Author

Metro Novel

Browsing

രചന: രഞ്ജു രാജു

എങ്ങോട്ടാ ഈ പായുന്നെ, അവിടെ നിക്കെടി…. ധരൻ അവളെ തടഞ്ഞു .. ദേ… ഞാൻ ദേവമ്മയോട് പറഞ്ഞു കൊടുക്കും കേട്ടോ…. മകൻ കാണിക്കുന്ന വഷളത്തരം….. ഹ്മ്മ്… ചെല്ല്… ചെന്നു പറഞ്ഞു കൊടുക്ക്… കൂട്ടത്തിൽ ഇതും കൂടെ…. എന്നും പറഞ്ഞു കൊണ്ട് അവൻ അവളുടെ കവിളിൽ ആഞ്ഞൊരു കടി വെച്ചു കൊടുത്തു. ആഹ്… ധരൻ. അവൾക്ക് വേദന കൊണ്ട് വയ്യാരുന്നു. എന്താ… എന്താ ഇവിടെ ഒരു ബഹളം…. അപ്പോളേക്കും ദേവമ്മ യും അവിടേയ്ക്ക് വന്നു.. എന്റമ്മേ ഒന്നുല്ലന്നെ… ഈ പെണ്ണ് കിടന്ന് കൊഞ്ചുന്നത് അല്ലേ…. എന്ന് പറഞ്ഞു കൊണ്ട് ധരൻ പെട്ടന്ന് തന്നെ അവിടെ നിന്നും എസ്‌കേപ്പ് ആയിരുന്നു..

കാർത്തു ആണെങ്കിൽ അവന്റെ പോക്ക് കണ്ടു അവനെ കലിപ്പിച്ചു നോക്കി. ഇതിനു ഉള്ള മറുപടി നിങ്ങൾക്ക് ഞാൻ തരും.. കണ്ടൊ.. അവൾ പിറു പിറുത്തു. എന്താ മോളെ.. ഒന്നുല്ല ദേവമ്മേ…വരൂന്നേ നമ്മക്ക് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം…ദേവേട്ടന് പോകാൻ സമയം ആയിന്നു… ” ദേവേട്ടൻ…. അവളുടെ വിളിയൊച്ച യിൽ വന്ന വ്യത്യാസം കേട്ടതും, ദേവമ്മ യുടെ മിഴികൾ വിടർന്നു… അമ്മേ…. ഡൈനീങ് ഹാളിൽ ഇരുന്നു കൊണ്ട് ധരൻ ഉറക്കെ വിളിച്ചു. ദാ വരുന്നു മോനെ… കാർത്തു വിന്റെ പിന്നാലെ ദേവമ്മ യും അടുക്കളയിലേക്ക് പോയി. അവൾ എല്ലാം പ്ലേറ്റ് ലേക്ക് എടുത്തു വെച്ചിരുന്നു..

മൂവരും കൂടി ഒരുമിച്ചു ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്… ധരൻ ആണെങ്കിൽ കാർത്തു വിന്റെ വലത്തേ കവിളിലേക്ക് നോക്കി. എന്നിട്ട് അവളെ നോക്കി ഒന്ന് ഊറി ചിരിച്ചു. അത് കണ്ടതും കാർത്തുവിന് ദേഷ്യം വന്നു.. വെച്ചിട്ടുണ്ടെടോ തനിക്കിട്ട്. അവൾ പിറുപിറുത്തു. “എന്താ കുട്ടി… നീ എന്തെങ്കിലും പറഞ്ഞൊ ” “ങ്ങെ….. ഹേയ് ഇല്ല ദേവമ്മേ…” അവൾ അല്പം ഉച്ചത്തിൽ പറഞ്ഞു. കഴിച്ചു എഴുന്നേറ്റ ശേഷം, ധരൻ റൂമിലേക്ക് എന്തോ എടുക്കാനായി വന്നതും കാർത്തു വും പിന്നാലെ പാഞ്ഞു പോയി. എന്താടി…. അവളെ കണ്ടതും ധരന്റെ നെറ്റി ചുളിഞ്ഞു. “നിങ്ങൾ എന്തിനാണ് എന്റെ കവിളിൽ കടിച്ചത്… ”

അവൾ രണ്ടും കല്പിച്ചു ആണെന്ന് അവനു തോന്നി.. “ഞാനോ… എപ്പോൾ ” . “ദേവേട്ടാ…. വെറുതെ കളിക്കല്ലേ….” .. “കാർത്തിക… നീ ഇതു എന്തൊക്ക ആണ് പറയുന്നേ… ഞാൻ എപ്പോളാണ് നിന്നേ കടിച്ചത് ” അവൻ വീണ്ടും അജ്ഞത നടിച്ചു.. “ദേ… എന്നെ ദേഷ്യം പിടിപ്പിക്കാതെ പറയുന്നുണ്ടോ ” കാർത്തു അവന്റെ കുറച്ചു കൂടി അവന്റെ അടുത്തേക്ക് വന്നു “ഓഹ്… ദേഷ്യം കൂടിയോ നിനക്ക്… എവിടെ ഒന്ന് കാണട്ടെ ” “മാറുന്നുണ്ടോ അങ്ങട്… എനിക്ക് എത്ര മാത്രം വേദനിച്ചു എന്ന് നിങ്ങൾക്ക് അറിയാമോ ധരൻ ” ഇല്ല…. എനിക്ക് അറിയില്ലല്ലോ മോളെ എന്നു പറഞ്ഞു കൊണ്ട് ഒറ്റ കുതിപ്പിന് അവൻ അവളെ തന്റെ കര വലയത്തിൽ ആക്കി.

എന്നിട്ട് അവളുടെ കവിളിലേക്ക് മുഖം അടുപ്പിച്ചു. “ഇവിടെ ആണോ വേദനിച്ചേ… മ്ഹും…” എന്നു ചോദിച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്ന് കൂടി ആഞ്ഞു കടിച്ച ശേഷം വേഗത്തിൽ പുറത്തേക്ക് പോയി.. വാതിൽക്കൽ വന്നിട്ട് തിരിഞ്ഞു നോക്കിയതും കണ്ടു കവിളും പൊത്തി പിടിച്ചു തന്നെ കൊല്ലാൻ പാകത്തിന് നിൽക്കുന്ന കാർത്തു വിനെ. ഉള്ളിലെ ചിരി അടക്കി പിടിച്ചു കൊണ്ട് അമ്മയോട് യാത്ര പറഞ്ഞു, അവൻ വേഗം ഓഫീസിലേക്ക് പോയി. കാർത്തുട്ടാ…… എന്താ ദേവമ്മേ… ഇങ്ങട് ഒന്ന് വരുവോ… അവർ വിളിച്ചപ്പോൾ ആണ് കാർത്തിക റൂമിൽ നിന്നും ഇറങ്ങിയേ.

ചെന്നപ്പോൾ കണ്ടു, അടുത്ത വീട്ടിലേ ഒന്ന് ചേച്ചി വന്നിരിക്കുന്നത് ആയിരുന്നു “പുതിയ ആൾക്കാരെ ഒക്കെ ഒന്ന് കാണാം എന്ന് കൊണ്ട് വന്നതാ ട്ടോ…” ഏകദേശം ഒരു 55വയസ് ഉള്ള ഒരു ചേച്ചി, ഒക്കത്തു ഒരു ഓമനത്തം ഉള്ള കുഞ്ഞിനേയും ആയിട്ട് അകത്തേക്ക് കയറി വന്നു. കാർത്തു കൈ നീട്ടിയപ്പോൾ കുഞ്ഞു ആകെ വിരണ്ടു… കാലുകൾ പിന്നിലേക്ക് ആക്കി അവൻ നിലവിളിച്ചു. “യ്യോ… പേടിക്കണ്ട വാവേ…. ആന്റി ഒന്നും ചെയ്യില്ലാ ട്ടോ..” അവൾ പുഞ്ചിരിച്ചു. “പരിചയം ഇല്ലാത്തത്കൊണ്ട് ആണ്.. കുറച്ചു കഴിഞ്ഞു ശരിയാവും… ” ദേവമ്മ പറഞ്ഞു. കാർത്തു അപ്പോളേക്കുമവർക്ക് ചായ എടുക്കാനായി പോയി. “എന്റെ പേര് ഗീത… ദേ ആ കാണുന്ന വീട്ടിൽ ആണ് താമസം…

ഇതു എന്റെ മകന്റെ കുഞ്ഞാ…. മകനും ഭാര്യ യും ഡോക്ടേഷ്സ് ആണ്…… ആ ചേച്ചി പറയുന്നത് കേട്ട് കൊണ്ട് കാർത്തു അവർക്ക് ഉള്ള ചായ യും ആയിട്ട് വന്നത്. “അയ്യോ… വേണ്ട മോളെ… ഞാൻ കാപ്പി കുടി ഒക്കെ കഴിഞ്ഞു ആണ് ഇറങ്ങിയേ…” അവർ പെട്ടന്ന് പറഞ്ഞു “അതൊന്നും സാരമില്ല ചേച്ചി….. ഒരു ഗ്ലാസ്‌ ചായ കുടിക്കാൻ ഉള്ള സ്ഥലം ഒക്കെ ഉണ്ടെന്നേ….” അതും പറഞ്ഞു കൊണ്ട് കാർത്തു കുഞ്ഞിനെ ഒന്നുടെ എടുക്കൻ ശ്രെമം നടത്തി.. അല്പം കഴിഞ്ഞതും ആ കുട്ടി അവളുമായി അടുത്ത്.. കുറച്ചു സമയം ദേവമ്മ യുമായി സംസാരിച്ചു ഇരുന്ന ശേഷം ആണ് അവർ മടങ്ങിപോയത്… അതിനു ശേഷം അവർ രണ്ടാളുംകൂടി വീടെല്ലാം അടുക്കി ഒതുക്കി…. 11മണി ആയപ്പോൾ ലക്ഷ്മി ആന്റി യും അങ്കിളും കൂടി എത്തി. പിന്നീട് എല്ലാവരും കൂടെ വേഗം അടുക്കി പെറുക്കി….

അപ്പോളേക്കും ഊണിന്റെ സമയം ആയിരുന്നു.. കാർത്തു ആണെങ്കിൽ ഫ്രിഡ്ജ് തുറന്നു,,,രണ്ട് തക്കാളി എടുത്തു.. കുറച്ചു വെണ്ടയ്ക്ക യും, ഒരു കാബേജ്ന്റെ പകുതി കൂടി അല്പം മഞ്ഞളും ഉപ്പും ചേർത്ത് എടുത്തു വെള്ളത്തിലേക്ക് ഇട്ടു… അപ്പോളേക്കും ദേവമ്മ നാളികേരവും ചിരകി.. രസവും, തോരനും, വെണ്ടയ്ക്ക് ഫ്രൈ ചെയ്തതും പപ്പടവും ചേർത്ത് അര മണിക്കൂർ നു ഉള്ളിൽ ഊണ് റെഡി ആയിരുന്നു.. “കാർത്തു.. മോളെന്താ ജോലിക്ക് പോകാഞ്ഞത്… നിർത്തിയോ.. അതോ ” . കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ലക്ഷ്മി ആന്റി അവളോട് ചോദിച്ചു. “ഇല്ല ആന്റി… ദേവമ്മ ഒറ്റയ്ക്ക് ആയിരുന്നത് കൊണ്ട് ആണ്… പിന്നെ എല്ലാം അലങ്കോലo ആയി കിടക്കുവല്ലയിരുന്നോ…..” “ആഹ്.. അത് ശരിയാ…… ഇനി ഒരു കാര്യം ചെയ്താൽ മതി, ദേവകി ചേച്ചി യേ കാലത്തെ അവിടേക്ക് കൊണ്ട് വന്നു ആകിയിട്ട് നിങ്ങൾ പൊയ്ക്കോളു…

അപ്പോൾ കുഴപ്പമില്ല ല്ലോ ” .. “അത് ഞാൻ പറഞ്ഞു… പക്ഷെ ദേവമ്മ ഇവിടെ ഒറ്റയ്ക്ക് ഇരുന്നോളാം എന്നാണ് പറഞ്ഞെ…” .. “ഈ അടുത്തടുത്ത് വീടുകൾ ഉണ്ടല്ലോ ലക്ഷ്മി…. അതുകൊണ്ട് ആണ് ഞാൻ പറഞ്ഞെ… ” “കുറച്ചു ദിവസം അവിടെ വന്നു നില്ക്കു ചേച്ചി… ഞങ്ങൾക്കും ഒരു കൂട്ടാകും…” “ആഹ് നോക്കാം….” “നോക്കിയാൽ പോരാ… നാളെ മുതൽ അങ്ങട് എത്തിക്കോണം…” മേനോൻ അങ്കിൾ കൂടി പറഞ്ഞപ്പോൾ ദേവമ്മയ്ക്ക് വേറെ നിവർത്തി ഇല്ലായിരുന്നു. ധരൻ എത്തിയ ശേഷം ആയിരുന്നു അവർ ഇരുവരും മടങ്ങി പോയത്.. വേഷം മാറി ഒരു കുളി ഒക്കെ കഴിഞ്ഞ റൂമിലേക്ക് വന്ന ധരൻ കാണുന്നത് തന്നെ നോക്കി ദഹിപ്പിക്കും മട്ടിൽ നിൽക്കുന്ന കാർത്തു നെ ആയിരുന്നു… എന്താടി…

“അറിയണോ നിങ്ങൾക്ക് ” അവൾ ധരന്റെ അടുത്തേക്ക് വന്നു… “ആഹ് അറിയാതെ പിന്നെ എങ്ങനെ ആണ്…നിന്നേ ഒന്ന് ശരിക്കും അറിയാൻ വേണ്ടി ഞാൻ കാത്തിരിക്കുവാരുന്നു ” അവനും തന്റെ കാവി മുണ്ട് ഒന്ന് മടക്കി ഉടുത്തു കീഴ് ചുണ്ട് ഒന്ന് ചൂണ്ടു വിരൽകൊണ്ട് അമർത്തി തുടച്ചു അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു. അത് കണ്ടതും അവൾക്ക് പേടി ആയി.. ദേവമ്മേ…. എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അവൾ തിരിഞ്ഞതും ധരന്റെ കൈകൾ അവളുടെ അണിവയറിൽ ബന്ധനം തീർത്തു കഴിഞ്ഞിരുന്നു.…….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിവേദ്യ ഉല്ലാസ്‌

നിരഞ്ജൻ വലിയവനാണ്..അല്ലെങ്കിൽ താൻ ഇങ്ങനെ ഒക്കെ നീലിമയെ നോക്കാൻ വരില്ലായിരുന്നു…ഒരു കൂടപ്പിറപ്പിനെ പോലെ താൻ നീലിമയെ നോക്കി… ശിവ എഴുനേറ്റ് പ്രിയയുടെ അടുത്തേക്ക് വന്നു.. നിരഞ്ജൻ,,,,,ഡോക്ടർ സാറിനോട് പറഞ്ഞത് എന്താണെന്നു അറിയാമോ… ഇവന് പ്രിയയെ ഉപേക്ഷിക്കാൻ സാധിക്കില്ല എന്ന്, മരണത്തിലായാലും ജീവിതത്തിൽ ആയാലും അവന്റെ കൂടെ പ്രിയ വേണമെന്ന്.. താനില്ലാതെ ഒന്ന് ശ്വാസം വിടാൻ പോലും നിരഞ്ജന് സാധിക്കില്ലെന്ന്… അതുകൊണ്ടാണ് ഞാൻ പെട്ടന്ന് ഇങ്ങോട്ട് വന്നത്… നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുക…

നീലിമയ്ക്ക് ഈ ഞാൻ ഉണ്ട്… എന്നെ വിശ്വസിക്കുക എന്നും പറഞ്ഞു ശിവ നിരഞ്ജന്റെ കൈ പിടിച്ചു കുലുക്കി..എല്ലാം കഴിഞ്ഞു തന്റെ മുൻപിൽ വരാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്.. പക്ഷെ പ്രിയ നമ്മളെ വേഗം മീറ്റ് ചെയ്യിപ്പിച്ചു കെട്ടോ…. ശിവ ചിരിച്ചു.. നീലിമയെ നിരഞ്ജൻ പോയി കണ്ടു…. അവൾ മയക്കത്തിൽ ആയിരുന്നു… ഉണർത്തേണ്ട എന്ന് അവൻ സിസ്റ്റർനോട്‌ പറഞ്ഞിരുന്നു… അങ്ങനെ ശിവയോടും ഡോക്ടറോടും യാത്ര പറഞ്ഞു നിരഞ്ജനും പ്രിയയും അവിടെ നിന്ന് ഇറങ്ങി.. നിരഞ്ജൻ ഒരു റൂം ഒക്കെ ബുക്ക്‌ ചെയ്തിരുന്നു… തിരികെ വരുമ്പോൾ പ്രിയ ഗുരുവായൂരപ്പനോട് കോടാനുകോടി നന്ദി പറഞ്ഞു..

തന്റെ കണ്ണനെ തനിക്ക് തന്നില്ലേ തന്റെ ഉണ്ണിക്കണ്ണൻ… അല്ലെങ്കിലും ഗുരുവായൂരപ്പൻ അങ്ങനെയാ ഇഷ്ടമുള്ളവരെ പരീക്ഷിക്കും..കണ്ണന് ഇഷ്ടമുള്ളിടത്തോളം… തിരികെ റൂമിൽ എത്തിയപ്പോൾ വൈകിയിരുന്നു.. രണ്ടാളും കുളിച്ചു ഫ്രഷ് ആയി.. പ്രിയ…..അവൻ വിളിച്ചു… അവൾ തല ഉയർത്തി നോക്കി.. അവൻ പ്രിയയുടെ അരികിലേക്ക് ചെന്നു.. ഒരുപാട് വിഷമിച്ചു എന്ന് എനിക്കറിയാം….. എല്ലാം നല്ലതിന് ആണ് എന്ന് കരുതിയാൽ മതി….. ഞാൻ തന്നോട് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ ഒക്കെ മറന്ന് കളയുക കെട്ടോ….. അവൾ ഒന്നും മിണ്ടാതെ അവനോട് ചേർന്ന് നിന്നു…

എനിക്കറിയായരുന്ന പ്രിയ നീ എന്റേതാണെന്നു…. ഈ നിരഞ്ജന്റെ പെണ്ണ്….എന്നും പറഞ്ഞ് അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.. നിരഞ്ജന്റെ നെഞ്ചിൽ കിടന്നു പ്രിയ ഒരുപാട് കരഞ്ഞു അവളുടെ സങ്കടവും പരിഭവവും എല്ലാം തീരുവോളം.. കുറച്ചു കഴിഞ്ഞതും അവൻ അവളെ അടർത്തി മാറ്റി…. ഇവിടെ നോക്ക് പ്രിയാ….. അവൻ പറഞ്ഞു എങ്കിലും അവൾ വിങ്ങി പൊട്ടി നിന്നു… നിരഞ്ജൻ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി… മിഴി നീർ തിങ്ങി നിറഞ്ഞ കണ്ണുകൾ ഇനി നിന്റെ കണ്ണ് നിറയരുത് പ്രിയ,,, 22,വര്ഷം നീ കരഞ്ഞില്ലേ.. മതി കെട്ടോ.. ഒക്കെ അവസാനിപ്പിച്ചോണം…ഇനി കരഞ്ഞാൽ നിനക്കിട്ടു ഞാൻ നല്ല അടിവെച്ച് തരും….

എന്ന് പറഞ്ഞു നിരഞ്ജൻ അവളെ ചേർത്തുപിടിച്ചു… അന്ന് ആദ്യമായി നിരഞ്ജന്റെ കരവലയത്തിൽ കിടന്നു സന്തോഷത്തോടെ പ്രിയ ഉറങ്ങി…അവനും അവളെ പൊതിഞ്ഞു പിടിച്ചു… അടുത്ത ദിവസം കാലത്തെ ശിവയെയും ഡോക്ടർ നെയും പോയി കണ്ടിട്ട് രണ്ടാളും തിരികെ നാട്ടിലേക്ക് പോരുവനായി ആയിരുന്നു…. ആദ്യം ഗുരുവായൂർ… അതു കഴിഞ്ഞു വീട്ടിലേക്ക്…. നിരഞ്ജൻ പറഞ്ഞു. അതു കേട്ടതും പ്രിയക്ക് ഒരുപാട് സന്തോഷം തോന്നി.. നേരത്തെ ബാഗിൽ എടുത്തു വെച്ചിരുന്ന സെറ്റും മുണ്ടും ഉണ്ടായിരുന്നു… അവൾ അത് ഉടുത്തു കൊണ്ട് ഗുരുവായൂർ പോകുവാൻ തയ്യാറായി…

അങ്ങനെ രണ്ടാളും അവിടെ നിന്നും യാത്ര തിരിച്ചു. അമ്പലനടയിൽ പോയി രണ്ടുപേരും കണ്ണനോട് പ്രാർത്ഥിച്ചു.. ഇവിടെ വെച്ചാണ് ഭഗവൻ തങ്ങളെ കൂട്ടിയോജിപ്പിച്ചത്…എല്ലാ പ്രതിസന്ധികളും മാറ്റി കണ്ണൻ വീണ്ടും ഒരു പുതിയ ജീവിതം സമ്മാനിച്ചു…. കണ്ണനോട് അവർ രണ്ടുപേരും കരഞ്ഞു പ്രാർത്ഥിച്ചു… ഇനി ഒരിക്കലും മരണത്തിൽ നിന്ന് അല്ലാതെ തങ്ങളെ പിരിക്കരുതേ ഭഗവാനെ…. പ്രിയ ശബ്ദം ഇല്ലാതെ തേങ്ങി… അവൾ നോക്കിയപ്പോൾ നിരഞ്ജൻ വഴിപാട് കൌണ്ടറിൽ നിന്നു ഇറങ്ങി വരുന്നു… ഏട്ടൻ ശയനപ്രദക്ഷിണം നടത്താൻ രസീതെടുത്തോ… അവന്റ കൈയിലെ രസീത് കണ്ടു അവൾ ചോദിച്ചു… മ്മ് എനിക്ക് ഒരു നേർച്ച ഉണ്ടായിരുന്നു….

നിരഞ്ജൻ ഒരു മുണ്ടുടുത്തു കൊണ്ട് ശയനപ്രദക്ഷിണം വെയ്ക്കാൻ തയ്യാറായി.. നിറകണ്ണുകളോടെ പ്രിയ അവന്റെ കൂടെ നിന്നു… എന്താ ഏട്ടാ പെട്ടന്നൊരു തീരുമാനം… നേർച്ച പൂർത്തിയാക്കിയപ്പോൾ പ്രിയ ചോദിച്ചു. അത് നിന്റെ കഴുത്തിൽ താലി താലിചാർത്തിയപ്പോൾ ഞാൻ നേർന്ന നേർച്ചയാണ്. നി,,ന്നെ എനിക്കു തന്നാൽ ആ നിമിഷം ഇവിടെ വന്നു ഞാൻ ഈ നേര്ച്ച നടത്താം എന്ന് .. ഗുരുവായൂരപ്പൻ എനിക്ക് നിന്നെ തന്നില്ലേ അതുകൊണ്ട് ആണ് ഇങ്ങോട്ട് ഓടി ഞാൻ വന്നത്.. പ്രിയയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി… ഇന്നലെ വരാൻ ഇരുന്നപ്പോൾ ഭഗവാൻ തടഞ്ഞു…. എന്താണ് എന്ന് വെച്ചാൽ നിന്നെ പൂർണ്ണമായും എന്നിലേക്ക് ഏൽപ്പിക്കുവാൻ ആയിരുന്നു..

അതും ഭഗവാന്റെ മുൻപിൽ വെച്ച് തന്നെ…….. അതു മനസിലാക്കി തന്നത് കണ്ടോ ഭഗവാൻ….. കൊടിമരകീഴിൽ നിന്നു അവൻ അവളോട് മെല്ലെ പറഞ്ഞു… ഇനി വേറെ നേർച്ച വല്ലതും ഉണ്ടോ ഏട്ടാ..പ്രിയ ചോദിച്ചു.. യെസ് പ്രിയക്കുട്ടി, ഇന്നേക്ക് കൃത്യം പത്താംമാസം എനിക്കൊരു കുഞ്ഞിനെ തന്നാൽ ഇവിടെ വന്നു കുഞ്ഞിന്റെ ആദ്യചോറൂണ്‌…. എന്നും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ ചേർത്പിടിച്ചു… ഇതെല്ലാം കണ്ടുകൊണ്ട് ഭഗവാൻ ശ്രീകോവിലിൽ നിന്നു പുഞ്ചിരി തൂകി… നിരഞ്ജനും പ്രിയയുo മടങ്ങും വഴി ഒരുപാട് സന്തോഷത്തിൽ ആയിരുന്നു…. എങ്ങനെ എങ്കിലും വീടെത്തിയാൽ മാത്രം മതി എന്ന് അവൻ പറഞ്ഞു…. അതെന്താ ഏട്ടാ…. അല്ല വീടു എത്തുമ്പോൾ രാത്രി ആകും… അതിന്….. രാത്രി ആകും… രാത്രി ആകട്ടെ ഏട്ടാ….

അതുകൊണ്ട് എന്താ…. …വെറും രാത്രി അല്ല….. നമ്മുടെ ആദ്യ രാത്രി…ഈ പ്രിയയെ പൂർണ്ണമായും എനിക്ക് വേണം….. എന്റെ സ്വന്തം ആക്കിക്കോട്ടെ ഞാൻ…. ചുണ്ടിന്റെ കോണിൽ ഒരു ചിരി ഒതുക്കി കൊണ്ടു നിരഞ്ജൻ അവളോട് ചോദിച്ചു…. പ്രിയയുടെ ചുവന്നു തുടുത്ത കവിളിൽ പറഞ്ഞറിയിക്കാനാത്ത ഒരു നാണം മൊട്ടിട്ടു….. എന്താണ് പ്രിയകുട്ടിക്ക് ഒരു നാണം…ഇതൊക്ക ഞാൻ മാറ്റുന്നുണ്ട് കെട്ടോ…. അവൻ പറഞ്ഞു.. നിരഞ്ജൻ അവളെ തന്റെ ഇടം കൈയാൽ ചേർത്തു പിടിച്ചു… ചുണ്ടിൽ ഒരു മൂളി പ്പാട്ടും പാടി അവൻ അവളെ തന്നിലേക്ക് ചേർത്തു കൊണ്ട് പട്ടാമ്പിയിലേക്ക് യാത്ര തുടർന്നു…ഒരു പുതു ജീവിതം സ്വപ്നം കണ്ടു കൊണ്ട്….

ഇതുവരെ അനുഭവിച്ച എല്ലാ സങ്കടങ്ങളും മാറ്റി അവളെ തന്റേത് ആക്കുവാൻ അവന്റെ ഉള്ളം തുടിച്ചു… പ്രിയയുടെ അവസ്ഥയും അതു പോലെ ആയിരുന്നു… തന്റെ ജീവിതത്തിന്റെ അവസാനകാലം വരെ തന്റെ ഏട്ടനോടും തങ്ങൾക്ക് ജനിക്കുന്ന മക്കളോടും ഒപ്പം ആ കൂട്ടുകുടുംബത്തിലെ ഒരു അംഗം ആകുവാൻ തന്റെ ഗുരുവായൂരപ്പൻ എന്നും തന്റെ കൂടെ ഉണ്ടാവും എന്ന് അവൾ ഉറച്ചു വിശ്വസിച്ചു…. അല്ലെങ്കിലും അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ശക്തിയാണ് കണ്ണൻ….. അവസാനിച്ചു.. നിരഞ്ജനെയും പ്രിയയെയും ഹൃദയത്തിൽ സ്വീകരിച്ച എല്ലാവർക്കും ഒരുപാട് നന്ദി…. സ്നേഹത്തോടെ മിത്ര

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ഉല്ലാസ് ഒ എസ്

കാർത്തി യ്ക്ക് സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കേണ്ടി വന്നതിനാൽ പദ്മയും മീനുട്ടി യും കൂടി ബസിൽ ആണ് കോളേജിൽ നിന്നും വന്നത്.. പടിക്കൽ എത്തിയപ്പോൾ കണ്ടു അച്ഛനും അമ്മയും ഹരിക്കുട്ടനും ഒക്കെ എത്തിയിരിക്കുന്നത്. “അയ്യോ…. ദേ അച്ഛനും അമ്മയും ഒക്കെ ” പദ്മ ഓടി അവർക്കരികിലേക്ക്. ഹരിക്കുട്ടൻ അവളെ കണ്ടതും കെട്ടിപിടിച്ചു. പദ്മ അവന്റെ കവിളിൽ മാറി മാറി ഉമ്മ കൊടുത്തു. “അച്ഛാ… എപ്പോൾ എത്തി.. വിളിച്ചു പോലും പറഞ്ഞില്ലാലോ ” “അര മണിക്കൂർ ആയി മോളെ വന്നിട്ട്… കാർത്തി വന്നില്ലാലോ അല്ലെ ” “ഇല്ലഛ…. മാഷിന് സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കാൻ ഉണ്ട്…”

അപ്പോളേക്കും എല്ലാവർക്കും ഉള്ള ചായ എടുത്തു കൊണ്ട് സീത ഉമ്മറത്തേക്ക് വന്നു. പദ്മ വേഗം അത് മേടിച്ചു അച്ഛനും അമ്മയ്ക്കും ഒക്കെ കൊടുത്തു. “ഭവ്യ യും മുത്തശ്ശി യും ഒക്കെ എന്ത് പറയുന്നു… അവളെ കൂടി കൊണ്ട് വരാമായിരുന്നു ” പദ്മ അമ്മയോട് പറഞ്ഞു. “അവൾക്ക് ഇന്ന് എന്തോ പരീക്ഷ ഉണ്ട്… പിന്നെ എല്ലാവരും കൂടി വരാൻ നിന്നാലും ഉടനെ ഒന്നും നടക്കില്ല.. അതോണ്ടാ ഞങ്ങൾ ഇന്ന് തന്നെ പോന്നത് ‘ .”ഹരികുട്ടാ….മോന് ഇന്ന് സ്കൂളിൽ പോയില്ലേ ” അവനെ പിടിച്ചു മടിയിൽ ഇരുത്തി കൊണ്ട് പദ്മ ചോദിച്ചു “ഇന്ന് ഉച്ച വരെയും ക്ലാസ്സ്‌ ഉള്ളായിരുന്നു…..” .. “അതെന്താ….” “ടീച്ചർമാർക്ക് എന്തോ കോഴ്സ് ആണെന്ന് ” “മ്മ്…..” “ചേച്ചി യും ആയിട്ട് തല്ലു കൂടാറുണ്ടോ ”

അവന്റ കാതിൽ പദ്മ മെല്ലെ ചോദിച്ചു. ഇല്ലന്ന് അവൻ ചുമൽ ചലിപ്പിച്ചു. പദ്മ യും മീനുട്ടിയും ഹരിക്കുട്ടനെയും കൂട്ടി കൊണ്ട് മുറ്റത്തൂടെ ഒക്കെ നടന്നു. മൂവാണ്ടൻ മാവിൽ നിന്നും കുറച്ചു മാങ്ങാ പറിക്കുക ആയിരുന്നു കാർത്തിയുടെ അച്ഛൻ… പദ്മയുടെ വീട്ടിലേക്ക് കൊടുത്തു അയക്കൻ ആണ്. പദ്മയുട അച്ഛനെയും കൂട്ടി അയാൾ തൊടിയിലേക്ക് ഇറങ്ങി. പാവയ്ക്കയും വഴുതനയും ചീരയും ഒക്കെ പറിച്ചു കൊണ്ടാണ് രണ്ടാളും കയറി വന്നത്. അപ്പോളേക്കും കാർത്തിയും എത്തി. എല്ലാവർക്കും കഴിക്കാനായി മസാല ദോശയും പൊറോട്ടയും ഒക്കെ പാർസൽ മേടിച്ചു കൊണ്ട് ആണ് അവൻ എത്തിയത്.

അങ്ങനെ എല്ലാവരും സന്തോഷത്തോടെ വർത്തമാനം ഒക്കെ പറഞ്ഞു കുറച്ചു സമയം ഇരുന്നു. ഭക്ഷണം ഒക്കെ കഴിച്ചിട്ട് ഏഴു മണിയോടെ ആണ് അവർ തിരിച്ചു പോയത്. അച്ഛനും അമ്മയും ഹരിക്കുട്ടനും ഒക്കെ പോയപ്പോൾ പദ്മയുടെ മിഴികൾ ഈറൻ അണിഞ്ഞു. വല്ലാത്ത ഒരു നൊമ്പരം വന്നുമൂടും പോലെ. കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ കാർത്തി കണ്ടു മിഴികൾ തുളുമ്പി നിൽക്കുന്നവളെ “പദ്മ….” അവൻ പിന്നിലൂടെ ചെന്ന് നിന്നു അവളെ പുണർന്നു. “എന്ത് പറ്റി എന്റെ കുട്ടിക്ക്….. അച്ഛനും അമ്മയും ഒക്കെ പോയപ്പോൾ സങ്കടം ആയില്ലേ ” അവളെ പിടിച്ചു തനിക്ക് അഭിമുഖം ആയി നിർത്തി കൊണ്ട് അവൻ പതിയെ ചോദിച്ചു. “ഹമ്…. ശരിക്കും വിഷമം വന്നു…

ഹരിക്കുട്ടന് നല്ല സങ്കടം ഉണ്ടായിരുന്നു മാഷേ….” അത് പറഞ്ഞപ്പോൾ അവൾക്ക് വാക്കുകൾ ഇടറി. “സാരമില്ല…. പോട്ടെ….. അടുത്ത വീക്കെൻഡ് ഇൽ നമ്മക്ക് രണ്ടാൾക്കും പോയി അവിടെ ഒരു ദിവസം സ്റ്റേ ചെയ്യാം…. ” . അവളുടെ തോളിൽ തട്ടി അവൻ അശ്വസിപ്പിച്ചു. അപ്പോളേക്കും അവളെ വിളിച്ചു കൊണ്ട് മീനുട്ടി കയറി വന്നു. പെട്ടന്ന് തന്നെ പദ്മ കാർത്തിയിൽ നിന്നും അകന്നു മാറി. “ഏടത്തി…..” “എന്തോ….” “ദേ.. ഇതൊക്കെ ഏടത്തിടെ അച്ഛനും അമ്മയും കൊണ്ട് വന്നത് ആണ്… എടുത്ത് കഴിക്കൂ ട്ടോ ” . ഒരു പ്ലേറ്റ് ഇൽ മുറിച്ച ഹൽവ കഷ്ണങ്ങളും, പിന്നെ നെയ്യപ്പവും ചുരുട്ടും ഒക്കെ ആയിട്ട് കയറി വന്നത് ആയിരുന്നു അവള് ” “യ്യോ… ഇതു ഒന്നും എനിക്ക് വേണ്ട മീനുട്ട്യേ…..

നമ്മൾ ഇപ്പോൾ മസാല ദോശ ഒക്കെ കഴിച്ചില്ല്യേ… എനിക്ക് വയറു പൊട്ടും ” അവൾ വയറിൽ തൊട്ടു കൊണ്ട് പറഞ്ഞു. “ഓഹ് പിന്നെ… മര്യാദക്ക് കഴിച്ചോണം…. ഇവിടെ വന്നിട്ട് പെണ്ണ് അങ്ങ് ക്ഷീണിച്ചു പോയി… അല്ലെ ഏട്ടാ “… പ്ലേറ്റ് കൊണ്ട് വന്നു മേശമേൽ വെച്ചിട്ട് മീനു കാർത്തിയെ നോക്കി.. അവൻ ഒരു ഹൽവ യുടെ പിസ് എടുത്തു വായിലേക്ക് വെച്ച് കൊണ്ട് അനിയത്തിയെ നോക്കി തലയാട്ടി. “ഏടത്തി…. എനിക്ക് ഇത്തിരി എഴുതാൻ ഉണ്ട്.. പിന്നെ കാണാം കേട്ടോ ” മീനു മുറിയിൽ നിന്നും ഇറങ്ങി പോയതും കാർത്തി ചെന്നു വാതിൽ ചാരി. “ഞാൻ ഇന്ന് ഒരു സിനിമക്ക് പോകണം എന്നൊക്കെ പ്ലാൻ ചെയ്തത് ആയിരുന്നു….”

“ആണോ.. എങ്കിൽ സെക്കന്റ്‌ ഷോ കാണാൻ പോയിട്ട് വാ മാഷേ ” .. “ആഹ് ബെസ്റ്റ്… ഞാൻ ഒറ്റയ്ക്ക് അല്ല പെണ്ണേ…. നിന്നെയും കൂട്ടി പോകാൻ ആയിരുന്നു ” . “എനിക്ക് അങ്ങനെ സിനിമ കാണാൻ പോകുന്നത് ഒന്നും വലിയ ഇഷ്ടം ഇല്ല മാഷേ ” . “അതെന്താ….” .. “അത്… ഞാൻ അങ്ങനെ പോയിട്ട് ഒന്നും ഇല്ല… അതുകൊണ്ട് ആവണം ” “അത് ശരി … കല്യാണം ഒക്കെ കഴിയുമ്പോൾ എല്ലാവരും പുതുമോടി ആയിട്ട് സിനിമ ഒക്കെ കാണാൻ പോകില്ലേ… ഇതു മാസം മൂന്നാല് കഴിഞ്ഞു..

ഇതുവരെ ആയിട്ടും എങ്ങോട്ടും പോകാൻ എനിക്ക് ഒട്ട് സമയവും ഇല്ല… അതുകൊണ്ട് ഞാൻ കരുതി ഇന്ന് എന്തായാലും ഒന്ന് കറങ്ങാൻ പോകാ എന്നു ” “എക്സാം ഒക്കെ കഴിഞ്ഞു ഒരു ദിവസം ഫ്രീ ആകുമ്പോൾ പോകാ മാഷേ ” “മ്മ്… ശരി ശരി.. തന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ അങ്ങനെ നടക്കട്ടെ… അവൻ ഒന്ന് രണ്ട് ബുക്കുകൾ എടുത്തു കൊണ്ട് കസേരയിൽ പോയി ഇരുന്നു. *** ദിവസങ്ങൾ ഒന്നൊന്നായി കടന്ന് പോയി.. ഇന്ന് ആണ് ദേവൂന്റെ യും നികേഷിന്റെ വിവാഹം. കര അടച്ചു ക്ഷണിച്ചിരിക്കുക ആണ് ദേവൻ എല്ലാവരെയും. ടൗണിൽ ഉള്ള ഏറ്റവും വലിയ എ സി ഓഡിറ്റോറിയത്തിൽ വെച്ചു ആണ് വിവാഹം.

രണ്ടായിരം പേരെങ്കിലും കാണും എന്നു ആണ് ദേവൻ കരയോഗത്തിൽ പറഞ്ഞിരിക്കുന്ന. നിറയെ ആഭരങ്ങൾ ഒക്കെ അണിഞ്ഞു കൊണ്ട് മെറൂൺ നിറം ഉള്ള കാഞ്ചിപുരം സാരീ ഉടുത്തു മുടി നിറയെ മുല്ലപ്പൂവും ചൂടി ഒരുങ്ങി ഇറങ്ങിയപ്പോൾ ദേവു അതീവ സുന്ദരി ആയിരുന്നു. എല്ലാവരും അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ഒരുപാട് ആളുകൾ തടിച്ചു കൂടിയിരുന്നു വിവാഹത്തിന്. നികേഷിന്റെ പെങ്ങളും വേറെ ഒന്ന് രണ്ട് സ്ത്രീ കളും ദേവൂന്റെ അമ്മായിമാരും ഒക്കെ അവളെ സ്വീകരിച്ചു കൊണ്ട് വന്നു മണ്ഡപത്തിൽ ഇരുത്തി. ദേവു പാതിയെ തല ചെരിച്ചു നികേഷ് ഇരുന്ന ഭാഗത്തേക്ക്‌ നോക്കി. അവൾ ഞെട്ടി പോയി. അന്നാണ് അവൾ അവനെ നേരിട്ട് കാണുന്നത്..

അതുവരെ ഫോണിലൂടെ കണ്ടു സംസാരിച്ചത് ഒള്ളായിരുന്നു.. അതിൽ കാണും പോലയെ അല്ല ആള്. നേരിട്ട് കാണാൻ കറുത്തിട്ട് ആണ്. പ്രായം 28എന്നാണ് പറഞ്ഞെ.. പക്ഷെ കണ്ടാൽ ഒരു 35വയസ് എങ്കിലും തോന്നും. വല്യ ഭംഗി ഒന്നും ഇല്ല…. അവൾക്ക് നെഞ്ചു ഇടിച്ചു. അവന്റ താലി ഏറ്റു വാങ്ങുമ്പോൾ ദേവൂന് ഒന്ന് പൊട്ടി കരയാൻ ആണ് തോന്നിയത്. പൂമാല പരസ്പരം ഇട്ടപ്പോൾ ആണ് അവന്റെ നിശ്വാസം കവിളിൽ തട്ടിയത്.. അതിനു മദ്യ ത്തിന്റെ മണം ആയിരുന്നു എന്നു ദേവു മനസിലാക്കി. ഈശ്വരാ…. ചതിക്കപ്പെട്ടല്ലോ താന്.. ആരും കാണാതെ അവൾ മിഴികൾ തുടച്ചു. അഹങ്കാരം എന്ന അലങ്കാരം എടുത്തു അണിഞ്ഞതിനു ദൈവം അവൾക്കായി കരുതി വെച്ചത് വലിയൊരു തിരിച്ചടി ആണെന്ന് പാവം ദേവു അറിഞ്ഞിരുന്നില്ല.. ഒപ്പം അവളുടെ അച്ഛനും….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: മിത്ര വിന്ദ

“മഹിയേട്ടാ…. ഏട്ടാ… ഒന്നെഴുനേറ്റ് വന്നേ….” ഗൗരി ആണെങ്കിൽ കുറച്ചു സമയം ആയിട്ട് അവനെ കൊട്ടി വിളിക്കുക ആണ്. അവൻ പക്ഷെ നല്ല ഉറക്കത്തിൽ ആണെന്ന രീതിയിൽ തകർത്തു അഭിനയിച്ചു കിടക്കുക ആണ് “ശോ… ഇതു എന്തൊരു ഉറക്കം ആണോ..എത്ര വട്ടം വിളിച്ചു. കുളിച്ചു വിളക്ക് ഒന്ന് കൊളുത്തിയിരുന്നുങ്കിൽ ” അവനിൽ നിന്നും പ്രതികരണം ഒന്നും കിട്ടാതെ വന്നപ്പോൾ ഗൗരി എഴുനേറ്റു താഴേക്ക് പോയി. അല്പം കഴിഞ്ഞതും ഒരു മൂളി പ്പാട്ട് ഒക്കെ പാടി കൊണ്ട് മഹി എഴുനേറ്റ്. താൻ നാട്ടിൽ ഉള്ളപ്പോൾ ഒക്കെ അമ്മ കാലത്തെ തന്നെ കുത്തി പൊക്കി എഴുനേൽപ്പിക്കും.

നേരെ പല്ല് തേപ്പും കുളിയും കഴിഞ്ഞു എന്നിട്ട് അമ്പലത്തിലേക്ക് തൊഴാനായി പറഞ്ഞു വിടുന്നത് പതിവ് ആണ്. അമ്മയെ കാണാഞ്ഞിട്ട് എന്തോ വല്ലാത്ത വിഷമം.. എന്തായാലും ബാംഗ്ലൂർ വരെ ഒന്ന് പോണം.. ഒപ്പം ഗൗരിയും ആയിട്ട്.. കല്യാണം കഴിഞ്ഞു ഇത്രയും ദിവസം ആയിട്ടു പോലും എവിടേക്കും ഒരു യാത്ര പോലും പോയിരുന്നില്ല… അവിടെ ചെന്നിട്ട് അമ്മയെയും കൂട്ടി തിരികെ പോരാം..അവൻ തീരുമാനിച്ചു. . കുളി ഒക്കെ കഴിഞ്ഞു അവൻ നേരെ പൂജാ മുറിയിലേക്ക് പോയി.

ഗുരുവായൂരപ്പന്റെ മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു.. എന്റെ ഗൗരികുട്ടിയോടുപ്പം മതിയാവോളം കഴിയാൻ ആയുസും ആരോഗ്യവും തരണേ കണ്ണാ…. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ അടുക്കളയിലേക്ക് ചെന്നു. പിന്തിരിഞ്ഞു നിന്ന് കൊണ്ട് എന്തൊക്കെയോ തകൃതി ആയി ചെയ്യുക ആണ് ഗൗരി. കുളി കഴിഞ്ഞു മുടി ഒക്കെ ടവൽ കൊണ്ട് പൊക്കി കെട്ടി വെച്ചിട്ടുണ്ട് അവൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് ചെന്നു. തന്റെ ഇരു കരങ്ങളും കൊണ്ട് അവളുടെ അണിവയറിൽ ബന്ധിച്ചതും ഗൗരി നിന്നിടത്തു നിന്നും പൊങ്ങി പോയി.

അപ്പോളേക്കും അവന്റെ താടി രോമങ്ങൾ അവളുടെ പിൻ കഴുത്തിൽ ഇക്കിളി കൂട്ടി തുടങ്ങിയിരുന്നു.. “മഹിയേട്ടാ…..” പെണ്ണവൾ ഒന്ന് കുതറി. “ഹ്മ്മ്…..” അവളുടെ കാതോരം അവന്റെ ശബ്ദം.. “ഇതെന്താ ഈ കാട്ടുന്നെ…. വിട് മഹിയേട്ടാ ” അപ്പോളേക്കും മഹി അവളെ ബലമായി പിടിച്ചു തന്നിലേക്ക് തിരിച്ചു നിറുത്തി. ഗൗരി ആണെങ്കിൽ മുഖം കുനിച്ചു നിൽക്കുക ആണ്. അവൻ മെല്ലെ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി. ഗൗരി……… അവൻ അവളിലേക്ക് കൂടുതൽ അടുത്തതും അവൾ അവനെ തള്ളി മാറ്റി. “മഹിയേട്ടാ….. നിങ്ങളുടെ വഷളത്തരം നടത്തേണ്ടത് ഈ അടുക്കളയിൽ വെച്ചാണോ ” കപട ദേഷ്യത്തിൽ പറയുക ആണ് പെണ്ണു.

“എങ്കിൽ നീ ബെഡ് റൂമിലേക്ക് വാടി…. അതാകുമ്പോൾ കുഴപ്പമില്ല ല്ലോ…” . മഹി അവളെ അടിമുടി നോക്കിയപ്പോൾ പെണ്ണൊന്നു പൂത്തുലഞ്ഞു. “എനിക്ക് ഇവിടെ കുറച്ചു ഏറെ ജോലികൾ ഉണ്ട്….. മഹിയേട്ടൻ ഈ കോഫി ഒന്ന് കുടിയ്ക്ക് ” അവൾ ഒരു കപ്പിലേക്ക് കോഫി പകർന്നു അവനു കൊടുത്തു. അത് മേടിച്ചു കൊണ്ട് അവൻ അവിടെ കിടന്ന ഒരു കസേരയിൽ പോയി ഇരുന്നു. “ഇന്ന് എന്താ ഇത്ര കാര്യം ആയിട്ട് പരിപാടി ” “ഏട്ടൻ ഇന്ന് ഉച്ചയ്ക്ക് വരുവോ.. “? “പറ്റുമെങ്കിൽ വരാം ഗൗരി…….” “ശ്രെമിക്കണേ ഏട്ടാ ” “ആഹ് ” അപ്പോളേക്കും അവന്റെ ഫോണിലേക്ക് ടീച്ചറമ്മ യുടെ കാൾ വന്നു. “മോനേ……”

“എന്താ അമ്മേ… ഇത്ര കാലത്തെ ” “നിന്റെ പിറന്നാൾ അല്ലേടാ……” “മ്മ്…..” അപ്പോളേക്കും ഫോൺ ഹിമ മേടിച്ചു കഴിഞ്ഞു.. “ഹെലോ മഹി…..” “ആഹ് ഏടത്തി…..” “ഹാപ്പി ബർത്തഡേ ടാ ” “ഓഹ് താങ്ക് യു…..” “എന്താണ് ഇന്ന് പ്രോഗ്രാം ഒക്കെ.. ഭാര്യ യെ കൂട്ടി കറങ്ങാൻ പോകുന്നുണ്ടോ ” “ഓഹ് ഇല്ലന്നേ…. പതിവ് പോലെ ഓഫീസിൽ പോകണം… കുറച്ചു പെന്റിങ് വർക്ക്‌ ഒക്കെ ഇണ്ട്…. പിന്നെ ഏട്ടനും കുഞ്ഞും ഒക്കെ എവിടെ ” “വാവ ഉണർന്നില്ല…. പിന്നെ ഏട്ടന് കൊടുക്കാം കേട്ടോടാ ” .. അതിന് ശേഷം മഹിയുടെ പെങ്ങൾ കൃഷ്ണ വിളിച്ചു, പിന്നീട് ചോട്ടിയും ക്യതിയിം….

അതു കഴിഞ്ഞു ഓഫീസിൽ നിന്നും ആരൊക്കെയോ വിളിച്ചു.. എല്ലാവരും പിറന്നാൾ ആശംസകൾ പറയുമ്പോളും ഗൗരിക്ക് വല്ലാത്ത വിഷമം ആണ് തോന്നിയെ.. ആദ്യം ഒന്ന് വിഷ് ചെയ്യണം എന്നൊക്കെ ഓർത്തു ആണ് ഇന്നലെ കിടന്നത്. കാലത്തെ ഒരുപാട് തവണ താൻ വിളിച്ചതും ആണ്… എന്നിട്ട് ആണെങ്കിൽ മഹിയേട്ടൻ കണ്ണ് തുറന്നില്ല…. മുഖം വീർപ്പിച്ചു കൊണ്ട് ഓരോ ജോലി യും ചെയ്യുന്നവളെ നോക്കി മഹി കാലുകൾ രണ്ടും ഇളക്കി കൊണ്ട് കസേരയിൽ ഇരിക്കുക ആണ്. പെണ്ണിന്റെ വാട്ടം കണ്ടപ്പോൾ കാര്യം അവനു ഏറെ കുറെ മനസിലായി..

“ഗൗരി… ഇന്ന് എന്തെ ബർത്തഡേ ആണ് കേട്ടോ….തനിക്ക് അറിയില്ലായിരുന്നു ല്ലേ ” “അറിഞ്ഞിട്ട് എന്ത് ചെയ്യാനാ…” അവനോട് കടുപ്പിച്ചു ചോദിക്കുന്നവളെ കണ്ടതും അവനു ഉള്ളിൽ ചിരി പൊട്ടി. “ഗൗരി….പെട്ടന്ന് നിനക്ക് എന്ത് പറ്റിടോ ” അറിയാത്ത ഭാവത്തിൽ അവൻ ഗൗരിയേ നോക്കി “പറ്റിയത് എന്താണ് എന്ന് പറയാൻ എനിക്ക് മനസില്ലാ ” “മ്മ്… ആയിക്കോട്ടെ…..” അവൻ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റ്. “താൻ എന്താ ഗൗരി എന്നേ ഒന്ന് വിഷ് പോലും ചെയ്യഞ്ഞത്… എന്റെ ഫാമിലി യിൽ എല്ലാവരും വിളിച്ചത് താനും കേട്ടത് അല്ലേ ” . “വേണ്ടപ്പെട്ടവർ എല്ലാം വിഷ് ചെയ്തു കഴിഞ്ഞല്ലോ… ഏട്ടന് സന്തോഷവും ആയില്ലേ…

ഇനി എന്തിനാ ഈ ആരോരുമില്ലാത്തവളുടെ ആശംസകൾ ഒക്കെ കേൾക്കാൻ നിൽക്കുന്നെ….” അവൾ അടുക്കളയുടെ ഡോർ തുറന്നു മുറ്റത്തേക്ക് ഇറങ്ങി. ചൂലെടുത്തു മുറ്റം അടിച്ചു വാരാൻ തുടങ്ങി. ഇത്ര നേരത്തെ എല്ലാവരും വിളിക്കും എന്ന് കരുതിയത് പോലും ഇല്ല….. ശോ….. കഷ്ടം ആയി പോയി. ഒരു ചെറിയ കുശുമ്പ് അവളുടെ ഹൃദയത്തിൽ വന്നു എത്തി നോക്കി. അടിച്ചു വാരൽ ഒക്കെ കഴിഞ്ഞു അവൾ അടുക്കളയിലേക്ക് വന്നു. ഇഡലി യും സാമ്പാറും ആയിരുന്നു ബ്രേക്ഫാസ്റ്…. മഹിക്ക് ആണെങ്കിൽ ചമ്മന്തി ഇഷ്ടം ആണ്. അതുകൊണ്ട് അവൾ അല്പം നാളികേരം ചിരവി.. വേഗത്തിൽ അരച്ചെടുത്തു. “ഗൗരി……”

മുകളിലെ മുറിയിൽ നിന്നും മഹിയിടെ വിളിയൊച്ച.. അവൾ അവിടേക്ക് ചെന്നു. “എന്താ ” “എന്റെ ഫോൺ കണ്ടൊ….” “ഇല്ല്യ ” “ഞാൻ ഇവിടെ വെച്ചത് ആയിരുന്നു…..” “വെച്ച സ്ഥലത്തു നോക്ക്.. അല്ലാതെ കിടന്നു വിളിച്ചു കൂവാതെ ” നെറ്റി ചുളിച്ചു കൊണ്ട് പറയുന്നവളുടെ അരികിലേക്ക് ഒറ്റ കുതിപ്പിന് മഹി ചെന്നു. “എന്താടി നിനക്ക്… കുറച്ചു നേരം ആയല്ലോ തുടങ്ങിയിട്ട്…. എന്തെങ്കിലും ചോദിച്ചാൽ ഇങ്ങനെ അവിടേം ഇവിടേം തൊടാതെ ആണോ മറുപടി പറയുന്നേ ” “ആഹ് .. തത്കാലം അങ്ങനെ ആണ്…. ” അവൾ മുഖം വെട്ടിച്ചു. പെട്ടന്ന് ആണ് മഹി അവളെ തന്റെ കൈകളിലേക്ക് കോരി എടുത്തത്.. “വിടുന്നുണ്ടോ മര്യാദക്ക് ” ഗൗരിടെ ശബ്ദം ഉയർന്നു. “ഇല്ലെങ്കിൽ നീ എന്ന ചെയ്യും..

