Wednesday, May 22, 2024
Novel

💕അഭിനവി💕 ഭാഗം 36

Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

“ടാ നവിയെ അവിടെയെങ്ങും കാണുന്നില്ല.. ഫോൺ ദേ ടെറസിലുണ്ടായിരുന്നു.. ”

നവിയുടെ ഫോണുമായി അജോ അവരുടെ മുറിയിലേക്ക് വന്നു കൊണ്ട് പറഞ്ഞു..

” അവൻ പിന്നെ എവിടെ പോയി.. ”

അജോ പറഞ്ഞത് കേട്ട് അർജുൻ ചോദിച്ചു…

” നിങ്ങള് തമ്മിൽ എന്തെങ്കിലും പ്രെശ്നമുണ്ടോ.. ”

അതു വരെ മിണ്ടാതെയിരുന്ന ജെറി പെട്ടെന്ന് എല്ലാവരോടുമായി ചോദിച്ചു…

” ഏയ്‌.. എന്ത് പ്രെശ്നം.. ഇന്ന് വൈകുന്നേരം ഇവിടെ വരുന്നത് വരെയൊരു കുഴപ്പവുമില്ലായിരുന്നു.. ”

അജോയും പറഞ്ഞു..

” നീയാ ഫോണിങ്ങു കാണിച്ചേ… ”

ജെറി ഇതു പറഞ്ഞതും അജോ തന്റെ കൈയിലിരുന്ന നവിയുടെ ഫോൺ ജെറിയുടെ കൈയിലേക്ക് കൊടുത്തു.. അവനത് മേടിച്ചു ലോക്ക് തുറന്നു…

” നീ എന്താടാ ഈ നോക്കുന്നത്.. ”

അജോ അവനോടു ചോദിച്ചു… അപ്പോഴേക്കും അവൻ ഫോണിലെ കാൾ ഹിസ്റ്ററി എടുത്തിരുന്നു.. അതിലെ കുറച്ചു മുൻപുള്ള അഭിയുടെ കാൾ കണ്ടതും അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു…

” ദേ ഇതു കണ്ടോ അഭിയുടെ നമ്പറാണ് , അവനും അഭിയും കൂടെ കറങ്ങാൻ പോയി കാണും.. ”

ജെറി നവിയുടെ ഫോൺ മാറ്റികൊണ്ട് വച്ചു കൊണ്ട് പറഞ്ഞു…

” അതെങ്ങനെ അഭി ഹോസ്റ്റലിലുണ്ടല്ലോ.. ”

ജെറി പറഞ്ഞത് കേട്ട അർജുൻ അവരോടു പറഞ്ഞു..

” ഏഹ്. ”

” അതേടാ. ഞാനിപ്പോഴല്ലേ രെമ്യ വിളിച്ചു വച്ചത് അവള് പറഞ്ഞതു എല്ലാരും മുറിയിലുണ്ടന്നാ.. അഭി നവിയമായി പുറത്തു പോയെങ്കിൽ അവള് പറയേണ്ടതല്ലേ… ”

അർജുൻ പറഞ്ഞു..

” അതും ശെരിയാണ്.. ഒരു കാര്യം ചെയ് നീ അഭിയെയൊന്നു വിളിച്ചേ.. ”

അജോ ജെറിയോട് പറഞ്ഞു.. അതു കേട്ടു ജെറി നവിയുടെ ഫോണിൽ നിന്നും അഭിയെ വിളിച്ചു.. പക്ഷെ അവള് കോൾ എടുത്തില്ല.. രണ്ടു മൂന്ന് തവണ വിളിച്ചിട്ടും അതു തന്നെയാവർത്തിച്ചു…

അതു കണ്ടു അർജുൻ പെട്ടെന്ന് തന്നെ രെമ്യയെ വിളിച്ചു….

” രെമ്യ അഭി എവിടെ.. ”

രെമ്യ കോൾ എടുത്തതും അർജുൻ ചോദിച്ചു..

