോയാലോ.. ബൈക്കിൽ ”

” നിനക്ക് എന്താ പ്രാന്തായോ… ഈ പാതിരാത്രി റൈഡിന് പോകാൻ… ”

” ടാ മണ്ടാ രാത്രിയിൽ പോകുന്നതിനെയാ നൈറ്റ്‌ റൈഡ് എന്ന് പറയുന്നത്… അല്ലാതെ… ”

” അല്ല മോൾക്ക്‌ ഇപ്പോൾ എന്താ ഇങ്ങനെയൊരു പൂതി.. ”

” നിനക്ക് പറ്റുമെങ്കിൽ അതുപറ.. ”

” ഞാൻ നോക്കട്ടെ… ഒരു അഞ്ചു മിനിറ്റ്… ”

” ആ.. പിന്നെ നമ്മൾ മാത്രം മതി വേറെ ആരും വേണ്ട… ”

” ഓ… ശെരി തമ്പുരാട്ടി… ”

നവിയൊരു ചിരിയോടെ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു…

” ആരാടാ.. ”

നവി ഫോൺ വച്ചപ്പോൾ അർജുൻ ചോദിച്ചു…

” അഭിയാ.. ചെറിയൊരു കാര്യം.. ഞാനിപ്പോൾ വരാം… ”

ഇതും പറഞ്ഞു നവി റൂമിന് പുറത്തേക്ക് നടന്നു… കുറച്ചു കഴിഞ്ഞു പോയപോലെ തന്നെയവൻ തിരിച്ചു വന്നു…

” ഹലോ.. ”

” ടി ഞാനൊരു പത്തു മിനിറ്റിൽ ഹോസ്റ്റലിന്റെ പുറകിൽ വരും. നീ അങ്ങോട്ടെക്ക് വാ.. ”

ഇതും പറഞ്ഞു നവി ഫോൺ കട്ട്‌ ചെയ്തു .

” നീ ഇതെങ്ങോട്ടാ.. ഈ പാതി രാത്രിയിൽ.. ”

രാത്രിയിൽ ഡ്രസ്സ്‌ മാറുന്ന നവിയെ കണ്ടു അർജുൻ ചോദിച്ചു…

” ഞാനിപ്പോൾ വരാം… പിന്നെ ഇതാരും അറിയേണ്ട…ഞാൻ വരുമ്പോൾ വിളിക്കാം.. അപ്പോൾ ഡോർ തുറന്നു തരാൻ മറക്കരുത്… ”

ഇതും പറഞ്ഞു നവി റൂമിനു പുറത്തേക്കിറങ്ങി..

ശേഷം വാർഡൻ കാണാതെ ഹോസ്റ്റലിൽ വെളിയിൽ ഇറങ്ങി ബൈക്ക് പാർക്കിങ്ങിൽ ചെന്നു അവിടെയിരിക്കുന്ന ഒരു ബൈക്ക് തള്ളികൊണ്ടു ഹോസ്റ്റൽ ഗൈറ്റിന്റെ അടുത്തേക്കെത്തി…

” ടാ… മോനെ അതികം വൈകാതെ തന്നെ തിരിച്ചെത്തിയെക്കണം… ”

ഗെയ്റ്റ് തുറന്നു കൊടുത്തു കൊണ്ട് അവിടുത്തെ സെക്യുരിറ്റി പറഞ്ഞു…

” അതൊക്കെ ഞാൻ വരാം ചേട്ടാ… പിന്നെ ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതിട്ടോ… ”

” ശെരി ശെരി… ”

” അല്ല അഞ്ജുമോൾക്ക്‌ എങ്ങനെയുണ്ട്… ”

” ഇപ്പോൾ വല്ല്യ കുഴപ്പമില്ല… അതൊക്കെ ഞാൻ പിന്നെ പറയാം… ആ വാർഡൻ അറിയുന്നതിന് മുന്നേ മോൻ തിരിച്ചെത്തിയാൽ മതി… ”

സെക്യൂരിറ്റി ഇതു പറഞ്ഞു ബൈക്ക് തള്ളി ഹോസ്റ്റലിനു വെളിയിലെക്കാക്കി… അതിനു ശേഷം സെക്യൂരിറ്റി വന്നു ഗെയ്റ്റ് ക്ലോസ് ചെയ്തു… നവി ബൈക്കുമായി മുന്നോട്ടു പോയി..

