ഹരിബാല : ഭാഗം 18

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി


ആ ഇരുപ്പിൽ തന്നെ അവൾ കരഞ്ഞു തളർന്ന് ഉറങ്ങിപ്പോയിരുന്നു…അവൾ ഇന്നലെ തിരിച്ചറിഞ്ഞ സത്യങ്ങൾ അവളെ വീണ്ടും വീണ്ടും ചിന്തയിലാഴ്ത്തിക്കൊണ്ടിരുന്നു…അവസാനം സത്യം അത് തന്നെ ആണോ എന്നറിയാനായി അവൾ ഏടത്തിയോട് എല്ലാം ചോദിക്കാൻ തീരുമാനിച്ചു…

“ഏടത്തി തിരക്കിലാണോ…”

“അല്ലല്ലോ….എന്താ ബാലെ…?…”

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…”

” എന്താ മോളെ..”

“അത് ഹരിയേട്ടൻ സ്നേഹിച്ചിരുന്ന പെണ്കുട്ടി ഞാനായിരുന്നോ….”

അവളുടെ ചോദ്യം കേട്ടപ്പോൾ ഏടത്തിയുടെ കയ്യിൽ ഉണ്ടായിരുന്ന പാത്രം താഴെ വീണു..

“ഏടത്തി ഞെട്ടണ്ട…ഞാൻ എല്ലാം അറിഞ്ഞിട്ട് തന്നെയാ ചോദിക്കുന്നെ…അത് എങ്ങനെയാണെന്ന് പറഞ്ഞുകേൾക്കാൻ ഒരാഗ്രഹം…”
തന്റെ കണ്ണില്നിന്നും ഊറിവന്ന കണ്ണുനീരിനെ തുടച്ചുകൊണ്ട് അവൾ പറഞ്ഞു…

അവളെ ഏടത്തി ഊണുമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി…എന്നിട്ട് അകത്തുപോയി ഒരു ആൽബം എടുത്തുകൊണ്ട് വന്നു….അവളോട് അത് തുറന്ന് നോക്കാനായി പറഞ്ഞു…

അവൾ പതിയെ അത് തുറന്നു…തുറന്ന് വരുന്തോറും അവളുടെ കണ്ണുകളിൽ ഇതുവരെ കാണാത്തൊരു ഭാവം നിറയുന്നതായി തോന്നി…

ആ ആൽബത്തിൽ ആദ്യ പേജുകളിൽ ഹരിയും വിഷ്ണുവും കൂടെ തോളത്ത് കൈ ഇട്ട് നിൽക്കുന്ന ഫോട്ടോകൾ ആയിരുന്നു..

പിന്നീടുള്ള ഓരോ പേജുകളിലും അജിത്തിനെയും കൂടെ കണ്ടു….അവസാനം എല്ലാവരും കൂടെയുള്ള ഒരു ഫോട്ടോ…അതിൽ ഹരിയും വിഷ്ണുവും അജിത്തും ശാരിയും എല്ലാവരും ഉണ്ടായിരുന്നു…

അടുത്ത ആൽബം ഹരിയുടെ ശാരിയുമായുള്ള വിവാഹത്തിന്റെ ആൽബമായിരുന്നു…. അതും കൂടെ കണ്ടപ്പോൾ അവളുടെ മനസ്സാകെ കുഴഞ്ഞു മറിഞ്ഞു…അവൾ തലയിൽ കൈ വച്ച് സ്തബ്ധയായി ആ കസേരയിൽ ഇരുന്നു…

വേദിക…അവളുടെ ഏടത്തി അവൾക്ക് ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്ന് കൊടുത്തു…അവൾ അത് ഒറ്റ വലിക്ക് കുടിച്ചു..

“ഏടത്തി….എനിക്ക്…എനിക്കിത്തിന്റെ ഒക്കെ അർത്ഥം ഒന്ന് പറഞ്ഞുതരാമോ…”

“മോളെ..നീ ഒന്ന് സമാധാനപ്പെട്….ശ്രീജിയേട്ടൻ കൂടെ വരട്ടെ…അപ്പോൾ ഞങ്ങൾ എല്ലാം പറയാം..
മോള് ഇപ്പോൾ പോയി കിടക്ക്..ഏട്ടൻ വരുമ്പോഴേക്കും ഞാൻ വിളിക്കാം…”

അവൾ പതിയെ മുറിയിലേക്ക് ചെന്നു…കട്ടിലിലേക്ക് വീണു..
താൻ അറിയാത്ത പല കാര്യങ്ങളും നടന്നിട്ടുണ്ട് എന്നത് അവൾക്ക് മനസ്സിലായി…

നീ അറിയാൻ കുറച്ച് രഹസ്യങ്ങൾ ഉണ്ടെന്ന് വിച്ചുവേട്ടനും ചേട്ടായിയും പറഞ്ഞതവൾക്ക് ഓർമ്മ വന്നു…എല്ലാം ആലോചിച്ച് കിടന്ന അവൾ എപ്പോഴോ ഒന്ന് മയങ്ങിപ്പോയി..

