Novel

💕അഭിനവി💕 ഭാഗം 8

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

കുറച്ചു ദൂരെ മാറി ഒരു മരത്തിന്റെ ചാരെ അഭിയും കുറച്ചു മുന്നേ വന്ന സീനിയർ ചേട്ടനും മുഖത്തോട് മുഖം നോക്കി നിൽക്കുന്നതും എന്തോ സംസാരിക്കുന്നതും നവിയും കൂടെയുള്ളവരും കണ്ടു… അപ്പോൾ തന്നെ ആ ചേട്ടനൊരു പൂവ് എടുത്തു മുട്ട് കുത്തിനിന്നുകൊണ്ട് അഭിക്ക് നേരെ നീട്ടുന്നതും അവളതൊരു ചിരിയോടെ മേടിക്കുന്നതും കണ്ടവർ പരസ്പരം നോക്കി…

കുറച്ചു നേരം കഴിഞ്ഞു അവർ രണ്ടുപേരും പരസ്പരം കൈ കൊടുത്തുകൊണ്ട് ആ ചേട്ടൻ തിരിച്ചു പോയി അഭി നവിയുടെ അടുത്തേക്കും വന്നു അപ്പോഴും അഭിയുടെ കൈയിൽ ആ ചേട്ടൻ കൊടുത്ത ചുമന്ന റോസാ പൂവുമുണ്ടായിരുന്നു..

” എന്തായിരുന്നു അവിടെ… ”

അഭി അടുത്തേക്ക് വന്നതും രെമ്യ അവളോട് ചോദിച്ചു…

” ഓ.. ഒരു കുഞ്ഞു പ്രെപ്പോസൽ.. ”

അഭി നിസാരമായി പറഞ്ഞു കൊണ്ട് നവിയുടെ അടുത്ത് വന്നിരുന്നു…

” ശിവ ശിവ.. നാംമിതെന്തോക്കെയാ ഈ കേൾക്കണെ… കോളേജിൽ വന്ന അടുത്ത ദിവസം തന്നെ പ്രെപ്പോസിലോ … ”

അജോ നമ്പൂതിരി ഭാഷയിൽ കളിയാക്കികൊണ്ട് അവളോട്‌ ചോദിച്ചു… അതു കേട്ട് അവളൊന്നു ചിരിച്ചു…

” അതെന്താടാ എന്നേ കണ്ടാൽ ആർക്കുമൊന്നു പ്രെപ്പോസ് ചെയ്യാൻ തോന്നില്ലേ… ”

അഭി അവളോട്‌ ചോദിച്ചു.. അതിനു അജോ ശർദ്ദിക്കാൻ പോകുന്നപോലോരു എക്സ്പ്രഷനിട്ടു…

” ആദ്യം നീ പോയിയൊന്നു കുളിക്കടി, എന്നിട്ട് നമുക്ക് ആലോചിക്കാം പ്രെപ്പോസലിന്റെ കാര്യം.

പിന്നെ ആ ചേട്ടന് ഏതോ ഒരു ദുർബല നിമിഷത്തിൽ വന്നതായിരിക്കും നിന്റെയടുത്ത് … ”

” പോടാ…മരമാക്രി ”

അജോ അവളെ കളിയാക്കി പറഞ്ഞതും .. അതു കേട്ട അഭി അവിടെ കിടന്ന മണ്ണ് വാരി അജോയെ എറിഞ്ഞു…

” അല്ല എന്നിട്ടു നീ എന്തു പറഞ്ഞു… ”

ആതിര അഭിയോട് ചോദിച്ചു…

” എന്തു പറയാൻ ഇവൾ അതു സമ്മതിച്ചു കൊടുത്തു, അതോണ്ടാണല്ലോ ആ ചേട്ടൻ നീട്ടിയാ പൂവ് ഇവൾ മേടിച്ചത്… ”

ആതിര ചോദിച്ചത് കേട്ട് രെമ്യ പറഞ്ഞു, അതിന് അഭി അവളെയൊന്നു കണ്ണിറുക്കി കാണിച്ചു..

” അല്ല ചെറിയൊരു ട്വിസ്റ്റുണ്ട്… ”

അഭി പറഞ്ഞു…

” എന്ത് ട്വിസ്റ്റ്‌ .. ”

” നിങ്ങൾ ഉഹിച്ചത് ശെരി കുറേയൊക്കെ ശെരി തന്നെയാ, പക്ഷെ… ”

” പക്ഷെ ”

” ഞാൻ അവിടെ ചെന്നപ്പോൾ ആ ചേട്ടൻ എന്നേ നോക്കി സാധാരണ നമ്മളീ സിനിമയിലൊക്കെ കാണില്ലേ നായകൻ വന്നു നായികയെ ആദ്യം കണ്ടപ്പോൾ മുതലുള്ള ഓരോ കാര്യവും നായികയുടെ കണ്ണിനെ പറ്റിയും ചുണ്ടിനെ പറ്റിയുമൊക്കെ എണ്ണിപ്പെറുക്കി പറയുന്നത്..

