Thursday, June 13, 2024
Novel

💕അഭിനവി💕 ഭാഗം 1

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” ഹെലോ… ”

” ഹെലോ.. നവി… ”

” യെസ്… ”

” എടാ.. ഇതു ഞാനാ അജോ, അജോഷ്… ”

” അ.. അജോ… നീ ”

” അതേടാ… ഞാൻ തന്നെ.. എത്ര നളയാടാ നിന്നെയൊന്നു കണ്ടിട്ട്.. ”

അതിന് മറുപടിയായി നവിയൊന്നു ചിരിച്ചു…

” നിർത്തടാ കോപ്പേ…. അന്റെ ഒഞ്ഞ ചിരി…. ഓ നീ ഇപ്പോൾ വല്ല്യ കമ്പനി ഓണർ അല്ലേ… ഞാൻ അങ്ങനെ പറഞ്ഞതു സാറിന് ഇഷ്ടപെടുമോ എന്തോ…”

അജോയുടെ ആക്കിയുള്ള സംസാരം കേട്ട് നവിയൊന്നു ചിരിച്ചു…

” ഒന്നുപോടാ അവിടെന്ന്… അല്ല നിനക്ക് എവിടെ നിന്ന് എന്റെ നമ്പർ കിട്ടി… ”

ചിരി നിർത്തി അജോയോട് നവി ചോദിച്ചു…

” പിന്നെ നവി ഗ്രുപ്പിന്റെ നമ്പർ കിട്ടാനാണോ പാട്… ”

അജോ കൂളായി തന്നെ പറഞ്ഞു..

” നവി ഗ്രുപ്പിന്റെ നമ്പർ കിട്ടാനൊരു പാടുമില്ല. പക്ഷെ അതിന്റെയൊണർ നവിയെന്ന… നവനീത് മേനോന്റെ നമ്പർ കിട്ടാൻ കുറച്ചു പാട്പെടും… ”

നവിൻ ചിരിയോടെ തന്നെ അജോയോട് പറഞ്ഞു…

” ആവിശ്യം എന്റെയല്ലേ അപ്പോൾ ഞാൻ തന്നെ അന്വേഷിച്ചു കണ്ടു പിടിച്ചു കുറച്ചു പാട് പെട്ടുന്നു മാത്രം, അന്ന് ആ കല്യാണമണ്ഡപത്തിൽ നിന്നും പോയതല്ലേ നീ പിന്നെ ഒരു അറിവുമില്ലായിരുന്നല്ലോ… ”

അജോ നവിയോടു പറഞ്ഞു.. കല്യാണമണ്ഡപത്തിന്റെ കാര്യം പറഞ്ഞതും നവിയുടെ ചുണ്ടിലെ ചിരി താനേ മാഞ്ഞു…

” നിനക്ക് ഞങ്ങളെ വേണ്ടങ്കെലിലും ഞങ്ങൾക്ക് അങ്ങനെയല്ലല്ലോ… ഒന്നുല്ലേലും മൂന്നാലു വർഷം ഒരേ മനസുമായി ഒരു മുറിയിൽ കഴിഞ്ഞവരല്ലേ നമ്മൾ… ”

” എടാ.. ഞാൻ… ”

” ആ.. ഞാനിപ്പോൾ പഴയതോന്നും ഓർമ്മിപ്പിക്കാൻ വിളിച്ചതല്ല… ഈ വരുന്ന 22 ന് ഞങ്ങളോരു ഗെറ്റ്ഗുതർ പ്ലാൻ ചെയ്തിട്ടുണ്ട്…

ഇതു പ്ലാൻ ചെയ്തപ്പോൾ എല്ലാരും ചോദിച്ച ഒറ്റ കാര്യമെയുള്ളൂ നീയും അഭിയും വരുവോന്നു… ”

“എടാ അതു… ”

“ഒന്നു വാടാ.. എത്ര നാളായി… ശെരിക്കും പറഞ്ഞാൽ നിന്നെയും അഭിയെയും പിന്നെ നിങ്ങളുടെ പട്ടുമൊക്കെ ഒത്തിരി മിസ്സ്‌ ചെയുന്നടാ… ”

അജോ, നവിയോട് പറഞ്ഞു..