★★★★★★★★★★★★★★★★★★★★

ഇതേസമയം വേദിക തന്റെ ഫോൺ എടുത്ത് ഹരിയെ വിളിച്ചു…

“ഹലോ….കുട്ടാ…മോനെ…”

“എന്താ ഏടത്തി…പതിവില്ലാത്ത സമയത്ത്…”

“അത്….”

“എന്താ ഏടത്തി…ശബ്ദമൊക്കെ വല്ലാണ്ടിരിക്കുന്നു…”

“അത് കുട്ടാ…ഇന്ന് ബാല എന്നോട് നിന്റെ ആദ്യ പ്രണയം ബാല താനെ ആയിരുന്നുവോ എന്ന് ചോദിച്ചു…
അവൾ എല്ലാം അറിഞ്ഞിട്ടാണ് എന്റെ അടുക്കൽ വന്ന് ചോദിച്ചത്…അവസാനം ഞാൻ ആ ആൽബം എടുത്ത് കാണിച്ചു കൊടുത്തു…
ബാക്കി ഏട്ടൻ വന്നിട്ട് പറയാം എന്നും പറഞ്ഞുകൊണ്ട് അവളെ മുകളിലേക്ക് പറഞ്ഞുവിട്ടു…
സങ്കടം വന്നൂട്ടോ അവളുടെ മുഖം കണ്ടിട്ട്…”

“ഏടത്തി..എന്തായാലും ഒരിക്കൽ സത്യം എല്ലാം അറിയും..അത് കുറച്ച് നേരത്തെ ആയിക്കോട്ടെ…പിന്നെ ഞാൻ ഇല്ലാത്ത സമയത്ത് യാദൃശ്ഛീകമെന്നോണം അവൾ എല്ലാം അറിഞ്ഞാൽ പൊരുത്തപ്പെടാൻ എളുപ്പമായിരിക്കുമെന്ന് തോന്നി..അതുകൊണ്ടാണ് കഴിഞ്ഞ ദിവസം തന്നെ ആ ഡയറി അവൾക്ക് കാണാൻ പറ്റുന്ന രീതിയിൽ വയ്ക്കാൻ പറഞ്ഞത്…

അവൾ അതിനെപ്പറ്റി ചോദിക്കും എന്നുറപ്പുള്ളത് കൊണ്ട് തന്നെയാണ് ആ ആൽബവും അവളെ കാണിക്കണമെന്ന് ഞാൻ വാശി പിടിച്ചത്…”

“നീ പറഞ്ഞതുപോലെ എല്ലാം ചെയ്തിട്ടുണ്ട്…പക്ഷെ പാവം തോന്നുന്നു…”

“ഈയൊരു കുഞ്ഞ് കാര്യം അറിഞ്ഞിട്ട് അവൾക്ക് സങ്കടം വരുന്നു…അപ്പോൾ മണ്ണുമൂടി കിടന്നിരുന്ന ചില സത്യങ്ങൾ തെളിവുകളുടെ ബലത്തിൽ പുറത്ത് വന്നാലോ….

അന്ന് അവളെ ചേർത്ത് നിർത്താൻ എന്റെ കൈകൾ ഉണ്ടാകുമെങ്കിൽ പോലും അവൾക്കുണ്ടാകുന്ന വിഷമം എന്തായിരിക്കും…”

“ഹ്മ്മ…നീ ഇപ്പോൾ അതിനെപ്പറ്റി ടെൻഷൻ അടിക്കേണ്ട…എല്ലാ കാര്യങ്ങളും ഞാനും ശ്രീജിയേട്ടനും കൂടെ പറഞ്ഞേക്കാം….”

“ആ ഏടത്തി..പിന്നെ അജിത്തിനേം വിളിച്ചെക്കണേ..”

“ആഹ്..ശെരിടാ…”

“എങ്കിൽ ശെരി ഏടത്തി..എല്ലാം കഴിഞ്ഞിട്ട് എന്നെ വിളിക്കണേ….”

“മ്മ്..ഞാൻ വെക്കുവാ…ശെരി…”

അവൾ ഫോൺ കട്ട് ചെയ്തു..വൈകുന്നേരം എല്ലാ കാര്യങ്ങളും ഇന്ദുവിന്റെ അറിയിക്കണം എന്ന് തീരുമാനം എടുത്ത് അവൾ അടുക്കളയിലേക്ക് കയറി..അതിന് മുന്നേ ശ്രീജിത്തിനെ വിളിച്ച് അജിത്തിനോട് വീട്ടിലേക്ക് വരുന്ന കാര്യം പറയണം എന്നും പറഞ്ഞിരുന്നു….

★★★★★★★★★★★★★★★★★★★★

വൈകുന്നേരം ശ്രീജിയേട്ടൻ വരാനായി അക്ഷമയോടെ കാത്തുനിൽക്കുകയാണ് ഇന്ദു….