” അവളിവടെയുണ്ട് കിടക്കുവാ. എന്താ അർജു”

” ടി തമാശ പറയരുത് അഭിയുണ്ടോ അവിടെ.. ”

അർജുൻ വീണ്ടും ചോദിച്ചു…

” എന്താ അർജു.. നിന്നോട് ഞാനെന്തിനാ കള്ളം പറയുന്നത്.. കൊടുക്കണോ അവൾക്കു ”

രെമ്യ ഒന്നും മനസ്സിലാകാതെ അവനോടു ചോദിച്ചു..അപ്പോഴേക്കും നവി മുറിയിലേക്ക് എത്തിയിരുന്നു…

” വേണ്ടാ നീ വച്ചോ.. ”

നവിയെ കണ്ടു കൊണ്ട് അർജുൻ രെമ്യയോട് പറഞ്ഞു..

” എന്താടാ എന്തുപറ്റി.. ”

രെമ്യ അൽപ്പം ഭയത്തോടെ അവനോട് ചോദിച്ചു…

” ഏയ്‌ ഒന്നില്ല. അവളെ വിളിച്ചിട്ട് കിട്ടുന്നില്ലന്നു അജോ പറഞ്ഞു അതു കൊണ്ട് വിളിച്ചതാ… നീ വച്ചോ ”

ഇതും പറഞ്ഞു അർജുൻ ഫോൺ കട്ട്‌ ചെയ്തു.. ശേഷമവൻ ക്ലോക്കിലേക്കു നോക്കിയപ്പോൾ സമയം 12 : 30 am..

” നീ എവിടെ പോയതാടാ ഈ പാതിരാത്രിയ്ക്ക്.. ”

ഫോൺ വച്ചു കഴിഞ്ഞു അർജുൻ ദേഷ്യത്തോടെ നവിയോട് ചോദിച്ചു…

” ഞാനെവിടെ പോയാലും നിനക്കെന്താ.. നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി.. എന്റെ മെക്കിട്ടു കേറാൻ വരേണ്ട.. കേട്ടല്ലോ.. ”

നവി അർജുനോടൊരു താക്കിത് പോലെ പറഞ്ഞു ഇട്ടിരുന്ന ഡ്രസ്സ്‌ പോലും മാറാതെ കട്ടിലെക്കു കയറി കിടന്നു… നവിയുടെ ആ ഭാവം കണ്ടു എല്ലാരും പകച്ചു നിൽക്കുവായിരുന്നു…

” നവി.. നവി.. നിനക്കിതെന്തുപറ്റി.. ”

ജെറി പെട്ടെന്ന് തന്നെ നവിയുടെ അടുത്ത് ചെന്നു കൊണ്ട് ചോദിച്ചു..

” ഒന്നുല്ല, നീ പോയി കിടന്നുറങ്ങടാ.. ”

” നവീ… ”

” എന്റെ ജെറി എനിക്ക് കുറച്ചു മനസമാധാനം തരുവോ… ”

നവി ജെറിയോടും ദേഷ്യത്തോടെ പറഞ്ഞതും അവനൊന്നും മിണ്ടാതെ അവന്റെ കട്ടിലിൽ കയറി കിടന്നു.. അതു കണ്ടു അജോ അർജുന്റെ അടുത്തേക്ക് വന്നു.

” ഇവനിതെന്തു പറ്റി.. ”

” നിനക്കൊന്നും ഒറക്കവുമില്ലേ ആ ലൈറ്റ് ഓഫ് ചെയ്യടാ.. ”

നവി അതേ ദേഷ്യത്തിൽ തന്നെ വീണ്ടും പറഞ്ഞു.. അജോ അതു കേട്ട് ലൈറ്റ് ഓഫ് ചെയ്തു കിടന്നു…

പിറ്റേ ദിവസം പതിവുപോലെ അവർ കോളേജിലേക്കു പോയി തലേ ദിവസത്തെ കാര്യം പിന്നെയാരും മിണ്ടിയില്ല..

