Wednesday, September 18, 2024
Novel

മഴപോൽ : ഭാഗം 38 – അവസാനിച്ചു

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

“”അവനു മതിയായെടി നിന്നെ…… ഇപ്പം തൃപ്തിയായല്ലോ… വാ എന്റെ കൂടെ പോര്……'”
ശിവൻ കൈകളിൽ പിടിച്ച് വലിച്ച് ഇറക്കുമ്പോഴേക്കും അമ്മൂട്ടിടെ മയങ്ങി വീണിരുന്നു… ഇതൊന്നും അറിയാതെ ഒരു പാവയെപോലെ ഗൗരി ശിവനൊപ്പം പടികളിറങ്ങി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

എന്താടാ ആർക്കാ സുഖമില്ലാത്തേ…?? എന്താടാ….??
നീ ഒന്ന് അങ്ങോട്ട് ചെല്ല് ശരൺ അമ്മയും മോളും ഉണ്ട് കാഷ്വലിറ്റിയിൽ… ഞാനിപ്പം വരാം…
നീയെങ്ങോട്ടാടാ… ഒന്ന് പറഞ്ഞിട്ട് പോ….

ഞാൻ ആ ശിവന്റെ വീട്ടിലേക്ക് ഗൗരി അവിടെയാണുള്ളത്… നീ ഇവിടെ നിൽക്ക്…
കിച്ചു ഇറങ്ങി ഓടുകയായിരുന്നു കാറും എടുത്ത് ചീറിപായുമ്പോ നിർവികാരതയോടെ തനിക്കുമുന്പിൽ നിൽക്കുന്ന ഗൗരി മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു….

❇️✳️❇️✳️❇️

ഗൗരിയുടെ മുടിക്കെട്ടിനു പിടിച്ച് വലിച്ചിഴച്ചു കൊണ്ട് വന്ന ശിവൻ കണ്ടത് ഡോർ ചവിട്ടിത്തുറന്ന് അകത്തേക്ക് വരുന്ന കിച്ചുവിനെയാണ്. ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ അയാളൊരു പുച്ഛച്ചിരി ചിരിച്ചു.

ശിവന്റെ കൈ അയഞ്ഞതും ഗൗരി പെട്ടന്നെണീറ്റ് കുതറി അയാളെ തള്ളിമാറ്റിക്കൊണ്ട് കിച്ചുവിന്റെ അടുത്തേക്ക് ഓടിചെന്ന് അവനെ കെട്ടിപ്പിടിച്ചു……,

“””കിച്ചുവേട്ടാ….”””” അത്രമേൽ സ്നേഹത്തോടെ അവളിതുവരെ വിളിച്ചിട്ടുണ്ടായിരുന്നില്ല….

അവൻ അവളുടെ താടിതുമ്പിൽ പിടിച്ചുയർത്തി മുഖത്തേക്ക് നോക്കി…… അടി കൊണ്ട് കവിൾനീരു വച്ചിരിക്കുന്നു… മൂക്കിൽ നിന്ന് ചോര വരുന്നു കണ്ണിൽ ചോര കട്ടപിടിച്ചിരിക്കുന്നു കമ്മൽ ചളുങ്ങിക്കേറി കഴുത്തും ചെവിയും മുറിഞ്ഞിരിക്കുന്നു…

“””പൊക്കോളാൻ പറഞ്ഞാൽ അപ്പം പോക്കോളണം ട്ടോ…”””” എന്ത് ധൈര്യത്തിലാടി നീ ഇറങ്ങിപ്പോന്നത്…?? അവളുടെ കവിളിൽ തലോടിക്കൊണ്ട് കിച്ചുവത് ചോദിച്ചപ്പോൾ ഗൗരി കണ്ണുനീർ വറ്റിയ ചിരിയോടെ അവനെ ഒന്നുകൂടെ ഇറുകെ പുണർന്നു….

“”നിക്കി അറിയാരുന്നു വരുമെന്ന്…””” തല ഉയർത്തി അവനെ നോക്കി ചെറുചിരിയോടെ പറഞ്ഞു… കിച്ചു അവളുടെ നെറ്റിയിൽ ചുണ്ടുചേർത്തു….

