Friday, June 14, 2024
Novel

💕അഭിനവി💕 ഭാഗം 6

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” എന്താടാ അതു.. ”

” ഏത്… ”

” ദോ ആ വഴിയിൽ നാലഞ്ചു കമ്പി നാട്ടി വച്ചേക്കുന്നത് കണ്ടില്ലേ അതു… ”

ജെറി എല്ലാരേയുംകൂടെ ചുണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു…

” എടാ നിന്നെ പോലെ തന്നെ ഞങ്ങളും ഇവിടെ ആദ്യമായിയാണ് വരുന്നത്.. പിന്നെ ഞങ്ങൾക്കെങ്ങനെ അറിയാം… ”

അജോ പറഞ്ഞു..

” ഓ.. അതൊ.., അതാണ് ആകാശ പാത.. ”

അർജുൻ അവനോടു പറഞ്ഞു..

” എന്നിട്ടു പാത എവിടെ? ”

” ആ… അതൊരു പത്തു പന്ത്രണ്ടു വർഷം കൊണ്ട് പാതയായിക്കോളും… ”

അർജുൻ കളിയാക്കിയ രീതിയിൽ പറഞ്ഞു..

” അല്ല. നീയും ഇവിടെ ആദ്യമായി വരുന്നതല്ലേ.. പിന്നെ ഇതെങ്ങനെ നിനക്ക് അറിയാം.. ”

ജെറി സംശയത്തോടെ ചോദിച്ചു..

” അതിനു ഇവിടെ വരണമെന്നില്ല.. വല്ലപ്പോഴും പത്രം വായിച്ചാൽ മതി… ”

ജെറിയുടെ സംശയം അർജുൻ തീർത്തു കൊടുത്തു..

” ടാ സമയം പോകുന്നു.. നമുക്ക് മാളിൽ കൂടെ കേറിയിട്ട് വേഗം തിരിച്ചു പോകണം… ”

നവി പറഞ്ഞതും പിന്നെ സമയം കളയാതെ എല്ലാരും കൂടെ മാളിലേക്കു കയറി…

” നമ്മുടെ ലുലു മാളിന്റെ അത്രയും വരില്ല.. എന്നാലും ഓക്കേ… ”

മാളിൽ കയറിയതും ജെറി പറഞ്ഞു, അതു കേട്ട് അവിടുത്തെയൊരു സെക്യുരിറ്റിക്കാരൻ അവനെ നോക്കിയതും, അതു കണ്ടു ജെറി പെട്ടെന്ന് തന്നെ അവിടെ നിന്നും മാറി,

അതു കണ്ടു അവനെ നോക്കിയൊന്നു ചിരിച്ചു കൊണ്ട് തന്നെയവർ, എസ്കലേറ്റർ വഴി രണ്ടാം ഫ്ലോറിലെത്തി.. കാഴച്ചകൾ കണ്ടു മുന്നോട്ടു നടന്നതും പെട്ടെന്നൊരാൾ വന്നു നവിയുടെ ദേഹത്തു തട്ടി അവനുമായി അവിടെ മറിഞ്ഞു വീണു…

“എവിടെ നോക്കി യാ ടാ… ”

കിടന്നു കൊണ്ട് തന്നെയവൻ അവന്റെ മുകളിൽ കിടക്കുന്നയാളോട് പറയാൻ തുടങ്ങിയതും മുകളിൽ കിടക്കുന്നയാളെ കണ്ടു അവന്റെ വാക്കുകൾ മുറിഞ്ഞു…

” അതേ അവിടെ കിടക്കാൻ തന്നെയാണോ രണ്ടു പേരുടെയും ഉദ്ദേശം.. ”

അജോ രണ്ടുപേരോടുമായി ചോദിച്ചു.. അതു കേട്ടതും ഒരു ചമ്മിയ ചിരിയോടുകൂടെ നവിയുടെ മുകളിൽ കിടന്നയാൾ എണീറ്റു… എന്നിട്ട് അവൾ കൈ നീട്ടിയപ്പോൾ ആ കൈ പിടിച്ചു നവിയും എണീറ്റു..

