Novel

💕അഭിനവി💕 ഭാഗം 5

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

അജോകുടെ പറഞ്ഞപ്പോൾ മൂന്ന് പേരും വേഗം ഡ്രസ്സ്‌ മാറിവന്നു പുറത്തെക്കിറങ്ങാൻ തുടങ്ങിയതും അവരെ നോക്കി ജെറി അവിടെ നിൽപ്പുണ്ടായിരുന്നു…

” എന്താടാ നീ ഇങ്ങനെ നോക്കുന്നത് ”

” എന്നേകൂട്ടാതെ ത്രിമൂർത്തികൾ മുന്നും എങ്ങോട്ടാ.. ”

അവരെ തന്നെ നോക്കി നിന്ന ജെറിയൊരു പുരികം പൊക്കികൊണ്ട്, നവിയോടായി ചോദിച്ചു…

” അതിനു നിന്നെ കൂട്ടാൻ നീ ഇപ്പോഴല്ലേ ഇങ്ങോട്ട് വന്നത്… വേഗം പോയി റെഡിയായി വാ… ഞങ്ങൾ താഴെ കാണും… ”

ഇതും പറഞ്ഞു നവി താക്കോൽ ജെറിയുടെ കൈയിൽ കൊടുത്തിട്ട് താഴേക്കു പോയി…

കുറച്ചു സമയം കഴിഞ്ഞതും ജെറി റെഡിയായി വന്നു അപ്പോഴേക്കും നവിയും അജോയും അവർക്ക് പോകേണ്ട വഴിയും മറ്റും ഹോസ്റ്റലിലേ ഒരു സീനിയർനോട്‌ ചോദിച്ചു മനസിലാക്കിയിരുന്നു…

” നമ്മൾ എങ്ങോട്ടാ പോകുന്നെ…”

നവിയെ കണ്ടതും ജെറി ചോദിച്ചു..

” ടൗണിലേക്കു പോകാം ”

അജോ പറഞ്ഞു…

” ഇവിടെ അടുത്തുള്ള മെയിൻ ടൗൺ എവിടെയാ.. ”

” കോട്ടയവും ചങ്ങനാശ്ശേരിയും രണ്ടും ഒരേ ദൂരമാണ്…”

നവി അവരോടു പറഞ്ഞു..

” എന്നാ നമ്മുക്ക് ആദ്യം കോട്ടയതേക്ക് തന്നെ പോകാം… എന്നിട്ടാകാം ബാക്കിയൊക്കെ… നമ്മളിനി ഇവിടെ തന്നെയുണ്ടല്ലോ അടുത്ത നാലു വർഷം നമുക്ക് പൊളിക്കാമടാ.. ”

നവി ചിരിയോടെ തന്നെ പറഞ്ഞുകൊണ്ട് ഹോസ്റ്റലിൽ നിന്നുമിറങ്ങി.. ബസ് സ്റ്റോപ്പിലേക്കു അവർക്ക് കുറച്ചു നടക്കാനുണ്ടായിരുന്നു. കോളേജിന് മുന്നിൽ ബസ് സ്റ്റോപ്പുണ്ടെങ്കിലും അങ്ങോട്ട് പോകാതെ അവർ മുന്നോട്ടു തന്നെ നടന്നു…

” എടാ ഇവിടെ നിന്നും നമുക്ക് ആദ്യം കെ എസ് ആർ റ്റി സി ബിസി കേറി സ്റ്റാൻഡിൽ ഇറങ്ങാം.. എന്നിട്ട് അവിടെ നിന്നും ഏതെങ്കിലും ഹോട്ടലിൽ കേറി കഴിച്ചിട്ട് പോകാം.. ”

നവി പറഞ്ഞതും മറ്റുള്ളവരും അതു ശെരി വച്ചു. ബസ് സ്റ്റോപ്പിൽ എത്തിയതും അവർ ആദ്യം വന്ന ബസ്സിൽ തന്നെ കയറി.. പതിനഞ്ചു മിനിറ്റ് കൊണ്ടവർ കോട്ടയം കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിൽ എത്തി…

” ഇത്ര പെട്ടെന്ന് നമ്മൾ കോട്ടയം എത്തിയോ… ഇന്നലെ വന്നപ്പോൾ ഇതിലും സമയമെടുത്താ ഞങ്ങൾ ഹോസ്റ്റലിലെത്തിയത് ”

ജെറി അവിശ്വസത്തോടെ അവരോടു പറഞ്ഞു…

” നിങ്ങൾ ഇവിടെ ആദ്യമാണോ.. ”

ജെറി പറയുന്നത കേട്ട ബസിൽ നിന്നുമിറങ്ങിയ ഒരു യാത്രക്കാരൻ അവരോടു ചോദിച്ചു…

” അതേ.. ഞങ്ങൾ ഇവിടെ ആദ്യമാണ്.. ഞങ്ങൾ എറണാകുളംകാരാ.. ”

ജെറി അയാളോട് പറഞ്ഞു…

” അപ്പോൾ പിന്നെ നിങ്ങൾ ഇവിടെ.. എന്തിനാ വന്നത്.. ”

അയാൾ സംശയത്തോടെ ചോദിച്ചു..

