Monday, April 15, 2024
Novel

💕അഭിനവി💕 ഭാഗം 17

Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

ഹോസ്റ്റൽ റൂമിന്റെ വാതിൽ തുറന്നു നവി അകത്തു കയറിയതും അർജുൻ നവിയെ കണ്ടു പെട്ടെന്ന് എന്തോ എടുത്തു മറച്ചുപിടിച്ചു… അതു കണ്ടതും നവി സംശയിച്ചു നിന്നു…

” എന്താ അർജുനേ അതു.. ”

” ഏയ്‌.. എന്ത്‌… ”

” നീ എന്തോ ഒളിപ്പിക്കുന്ന പോലെ… ”

” ഏയ്‌ ഒന്നുല്ലല്ലോ… ”

” ഒന്നുല്ലേ.. ”

“ഇല്ലന്നെ… ”

” പിന്നെ നീ ഇത്രയും നേരമായിട്ടും ഉറങ്ങാതെ ഇവിടെ എന്തെടുക്കുവായിരുന്നു… ”

” ആ… അതു… ഞാൻ…. ഹാ.. ഞാൻ നിന്നെ നോക്കിയിരിക്കുവായിരുന്നു.. നീ എന്താ ഇത്രയും താമസിച്ചതു.. ”

അർജുൻ നവിയോടു പെട്ടെന്ന് തന്നെ ചോദിച്ചു…

” നീ എന്നിൽ നിന്ന്… അല്ല ഞങ്ങളിൽ നിന്ന് എന്തോ ഒളിക്കുന്നുണ്ടല്ലോ . എന്താ അത്… ”

നവി വീണ്ടും ചോദിച്ചു…

” ഏയ്‌.. ഒന്നൂല്ലടാ.. ഞാൻ.. ഞാനെന്തു ഒളിപ്പിക്കാൻ ഞാൻ നിന്നെ തന്നെ നോക്കിയിരിക്കുവായിരുന്നു… ”

” അർജുനെ.. കള്ളം പറയാൻ അറിയില്ലെങ്കിൽ അതു പറയാൻ നിൽക്കരുത്.. ”

നവി അതു പറഞ്ഞപ്പോൾ അർജുന്റെ മുഖം കുനിഞ്ഞു…

” ശരി.. ഞാനിനി ഇതേ കുറിച്ചൊന്നും നിന്നോട് ചോദിക്കുന്നില്ല.. അതു ഞങ്ങളിൽ നിന്നും മറയ്ക്കണമെങ്കിൽ… നിനക്കത് ഞങ്ങളെക്കാൾ വല്ല്യ എന്തോ ഒരു കാര്യമാണെന്ന് മനസിലായി..

അതോണ്ട് നിനക്ക് എന്നേങ്കിലും ഞങ്ങളോട് പറയണമെന്നു തോന്നിയാൽ മാത്രം പറഞ്ഞാൽ മതി… ”

നവി ഇതും പറഞ്ഞു അവന്റെ ഡ്രസ്സ്‌ മാറി… ശേഷം അർജുനെ നോക്കാതെ നേരെ കട്ടിലിലേക്കു കയറി കിടന്നു…

കുറച്ചു സമയം കഴിഞ്ഞതും നവി കണ്ണു തുറന്നു നോക്കുമ്പോഴും അർജുൻ എന്തോയിരുന്നു എഴുതുന്നത് കണ്ടു… പക്ഷെ എന്താണെന്നു മാത്രം അവനു മനസിലയില്ല…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

” ഇവടെ നമ്മളാരും അറിയാതെയൊരു പ്രണയം മണക്കുന്നുണ്ടൊന്നൊരു സംശയം… ”

അടുത്ത ദിവസം ഉച്ചക്ക് പതിവുപോലെ കോളേജ് ഗ്രൗണ്ടിലിരുന്നപ്പോൾ ആതിര എല്ലാവരോടുമായി ചോദിച്ചു…

” പ്രേമമൊ ആർക്ക് ആരോടു ”

