Wednesday, May 22, 2024
Novel

💕അഭിനവി💕 ഭാഗം 15

Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

കോളേജിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു ബുള്ളറ്റ് കോളേജിലേക്കു കയറി വന്നു… അതിൽ വരുന്നയാളെ കണ്ടതും ആതിരയുടെ മിഴികൾ വിടർന്നു…

പക്ഷെ പതിവിനുവിപരീതമായി വിഷ്ണു ആതിരയെ മൈൻഡ് ചെയ്യാതെ ബുള്ളറ്റ് കൊണ്ട് മുന്നോട്ടു പോയി…

” നോക്കടി… ദേ നല്ലൊരു ചുള്ളൻ ചേട്ടൻ… ”

ആതിരയെയും ഗ്യാങ്ങിനെയും കടന്നു പോയ ജൂനിയർസിൽ ഒരാൾ തന്റെ കൂട്ടുകാരിയൊടു പറഞ്ഞു…

” പൊളിയാണല്ലോ.. ”

” പിന്നല്ല.. എനിക്കു വേണ്ടിയൊന്നു നോക്കിയാലോ ”

അവൾ വീണ്ടും ചോദിച്ചു…

” ടി ആ ചേട്ടൻ എന്തായാലും സീനിയർ ആണെന്നുറപ്പാ… അപ്പോൾ തീർച്ചയായും ലൈൻ വല്ലതും കാണും..”

” ഒന്നു പോയെടി.. അങ്ങനെയൊരാൾ ഉണ്ടായിരുന്നങ്കിൽ ഇപ്പോൾ ആ ബുള്ളറ്റിന്റെ പുറകിൽ കണ്ടേനേ… ”

” അതു ശെരിയാണ്… അല്ല എന്താ മോളുടെ ഉദ്ദേശം ”

” ഇത്രയും നല്ല ചുള്ളൻ ചേട്ടനെ കൈയിൽ കിട്ടിയിട്ട് എങ്ങനെയാടി ഞാൻ വേണ്ടന്ന് വെക്കുന്നെ… ”

അവളൊരു ചിരിയോടെ പറഞ്ഞു…

” ഇതും പറഞ്ഞു കൊണ്ടങ് ചെല്ല്.. ആളെ കണ്ടിട്ട് നല്ല കലിപ്പൻ ആണെന്ന് തോന്നുന്നു.. ”

” അതൊന്നും എനിക്കൊരു പ്രെശ്നമല്ല… പിന്നെ കുറച്ചു കലിപ്പൊക്കെ വേണം എന്നാലല്ലേയൊരു രസമുള്ളു… ”

” അവസാനം പണിയാകാതെ ഇരുന്നാൽ മതി.. ”

” അതൊക്കെ ഞാൻ നോക്കികൊളാം…”

” അല്ല എടി നമ്മുടെ ക്ലാസ്സ്‌ എവിടെയാന്നു അറിയൂവോ… ആരോടാന്നു ചോദിക്കുന്നെ… ”

അവർ അവിടെ മൊത്തം നോക്കികൊണ്ടു കൂട്ടുകാരിയോടു ചോദിച്ചു…

” ശോ.. ആ ചേട്ടൻ പോയി.. ഇല്ലേൽ പുള്ളിയോട് ചോദിക്കാമായിരുന്നു.. ആ വഴി പുള്ളിയുമായി ഒന്നു പരിചയപെടുകയും ചെയ്യാമായിരുന്നു… ”

” ഇനി അതു പറഞ്ഞിട്ടു കാര്യമില്ലല്ലോ വാ അവരോടു ചോദിക്കാം.. ”

ഇതും പറഞ്ഞവർ അഭിയുടെ അടുത്തേക്ക് വന്നു..

” അതേ ചേച്ചി.. ഇവിടെ ഫസ്റ്റ് ഇയർ Electroncs and communication ക്ലാസ്സ്‌ എവിടെയാ… ”

അവർ രെമ്യയോടു വന്നു ചോദിച്ചു…

” എന്താ നിങ്ങളുടെ പേര്.. ”

രെമ്യ അവരോടു ചോദിച്ചു…

” ക്ലാസ്സ്‌ ചോദിച്ചാൽ അതു പറഞ്ഞാൽ പോരെ പേരൊക്കെ എന്തിനാ ചോദിക്കുന്നെ… ”

വിഷ്ണുവിനെ കുറിച്ച് പറഞ്ഞവൾ അവരോട് ചോദിച്ചു…

” ഏയ്‌.. കിച്ചു… എന്തായിത്… സോറി ചേച്ചി എന്റെ പേര് ജീന… ഇതു കൃഷ്ണപ്രിയ… ”