” അതു ചേട്ടാ ഞങ്ങൾ ഇവിടെ mm കോളേജിലെ സ്റ്റുഡന്റസ് ആണ്, ഉച്ച കഴിഞ്ഞു ഫ്രീയായത് കൊണ്ട് ടൗണൊന്നു കാണാന്നു വച്ചു വന്നതാ… ”

അജോ പെട്ടെന്ന് തന്നെ അയാളോട് പറഞ്ഞു…

” എനിക്കത് നിങ്ങളുട സംസാരം കേട്ടപ്പോൾ തന്നെ എനിക്കു തോന്നി ഇവിടെ ആദ്യമാണെന്ന്… നിങ്ങൾ ഈ സമയത്ത് ഇവിടെ വന്നത് കൊണ്ടണ് അധികം തിരക്കില്ലാത്തതു, രാവിലെയോ വൈകിട്ടൊ ആണേൽ ഇവിടെ വരെ വരണേൽ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും എടുക്കും… ”

ആ യാത്രക്കാരൻ അവരോടു പറഞ്ഞു…

” ഓ… എന്ന പിന്നെ ഞങ്ങൾ അങ്ങോട്ട്‌… കുറച്ചു സമയമേയുള്ളൂ ആ സമയം കൊണ്ട് ഞങ്ങക്കു ഇവിടെയൊക്കെയൊന്നു കാണണം.”

നവി ഇതും പറഞ്ഞു മുന്നോട്ടു നടക്കാൻ ആഞ്ഞു..

” ഇവിടെ നിങ്ങൾക്ക് ഈ കുറച്ചു സമയം കൊണ്ട് കാണാൻ പറ്റുന്ന അല്ലെങ്കിൽ ചിലവഴിക്കാൻ പറ്റുന്ന സ്ഥലങ്ങൾ ഇഷ്ടം പോലെയുണ്ട്..

പക്ഷെ എല്ലാം കൂടെ കാണണമെങ്കിൽ ആ സമയം പോരാ കുറച്ചു ദിവസം തന്നെ പിടിക്കും അത്രയുമുണ്ട് ഇവിടെ കാണാനായിട്ട്.. ”

അയാൾ ആവേശത്തോടെ പറഞ്ഞു…

” അതിനും മാത്രം എന്താ ചേട്ടാ ഇവിടെ കാണാനുള്ളത്. ഞങ്ങളുടെ എറണാകുളം പോലെത്തെ സ്മാർട്ട്സിറ്റിയുടെ അത്രയും വരുമൊ ഈ കോട്ടയം”

പെട്ടെന്ന് തന്നെ ജെറി അയാളോട് ചോദിച്ചു…

” ഇവിടെ കാണാനോ.. മോനീ കോട്ടയത്തെക്കുറിചോന്നു മറിയില്ലന്നു തോന്നുന്നു അതാണ് മോൻ ഇങ്ങനെ സ്മാർട്ട്‌ സിറ്റിയുടെ കാര്യമൊക്കെ പറയുന്നത്

മോനെ തെക്കൻ-മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം.

ഈ നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുന്നക്കര . തിരുനക്കര പകൽ പൂരവും പ്രധാന ഉത്സവങ്ങളിൽ ഒന്നു തന്നെയാണ്..

കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി എം സ് കോളേജ് സ്ഥാപിക്കപ്പെട്ടതും ഈ കോട്ടയം നഗരത്തിലാണ്.

മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്.

പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനവും ഞങ്ങളുടെ ഈ കോട്ടയമാണ്.

1989 ൽ സ്ഥാപിക്കപെട്ടതാണ് കോട്ടയം നഗരസഭ. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി.