ആതിര പറഞ്ഞത് കേട്ട് അജോ സംശയത്തോടെ ചോദിച്ചു… അതു കേട്ടതും കൂട്ടത്തിൽ രണ്ട് പേര് എന്ത് പറയണം എന്നറിയാതെ അവരെ നോക്കി…

” ടി നിന്നോടാ ചോദിച്ചത്.. ആർക്ക് ആരോടാ പ്രണയമെന്നു… ”

” ദേ ഇവരു തന്നെ… ”

ആതിര അഭിയെയും നവിയെയും ചുണ്ടി പറഞ്ഞു… അതു കേട്ടവർ ആദ്യമൊന്നു അംബരന്നെങ്കിലും അവസാനം അതൊരു പൊട്ടി ചിരിയായി മാറി…

പക്ഷെ ആ ചിരി അഭിയുടെയും നവിയുടെയും ചുണ്ടിൽ മാത്രമേയുണ്ടായിരുന്നുള്ളൂ….

” എന്താ ഇനി അങ്ങനെയൊന്നുമില്ലന്നു പറയാൻ വല്ല ഭാവവുമുണ്ടോ.. ”

അവരുടെ ചിരി കണ്ടു രെമ്യ പെട്ടെന്ന് ചോദിച്ചു…

” എന്താ നിങ്ങൾക്കും അങ്ങനെ സംശയമുണ്ടോ, ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന്… ”

നവി അവന്റെ ചിരി കണ്ട്രോൾ ചെയ്തുകൊണ്ട് അവളോട് ചോദിച്ചു…

” അതേ നവി.. ഞങ്ങൾക്ക് അങ്ങനെയൊരു സംശയമുണ്ട്… ”

അജോ കൂടെ പറഞ്ഞപ്പോൾ രണ്ടുപേരുടെയും ചിരി പെട്ടെന്ന് നിന്നു…

” ടാ.. ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നും… ”

” വേണ്ടാ.. അങ്ങനെ നിങ്ങൾ തമ്മിലൊന്നുമില്ലാന്നു പറയേണ്ട… എന്തൊക്കോയാ നിങ്ങളിവിടെ കാണിച്ചു കൂട്ടുന്നത്…

ആദ്യം ഒടക്ക്‌, പിന്നെ ഹോസ്റ്റലിൽ കൊണ്ടു ചെന്നു വിടുന്നു… പിന്നെ ഒരു മിച്ചു ഡ്യൂയറ്റ് സോങ്, ഒരുമിച്ചു പ്രാക്ടീസ്,

ഒരാൾ ട്രിപ്പിന്റെ കാര്യം പറഞ്ഞപ്പോഴേ അടുത്തയാൾ ഒക്കെ പറയുന്നു.. രണ്ടു പേരും ഒരുമിച്ചു ഒരു ബൈക്കിൽ തന്നെ കേറുന്നു കറങ്ങുന്നു… ”

” ടാ.. അതൊക്കെ.. ”

” വേണ്ടാ.. അതൊക്കെ പോട്ടേ… നമ്മൾ ഇവിടെ വന്നതിനു ശേഷം പലപ്പോഴും ട്രിപ്പ്‌ എന്നും പറഞ്ഞു പോയിട്ടുണ്ട്..

അതും നമ്മൾ എല്ലാരും കൂടെ.. പിന്നെ അതു കൂടാതെ നിങ്ങൾ രണ്ടുപേരും നൈറ്റ് ഡ്രൈവ് പോയതോന്നും ആരും അറിഞ്ഞില്ലന്നു കരുതരുത്… ”

എല്ലാരും കൂടെ നവിയോടും അഭിയോടുമായി പറഞ്ഞു…

” നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ തമ്മിലങ്ങനെയൊന്നുമില്ല…

പിന്നെ നൈറ്റ്‌ ഡ്രൈവ് പോയതാണെൽ.. ഇന്നലെ ഇവൾ വിളിച്ചു പറഞ്ഞപ്പോൾ എനിക്കു അതു ഒഴിവക്കാൻ തോന്നിയില്ല.. അതു കൊണ്ട് ഇവളുടെ കൂടെ പോയി…അതു… ”