” എന്താടോ ഇങ്ങനെ നോക്കുന്നെ.. താൻ ഇതിന് മുന്നേ പെൺകുട്ടികളെ കണ്ടിട്ടില്ല ”

അഭിയൊരു ചിരിയോടെ തന്നെ നവിയോട് ചോദിച്ചു…

” ഞാനൊരു സോറി പ്രതീഷിച്ചു… ”

നവി അവളെ നോക്കികൊണ്ട് പറഞ്ഞു.. അതു കണ്ടു ഇവിടെ എന്താ ഇപ്പോൾ ശെരിക്കും നടന്നതെന്ന് മനസിലാകാതെ ജെറി അവരെ രണ്ടുപേരെയും മാറി മാറി നോക്കി…

” അതിന് നമ്മൾ ഫ്രെണ്ട്സ് അല്ലേ.. അപ്പോൾ പിന്നെ നമ്മുക്കിടയിൽ ഈ സോറിയും താങ്ക്സും മൊക്കെ ആവിശ്യമുണ്ടോ… ”

അഭിയൊരു ചിരിയോടെ തന്നെ അവനോടു പറഞ്ഞു.. അപ്പോഴേക്കും അഭിയുടെ ഫ്രണ്ട്സും അവരുടെ അടുത്തേക്ക് വന്നിരുന്നു…

” നവി ഇവളെ നിനക്ക് അറിയോ.. ”

ജെറി നവിയോട് ചോദിച്ചു..

” ഹേയ്… ഇവൾ അല്ല കാൾ മി അഭി… ”

ആദ്യം ദേഷ്യത്തോടും പിന്നെയൊരു ചിരിയോട് കൂടെ പേരും പറഞ്ഞവൾ ജെറിക്കു നേരെ കൈ നീട്ടി… അവനും പേര് പറഞ്ഞു അവൾക്കു കൈ കൊടുത്തു…

” നവി ഇതു എന്റെ ഫ്രണ്ട്സ് രാതു ആൻഡ് ലെച്ചു.. ഞങ്ങൾ പ്ലസ് ടു മുതൽ ഒരുമിച്ചു പഠിച്ചതാണ് ഇവിടെ വന്നപ്പോൾ അവർ സിവിൽ എടുത്തു ”

അഭി കൂടെയുള്ളവരെ നവിക്കു പരിചയപെടുത്തി..

” രാതു.. ലെച്ചു… ഇതു നവി അജോ അർജുൻ പിന്നെ ജെറി… എന്റെ ക്ലാസ്സ്‌മേറ്റ്സാണ്‌ ”

അഭി തന്നെ അവരെയും പരിചയ പെടുത്തി..

” അല്ല നിങ്ങൾ എന്താ ഇവിടെ… ”

” സാധാരണ എല്ലാരും മാളിൽ വരുന്നതെന്തിനാ അതിന് തന്നെയാ ഞങ്ങളും വന്നത്… ”

ജെറി ചോദിച്ചതിന് ലെച്ചു മറുപടി പറഞ്ഞു…

” അതിപ്പോൾ പല ആവിശ്യത്തിനും മാളിൽ വരുന്നവരുണ്ട് ഷോപ്പിംഗ്, ഫുഡ്‌അടിക്കാൻ, സൊള്ളാൻ, പിന്നെ ഇതും പോരാഞ്ഞിട്ട് വായിനോക്കാനും വരുന്നവരുണ്ട്.. ”

ജെറി നിസാരമായി പറഞ്ഞു…

” അതെന്താ ഞങ്ങൾക്കു അതൊന്നും പറ്റില്ലേ.. ”
ലെച്ചു വീണ്ടും അവനോട് പറഞ്ഞു..

” സോറി മൂർഖൻ പാമ്പിനെയാണ് കേറി ചവിട്ടിയെതന്നറിഞ്ഞില്ല.. ”

ജെറി ലെച്ചുനെ നോക്കി കൈകൂപ്പി കൊണ്ട് പറഞ്ഞു.. പിന്നെയവർ എല്ലാരും കൂടെ മാളിളൊക്കെ കറങ്ങി, ഒരു ആറെകാലോടെയവർ തിരിച്ചു കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ എത്തി അവിടെ നിന്നും ചങ്ങനാശ്ശേരി ബസിൽ കേറി കോളേജിന്റെ മുന്നിലിറങ്ങി ബൈ പറഞ്ഞു രണ്ടു ഗ്യാങ്ങും രണ്ടു വഴിക്ക് പിരിഞ്ഞു…