അഭിയുടെ ഹോസ്റ്റലിന്റെ പുറകിൽ എത്തിയതും അഭി വന്നു നവിയുടെ ബൈക്കിന്റെ പുറകിൽ കേറി.

ബ്ലാക്ക് ജീന്സും ബ്ലാക്കും വൈറ്റും ചേർന്ന ചെക്ക് ഷർട്ടുമായിരുന്നു അവളുടെ വേഷം.. മുടി കെട്ടാതെ അലസമായിയിട്ടേക്കുവായിരുന്നു..

നവിയും ബ്ലാക്ക് ജീൻസും ബ്ലാക്ക് ഷർട്ടും കൂടെയൊരു കോട്ടുമുണ്ടായിരുന്നു.. അവർ ബൈക്കുമായി മുന്നോട്ടു പോയി….

” താങ്ക്സ് ചെക്കാ… ”

ബൈക്ക് മുന്നോട്ടു പോകുമ്പോൾ അഭി നവിയെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു…

നവി അതു കേട്ട് ചിരിയോടെ ബൈക്കിന്റെ റിവ്യൂമീറ്ററിലൂടെ അവൾ പുറകിലിരുന്ന് കാണിക്കുന്ന കോപ്രായങ്ങൾ കണ്ടുകൊണ്ടിരിന്നു….

” ഹേയ്.. നവി… നവി.. ഇവിടെ നിർത്തു… ”

കുറച്ചു ദൂരം ചെന്നു ഒരു പാലത്തിലിന്റെ മേലെ ബൈക്ക് കേറിയതും അഭി പറഞ്ഞു… അതു കേട്ട് നവി ബൈക്ക് പാലത്തിന്റെ സൈഡിലേക്കു ഒതുക്കി നിർത്തി.

വണ്ടി നിർത്താൻ കാത്തിരിന്ന പോലെയവൾ ബൈക്കിൽ നിന്നുമിറങ്ങി… അപ്പോഴേക്കും സമയം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു അതു കൊണ്ട് തന്നെ ആ വഴി വാഹനങ്ങളും കുറവായിരുന്നു…

” എന്റെ അഭി മതി.. ഇനിയും ഇങ്ങനെ കിടന്നു കൂവുവാനെൽ നിനക്ക് വല്ല ഭ്രാന്തുമാണെന്ന് വിചാരിച്ചു വല്ലവരും പിടിച്ചു വല്ല മെന്റൽ ഹോസ്പിറ്റലിലും കൊണ്ട് ചെന്നാക്കും… ”

അവളുടെ ചെയ്തികൾ കണ്ടു നവി പറഞ്ഞു…

” നിനക്കതു പറയാം… നിനക്കൊക്കെ എപ്പോൾ വേണേലും ഇങ്ങനെ ഇറങ്ങി നടക്കാം.. അതുപോലെ ഞങ്ങൾക്ക് ഇങ്ങനെ നടക്കാൻ പറ്റുമോ…

എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇതു പോലെയൊരു നൈറ്റ് റൈഡ്.. കൂട്ടത്തിൽ വഴിയരികിലെ തട്ടുകടയിൽ നിന്നും നല്ല ചൂട് ദോശയും ചമ്മന്തിയും കട്ടനും കഴിക്കാനും…

ഇതൊക്കെ കേൾക്കുമ്പോൾ നിനക്ക് എന്റെ ഭ്രാന്ത് ആണെന്ന് വേണേൽ പറയാം ”

അഭിയൊരു ചിരിയോടെ അവനോടു പറഞ്ഞു…

” അതെന്താ.. നിന്റെ ചേട്ടനോട്‌ പറഞ്ഞാൽ പോരെ.. അവൻ കൊണ്ട് പോകില്ലേ… ”

” അവൻ കൊണ്ടു പോകില്ല.. ഫ്രെണ്ട്സു വന്നു വിളിച്ചാൽ അവൻ അപ്പോൾ തന്നെ പോകും, ഞാനൊക്കെ എന്തോരം വാശി പിടിച്ചിരിക്കുന്നു…

എന്ന് വച്ചു എന്റെ ചേട്ടന് എന്നോട് സ്നേഹമില്ലന്നൊന്നും ഞാൻ പറയില്ല.. നൈറ്റ് മാത്രം കൊണ്ട് പോകില്ലന്നെയുള്ളൂ…