പിന്നെയങ്ങോട്ടു ചില രാത്രികളിൽ നവിയെ ഇതു പോലെ കാണാതെയാകുകയും രാത്രി ഒത്തിരി വൈകി അവൻ ഹോസ്റ്റലിൽ തിരിച്ചെത്തുകയും ചെയ്യാൻ തുടങ്ങി..

ഇനി അങ്ങനെ പോയില്ലേലും നവി ഹോസ്റ്റൽ മുറിയിൽ മറ്റുള്ളവരുടെ കൂടെയിരിക്കാതേ പുറത്തൂടെ തന്നെ എപ്പോഴും നടക്കാൻ തുടങ്ങി..

അതിനെ കുറിച്ച് ചോദിച്ച അർജുനും അജോയ്ക്കും ജെറിക്കും ആവിശ്യത്തിൽ കൂടുതൽ വഴക്ക് കിട്ടിയതിൽ പിന്നെ അവരും അതു മൈൻഡ് ചെയ്യാതെയായി…അങ്ങനെ ഒരു രാത്രി..

” എടാ ഞാനിപ്പോൾ വരാട്ടൊ.. ”

ഹോസ്റ്റൽ മുറിയിൽ നിന്നുമിറങ്ങികൊണ്ട് ജെറി എല്ലാവരോടുമായി പറഞ്ഞു…

” നീയും ഇനി നവിയെ പോലെ പോകുവാണോ.. ”
ജെറി പറഞ്ഞത് കേട്ട് അജോ ചോദിച്ചു..

” അല്ലടാ. ഞാൻ വാർഡനെയൊന്നു കണ്ടിട്ട് വരാം.. ”

ഇതും പറഞ്ഞു ജെറി മുറിയിൽ നിന്നുമിറങ്ങി, വാർഡന്റെ മുറിയുടെ അടുത്തേത്തിയപ്പോൾ, അവിടെ പാർക്കിങ് ഏരിയയിൽ നവി ആരുടെയൊ ഒരു ബൈക്കു എടുക്കുന്നത് കണ്ടു അവനും നവിയുടെ അടുത്തേക്കെ പോയി…

പക്ഷെ ജെറി പാർക്കിങ് ഏരിയയിൽ എത്തിയപ്പോഴേക്കും നവി ബൈക്ക് തള്ളിക്കൊണ്ട് ഹോസ്റ്റലിന് വെളിയിലിറങ്ങിയിരുന്നു..

അതു കണ്ടു സംശയം തോന്നിയാ ജെറി പെട്ടെന്ന് തന്നെ തന്റെ ഫ്രണ്ടിന്റെ കൈയിൽ നിന്നും ബൈക്കിന്റെ കീ വാങ്ങി ബൈക്കുമായി പുറത്തേക്കിറങ്ങി…

” എവിടെ പോകുവാ ഈ രാത്രിയിൽ.. ”

ഗെയ്റ്റ് ലോക്ക് ചെയ്തു കൊണ്ട് വാച്ച്മാൻ ചോദിച്ചു…

” എന്താ നവിക്കു മാത്രമേ ഗെയ്റ്റ് തുറക്കുന്നു കൊടുക്കുവുള്ളോ… ”

ജെറി പെട്ടെന്ന് വാച്ച്മാനോടു ചോദിച്ചതും അയാൾ എന്ത്‌ പറയണമെന്നറിയാതെ നിന്നു…

” അതൊന്നും നീ അറിയേണ്ട ആവിശ്യമില്ല… മര്യാദയ്ക്ക് റൂമിൽ പോകാൻ നോക്ക്… ”

വാച്ച്മാൻ പെട്ടെന്ന് തന്നെ ജെറിയോട് പറഞ്ഞു…

” മര്യാദയ്ക്ക് ഗെയ്റ്റ് തുറന്നാൽ ചേട്ടനു കൊള്ളാം ഇല്ലേൽ ഇപ്പോൾ ബഹളം ഞാൻ ബഹളം വച്ചു വാർഡനെ അറിയിക്കും കൂട്ടത്തിൽ മംഗലത്തു വീട്ടിലേക്കും… ആ വീട് അറിയാല്ലോ.. ഈ കോളേജിന്റെ എംഡിയുടെ വീട്ടിലേക്കു തന്നെ… പിന്നെ ചേട്ടന് വീട്ടിലിരിക്കാം.. ”