“”ഡാാ….. “””
ശബ്ദം കേട്ട് രോഷാകുലനായ കിച്ചു തലയുയർത്തി നോക്കിയപ്പോൾ ശിവൻ തങ്ങളുടെ നേരെ പാഞ്ഞ് വന്ന് ചവിട്ടാൻ വേണ്ടി കാലുയർത്തുന്നതാണ് കണ്ടത്……

ഞൊടിയിട കൊണ്ട് ഒഴിഞ്ഞ് മാറിയ കിച്ചു ഗൗരിയെ അടുത്ത് കണ്ട തൂണിൽ ചാരിയിരുത്തി ശിവന്റെ നേരെ തിരിഞ്ഞു….,
എഴുന്നേറ്റ് വന്ന അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി രണ്ട് കവിളിലും മാറി മാറി അടിച്ചു…….

ശിവൻ കുതറി മാറാൻ നോക്കുന്നുണ്ടങ്കിലും അയാൾക്കതിന് സാധിക്കുണ്ടായിരുന്നില്ല കാൽമുട്ട് മടക്കി ശിവന്റെ നാഭിക്കിട്ടവൻ തൊഴിച്ചു…..

വേദന കൊണ്ട് കമഴ്ന്ന് കിടന്നു പുളയുന്ന അയാളെ രണ്ട് കാലുകൊണ്ടും ചവിട്ടി….
“””മേലിൽ ഇനി എന്റെ പെണ്ണിനേം മോഹിച്ചോണ്ട് വന്നാൽ കൊന്ന് കളയും നായെ……..”””
കിതച്ച് മാറി നിന്ന കിച്ചുവിന് മുമ്പിൽ എഴുന്നേറ്റ് നിൽക്കാൻ ശിവനൊരു പാഴ്ശ്രമം നടത്തി…..

കാൽമുട്ടിലൂന്നി കൈകൾ കുത്തി തറയിൽ നിന്ന ശിവന്റെ വയറിലേക്ക് കിച്ചു ആഞ്ഞ് തൊഴിച്ചു, തെറിച്ചു വീണ അയാളുടെ പുറത്തവൻ അടുത്ത് കണ്ട പലക കസേര കൊണ്ടാഞ്ഞടിച്ചു….. അതൊടിഞ്ഞു ബാക്കി കൈയ്യിൽ വന്ന പലക കഷ്ണം കൊണ്ട് ശിവന്റെ തലക്കാഞ്ഞടിച്ചു….

അനക്കമില്ലാതെ കിടക്കുന്ന ശിവനെ ഒന്ന് നോക്കി ഗൗരിയുടെ അടുത്തേക്ക് ചെന്നു.
“””””ഗൗരീ മോളേ…..”””””
അവളുടെ അരികിൽ ഇരുന്ന് കണ്ണുകളടച്ച് തൂണിൽ ചാരിയിക്കുന്ന അവളുടെ കവിളിൽ തട്ടി വിളിച്ചു……
കണ്ണു തുറന്ന ഗൗരി കാണുന്നത് തല പൊത്തിക്കൊണ്ട് നിലത്തേക്ക് വിഴുന്ന കിച്ചുവിനെയാണ്….

ഗൗരി നോക്കിയപ്പോൾ ശിവന്റെ അച്ഛൻ ഒരു തടിക്കഷ്ണം പിടിച്ച് അവരെ പകയോടെ നോക്കി ചിരിക്കുന്നു…… അയാൾ കയ്യിലുള്ള തടിക്കഷ്ണം നിലത്തിട്ട് അരയിലിരുന്ന കത്തി ഊരി…….
“”””കിച്ചുവേട്ടാട്ടാ……””””” ഒരലർച്ചയോടെ അവള് കിച്ചുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു

കിച്ചുവിനെന്തെലും ചെയ്യാൻ പറ്റുന്നതിന് മുമ്പ് അയാളുടെ കയ്യിലെ കത്തി ഗൗരിയുടെ ഇടത്തെ തോളിന് താഴെ ആഴ്ന്നിറങ്ങി.

പിടഞ്ഞെണിറ്റ കിച്ചു ശിവന്റെ അച്ഛനെ ഗൗരിയുടെ മേലെ നിന്ന് പൊക്കിയെടുത്ത് ഭ്രാന്തനെ പോലെ അയാളുടെ തല തൂണിന്മേൽ ആഞ്ഞിടിച്ചു..

അയാളവിടെ തറയിലേക്ക് മറിഞ്ഞടിച്ച് വീണു. കിച്ചു വേഗം ചോരയിൽ കുളിച്ചു കിടന്ന ഗൗരിയുടെ അടുത്ത് പോയവളെ താങ്ങി തന്റെ മേലെ ചാരിയിരുത്തി……
അവൾ മയക്കത്തിലേക്ക് വീണു.

