സ്മൃതിപദം: ഭാഗം 40

Spread the love

എഴുത്തുകാരി: Jaani Jaani

കുഞ്ഞുസേ ഞാൻ ഞാൻ ഇപ്പൊ എന്തൊരു ഹാപ്പിയാണെന്ന് അറിയോ . ഞാനും അവളുടെ വയറിൽ വച്ച അവന്റെ കൈയിൽ അവളും കൈ ചേർത്തു . ഡോക്ടറുടെ അടുത്ത് പോകാം വാ എഴുന്നേൽക്ക പെട്ടെന്ന് അതും പറഞ്ഞു കാർത്തി എഴുന്നേറ്റു . എന്റെ കണ്ണേട്ടാ സമയം എത്രയായി എന്നാ വിചാരം ആറു മണി പോലും ആയില്ല . ബുക്ക്‌ ചെയ്യേണ്ടി വരില്ലേ വീണ്ടും എന്തോ ആലോചിച്ചു കാർത്തി ചോദിച്ചു . വേണ്ട ഇന്ന് ടെസ്റ്റ്‌ ചെയ്യാൻ പോകുന്നതല്ലേ . ഹാ എന്നാ എന്റെ കുഞ്ഞുസ കുറച്ചു സമയം കൂടെ കിടക്ക് ക്ഷീണമുണ്ടാവില്ലേ . ഇപ്പൊ എനിക്ക് ഒരു ക്ഷീണവുമില്ല എനിക്ക് ഇങ്ങനെ എന്റെ കണ്ണേട്ടന്റെ അടുത്തിരിക്കാനാണ് തോന്നുന്നേ അവന്റെ കൈയിലുടെ കൈയിട്ടു പറഞ്ഞു പിന്നെ അവന്റെ കൈയിലെ സൂര്യ ന്റെ ടാറ്റൂവിൽ അമർത്തി ചുംബിച്ചു . കാർത്തി അവളെ നെഞ്ചോട് ചേര്ത്ത പിടിച്ചു, ഐഷു അവന്റെ നെഞ്ചിലൂടെ വിരലോടിച്ചു കളിച്ചു .

കണ്ണേട്ടാ… എന്താ ടാ എന്തേലും വേണോ അവളെ നോക്കി ചോദിച്ചപ്പോൾ കണ്ടത് തന്നെ നോക്കി മുഖം വീർപ്പിച്ചു ഇരിക്കുന്ന ഐഷുവിനെയാണ് . എന്താ കുഞ്ഞുസേ എന്തിനാ ഈ കവിളൊക്കെ ഇങ്ങനെ വീർപ്പിച്ചു വച്ചിരിക്കുന്നെ . ഏത് ലോകത്താണ് കണ്ണേട്ടൻ ഞാൻ എത്ര സമയമായി ഏട്ടനെ നോക്കി ഇരിക്കുന്നു ഇവിടെയൊന്നുമല്ല ചിന്ത വേറെ എവിടെയോ ആണ് . കുഞ്ഞുസേ ഞാൻ ഓർക്കുകയായിരുന്നു ഒരു വര്ഷം കഴിഞ്ഞില്ലെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് അതില് പിന്നെ സതോഷത്തോടെയല്ലാതെ ഒരു ദിവസം പോലും കഴിഞ്ഞിട്ടില്ല . ഐഷുവിന്റെ മുഖം കൈ കുമ്പിളിൽ എടുത്തു പതിയെ നെറുകയിൽ മുത്തി .