ജെറി ദേഷ്യത്തോടെ ആയാളോട് പറഞ്ഞു…

” ഈ പാതിരാത്രിയ്ക്ക് നീ മംഗലത്തു വീട്ടിലേക്ക് വിളിക്കുമെന്നു.. എന്നാ മോനോന്നു വിളിക്ക് ചേട്ടൻ കാണട്ടെ… ”

വാച്ച്മാൻ വീറോടെ പറഞ്ഞു…

” എന്നാ ശെരി വിളിച്ചേക്കാം.. ”

ഇതും പറഞ്ഞു ജെറി വേഗം ഫോൺ എടുത്തു.. അപ്പോഴേക്കും വാർഡൻ അവരുടെ അടുത്തേക്ക് വന്നു…

” നീ എന്താ ഇവിടെ.. റൂമിൽ പോകാൻ നോക്ക് ജെറി.. ”

വാർഡൻ ജെറിയോട് ചോദിച്ചു…

” സാറെ നവി പുറത്തേക്ക് പോയിട്ടുണ്ട്.. എനിക്ക് അവന്റെ അടുത്തേക്കിപ്പോൾ പോയേ പറ്റു.. അതു കൊണ്ട് ഗെയ്റ്റ് തുറക്കാൻ പറ… ”

ജെറി ദേഷ്യത്തോടെ തന്നെ വാർഡനോട്‌ പറഞ്ഞു…

” എടാ… നിങ്ങൾ രണ്ടുപേരും കൂടെ ഇങ്ങനെ തുടങ്ങരുത്.. പ്ലീസ്.. ”

വാർഡൻ പറഞ്ഞു…

” എനിക്ക് സമയമില്ല് വേഗം തുറക്കാൻ പറ ഇയാളോട്.. അതൊ ഇനി ഞാൻ മംഗലത്ത് വീട്ടിൽ വിളിച്ചു പെർമിഷൻ വാങ്ങണോ. ”

ജെറി വാർഡനോട്‌ പറഞ്ഞു…

” നീ എന്ത്‌ പറഞ്ഞാലും എന്തിനാ എപ്പോഴും മംഗലത്ത് വീട് മംഗലത്ത് വീട്.. എന്ന് പറയുന്നത്.. നീയൊന്നു വിളിക്ക് എന്നിട്ട് നമ്മുക്ക് ഈ ഗെയ്റ്റ് തുറക്കണോ വേണ്ടയെന്നോ ആലോചിക്കാം.. ”

വാച്ച്മാൻ കുറച്ചു ദേഷ്യത്തോടെ തന്നെ ജെറിയോട് പറഞ്ഞു..

” നീയൊന്നു മിണ്ടാതെയിരിക്കു ശശിയെ… എടാ മോനെ നീ പറയുന്നത് കേൾക്കണം പ്ലീസ്.. ”

” സാറെ.. എനിക്കിപ്പോഴൊന്നും പറയാനില്ല വേഗം ഗെയ്റ്റ് തുറക്കാനാ പറഞ്ഞത്… എന്റെ നവിക്ക് വല്ലതും പറ്റിയാൽ ഇയാളെ ഞാൻ വെറുതെ വിടില്ല.. ”

ജെറി വാച്ച്മാനെ നോക്കി കൊണ്ട് പറഞ്ഞു..