കൃത്യം ഏഴുമണിയാകാറായപ്പോൾ അവർ ഹോസ്റ്റലിലെത്തി, താക്കോൽ ഉപയോഗിച്ചു വാതിൽ തുറന്നു.. മാളിൽ നിന്നും മേടിച്ച സാധനങ്ങൾ എല്ലാം ബെഡിൽ വച്ചു.. നവി അപ്പോൾ തന്നെയൊരു തോർത്തും എടുത്തു കുളിക്കാൻ വേണ്ടി പോയി…

കുറച്ചു സമയം കഴിഞ്ഞതും എല്ലാരും കുളിച്ചു ഫ്രഷ് ആയി വന്നു മെസ്സിൽ പോയി ഭക്ഷണവും കഴിച്ചു വന്നു കട്ടിലിലേക്കു കിടന്നു…

അടുത്ത രണ്ടു ദിവസങ്ങൾ വളരെ പെട്ടെന്ന് കടന്നുപോയി, അതിനിടയിൽ നവിയും അർജുനും അജോയും ആതിരയും രമ്യയും അഭിയും കൂടുതൽ അടുത്തു.. കുറച്ചുടെ പറഞ്ഞാൽ അവർ ഒരു ഗ്യാങ് ആയി മാറിയെന്നു തന്നെ പറയാം… കൂടാതെ മറ്റു സ്റ്റുഡന്റസുമായും അവർ പരിചയപെട്ടു…

അങ്ങനെ ഫ്രഷേഴ്‌സ് ഡേ വന്നെത്തി…

എല്ലാരും ഓഡിറ്റോറിയത്തിലേക്കു ചെന്നു..

” എടാ എനിക്കെന്തോ പേടിയാകുന്നു.. ”

ആതിര അഭിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

” എടാ ഇതൊക്കെ ഒരു രസമെല്ലെ.. നീ കൂടുതൽ ടെൻഷനടിക്കേണ്ട ആവിശ്യമൊന്നുമില്ല, നമ്മൾ അവിടെ ചെല്ലുന്നു.. അവരേന്തെങ്കിലുമോരു ടാസ്ക് തരും അതു ചെയുന്നു തിരിച്ചു പോരുന്നു അത്രയുള്ളൂ, പിന്നെ ഇതൊക്കെയൊരു എക്സ്പീരിയൻസ് ആയിട്ട് എടുത്താൽ മതി… ”

അഭിയൊരു ചിരിയോടെ തന്നെ ആതിരയോട് പറഞ്ഞു… അതു കേട്ടതും അജോയും അർജുനും നവിനെയൊന്നും നോക്കി..

” എന്നാലും.. ”

” ഒരെന്നാലുമില്ല.. ”

ഇതും പറഞ്ഞു ആതിരയുടെ കൈയും പിടിച്ചവൾ മുന്നേ നടന്നു അതിനു പുറകെ മറ്റുള്ളവരും..

അവർ ഓഡിറ്റോറിയത്തിൽ ചെന്നപ്പോൾ അധ്യാപകരുടെ തകർപ്പൻ പ്രെസംഗം നടക്കുവായിരുന്നു, പക്ഷെ പിള്ളേരെല്ലാം സഹിച്ചിരിക്കുവായിരുന്നന്നു മാത്രം..

കുറച്ചു സമയം കഴിഞ്ഞതും പ്രസംഗം എല്ലാം കഴിഞ്ഞു ടീച്ചർസ് പോയി… അവർ പോയതും സ്റ്റേജ് സീനിയർസ് കൈയടക്കി…

ആദ്യം തന്നെ കോളേജിന്റെ തന്നെയൊരു മ്യൂസിക് ബാന്റ് Chilli peppers
അവർ രണ്ടു പാട്ടുകൾ പാടി സ്റ്റുഡന്റസിനെയെല്ലാം ആവേശത്തിലാക്കി…

അതിനു ശേഷമാണ് എല്ലാവർക്കും പണി കൊടുക്കാൻ തുടങ്ങിയത്.. ഡിപ്പാർട്ട് മെന്റായിയല്ലാതെ റാണ്ടമായിയാണ് ഓരോരുത്തരെയും സെലക്ട്‌ ചെയ്തു കൊണ്ടിരുന്നത്… അതു കൊണ്ട് തന്നെ അടുത്ത പണി ആർക്കാണന്നു അറിയാതെ എല്ലാവരും ഇരുന്നു.. പേര് വിളിക്കുന്നതിനനുസരിച്ചു ഓരോരുത്തരും അവർക്കുള്ള പണി സ്റ്റേജിൽ ചെന്ന ശേഷം അവരവർ തന്നെ ഒരു ബൗളിൽ നിന്നും തിരഞ്ഞെടുത്തു…

പെട്ടെന്നൊരു സീനിയർ ചേട്ടൻ സ്റ്റേജിലെക്കു കയറി വന്നു..