നിന്നെ കണ്ട് മുട്ടിയതിന് ശേഷമാണ് ജീവിതം ഞാൻ ആസ്വദിക്കാൻ തുടങ്ങിയത് ഇനിയും ഒരുപാട് വര്ഷം ജീവിക്കണമെന്ന് ആഗ്രഹിച്ചത്.. നിന്നോടൊപ്പമുള്ള സമയം ഒരിക്കലും അവസാനിക്കരുതേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന. നിന്നെ ഇങ്ങനെ ചേര്ത്ത നിർത്തുമ്പോൾ എനിക്ക് കിട്ടുന്ന ഒരു സന്തോഷമുണ്ട് നിനക്ക് പറഞ്ഞാൽ മനസിലാവുമോ എന്ന് അറിയില്ല അത്രക്കും ഞാൻ സന്തോഷിക്കുന്നുണ്ട് . എനിക്ക് അല്ലാതെ വേറെ ആർക്കാ കണ്ണേട്ടാ അത് മനസിലാവുക ഈ ജന്മം ഇത്‌ പോലെയൊരു ജീവിതം കിട്ടുമെന്ന് ഞാൻ സ്വപ്നം പോലും കണ്ടില്ല അതുകൊണ്ട് തന്നെ ദേ കണ്ണേട്ടന്റെ ഈ നെഞ്ചിൽ ചേരുമ്പോൾ ഏറ്റവും ഭാഗ്യവതി ഞാനാണെന്നും തോന്നാറുണ്ട്. ആരുമില്ലാത്ത എനിക്ക് ഏക അവകാശി എന്ന് പറയാൻ എന്റെ കണ്ണേട്ടൻ അല്ലേയുള്ളു . അല്ലല്ലോ .

കാർത്തി പറഞ്ഞത് കേട്ട് ഐഷു അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി നോക്കി . ഇവിടെ ഒരാള് കൂടെയുള്ള കാര്യം മറന്നു പോയോ ഐഷുവിന്റെ വയറിൽ കൈ വച്ചു എന്റെ കണ്ണേട്ടന്റെ അംശം കൂടെ എന്നിൽ വളരാൻ തുടങ്ങി ഇതില് പരം ഭാഗ്യമൊന്നും ഇനി എനിക്ക് കിട്ടാനില്ല മതി മതി എന്റെ കുഞ്ഞുസെ നീ ഇങ്ങനെ സെന്റി അടിക്കല്ലേ ദേ നമ്മുടെ വാവക്കും സങ്കടം ആവില്ലേ ഐഷുവിനെ കൊഞ്ചിച്ചു കൊണ്ട് കാർത്തി പറഞ്ഞു . ഞാൻ പോയി ചായ ആക്കട്ടെ ലേറ്റ് ആയി വേണ്ട ഇവിടെ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം എന്നിട്ട് ഒരുമിച്ചു ചെയ്യാം . വേണ്ട കണ്ണേട്ടാ ഐഷു ഞാൻ പറയുന്നത് കേട്ടാൽ മതി അതില് ഒരു താക്കീത് കൂടെയുണ്ടായിരുന്നു ഐഷുവിന് അത് കേട്ടപ്പോൾ ചിരിയാണ് വന്നത് .

ഹോസ്പിറ്റലിൽ പോയി വന്നതിന് ശേഷം കാർത്തി തന്നെയാണ് കിച്ചുവിനോട് കാര്യങ്ങൾ പറഞ്ഞത് ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴി കാർത്തി കുറച്ചു ലഡുവൊക്കെ വാങ്ങിയിട്ടാണ് വന്നത്. ഏട്ടത്തിയമ്മേ കോൺഗ്രാറ്സ് ഐഷുവിനെ ചേര്ത്ത പിടിച്ചു കിച്ചു പറഞ്ഞു ഐഷു മെല്ലെ അവന്റെ കവിളിൽ തലോടി . ഏട്ടാ… അതിന് ശേഷമാണ് അവൻ ഏട്ടന്റെ അടുത്തേക്ക് പോയത്. കാർത്തിയെ കെട്ടിപ്പിടിച്ചു കുറച്ചു സമയം നിന്നു കാർത്തിയും അവനെ ചേര്ത്ത നിർത്തി . കാർത്തി കൊണ്ട് വന്ന ലഡു കിച്ചുവിന് കൊടുത്തപ്പോൾ അവൻ അതില് നിന്ന് ഒന്ന് എടുത്ത് ഐഷുവിന്റെ വായിൽ വച്ചു കൊടുത്തു പിന്നെ കാർത്തിക്കും . വാവക്കുള്ള ആദ്യ മധുരം എന്റെ വക തന്നെ ആയിക്കോട്ടെ അല്ലെ .