” ശെരി ഞാൻ വരാം ഈ 22 നു… നിങ്ങളുടെ പഴയ നവിയായിട്ട് തന്നെ.. ”

“അതു മതി… നമ്മുടെ കോളേജിൽ വച്ചു തന്നെയാ പരുപാടി പ്ലാൻ ചെയ്തിരിക്കുന്നതു… നമ്മുടെ പഴയ മിസ്സുമാരെയൊക്കെ കോൺടാക്ട് ചെയ്ത് കൊണ്ടിരിക്കുവാ മിക്കവാറും എല്ലാരും കാണും..

അപ്പോൾ ഞാൻ വക്കുവാ.. ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്… അപ്പോൾ വരുന്ന 22 നു കാണാം… ”

” ഒക്കെ ടാ ബൈ … ”

ഇതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു, തന്റെ കൈയിലിരുന്ന ബിയർ നവി ഒന്നുടെ സ്വിപ്പ് ചെയ്തു.. അപ്പോഴേക്കും അവനെ പുറകിൽ നിന്നുവന്ന രണ്ടു കൈകൾ പുണർന്നിരുന്നു..

” എന്താ മോനെ നവി ഇന്ന് കുറച്ചു കൂടതൽ ആണല്ലോ… ആരായിരുന്നു ഫോണിൽ… നിന്റെ വല്ല കാമുകിമാരും ആണോ… ”

അവനോടു ചോദിച്ച ചോദ്യത്തിന് ഒന്നു ചിരിച്ചു കൊണ്ട് അവളെ അവനു അഭിമുഖമായി നിർത്തി..

” ആണെങ്കിൽ.. ”

” കൊല്ലും ഞാൻ നിന്നെ ”

അവൾ ഇതും പറഞ്ഞു അവന്റെ വയറിനിട്ടൊരു കുത്തും കൊടുത്തു… അപ്പോഴേക്കും അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിലൊരുമ്മ കൊടുത്തു..

” മോളുറങ്ങിയോ.. ”

” പിന്നെ അവൾ ഈ അച്ഛനെപോലെ അമ്മയേ അതികം ബുദ്ധിമുട്ടിക്കില്ല.. ”

” അപ്പോൾ ഞാൻ നിന്നെ ബുദ്ധിമുട്ടിക്കാറുണ്ടെന്ന്.. ”

അവനൊരു കുറുമ്പൊടെ പറഞ്ഞുതും അവൾ അവന്റെ നെഞ്ചിലേക്കു ചാഞ്ഞു… അപ്പോഴേക്കും അവൻ കൂട്ടുകാരൻ വിളിച്ചതും കോളേജിലെ ഗെറ്റുഗതിറിന്റെ കാര്യമൊക്കെ അവളോട്‌ പറഞ്ഞു…

” പോകുന്നുണ്ടോ… ”

” മ്മ്.. പോണം.. കുറെ നാളായില്ലേ അവരെയൊക്കെ കണ്ടിട്ട്… എന്തായാലും പോണം.. ”

നവി അവളോട്‌ പറഞ്ഞു… അപ്പോഴേക്കും നവിയുടെ മനസിലേക്കു അവന്റെ കോളേജിലെ ഓർമ്മകൾ തേടിയെത്തിയിരുന്നു…

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

” നവി.. ”

“എടാ നവി എണീക്കടാ.. സമയം എത്രയായിന്നറിയുവോ… ”

“അമ്മാ ഒരു അഞ്ചു മിനിറ്റ് കുടെ പ്ലീസ്… ”

” മോനെ നവി മരിയാദക്കു എണീറ്റോ, അതാണ് മോന് നല്ലത്… ”

” എന്താ അമ്മേ ഞാൻ കുറചൂടെയൊന്നു ഉറങ്ങിക്കോട്ടേ… പ്ലീസ്… ”

നവിയൊന്നുടെ പുതപ്പ് വലിച്ചിട്ടുകൊണ്ട് പറഞ്ഞു… അപ്പോഴേക്കും അവന്റെ പുതപ്പ് നനച്ചു കൊണ്ട് വെള്ളം അവന്റെ മേലെ പതിച്ചിരുന്നു…