” ആ ഇതു തന്നെയാ ഞങ്ങളും പറഞ്ഞത്…”

” അതൊക്കെ പ്രണയമാണോടാ @#$# @%”

നവി ദേഷ്യത്തോടെ അജോയോട് പറഞ്ഞു…

” അജോ നിനക്ക് ആവിശ്യത്തിനുള്ളത് കിട്ടിയല്ലോ, തൃപ്തിയായല്ലോ.. ഇനി കുറച്ചങ്ങോട്ട് മാറി നിൽക്ക്.. ”

അജോയെ നവി തെറി വിളിച്ചപ്പോൾ അർജുൻ അജോയോടായി പറഞ്ഞു..

” അല്ല ഇനി നിങ്ങൾ സ്നേഹത്തിലാണെലും ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.. അല്ലേടാ അജോ… ”

ആതിരയൊരു ചിരിയോടെ ഇതു പറഞ്ഞതും ഓടിയതും ഒരേ പോലെയായിരുന്നു.. അതൂടെ കേട്ടതും നവിയും അവളുടെ പുറകെയോടി…

” ടി നിക്കടി അവിടെ… ”

ആതിരയുടെ പുറകെ ഓടിയാ നവി അവളോട്‌ വിളിച്ചു പറഞ്ഞു…
അവരുടെ ഓട്ടം കണ്ടു മറ്റുള്ളവരെല്ലാം നിർത്താതെ ചിരിയും തുടങ്ങി… ഗ്രൗണ്ടിന് അത്യാവശ്യം നല്ല വിസ്താരമുള്ളത് കൊണ്ട് തന്നെ രണ്ടുമൂന്നു റൗണ്ട് അവർ ഓടിയതും
തളർന്നു മറ്റുള്ളവരുടെ അടുത്തേക്ക് തന്നെ വന്നിരുന്നു…

” ഈ ഓട്ടം കഴിഞ്ഞ തവണത്തേ അത്‌ലറ്റിക്സിനു ഓടുവായിരുന്നേൽ രണ്ടു സ്വർണമെഡൽ ഉറപ്പായും നിങ്ങൾക്കു തന്നെ കിട്ടിയേനെ… ”

ഓടി തളർന്നിരിക്കുന്ന ആതിരയെയും നവിയെയും നോക്കിയൊരു ചിരിയോടെ തന്നെ അജോ പറഞ്ഞു…

” ടാ.. ഇനി എന്തായാലും നീ എന്നെയിട്ടോടിക്കത്തത് കൊണ്ടൊരു സത്യം ഞാൻ പറയാം.. നിങ്ങൾ രണ്ടുപേരും നല്ല മച്ചാണ്.. മേഡ് ഫോർ ഇച് അദർ… ”

രെമ്യ അവരോടു പറഞ്ഞു.. അതു കേട്ടതും അഭി പെട്ടെന്ന് അവിടെ നിന്നും എണീറ്റു പോയി…

” നിനക്ക് ഇപ്പോൾ സമാധാനമയോ… ”

അഭി എണീറ്റു പോയപ്പോൾ നവി രെമ്യയോടു ചോദിച്ചു…

” എടാ.. ഞങ്ങൾ.. ”

” വേണ്ടാ.. ഈ സംസാരം ഇവിടെ വച്ചു നിർത്തിക്കോ എല്ലാരും… ”

ഇതും പറഞ്ഞു നവിയും അവരുടെ അടുത്ത് നിന്നും പോയി….

” ആതൂ… ”

അജോ വിളിച്ചപ്പോൾ ആതിര അവനെ തിരിഞ്ഞു നോക്കി..

” നിനക്കിപ്പോൾ സമാധാനമയോ… ”

” അവർ രണ്ടുപേരും അവരുടെ പ്രണയം എത്ര തന്നെ മറച്ചുപിടിച്ചാലും അവസാനം അവർ തന്നെ ഒന്നാകും.. നിങ്ങൾ നോക്കിക്കോ… ”

ഇതും പറഞ്ഞു ആതിര അവിടെ നിന്നും എണീറ്റു.. കൂടെ ബാക്കിയുള്ളവരും.. ശേഷം അവർ നാലു പേരും ക്ലാസിലേക്കു പോയി..