കൊണ്ട് പോയി കേസ് കൊടുക്കുമോ ” അവൻ അവളെ മെല്ലെ ബെഡിലേക്ക് കിടത്തി. പിടഞ്ഞെഴുന്നേൽകാൻ തുടങ്ങിയ ഗൗരിയെ അല്പം ബലം പ്രയോഗിച്ചു അവൻ വീണ്ടും കിടത്തി. അവളുടെ ഇരു കൈകളും ബന്ധിച്ചു കൊണ്ട്. “നീ കുറെ നേരം ആയല്ലോ തുടങ്ങിയിട്ട്… എന്താ നിന്റെ പ്രശ്നം പറയു…” “മഹിയേട്ടാ…. എനിക്ക് എഴുനേറ്റ് പോണം… മാറിയ്ക്കെ…” “ഇല്ലങ്കിലോ…” “നീ എന്തിനാ ഇത്ര വയലന്റ് ആവുന്നേ…മ്മ് ” അവൻ ചോദിച്ചതും കണ്ടു അവളുടെ മിഴികളിൽ ഒരു നീരുറവ പൊട്ടി തുടങ്ങിയത്. “ഗൗരി…” അവൻ മെല്ലെ കൈകൾ അയച്ചു. ഗൗരി അപ്പോൾ എഴുനേറ്റ് ഇരുന്നു. അപ്പോളേക്കും കവിൾത്തടങ്ങളെ ചുമ്പിച്ചു കൊണ്ട് കണ്ണീർ ഒഴുകി തുടങ്ങി.

അതു കണ്ടതും മഹി ഒന്ന് വല്ലതെ ആയി. “ഗൗരി…. എന്ത് പറ്റിടാ… എന്തിനാ കരയുന്നെ ” “ഞാൻ എത്ര വട്ടം വിളിച്ചത് ആണ്.. കണ്ണ് തുറന്നു പോലും ഇല്ല ല്ലോ…. എന്നിട്ട്…..” അത് കേട്ടതും അവൻ പൊട്ടി ചിരിച്ചു. എടി കുശുമ്പി പാറു… നീ ആളു കൊള്ളാലോ… പെട്ടന്ന് അവൾ അവനെ ഇറുക്കെ പുണർന്നു… അവന്റ കവിളിൽ തന്റെ അധരം ചേർത്തു.. “ഹാപ്പി ബർത്ത്ടേ മഹിയേട്ടാ ” “അങ്ങനെ അല്ലാലോ നീ നേരത്തെ വിളിച്ചത്… തെമ്മാടി എന്നോ മറ്റോ അല്ലേ ” അവൻ ചൂണ്ടു വിരൽ താടിമേൽ മുട്ടിച്ചു കൊണ്ട് അവളെ നോക്കി. പെട്ടന്ന് അവളുടെ മുഖത്ത് പല ഭാവങ്ങൾ മിന്നി മാഞ്ഞു. മഹിയെ നോക്കിയപ്പോൾ ഒരു പുരികം ഉയർത്തി അവൻ എന്താണ് എന്ന് ചോദിച്ചു.

ഒന്നുമില്ലെന്ന് പുഞ്ചിരി യോട് കൂടി ചുമൽ ചലിപ്പിച്ചു കാണിച്ചു കൊണ്ട് അവൾ എഴുനേറ്റ് . “അതേയ്… എന്റെ ഗൗരിക്കുട്ടി തന്നെ ആണ് കേട്ടോ ആദ്യം വിഷ് ചെയ്തത്….. ഇനി ആ പരിഭവം വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ എടുത്തു മാറ്റിയേക്കണേ ” വാതിൽക്കൽ എത്തിയതും കേട്ട് മഹിയുടെ വാക്കുകൾ. വല്ലാത്തൊരു ചിരി യോട് കൂടി അവൾ ഓരോ സ്റ്റെപ്പും ഇറങ്ങി താഴെയ്ക്ക് പോയിരിന്നു. *** രാവിലെ നേരത്തെ തന്നെ മഹി ഓഫീസിലേക്ക് പോയി. ഉച്ച ആകുമ്പോൾ തിരിച്ചു എത്തുവാൻ. ഗൗരി അപ്പോളേക്കും പരിപ്പ് കറി,അവിയൽ, കാളൻ, തോരൻ, മെഴുക്കുവരട്ടി, ഇഞ്ചി കറി, ബീറ്റ്റൂട്ട് പച്ചടി, മത്തൻ എരിശ്ശേരി… കൂട്ട് കറി, പച്ച മോര് , എല്ലാം ഉണ്ടക്കി വെച്ചു കഴിഞ്ഞു.

എന്നിട്ട് പായസത്തിന്റെ പണി പ്പുരയിൽ ആയിരുന്നു. കൃത്യം ഒരു മണി ആയപ്പോൾ എല്ലാ ജോലികളും തീർത്തു കൊണ്ട് അവൾ ഒന്നൂടെ ദേഹം ഒക്കെ കഴുകാനായി മുറിയിലേക്ക് പോയി. വേഷം മാറ്റി വന്നവൾ നീലകണ്ണാടിയുടെ മുന്നിൽ നിന്നു. മുഖത്തു അല്പം പൌഡർ ഇട്ടു. കണ്ണിൽ നിറയെ കടുപ്പത്തിൽ കുറച്ചു കരി എഴുതി.. അല്പം വലിപ്പം ഉള്ള ഒരു പൊട്ടും കുത്തി നെറുകയിൽ സിന്ദൂരം ഇട്ടു ചുവപ്പിച്ചു. കണ്ണാടിയിലേക്ക് നോക്കി. ആഹാ… ഇന്ന് എന്റെ ഗൗരിക്കുട്ടി മൊഞ്ചത്തി ആയല്ലോ….. മഹിയേട്ടന്റെ കണ്ട്രോൾ മുഴുവൻ കളയല്ലേ പെണ്ണേ….

തന്റെ അന്തരത്മാവ് മന്ത്രിക്കുന്നത് കേട്ടതും അവളുടെ കവിളിൽ ചുവപ്പ് രാശി പടർന്നു. കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടതും അവൾ താഴേക്ക് ഓടി. “മഹിയേട്ടൻ വന്നോ ദൈവമേ ” അവൾ ചെന്നു വാതിൽ തുറന്നു. ഒരു നിമിഷം മുന്നിൽ നിൽക്കുന്നവളെ നോക്കി എല്ലാം മറന്ന് മഹി അങ്ങനെ അവിടെ നിലയുറപ്പിച്ചു. അവന്റ നോട്ടത്തിൽ പെണ്ണിന് നാണം വന്നു.. “മഹിയേട്ടൻ വന്നിട്ട് ഒരുപാട് നേരം ആയോ ” ചെറിയ പതർച്ചയോടെ അവൾ ചോദിച്ചു.. “ഹേയ് ഇല്ല…. എത്തിയതേ ഒള്ളു ” അവൾക്ക് പിന്നാലെ അകത്തേക്ക് കയറിയിട്ട് മഹി ഡോർ ലോക്ക് ചെയ്ത്.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: രഞ്ജു രാജു

കാർത്തു ഉണർന്ന് വന്നപ്പോൾ ധരൻ റൂമിൽ ഇല്ലായിരുന്നു. തലേ രാത്രിയിൽ നടന്ന കാര്യങ്ങൾ അപ്പോളാണ് അവൾക്ക് തന്റെ മനസിലേക്ക് കടന്ന് വന്നത്. ഈശ്വരാ….. ഇയാള് രണ്ടും കല്പ്പിച്ചു ഉള്ള പുറപ്പാടാണോ ആവോ…കൂടുതൽ വിളച്ചിൽ എടുത്താൽ അയാളെ തട്ടി ക്കളയും ഞാന്.. അല്ല പിന്നേ… പിറു പിറുത്തു കൊണ്ട് ഇറങ്ങി വരിക ആയിരുന്നു കാർത്തു. . അപ്പോളാണ് കണ്ടത് ദേവമ്മ യുടെ മടിയിൽ തല വെച്ചു കിടക്കുന്ന ധരനെ…. മകന്റെ മുടിയിഴകളിൽ കൂടി വിരലോടിച്ചു കൊണ്ട് സെറ്റിയിൽ ചാരി കണ്ണുകൾ അടച്ചു ഇരിക്കുക ആണ് അമ്മ… അമ്മയുടെ വാത്സല്യം ആവോളം അനുഭവിച്ചുകൊണ്ട് കിടക്കുക ആണ് ധരൻ.. അമ്മയ്ക്ക് അറിയോ…

എത്രമാത്രം ഞാൻ കൊതിച്ചിട്ടുണ്ടെന്ന് ഇങ്ങനെ ഒരു നിമിഷത്തിനായി……. ധരൻ പറയുന്നത് കേട്ട് കൊണ്ട് കാർത്തു പിന്നിലേക്ക് ഒതുങ്ങി നിന്നു. “പോട്ടെ മോനെ… സാരല്യ… ഒക്കെയും നമ്മുടെ വിധി ആണ്…. അങ്ങനെ കരുതിയാൽ മതി… ” ദേവമ്മ അവനെ അശ്വസിപ്പിച്ചു… എന്റെ അമ്മയുടെ മടിയിൽ ഇങ്ങനെ കിടക്കാൻ ഒരിക്കൽ എങ്കിലും കഴിയണേ എന്ന് ഞാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട് അമ്മേ….. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്…. അവന്റ ശബ്ദം ഇടറി. “ഭഗവാൻ അതു ഒക്കെ യും സാധിച്ചു തന്നല്ലോ ദേവാ…. ഇതൊക്ക കാണാൻ മോന്റെ അച്ഛൻ ഇല്ലാതെ പോയ്‌…. ആ ഒരു ദുഃഖം മാത്രം ഒള്ളു അമ്മയ്ക്ക്…..” അല്പം സമയത്തേയ്ക്ക് അമ്മയുടെയും മകന്റെ യും യാതൊരു ശബ്ദവും കേൾക്കാതെ വന്നു. ഇരുവരും വല്ലാത്ത വിഷമത്തിൽ ആണെന്ന് അവൾക്ക് തോന്നി..

കല്ലു അവരുട അടുത്തേക്ക് വന്നു. ദേവമ്മേ…. അവളുടെ വിളിയൊച്ച കേട്ടതും ധരൻ ആണ് ആദ്യം മുഖം ഉയർത്തിയത് അവന്റെ കണ്ണൊക്കെ ചുവന്നു കിടക്കുന്നത് കണ്ടപ്പോൾ,കാർത്തു വിന് വിഷമം ആയി. “ആഹ് മോളുണർന്നോ….” ദേവമ്മ അവളെ നോക്കി പുഞ്ചിരി ച്ചു.. ധരൻ അപ്പോളും അമ്മയുടെ മടിയിൽ കിടക്കുക ആണ്. . “ഇവിടെ വന്നു ഇരിക്കു മോളെ ” ദേവമ്മ വിളിച്ചു എങ്കിലും കാർത്തു അവിടെ തന്നെ നിന്നു. “മോളെ…..നീ എന്താ ഇങ്ങനെ നിൽക്കുന്നെ… ഇങ്ങട് വരു കുട്ടി…” “ഞാൻ… ഞാൻ കോഫി എടുക്കാം…” പെട്ടന്ന് തന്നെ അവൾ അടുക്കളയിലേക്ക് പോയ്‌. അവരുടെ രണ്ടാളുടെയും ലോകത്തു താൻ ഒരു അധിക പറ്റായോ എന്ന് കാർത്തു ചിന്തിച്ചു…

അമ്മയും മകനും കുറച്ചു സമയം തനിച്ചു ഇരിക്കട്ടെ… ഫ്രിഡ്ജിൽ നിന്നും പാൽ എടുത്തു അവൾ പൊട്ടിച്ചു ഒഴിച്ച് തിളപ്പിക്കാനായി വെച്ചു. ഹാഫ് കുക്കട് ചപ്പാത്തി ഇരിപ്പുണ്ട്.. പിന്നെ ഇന്നലെ രാത്രിയിൽ വാങ്ങിയ കറികളുടെ ബാക്കിയും.. അതൊക്കെ വെച്ചു ബ്രേക്ക്‌ ഫാസ്റ്റ് അഡ്ജസ്റ്റ് ചെയ്യാം എന്ന് അവൾ തീരുമാനിച്ചു. പാൽ തിളച്ചു വന്നപ്പോൾ പൊടിയും പഞ്ചസാര യും ചേർത്ത് ഇളക്കി യോജിപ്പിച്ചു.. മൂന്നു കപ്പിലായി കാപ്പി പകർന്നു എടുത്തു കൊണ്ട് കാർത്തു വീണ്ടും സ്വീകരണ മുറിയിലേക്ക് ചെന്നു. ധരൻ ആരെയോ ഫോൺ വിളിക്കുന്നുണ്ട് തങ്ങളുടെ ബെഡ് റൂമിൽ നിന്നു കൊണ്ട്..

അവൾ ദേവമ്മ ക്ക് ഉള്ളത് അവരുടെ കൈയിൽ കൊടുത്ത ശേഷം ധരന്റെ അടുത്തേക്ക് ചെന്നു,… കോഫി മേശമേൽ വെച്ച ശേഷം അവനെ ഒന്ന് നോക്കി… പെട്ടന്ന് അവൻ അവളോട് അവിടെ നിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഫോണിൽ സംസാരിക്കുന്നത് ഗിരി യോട് ആണെന്ന് അവൾക്ക്ക് അപ്പോള് മനസിലായി.. ഫോൺ വെച്ച ശേഷം ധരൻ കർത്തുവിന്റെ അടുത്തേക്ക് ചെന്നു “നിനക്ക് ഓഫീസിൽ ജോലി തുടരണം എന്ന് നിർബന്ധം ഉണ്ടോ…”? “ങ്ങേ….” “നിനക്ക് ഇനിയും ജോലിക്ക് വരാൻ താല്പര്യം ഉണ്ടോ എന്ന്….മനസിലായില്ലേ ” “ഇല്ല…..” പെട്ടന്ന് തന്നെ അവൾ മറുപടി കൊടുത്തു. “Hm…… ഓക്കേ….” അവൻ വീണ്ടും ഫോൺ എടുത്തു ആരെയോ വിളിച്ചു. ഹെലോ…. ആഹ്,ഗിരി….അലoകൃത യേ എന്നാൽ എന്റെ പി എസ് ആയിട്ട് appoint ചെയ്യാം അല്ലേ…

കാർത്തിക ഇനി വരുന്നില്ല എന്നാണ് പറയുന്നത് ” . ഡോറിന്റെ അടുത്ത് എത്തിയപ്പോൾ ആണ് കാർത്തു അതു കേട്ടത്.. പെട്ടന്നവൾ പിന്തിരിഞ്ഞു നിന്നു.. “അതേയ്…ഞാൻ ജോലി നിറുത്തുന്നില്ല…. രണ്ട് വർഷം കൂടി കഴിഞ്ഞേ രാജി വെയ്ക്കുന്നുള്ളു..ഗിരി യോട് പറയു…..” തന്നെ നോക്കി തെല്ലു കുറുമ്പോടെ പറയുന്നവളെ നോക്കി ധരൻ അല്പം സമയം നിന്നു…. “നീ അല്ലേ ഇപ്പൊ പറഞ്ഞത്, ഇനി മുതൽ വരുന്നില്ല എന്ന്….” “ആഹ്.. അത് പിന്നെ.. ഞ… ഞാൻ ഓർക്കാതെ പറഞ്ഞതാ..പെട്ടന്ന് ആലോചിച്ചപ്പോൾ തോന്നി, വെറുത വീട്ടിൽ ഇരുന്നു ബോർ അടിക്കാതെ പോരാം എന്ന്…കിട്ടുന്ന സാലറി കരയുകയും വേണ്ട…” “ഇതൊന്നും കുറച്ചു മുന്നേ ആലോചിച്ചില്ലേ ”

“എങ്ങനെ ആയാലും ഇപ്പൊ എന്താ….” “എന്നാൽ പെട്ടന്ന് റെഡി ആവൂ…” അവൻ ക്ലോക്കിലേക്ക് നോക്കി.. കാർത്തു വേഗം ദേവമ്മ യുടെ അടുത്തേക്ക് പോയ്‌. ദേവമ്മേ…. എന്താ മോളെ.. അമ്മയ്ക്ക് ഇവിടെ ഒറ്റയ്ക്ക് ഇരിക്കാൻ പേടി ഉണ്ടോ….? “എന്തെ. കുട്ടി ” “അല്ല… ഞാൻ അങ്ങട് ജോലിക്ക്പോയാലോ എന്നോർക്കുക ആയിരുന്നു… ധരൻ പറഞ്ഞു വേഗം റെഡി ആവാൻ..” “മോള് പൊയ്ക്കോ…. ഞാൻ ഇവിടെ ഇരുന്നോളാം….” “അമ്മ ഒറ്റയ്ക്ക് ഇരിക്കേണ്ട… ഞാൻ ലക്ഷ്മി അമ്മയുടെ അടുത്ത് കൊണ്ട് വിടാം… റെഡി ആയിക്കോളു” അവരുട സംഭാഷണം കേട്ട് കൊണ്ട് വരുക ആയിരുന്നു ധരൻ.. “അതിന്റെ ഒന്നും ആവശ്യം ഇല്ല മോനെ…എനിക്ക് പേടി ഒന്നും ഇല്ല … ഇവിടെ അടുത്ത് ഒക്കെ വീടുകൾ ഉണ്ട് താനും…തന്നെയുമല്ല ഇവിടെ സാധനങ്ങൾ അറേഞ്ച് ചെയ്യണ്ടേ…” “പറഞ്ഞ പോലെ അതു ശരിയാണല്ലോ…..

എങ്കിൽ പിന്നെ ഞാൻ രണ്ട് ദിവസം കഴിഞ്ഞു ജോലിക്ക് പോയ്കോളാം അമ്മേ…” കാർത്തു പറഞ്ഞു. “വേണ്ട മോളെ…നീ പൊയ്ക്കോ ന്നേ…. ” “അമ്മേ… കാർത്തിക പറഞ്ഞത് പോലെ അവള് രണ്ട് ദിവസം കഴിഞ്ഞു ജോലിക്ക് വന്നോളും… അമ്മ ഒറ്റയ്ക്ക് എല്ലാം കൂടി ചെയ്തു കഷ്ടപ്പെടേണ്ട…” “അത് മതി ദേവമ്മേ…. ധരൻ പറഞ്ഞത് പോലെ ചെയ്യാം….” അതും പറഞ്ഞു കൊണ്ട് അവൾ ധരനെ നോക്കിയതും കണ്ടു ആ മുഖത്തെ ദേഷ്യം.. വെട്ടി തിരിഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് കയറി പോയി പെട്ടന്ന് അവൾക്ക് ഒന്നും മനസിലായില്ല… കാർത്തിക……എന്റെ സോക്സ് എവിടെ അവൻ ഉറക്കെ വിളിച്ചു. “ഇതെന്താ ഇപ്പോ…. ഇതൊന്നും പതിവില്ലാലോ എന്ന് കരുതി അവൾ റൂമിലേക്ക് ചെന്നു. അകത്തേക്ക് കയറിയതും ഡോർ ലോക്ക് ചെയ്ത ശേഷം ധരൻ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു..

പിന്നിൽ നിന്നും അവളെ ഇറുക്കി പുണർന്നു കൊണ്ട്,ധരൻ അവളുടെ പിൻ കഴുത്തിൽ ആഞ്ഞു കടിച്ചു. ആഹ്… ദേവമ്മേ….. അവൾ ഉറക്കെ നിലവിളിക്കാൻ തുടങ്ങി യതും അവൻ അവളുടെ വായ മൂടി ടി….നിന്നോട് ഞാൻ ഇന്നലെ രാത്രിയിൽ എന്താണ് പറഞ്ഞെ…. ധരൻ അവളെ പിടിച്ചു തനിക്ക് അഭിമുഖം ആയി നിറുത്തി.. എന്ത് പറഞ്ഞുന്നാ…നിങ്ങള്…. ഹോ… നിക്ക് വേദനിക്കുന്നു.. അവൾ കൈ പുറകോട്ട് വെച്ചു തന്റെ പിൻ കഴുത്തിലേക്ക് തൊട്ടു.. “ഇനി മേലിൽ എന്നെ നീ പേര് വിളിക്കണ്ട…. കേട്ടല്ലോ….”

ഓഹ് അതാണോ കാര്യം… ആഹ് അതെ.. അതങ്ങട് പറഞ്ഞാൽ പോരേ… ഇങ്ങനെ ഒക്കെ ചെയ്യണോ ധരൻ… അവൾക്ക് ചെറുതായി ദേഷ്യം വന്നു. ടി….. നീ പിന്നേ…… അയ്യോ സോറി…. എന്ന് പറഞ്ഞു കൊണ്ട് അവൾ ഡോർ തുറന്നു ഓടാൻ ഭാവിച്ചു. നീ എങ്ങോട്ടാ ഈ പായുന്നെ, അവിടെ നിക്കെടി…. ധരൻ അവളെ തടഞ്ഞു .. ദേ… ഞാൻ ദേവമ്മയോട് പറഞ്ഞു കൊടുക്കും കേട്ടോ…. മകൻ കാണിക്കുന്ന വഷളത്തരം….. ഹ്മ്മ്… ചെല്ല്… ചെന്നു പറഞ്ഞു കൊടുക്ക്… കൂട്ടത്തിൽ ഇതും കൂടെ……….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിവേദ്യ ഉല്ലാസ്‌

എന്താ പ്രിയ തനിക്ക് വിഷമം ആയോ…. കാതിൽ അവന്റെ ശബ്ദം… ഒപ്പം അവന്റെ നേർത്ത ചുടു നിശ്വാസവും… “ടോ… നോക്കി നിൽക്കാതെ വേഗം റെഡി ആകൂ… ” “എവിടേക്ക്…..” “അതോ .. താനും എന്റെ ഒപ്പം വരുന്നു…… എന്തെ വരാൻ മനസില്ലെ….” “അതുകൊണ്ട് അല്ല… ഏട്ടൻ മുൻപേ പറഞ്ഞില്ലേ എന്നോട് പറയാൻ…” “അത് ഞാൻ വെറുതെ പറഞ്ഞത് ആണ് എന്റെ പ്രിയേ…തനിക്ക് വേണ്ട ഡ്രസ്സ്‌ ഒക്കെ എടുത്തു വെയ്ക്കു….” “എവിടെ ആണ് എന്ന് ഒന്ന് പറയുമോ ഏട്ടാ… എനിക്ക് ടെൻഷൻ ആയിട്ട് വയ്യ..” “എന്തിനു…. അതിന്റെ ഒന്നും ആവശ്യം ഇല്ല പ്രിയാ….” പിന്നീടു ഒന്നും ചോദിക്കാതെ അവൾ മുറിയിൽ നിന്നു ഇറങ്ങി പോകുവാൻ തുടങ്ങി അതു കണ്ടതും അവൻ പ്രിയയെ വിളിച്ചു….

“Ok ഇനി അതിന്റ പേരിൽ ഒരു വിഷമം വേണ്ട……. നമ്മൾ ഗുരുവായൂർ പോകുവാ…. കണ്ണനെ തൊഴാൻ…..” “ങേ…. സത്യം ആണോ…”അവളുടെ വിടർന്ന കണ്ണുകൾ ഒന്നുടെ വികസിച്ചതായി അവനു തോന്നി… “മ്മ്…. താൻ വരുന്നുണ്ടോ….” “ഉവ്വ്….”അവളുടെ ഉള്ളം തുടിച്ചു.. “എങ്കിൽ എന്താണ് എന്ന് വെച്ചാൽ എടുത്തു വെയ്ക്കു…” “മ്മ്…” അവൾ സന്തോഷം കൊണ്ട് മതിമറന്നു.. പെട്ടന്ന് തന്നെ ഈ വിവരം എല്ലാവരോടും പറഞ്ഞു.. അരുന്ധതി ക്ക് സന്തോഷം ആയി… ഭഗവാൻ എല്ലാം നേരെ ആക്കും എന്ന് അവർ വിശ്വസിച്ചു. അങ്ങനെ നിരഞ്ജനും പ്രിയയും ഗുരുവായൂർക്ക് യാത്ര തിരിച്ചു. പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുന്നു എങ്കിലും കണ്ണനെ കാണാൻ അവളുടെ ഉള്ളം തുടിച്ചു….

നിരഞ്ജൻ അവളോട് ഓരോ കാര്യങ്ങൾ ചോദിക്കുന്നുണ്ട്…. മറുപടി അവൾ ഒന്ന് രണ്ടു വാക്കുകളിൽ ഒതുക്കി.. ഏകദേശം ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ നമ്മൾ ഗുരുവായൂർ എത്തും…. അവൻ പറഞ്ഞു… ഇടക്ക് ഫോണ് ശബ്ധിച്ചു…. നോക്കിയപ്പോൾ നീലിമയുടെ ഡോക്ടർ ആണ് വിളിക്കുന്നത്… എന്താണ് ഇപ്പോൾ ഒരു വിളി…. അവൻ വണ്ടി നിർത്തിയിട്ട് ഫോൺ അറ്റൻഡ് ചെയ്തു… എത്ര യും പെട്ടന്ന് നിരഞ്ജനോട് ഹോസ്പ്പിറ്റലിൽ വരാൻ പറഞ്ഞിട്ട് ഡോക്ടർ ഫോൺ വെച്ച് കഴിഞ്ഞു.. എന്തോ ആപത്തു സംഭവിച്ചെന്ന് അവനു തോന്നി.. അവൻ പ്രിയയെം കൂട്ടി കാറും തിരിച്ചു പാഞ്ഞു.. ഈശ്വരാ…. എന്തിനാണ് ആ ഡോക്ടർ അത്യാവശ്യം ആയിട്ട് വിളിച്ചത്….

നീലിമയ്ക്ക് ഒന്നും സംഭവിക്കരുതേ എന്ന് പ്രിയ പ്രാർത്ഥിച്ചു…. സന്ധ്യ മയങ്ങിയിരുന്നു അവർ ഹോസ്പിറ്റലിൽ എത്തിച്ചേർന്നപ്പോൾ… വണ്ടി പാർക്ക്‌ ചെയ്തിട്ട് രണ്ടാളും വേഗം ഡോക്ടർ ടെ റൂമിലേക്ക് പോയി. ഹോസ്പിറ്റലിൽ ചെന്നപ്പോൾ കണ്ട ആളെ കണ്ടു നിരഞ്ജൻ അവനെ തന്നെസൂക്ഷിച്ചു നോക്കി.. താടിയൊക്കെ വളർത്തിയ ഒരു ചെറുപ്പക്കാരൻ ഡോക്ടറുടെ മുറിയിൽ.. ശിവ….. നിരഞ്ജൻ അവനെ പതിയെ വിളിച്ചു… കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ശിവയെ കണ്ടു നിരഞ്ജൻ അന്തം വിട്ടു നിൽക്കുകയാണ്.. നിരഞ്ജൻ ഇരിക്ക….ഡോക്ടർ പറഞ്ഞു… നിരഞ്ജന് പക്ഷെ ഇരിക്കാൻ കഴിഞ്ഞില്ല, അവനു ആകെ ടെൻഷൻ ആണ്.. ശിവ…..

അവൻ മടങ്ങി വന്നിരിക്കുന്നു…. ആഹ് നിരഞ്ജൻ പ്ലീസ് സിറ്റ്ഡൌൺ മാൻ എന്ന് ഡോക്ടർ വീണ്ടും പറഞ്ഞപ്പോൾ അവൻ പതിയെ ഇരുന്നു… നിരന്ജൻ ഞാൻ ഇയാളോട് ഒരു രഹസ്യം ഒളിപിിച്ചു വെച്ച് കെട്ടോ.. ശിവ ഇടക്ക് ഒക്കെ എന്നെ വിളിച്ചു നീലിമയെ കുറിച്ച് തിരക്കുമായിരുന്നു… അത് രോഗ വിവരം അറിയുവാൻ വേണ്ടി മാത്രം ഉള്ള അന്വഷണം ആയിട്ടാണ് ഞാൻ കരുതിയത്.. ഞാൻ എല്ലാ കര്യങ്ങളും നിരഞ്ജൻ വിളിക്കുമ്പോൾ പറയും പോലെ ശിവയോടും പങ്കു വെച്ചു.. ഇതെല്ലം നിരഞ്ജനോട് പറയാൻ ഞാൻ പല പ്രാവിശ്യം തുടങ്ങിയതാണ്.. പക്ഷെ എന്തോ എന്റെ മനസ് വിലക്കി എന്നെ.. ഇന്ന് ഞാൻ ശിവയോട് ഇവിടെ വരാൻ വിളിച്ചു പറഞ്ഞു…

അങ്ങനെ എത്തിയതാണ് ശിവ.. ഡോക്ടർ പറഞ്ഞു നിർത്തി.. ശിവ പതിയെ തല ഉയർത്തി.. നീലിമക്ക് ഇങ്ങനെ സംഭവിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.. ഒരു നിമിഷം ഞാനും സ്വാർത്ഥനായി…അങ്ങനെ ഞാൻ ഇവിടുന്നു മാറിയത്..പക്ഷെ അപ്പച്ചിയും അങ്കിളും മരിച്ചു എന്നറിഞ്ഞ ഞാൻ തിരികെ എത്തിയപ്പോൾ ആണ് നീലിമ അബ്നോർമൽ ആണെന്ന് പോലും അറിയുന്നത്.. ഈ അവസ്ഥയിൽ ഇനി നീലിമയെ പിരിയാൻ സാധിക്കില്ല എന്നു ഞാൻ തീരുമാനിച്ചു… വീട്ടിൽ അച്ഛനും അമ്മയ്ക്കും അവളെ ഞാൻ വിവാഹം കഴിക്കാൻ സമ്മതം അല്ല എന്ന് അവർ പല വട്ടം പറഞ്ഞു.. എന്റെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ അവർ സമ്മതം മൂളി..

പക്ഷെ ഒരു ഡിമാൻഡ് വെച്ച്.. നീലിമയെ സ്വീകരിച്ചോ, പക്ഷെ ആ കുഞ്ഞു വേണ്ടന്നു.. ഞാൻ ഒരുപാട് പറഞ്ഞെങ്കിലും അവർ അതിനുമാത്രം സമ്മതിച്ചില്ല.. അങ്ങനെ ഞാൻ പിന്നെ കണ്ടെത്തിയതാണ് ശോഭ ആന്റിയെ..അവർ നീലിമയെ റേപ്പ് ചെയ്ത പയ്യന്റെ ‘അമ്മ ആണ്.. മകൻ നഷ്ടപെട്ട അവർക്ക് ഇനിയാകെ ഉള്ളത് ഈ കുഞ്ഞാണ്.. അവർ അന്ന് മുതൽ ഈ നിമിഷം വരെ നീലിമയുടെ അടുത്ത് നിന്നും മാറാതെ നില്കുകയാണ്, ഒരു അമ്മയെ പോലെ ശുശ്രുഷിക്കുക ആണ്.. കുഞ്ഞിനെ കൊടുത്തിട്ട് ഞാൻ എന്റെ നീലിമയും ആയിട്ട് പോകും ഇവിടെനിന്നു.. അവളെ കൊണ്ടുപോയി ചികിൽസിക്കും ഞാൻ ശിവ പ്രതീക്ഷയോടെ പറഞ്ഞു..

നിരഞ്ജന്റെ വിവാഹം കഴിഞ്ഞതും നിങ്ങൾ വന്നിരുന്നതു എല്ലാം ഡോക്ടർ എന്നെ വിളിച്ഛ് പറഞ്ഞു.. അങ്ങനെ വന്നതാണ് ഞാൻ..,ശിവ പറഞ്ഞുനിർത്തി.. നിരഞ്ജൻ വലിയവനാണ്..അല്ലെങ്കിൽ താൻ ഇങ്ങനെ ഒക്കെ നീലിമയെ നോക്കാൻ വരില്ലായിരുന്നു…ഒരു കൂടപ്പിറപ്പിനെ പോലെ താൻ നീലിമയെ നോക്കി… ശിവ എഴുനേറ്റ് പ്രിയയുടെ അടുത്തേക്ക് വന്നു.…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ഉല്ലാസ് ഒ എസ്

എന്നേ നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനം ആയി അല്ലേടി…..” അവളുടെ മുടി കുത്തിനു പിടിച്ചു കൊണ്ട് അയാൾ മകളെ വലിച്ചു ഇഴച്ചു അകത്തേക്ക് കയറി പ്പോയി.. “അച്ഛാ……. എന്താണ് പറ്റിയേ ” അപ്പോളും കാര്യം എന്താണ് എന്നറിയാതെ ദേവു വിഷമിക്കുക ആയിരുന്നു. “മിണ്ടരുത്…. അസത്തെ….. ഒരക്ഷരം പോലും നീ ഇനി ശബ്ധിക്കരുത് ” അയാൾ മുരണ്ടു. ഇതെല്ലാം കണ്ടും കേട്ടും കൊണ്ട് പ്രഭ വാതിൽ പടിയിൽ ചാരി കയ്യും കെട്ടി നിൽപ്പുണ്ട്.. അയാൾ ഭാര്യയെ ഒന്ന് സൂക്ഷിച്ചു നോക്കി. അവർ യാതൊരു ഭാവ ഭേദവും കൂടാതെ അതേ നിൽപ്പ് തുടർന്ന്. “എന്താടി……” അത് കണ്ടു കലി കയറിയ അയാൾ ഭാര്യ യുടെ അടുത്തേക്ക് വന്നു.

“മകളുടെ വാക്കും കേട്ട് പോയിട്ട് എന്ത് പറ്റി… അവൻ അടിച്ചോടിച്ചോ ” പ്രഭ അയാളെ നോക്കി പരിഹസിച്ചു. “ഞാൻ ദേവേട്ടനോട് ഒരു ആയിരം ആവർത്തി പറഞ്ഞു, ഇപ്പോൾ അവിടേക്ക് പോകരുത് എന്നു…. കേട്ടില്ലല്ലോ… എന്നിട്ട് എന്തായി ഒടുക്കം ” “എന്താവാൻ ” “നിങ്ങളുടെ മുഖം കാണുമ്പോൾ വ്യക്തം ആകും ദേവേട്ടാ,, കാര്യങ്ങൾ എങ്ങനെ ഒക്കെ അവസാനിച്ചു എന്ന് ” അവർ ഭർത്താവിനെ പിന്നെയും പരിഹസിച്ചു. അകത്തെ മുറിയിൽ ഇതെല്ലാം കേട്ട് കൊണ്ട് ദേവു കിടപ്പുണ്ടായിരുന്നു. ആദ്യം ആയിട്ട് ആണ് അച്ഛൻ അടിക്കുന്നത്.. അതും അത്രമേൽ ദേഷ്യത്തിൽ..

അവൾക്ക് നെഞ്ച് നീറി… പക്ഷെ…. പക്ഷെ കാരണം എന്താണ്…… എത്ര ആലോചിച്ചിട്ട് അവൾക്ക് പിടി കിട്ടിയില്ല. പെട്ടന്ന് ഒരു ഉൾപ്രേരണയാൽ അവൾ ചാടി എഴുനേറ്റു എന്നിട്ട് അച്ഛന്റെ അടുത്തേക്ക് ചെന്ന്.. “അച്ഛാ……..” . ഇരു കൈകളും തലയിൽ ഊന്നി കണ്ണുകൾ രണ്ടും അടച്ചു കൊണ്ട് കസേരയിൽ ഇരിക്കുക ആയിരുന്നു ദേവൻ.. അയാൾ മുഖം ഉയർത്തി അവളെ നോക്കി. “എന്താ പറ്റിയേ.. എന്നോട് ഒന്ന് പറയു അച്ഛാ ” “നിന്റെ അച്ഛനെ കുറ്റിചൂലെടുത്ത് അടിച്ചു ഒടിച്ചു അവൻ…. എന്താ അത്രയും മതിയായിരുന്നോ ” “അച്ഛാ … അച്ഛൻ എന്തൊക്കെ ആണ് ഈ പറയുന്നത് ” അവൾ പകച്ചു നിൽക്കുക ആണ്.. “അതേടി.. നിന്റെ അച്ഛനെ അവൻ അവനു വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞു…

കല്യാണ കുറി അവന്റ വിട്ടിൽ വെയ്ക്കാൻ പോലും സമ്മതിച്ചില്ല… നിന്നെ അവനുo അവന്റെ വിട്ടുകാർക്കും അറിയില്ല പോലും… അതുകൊണ്ട് അത് സ്വീകരിക്കുവാൻ പോലും ഒരുക്കമല്ല എന്ന് അവൻ പറഞ്ഞു.” തറഞ്ഞു നിൽക്കുക ആണ് ദേവു… ഒരു ചെറു ചിരിയോടെ പ്രഭയും. “അച്ഛ…. സത്യം ആണോ ഇതൊക്കെ ” അവൾ വാക്കുകൾക്കായി പരതി “അല്ലടി……. ഞാൻ ആലോചിച്ചു ഉണ്ടാക്കി പറയുന്നത് ആണ്….” .. അയാൾക്ക് ദേഷ്യം വന്നു. “അച്ഛൻ…. അച്ഛൻ പദ്മയെ കണ്ടോ…” “കണ്ടു…. നീ പറഞ്ഞത് പോലെ വേലക്കാരി ആണോ എന്ന് ചോദിക്കുകയും ചെയ്തു ” അത് കേട്ടതും ദേവൂന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. “എന്നിട്ടോ അച്ഛാ….. ” .

“എന്നിട്ട് എന്ത് ആവാൻ…. അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു ദൈവം അവനു വേണ്ടി കാത്തു വെച്ച പെണ്ണ് ആണ് അവൾ എന്ന്…. നിന്നേ പോലെ കണ്ടവന്റെ കൂടെ അഴ്ഞ്ഞാടി നടക്കുന്നവളിൽ നിന്നും അവൻ രക്ഷപെട്ടത് അവന്റെ അച്ഛനെയും അമ്മയുടെയും പുണ്യം ആണെന്ന്… നീ കോടീശ്വരൻമാരുടെ പിന്നാലെ പോകുന്നവൾ ആണെന്ന്…..” അയാളെ കിതച്ചു അപ്പോളും തറഞ്ഞു നിൽക്കുക ആണ് ദേവു.. കാർത്തിയേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞു എന്ന് വിശ്വസിക്കാനാവുന്നില്ല.. അച്ചനെ അവിശ്വസിക്കാനും. ദേവു അയാളെ തന്നെ നോക്കി നിന്നു. “നിന്റെ വാക്കും കേട്ടു കൊണ്ട് അഹങ്കാരം കാണിക്കാൻ പോയതാ…

അവസാനം ഞാൻ നാണം കെട്ടു.. അവന്റ മുന്നിൽ….” “അവിടെ… അവിടെ എല്ലാവരും ഉണ്ടായിരുന്നോ അച്ഛാ ” “ഇല്ലെടി…. ആവി ആയി എല്ലാവരും മേല്പോട്ട് പോയി..” . അയാൾ പല്ല് ഞെരിച്ചു. “എല്ലാവരും ഉള്ളപ്പോൾ ചെല്ലണം എന്ന് നിനക്ക് നിർബന്ധം അല്ലായിരുന്നോ.. പിന്നെ എന്താ മോളെ “… അതു വരെയും ഒന്നും മിണ്ടാതെ നിന്ന പ്രഭ മകളെ നോക്കി. “ഇനി എങ്കിലും നീ അടങ്ങി ഒതുങ്ങി ജീവിക്കു… എങ്കിൽ നിനക്ക് കൊള്ളാം.. അല്ലെങ്കിൽ മറ്റൊരുത്തന്റെ കയ്യിൽ നിന്നും നീ ഇനിയും കൊള്ളും .. അത്രയേ ഒള്ളു ഇനിം നിന്നോട് പറയാൻ ” പ്രഭ അടുക്കളയിലേക്ക് അതും പറഞ്ഞു കൊണ്ട് നടന്നു പോയി. “അമ്മ പറഞ്ഞത് ആണ് ശരി….. നിന്റെ കൂടെ ചേർന്നു കൊണ്ട് അവളോടും ഞാൻ മെക്കിട്ട് കേറിയിട്ടുണ്ട്… അതൊക്ക എന്റെ തെറ്റ് ആയിരുന്നു…

നീ പറയുന്നത് ആണ് ശരി എന്ന് കരുതി കൊണ്ട് നിന്റെ കൂടെ ഞാൻ എല്ലാത്തിനും കൂട്ട് നിന്നു. അതിന്റെ ആണ് ഇന്ന് എനിക്ക് കിട്ടിയത്.. അമ്മ പറഞ്ഞത് പോലെ ഇനി എങ്കിലും മര്യാദക്ക് നോക്കീം കണ്ടും നിന്നാൽ നിനക്ക് സന്തോഷത്തോടെ ജീവിക്കാo ” . അച്ഛൻ പറയുന്നത് കേട്ട് ദേവു അനങ്ങാതെ നിന്നു. ഫോൺ ബെല്ല് അടിക്കുന്നത് കേട്ടപ്പോൾ അവൾ മുറിയിലേക്ക് പോയി. ** പദ്മ യെയും കൂട്ടി ഒരു സിനിമ കാണാൻ പോകണം എന്ന് കുറച്ചു ആയി ആഗ്രഹിക്കുന്നു.. പക്ഷെ ഇതുവരെ ആയിട്ടും പറ്റിയില്ല. ഇന്ന് എന്തായാലും പോകണം.. ഇടയ്ക്ക് ഫ്രീ ആയി സ്റ്റാഫ്‌ റൂമിൽ ഇരുന്നപ്പോൾ കാർത്തി ചിന്തിക്കുക ആയിരുന്നു.

പെണ്ണിന് ആണെങ്കിൽ കാലത്തെ താൻ വഴക്ക് പറഞ്ഞപ്പോൾ മുതൽ സങ്കടം ആണ്….. ഹോ…. ഏത് നേരത്തു ആണോ തനിക്ക് അവളോട് ദേഷ്യപ്പെടാൻ തോന്നിയെ.. പാവത്തിന്റെ കണ്ണും മുഖവും ഒക്കെ ചുവന്നു നാശം ആയിരുന്നു… ഓർക്കും തോറും അവനു വല്ലാത്ത വിങ്ങൽ തോന്നി. എത്ര നേരം എടുത്തു ഒന്ന് സമാധാനിപ്പിക്കാൻ.. ഇത്തിരി കാര്യം മതി അവൾക്ക് പൊട്ടികരയാൻ… നെഞ്ചിലേക്ക് വീണു പിടഞ്ഞു കരയുന്നവൾ …. പാവം… തന്റെ പദ്മ….. മനസ് കൊണ്ടും ശരീരം കൊണ്ടും തന്റെ പാതി ആയവൾ ആണ്.. അവളുടെ കണ്ണൊന്നു നിറഞ്ഞപ്പോൾ….. ആ കണ്ണീരിന് മുന്നിൽ താൻ തോറ്റു പോകും…. അവൻ ഓർത്തു.. എന്തായാലും അവളുടെ വിഷമം ഒക്കെ ഇന്ന് തീർക്കണം….

അവളുടെ നെഞ്ച് പിടയുന്നത് മാത്രം തനിക്ക് സഹിക്കാൻ പറ്റില്ല… അത്രയ്ക്ക് കീഴ്പ്പെട്ടു കഴിഞ്ഞു പദ്മയുടെ അടുത്ത് താൻ എന്ന് അവൻ ചിന്തിച്ചു.. ഒടുവിൽ അവസാനം അവൾ ഓടി വന്നു ഏന്തി വലിഞ്ഞു തനിക്ക് ഉമ്മ വെച്ചിട്ട് പോയത് ഓർത്തപ്പോൾ അറിയാതെ അവന്റ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… വെച്ചിട്ടുണ്ടെടി കുറുമ്പി….. അവൻ മനസ്സിൽ പറഞ്ഞു.. “സാറെ……” പ്യുൺ വന്നു വിളിച്ചപ്പോൾ അവൻ ഞെട്ടി തിരിഞ്ഞു നോക്കി. “എന്താണ് തോമചേട്ടാ ” . “പ്രിൻസിപ്പൽ സാർ വിളിക്കുന്നുണ്ട്… ” . “ഒക്കെ… ഞാൻ ഇപ്പോൾ വരാം…..” അവൻ എഴുന്നേറ്റു… ആർട്സ് ഡേ വരുക ആണ്… അതിനെ കുറിച്ചു സംസാരിക്കാൻ ആയിരുന്നു..…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: മിത്ര വിന്ദ

അടുത്ത ദിവസം മഹിയ്ക്ക് നേരത്തെ ഓഫീസിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അതുകൊണ്ട് ഗൗരി ഒറ്റയ്ക്ക് ആണ് അന്ന് സ്കൂളിലേക്ക് പോയത്. വണ്ടി അയക്കാം എന്ന് അവൻ ഒരുപാട് തവണ പറഞ്ഞു എങ്കിൽ പോലും അവൾ നടന്നു പോയ്കോളാം എന്ന് പറഞ്ഞു ഒഴിവായി.. മഹിയ്ക്ക് ഒരു ഗിഫ്റ്റ് മേടിക്കണം… ഇന്നലെ കണ്ടത് പോലെ ഉള്ള ഒരു കുർത്തയും കസവു മുണ്ടും മേടിക്കാൻ ആണ് അവളുടെ പ്ലാൻ. അതിൻപ്രകാരം അവൾ ഉച്ചയ്ക്ക് ഒരു മണിക്കു സ്കൂളിൽ നിന്നും ഇറങ്ങി. ലഞ്ച് ബ്രേക്ക്‌ കഴിയുമ്പോൾ മടങ്ങി എത്താം.. അതാണ് അവളുടെ കണക്ക് കൂട്ടൽ.

അങ്ങനെ ഗൗരി ബസ് സ്റ്റോപ്പിലേക്ക് നടന്നു.. വേഗത്തിൽ തന്നെ അവൾക്ക് ബസ് കിട്ടി. ഷോപ്പിൽ ചെന്നു കയറി. നോക്കിയപ്പോൾ നേവി ബ്ലൂ നിറം ഉള്ള ഒരു കുർത്ത കണ്ടു. അത് അവൾക്ക് ഒരുപാട് ഇഷ്ടം ആയി. ഒരു മുണ്ടും കൂടി മേടിച്ചു. അപ്പോൾ അവൾക്ക് ഒരു ആഗ്രഹം തോന്നി.. തനിക്ക് ഒരു സെറ്റും മുണ്ടും കൂടി എടുത്താലോ. ഏട്ടനോടൊപ്പം ഒരുമിച്ചു ഒന്ന് അമ്പലത്തിൽ പോയി തൊഴാൻ ഒരു മോഹം… മുണ്ടിന്റെ അതേ കര ഉള്ള ഒരു സെറ്റു മുണ്ടും അവൾക്ക് കിട്ടുകയും ചെയ്തു. എല്ലാം മേടിച്ചുകൊണ്ട് ഗൗരി പെട്ടന്ന് ഇറങ്ങി പറഞ്ഞ സമയത്തു തന്നെ തിരികെ സ്കൂളിൽ എത്തുകയും ചെയ്തു.

വൈകുന്നേരം മഹി ഓഫീസിൽ നിന്നും എത്തിയപ്പോൾ നേരം 8മണി കഴിഞ്ഞിരുന്നു. കാറിന്റെ ഹോൺ കേട്ട് കൊണ്ട് അവൾ വേഗം വാതിൽ തുറന്നു സെക്യൂരിറ്റി ച്ചേട്ടനെ കൊണ്ട് കുറച്ചു സാധനങ്ങൾ ഒക്കെî മേടിപ്പിച്ചു വെച്ചിട്ടുണ്ട്. മഹി അപ്പോളേക്കും വണ്ടിയിൽ നിന്നു ഇറങ്ങി വന്നു. “പേടിച്ചാരുന്നോ ” “ഹേയ് ഇല്ലന്നേ …. ഇന്ന് എന്ത് പറ്റി ഏട്ടാ… ലേറ്റ് ആയത്.” “ഒന്ന് രണ്ട് പാർട്ടി കൾ വന്നിരുന്നു.. അവരൊക്കെ മടങ്ങി പോകാൻ ലേറ്റ് ആയി ” . അവൻ സെറ്റിയിൽ വന്നു ഇരുന്നു. ഗൗരി കോഫി എടുത്തു കൊണ്ട് വന്നു അവനു കൊടുത്തു. അതു കുടിച്ച ശേഷം മഹി മുറിയിലേക്ക്പോയി. കുളിച്ചു ഫ്രഷ് ആയി ഇറങ്ങി വന്ന ശേഷം അവൻ ഭക്ഷണം കഴിക്കുവാനായി ഇരുന്നു..

“അമ്മ വിളിച്ചാരുന്നോ ” “ഉവ്വ്… ” “മ്മ്… എന്നേ രണ്ട് മൂന്നു വട്ടം വിളിച്ചു.. പക്ഷെ ഞാൻ ബിസി ആയിരുന്നു ” “ഭക്ഷണം കഴിച്ചിട്ട് വിളിക്കാം ഏട്ടാ…” “ആഹ്….” പക്ഷെ അപ്പോളേക്കും അമ്മയുടെ കാൾ അവനെ തേടി എത്തിയിരുന്നു. “മഹിക്കുട്ടാ…..” വാത്സല്യത്തോടെ ഉള്ള അമ്മയുടെ വിളിയോച്ച അവന്റെ കാതിൽ പതിഞ്ഞു. “അമ്മാ…..” “ഇന്ന് എന്തെ തിരക്ക് ആയിരുന്നോ മോനേ ” “മ്മ്….. കുറച്ചു ” “മോൻ… വീട്ടിലെ എത്തിയോടാ.. ആ കുട്ടി തനിച്ചാ ” “ഞാൻ വീട്ടിൽ വന്നിട്ട് അര മണിക്കൂർ ആയി അമ്മേ… ഇപ്പോൾ ഫുഡ്‌ കഴിക്കുവാ ” “ആണോ….. എങ്കിൽ കഴിച്ചോ മക്കളെ.. അമ്മ ഫോൺ വെയ്ക്കുവാ..” “ഏട്ടനും എടത്തിയമ്മയും ഒക്കെ എന്ത്യേ ” “ഇവിടെ ഉണ്ട്…..” “ശിവയോ ” “കുഞ്ഞ് ഉറങ്ങി മോനേ….” “മ്മ്… എന്നാൽ ശരി അമ്മേ… ഞാൻ നാളെ വിളിക്കാം ”

അവൻ ഫോൺ കട്ട്‌ ചെയ്തു. കൈ കഴുകി എഴുനേറ്റ് വന്നിട്ട് അവൻ കുറച്ചു സമയം ഫോണിൽ നോക്കി ഇരുന്നു. ആ സമയത്തു ഗൗരി അടുക്കളയിൽ ആയിരുന്നു. ജോലികൾ എല്ലാം തീർക്കുക ആണ്. രണ്ടാളും കൂടി റൂമിലേക്ക് വന്നപ്പോൾ നേരം 10മണി കഴിഞ്ഞിരിക്കുന്നു. “മഹിയേട്ടാ……” ഗൗരി വിളിച്ചപ്പോൾ അവൻ മുഖം ഉയർത്തി. “എന്താ ഗൗരി ” ബെഡ് ഷീറ്റ് എടുത്തു നേരെ വിരിക്കുക ആണ് അവള്. “നാളെ ഓഫീസിൽ പോകുന്നുണ്ടോ….” “ഉവ്… എന്താടോ ” “ഒന്നുല്ല.. വെറുതെ ” “അങ്ങനെ വെറുതെ ചോദിക്കേണ്ട കാര്യം ഇല്ലാലോ ഭാര്യേ….. തനിക്ക് എവിടെ എങ്കിലും പോണോ ”

“ഇല്ലന്നേ…. ഞാൻ വെറുതെ ചോദിച്ചതാ ” അവൻ ഷീറ്റ് ഒക്കെ വൃത്തിയായി വിരിച്ചിട്ട് പില്ലോ എടുത്തു വെച്ച്. എന്നിട്ട് ബെഡിലേക്ക് കയറി ഭിത്തിയിൽ ചാരി ഇരുന്നു. “മ്മ്…. നിന്റെ മുഖത്ത് എന്തോ ഒരു കള്ള ലക്ഷണം ഉണ്ട്….. എന്താടി അതു….” അവൻ ആകെ മൊത്തത്തിൽ അവളെ ഒന്ന് ചുഴിഞ്ഞു നോക്കി. “എന്ത്…..” പെട്ടന്ന് ഗൗരിക്ക് എന്തോ ഒരു ജാള്യത അനുഭവപ്പെട്ടു. വേഗം തന്നെ അവൾ കിടന്നു കഴിഞ്ഞിരുന്നു. അവളുടെ അടുത്തായി മഹിയും. പെട്ടന്ന് തന്നെ അവൻ മിഴികൾ പൂട്ടി. ഗൗരി മെല്ലെ മുഖം ഉയർത്തി നോക്കി യപ്പോൾ കണ്ടു ഉറങ്ങുന്ന മഹിയെ. ഇതു ഇത്ര വേഗണ് ഉറങ്ങിയോ ഈശ്വരാ… ഇനി കുടിച്ചിട്ടുണ്ടോ ആവോ.. അവൾ അവന്റെ അടുത്തേക്ക് അല്പം കൂടി നീങ്ങി വന്നു..

അവന്റ അധരത്തിലേക്ക് എന്നിട്ട് അവളുടെ നാസിക അടുപ്പിച്ചു. പെട്ടന്ന് മഹി അവളെ എടുത്തു തന്റെ നെഞ്ചിലേക്ക് ഇട്ടു. “യ്യോ… മഹിയേട്ടാ… വിട് ” അവന്റ ശരീരത്തിലേക്ക് അമർന്നതും അവൾക്ക് എന്തോ പോലെ തോന്നി.. “നീ ഇവിടെ കിടന്നു ഉറങ്ങിയാൽ മതി….” .. അവൻ പിറു പിറുത്തു. മഹിയേട്ടാ…. വിടുന്നെ… എനിക്ക് ശ്വാസം മുട്ടുവാ….. അവൾ കുതറി മാറാൻ ശ്രെമിക്കും തോറും മഹി അവളെ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു. തന്റെ മാറിടങ്ങൾ അവനിലേക്ക് കൂടുതൽ അടുക്കും തോറും ഗൗരി ആകെ വല്ലാതെ ആയി.. “മഹിയേട്ടാ….. പ്ലീസ് ”

പ്രാവ് കുറുകും പോലെ കുറുകുന്നവളെ നോക്കി മഹി അങ്ങനെ തന്നെ കിടന്നു. നോട്ടം കണ്ടതും ഗൗരി തന്റെ മുഖം അവന്റ നെഞ്ചിലേക്ക് ഒളിപ്പിച്ചു.. മഹി ആണെങ്കിൽ ഇടം കൈയാൽ അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് വലം കൈ കൊണ്ട് അവളുടെ നെറുകയിൽ തലോടി… അവളോട് ഒരു വാത്സല്യം ആണ് അവനു അപ്പോൾ തോന്നിയത്. ഈ പ്രായത്തിൽ ഇത്രമേൽ വേദന അനുഭവിച്ചു ആണല്ലോ പാവം ജീവിച്ചത്….. ഓരോന്ന് ഓർത്തു കിടക്കുക ആണ് മഹി അപ്പോൾ.. ആ തക്കം നോക്കി ഗൗരി അവനിൽ നിന്നും ഊർന്നു ഇറങ്ങി. എന്നിട്ട് ബെഡിലേക്ക് കിടന്നു. “ടി….. ” അവൻ ഒറ്റ കുതിപ്പിന് അവളുടെ മേലെ ഇരു കൈകളും കുത്തി നിന്നു. “നിന്നോട് ഞാൻ എന്നതായിരുന്നു പറഞ്ഞത്… ഹ്മ്മ്…” അവന്റ നിശ്വാസം ഗൗരി യുടെ കവിളിൽ തട്ടി.