” നീ എന്നേ എന്നാ ചെയ്യുമെന്നാ.. ”

” ടോ ശശി പോയാ ഗെയ്റ്റ് തുറക്ക്.. മോനെ നീ പോയിട്ടു പെട്ടെന്ന് നവിയെയും വിളിച്ചു കൊണ്ട് വരണം പ്ലീസ്.. ഇവിടെ മറ്റു കുട്ടികൾ ഇങ്ങനെ ചെയ്യതാൽ അതു ഞങ്ങൾക്കു പ്രെശ്നമാണ്.. ”

വാർഡൻ ആദ്യം വാച്ച്മാനോടും അതിനു ശേഷം ജെറിയോടായി പറഞ്ഞു…

” സാറെന്തിനാ ഇവനെയൊക്കെ ഇങ്ങനെ പേടിക്കുന്നത്.. ”

ഗെയ്റ്റ് തുറക്കാൻ പോയപ്പോൾ വാച്ച്മാൻ വാർഡനോട്‌ ചോദിച്ചു…

” എടൊ.. ഈ കോളേജിന്റെ എംഡിയുടെ മകനാണ് നവി, അവന്റെ ചെറുപ്പം മുതലുള്ള ഫ്രണ്ടാണ് ജെറി..

നവിക്കു അവന്റെ വീട്ടിലുള്ള അതേ സ്വാതന്ത്ര്യം ജെറിക്കുമുണ്ട്, അതു കൊണ്ട് അവരെ പിണക്കാൻ നിൽക്കണ്ട.. ”

വാർഡൻ ശശിയോടായി പറഞ്ഞു.. അതു കേട്ടതും ശശി പെട്ടെന്ന് ജെറിയെയൊന്നു നോക്കി അതിനു ശേഷം പെട്ടെന്ന് ഗെയ്റ്റ് തുറന്നു കൊടുത്തു..

” നവി എങ്ങോട്ടാ പോയത്.. ”

” അറിയില്ല, ചങ്ങാശേരി റോഡിലെക്കാണ് പോയത്.. ”

വാച്ച്മാൻ പെട്ടെന്ന് പറഞ്ഞതും ജെറി അയാളെയൊന്നു നോക്കിയ ശേഷം ബൈക്ക് എടുത്തു… ചങ്ങനാശ്ശേരിയി റൂട്ടിലേക്കു ഓടിച്ചു പോയി…

കുറച്ചു ദൂരം ചെന്നതും നവി എടുത്തുകൊണ്ട് പോയ ബൈക്ക് അവിടെ വഴിയിലിരിക്കുന്നത് ജെറി കണ്ടു..

അതു കണ്ടു ജെറിയുടെ ബൈക്ക് നവിയുടെ ബൈക്കിന്റെ അടുത്ത് കൊണ്ട് ചെന്നുവച്ച ശേഷം അവൻ ചുറ്റും നോക്കിയപ്പോൾ കുറച്ചു അകലെ മാറി ഒരാൾ ഇരിക്കുന്നത് കണ്ടു..

അതു കണ്ടു ജെറി അങ്ങോട്ടേക്ക് നടന്നു..

” നവി നീ എന്താ ഇവിടെയിരിക്കുന്നത്.. ”

നവിയുടെ അടുത്തേയ്ക്ക് ചെന്നു കൊണ്ട് ജെറി അവനോടു ചോദിച്ചു…

” നവി.. ”

നവിയുടെ ഭാഗതു നിന്നു പ്രതികരണമൊന്നുമില്ലാത്തത് കൊണ്ട് ജെറി നവിയുടെ തോളിൽ പിടിച്ചു കൊണ്ട് വിളിച്ചു…

” ടാ, എന്തുപറ്റി… ”

നവിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടു കൊണ്ട് ജെറി ചോദിച്ചു…

” നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്.. ”

നവി ജെറിയെ നോക്കാതെ അവന്റെ കൈ തട്ടി മാറ്റികൊണ്ടു ചോദിച്ചു…

” അതല്ലല്ലോ ഞാൻ ചോദിച്ചതിന്റെ ഉത്തരം.. ”

ജെറി നവിയുടെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു…

” എന്താ കാരണമെന്നു നിനക്ക് അറിയില്ലേ, എന്നിലുണ്ടാകുന്ന എല്ലാം മാറ്റവും ആദ്യം മനസിലാക്കുന്നത് നീ തന്നെയല്ലേ..

