Friday, June 14, 2024
Novel

💕അഭിനവി💕 ഭാഗം 18

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” ആരാടാ ഇവിടെ നവി.. ”

നവിയുടെ ക്ലാസ്സിലേക്കു കയറി വന്ന കുറച്ചു സീനിയർസ് അവരോടു ചോദിച്ചു…

” ഞാനാ നവി എന്താ ചേട്ടാ… ”

” നീയാണോ ഞങ്ങളുടെ ഗിരിയെ തല്ലിയത്… ”

വന്നവരിലൊരാൾ നവിയോട് ചോദിച്ചു…

” തല്ലിയെന്ന് പറയാൻ പറ്റില്ല.. ചെറിയൊരു ഷോക്ക് കൊടുത്തിട്ടുണ്ട്… എന്തെ… ”

നവി അവരുടെ അടുത്തേക്ക് ചെന്നുകൊണ്ടു പറഞ്ഞു…

” എടാ ഇതു പ്രശ്നമാകുമെന്ന് തോന്നുന്നു.. നീ പെട്ടെന്ന് ജെറിയെ വിളിച്ചേ… ”

അർജുൻ പെട്ടെന്ന് തന്നെ അജോയോട് പറഞ്ഞു. അവൻ അപ്പോൾ തന്നെ ജെറിയെ വിളിച്ചു പറഞ്ഞു…

” ആകെ നരുന്തു പോലെയിരുന്നിട്ട് നീ സീനിയർസിനെ കൈ വെക്കാറയോ.. ”

നവിയെ പിടിച്ചു തള്ളിക്കൊണ്ട് അതിലൊരാൾ ചോദിച്ചു… നവി പെട്ടെന്ന് വേച്ചു പോയേങ്കിലും നവിയുടെ ഫ്രണ്ട്സ് പെട്ടെന്ന് തന്നെ അവനെ കേറി പിടിച്ചു…

അപ്പോഴേക്കും നവിയുടെ ക്ലാസ്സിലുള്ള ബോയ്സ് എല്ലാം തന്നെ നവിയുടെ പുറകിലായി നിരന്നു നിന്നു…

” ചേട്ടാ.. ആ ചേട്ടൻ എന്റെ ഫ്രണ്ടിനെ പ്രെപ്പോസ് ചെയ്തു… അതു അവരുടെ കാര്യമയത് കൊണ്ട് ഞാനൊന്നും പറഞ്ഞില്ല.. അവൾ അതു രെജെക്ട് ചെയ്തു…

അതു അവളുടെ അവകാശം… എന്ന് വച്ചു അവളുടെ അനുവാദമില്ലാതെ അവളുടെ കൈയിലൊക്കെ കേറി പിടിച്ചാൽ ഞാൻ പിന്നെ എന്താ ചെയേണ്ടത്… ”

നവി ചെറിയൊരു ചിരിയോടെ അവിടെക്ക് വന്നവരോടു പറഞ്ഞു.. .

” ഓ… അതിനാണോ നീ അവനെ ആ പരിവമാക്കിയത്… അവൾ നിന്റെ പെങ്ങളൊന്നുമല്ലല്ലോ.. ഇത്രയും രോക്ഷം കൊള്ളാൻ… ”

” എന്റെ പെങ്ങളൊന്നുമല്ല… അതിനു മുകളിൽ അവൾക്കു എന്റെ മനസിൽ സ്ഥാനമുണ്ട്… അതോണ്ട് അവളേ ഉപദ്രവിച്ചാൽ ഞാൻ ഇനിയും ഇടപെടും..

അവളെയെന്നു മാത്രമല്ല.. എന്റെ മുന്നിൽ വച്ചു ഏത് പെണ്ണിനെ കേറി പിടിച്ചാലും ഞാനിടപെടും.. അതിപ്പോൾ ഏത് കൊമ്പത്തെ അവനായാലും… ”

നവി വീറോടെ തന്നെ പറഞ്ഞു…

” ആണോ.. എന്നാൽ ചേട്ടനൊന്നു നോക്കട്ടെ… എടാ ഇവരിൽ ഏത് പെണ്ണിനെയാ ഗിരി കേറി പിടിച്ചത്… ”

സീനിയർസിലൊരാൾ നവിയോടു പറഞ്ഞ ശേഷം തന്റെ ഫ്രണ്ട്സിനോട്‌ ചോദിച്ചു…

” ദേ അവളെ.. ”

അവരിൽ നിന്നും കുറച്ചു മാറി നിൽക്കുന്ന അഭിയെ ചൂണ്ടിയൊരാൾ പറഞ്ഞു…. അവളെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് നടന്നു….