കാത്തിരിപ്പിന് അവസാനമെന്നോണം അജിത്തും ശ്രീജിത്തും വീട്ടിലേക്ക് വന്നു..അവർ ചായ കുടിച്ചതിനു ശേഷം വീടിന്റെ കോമൺ ബാൽക്കണിയിലേക്ക് ചെന്ന് കസേരയിട്ട് അവിടെ ഇരുന്നു..

ശ്രീജിത്ത് പറഞ്ഞുതുടങ്ങി…ബാല എല്ലാം ശ്രവിച്ചുകൊണ്ടിരുന്നു…

വിഷ്ണു എന്ന കുഞ്ചുവും ഹരി എന്ന കുട്ടനും ചെറുപ്പം മുതലേ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു..

അംഗനവാടി മുതൽ കോളജ് തലം വരെ വ്യാപിച്ചു കിടന്നൊരു സൗഹൃദം…ആ സൗഹൃദത്തിലൂടെയാണ് ഇരു കുടുംബക്കാരും സൗഹൃദത്തിലായത്…അങ്ങനെയാണ് കുഞ്ചുവിന്റെ അച്ഛന്റെ അനിയന്റെ മകളായ വേദികയെ ഞാൻ കല്യാണം കഴിച്ചത്…

അങ്ങനെയുള്ള ഇണപിരിയാ സുഹൃത് സംഘത്തിലേക്കാണ് ആറിൽ പഠിക്കുമ്പോൾ അജിത്തും അംഗമാകുന്നത്..പിന്നെ അജിത്തും ഇവിടുത്തെ കുട്ടി പോലെ തന്നെ ആയി..

ഇതിനിടയിലാണ് വിച്ചുവിന് ഞങ്ങൾ പെങ്ങളെപ്പോലെ കണ്ട് സ്നേഹിച്ചിരുന്ന ശാരി…അതായത് അവന്റെ ഭാഷയിൽ ശാലുവിനോട് ഇഷ്ടം തോന്നുന്നത്…

എന്നാൽ ഇതെല്ലാം സമർഥമായി രണ്ടുപേരും ഒളിച്ചു വച്ചിരുന്നു..അങ്ങനെ ഇവരുടെ ബാച്ലർ ഡിഗ്രി കഴിഞ്ഞ് മാസ്റ്റേഴ്സ് എടുക്കാൻ മൂവരും തീരുമാനിച്ചു..

അങ്ങനെ കുഞ്ചു ബാംഗ്ലൂരിലും അജിത്തും കുട്ടനും ബാല പഠിച്ച കോളേജിലും ചേർന്നു…ശാരിയെ കുഞ്ചുവിന്റെ കോളേജിലും ചേർത്തു…

അങ്ങനെ ആ കോളേജിൽ വച്ചാണ് കുട്ടൻ നിന്നെ കാണുന്നതും ഇഷ്ടമാകുന്നതും കത്തെഴുതി വച്ചതും എല്ലാം…

തമ്മിൽ കാണാതെ ഒന്ന് സ്പര്ശിക്കാതെ…നേരിട്ട് സംസാരിക്കാതെ
..മനസ്സുകൾ തമ്മിൽ സംസാരിക്കുന്നതാണ് യഥാർത്ഥ പ്രണയം എന്നായിരുന്നു അവന്റെ കാഴ്ചപ്പാട്…

അവനുവേണ്ടി കത്തുകൾ എഴുതിയിരുന്നത് ഞാൻ ആയിരുന്നു..ഇല്ലെങ്കിൽ കയ്യെഴുത്ത് വഴി കണ്ടുപിടിക്കും എന്നോർത്തിട്ട്… കത്തുകൾ വയ്ക്കുന്നത് നിന്റെ ചേട്ടായി ജോയൽ കുരിശിങ്കലും…

എല്ലാം കേട്ട് ഇന്ദു വായും പൊളിച്ച് ഇരിക്കുകയായിരുന്നു..

അവൻ തുടർന്നു..

നീ ഒരു മറുപടി കൊടുത്തില്ലെങ്കിൽ പോലും ചുറ്റും നിന്റെ കണ്ണുകൾ അവനായി പരതുന്നത് അവൻ കാണ്കെ അവന് തനിക്ക് അവനോടുള്ള ആ ഇഷ്ട്ടം മനസിലായിരുന്നു…

അങ്ങനെ നിങ്ങളുടെ മൗന പ്രണയം ഒരു വശത്തും കുഞ്ചുവിന്റേയും ശാരിയുടെയും പ്രണയം മറുവശത്തുകൂടെയും നടക്കുമ്പോഴായിരുന്നു ആ സംഭവം…

(തുടരും..)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10

ഹരിബാല : ഭാഗം 11

ഹരിബാല : ഭാഗം 12

ഹരിബാല : ഭാഗം 13

ഹരിബാല : ഭാഗം 14

ഹരിബാല : ഭാഗം 15

ഹരിബാല : ഭാഗം 16

ഹരിബാല : ഭാഗം 17

-

-

-

-