ഐഷു ചിരിച്ചു കൊണ്ട് തലയാട്ടി കണ്ണേട്ടാ ഡോക്ടർ എന്ത് പറഞ്ഞു റസ്റ്റ്‌ വേണോ കിച്ചു ഐഷുവിന്റെ കൂടെ സോഫയിൽ ഇരുന്ന് കാർത്തിയോട് ചോദിച്ചു . മൂന്നു മാസം കുറച്ചു ശ്രദ്ധിക്കണമ് എന്ന് പറഞ്ഞു ഭാരമുള്ളതൊന്നും എടുക്കേണ്ട എന്നൊക്കെ പറഞ്ഞു . ഏട്ടത്തിയമ്മേ ഇനി കിണറിൽ നിന്ന് വെള്ളം എടുക്കേണ്ട ഞാൻ എടുത്ത് വെക്കാം കേട്ടല്ലോ പിന്നെ ഞാൻ പോകുന്നതിന് മുന്നേ തന്നെ എല്ലാ ജോലിയിലും സഹായിക്കാം ഏട്ടനും ഉണ്ടല്ലോ അതിന് ശേഷം പിന്നെ ഏട്ടത്തി അടുക്കളയിൽ കേറേണ്ട പഠിച്ചാൽ മാത്രം മതി അല്ലെ ഏട്ടാ . ഹാ അങ്ങനെ ചെയ്യാം കാർത്തിയും അവന് ഏറ്റു പിടിച്ചു . അതിന്റെയൊന്നും ആവശ്യമില്ല എപ്പോഴും ചെയുന്നത് പോലെ ചെയ്തോളാം ഇല്ലെങ്കിൽ നിങ്ങള് പോയി കഴിഞ്ഞാൽ ഞാൻ വെറുതെ ഇരിക്കണ്ടേ .

വേണ്ട പറഞ്ഞത് കേട്ടാൽ മതി കാർത്തി അവളെ നോക്കി കടുപ്പിച്ചു പറഞ്ഞു . വെറുതെ ഇരിക്കാൻ അല്ല പറഞ്ഞത് പഠിക്കാനാണ് എന്തെ ഇനി എക്സാം എഴുതുന്നില്ലേ . കിച്ചു ചോദിച്ചു . അത് തീരുമാനിച്ചില്ല . ഐഷു കാർത്തിയെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു . എന്ത് തീരുമാനിച്ചില്ല എന്ന് മെയില് അല്ലെ എക്സാം ഇനി ആകെ നാല് മാസം കൂടെ അല്ലെയുള്ളൂ എക്‌സാമിന് കോളേജിൽ ഒന്നും പോകണ്ടല്ലോ എക്സാം എഴുതാൻ മാത്രമല്ലെ പോകേണ്ടതുള്ളു അതോണ്ട് എന്റെ പൊന്ന് മോള് പഠിച്ചാൽ മാത്രം മതി സ്റ്റഡി മെറ്റീരിയൽ ഒക്കെ കൈയിൽ ഇല്ലേ. പിന്നെ 2ണ്ട് ഇയർ പരീക്ഷ ആകുമ്പോഴേക്കും ഡെലിവറിയൊക്കെ കഴിഞ്ഞ് അഞ്ചു മാസമാകും അതോണ്ട് എന്റെ മോള് ഇപ്പൊ പ്രതേകിച്ചു തീരുമാനം ഒന്നും എടുക്കേണ്ട കേട്ടല്ലോ അതും പറഞ്ഞു കാർത്തി എഴുന്നേറ്റു പോയി .