. “മഹിയേട്ട… അങ്ങനെ കിടന്ന് ഉറങ്ങാൻ പറ്റുമോ… എനിക്ക് ശ്വാസം മുട്ടുവാ.. അതോണ്ടല്ലേ ” “പറയുന്നത് കേൾക്ക് ഗൗരി….. ഇല്ലെങ്കിൽ ഇന്ന് ഇവിടെ വേറെ പലതും നടക്കും…..” അവന്റ ശബ്ദം മാറിയപ്പോൾ അവൾ വല്ലാതെ ആയി. തന്നെ വിഷണ്ണയായി നോക്കുന്നവളെ കാൺകെ അവനു ഉള്ളി ചിരി പൊട്ടി. “ഇങ്ങനെ കിടന്നാൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഏട്ടാ ” അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. പെട്ടന്ന് അവൻ അവളിൽ നിന്നും അകന്നു മാറി നേരെ കിടന്നു. ഉടനെ തന്നെ അവൾ ഉറങ്ങിയത് പോലെ കണ്ണുകൾ അടച്ചു. “ടി .. ഗൗരി… ” അവൻ വിളിച്ചതും ഗൗരി അത് കേട്ടില്ലെന്ന് നടിച്ചു അനങ്ങാതെ ഉറക്കo നടിച്ചു കിടന്നു. “വിളച്ചിൽ ഇത്തിരി കൂടുന്നുണ്ട് കേട്ടോ….

ഇതിനു ഒക്കെ ഉള്ള മറുപടി വൈകാതെ ഞാൻ പറയിപ്പിക്കും ” തന്റെ കാതോരം അവന്റ ശബ്ദം പതിഞ്ഞതും അവളുടെ ശരീരത്തിൽ ഒരു വേലിയേറ്റം ആണ് ഉണ്ടായത്. മഹി അത്രമേൽ അവളോട് ചേർന്ന് ആണ് കിടക്കുന്നത് പോലും.. ഓരോ തവണ യും അവന്റ ശ്വാസനിശ്വാസങ്ങൾ അവളിലേക്ക് തട്ടും തോറും ഗൗരി മറ്റൊരു അവസ്ഥയിൽ ആയിരുന്നു. മിഴികൾ തുറന്നാൽ മഹിയേട്ടൻ ഇനി വേറെ എന്തെങ്കിലും ഒപ്പിക്കും…. പെട്ടന്ന് ആയിരുന്നു മഹി തന്റെ ഇടം കൈ അവളുടെ വയറിന്മേൽ വലയം ചെയ്തത്. പതിയെ അത് മുകളിലേക്ക് ചലിക്കാൻ തുടങ്ങിയതും ഗൗരി വേഗം അവന്റ കൈയിൽ പിടുത്തം ഇട്ടു. അവനു അത് കണ്ടു ചിരി പൊട്ടി. തന്റെ കൈയിൽ ഇറുക്കി പിടിച്ചു വെച്ചിരിക്കുന്നവളെ കണ്ടതും അവനു വീണ്ടും കുസൃതി തോന്നി.

അല്പം ബലം പ്രയോഗിച്ചു കൊണ്ട് മഹി വീണ്ടും തന്റെ സഞ്ചാര പാത മുകളിലേക്ക് ആകിയതും ഗൗരി വേഗം തിരിഞ്ഞു കിടന്നു. മുടി മുഴുവനായും ഉയർത്തി കെട്ടി വെച്ചിരിക്കുക ആയിരുന്നു അവൾ. എന്നും അതു അങ്ങനെ ആണ്. അതൊരു പ്രേത്യേക ചേലാണ് പെണ്ണിനെന്ന് അവൻ ഓർത്തു. . പിൻ കഴുത്തിൽ അവന്റെ അധരം പതിഞ്ഞതും ഗൗരി പിടഞ്ഞു പോയി… ഒറ്റ കുതിപ്പിന് എഴുനേൽക്കാൻ ഭാവിച്ചതും മഹി അവളെ പിന്നിൽ നിന്നും ആഞ്ഞു പുൽകി. “മഹിയേട്ടാ പ്ലീസ്….” . അവൾ കുറുകി. “അതിനു ഞാൻ നിന്നേ ഒന്നും ചെയ്തില്ല ല്ലോ ഗൗര്യേ “… വീണ്ടും അവൻ കാതോരം മന്ത്രിച്ചു. “ഇത്തിരി മാറി കിടക്കുന്നെ… എനിക്ക് എന്തോ പോലെ ” ഒടുവിൽ അവൾ പറഞ്ഞു പോയി. “എന്ത്…..” “ആകെ ഒരു അസ്വസ്ഥത ആണ് ഏട്ടാ ”

“ഈ ആസ്വസ്ഥകൾ ഇനി എന്നും കാണും…ഇതു കുറയാൻ ഉള്ള മരുന്ന് ഞാൻ അടുത്ത ദിവസങ്ങളിൽ തരാം ട്ടോ….അതുകൊണ്ട് ഇപ്പോൾ എന്റെ മോള് കിടന്ന് ഉറങ്ങിക്കോ…. ” അവന്റെ വാക്കുകൾ കാതിൽ പതിഞ്ഞപ്പോൾ അവൾ ഒന്ന് പുളകിത യായി. അറിയാതെ ഒരു പുഞ്ചിരി ആ ചെഞ്ചോടികളിൽ വിരിഞ്ഞത് അവൻ കണ്ടിരുന്നില്ല. **** രാവിലെ ഗൗരി നേരത്തെ ഉണർന്നു. ഇന്ന് ആണ് മഹിയുടെ പിറന്നാൾ. ഓർത്തപ്പോൾ മനസിന്‌ ആകെ ഒരു സന്തോഷം…ഒരു കുളിർമ… അവൾ മഹിയെ ഒന്ന് നോക്കി. ഇപ്പോളും തന്റെ വശത്തേക്ക് ചെരിഞ്ഞു കിടന്ന് ഉറങ്ങുക ആണ് ആള്. ഓഹ്… കുഞ്ഞുവാവേടെ കിടപ്പ് കണ്ടില്ലേ…… എന്തൊരു പാവം ആണ്… കൈലിരുപ്പൊ…….

ഇന്നലെ രാത്രിയിൽ ഞാൻ പേടിച്ചതിനി കണക്ക് ഇല്ല….അവൾ പിറുപിറുത്തു കൊണ്ട് എഴുനേറ്റു. ടാ… തെമ്മാടി…… ഹാപ്പി ബർത്തഡേ…. ഗൗരി അവന്റ കാതിൽ മെല്ലെ മന്ത്രിച്ചു.. എന്നിട്ട് എഴുനേറ്റു വാഷ് റൂമിലേക്ക് പോയി. അപ്പോളേക്കും മഹി കണ്ണ് തുറന്നു. എന്റെ പാവം ഗൗരി കുട്ടി ഇന്നലെ അത്രമേൽ പേടിച്ചു പോയെങ്കിൽ ഞാൻ ഇനി ഉള്ള രാത്രികളിൽ കൂടുതൽ പേടിപ്പിക്കും കേട്ടോ….. സാരമില്ല, നമ്മൾക്കെ കാവിൽ നിന്നും ഒരു ചരട് ജപിച്ചു കെട്ടാം.. അവൻ മനസാൽ അവളോട് മൊഴിഞ്ഞു…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: രഞ്ജു രാജു

എടി…… നിന്നോട് കേറി പോകാൻ അല്ലേ പറഞ്ഞെ….” . അവൻ ഉച്ചത്തിൽ പറഞ്ഞു. “ധരനും കൂടി വരൂ…. എനിക്ക് ഉറക്കം വരുന്നുണ്ട് ” അവൾ പിറു പിറുത്തു… “അതെന്താ ഞാൻ ക്കൂടെ കിടന്നാലേ കൊച്ചു തമ്പുരാട്ടി ക്ക് ഉറക്കം വരൂവൊള്ളൂ……” അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു.. പെട്ടന്ന് തന്നെ കാർത്തു പിന്നിലേക്ക് മാറി. എന്നിട്ട് അവനെ ഒന്ന് നോക്കിയ ശേഷം തിരികെ വീടിനുള്ളിലേക്ക് കയറി പോയി. ദേവമ്മേ….. എന്താ കുട്ടി.. ധരൻ ആരെയോ ഫോൺ ചെയ്യുക ആണ്..കുറച്ചു കഴിഞ്ഞു വരാം എന്നാണ് പറഞ്ഞെ…അമ്മ പോയ്‌ കിടന്നോട്ടോ……

ഹ്മ്മ്…. അവനോട് താമസിയാതെ വന്നു കിടക്കാൻ പറയു കുട്ടി….. നേരം ഒരുപാട് ആയില്ലേ… “ആഹ്… ഞാൻ വിളിച്ചോളാം അമ്മേ….” കാർത്തു മുറിയിലേക്ക്പോയി. ബെഡ്ഷീറ്റു ഒക്കെ എടുത്തു നന്നായി വിരിച്ചു… പില്ലോ യിൽ ഒക്കെ കവറും എടുത്തു ഇട്ടു. എന്നിട്ട് അവൾ ബെഡിലേക്ക് കയറി കിടന്നു. അല്പം കഴിഞ്ഞതും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ തല പൊന്തിച്ചു നോക്കി. ധരൻ ആയിരുന്നു അത്.. അവൾ അനങ്ങാതെ കിടന്നു. കുറച്ചു കഴിഞ്ഞതും അവനും വന്നു കാർത്തുവിന്റെ അടുത്തായി കിടന്നു.ചുവരിനോട് ചേർന്നു ചെരിഞ്ഞു കിടക്കുക ആണ് കാർത്തു…

ഒരു അനക്കവും ഇല്ലാലോ ഭഗവാനെ… ഉറങ്ങി പോയോ ആവോ…. അല്പം കഴിഞ്ഞതും അവൾ രണ്ടും കല്പിച്ചു നേരെ കിടന്നു. നോക്കിയപ്പോൾ കണ്ടു കണ്ണടച്ച് കിടക്കുന്ന ധരനെ… ഓഹ്.. ഉറങ്ങിയോ ഇത്ര വേഗന്ന്… . അവൾക്ക് സംശയം ആയി.. പെട്ടന്ന് ആണ് അവൾക്ക് തോന്നിയത്… ധരൻ സ്‌മോക്ക് ചെയ്തിട്ടുണ്ടോ എന്ന്. . അവൾ ശ്വാസം ഒന്ന് എടുത്തു വലിച്ചു. എന്നിട്ട് പതിയെ ബെഡിൽ എഴുന്നേറ്റു മുട്ട് കുത്തി ഇരുന്നു. അവന്റ മുഖത്തേക്ക് അല്പം കുനിഞ്ഞു… ഒന്നുകൂടി ശ്വാസം നീട്ടി വലിച്ചു… ങ്ങേ…. ഇപ്പൊ ഇല്ലാലോ… ആലോചനയോട് കൂടി കിടക്കാൻ തുടങ്ങിയതും പെട്ടന്ന് ആയിരുന്നു ധരന്റെ വലം കൈ അവളുടെ ഇടുപ്പിൽ വരിഞ്ഞത്.. യ്യോ… എന്റെ അമ്മേ…

അവൾ നിലവിളിച്ചുപോയി.. എന്താടി…… അവൻ ആണെങ്കിൽ ഒറ്റ കുതിപ്പിന് കാർത്തു വിനെ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു. .. ധരൻ… എന്താണ് ഈ കാണിക്കുന്നേ… ചോദിച്ചു തീർന്നത് അവളുടെ നിലവിളി ഉച്ചത്തിൽ ആയിരുന്നു.. താൻ ഇട്ടിരിക്കുന്ന ടോപ്പിന്റെ സ്ലിറ്റിന്റെ ഇടതു വശത്തു കൂടി അവൻ തന്റെ കൈപ്പത്തി കടത്തിയിരിക്കുന്നു…എന്നിട്ട് അവളുടെ നഗ്നമായ വയറിൽ ഒന്നമർത്തി നുള്ളി നോവിച്ചു.. ധരൻ.. എന്താണ് ഈ കാട്ടുന്നെ.. അവൾ അല്പം ഉച്ചത്തിൽ ചോദിച്ചു. മേലിൽ എന്നെ നീ പേര് വിളിക്കരുത്…. കേട്ടല്ലോ… അവളെ അല്പം കൂടി തന്നിലേക്ക് അമർത്തി കൊണ്ട് അവൻ പറഞ്ഞു. കാർത്തു കിടന്നു കുതറി. ധരൻ…. പ്ലീസ്… വിടുന്നുണ്ടോ..

അത് ചോദിച്ചതും ഒന്നുകൂടി അവൻ അവളെ നുള്ളി. ആഹ്….. എനിക്ക് വേദനിക്കുന്നു ണ്ട് കേട്ടോ…. അവൾ അവന്റെ കൈ തട്ടി മാറ്റി.. “വിടുന്നുണ്ടോ എന്നെ….” “നീ ഇനി മേലിൽ എന്നെ പേര് വിളിക്കരുത്…കേട്ടല്ലോ ” “മ്മ്….” . സമ്മതിക്കാതെ നിവർത്തി ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് അവൾ വേഗം തല കുലുക്കി. അവ്നിൽ നിന്നും അടർന്നു മാറിയിട്ട് അവൾ ശ്വാസം എടുത്തു വലിച്ചു.. എന്നിട്ട് വീണ്ടും പഴയത് പോലെ ചെരിഞ്ഞു കിടന്നു. ഹോ… എന്തൊരു പിച്ചാണ് ഈ കാലമാടൻ പിച്ചിയെ…. നീറുന്നുണ്ട്….മുറിഞ്ഞെന്ന തോന്നുന്നത് അവൾ തന്റെ കൈ വിരൽ കൊണ്ട് പിച്ചയ ഭാഗത്തു പരതി യതും അതിനേക്കാൾ മുന്നേ ധരന്റെ വിരലുകൾ അവിടെ പതിഞ്ഞു… വേദനിച്ചോടി…. കാതോരം അവന്റ ശബ്ദം… അത്രമേൽ ആർദ്രമായി..

കാർത്തു ഒന്നും മിണ്ടാതെ അനങ്ങാതെ കിടന്നു. അവന്റ വിരലുകൾ അവിടെ തഴുകിയതും കാർത്തു ഒന്ന് ഞെരങ്ങി. ധരൻ…. അല്ല സോറി ദേവേട്ടാ പ്ലീസ്…. പെട്ടന്ന് അവൾ അവന്റ കൈയിൽ കയറി പിടിച്ചു. അതിനു ഞാൻ ഒന്നും ചെയ്തില്ലലോ… പിന്നെ നിനക്ക് എന്താ ഇത്ര പരവേശം… കൈ എടുക്ക്…. അവൾക്ക് ദേഷ്യം വന്നു.. പക്ഷെ അവൻ അനങ്ങിയില്ല. ദേവേട്ട… കൈ എടുത്തു മാറ്റു.. കാർത്തു അവന്റ കൈ വീണ്ടും തട്ടി മാറ്റാൻ നോക്കി. അപ്പോളേക്കും അവളുടെ അണി വയറിൽ മുഴുവൻ ആയും അവന്റെ കൈ വരിഞ്ഞു മുറുകി.. ശോ… ധര…. അല്ല ദേവേട്ടാ… എന്തായി ചെയ്യുന്നേ…. അവൾ പറഞ്ഞു മുഴുവപ്പിക്കും മുന്നേ, ധരന്റെ ശ്വാസം കാർത്തു വിന്റെ പിൻ കഴുത്തിൽ തട്ടി..

“ദേ… അങ്ങട് മാറുന്നുണ്ടോ.. ഇല്ലെങ്കിൽ ഞാൻ ദേവമ്മയെ വിളിക്കും കെട്ടോ.. ” “ഓഹ്… ഭീഷണി ആണോ കാർത്തിക….” ‘അതെ എന്ന് കൂട്ടിക്കോ….. ” “ഓക്കേ…. ആയിക്കോട്ടെ ” അവൻ അല്പം കൂടി അവളിലേക്ക് ചേർന്നു… ഞാൻ ഇനി എന്നും ഇങ്ങനെ യേ കിടക്കൂ… അല്ലെങ്കിൽ നീ ഇങ്ങോട്ട് ചെരിഞ്ഞു കിടക്കണം… എന്നിട്ട് എന്റെ നെഞ്ചിലേക്ക് നിന്റെ കവിൾ ചേർത്തു കൊണ്ട് . അവന്റ വാക്കുകൾ കേട്ടതും കാർത്തു ധർമ സങ്കടത്തിൽ ആയി… ദേവേട്ടാ എന്ന് ഞാൻ വിളിക്കില്ല.. നോക്കിക്കോ… അവൾ പിറു പിറുത്തു കൊണ്ട് അങ്ങനെ കിടന്നു. ചുണ്ടിൽ ഊറിയ പുഞ്ചിരി യും ആയി ധരനും. ****

കാലത്തെ ആദ്യം ഉണർന്നത് ധരൻ ആയിരുന്നു.. തന്നോട് ചേർന്ന് കിടന്നു ഉറങ്ങുന്ന കാർത്തു വിനെ അവൻ മുഖം തിരിച്ചു നോക്കി… കുടുംബത്തിലുള്ള എല്ലാവരും മുഖം തിരിച്ചിട്ടും,യാതൊരു പരിഗണന പോലും കൊടുക്കാതിരുന്നിട്ടും, തന്റെ അമ്മയെ, ചേർത്ത് നിർത്തിയ, ഒരേ ഒരു ആളാണ് തന്റെ കാർത്തു. സ്വന്തം മാതാപിതാക്കളെക്കാൾ കൂടുതലായി അവൾ ദേവമ്മയെ സ്നേഹിച്ചു… തന്റെ ഓരോരോ കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ അവൾ ഓടി വന്നു പങ്ക് വെച്ചിരുന്നത് ദേവമ്മ യോട് ആയിരുന്നു… ഒരു മിടായി കിട്ടിയാൽ അത് പോലും ഒന്ന് നുണയാതെ കൊണ്ട്, കൈ വെള്ളയിൽ മുറുക്കി പിടിച്ചു കൊണ്ട് വന്നു, കുളപ്പടവിലേക്ക് കൂട്ടി കൊണ്ട് പോയ്‌ എനിക്ക് തരുവായിരുന്നു എന്ന് അമ്മ ഇന്നലെ തന്നോട് പറഞ്ഞത് ധരൻ ഓർത്തു പോയി…

അല്ലെങ്കിലും തനിക്ക് അറിയാം, തന്റെ കാർത്തു പാവം ആണെന്ന്…. ഒരുപാട് നന്മ ഉള്ളവൾ….. അതുകൊണ്ട് അല്ലേ പെണ്ണേ ആർക്കും കൊടുക്കാതെ കൊണ്ട് നിന്നേ ഞാൻ എന്റെ കൂടെ കൂട്ടിയത്…എത്ര ഒക്കെ പ്രതിസന്ധികൾ ഉണ്ടായാലും ശരി ധരൻ കെട്ടുമെങ്കിൽ അത് കാർത്തിക യേ മാത്രം ആയിരിക്കും എന്ന് നിന്നേ കണ്ട മാത്രയിൽ ആ അമ്പല നടയിൽ വെച്ചു തീരുമാനിച്ചത് ആണ്.. ധരൻ കണ്ണിമ ചിമ്മാതെ അവളെ നോക്കി കിടന്നു… എന്നിട്ട് അവളുടെ ദേഹത്തേക്ക് പുതപ്പിന്റെ അഗ്രം എടുത്തു ഇട്ടിട്ടു അവളെ നന്നായി പുതപ്പിച്ചു..

അപ്പോളേക്കും അവൾ ഒന്നു കൂടി ചുരുണ്ടു കൂടി… അവനോട് ചേർന്നു… എന്റെ പെണ്ണേ…. ഇങ്ങനെ വന്നു കിടന്നാൽ എന്റെ ഉള്ള കണ്ട്രോള് കൂടി പ്പോകും……പിന്നെ ഞാൻ വന്നു തോണ്ടുവോ പിടിക്കുവോ ചെയ്താൽ, ശ്വാസം മുട്ടി നിൽക്കാനേ നിനക്ക് കഴിയൂ…. അല്ലാ ഇന്നലെ അങ്ങനെ ആയിരുന്നല്ലോ…. അവളുടെ വയറിന്മേൽ ഒന്ന് തൊട്ടപ്പോൾ കണ്ടത് ആണ് പെണ്ണിന്റെ മുറവിളി… ഉള്ളാലെ പറഞ്ഞു കൊണ്ട് അവൻ ഒരു ചിരിയോടെ കൂടി എഴുനേറ്റു…..….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ആമി

ഗൗരിയുടെയും രുദ്രിന്റെയും ജീവിതത്തിൽ പിന്നീട് സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു.. പ്രണയവും പ്രാണനും പകുത്തു നൽകി അവർ സ്നേഹിച്ചു കൊണ്ടിരുന്നു.. യാതൊരു തടസ്സവും ഇല്ലാതെ.. ഒപ്പം അവരുടെ പ്രണയത്തിന്റെ സമ്മാനമായ് ദൈവം കനിയുന്ന ആ കുരുന്നു ജീവന് വേണ്ടിയും.. ഗൗരിയുടെ വീട്ടിൽ പോലും വിടാതെ അവളുടെ സാമീപ്യം നഷ്ടപ്പെടാൻ ആഗ്രഹിക്കാതെ രുദ്ര് അവന്റെ സ്നേഹം അവളിൽ ചൊരിഞ്ഞു.. അവന്റെ ശ്വാസവും ഗന്ധവും അറിയാതെ അവൾക്കും നാളുകൾ തള്ളി നീക്കൽ ദുസ്സഹം ആയിരുന്നു.. അത് കൊണ്ട് തന്നെ വിനയനും സീതയും ഇടയ്ക്ക് വന്നു അവരോടൊപ്പം താമസിക്കും..

രുഗ്മിണി അധികവും അവിടെ തന്നെ ആയിരുന്നു.. കാർത്തിയുടെ മുറിവ് എല്ലാം മാറി എങ്കിലും അവൻ പിന്നെ രുദ്രിന്റെ അടുത്ത് വന്നിരുന്നില്ല.. കുറ്റബോധം ആയിരിക്കും എന്ന് രുദ്രിന് അറിയാമായിരുന്നു.. എങ്കിലും മനസ്സിൽ കാർത്തിയെ ഓർത്ത് സങ്കടം ഉണ്ടായിരുന്നു.. ഗൗരിക്ക് ഇപ്പോൾ ഒമ്പത് മാസം തികഞ്ഞു.. അടുത്ത ആഴ്ച ഡേറ്റ് പറഞ്ഞിരിക്കുന്നു.. സന്തോഷവും ഒപ്പം കുറച്ചു പേടിയും അവളുടെ ഉള്ളിൽ ഉണ്ടെങ്കിലും രുദ്രിന്റെ ഒരു തലോടൽ കൊണ്ട് അവൾക്ക് അതെല്ലാം മഞ്ഞു പോയി..അവന്റെ കൂടെ ഉള്ള ഓരോ നിമിഷങ്ങളും ആസ്വദിച്ചു കൊണ്ട് അവൾ കാത്തിരുന്നു.. രാത്രിയിൽ ഗൗരിയുടെ അടുത്ത് കിടന്നു അവളുടെ പൊന്തിയ വയറിൽ പതിയെ തലോടി കിടക്കുകയായിരുന്നു രുദ്ര്..

അവന്റെ മുടിയിൽ തലോടി കണ്ണുകൾ അടച്ചു ഗൗരിയും.. ഗൗരി.. മ്മ്.. നല്ല ചവിട്ട് കിട്ടുന്നുണ്ട് ലെ.. പിന്നെ കിട്ടാതെ.. പുറത്തു കിടക്കുന്ന നിങ്ങളുടെ പരാക്രമം എനിക്ക് അറിയില്ലേ.. അതിന്റെ വിത്ത് അല്ലെ.. പിന്നെ എങ്ങനെ കുറയും.. ഡി.. വേണ്ടേ.. ദേവേട്ടന് പേടി ഉണ്ടോ.. നീയും വാവയും വരും വരെ പേടി തന്നെ അല്ലെ.. ഒന്നും ഉണ്ടാവില്ല.. ഞാനും എന്റെ മോനും കൂടെ വേഗം വരും.. മോനോ.. മ്മ്.. ചവിട്ട് കിട്ടുമ്പോൾ തന്നെ അറിയുന്നുണ്ട് കുഞ്ഞു രുദ്ര് ദേവ് ആണെന്ന്.. രുദ്ര് പതിയെ ഉയർന്ന അവളുടെ മാറിൽ തല വച്ചു.. അവളുടെ നെഞ്ചിൽ മുഖം പൂഴ്ത്തി.. ഗൗരി അവനെ ഇറുക്കി പിടിച്ചു.. ഞാനും എന്റെ അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ ഇങ്ങനെ ആയിരിക്കും അല്ലെ ഡി..

അവന്റെ ഉള്ളിലെ സങ്കടം വാക്കുകളിൽ വന്ന വിറയലിൽ നിന്നും ഗൗരിക്ക് മനസിലായി.. മറുപടി പറയാൻ അവൾക്ക് ഒന്നും ഉണ്ടായിരുന്നില്ല.. അവനെ ഇറുക്കി പിടിക്കുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി.. ഒരു കൈ കൊണ്ട് അവളുടെ വയറ്റിലും മറു കൈ കൊണ്ട് അവളുടെ തലയിലും തടവി അവൻ ഉറങ്ങി.. എന്നാൽ ഗൗരിക്ക് അസ്വസ്ഥത പോലെ തോന്നി.. ഗൗരി പതിയെ എഴുന്നേറ്റു രുദ്രിനെ മാറ്റി.. അവൾ എഴുനേറ്റു ഇരുന്നു.. വയറിൽ അസഹിണീയമായ വേദന തോന്നിയതും ഗൗരി രുദ്രിനെ വിളിച്ചു.. വേദന കൊണ്ട് കരയുന്ന ഗൗരിയെ കണ്ടു പേടിച്ചു രുദ്ര് എഴുനേറ്റു..

എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ അടുത്ത മുറിയിൽ കിടക്കുന്ന രുഗ്മിണിയെ പോയി വിളിച്ചു.. വേദന നിറഞ്ഞ മുഖത്തോടെ രുഗ്മിണിയുടെ തോളിൽ തല ചായ്ച് ഇരിക്കുന്ന ഗൗരിയെ തന്നെ നോക്കി രുദ്ര് ആവലാതിയോടെ കാർ സ്പീഡിൽ വിട്ടു.. ഹോസ്പിറ്റലിൽ രുദ്ര് ഒട്ടും ക്ഷമ ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഗൗരിയുടെ കരയുന്ന മുഖം കണ്ണിൽ കാണുമ്പോൾ എല്ലാം ഉള്ളിൽ വേദന കൊണ്ട് നിറയും.. അപ്പോളെക്കും വിനയനും സീതയും എത്തിയിരുന്നു.. അവരെ കൂട്ടി സൂര്യൻ ആയിരുന്നു വന്നത്..രുദ്ര് സമയം നോക്കി കസേരയിൽ അക്ഷമയോടെ ഇരുന്നു.. ഗൗരിയുടെ ആളുകൾ ഉണ്ടോ.. നേഴ്സ് പുറത്തു വന്നു ചോദിച്ചതും രുദ്ര് വേഗം എഴുനേറ്റു.. അവർ ഒരു പേപ്പർ കൊടുത്തു അത് വാങ്ങാൻ വേണ്ടി പറഞ്ഞു..

രുദ്ര് വേഗം തന്നെ അത് വാങ്ങാൻ വേണ്ടി പോയി.. മരുന്ന് വാങ്ങി തിരിച്ചു വരുമ്പോൾ അവൻ ആ കാഴ്ച കണ്ടു ഒരു നിമിഷം നിന്നു.. രുഗ്മിണിയുടെ കയ്യിൽ ഒരു തുണിയിൽ പൊതിഞ്ഞു തന്റെ കുഞ്ഞു.. പിന്നെ ഒന്നും നോക്കാതെ അവന്റെ കാലുകൾ വേഗം ചലിച്ചു.. അടുത്ത എത്തി കുഞ്ഞിന്റെ മുഖം കണ്ടതും അവന് ഗൗരിയെ ഓർമ വന്നു.. ആ നിമിഷം തന്നെ അവൻ അകത്തേക്കു പോകാൻ നിന്നതും വിനയൻ അവനെ തടഞ്ഞു.. അവൾക്ക് കുഴപ്പം ഒന്നും ഇല്ല.. അവൻ ആശ്വാസത്തോടെ കുഞ്ഞിന് വേണ്ടി കൈ നീട്ടി.. രുഗ്മിണി പതിയെ അവന്റെ കയ്യിൽ വച്ചു കൊടുത്തു..

ആൺ കുഞ്ഞു ആണ് ദേവാ.. രുഗ്മിണി പറഞ്ഞതും ഗൗരിയുടെ വാക്കുകൾ അവന്റെ മനസ്സിൽ ഓടി എത്തി.. അതെ ഗൗരി.. അവൾ എനിക്ക് ഒരു കുഞ്ഞു രുദ്ര് ദേവിനെ സമ്മാനിച്ചിരിക്കുന്നു.. ഒരു അച്ഛന്റെ വാത്സല്യം എന്നിൽ നിറച്ചിരിക്കുന്നു.. ആ കുഞ്ഞു നെറ്റിയിലും കുഞ്ഞു കയ്യിലും എല്ലാം അവൻ ചുംബനം നൽകി.. മനസ്സിൽ ഗൗരിയുടെ മുഖം ഒരു നോക്ക് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഗൗരിയെ മുറിയിലേക്ക് മാറ്റി.. തളർന്നു കിടക്കുന്ന അവളെ നോക്കി രുദ്ര് നിന്നു.. അവൾ കണ്ണുകൾ കൊണ്ട് എന്താ എന്ന് ചോദിച്ചു..

അവൻ തല ആട്ടി ഒന്നും ഇല്ലെന്നു കാണിച്ചു.. അവർക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടായിരുന്നു.. പക്ഷെ അവർ എല്ലാം ഉള്ളത് കൊണ്ട് രുദ്ര് മാറി അവളെ തന്നെ നോക്കി നിന്നു.. ഇടയ്ക്ക് കരയുന്ന കുഞ്ഞിനേയും അവളെയും കൺ കുളിർക്കെ കാണുമ്പോൾ ഏറ്റവും ഭാഗ്യം ആ കാഴ്ച തന്നെ ആണെന്ന് അവന് തോന്നി.. നേരം വെളുത്തതും സീതയെ അവിടെ ആക്കി രുഗ്മിണിയും സൂര്യനും പോയി.. വിനയൻ അപ്പുവിനെ അടുത്ത വീട്ടിൽ ആക്കിയാണ് വന്നത് എന്ന് പറഞ്ഞു അവനെ കൊണ്ട് വാരാൻ പോയി.. ഗൗരിക്ക് വേണ്ടി മരുന്ന് വാങ്ങാൻ വേണ്ടി സീത പുറത്തു പോയതും രുദ്ര് അവളെ തനിച്ചു കിട്ടിയ സന്തോഷത്തിൽ അകത്തു പോയി..

കണ്ണടച്ച് കിടക്കുന്ന ഗൗരിയുടെ നെറ്റിയിൽ പതിയെ തലോടി.. ആ നിമിഷം അവന്റെ സാമീപ്യം അറിഞ്ഞു അവൾ കണ്ണുകൾ തുറന്നു.. കുഞ്ഞി കണ്ണുകൾ പൂട്ടി ഉറങ്ങുന്ന കുഞ്ഞിന്റെ നെറ്റിയിൽ അവൻ ചുംബിച്ചു കൊണ്ട് അവളുടെ അടുത്ത് ഇരുന്നു.. ദേവേട്ടൻ ഇന്നലെ ഉറങ്ങിയില്ലേ.. മുഖം ഒക്കെ ക്ഷീണം പോലെ ഉണ്ടല്ലോ.. എങ്ങനെ ഉറങ്ങും.. നിങ്ങളെ കാത്തു ഇരുക്കുവല്ലയിരുന്നോ.. അവളുടെ കൈ അവന്റെ കൈക്കുള്ളിൽ ആക്കി അവൻ അവളെ തന്നെ നോക്കി ഇരുന്നു.. അച്ഛൻ പറഞ്ഞോ.. എന്ത്.. വീട്ടിൽ പോകുന്ന കാര്യം.. സൂചിപ്പിച്ചു.. എതിർപ്പ് ഒന്നും പറയണ്ട..

നിനക്ക് വേണ്ടി അല്ലെ.. അത്കൊണ്ട് കുഴപ്പം ഇല്ല.. പക്ഷെ നീ ഇല്ലാതെ.. അവന്റെ മുഖത്തു തലോടി അവൾ ചിരിച്ചു.. അവളുടെ നെറ്റിയിലും കവിളും ചുംബിച്ചു കൊണ്ട് അവൻ എഴുനേറ്റു..അപ്പോൾ ആണ് പുറകെ നിൽക്കുന്ന കാർത്തിയെയും ബാമയേയും അവർ കണ്ടത്.. ഭാമ അകത്തു വന്നു കുഞ്ഞിനെ എടുത്തു ഗൗരിയുടെ അടുത്ത് ഇരുന്നു.. കാർത്തി അകത്തു കയറാൻ മടിച്ചു കൊണ്ട് വാതിൽക്കൽ തന്നെ നിന്നു.. എന്നാലും എന്റെ ഏടത്തി.. ദേവേട്ടനെ കുറിച്ച് എന്തൊക്കെയാ പറഞ്ഞേ.. ഇപ്പോൾ കിടക്കുന്ന കിടപ്പ കണ്ടോ.. നീ പോടീ.. അവർ ചിരിച്ചു.. കാർത്തി അകത്തു വന്നു ഭാമയുടെ കയ്യിലെ കുഞ്ഞിനെ ഒന്നു നോക്കി.. ഗൗരിയെയും നോക്കി കുഞ്ഞിന്റെ കയ്യിൽ ഒരു ഉമ്മ കൊടുത്തു അവൻ പുറത്തു ഇറങ്ങി..

രുദ്രിനെ നോക്കാതെ പോകാൻ നിന്ന കാർത്തിയെ രുദ്ര് തടഞ്ഞു.. കാർത്തി.. സോറി ഏട്ടാ.. മനസ്സിൽ ഇരുട്ട് നിറഞ്ഞപ്പോൾ നിങ്ങളുടെ ഒക്കെ സ്നേഹത്തിന്റെ വെളിച്ചം ഞാൻ കണ്ടില്ല.. അതൊക്കെ പോട്ടെ ഡാ.. നീ എന്നും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി എന്റെ അടുത്ത് വരില്ലേ.. അത് പോലെ തന്നെ ഉള്ളു ഇതും.. കാർത്തി കരഞ്ഞു കൊണ്ട് രുദ്രിനെ കെട്ടിപിടിച്ചു.. ഇതെല്ലാം കണ്ടു ഭാമയ്ക്ക് ഒന്നും മനസിലായില്ല..എന്നാൽ ഗൗരി സന്തോഷം കൊണ്ട് ചിരിച്ചു.. ഇതെന്താ ഏടത്തി അനിയനും ചേട്ടനും കൂടെ ഒരു കെട്ടിപ്പിടുത്തം.. അത് വിട്.. അല്ല..നീ എന്ന ഇങ്ങനെ കിടക്കുന്നെ.. അധികം താമസം ഉണ്ടാവില്ല എന്ന് തോന്നുന്നു.. ഭാമ തല താഴ്ത്തി പറഞ്ഞതും ഗൗരി അന്തം വിട്ടു അവളെ നോക്കി..

അവരുടെ ജീവിതത്തിൽ എന്നും സന്തോഷം നിറയട്ടെ എന്ന് ഗൗരി പ്രാർത്ഥിച്ചു.. കാർത്തിയോട് സംസാരിക്കുമ്പോളും രുദ്രിന്റെ കണ്ണുകൾ തന്നിൽ ആണെന്ന് കണ്ടു ഗൗരി ചിരിച്ചു.. ആ നോട്ടത്തിൽ നിന്നും ഒരു മോചനം ഇല്ലെന്നു അറിയും പോൽ.. രണ്ടു ദിവസത്തിന് ശേഷം അവർ ഹോസ്പിറ്റലിൽ നിന്നും വിട്ടു.. ഗൗരിയെ അവളുടെ വീട്ടിൽ കൊണ്ട് പോയി.. കുഞ്ഞിനെ കൊണ്ട് വരുന്നതിൽ ഏറ്റവും സന്തോഷം അപ്പുവിന് ആയിരുന്നു.. അവളെ വീട്ടിൽ ആക്കി മടങ്ങുമ്പോൾ രുദ്ര് അവളെ കെട്ടിപിടിച്ചു.. നീ ഇല്ലാതെ.. ദേ.. ഞാൻ ഇല്ലെന്നു കരുതി വല്ല കുരുത്തകേടിനും പോയാൽ ഉണ്ടല്ലോ.. എന്നും എന്നെ കാണാൻ വന്നോണം.. പിന്നെ ഫോൺ വിളിച്ചോണം.. പിന്നെ..

ഇനി എന്താ.. ഇനി ഒരു ഉമ്മ തന്നിട്ട് പൊയ്ക്കോ.. രുദ്ര് ചിരിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. അവനെ കെട്ടിപ്പിടിക്കാൻ തുടങ്ങിയതും കുഞ്ഞു ഉണർന്നു കരഞ്ഞു.. അവനെ എടുത്തു അവൾ രുദ്രിന്റെ അടുത്ത് വന്നു.. അവരെ കൺ നിറയെ കണ്ടു രുദ്ര്അവരോടു യാത്ര പറഞ്ഞു ഇറങ്ങി.. നാലു വർഷത്തിന് ശേഷം.. ഗൗരി ആരെയോ തിരഞ്ഞു കൊണ്ട് വീടെല്ലാം നടക്കുകയാണ്..മുഖത്തു ചെറിയ പരിഭ്രമവും ഉണ്ട്.. ഒടുവിൽ അവളുടെ മുഖത്തു ചിരി പടർന്നു.. അവൾ പതിയെ പതിയെ അവിടേക്ക് പോയി.. കർട്ടൺ പുറകിൽ ഉള്ള രണ്ടു കുഞ്ഞി കാലുകൾ കണ്ടു അവൾ വേഗം ഓടി പോയി അവനെ എടുത്തു..

കണ്ടു പിടിച്ചേ.. ആദി തോറ്റേ.. ഇല്ല ഇല്ല.. ഇനിം മേണം.. ഇനി ഞാന ജയിക്കാ.. ആഹാ ഇങ്ങനെ പറഞ്ഞു പറഞ്ഞു എത്രമത്തെ കളി ആണെന്ന് അറിയോ.. ഇത് ലാസ്റ്റ്.. ഇനി ഇല്ല.. ശരി.. ഇനി ഞാൻ ഒളിക്കും.. നീ കണ്ടു പിടിക്ക്.. അവൻ ശരി പറഞ്ഞു എണ്ണാൻ തുടങ്ങി.. ഗൗരി വേഗം ഹാളിലെ വാതിലിനു പുറകിൽ പോയി നിന്നു.. ആദി ദേവ്.. അവരുടെ പ്രണയത്തിന്റെ സമ്മാനത്തിന് നാല് വയസ്സ് തികഞ്ഞു.. അവന്റെ കുറുമ്പുകൾ കൊണ്ട് ആ വീടൊരു സ്വർഗം ആയി മാറി.. ഗൗരിയെ തിരിഞ്ഞു ആദി എല്ലാടത്തും നോക്കി..അവനെ നോക്കി പുറകിലേക്ക് തിരിഞ്ഞതും അവളുടെ ഇടുപ്പിലൂടെ ഒരു കൈ ഇഴഞ്ഞു.. ഗൗരി ഞെട്ടി തിരിഞ്ഞതും രുദ്ര് അവളുടെ വാ പൊത്തി ഭിത്തിയിൽ ചേർന്ന് നിർത്തി.. അവന്റെ നോട്ടം അവളുടെ ശ്വാസഗതി ഉയർത്തി..

അവന്റെ കൈകൾ അവളുടെ ചുണ്ടിൽ തലോടി.. പതിയെ അവന്റെ മുഖം അവളോട്അടുത്തതും പുറകിൽ നിന്നും കൈകൊട്ടി ഒരു കുഞ്ഞി ചിരി അവിടെ പരന്നു.. അമ്മയെ കണ്ടു പിടിച്ചേ.. അമ്മ തോറ്റേ.. ആദി ഓടി വന്നു രുദ്രിന് നേരെ കൈ നീട്ടി.. രുദ്ര് അവനെ എടുത്തു കവിളിൽ ചുംബിച്ചു.. അച്ഛാ അമ്മ ഇന്ന് എല്ലാ കളിയിലും തോറ്റു.. ആണോ.. അമ്മ പണ്ടേ തോറ്റു പോയത് ആണ്.. അച്ഛന്റെ സ്നേഹത്തിൽ.. അവളെ ഇടം കണ്ണിട്ട് നോക്കി രുദ്ര് അത് പറയുമ്പോൾ ഗൗരി മുഖം കൊട്ടി അടുക്കളയിൽ പോയി.. അവൾ തിരിച്ചു വരുമ്പോൾ ബാത്രൂമിൽ അച്ഛന്റെയും മോന്റെയും ബഹളം ആയിരുന്നു..

അവർ കുളിക്കാൻ കയറിയെന്നു മനസ്സിലായതും ഗൗരി തോർത്ത്‌ എടുത്തു ബാത്‌റൂമിനു വെളിയിൽ പോയി നിന്നു.. ദേവേട്ട വാതിൽ തുറന്നെ.. രുദ്ര് വാതിൽ തുറന്നു.. ഷവറിനു കീഴിൽ നിൽക്കുന്ന ആദിയെ കണ്ടു ഗൗരി രുദ്രിനെ ദേഷ്യത്തിൽ നോക്കി.. പിന്നെ ഷവർ ഓഫ് ചെയ്തു അവന്റെ തല തുവർത്തി കൊടുത്തു.. ആദിയെ കൊണ്ട് പോകാൻ നിന്ന ഗൗരിയുടെ കയ്യിൽ രുദ്ര് പിടിച്ചു അവളെ തടഞ്ഞു.. എനിക്ക് ഇല്ലേ.. കൊച്ചു കുട്ടികളെ പോലെ ചോദിക്കുന്ന അവന്റെ മുഖം കണ്ടു അവളുടെ ഉള്ളിൽ വാത്സല്യം നിറഞ്ഞു.. അവന്റെ തല തുവർത്തുമ്പോൾ രുദ്ര് ഇടുപ്പിലൂടെ കയ്യിട്ടു അവളെ ചേർത്തു നിർത്തി..

ഗൗരി അവന്റെ കൈ തട്ടി മാറ്റി ദേഷ്യത്തിൽ നോക്കി.. അത് കണ്ടു രുദ്ര് ആദിയെ നോക്കി കരയുന്നത് പോലെ കാണിച്ചു.. ആദി വാ പൊത്തി ചിരിച്ചു.. മുറിയിൽ എത്തി ആദിയെ ഡ്രസ്സ്‌ ഇട്ടു കൊടുത്തു.. ബെഡിൽ കുറച്ചു കളിപ്പാട്ടവും വച്ചു കൊടുത്തു ഗൗരി മുറിയിൽ നിന്നും പോയി.. രുദ്ര് ആദിയെ നോക്കി ഇപ്പോൾ വരാം എന്ന് കാണിച്ചു.. രുദ്ര് ഒരു ഷർട്ട്‌ എടുത്തു ഇട്ടു ഗൗരിയുടെ പുറകിൽ അടുക്കളയിൽ പോയി.. അവളുടെ പുറകിൽ പോയി കെട്ടിപിടിച്ചു.. എന്താ എന്റെ ഗൗരി ദേവിന് ഒരു പിണക്കം.. ഒന്നുല്ല.. എന്തോ ഉണ്ട്.. ദേവേട്ടൻ ഇന്ന് നേരെത്തെ വരാം എന്ന് പറഞ്ഞിട്ട്..

ഞാൻ തറവാട്ടിൽ പോകാമെന്നു കരുതി അമ്മയെ ഒക്കെ വിളിച്ചു പറഞ്ഞു.. ആദി ആണെങ്കിൽ കിച്ചുവിനെ കാണാൻ കൊതിച്ചു ഇരിക്കുവായിരുന്നു.. കുറച്ചു തിരക്ക് ആയി പോയി.. എന്തായാലും നാളെ ലീവ് ആക്കാ.. രാവിലെ തന്നെ പോകാം.. എന്ന എന്റെ വീട്ടിലും ഒന്നു പോയാലോ.. കുറെ ആയില്ലേ പോയിട്ട്.. പിന്നെ എന്താ.. പക്ഷെ എന്റെ കൂടെ തന്നെ പൊന്നോണം.. ആയിക്കോട്ടെ അസുര.. ഗൗരി പറഞ്ഞു കഴിഞ്ഞതും രുദ്ര് വലതു കൈ കൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് അവളെ അവന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു.. നിന്റെ ഈ അസുര എന്ന് ഉള്ള വിളി കേൾക്കുമ്പോൾ ഉണ്ടല്ലോ..

എനിക്ക് എന്നെ തന്നെ നഷ്ടം ആകുന്നത് പോലെ.. അങ്ങനെ വിളിക്കുമ്പോൾ ഉള്ള നിങ്ങളുടെ ഈ നോട്ടം ഉണ്ടല്ലോ.. അത് കാണാൻ വേണ്ടി അല്ലെ അസുര അങ്ങനെ വിളിക്കുന്നെ.. ഒട്ടും കാത്തു നിൽക്കാതെ രുദ്ര് അവളുടെ ചുണ്ടുകൾ കവർന്നു.. അവളിൽ നിന്നും ഉയരുന്ന ശ്വാസവും അവന്റെ കൈകൾ ഇഴയുന്ന അവളുടെ ഇടുപ്പും എല്ലാം അവരുടെ ഉള്ളിലെ പ്രണയത്തെ ഉണർത്തി.. അവളെ എടുത്തു ഉയർത്തി സ്ലാബിൽ കയറ്റി ഇരുത്തി അവന്റെ ചുംബനം കഴുത്തിലേക്ക് ഒഴുകി ഇറങ്ങുമ്പോൾ അവന്റെ മുടിയിൽ പിടിച്ചു ശ്വാസം എടുക്കാൻ ഗൗരി ബുദ്ധിമുട്ടി.. അവിടെ ആകെ ഒരു കുഞ്ഞു കരച്ചിൽ നിറഞ്ഞു.. അവർ രണ്ടു പേരും അകന്നു മാറി..

ഇറങ്ങാൻ നിന്ന ഗൗരിയെ തടഞ്ഞു കൊണ്ട് രുദ്ര് പോകാം എന്ന കാണിച്ചു.. ഗൗരി ചിരിച്ചു കൊണ്ട് സ്ലാബിൽ നിന്നും ഇറങ്ങി ജോലിയിൽ മുഴുകി.. രുദ്ര് മുറിയിൽ വരുമ്പോൾ ആദി നല്ല കളിയിൽ ആയിരുന്നു..രുദ്രിന്റെ കണ്ണുകൾ മുറിയുടെ ഒരത്തിൽ ഉള്ള തൊട്ടിലിലേക്ക് നീണ്ടു.. അവൻ ചിരിച്ചു കൊണ്ട് പതിയെ തൊട്ടിലിൽ നിന്നും ആ കുഞ്ഞു മാലാഖയെ എടുത്തു.. അതേയ് അവർക്ക് ഒരു സമ്മാനം കൂടെ ദൈവം കൊടുത്തു ട്ടോ.. രുദ്രിന് ഗൗരിയോട് ഉള്ള അടങ്ങാത്ത പ്രണയത്തിന്റെ അടയാളം പോൽ ആരാധ്യ മോളും അവരുടെ ജീവിതത്തിൽ വന്നു.. ഇരട്ടി സന്തോഷം നിറച്ചു കൊണ്ട്..ആദ്യ മോൾക്ക് പത്തു മാസം പ്രായം ഉള്ളു..

പിന്നെ നമ്മുടെ കാർത്തിയും അച്ഛൻ ആയി ട്ടോ.. കിച്ചു എന്ന കിഷോർ.. അവരുടെ പൊന്മണി.. കാർത്തി ഇപ്പോൾ രുദ്രിന്റെ കൂടെ തന്നെ ആണ്.. സ്വന്തം ആയി ബിസിനസ് ചെയ്യുന്നു..അവൻ പഴയ കാർത്തി ആയി മാറി.. ജീവിതത്തിൽ പണത്തേക്കാൾ മൂല്യം സ്നേഹത്തിന് ആണെന്ന് അവൻ തിരിച്ചറിഞ്ഞു..പിന്നെ ഒരു വിശേഷം നമ്മുടെ മുത്തശ്ശൻ കാശിക്ക് പോയി.. ചെയ്തു പോയ തെറ്റിന് പരിഹാരമായി ഒരു കത്ത് എഴുതി വച്ചു ആള് സ്ഥലം വിട്ടു.. എല്ലാവരും സന്തോഷത്തോടെ കഴിയുന്നു.. രുദ്ര് ആദ്യ മോളെയും കൊണ്ട് ഗൗരിയുടെ അടുത്ത് പോയി..

പുറകിൽ ആദിയും വന്നു.. ആരും ഇല്ല എന്ന തോന്നലിൽ നിന്നും രുദ്ര് മോചിതൻ ആയിരുന്നു.. അവന് വേണ്ടി പ്രാണൻ വെടിയാൻ പോലും തയ്യാറായ ഒരു പെണ്ണും ഒപ്പം സ്വന്തം ചോരയിൽ പിറന്ന രണ്ടുകുരുന്നുകളും.. അവന്റെ മനസ്സിൽ ഗൗരിയോട് ഉള്ള പ്രണയം ദിനം പ്രതി കൂടി വന്നു.. അവന്റെ സങ്കടതെ സ്നേഹം കൊണ്ട് മായ്ച്ചു കളഞ്ഞവൾ.. ഒരു നിമിഷം പോലും തനിച്ചു വിടാതെ പിന്തുടരുന്ന അവളുടെ സ്നേഹം എല്ലാം കൊണ്ടും ഗൗരി അവന്റെ ദേവി തന്നെ ആയിരുന്നു.. രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞു രുദ്രയും ആദിയും ഉറങ്ങാൻ പോയി.

ആദ്യക്ക് നേരത്തെ ഭക്ഷണം കൊടുത്തിരുന്നു ഗൗരി.. അവളെയും കൊണ്ട് ചെല്ലുമ്പോൾ ആദി രുദ്രിനെ കെട്ടിപിടിച്ചു ഉറങ്ങുകയായിരുന്നു.. ഗൗരി ചിരിച്ചു കൊണ്ട് മറു സൈഡിൽ ആദ്യ മോളെ കിടത്തി ഗൗരി രുദ്രിനെ നോക്കി.. രുദ്ര് മോളെ എടുത്തു നെഞ്ചിൽ കിടത്തി കളിപ്പിക്കാൻ തുടങ്ങി.. ഇന്നെങ്കിലും കുറച്ചു നേരത്തെ ഉറങ്ങു പെണ്ണെ.. നിന്റെ അമ്മയുടെ പിണക്കം മാറ്റാൻ ഉണ്ട്.. രുദ്രിന്റെ സംസാരം കേട്ട് ഗൗരി ചിരിച്ചു.. അവൾ ഡ്രസ്സ്‌ എടുത്തു കൊണ്ട് ബാത്രൂമിൽ പോയി.. അവൾ മേൽ കഴുകി വരുമ്പോളേക്കും രുദ്രിന്റെ നെഞ്ചിലെ ചൂടിൽ പറ്റി അവൾ ഉറങ്ങിയിരുന്നു..

ഒരു നിമിഷം ഗൗരി ആ കാഴ്ച നോക്കി നിന്നു.. ഒരു കൈ കൊണ്ടു ആദിയെ പറ്റി ചേർത്ത് പിടിച്ചു കൊണ്ട് മറു കൈ കൊണ്ട് നെഞ്ചിൽ കിടക്കുന്ന ആദ്യയെയും പിടിച്ചു കിടക്കുന്ന രുദ്രിനെ അവൾ സ്നേഹത്തോടെ നോക്കി നിന്നു.. ജീവിതത്തിൽ ഏറ്റവും വെറുത്ത മനുഷ്യൻ ആയിരുന്നു.. ഒരു നിമിഷം പോലും കാണരുതെന്ന് ആഗ്രഹിച്ചത്.. ആ സാമീപ്യം പോലും അരോചകമായി തോന്നിയ നാളുകൾ.. എന്നാൽ എല്ലാം പ്രണയം കൊണ്ട് മാറ്റി എഴുതിയ അസുരൻ.. ഈ ഗൗരിയുടെ അവസാന ശ്വാസം വരെ എനിക്ക് ഈ അസുരന്റെ നെഞ്ചിൽ ഇടം വേണം.. മറ്റാർക്കും കിട്ടാത്ത ആ ഭാഗ്യം എനിക്ക് മാത്രം വേണം.. അത് എന്റെ സ്വാർത്ഥത തന്നെ ആണെന്ന് കൂട്ടിക്കോളൂ..

മോളെ എടുത്തു തൊട്ടിലിൽ ഇട്ടു തിരിഞ്ഞതും പുറകിൽ നിൽക്കുന്ന രുദ്രിനെ കണ്ടു ഗൗരി ഞെട്ടി.. അവളിലേക്ക് വെക്കുന്ന അവന്റെ ചുവടുകൾ അവന്റെ പ്രണയത്തിൽ ലയിക്കാൻ ഉള്ളത് ആണെന്ന് അവൾക് അറിയാമായിരുന്നു.. ദേവേട്ടൻ ഉറങ്ങിയില്ലേ.. നിന്റെ ഈ ശ്വാസം കേൾക്കാതെ ഈ ഗന്ധം അറിയാതെ എങ്ങനെ ഉറങ്ങാൻ കഴിയും എനിക്ക്.. കാറ്റിൽ പാറി വീഴുന്ന അവളുടെ മുടികൾ മുഖത്തു നിന്നും മാറ്റി കൊണ്ട് അവൻ പറഞ്ഞു.. അവളെ തന്നിലേക്ക് അടുപ്പിക്കുമ്പോൾ അവളിൽ നിന്നും ഉയരുന്ന ശ്വാസഗതി അവൻ ശ്രദിച്ചു.. അവളെ അറിഞ്ഞവൻആണെങ്കിലും അവളിൽ ഉണ്ടാകുന്ന ആ നാണവും ചിരിയും എല്ലാം രുദ്ര് ആസ്വദിച്ചിരുന്നു..