ഏകദേശം അതു പോലെ തന്നെ ആ ചേട്ടനും എന്നേ കുറിച്ചും പറഞ്ഞു കുട്ടത്തിൽ എനിക്കു ഇല്ലാത്ത നുണക്കുഴി കവിളിനെ പറ്റിയും… ”

അഭി ചിരിയോടെ പറഞ്ഞു…

” നുണക്കുഴിയൊ.. നിനക്കോ… എന്നിട്ട്… എന്നിട്ട്… ”

” എന്നിട്ട് എന്താകാൻ നിങ്ങൾ കണ്ടപോലെ അവസാനം മുട്ടേ കുത്തി നിന്നു ഈ പൂവ് എന്റെ നേരെ നീട്ടി… ഐ ലവ് യു ന്നു പറഞ്ഞു…

ഹാ… ചേട്ടൻ ഇത്രയുമൊക്കെ കഷ്ടപെട്ടു ചെയ്തതല്ലേന്നു വച്ചു ഈ പൂവ് ഞാനിങ്ങു മേടിച്ചു… ”

അഭി നിസാരമായി പറഞ്ഞു…

” എടി ബുദൂസ്സെ, ഇപ്പോൾ ആ ചേട്ടന്റെ പ്രണയം നീ സമ്മതിച്ചുന്നല്ലേ അർത്ഥം…”

അർജുൻ അവളോട് ചോദിച്ചു…

” പിന്നെ ഒരു പൂവ് മേടിച്ചാൽ അതിനർത്ഥം എനിക്കു ആ ചേട്ടനോട് മുഴുത്ത പ്രേമം ആണെന്നാണോ… ”

” പിന്നെയല്ലേ…”

” അതു നിന്നെപോലെയുള്ളവർക്കു.. ഇതു മൊതല് വേറെയാ മോനെ, ആ പരിപ്പ് ഇവിടെ വേവില്ല… ആ ചേട്ടന്റെ കൈയിൽ നിന്നും പൂവ് മേടിച്ചതൊക്കെ ശെരിയാ അതിന് ശേഷം ഞാൻ പറഞ്ഞു..

അതേ ചേട്ടാ എനിക്കീ പ്രേമമൊന്നും സെറ്റാകില്ല… എനിക്കിങ്ങനെ എല്ലാവരോടുമായി നല്ലൊരു സൗഹൃദം മാത്രമേ പറ്റു. അതോണ്ട് നമുക്കെന്നും ഫ്രണ്ട്സ് ആയിരിക്കാം, അതോണ്ട് ചേട്ടൻ വേറേ ആരെയെങ്കിലും നോക്കിക്കോളാൻ… ഇനി അവിടെ എന്തെങ്കിലും ഹെൽപ് വേണേൽ എന്നോട് പറഞ്ഞാൽ മതിയെന്നും പറഞ്ഞു ”

അഭി ഇതു പറഞ്ഞപ്പോൾ രെമ്യ ഏതോ അത്ഭുതം ജീവിയെ കണ്ടപോലെ അവളെ നോക്കി…

” എന്നാലും അത്രയും ഗ്ലാമറുള്ള ചേട്ടനെ നീ വെറുമൊരു ഫ്രണ്ട് ആക്കിയല്ലോടി… ”

രെമ്യ തലയിൽ കൈ വച്ചുകൊണ്ട് അഭിയോട് പറഞ്ഞു, അതിന് അഭി നന്നായിട്ടൊന്ന് ചിരിച്ചു കാണിച്ചു…

” ഒറ്റ ആണുങ്ങളെയും വെറുതെ വിടരുത് രെമ്യ ”

ആതിര രെമ്യ നോക്കി പറഞ്ഞു…

” അതിന് ഇവൾ വേറെ ആരെ നോക്കിന്നാ, എന്റെ പെങ്ങളെ കുറിച്ച് അപവാദം പറയരുത്. ”