കിച്ചു അവളെ നോക്കി വാ പൊത്തി ചിരിച്ചു . നി പോടാ അവനെ നോക്കി ചുണ്ട് കൊട്ടി അവള് അകത്തേക്ക് പോയി. ഡ്രെസ്സ് മാറി വരുമ്പോഴേക്കും കാർത്തി അവളുടെ കൈയിൽ ചൂടുള്ള കഞ്ഞി വെള്ളം കൊടുത്തു.. ഇനി പണ്ടത്തെ പോലെ വെള്ളം കുടിക്കാതെ നിൽക്കരുത് നല്ലോണം വെള്ളം കുട്ടിക്കണം ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ. ഹ്മ്മ്മ് . നിനക്ക് വെള്ളം കുടിക്കാൻ ഭയങ്കര മടിയാണ് അതാണ് ആദ്യം മാറ്റേണ്ടത് . ഞാൻ കുടിച്ചോളാം ഹ്മ്മ് . ഐഷു അവനെ പുച്ഛിച്ചു നോക്കി അവൻ കൊണ്ട് വന്ന ഒരു കപ്പ്‌ വെള്ളം മുഴുവനും കുടിച്ചു . അല്ല എവിടെക്കാ . ഐഷു കപ്പും എടുത്ത് പോകാൻ തിരിഞ്ഞു . ഊട്ടിക്ക്.. ഒറ്റക്കാണോ പോകുന്നെ എന്നെ കൂട്ടുന്നില്ലേ .

ഐഷുവിനെ പിന്നിലൂടെ ചുറ്റി പിടിച്ചു കാർത്തി ചോദിച്ചു . ദേ കണ്ണേട്ടാ വിട്ടേ അടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട് ചോറും കറിയുമൊക്കെ വെക്കണം മണി പതിനൊന്നായി . ഹ അടങ് പെണ്ണെ അവനിൽ നിന്ന് കുതറി മാറാൻ നോക്കുന്ന അവളോട് പറഞ്ഞു . ഹോസ്പിറ്റലിളൊക്കെ പോയി വന്നത് അല്ലെ കുറച്ചു സമയം കിടന്നോ ഇന്ന് ഏതായാലും ഉച്ചക്കുള്ളത് ഞാനും കിചുവും ആക്കിക്കോളാം അവന് ഏതായാലും ലീവ് അല്ലെ . എനിക്ക് കുഴപ്പമൊന്നുമില്ല കണ്ണേട്ടാ.. നി അങ്ങനെയേ പറയു അതോണ്ട് എന്റെ മോള് കുറച്ചു സമയം കിടന്നോ ഞാൻ വിളിക്കുമ്പോൾ എഴുന്നേറ്റാൽ മതി . കണ്ണേട്ടാ.. അവള് ഒന്ന് ചിണുങ്ങി അവന്റെ ഷിർട്ടിൽ പിടിച്ചു വലിച്ചു .

നിനക്ക് ഒരു മിനിറ്റ് അടങ്ങി ഒതുങ്ങി നിൽക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാം എന്നാലേ അത് ഇനി മുതൽ ശീലിച്ചേ പറ്റു അവളുടെ കവിളിൽ ചുണ്ട് ചേര്ത്ത പതിയെ അവളുടെ ടോപ് മാറ്റി വയറിലും ചുണ്ട് ചേർത്തു . വാവേ.. എന്റെ കണ്ണേട്ടാ ഇപ്പൊ വിളിച്ചാലൊന്നും കുട്ടി അറിയില്ല . അത് എനിക്കും അറിയാം എന്നാലും എനിക്ക് കൊതിയായിട്ട് അല്ലെ . ആണോ എനിക്കും . ഐഷുവും അവനെ കെട്ടിപിടിച്ചു പറഞ്ഞു . ഞാനും അടുക്കളയിൽ വന്നു ഇരിക്കാം എനിക്ക് എന്തായാലും ഈ സമയം ഒന്നും ഉറക്കം വരില്ല പ്ലീസ് . ഹ്മ്മ് വാ ഐഷു സുമയെ വിളിച്ചു വിശേഷമൊക്കെ പറഞ്ഞിരുന്നു, അനു കോളേജിൽ പോയത് കൊണ്ട് അവൻ വന്നിട്ട് വിളിക്കാമെന്ന് പറഞ്ഞു. വൈകുന്നേരമാകുമ്പോഴേക്കും അനു അവിടെ എത്തിയിരുന്നു. അനു ഓടി പോയി ഐഷുവിനെ കെട്ടിപിടിച്ചു അവന്റെ സന്തോഷം അറിയിച്ചു .