ജീന പെട്ടെന്ന് പറഞ്ഞു…

” ക്ലാസ്സ്‌ ഇവിടെ നിന്നും നേരെ പോയി റൈറ്റ് തിരിഞ്ഞു സ്റ്റെയർകേസ് കേറി ലെഫ്റ്റ് തിരിഞ്ഞു മൂന്നാമത്തെ ക്ലാസ്സ്‌… ”

ആതിര ഒറ്റ ശ്വാസത്തിൽ അവരോടു പറഞ്ഞു.. അതു കേട്ട് അഞ്ചു പേരും ചെറിയൊരു സംശയത്തോടെ അവളെ നോക്കി… അവർ താങ്ക്സ് പറഞ്ഞു പോയതും…

” എടി അതു സെക്കന്റിയർ മെക്കാനിക്കൽ ക്ലാസ്സ്‌ അല്ലേ.. ”

” ഇന്ന് ഇങ്ങോട്ട് കെട്ടിയെടുത്തതെയുള്ളൂ അപ്പോൾ തന്നെ എന്റെ ചെക്കനേയാ നോട്ടം… അവർ പോയി ഇവിടെ ബാക്കിയുള്ള ചെക്കന്മാരെ കുടെ കാണട്ടെ”

ആതിര ആരോടന്നല്ലാതെ പറഞ്ഞു.. അതു കേട്ടു അഞ്ചുപേരും ഒരേ പോലെ വാ പൊത്തി ചിരിച്ചു…

” ഇതിനെയാണ് പച്ചമലയാളത്തിൽ കുശുമ്പ് എന്ന് പറയുന്നത്… എടി ചേട്ടൻ എത്ര നാളായി നിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്… എന്നിട്ട് ഇതു വരെ നീ മറുപടി പറഞ്ഞോ..

എന്നിട്ട് ആ ചേട്ടനെ മറ്റുള്ളവർക്ക് നോക്കാനും പാടില്ലേ… ”

രെമ്യ അവരോടു പറഞ്ഞു.. അതിനു മറുപടി പറയാതെ ആതിര അവരുടെ അടുത്ത് നിന്നും ക്ലാസ്സിലേക്കു നടന്നു…

അതു കണ്ടതും നവി രെമ്യയൊന്നു നോക്കിയിട്ട് ആതിരയുടെ പുറകെ പോയി.. അതു കണ്ടു മറ്റുള്ളവരും അവരുടെ പുറകെ ക്ലാസ്സിലേക്കു പോയി…

ദിവസങ്ങൾ പിന്നെയും കടന്നു പോയി.. കൃഷ്ണപ്രിയ വിഷ്ണുവുമായി പെട്ടെന്ന് തന്നെ കൂട്ടായി.. അവർ മിക്കപ്പോഴും ഒരുമിച്ചു നിന്ന് സംസാരിക്കുന്നത് ആതിര പലപ്പോഴും kandir… അവളെ കാണുമ്പോൾ വിഷ്ണു കൃഷ്ണപ്രിയയോട് കൂടുതൽ അടുത്ത് ചിരിച്ചുകളിച്ചു സംസാരിക്കാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു…

അതു കാണുമ്പോൾ കാണുബോൾ ആതിരക്ക് അവളെ കൊല്ലാനുള്ള ദേഷ്യം വരും.. പിന്നെ ചുണ്ട് കോട്ടി തിരിഞ്ഞു നടക്കും…

ഇതെല്ലാം വിഷ്ണുവും അവൾ അറിയാതെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…

കൃഷ്ണപ്രിയ വന്നതിനു ശേഷം ആതിരയെ തിരിഞ്ഞു അവളുടെ അടുത്തേക്ക് വിഷ്ണു വന്നിട്ടില്ല.. അതിന്റെ കൂടെ കൂട്ടുകാരുടെ കളിയാക്കൽ വേറെയും…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

നിന്റെ നൂപുര മര്മ്മരം ഒന്നു കേള്ക്കാനായ് വന്നു ഞാന്
നിന്റെ സാന്ത്വന വേണുവില് രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദ നീലാംബരി നിയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ…
(എന്തിനു വേറൊരു…)

ശ്യാമഗോപികേ ഈ മിഴിപ്പൂക്കളിന്നെന്തേ ഈറനായ്..

താവകാംഗുലി ലാളനങ്ങളില് ആര്ദ്രമായ് മാനസം..

പൂകൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ…

ഒരു ദിവസം പതിവുപോലെ അഭിയും നവിയും കൂടെ ക്ലാസ്സിലെ ഫ്രീ ടൈമിലിരുന്ന് പാടുവായിരുന്നു… ആതിരയടക്കം എല്ലാരും ആ പാട്ടിൽ തന്നെ ലെയിച്ചിരിക്കുവായിരുന്ന നിമിഷം…

” എടി നിന്റെ വിഷ്ണു ചേട്ടൻ കൈ വിട്ടു പോയിട്ടോ.. ”

പെട്ടെന്ന് ക്ലാസ്സിലെക്ക് കയറി വന്ന രെമ്യ ആതിരയോട് പറഞ്ഞു… അതു കേട്ടതും ആതിര മുഖമുയർത്തി അവളെയൊന്നു നോക്കി..

” എടി നിനക്ക് വേറൊന്നും പറയാനില്ലേ.. ”

നവി അവളോട്‌ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു…

” ആ ഞാനിപ്പോൾ അറിഞ്ഞ കാര്യം ഇവിടെ വന്നു പറഞ്ഞതായൊ കുറ്റം.. നിങ്ങൾക്ക് കേൾക്കേണ്ടങ്കിൽ പറയുന്നില്ല… ”

രെമ്യ കേറുവോടെ പറഞ്ഞുകൊണ്ട് അവളുടെ സീറ്റിൽ പോയിരുന്നു…

” നീയെന്താ പറയാൻ വന്നത്.. ”

ആതിര രെമ്യയോട് ചോദിച്ചു…

” ഓ ഇനി ഞാനതു പറഞ്ഞിട്ടു വേണം നീ ഇവിടെ കിടന്നു മോങ്ങാൻ.. അതു കണ്ടു ഇവന്റെ വായിലിരിക്കുന്നത് ഞാൻ കേൾക്കണമല്ലേ.. തത്കാലം എനിക്കു പറയാൻ മനസില്ല… ”

രെമ്യ പറഞ്ഞു…

” ഇല്ല.. ഞാൻ കരയില്ല.. നീ കാര്യം പറ… ”

” അതു.. ആ കൃഷ്ണ പ്രിയയില്ലേ അവളിന്നു വിഷ്ണു ചേട്ടനെ പ്രെപ്പോസ് ചെയ്യാൻ പോകുവാ… കുറച്ചു നാളായി അവർ നല്ല കൂട്ടാണല്ലോ… ”

” ഇതു നിന്നോടാര് പറഞ്ഞു… ”

രെമ്യ പറഞ്ഞു നിർത്തിയതും അഭി അവളോട് ചോദിച്ചു…

” ഞാനിപ്പോൾ മിസ്സിനെ കണ്ടിട്ട് വരുന്ന വഴി അവരുടെ ക്ലാസ്സിന്റെ അവിടെയെത്തിയപ്പോൾ ആ കൃഷ്ണപ്രിയ അവളുടെ ഫ്രണ്ട്സിനോട്‌ പറയുന്നത് കേട്ടതാ… ”

രെമ്യ പറഞ്ഞതും എല്ലാരും ആതിരയെ നോക്കി അവളാണേൽ ഈ നാട്ടിലെ ഇല്ലാന്ന് പറഞ്ഞുള്ള ഇരുപ്പാണ്…

” ആതൂട്ടാ.. അവൻ പോകുന്നേൽ പൊട്ടാടാ.. നമുക്ക് വേറെ നല്ല ചെക്കന്മാരെ ആരെയേലും നോക്കാം… ”

നവി അവളെ ആശ്വസിപ്പിക്കാനെന്നൊണം പറഞ്ഞു… പക്ഷെ അവൾ അതിനും മറുപടിയൊന്നും പറഞ്ഞില്ല… അതു കണ്ടതും എല്ലാവരിലുമോരു സങ്കടം നിഴലിച്ചു…

” ഇപ്പോൾ നീ എന്തിനാ ഇങ്ങനെ മോന്തയും വീർപ്പിച്ചിരിക്കുന്നത്… ആ ചേട്ടൻ നിന്നോട് എത്ര തവണ വന്നു പറഞ്ഞതാ..

എന്നിട്ട് നീ വല്ലതും തിരിച്ചു പറഞ്ഞോ.. അവൾ പുറകെ നടക്കുന്നത് കണ്ടിട്ടും നീയൊന്നും പറഞ്ഞില്ല..

എന്നിട്ട് ഇപ്പോൾ അവൾ പ്രെപ്പോസ് ചെയ്യാൻ പോകുവാണെന്ന് അറിഞ്ഞപ്പോൾ ഇരുന്നു മോങ്ങുന്നു…

എണീറ്റു പൊടി.. നീ വെറും ദുരന്തമാണ്..