” ഹായ് സ്റ്റുഡന്റസ്

ഇതൊരു പ്രിത്യേക തരം മുളകാണ്, പ്രിത്യേകിച്ചു നമ്മുടെ ഈ കോട്ടയം ജില്ലയിൽ മാത്രം കണ്ടുവരുന്നൊരു മുളക്… ഇതിന്റെ പ്രിത്യേകത എന്താണെന്നു അല്ലേ ഇപ്പോൾ നിങ്ങൾ ഓരോരുത്തരും ആലോചിക്കുന്നത്.. അതും ഞാൻ തന്നെ പറയാം സാധാരണ എല്ലാം മുളകുകൾക്കും എരിവ് ആയിരിക്കും.. പക്ഷെ ഈ മുളകിന് എരിവല്ല പകരം മധുരമാണ്..

ഞാനിപറഞ്ഞത് കേട്ടു നിങ്ങൾക്ക് സംശയമുണ്ടാകും.. ഈ മുളകിൽ മധുരം മാണോന്നു .. ഇല്ലേ.അപ്പോൾ ആ സംശയം തീർക്കാൻ ഈ മുളകിന്റെ മധുരം അളക്കാൻ നിങ്ങളിൽ ഒരാൾ ഇവിടെ വരണം.. ആരാ വരുന്നേ. കൈ പോക്കു. ”

ആ സീനിയർ ചേട്ടൻ ചോദിച്ചു… പക്ഷെ ആരും തയാറായില്ല…

” ഇതെന്താ ആരും കൈ പോക്കാത്തത്.. നിങ്ങൾക്കു അറിയേണ്ടേ… ”

സീനിയർ ചേട്ടൻ പിന്നെയും ചോദിച്ചു…

” അപ്പോൾ ശെരി ആരും കൈ പൊക്കാത്ത സ്ഥിതിക്ക് ഞാൻ തന്നെ ആളെ കണ്ടെത്താം… ”

ഇതും പറഞ്ഞു ആ സീനിയർ അവിടെയിരിക്കുന്ന ഓരോരൂത്തരെയും നോക്കി… നോക്കി അവസാനം അവൻ ഒരാളെ തിരിഞ്ഞെടുത്ത്..

” ആ ചന്ദനകുറിയിങ്ങു വന്നേ.. ”

ആ സീനിയർ വിളിച്ചു പറഞ്ഞു.. അതു കേട്ടു അവൾ എല്ലാരേം നോക്കിയിട്ട് സ്റ്റേജിലേക്കു നടന്നു…

” എന്താ മോൾടെ പേര്.. ”

” ആ… ആതിര… ”

” നിനക്ക് വിക്കുണ്ടൊ.. ”

സീനിയർ ചേട്ടൻ ചോദിച്ചതും അവിടെയുണ്ടായിരുന്നവർക്കു ചിരി പൊട്ടി.. അതു കണ്ടു അവൾ വിക്കില്ലന്നു പറഞ്ഞു..

” അപ്പോൾ ഈ മുളകിന്റെ മധുരം നോക്കിയിട്ട് പറ എങ്ങനെയുണ്ടന്നു… ”

മുളക് വച്ചിരുന്ന പത്രം അവളുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു… അതു കണ്ടു പേടിയോടെ അവൾ ഒരു മുളക് എടുത്തു വായി വച്ചു ഒറ്റ കടി… അപ്പോഴേക്കും എരിവ് കാരണം അവളുടെ കണ്ണ് നിറഞ്ഞു വന്നു..