അവളെ അവിടെ കിടത്തി
തന്റെ ഫോണിനു വേണ്ടി കിച്ചു ചുറ്റുപാടും നോക്കികൊണ്ടിരുന്നു….. അപ്പോഴാണവൻ കണ്ടത് ഒരു കൊലച്ചിരിയോടെ ഊരിപ്പിടിച്ച നീളമുള്ള കത്തിയുമായി തങ്ങളെത്തന്നെ നോക്കിയിരിക്കുന്ന ശിവനെ………..

കണ്ണിലെരിയുന്ന പകയും ചുണ്ടിൽ കൊലച്ചിരിയുമായവൻ അവർക്കരിലേക്ക് നടന്നടുത്തു………
കത്തി ഉയർത്തി കുത്താനാഞ്ഞതും കിച്ചു ചോരയിൽ കുളിച്ചു കിടക്കുന്ന ഗൗരിയുടെ മുകളിൽ അവളെ സംരക്ഷിച്ചു കൊണ്ട് കിടന്നു… അവളെ പൊതിഞ്ഞുപിടിച്ചു…….. കൺപോളകൾ അമർത്തിയടച്ചു…….

കത്തി നിലത്തു വീഴുന്ന സൗണ്ട് കേട്ട് തലയുയർത്തി നോക്കിയപ്പോൾ കണ്ണുകൾ പുറത്തേക്കുന്തി വയറിനു മീതെ തുളച്ച് വന്ന അറ്റംകൂർത്ത കമ്പിയെ പിടിച്ച് കൊണ്ട് ചരിഞ്ഞു വീഴുന്ന ശിവനെയാണ് കണ്ടത്. കുറച്ച് മാറി ഗൗരിയോട് മുഖസാദൃശ്യമുള്ള പ്രായമായ ഒരു സ്ത്രീയെയും കണ്ടു….

അവർ അവരുടെ അടുത്തേക്ക് നടന്നു വന്നിരുന്നു…….
അലിവോടെ ഗൗരിയെ നോക്കി…..

“”കിച്ചൂ….””” ശരൺ ഉച്ചത്തിൽ വിളിച്ചുകൊണ്ടു ഓടി കയറി വന്നു പുറകെ പോലിസും….

ടാ.. എഴുന്നേൽക്ക് കിച്ചുവും ശരണും കൂടെ ഗൗരിയെ എങ്ങനെയൊക്കെയോ താങ്ങിപ്പിടിച്ച് കാറിൽ കയറ്റി….

കാർ നീങ്ങി തുടങ്ങിയപ്പോൾ അവൻ വീട്ടുപടിക്കലേക്ക് നോക്കി… നിറഞ്ഞു തുളുമ്പിയ കണ്ണുകളും ചുണ്ടിൽ ചെറിയ ചിരിയുമായി… പോലീസിന്റെ വിലങ്ങിനുനേരെ കൈ നീട്ടി നിൽക്കുന്ന സ്ത്രീയെ….
“”അമ്മ””” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു…

❇️✳️❇️✳️❇️

“”ഗൗരീ മോളേ….”” കവിളിൽ തട്ടി വിളിച്ചപ്പോ അടഞ്ഞ കൺപോളകൾ അവൾ പതിയെ
തുറന്നു….

“””കി…കിച്ചുവേ.. ട്ടാ… നമ്മടെ മോൻ…
ന്നെ വേഗം ആശുപത്രീൽ കൊണ്ടോവുവോ…”””” മിഴിനീർ കണ്ണിനിരുവശത്തുകൂടിയും ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു…. കൈകൾ വയറിന്മേൽ അമർത്തി വച്ചിട്ടുണ്ട്…..
കിച്ചു കേട്ടത് വിശ്വസിക്കാനാവാതെ അവളെ തന്നെ തറഞ്ഞുനോക്കി….

എന്താ ഗൗരി പറഞ്ഞത്…..?? നീയിപ്പെന്താ പറഞ്ഞതെന്ന്…..
“”നമ്മടെ മോൻ… കിച്ചുവേട്ടാ….”അവന്റെ മടിയിൽ തലചായ്ച്ചുകൊണ്ട് ചോര പുരണ്ട കൈകളാൽ അവന്റെ കവിളിൽ തലോടിയവൾ പറഞ്ഞു…

“”ദാ… ഇവിടെ… അവനെ വേണ്ടാന്ന് പറയല്ലേ കിച്ചുവേട്ടാ… “”” വയറിലേക്ക് കൈചേർത്തുകൊണ്ടവൾ മയക്കത്തിലേക്ക് വീണു…..
കിച്ചു കേട്ടത് വിശ്വസിക്കാനാവാതെ ഒരു പകപ്പോടെ അവളുടെ വയറിൽ തഴുകി….