” നിന്നെ കേറി പിടിച്ചാൽ ഇവൻ എന്നേ എന്നാ ചെയ്യുമെന്ന് എനിക്കൊന്നറിയണം… ”

ഇതും പറഞ്ഞു അഭി തൊടാനായി അവൻ കൈയുർത്തിയതും അഭി പേടിച്ചു മുഖം താഴ്ത്തി.. പെട്ടെന്ന് തന്നെ അവനൊരു അലർച്ചയോടെ താഴെ വീണു…

ആ ശബ്ദം കേട്ട് എല്ലാരും നോക്കുമ്പോൾ കാണുന്നത് കൈ കുടയുന്ന നവിയെയാണ്…

” ടാ.. നീ… എന്നേ തല്ലാറായോ. .. ”

താഴെ നിന്നും എണീറ്റുകൊണ്ടു അയാൾ പറഞ്ഞു..

” ഞാൻ പറഞ്ഞതല്ലേ ചേട്ടാ… ”

നവിയൊരു ചിരിയോടെ തന്നെ പറഞ്ഞു…

” തല്ലി കൊല്ലടാ അവനെ… ഇനി ഒരുത്തനും ഇവിടെ സീനിയർസിന്റെ നേരെ കൈ പോക്കരുത്.. ”

അയാൾ തന്റെ ഫ്രണ്ട്സിനോട്‌ പറഞ്ഞു.. അപ്പോഴേക്കും അജോ വിളിച്ചു പറഞ്ഞതനുസരിച്ചു ജെറിയും അവന്റെ ഫ്രെണ്ട്സും അവരുടെ ക്ലാസ്സിലേക്കു വന്നിരുന്നു…

” ഏയ്‌ നിങ്ങൾ എന്താ ഇവിടെ പോടാ ഇവിടെ നിന്നും… ”

പെട്ടെന്ന് അവിടെ ജെറി യെയും ഫ്രെണ്ട്സിനെയും കണ്ട സീനിയർസിലൊരാൾ അവനോടു പറയുകയും കൂട്ടത്തിൽ അവനെ പിടിച്ചു തള്ളുകയും ചെയ്തു… പക്ഷെ അവൻ ചെന്നു വീണതു അവിടെക്കു വന്നു വിഷ്ണുവിന്റെ കൈയിലെക്കായിരുന്നു…

ഒരു കൈ കൊണ്ടു ജെറിയെ താങ്ങി പിടിച്ചു അവന്റെയൊരു കാലു കൊണ്ട് ജെറിയെ പിടിച്ചു തള്ളിയവന്റെ നെഞ്ചിലെക്കു ആഞ്ഞു ചവിട്ടി…

ആ ചവിട്ടിലിൽ ചവിട്ടു കൊണ്ടവൻ ക്ലാസ്സിലേക്കു തന്നെ തെറിച്ചു വീണു…

നവിയെ തല്ലാനായി ഓങ്ങിയവരും അതു കണ്ടോന്ന് നടുങ്ങി… അപ്പോഴേക്കും വിഷ്ണുവും അവന്റെ ഫ്രണ്ട്സും ജെറിയെ മാറ്റി നിർത്തി നവിയുടെ ക്ലാസ്സിലേക്കു കയറി വന്നു…

” എന്താടാ ഇവടെ… ”

നവിയെ തല്ലാൻ വന്നവരെ നോക്കി വിഷ്ണു അലറി.. ഒരു നിമിഷം അവന്റെ ശബ്ദം കേട്ട് അവിടെയുണ്ടായിന്നവരെല്ലാം ഭയന്നു…

” അതു വിഷ്ണു.. ഞങ്ങൾ …. അല്ല ഇവൻ… ഇവൻ നമ്മുടെ ഗിരിയെ തല്ലി.. അതു ചോദിക്കാൻ വന്നപ്പോൾ ഞങ്ങളെയും… ദേ ഇതു കണ്ടില്ലേ.. ”

നവിയുടെ തല്ല് കൊണ്ടവൻ വിഷ്ണുവിനോട്‌ പറഞ്ഞു…

” ഇവടെ എന്താ ശരിക്കും നടന്നത്… ”

വിഷ്ണു അവിടെ കൂടി നിന്നവരിൽ ഒരു പെൺകുട്ടിയോട് ചോദിച്ചു…

” അതു ചേട്ടാ… ”