അല്ലേൽ സ്നേഹിക്കുന്ന പുരുഷൻ മുന്നിൽ വന്നു ഇഷ്ട്ടമാണെന്ന് പലതവണ പറഞ്ഞിട്ടും തിരിച്ചു ഇഷ്ട്ടമാണെന്നൊരു വാക്കു പറയാതെ ഇപ്പോൾ ഇവിടെ കിടന്നു മോങ്ങുന്ന നിന്നെ കാണുമ്പോൾ എനിക്കു തന്നെ കലി കേറുന്നു… ”

” അജോ വേണ്ടാ… ”

അജോ ദേഷ്യത്തോടെ പറഞ്ഞതും നവി അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു…

” നീ എപ്പോഴും ഇവളുടെ കൂടെ തന്നെ നിന്നോ.. ”

ഇതും പറഞ്ഞു അജോ അവിടെ നിന്നും ദേഷ്യത്തിൽ ഇറങ്ങി പോയി… അവനെ സമാധാനിപ്പിക്കാനെന്നോണം അർജുനും കൂടെ പോയി…

” നീ ഇതൊന്നും കാര്യമാക്കേണ്ടാ നിന്നോടുള്ള സ്നേഹത്തിന്റെ പുറത്തു പറയുന്നതാ… “.

അഭി ആതിരയെ പിടിച്ചു കൊണ്ട് പറഞ്ഞു…

അപ്പോഴേക്കും ആതിര കരഞ്ഞു കൊണ്ട് അഭിയുടെ തോളിലേക്കു ചാഞ്ഞിരുന്നു.. അതു കണ്ടതും നവിയും അവിടെ നിന്നും എണീറ്റു പോയി…

” എല്ലാം എന്റെ തെറ്റാണല്ലേ… ”

ആതിര കരഞ്ഞു കൊണ്ട് തന്നെ അഭിയോട് ചോദിച്ചു…

” ഇപ്പോഴും സമയം വൈകിയിട്ടില്ലടാ. നീ ചെന്നൊന്ന് സംസാരിച്ചു നോക്ക്, ചിലപ്പോൾ… ”

അഭിയൊരു ചിരിയോടെ ആതിരയോട് പറഞ്ഞു. അതു കേട്ടതും അവൾ ക്ലാസ്സിൽ നിന്നുമിറങ്ങി പോയി…

വെളിയിൽ നവിയും അജോയെയും കണ്ടെങ്കിലും അവർ അവളെ കണ്ടതായി ഭാവിച്ചില്ല.

അതു അവളിൽ കുറച്ചു വേദന നിറച്ചെങ്കിലും അവൾ അവരെ കടന്നു മുന്നോട്ടു പോയി…

ആതിര അങ്ങോട്ട്‌ ചെല്ലുമ്പോൾ വിഷ്ണു ഒരിടത്തു നിൽക്കുന്നത് കണ്ടു… വിഷ്ണുവിന്റെ അടുത്തേക്ക് നടക്കും തോറും അവളുടെ നെഞ്ച് പതിന്മടങ്ങ് വേഗത്തിൽ മിടിക്കുന്നതായി അവൾക്കു തോന്നി…

വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നപ്പോഴാണ് അവന്റെ മുന്നിൽ നില്ക്കുന്ന കൃഷ്ണപ്രിയയെ അവൾ കാണുന്നത്…

അവളുടെ കൈയിലപ്പോൾ ചുമന്നയൊരു റോസാ പൂവുമുണ്ടായിരുന്നു… അതു കണ്ടതും ഇത്രയും നേരം സംഭരിച്ചു വച്ച ദൈര്യമെല്ലാം ചോർന്നു പോകുന്നതായി അവൾക്കു തോന്നി… പക്ഷെ അവളെ വിഷ്ണുവോ കൃഷ്ണപ്രിയയൊ കണ്ടിരുന്നില്ല…

പെട്ടെന്നെന്തോ ഒരു ഉൾ പ്രേരണയിൽ ആതിര ചെന്നു വിഷ്ണുവിന്റെ കൈയിൽ കേറി പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ടു നടന്നു…

പെട്ടെന്ന് ആയത് കൊണ്ടു വിഷ്ണുവൊന്നു അമ്പരന്നു… അപ്പോഴാണ് അവൻ ആതിരയെ കാണുന്നത്… അപ്പോളവന്റെ ചുണ്ടിലൊരു കുസൃതി ചിരി വിരിഞ്ഞു…