അവൻ പെട്ടന്ന് തന്നെ പുതപ്പ് മാറ്റി നോക്കിയപ്പോൾ കാണുന്നത് കൈയിലൊരു കാലിയാ ജഗ്ഗും പിടിച്ചു നിൽക്കുന്ന അമ്മയെയാണ്…

” എന്ത് പണിയാ അമ്മേ ഈ കാണിച്ചതു…”

” ടാ നാളെയാണോ നിന്റെ കോളേജ് തുറക്കുന്നത്… ഇന്ന് നിനക്ക് ഹോസ്റ്റലിലേക്കു പോണോ… അപ്പോൾ പിന്നെ നേരെത്തെ എണീക്കണ്ടേ… ”

അമ്മയൊരു ചിരിയോടു കുടെ തന്നെ പറഞ്ഞു…

“എന്റെ അമ്മേ അതിനീ കൊച്ചു വെളുപ്പാൻ കാലത്ത് തന്നെ എന്നേ വിളിക്കാണോ.. ”

” കൊച്ചു വെളുപ്പാൻ കാലമൊ.. മോൻ ക്ലോക്കിലേക്കൊന്നു നോക്കിക്കെ… മണി 10 :30 കഴിഞ്ഞു… എണീറ്റു പോയി കുളിക്കു ചെറുക്കാ, നാറിയിട്ട് വയ്യ.. ”

ഇതും പറഞ്ഞു നവിയുടെ മുറിയിൽ നിന്നും അമ്മ താഴെക്കു പോയി…

നിങ്ങൾ എന്താ എന്നേ നിങ്ങനെ നോക്കുന്നെ.. ഒ സോറി ഞാൻ എന്നേ പരിചയപെടുത്തിയില്ലല്ലേ.. എണീക്കാൻ കുറച്ചു താമസിച്ചു പോയി അതു കൊണ്ടാണ്…

ഞാൻ നവനീത് മേനോൻ സ്നേഹമുള്ളവർ നവിയെന്ന് വിളിക്കും നിങ്ങൾക്കും എന്നേ നവിയെന്ന് വിളിക്കാം… ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങി പോയത് എന്റെ മാതാശ്രീ പാർവതി പേര്പോലെ തന്നെയൊരു പാവം വീട്ടമ്മ…

പക്ഷെ ചില സമയങ്ങളിൽ അമ്മ ഭദ്രകാളിയായി മാറും പ്രിത്യേകിച്ചു ഞങ്ങളുടെ അടുത്ത്… അതു ഞങ്ങളുടെ കൈയിലിരിപ്പു കൊണ്ടാണന്നൊന്നും ഞാൻ പറയില്ലാട്ടൊ…

” നവി.. ഞാനങ്ങോട്ട്‌ ഇനിയും കേറി വരണോ… ”

ദേ ഞാൻ പറഞ്ഞില്ലേ.. ഇനി പാർവതി ഭദ്രകാളിയാകുന്നതിന് മുൻപ് ഞാൻ താഴോട്ട് പോകട്ടെ… അപ്പോൾ ഞാനാദ്യം പോയി കുളിച്ചിട്ട് വരാം ഇല്ലേ അമ്മ ഒന്നുടെ ഇങ്ങോട്ട് വന്നാൽ എനിക്കു തന്നെ പണിയാകും… ബാക്കി നമുക്ക് വിശദമായി തന്നെ വഴിയെ പരിചയപെടാം..

രവിലെ തന്നെ… അല്ല മണി 11 ആയാലും ഞാൻ എണീറ്റത് സമയം ആണല്ലോ എനിക്കു രാവിലെ… അപ്പോൾ അങ്ങനെ തന്നെ പറയാം.. അപ്പോൾ പറഞ്ഞു വന്നത് രാവിലെ തന്നെയൊരു കുളിയൊക്കെ കഴിഞ്ഞു എന്റെ മുറിയിൽ നിന്നും ഞാൻ താഴോട്ടിറങ്ങി…

അമ്പര ചുംബികളയാ തൂണുകളാണ് എന്റെ പിതാശ്രീ ഞങ്ങളുടെ ഭവനത്തിന് വേണ്ടിയൊരു ക്കിയിരിക്കുന്നത് എന്റെ മുറിയിൽ നിന്നും ഇറങ്ങിയാൽ ആദ്യം കാണുന്നത് താഴേക്ക് പോകാനുള്ള പടികളാണ് ,സിമെന്റ് ഉപയോഗിച്ച് വളരെ പാശ്ചാത്യ രേതീയിലാണ് അതിന്റ നിർമാണം .. അതു വഴി ഞാൻ താഴോട്ടിറങ്ങി ..