അവൾ ഇതും പറഞ്ഞു നവിയുടെ ചുറ്റും നിൽക്കുന്നവരെ നോക്കി

” നീ അവരെയാരും നോക്കേണ്ട.. നിന്നോട് ഞാനാണ് ചോദിച്ചത് എന്നേ നോക്കി എന്താ നടന്നതെന്ന് മാത്രം പറഞ്ഞാൽ മതി… ”

വിഷ്ണു കുറച്ചു ശബ്ദത്തിൽ ചോദിച്ചതും ആ കൊച്ചു.. അവിടെ ഇപ്പോൾ നടന്ന കാര്യവും അതിനു മുന്നേ ഗിരി അഭിയോട് പെരുമാറിയതും അതിനു നവി ചെയ്തതുമെല്ലാം പറഞ്ഞു കൊടുത്തു…

” ടാ.. അവൻ അതു ഇവരുടെ കൈയിൽ നിന്നും ചോദിച്ചു മേടിച്ചതാ… ഇനി അതിനെ കുറിച്ചൊന്നും പറയേണ്ട.. എല്ലാരും സ്ഥലം കാലിയാക്ക് വേഗം. ഇനി ഇവരുടെ മേലെ നിന്റെ നോട്ടം പോലും വീഴരുത്.. കേട്ടല്ലോ… ”

വിഷ്ണു നവിയെ തല്ലാൻ വന്ന സീനിയർസിനോടു താക്കിത് പോലെ പറഞ്ഞു… അവർ അതു കട്ട് അവിടെ നിന്നും പോയി… അവിടെ നിന്നും പോകുമ്പോഴും നവിയെയും അഭിയെയും നോക്കി കലിപ്പിച്ചാണ് പോയത്…

” ടാ.. എപ്പോഴും ഞാൻ വരണമെന്നില്ല.. അതോണ്ട് ഒരു മയത്തിലൊക്കെ മതിട്ടൊ നിന്റെ ഹീറോയിസം.. ”

വിഷ്ണുവൊരു ചിരിയോടെ ഇതും പറഞ്ഞു അവരുടെ ക്ലാസ്സിൽ നിന്നുമിറങ്ങി.. പോയപ്പോക്കിൽ ആതിരയെയൊന്നു നോക്കി സൈറ്റടിക്കാനും അവൻ മറന്നില്ല…

അപ്പോഴേക്കും അവരുടെ മിസ്സും അവിടെക്ക് വന്നു അതു കൊണ്ടു തന്നെ അവിടെ കൂടി നിന്ന എല്ലാരും പെട്ടെന്ന് തന്നെ പിരിഞ്ഞു പോയി.. അതു കൊണ്ടു അവിടെ നടന്ന കാര്യമൊന്നും തന്നെ മിസ്സ്‌ അറിഞ്ഞില്ല…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

” അല്ല എന്നാലും ആ കറക്റ്റ് സമയത്തെങ്ങനെ വിഷ്ണുചേട്ടൻ അവിടെ വന്നു.. ”

ഫ്രീ ടൈമിലിരിക്കുമ്പോൾ രെമ്യ എല്ലാവരോടുമായി ചോദിച്ചു…

” അതു ഇവള് വിളിച്ചു പറഞ്ഞു കാണും.. ”

രെമ്യ പറഞ്ഞത് കേട്ടു അജോ പറഞ്ഞു..

” ഞാനൊന്നും വിളിച്ചു പറഞ്ഞില്ല… ”

ആതിര പറഞ്ഞു…

” സത്യം പറയടി നീ വിളിച്ചില്ലേ… ”

” ഇല്ല മെസ്സേജ് അയച്ചു.. ”

ആതിരയൊരു ചിരിയോടെ പറഞ്ഞതും…

” ടാ… അളിയാ ഞാൻ ഇവളെ എന്ത്‌ ചെയ്യണം..നീ തന്നെ പറ.. ”

” നീ എന്ത്‌ ചെയ്തിട്ടും കാര്യമില്ല.. അതു അങ്ങനെയാ.. ”

നവി ആതിരയെ നോക്കി പറഞ്ഞു.. അതു കേട്ടവൾ അവനെ നോക്കി കോക്രിക്കാട്ടി തിരിഞ്ഞിരുന്നു… പിന്നെയും കളിയും ചിരിയും പഠിത്തവുമായി സമയം പോയി. .