ആതിര വിഷ്ണുവിനെയും കൊണ്ട് അതികം ആളുകൾ ഇല്ലാത്ത ഒരു സ്ഥലത്തു ചെന്നു നിന്നു.. അപ്പോഴാണ് താനിപ്പോൾ ചെയ്ത പ്രേവർത്തിയെ പറ്റി ആതിര ഓർത്തത്… അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു വിഷ്ണുവിനെ നോക്കി. അവന്റെ മുഖത്തെ ദേഷ്യം കണ്ടവൾ പേടിച്ചു വിറച്ചു…

” സോ…. സോറി… ”

ആതിര വിഷ്ണുവിനെ നോക്കി പതിയെ പറഞ്ഞു… പെട്ടെന്ന് വിഷ്ണു അവളെ അടിക്കാനായി വലതുകൈയുയർത്തിയതും അതു കണ്ടു അവൾ പെട്ടെന്ന് മുഖം പൊത്തി…

കുറച്ചു നേരം കഴിഞ്ഞതും ഒരു പ്രതികരണവുമില്ലാത്തത് കൊണ്ട് അവൾ മുഖത്തു നിന്നും കൈ മാറ്റി നോക്കിയപ്പോൾ കാണുന്നത് അവളെ തന്നെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്ന വിഷ്ണുവിനെയായിരുന്നു.. അതു കണ്ടതും ആതിരയിൽ വീണ്ടും അമ്പരപ്പ് നിറഞ്ഞു…

” എന്താടി ഉണ്ടക്കണ്ണി ഇങ്ങനെ നോക്കിന്നെ… ”

” ഐ ലവ് യു.. ”

വിഷ്ണു അവളോട്‌ ചോദിച്ചതും പെട്ടെന്ന് അവൾ പറഞ്ഞു…

” ഏഹ്.. ഒന്നൂടെ പറഞ്ഞെ… ”

കേട്ടതു വിശ്വസിക്കാനാവാതേ വിഷ്‌ണുവൊരു ചിരിയോടെ അവളോട്‌ പറഞ്ഞു…

” സോറി.. എനിക്കും ചേട്ടനെ ഇഷ്ട്ടമായിരുന്നു.. ഞാൻ.. പിന്നെ… ”

അവൾ ബാക്കി പറയാതെ താഴോട്ട് നോക്കി നിന്നു…

” പിന്നെ.. പിന്നെയെന്താ ഇത്രയും നാൾ എന്നോട് പറയാതെ ഇരുന്നത്… ഇപ്പോൾ എന്തിനാ പറഞ്ഞത്.. ”

വിഷ്ണു അവളുടെ അടുത്തേക്ക് നടന്നു കൊണ്ടു ചോദിച്ചു… അവൻ നടക്കുന്നതിനനുസരിച്ചു അവൾ പുറകിലെക്ക് നടന്നു കൊണ്ടിരുന്നു…

” പറ… ഇത്രയും നാൾ എന്നേ എന്തിനാ പൊട്ടൻ കളിപിച്ചത്.. ”

അപ്പോഴേക്കും അവൾ അവളുടെ കൈ കൊണ്ട് അവന്റെ വാ പൊത്തി പിടിച്ചു…

” പൊട്ടൻ കളിപ്പിച്ചുന്നു പറയല്ലേ… ഞാൻ… എന്നോട് ഏട്ടന് എത്രയും ഇഷ്ടമുണ്ടെന്നു അറിയാൻ വേണ്ടിയാ… ഇത്രയും നാൾ ഞാൻ പറയാതെയിരുന്നത്… അല്ലാതെ ”

അവൾ പറയുന്നതിനോടൊപ്പം അവളുടെ കണ്ണുകളും നിറഞ്ഞു വന്നു…

” എന്നിട്ട് നിനക്ക് മനസിലായൊ എനിക്കു നിന്നോട് എത്രയും ഇഷ്ടമുണ്ടെന്നു…”

വിഷ്ണു ആതിരേ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടുകൊണ്ട് ചോദിച്ചു….

” അതു… ഞാൻ… ”

ആതിര വാക്കുകൾക്ക് വേണ്ടി പരതി…

” ഏട്ടനും നാത്തൂനും ഇവിടെ നിൽക്കുവാണൊ… ”

പെട്ടന്നൊരാൾ ഇതും പറഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു…

ആ വരുന്നയാളെ കണ്ടു ആതിര അമ്പരപ്പോടെ വിഷ്ണുവിനെ നോക്കി അവന്റെ മുഖത്തപ്പോഴും ഒരു ചിരിയുണ്ടായിരുന്നു…

തുടരും….

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14