അങ്ങനെ ഞാനും മാമൻ ആകാൻ പോവുകയാ ഹയ്യോ എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ . അനുവിന്റെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു . ഞാൻ ചെറിയച്ഛനും . കിച്ചു അനുവിന് ഒരു ഹൈഫൈ കാണിച്ചു പറഞ്ഞു . ദേ കുഞ്ഞേച്ചിടെ ഫേവറിറ്റ് അനു ഒരു പൊതി അവൾക്ക് നേരെ നീട്ടി . ഐഷു വേഗം അത് തുറന്നു നോക്കി തേനുണ്ടയായിരുന്നു, അനു തന്നെ അവൾക്ക് ഒരു പീസ് വായിൽ വച്ചു കൊടുത്തു, ഐഷു ബാക്കി കിച്ചുവിനും അനുവിനും കൊടുത്തു. കാർത്തി ആരോ ട്രിപ്പ്‌ വിളിച്ചപ്പോൾ പോയതാണ് . കുഞ്ഞേച്ചി ശ്രദ്ധിക്കണേ എന്റെ മരുമോൻ കൂടെയുണ്ടെന്നുള്ള വിചാരം എപ്പോഴും വേണം . അനുവിന്റെ സംസാരം കേട്ട് ഐഷുവും കിച്ചുവും ചിരിച്ചു .

ഇവിടെ എന്നെ കൊണ്ട് ഒരു ജോലിയും ഏട്ടനും അനിയനും ചെയ്യിക്കുന്നില്ല . അനു ഐഷുവിന് മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു . അല്ലെങ്കിലും അനുവിന് എന്നും ഒരു അത്ഭുതമാണ് കാർത്തിയും കിച്ചുവും കാരണം അത്രമാത്രം അവര് രണ്ടും ഐഷുവിനെ സ്‌നേഹിക്കുന്നുണ്ടെന്ന് ഇവിടെ അന്ന് നിന്നപ്പോൾ അവന് മനസ്സിലായിരുന്നു. എല്ലാത്തിനും ഒപ്പം നിൽക്കുന്ന ഭർത്താവും അനിയനും അവളുടെ ഭാഗ്യമാണ് . കുഞ്ഞേച്ചി എന്നാ കുറച്ചു ദിവസം വീട്ടിൽ വന്നു നിൽക്ക് ഏതായാലും റസ്റ്റ്‌ വേണമല്ലോ . അനു ഉത്സാഹത്തോടെ പറഞു . പക്ഷെ എന്തോ ഐഷുവിന് അത് കേട്ടപ്പോൾ വിഷമം തോന്നി കാർത്തിയെ പിരിഞ്ഞു ഇരിക്കാൻ അവൾക്ക് കഴിയില്ലാ കല്യാണം കഴിഞ്ഞതിന് ശേഷം ആകെ മാറി നിന്നത് കോളേജിൽ നിന്ന് അവസാന വര്ഷം ടൂർ പോയപ്പോഴാണ് അതും കാർത്തിയുടെ നിർബന്ധത്തിന് പോയതാണ്. കിച്ചുവും അവളെ ദയനീയമായി നോക്കി അവന് അറിയാം ഐഷുവിന് കാർത്തിയെ പിരിഞ്ഞു ഇരിക്കാൻ കഴിയില്ലയെന്ന് .

അത്… അത്.. അനു . അവളുടെ സങ്കട ഭാവവും വെപ്രാളവും കണ്ടപ്പോൾ അനുവിനു കാര്യം മനസിലായി . ഞാൻ നിർബന്ധിക്കുന്നില്ല കുഞ്ഞേച്ചി ഇവിടെ ഇവര് പോയി കഴിഞ്ഞാൽ ഒറ്റക്ക് ഇരിക്കണ്ടല്ലോ എന്ന് വിചാരിച്ചു പറഞ്ഞതാണ് . ഹ്മ്മ് അല്ല അമ്മ തിരക്കിലാണോ . അല്ല അവിടെയുണ്ട് ഇന്ന് വരുന്നില്ല പിന്നെയൊരു ദിവസം ഇങ്ങോട്ടേക്കു വരാം എന്ന് പറഞ്ഞു . ഹ്മ്മ് സുമ വരുമെന്ന് ഐഷു പ്രതീക്ഷിച്ചിരുന്നു . എന്നാ ഞാൻ ഇറങ്ങട്ടെ . ഏട്ടൻ വന്നിട്ട് പോകാം . വേണ്ട കുഞ്ഞേച്ചി ഞാൻ ബസിന് പോയിക്കോളാം പിന്നെ വരാം . ഹ്മ്മ് . സന്ധ്യക്ക്‌ വിളക്ക് കൊളുത്തി പുറത്ത് ഇരിക്കുകയാണ് ഐഷുവും കിച്ചുവും . ഏട്ടത്തിയമ്മേ…. ഹാ . ഞാൻ ഒരു കാര്യം ചോദിക്കട്ടെ . അവന്റെ ചോദ്യം കേട്ടപ്പോൾ ഐഷു ഒന്ന് സംശയിച്ചു കൊണ്ട് അവന്റെ മുഖത്തു നോക്കി .