ഒന്ന് വേഗം വിട് ശരൺൺൺ…… അവൻ അലറിവിളിച്ചു…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കുഴപ്പമൊന്നും ഇല്ല സാരംഗ്…. വൈഫ്‌ ഓകൈ ആണ്… പിന്നേ റ്റു മന്ത് പ്രെഗ്നന്റായിരുന്നുലെ പേഷ്യന്റ്…..??

ഈ സമയത്ത് ഇങ്ങനൊരു ഇൻസിഡന്റ്… പേഷ്യന്റ് ഇത്തിരി മെന്റലി വീക്ക്‌ ആയിട്ടുണ്ട്… ബട്ട്‌ ഡോണ്ട് വറി യുവർ ബേബി ഈസ്‌ പെർഫെക്ടലി ഓക്കെ……
വൈഫിനെ ചെന്ന് കണ്ടോളു…

ശരണിന്റെ തോളിൽ ഒന്ന് തൊട്ട് കിച്ചു റൂമിനകത്തേക്ക് കയറി…..
ഗൗരി മയക്കംവിട്ട് ഉണർന്നിരുന്നില്ല…. അവനവളുടെ മുടിയിഴകളിലൂടെയും ചോര കട്ടപിടിച്ച കണ്ണിലൂടെയും നീരുവന്ന് വീർത്ത കവിൾത്തടങ്ങളിലൂടെയും വിരലുകളോടിച്ചു….

കണ്ണുകൾ പാതി തുറന്നവൾ കിച്ചുവിനെ നോക്കി….
“”അമ്മൂട്ടി…..?? “”” പതിഞ്ഞ ശബ്ദത്തിലവൾ ചോദിച്ചു…
പുറത്തുണ്ട് എല്ലാരും…

കൈകുത്തി എഴുന്നെറ്റിരിക്കാൻ ശ്രമിച്ച അവളെ അവൻ പിടിച്ച് നേരെ ഇരുത്തി…
വയറിൽ വെപ്രാളത്തോടെ തപ്പി തടയുന്ന ഗൗരിയെ അവൻ നോക്കിക്കൊണ്ടിരുന്നു…

എന്തേ…?? വയ്യേ…?? അറിയാത്തതുപോലെയുള്ള അവന്റെ ചോദ്യം അവളുടെ കണ്ണുകളെ നനച്ചു….

“”പോയോ…?? അതോ കളഞ്ഞോ അവനെ..??””” തലകുമ്പിട്ട് വിങ്ങിപൊട്ടിക്കൊണ്ട് ഗൗരിയത് ചോദിച്ചു….

ആരെ….??? എന്റെ മോനെയാണോ…???
ഗൗരി നിറഞ്ഞുതൂവിയ കണ്ണുകളുമായി അവനെ തറച്ചുനോക്കി…

കിച്ചു ഒരു കള്ളച്ചിരിയോടെ അവൾടെ മടിയിലേക്ക് തലചായ്ച്ചു….. അവനിവിടെ തന്നെ ഉണ്ട് അല്ലേടാ വാവേ….. ഗൗരിടെ വയറിൽ ഒന്ന് മുത്തികൊണ്ട് കിച്ചുവത് പറഞ്ഞു കേട്ടപ്പോൾ
ഗൗരി സന്തോഷം കൊണ്ട് അലറിക്കരഞ്ഞു…….

കിച്ചു എഴുന്നേറ്റവളെ നെഞ്ചിലേക്ക് വലിച്ചു ചേർത്തു…..

“””പേടിയാണോ എന്നെ….???””” അവന്റെ എടുത്തടിച്ചുള്ള ചോദ്യം…
നെഞ്ചിൽ കിടന്നവൾ പതിയെ ആണെന്നും പിന്നീട് നിഷേധാർത്ഥത്തിലും തലയിട്ടുരച്ചു……

എന്നെയോ….??? അവൾ മുഖം ഉയർത്തി തന്റെ പ്രിയപ്പെട്ടവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി….
ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്കൊരു നനുത്ത മുത്തം….