നിന്നിൽ ഓരോ തവണ അലിയുമ്പോളും എന്നിൽ പുതുമ തന്നെ ആണ്.. നിന്റെ ഈ മത്തു പിടിപ്പിക്കുന്ന നോട്ടം പോലും.. ഈ ചിരി ആണ് എന്റെ ലഹരി.. എത്ര ദേഷ്യത്തെയും സങ്കടത്തെയും ഒളിപ്പിച്ചു നിർത്തുന്ന ഈ കള്ളച്ചിരി.. നാണം കൊണ്ട് തല താഴ്ത്തി ചിരിക്കുന്ന ഗൗരിയുടെ തടിയിൽ പിടിച്ചു ഉയർത്തി രുദ്ര് അവളുടെ ചുണ്ടുകൾ കവർന്നു.. അവളെ കൈകളിൽ കോരി എടുത്തു അവൻ ബെഡിൽ കിടത്തി.. അവളുടെ മുഖമാകെ ചുംബനം കൊണ്ട് നിറച്ചു മാറിലേക്ക് മുഖം താഴാൻ തുടങ്ങിയതും ഗൗരി അവനെ പിടിച്ചു നിർത്തി.. അസുരനെ ആവാഹിക്കാൻ സമയം ആയി പെണ്ണെ.. അസുരനിൽ അലിയാൻ ദേവിയും… ഒരു ചുംബനമായ് അവളിൽ അവൻ പടർന്നു കയറുമ്പോൾ പ്രണയത്തിന്റെ മഹാ കാവ്യം രചിച്ചു അവർ..

പരസ്പര വിശ്വാസത്തിന്റെയും വിട്ടു കൊടുക്കലിന്റെയും ഒപ്പം പരസ്പരം തോറ്റു കൊടുക്കാതെ നൽകുന്ന പ്രണയത്തിന്റെയും..പുറത്തു പെയ്യുന്ന മഴ പോലെ അവരുടെ പ്രണയം പൊഴിഞ്ഞു കൊണ്ടേ ഇരിക്കും നിലയ്ക്കാതെ.. അവിടെ തടസ്സങ്ങൾ ഇല്ല.. ഒന്നിന്റെയും.. അസുരന്റെയും അവന്റെ ദേവിയുടെയും കഥ ഇവിടെ നിർത്തട്ടെ.. അവസാനിച്ചു എന്ന് പറയില്ല.. കാരണം അവരുടെ പ്രണയത്തിനു അവസാനം ഇല്ല.. ആര് കൂടുതൽ പ്രണയിക്കും എന്ന വാശിയിൽ പ്രണയിക്കുന്ന അവർ ഒരിക്കലും പിരിയില്ല.. ജീവിതത്തിൽ ഒരുപാട് സന്തോഷത്തോടെ അവർ കഴിയട്ടെ.. അവർക്കിടയിൽ പ്രണയം മാത്രം ഉള്ളു.. അവിടെ വേറെ ഒന്നിനും സ്ഥാനം ഇല്ല..

ഗൗരിയുടെയും അവളുടെ അസുരന്റെയും കഥ ഇവിടെ നിർത്തുന്നു.. പ്രണയം അത് ഒരു അനുഭൂതിയാണ്.. അത് നൽകുന്ന ഹൃദത്തെ ജീവനേക്കാൾ ഏറെ പ്രണയിക്കണം.. രണ്ടു ഹൃദയങ്ങൾ മാത്രം ആണ് അവിടെ..വാശിയോടെ പ്രണയിക്കുമ്പോൾ അവിടെ പ്രണയം തോൽക്കില്ല.. തോൽക്കുന്നത് ദേഷ്യവും പിണക്കവുമാണ്.. പ്രണയിക്കണം.. എന്ത് തടസ്സം ഉണ്ടായാലും തന്റെ പാതിയെ.. കൈവിടാതെ… ❣️ഗൗരി ദേവ്❣️നിങ്ങളുടെ മനസ്സിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം.. തുടക്കം മുതൽ എന്റെ കൂടെ നിൽക്കുന്നവരും ഇടയിൽ വന്നു എന്നെ സ്നേഹിക്കുന്നവർക്കും എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി..

നിങ്ങളുടെ സ്നേഹം സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഇവിടെ വരെ എത്തി നിൽക്കുന്നത്.. ഒരുപാട് നന്ദി.. എത്ര മാത്രം നന്നായി എന്ന് അറിയില്ല.. എങ്കിലും നിങ്ങളുടെ സന്തോഷം പോലെ ഞാൻ എഴുതാൻ ശ്രമിച്ചിട്ടുണ്ട്.. തുടക്കത്തിൽ ഞാൻ രുദ്ര് വില്ലൻ ആണെന്ന് പറഞ്ഞപ്പോൾ പലരും രുദ്രിനെ തന്നെ നായകൻ ആയി കണ്ടിരുന്നു.. അവിടെ മുതൽ നിങ്ങൾ രുദ്രിനെ സ്നേഹിച്ചു തുടങ്ങി.. ഈ അവസാന നിമിഷം വരെ നിങ്ങളുടെ ഹൃദയത്തിൽ ഗൗരി ദേവ് എന്നൊരു നാമം ഉണ്ടെങ്കിൽ അത് എനിക്ക് ഉള്ള അംഗീകാരം ആണ്.. പിന്നെ കുഞ്ഞുങ്ങളുടെ പേര് ayma erin എന്ന ആളാണ് ട്ടോ കമന്റ് ഇട്ടത്.. മുത്തേ അപ്പോൾ സന്തോഷം ആയില്ലേ.. അപ്പോൾ പുതിയ സ്റ്റോറിയുമായി വരുന്നത് വരെ ആമി വിട പറയുന്നു.. നിങ്ങളുടെ സ്നേഹം എന്നും കൂടെ വേണം.. പെട്ടന്ന് വാരാൻ ശ്രമിക്കാം ട്ടോ.. ആമി❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിഹ

കാവിലേയ്ക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ തന്നെ മൂന്നുപേർക്കും പേടി തോന്നി. നാഗ തറയിൽ വിളക്ക് വച്ച് ചെയ്യേണ്ട കർമ്മങ്ങൾ തിരുമേനി പ്രത്യേകം പറഞ്ഞയച്ചതാണ്. അവരുടെ സംരക്ഷണത്തിനായി ഗുരുസ്വാമിയുടെ പ്രധാന ശിഷ്യനായ ഗിരിയെ കൂടെ അയച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ കൂടെ തങ്ങളും സുരക്ഷിതരായിരിക്കുമെന്ന വിശ്വാസത്തോടെ അവർ മൂന്നുപേരും കാവിലേക്ക് പുറപ്പെടാൻ തയ്യാറായി. ആരൊക്കെ കൂടെയുണ്ടെന്ന് പറഞ്ഞാലും ആതിരയുടെ മനസ്സിൽ നല്ല പേടിയുണ്ടായിരുന്നു. പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് താങ്ങാൻ കഴിയുന്നതിനപ്പുറം ആണല്ലോ.

പോകുന്ന വഴി എന്തെങ്കിലും അനർത്ഥങ്ങൾ സംഭവിക്കുമോയെന്ന് അനന്തനും പേടി ഉണ്ടായിരുന്നു . കാടിന്റെ ഭീകരത ഒഴിച്ചാൽ മറ്റ് തടസ്സങ്ങളും ഒന്നും കൂടാതെ അവർ കാവിൽ എത്തിചേർന്നു . പകൽ സമയത്ത് പോലും ഇരുട്ട് നിറഞ്ഞ അവിടം എത്രയൊക്കെ ധൈര്യം സംഭരിച്ചാലും അതിനെ ഇല്ലാതാക്കാൻ കഴിവുള്ളതായിരുന്നു. ഗിരി ഇന്നലെ ബന്ധിച്ചിരുന്ന ബന്ധനത്തിൽ നിന്നും അവൾക്ക് മുക്തി നേടാൻ സാധിച്ചിരുന്നില്ല. അതാണ് കാടിന്റെ ശാന്തതയ്ക്ക് കാരണം. അവൾ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന ഒരു ധൈര്യം എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ അത് അധിക നാളത്തേക്ക് നിൽക്കുന്നതല്ലന്ന ബോധ്യം ഗിരിക്ക് ഉണ്ടായിരുന്നു .

അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് കർമ്മങ്ങൾ തീർത്ത് അവരെ തിരികെ അയക്കാൻ അവൻ ധൃതി കൂട്ടി. നാഗത്തറയിൽ വീണു കിടക്കുന്ന ഇലകൾ മാറ്റി അവൾ വൃത്തിയാക്കി. അവിടെ ഉണ്ടായിരുന്ന വിളക്കുകളിൽ തിരി തെളിയിച്ചു. തമ്പുരാട്ടിയുടെ ഓർമ്മകൾ അവശേഷിക്കുന്ന നാഗദൈവങ്ങളുടെ അരികിൽ എത്തിയപ്പോൾ ദേവകിയ്ക്ക് അവരെ ഓർമ്മ വന്നു. അവരുടെ വിളക്കുകൾ കണ്ടപ്പോൾ പണ്ട് തമ്പുരാട്ടി കാവിൽ വിളക്ക് വച്ചിരുന്നത് ദേവകിയ്ക്ക് ഓർമ്മ വന്നു. തന്നെ ഒരു കൂടെപ്പിറപ്പ് പോലെ തന്നെയാണ് അവർ കണ്ടിരുന്നതെന്ന കാര്യം സങ്കടത്തോടെ ദേവകി ഓർത്തു. ആതിര ഭക്തിയോടെ നാഗദൈവങ്ങളെ പൂജിക്കുകയായിരുന്നു.

തിരുമേനി പറഞ്ഞത് അനുസരിച്ച് മഞ്ഞപ്പൂക്കൾ കൊണ്ട് കെട്ടിയ മാല ചാർത്തി നാഗ ദൈവങ്ങൾക്ക് മഞ്ഞൾപൊടി സമർപ്പിച്ചു. അവ കൂടാതെ മഞ്ഞപ്പട്ടും കവുങ്ങിൻ പൂക്കുലയും സമർപ്പിക്കുകയും ചെയ്തു. നാഗ ദോഷം മാറി നാഗ പ്രീതി നേടാനായി അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ആദ്യമായി അനന്തനും അവളോടൊപ്പം ചേർന്ന് വഴിപാട് കഴിപ്പിച്ചു.  നാഗദൈവങ്ങളെ കാണാൻ ഒരു പ്രത്യേക ഭംഗിയുള്ളത് പോലെ അവൾക്ക് തോന്നി. കുറെ നേരം ആതിര ഭക്തിയോടെ നോക്കി നിന്നു. ദോഷങ്ങൾ മാറ്റി ദൈവപ്രീതി നേടിയാൽ അവളെ തളക്കാനുള്ള ഹോമവും പൂജയും ആരംഭിക്കാമെന്ന് ഗുരുസ്വാമി പറഞ്ഞത് ആതിര ഓർത്തു.

തിരികെ പോരാൻ നേരം അനന്തനും അത് തന്നെയാണ് ഓർത്തത്. ദേവകിയുടെ മനസ്സിൽ പഴയ ചില ഓർമ്മകളായിരുന്നു. എത്ര മായിച്ചാലും മാഞ്ഞു പോകാതെ മനസ്സിൽ തങ്ങി നിൽക്കുന്ന കുറേ നോവുകൾ.. അന്ന് പതിവിലും വിപരീതമായി കാവിന്റെ ശാന്തത അനന്തനും ആതിരയും അത്ഭുതത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. പോകുന്ന വഴി ഉടനീളം ഗിരി ചെറിയ സ്വരത്തിൽ മന്ത്രങ്ങൾ ഉരുവിടുന്നുണ്ടായിരുന്നു. അതിൻ്റെ ഒരു പോസറ്റീവ് എനർജി അവർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു. ദേവകിയാണ് ഏറ്റവും മുന്നിൽ നടന്നത്. അതിൻ്റെ പുറകെ അനന്തനും അവന്റെ പുറകിലായി ആതിരയും നടന്നു. ഏറ്റവും പുറകിലാണ് അവർക്ക് കാവലായി ഗിരി നടന്നത്. 🌿🌿🌿🌿🌿🥀🥀🥀🌿🌿🌿🌿🌿🌿 ” ഗൗരി ആരെയാവും പ്രണയിക്കുന്നത്?

ഈ കുട്ടിക്ക് എന്താ പറ്റിയത്? അവളെ പറഞ്ഞിട്ടും കാര്യമില്ല ഈ പ്രായത്തിൽ അങ്ങനെ പലതും തോന്നും… എല്ലാവരും അറിയുമ്പോൾ എന്താകുമോ എന്തോ? അവൾ ഒന്നും തെളിച്ചു പറയുന്നില്ല…” ആര്യ ബെഡ്ഷീറ്റ് മാറ്റി വിരിച്ചു. ഇന്നലെ ഗൗരി പറഞ്ഞതിനെക്കുറിച്ചായിരുന്നു അവളുടെ ചിന്ത. ” ആതിരയെ വിളിച്ചു ചോദിച്ചാലോ..? ഗൗരിയുടെ എല്ലാ കാര്യങ്ങളും അവൾ അറിയുന്നതല്ലേ ?ഗൗരി എന്തായാലും അവളോട് പറയാതിരിക്കില്ല… പക്ഷേ ഈ കാര്യം ആതിരയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. അവളുടെ സംസാരത്തിൽ നിന്നും അങ്ങനെയല്ലേ തോന്നിയത്.. അതെ ഗൗരി ആതിരയോട് പറഞ്ഞിട്ടില്ല… എന്തായിരിക്കും ഗൗരി ഇത്രയധികം ഒളിപ്പിക്കാൻ കാരണം…? അതും ആതിരയോട് പോലും പറയാതെ..”

ആര്യയുടെ മനസ്സിൽ പുതിയ സംശയങ്ങൾ രൂപപ്പെട്ടിരുന്നു. “ടീ… കുടിക്കാൻ തണുത്ത എന്തെങ്കിലും എടുത്തിട്ട് വാ .. എന്നാ ചൂടാ… ” അനിരുദ്ധ് മുറിയിലേയ്ക്ക് കയറി വന്നു. അവനെ കണ്ടതും ഗൗരിയുടെ കാര്യം പറയണോ വേണ്ടയോയെന്ന് അവൾ ആലോചിച്ചു. പിന്നെ കൂടുതൽ പ്രശ്നത്തിലേക്ക് കാര്യങ്ങൾ എത്തിക്കേണ്ടല്ലോ എന്നോർത്ത് അവൾ ഒന്നും പറഞ്ഞില്ല. എങ്ങനെയെങ്കിലും ഗൗരിയെ പറഞ്ഞു തിരുത്തണമെന്ന് അവൾ മനസ്സിൽ കരുതിയിരുന്നു. ഗൗരിയുടെ കൈ വിരലുകൾ കുഞ്ഞിയുടെ മുടിയിലൂടെ ഒഴുകി നടന്നു. കുഞ്ഞി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. അവളുടെ കുഞ്ഞി കണ്ണുകൾ അടഞ്ഞു വരുന്നത് ഗൗരി പുഞ്ചിരിയോടെ നോക്കിയിരുന്നു. കുറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് അവളെ പിടിച്ച് കിടത്തി ഉറക്കാൻ കഴിഞ്ഞത്.

അമ്മയെ കാണാൻ വാശി പിടിച്ച് കരഞ്ഞതു കൊണ്ട് ആതിരയെ വിളിച്ച് സംസാരിപ്പിച്ച് നാളെ വരുമെന്ന് വിശ്വസിപ്പിച്ചാണ് വേദയെ കിടത്തി ഉറക്കിയത്. വേദയുടെ അസാന്നിധ്യം ഒരുപ്പാട് സങ്കടം ഉണ്ടാക്കുന്നുണ്ടെങ്കിലും കുട്ടി കൂടെയില്ലാത്തത് തന്നെയാണ് നല്ലതെന്ന് അവർക്ക് ഉറച്ച ബോധ്യം ഉണ്ടായിരുന്നു. അമ്മയും അച്ഛനും അടങ്ങുന്ന അവളുടെ കുഞ്ഞു ലോകത്ത് നിന്നും അവളെ പറിച്ചു മാറ്റിയതിന്റെ എല്ലാം ബുദ്ധിമുട്ടുകളും വേദ മോൾക്ക് ഉണ്ടായിരുന്നു. ആര്യ അനിക്ക് കുടിക്കാനുള്ള ജ്യൂസുമായിട്ട് വന്നപ്പോൾ അവൻ ഫോണിൽ സംസാരിക്കുകയായിരുന്നു. അവൾ ഗ്ലാസ്സ് ടേബിളിൽ വച്ചിട്ട് ഉറങ്ങി കിടക്കുന്ന അമ്മുവിന്റെ അടുത്ത് പോയിരുന്നു. ”

ആര്യേ … നമ്മൾ സംശയിച്ചത് പോലെ തന്നെയാണ് കാര്യങ്ങൾ… രോഹിത്തിനെ കണ്ടുപിടിച്ചു. ആരും കണ്ടുപിടിക്കില്ലെന്ന് കരുതി അവൻ ഒളിച്ചു താമസിക്കുകയായിരുന്നു…. എത്രയും പെട്ടെന്ന് അവൻ അവിടെ നിന്നും മാറുന്നതിന് മുന്നേ അവനെ ഇങ്ങോട്ട് പിടിച്ച് കൊണ്ട് വരണം…” ദേഷ്യം കൊണ്ട് അവൻറെ മുഖം വലിഞ്ഞു മുറുകുമ്പോഴും രോഹിത്തിനെ കണ്ടുപിടിച്ച സന്തോഷം അവൻ്റെ മുഖത്ത് ഉണ്ടായിരുന്നു. ” അപ്പോൾ അവൻ തന്നെയാണോ കമ്പനിയിൽ ഡ്രഗ്സ് വച്ചതും…?” ” അതിന് സംശയം ഒന്നുമില്ല അവൻ തന്നെയാണ്. എന്തിന് വേണ്ടി ? ആര് പറഞ്ഞിട്ട്? എങ്ങനെ ? ഇതിനെല്ലാം ഉത്തരം കണ്ടുപിടിക്കണം ….ഞാൻ കണ്ടുപിടിക്കും… ” ചിലതെല്ലാം മനസ്സിൽ ഉറപ്പിച്ചാണ് അവൻ അത് പറയുന്നതെന്ന് ആര്യയ്ക്ക് മനസ്സിലായി. ”

ആ നായിന്റെ മോൻ കാരണം എന്തെല്ലാം ബുദ്ധിമുട്ടുകളാ നമുക്ക് ഉണ്ടായത്… നമ്മുടെ അന്തസ്സും അഭിമാനവും വച്ചാ അവൻ കളിച്ചത്… നമ്മുടെ അച്ഛന്റെ കിടപ്പിനും അനന്തൻ ഒളിവിൽ കഴിയണ്ടി വന്നതും എല്ലാം.. എല്ലാം അവൻ കാരണമാ… അതിന് എല്ലാം പകരം ചോദിക്കാതെ അവനെ വെറുതെ വിടില്ല….” അവൻ്റെ കണ്ണുകളിൽ രോഹിത്തിനോടുള്ള ദേഷ്യം പ്രതിഫലിക്കുന്നുണ്ടായിരുന്നു.…… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിവേദ്യ ഉല്ലാസ്‌

കണ്ണുകൾ വലതു കൈ കൊണ്ട് മൂടി വെച്ചിരിക്കുക ആണ്..ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം മാത്രമേ അപ്പോൾ മുറിയിൽ ഒള്ളൂ.. അവൻ ഒന്ന് ദീർഘ നിശ്വാസപ്പെട്ടു.. ഡോർ മെല്ലെ തുറക്കുന്ന ശബ്ദം കേട്ടതും അവൻ ഉറക്കം നടിച്ചു കൊണ്ട് കിടന്നു.. പ്രിയ റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു.. അവൾ വിചാരിച്ചത് നിരഞ്ജൻ ഉറങ്ങി എന്ന് ആണ്… വാഷിംറൂമിൽ പോയി ഫ്രഷ് ആയി വന്ന ശേഷം അവൾ ഒരു ഷീറ്റ് എടുത്തു നിലത്തേക്ക് വിരിച്ചു.. ഒരു പില്ലോയും എടുത്തു ഇട്ടുകൊണ്ട് അവൾ അതിൽ കിടന്നു… നിരഞ്ജന് അതു കണ്ടതും ദേഷ്യം ഇറച്ചു കയറി. ഇന്നലെ തന്റെ നെഞ്ചിൽ കിടന്നു ഉറങ്ങിയ പെണ്ണ് ആണ്… പെട്ടന്ന് അവൾക്ക് ഇത് എന്ത് പറ്റി…

എത്ര ആലോചിച്ചിട്ട് അവനു ഒരു എത്തും പിടിയും കിട്ടിയില്ല. എന്തോ ഒന്ന് തന്നെ ചുറ്റി പിടയുന്നത് പോലെ തോന്നിയത് പ്രിയ ഉറക്കെ നിലവിളിക്കുവാൻ വായ തുറന്നു… പെട്ടന്ന് അവന്റെ കൈകൾ കൊണ്ട് അവളുടെ വായ ബന്ധിക്കപ്പെട്ടു.. “ഒച്ച വെയ്ക്കരുത്….”അവന്റെ ശബ്ദത്തിന്റെ ഗംഭീര്യം തിരിച്ചു അരിഞ്ഞതും പ്രിയ ഒന്നും മിണ്ടിയില്ല… അവന്റെ കൈകൾ അവളെ എടുത്തു മേലോട്ട് ഉയർത്തി.. കുതറി മാറുവാൻ തുടങ്ങിയ അവൾക്ക് പക്ഷെ അനങ്ങാൻ പോലും സാധിച്ചില്ല… അവൻ അവളെ എടുത്തു കൊണ്ട് പോയി ബെഡിലേക്ക് മെല്ലെ കിടത്തി… പ്രിയയുടെ നെഞ്ചിടിപ്പിന് വേഗത ഏറി.. നിരഞ്ജനും അവൾക്ക് ഒപ്പം കിടന്നു.. പ്രിയ…. അവൻ മെല്ലെ വിളിച്ചു…

അവൾ പക്ഷെ മിണ്ടിയില്ല.. “പ്രിയ… നിന്നെ വിളിച്ചത് കേട്ടില്ലേ… അവൻ ഒന്നുടെ ഉറക്കെ ചോദിച്ചു.. എന്നിട്ടും പ്രിയ മിണ്ടാതെ കിടക്കുക ആണ്.. അവളുടെ മൗനം അവനിൽ ദേഷ്യം കൂട്ടി.. അവൻ ബെഡിൽ നിന്ന് എഴുനേറ്റു… എന്നിട്ട് അവളെ വലിച്ചു പൊക്കി… നോക്കിയപ്പോൾ വിങ്ങി കരയുന്ന പ്രിയയെ ആണ് അവൻ കണ്ടത്.. “എന്താ പ്രിയ…. തനിക് എന്ത് പറ്റി… ഞാൻ തന്നോട് എന്തെങ്കിലും മോശമായി പെരുമാറിയോ….” ഇല്ല എന്ന് അവൾ ശിരസ്സ് ചലിപ്പിച്ചു.. പിന്നെ… പിന്നെ എന്താണ്…. പറയു…. അപ്പോളേക്കും അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.. പൊട്ടി കരയിവാൻ തുടങ്ങി.. അവളുടെ വിഷമo എന്ത് ആണ് എന്ന് അറിയാതെ അവനും അവളെ അശ്വസിപ്പിച്ചു..

നിമിഷങ്ങൾ കടന്ന് പോയ്കൊണ്ടേ ഇരുന്നു.. അവൾ അവനിൽ നിന്നു അടർന്നു മാറി.. “പ്രിയ.. നിന്റെ വിഷമം എന്ത് ആണ് എന്ന് എന്നോട് പറയു ആദ്യം… അത് കഴിഞ്ഞു ഒള്ളൂ ബാക്കി എല്ലാം…” എനിക്ക്… എനിക്ക് പേടി ആണ് ഏട്ടാ…. അവൾ പതിയെ പിറുപിറുത്തു.. “എന്ത്….” എനിക്ക് ഏട്ടനെ സ്നേഹിക്കാൻ പേടി ആണ്…. നീലിമയുടെ അസുഖം ഭേദം ആകുന്നത് വരെ എനിക്ക്…… അവരുടെ കാര്യം ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത പേടി ആണ്…. വിറയലോടെ അവൾ പറഞ്ഞു…അവൾ ഒരുപാട് സ്നേഹിച്ചിട്ട് ഇനിയും എനിക്ക് വിട്ടുതരാതെ ഇരുന്നാൽ.. അത് എനിക്ക് താങ്ങാൻ പറ്റില്ല….

മിഴികൾ ഒപ്പി കൊണ്ട് അവൾ പറഞ്ഞു.. പ്രിയ നിന്നോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞത് ആണ്… പിന്നെ പെട്ടന്ന് തോന്നാൻ നിനക്ക് എന്താണ്… അറിയില്ല ഏട്ടാ…. അവളെ കുറിച്ച് ഉള്ള ഓർമ്മകൾ വരുമ്പോൾ എനിക്ക് ഭ്രാന്ത്‌ പിടിക്കുന്നു…ഞാൻ നീലിമയെ ഇടയ്ക്ക് എപ്പോളോ മറന്ന് പോയിരുന്നു… ആ കുട്ടീടെ അവസ്ഥ ഞാൻ അത് നേരിൽ കണ്ടത് ആയിരുന്നു.. എന്നിട്ടും ഇടയ്ക്ക് ഒക്കെ എന്റെ മനസ് കൈ വിട്ടു പോകുന്നു… അവൻ അവളെ സാകൂതം നോക്കി… എന്തൊരു പാവം പെൺകുട്ടി ആണ് ഇവൾ… അവളുടെ മിഴികൾ നിറയുന്നത് കാണും തോറും അവനു സങ്കടം തോന്നി.. ശരി…. ഞാൻ തന്നോട് ഇനി ഒന്നും പറയുന്നില്ല.. എല്ലാം ഞാൻ വിവരിച്ചു കഴിഞ്ഞത് ആണ് പ്രിയാ….

അവളുടെ അസുഖം ഭേദം ആകും എന്ന് ആണ് ഡോക്ടർ എന്നോട് പറഞ്ഞത്..നൂറു ശതമാനം ഞാൻ അതിൽ വിശ്വസിക്കുന്നു….അതു വരെ നമ്മൾക്ക് കാത്തിരിക്കാം…. അതും പറഞ്ഞു കൊണ്ട് അവൻ ബെഡിലേക്ക് കിടന്നു… ഒരു വശത്തായി പ്രിയയും…. നിശബ്ദമായി അവൾ ഭാഗവാനോട് പ്രാർത്ഥിച്ചു കൊണ്ട് കിടന്നു… കാലത്തെ നിരഞ്ജൻ ഉണരുമ്പോൾ വാഷ് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം… അവൻ കൈകൾ രണ്ടും വലിച്ചു നീട്ടി കൊണ്ട് എഴുനേറ്റ് ബെഡിൽ ഇരിന്നു … സമയം 5മണി….. പ്രിയ കുളി കഴിഞ്ഞു ഇറങ്ങി വന്നു.. “ഗുഡ് മോർണിങ് പ്രിയ….” “ആഹ്.. ഏട്ടൻ ഉണർന്നോ…” അവൾ മുറിയിലെ ചുറ്റഴിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു.. “മ്മ്… “…

അവൾ നെറുകയിൽ സിന്ദൂരം ഇട്ടു കൊണ്ട് അവനെ നോക്കി ഒന്ന് പുഞ്ചിരിചിട്ട് മുറിയിൽ നിന്ന് ഇറങ്ങി പോയി… പ്രിയ ഇല്ലാതെ ഒരു നിമിഷം പോലും തനിക്ക് പറ്റില്ല എന്ന് അവൻ ഓർത്തു…. അവളുടെ ഗന്ധം ഏൽക്കാതെ അവളുടെ സാമിപ്യം ഇല്ലാതെ അവളെ കാണാതെ ഒരു വേള പോലും അവളിൽ നിന്ന് വിട്ടു പിരിയാൻ പോലും തനിക്ക് സാധിക്കില്ല…. അത്രമാത്രം തന്റെ ഹൃദയത്തിൽ അവൾ സ്ഥാനം പിടിച്ചു കഴിഞ്ഞു… ഓരോ നിമിഷവും അവൾ തന്നെ അത്ഭുതപെടുത്തുക ആണ്… ഒരു മഞ്ഞുതുള്ളി പോലെ അവൾ തന്നിലേക്ക് അലിയുന്ന നിമിഷത്തിനായി താൻ കാത്ത് കാത്തു ഇരിക്കുക ആണ് എന്ന് അവൻ ഓർത്തു…

തന്നിലെ പുരുഷനെ പൂർണതയിൽ എത്തിയ്ക്കാനായി ഈ ഭൂമിയിൽ പിറന്നവൾ ആണ് തന്റെ പ്രിയ… അവളുടെ വിടർന്ന കണ്ണുകളും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും ഒക്കെ ഉള്ള ഒരു സുന്ദരി കുട്ടിയെ…. തന്റെ പ്രിയയെ പോലെ ഒരു സുന്ദരി കുട്ടിയെ തനിക്ക് തരണം എന്ന് അവളോട് പറയാൻ കാത്തിരിക്കുക ആണ് താൻ… അവനു വേണ്ടി ഉള്ള ഗ്രീൻ ടീ യും ആയി പ്രിയ അപ്പോൾ റൂമിലേക്ക് വന്നിരുന്നു.. ആഹ് പ്രിയ… എനിക്ക് ഇന്ന് കുറച്ചു പ്ലാനുകൾ ഒക്കെ ഉണ്ട്… ഞാൻ കാലത്തെ പോകും…. വരാനും ചിലപ്പോൾ വൈകും കെട്ടോ… അവളുടെ കൈയിൽ നിന്നു കോഫി മേടിച്ചു കൊണ്ട് നിരഞ്ജൻ പറഞ്ഞു.. പ്രിയയുടെ മുഖം പെട്ടന്ന് വാടി… എവിടെ പോകുവാണ് ഏട്ടാ….

അതൊക്ക തന്നോട് പറയണം എന്ന് നിർബന്ധം ഉണ്ടോ… താൻ എന്നെ വിട്ട് പോകാൻ റെഡി ആയി ഇരിക്കുവല്ലേ…. അവൾക്ക് മുഖം കൊടുക്കാതെ അവൻ പെട്ടന്ന് എഴുനേറ്റ് വാഷ് റൂമിലേക്ക് പോയി… ഒരുപാട് സ്നേഹം ഏട്ടനോട് ഉണ്ട്..തന്റെ മനസിൽ നിറയെ ഏട്ടൻ ആണ്… എല്ലാം ഏട്ടനെ അറിയിക്കും….പക്ഷെ എല്ലാം നീലിമയുടെ അസുഖം ഭേദം ആയി കഴിഞ്ഞേ ഒള്ളൂ… പറയാൻ കഴിയാത്ത ഒരു നൊമ്പരം വന്നു തന്നെ കീഴ്പ്പെടുത്തുന്നതായി അവൾക്ക് തോന്നി….…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ഉല്ലാസ് ഒ എസ്

ദേവൻ പടിപ്പുര കടന്നു പോകുന്നത് കണ്ടതും മീനുട്ടി വന്നു വാതിൽ തുറന്നു. കാർത്തി യും അച്ഛനും അമ്മയും ഒക്കെ കൂടി ഉമ്മറത്തേക്ക് വന്നു. മീനു ഓടി ചെന്നു ഏട്ടനെ കെട്ടിപിടിച്ചു. “എന്റെ ഏട്ടാ…. ഇന്നത്തെ ദിവസം…… ഹോ… എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു സുദിനം ആണ് കേട്ടോ “.. അവൾ കാർത്തിയുടെ തോളോട് ചേർന്നു പറഞ്ഞതും അച്ഛൻ അവനെ നോക്കി പുഞ്ചിരിച്ചു. “എന്നാലും അത്രയ്ക്ക് ഒന്നും പറയേണ്ടിയിരുന്നില്ല മോനേ…. ലേശം കൂടി പോയി കേട്ടോ ” . “ഹമ്… ഈ അമ്മ ഇതു എന്ത് അറിഞ്ഞിട്ട് ആണ്….. സത്യത്തിൽ ഏട്ടൻ പറഞ്ഞത് കുറഞ്ഞു പോയി… അയാൾക്കിട്ട് രണ്ട് പെട കൂടി കൊടുക്കേണ്ടത് ആയിരുന്നു.. അല്ല പിന്നേ ”

മീനു അമ്മയോട് കയർത്തു. “ഇതു അവളുടെ പണി ആണ് അമ്മേ… ഈ കല്യാണ കുറിയും ആയിട്ട് അവള് മനഃപൂർവം വിട്ടത് ആണ് അയാളെ… അതുകൊണ്ട് രണ്ടെണ്ണം പറഞ്ഞില്ലെങ്കിൽ ശരി ആവില്ല… ചെന്ന് മക്കളോട് പറയട്ടെ കാര്യങ്ങൾ എല്ലാം ” കാർത്തി പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു… “ആഹ് കഴിഞ്ഞത് കഴിഞ്ഞു..ഇനി ഒന്നും പറയേണ്ട…ഒക്കെ പോട്ടെ മോനേ…. ആരെങ്കിലും കല്യാണം കഴിച്ചു കൊണ്ട് പോകട്ടെ അവളെ ” “മ്മ്… ഞാൻ പറഞ്ഞു എന്നേ ഒള്ളു അച്ഛാ…. എവിടെ എങ്കിലും പോകട്ടെ ആ നാശം പിടിച്ചവള്…” “അതല്ലേട്ടാ…. ഏടത്തിയെ അയാൾ കണ്ടിട്ടുള്ളത് ആണ്.. എന്നിട്ട് ചോദിച്ചത് കേട്ടോ, വാല്യക്കാരി ആണോ എന്ന്..

എന്തൊരു ദുഷ്ട മനസ് ആണ് അയാളുടെ… എനിക്ക് അത് ഓർക്കും തോറും ചൊറിഞ്ഞു വരുവാ ” മീനു ദേഷ്യം അടക്കാനാവാതെ പറഞ്ഞു. “അതിനു ഉള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ടല്ലോ മോളെ… സാരമില്ല പോട്ടെ ” കാർത്തി അകത്തേക്ക് കയറി പോയി. പദ്മ കോളേജിലേക്ക് പോകാനുള്ള ചുരിദാർ ഇടുക ആയിരുന്നു.. താൻ കുറച്ചു മുന്നേ ദേഷ്യപ്പെട്ടത് ഓർത്തപ്പോൾ അവനു വിഷമം തോന്നി.. പാവം… അവൾക്ക് ആണെങ്കിൽ അയാളെ പരിചയം ഇല്ലായിരുന്നു.. അതുകൊണ്ട് ആണ് ചായ എടുത്തു കൊണ്ട് വന്നത്. ശോ… താൻ വഴക്ക് പറഞ്ഞപ്പോൾ ആ മുഖം ആകെ വല്ലാണ്ട് ആയിരുന്നു..

അവൻ റൂമിൽ എത്തിയപ്പോൾ പദ്മ ഷോളെടുത്തു അടുക്കി ഇട്ടു പിന്ന് കുത്തുക ആണ്. കാർത്തി വാതിൽ അടച്ചിട്ടു അവളുടെ അടുത്തേക്ക് വന്നു. നീല കണ്ണാടിക്ക് മുന്നിൽ നിൽക്കുന്നവളുടെ അടുത്തേക്ക് അവൻ ചെന്നു. മെല്ലെ അവളുടെ തോളിൽ തന്റെ മീശ കൊണ്ട് ഇക്കിളി പ്പെടുത്തി. സാധാരണ അവൻ അങ്ങനെ ചെയ്യുമ്പോൾ തിരിഞ്ഞു വന്നു അവന്റെ നെഞ്ചിലേക്ക് പതുങ്ങുന്നവൾ ആണ്.. പക്ഷെ അന്ന് അവൾ അനങ്ങാതെ നിന്നു. അപ്പോളേക്കും കാർത്തിയ്ക്ക് മനസിലായി പെണ്ണ് പിണക്കത്തിൽ ആണെന്ന്.. ഇരു കൈകൾ കൊണ്ടും അവൻ അവളുടെ അണിവയറിന്മേൽ പൊതിഞ്ഞു..

എന്നിട്ട് അവളുടെ വയറിൽ മെല്ലെ തോണ്ടി. പദ്മ നിന്നിടത്തു തന്നെ അനങ്ങാതെ നിന്നു. അവന്റെ കൈ വിരലുകൾ മേല്പോട്ട് നീങ്ങിയതും പദ്മ പെട്ടന്ന് അവനു നേർക്ക് തിരിഞ്ഞു. “മ്മ്… അപ്പോൾ അറിയാം അല്ലെ…. അതിർത്തി കടക്കുമ്പോൾ, എന്റെ കുട്ടി തിരിഞ്ഞു ല്ലോ….” അവൻ പദ്മയുടെ കാതിൽ മെല്ലെ അധരം മുട്ടിച്ചു. “വേണ്ട…. എന്നോട് ഒന്നും മിണ്ടണ്ട… ” അവന്റ അടുത്ത് നിന്നും മാറി അവൾ ജനാലയുടെ ഓരത്തു ആയി പോയി നിന്നു. . “പദ്മ……” അവനും മനസിലായി ആൾക്ക് സങ്കടം ആണെന്ന്… “ഞാൻ മാഷോട് പിണക്കം ആണ്….” ചുണ്ട് കൂർപ്പിച്ചു വിതുമ്പി കൊണ്ട് ഇപ്പോൾ കരയുന്ന മട്ടിൽ ആയിരുന്നു പെണ്ണ് അപ്പോൾ. “എന്നോട് പിണക്കമോ… അതും എന്റെ പദ്മക്കുട്ടിക്ക്….

എന്താണാവോ കാരണം ” അവൻ ഈണത്തിൽ ചോദിച്ചു. “മാഷ് എന്തിനാ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നേ വഴക്ക് പറഞ്ഞത്… എനിക്ക് ഒരുപാട് സങ്കടം ആയി പോയി… അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എന്റെ ചങ്ക് പൊട്ടും പോലെ തോന്നി യതു ..” പറയുകയും പദ്മയുടെ മിഴികൾ നിറഞ്ഞു തൂവി.. അത് കണ്ടതും കാർത്തിക്കും നെഞ്ചു നീറി. “പദ്മ…..” അവൻ അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു.. “സോറി ടാ … പെട്ടന്ന് എനിക്ക് ദേഷ്യം വന്നു പോയി…. അയാൾ നിന്നേ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ…. സാരമില്ല… വിഷമിക്കേണ്ട… പോട്ടെ കേട്ടോ.. എന്റെ പദ്മയ്ക്ക് ഒരുപാട് സങ്കടം ആയിന്നു എനിക്ക് അറിയാം… റീലി സോറി ടാ ” കാർത്തി അവളെ സമാധാനിപ്പിച്ചു. അപ്പോളേക്കും പദ്മയുടെ ഏങ്ങൽ ഉയർന്നു… അവൾ അവനെ ഇറുക്കെ പുണർന്നു

“വേണ്ട .. മാഷ് എന്നോട് സോറി ഒന്നും പറയരുതേ… എനിക്ക് അത്…… അത് കേൾക്കാൻ പോലും പറ്റില്ല ” . തന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു കരയുന്നവളെ കാർത്തി മെല്ലെ നോക്കി. എന്നിട്ട് അവളുടെ മുടിയിഴകൾ മാടി ഒതുക്കി. “കരയല്ലേടാ….. എന്റെ പദ്മയുടെ കണ്ണൊന്നു നിറഞ്ഞാൽ പോലും എനിക്ക് സഹിക്കാൻ പറ്റില്ല കേട്ടോ…. പോട്ടെ…. വിഷമിക്കാതെ….” . അവൻ അവളുടെ നെറുകയിൽ മുത്തി.. അപ്പോളേക്കും അവളുടെ പിടിത്തം ഒന്നൂടെ മുറുകി. “പദ്മ….” അവൻ വിളിച്ചത് അവൾ മിഴികൾ ഉയർത്തി. കണ്ണൊക്കെ കലങ്ങി ഇരിക്കുന്നു അപ്പോളും.. “പിണക്കം ആണോ ഇപ്പോളും ” അവൾ അല്ലെന്ന് ചുമൽ ചലിപ്പിച്ചു. “പോട്ടെ കേട്ടോ…. ” “മ്മ് ”

“എന്നാൽ ഒന്ന് ചിരിച്ചേ….” അവൻ പറഞ്ഞതും അവൾ അവനെ നോക്കി ചെറുതായി ചിരിച്ചു.. സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് എടുത്തു അവൻ അവളുടെ സീമന്തം ചുവപ്പിച്ചു.. “ഏട്ടാ……. സമയം പോകുന്നു… വായോ വായോ ” താഴെ നിന്നും മീനുട്ടി വിളിച്ചു പറഞ്ഞതും പദ്മ അവനിൽ നിന്നു അകന്നു മാറി. “കണ്ണൊക്കെ തുടച്ചു സുന്ദരി ആയിക്കെ വേഗം….. നേരം പോയി ല്ലോ ഇന്നു ” അവൻ പെട്ടന്ന് തന്റെ കാവി മുണ്ട് മാറി പാന്റ് എടുത്തു ഇട്ടു. എന്നിട്ട് പദ്മ അയൺ ചെയ്ത് വെച്ച ഷർട്ട്‌ വേഗം എടുത്തു ഇട്ടു. അപ്പോളേക്കും പദ്മ ബാഗും എടുത്തു കൊണ്ട് പോകാനായി ഇറങ്ങി. എന്നിട്ട് എന്തോ മറന്നത് പോലെ ഓടി വന്നു ഇരു കാലും പൊന്തിച്ചു കൊണ്ട് അവന്റെ തോളിൽ കൈകൾ കുത്തി,കവിളിൽ അമർത്തി ചുമ്പിച്ചു.. കാർത്തി എന്തെങ്കിലും പറയും മുന്നേ പെണ്ണ് ഓടി കളഞ്ഞു. “ഇതിന്റ ബാക്കി നിനക്ക് വൈകിട്ട് തരാം കേട്ടോ ”

അവൻ പതിയെ പറഞ്ഞു.. അപ്പോൾ അവന്റ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു. തന്റെ പദ്മയ്ക്കായി മാത്രം….. ** കല്യാണം വിളിക്കാൻ പോയ ദേവൻ തിരികെ വരുന്നതും കാത്തു ദേവു ഉമ്മറത്തു ഉണ്ടായിരുന്നു. അയാളെ കണ്ടതും അവൾ ഓടി ഇറങ്ങി വന്നു “എന്തായി അച്ഛാ പോയിട്ട്.. എല്ലാവരും ഉണ്ടായിരുന്നോ അവിടെ ” തിടുക്കത്തിൽ വന്നു അവൾ അച്ഛനോട് ചോദിച്ചു.. പെട്ടന്ന് അയാളുടെ കൈ വായുവിൽ ഒന്ന് ഉയർന്നു പൊങ്ങി.. എന്താണ് സംഭവിക്കുന്നത് എന്ന് അറിയും മുന്നേ ദേവൂന്റെ കവിൾ ത്തടം ചുവന്നു. “എന്നേ നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനം ആയി അല്ലേടി…..” അവളുടെ മുടി കുത്തിനു പിടിച്ചു കൊണ്ട് അയാൾ മകളെ വലിച്ചു ഇഴച്ചു അകത്തേക്ക് കയറി പ്പോയി..…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: മിത്ര വിന്ദ

ഗൗരി ആണെങ്കിൽ മഹിയുടെ തോളിലേക്ക് ചാഞ്ഞു ഇരിപ്പ് തുടങ്ങിയിട്ട് നേരം കുറെ ആയി. അത്താഴം ഒക്കെ ഇടയിൽ രണ്ടാളും കൂടി പോയി കഴിച്ചു കഴിഞ്ഞിരുന്നു. തിരികെ വന്ന ശേഷം വീണ്ടും അവളുടെ ചെറുപ്പകാലത്തെ ഓരോരോ ഓർമ്മകൾ അവനോട് പങ്ക് വെയ്ക്കുക ആണ്. ഏറെയും വിഷമം നിറഞ്ഞ കാര്യങ്ങൾ ആണ്. . മഹി യുടെ കണ്ണുകളും ഇടയ്ക്ക് നിറഞ്ഞു തുളുമ്പി. അത്രമാത്രം അനുഭവിച്ചു കഴിഞ്ഞത് ആണ് തന്റെ പെണ്ണ്. അവൻ അല്പം കൂടി അവളെ തന്നിലേക്ക് അണച്ചു പിടിച്ചു… ഒരു കുപ്പിവള ഇടാൻ ഞാൻ ഏറെ മോഹിച്ചിട്ടുണ്ട് ഏട്ടാ…. കൗമാരത്തിലെ നിറപ്പകിട്ടുകൾക്ക് ചായം പൂശാൻ എന്ന പോലെ വർഷം തോറും ഓടി എത്തുന്ന ഉത്സവങ്ങൾ.

ഉത്സവത്തിനും മറ്റും പോകുമ്പോൾ ചന്തകടയുടെ ഒരു കോണിൽ പോയി ഞാൻ നോക്കി നിൽക്കും. ചെറിയമ്മ ആണെങ്കിൽ പച്ചയും ചോപ്പും മഞ്ഞയും ഒക്കെ ഇട കലർന്ന കുപ്പി വളകൾ ലെച്ചുവിനും സേതുവിനിം വാങ്ങി കൊടുക്കുമ്പോൾ ഞാൻ അവരുടെ അരികെ നിന്നും മാറാതെ കൂടെ നിൽക്കും.. അവരും തരില്ല.. കുട്ടികൾ അല്ലേ.. എനിക്ക് കൊടുത്തു എന്നറിഞ്ഞാൽ ചെറിയമ്മ തലകൊയ്യും… അത് വേറെ കാര്യം…. അവൾമഹിയെ ഒന്ന് നോക്കി… എന്നിട്ട് വിഷദം നിറഞ്ഞ ഒരു ചിരി ചിരിച്ചു.. അവരുടെ പൊട്ടിയ കുപ്പിവള മുറികൾ പെറുക്കി എടുത്തു ഞാൻ സൂക്ഷിച്ചു വെയ്ക്കു…. വെറുതെ…. ഒരു സന്തോഷം….അത്രമാത്രം.. ”

അവൾ വീണ്ടും അവന്റെ തോളിലേക്ക് ചാഞ്ഞു.. “പോട്ടെ… സാരമില്ല….. നിനക്ക് എന്ത് വേണം എന്ന് എന്നോട് പറഞ്ഞാൽ മതി… ഞാൻ വാങ്ങി തരാം പെണ്ണേ ..” അവളുടെ തോളിൽ മെല്ലെ തഴുകിക്കൊണ്ട് മഹി അവളോട് പറഞ്ഞു “മഹിയേട്ടാ……” . “മ്മ്….” “ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. സത്യം പറയുമോ ” “നീ ചോദിക്ക് പെണ്ണേ ” . “അത് പിന്നെ മഹിയേട്ടാ…നമ്മൾക്ക് ഒന്ന് പോയി ഏട്ടന് വേണ്ടി ഒരു ഫുൾ ആയിട്ടുള്ള ബോഡി ചെക്ക് അപ്പ്‌ ചെയ്യണം….” “എന്തിന് ” . “ഏട്ടന് എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് അറിയാല്ലോ…”.. “ഓഹ്.. അതൊക്കെ ഇനി നോക്കിയിട്ട് എന്തോ ചെയ്യാനാ ഗൗരിയേ ”

“അതെന്താ…..” അവളുടെ ശബ്ദം ഇടറി. “ഹേയ്… ഒന്നുല്ല..ഞാൻ വെറുതെ…” “അല്ല എന്തോ ഉണ്ട്…” “ഉണ്ടെങ്കിലും സാരമില്ല.. പോകേണ്ട സമയം ആകുമ്പോൾ നമ്മൾ എല്ലാവരും ഇവിടെ നിന്നും പാട്ട് പെട്ടിയും മടക്കി യാത്ര ആകും…. ഞാൻ നേരത്തെ ആകുമൊ എന്ന് കണ്ടറിയാം ..” കുറച്ചു സമയത്തേക്ക് ഗൗരിടെ അനക്കം ഇല്ല..തറയിലേക്ക് കണ്ണും നട്ടു ഇരിക്കുക ആണ് അവൾ “ഗൗരി….” മഹി വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി.. “ഗൗരി… നീ… നീ കരയുവാണോ മോളേ….” “ഞാൻ…. ഞാൻ വെറുതെ… അപ്പോളേക്കും നിനക്ക് ഫീൽ ചെയ്തോ ” അവൻ ഗൗരി യോട് കുറച്ചു കൂടി ചേർന്നു ഇരുന്നു.

“ഗൗരി . നീ എന്തിനാ കരയുന്നത്….” അവൻ അവളുടെ മിഴിനീർ അമർത്തി തുടച്ചു.. “ഞാൻ .. ഞാൻ എന്റെ .. മഹിയേട്ടനും കൂടി……. എനിക്ക്… എനിക്ക് ആരും ഇല്ലെന്നൊരു തോന്നൽ…സഹിയ്ക്കാൻ കഴിയുന്നില്ല…ഇനി ഒരു ദുഃഖം പോലും താങ്ങാൻ ഉള്ള ശേഷി എനിക്ക് ഇല്ല ഏട്ടാ …” തന്നെ നോക്കി വിങ്ങി പ്പൊട്ടി കൊണ്ട് പറയുന്നവളെ കണ്ടതും മഹിയ്ക്ക് സന്തോഷം ആണോ അതോ സങ്കടം ആണോ എന്ന് പോലും മനസിലാക്കാൻ പറ്റിയില്ല.. അപ്പോൾ പെണ്ണിന് തന്നോട് ഇഷ്ടം ഒക്കെ ഉണ്ടല്ലേ… ചെറിയ ഇഷ്ടം അല്ല……പെരുത്തിഷ്ടം… ഊറി ചിരിക്കുക ആണ് അവൻ അപ്പോള്.. “ശോ….കരയാതെ പെണ്ണേ ഇങ്ങനെ….. ഞാൻ വെറുതെ ഒരു തമാശ പറഞ്ഞത് അല്ലേ…

അതെല്ലാം നീ കാര്യം ആക്കി എടുത്തോ…….” അവളുടെ കാതോരം മഹി മെല്ലെ പറഞ്ഞു.. ഗൗരി യുടെ നെറ്റി ചുളിഞ്ഞു. “ദേ… ഇങ്ങനെ നോക്കാതെ ഉണ്ടക്കണ്ണി… ഈ നോട്ടത്തിൽ ആണ് ഞാൻ വീണു പോയത് ” മഹി വീണ്ടും ചിരിച്ചു.. “മഹിയേട്ടൻ എന്നോട് പറഞ്ഞത് എല്ലാം “അത് ചോദിക്കുമ്പോൾ അവളുടെ ശ്വാസഗതി ഏറി.. .. “ഞാൻ വെറുതെ പറഞ്ഞത് ആണെന്ന്….. നീ അതൊന്നും വിശ്വസിക്കാൻ നിൽക്കേണ്ട കെട്ടോ …” അവൾ വീണ്ടും അവനെ തന്നെ നോക്കി.. “മ്മ്……അപ്പോൾ എന്നോട് സ്നേഹം ഒക്കെ ഉണ്ടല്ലേ…..ഞാൻ കരുതിയ പോലെ അല്ല നീയ്….

എന്റെ കാര്യത്തിൽ ഇത്തിരി സങ്കടം ഒക്കെ വരുന്നുണ്ടല്ലോ ” “മഹിയേട്ടൻ സത്യം പറയു….. വെറുതെ എന്നെ ടെൻഷൻ അടിപ്പിക്കല്ലേ ” അവൾ അവന്റെ കൈ തണ്ടയിൽ ഒന്നമർത്തി കൊണ്ട് അവനെ വീണ്ടും നോക്കി. ‘”സത്യം പറയാല്ലോ പെണ്ണേ…. എനിക്ക് അങ്ങനെ പറയത്തക്ക കുഴപ്പം ഒന്നും ഇല്ലാ….ഇവിടെ എല്ലാവരും പറയുമ്പോലെ ഒരു മുക്കുടിയനും അല്ല ഞാന് … ” “പിന്നെ….”? “എല്ലാ ദിവസവും ഒന്ന് രണ്ട് പെഗ് അടിക്കും…അതു ഹയർ സ്റ്റഡീസ്‌ ചെയ്യാൻ പോയപ്പോൾ കുറച്ചു ഫ്രണ്ട്സ് നേ കിട്ടി… അങ്ങനെ കമ്പനി കൂടിയതാ, പിന്നെ അവിടുത്തെ ക്ലൈമറ്റ്…. എല്ലാം കൂടി….

ഇവിടെ വന്നപ്പോൾ അമ്മയും ഏട്ടന്മാരും ഒക്കെ കൂടി ഭയങ്കര വഴക്ക്… അവർക്ക് ഒക്കെ ഞാൻ ഒരു തികഞ്ഞ മദ്യപാനി ആയി. എന്നാൽ പിന്നെ ആരെയും തിരുത്തേണ്ട എന്ന് ഞാനും കരുതി.” കേട്ടത് വിശ്വസിക്കാൻ ആവാതെ തരിച്ചു ഇരിക്കുക ആണ് ഗൗരി.. “പിന്നെ കല്യാണത്തിന് ഒന്നും എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു… എനിക്ക് ഇങ്ങനെ ഒറ്റാo തടി മുച്ചാവയറു ആയിട്ട്, പാത്തുമ്മയുടെ ആടിൽ പറയും പോലെ നടക്കാൻ ആയിരുന്നു ഇഷ്ടം…. അമ്മ സമ്മതിച്ചില്ല… എന്റെ കല്യാണം നടത്തിയേ തീരു എന്നൊരു പിടിവാശി യിൽ ആയിരുന്നു അമ്മ… അപ്പോൾ ഒക്കെ ഇത്തിരി അളവ് കൂട്ടി…അമ്മയെ പേടിപ്പിക്കാൻ.. അത്രയും ഒള്ളു പെണ്ണേ…അല്ലാതെ ഞാൻ അത്രക്ക് പ്രശ്നക്കാരൻ ഒന്നും അല്ല ”

മഹി പറഞ്ഞ കഴിഞ്ഞു നോക്കിയപ്പോൾ കണ്ടു ഗൗരിയുടെ കണ്ണിലെ തിളക്കം…പേമാരി പെയ്തു തോർന്ന പോലെ…. “ഇപ്പൊ ടെൻഷൻ ഒക്കെ മാറിയോ ” അവൻ ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരി തൂകി.. അത്രയും മനോഹരി ആയി അവളെ അതിനു മുന്നേ കണ്ടിരുന്നില്ല എന്ന് അവൻ ഓർത്തു. “മഹിയേട്ടനു എന്നെ ശരിക്കും ഇഷ്ടം ആയിരുന്നോ….” “ഇഷ്ടം ആയത് കൊണ്ട് അല്ലേ നിന്നേ കെട്ടിയത്…” “അതിന് എന്നേ നേരത്തെ ഒന്നും കണ്ടിട്ടില്ലാലോ…. ” “എന്ന് ആരാ പറഞ്ഞത് ” . “കല്യാണത്തിന് അല്ലേ നമ്മൾ നേരിട്ട് കാണുന്നത് ” “അല്ല…..” “പിന്നേ…..” “നീയും ലെച്ചുവും കൂടി ഒരു ദിവസം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വന്നില്ലേ… അമ്മ പറഞ്ഞിട്ട്….”