അവർ ക്ലാസ്സിലേക്കു ചെന്നപ്പോൾ അവിടെ അഭിയും നവിയും കത്തിയടി തന്നെയായിരുന്നു..

” ടാ.. ഇവര് തന്നെയാണോ കുറച്ചു മുന്നേ ദേഷ്യത്തൊടെയും സങ്കടത്തോടെയും പോയത്.. ”

അവരെ കണ്ടതും അജോ അർജുനോട് ചോദിച്ചു…

” എടാ അതിനെയാണ് ഫ്രണ്ട്ഷിപ് എന്ന് പറയുന്നത്… മനസ്സിലായോ… ”

” എന്തെ നിങ്ങൾ ക്ലാസിൽ കേറുന്നില്ലേ.. ”

അവർ നാലു പേരും വാതുക്കൽ തന്നെ നിൽക്കുന്നത് കണ്ടു ക്ലാസ്സിലേക്കു വന്ന മിസ്സ്‌ അവരോടു ചോദിച്ചു…

” സോറി മിസ്സ്‌.. ”

ഇതും പറഞ്ഞു നാലുപേരും ക്ലാസ്സിലേക്കു കയറി…

” എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ.. ”

ക്ലാസ്സിൽ നിന്നും മിസ്സ്‌ പോയതിനു ശേഷം നാലു പേരും നവിയെയും അഭിയെയും രൂക്ഷമായി നോക്കുന്നത് കണ്ടു കൊണ്ട് നവി ചോദിച്ചു…

” അല്ല നിങ്ങൾ മുൻപേ ഞങ്ങളോട് ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവിടെ നിന്നും എണീറ്റുപോന്നതല്ലേ.. എന്നിട്ട് ഇവിടെ വന്നപ്പോൾ.. ”

” ഒ.. അതാണോ… ഞങ്ങൾക്കു ഞങ്ങൾ എങ്ങനെയാണെന്ന് നന്നായി അറിയാം.. അതിനിടയിൽ നിങ്ങൾ തന്നെയല്ലേ ഓരോന്ന് പറഞ്ഞത്… ”

” അതു സത്യമാണെന്ന് നിങ്ങൾ സമ്മതിച്ചില്ലല്ലോ.. ”

” സത്യമല്ലാത്തത് എങ്ങനെ സത്യമാണെന്ന് പറയും… പിന്നെ നിങ്ങൾക്ക് അങ്ങനെ തോന്നുന്നേൽ അങ്ങനെ തന്നെ വച്ചോ അപ്പോൾ കുഴപ്പമില്ലല്ലോ… ”

അഭി അവരോടു പറഞ്ഞപ്പോൾ പിന്നെ അവരൊന്നും പറഞ്ഞില്ല…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ദിവസങ്ങൾ പിന്നെയും കടന്നു പോയി.. അങ്ങനെയൊരു ദിവസം കാന്റീനിൽ പോയി തിരിച്ചു വരുകയായിരുന്നു അഭിയെയും ഗ്യാങ്ങും…

” അഭിരാമി… ”

പെട്ടെന്നൊരാൾ അഭിയെ പുറകിൽ നിന്നും വിളിച്ചു, അതു കെട്ടവൾ തിരിഞ്ഞു നോക്കി…

” ഒരു മിനിറ്റ് ഒന്നു വരുമൊ…”

ഒരു സീനിയർ ചേട്ടൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു…

” എന്താ ചേട്ടാ.. എന്തായാലും ഇവിടെ വച്ചു പറഞ്ഞോ… പോയിട്ടു കുറച്ചു ധൃതിയുണ്ട് അതാണ് ”

അഭിയൊരു ചിരിയോടെ അയാളോട് പറഞ്ഞു…

” മറ്റൊന്നുമല്ല എനിക്കു തന്നെയിഷ്ടമാണ്… ഐ ലവ് യൂ… ”