പിന്നീടവന്റെ ചുണ്ട് നീരുകൊണ്ട് വീർത്ത അവളുടെ കവിളിലും കൺതടത്തിലും എല്ലാം അലഞ്ഞു നടന്നു……

ജീവിച്ചു തുടങ്ങിയ സമയത്ത് ഞാനെന്തോ കാട്ടികൂട്ടിയെന്ന് കരുതി… നമ്മടെ കുഞ്ഞിനെ വേണ്ടാന്ന് വയ്ക്കാൻ മാത്രം ദുഷ്ടനാണോ മോളേ ഞാൻ…??

ഇതെന്റെ ചോരയല്ലേടി… നമ്മടെ പ്രണയത്തിന്റെ തെളിവ്…. അവൻ സാരി തലപ്പ് മാറ്റി അവളുടെ വയറിൽ ഒന്ന് തഴുകി… കുറുകി കൊണ്ടവൾ അവന്റെ തോളിലേക്ക് ചാഞ്ഞു….

അവളവന്റെ തലയ്ക്കുപിന്നിൽ തലോടി…. നൊന്തോ കിച്ചുവേട്ടാ….???
ഒന്നുല്ല പെണ്ണേ…. ചുണ്ടുകൾ ചേർത്ത് അമർത്തിയൊരു ചുംബനം അവൻ സിന്ദൂരത്തിനു മുകളിലായി നൽകി…

എന്തിനാ എന്നോട് പൊക്കോളാൻ പറഞ്ഞേ….??? കീഴ്ചുണ്ട് പുറത്തേക്കുന്തി ഇത്തിരി പരിഭവത്തിൽ ഗൗരി ചോദിച്ചു…

“”പിന്നല്ലാതെ ഞാനെന്താ പറയേണ്ടത് ഇത്തിരിയില്ലാത്ത എന്റെ പൊടിക്കുഞ്ഞ് വരെ അവന് രണ്ട് തല്ലെങ്കിലും കൊടുത്തു……. നീ മോങ്ങിക്കൊണ്ട് അവന്റെ കൂടെ പൊക്കോളാമെന്ന് പറഞ്ഞു കേട്ടപ്പോ കലി കയറി…. ആ ദേഷ്യത്തിൽ പറഞ്ഞു പോയതാടി…. സോറി….. “”

എന്ത് ചെയ്യാനാടി ഞാൻ ഇങ്ങനായിപ്പോയി… അല്ലാതെ നിന്നെ എനിക്ക് ഇഷ്ടല്ലാന്ന് നിനക്ക് തോന്നുന്നുണ്ടോ മോളേ ….???

ഇനി ഉണ്ടെങ്കിൽ ദേ ഇവനെ ഒന്ന് ഓർത്താമതി ആ സംശയം അങ്ങ് പോയിക്കിട്ടും… വയറിലൂടെ കൈ ഇഴയിച്ചുകൊണ്ട് അവളുടെ നഗ്നമായ അരക്കെട്ടിൽ പതിയെ ഒന്ന് പിച്ചിക്കൊണ്ടവൻ പറഞ്ഞു..

“”കടുവ… തല്ലും വാങ്ങിത്തന്ന്, കുറെ തല്ലും കൊടുത്തേച്ചും വന്ന് വൃത്തികേട് പറയുവാ..”” അവള് ശബ്ദം താഴ്ത്തി ചുണ്ടനക്കി….

കിച്ചു അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു.. ഒന്നുടെ അവളെ ചേർത്ത് പിടിച്ചു…..
വിടില്ലായിരുന്നു ഞാൻ പക്ഷേ അപ്പഴേക്കും മോള് മയങ്ങി വീണു…..

അയ്യോ ന്റെ മോൾക്കെന്താ… അവളെവിടെ…. നിക്കി കാണണം ന്റെ കുട്ടിയെ…….
ഒന്നുല്യാടി നെറ്റിയൊന്ന് ഇടിച്ചതല്ലേ അതാ… അവനവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…..

മോളെവിടെ കിച്ചുവേട്ടാ…..???… പരിഭ്രമം വിട്ട് മാറാതെയവൾ വീണ്ടും ചോദിച്ചു…
പുറത്ത് ശരണിന്റെം ദയേടേം ഒപ്പം ഉണ്ടെടി……. പതിവ് തന്നെ ‘ഡോറയുടെ പ്രയാണം…’ അവനും അവളും ഒരുപോലെ ചിരിച്ചു……. പ്രണയം മാത്രം നിറഞ്ഞ കുറച്ചു നിമിഷങ്ങൾ…

കിച്ചുവേട്ടാ…..
മ്മ്മ്ഹ്…
പറഞ്ഞോ അയാളോട്…???