“ഉവ്വ് .. ടീച്ചർ ആണെകിൽ അന്ന് എന്റെ ഗ്രഹനില കൊണ്ട് വരാൻ പറഞ്ഞു വിളിച്ചതാ ” “മ്മ്….. അപ്പോൾ അമ്മയുടെ കൂടെ ഞാനും ഉണ്ടായിരുന്നു വണ്ടിയിൽ… അമ്മ ആണെകിൽ സത്യത്തിൽ എന്നോട് താൻ വരുന്ന കാര്യം ഒന്നും പറഞ്ഞിരുന്നില്ല….” “എന്നിട്ടോ ” “അമ്പലത്തിലേക്ക് കയറിയപ്പോൾ എന്നോട് സൂചിപ്പിച്ചു, അമ്മ ഇപ്പൊൾ ഒരു പെൺകുട്ടിയോട് പോയി സംസാരിക്കും… അവളെ ആണ് ഞാൻ കല്യാണം കഴിക്കേണ്ടത് എന്ന് ” . ഗൗരിക്ക് ഇതെല്ലാം പുതിയ അറിവ് ആയിരുന്നു. “എന്നിട്ടോ ” . അവൾ ആകാംഷ യോടെ മഹിയെ ഉറ്റു നോക്കി തന്നെ ഇരുന്നു. .”നീ അന്ന് ഒരു പച്ച നിറം ഉള്ള ചുരിദാർ ആയിരുന്നു ഇട്ടത്…. ”

ഗൗരി ഓർത്തു നോക്കി.. ശരിയാണ്…പക്ഷെ അത് കുറെ മാസങ്ങൾ മുന്നേ അല്ലേ.. “മ്മ് ” “എന്നിട്ട് എന്നേ കണ്ടിട്ടോ… ഇഷ്ടം ആയില്ലേ ” “ആഹ് കുഴപ്പമില്ല… എന്നാലും വേറെ നോക്കാം എന്ന് അമ്മയോട് പറഞ്ഞു ഒഴിഞ്ഞു മാറി…” അതു കേട്ടതും അവൾക്ക് നെറ്റി ചുളിഞ്ഞു.. ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.. “കല്യാണം വേണ്ടാ എന്ന് പറഞ്ഞിട്ട്…. പിന്നെ പെട്ടന്ന് എങ്ങനെ മനം മാറി ” “അത് അമ്മയും ചേട്ടന്മാരും സമ്മതിച്ചില്ല…എന്തായാലും കല്യാണം നടത്തിയേ തീരു എന്ന് പറഞ്ഞു വാശിയിൽ ആയിരുന്നു അവര് എല്ലാവരും…” “.. മ്മ്മ് ”

“എന്നിട്ട് ഞാൻ ഒരു ഒറ്റ മുങ്ങൽ ആയിരുന്നു..എസ്‌കേപ്പ് ആകാതെ വേറെ മാർഗം ഇല്ലായിരുന്നു കുട്ടി… അതുകൊണ്ട് ആണ്…. തിരിച്ചു വന്നത് ആറു മാസം കഴിഞ്ഞു… “ആഹാ ” “മ്മ്….പക്ഷെ ഞാൻ വന്നു കഴിഞ്ഞു രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ചേട്ടന്മാർ എത്തി….. പിന്നീട് എനിക്ക് ഒരു രക്ഷ യും ഇല്ലായിരുന്നു.. എല്ലാം കൈവിട്ട് പോയി…. ദേ ഇവിടെ ഇങ്ങനെ വരെ കൊണ്ട് എത്തിച്ചു ” . അതും പറഞ്ഞു കൊണ്ട് മഹി ബെഡിലേക്ക് കിടന്നു പിന്നെയും എന്തൊക്കെയോ ആലോചിച്ചു കൂട്ടുക ആയിരുന്നു ഗൗരി.. “കിടക്കു ഗൗരി…. നേരം ഒരുപാട് ആയി ” അവൻ പറഞ്ഞതും ഗൗരി അവനെ നോക്കി കൊണ്ട് ഒരു വശം ചെരിഞ്ഞു കിടന്നു.

“അപ്പോൾ ശരിക്കും എന്നെ ഇഷ്ടം ആയില്ലായിരുന്നോ ” ഗൗരി മഹിയെ നോക്കി. “ഇഷ്ടം ആയൊന്നു ചോദിച്ചാൽ……. ആഹ് വല്യ കുഴപ്പമില്ല എന്ന് തോന്നി… ” “എന്നെ കുറിച്ച് ഒന്നും അറിയില്ലായിരുന്ന് ല്ലേ…..” .. “ഞാൻ കൂടുതൽ ആയിട്ട് ഒന്നും ചോദിച്ചില്ല… പിന്നെ,,,, ഇവിടെ ആരോ പറഞ്ഞു കേട്ടിരുന്നു നിന്റെ ചെറിയമ്മക്ക് അമ്മ പൈസ കൊടുത്തു എന്ന്…..എന്നിട്ട് ആണ് അവർ ഈ കല്യാണത്തിന് സമ്മതിച്ചത് പോലും …അതിനു ഞാൻ അമ്മയോട് ഉടക്കി….. അപ്പോൾ വല്യേട്ടൻ പറഞ്ഞു, എന്നെ പോലൊരു കുടിയനേ കെട്ടാൻ ആരെങ്കിലും പെണ്ണുങ്ങൾ അതിനു സമ്മതിക്കുമോ,

ഇതു അമ്മ പറഞ്ഞത് കൊണ്ട് ആണ് നീ ഓക്കേ പറഞ്ഞത് എന്നും , കുറച്ചു പൈസ കൊടുത്താലും വേണ്ടില്ല,,, ഇതു എങ്ങനെ എങ്കിലും നടത്തണം എന്ന്….” അതു കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. പിന്നെ…… ഞാൻ കരുതിയത്, നിന്റെ സ്വന്തം അമ്മയാണ് ആ സ്ത്രീ എന്നായിരുന്നു…അമ്മയെ പോലെ ആണോ ഇനി മോളും എന്നോർത്ത്….. “ഞാൻ സത്യം ആയിട്ടും ഇതു ഒന്നും അറിഞ്ഞില്ല മഹിയേട്ടാ…. “അതു കല്യാണം കഴിഞ്ഞ അന്ന് തന്നെ എനിക്ക് മനസിലായി…. നീ തള്ളയെ പോലെ ഉള്ളവൾ അല്ലെന്ന്.. “നിന്നോട് ഞാൻ ചോദിച്ചില്ലേ, എന്റെ ഭാര്യ ആവാൻ ആയി സരസ്വതി അമ്മ എത്ര രൂപ ആണ് ഓഫർ ചെയ്തത് എന്ന്…..” “മ്മ്…..”

“അത് ഈ കാര്യം എനിക്ക് അറിയാവുന്നത് കൊണ്ട് ആയിരുന്നു ” “മ്മ്….” “അന്ന് നിന്നോട് താലിമാല ഊരാൻ ഞാൻ പറഞ്ഞില്ലേ…..” “ഹ്മ്മ് ” ” നീ എന്നെ എതിർത്തപ്പോൾ എനിക്ക് തോന്നി, നീ ഇതിലൊക്കെ ഒരു പവിത്രത കാത്തു സൂക്ഷിക്കും എന്ന്…. ” “എന്നിട്ട് എന്തിനാ എന്നോട് എപ്പോളും ഓരോ കുത്തു വാക്കുകൾ പറഞ്ഞു കൊണ്ട് ഇരുന്നത്…. എപ്പോളും എന്നെ വിഷമിപ്പിക്കുക ആയിരുന്നല്ലോ…” “നിനക്ക് എന്നാ ജാഡ ആയിരുന്നു.. എന്തെങ്കിലും ചോദിച്ചാൽ ഒന്നെങ്കിൽ കലിപ്പിച്ചു നോക്കി ഇരിക്കും, അല്ലെങ്കിൽ ദേഷ്യത്തിൽ എന്തെങ്കിലും പറയും….. എന്നാൽ പിന്നെ ഞാനും വിചാരിച്ചു, ഇതു ഏതു വരെ പോകും എന്ന് നോക്കാം എന്ന്…..” .. “ഓഹ്… വല്യ കാര്യം ആയി പോയി….”

“എന്ന് കരുതി നിന്നേ ഞാൻ ഉപേക്ഷിച്ചു കളയുക ഒന്നും ചെയ്യില്ലയിരുന്നു കേട്ടോ ” . “എന്നിട്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു പോയ്കോളാം എന്ന് പറഞ്ഞപ്പോൾ ഏട്ടൻ ഒന്നും എന്നോട് പറഞ്ഞില്ലാലോ.. ..” “ചുമ്മാ ജാഡ ഇട്ടത് അല്ലേ…..” . “ഞാൻ ഇതു ഒന്നും വിശ്വസിക്കുക ഇല്ല….. മഹിയേട്ടൻ എന്റെ താലി മാല വരെ തിരിച്ചു ചോദിച്ചു…” “എടി…. നീ എന്നോട് വല്യ താല്പര്യം കാണിക്കാഞ്ഞപ്പോൾ ഞാൻ ഓർത്തിരുന്നു, എന്നാൽ നീ രക്ഷപെട്ടു പൊയ്ക്കോട്ടേ എന്ന്…. ഇനി നിനക്ക് എന്നെ ഇഷ്ടം ആയിട്ടില്ല എന്നൊരു തോന്നൽ എന്റെ മനസിലും കേറി…. അതുകൊണ്ട് ആണ് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് ” “ഹ്മ്മ്… വിശ്വസിക്കാം… അല്ലാതെ വേറെ വഴി ഇല്ലാലോ……” “കിടന്നു ഉറങ്ങിക്കോ.. നേരം ഒരുപാട് ആയി… നിനക്ക് നാളെ സ്കൂളിലേക്ക് പോകണ്ടേ ” .. “മ്മ്…..” ഗൗരി നോക്കിയപ്പോൾ മഹി കണ്ണുകൾ പൂട്ടി കിടക്കുക ആണ്. കുറച്ചു സമയം അവനെ നോക്കി അവൾ കിടന്നു…..… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: രഞ്ജു രാജു

മെയിൻ റോഡിൽ നിന്നും മാറി ഒരു പോക്കറ്റ് റോഡിലൂടെ, കാറ്‌ 10… 15 മിനിറ്റോളം സഞ്ചരിച്ചു കഴിഞ്ഞു, കേരളത്തനിമ വെളിച്ചോതുന്ന ഒരു വീടിന്റെ മുന്നിലായി ആണ് ചെന്നുനിന്നത്….. കാർത്തുവിന് ആണെങ്കിൽ ഒന്നും മനസ്സിലായതുമില്ല…. ഇത് എന്താ ധരൻ ഇവിടെ….? സീറ്റ് ബെൽറ്റ് ഊരി മാറ്റികൊണ്ട് കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും അവൾ ഇറങ്ങി. ധരൻ ആണ് ഡോർ തുറന്ന് അകത്തേക്ക് കയറിയത്. പിന്നാലെ കാർത്തുവും കാലത്തെ അവർ രണ്ടാളും കൂടി പോയ്‌ മേടിച്ച സാധനങ്ങൾ എല്ലാം, ചിട്ടയോട് കൂടി അവിടെ ക്രമീകരിച്ചിരിക്കുന്നു… കാർത്തു ആണെങ്കിൽ ഒന്നും മനസിലാകാത്ത മട്ടിൽ വീണ്ടും അവനെ നോക്കി.

“ഇനി മുതൽ നമ്മൾ രണ്ടാളും ഇവിടെ ആണ് താമസം..ഒപ്പം എന്റെ അമ്മയും കാണും …” അവന്റെ ശബ്ദം അവിടമാകെ മുഴങ്ങി. “ങ്ങേ…..” അവളുടെ നെറ്റി ചുളിഞ്ഞു. “ഹ്മ്മ്…. പറഞ്ഞത് മനസിലായില്ലേ നിനക്ക്… ഇത് ഞാൻ മേടിച്ച വീട് ആണ്… നമ്മൾ ഇനി ഇവിടെ ആണ് താമസിക്കുന്നത്…” “അപ്പോൾ…….” “തത്കാലം നി ഇത്രയും ഒക്കെ അറിഞ്ഞാൽ മതി എന്ന് അവൻ പറഞ്ഞു നിറുത്തിയപ്പോൾ മുറ്റത്ത് മറ്റൊരു വാഹനം കൂടി വന്നു നിന്നു..” “ഇതു എന്തൊക്കെ ആണ് ദേവാ….അവിടെ ഒരു വീട് ഉള്ളപ്പോൾ, നീ എന്തിനാ മോനെ പുതിയ വീട് ഒക്കെ മേടിച്ചേ ” ലക്ഷ്മി ആന്റി തിടുക്കത്തിൽ അകത്തേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു. . “അതൊന്നും കുഴപ്പമില്ല അമ്മേ …” അവൻ ചിരിച്ചു..

“പറ്റില്ല ദേവാ….. ഈ കുട്ടിയേയും കൊണ്ട് നീ അവിടേക്ക് വരണം… നിങ്ങൾക്ക് രണ്ടാൾക്കും അവിടെ താമസിക്കാമല്ലോ മോനെ….. ഇതു കുറച്ചു കഷ്ടം ആണ് ” “എന്റെ ലക്ഷ്മിയമ്മേ…. അത്രയ്ക്ക് ദൂരെ ഒന്നും അല്ലാലോ… കൂടി പോയാൽ ഒരു 45മിനിറ്റ്….. എന്താവശ്യം വന്നാലും ഞാൻ അങ്ങട് പറന്നു എത്തും… പിന്നെ എന്തെ ” അവൻ അവരുടെ തോളിൽ കൂടി കയ്യിട്ട് കൊണ്ട് അവരെ ചേർത്തു പിടിച്ചു. ദേവമ്മയുടെയും മുഖം ആകെ വീർത്തു ഇരിപ്പുണ്ട്.. തന്റെ തീരുമാനങ്ങൾ ഒന്നും ഇഷ്ടം ആയില്ല എന്ന് വ്യക്തം ❤️ആണ്.. “നീയും കാർത്തു മോളും കൂടി ഇവിടെ താമസിച്ചോളൂ… ഞാൻ ഇവരുടെ ഒപ്പം പോകുവാ മോനെ…. ” ഇടയ്ക്ക് അവനോട് ദേവമ്മ പറഞ്ഞു…

“അതെന്താ അമ്മേ…… അമ്മയ്ക്ക് അമ്മേടെ മോന്റെ കൂടെ കഴിയാൻ താല്പര്യം ഇല്ലേ ” “അതുകൊണ്ട് ഒന്നും അല്ലടാ…. ലക്ഷ്മി ക്ക് ഭയങ്കര സങ്കടം.. ആകെ നിലവിളിയും കരച്ചിലും ആയിരുന്നു മോനെ ” . “അതൊക്ക അങ്ങട് മാറും… അനാമിക ക്ക് നല്ലോരു പ്രൊപോസൽ ഒത്തു വന്നിട്ടുണ്ട്…. വൈകാതെ അത് ഒക്കെ സെറ്റ് ആക്കണം….” അവൻ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ആയിരുന്നു. “അമ്മയും ലക്ഷ്മി അമ്മയും കൂടി പോയി പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങ് ഒക്കെ നടത്തൂ…എല്ലാം ഞാൻ അറേഞ്ച് ചെയ്തു വെച്ചിട്ടുണ്ട്….ഇന്ന് ഏത് സമയം ആയാലും അനുകൂലം ആണെന്ന് ആണ് ഭട്ടതിരി പറഞ്ഞത്… ” അവൻ പറഞ്ഞു.

“കാർത്തു… മോളെ… നീ ഇങ്ങട് വന്നേ കുട്ടി… ഇതൊക്കെ ചെയ്യേണ്ടത് നീ ആണ്… ” ലക്ഷ്മി അമ്മ ആണ് അവളുടെ കൈതണ്ടയിൽ പിടിച്ചു കൊണ്ട് അവളുമായി, അടുക്കളയിലേക്ക് കയറി പോയത്. ധരൻ അവളെ ഒന്നു സൂക്ഷിച്ചു നോക്കി.. അവനു അതു അത്രയ്ക്ക് ഇഷ്ടം ആയില്ല എന്ന് അവൾക്ക് വ്യക്തം ആയിരുന്നു. “അമ്മേ….. നിങ്ങൾ രണ്ടാളും കൂടി ചെയ്താൽ മതി ന്നേ…” മനഃപൂർവം ഓരോന്ന് പറഞ്ഞു കൊണ്ട് കാർത്തു ഒഴിഞ്ഞു മാറി.. പാടില്ല കുട്ടി… നീ ഇങ്ങട് വന്നേ… ഈ വീടിന്റെ മഹാലക്ഷ്മി അല്ലേ നീയ്.. എന്നും പറഞ്ഞു കൊണ്ട് അവർ അവളെ കൊണ്ട് തന്നെ ആണ് പാല് കാച്ചൽ ചടങ്ങ് നടത്തിയത്.. “മോളെ.. കാർത്തു.. ഇതു ധരനുo അങ്കിളിനും കൊണ്ട് പോയ്‌ കൊടുക്ക് ” .

ചെറിയ ഗ്ലാസുംകളിൽ ആയി പാല് പകർന്നു കൊണ്ട് ലക്ഷ്മി അമ്മ ആണ് അവൾക്ക് കൊടുത്തത്. അവൾ സിറ്റ് ഔട്ടിലേക്ക് ഇറങ്ങി ചെന്നപ്പോൾ അടുത്ത വീട്ടിലേ കുറച്ചു ആളുകൾ ഒക്കെ എത്തിയിട്ടുണ്ട്…. പുതിയ വീട്ടുകാരെ കാണാനും പരിചയ പ്പെടാനും മറ്റും.. പിന്നീട് അവൾ തിരിച്ചു അകത്തേക്ക് കയറി പോയ്‌. ആ സമയത്തു ഇൻസ്റ്റന്റ് ആയിട്ടുള്ള സേമിയ പായസം മിക്സ്‌ ന്റെ കവർ എടുത്തു പൊട്ടിച്ചു, വേഗത്തിൽ പായസം തയ്യാറാക്കുക ആയിരുന്നു, ദേവമ്മ. “അമ്മേ….” “എന്താ കുട്ടി ” “അവിടെ വേറെയും ചില ആളുകൾ ഒക്കെ വന്നിട്ടുണ്ട്…പരിചയപ്പെടാൻ ..” “ആണോ…ഈ പായസം ഇപ്പോൾ തന്നെ ആവും.. അതു കൊടുക്കാം എന്നാല് ” അവർ വേഗത്തിൽ ഇളക്കുക ആണ്.

പത്തു മിനിറ്റുനുള്ളിൽ പായസം റെഡി ആയിരുന്നു. അതെല്ലാം പകർന്നു എടുത്തു കൊണ്ട് കാർത്തു വീണ്ടും വെളിയിലേക്ക് ചെന്നു. ധരൻ….. അവൾ ശബ്ദം ഉയർത്തി.. “മ്മ്….” “ഈ പായസം ദേവമ്മ തന്നു വിട്ടതാ ‘ അവൾ ആദ്യത്തെ ഗ്ലാസ്‌ അവനു നേർക്ക് നീട്ടി. പിന്നീട് അവിടെ കൂടിയ എല്ലാവർക്കും കൊടുത്തു. വൈകുന്നേരവും രാത്രിയിലേക്കും ഉള്ള ഫുഡ്‌ ഒക്കെ ധരൻ പുറത്തു നിന്നു ഓർഡർ ചെയ്തിരുന്നു. തൊട്ട് അടുത്തു താമസിക്കുന്ന നാലഞ്ച് വീട്ടുകാരെയും അവൻ ഡിന്നർ കഴിക്കാൻ ക്ഷണിച്ചിരുന്നു.. അങ്ങനെ വളരെ സന്തോഷം നിറഞ്ഞ ഒരു ദിവസം ആയി മാറുക ആയിരുന്നു അന്ന്.. രാത്രിയിൽ ഏകദേശം ഒരു ഒൻപതു മണി ആയപ്പോൾ ആണ് ലക്ഷ്മി അമ്മയും മേനോൻ അങ്കിളും ഒക്കെ പിരിഞ്ഞു പോയത്….

ധരൻ ഇത്രയും പെട്ടന്ന് വീട് മാറിയതിനു മറ്റൊരു കാരണം ഉണ്ടായിരുന്ന്. മേനോൻ ന്റെ ഒരേ ഒരു മകൾ അനാമിക ക്ക് അവരുടെ തന്നെ ഒരു ഫാമിലി ഫ്രണ്ട് ന്റെ മകന്റെ വിവാഹ ആലോചന ഒത്തു വന്നിരുന്നു… എല്ലാം കൊണ്ടും അനുയോജ്യം ആയിരുന്നു ആ ബന്ധം.. പക്ഷെ അവർക്ക് എന്തോ ധരനെ ഒട്ടും ഇഷ്ടം അല്ലാ.. അവനെ അംഗീകരിക്കാൻ ആ കുടുംബത്തിന് ബുദ്ധിമുട്ട് ആയിരുന്നു.. അവൻ ആ വീട്ടിൽ നിന്നും മാറുക ആണെങ്കിൽ മാത്രം ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുക ഒള്ളു എന്ന് മറ്റൊരു സുഹൃത്ത്‌ വഴിക്ക് ആണ് ധരൻ അറിഞ്ഞത്…അതിൻ പ്രകാരം ആയിരുന്നു ധരന്റെ തിടുക്കപ്പെട്ടു ഉള്ള ഈ നീക്കം… മേനോന്റെ മകൾ അനാമിക ഈ ആഴ്ച അവസാനത്തോട് കൂടി പഠിപ്പ് ഒക്കെ പൂർത്തിയാക്കി വാരുന്നുണ്ട്…

ശേഷം വിവാഹം… അതാണ് അവരുടെ പദ്ധതി ഇനി താൻ ആയിട്ട് ഒരു തടസം ആവേണ്ട എന്ന് കരുതി ആണ് ധരൻ ഈ നീക്കം നടത്തിയത്. “അതേയ്…..” കാർത്തു വിന്റെ ശബ്ദം കേട്ടതും അവൻ ഞെട്ടി മുഖം ഉയർത്തി. “ഇവിടെ ഇരുന്ന് മഞ്ഞു കൊള്ളേണ്ട,,, അകത്തേക്ക് വന്നു കിടക്കാൻ പറഞ്ഞു ദേവമ്മ…” അവന്റ മുഖത്തേക്ക് നോക്കാതെ ആണ് കാർത്തു പറഞ്ഞത്.. “മുറ്റത്തു ആയി ക്രമീകരിച്ചിരിക്കുന്ന ഒരു ബെഞ്ചിൽ വെറുതെ കിടക്കുക ആയിരുന്നു ധരൻ.. സമയം അപ്പോൾ പതിനൊന്നു മണി കഴിഞ്ഞു. “അമ്മ എവിടെ….” “കിടന്നു….” “നീയും പോയ്‌ കിടന്നോ… ഞാൻ അല്പം കഴിഞ്ഞു വന്നോളാം…” അവൻ പറഞ്ഞിട്ടും കാർത്തു പോകാതെ അവിടെ തന്നെ നിന്നു.

“എടി…… നിന്നോട് കേറി പോകാൻ അല്ലേ പറഞ്ഞെ….” . അവൻ ഉച്ചത്തിൽ പറഞ്ഞു. “ധരനും കൂടി വരൂ…. എനിക്ക് ഉറക്കം വരുന്നുണ്ട് ” അവൾ പിറു പിറുത്തു… “അതെന്താ ഞാൻ ക്കൂടെ കിടന്നാലേ കൊച്ചു തമ്പുരാട്ടി ക്ക് ഉറക്കം വരൂവൊള്ളൂ……” അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ധരൻ ചോദിച്ചു..….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ആമി

ഉമ്മറത്തു ചാരു കസേരയിൽ ഇരിക്കുന്ന മുത്തശ്ശനെ ഒന്ന് നോക്കി രുദ്ര് ഒന്നും മിണ്ടാതെ അകത്തു കയറി.. മുത്തശ്ശൻ അവനെയും നോക്കി.. പക്ഷെ ഒരക്ഷരം മിണ്ടിയില്ല.. അകത്തു കയറിയതും ഹാളിൽ സോഫയിൽ ഇരിക്കുന്ന സൂര്യൻ അവരെ കണ്ടു അടുത്ത് വന്നു.. നിങ്ങൾ എവിടെ ആയിരുന്നു.. എത്ര വിളിച്ചു ഫോണിൽ.. ഫോൺ ഓഫ് ആയിരുന്നു അച്ഛാ.. ഞങ്ങൾ ഒരു ചെറിയ യാത്രയിൽ ആയിരുന്നു.. മോനെ.. കാർത്തി.. അറിഞ്ഞോ നീ.. മ്മ്.. അവർക്കിടയിൽ മൗനം തളം കെട്ടി.. എന്നാൽ ഇതൊന്നും മനസ്സിലാവാതെ ഗൗരി അവരെ രണ്ടു പേരെയും മാറി മാറി നോക്കി.. ശബ്ദം കേട്ട് അടുക്കളയിൽ നിന്നും രുഗ്‌മിണിയും ഭാമയും വന്നു..

രുദ്രിന് ഏറ്റവും സങ്കടം തോന്നിയത് ഭാമയുടെ മുഖം കണ്ടപ്പോൾ ആയിരുന്നു.. കരഞ്ഞു വീർത്ത കണ്ണുകൾ അവന്റെ ഹൃദയത്തിൽ ഒരു നൊമ്പരമായി.. മോളെ.. ദേവാ എവിടെ ആയിരുന്നു.. ഒരാവശ്യത്തിന് വിളിച്ചാൽ കിട്ടില്ല.. രുഗ്‌മിണി അത് പറഞ്ഞു കൊണ്ട് ഗൗരിയുടെ അടുത്ത് വന്നു.. ഗൗരിക്ക് സംഭവം എന്താ എന്ന് മനസ്സിലായില്ല.. അവൾ രുദ്രിനെ തന്നെ നോക്കി.. എങ്ങനെ ഉണ്ട്.. മുറിവുകൾ ഉണങ്ങിയിട്ടില്ല.. ആശുപത്രിയിൽ നിന്നും പോരേണ്ട പറഞ്ഞത് ആണ്.. പക്ഷെ അവന് ഒരേ വാശി.. വീട്ടിൽ കിടന്നോളാം എന്ന് പറഞ്ഞു.. രുഗ്മിണി പറഞ്ഞു കൊണ്ട് കാർത്തിയുടെ മുറിയിലേക്ക് നടന്നു.. ഗൗരി ഒന്നും അറിയാതെ അവരുടെ പുറകിൽ ചുവടുകൾ വച്ചു..

മുറിയിൽ അകത്തു കയറിയതും കട്ടിലിൽ കിടക്കുന്ന കാർത്തിയെ കണ്ടു ഗൗരി ഞെട്ടി.. തലയിലും കൈയ്യിലും എല്ലാം ബാൻടെജു കേട്ടി ആകെ തളർന്നു പോയിരുന്നു അവൻ.. മുറിയിലേക്ക് കടന്ന രുദ്രിന്റെ മനസ്സും ഒന്നു പിടഞ്ഞു..ആ നിമിഷം തന്നെ അവൻ കണ്ണുകൾ പിൻവലിച്ചു.. എന്ത് പറ്റിയത അമ്മ.. ഗൗരി അമ്പരപ്പോടെ ചോദിച്ചു.. രുദ്ര് ഒന്നും മിണ്ടാതെ വാതിൽക്കൽ തന്നെ നിന്നു.. അവരുടെ ശബ്ദം കേട്ട് കാർത്തി കണ്ണ് തുറന്നു.. അവന്റെ കാഴ്ച്ചയിൽ ആദ്യം കണ്ടത് രുദ്രിനെ ആയിരുന്നു.. അവനെ തന്നെ നോക്കി കാർത്തി കിടന്നു.. ആക്‌സിഡന്റ് ആയിരുന്നു മോളെ..

രാത്രി സൂക്ഷിച്ചു വണ്ടി ഓടിക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ല.. അഭിയും മനുവും ആണ് വിവരം അറിയിച്ചത് ഹോസ്പിറ്റലിൽ ഉണ്ട് എന്ന്.. രുഗ്മിണി പറഞ്ഞു നിർത്തിയതും ഗൗരിയുടെ നോട്ടം രുദ്രിലേക്ക് നീണ്ടു.. അവൻ ആ നിമിഷം തന്നെ മുറിയിൽ നിന്നും ഇറങ്ങി.. അവന്റെ പുറകിൽ നിന്നിരുന്ന ഭാമയെ നോക്കി ഒന്നു ചിരിച്ചു കൊണ്ട് അവൻ ഹാളിൽ പോയി.. ഗൗരി കുറച്ചു നേരം അവിടെ നിന്നു പോന്നു.. ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു.. മുത്തശ്ശൻ ഹാളിൽ നിന്നും കാണുന്ന വിധത്തിൽ തന്നെ ആയിരുന്നു ഇരുന്നത്.. രുദ്ര് എല്ലാവരെയും നോക്കി സോഫയിൽ നിന്നും എഴുനേറ്റു.. ഭാമയുടെ കൂടെ കുറച്ചു മാറി നിൽക്കുകയായിരുന്നു ഗൗരി..

ഞാൻ വളരെ പ്രദനപ്പെട്ട ഒരു കാര്യം പറയുകയാണ്.. അച്ഛനും അമ്മയും അതിന് സമ്മതിക്കണം.. അല്ലെങ്കിൽ പിന്നെ ഈ ദേവിനെ ആരും കാണില്ല.. അവന്റെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടി.. അവൻ പറയാൻ പോകുന്നത് എന്താ എന്ന് അറിയില്ല എങ്കിലും വലിയ എന്തോ കാര്യം ആണെന്ന് അവർക്ക് എല്ലാം മനസിലായി.. അച്ഛന്റെ പേരിൽ ഉള്ള എല്ലാം വസ്തു വകകളും കാർത്തിയുടെ പേരിൽ എഴുതണം.. എനിക്ക് ഒരു തരി മണ്ണ് പോലും വേണ്ട.. ദേവാ.. എന്താ നീ.. അച്ഛാ ഞാൻ പറയട്ടെ.. നിങ്ങൾ അംഗീകരിച്ചലും ഇല്ലെങ്കിലും ഞാൻ നിങ്ങളുടെ വളർത്തുമകൻ തന്നെ ആണ്.. ഒരിക്കലും സ്വന്തം ആവില്ല.. അപ്പോൾ എനിക്ക് ഇതിൽ ഒരു അവകാശവും ഇല്ല..

പക്ഷെ ഇതെല്ലാം നിന്റെ കൂടെ സമ്പാദ്യം ആണ്.. ആയിരിക്കാം.. പക്ഷെ മുതൽ ഇവിടെ തന്നെ ആണ്.. അത് കൊണ്ട് ഞാൻ പറയുന്നത് പോലെ ചെയ്യണം.. എനിക്ക് വേണ്ടത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.. നീ ഞങ്ങളെ അന്യർ ആക്കുകയാണോ ദേവാ.. ഈ രുദ്ര് ദേവ് ഓർമ വച്ച നാൾ മുതൽ അച്ഛാ അമ്മ വിളിച്ചത് നിങ്ങളെ ആണ്.. മരണം വരെ അങ്ങനെ തന്നെ ആയിരിക്കും.. എന്റെ അച്ഛനും അമ്മയും മൂത്ത മകൻ ആയി ഈ ദേവ് ഒരു വിളിപ്പാടകലെ എന്നും ഉണ്ടാവും.. രുഗ്മിണിയുടെ മിഴികൾ നിറഞ്ഞു.. സൂര്യനും സങ്കടം വന്നു.. ഇതെല്ലാം കേട്ട് കൊണ്ട് മുറിയിൽ കിടന്ന കാർത്തിയുടെ ഹൃദയത്തിൽ ചോര പൊടിഞ്ഞു.. പണത്തേക്കാൾ മൂല്യം ബന്ധത്തിന് ഉണ്ടെന്നു അവന്റെ ഉള്ളിൽ ഇരുന്നു ആരോ പറഞ്ഞു..

എങ്ങനെയോ കഷ്ട്ടപ്പെട്ടു അവൻ പതിയെ എഴുനേറ്റു ഇരുന്നു.. അവരുടെ അടുത്തേക്ക് എത്രയും പെട്ടന്ന് എത്തണം എന്ന് തോന്നി.. എന്നാൽ ശരീരം വേഗത്തിൽ പോയില്ല.. നടന്നു നടന്നു ഹാളിൽ എത്തി.. ഏ.. ഏട്ടാ.. കാർത്തി വിളിച്ചു കൊണ്ട് നടന്നതും വീഴാൻ പോയി..രുദ്ര് ഓടി പോയി അവനെ വീഴാതെ പിടിച്ചു.. ആ നിമിഷം തന്നെ കാർത്തി കരഞ്ഞു കൊണ്ട് രുദ്രിന്റെ നെഞ്ചിൽ ചാഞ്ഞു.. രുദ്രിനും സങ്കടം വന്നിരുന്നു.. ഇതെല്ലാം കണ്ടു എല്ലാവരും അവരെ തന്നെ നോക്കി നിന്നു.. ഏട്ടാ.. എന്നോട്.. മിണ്ടരുത് കാർത്തി.. അച്ഛനും അമ്മയും ഒരിക്കലും അറിയരുത്.. കാർത്തി മുഖം ഉയർത്തി രുദ്രിനെ നോക്കി.. കണ്ണുകൾ കൊണ്ട് വേണ്ട എന്ന് കാണിച്ചു..

എന്തിനാ നീ ഇങ്ങോട്ട് വന്നേ.. കാർത്തിയെ പതിയെ ഇരുത്തി കൊണ്ട് രുദ്ര് പറഞ്ഞു.. എന്നാൽ ഈ സമയം എല്ലാം ഗൗരിയുടെ കണ്ണുകൾ രുദ്രിൽ തന്നെ ആയിരുന്നു.. ഞങ്ങൾ ഇറങ്ങുന്നു.. ഇത് ഒരു ഇറങ്ങി പോക്ക് അല്ല..വരാനിരിക്കുന്ന ഒരുപാട് സന്തോഷത്തിന്റെ തുടക്കം മാത്രം ആണ്.. രുദ്ര് പതിയെ നടന്നു സൂര്യന്റെയും രുഗ്മിണിയുടെയും അടുത്ത് എത്തി.. അവരുടെ കൈകൾ എടുത്തു അവന്റെ കൈക്കുള്ളിൽ ആക്കി.. ഈ ജന്മം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.. അടുത്ത ജന്മം നിങ്ങളുടെ മകൻ ആയി ജനിക്കട്ടെ.. ഒപ്പം ഈ അനിയനെയും ദൈവം നൽകട്ടെ ലെ അമ്മ.. ദേവാ മോനെ.. വിങ്ങി പൊട്ടുന്ന രുഗ്മിണിയുടെ നെറ്റിയിൽ ചുംബിച്ചു രുദ്ര്.. സൂര്യനെ കെട്ടിപിടിച്ചു കൊണ്ട് അവൻ ഗൗരിയെ നോക്കി.. അവളുടെ അടുത്ത് നിൽക്കുന്ന ഭാമയുടെ അടുത്ത് ചെന്നു നിന്നു..

ഇനി നിന്റെ ജീവിതത്തിൽ സങ്കടങ്ങൾ ഉണ്ടാവില്ല മോളെ.. അവളെ പതിയെ തലോടി രുദ്ര് തിരിഞ്ഞു നടന്നു.. നടന്നു നീങ്ങുമ്പോൾ ഹൃദയം നുറുങ്ങി വേദനിക്കുന്ന കാർത്തിയെ ഒരു വട്ടം നോക്കാനും രുദ്ര് മറന്നില്ല.. ഉമ്മറത്തു എത്തിയതും മുത്തശ്ശന്റെ മുന്നിൽ നിന്നു.. മുത്തശ്ശൻ തല കുനിച്ചു തന്നെ ഇരുന്നു.. ഈ തെമ്മാടി എന്നും ഇവിടെ തന്നെ ഉണ്ടാവും മുത്തശ്ശാ.. പടി അടച്ചു പിണ്ഡം വച്ചാലും ഞാൻ വരും.. കാരണം ഇവിടെ ജന്മം കൊണ്ട് അല്ലെങ്കിലും കർമം കൊണ്ട് എന്റെ കുടുംബം ആണ്.. അത് പറഞ്ഞു രുദ്ര് നടന്നു പോയി.. എല്ലാവരോടും യാത്ര പറഞ്ഞു ഉമ്മറത്തു എത്തിയ ഗൗരിയെ മുത്തശ്ശൻ വിളിച്ചു.. മോളെ.. അവനെ ഒരുപാട് വേദനിപ്പിച്ചു..

എന്നോട് ക്ഷമിക്കന് പറയണം.. വേണ്ട മുത്തശ്ശാ.. ആ ഹൃദയത്തിൽ നിങ്ങളോടൊക്കെ സ്നേഹം മാത്രം ഉള്ളു.. അവിടെ നിങ്ങൾ നോവിച്ചാലും തിരിച്ചു നോവിക്കാൻ കഴിയില്ല.. കാരണം അദ്ദേഹം നിങ്ങളെ സ്വന്തം ആയി കണ്ടു.. പക്ഷെ നിങ്ങൾ അങ്ങനെ കണ്ടില്ല.. ഗൗരി അത് പറഞ്ഞു കൊണ്ട് കാർത്തിയെ ഒന്നു തിരിഞ്ഞു നോക്കി.. കാർത്തി തല താഴ്ത്തി ഇരുന്നു.. ഗൗരി കാറിൽ വന്നു കയറിയതും രുദ്ര് വണ്ടി സ്പീഡിൽ എടുത്തു.. ഗൗരി ഒന്നും മിണ്ടിയില്ല.. ആ മനസ്സിലെ നൊമ്പരം തീരട്ടെ എന്ന് അവളും കരുതി.. ഗൗരി.. ആ പേര് ആണെങ്കിൽ എനിക്ക് കേൾക്കേണ്ട ദേവേട്ടാ.. കാരണം ഞാനും കൂടെപ്പിറപ്പ് ആയി കണ്ടു പോയി.. രുദ്ര് ഗൗരിയെ നോക്കി..അവളുടെ മിഴികളും നിറഞ്ഞിരുന്നു..ഇടതു കൈ കൊണ്ട് അവളെ തന്റെ നെഞ്ചിൽ കിടത്തി രുദ്ര്..

അവരുടെ സങ്കടങ്ങൾ അവിടെ തീരട്ടെ.. സങ്കടങ്ങൾ പെയ്തു ഒഴിഞ്ഞ അവരുടെ ജീവിതത്തിലേക്ക് ഇനി സന്തോഷങ്ങൾ കടന്നു വരട്ടെ.. ദിവസങ്ങൾ കടന്നു പോയി.. ഗൗരിയും രുദ്രയും അവരുടെ പ്രണയം കൊണ്ട് ആ വയൽകരയിലെ വീട്ടിൽ സന്തോഷം നിറച്ചു.. അവരുടെ സ്നേഹവും ദേഷ്യവും പിണക്കവും എല്ലാം കൊണ്ടും അത് ഒരു സ്വർഗം ആയി മാറി.. ഗൗരിക്ക് എക്സാം ആയിരുന്നു പിന്നെ.. അത് കൊണ്ട് തന്നെ അവൾ പഠിത്തത്തിൽ ശ്രദ്ധ കൊടുത്തു.. എങ്കിലും രുദ്രിനെ വിട്ടു നിന്ന് അവൾക്ക് ചിന്തിക്കാൻ കൂടെ കഴിയില്ലയിരുന്നു.. അതിനടിയിൽ ഒരിക്കൽ രുഗ്മിണിയും സൂര്യനും അവരെ കാണാൻ വന്നു.. അവർക്ക് ഒരുപാട് സന്തോഷം ആയി..

ഗൗരിയുടെ പരീക്ഷയുടെ അവസാന നാൾ.. അന്ന് രുദ്ര് കൊണ്ട് പോകാൻ വരാം എന്ന് പറഞ്ഞത് അനുസരിച്ച് ഗൗരി രുദ്രിനെ കാത്തു നിൽക്കുകയായിരുന്നു.. അപ്പോൾ ആണ് അവളെ നോക്കി ചിരിച്ചു കൊണ്ട് രണ്ടു പേര് നടന്നു വരുന്നത്.. സ്വാതിയും ശ്രേയയും ആയിരുന്നു.. ഗൗരി സന്തോഷത്തോടെ അവരുടെ അടുത്തേക്ക് നടന്നു.. കല്യാണം കഴിഞ്ഞപ്പോൾ നമ്മളെ ഒന്നും വേണ്ട ല്ലേ ശ്രേയ.. അതെ സ്വാതി.. എന്തൊക്കെ ആയിരുന്നു.. ഡി.. രണ്ടാളും നിർത്തികെ.. നിങ്ങൾക്ക് ഇങ്ങനെ അറിയൂ.. എപ്പോളും എന്നെ ഇട്ടു വാരാൻ.. അവരുടെ സംസാരതിനിടയിൽ ആണ് രുദ്ര് വന്നത്.. രുദ്ര് അവരോടു സംസാരിച്ചു.. പിന്നെ അവർ തമ്മിൽ പിരിഞ്ഞു.. വീട്ടിൽ എത്തിയതും കുളിക്കാൻ കയറുന്ന ഗൗരിയുടെ കൈ പിടിച്ചു രുദ്ര് ബെഡിലേക്ക് ഇട്ടു..

അവളുടെ മുകളിൽ കയറി കിടന്നു അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കും മുന്നേ ഗൗരി അവന്റെ മുടിയിൽ പിടിച്ചു.. ദേ ഗൗരി.. എനിക്ക് ദേഷ്യം വരും ട്ടോ.. എക്സാം ആണെന്ന് പറഞ്ഞു എത്ര ദിവസം ആയി.. അതേയ്.. എക്സാം റിസൾട്ട്‌ വന്നു.. അതിന് എക്സാം കഴിഞ്ഞല്ലേ ഉള്ളു.. ഇത് കുറച്ചു മുന്നേ എഴുതിയ ഒരു എക്സാം ആയിരുന്നു.. റിസൾട്ട്‌ ഇന്നാ വന്നത്.. പാസ്സ് ആയി.. ആണോ.. രുദ്ര് പറഞ്ഞു കൊണ്ട് അവളുടെ ചുണ്ടിൽ ചുംബിക്കാൻ വേണ്ടി തുനിഞ്ഞതും ഗൗരി വീണ്ടും തടഞ്ഞു.. ഇനി എന്താ ഡി.. ഇന്ന് ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തപ്പോളാ പാസ്സ് ആയത്.. ഗൗരി നാണം കലർന്ന മിഴികളോടെ അത് പറയുമ്പോൾ രുദ്ര് എന്താ എന്ന് അറിയാതെ അവളെ സൂക്ഷിച്ചു നോക്കി..

അവളുടെ ചുണ്ടിൽ തത്തി കളിക്കുന്ന ചിരിയിൽ നിന്നും കാര്യം മനസ്സിലായതും രുദ്രിന്റെ കണ്ണുകൾ വിടർന്നു.. ശരിക്കും.. ഗൗരി തല ആട്ടി മുഖം പൊത്തി.. അവളുടെ കൈകൾ മാറ്റി രുദ്ര് അവളുടെ നെറ്റിയിൽ ചുംബിച്ചു.. തന്റെ പ്രാണന്റെ പകുതി ഇന്ന് തന്റെ ജീവനെ ചുമക്കുന്നു.. അവൻ പതിയെ അവളിൽ നിന്നും നൂഴ്ന്നിറങ്ങി.. ചുരിദാറിന്റെ ടോപ് ഉയർത്തി അവളുടെ വയറിൽ ചുംബിച്ചു.. ഉള്ളിലെ ജീവന് അച്ചന്റെ ആദ്യ ചുംബനം.. വീണ്ടും ഉയർന്നു വന്നു അവളെ തന്നെ നോക്കി കിടന്നു..അവന്റെ നോട്ടത്തിന്റെ തീവ്രതയിൽ ലയിച്ചു അവളും.. ഇങ്ങനെ നോക്കല്ലേ ദേവേട്ടാ.. ഈ അസുരന്റെ ജീവൻ ചുമക്കാൻ പേടി ഉണ്ടോ ഡി.. ഇല്ല.. എന്റെ അസുരന്റെ ജീവൻ അല്ലെ..

അവന്റെ മുഖം പിടിച്ചു കഴുത്തിൽ പൂഴ്ത്തി അവൾ അവനെ വാരി പുണർന്നു.. അവളുടെ നഗ്‌നമായ വയറിൽ തലോടി അവനും..അവന്റെ മുടിയിൽ തലോടി ചുണ്ടിൽ ഒളിപ്പിച്ചു വച്ച ചിരിയോടെ അവൾ കിടന്നു.. മനസ്സിൽ രുദ്രിനെ ആദ്യം കണ്ടത് മുതൽ ഇന്ന് ഈ നിമിഷം വരെ ഉള്ളത് എല്ലാം ഓർത്ത് അവൾ..പ്രാകിയ ഹൃദയത്തിൽ പ്രാണൻ കൊണ്ട് രചിച്ച മനുഷ്യൻ.. രുദ്ര്ദേവ്.. ഉള്ളിലെ സങ്കടം എല്ലാം ഒരു ചിരിയിൽ ഒതുക്കി കൊണ്ട് നടക്കുന്നവൻ.. ഹൃദയത്തിൽ കുന്നോളം പ്രണയം ഒളിപ്പിച്ചു വച്ചു അവന്റെ ദേവിക്ക് സമർപ്പിക്കുന്നവൻ..ആ നോട്ടത്തിൽ പോലും നിറഞ്ഞു നിൽക്കുന്നത് തന്നോട് ഉള്ള പ്രണയം ആണ്.. അവനെ ഒന്നു കൂടെ ഇറുക്കി അവൾ..

ആർക്കും വിട്ടു കൊടുക്കില്ല എന്ന് പറയും പോലെ.. എന്റെ മാത്രം ആണെന്നു പറഞ്ഞു കൊണ്ട്… ഈ പെണ്ണിന് ഒരു കഴിവ് ഉണ്ട്.. ഉള്ളിലെ സങ്കടം മഞ്ഞു പോലെ ഉരുക്കി കളയാൻ..എന്തൊക്കെ പറഞ്ഞാലും അസുരന്റെ ജീവനിൽ ലയിച്ചു പോകുന്ന പെണ്ണ്.. അതെ ഗൗരി ദേവ്.. അവൾ ഇന്ന് എന്റെ ജീവൻ മാത്രം അല്ല.. എനിക്ക് എല്ലാമാണ്.. എന്റെ കണ്ണിൽ നോക്കി പ്രണയം ചൊല്ലുന്നവൾ.. അവളുടെ ഉള്ളിൽ പ്രണയം മാത്രം ആണ്.. അവളുടെ അസുരനോട് ഉള്ള അടങ്ങാത്ത പ്രണയം..ഒരു തടസ്സവും ഇല്ലാതെ യാതൊന്നും തിരിച്ചു പ്രതീക്ഷിക്കതെ അവൾ പ്രണയിച്ചു കൊണ്ടേ ഇരിക്കും..

കാരണം അവൾ രുദ്ര് ദേവിന് വേണ്ടി പിറന്നവൾ അല്ലെ.. ഗൗരി ദേവ്.. അവളുടെ കഴുത്താകെ ചുംബനം കൊണ്ട് നിറച്ചു അവൻ അവളിലെ പെണ്മയിൽ ലയിക്കാൻ കൊതിച്ചു.. ഒരു മഴ പോലെ അവൻ അവളിൽ പെയ്തു ഒഴിഞ്ഞു.. ഇനി അവരുടെ കാത്തിരിപ്പ് ആണ്.. ഗൗരി ദേവിന്റെ പൂർണത തേടി.. സ്നേഹവും വാത്സല്യവും നിറച്ചു അവർ കാത്തിരുന്നു.. അവരുടെ കണ്മണിക്കായ്..….(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിവേദ്യ ഉല്ലാസ്‌

എന്താ പ്രിയ തനിക്ക് എന്തുപറ്റി മുഖം ആകെ വാടിയിരിക്കുന്നത് ” അവൻ അവളുടെ താടി പിടിച്ചു മേൽപ്പോട്ട് ഉയർത്തിക്കൊണ്ട് ചോദിച്ചു.. ഒന്നുമില്ലെന്ന് അവൾ വെറുതെ ശിരസനക്ക് അനക്കി.. പിന്നെ തന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്… ഒന്നുമില്ല… ഒക്കെ വെറുതെ ഏട്ടന് തോന്നണത് ആവും…. ഏട്ടൻ വരൂ നമ്മൾക്ക് വേഗം പോയിട്ട് മടങ്ങി വരാം… പ്രിയ പുറത്തേക്കിറങ്ങി. പിറകെ നിരഞ്ജനും.. പോകും വഴിയൊന്നും അവൾ നിരഞ്ജനോട് ഒന്നും സംസാരിച്ചില്ല.. നാണിയമ്മയെ ചെന്ന് കണ്ടു.. കുറച്ച് സമയം അവരുടെ ഒപ്പം ഇരുന്ന് അവൾ സംസാരിച്ചു.. മടങ്ങുന്ന സമയത്ത് നിരഞ്ജൻ കുറച്ചു നോട്ടുകൾ അവളുടെ കയ്യിലേക്ക് കൊടുത്തു. “ഇത് അമ്മുമ്മക്ക് കൊടുക്ക്…

“അവൻ പറഞ്ഞിട്ട് മുറ്റത്തേക്ക് ഇറങ്ങി… നാണിയമ്മുമ്മയ്ക്ക് നിരഞ്ജൻ ഏൽപ്പിച്ച കാശ് കൊടുത്തിട്ട് അവരുടെ കവിളിൽ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തിട്ടാണ് പ്രിയ അവിടെനിന്നും പോകുന്നത്… ഉച്ചകഴിഞ്ഞ് രണ്ടുമണിയോടുകൂടി രണ്ടാളും പാലക്കാട്ടേക്ക് തിരിച്ചു… അവൾ യാത്ര പറഞ്ഞപ്പോൾ ആദ്യമായി മീരയുടെ കണ്ണുകൾ നിറഞ്ഞു.. താൻ പോയിട്ട് ഉടനെ വരാം എന്നും പറഞ്ഞാണ് പ്രിയ ഇറങ്ങിയത്. തിരികെ പോരുന്ന വഴിക്കൊന്നും പ്രിയ നിരഞ്ജനോട് സംസാരിക്കതിരുന്നത് അവനിൽ ഒരു വിയർപ്പ് മുട്ടൽ ഉണ്ടാക്കി.. പിന്നീട് അവനു ചെറിയ ദേഷ്യം തോന്നി.

അവനും തിരിച്ച് അവളോട് ഒന്നും സംസാരിച്ചില്ല. രാത്രി 9മണിയായി അവർ വീട്ടിലെത്തിയപ്പോൾ.. പ്രിയയെ കണ്ടതും അരുന്ധതിയുടെ മുഖം തിളങ്ങി. പ്രിയ നീലിമയുടെ കാര്യം സംസാരിച്ചിട്ട് പോയതിൽ പിന്നെ അരുന്ധതിക്ക് നല്ല ഭയമുണ്ടായിരുന്നു.. അവൾ ഇനി മടങ്ങി വരുമോ എന്ന് പോലും അരുന്ധതി ഭയപ്പെട്ടിരുന്നു. കാർ പാർക്ക് ചെയ്തിട്ട് ഇറങ്ങിവന്ന നിരഞ്ജന്റെ മുഖം കണ്ടപ്പോൾ അരുന്ധതിക്ക് എന്തോ പന്തികേട് പോലെ തോന്നി.. അവർ മകനെ നോക്കി. അവൻ പക്ഷേ മുഖം വെട്ടി തിരിച്ചുകൊണ്ട് ആദിയുടെ മുറിയിലേക്ക് ആണ് പോയത്.

ദിയ ആണെങ്കിൽ കസേരയിൽ ചാരി ഇരിക്കുകയാണ്. ആരെയോ ഫോൺ ചെയ്തു കൊണ്ട്. നിരഞ്ജനെ കണ്ടതും അവൾ ഫോൺ കട്ട് ചെയ്തിട്ട് ചിരിച്ചുകൊണ്ട് എഴുന്നേറ്റു. ” ആഹ്ഹ്… നിങ്ങൾ എത്തിയോ പ്രിയ എവിടെ ” “പ്രിയ റൂമിലേക്ക് പോയി… ദിയ ഹോസ്പിറ്റലിൽ പോയിരുന്നോ..’ “കാലത്തെ പോയി… പ്രോബ്ലം ഒന്നുമില്ല” “Ok… ആദി എവിടെ” ” മുത്തശ്ശന്റെ അരികിൽ കാണും. ഞാൻ മമ്മിയോട് സംസാരിക്കുകയായിരുന്നു” “Ok… ദിയ എങ്കിൽ റസ്റ്റ് എടുത്തോളൂ” അവൻ ഡോർ ചാരിയിട്ട് ഇറങ്ങി. തിരികെ റൂമിൽ എത്തിയപ്പോൾ പ്രിയ കുളിക്കുകയായിരുന്നു… അല്പ നിമിഷം കഴിഞ്ഞതും പ്രിയ കുളി കഴിഞ്ഞ് ഇറങ്ങി വന്നു.. നിരഞ്ജനെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ താഴേക്ക് പോയി.. ഇത്തവണ അവന് ശരിക്കും ദേഷ്യം വന്നു..

കിടക്കാൻ വരുമ്പോൾ ചോദിക്കാം എന്ന് കരുതി അവൻ സ്വയം അടങ്ങി… അവനും ഒന്നു ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോൾ ദിയയും , പ്രിയയും രേണവും, ത്രയംബക വല്യമ്മയും കൂടി എന്തോ തമാശകൾ പറഞ്ഞു ചിരിക്കുന്നത് അവൻ കണ്ടു.. ഓഹോ അപ്പോൾ തന്നോട് മാത്രമേയുള്ളൂ പ്രിയക്ക് ദേഷ്യം. മനസ്സിൽ പിറു പിറുത്ത് കൊണ്ട് അവൻ സ്റ്റെപ്പ് ഇറങ്ങി വന്നു. ദിയയെ കെട്ടിപിടിച്ചു നിൽക്കുക ആണ് പ്രിയ…അവളുടെ വയറിന്മേൽ തലോടി കൊണ്ട് പ്രിയ ദിയക്ക് ഉമ്മ കൊടുത്തു. അവരുടെ സ്നേഹപ്രകടങ്ങൾ കണ്ടു കൊണ്ട് ആദി വന്നത്.. “പ്രിയകുട്ടി… എങ്ങനെ ഉണ്ടായിരുന്നു നാട്ടിൽ പോയിട്ട്….”അവളുടെ തോളത്തു തട്ടി കൊണ്ട് അവൻ ചോദിച്ചു.. “കുഴപ്പം ഒന്നും ഇല്ലായിരുന്നു ഏട്ടാ….”