ആതിര പറഞ്ഞു നിർത്തിയതും അർജുൻ അവളോട്‌ ചോദിച്ചു.. അപ്പോൾ രെമ്യ ആതിരയോട് പറയരുതെന്ന് തല കൊണ്ട് ആംഗ്യം കാണിച്ചു.. പക്ഷെ ആതിര അപ്പോഴേക്കും പറഞ്ഞു തുടങ്ങിയിരുന്നു…

” അതൊ…നമ്മുടെ രവി സാറിനെ തന്നെ, ഞങ്ങളന്നു കോളേജിൽ വന്നു ആദ്യം ദിവസം.. സാറാ ബുള്ളറ്റിലുള്ള വരവ് കണ്ടപ്പോൾ മുതൽ തുടങ്ങിയതാ ഇവൾ സാറിന്റെ ചോരകുടിക്കാൻ… ”

ആതിര രെമ്യ നോക്കി പറഞ്ഞു…അവൾ ആണേൽ ദൈനിആയി അർജുനെ നോക്കി…

” പെങ്ങളെ… ”

അർജുൻ വിളിച്ചതു കേട്ടതും നാലു പേരും വീണുകിടന്നു ചിരിച്ചു…

” അതിന്റെയായിരിക്കും രാവിലെ നിനക്ക് പുള്ളിടെ കൈയിൽ നിന്നും കിട്ടിയതല്ലേ… ”

നവി ചിരിക്കിടയിൽ രെമ്യയോട് ചോദിച്ചു, അതിനവൾ നവിനെ കോക്രികാട്ടി തിരിഞ്ഞിരുന്നു..

” അല്ല രാവിലെ ശെരിക്കും എന്താ സംഭവിച്ചത്.. എനിക്ക് അങ്ങോട്ട്‌ കത്തിയില്ല… ”

അജോ, രെമ്യയോട് ചോദിച്ചു…

” അല്ല.. ആ സാർ വന്നപ്പോൾ തന്നെ നിന്നോടു ചോദിച്ചതിന് നീ എന്തിനാ സബ്ജെക്ടിനെ കുറിച്ചാണന്നൊക്കെ പറഞ്ഞത്… ”

അഭിയും ചിരി കഷ്ടപെട്ടു നിർത്തികൊണ്ടു.. അവളോട്‌ ചോദിച്ചു…

“അതു… ആ സാർ ക്ലാസ്സിലേക്കു വന്നപ്പോൾ ആ സാറിനെയല്ലേ അന്ന് കണ്ടതെന്ന് ഞാൻ ഇവളോട് ചോദിച്ചതാ. അന്നേരം ആ സാർ എന്തോ പറയുന്നതും ഞാൻ കേട്ടോന്നൊരു സംശയം…

സാധാരണ ഒരു സാർ ആദ്യമായിയൊരു ക്ലാസ്സിലേക്കു വരുമ്പോൾ പറയുന്നത് ആ സബ്ജെക്ടിനെ കുറിച്ചായിരിക്കുമല്ലോ.. അതാ ഞാൻ സാർ ചോദിച്ചപ്പോൾ അതു തന്നെ പറഞ്ഞത്.. പക്ഷെ ആ കാലൻ ഒന്നും മിണ്ടാതെയിരിക്കുവാണെന്ന് ഞാനറിഞ്ഞോ… ”

രെമ്യ പറഞ്ഞു.. കഷ്ടപെട്ടു പിടിച്ചു നിർത്തിയിരുന്ന ചിരി മറ്റുള്ളവർക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല… പിന്നെയങ്ങോട്ട്..എങ്ങനെയൊക്കെ ഇരുന്നു ചിരിചെന്നു അവർക്ക് തന്നെ നിച്ഛയമില്ല…

പിന്നെകുറച്ചു നേരം കുടെ അവർ അവിടെയിരുന്നു, ശേഷമവർ ക്ലാസിലേക്ക് തിരിച്ചു പോയി…

ക്ലാസ്സിൽ ചെന്നപ്പോഴേക്കും അടുത്ത മിസ്സ്‌ ക്ലാസ്സ്‌ തുടങ്ങിയിരുന്നു.. അവർ ആറു പേരും മിസ്സിനോട്‌ അനുവാദം മേടിച്ചു ക്ലാസ്സിൽ കേറി…

ക്ലാസ്സ്‌ മുന്നോട്ടു പോകുമ്പോൾ ഒരാൾ വന്നു അവരുടെ മിസ്സിനെ വിളിച്ചു മാറ്റി നിർത്തി എന്തോ പറഞ്ഞു… അതു കേട്ടതും മിസ്സ്‌ തിരിച്ചു ക്ലാസ്സിലേക്കു തന്നെ വന്നു..