വൈകുന്നേരം പതിവുപോലെ അവർ കോളേജിൽ നിന്നും ഹോസ്റ്റലിലേക്കു പോകുമ്പോൾ അവരെ തന്നെ നോക്കിയവിടെ ഗിരിയും അവന്റെ ഫ്രെണ്ട്സുമുണ്ടായിരുന്നു..

അപ്പോഴും അവന്റെ ഇക്കിൾ എടുപ്പ് നിന്നിട്ടില്ലായിരുന്നു… അതു കണ്ടു നവി അവന്റെ അടുത്തേക്ക് നടന്നു…

” ചേട്ടാ.. ഈ ചേട്ടന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തേരു ഈ ഇക്കൾ എടുക്കുന്നത് നിന്നോളും… ”

നവി അവരുടെ അടുത്തേക്ക് ചെന്നു കൊണ്ടു പറഞ്ഞു.. അതു കേട്ട് എല്ലാരും മുഖത്തോട് മുഖം നോക്കി…

” ഇക്കൾ നിൽക്കണമെങ്കിൽ മതിട്ടൊ.. പിന്നെ ചേട്ടൻ ചെറിയൊരു പണി കാണിച്ചു.. അതിനി ആവർത്തിക്കാതിരിക്കാൻ ഞാനൊരു ഡോസ് തന്നു.. അതിങ്ങനെ കരുതിയാൽ മതി… ”

അപ്പോഴേക്കും നവി പറഞ്ഞതനുസരിച്ചു ഗിരിയുടെ ഫ്രണ്ട്സിലൊരാൾ ഗിരിയുടെ തലക്കിട്ടു ശക്തിയായി അടിച്ചു.. ആ അടി കിട്ടിയപ്പോൾ തന്നെ എക്കിൾ എടുക്കുന്നത് നിന്നു…

അതു കണ്ടു ഒരു ചിരിയോട് തന്നെ നവി അവിടെ നിന്നും തിരിച്ചു നടക്കാനാഞ്ഞതും…

” ആ പിന്നെ ഇതു ഇവിടെ വച്ചു മറന്നാൽ ചേട്ടനു തന്നെ കൊള്ളാം… അല്ലേൽ.. നിങ്ങൾക്ക് എല്ലാവർക്കും അതൊരു ബുദ്ധിമുട്ടാകും.. ”

നവി ഇതൂടെ പറഞ്ഞു.. അവിടെ നിന്നും പോയി…

” ഇവനെയിന്നു ഞാൻ… ”

” ടാ.. വേണ്ടാ… ഇനി ഇതിന്റെ പേരും പറഞ്ഞു നീ അവന്റെ പുറകെ പോയന്ന് ഞങ്ങളറിഞ്ഞാൽ നിനക്ക് ഞങ്ങളുടെ കൈയിൽ നിന്നും കിട്ടും.. കേട്ടല്ലോ… ”

ഗിരി നവിയുടെ പുറകെ പോകാൻ തുടങ്ങിയതും നേരെത്തെ നവിയുടെ കൈയിൽ നിന്നും തല്ല് കിട്ടിയവൻ ഗിരിയെ പിടിച്ചു നിർത്തി കൊണ്ടു പറഞ്ഞു..

” നീയൊക്കെ എന്റെ കുടെയോ അതൊ ഇന്നലെ വന്ന അവന്റെയൊക്കെ കുടെയോ… ”

ഗിരി ദേഷ്യത്തോടെ അവരോടു ചോദിച്ചു…

” നിനക്ക് മരിയാദക്ക് ഇവിടെ പഠിക്കണമെങ്കിൽ മതി.. അവൻ അവസാനം പറഞ്ഞിട്ടു പോയത് വെറുതെയൊന്നുമല്ല.. നമ്മുടെ ഇവിടുത്തെ ചിട്ട് കീറാൻ അവൻ വിചാരിച്ചാൽ മതി… ”

” എന്ന് വച്ചാൽ.. ”

” വെച്ചാലോന്നുമില്ല.. ഈ കോളേജിന്റെ എം ഡിയുടെ മകനാണത്…

നിനക്ക് ഓർമയില്ലേ കഴിഞ്ഞതിന്റെ മുന്നേത്തെ ഓണത്തിന് വെള്ളമടിച്ചു ടെറസിൽ നിന്നും വീണന്നും പറഞ്ഞു നാലു പേരെ ഡിസ്മിസ് ചെയ്തത്..