അവൾ മന്ദഹസിച്ചു. “കോൺഗ്രറ്സ് ആദി..”സച്ചു ആദിയുടെ കൈ പിടിച്ചു കുലുക്കി.. രണ്ടാളും പരസ്പരം കെട്ടിപിടിച്ചു.. പിന്നീട് എല്ലാവരും ഭക്ഷണം കഴിക്കുവാനായി ഇരുന്നു. ചപ്പാത്തിയും വെജിറ്റബിൾ കറിയും സാലഡും ആയിരുന്നു അത്താഴത്തിന് വിഭവങ്ങൾ. പ്രിയയോട് ചെറിയമ്മയുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചുകൊണ്ട് എല്ലാവരും കൂടിയിരുന്ന അത്താഴം കഴിച്ചു.. പ്രിയ നിരഞ്ജന് മുഖം കൊടുക്കാതെ ഇരിക്കുന്നത് ഒക്കെ നോക്കി കാണുന്നുണ്ട് അരുന്ധതി. ഈശ്വരാ എന്ത് പറ്റി എന്റെ മക്കൾക്ക്…പ്രിയ മോൾക്കും എന്തോ സങ്കടം ഉണ്ട്….ഭഗവാനെ നീ തന്നെ തുണ…

അവർ ഉള്ളിൽ പ്രാർത്ഥിച്ചു.. കുറച്ചുസമയം മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അരികിൽ പോയിരുന്നു സംസാരിച്ചിട്ട് നിരഞ്ജൻ മുറിയിലേക്ക് തിരികെ കയറിപ്പോകുന്നത് ആണ് ഹാളിലേക്ക് വന്ന അരുന്ധതി കണ്ടത്… അവന്റെ മനസ്സിൽ എന്തൊക്കെയോ വിഷമങ്ങൾ ഉണ്ടെന്ന് അരുന്ധതിക്ക് അവനെ കണ്ടപ്പോൾ മുതൽ തോന്നിയതാണ്… അവനോട് ചോദിക്കുവാൻ പക്ഷേ അവർക്കുള്ളിൽ ഭയമായിരുന്നു. . നിരഞ്ജൻ ഈ സമയം പ്രിയയെ കാത്ത് ഇരിക്കുക ആയിരുന്നു… കുറെ സമയം ആയിട്ടും അവൻ പ്രിയയെ കാണാതെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉഴറി നടക്കുക ആണ്.. ഇവൾ ഇത് എവിടെ പോയി കിടക്കുവാ… കിടക്കാൻ വരുന്നില്ലേ….

താഴെ ഹാളിൽ നിന്നും ദിയയുടെ സംസാരം മാത്രം കേൾക്കാം. ഇത് എന്താണ് ഇവൾക്ക് ഇത്രമാത്രം പറയുവാൻ ഉള്ളത്… ബാക്കി ഒക്കെ നാളെ കാലത്തെ പറഞ്ഞാൽ പോരെ… അങ്ങോട്ട് ചെന്നു വിളിക്കാനും പറ്റില്ല… ആദി എങ്ങാനും ഉണ്ടെങ്കിൽ കളിയാക്കാൻ പിന്നെ അത് മതി എന്ന് അവൻ ഓർത്തു… അവൻ അക്ഷമാനായി ബെഡിൽ പോയി കിടന്നു.. കണ്ണുകൾ വലതു കൈ കൊണ്ട് മൂടി വെച്ചിരിക്കുക ആണ്..ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം മാത്രമേ അപ്പോൾ മുറിയിൽ ഒള്ളൂ.. അവൻ ഒന്ന് ദീർഘ നിശ്വാസപ്പെട്ടു..…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ഉല്ലാസ് ഒ എസ്

കാർത്തിയും പദ്മയും കൂടി തിരിച്ചു വിട്ടിൽ എത്തിയപ്പോൾ ഉച്ച തിരിഞ്ഞിരുന്നു. സീത ആണെങ്കിൽ രണ്ടാളെയും കാത്തു ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. “എന്താ മക്കളെ വൈകിയേ…. ” “ഞാൻ കോളേജിൽ ഒന്ന് കയറി അമ്മേ.. അത്കൊണ്ടാണ് താമസിച്ചേ… മീനുട്ടി എന്ത്യേ ” “അവള് തലവേദന ആണെന്ന് പറഞ്ഞു കിടപ്പുണ്ട് ” “അതെന്താ പെട്ടന്ന്… പനി യൊ ജലദോഷമോ ഉണ്ടോ അമ്മേ ” പദ്മ ചെരിപ്പ് ഊരി വെളിയിൽ ഇട്ടിട്ട് കാലു കഴുകി അകത്തേക്ക് കയറി. “ചെറിയതായിട്ട് ഉണ്ടെന്ന് തോന്നുന്നു മോളെ..മഞ്ഞിന്റെ ഒക്കെ ആകും.. അതൊക്കെ പോട്ടെ വിട്ടിൽ എന്തൊക്കെ ഉണ്ട് വിശേഷം..

എല്ലാവരും എന്ത് പറയുന്നു ” “സന്തോഷം ആയിട്ട് ഇരിക്കുന്നമ്മേ…. ഹരിക്കുട്ടന് ഇത്തിരി വിഷമം ഉണ്ടായിരുന്നു… പിന്നെ ഒരു തരത്തിൽ സമാധാനിപ്പിച്ചു….” അമ്മയെ നോക്കി പുഞ്ചിരി യോടെ പറയുന്നവളെ കാർത്തി ഒളികണ്ണാൽ നോക്കി കൊണ്ട് ഗോവണി കയറി മുകളിലേക്ക് പോയി. “അച്ഛനും മുത്തശ്ശിയും ഒക്കെ എവിടെ അമ്മേ ” “എല്ലാവരും ഊണ് കഴിഞ്ഞു മയക്കത്തിൽ ആണ്.. ഇവിടെ പതിവാ…. മോള് എന്തെങ്കിലും കഴിച്ചോ ” “ഇല്ലമ്മേ…. ഞങ്ങൾ ഓരോ ജ്യൂസ്‌ കുടിച്ചതെ ഒള്ളു ” “എങ്കിൽ മോള് പോയി ഡ്രസ്സ്‌ മാറി വാ… അമ്മ കഴിക്കാൻ എടുക്കാം കെട്ടോ ” .

സ്നേഹത്തോടെ തന്നെ നോക്കി പറയുന്ന അമ്മയെ നോക്കി നിന്നു പദ്മ…. “ആഹ്.. ഏടത്തി… ” “മീനുട്ടി… തലവേദന കുറവായൊ ” “ഹമ്… കുറഞ്ഞു…. ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ ഒക്കെ ആയി..” “മോളെ പദ്മേ… ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം… ചെല്ല് മോളെ ” “ഹമ് ശരി അമ്മേ… മീനുട്ടിയെ ഞാൻ ഇപ്പൊ വരാം കേട്ടോ ” പദ്മ മുറിയിലേക്ക് ചെന്നപ്പോൾ കാർത്തി വേഷം ഒക്കെ മാറിയിരുന്നു. പിന്നീട് രണ്ടാളും കൂടി വന്നു ഊണൊക്കെ കഴിച്ചു. ***** ദിവസങ്ങൾ ഓടി ഓടി പോയ്കൊണ്ടേ ഇരുന്നു. പദ്മയും മീനുട്ടിയും കൂടി കാർത്തിയുടെ ഒപ്പം കോളേജിൽപോകും.. തിരികെ യുമവന്റെ ഒപ്പം പോരും. പദ്മ അത്യാവശ്യം പഠിക്കുന്ന കുട്ടി ആയതു കൊണ്ട് അധ്യാപകർ ഒക്കെ അവളെ കുറിച്ചു കാർത്തിയോട് നല്ല അഭിപ്രായം ആയിരുന്നു പറയുന്നത്..

അവനും അത് കേൾക്കുമ്പോൾ ഒരുപാട് അഭിമാനവും സന്തോഷവും തോന്നിയിരുന്നു. പദ്മ നല്ലൊരു പെൺകുട്ടി ആയിരുന്നു.. മീനുട്ടിക്ക് ഏടത്തി ആയും, സീതയ്ക്ക് നല്ലൊരു മരുമകളും, അച്ഛമ്മയ്ക്ക് പ്രിയപ്പെട്ട കൊച്ചു മകളും ഒക്കെ ആയിരുന്നു അവള്… കോളേജിൽ നിന്നു വന്നാൽ കുളി ഒക്കെ കഴിഞ്ഞു അവൾ സീതയെ ചുറ്റി പറ്റി നിൽക്കും.. അന്നത്തെ വിശേഷം മുഴുവനും പറഞ്ഞു കേൾപ്പിക്കും.. അടുത്ത ദിവസത്തെ കറികൾക്ക് വേണ്ടി ഉള്ള പച്ചക്കറികൾ ഒക്കെ നുറുക്കി വെയ്ക്കും നാളികേരം ചിരകലും, ഉള്ളി തോല് കളഞ്ഞു വെയ്ക്കലും ഒക്കെ ആയി അവൾ ഒരു 8മണി വരെയും അടുക്കളയിൽ കൂടും.. 6മണി ആകുമ്പോൾ അച്ഛമ്മ സന്ധ്യ വിളക്ക് കൊളുത്തും..

ആ സമയത്തു എല്ലാവരും ഉമ്മറത്തുകൂടും.. ഒരുമിച്ചു നാമം ചൊല്ലുവാൻ.. കാർത്തി മിക്കവാറും അമ്പലത്തിൽ പോകും.. ദീപാരാധന തൊഴാൻ… എന്നിട്ട് മിത്രനുമായി സംസാരിച്ചു ഇരുന്നിട്ട് തിരികെ മടങ്ങൂ…കവലയിൽ നിന്നും അച്ഛനും കാണും അവന്റ ഒപ്പം വീട്ടിലേക്ക്.. പത്തു മണി വരെയും ഇരുന്നു പദ്മ വായിച്ചു പഠിക്കും.. എക്സാം അടുത്ത് വരുന്നത് കാരണം പഠിക്കാൻ ഒരുപാട് ഉണ്ട്.. ചിലപ്പോൾ 11മണി കഴിയും അവൾ പഠിച്ചു കഴിയുമ്പോൾ.. അതിൽ കൂടുതൽ സമയം ഒന്നും അവളെ ഇരുത്താൻ കാർത്തി സമ്മതിക്കില്ല. തലവേദന എടുക്കും എന്ന് പറഞ്ഞു അവൻ പദ്മയെ വഴക്ക് പറയും. ***

അടുത്ത ദിവസം കാലത്തെ രാമകൃഷ്ണൻ മാരർ തൊടിയിലേക്ക് ഇറങ്ങുക ആയിരുന്നു.. കുറച്ചു പാവലും വെണ്ടയും ഒക്കെ വിളവ് ആയി കിടക്കുന്നുണ്ട്.. അത് പറിച്ചു കവലയിൽ കൊണ്ട് പോയി കൊടുക്കാൻ ആണ്.. . പദ്മ മുറ്റം അടിച്ചു വാരുന്നുണ്ട്.. മീനുട്ടി ആണെങ്കിൽ അര ഭിത്തിയിൽ ഇരുന്നു ഹോം വർക്ക് ചെയ്യുക ആണ്. ഒരു സ്കൂട്ടി വന്നു മുറ്റത്തു നിന്നതും പദ്മയും അച്ഛനും ഒരുപോലെ നോക്കി. . ദേവൻ ആയിരുന്നു അത്.. അയാളെ പെട്ടന്ന് പദ്മയ്ക്ക് മനസിലായില്ല…. അവൾ പെട്ടന്ന് ചൂലും എടുത്തു കൊണ്ട് പിന്നാമ്പുറത്തേക്ക് പോയി. “രാമേട്ടൻ തിരക്ക് ആണോ “? ദേവൻ കുശലം ഒക്കെ ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി… മീനുട്ടി ഓടി ചെന്നു സീതയോട് ദേവൻ വന്ന കാര്യം പറഞ്ഞു.

ചായ കുടിച്ചു കൊണ്ട് ഇരുന്ന കാർത്തിയും, അമ്മയുടെ പിന്നാലെ ഇറങ്ങി വന്നു. “ആഹ്…. കാർത്തി ഇവിടെ ഉണ്ടായിരുന്നോ….. ഞാൻ കരുതി അമ്പലത്തിലോ മറ്റൊ പോയെന്നു ” അയാൾ പറഞ്ഞതും കാർത്തി താല്പര്യം ഇല്ലാത്ത മട്ടിൽ ഒന്ന് മൂളി . “ഞാനേ വന്ന കാര്യം പറയാം.. എന്നിട്ട് പെട്ടന്ന് പോയ്കോളാം,, എല്ലാവരും തിരക്ക് അല്ലെ…. ഞാനും ഇത്തിരി തിരക്ക് ആണ് ” അയാൾ ഒരു വിവാഹ ക്ഷണക്കത്തു എടുത്തു.. “എന്റെ മോളുടെ വിവാഹം ആണേ…. ഈ വരുന്ന ഞായറാഴ്ച.. തെക്കേൽ പുരയിടത്തിലേ മാധവൻ നായരുടെ ചെറു മകൻ ആണ് പയ്യൻ…. കാർത്തി അറിയും…. നികേഷിനെ….

. ഒരുപാട് ബിസിനസ്‌ ഒക്കെ ഉണ്ട്.. അങ്ങ് ബാംഗ്ലൂർ ഇൽ..കോടീശ്വരൻ ആണ് കേട്ടോ …” അയാൾ വാചാലൻ ആയി.. “ദേവൂട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു വന്നതാ…. അവളെ കാണാൻ മിടുക്കി അല്ലെന്നേ…….ഇത്രയും സൗന്ദര്യം ഉള്ള ഒരു പെൺകുട്ടി ഈ അടുത്ത കരയിൽ ഒന്നും ഇല്ലാലോ…അതുകൊണ്ട് മാത്രം ആണ് കേട്ടോ ഈ ബന്ധം വന്നത്.. ഇല്ലെങ്കിൽ എനിക്കും എന്റെ മോൾക്കും സ്വപ്നം പോലും കാണാൻ പറ്റില്ലല്ലോ ഇതേ… ഈ കരയുടെ പകുതി ഭാഗം അവരുടെ അല്ലെ ” അയാൾ വർണ്ണിച്ചു കൊണ്ടേ ഇരിക്കുക ആണ്. വന്ന ആളെ മനസിലാകാതെ പദ്മ അയാൾക്ക് കുടിക്കാനായി ചായ കൊണ്ട് വന്നു കൊടുത്തു. “ഇതു ആരാ, പുതിയ വാല്യക്കാരി ആണോ… ” അവളോട് ചായ മേടിച്ചു കൊണ്ട് ദേവൻ കാർത്തിയെ നോക്കി. അതു കേട്ടതും പദ്മ അങ്ങട് വല്ലാതെ ആയി…

“പദ്മേ…..” കാർത്തി ദേഷ്യത്തിൽ അവളെ വിളിച്ചു. എല്ലാവരും ഞെട്ടി പോയി.. കാരണം അത്രയ്ക്ക് വല്ലാത്ത ഒരു ഭാവം അവനിൽ ആദ്യം ആയി കാണുക ആയിരുന്നു എല്ലാവരും. ദേവൻ പോലും. “നിന്നോട് ആരാടി പറഞ്ഞെ കണ്ട വഴിപോക്കരും തെണ്ടികളും ഒക്കെ വരുമ്പോൾ ചായ കൊണ്ട് വന്നു കൊടുക്കാൻ….. ” അത് കേട്ടതും ദേവന്റെ കൈയിൽ ഇരുന്നു ചായ തുളുമ്പി… “മേടിച്ചോണ്ട് പോയി വാഷ് ബേസിനിൽ കളയൂ ആ ചായ… ” അവൻ ഉച്ചത്തിൽ പറഞ്ഞതും പദ്മ ഞെട്ടി വിറച്ചു… ദയനീയം ആയി അവൾ എല്ലാവരെയും നോക്കി. “നിന്നോട് ആ ചായ തിരികെ മേടിക്കാൻ അല്ലേടി പറഞ്ഞത്… സത്കരിക്കാൻ ഇറങ്ങിയേക്കുന്നു…” . അവന്റ ഒച്ച പൊന്തിയതും പദ്മ സങ്കടത്തിൽ ആയി. “മോളെ… കാർത്തി പറയുന്നത് അനുസരിക്കൂ ”

അച്ഛൻ പറഞ്ഞപ്പോൾ പദ്മ അത് ദേവനോട്‌ മേടിച്ചു… “ഇവിടെ ആരൊക്കെ വരുമ്പോൾ ആണ് ചായയും പലഹാരവും ഒക്കെ കൊടുക്കേണ്ടത് എന്ന് അമ്മ ഒന്ന് പഠിപ്പിച്ചു കൊടുക്കണം പദ്മയെ….” . സീതയുടെ നേർക്ക് തിരിഞ്ഞു അവൻ.. ദേവൻ ആണെങ്കിൽ അടി കൊണ്ടത് പോലെ നിൽക്കുക ആണ്. “താൻ വന്ന കാര്യം കഴിഞ്ഞെങ്കിൽ വേഗം ഇറങ്ങി പോകൂ… ഞങ്ങൾക്ക് വേറെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ” ചുവരിലെ ക്ലോക്കിലേക്ക് നോക്കി കൊണ്ട് കാർത്തി ദേവനെ നോക്കി. അയാൾ വിവാഹ കുറി മേശമേൽ വെച്ചിട്ട് പിന്തിരിഞ്ഞു. “ഹെലോ… മിസ്റ്റർ ” കാർത്തി പിന്നിൽ നിന്നു വിളിച്ചതും അയാൾ നിന്നു.. “ഞങ്ങൾക്ക് ഇയാളെ പരിചയം ഇല്ലാത്ത സ്ഥിതിക്ക് ഈ വിവാഹ കുറിയും കൂടി എടുത്തോണ്ട് പൊയ്ക്കോളൂ… ഇതിന്റ ആവശ്യം ഇവിടെ ഇല്ല….” .

ദേവൻ അടി കിട്ടിയത് പോലെ നിൽക്കുക ആണ്. എന്ത് ചെയ്യണം എന്നറിയാതെ.. “എനിക്കും എന്റെ കുടുംബത്തിൽ ഉള്ള ആർക്കും തന്നെയും തന്റെ സുന്ദരി ആയ മകളെയും അറിയില്ല… ആ സ്ഥിതിക്ക് ഈ ക്ഷണകത്തിന്റെ ആവശ്യം ഇല്ല… അത് എടുക്കണം ” അവന്റെ ശബ്ദം ഉയർന്നപ്പോൾ ദേവൻ വേഗം തന്നെ കുറി എടുത്തു. “ആഹ് ഒരു കാര്യം കൂടി പറയാൻ ഉണ്ട്….. ഒരു മിനിറ്റ് ” അവൻ അടുക്കളയിൽ ചെന്നു പദ്മയെ കൂട്ടി കൊണ്ട് വന്നു ദേവന്റെ മുന്നിൽ നിറുത്തി. “തനിക്ക് എന്തോ സംശയം ആയിരുന്നല്ലോ, ഇതു ഇവിടുത്തെ വേലക്കാരി ആണെന്ന് അല്ലെ….. എന്നാൽ കേട്ടോളൂ,, കണ്ട ആണുങ്ങളുടെ കൂടെ അഴിഞ്ഞാടി നടക്കുന്ന തന്റെ മകളെ പോലെ ഉള്ള ഒരു പെൺകുട്ടി അല്ല ഇവള്… മനസ്സിൽ നന്മകൾ മാത്രം ഉള്ള, നല്ലൊരു അച്ഛനും അമ്മയ്ക്കും പിറന്ന മകൾ ആണ്,

തന്നെ പോലെ തോന്നിവാസം വളർത്തി വിട്ടത് അല്ല,,, ഈശ്വരൻ എനിക്കായി, എന്റെ കുടുംബത്തിനായി കരുതി വെച്ച പെണ്ണ് ആണ് ഇവള്… തന്റെ മകളെ ദൈവം എന്നിൽ നിന്നും പിരിച്ചു മാറ്റിയത് എന്റെ അച്ഛന്റെയും അമ്മയുടെയും പുണ്യം ആണ്…. അതുകൊണ്ട് ഇവളെ എനിക്ക് എന്റെ ഭാര്യ ആയി കിട്ടിയത്,,, തന്റെ മകൾക്ക് പുതിയ കോടീശ്വരൻ വന്നല്ലോ, എന്ത്യേ പഴയ ആള്… അവന്റെ കാര്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു പോയല്ലേ….. എത്ര കോടീശ്വരനമാർ കൊണ്ട് നടന്നു തന്റെ മകളെ ” . “എടാ……..” ദേവൻ പാഞ്ഞു വന്നു കാർത്തിയുടെ കോളറിൽ കേറി പിടിക്കാൻ തുടങ്ങി.. അവൻ പെട്ടന്ന് കൈ തട്ടി മാറ്റി. “ഇറങ്ങി പോടോ.. എന്നിട്ട് തന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ട തന്റെ മകളോട് പറയു, ഒന്നും തുടങ്ങിയിട്ടില്ല എന്ന്…. അവള് അനുഭവിക്കാൻ പോകുന്നെ ഒള്ളു….

താൻ അത് ഒക്കെ കണ്ണ് നിറഞ്ഞു കാണും.. എന്നിട്ടേ തന്റെ അന്ത്യം ഉണ്ടാവൂ…” തന്റെ മുന്നിൽ നിന്നു പുച്ഛത്തോടെ പറയുന്ന കാർത്തിയെ ദേവൻ ആദ്യം കാണും പോലെ നോക്കി. ഇത്രയും നാളും ഒന്ന് മാറി നിൽക്കാൻ തന്നോട് പറഞ്ഞിട്ടില്ല ത്ത പയ്യൻ ആണ്… അവനാണ് ഇപ്പോൾ ഇങ്ങനെ ഒക്കെ…. ദേവൻ ഉമ്മറത്തു എത്തിയതും പിന്നിൽ നിന്നും കാർത്തി വന്നു വാതിൽ ശക്തി ആയി കൊട്ടി അടച്ചു കഴിഞ്ഞിരുന്നു…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: മിത്ര വിന്ദ

. ഷോപ്പിൽ നിന്നും ഇറങ്ങുമ്പോൾ ഫുഡ്‌ പുറത്തു നിന്നും കഴിക്കാം എന്ന് മഹി ഒരുപാട് പറഞ്ഞു എങ്കിലും ഗൗരി സമ്മതിച്ചു കൊടുത്തില്ല ചോറും കറി കളും വീട്ടിൽ ഉണ്ടെന്ന് പറഞ്ഞു ഗൗരി ഒരു പ്രകാരത്തിൽ അവനെ ഉന്തി തള്ളി വണ്ടിയിൽ കയറ്റി.. “നമ്മൾക്ക് എന്തെങ്കിലും കഴിക്കമായിരുന്നു ഗൗരി… ഡ്രൈവ് ചെയ്യുമ്പോൾ മഹി അവളെ നോക്കി. “വീട്ടിലെ ഫുഡ്‌ എല്ലാം ഇരിപ്പുണ്ട് ഏട്ടാ… അതുകൊണ്ട് അല്ലേ ” . “എന്നാലും ഇടയ്ക് ഒരു ചേഞ്ച്‌ ആവാം…” . “കാലത്തെ ബ്രേക്ക് ഫാസ്റ്റ് മുതൽ ചേഞ്ച്‌ ആണ്… ഇനി അതൊന്നും വേണ്ട…” “ഓഹ്… പിന്നെ വല്യ കാര്യം ആയി പോയി ” .. “മ്മ്… അതേ… എനിക്ക് അതു വലിയ കാര്യം ആണ്…. അതുകൊണ്ട് അല്ലേ ഏട്ടനോട്‌ ഇപ്പോൾ പറഞ്ഞത് പോലും.. —–**

വൈകുന്നേരം വീട്ടിൽ എത്തിയ ശേഷം ഗൗരി ഓരോരോ ചെറിയ ജോലികൾ ആയിരുന്നു… അന്ന് ആകെ ഒരു ഉന്മേഷം പോലെ.. മഹിയേട്ടൻ തന്നെയും കൂട്ടി പുറത്തുപോയതും എസ്‌കേലറ്ററിൽ കയറിയപ്പോൾ തന്റെ കൈകളിൽ കോർത്തു പിടിച്ചതും ഒക്കെ ഓർത്തു കൊണ്ട് അവൾ അങ്ങനെ ജോലികൾ തുടർന്ന്. മഹി ആണെങ്കിൽ ലാപ്പിൽ എന്തൊക്കെയോ ചെയ്യുന്നുണ്ടു അവൻ മുകളിലെ മുറിയിൽ ആയിരുന്നു. ഗൗരി തന്റെ ജോലികൾ എല്ലാം ഒതുക്കി തീർത്തിട്ട് കുളിക്കാനായി മുറിയിലേക്ക് വന്നു. അവളെ കണ്ടതും മഹി ലാപ് ക്ലോസ് ചെയ്ത് കഴിഞ്ഞു. “ഞാൻ ഒന്നു പോയി കുളിച്ചു ഫ്രഷ് ആയി ട്ടു വരാം..എന്നിട്ട് കഴിക്കാൻ എടുത്താൽ മതിയോ ഏട്ടാ.. ”

മ്മ് മതിയെടോ… എനിക്ക് ദൃതി ഒന്നും ഇല്ല… താൻ മെല്ലെ കുളിച്ചിട്ട് വന്നാൽ മതി…” അവൾ മാറി ഇടാനുള്ള ചുരിദാർ എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് കയറി . ഏകദേശം ഒരു 20എടുത്തു കാണും ഗൗരി ഇറങ്ങി വരുവാനായി… ഈറൻ മുടി മുഴുവനും മേൽപ്പോട്ട് ഉയർത്തി വട്ടത്തിൽ ചുറ്റി വെച്ചു കൊണ്ട് അവൾ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. ഒരു നുള്ള് സിന്ദൂരം എടുത്തു നെറുകയിൽ അണിഞ്ഞു.. അങ്ങനെ നിന്നപ്പോൾ ആണ് പിന്നിൽ നിന്നും മഹി അവളുടെ അടുത്തേക്ക് വന്നത്.. അവന്റ കൈയിൽ ഒരു കവർ ഉണ്ടയിരുന്നു. മഹി ഗൗരിക്ക് വേണ്ടി വാങ്ങിയ പിസ്ത ഗ്രീൻ നിറം ഉള്ള കാഞ്ചിപുരം സാരീയുടെ കവർ എടുത്തു ഗൗരിയുടെ നേർക്ക് നീട്ടി.

“ഇതു എന്താണ് ഏട്ടാ ” “തുറന്ന് നോക്ക്.” ഗൗരി അത് മേടിച്ചു പൊട്ടിച്ചു നോക്കി.. “ദൈവമേ… ഈ സാരീ..ഇതു ഞാൻ വേണ്ടാന്ന് പറഞ്ഞിട്ട്…. “🦼🦼മ്മ് ഇരിക്കട്ടെ ഗൗരി..” “എന്നാലും…….. ഇത്രയും വില കൂടിയ സാരീ എനിക്ക് വേണ്ടായിരുന്നു മഹിയേട്ടാ… ഞാൻ അഹങ്കാരി ആണെന്ന് ഈശ്വരൻ പോലും ഓർത്തു പോകും .” “ഇരിക്കട്ടെടോ..എന്റെ അഹങ്കാരി പെണ്ണിന് വേറെ ആരും അല്ലാലോ മേടിച്ചു തന്നത്… സ്വന്തം കെട്ടിയോൻ അല്ലേ…. ” അവൻ അതു മേടിച്ചു അവളുടെ തോളിലേക്ക് വെച്ചു. എന്നിട്ട് അവളെ മിററിനു അഭിമുഖം ആയി നിറുത്തി. “എങ്ങനെ ഉണ്ട്… ഇഷ്ടം ആയോ ” അവളുടെ കാതോരം മെല്ലെ മഹി ചോദിച്ചു. “മ്മ്…..” അവൾ ചിരിച്ചു.

“ഈ സാരീ എനിക്ക് ഒരുപാട് ഇഷ്ടം ആയി…. നിനക്ക് ഇതു നന്നായി ഇണങ്ങുമെന്നു എനിക്ക് തോന്നി….” “ചേരുന്നുണ്ടോ…..” “പിന്നേ…. സൂപ്പർ അല്ലേ ” . “എന്നാലും ഇത്ര വില ഉള്ള സാരീ….. ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല ഏട്ടാ.. എനിക്ക് ആറ് വയസ് ഉള്ളപ്പോൾ എന്റെ അച്ഛൻ മരിച്ചത് ആണ്… അന്ന് മുതൽ ഈ നിമിഷം വരെ, ഒരു പുത്തൻ ഉടുപ്പ് പോലും എനിക്ക് കിട്ടിയിട്ടില്ല…ഓണം ഒക്കെ വരുമ്പോൾ ചെറിയമ്മ ലെച്ചു നും സേതുനും ഉടുപ്പ് എടുത്തു കൊണ്ട് വരും…. അത് ഒന്നു കാണാൻ പോലും ഉള്ള അവകാശം എനിക്ക് ഇല്ലായിരുന്നു….ഒരു ഓണക്കോടി കിട്ടാനായി കൊതിച്ച നാളുകൾ……

അവളുടെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കുക ആണ് എന്ന് അവനു തോന്നി. അന്ന് വായിച്ച മുത്തശ്ശി കഥകളിൽ ഒക്കെഉള്ളത് പോലെ ആരോരും ഇല്ലാത്ത എനിക്കായി നിറയെ പുതിയ ഉടുപ്പുകളും ചോക്ലറ്റുകളും ഒക്കെ ആയിട്ട് ആരെങ്കിലും ഒക്കെ വരുന്നതായി ഞാൻ ഒരുപാട് തവണ സ്വപ്നം കാണാറുണ്ടയിരുന്നു.. അതും പറഞ്ഞു കൊണ്ട് ഗൗരി ഒന്നു മന്ദഹസിച്ചു ആദ്യമായി ഋതു ആയ ദിവസം…… അടുത്ത വീട്ടിലെ അംബിക ചേച്ചി ആണ് എനിക്ക് ഒരു പട്ടു പാവാടയും ബ്ലൗസും കൊണ്ട് തന്നത് .. അവരുടെ മകൾ രണ്ട് മൂന്ന് വട്ടം ഇട്ടത് ആണന്നെ ഒള്ളു… എന്നാലും എനിക്ക് ചേരും എന്ന് പറഞ്ഞു അവർ തന്നിട്ട് പോയി.

അവര് പോയി കഴിഞ്ഞതും ചെറിയമ്മ അത് എന്റെ കൈയിൽ നിന്നും തട്ടി പറിച്ചു മേടിച്ചു സേതു വിനു കൊടുത്തു.. പിന്നെ ഇന്നോളം എനിക്ക് ആരും ഒരു ഡ്രസ്സ്‌ മേടിച്ചു തന്നില്ല…….. ഒരു മിടായി പോലും ചെറിയമ്മ എനിക്ക് തന്നിട്ടില്ല…. എന്റെ നാരായണിഅമ്മൂമ്മ ആയിരുന്നു എനിക്ക് എന്തെങ്കിലും ഒക്കെ കഴിക്കാൻ തരുന്നത്. അതു പറയുകയും അവളുടെ വാക്കുകൾ ഇടറി… തുലാവർഷ രാത്രികളിൽ കോരി ചൊരിയുന്ന മഴയും ഇടിയും ഒക്കെ ഉള്ളപ്പോൾ ചെറിയമ്മ അവരെ രണ്ടാളെയും പുതപ്പ് ഒക്കെ പുതപ്പിച്ചു കട്ടിലിൽ കിടത്തും.. ഞാൻ വെറും നിലത്തു കൊച്ചച്ചന്റെ ഏതെങ്കിലും പഴയ കൈലി മുണ്ട് വിരിച്ചു കിടക്കും.. ഇടി മിന്നൽ ആണെങ്കിൽ ജനാലയിൽ കൂടി വീടിന്റെ ഉള്ളിലേക്ക് പ്രകാശിക്കും.. ഞാൻ ആണെങ്കിൽ പേടിച്ചു വിറച്ചു കിടക്കും.

ഉറക്കo ഇല്ലാത്ത എത്ര എത്ര രാത്രികൾ… അന്നൊക്കെ ഒരുപാട് കൊതിച്ചിട്ടുണ്ട്, എന്റെ അച്ഛനോ അമ്മയോ…. ആരെ എങ്കിലും ഒരാളെ എനിക്ക് തന്നൂടയിരുന്നോ എന്നു… എന്റെ സങ്കടവും സന്തോഷവും, പരിഭവവും, പരാതിയും, സ്വപ്നങ്ങളും എല്ലാം പറയാൻ എനിക്ക് എന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു ഒറ്റ ദിവസം പോലും എന്റെ ജീവിതത്തിൽ കടന്ന് പോയിട്ടില്ലയിരുന്നു. പലപ്പോളും ഞാൻ ദൈവത്തോട് പിണങ്ങി ഇരുന്നിട്ടുണ്ട്.എന്റെ കണ്ണീരൊപ്പാൻ ആയി സ്വപ്നത്തിൽ എങ്കിലും ആരെങ്കിലും ഒന്നു കടന്നു വന്നിരുന്നു എങ്കിൽ എന്നോർത്ത് ഉറങ്ങാതെ കിടക്കും.. ചെറിയമ്മ യുടെ ഓരോ പ്രഹരവും ഏറ്റു വാങ്ങുമ്പോൾ എനിക്ക് ഈശ്വരനോട് പോലും വെറുപ്പ് ആയിരുന്നു. എന്തിനാണ് എന്നെ ഇങ്ങനെ ഒരു ജന്മം തന്നു ഈ ഭൂമിയിലേക്ക് അയച്ചത് എന്നോർക്കുo..

പിന്നെ പിന്നെ ആയപ്പോൾ ഒക്കെ ശീലം ആയി തുടങ്ങി.ജീവിയ്ക്കാതെ പറ്റില്ലാലോ… ആരോരും ഇല്ലാത്തവൾ ആണെന്ന യാഥാർഥ്യം സാവധാനം ഞാൻ അംഗീകരിച്ച തുടങ്ങി..എന്റെ മനസിനെ പകപ്പെടുത്തി.. മിഴിനീർ തുടച്ചു കൊണ്ട് അവൾ മഹിയെ നോക്കി പറഞ്ഞു.. ഒരു നശിച്ച ജന്മം ആയി പോയി ഏട്ടാ ഞാന് ..എന്ത് ചെയ്യാനാ അല്ലേ….. അതു പറഞ്ഞതും ഗൗരി യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. “ഗൗരി…..” മഹി അവളുടെ തോളിൽ കൈ വെച്ച്. പെട്ടന്ന് അവൾ അവന്റെ നെഞ്ചിലേക്ക് വീണു. അതുവരെയും അടക്കി പിടിച്ച സങ്കടം മുഴുവൻ അവന്റെ നെഞ്ചിലൂടെ ഒരു പേമാരിയായി പെയ്തു. അവൻ എത്രയൊക്കെ ആശ്വാസവാക്കുകൾ പറഞ്ഞിട്ടും ഗൗരി അത് ഒന്നും കേട്ടില്ല….

“എന്നെ ആർക്കും വേണ്ട….. എല്ലാവർക്കും എന്നോട് വെറുപ്പ് ആണ്…..” എന്തൊക്കെയോ പുലമ്പി അവന്റെ നെഞ്ചിൽ മുഖം ചേർത്തു അവൾ നിൽക്കുക ആണ്. “ഗൗരി…. എടി…. നി ഇങ്ങനെ കരയാതെ….. എനിക്ക് കൂടി സങ്കടം ആകും കേട്ടോ ‘ മഹി അല്പം ബലമായി അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി. എന്നിട്ട് അവളുടെ മിഴിനീർ എല്ലാം തുടച്ചു “ആരോരും ഇല്ലാത്തവൾ ആണെന്ന് ഉള്ള വിഷമം ഒന്നും വേണ്ട കെട്ടോ… നിനക്ക് മതിയാവോളം സ്നേഹിക്കാനും നിന്നേ സ്നേഹിക്കാനും ഉള്ള അധികാരവും അവകാശവും ഉള്ളത് ആണ് ഇതു…. .. അവളുടെ മാറിൽ കിടന്ന താലി മാല ഒന്നു ഉയർത്തി കൊണ്ട് മഹി അവളെ ചേർത്തു പിടിച്ചു ബെഡിലേക്ക് ഇരുത്തി..

അത്രയും ചെറുതായി കാണേണ്ട കെട്ടോ ഈ താലിയെ.. തണ്ടും തന്റെടവും ഉള്ളവൻ തന്നെ ആണ് ഇതിന്റെ അവകാശി ഇതു വെറും ഒരു മഞ്ഞ ലോഹം മാത്രം അല്ല… എന്റെ ജീവനോളം ആയുസ് ഉള്ള വസ്തു ആണ്.. എന്നിൽ നിനക്ക് ഉള്ള പൂർണ അവകാശം ആണ് ഈ കാണുന്നത് കേട്ടല്ലോ…. ആ തലിമാല അവൻ തന്റെ വലം കൈകയാൽ എടുത്തു പിടിച്ചു ഗൗരി കുട്ടി…. വിഷമ ഒന്നും വേണ്ടടോ .. പരിഹാരം ഇല്ലാത്ത എന്ത് പ്രശ്നം ആണ് ഈ ഭൂമിയിൽ ഉള്ളത് പെണ്ണേ… നി ഇങ്ങനെ വിഷമിക്കാൻ തുടങ്ങിയാൽ പിന്നെ അതിന് അല്ലേ നേരം കാണൂ… കുറെ ഏറെ കാര്യങ്ങൾ മഹി അവളോട് പറഞ്ഞു മനസിലാക്കി.. അവൻ പറയുന്നത് എല്ലാം കേട്ട് കൊണ്ട് മഹിയോട് ചേർന്നു ഇരിക്കുക ആണ് ഗൗരി അപ്പോളും..ഒരു അനുസരണ ഉള്ള സ്കൂൾ കുട്ടിയെപ്പോലെ.. തിരയും ഓളവും ഒക്കെ കെട്ടടങ്ങി….. അവസാനം കടൽ ശാന്തം ആയി. അതുപോലെ ആണ് മഹിയ്ക്ക് ഗൗരി യുടെ അവസ്ഥ ഓർത്തപ്പോൾ തോന്നിയത് പോലും..…..… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിഹ

എല്ലാവരും കൂടെയുള്ള ധൈര്യത്തിൽ അവർ മുന്നോട്ട് നടന്നു . പ്രശ്നങ്ങളൊന്നും കൂടാതെ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൽ നടന്ന സന്തോഷം എല്ലാവർക്കും ഉണ്ടായിരുന്നു . ചന്ദ്രൻ്റെ ഒരു അവശേഷിപ്പ് പോലും ആകാശത്ത് കാണാൻ കഴിഞ്ഞില്ല . അത്രമേൽ ആകാശം കാർമേഘത്താൽ മൂടപ്പെട്ടിരുന്നു. ഇരുളിമയിൽ മെഴുക് തിരി വെട്ടം പോലെ ചൂട്ട് വെളിച്ചം പ്രകാശിച്ചു. അവ കൂടാതെ ഒന്ന് രണ്ട് പേരുടെ കൈകളിൽ ടോർച്ചും ഉണ്ടായിരുന്നു. കാറ്റിൻ്റെ ശക്തിയിൽ വെളിച്ചം അണഞ്ഞുപോയാൽ ഒരു മുൻകരുതലായിരുന്നു അത് . തിരികെ നടന്നപ്പോൾ എന്തൊക്കെയോ ചാടുകയും ഓടി മറയുകയും ചെയ്യുന്ന ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു.

ദൂരെ നിന്നും നേരത്തെ ശബ്ദത്തിൽ പുള്ളുകളുടെ കൂവൽ കേൾക്കുന്നുണ്ടായിരുന്നു. ചെവിയുടെ ഉള്ളിൽ വന്ന് കരയുന്നത് പോലെ ചീവീടുകളുടെ ശബ്ദം കാതിലേയ്ക്ക് തുടച്ചു കയറി കൊണ്ടിരുന്നു. അപകടമൊന്നും കൂടാതെ മനയുടെ പടിക്കൽ എത്തിയപ്പോഴാണ് ആതിരയുടെ ശ്വാസം നേരെയായത്. പതിയെ ഹൃദയമിടിപ്പും നേരെയായി വരുന്നുണ്ടായിരുന്നു. താൻ ഭയപ്പെട്ടത് പോലെ തൻ്റെ മനസ്സ് പറഞ്ഞത് പോലെ അഹിതം ഒന്നും സംഭവിക്കാത്തത് അവൾക്ക് ആശ്വാസമായി . കുറെ ദൂരം നടന്നതിനാൽ രണ്ടാൾക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു .

മണിക്കൂറോളം നിൽക്കേണ്ടി വന്നതിന്റെയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. കാവിൽ നിന്നും വന്നതേ കുളിച്ച് ഫ്രഷായിട്ട് രണ്ടാളും കിടക്കാൻ പോയി. ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കിയില്ല . ഫോണിൽ കുട്ടിയുടെ ഫോട്ടോ നോക്കിയിരിക്കുന്ന അനന്തനെയാണ് മുറിയിലേയ്ക്ക് വന്നപ്പോൾ ആതിര കണ്ടത് . ആ നിമിഷം അവൾക്കും സങ്കടം തോന്നി. അവരുടെ രണ്ടുപ്പേരുടെയും ഇടയിൽ ചൂടുപ്പറ്റി കിടന്നാണ് വേദ ഉറങ്ങാറുള്ളത്. കുഞ്ഞിയില്ലാത്ത ഓരോ നിമിഷവും അവളെ കാണാനും കൊഞ്ചിക്കാനും തലോടാനുമൊക്കെ അവരുടെ മനസ്സ് വെമ്പി. ”

മോള് ഇപ്പോ ഉറങ്ങി കാണും അല്ലേ ? അതോ ഉറങ്ങാതെ കിടക്കുവാണോ…” ആശങ്ക പോലെ ആതിര അവനെ നോക്കി . ” മോള് കിടന്നു ആതീ… ഗൗരിയുടെ കൂടെയാ …ഞാൻ വിളിച്ചിരുന്നു..” ” ഇത് പറഞ്ഞപ്പോളാ ഓർത്തത് ഏട്ടാ.. ഗൗരിയ്ക്ക് എന്തോ മാറ്റമുണ്ട് അവൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാൻ അമ്മയും ഏട്ടത്തിയും എന്നെ വിളിച്ചിട്ടുണ്ടായിരുന്നു…” ആതിരയുടെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു. ” ആണോ അവൾക്ക് എന്താ മാറ്റം…? എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ?” അനന്തൻ ഒരുവേള നിശബ്ദനായിരുന്നു. ” നമ്മുടെ ഇവിടെ നിന്നും അവൾ പോയില്ലേ അതിന്റേതാ… അവൾ ഒരു സ്വപ്നം കണ്ടു. അതിനെ കുറിച്ച് ഓർത്ത് പേടിയിലാ പെണ്ണ്..

. വിളിച്ചപ്പോൾ തന്നെ ഒരു നൂറുവട്ടം പറഞ്ഞു കാണും ഇവിടെ നിന്നും മാറുന്ന കാര്യം…. നമ്മുടെ കാര്യം ഓർത്ത് അവൾക്ക് നല്ല പേടിയുണ്ട് ഏട്ടാ…” അവൻ്റെ കണ്ണുകളിലേയ്ക്ക് നോക്കി കൊണ്ട് ആതിര പറഞ്ഞു. ” തീർത്തും ഒതുങ്ങി കൂടി സങ്കടപ്പെട്ടിരിക്കുന്ന അവളുടെ പെരുമാറ്റം കണ്ടിട്ട് അവർക്കെല്ലാം സംശയം…. അവൾ വല്ല പ്രണയത്തിലും ചെന്ന് ചാടിയോന്ന്.. അതായിരിക്കും ഏട്ടനോട് ഒന്നും പറയാത്തത്…” ” അവള് എല്ലാവരോടും ഇവിടത്തെ കാര്യങ്ങൾ പറയുമോ ആതീ..” തെല്ലൊരു ആശങ്കയോടെ അവൻ അവളെ നോക്കി. ” ഇല്ല അവള് പറയില്ല …

എനിക്ക് വാക്ക് തന്നിട്ടുണ്ട് .. പക്ഷേ നമ്മുടെയൊക്കെ ജീവൻറെ കാര്യമായതുകൊണ്ട് അവളുടെ മനസ്സ് മാറുമോയെന്ന് പറയാനും വയ്യ…” തനിക്ക് തന്ന വാക്ക് തെറ്റിച്ച് അവൾ എന്തെങ്കിലുമൊക്കെ പറയുമോയെന്ന് ആതിരക്കും ആശങ്കയുണ്ടായിരുന്നു. ” ദേവകി ചേച്ചിയും രാമേട്ടനും നമ്മളിൽ നിന്നും എന്തോ ഒളിച്ചു വയ്ക്കുന്നില്ലേ? അവർ ഒന്നും വിട്ടു പറയുന്നില്ല….പക്ഷേ എന്തൊക്കെയോ രഹസ്യങ്ങളുണ്ട്…” ആതിര പറഞ്ഞപ്പോൾ, താനും പലവട്ടം പല കാര്യങ്ങളും ചോദിച്ചിട്ട് അതെല്ലാം തന്നിൽ നിന്നും മറച്ചുവയ്ക്കാൻ ശ്രമിച്ച രാമേട്ടനെയാണ് അവനും ഓർമ്മവന്നത്. ” ഉം…”

അനന്തൻ ഗൗരവത്തിൽ മൂളി. ” ഞാനന്ന് ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ അവിടെ അടച്ചിട്ടിരിക്കുന്ന ഒരു മുറി ഉണ്ടായിരുന്നു.. ചരട് കെട്ടിയിരിക്കുന്ന ഒരു മുറി … അതിന്റെ കതകിൽ മഞ്ഞളും കുങ്കുമവും പിന്നെ എന്തൊക്കെയോ പൊടികളും ചാലിച്ച് വരച്ചു വച്ചിട്ടുണ്ട്. എന്തോ എനിക്ക് തോന്നുന്നു അവിടെയൊക്കെ നമ്മൾ അറിയാൻ പാടില്ലാത്ത എന്തൊക്കെയോ രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്…” ” അങ്ങനെയൊരു മുറിയുണ്ടോ അവിടെ… ” അനന്തൻ അതിശയത്തോടെ ചോദിച്ചു. ” ആ… അങ്ങനെയൊരു മുറി അവിടെയുണ്ട്…” കുറച്ചുനേരത്തേയ്ക്ക് രണ്ടാളും ഒന്നും സംസാരിച്ചില്ല അവർ ആലോചനയിലായിരുന്നു. ” വാ .. വന്ന് ഉറങ്ങാൻ നോക്ക് ..

നാളെ അമ്പലത്തിൽ പോകാനുള്ളത് അല്ലേ ? ” അനന്തൻ പറഞ്ഞപ്പോഴാണ് നാളെ നാഗപൂജ ചെയ്യുന്ന കാര്യം അവൾ ഓർത്തത്. ഓരോന്നോർത്ത് അവൾ അനന്തന്റെ അരികിൽ പോയി കിടന്നു. നല്ല ക്ഷീണം ഉള്ളതിനാൽ കിടന്നതെ അവൾ ഉറങ്ങിപ്പോയി. എന്നാൽ രാമന്റെ വീടിനുള്ളിലെ അടച്ചിട്ട മുറിയിലെ രഹസ്യത്തെക്കുറിച്ചുള്ള ആലോചനയിലായിരുന്നു അവൻ . അവർ അറിയാനും മനസ്സിലാക്കാനും ഈ മനക്കുള്ളിൽ ധാരാളം രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടെന്ന് അവന് മനസ്സിലായി. എന്നാൽ അതെല്ലാം എന്തുകൊണ്ടാണ് തങ്ങളിൽ നിന്നും അവർ മറച്ചുവയ്ക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും അനന്തന് കണ്ടെത്താൻ കഴിഞ്ഞില്ല. 🌿🌿🌿♥️♥️🌿🌿🌿♥️♥️🌿🌿🌿♥️♥️

അടുക്കളയിൽ നിന്നും പാത്രം വീഴുന്ന ശബ്ദം കേട്ടാണ് ആതിര രാവിലെ ഉണർന്നത്. കണ്ണ് ചിമ്മി തുറന്ന് അവൾ നോക്കിയപ്പോൾ അനന്തൻ നല്ല ഉറക്കത്തിലാണ്. കുറച്ചുനേരം കൂടി അവൾ മടിപിടിച്ചു കിടന്നിട്ട് എഴുന്നേറ്റ് താഴേക്ക് പോയി . അടുക്കളയിൽ ദേവകി ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ” ദേവേച്ചി… ചായ റെഡിയായോ..? ” ശബ്ദം കേട്ട് ദേവകി തിരിഞ്ഞുനോക്കി. പുഞ്ചിരിയോടെ പുറകിൽ നിൽക്കുന്ന ആതിരയെ നോക്കി അവരും ചിരിച്ചു. ” ഇപ്പോ തരാട്ടോ… ” ” വേണ്ട ചേച്ചി .. ഞാൻ എടുത്തു കുടിച്ചോളാം..” ദേവകിയെ ബുദ്ധിമുട്ടിപ്പിക്കാതെ അവൾ തന്നെ ചായ എടുത്തു. ” ഇന്ന് കാവിൽ പോകേണ്ടി വരും … തിരുമേനിയെ കണ്ടിട്ട് പോകാം …” ചായ കുടിച്ചു കൊണ്ടിരുന്ന ആതിരയെ നോക്കി ദേവകി . വീണ്ടും കാവിൽ പോകുന്ന കാര്യം ഓർത്തപ്പോൾ ആതിരയുടെ മനസ്സിൽ ഭയം വന്ന് കൂടി.

താൻ സ്വപ്നത്തിൽ കണ്ടതുപോലെ തന്നെയാണ് കാവിലേക്കുള്ള വഴിയും പരിസരവുമെന്ന് ഇന്നലെ പോയപ്പോൾ അവൾക്ക് ബോധ്യപ്പെട്ടതാണ്. വീണ്ടും വീണ്ടും പേടിപ്പെടുത്തുന്ന ആ ഇടത്തിലേക്ക് പോകാൻ ആതിരയ്ക്ക് ഒട്ടും താല്പര്യം തോന്നിയില്ല. ഇന്നലെ തന്റെ പുറകിലൂടെ മിന്നിമാഞ്ഞ ആ രൂപത്തിന്റെ കാര്യമോർത്തതെ ആതിരയുടെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി. ” ഇന്നല്ലേ ആയില്യം നാള് ഇന്ന് നാഗങ്ങൾക്ക് പ്രത്യേക പൂജയും വഴിപാടും ഒക്കെയുണ്ട്. തിരുമേനി പറഞ്ഞത് ഓർക്കുന്നില്ലേ ഇന്നാണ് കാവിൽ പോയി നാഗങ്ങളെ പ്രീതിപ്പെടുത്തേണ്ടത്…” ആതിര ചിന്തയിൽ മുഴങ്ങിയിരിക്കുന്നത് കണ്ട് അവളുടെ തോളിൽ തട്ടി ദേവകി അവളോട് പറഞ്ഞു.

” അമ്പലത്തിൽ പോകാം…. കാവിലേക്ക് പോകാൻ എനിക്ക് പേടി തോന്നുവാ ചേച്ചി.. ” ആതിര സങ്കടത്തോടെ ദേവകിയെ നോക്കി. ” ഇന്നുകൂടി പോയാൽ മതിയല്ലോ മോളെ.. പേടി ഒന്നും തോന്നണ്ട.. എല്ലാം നല്ലതുപോലെ തന്നെ നടക്കും…” അവളെ ആശ്വസിപ്പിച്ചു കൊണ്ട് ദേവകി അവൾക്ക് ധൈര്യം പകർന്നു. ” രാവിലത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട് …ഇത് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുവാട്ടോ.. മോളും പോയി കുളിച്ച് റെഡിയാക്കണം..” ” എന്നാൽ ഞാൻ പോയി അനന്തേട്ടനെ ഒന്ന് വിളിക്കട്ടെ… ചേച്ചി പോക്കോ…” ആതിര മുറിയിലേയ്ക്ക് പോയി . ” അനന്തേട്ടാ… ഏട്ടാ എഴുന്നേൽക്ക്..” ആതിര അവനെ കുലുക്കി വിളിച്ചു. അനന്തൻ വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു.

” ശ്ശോ … ഏട്ടാ.. ഇങ്ങോട്ട് എഴുന്നേറ്റ് വാ..” ആതിര ചിണുങ്ങി കൊണ്ട് അവനെ വിളിച്ചു. അവന്റെ മുടിയിലും താടിയിലും പിടിച്ചു വലിച്ചു അവൾ കുസൃതി കാട്ടിക്കൊണ്ടിരുന്നു. ” ഈ പെണ്ണ് മനുഷ്യനെ കിടന്നു ഉറങ്ങാൻ സമ്മതിക്കില്ലല്ലോ…” കണ്ണു തുറന്നു കൊണ്ട് അവൻ അവളെ വലിച്ച് ബെഡിലെക്കിട്ടു. ” അനന്തേട്ടാ….” അവളെ ഒന്നും പറയാൻ സമ്മതിക്കാതെ അവൻ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു. അവൻ്റെ നോട്ടം അവളുടെ ചുണ്ടുകളിൽ പതിഞ്ഞതും ആതിര അവളുടെ മുഖം തിരിച്ചു ” വിട്ടേ എന്നെ… ദേ അമ്പലത്തിൽ പോകാനുള്ളതാണ്.. മാറങ്ങോട്…” അവൻറെ പോക്ക് അത്ര ശരിയല്ലെന്ന് കണ്ട ആതിര അവന്റെ കൈ ബലമായി തട്ടി മാറ്റി കൊണ്ട് എഴുന്നേറ്റ് മാറി.

” ഓ… അമ്പലത്തിൽ പോകണമല്ലേ.. തൽക്കാലം നീ രക്ഷപ്പെട്ടു… നിന്നെ എന്റെ കൈയിൽ കിട്ടും മോളേ…” കളള ചിരിയോടെ അവൻ പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു. ” അതിന് മുന്നേ യക്ഷിക്കൊച്ച് നമ്മളെ വറുത്തു കോരും മോനേ….” “നമ്മുക്ക് അവളെ പാലമരത്തിൽ തളക്കാടി പെണ്ണേ…” ആതിര പോകുന്നതും നോക്കി ചിരിയോടെ അവൻ പറഞ്ഞു. ” ഞാൻ കുളിച്ചിട്ട് വരുമ്പോഴേക്കും പോയി ടീ കുടിക്കാൻ നോക്ക്.. എന്നിട്ട് വേണം കുളിച്ച് അമ്പലത്തിൽ പോകാൻ.. ഇനി മടിപിടിച്ച് കിടക്കരുത്..” അനന്തനോട് പറഞ്ഞിട്ട് അവൾ കുളിക്കാനായി പോയി. ദേവകിയും രാമനും വന്നപ്പോഴേക്കും ആതിരയും അനന്തനും റെഡിയായിരുന്നു. അമ്പലത്തിൽ അന്ന് നല്ല തിരക്കുണ്ടായിരുന്നു.