ആരോട് …??? പിരികം ഒന്നുയർത്തികൊണ്ടവൻ ചോദിച്ചു…
ആാാ ശിവനോട്….??
എന്ത് പറയാൻ……????

“”കിച്ചുവേട്ടന് എന്നെ മതിയായിട്ടില്ലാന്ന്…”” തിളങ്ങുന്ന കണ്ണുകളുമായി അവളവനെ ഉറ്റുനോക്കി…..
അവൻ പൊട്ടിച്ചിരിച്ചു….

“””””അത് ഞാൻ കഴുത്തിനു കുത്തിപിടിച്ച് ചെകിടത്ത് മാറി മാറി അടിച്ച ആദ്യത്തെ അടിയില്ലേ അപ്പം തന്നെ മനസിലായിട്ടുണ്ടാകും… അങ്ങനെയൊന്നും വേണ്ടാതാവുന്നവളല്ല കിച്ചുവിന് ഈ ഗൗരിക്കുട്ടിയെന്ന്””””””

അവളവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു….

“””അമ്മേ….””” വാതിൽ തുറന്നവൾ ഓടി കയറി
കുഞ്ഞു നെറ്റിയിൽ ബാൻഡേജ് ഒട്ടിച്ചു വച്ചിട്ടുണ്ട്… ഗൗരി അവളുടെ മുഖമൊട്ടാകെ ചുംബിച്ചു……

വേദനിച്ചോ അമ്മേടെ പൊടിക്ക്….???
ഇച്ചിരി ഇപ്പം മാറിയെ…. അമ്മയ്ച്ചോ…??

“”മാറി…..”” അവളുടെ കുഞ്ഞു കവിളിൽ പതിയെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…
വാതിൽ തുറന്ന് കയറിയ ഉഷയും ശരണും ദയയും അവർക്കുവേണ്ടി അവരുടെ കൊച്ചുലോകം വിട്ടുകൊടുത്തു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കാർ ശ്രീനിലയത്തെ ഗേറ്റ് കടന്ന് ഉള്ളിൽ കയറിയതും… ഗൗരി പതിയെ ചാരുപടിയിൽ നിന്നും എഴുന്നേറ്റു… അമ്മൂട്ടി ഫ്രണ്ട്ഡോർ തുറന്ന് ഓടി വന്നവളെ കെട്ടിപിടിച്ചു…..

എന്ത് കോലായിത്..?? പഠിക്കാൻ പോയതോ അതോ കിളയ്ക്കാൻ പോയതോ…?? വെറുതെ അച്ഛമ്മയ്ക്ക് പണിയുണ്ടാക്കാൻ… കാണണ്ട അച്ഛമ്മയിത്… ഓടിച്ചെന്ന് മുറിയിൽ കേറിക്കോ…. അമ്മ വന്നേക്കാം….

മ്മ്ഹ്…. ഗൗരി തലയിൽ ഒന്ന് പിടിച്ചുകുലുക്കികൊണ്ട് പറഞ്ഞതും കുറുമ്പി ഓടി അകത്തു കയറി….

കിച്ചു കയറി വന്നതും ചേർത്ത്പിടിച്ചവളുടെ നെറ്റിയിൽ അമർത്തി മുത്തി…..
തന്നോട് പറഞ്ഞതല്ലേ ഇങ്ങനെ കാത്തിരിക്കണ്ടാന്ന് ഞങ്ങളിങ്ങ് വരില്ലേ….?

മഴക്കാർ കണ്ടപ്പോ…. അവള് പകുതിയിൽ വച്ചുനിർത്തി……
ഓ പിന്നേ മഴയത്ത് ഞാൻ കാർ ഓടിക്കണത് ആദ്യായിട്ടാണല്ലോ……. അവൻ കളിയായി പറഞ്ഞതും അവള് പിണങ്ങി തലതിരിച്ചു….

കിച്ചു കുനിഞ്ഞിരുന്ന് അവളുടെ വീർത്തുന്തിയ വയറിൽ ചുംബിച്ചു…..
എന്തേ ഇവൻ ചവിട്ടാത്തെ…??