” മധുരം കഴിക്കുമ്പോഴും നിന്റെ കണ്ണുനിറഞ്ഞു വരുവോ.. അതു മുഴുവനും കഴിക്ക് എന്നിട്ട് പറ എങ്ങനെയുണ്ടെന്ന് .. ”

സീനിയർ ചേട്ടൻ ചിരിച്ചു കൊണ്ട് തന്നെ അവളോട്‌ പറഞ്ഞു… അതു കേട്ടവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി… അവളുടെയാ കണ്ണുകൾ കണ്ടതും അവന്റെ മുഖത്തെ ചിരി മാഞ്ഞു…

” മഞ്ജു.. ”

പെട്ടെന്ന് തന്നെ ആ സീനിയർ അടുത്ത് നിന്നൊരു സീനിയർ പെണ്ണിനെ വിളിച്ചു..

” ഇവൾക്ക് കുറച്ചു വെള്ളം എടുത്തു കൊടുക്ക്.. ”

ആ സീനിയർ പറഞ്ഞതും ആതിര അവനെയൊന്നു നോക്കിയിട്ട് അവരുടെ കൂടെ പോയി.. അതു കണ്ടു വേഗം തന്നെ അഭിയും നവിയും ആതിരയുടെ അടുത്തേക്കോടി.. ആതിരക്കു വെള്ളമൊക്കെ കൊടുത്തു കഴിഞ്ഞപ്പോൾ ചുണ്ടിലെ എരിവൊക്കെ മാറി.. അവർ തിരിച്ചു ഓഡിറ്റോറിയത്തിലേക്കു തന്നെ വന്നിരുന്നു…

അപ്പോഴേക്കും ഒരുവിധം എല്ലാർക്കും പണി കിട്ടികഴിഞ്ഞിരുന്നു.. അടുത്ത പേര് വിളിച്ചു.. നവനീത്…

” നിന്നെ കണ്ടാൽ ഒരു പാട്ടുകാരനെ പോലെയുണ്ടല്ലോ.. പാടുമോ നീ… “.

നവി സ്റ്റേജിൽ വന്നപ്പോൾ തന്നെയൊരു സീനിയർ ചേട്ടൻ ചോദിച്ചു..

” ചെറുതായി.. ”

നവി പറഞ്ഞു…

” ആഹാ… എന്നാ പിന്നെയൊരു പാട്ടാകാം.. ഡ്യുയറ്റ് തന്നെയായിക്കോട്ടേ… ”

അവനോടു മറ്റൊരു സീനിയർ ചേട്ടൻ പറഞ്ഞു..

” അതു ചേട്ടാ ഞാൻ എങ്ങനെയാ ഒറ്റക്കു ഡ്യൂയറ്റ് പാടുന്നത്.. ”

” ഒറ്റക്ക് പാടാൻ പറഞ്ഞോ… നിനക്കൊരു പെയറിനെ കൂടെ തരാം, അവൾ പാടിയിട്ട് ശെരിയായില്ലേൽ അതിന്റെ പണിഷ്മെന്റ് കൂടെ നീ തന്നെ ചെയണം ”

ഇതും പറഞ്ഞു അടുത്തൊരു പേര് കൂടെ അവർ വിളിച്ചു..

” അഭിരാമി ”

പേര് വിളിച്ചതും അഭി എണീക്കുന്നത് കണ്ടു നവി കണ്ടു ഞെട്ടി…

” ഈശ്വര ഇവൾ എനിക്കു പണി മേടിച്ചു തരും.. ”
നവി മനസിൽ പറഞ്ഞു.. അപ്പോഴേക്കും അഭി സ്റ്റേജിലെത്തി,

” അതേ ചേട്ടാ ഒരു മിനിറ്റ്.. ”

ഇതും പറഞ്ഞു നവി അഭിയെ പിടിച്ചു മാറ്റി നിർത്തി ചോദിച്ചു….

” എടി നിനക്ക് പാടാനൊക്കെ അറിയൂവോ… ”

” നോക്കാം ചെക്കാ നീ വാ… ”

അഭി നവിയെയും വിളിച്ചു കൊണ്ട് സ്റ്റേജിലേക്കു വന്നു, സീനിയർ ചേട്ടന്മാർ കൊടുത്ത മൈക്ക് പിടിച്ചു കൊണ്ടവർ നിന്നപ്പോഴേക്കും മ്യൂസിക് ബാന്റ് ട്രാക് വായിച്ചു തുടങ്ങിയിരുന്നു…

തുടരും

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5