നാഗ ദൈവങ്ങൾക്ക് പൂജയും വഴിപാടും നടത്താനായി ഒരുപാട് ഭക്തജനങ്ങൾ അമ്പലത്തിൽ വന്നിരുന്നു. ഓം സർപ്പ രാജായ വിദ്മഹെ പത്മ ഹസ്തായ ധീമഹി തന്വോ വാസുകി പ്രചോദയാത്… നാഗരാജ ഗായത്രി മന്ത്രം ഉയർന്നു കേട്ടുകൊണ്ടിരുന്നു. അവർ തൊഴുത് വഴിപാടുകൾ നടത്തി. തിരുമേനിയെ കണ്ട് നിർദേശങ്ങൾ സ്വീകരിച്ച് തിരികെ മനയിലേക്ക് മടങ്ങി. ഇനി കാവിലേയ്ക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ തന്നെ മൂന്നുപേർക്കും പേടി തോന്നി. നാഗ തറയിൽ വിളക്ക് വച്ച് ചെയ്യേണ്ട കർമ്മങ്ങൾ തിരുമേനി പ്രത്യേകം പറഞ്ഞയച്ചതാണ്. അവരുടെ സംരക്ഷണത്തിനായി ഗുരുസ്വാമിയുടെ പ്രധാന ശിഷ്യനായ ഗിരിയെ കൂടെ അയച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ കൂടെ തങ്ങളും സുരക്ഷിതരായിരിക്കുമെന്ന വിശ്വാസത്തോടെ അവർ മൂന്നുപേരും കാവിലേക്ക് പുറപ്പെടാൻ തയ്യാറായി.…… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: രഞ്ജു രാജു

ധരൻ തരുന്ന ഏത് ശിക്ഷയും അനുഭവിക്കുവാൻ ഞാൻ തയ്യാറാണ്… പക്ഷേ എന്റെ വീട്ടുകാരെ ഒന്നു ഒഴിവാക്കണം….. ഞാൻ ധരന്റെ കാലു പിടിക്കാം… അതും പറഞ്ഞുകൊണ്ട് അവൾ അവന്റെ കാൽക്കലേക്ക് വീണ് പോയിരിന്നു. തന്റെ കാലിൽ പിടിച്ചു പൊട്ടി ക്കരയുന്നവളെ നോക്കി അവൻ ഒരു നിമിഷം നിന്നു. “അവര് എല്ലാവരും കൂടി എവിടേക്ക്പോയെന്ന് പോലും എനിക്ക് അറിയില്ല… മുത്തശ്ശനു ആണെങ്കിൽ ഈയിടെ ആയിട്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു…. പാവം എന്റെ മുത്തശ്ശൻ…… അച്ചുവും എന്നെ വെറുത്തു പോയി….എല്ലാവരും….. എന്നെ വെറുത്തു ” തന്റെ കാൽ കീഴിൽ ഇരുന്നു പതം പെറുക്കുന്നവളെ നോക്കി ധരൻ നെറ്റി ചുളിച്ചു. .

പ്ലീസ്… ധരൻ… അവരെ ഉപദ്രവിക്കല്ലേ….. അവൾ വിങ്ങി പൊട്ടുക ആണ്. കാർത്തിക…. അല്പം കഴിഞ്ഞതും അവൻ അവളെ വിളിച്ചു കൊണ്ട് മേല്പോട്ട് ഉയർത്തി നിറുത്തി. “നിനക്ക് നിന്റെ കുടുംബം ആയിരിക്കും ശരി… പക്ഷെ എനിക്ക് ഞാൻ ചെയ്യുന്നത് എന്തും ശരി ആണ്…. കാരണം ധരൻ ഇന്നോളം എടുത്ത തീരുമാനങ്ങൾ ഒന്നും തെറ്റിയിട്ടില്ല…അതുകൊണ്ട് പറയുന്നത് അനുസരിക്കുക ആവും നിനക്ക് നല്ലത് ” അവളുടെ താടി തുമ്പ് പിടിച്ചു മേല്പോട്ട് ഉയർത്തി കൊണ്ട് ധരൻ അവളോട് പറഞ്ഞു. “എന്തിനാണ് എന്നോട് ഇങ്ങനെ ഒരു പരീക്ഷണം…. ഒരു തെറ്റും ചെയ്യാതാവൾ അല്ലെ ഞാന്…..”

“കൂടുതൽ സംസാരം ഒന്നും വേണ്ട… പറയുന്നത് അനുസരിച്ചാൽ മതി…കേട്ടല്ലോ… അല്ലെങ്കിൽ ഈ ധരന്റെ മറ്റൊരു മുഖം നീ കാണേണ്ടി വരും….” .. “ധരൻ എന്തൊക്കെ പറഞ്ഞാലും ശരി… ഞാൻ അവിടേക്ക് വരില്ല…. എന്നെ കൊണ്ട് ആവില്ല ധരൻ… ഒന്ന് മനസിലാക്കൂ… പ്ലീസ് ” ടി…. അവൻ അവളുടെ ഇരു കവിളിലും ആയി കുത്തി പിടിച്ചു.. “നിന്നോട് മലയാളത്തിൽ അല്ലേടി പുല്ലേ പറഞ്ഞത്….. എന്നിട്ട് മനസിലായില്ലേ നിനക്ക്…. ” . ആഹ്….. അവന്റെ പിടുത്തത്തിൽ അവൾക്ക് വേദനിച്ചു പോയിരുന്നു.. . തന്റെ കവിളിൽ കുത്തി പിടിച്ചിരിക്കുന്ന അവന്റെ കൈ തണ്ടയിൽ അവൾ കയറി പിടിച്ചുകൊണ്ട് കരഞ്ഞു.. “നീ ഇപ്പോൾ തന്നെ റെഡി ആയി എന്റെ കൂടെ പോന്നോളൂ….

എന്നിട്ടാവാം ബാക്കി…” ധരൻ തീരുമാനിച്ചുറപ്പിച്ചു…. എന്നിട്ട് വേഗത്തിൽ റെഡി ആയി പുറത്തേക്ക് പോയ്‌.. ഗത്യന്തരമില്ലാതെ,കാർത്തുവും അവന്റെ വാക്കുകളെ അനുസരിക്കുകയാണ് ചെയ്തത്.. ദേവമ്മയോടും ലക്ഷ്മി ആന്റിയോടും യാത്ര പറഞ്ഞുകൊണ്ട് കാർത്തു ധരന്റെ ഒപ്പം കാറിലേക്ക് കയറി.. *** വീട്ടിലേക്ക് വേണ്ടതായ സാധനങ്ങൾ മേടിക്കാൻ ആയിട്ട് ഷോപ്പിൽ എത്തിയിട്ട് കാർത്തു ഒരക്ഷരം പോലും മിണ്ടാതെ അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു. ഷോപ്പിലെ ഒരു സ്റ്റാഫിന്റെ അരികിലേക്ക് ധരൻ നടന്നു ചെന്നു. പുതിയ ഒരു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ എല്ലാം എടുക്കണo… എല്ലാം ബ്രാൻഡഡ് ആയിട്ടുള്ള ഐറ്റംസ് ആയിരിക്കണം….

ഞാനും എന്റെ വൈഫും മാത്രം ആണ് താമസം.. “ഓക്കേ സാർ “. എല്ലാം പർച്ചസ് ചെയ്തു കഴിഞ്ഞപ്പോൾ കടയുടമ അവരുടെ തന്നെ ഒരു വണ്ടിയിൽ ആയിരുന്നു ഇതൊക്കെ കയറ്റി അയച്ചത്.. ധരൻ അവരോട് ലൊക്കേഷൻ പറഞ്ഞു കൊടുത്തിരുന്നു. ശേഷം അവൻ നേരെ പോയത് കാർത്തു വും ആയിട്ട് ഓഫീസിലേക്ക് ആണ്. അവിടെ ആർക്കും ഇപ്പോളും അറിയില്ല, ഇരുവരും വിവാഹം കഴിച്ച വിവരങ്ങൾ. ധരന്റെ പിന്നാലെ കയറി വരുന്ന കാർത്തു നെ കണ്ടതും അവന്തിക യും ഗിരിയു മൊക്കെ അന്തിച്ചു നോക്കി…. അവൾ പക്ഷെ ആരെയും കൂസാതെ പോകുക ആണ് ചെയ്തത്. കാർത്തിക യുടെ മാര്യേജ് കഴിഞ്ഞോ…. ജാനി ശബ്ദം താഴ്ത്തി ചോദിച്ചു. “ങ്ങേ… അതെന്താ നിനക്ക് ഇപ്പോൾ അങ്ങനെ ഒരു സംശയം.” അവന്തിക അവളെ നോക്കി.. അല്ലടാ…..

അവൾ സിന്ദൂരം തൊട്ടിട്ടുണ്ട് നെറുകയിൽ… നീ ശ്രെദ്ധിച്ചോ… നിനക്ക് തോന്നിയത് ആവും.. ആഹ്… നോക്കാം… എന്ന് പറഞ്ഞു കൊണ്ട് അവർ തങ്ങളുടെ ജോലി തുടർന്ന്. എന്തോ വലിയ ആലോചനയോട് കൂടി കസേരയിൽ ചാരി ഇരിക്കുന്ന കാർത്തു വിനെ കണ്ടതും ധരന് ദേഷ്യം ആയി. ടി….. അല്പം കഴിഞ്ഞതും അവൻ ഉറക്കെ വിളിച്ചു. അവൾ ഞെട്ടി എഴുന്നേറ്റു. “നീ എന്താണ് ഇത്രയ്ക്ക് ആലോചിച്ചു കൂട്ടുന്നെ….നിന്റെ ആരേലും… അല്ലെങ്കിൽ വേണ്ട.. എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ട….” അവൻ പല്ല് ഞെരിച്ചു. “കാർത്തിക…. നിന്റെ ഒരു റെസിഗ്ണെഷൻ ലെറ്റർ കൂടി എനിക്ക് വേഗം മെയിൽ സെന്റ് ചെയ്യൂ…..” .. “ങ്ങേ….” പറഞ്ഞത് മനസിലാകാത്ത മട്ടിൽ അവൾ ധരനെ നോക്കി.. അവൻ ഒന്നുകൂടി ആവർത്തിച്ചു… ” ധരൻ സീരിയസ് ആയിട്ട് പറഞ്ഞതാണോ” അവൾക്ക് വിശ്വാസം വന്നില്ല…

“ഹ്മ്മ്…… നീ ഇനി ഇവിടേക്ക് ജോലിക്കൊന്നും വരണ്ട, നിന്റെ ശമ്പളം കൊണ്ട് കഴിയേണ്ട ഗതികേട് ഒന്നും എനിക്കുമില്ല… ഇനി നിനക്കുള്ള ജോലിയൊക്കെ ഞാൻ തന്നോളാം… അതങ്ങ് കുടുംബത്തിൽ….. ഇന്നുമുതലെങ്കിലും ഞാൻ ഹാർഡ് വർക്ക് ചെയ്തു തുടങ്ങിയാലേ, കൃത്യം പത്താം മാസത്തിൽ, ഒരു കുഞ്ഞുവാവയെ ഒക്കെ കളിപ്പിച്ചിരിക്കുവാൻ, എന്റെ അമ്മയ്ക്ക്, കഴിയൂ…” അതും പറഞ്ഞു കൊണ്ട് ധരൻ അവളെ ഒന്ന് അടിമുടി നോക്കി. അത് കേട്ടതും സത്യത്തിൽ കാർത്തുവിനെ വിറച്ചു പോയിരുന്നു….. പെട്ടെന്നാണ് ഡോറിൽ ആരോ മുട്ടിയത്… ജാനി ആയിരുന്നു.. ധരനോട് എന്തോ സംശയം ചോദിക്കാൻ എന്ന രൂപേണ, അവൾ കാർത്തുവിനെ കാണുവാനാണ് എത്തിയത്….

പക്ഷേ കാർത്തു അപ്പോഴേക്കും, മുഖം കുനിച്ച് എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു…. ഇന്ന് ഉച്ചയാകുമ്പോഴേക്കും, നീ ഹാഫ് ഡേ ലീവ് എടുത്ത് വീട്ടിലേക്ക് പൊയ്ക്കോളു… ബസ്റ്റോപ്പിൽ കാത്തുനിന്നാൽ മതി….ഞാൻ വന്നുകൊള്ളാം…. ധരൻ എന്തൊക്കെയോ ആലോചിച്ചു തീരുമാനിച്ചതുപോലെ ആയിരുന്നു…. അപ്പോഴാണ് കാർത്തുവിന്റെ ഫോൺ റിംഗ് ചെയ്തത്.. പരിചയമില്ലാത്ത ഒരു നമ്പർ കണ്ടതും അവൾ വേഗം ഫോൺ എടുത്തു…. ഹെലോ… ചേച്ചി… ഞാൻ നിച്ചു ആണ്. നിച്ചുട്ടാ… മോനെ… അവന്റെ ശബ്ദം കേട്ടതും കാർത്തിക കരഞ്ഞു പോയിരുന്നു…. എവിടാ മോനെ,നിങ്ങൾ എല്ലാവരും… ഞങ്ങളു എല്ലാവരും ഇപ്പോൾ രാധ വല്യമ്മ യുടെ വീട്ടിൽ ആണ്… അതെയോ.. അച്ഛനും അമ്മയും ഒക്കെ…

അവർ അപ്പുറത്ത് ഉണ്ട് ചേച്ചി… ഇതു ചിറ്റപ്പന്റെ നമ്പർ ആണ്.. ഞാൻ ആരും കാണാതെ എടുത്തു ചേച്ചിയെ വിളിച്ചതാ…. ” “മ്മ്…..” അത് കേട്ടതും അവൾക്ക് സങ്കടം ആയി. ചേച്ചി…. ധരൻ ചേട്ടൻ എന്ത്യേ “? “ഇവിടെ ഉണ്ട്…..” “ഞാൻ തിരക്കിയതായി പറയണേ… എന്നാൽ വെച്ചോട്ടെ ചേച്ചി… ആരോ വരുന്നുണ്ട്.. കാൾ മുറിഞ്ഞതും ഫോണിലേക്ക് ഉറ്റു നോക്കി കൊണ്ട് കാർത്തു കുറച്ചു സമയം ഇരുന്നു. *** ഉച്ച ആയപ്പോൾ ധരൻ പറഞ്ഞത് പോലെ തന്നെ കാർത്തു ലീവ് എടുത്തിരുന്നു. ബസ് സ്റ്റോപ്പിന്റെ വാതിൽക്കൽ അവനെയും കാത്തു കാർത്തു കുറച്ചു സമയം നിന്നു. അപ്പോളേക്കും അവന്റ വണ്ടി വന്നിരുന്നു. “നിനക്ക് വിശക്കുന്നുണ്ടോ… എന്തെങ്കിലും കഴിച്ചിട്ട് പോകാം നമ്മൾക്ക്….”…. “വേണ്ട…. എന്റെ കൈയിൽ ലഞ്ച് ഇരിപ്പുണ്ട്.. വീട്ടിൽ ചെന്നിട്ട് കഴിക്കാo…..”

അവൾ മറുപടി യും കൊടുത്തു. പതിവ് ആയി പോകുന്ന വഴിയിൽ നിന്നും മാറി ആണ് ധരൻ കാറ് ഒടിച്ചു പോയത്. . “ഇതെങ്ങോട്ടാ പോകുന്നെ…. വഴി തെറ്റിയോ ” അവൾക്ക് സംശയം ആയി… അവൻ അതൊന്നും കേൾക്കാത്ത മട്ടിൽ അങ്ങനെ വണ്ടി ഒടിച്ചു പോയി. “ധരൻ…..” . കാർത്തു വിന്റെ ശബ്ദം ഉയർന്നു. “എന്താടി….” “ഇതു എങ്ങോട്ടാ പോകുന്നെ…..” “അത് അവിടെ ചെല്ലുമ്പോൾ നീ അറിഞ്ഞാൽ മതി” .. അവൻ കാർത്തുവിനെ നോക്കി പറഞ്ഞു. ഇനി കൂടുതലൊന്നും ചോദിച്ചിട്ട് കാര്യമില്ല എന്ന് അവൾക്കറിയാവുന്നത് കൊണ്ട്, പിന്നീടുള്ള യാത്രയിൽ കാർത്തു നിശബ്ദയായിരുന്നു… മെയിൻ റോഡിൽ നിന്നും മാറി ഒരു പോക്കറ്റ് റോഡിലൂടെ, കാറ്‌ 10… 15 മിനിറ്റോളം സഞ്ചരിച്ചു കഴിഞ്ഞു, കേരളത്തനിമ വെളിച്ചോതുന്ന ഒരു വീടിന്റെ മുന്നിലായി ആണ് ചെന്നുനിന്നത്….. കാർത്തുവിന് ആണെങ്കിൽ ഒന്നും മനസ്സിലായതുമില്ല…. ഇത് എന്താ ധരൻ ഇവിടെ….? സീറ്റ് ബെൽറ്റ് ഊരി മാറ്റികൊണ്ട് കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും അവൾ ഇറങ്ങി.….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ആമി

ഉച്ചയോട് അടുത്ത് ആണ് അവർ ആ റിസോർട്ടിൽ എത്തിയത്.. കാടിനു നടുവിൽ കുഞ്ഞു കുഞ്ഞു വീട് പോലെ ഉള്ള നല്ല ഭംഗി ഉള്ളവയായിരുന്നു അത്.. കാടിന്റെ ഭംഗി ആവോളം ആസ്വദിക്കാനും പ്രകൃതിയെ പ്രണയിക്കാനും തോന്നുന്ന അത്രയും കുളിർമ നിറഞ്ഞ ഇടം.. രുദ്രിന്റെ കൈ പിടിച്ചു ഗൗരി അവർക്ക് അനുവദിച്ച മുറിയിൽ എത്തി.. അവിടെ അവൾക്ക് നന്നായി ഇഷ്ടമായി.. ചുറ്റും നോക്കി കൗതുകം കൊള്ളുന്ന അവളുടെ മിഴികൾ നോക്കി രുദ്ര്.. മുറിയിൽ കയറി ജനലിലെ കർട്ടൻ മാറ്റി പുറത്തെ കാഴ്ചകൾ ആസ്വദിക്കുമ്പോൾ ആണ് പിൻകഴുത്തിൽ ശ്വാസം തട്ടി മുടിയിളകൾ മുന്നോട്ടു പാറി വീണത്..

ഗൗരി ചിരിച്ചു കൊണ്ട് പുറകിലേക്ക് നീങ്ങി ആ നെഞ്ചിൽ ചാരി നിന്നു.. അവന്റെ കൈകൾ അവളെ പൊതിഞ്ഞതും അവയിൽ പിടിച്ചു അവളും മുറുക്കി… ഗൗരി ദേവ്… അവൻ കാതോരം വന്നു മൊഴിയുമ്പോൾ താടിയും മീശയും അവളെ ഇക്കിളി കൂട്ടി.. അവളുടെ കണ്ണുകൾ വിടർന്നു.. ആ നിമിഷം അവൾ തിരിഞ്ഞു നിന്നു.. അവന്റെ കണ്ണുകളിൽ നോക്കി.. അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു രുദ്രിനെ അവളോട് കൂടുതൽ അടുപ്പിച്ചു.. അവളെ ഉറ്റു നോക്കുന്ന അവന്റെ മിഴികളെ കാണുമ്പോൾ എന്നും നാണിച്ചു തല താഴ്ത്തി ഇരുന്ന അവളുടെ മിഴികൾ അന്നേരം താഴ്ന്നില്ല..

പകരം അവയിലെ പ്രണയം അവന്റെ മിഴികളിൽ പടർത്തുകയായിരുന്നു.. വരും ഏഴ് ജന്മവും എനിക്ക് തരുമോ ഈ അസുരനെ.. തരില്ലെങ്കിലോ… ഇത് എന്റെ ഏഴാമത്തെ ജന്മം ആവട്ടെ.. ഈ അസുരന് വേണ്ടി അല്ലെങ്കിൽ എനിക്ക് ഇനി ജനിക്കേണ്ട.. നിരാശയുടെ തേങ്ങൽ നിറഞ്ഞ അവളുടെ സ്വരം കേട്ടതും രുദ്ര് അവളുടെ പിൻകഴുത്തിൽ പിടിച്ചു അവളുടെ ചുണ്ടുകളെ കവർന്നെടുത്തു.. പ്രണയം വാക്കുകൾക്ക് അതീതമായി മാറുമ്പോൾ ശരീരം അത് കാണിക്കുന്നു.. അതാണ് ചുംബനം.. അവന്റെ ചുംബനം അതായിരുന്നു.. രുദ്ര് എന്ന അസുരന്റെ ജന്മം ഗൗരി എന്ന ദേവിക്ക് വേണ്ടി ആകട്ടെ..

മുറിയുടെ ബെൽ അടിക്കുന്ന ശബ്ദം കേട്ടതും അവർ അകന്നു മാറി.. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി ഗൗരി അവനെ നോക്കുമ്പോ അവളുടെ ചുണ്ടിൽ പടർന്ന അവളുടെ ഉമിനീര് അവന്റെ വിരലാൽ തുടച്ചു കൊണ്ട് അവൻ ചിരിച്ചു.. രുദ്ര് വാതിൽ തുറന്നതും ഒരു ബാഗ് മുറിയിൽ വച്ചു അയാൾ പോയി.. ബാഗിൽ നിന്നും ഡ്രസ്സ്‌ എടുത്തു കൊണ്ട് ബാത്രൂമിൽ കയറാൻ നിന്ന ഗൗരിയുടെ മുന്നിലേക്ക് രുദ്ര് കയറി നിന്നു.. ഗൗരി പുരികം പൊക്കി എന്താ എന്ന് ആഗ്യം കാണിച്ചു.. അവൻ ചുമൽ ഉയർത്തി ഒന്നും ഇല്ലെന്നു പറഞ്ഞു.. അവൾ വീണ്ടും മുന്നോട്ടു വന്നതും രുദ്ര് അവളോട്‌ ഒന്നു കൂടെ ചേർന്നു നിന്നു.. ദേവേട്ടാ..മാറി നിൽക്ക്.. കുളിക്കണോ..ഈ തണുപ്പിന്.. പിന്നെ..

ഇന്നലെ രാത്രി തുടങ്ങിയ ഇരുപ്പ് അല്ലെ മനുഷ്യ.. ആ പല്ല് എങ്കിലും തെക്ക്.. നേരത്തെ ഇത് പറഞ്ഞില്ലല്ലോ.. എന്ത്.. ഉമ്മ വെച്ചപ്പോൾ പല്ല് തേച്ചിട്ട് മതി എന്നൊന്നും പറഞ്ഞില്ല എന്ന്.. ഉമ്മ വെക്കാൻ പല്ല് തെക്കേണ്ട ആവശ്യം ഇല്ല.. പക്ഷെ പുറത്തു ഇറങ്ങിയാൽ ആളുകളോട് മിണ്ടണം എങ്കിൽ പല്ല് തേക്കണം.. ഗൗരി പറഞ്ഞു കൊണ്ട് ബാത്രൂമിൽ വാതിൽ തുറന്നതും രുദ്ര് വാതിലിനു മുന്നിൽ കയറി നിന്നു.. ഞാനും വരട്ടെ.. അങ്ങോട്ട്‌ മാറി നിക്ക് മനുഷ്യ.. ഗൗരി അവനെ തള്ളി മാറ്റി വേഗം അകത്തു കടന്നു.. രുദ്ര് അകത്തു വരും മുന്നേ വാതിൽ അടയ്ക്കാൻ നിന്നതും രുദ്രിന്റെ കൈ ഇടയിൽ പെട്ടു.. അവൻ നിലവിളിച്ചു.. കൈ… ഡി കൈ വേദനിക്കുന്നു.. ഗൗരി വേഗം പേടിച്ചു വാതിൽ തുറന്നതും രുദ്ര് അവസരം മുതലാക്കി അകത്തു കിടന്നു വാതിൽ കുറ്റി ഇട്ടു..

അവന്റെ അഭിനയ ആണെന്ന് മനസ്സിലായതും ഗൗരി അവനെ തുറിച്ചു നോക്കി.. എന്താ ഡി നോക്കുന്നെ.. അവൾ മിണ്ടാതെ അവനെ നോക്കി നിന്നു.. രുദ്ര് നടന്നു അവളുടെ അടുത്ത് വന്നു ഇടുപ്പിലൂടെ കയ്യിട്ടു അവളെ ചേർത്തു നിർത്തി.. നിന്റെ ഈ നോട്ടം ഉണ്ടല്ലോ പെണ്ണെ.. ഉഫ്.. രുദ്ര് പറഞ്ഞതും ദേഷ്യം ചുവന്ന കവിളുകളിൽ നാണം വിരിഞ്ഞു.. എങ്കിലും അവൾ ദേഷ്യം നടിച്ചു അവന്റെ പിടിയിൽ നിന്നും വിട്ടു മാറി.. എന്തിനാ ഈ നാണം..ഈ അസുരന്റെ പ്രാണന്റെ പകുതി അല്ലെ.. എന്റെ പ്രണയത്തിൽ അലിഞ്ഞതല്ലേ നീ.. എത്ര നാൾ കഴിഞ്ഞാലും നിങ്ങളുടെ പ്രണയം എനിക്ക് പുതുമ തന്നെ ആണ്.. ഓരോ വട്ടവും വീര്യം കൂടി കൂടി വന്നു എന്നെ തളർത്തുന്നു..

അവളുടെ കഴുത്തിലെ മറുകിൽ അവന്റെ ചുണ്ടുകൾ എന്തിനോ പരതി കൊണ്ടിരുന്നു.. നിലത്തു വീഴുന്ന അവളുടെ വസ്ത്രങ്ങൾ എല്ലാം നാണത്തോടെ കണ്ണ് പൊത്തി.. അവളുടെ ഓരോ അണുവിലും അവളുടെ അസുരന്റെ പ്രണയം വീണ്ടും വീണ്ടും പൊഴിഞ്ഞു.. (ഏയ്… ഏയ്… മതി മതി.. ഇങ് പോര്.. ഒരാളുടെ ബാത്‌റൂമിൽ എത്തി നോക്കാൻ നാണം ഇല്ലേ.. ചെ.. മോശം.. ഞാൻ നല്ല കുട്ടി ആണ് ട്ടോ.. അവിടെ എന്തെങ്കിലും നടന്നോട്ടെ.. ഞാൻ പോയി😜😜 ) ആ തണുപ്പിൽ ഒരു പുതപ്പിനടിയിൽ അവന്റെ പ്രണയത്തിൽ തളർന്നു അവൾ ഉറങ്ങി.. അവളുടെ മുടിയിൽ തലോടി അവനും.. ഫോൺ അടിക്കുന്ന ശബ്ദം കേട്ട് രുദ്ര് ഉണർന്നു.. ഫോൺ എടുത്തു ചെവിയിൽ വച്ചു..

ഒന്നും മിണ്ടാതെ അവൻ അത് കട്ട് ചെയ്തു.. അവന്റെ ദേഹത്തോട് ചേർന്നു പറ്റി ഉറങ്ങുന്ന അവളെ ഒന്ന് നോക്കി രുദ്ര് എഴുന്നേറ്റു ഇരുന്നു.. ഷർട്ട്‌ ഇട്ടു അവൻ ബാൽക്കണിയിൽ പോയി നിന്നു ഫോണിൽ അബിയെ വിളിച്ചു.. എന്തായി.. പറഞ്ഞത് പോലെ ചെയ്തു.. വീട്ടിൽ അറിഞ്ഞോ.. അറിഞ്ഞു.. അവിടെ അമ്മയും അച്ഛനും ഒക്കെ ഉണ്ട്.. രുദ്രേട്ടനെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്.. മ്മ്.. രുദ്ര് ഫോൺ കട്ട് ചെയ്തു.. പിന്നെ എന്തോ ഓർത്ത് എന്ന പോൽ ഫോൺ എടുത്തു ഓഫ് ചെയ്തു വച്ചു.. കുറച്ചു നേരം കൈകെട്ടി വിദൂരതയിൽ നോക്കി നിന്നു.. കുറച്ചു കഴിഞ്ഞു പുറകിൽ നിന്നും രണ്ടു കൈകൾ വന്നു അവന്റെ വയറിൽ ചുറ്റി.. ഉറങ്ങിയില്ലേ.. ഈ ചൂട് ഇല്ലെങ്കിൽ എങ്ങനെ ഉറങ്ങും..

അവളുടെ തോളിലൂടെ കൈ ഇട്ടു അവന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു.. ഒരു പുതപ്പ് കൊണ്ട് രണ്ടു പേരും മൂടി അങ്ങനെ നിന്നു.. ഗൗരി.. മ്മ്.. നിനക്ക് അറിയണ്ടേ.. വേണ്ട.. ഈ മനസ്സിൽ അത്രയും സങ്കടം നൽകുന്നത് ആണ് അതെന്ന് എനിക്ക് അറിയാം.. എനിക്ക് ഈ സങ്കടം വേണ്ട.. എന്നെ ഇത്രയും മനസ്സിലാക്കാൻ എങ്ങനെ കഴിയുന്നു നിനക്ക്.. അതോ.. നിങ്ങൾ എന്റെ കഥയിലെ വില്ലൻ അല്ലെ.. അപ്പൊ വില്ലന്റെ പെണ്ണിനും ഇത്തിരി വില്ലത്തരം വേണ്ടേ.. അവനെ വാരി പുണർന്നു കൊണ്ട് അവൾ പറഞ്ഞു.. അവർക്കിടയിൽ അന്നേരം ഉയർന്ന ചിരി അവരുടെ പരസ്പര വിശ്വാസത്തിന്റെ ആയിരുന്നു.. അവരുടെ പ്രണയവും സ്നേഹവും പങ്ക് വച്ചു ആ യാത്ര ഏറ്റവും ഭംഗി ഉള്ളതായി മാറി..

രാത്രിയിൽ വിയർപ്പിൽ ഒട്ടി അവന്റെ നെഞ്ചിൽ മയങ്ങുമ്പോളും അവന്റെ കൈ പിടിച്ചു ലോകം കാണുമ്പോളും അവളുടെ കൈകൾ അവന്റെ കയ്യിൽ സുരക്ഷിതമായിരുന്നു.. പ്രണയത്തിന്റെ പല വർണ്ണങ്ങൾ വിതറി ആ യാത്ര അവസാനിപ്പിച്ചു അവർ മടങ്ങി.. ❣️ഗൗരി ദേവിന്റെ പ്രണയവർണ്ണങ്ങൾ ❣️ തിരിച്ചുള്ള യാത്രയിൽ അവരുടെ കാർ ചെന്നു നിന്നത് സൂര്യ മംഗലം തറവാടിന്റെ മുറ്റത്തു ആയിരുന്നു..ഉറച്ച മനസ്സോടെ ഗൗരിയുടെ കൈ പിടിച്ചു രുദ്ര് ആ പടികൾ കയറി..അന്ന് വരെ ആ പടികൾ കയറുമ്പോൾ കിട്ടാത്ത ഒരു ആത്മ വിശ്വാസം അവന് അപ്പോൾ ഉണ്ടായിരുന്നു.. കാരണം അവന്റെ ഇടതു കയ്യിൽ അവന്റെ പെണ്ണിന്റ വലതു കരം ഉണ്ടായിരുന്നു….(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിവേദ്യ ഉല്ലാസ്‌

പ്രിയ അതു കേൾക്കുന്നതിനൊപ്പം ഇരുമ്പ് ചീന ചട്ടിയിലേക്ക് വറക്കുവാനുള്ള നാളികേരം ഇട്ടു കൊടുത്തു.. പ്രിയയുടെ വീട്ടിലെ വിശേഷങ്ങളും അവൾ പറയുന്നുണ്ട് അടുത്ത വീട്ടിലെ ചേച്ചിയോട്… അപ്പോളേക്കും അമ്പലത്തിൽ പോയിട്ട് ദേവനും വന്നു.. “ആഹ്… ചെറിയച്ഛൻ കാലത്തെ അമ്പലത്തിൽ പോയല്ലേ ” “മ്മ്… പതിവ് ശീലങ്ങൾ ഒന്നും ഇതേ വരെ തെറ്റിച്ചിട്ടില്യ കുട്ടി… പറ്റുന്നിടത്തോളം പോകും ഞാൻ…”അയാൾ ഇലച്ചീന്തിൽ നിന്നും അല്പം പ്രസാദം എടുത്തു പ്രിയയുടെ നെറ്റിമേൽ വരച്ചു പ്രിയ അതു കേൾക്കുന്നതിനൊപ്പം ഇരുമ്പ് ചീന ചട്ടിയിലേക്ക് വറക്കുവാനുള്ള നാളികേരം ഇട്ടു കൊടുത്തു..

പ്രിയയുടെ വീട്ടിലെ വിശേഷങ്ങളും അവൾ പറയുന്നുണ്ട് അടുത്ത വീട്ടിലെ ചേച്ചിയോട്… അപ്പോളേക്കും അമ്പലത്തിൽ പോയിട്ട് ദേവനും വന്നു.. “ആഹ്… ചെറിയച്ഛൻ കാലത്തെ അമ്പലത്തിൽ പോയല്ലേ ” “മ്മ്… പതിവ് ശീലങ്ങൾ ഒന്നും ഇതേ വരെ തെറ്റിച്ചിട്ടില്യ കുട്ടി… പറ്റുന്നിടത്തോളം പോകും ഞാൻ…”അയാൾ ഇലച്ചീന്തിൽ നിന്നും അല്പം പ്രസാദം എടുത്തു പ്രിയയുടെ നെറ്റിമേൽ വരച്ചു സുഖം ല്ലേ ന്റെ കുട്ടിയ്ക്ക്…. അതെ ചെറിയച്ച…. ഏട്ടനും അവിടെ ഉള്ള ആളുകളും ഒക്കെ പാവം ആണ്.. എന്നെ എല്ലാവർക്കും വളരെ ഇഷ്ടം ആണ് കേട്ടോ… “മ്മ്…..എന്റെ കുട്ടിയേ ആർക്കാണ് ഇഷ്ടം അല്ലാത്തത്….

നന്മ മാത്രം ഉള്ളവൾ അല്ലേ നീയ്… അപ്പോളേക്കും സഹായിക്കാൻ വന്ന ചേച്ചി ചെറിയമ്മ യ്ക്ക് ഉള്ള ചായയും ആയി വന്നു കൊടുത്തു. അത് മെല്ലെ ഊതി ഊതി കുടിച്ചു. അല്പം കഴിഞ്ഞപ്പോൾ പ്രിയ വീണ്ടും അടുക്കളയിലേക്ക് ചെന്നു. സാമ്പാർ അടുപ്പത്തു വെട്ടി തിളയ്ക്കുന്നുണ്ട്.. അവൾ അല്പം എടുത്തു രുചിച്ചു നോക്കി. എല്ലാം പാകത്തിന് ആയിരുന്നു നിരഞ്ജൻ ഉണർന്നോ എന്ന് അറിയിവനായി പ്രിയ റൂമിലേക്ക് ചെന്നു. അവൻ അപ്പോൾ കുളി ഒക്കെ കഴിഞ്ഞു ബെഡിൽ വെറുതെ ഇരിപ്പുണ്ടായിരുന്നു. “ആഹ്… ഏട്ടൻ ഉണർന്നിരുന്നോ….”അവൾ അവന്റെ അടുത്തേക്ക് വന്നു..

“മ്മ്…പ്രിയാ… നമ്മൾക്ക് കാലത്തെ മടങ്ങണം…. “അവൻ ധൃതി കാട്ടി.. അയ്യോ… കാലത്തെയോ… നാളെ പോയാൽ പോരെ ഏട്ടാ. “അത് പറ്റില്ല പ്രിയാ… എനിക്ക് കുറച്ചു പ്രോഗ്രാംസ് ഒക്കെ ഉണ്ടല്ലോ…” “അതെയോ… എന്നാൽ പിന്നെ…. ഞാൻ… ഞാൻ രണ്ടു ദിവസം ഇവിടെ നിന്നോട്ടെ…”മടിച്ചു മടിച്ചു ആണ് അവൾ ചോദിച്ചത്.. നിരഞ്ജൻ അവളെ ഒന്ന് നോക്കി.. “Ok… എന്നാൽ താൻ ഇവിടെ നിന്നോളൂ…”ഉള്ളിലെ നീരസം പുറത്തു കാട്ടാതെ അവൻ പറഞ്ഞു. “അതല്ല ഏട്ടാ…. എനിക്ക് നാണിയമ്മുമ്മയെ ഒന്ന് കാണാം… പിന്നെ ഡാൻസ് ക്ലാസ്സിൽ ഒക്കെ ഒന്ന് പോകണം…. കുട്ടികളെ ഒക്കെ കാണുവാനായി…

അതു കൊണ്ട് ഒക്കെ ആണ്…”അവൾ തന്റെ ഉദ്ദേശം അവനെ വെളിപ്പെടുത്തി.. “മ്മ്… ശരി.. ശരി… താൻ നിന്നോളൂ….” അവന്റെ മുഖത്തെ വാട്ടം അവൾ ശ്രെദ്ധിച്ചു.. “ഏട്ടാ… അല്ലെങ്കിൽ ഒരു കാര്യം ചെയാം… നമ്മൾക്ക് കാലത്തെ നാണിയമ്മുമ്മയെ പോയി കാണാം, പിന്നെ ഡാൻസ് സ്കൂളിലും പോയാലോ. എന്നിട്ട് ഉച്ച ആകുമ്പോൾ ഇവിടെനിന്ന് തിരിക്കാം .” പെട്ടന്ന് അവൾ എന്തോ പോം വഴി കണ്ടുപിടിച്ചത് പോലെ പറഞ്ഞു. നിരഞ്ജന്റെ മുഖം പ്രസാദിച്ചു. അവൻ വാതിൽക്കലേക്ക് നടന്നു. എന്നിട്ട് ഡോർ സാവധാനം ലോക്ക് ചെയ്തു. പ്രിയയുടെ മുഖത്ത് ഒരു അങ്കലാപ്പ് നിറഞ്ഞു. അവൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു വന്നു..

അവൾ പോലും അറിയാതെ അവളിൽ വിയർപ്പ് തുള്ളികൾ മൊട്ടിട്ടുണ്ട് കൊണ്ട് ഇരിക്കുക ആണ്. അവന്റെ ശ്വാസോച്ഛ്വാസം അവളുടെ കവിളിൽ മെല്ലെ തട്ടി.. പ്രിയ നിലത്തേയക്ക് മിഴികൾ ഊന്നി നിൽക്കുക ആണ്.. ഒരു ബലത്തിനെന്നോണം അവൾ അരികിൽ കിടന്ന മേശമേൽ പിടിച്ചു. . നിരഞ്ജൻ ഒരു വേള അവളുടെ കൈകൾ രണ്ടും കവർന്നെടുത്തു.. പ്രിയ ആണെങ്കിൽ ഇപ്പോൾ കുഴഞ്ഞു വീഴുന്ന പരുവത്തിൽ ആയിരുന്നു… ഹൃദയത്തിൽ സമ്മിശ്ര വികാരങ്ങൾ മുള പൊട്ടുന്നത് രണ്ടാളും ഒരുപോലെ അറിഞ്ഞു. കൈകളിലെ പിടിത്തം വിട്ടിട്ട് അവൻ അവളുടെ ഓമനത്തം ഉള്ള മുഖം കൈകുമ്പിളിൽ എടുത്തു.. “പ്രിയാ….”കാതരയായി അവൻ വിളിച്ചതും അവൾ ഒന്ന് പിടഞ്ഞു.

“ഇവിടെ നോക്ക് പ്രിയ…”അവൻ മെല്ലെ അവളുടെ കാതിൽ പറഞ്ഞു. പക്ഷെ അവൾ നോക്കിയില്ല.. “പ്രിയ… പ്ലീസ്… ഒന്ന് നോക്ക്…”അവൻ വീണ്ടും പറഞ്ഞു.. അവൾ നോക്കുന്നില്ല എന്ന് കണ്ടതും അവന്റെ മുഖം അവളിലേക്ക് ചേർന്ന് വന്നു.. പെട്ടന്ന് ഒരു ഉൾപ്രേരണയിൽ അവൾ അവനെ തള്ളി മാറ്റി… എന്നിട്ട് വാതിലക്കലേക്ക് ഓടി പോയി. ഡോർ ലോക്ക് മാറ്റിയിട്ട് അവൾ യന്ത്രം കണക്കെ വെളിയിലേക്ക് പാഞ്ഞു. ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോഴും നിരഞ്ജന്റെ കണ്ണിൽപ്പെടാതെ പ്രിയ ഒഴിഞ്ഞുമാറി പോകുകയാണ് ചെയ്തത്.. നിരഞ്ജനും ദേവനും ഉമ്മറത്ത് വെറുതെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്.

” ചെറിയച്ഛ ഇന്ന് ഉച്ച തിരിയുമ്പോൾ ഞങ്ങൾ ഇവിടുന്ന് തിരിക്കും.. എനിക്കിന്ന് ചെന്നിട്ട് കുറച്ച് പ്രോഗ്രാംസ് ഉണ്ട്.. ” ” അത്യാവശ്യമാണോ മോനേ നാളെ കാലത്ത് തിരിച്ചാൽ പോരെ “? ” അത് പറ്റില്ല ചെറിയ എനിക്ക് അത്യാവശ്യമായി ഒന്ന് രണ്ട് മീറ്റിംഗ് ഉണ്ട്…. പിന്നെ എനിക്ക് ബാംഗ്ലൂർ വരെ ഒന്ന് പോകേണ്ട കാര്യവും ഉണ്ട്. ഇന്നിവിടെ നിന്നും തിരിച്ചാലേ എന്റെ പ്ലാൻസ് എല്ലാം നടക്കുകയുള്ളൂ ” ” എങ്കിൽ മോന്റെ ഇഷ്ടം പോലെ. പ്രിയമുള്ള നാണിയമ്മയെ കാണാൻ പോകുന്ന കാര്യം പറഞ്ഞിരുന്നു. ആ കുട്ടി മറന്നോ അത്… മോളെ പ്രിയേ…. അയാൾ അകത്തേക്ക് നോക്കി വിളിച്ചു” ” ചെറിയച്ഛൻ എന്നെ വിളിച്ചിരുന്നോ… ” പ്രിയ ഇറങ്ങിവന്നു ”

ഉവ്വ്… മോൾ ഇന്നലെ എന്നോട് പറഞ്ഞില്ലേ നാണി അമ്മൂമ്മയെ കാണാൻ പോകണമെന്ന്. നിരഞ്ജൻ മോൻ പറയുന്നത് ഇന്ന് ഉച്ചതിരിഞ്ഞ് നിങ്ങൾക്ക് മടങ്ങണം എന്നാണ്. മോൾ എങ്കിൽ അവിടെ വരെ ഒന്ന് പോയിട്ട് വരൂ… അമ്മൂമ്മയ്ക്ക് തീരെ വയ്യാണ്ടായി’ “ഞാൻ പൊയ്ക്കോളാo ചെറിയച്ഛാ…..”അവൾ പെട്ടെന്ന് മറുപടി പറഞ്ഞു. ” പ്രിയ എങ്കിൽ താൻ വേഗം റെഡിയാകൂ…നമ്മൾക്ക് രണ്ടാൾക്കും കൂടെ പോകാം…” “മ്മ്…” അവൾ അവനെ നോക്കാതെ മെല്ലെ മൂളി.. പ്രിയ റെഡിയാകാനായി അകത്തെ മുറിയിലേക്ക് പോയതും, നിരഞ്ജൻ താൻ കൂടി പ്രിയക്കൊപ്പം പോവാം എന്ന് പറഞ്ഞുകൊണ്ട് ദേവന്റെ അരികിൽ നിന്നും അകത്തേക്ക് പോയി.. അവൻ പക്ഷേ മുറിയിൽ ചെന്നപ്പോൾ പ്രിയ അവിടെ ഇല്ലായിരുന്നു.. അവൾ അടുക്കളയിൽ എന്തോ പണിയിൽ ആയിരുന്നു. അവൻ മുറിയിൽ തന്നെ ഇരുന്നു.. കുറച്ചുകഴിഞ്ഞതും പ്രിയ അവന്റെ അടുത്തേക്ക് വന്നു..……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ഉല്ലാസ് ഒ എസ്

കാർത്തി ഉണർന്നപ്പോൾ പദ്മ കുളിക്കുക ആണ്… വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. സമയം 5മണി കഴിഞ്ഞിരിക്കുന്നു.. അവൻ ബെഡിൽ എഴുനേറ്റ് ഇരുന്നു.. എന്നിട്ട് കൈകൾ രണ്ടും ചേർത്തു പിണഞ്ഞു ഞൊട്ട പൊട്ടിച്ചു കൊണ്ട് തിരിഞ്ഞപ്പോൾ ആണ് ബാത്‌റൂമിൽ നിന്നും പദ്മ ഇറങ്ങി വരുന്നത്.. “മാഷ് ഉണർന്നോ… ഇത്തിരി നേരം കൂടി കിടക്കായിരുന്നില്ലേ ” “ശീലം ആയി പോയി പദ്മ…. ഈ സമയത്ത് ഉണരും….” അവൾ മുടിയിലെ വെള്ളം എല്ലാം സാവധാനം തോർത്തി.. എന്നിട്ട് മുടി ഒക്കെ കൂടി ഉണങ്ങിയ ഒരു ടവൽ കൊണ്ട് കെട്ടി വെച്ചു. തന്റെ ബാഗ് തുറന്നു.

അതിൽ നിന്നു സിന്ദൂരത്തിന്റെ ചെറിയ ഡെപ്പി എടുത്തു.. ഒരു നുള്ള് സിന്ദൂരം നെറുകയിൽ തൊട്ടു. “മാഷിന് ഞാൻ ചായ കൊണ്ട് വരാം..അപ്പോളേക്കും ഫ്രഷ് ആകു കേട്ടോ ” “മ്മ്… ശരി ” പദ്മ അടുക്കളയിൽ ചെന്നപ്പോൾ അമ്മ പാലപ്പം ചുടുക ആണ്.. “മോളെ…. നീ എഴുന്നേറ്റോ ” “ഉവ്വ് അമ്മേ… മാഷും ഉണർന്നു ” “എങ്കിൽ ഇത്തിരി ചായ എടുക്കു മോളെ…. ഞാൻ ഈ അപ്പം ഒന്ന് ചുട്ടെടുക്കട്ടെ ” “ഇത്തിരി കഴിഞ്ഞു ചുട്ടാൽ മതി ആയിരുന്നുല്ലോ അമ്മേ… ” അവൾ ഫ്രിഡ്ജിൽ നിന്നും പാൽ എടുത്തു കൊണ്ട് അമ്മയെ നോക്കി “എന്റെ മോളെ മാവെല്ലാം പുളിച്ചു പൊന്തി ഇവിടെ എല്ലാം വീണു കിടന്നു…

അതുകൊണ്ട് ആണ് അമ്മ നേരത്തെ ഉണ്ടാക്കാം എന്ന് കരുതിയെ ” “മ്മ്… ” അവൾ ചായ ഇട്ടതിനു ശേഷം അത് എടുത്തു കൊണ്ട് മുറിയുലേക്ക് പോയി. കാർത്തി യും കുളി ഒക്കെ കഴിഞ്ഞു റൂമിൽ ഇരിപ്പുണ്ട് “ഈശ്വരാ… മാഷ് കുളിയും കഴിഞ്ഞോ…. വെള്ളം മാറി കുളിച്ചിട്ട് വെല്ലോ ജലദോഷവും പിടിക്കുമോ കൃഷ്ണാ ” അവൾ അലമാര തുറന്നു.. എന്നിട്ട് അല്പം രാസ്നദി എടുത്തു നെറുകയിൽ ഇട്ടു കൊടുത്തു. പെട്ടന്ന് കാർത്തി അവളുടെ കൈ തണ്ടയിൽ പിടിച്ചു.. പദ്മ നോക്കിയപ്പോൾ അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി. “എന്താ മാഷേ ”

“അഥവാ ഇനി ഒരു ജലദോഷം വന്നു എന്ന് കരുതി ഇത്രയ്ക്ക് വേവലാതി ഒന്നും വേണ്ട ന്റെ പദ്മക്കുട്ടി..” അവളുടെ നീണ്ടു മെലിഞ്ഞ അണി വിരലിൽ മെല്ലെ അവൻ ഒരു ഞൊട്ട പൊട്ടിച്ചു. “ഹാവൂ ” ഓർക്കാപ്പുറത്ത് ആയത് കൊണ്ട് അവൾ മെല്ലെ കൈ വലിച്ചു. “വേദനിച്ചോ പെണ്ണേ ” അവനും പെട്ടന്ന് വല്ലാതെ ആയി. “ഇല്ലന്നേ… കുഴപ്പമില്ല…” അവൾ ചിരിച്ചു. “അച്ഛൻ ഒക്കെ ഉണർന്നോ ” “ഉവ്വ്… അച്ഛൻ എന്നും കാലത്തെ ക്ഷേത്രത്തിൽ ഒക്കെ ഒന്ന് പോകും ” “പുറപ്പെട്ടോ… അതോ ” അവൾ ക്ലോക്കിലേക്ക് നോക്കി. “6മണി ആകുമ്പോൾ സാധാരണ പോകുന്നത് ആണ്.. മാഷും പോകുന്നുണ്ടോ ”

“മ്മ്…. അച്ഛൻ പോയില്ലച്ചാ ഞാനും കൂടി ഒന്ന് തൊഴുതിട്ട് വരാം.. ” “നോക്കട്ടെ….. ഇപ്പോൾ വരാമേ ” അവൾ ചെന്നപ്പോൾ ഗോപിനാഥൻ അമ്പലത്തിലേക്ക് ഇറങ്ങുക ആയിരുന്നു. “അച്ഛാ…” “എന്താ മോളെ ” “അത് . മാഷും കൂടി വരുന്നുണ്ട്… ഒരഞ്ചു മിനിറ്റ് നിൽക്കുമോ.. മാഷ് കുളി ഒക്കെ കഴിഞ്ഞത് ആണ് ” “അതിനെന്താ… പോരട്ടെ… ” അയാൾ വെളുക്കനേ ഒന്ന് ചിരിച്ചു. “താൻ വരുന്നുണ്ടോ ” റെഡി ആയി ഇറങ്ങാൻ നേരം അവൻ പദ്മയെ നോക്കി “മാഷ് പോയിട്ട് വാ… ഹരിക്കുട്ടൻ എഴുനേൽക്കുമ്പോൾ എന്നേ കണ്ടില്ലെങ്കിൽ സങ്കടം ആവും ” “ഒക്കെ… ” അവൻ അവളുടെ തോളിൽ തട്ടിയിട്ട് ഉമ്മറത്തേക്ക് പോയി. അവർ പോയതും പദ്മ നേരെ മുറ്റം അടിച്ചു വാരാനായിട്ടു ഇറങ്ങി.

പകുതി അടിച്ചു കഴിഞ്ഞു നോക്കിയപ്പോൾ ഉണ്ട് ഭവ്യ എഴുന്നേറ്റു വരുന്നു. “നിനക്ക് ഇത്തിരി നേരത്തെ എഴുനേറ്റോടെ… പാവം അമ്മ ഒറ്റയ്ക്ക് എല്ലാ ജോലിയും തീർക്കുന്നത്.. അമ്മയ്ക്ക് വയ്യാ ന്നുള്ളത് നിനക്ക് അറിഞ്ഞൂടെ ” പദ്മ അനുജത്തിയെ ശകാരിച്ചു.. “ഹെലോ ഹെലോ… ഇന്നലെ വരെയും എങ്ങനെ ആയിരുന്നു എന്ന് ഒന്ന് അമ്മ മഹാറാണിയോട് ചോദിക്ക്.. എന്നിട്ട് എന്നോട് കോർക്കാൻ വാ കേട്ടോ ” ഭവ്യ പല്ല് തേച്ചോണ്ട് തൊടിയിലേക്ക് ഇറങ്ങി. “ടി… ബഹളം വെയ്ക്കാതെ… ആ ചെറുക്കൻ കേൾക്കും ” മുത്തശ്ശി തന്റെ മുറുക്കാൻ ചെല്ലവും ആയിട്ട് വരാന്തായിടെ ഒരു കോണിൽ പോയി ഇരുന്നു കൊണ്ട് ഭവ്യ യോടായി പറഞ്ഞു “ആഹ് മുത്തശ്ശി ഗുഡ് മോണിംഗ് അവൾ അവരെ ഒന്ന് ഇളിച്ചു കാണിച്ചു.

“എവിടെ ” പദ്മ യെ നോക്കി അവർ ആംഗ്യത്തിൽ ചോദിച്ചു. “ക്ഷേത്രത്തിൽ പോയി… അച്ഛന്റെ ഒപ്പം ” “ഉവ്വോ… നന്നായി ” അവർ ആണെങ്കിൽ കാലത്തെ തന്നെ വിസ്തരിച്ചു മുറുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. “മ്മ്… മാഷേട്ടൻ പോയെന്ന് അറിഞ്ഞതും ഇല്ലത്തമ്മയ്ക്ക് സന്തോഷം ആയി.. മുറുക്കി തുപ്പാല്ലോ ” ഭവ്യ പൈപ്പിൻ ചുവട്ടിൽ വായും മുഖവും കഴുകി യിട്ട് ഉമ്മറത്തേക്ക് കയറി. ഹരികുട്ടൻ ആണെങ്കിൽ എഴുന്നേറ്റപ്പോൾ മുതൽ പദ്മ യുടെ പിന്നാലെ ആണ്.. അവനു ചേച്ചിടെ വീട്ടിലേക്ക് ഒന്ന് പോകാൻ ആഗ്രഹം ഉണ്ട്.. പക്ഷെ പരീക്ഷ നടക്കുന്നത് കൊണ്ട് യാത്ര പിന്നീട് ആക്കി. പദ്മ ക്കു കാലത്തെ കാപ്പി കുടിയും കഴിഞ്ഞു ഇറങ്ങണം.