അതില്ലേ കണ്ണേട്ടൻ എങ്ങനെയാ ഇങ്ങനെ മാറിപ്പോയെ പണ്ട് കള്ള് കുടിക്കാതെ ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല . ഐഷു അതിന് മറുപടിയായി ഒന്ന് ചിരിച്ചു . ഇപ്പൊ കുടിക്കാറില്ല എന്ന് നിന്നോട് ആരാ പറഞ്ഞെ . അത് ഏട്ടനെ കണ്ടാൽ മനസിലാവുമല്ലോ പണ്ട് എന്നും കാണുന്നതല്ലേ ഞാൻ . എന്നാലേ നിന്റെ ഏട്ടൻ ചില ദിവസം കുടിക്കാറുണ്ട് . ഐഷു പറഞ്ഞത് കേട്ട് കിച്ചു വാ പൊളിച്ചു നിന്നു . കള്ളം പറയല്ലേ ഏട്ടത്തിയമ്മേ ഞാൻ എന്നും കാണുന്നതല്ലേ ഏട്ടനെ കല്യാണം കഴിഞ്ഞതിന് ശേഷം ഏട്ടൻ വെള്ളം അടിച്ചിട്ടില്ല . കുടിക്കാറുണ്ട് പക്ഷെ അത്യാവശ്യത്തിനു മാത്രം ഒന്നോ രണ്ടോ ഗ്ലാസ്‌ കഴിക്കും . ങേ അത് എങ്ങനെ ഏട്ടത്തിയമ്മക്ക് അറിയും . ഞങ്ങള് എല്ലാം പരസ്പരം തുറന്ന് പറയാറുണ്ട് കിച്ചു. .

എന്നാ ഏട്ടനോട് കുടിക്കരുത് എന്ന് പറഞ്ഞൂടെ . ശീലമായി പോയതല്ലേ പിന്നെ എപ്പോഴെങ്കിലും അല്ലെ അത്കൊണ്ടാണ ഞാൻ ഒന്നും പറയാതെ . ഹ്മ്മ് നല്ല ബെസ്റ്റ് ഭാര്യ . എന്തെ അല്ലെ . പിന്നല്ലാതെ . രാത്രി ഒമ്പത് മണിയൊക്കെ കഴിഞ്ഞാണ് കാർത്തി എത്തിയത് ലേറ്റ് ആകുമെന്ന് ഐഷുവിനെ നേരതെ അവൻ വിളിച്ചു പറഞ്ഞിരുന്നു . ലോങ്ങ്‌ ട്രിപ്പ്‌ കിട്ടിയത് കൊണ്ട് തന്നെ കാർത്തി വരുമ്പോൾ ബിരിയാണിയൊക്കെ വാങ്ങിയിട്ടാണ് വന്നത്. കാർത്തി കുളിച്ചു varumbozhekkun ഐഷുവും കിച്ചുവും എല്ലാം എടുത്ത് വച്ചിരുന്നു. കാർത്തി വന്നതിന് ശേഷം ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചു കാർത്തിയും കിച്ചുവും കൂടെ അടുക്കളയെല്ലാം ഒതുക്കി വച്ചു ഐഷുവിനെ കൊണ്ട് കഴിയുന്നത് അവളും ചെയ്തു. കുഞ്ഞുസേ….. കാർത്തിയുടെ നെഞ്ചിൽ കിടക്കുന്ന ഐഷുവിന്റെ തലയിൽ മെല്ലെ തലോടി കൊണ്ട് വിളിച്ചു .