ആ ചേട്ടൻ പറഞ്ഞത് കേട്ട് നാലു പേരും അഭിയെയും നവിയെയും മാറി മാറി നോക്കി… അഭിയുടെ മുഖത്തു പ്രതീക്ഷിക്കാതെ എന്തോ കേട്ട പ്രതിതിയായിരുന്നു…

പക്ഷെ നവിയുടെ മുഖത്തു ഇതു തന്നെ ബാധിക്കുന്ന കാര്യമല്ല എന്നൊരു ഭാവവും…

” താൻ ഇപ്പോൾ മറുപടിയൊന്നും പറയേണ്ട.. ആലോചിച്ചു യെസ്.. എന്ന് മാത്രം പറഞ്ഞാൽ മതി… ”

അയാൾ ഇതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും..

” അല്ല ചേട്ടാ ഇപ്പോൾ തന്നെ പറയാം.. ”

ഇതു കേട്ടതും അയാൾ അഭിയുടെ എതിരെ വന്നു നിന്നു.. അഭി എന്താ പറയാൻ പോകുന്നതെന്ന ആശ്ചര്യത്തോടെ മറ്റുള്ളവരും അവളെ നോക്കി നിന്നു…

” സോറി.. ചേട്ടാ.. നോ.. എനിക്കു താല്പര്യമില്ല.. ”

അവൾ പറഞ്ഞു..

” എന്തുകൊണ്ടു… ”

അയാൾ ചോദിച്ചു…

” അതു ഞാൻ ഒരാളുമായി സ്നേഹത്തിലാണ്.. ”
ആതിര പറഞ്ഞത് കേട്ടു അവളുടെ ഫ്രണ്ട്സിന്റെ കിളികളെല്ലാം ഏതോ വഴിക്ക് പറന്നു പോയി…

” അപ്പോൾ ആ ഒരാളെ മനസ്സിൽ വച്ചു കൊണ്ട് എങ്ങനെയാ ഞാൻ ചേട്ടനോട് യെസ് പറയുന്നത്.. ”

” ഇതു നീ എന്നേ ഒഴിവാക്കാൻ പറയുന്നതല്ലേ… ”

” അല്ല ചേട്ടാ.. ഞാൻ സത്യമാണ് പറഞ്ഞത് ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണ്.. ”

” പക്ഷെ ഞാൻ തന്നെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു പ്രണയമുള്ളകാര്യം അറിഞ്ഞില്ലല്ലോ… ”

” അതു ചേട്ടാ ഇവിടെ ആർക്കും അങ്ങനെ അറിയില്ല.. പിന്നെ ഇതൊക്കെ എന്തിനാ ഓപ്പൺ ആയി പറയുന്നതെന്ന് വിചാരിച്ചു ഞങ്ങൾ ആരോടും പറഞ്ഞിട്ടില്ല… ”

അവൾ വീണ്ടും പറഞ്ഞു.. അതു കേട്ട് ഇവിടെ എന്താ നടക്കുന്നതെന്ന് അറിയാതെ നിൽക്കുവായിരുന്നു അഭിയുടെ ഫ്രണ്ട്സ്…

” ശെരി ഞാൻ നീ പറഞ്ഞത് വിശ്വസിക്കാം പക്ഷെ ആരാ ആ ആളെന്നു എനിക്കറിയണം.. ”

അയാൾ അവളോട് കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു…

” അതിന്റെ ആവിശ്യമില്ല.. ഞങ്ങളുടെ പ്രണയം ഞങ്ങളുടെ മാത്രം സ്വകാര്യതയാണ്.. ”

അഭി അവനോടു പറഞ്ഞിട്ടു മുന്നോട്ട് നടന്നതും.. അവൻ അവളുടെ കൈയിൽ കേറി പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു…

” അതു ഏതവൻ ആണെന്ന് പറഞ്ഞിട്ടു പോയാൽ മതി.. ഇല്ലേൽ മോളെ നീ വിവരമറിയും… ”