പിന്നെ എന്തിനാ ഇങ്ങനെയൊരു ചോദ്യം.. ”

” അഭിയാണോ.. ”

” മ്മ്.. ”

” അപ്പോൾ നിനക്കും അവളെ ഇഷ്ട്ടമായിരുന്നൊ.. എന്നിട്ടാണോടാ പുല്ലേ നിന്റെ ഒടുക്കത്തെ സങ്കല്പ്പം പറഞ്ഞു അവളോട് നോ പറഞ്ഞത് ”

ജെറി നവിയോട് ദേഷ്യത്തോടെ ചോദിച്ചു..

” എടാ.. സത്യം പറഞ്ഞാൽ അന്നേരമൊന്നും എനിക്ക് അവളോട് അങ്ങനെയൊന്നുമില്ലായിരുന്നു…

പക്ഷെ അവളെന്ന് എന്റെ അടുത്ത് നിന്നു കണ്ണ് നിറച്ചുകൊണ്ടാണ് പോയത്.. അവളുടെയാ നിറഞ്ഞ കണ്ണുകൾ എന്റെ മനസിൽ നിന്നും മായുന്നില്ല…

അതിനു ശേഷം അടുത്ത ദിവസമൊന്നും അവള് എന്റെ അടുത്ത് വന്നില്ല..

മൂന്നാല് ദിവസം അവളെ കാണാതെ അവളുടെ ശബ്ദം കേൾക്കാതെയിരുന്നപ്പോഴാണ് അവള് എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്നു മനസിലായത്..

പിന്നെ അവളെ എത്ര വേഗം കാണാണമെന്നും അവളുടെ ശബ്ദം കേൾക്കണമെന്നുമുള്ള ആഗ്രഹമായിരുന്നു എനിക്ക്…

പക്ഷെ നാല് ദിവസം കഴിഞ്ഞു അവളെ കണ്ടപ്പോൾ എനിക്ക്… ഞാൻ.. അവളോട്‌ എന്ത് പറയണമെന്നറിയാതെ. ഒന്നും മിണ്ടാതെ പറ്റിയില്ല..

അന്നുച്ചയാക്കാണു അവളുടെ കല്യാണം ഉറപ്പിച്ച കാര്യം അറിയുന്നത്.. അവളെ നഷ്ടപെടുമെന്ന് തോന്നിയാപ്പോഴാ എന്റെ മനസിൽ അവളോടുള്ള ഇഷ്ടം എത്രത്തോളം ആഴത്തിളാണ്ന്ന് എനിക്ക് മനസിലായത്..

അതിനു ശേഷം അഭി… അവളെന്നെ അവോയ്ഡ് ചെയ്യുവാടാ… അവളെ പരിചയപെട്ടതിനു ശേഷം എല്ലാം ദിവസം രാത്രിയിൽ എന്നേ വിളിക്കും കുറഞ്ഞത് അരമണിക്കൂർ സംസാരിക്കും..

ആദ്യമൊക്കെ എനിക്ക് ദേഷ്യം വന്നേങ്കിലും പിന്നെ എപ്പോഴോ ആ ഫോൺ കോളിനെയും ഞാൻ ഇഷ്ട്ടപെട്ടിരുന്നു.. ഇപ്പോഴാണേൽ അതുമില്ല,

മിക്കരാത്രിയും ഞാൻ അവളെയും കൊണ്ട് അവൾക്കിഷ്ടമുള്ളിടത്തോക്കെ കൊണ്ട് പോയതല്ലേ..

എന്റെ കൂടെ ഏത് രാത്രിയിലും എവിടെക്കു വേണമെങ്കിലും ഇറങ്ങി വരാൻ അവൾക്കൊരു പേടിയുമില്ലന്ന് പറഞ്ഞവൾ..