ഹ്മ്മ് വയ്യായിക ഒന്നുമില്ലല്ലോ . ഇല്ല എന്റെ കണ്ണേട്ടാ . ഹ്മ്മ് ഉണ്ടെങ്കിലും നി ഒന്നും പറയില്ല അതാണെന്റെ പേടി . ഞാൻ പറഞ്ഞോളാം . ഹ്മ്മ് . കണ്ണേട്ടാ…. അൽപ സമയത്തിന് ശേഷം ഐഷു വിളിച്ചു . ഹ്മ്മ് കണ്ണേട്ടന് ഏത് വാവയാ വേണ്ടത് . അവനെ നോക്കാതെ നെഞ്ചിൽ മുഖമർത്തി കിടന്നു . കാർത്തി അവളുടെ അടുത്ത് നിന്ന് എഴുന്നേറ്റ് ഐഷു ചെരിഞ്ഞു കിടന്ന് അവനെ നോക്കി . എന്റെ പെണ്ണെ നിനക്ക് എന്തൊക്കെ സംശയമാണ് ദേ ഈ ഉദരത്തിൽ പിറവിഎടുക്കുന്നത് ആണായാലും പെണ്ണായാലും എനിക്ക് സന്തോഷമാണ് എന്റെ വാവേ നിന്റെ അമ്മക്ക് എന്തോരം സംശയമാണ് നി വന്നിട്ട് വേണം അമ്മയെ ഓരോന്നും പഠിപ്പിച്ചു കൊടുക്കാൻ . അച്ച ഇവിടെ കാത്തിരിപ്പുണ്ട് എന്റെ പൊന്നോമനയെ കാണാൻ . അവളുടെ ഉദരത്തിൽ ചെറിയ ചെറിയ മുത്തങ്ങൾ കൊടുത്തു കൊണ്ട് അവിടെ മുഖമർത്തി . ഐഷു ചിരിയോടെ അവന്റെ പ്രവർത്തി നോക്കികൊണ്ട് നിന്നു. 💙💙💙

സന്ദീപ്…… വൈകുന്നേരം ഓഫീസിൽ നിന്ന് വന്നു റൂമിൽ കേറുമ്പോൾ തന്നെ അച്ചു അവനെ മുറുകെ പുണർന്നു . സന്ദീപും കാര്യമൊന്നും അറിഞ്ഞില്ലെങ്കിലും അവളെ തിരിച്ചും പുണർന്നു . കോൺഗ്രാറ്സ് ഡാഡി ടു ബി . വാട്ട്‌ . വിശ്വാസം വരാത്തത് പോലെ സന്ദീപ് ചോദിച്ചു . സത്യമാണ് സന്ദീപ് നിന്റെ ജീവന്റെ തുടിപ്പ് എന്റെ ഉദരത്തിൽ പിറവി കൊണ്ടു . സന്ദീപിന്റെ കൈ അവളുടെ ഉദരത്തിൽ ചേര്ത്ത വച്ചു . സന്ദീപ് കണ്ണും മനസ്സും നിറഞ്ഞ അവളെ വാരിപുണർന്നു പിന്നെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി അവസാനം അവളുടെ ചുണ്ടിൽ നിന്ന് അവന്റെ അധരം പിൻവലിച്ചു. ഒരു കിതപ്പോടെ അവൻ വീണ്ടും അവളെ പുണർന്നു. അവസാനം അവന്റെ ജീവന്റെ തുടിപ്പിനും അവൻ ചുണ്ട് ചേർത്തു .