ഇതും പറഞ്ഞു അവൻ അഭിയുടെ കൈ പിടിച്ചു ഞെരിച്ചു.. അവൾ വേദനകൊണ്ട് പുളഞ്ഞു… പക്ഷെ അപ്പോഴേക്കും അവന്റെ കൈയിലൊരു പിടുത്തം വീണീരുന്നു…

അതു കണ്ടു അവൻ നോക്കിയതും മുന്നിൽ നവി, അപ്പോഴേക്കും അവിടെ പിള്ളേർ കൂടിയിരുന്നു അതു കണ്ടതും അഭിയെ കേറി പിടിച്ചവന് ആവേശം കൂടി…

” കൈ എടുക്കടാ… ”

” ആദ്യം അവളുടെ കൈയിലെ പിടി വിട് ചേട്ടാ… ”

” അതു പറയാൻ നീ ആരാടാ.. ”

അവൻ നവിയെ ഒരു കൈകൊണ്ട് തള്ളിമാറ്റി കൊണ്ട് പറഞ്ഞു… പെട്ടന്നുള്ള പ്രവർത്തിയിൽ അവൻ പുറകോട്ടു കുറച്ചു ആഞ്ഞു..

” നവി….. ഏയ്‌ നിങ്ങൾ എന്താ ഈ കാണിക്കുന്നത് എന്റെ കൈയിൽ നിന്നും വിട്.. ”

അഭി അയാളുടെ കൈയിൽ കിടന്നു കുതറികൊണ്ടു ചോദിച്ചു…

” അടങ്ങിനിൽക്കടി..

അങ്ങനെ ഏതവന നിന്റെ കാമുകൻ എന്ന് അറിഞ്ഞിട്ടേ ഗിരി ഈ പിടി വിടു..”

അയാൾ അവളോട് പറഞ്ഞു…

” അവളുടെ ദേഹത്തു നിന്നും കൈയെടുക്ക് ചേട്ടാ… ”

” ഇല്ലെങ്കിൽ നീ എന്ത്‌ ചെയ്യുമേടാ..”

അവൻ അതു പറഞ്ഞതും നവിയൊരു കൈ കൊണ്ട് അഭിയെ അവനോട് ചേർത്ത് പിടിച്ചു വലിച്ചുകൊണ്ട് അഭിയെ പിടിച്ചവനിട്ടൊരു ചവിട്ടു കൊടുത്തു..

പെട്ടന്നായതു കൊണ്ട് അഭിയുടെ കൈയിലെ അവന്റെ പിടുത്തം വിട്ടു അവൻ മുന്നോട്ടു തെറിച്ചു വീണു…

അതു കണ്ടു അഭിയെ നവിയുടെ പുറകിലേക്കു മാറ്റി നിർത്തി…

” ടാ.. നീ.. നീ എന്നേ തല്ലിയല്ലേ… ”

ഇതും പറഞ്ഞയാൾ നവിയെ അടിക്കാൻ വേണ്ടി കൈ ഉയർത്തിയതും നവി ഒഴിഞ്ഞു മാറി തന്റെ വലതു കൈയിലെ രണ്ടു വിരലുകൾ കൊണ്ട് അവന്റെ വയറിലെ പൊക്കിൾചുഴിയിലേക്കൊരു കുത്തു കൊടുത്തു..

കുത്ത് കിട്ടിയതും അവന് നിന്ന് എക്കിൾ എടുക്കാൻ തുടങ്ങി.. അതു കണ്ടതും ചുറ്റും കൂടി നിന്ന പിള്ളേർ ചിരിക്കാൻ തുടങ്ങി..

അതു കണ്ടു അവന്റെ കൂട്ടുകാർ പെട്ടെന്ന് വന്നു അവനെ എടുത്തു കൊണ്ട് പോയി…. നവിയും അഭിയും ഫ്രണ്ട്സും…

പക്ഷെ കുറച്ചു സമയം കഴിഞ്ഞതും നവിയെ അന്വേഷിച്ചു കുറച്ചു പേര് നവിയുടെ ക്ലാസ്സിലേക്കു കയറി വന്നു…

തുടരും….

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16