ക്ഷീണിച്ചു കാണും ഇത്രേം നേരം ഒരേ ചവിട്ടും കുത്തും ആയിരുന്നു… ആ ദയയും ശരണേട്ടനും സംസാരിച്ച് സംസാരിച്ച് ഇവന് വിശ്രമം കൊടുത്തിട്ടില്ല…. കിച്ചുവിന്റെ തലയിൽ തലോടി പുഞ്ചിരിച്ചുകൊണ്ടവൾ പറഞ്ഞു…..

എന്നിട്ടെവിടെ അവര് രണ്ടും….????
ഇതുപോലെ ഒരെണ്ണം നമുക്കും വേണ്ടെടീന്നും ചോദിച്ച് ശരണേട്ടൻ പിടിച്ച് റൂമിലേക്ക് കൊണ്ടോയിട്ടുണ്ട്….

ഹാ കെട്ട് കഴിഞ്ഞ് 5 മാസായില്ലേ ഇനിയൊരാളൊക്കെ വേണേൽ ആവാം… എഴുന്നേറ്റ് നിന്ന് നെറ്റിയോട് നെറ്റിമുട്ടിച്ചുകൊണ്ടവൻ പറഞ്ഞു….

കിച്ചുവേട്ടൻ പോയി മാറ്റി വായോ… ഞാൻ ചായ എടുത്ത് വരാം…
അതൊന്നും വേണ്ടാ അതൊക്കെ അമ്മ കൊണ്ടോന്നോളും… നീ എന്റെ കൂടെ റൂമിലേക്ക് വാ…. ഞാൻ എടുക്കണോ തന്നെ….??? അവളെ തോളിലൂടെ ചേർത്ത് പിടിച്ച് കഴുത്തിലേക്ക് മുഖം പൂഴ്ത്തി കുസൃതിയിൽ അവൻ ചോദിച്ചു…..

അയ്യെടാ… കിണിക്കല്ലേ അതൊക്കെ ഇവൻ ഇങ്ങ് വന്നിട്ട്…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

നീയെന്തിനാ എപ്പഴും ഈ ജനലിങ്ങനെ തുറന്നിടണേ എന്റെ ഗൗരീ…??
ഇപ്പം മഴ പെയ്തിറങ്ങും കിച്ചുവേട്ടാ….

ഗൗരിടെ മടിയിൽ അങ്ങോട്ടും ഇങ്ങോട്ടും തലവച്ച് കിടക്കുകയാണ് അച്ഛനും മോളും… അവള് രണ്ട് കൈകൊണ്ടും രണ്ടുപേരുടെ മുടിയിലൂടെയും തലോടി തഴുകുന്നുണ്ട്….. ഇടയ്ക്കിടെ ഓരോ മുത്തം അച്ഛനും മോളും അവളുടെ വീർത്തുന്തിയ വയറിൽ കൊടുത്തുപോന്നു….

ഗൗരീ..
ഹ്മ്മ്….
മോനു പേരുകണ്ടോ നീയ്യ്…??
ഇല്ലാ… എന്റെമോള് കണ്ടുപിടിക്കട്ടെ അല്ലേ അമ്മൂട്ടി….
“മോള് കണ്ട് പിടിച്ചുലോ….” അവള് മടിയിൽ നിന്നും ചാടിയെഴുന്നേറ്റു ഇരുന്നുകൊണ്ട് പറഞ്ഞു… കിച്ചു കണ്ണുകളുയർത്തി ഒന്നവളെ നോക്കി…
ന്നാ പറ അമ്മേടെ പൊടി….. എന്താ പേര് കുഞ്ഞാവയ്ക്ക്…???

“””ചിദ്ധാർഥ്.. ചിദ്ധു…”””

അയ്യടാ… കിച്ചു പിടഞ്ഞെഴുന്നേറ്റ് അമ്മൂട്ടിയെ എടുത്ത് അവന്റെ വയറിലായി ഇരുത്തി ഗൗരിടെ മടിയിലേക്ക് വീണ്ടും ചാഞ്ഞു…

“”ഒരുവീട്ടിൽ ഒരു ചിദ്ധു മതി “” അവനവളെ പിടിച്ച് കുലുക്കികൊണ്ട് പറഞ്ഞു…
ഗൗരി അവനെ അമ്പരപ്പോടെ നോക്കി…
“”അതിന് ഈ വീട്ടിൽ വേറെ സിദ്ധു ഇല്ലാലോ മനുഷ്യാ…….”””