ഐഷു പ്രെഗ്നന്റ് ആണെന്ന് കാർത്തി അറിയിച്ചിരുന്നെങ്കിലും അച്ചുവിനോട് ആ കാര്യമൊന്നും പറന്നിട്ടുണ്ടായിരുന്നില്ല, ഐഷുവിന്റെ പേര് പോലും കേൾക്കുന്നത് അച്ചുവിന് ഇഷ്ടമല്ല അതുകൊണ്ട് സന്ദീപ് അവരുടെ ഇടയിലേക്ക് ആരെയും വലിച്ചിടാറില്ല. കാർത്തി വിളിച്ചു അവന്റെ സന്തോഷം അറിയിച്ചപ്പോൾ സന്ദീപും കൊതിച്ചിരുന്നു പെട്ടെന്ന് തന്നെ അവന്റെ സ്വപ്നം പൂവണിയും എന്ന് അവനും കരുതിയില്ല. അച്ചുമ്മാ . ഹാ . എന്താണ് എന്റെ പെണ്ണിന് വേണ്ടത് . ഹ്മ്മ് എനിക്ക് ഞാൻ ഒന്ന് ആലോചിക്കട്ടെ എന്തയാലും ഒരു ഡയമണ്ട് ചെയിൻ വേണം എന്റെ കുറെ കാലമായുള്ള ആഗ്രഹമാണ് അച്ചു അവനോട് കൊഞ്ചി കൊണ്ട് പറഞ്ഞു . എന്താ വേണ്ടതെന്നു പറഞ്ഞാൽ മതി ഞാൻ വാങ്ങി തരാം .

സന്ദീപും സന്തോഷത്തോടെ പറഞ്ഞു . ആരോടും പറഞ്ഞില്ലേ. നിന്നോട് പറയാതെ വേറെ ആരോട് പറയാനാ . ഹാ എന്നാ വാ അമ്മയോട് പറഞ്ഞിട്ട് വരാം നിന്റെ അമ്മയെയും വിളിച്ചു പറ . ഹ്മ്മ് അച്ചു താല്പര്യമില്ലാതെ മൂളി . 💙💙💙💙💙💙💙💙💙💙💙💙💙 കണ്ണേട്ടാ…… ഉച്ചക്ക് ചോറ് കഴിക്കാൻ കാർത്തിയുടെ ഓട്ടോ അവിടെ എത്തിയ ഉടനെ ഐഷു അവന്റെ അടുത്തേക്ക് ഓടി വന്നു . ഐഷു ഞാൻ അങ്ങട്ട് തന്നെയല്ലേ വരുന്നേ പിന്നെ എന്തിനാ ഇങ്ങനെ കിടന്ന് ഓടുന്നെ നി ഒറ്റക്ക് അല്ല എന്നുള്ള ചിന്ത വേണം അത് ഞാൻ സന്തോഷമുള്ള കാര്യം പറയാൻ വന്നത് അല്ലെ . ഐഷു പരിഭവം നടിച്ചു കൊണ്ട് പറഞ്ഞു . കാർത്തി അവളുടെ തോളിൽ കൈയിട്ടു കൊണ്ട് അകത്തേക്ക് നടന്നു .

അല്ല എന്ത ഇതിനുമാത്രം സന്തോഷമുള്ള കാര്യം . അതില്ലേ അനു വിളിച്ചിരുന്നു ഇപ്പൊ ചേച്ചിക്കും വിശേഷമുണ്ട് . ഹ്മ്മ് . കാർത്തി താല്പര്യമില്ലാതെ മൂളി . അനുവും അമ്മയും കൂടെ അങ്ങോട്ട് പോകാൻ നിൽക്കുകയാ ചേച്ചി തന്നെ നേരിട്ട് വിളിച്ചു പറഞ്ഞതാത്രെ ഐഷു വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു . പിന്നീട് ഐഷുവിന്റെ സൗണ്ട് കേൾക്കാത്തത് കൊണ്ട് കാർത്തി തല ചെരിച്ചു നോക്കി . എന്ത് ടാ എന്ത് പറ്റി ഇത്രയും നേരം ഹാപ്പിയായിരുന്നല്ലോ. ഐഷുവിന്റെ മുഖം മാറിയത് കണ്ട് കാർത്തി ചോദിച്ചു . എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എന്നെയും അന്ന് തന്നെ കാണാൻ വന്നെനെ അല്ലെ. നിറമിഴികളോടെ ഐഷു അവനെ നോക്കാതെ ചോദിച്ചു …..തുടരും….

സ്മൃതിപദം: ഭാഗം 39

-

-

-

-

-