” നവനീത്…അഭിരാമി.. ”

മിസ്സ്‌ വിളിച്ചതും രണ്ടു പേരും എണീറ്റു…

” നിങ്ങൾ രണ്ടു പേരും ഓഡിറ്റോറിയത്തിലെക്കു വിളിക്കുന്നു… പോയിട്ട് വാ.. ”

മിസ്സ്‌ പറഞ്ഞതും രണ്ടും പേരും പരസ്പരമൊന്നു നോക്കിയിട്ട് ഓഡിറ്റോറിയത്തിലേക്കു പോയി…

” എന്തിനായിരിക്കും നമ്മളോട് ഓഡിറ്റോറിയത്തിലേക്കു ചെല്ലാൻ പറഞ്ഞത് ”

കുറച്ചു ദൂരം ചെന്നപ്പോൾ അഭി നവിയോട് ചോദിച്ചു..

” എനിക്കെങ്ങനെ അറിയാം… ഇനി കുറച്ചു മുന്നേ വന്ന പ്രെപ്പോസലിന്റെ ബാക്കി വല്ലതുമാണോ. ”

” അതിന് എന്നേ മാത്രം വിളിച്ചാൽ പോരെ നിന്നെ കൂടെ വിളിക്കേണ്ട കാര്യമുണ്ടോ.. ”

നവി പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ അഭി ചോദിച്ചു…

” ആ.. അതും ശെരിയാണ് പിന്നെ എന്തിനായിരിക്കും.. ”

” ആ.. അങ്ങോട്ടല്ലേ പോകുന്നത് ചെല്ലുമ്പോൾ അറിയാല്ലോ… ”

അഭി കൈ മലർത്തി കാണിച്ചുകൊണ്ട് പറഞ്ഞു.. അപ്പോഴേക്കും അവർ രണ്ടുപേരും ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു…

അവർ അവിടെ ചെന്നപ്പോൾ കുറച്ചു സീനിയർസും.. പിന്നെ ആ കലിപ്പൻ രവി സാറും അവിടെയുണ്ടായിരുന്നു…

” സാർ.. ”

” ആ.. വാ…വാ… അഭിരാമി.. ആൻഡ് നവനീത്… ഒറ്റ പാട്ട് കൊണ്ട് കോളേജിലെ ഹീറോസ് ആയി രണ്ടു പേരും… അല്ലേ.. ”

രവി സാർ കുറച്ചു കലിപ്പിൽ രണ്ടുപേരോടുമായി ചോദിച്ചു.. അതു കേട്ട് രണ്ടുപേരും പരസ്പരം നോക്കി…

” സാർ.. അതു… ”

” ഞാൻ നിങ്ങളെ രണ്ടു പേരെയും വിളിപ്പിച്ചത്… ഇതു നമ്മുടെ കോളേജിന്റെ സ്വന്തം ബാന്റാണ് Chilli peppers ഇന്നലെ ഇവരുടെ പ്രോഗ്രം നിങ്ങൾ കണ്ടു കാണുമല്ലോ.. ”

രവി സാർ അവരോടു ചോദിച്ചു…

” യെസ് സാർ… ”

അഭിയുടെയും നവിയുടെയും പറച്ചിൽ കേട്ടു രവിസാറൊന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

” നിങ്ങൾ ഇങ്ങനെ പേടിക്കുവൊന്നു വേണ്ടാ.. ”

” എന്റെ സാറെ സാറൊന്ന് ചിരിച്ചു കൊണ്ട് കാര്യം പറ.. അല്ലാതെ വന്നപ്പോൾ തന്നെ അവരെ വെറുതെ പേടിപ്പിച്ചു ഓടിക്കല്ലേ.. ”

അവരുടെ അടുത്തേക്ക് വന്നൊരു സീനിയർ ചേട്ടൻ പറഞ്ഞു…

” നിങ്ങളെ വിളിപ്പിച്ചത് വേറൊന്നിനുമല്ല… ഇപ്പോൾ സാർ പറഞ്ഞത് കേട്ടല്ലോ. ഇതു നമ്മുടെ കോളേജിന്റെയൊരു ബാന്റാണ്…

കുറച്ചു വർഷങ്ങൾക്കു മുൻപ് അതായത് ഞങ്ങളുടെയൊക്കെ സൂപ്പർ സീനിയർസ് തുടങ്ങിയതാണ് Chilli peppers എന്ന മ്യൂസിക് ബാന്റ്…

ഇതിലുള്ളവർ ഈ കോളേജിലെ സ്റ്റുഡന്റസ് തന്നെയാകണമെന്നു കോളേജ് മാനേജ് മെന്റിന് നിർബന്ധമുണ്ട്..