ഇപ്പോൾ ഞാൻ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല…

അവളിപ്പോൾ എന്നേ കാണുമ്പോഴൊന്നു ചിരിക്കുക പോലും ചെയ്യില്ല ”

നവി ഇത്രയും പറഞ്ഞപ്പോഴേക്കും വീണ്ടും കരഞ്ഞിരുന്നു.. അതു കണ്ടു ജെറി അവനെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു…

” പോട്ടെടാ.. നേരത്തെപോലെയല്ല അവളിപ്പോൾ കല്യാണമുറപ്പിച്ചോരു പെണ്ണാണ്.. ആ അവൾ രാത്രിയിൽ മറ്റൊരു ചെറുപ്പകാരന്റെയൊപ്പം കറങ്ങുന്നത് ആരേലും കണ്ടാൽ..

അതു അവള്ക്കും അവളുടെ വീട്ടുകാർക്കും പ്രെശ്നമാകും.. അതോണ്ടായിരിക്കും നീ വിളിച്ചപ്പോൾ അവള് വരാഞ്ഞത്… ”

നവിയുടെ കരച്ചിലൊന്നടങ്ങിയപ്പോൾ ജെറി പറഞ്ഞു

” എനിക്ക് അവളെ മറക്കാൻ പറ്റുന്നില്ലടാ… ”

നവി കരച്ചിലോടെ തന്നെ വീണ്ടും പറഞ്ഞു..

” എന്നാ നമുക്കീ കാര്യം നിന്റെ വീട്ടിൽ പറഞ്ഞു, അഭിയുടെ വീട്ടുകാരുമായി സംസാരിക്കാം, ചിലപ്പോൾ അവളുടെ വീട്ടുകാർ സമ്മതിച്ചാലോ.. ”

ജെറി ചോദിച്ചു…

” അതു ശെരിയാവില്ല… വേണ്ട, എന്റെ ഈ വിഷമം അതു ഞാൻ അർഹിക്കുന്നത് തന്നെയാണ്.. അന്ന് അവള് ഇഷ്ട്ടം പറഞ്ഞു വന്നപ്പോൾ ഞാനത് തട്ടി തെറിപ്പിച്ചതിന് കാലം തന്നെ തിരിച്ചടി.. ”

നവിയൊരു വിളറിയ ചിരിയോടെ പറഞ്ഞു…

” എടാ എന്നാലും.. നിന്റെ ഈ സങ്കടം കാണുമ്പോൾ ”

” എന്റെ സങ്കടം.. ഞാൻ അവളെ പരിചയപെട്ടിട്ടിപ്പോൾ എത്ര നാളായി.. മൂന്ന് വർഷം… എനിക്ക് അവളോട് ഇഷ്ട്ടം തോന്നിയിട്ട് ഒരു വർഷം പോലുമായിട്ടില്ല…

ആ എനിക്ക് അവളെ നഷ്ടപെടുന്നതിൽ ഇത്രയും വിഷമമുണ്ടേൽ പത്തു പതിനഞ്ചു വർഷമായി അവളെ നെഞ്ചിൽ കൊണ്ട് നടക്കുന്ന അവന്റെ കാര്യമൊ.. ”

” നവി.. നീയി പറഞ്ഞത് ”

ജെറി ചോദിച്ചതും നവി തന്റെ ഫോണെടുത്ത് എന്തോ ഒന്നു ചെയ്ത ശേഷം ജെറിയുടെ കൈയിൽ കൊടുത്തു.. അതു നോക്കിയ ശേഷം ജെറി നവിയെയൊന്നു നോക്കി..

തുടരും…

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22

💕അഭിനവി💕 ഭാഗം 23

💕അഭിനവി💕 ഭാഗം 24

💕അഭിനവി💕 ഭാഗം 25

💕അഭിനവി💕 ഭാഗം 26

💕അഭിനവി💕 ഭാഗം 27

💕അഭിനവി💕 ഭാഗം 28

💕അഭിനവി💕 ഭാഗം 29

💕അഭിനവി💕 ഭാഗം 30

💕അഭിനവി💕 ഭാഗം 31

💕അഭിനവി💕 ഭാഗം 32

💕അഭിനവി💕 ഭാഗം 33

💕അഭിനവി💕 ഭാഗം 34

💕അഭിനവി💕 ഭാഗം 35