ഇപ്പോൾ കോട്ടയം ഒരു പുകയില വിമുക്ത നഗരം കൂടിയാണ്. കോട്ടയം റെയിൽ സ്റ്റേഷൻ , കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ എന്നിവ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കൂടാതെ പ്രമുഖ ബാങ്കുകളുടെ ഹെഡ് ഓഫീസ്…

കടൽ ഇല്ലാതെയുള്ള തുറമുഖം അതും കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്. ഇവിടെ നിന്നും ഏറ്റവും അടുത്ത വിമാനത്താവളം 80 കി.മി ദൂരത്തിൽ നെടുമ്പാശേരി (കൊച്ചി). കോട്ടയം മെഡിക്കൽ കോളേജ് നഗരത്തിൽ നിന്നും 10 കി.മി മാറി ഗാന്ധിനഗർ (ആർപ്പൂക്കര) യിൽ. കൂടാതെ ജില്ല ആശുപത്രി,

MG University ആസ്ഥാനം നഗരത്തിൽ നിന്ന് 12 കി.മി മാറി പ്രിയദർശിനി ഹിൽസിൽ അതിരമ്പുഴയിൽ സ്ഥിതിചെയ്യുന്നു. ഒട്ടേറെ പ്രമുഖ വ്യക്തികൾ ജനിച്ച നാടാണ് കോട്ടയം. മുൻ ഇന്ത്യൻ രാഷ്ട്രപതി കെ ർ നാരായണൻ, മുതൽ ഇങ്ങോട്ട് പലരും… ”

ആ അപ്പച്ചൻ അവരോടു ഇതു പറയുമ്പോൾ മറ്റുള്ളവരെല്ലാം ജെറിയെ നോക്കി നിന്നും….

” നിനക്കിത് എന്തിന്റെ എനിക്കെടായിരുന്നു.. ”

എന്നൊരു ദ്വനി അതിലില്ലേന്നു അവനു തോന്നി, അതു കണ്ടു അവൻ ദൈനിയമായി അവരെയൊന്നു നോക്കി…

” പിന്നെ കോട്ടയം കുഞ്ഞച്ചൻ മുതൽ എത്രയോ സിനിമകൾ…

പിന്നെയും ആ ചേട്ടൻ പറയാൻ തുടങ്ങിയപ്പോൾ…

” അതേ ചേട്ടാ ഞങ്ങൾ കുറച്ചു നേരമായി ഇറങ്ങിയിട്ട് ഉച്ച ഭക്ഷണം പോലും കഴിച്ചില്ല.. ഞങ്ങൾ എന്നാ അങ്ങോട്ട്‌.. ”

” ആണോ.. എന്നാ മക്കള് പൊക്കോ.. കുറചൂടെ കാര്യങ്ങൾ പറയുണ്ടായിരുന്നു… ”

നവി പറഞ്ഞപ്പോൾ അയാൾ മറുപടി പറഞ്ഞു..

” അതു വേണമെന്നില്ല ചേട്ടാ ഞങ്ങൾക്കെല്ലാം മനസിലായി, ഈ കോട്ടയത്തെ പറ്റി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്…”

അയാളോട് ഇത്രയും പറഞ്ഞു നവിയും കൂട്ടുകാരും പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി…

” ടാ.. വല്ല ആവിശ്യമുണ്ടായിരുന്നൊ അയാളോട് അങ്ങനെയൊക്കെ പറയാൻ.. ”

ബസ് സ്റ്റാൻഡിന്റെ അടുത്തുള്ളൊരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നപ്പോൾ അജോ ചോദിച്ചു…

” എടാ.. അവൻ അങ്ങനെ പറഞ്ഞതു കൊണ്ട് നമുക്ക് ഇത്രയും കാര്യങ്ങൾ അറിയാൻ പറ്റിയില്ലേ… ”

അജോയുടെ സംസാരം കേട്ട് അർജുൻ പറഞ്ഞു..

” ഞാനിവടെ ബി ടെക് ആണ് പഠിക്കാൻ വന്നത് അല്ലാതെ കോട്ടയം ജില്ലയെ പറ്റി റിസർച് ചെയ്യാനല്ല… ”

അജോ അൽപ്പം കലിപ്പിൽ തന്നെ പറഞ്ഞു…അപ്പോഴേക്കും അവർ കഴിക്കാൻ ഓഡർ ചെയ്ത ബിരിയാണി എത്തിയിരുന്നു.. പിന്നെ ഒന്നും മിണ്ടാതെ അവർ കഴിച്ചു എണീറ്റു…

” ഇനി എന്താ പരുപാടി.. ”

നവി ബില്ല് പെ ചെയ്തു ഹോട്ടലിനു വെളിയിലിറങ്ങിയതും അജോ ചോദിച്ചു…

” സമയം ഇപ്പോൾ രണ്ടല്ലേ ആയുള്ളൂ പടത്തിനു കേറിയാലോ.. ”

നവി ചോദിച്ചു..