അതു കൊണ്ട് തന്നെ ഓരോ വർഷവും ബാന്റിൽ നിന്നും പലരും പോകുകയും പുതിയ ആളുകൾ വരുകയും ചെയ്യും..

ഇന്നലെ നിങ്ങളുടെ പാട്ട് കേട്ടപ്പോൾ ഈ ബാന്റിലേക്കു നിങ്ങൾ കൂടെ വേണമെന്നു ഞങ്ങൾക്കു തോന്നി.. ആ കാര്യം പറയാൻ വേണ്ടിയാണ് ഇപ്പോൾ നിങ്ങളെ വിളിപ്പിച്ചത്… ”

അവരുടെ അടുത്തേക്ക് വന്ന സീനിയർ അവരോടു പറഞ്ഞു…

” എന്താ നിങ്ങളുടെ അഭിപ്രായം… നിങ്ങളെ ആരും നിർബന്ധിക്കൊന്നൊന്നു മില്ല.. നിങ്ങക്ക് താല്പര്യമുണ്ടേൽ മാത്രം മതി.. ”

രവി സാർ പറഞ്ഞു…

” സമ്മതമാണ് സാർ.. ”

രണ്ടു പേരും ഒരേ പോലെ പറഞ്ഞു…

” ഗുഡ്.. അപ്പോൾ കഴിഞ്ഞ വർഷത്തെ അലനും അഞ്ജുവിനും പകരം ഈ വർഷം മുതൽ അഭിയും നവിയും.. അല്ലേ സാർ.. ”

ആ സീനിയർ രവിസാറിനെ നോക്കി പറഞ്ഞു.. അതിന് സാറൊന്ന് ചിരിക്കുക മാത്രം ചെയ്തു..

” ഞാൻ അഖിൽ.. കീബോർഡിസ്റ്റാണ്.. ”

നവിക്ക് കൈ കൊടുത്തു കൊണ്ട് ആ സീനിയർ പറഞ്ഞു .. അപ്പോഴേക്കും ബാക്കിയുള്ളവർ കുടെ അവരുടെ അടുത്തേക്ക് വന്നു… അവരും തമ്മിൽ പരിചയം പെട്ടു.. അവരെ കൂടാതെ രണ്ട് സീനിയർസ് കൂടെ ഗായകരായി ബാന്റിൽ ഉണ്ടായിരുന്നു.. മഹേഷും ആനും..

കൂടാതെ ഡ്രംസ് വായിക്കുന്ന ഷിബു, ഫ്ലൂട് ലക്ഷ്മി, ഗിറ്റാർ മനു, തബല രാജീവ്, സൗണ്ട് നോക്കാൻ വേണ്ടി രാജേഷും.. ഇവരൊക്കെയായിരുന്നു ബാന്റിലെ മറ്റു അംഗങ്ങൾ… അഭിയും നവിയും പ്രാക്റ്റീസിനു വേണ്ടി ഓഡിറ്റോറിയത്തിൽ എത്തിയാൽ മതിയെന്നും പറഞ്ഞു അവർ പിരിഞ്ഞു…

തിരിച്ചു ക്ലാസ്സിൽ ചെന്ന അഭിയും നവിയും തങ്ങളെ മ്യൂസിക് ബാന്റിലെടുത്ത കാര്യം ഫ്രണ്ട്സിനോട് പറഞ്ഞു… അവർക്കും അതു കേട്ടപ്പോൾ സന്തോഷമായി..

വൈകുന്നേരം അതിന്റെ പാർട്ടി എന്നോണം അവർ കോളേജിന്റെ അടുത്തുള്ള ബേക്കറിയിലേക്ക് കയറി… എല്ലാവരും ഓരോ ഷേക്ക് ഓഡർ ചെയ്തു അവിടെയുള്ള കസേരയിൽ ഇരുന്നു…

അൽപ്പ സമയത്തിനുള്ളിൽ തന്നെ ഷേക്ക് അവരുടെ മുന്നിൽ കൊണ്ട് വച്ചു അവർ അതു കഴിക്കാൻ തുടങ്ങി…

” ഇതൊന്നും അത്ര നല്ലതല്ലാട്ടോ… ”

ആരോ പറയുന്നത് കേട്ട് നവി തിരിഞ്ഞു നോക്കിയതും അയാൾ ചെയ്ത പ്രവർത്തി കണ്ടു മറ്റുള്ളവർ അവരെ രണ്ടു പേരെയും നോക്കി…

തുടരും

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

Comments are closed.