അതാ അവിടെ വളെരെ പാശ്ചാത്യ രീതിയിൽ തന്നെയുള്ളൊരു ഡൈനിങ് ടേബിൾ ചുറ്റും എട്ട് പേർക്കിരിക്കാൻ പാകത്തിന് കസേരകളും ഇട്ടിട്ടുണ്ട്, ആ ഡൈനിങ് ടേബിളിളിൽ ഒരുത്തൻ ലാപ്പിൽ എന്തോ ചെയുന്നത് കണ്ടോ. അവനാണ് എന്റെയൊരേയൊരു ചേട്ടൻ നീരജ്.. നീരജ് മാധവ് അല്ല നീരജ് മേനോൻ അവന്റെ നേരെ ഓപ്പോസിറ്റിരുന്നു കുഞ്ഞിന് ഇല്ലാത്ത ഭൂതത്തിന്റെ കഥ പറഞ്ഞു ഭക്ഷണം വാരി കൊടുക്കുന്നത് കണ്ടോ.. അതാണ് എന്റെ ഏട്ടന്റെ ഭാര്യ സീതേട്ടത്തി… പിന്നെ ചേച്ചിയുടെ കൈയിലിരിക്കുന്നതാണ്‌ ഞങ്ങളുടെ പൊടികുപ്പി പൊന്നൂസ്, അവൾക്കു രണ്ടു വയസേ ആയിട്ടുള്ളങ്കിലും എന്നേയിട്ട് ഇക്ഷ വരപ്പിക്കും ആ കുരിപ്പു… ഇനിയും കുറച്ചുപേരെ കുടെ കാണാനുണ്ടല്ലോ… ആ.. അവരെ പിന്നെ പരിചയപെടാം…

” നീ എണീറ്റോ… സമയം എത്രയായടാ ചെക്കാ, പോത്ത് പോലെ വളർന്നു എന്നിട്ടും നേരത്തും കാലത്തും എണീക്കാൻ മാത്രം പഠിച്ചില്ല ”

എന്നേ കണ്ടതും ചേച്ചി പറയാൻ തുടങ്ങി.. ഇനി ഇത് നിർത്തില്ല, എന്നേ പറയുന്നത് കേട്ട് ആ പൊടിക്കുപ്പി യിരുന്നു കളായിക്കി ചിരിക്കുന്നുണ്ട്..

” പോന്നുസേ.. കൊച്ചചന്റെ ചക്കരകുട്ടി… ”

ഞാൻ ഏട്ടത്തിയുടെ കൈയിൽ നിന്നും കുഞ്ഞിനെ എടുത്തു കൊഞ്ചിച്ചതും ചേച്ചി അടുക്കളയിലേക്കു പോയി… ഇപ്പോൾ മനസിലായി കാണുമല്ലോ ഞാൻ എന്തിനാണ് കുഞ്ഞിനെ എടുത്തതെന്ന്.. ചേച്ചിയുടെ ഉപദേശത്തിൽ നിന്നും രെക്ഷപെടാൻ തന്നെ… പക്ഷെ ചേച്ചി പാവമാ കേട്ടോ.. എന്നേ എപ്പോഴും സപ്പോർട് ചെയ്തേ ചേച്ചി സംസാരിക്കു… പിന്നെ കുറച്ചു ഉപദേശം കൂടുതലാന്നു മാത്രം…

” ടാ നാളെയല്ലേ കോളേജ് തുറക്കുന്നത്.. ”