” കേറിയേക്കാം… അല്ല ഇവിടെ തീയറ്ററിനി എവിടെയാ.. ”

അർജുൻ ചോദിച്ചു…

” വാ ചോദിക്കാം… ”

ഇതും പറഞ്ഞു നവി, അവിടെയടുത്തൊരു കടയിൽ കേറി കടക്കാരനോട്‌ ചോദിച്ചു… ആ ചോദ്യം കേട്ടതും അയാൾ അവനെയൊന്നു സൂക്ഷിച്ചു നോക്കി…

” അതേ ചേട്ടാ ഞങ്ങൾ ഇവിടെ ആദ്യമായിട്ടാ.. അതാണ് ചോദിച്ചേ… ”

നവി അയാളോട് പറഞ്ഞു…

” മോൻ ഏത് തീയറ്ററിലേക്കാണ് പോകേണ്ടതു.. ആനന്ദ്, അഭിലാഷ്, ആശ.. ഈ മൂന്ന് തിയറ്ററുകൾ ബസ് സ്റ്റാൻന്റിന്റെ അവിടെ നിന്നും നേരെ താഴോട്ടുള്ള വഴി പോയാൽ മതി…

പിന്നെയുള്ളത് അനുപമ ഇവിടെ നിന്നും കുറച്ചു ദൂരം നേരെ പോയാൽ റൈറ്റ്, പിന്നെ ധന്യ രെമ്യ അതു എംസി റോഡിൽ.. പിന്നെയൊരു തീയറ്റർ അനശ്വര അതു ബസ്റ്റാന്റിന്റെ പുറകിലാണ്.. ”

ഇതെല്ലാം കേട്ട് കിളി പോയി നിൽക്കുവായിരുന്നു നവിയും കൂടെയുള്ളവരും…

” ഇതെന്താടാ തീയറ്ററുകളുടെ സംസ്ഥാന സമ്മേളനമൊ.. ”

ജെറി നവിയോട് ചോദിച്ചു… അതു കേട്ട് മറ്റുള്ളവരും അവനെ തന്നെ നോക്കി…

” അപ്പോൾ ഏത് പടത്തിനു പോകാം… ”

നവി ചോദിച്ചു…

” ടാ ഇപ്പോൾ വിജയ് അണ്ണന്റെ കത്തി മൂവി ഓടുന്നുണ്ട് പോയാലോ ”

ജെറി പറഞ്ഞതും പിന്നെയവർ തിയറ്ററിലേക്കു പോയി…

“എടാ ഇവിടെ ഇത്രയും ആളോ ”

തീയറ്ററിൽ ചെന്നപ്പോൾ അവിടെയുള്ള ആളുകളെ കണ്ടു അർജുൻ ചോദിച്ചു…

” വെറുതെയല്ല ഇവിടെ ഇത്രയതികം തിയറ്ററുകളുള്ളത് ”

ജെറി അവരോടായി പറഞ്ഞു… ശേഷമവർ ടിക്കറ്റ് എടുത്തു പടത്തിനു കയറി… പടം കഴിഞ്ഞിറങ്ങിയപ്പോഴേക്കും സമയം അഞ്ചു മണി കഴിഞ്ഞു…

” ഇനി എന്താ പരിപാടി.. ഹോസ്റ്റലിലേക്കു തിരിച്ചു പോയാലോ… ”

അർജുൻ മറ്റുള്ളവരോട് ചോദിച്ചു…

” ഇപ്പോഴേയോ.. എടാ അഞ്ചു മണിയായതെയുള്ളൂ.. ഇപ്പോഴേ അങ്ങോട്ട്‌ പോകേണ്ടാ ആവിശ്യമൊന്നമില്ല… ആ സീനിയർ ചേട്ടൻ പറഞ്ഞത് വച്ചു ഇവിടെയൊരു ഷോപ്പിംഗ് മാളുണ്ട്.. അങ്ങോട്ട്‌ പോയാലോ.. ”

നവി ചോദിച്ചു…

” ഏതായാലും വന്നു, എന്നാ അവിടെ കുടെ പോയേക്കാം.. ”

ജെറി ഇതും പറഞ്ഞു അവരെയും കൂട്ടി മുന്നോട്ടു നടന്നു… കുറച്ചു ദൂരം നടന്നതും..

” എന്താടാ അതു.. ”

” ഏത്… ”

” ദോ…. ”

തുടരും…

കഥ വായിച്ചു കഴിഞ്ഞ് ഒരു രണ്ടു വരി… എനിക്ക് വേണ്ടി കഥയെ കുറിച്ചെഴുതാൻ മറക്കരുതേ..

കഥ ബോറാകുന്നുണ്ടേൽ അതും തുറന്നു പറയാം…

തുടരും

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

Comments are closed.