പകൽ എവിടെ വേണേലും കൊണ്ട് പോകും എന്നേയും ചേച്ചിയെയും പക്ഷെ വൈകിട്ട് ആറു മണിയെന്നൊരു സമയമുണ്ടേൽ അവൻ ഞങ്ങളെയും കൊണ്ട് തിരിച്ചു വീട്ടിൽ വന്നിരിക്കും… ”

അഭി നവിനോടൊപ്പം നടന്നു കൊണ്ട് പറഞ്ഞു…

” അവനെ തെറ്റ് പറയാൻ പറ്റില്ല, അവനും പേടികാണും, ദിവസവും ഓരോ വാർത്തകൾ പത്രത്തിൽ വരുന്നതല്ലേ…

അതൊക്കെ പോട്ടെ.. നീ നിന്റെ വീട്ടുകാരുടെ ഫോട്ടോസൊന്നും കാണിച്ചിട്ടില്ലല്ലോ ഇതു വരെ.. ”

” അതൊക്കെ സമയമാകുമ്പോൾ കാണിച്ചു തരാം.. ”

അവളൊരു കുസൃതിചിരിയോടെ പറഞ്ഞു…

” നമ്മുക്ക് തിരിച്ചു പോകാം.. ”

കുറച്ചു സമയം കഴിഞ്ഞതും അഭി പറഞ്ഞു.. അതു കേട്ട് നവി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. അഭി വന്നു ബൈക്കിൽ കേറിയതും അവർ അവിടെ നിന്ന് തിരിച്ചു ഹോസ്റ്റലിലേക്കു തന്നെ പൊന്നു..

” എന്തുപറ്റിയടാ.. ”

ബൈക്കിൽ നവിയോടെ പെട്ടെന്ന് ചേർന്നിരുന്നപ്പോൾ അവൻ ചോദിച്ചു…

” തണുക്കുന്നു… ”

അവനോട് കുറച്ചൂടെ ചേർന്നിരുന്നു കൊണ്ട് പറഞ്ഞു.. അതു കേട്ടതും നവി ബൈക്ക് ഒതുക്കി അവന്റെ കോട്ടുരി അവൾക്കു കൊടുത്തു.. അവൾ അതു മേടിച്ചിട്ട് അവനോടു ചേർന്നിരുന്നു…

തിരിച്ചു വരുന്ന വഴി തട്ടുകടയിൽ കേറി ഭക്ഷണവും കഴിച്ചിട്ടാണ്.. അവർ പോയത്… അഭിയുടെ ഹോസ്റ്റലിന്റെ അടുത്തേത്തിയതും അവൻ ബൈക്ക് ഓഫ് ചെയ്തു…

” എങ്ങനെയാ ഇറങ്ങി വന്നത് എന്നുവച്ചാൽ അതുപോലെയങ് തിരിച്ചു കേറിക്കോ… ”

ബൈക്ക് നിർത്തിയതും നവി പറഞ്ഞു…

” അതൊക്കെ ഞാൻ നോക്കികോളാം.. ”

” ടി.. എന്റെ കോട്ട് ഇങ്ങു താ.. ”

” ഓ.. സോറി.. ദേ… ”

ഇതും പറഞ്ഞു നവിയുടെ കോട്ടും കൊടുത്തവൾ ഹോസ്റ്റലിന്റെ പുറകിലെ മതിൽ ചാടി അകത്തേക്കു നടന്നു…

” ഇവൾക്ക് ഇതു തന്നെയായിരുന്നൊ പണി ”

നവി മനസിലോർത്തുകൊണ്ടു ബൈക്കുമായി മുന്നോട്ടു പോയി.. അവിടെ നിന്നും ഇറക്കമയത് കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തൊരു പ്രശ്നമുണ്ടാക്കേണ്ടി വന്നില്ല…

നവിയും ഇറങ്ങിയത് പോലെ തന്നെ ബൈക്കും തിരിച്ചു വച്ചു ഹോസ്റ്റലിൽ കേറി… അവരുടെ മുറിയുടെ മുന്നിലെത്തി വാതിലിൽ തൊട്ടപ്പോൾ തന്നെ അതു തുറന്നു..

അകത്തു കയറിയാ നവി അവിടുത്തെ കാഴ്ചകണ്ടു സംശയത്തോടെ നിന്നു…

തുടരും….

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

Comments are closed.