ഇതു ചോദിച്ചത് വേറെയാരുമല്ല എന്റെ അച്ഛൻ തന്നെയാ മംഗലത്ത് വീട്ടിൽ മാധവ മേനോൻ, ആളെ കണ്ടാൽ കുറച്ചു പാവമായി തോന്നുണ്ടല്ലേ… പക്ഷെ അങ്ങനെയല്ല ആളൊരു പുലിയാണ് പുലിയെന്നു പറഞ്ഞലൊരു പുപ്പുലി.. ഈ കാണുന്നത് പോലെയൊന്നുമല്ല ,കൺസ്ട്രക്ഷൻ കമ്പിനി, ഹോസ്പിറ്റലിൽ, ഷോപ്പിംഗ്മാൾ, സ്കൂൾ , കോളേജ്, ടെക്സ്റ്റയിൽ ഷോപ്പ് അങ്ങനെ പോകുന്നു എന്റെ അച്ഛന്റെ സാമ്രാജ്യം … പിന്നെ ഇതൊന്നും കുടുംബ സ്വത്തല്ല എന്റെ അച്ഛന്റെ സ്വന്തം അധ്വാനം കൊണ്ട് അച്ഛൻ വളർത്തിയെടുത്തതാണ് മംഗലത്ത് ഗ്രുപ്പ്…

“നീ എന്താ ആലോചിച്ചു കൊണ്ട് നിൽക്കുന്നത് ”

” ഒന്നുമില്ലച്ച.. ”

” പിന്നെ , ഞാൻ ചോദിച്ചതിന് മറുപടിയില്ല… ”

” അതിന് അച്ഛൻ എന്താ ചോദിതു… ”

നവി വളരെ നിഷകളങ്കമായി ചോദിച്ചു.. അതു കേട്ട് പൊന്നൂസിന് വരെ ചിരി വന്നു..

“നീ ഇവ്ടെയെയൊന്നുമല്ലേ, എടാ നാളെയല്ലേ കോളേജ് തുറക്കുന്നതിന്.. ”

” ആ. അതെ അച്ഛാ ഇന്ന് വൈകിട്ട് ഹോസ്റ്റിലേക്ക് മാറണം… ”

” ആം , വൈകിട്ട് നിന്നെ നീരു കൊണ്ടാക്കും.. ”

അച്ഛൻ നവിയോട് പറഞ്ഞു …

“അത് വേണ്ടചാ ഞാൻ തന്നെ പൊക്കോളാം , ബസ് ബുക്ക് ചെയ്തിട്ടുണ്ട് ,4 മണിക്കാണ് ,ഒരു ആറരയോടെ അങ്ങെത്തും.. ”

നവി പറഞ്ഞു ….

” മ്മ് നിന്റെ ഇഷ്ട്ടം, അവിടെയെല്ലാം ഞാൻ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്… ”

ഇതും പറഞ്ഞു അച്ഛൻ പുറത്തേക്ക് നടന്നു …

“അച്ഛാ…”

” അറിയാം ..നീ എന്റെ മകനാണെന്നു അവിടുത്തെ പ്രിന്സിപ്പാളിലും മാനേജർക്കും മാതൃമേ അറിയൂ …”

തുടരും..

ഹായ് കൂട്ടുകാരെ ഞാൻ വീണ്ടുമോരു കഥയുമായി നിങ്ങളുടെ മുന്നിലേക്ക് വന്നൂട്ടോ.. എന്റെ ഇതുവരെയുള്ള കഥകൾക്കു നിങ്ങൾ തന്ന സപ്പോർട് ഈ കഥക്കും ഞാൻ പ്രതീക്ഷിക്കുന്നു..

ഇതൊരു ക്യാമ്പസ് സ്റ്റോറിയാണ്.. അതു കൊണ്ട് തന്നെ സൗഹൃദവും പ്രണയവും ഈ കഥയിലുണ്ടാകും..

അപ്പോൾ അടുത്ത പാർട്ടുമായി ഉടനെയെത്താം ..

കഥയെ കുറിച്ചുള്ള നിങ്ങളുട വിലയെറിയ അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ…

സ്‌നേഹത്തോടെ
✍️ ബിബിൻ എസ് ഉണ്ണി….

തുടരും