കാര്യം അതൊന്നുമല്ല.. അവന്റെ കൂടെ നടക്കൊന്നൊരു പെണ്ണില്ലേ ഒരു ചന്ദന കുറിയൊക്കെ തൊട്ട്… ”

” അഹ്.. ”

” ആ അവളെ അവന്മാർ കേറി പിടിക്കുകയും റേപ്പ് ചെയ്യാൻ ശ്രെമിച്ചു.. പക്ഷെ ആ സമയത്തു അവിടെയെത്തിയാ ആരോ അവളെ അവരിൽ നിന്നും രെക്ഷപെടുത്തി…

ആ കാരണം കൊണ്ടാണ് അവരെ ഡിസ്സ്മിസ് ചെയ്തത്… അവർക്ക് പിന്നെ ഇവിടെയൊരു കോളേജിലും അഡ്മിഷൻ കിട്ടിയത് പോലുമില്ല…

ഇനി അവന്റെയോ അവന്റെ കുടെ നടക്കുന്ന ആരുടെയേലും പുറകെ പോയാൽ പൊന്നു മോനെ നമ്മളൊക്കെ പിന്നെ കോളേജിന് പുറത്താ…”

” ടാ പക്ഷെ…”

” ഒരു പക്ഷെയുമില്ല… പിന്നെ കാര്യം ഈ കാര്യം നമ്മളല്ലാതെ വേറെയാരും അറിയരുത്..

അവനു അവന്റെയാണ് ഈ കോളേജ് എന്ന് പറയുന്നതോന്നും ഇഷ്ട്ടമല്ല.. അതു കൊണ്ടു തന്നെ ഇവിടെയാർക്കും ഇതൊന്നുമറിയില്ലേ അവന്റെ ഫ്രണ്ട്സിന് പോലും…

എന്നോടിത് നമ്മുടെയാ ജോസേട്ടൻ ( അവിടുത്തെ മാനേജർ ) പറഞ്ഞതാ കുറച്ചു മുന്നേ പറഞ്ഞതാ… ഇനി ശ്രെദ്ധിച്ചാൽ നിനക്ക് കൊള്ളാം ”

ഇതും പറഞ്ഞു അവർ അവിടെ നിന്നും എണീറ്റു പോയി…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

” ഹേയ് ഗെയ്‌സ്… നിങ്ങളെ ഇപ്പോൾ ഇവിടേക്ക് വിളിപ്പിച്ചത്.. നമ്മളൊരു മ്യൂസിക് കോമ്പറ്റിഷനു പോകുന്ന കാര്യം പറയാൻ വേണ്ടിയാണ്… ”

കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു രവി സാർ എല്ലാവരോടുമായി പറഞ്ഞു.. അതു കേട്ടതും എല്ലാവർക്കും സന്തോഷമായി…

” എന്നാ സാർ പരിപാടി…. എവിടെ വച്ചാണ്.. ”

നവി, രവി സാറിനോട്‌ ചോദിച്ചു…

” കോമ്പറ്റിഷൻ കാക്കനാട് ഒരു സ്റ്റുഡിയോയിൽ വച്ചാണ്.. പക്ഷെ ചെറിയൊരു പ്രെശ്നമുണ്ട്… പരിപാടിയിൽ ആറു പേർക്കേ പങ്കെടുക്കാൻ പറ്റു… രണ്ടു സിംഗർസ് ബാക്കി നാലു ഓർക്കസ്ട്ര ”

” സാർ അതു.. ഇപ്പോൾ… എങ്ങനെയാ നാലു പേരെ വച്ചു ഓർക്കസ്ട്ര വച്ചു ”

” ഞാൻ നോക്കിയിട്ട് മനു (ഷിബുവിനു പകരം ദൃംസ് വായിക്കാൻ ) , ലക്ഷ്മി, സബിൻ ( തബല വായിക്കാൻ രാജീവിന് പകരം വന്നയാൾ ) അഖിൽ ഇത്രയും പേര് ഓർക്കസ്ട്ര പിന്നെ ഇപ്പോൾ ഫീമെയിൽ വോയിസ്‌ അഭിയല്ലേയുള്ളൂ അതു കൊണ്ടു അവൾ തന്നെ മതി..

മെയിൽ വോയിസ്‌ മഹേഷ്‌ വേണോ.. നവി വേണോന്നാണ് സംശയം… ”

രവി സാർ എല്ലാവരോടുമായി പറഞ്ഞു…

തുടരും….

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17