“””””വേറെ ചിദ്ധു എന്തിനാ… ആ ചിദ്ധു ഈ വീട്ടിലേക്ക് തന്നെ വരാനുള്ളതാന്ന എനിക്ക് തോന്നണേ…. അല്ലേടി കുറുമ്പീ…””” കിച്ചു പൊട്ടി ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ അർത്ഥം പോലും മനസിലാക്കാതെ അവളവന്റെ വയറിലിരുന്ന് കുടുകുടാ കൈകൊട്ടി ചിരിച്ചു…..

ഗൗരി പൊട്ടിവന്ന ചിരി കടിച്ചുപിടിച്ച് അവരെ രൂക്ഷമായി ഒന്ന് നോക്കി…… അച്ഛനും മോളും കൂടെ ഒന്നിച്ചവളുടെ വയറിലേക്ക് മുഖമമർത്തി…..

പുറത്ത് മഴ ഭൂമിയോടുള്ള അടങ്ങാത്ത പ്രണയം പോലെ ആർത്തലച്ചു പെയ്തിറങ്ങിക്കൊണ്ടിരുന്നു….. ചിതറി തെറിച്ച മഴതുള്ളികൾ ജനലഴികളിലൂടെ അവർക്കുമേൽ സ്നേഹത്തിന്റെ,.. പ്രണയത്തിന്റെ നീർതുള്ളികൾ പൊഴിച്ചു…

അവസാനിച്ചു….

©️this work is protected in accordance with copyright act

രചന : അഞ്‌ജലി മോഹൻ

കടപ്പാട് : telson ( ബാസ്കിങ് ഞാൻ പഠിച്ചിട്ടില്ല…. പിന്നെ ഗരാട്ടൈ പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പിന്നെ നടന്നില്ല…
പിന്നെ ഗളരിപയറ്റ്‌ കുറേക്കാലം പഠിക്കണം പഠിക്കണംന്ന് പറഞ്ഞു നടന്നു പക്ഷേ ടെയീം കിട്ടീല… പിന്നെ നല്ല നാടൻ തല്ല് അതൊട്ടും അറീല….. ഡിഷും ഡിഷും എഴുതിത്തന്ന telsaa നന്ദി പറഞ്ഞ് ചളമാക്കുന്നില്ല… നിറച്ചും snegam )

ഇനി എന്റെ വായനക്കാരോട്…. ആരുടേയും പേരെടുത്തു പറയുന്നില്ല… പറഞ്ഞാൽ തീരില്ല… നിങ്ങളെനിക്ക് തന്ന സപ്പോർട്ട്, സ്റ്റിക്കർ😜, നീണ്ട essay, inboxil നിറഞ്ഞു വരുന്ന മെസ്സേജസ്, വിമർശിച്ചു നിരാശപെടുത്താൻ ശ്രമിച്ചവർ, രാവിലെ കിച്ചുവിനെയും ഗൗരിയേയും അമ്മൂട്ടിയെയും കാണാതെ ഭക്ഷണം കഴിക്കാത്തവർ, എല്ലാവരോടും ഒത്തിരി സ്നേഹം ….
പിന്നെ പെട്ടന്ന് നിർത്തുവാണോന്ന് ചോദിച്ചവരോട് നമ്മൾ ഒന്നിച്ച് കൂടിയിട്ട് ഇന്നേക്ക് 38 ഡേയ്‌സ് ആയി… 1 month കഴിഞ്ഞെന്ന്….. 🤩
“”ഉടൻ മറ്റൊരു കഥയുമായി വരാം…. “”

ഇനി നിങ്ങളെനിക്ക് വേണ്ടി ഒരു essay എഴുതിക്കോളൂ… ഇന്നും superum stickerum ഇടുന്നവരോട് ഞാനൊന്നും പറയുന്നില്ലേ..😭😭

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24

മഴപോൽ : ഭാഗം 25

മഴപോൽ : ഭാഗം 26

മഴപോൽ : ഭാഗം 27

മഴപോൽ : ഭാഗം 28

മഴപോൽ : ഭാഗം 29

മഴപോൽ : ഭാഗം 30

മഴപോൽ : ഭാഗം 31

മഴപോൽ : ഭാഗം 32

മഴപോൽ : ഭാഗം 33

മഴപോൽ : ഭാഗം 34

മഴപോൽ : ഭാഗം 35

മഴപോൽ : ഭാഗം 36

മഴപോൽ : ഭാഗം 37