കാർത്തി ക്ക് കോളേജിൽ അത്യാവശ്യം ആയിട്ട് കയറണം.. പദ്മയുടെ സർട്ടിഫിക്കറ്റ് ഒക്കെ കൊടുക്കാൻ ഉണ്ട്… അതുകൊണ്ട് അവൻ അമ്പലത്തിൽ പോയി വന്ന ശേഷം അവർ വേഗം ഭക്ഷണം കഴിക്കാനായി ഇരുന്നു പാലപ്പവും വെജിറ്റബിൾ സ്റ്റു ആയിരുന്നു. കാർത്തിക്കു ഒരുപാട് ഇഷ്ടം ആയിരുന്നു ആ വിഭവം. പദ്മ ഡ്രസ്സ്‌ മാറാനായി പോയപ്പോൾ ഹരികുട്ടന്റെ മുഖം വാടി. അവനു ചേച്ചി പെട്ടന്ന് പോകുന്നത് ഭയങ്കര സങ്കടം ആയിരുന്നു. പദ്മയ്ക്കും അവന്റെ മുഖം കണ്ടപ്പോൾ വിഷമം ആയി. പക്ഷെ പോകാതെ വയ്യാ താനും. കാർത്തി അവനോട് പറഞ്ഞു വേഗം റെഡി ആവാൻ…

അടുത്തുള്ള ബേക്കറി യിൽ അവനെയും കൂട്ടി പോയി കുറെ ചോക്ലേറ്റ് ടും ഐസ് ക്രീംമും ഒക്കെ മേടിച്ചു കൊടുത്തു കാർത്തി അവനെ കൊണ്ട് വന്നു ആക്കി. അങ്ങനെ ഏകദേശം പതിനൊന്നു മണിയോടെ അവർ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു. പദ്മക്ക് ആണെങ്കിൽ അവനോട് നാട്ടിലെ വിശേഷം ഒക്കെ പറഞ്ഞു മതിയാവുന്നില്ലായിരുന്നു.. ഓരോ സ്ഥലവും എത്തുമ്പോൾ അവൾ ഓരോരോ വിവരണം അവനു കൊടുക്കും. അവളുടെ കോളേജും സ്കൂളും അമ്പലവും, ഒക്കെ അവനു കാട്ടി കൊടുക്കുക ആണ് അവള്.. കാർത്തിയും അറിയുക ആയിരുന്നു.. പദ്മ എന്ന സൂര്യ കാന്തി പൂവിനെ.. സധാ സമയവും ചുണ്ടിൽ നനുത്ത പുഞ്ചിരി യുമായി ഒരു തെളിനിലാവ് പോലെ ശോഭ ഉള്ളവൾ…… അവളിലേക്ക്… അവളുടെ നന്മ നിറഞ്ഞ ഹൃദയത്തിലേക്ക് താൻ ചുരുങ്ങി പോകുക ആണെന്ന് അവൻ പലപ്പോളും ഓർത്തു.. അവന്റെ മനസ്സിൽ അപ്പോൾ ദേവിക എന്നൊരു നാമം പോലും ഇല്ലായിരുന്നു..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: മിത്ര വിന്ദ

“പാവം സാന്ദ്ര….എന്ത് ചെയ്യാനാ എന്റെ വിധി….അല്ലെങ്കിൽ അവൾ ഇന്ന് ” ഗൗരിയെ നോക്കി മഹി മെല്ലെ പറഞ്ഞു. “അവളെ അങ്ങ് കെട്ടുവായിരുന്നു എങ്കിൽ എന്റെ ജീവിതം എങ്കിലും രക്ഷപെട്ടേനെ…. ശോ… എന്റെ വിധി….അല്ലാതെ എന്താ പറയുക .” താടിക്ക് കയ്യും കൊടുത്തു മുന്നോട്ട് നോക്കി ഇരുന്നു പറയുന്നവളെ കണ്ടതും മഹി സ്തംഭിച്ചു പോയി. ഹോ… ഇവളെ ക്കൊണ്ട് ഞാൻ..ഇതു ഒരു നടയ്ക്ക് പോകുന്ന ലക്ഷണം ഇല്ലെന്റെ ദേവിയെ…… “ഇനിയും വൈകിയിട്ടില്ല ഏട്ടാ…. ഒന്നൂടെ ട്രൈ ചെയ്യൂന്നെ..

ഈ ജാതകം ഒക്കെ ആരാണ് ഇന്നത്തെ കാലത്തു വിശ്വസിക്കുന്നത്…അതും വിദേശത്തു ഒക്കെ പോയി പഠിച്ചു വന്ന ആള്…. കഷ്ടം തന്നെ മുതലാളി കഷ്ടം…..” അവൾ ഉറക്കെ ചിരിച്ചു…. “ഞാൻ ആറുമാസം കഴിഞ്ഞു പാട്ടും പാടി പോകും.. അത് കഴിഞ്ഞു ആരെങ്കിലും വേണ്ടേ….” മഹിയ്ക്ക് ആണെങ്കിൽ അതു കണ്ടു ദേഷ്യം തോന്നി..അത് അവൻ തീർത്തത് തന്റെ സ്റ്റീറിങ് നോടും. “ഇങ്ങനെ പോയാൽ സാന്ദ്ര യെ എങ്ങനെ വിവാഹം കഴിക്കും മഹിയേട്ടാ…..” “എങ്ങനെ പോയാല്….” കാര്യം ഏറെ കുറെ മനസിലായി എങ്കിലും മഹി അവളോട് ആരാഞ്ഞു. “അല്ല… ഈ പോക്ക് പോയാൽ ”

“പോയാലും ഞാൻ ഒറ്റയ്ക്ക് അല്ലാലോ.. നിയുമില്ലേ….” പെട്ടന്ന് ഒരു ബൈക്ക് ഓവർ ടേക്ക് ചെയ്തു കേറി വന്നതും മഹി വണ്ടി വെട്ടിച്ചു. ഓർക്കാപ്പുറത്തു ആയതു കൊണ്ട് ഗൗരിടെ തല ചെന്നു സൈഡിലെ ഗ്ലാസിൽ തട്ടി.. “ആഹ്….” അവൾ തല തിരുമ്മി കൊണ്ട് അവനെ നോക്കി. “എന്താടി…..” “നിങ്ങൾക്ക് ചാകാൻ പോണേൽ ആയിക്കോ… എന്നെ അതിൽ പെടുത്തേണ്ട..എനിക്ക് ജീവിക്ക്ണം ” “….. ഞാൻ ചത്താലും ജീവിച്ചാലും നീ എന്റെ ഒപ്പം കാണുമെങ്കിലോ….” “അതിന് സാന്ദ്ര റെഡി ആയി നിൽപ്പുണ്ട് മാഷേ…..” “ഹ്മ്മ്…. ശരി…..ആയിക്കോട്ടെ..”

അവൻ വണ്ടി കൊണ്ട് വന്നു നിറുത്തിയത് ഒരു ടെക്സ്റ്റൈൽ ഷോപ്പ് ന്റെ മുന്നിൽ ആയിരുന്നു. “ഇറങ്ങു….” മഹി സീറ്റ് ബെൽറ്റ്‌ ഊരി മാറ്റി. “ഇവിടെ യൊ…..” “മ്മ്….സാന്ദ്രക്ക് ഒരു ഗിഫ്റ്റ് മേടിക്കണ്ടേ… അവളുടെ birthday കൂടി ആണെന്ന് ഇന്ന്….” “ഒറ്റയ്ക്ക് അങ്ങട് പോയാൽ മതി.. എനിക്ക് മനസില്ല വരാൻ ” “ദേ പെണ്ണേ…. വെറുതെ ഒരു സീൻ ഉണ്ടാക്കരുത്… വരുന്നുണ്ടോ വേഗം ” “സൗകര്യം ഇല്ല ” . “തൂക്കി എടുത്തു കൊണ്ട് പോകും… കാണണോ നിനക്ക് ” “എന്റെ പട്ടി പോലും വരില്ല അവൾക്ക് ഗിഫ്റ്റ് മേടിക്കാൻ ” ഇപ്പോൾ കരയും പോലെ ആയിരുന്നു പെണ്ണപ്പോൾ മഹി അവളുടെ തോളിൽ പിടിച്ചു..

ടി….. ഇവിടെ നോക്കെടി… അവൻ അവളെ ഒന്നു തോണ്ടി.. കുറെ പറഞ്ഞിട്ടും മുഖം ഉയർത്താതെ ബലം പിടിച്ചു ഇരിക്കുന്നവളെ മഹി ഒന്നൂടെ തോണ്ടി.. “ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ എനിക്ക് ഡ്രസ്സ് എടുക്കണം എന്ന്…. എന്റെ ഫ്രണ്ട് ന്റെ മാരിയേജ്….ഇറങ്ങി വാ….” “ഓഹ്… അതിനായിരുന്നു ല്ലേ… ഇനി അടുത്ത അടവ് ആണോ ആവോ ” ഗൗരി പിറുപിറുത്തു.. “ഇറങ്ങി വാടി കുശുമ്പി പാറു….. ഞാൻ ഒരു സാന്ദ്രയുടെ അടുത്തും പോകുന്നില്ല…. വെറുതെ നിന്റെ മുഖത്തെ എക്സ്പ്രെഷൻ കാണാൻ നമ്പർ ഇട്ടത് അല്ലേ ” ഒരു കള്ള ചിരി യോട് കൂടി ഗൗരി വണ്ടിയിൽ നിന്നും ഇറങ്ങി.

എസ്‌കേലേറ്ററിൽ കേറാൻ അവൾക്ക് പേടി ആയിരുന്നു…ഇതു വരെ ആയിട്ടും താൻ അതിൽ കേറിയില്ല…. അങ്ങനെ അല്ല പറയേണ്ടത്… ഇത്രയും വലിയൊരു ഷോപ്പിൽ തന്നെ കേ റിയിട്ടിലന്നു വേണം പറയാൻ…. ഓർത്തു കൊണ്ടു നിന്നതും മഹി അവളെ പിടിച്ചു കേറ്റിയതും ഒരു നിമിഷം കൊണ്ട് കഴിഞ്ഞു മഹി അവളുടെ വലം കൈലേക്ക് തന്റെ കൈ വിരൽ കോർത്തു. തന്നോട് ചേർന്നു കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുന്നവളെ കണ്ടതും അവനു അവളോട് വാത്സല്യം ആണ് തോന്നിയത്.. “ഇറങ്ങാറായി.. കണ്ണ് തുറക്ക് പെണ്ണേ….” മെല്ലെ അവൻ പറഞ്ഞു. ഗൗരി വേഗം കണ്ണ് തുറന്നു.

ജന്റ്സ് ന്റെ സെക്ഷനിലേക്ക് മഹി അവളെയും കൂട്ടി കൊണ്ട് പോയത്. പിസ്ത ഗ്രീൻ കളർ ഒരു ഷർട്ടും ഡാർക്ക്‌ ബ്ലൂ നിറം ഉള്ള ജീനും ആണ് അവൻ എടുത്തത്. സ്വന്തം ഇഷ്ടത്തിന് എടുക്കാൻ ആയിരുന്നു എങ്കിൽ തനിച്ചു വന്നാൽ പോരായിരുന്നോ എന്ന് ഗൗരി ഓർത്തു. മഹി അവനു വേണ്ടി വേറെ ഷർട്ട് നോക്കുന്നുണ്ടായിരുന്ന്. ഈ സമയത്ത് ആണ് ഗൗരി അവിടെ ഇരിക്കുന്ന ഒരു പിക്ചർ ശ്രെദ്ധിച്ചത്. നേവി ബ്ലു നിറം ഉള്ള ഒരു കുർത്തയും കസവു മുണ്ടും ഇട്ടു കൊണ്ട് ഒരു മോഡൽ നിൽക്കുന്നത് ആയിരുന്നു അതു.. ഗൗരിക്ക് അത് വളരെ അധികം ഇഷ്ടം ആയി.

പെട്ടന്ന് ആണ് അവൾ ഓർത്തത് മഹിയേട്ടന് ബർത്തഡേ ഗിഫ്റ്റ് ആയിട്ട് കൊടുത്താലോ എന്ന്. അപ്പോളേക്കും മഹി അവിടേക്ക് കടന്നു വന്നു. “ഇനി സാരീ സെക്ഷൻ…..” .. സെയിൽസ് ഇൽ നിൽക്കുന്ന പെൺകുട്ടിയോട് അവൻ പറഞ്ഞപ്പോൾ ഗൗരിക്ക് അതിശയം ആയി. “സാരീ യൊ ” മ്മ്… സാന്ദ്രക്ക് ഒരു സാരീ മേടിച്ചു കൊടുക്കം… അവൾക്ക് സന്തോഷം ആകട്ടെ…. ഞാൻ കാലത്തെ പറഞ്ഞത് അല്ലേ അവൾക്ക് എന്തെങ്കിലും കൊടുക്കണം എന്ന് ” അത് കേട്ടതും ഗൗരി ടെ മുഖം ഇരുണ്ടു. പക്ഷെ തങ്ങൾ ഇപ്പൊൾ ഷോപ്പിൽ ആണെന്ന തിരിച്ചറിവ് ഉള്ളത് കൊണ്ട് അവൾ കൂടുതൽ ഒന്നും പറയാൻ നിന്നില്ല.

എന്നാൽ കൂടി അവന്റെ കൈ തണ്ടയിൽ നന്നായി ഒരു പിച്ചു കൊടുക്കാൻ അവൾ മറന്നില്ലായിരുന്നു. മഹിയ്ക്ക് ആണെങ്കിൽ കണ്ണിൽ കൂടി പൊന്നീച്ച പറക്കുന്ന ഫീൽ ആയിരുന്നു അനുഭവപ്പെട്ടതു. അവനെ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ഗൗരി മുന്നിലേക്ക് കയറി നടന്നു. .. “എന്റെ ഷർട്ട്‌നോട്‌ മാച്ച് ചെയ്യുന്ന സാരീ വേണം… “മ്മ് ഓക്കേ സാർ…. കാഞ്ചിപുരം ഉണ്ട്.. പിന്നെ സോഫ്റ്റ്‌ സിൽക്ക്, ബാനറസി, ജോർജറ്റ്….. ഏത് ടൈപ്പ് ആണ് നോക്കേണ്ടത് ” “എനിക്ക് ഇതു ഒന്നും വല്യ പിടിത്തം ഇല്ല…. ഗൗരി… നിനക്ക് ഏത് മോഡൽ ആണ് വേണ്ടത്…” മഹി അവളെ നോക്കി. ഗൗരിക്ക് അത്ഭുതം ആയി. ങ്ങേ… എനിക്കോ… എനിക്ക് ഇപ്പോൾ സാരീ ഒന്നും വേണ്ട. ”

പിന്നെ എപ്പോളാ വേണ്ടത്…. അടുത്ത ആഴ്ച അല്ലേ കല്യാണം.. നിനക്ക് ബ്ലൗസ് ഒക്കെ സ്റ്റിച് ചെയ്യണ്ടേ….” അവൻ ഗൗരവത്തിൽ ആയി. അപ്പോളേക്കും സെയിൽസ് ഗേൾ വിലകൂടിയ കാഞ്ചിപുരം സാരീ കൾ ഒന്നൊന്നായി എടുത്തു ഇട്ടു കഴിഞ്ഞു. തന്റെ ഷർട്ട്‌ നോട്‌ മാച്ച് ചെയുന ഒരു സാരീ മഹിക്ക് ഇഷ്ടം ആയി.. റേറ്റ് എത്ര ആണ്…? “30000. സാർ….” “മഹിയേട്ടാ… ഈ സാരീ വേണ്ട… ഇതു ഒരുപാട് വില ആകുംന്നത് ആണ്…” അപ്പോളേക്കും സാരീ യെ കുറിച്ചു, അത് എടുത്തു കാണിക്കാനായി നിന്ന പെൺകുട്ടി വാചാലയായി.. “വേണ്ട വേണ്ട… അത്രയും റേറ്റ് കൂടിയത് ഒന്നും എടുക്കേണ്ട…

മഹിയേട്ടാ എനിക്ക് ഒരു കോട്ടൺ സാരീ മതി… അതാ എന്റെ ഇഷ്ടം…” “മ്മ് .. നിനക്ക് ഇഷ്ടം ഉള്ള കോട്ടൺ സാരീ നാലഞ്ച് എണ്ണം എടുത്തോളൂ ” “നാലഞ്ച് ഒന്നും വേണ്ടായേ… ഒരെണ്ണം മതി….’ “മ്മ്… പോയി എടുക്ക് ‘ “അപ്പോൾ ഈ സാരീ വേണ്ടേ മാഡം ” “വേണ്ടന്നെ…… എന്നെ ഒന്നു രണ്ട് കോട്ടൺ സാരീ കാണിച്ചാൽ മതി..” “ഓക്കേ… അതു അപ്പുറത്തെ സെക്ഷൻ ആണ് വരൂ…” ഗൗരി പോയതും മഹി ആണെങ്കിൽ ആദ്യം എടുത്ത സാരീ പാക്ക് ചെയ്യാൻ പറഞ്ഞു.. ഒപ്പം അതിന്റെ ബ്ലൗസ് കട്ട്‌ ചെയ്തു, വേറെ എന്തൊക്കെ ആണെന്ന് വെച്ചാൽ അത് എല്ലാം എടുക്കാൻ നിർദ്ദേശം നൽകി. 1200രൂപ യുടെ മാമ്പഴമഞ്ഞ നിറം ഉള്ള ഒരു കോട്ടൺ സാരീ ആണ് ഗൗരി എടുത്തത്..

“ഇതു കൊള്ളാമോ മഹിയേട്ടാ ” അവൾ അത് തന്റെ തോളത്തേക്ക് വിടർത്തി ഇട്ടു കൊണ്ട് അവനെ നിറ ചിരിയോടെ നോക്കി.. “മ്മ്… നിനക്ക് ഇഷ്ടം ആയെങ്കിൽ മേടിച്ചോ…..” “എനിക്ക് ഇഷ്ട ആയി ” അവൾ അതു കറക്റ്റ് ആയിട്ട് മടക്കി… “വേറെ എന്തെങ്കിലും വേണോ നിനക്ക്…. ഐ മീൻ…..” “അയ്യേ……. അതൊന്നും ഒന്നും വേണ്ട….” .. “മ്മ്….അതിനു ഇത്രയും ഒച്ച വയ്ക്കണ്ട…നി അതെല്ലാം ഇടുന്നത് അല്ലേ…” ശബ്ദം താഴ്ത്തി അവൾക്ക് കേൾക്കാൻ പാകത്തിന് മഹി പറഞ്ഞു. ബില്ല് പേ ചെയ്തു ചെന്നപ്പോൾ എല്ലാം പാക്ക് ചെയ്തു കഴിഞ്ഞിരുന്നു.. ഗൗരി ആണ് കവറുകൾ മേടിച്ചത്.

മഹിയും ഒന്നിച്ചു അവിടെ നിന്നും ഇറങ്ങി വരുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം…. സന്തോഷം…… പൊതിയുന്നതായി അവൾക്ക് തോന്നി. ഈശ്വരാ…. മഹിയേട്ടൻ…….എന്നെ…. എന്നെ അംഗീകരിക്കുമോ… ഇന്ന് ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒക്കെ….. ഇതൊക്കെ സ്വപ്നം ആണോ… എന്നോട് ഇഷ്ടം തോന്നിയോ ആൾക്ക്.. എന്നിട്ട് എന്താണ് എന്നോട് തുറന്നു പറയാത്തത്……..… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിഹ

“ഗൗരി….” പുറകിൽ നിന്നും ആര്യയുടെ വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മുറിയിലെ ജനൽ കമ്പികളിൽ പിടിച്ച് ആലോചനയിൽ മുഴുകി നിൽക്കുകയായിരുന്നു അവൾ. ” എന്താ ഏടത്തി…” “എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനും ചോദിക്കാനുമുണ്ട്… ഇവിടെ വാ … ” സാരിയുടെ തലപ്പ് അരയിൽ കുത്തികൊണ്ട് ആര്യ ബെഡിന്റെ സൈഡിൽ ഇരുന്നു. എന്തായാലും തന്റെ മാറ്റത്തിനുള്ള കാരണം ചോദിക്കുമെന്ന ഉറപ്പോടെ അവൾ ആര്യയുടെ അടുത്ത് പോയിരുന്നു. അവൾക്ക് പറയാനുള്ളത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയും ഗൗരിയ്ക്ക് ഉണ്ടായിരുന്നു. ” എന്താ ഏട്ടത്തി… ” നിലത്തേക്ക് കണ്ണും നട്ട് അവൾ ആര്യയോട് ചോദിച്ചു. ” നിനക്കെന്താ പറ്റിയേ..?

എത്രവട്ടമായി ഞങ്ങൾ എല്ലാവരും നിന്നോട് ചോദിക്കുന്നത്… എന്താ ഞങ്ങളുടെ വാക്കിന് നീ ഒരു വിലയും കൽപ്പിക്കുന്നില്ലേ…?” ആര്യ സങ്കടത്തോടെ കൂടിയാണ് അവളോട് ചോദിച്ചത്. ” അങ്ങനെയല്ല ആര്യേടത്തി … എനിക്ക് പ്രത്യേകിച്ചൊന്നുമില്ല… എല്ലാവർക്കും വെറുതേ തോന്നുന്നതാ..” വളരെ ശാന്തമായി എന്നാൽ പതറിയ സ്വരത്തിൽ ഗൗരി ആര്യയെ നോക്കാതെ തന്നെ പറഞ്ഞു. അവളുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം ഗൗരിക്ക് ഉണ്ടായിരുന്നില്ല. ” ഞങ്ങൾക്കെല്ലാവർക്കും അത് മനസ്സിലായി. അതാണല്ലോ വീണ്ടും വീണ്ടും ചോദിക്കേണ്ടി വരുന്നത്… ?

നീ കാര്യം പറ ഗൗരി … മോളുടെ മനസ്സിൽ എന്താ…” ഗൗരിയുടെ കൈയിൽ പിടിച്ച് കൊണ്ട് ആര്യ അവളുടെ കണ്ണുകളിലേക്ക് നോക്കി. ” ഏട്ടത്തി വിടുന്ന ഭാവം ഇല്ലല്ലോ ദൈവമേ.. ഞാൻ എന്താ ഇപ്പോൾ പറയുക… ആര്യ എട്ടത്തിയോട് കള്ളം പറയാൻ പറ്റുന്നില്ല.. എനിക്ക് എന്താ പറ്റിയതെന്ന് അറിയാതെ പാവം ഒരുപാട് സങ്കടപ്പെടുന്നുണ്ട്. എനിക്ക് ഒന്നും തുറന്നു പറയാനും വയ്യ…ഞാനിപ്പോൾ എന്താ പറയുക …. ” അവളുടെ മുന്നിലിരുന്ന് ഗൗരി വിയർത്തു. ആര്യ അവളെ വെറുതെ വിടാനുള്ള ഭാവമില്ലായിരുന്നു. ” പറ മോളെ.. നീ എന്താ ഞങ്ങളിൽ നിന്നും മറച്ചുവെക്കുന്നത്? ആതിരയും എന്തോ ഒളിപ്പിക്കുന്നത് പോലെ എനിക്ക് തോന്നി … എന്താ ഞങ്ങൾ അറിയാത്ത രഹസ്യം… ?

എന്നോട് എങ്കിലും പറഞ്ഞൂടെ നിനക്ക് ?നിനക്ക് ഏടത്തിയെ വിശ്വാസമില്ലേ …?” ആര്യയുടെ മുഖം മങ്ങിയിരുന്നു. ഗൗരി വീണ്ടും മാനസിക സംഘർഷത്തിലായി. എന്നാലും ഒന്നും തുറന്ന് പറയാൻ അവൾക്ക് കഴിയുകയില്ലായിരുന്നു. സത്യങ്ങൾ അറിഞ്ഞാൽ ആര്യ വെറുതെയിരിക്കുകയില്ലെന്ന് ഗൗരിക്ക് അറിയാമായിരുന്നു. പൂജകളും പരിഹാരക്രിയകളും കഴിഞ്ഞ് എത്രയും പെട്ടെന്ന് അവിടെ നിന്നും താമസം മാറുമെന്ന് ആതിരയും അനന്തനും വാക്ക് കൊടുത്തതുകൊണ്ട് ഗൗരി ഒന്നും പറയാൻ തയ്യാറായില്ല. ” കാര്യം പറയാതെ ഞാനീ മുറിയിൽ നിന്നും പോകുമെന്ന് നീ പ്രതീക്ഷിക്കേണ്ട ഗൗരി…”

ഗൗരിയുടെ മാറ്റത്തിന്റെ കാരണം അറിഞ്ഞേ തീരുകയുള്ളൂവെന്ന വാശിയായിരുന്നു ആര്യയ്ക്ക്. ഗൗരിയുടെ മാറ്റത്തിൽ അവളും വല്ലാതെ സങ്കടപ്പെട്ടിരുന്നു. ” അത് പിന്നെ …ഏട്ടത്തി …എനിക്ക് ഒരാളെ ഇഷ്ട്ടമാ….” താൻ എന്തെങ്കിലും പറയാതെ ആര്യ മുറിയിൽ നിന്നും പോകില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് ഗൗരി ഒരു കള്ളം പറഞ്ഞു. ഗൗരി പറയുന്നത് കേട്ട് ആര്യ കൂർപ്പിച്ച് അവളെ നോക്കി. അവൾ പ്രതീക്ഷിച്ച ഒരു മറുപടി തന്നെയായിരുന്നു അത്. ” നീ എന്താ ഗൗരി ഈ പറയുന്നത് ..? നിനക്ക് എങ്ങനെ തോന്നി? ഇവിടെയാണെങ്കിൽ പ്രശ്നത്തിനു മേൽ പ്രശ്നങ്ങളാ..

അതിന്റെ ഇടയിൽ ഇതും.. ഏട്ടന്മാരും അമ്മയൊക്കെ ഇതിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…? ” ഗൗരിയുടെ കാര്യം ഓർത്ത് ആര്യയ്ക്ക് ടെൻഷനായി. അപ്പോഴും ഗൗരിയ്ക്ക് ഒന്നും പറയാൻ സാധിച്ചില്ല . ” ആരാ മോളേ…? അവൻ മോളെ ചതിക്കുന്നതാണോ? ആളെ കുറിച്ച് നീ എല്ലാം അന്വേഷിച്ചിട്ട് തന്നെയാണോ ? അവസാനം കരയാൻ ഇടവരുത്തരുത് ..” ആര്യ പറയുന്നത് കേട്ടപ്പോൾ താൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നുവെന്ന് ഗൗരിയ്ക്ക് തോന്നി. എന്തെങ്കിലും പറഞ്ഞ് ആര്യയെ പറഞ്ഞു വിടണമെന്ന് മാത്രമാണ് കരുതിയത്.

” ആര്യേടത്തി … ഞാൻ…. എനിക്ക്…” ഒന്നും പറയാൻ കഴിയാതെ ഗൗരി സങ്കടപ്പെട്ടു . ” മോള് സങ്കടപ്പെടണ്ടാ… ഇപ്പോൾ ഒന്നും പറയണ്ട .. എന്നോട് പിന്നെ പറഞ്ഞാൽ മതി.ഗൗരിയുടെ മനസ്സ് ശാന്തമായിട്ട്… കൂടുതലൊന്നും ഓർത്ത് വിഷമിക്കണ്ട സമയമാകുമ്പോൾ ഏട്ടത്തി എല്ലാവരോടും സംസാരിച്ച് ശരിയാക്കാം….” സങ്കടം കൊണ്ട് മുഖം താഴ്ത്തിയിരുന്ന അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് സ്നേഹത്തോടെ ആര്യ അവളെ തലോടി. തനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറയാൻ ആഗ്രഹിച്ചു എങ്കിലും അവളുടെ നാവിൽ നിന്ന് വാക്കുകൾ പുറത്തേയ്ക്ക് വന്നില്ല. ” ഞാൻ താഴേയ്ക്ക് പോകുവാ.. കൂടുതൽ ഒന്നും ആലോചിക്കേണ്ട… കിടന്നു ഉറങ്ങിക്കോ..

ആരോഗ്യം ശ്രദ്ധിക്കണം.. ഇപ്പോൾ തന്നെ ഒരു കോലത്തിലായി….” അതും പറഞ്ഞുകൊണ്ട് ആര്യ താഴേയ്ക്ക് പോയി. ” ഏട്ടത്തിയോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു… ഒന്നും ഓർക്കാതെ പറഞ്ഞ എന്റെ തന്നെ തെറ്റാ.. ഏട്ടത്തി ഇനി ചോദിച്ചാൽ ഞങ്ങൾ പിരിഞ്ഞു എന്ന് വേണം പറയാൻ ഇനി ഇതിൻ്റെ പേരിൽ ഒരു പ്രശ്നമുണ്ടാകാൻ പാടില്ല. മനസ്സമാധാനത്തോടെ ഇരുന്നിട്ട് എത്രനാളായി എന്റെ ദൈവമേ…” ഗൗരി കണ്ണടച്ച് കിടന്നു. അവളുടെ മനസ്സിലൂടെ പല മുഖങ്ങൾ മിന്നി മറഞ്ഞു. 🌿🌿🌿✨✨🥀🥀🌿🌿✨✨🥀🥀🌿🌿 ചുവന്ന പ്രകാശത്തിൽ ചുറ്റുപാടും രൗദ്ര രൂപത്തിൽ കാണപ്പെട്ടു. ഏതു നിമിഷവും എന്തും സംഭവിക്കാമെന്നുള്ള പേടിയായിരുന്നു ആതിരയ്ക്ക്.

ദേവകിയും രാമനും ഭക്തിപൂർവ്വം ആട്ടം നോക്കി നിൽക്കുകയാണ് . താൻ ഇതുവരെ കാണാത്ത പുതിയൊരു കലാരൂപം കാണുന്ന കൗതുകമായിരുന്നു അനന്തന്. സഹായികളായ രണ്ടുപേരുടെ കൈകളിൽ പിടിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പീഠത്തിന്മേൽ കയറി നിന്ന് കാളിയമ്മ ഉറഞ്ഞാടുകയാണ്. ചുറ്റും നിൽക്കുന്നവർ ചൂട്ടിന് (പന്തം) തീ കൊടുത്ത് തീ ആളിക്കുകയാണ്. മുകളിലേക്കും താഴേക്കും വീശുന്നത് അനുസരിച്ച് തീ ജ്വലിച്ചു കൊണ്ടിരുന്നു. കുറച്ച് നേരം കഴിഞ്ഞ് തിറ പീഠത്തിൽ നിന്നിറങ്ങി നാവ് പുറത്തേയ്ക്ക് നീട്ടി വട്ടം കറങ്ങി കളിക്കുകയാണ്. സൈഡിൽ നിൽക്കുന്ന പ്രായമേറിയ മനുഷ്യൻ ഉറക്കെ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ട്.

രണ്ടു കൈകളിലും തളിരോല പിടിച്ചുകൊണ്ട് രൗദ്രഭാവത്തിൽ അലറി വിളിച്ചു നടക്കുകയാണ്. കണ്ണ് മിഴിച്ച് നാവ് നീട്ടി ആതിരയുടെ അടുത്ത് വന്ന് അലറി വിളിച്ചപ്പോൾ അവൾ പേടിയോടെ അനന്തന്റെ പുറകിലേക്ക് മാറി. വീണ്ടും തിറ പീഠത്തിന്മേൽ വന്നിരുന്ന പള്ളിവാൾ കൈയിലേന്തി നാവ് പുറത്തേക്കിട്ട് കിതപ്പോടെ ചുറ്റുമുള്ള കാര്യങ്ങൾ വീക്ഷിക്കുകയാണ്. ഒരു കൈയിൽ പള്ളിവാൾ മറ്റേ കയ്യിൽ നീളമേറിയ കാർകൂന്തൽ വലിച്ചു പിടിച്ചിട്ടുണ്ട്. ചെണ്ടമേളം അതിന്റെ തീവ്രതയിൽ എത്തുന്നത് അനുസരിച്ച് തിറയുടെ ആട്ടവും മുറുകി വന്നു. മണിക്കൂറോളം ഇത് വീണ്ടും ആവർത്തിക്കപ്പെട്ടു കൊണ്ടിരുന്നു. തിറയാട്ടം കഴിഞ്ഞ് മനയിലേയ്ക്ക് തിരികെ പോകാൻ നേരം ആതിരയുടെ ഹൃദയമിടിപ്പ് വീണ്ടും കൂടിക്കൊണ്ടിരുന്നു. അശുഭകരമായി മറ്റെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് അവളുടെ മനസ്സാവർത്തിച്ച് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു…… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: രഞ്ജു രാജു

കണ്ണീർ ചാലിച്ച കവിളിൽ അവൾ മെല്ലെ തലോടി… ധരനെ ഒന്ന് പാളി നോക്കിയപ്പോൾ, അവൻ എന്താണ് എന്ന് ചോദിച്ചു. ഒന്നുമില്ല ന്നു ചുമൽ കൂപ്പി കാണിച്ചു കൊണ്ട്, അവൾ മുന്നോട്ട് നോക്കി കൊണ്ട് വണ്ടിയിൽ ഇരിന്നു. . ടൗണിൽ ഉള്ള ഒരു റെസ്റ്റോറന്റ് ലേക്ക് ആയിരുന്നു അവന്റെ കാറ്‌ ചെന്നു നിന്നത്.. “ഇറങ്ങു ” ധരൻ ആണ് തന്റെ ഡോർ തുറന്ന് ആദ്യം കൊണ്ട് വെളിയിലേക്ക് ഇറങ്ങിയത്. “ഇവിടെ എന്താ…..” അവളുടെ ചോദ്യത്തിന് അവൻ കനപ്പിച്ചു ഒരു നോട്ടം ആയിരുന്നു മറുപടിയായ് നൽകിയത്.. ”

എനിക്ക് ഒന്നും വേണ്ടാ…..” അവന്റെ എതിർവശത്തു ആയുള്ള കസേരയിൽ ഇരുന്ന് കൊണ്ട് കാർത്തു പറഞ്ഞു. “രണ്ട് വെജ് പുലാവ്, വിത്ത്‌ ഗോബി മസാല ” ഓർഡർ കൊടുത്ത ശേഷം ധരൻ ഒന്ന് ഇളകി ഇരുന്നു.. “എനിക്ക് വിശപ്പില്ല ധരൻ… അതുകൊണ്ട് ആണ്….” . ഭക്ഷണം തൊണ്ടയിൽ നിന്നും ഇറക്കാൻ പറ്റാതെ കൊണ്ട് കാർത്തു അവനെ ദയനീയമായി നോക്കി.. നീ ഇതു മുഴുവൻ ആയും കഴിച്ചു തീരാതെ കൊണ്ട് ഇവിടെ നിന്നും എഴുനേൽക്കാൻ പോലും ഞാൻ സമ്മതിക്കില്ല.. ആസ്വദിച്ചു ഇരുന്ന് കഴിക്കുന്നവന്റെ നാവിൽ നിന്നും വന്നത് അതാണ്. ഒരു തരത്തിൽ അവൾ ഇരുന്ന് അൽപാല്പം ആയി കഴിച്ചു തീർത്തു. “വീട്ടിലേക്ക് വേണ്ട സാധങ്ങൾ ഇനി നാളെ മേടിക്കാം….

ഇപ്പോൾ തന്നെ സമയം 9കഴിഞ്ഞു…” വാച്ചിലേക്ക് നോക്കി കൊണ്ട് അവൻ കാർത്തു കേൾക്കാൻ പാകത്തിന് പറഞ്ഞു.. അവൾ പക്ഷേ അതിനു മറുപടിയൊന്നും പറഞ്ഞിരുന്നില്ല.. ധരന്റെ വണ്ടി വന്നു നിന്നതും ലക്ഷ്മി അമ്മ യും മേനോൻ അങ്കിളും കൂടി ഓടി ഇറങ്ങി വന്നു. “എത്ര തവണ ഫോൺ വിളിച്ചു…. എന്താ മോനെ എടുക്കാഞ്ഞത്….” . “അത് പിന്നേ… അമ്മേ… എനിക്ക് ഓഫീസിൽ നിന്നും ഒരുപാട് കാൾ വന്നു… അതുകൊണ്ട് ആണ്…. തന്നെയുമല്ല ഫോണിൽ ചാർജ് കുറവായിരുന്നു… അവൻ ഹോളിലേക്ക് കയറി ക്കൊണ്ട് പറഞ്ഞു *.

“എന്നാലും എന്റെ ദേവാ.. ഞങ്ങൾ ഒരുപാട് വിഷമിച്ചു കെട്ടോ….” ദേവമ്മ ആയിരുന്നു അതു. എന്തെങ്കിലും കഴിച്ചോ മക്കളെ….. ദേവമ്മ വന്നു കർത്തുവിന്റെ കൈ പിടിച്ചു.. “പിന്നേ….. ഭാര്യ വീട്ടിൽ നിന്നും പപ്പടം പഴം പായസം കൂട്ടി ആയിരുന്നു സദ്യ… വയറു നിറഞ്ഞു… ഇനി യാതൊന്നും വേണ്ട.. എല്ലാവരെ യും നോക്കി ഉറക്കെ ചിരിച്ചുകൊണ്ട് അവൻ തന്റെ മുറിയിലേക്ക് പോയി. ആ തക്കം നോക്കി ദേവമ്മ കാർത്തുവിന്റെ അരികിലേക്ക് വന്നു. മോളെ….. നിങ്ങൾ രണ്ടാളും എന്ത് ചെയ്യുക ആയിരുന്നു അവിടെ… സംഭവിച്ച കാര്യങ്ങൾ എല്ലാം കരഞ്ഞു കൊണ്ട് ആണ് കാർത്തു ദേവമ്മ യെ പറഞ്ഞു കേൾപ്പിച്ചത്. ന്റെ മഹാദേവാ…..

എന്നിട്ട് അവർ എല്ലാവരും എവിടേയ്ക്ക് പോയോ ആവോ… അറിയില്ല ദേവമ്മേ…. നിക്ക് ഒന്നും അറിയില്ല…. അവൾ കരയുക ആണ്. “കാർത്തികേ……” മുകളിൽ നിന്നും ധരന്റെ ശബ്ദം കേട്ടതും അവൾ പിടഞ്ഞെഴുനേറ്റു.. “ചെല്ല് മോളെ… നേരം ഒരുപാട് ആയി ” ലക്ഷ്മി ആന്റി പറഞ്ഞപ്പോൾ അവൾ മുകളിലേക്ക് കയറി പോയി. ധരൻ അപ്പോൾ വാഷ് റൂമിൽ ആയിരുന്നു.. കാർത്തു ആണെങ്കിൽ അവിടെ കിടന്നിരുന്ന ഒരു കസേരയിൽ വെറുതെ ഇരുന്നു. അല്പം കഴിഞ്ഞതും ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. ധരൻ വേഷം ഒക്കെ മാറ്റിയ ശേഷം ഇറങ്ങി വരുന്നുണ്ടായിരുന്നു. “നീ കിടക്കുന്നില്ലേ….”…

അവൻ തന്റെ കൈയിൽ ഇരുന്ന ടവൽ എടുത്തു ഹാങ്ങ്‌ ചെയ്തു കൊണ്ട് അവളോട് ചോദിച്ചു. “ഹ്മ്മ്…..” “എന്നാൽ വന്നു കിടക്കാൻ നോക്ക്….” അവൻ ബെഡിലേക്ക് കയറി കിടന്നു…. അല്പ സമയം മടിച്ചു നിന്നിട്ട് കാർത്തു വും അവന്റെ അരികിലായി പോയി കിടന്നു. ** രാവിലെ ആദ്യം ഉണർന്നത് ധരൻ ആയിരുന്നു.. നോക്കിയപ്പോൾ കണ്ടു ചുവരിന് അഭിമുഖം ആയി കിടന്ന് ഉറങ്ങുന്ന കാർത്തു വിനെ കൈ എത്തി പിടിച്ചു കൊണ്ട്, പുതപ്പിന്റെ ഒരറ്റം എടുത്തു അവൻ അവളുടെ ദേഹത്തേക്ക് ഇട്ടു പുതപ്പിച്ചു. എന്നിട്ട് എഴുനേറ്റ് താഴേക്ക് ഇറങ്ങി പോയി. ദേവമ്മ യും ലക്ഷ്മി യും കൂടി ഇരുന്നു കാര്യമായ ചർച്ച യിൽ ആയിരുന്നു..

അവനെ കണ്ടതും അവർ സംസാരം അവസാനിപ്പിച്ചു. മ്മ്… എന്തെ നിർത്തിയെ… എന്നെ കണ്ടോണ്ട് ആണോ അമ്മേ…. അവൻ ഒരു പുഞ്ചിരി യോട് കൂടി അവരുടെ അടുത്തേക്ക് വന്നു. അതിനു മറുപടി ഒന്നും പറയാതെ കൊണ്ട്,,ദേവമ്മ മുഖംതാഴ്ത്തി ഇരിക്കുകയാണ് ചെയ്തത്. “അമ്മേ… എന്താ പറ്റിയെ? എന്താ രണ്ടാളും വല്ലാതെ ഇരിക്കുന്നേ…” ” മോനെ….. ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റാണ്, കാർത്തുവിന്റെ അച്ഛനും ചെറിയച്ഛനും മുത്തശ്ശിയും ഒക്കെ ചേർന്ന് നമ്മളോട് ചെയ്തത്….. എന്റെ മകന്റെ ബാല്യമായിരുന്നു അവർ എന്നിൽ നിന്നും പറിച്ചു മാറ്റിയത്…… നിന്നെയോർത്ത് തേങ്ങാത്ത ഒരു രാത്രി പോലും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല…..

എന്നിരുന്നാലും ഇന്നലെ അവരെ ഇറക്കി വിട്ടത് ഓർക്കുമ്പോൾ അമ്മയ്ക്ക് ഒരു വിഷമം…… സത്യം പറഞ്ഞാൽ അതിനെക്കുറിച്ച് ആയിരുന്നു ഞാനും ലക്ഷ്മി അമ്മയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നത് ” അതിനു മറുപടിയൊന്നും അവരോട് ഇരുവരോടും പറയാതെ കൊണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി…. ന്യൂസ് പേപ്പർ എടുത്തുകൊണ്ടുവന്നു വീണ്ടും സിറ്റൗട്ടിലേക്ക് ഇരുന്നു…. എല്ലാം ഒന്ന് ഓടിച്ചു വായിച്ച ശേഷം അകത്തേക്ക് ചെന്നു.. അമ്മ എടുത്തു വെച്ച ചായയും എടുത്തു കൊണ്ട് നേരെ മുകളിലേക്ക് പോയി അപ്പോളും കാർത്തു അവിടെ സുഖനിദ്രയിൽ ആയിരുന്നു… ടി……… അവന്റെ വിളിയോച്ച,കേട്ടിട്ടും അവൾ അറിഞ്ഞില്ല…. ധരൻ ചെന്ന് അവളെ കുലുക്കി വിളിച്ചു…..

അപ്പോഴേക്കും അവൾ ഇരു കൈകളും മേൽപ്പോട്ട് ഉയർത്തി,ഒന്ന് മേല്പോട്ട് ഉയർന്നു നിവർന്നു… കണ്ണു തുറന്നു നോക്കിയതും ധരനെ…. ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് അവളെ തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു അവൻ. പെട്ടന്ന് അവൾ ചാടി എഴുനേറ്റ്.. ” എട്ടു മണിയാകുമ്പോഴാണോ നീ എന്നും ഉണരുന്നത്….” അവനത് ചോദിച്ചപ്പോഴേക്കും അവളുടെ മിഴികൾ അടുത്തുള്ള ചുവരിലെ ക്ലോക്കിലേക്ക് ആയിരുന്നു… “യ്യോ… ഇത്രയും നേരം ആയോ…” പിറുപിറുത്തുകൊണ്ട് അവൾ പുതപ്പ് ദേഹത്തുനിന്നും മാറ്റിയിട്ട്, പതിയെ എഴുന്നേറ്റ്… ധരൻ ആരെയോ ഫോൺ ചെയ്യുവാനായി മൊബൈൽ കയ്യിലെടുത്തു… കാർത്തുവിന്റെ പാദങ്ങൾ ജനാലയുടെ അരികിലേക്ക് നീങ്ങി… അവിടെ നിന്ന് നോക്കിയാൽ തന്റെ തറവാട് കാണാം….

ആരെങ്കിലും അവിടെ എത്തിയിട്ടുണ്ടോ എന്ന് അറിയുവാൻ ആയിരുന്നു അവളുടെ നീക്കം.. തലേദിവസത്തെ സംഭവവികാസങ്ങൾ ഒന്നൊന്നായി മനസ്സിലേക്ക് കടന്നു വന്നതും, അവൾക്ക് വീണ്ടും ഹൃദയം നൊന്തു. കാർത്തിക… ധരൻ വിളിച്ചപ്പോൾ അവൾ ഞെട്ടിപ്പിടിഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി… ” നീ നേരത്തെ റെഡി ആയിക്കോണം… വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ പർച്ചേസ് ചെയ്യാനായി നമുക്ക് നേരത്തെ ഇറങ്ങേണ്ടതാണ്” കാർത്തുവിന് അവനെ ദയനീയമായി ഒന്ന് നോക്കുവാൻ മാത്രമേ സാധിച്ചുള്ളൂ… ” എന്താ…. എന്തു പറ്റി… നിനക്ക് എന്തെങ്കിലും എന്നോട് പറയുവാൻ ഉണ്ടോ ” തന്റെ മുഖത്തേക്ക് ഉറ്റുനോക്കി നിൽക്കുന്നവളെ നോക്കി ധരൻ ചോദിച്ചു..

“ധരൻ…… തറവാട്ടിലേക്ക്, ഇനി തിരിച്ചു പോകുവാൻ, എനിക്ക് വിഷമം ഉണ്ട്…. നമ്മൾക്ക് ഇവിടെ താമസിച്ചാൽ പോരെ…..” വല്ലവിധേയും അവനോട് കാർത്തു പറഞ്ഞു നോക്കി.. ” അതിന് നിന്നെ അവിടെ കെട്ടിമ്മയായി വാഴിക്കുവാൻ ഒന്നുമല്ല ഞാൻ കൊണ്ടുപോകുന്നത്… നിന്റെ തന്തയും വീട്ടുകാരും ചേർന്ന് എന്നോട് ചെയ്തതിനുള്ള ഒരു മറുപടി….. അത് അവർക്ക് കൊടുക്കണം എന്ന് മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ…. ” ” ധരൻ തരുന്ന ഏത് ശിക്ഷയും അനുഭവിക്കുവാൻ ഞാൻ തയ്യാറാണ്… പക്ഷേ എന്റെ വീട്ടുകാരെ ഒന്നു ഒഴിവാക്കണം….. ഞാൻ ധരന്റെ കാലു പിടിക്കാം… അതും പറഞ്ഞുകൊണ്ട് അവൾ അവന്റെ കാൽക്കലേക്ക് വീണ് പോയിരിന്നു..….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ആമി

രുദ്ര് ഉയർന്നു പൊങ്ങിയ ദേഷ്യം കടിച്ചമർത്തി കാർത്തിയുടെ നേരെ പാഞ്ഞു.. നിലത്തു വീണു കിടക്കുന്ന അവന്റെ ഷർട്ടിൽ പിടിച്ചു ഉയർത്തി.. കാർത്തിയുടെ കണ്ണിൽ പേടിയുടെ നാമ്പുകൾ ഉണ്ടായിരുന്നു.. പക്ഷെ രുദ്ര് അത് കണ്ടില്ല.. അവന്റെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി അടിക്കുമ്പോൾ അവനെ അമ്മ പ്രസവിച്ച സമയത്തു അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയ രംഗം മനസ്സിൽ തെളിഞ്ഞു.. കണ്ണുകൾ ഇറുക്കി അടച്ചു അവൻ നിന്നു.. കാർത്തിയെ ഒരു മൂലയിലേക്ക് തള്ളി ഇട്ടു രുദ്ര് ദേഷ്യം കൊണ്ട് തല കുടഞ്ഞു.. ഈ സമയം നിലത്തു കിടന്നിരുന്ന കത്തി കാർത്തി കണ്ടു.. അവൻ പതിയെ കാൽ കൊണ്ട് വലിച്ചു നീക്കി അവന്റെ കയ്യിൽ ആക്കി..

ഒരു നിമിഷം പോലും ആലോചിക്കാതെ അവൻ രുദ്രിന് നേരെ പാഞ്ഞു.. പക്ഷെ അവൻ എത്തും മുന്നേ തന്നെ രുദ്ര് അവന്റെ കയ്യിൽ പിടിച്ചു.. കൈ പിടിച്ചു തിരിച്ചു കത്തി താഴെ വീണതും രുദ്ര് പൂർവ്വാധികം ശക്തിയോടെ കാർത്തിയുടെ വയറിൽ ചവിട്ടി.. വേദന കൊണ്ട് പുളയുന്ന അവന്റെ മുഖം കാണുന്തോറും രുദ്രിന് ദേഷ്യവും ഒപ്പം ഉള്ളിലെ സഹോദര സ്നേഹവും നിറഞ്ഞു.. ഒടുവിൽ കാർത്തിയെ പിടിച്ചു വലിച്ചു ഒരു മൂലയിൽ ഇട്ടു.. അവിടെ ഉണ്ടായിരുന്ന ഒരു വെട്ടുകല്ലിൽ രുദ്ര് ഇരുന്നു.. രുദ്ര് കുറെ നേരം കാർത്തിയെ തന്നെ നോക്കി ഇരുന്നു.. കാർത്തി വേദന കൊണ്ടു തളർന്നു പോയിരുന്നു.. അവന്റെ മുഖത്തും ദേഹത്തും രക്തം പടർന്നിരുന്നു..

എന്തിനാ ഡാ.. കൊല്ലണം എനിക്ക് നിങ്ങളെ.. സ്വത്തിനു വേണ്ടി ആയിരുന്നോ… ജനിച്ച…. അന്ന് മുതൽ.. അന്ന് മുതൽ എല്ലാവർക്കും നിങ്ങളെ ആയിരുന്നു ഇഷ്ടം.. സംസാരിക്കാൻ പാട് പെടുന്ന കാർത്തിയെ രുദ്ര് ഒരു നിമിഷം നോക്കി.. കുറച്ചു മാറി നിൽക്കുന്ന പ്രകാശിനെ നോക്കി രുദ്ര്.. പ്രകാശ് പേടിയോടെ രുദ്രിന്റെ അടുത്ത് വന്നു.. നിന്നെ കൊണ്ട് ഉള്ള ആവശ്യം കഴിഞ്ഞു.. പൊയ്ക്കോ.. രുദ്ര് പറഞ്ഞു കഴിഞ്ഞതും കാർത്തി പ്രകാശിനെ തുറിച്ചു നോക്കി.. അവൻ ഞെട്ടലോടെ രണ്ടു പേരെയും മാറി മാറി നോക്കുന്നത് കണ്ടു രുദ്ര് കാർത്തിയെ നോക്കി.. ഞാൻ നിന്നോട് എന്നും പറഞ്ഞിരുന്ന ഒരു കാര്യം ഉണ്ട് കാർത്തി..

ഞാൻ നിന്റെ ഏട്ടൻ ആണ് എല്ലാം കൊണ്ടും.. ചതിക്കുകയായിരുന്നു ലെ.. …..മോനെ… കാർത്തി പ്രകാശിനെ നോക്കി അലറി.. രുദ്ര് പ്രകാശിനോട് കണ്ണുകൾ കൊണ്ട് പോകാൻ ആംഗ്യ കാണിച്ചു.. പ്രകാശ് കാർത്തിയെ ഒന്നു നോക്കി അവിടെ നിന്നും പോയി.. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു മനുവും അങ്ങോട്ട്‌ വന്നു.. അഭിയും മനുവും കുറച്ചു മാറി നിന്നു.. അപ്പോളേക്കും കർത്തിയുടെ നോർമൽ ആയി വന്നിരുന്നു… നീ ഇതെല്ലാം എന്തിന് വേണ്ടി ചെയ്തു എന്ന് എനിക്ക് അറിയാം.. പക്ഷെ നിന്റെ മനസ്സിൽ ഉള്ളത് ഒന്നും സത്യം അല്ല.. പിന്നെ.. ചെറുപ്പം മുതൽ നിങ്ങളെ കണ്ടു പടി നിങ്ങളെ കണ്ടു പടി എന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്.. നിങ്ങൾക്ക് എല്ലാം വാങ്ങി തരും..

എനിക്കോ..നിങ്ങളോട് ഏറ്റവും കൂടുതൽ സ്നേഹം ഉണ്ടായിരുന്ന മുത്തശ്ശനെ വരെ ഞാൻ നിങ്ങളിൽ നിന്നും അകറ്റി.. ഒടുവിൽ ഞാൻ ഉറങ്ങി എന്ന് കരുതി അച്ഛനും അമ്മയും സംസാരിക്കുമ്പോൾ അവരുടെ വായിൽ നിന്നും വീണു കിട്ടിയ വാക്കുകൾ.. നിങ്ങൾ എന്റെ ആരും അല്ല.. എന്റെ ഏട്ടൻ അല്ല എന്ന് അറിഞ്ഞ നിമിഷം ഞാൻ ആനന്ദം കൊണ്ട്.. കാർത്തി പറയുന്നത് എല്ലാം കേട്ട് ഒരു വാക്ക് പോലും മിണ്ടാതെ രുദ്ര് ഇരുന്നു.. അവന്റെ ദേഷ്യം കുറയും വരെ പറയട്ടെ എന്ന് കരുതി രുദ്ര്.. പ്രണയിച്ച പെണ്ണിനെ വിളിച്ചു കൊണ്ട് വന്നു സ്വന്തം ആക്കിയപ്പോൾ അവൾക്ക് പോലും നിങ്ങളോട് ആയിരുന്നു ആരാധന..അവളും പറഞ്ഞു നിങ്ങളെ പോലെ ഒരു ഏട്ടൻ ഭാഗ്യം ആണെന്ന്..

അവിടെയും കാർത്തിക് ദേവ് തോറ്റു പോയി.. അവളെ ഒന്നു തൊടുക പോലും ചെയ്യാതെ ഞാൻ ആ ദേഷ്യം തീർത്തു.. പക്ഷെ എല്ലാവരുടെയും മുന്നിൽ ജയിക്കാൻ വേണ്ടി എനിക്ക് കിട്ടുന്ന ഷെയറിൽ സ്വന്തം ആയി ബിസിനസ് ചെയ്യണം എന്ന് കരുതിയപ്പോൾ അച്ഛൻ എല്ലാം വളർത്തു മകന് നൽകി മഹാ മനസ്കൻ ആയി.. അവിടെയും കാർത്തി തോറ്റു.. എന്നെ തോൽപ്പിക്കാൻ കിട്ടിയ വഴി ആണോ ഇത്.. അതെ.. ഗൗരിക്ക് വേദനിച്ചാൽ നിങ്ങൾക്ക് വേദനിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.. അത് കൊണ്ട് തന്നെ ആണ് അവളെ തേടി ഇറങ്ങിയത്.. നിങ്ങളുടെ മുന്നിൽ ഇട്ടു അവളെ തീർത്തിട്ട് നിങ്ങളെയും കൊല്ലാൻ ആയിരുന്നു എന്റെ ആഗ്രഹം..

ഒട്ടും കരുണ ഇല്ലാതെ അലറി പറയുന്ന കാർത്തിയെ തന്നെ രുദ്ര് നോക്കി ഇരുന്നു.. ഒരിക്കൽ പോലും കാർത്തിയെ രുദ്ര് അങ്ങനെ കണ്ടിട്ടില്ലായിരുന്നു.. ഏട്ടൻ എന്ന് പറഞ്ഞാൽ ജീവൻ ആയി കണ്ടിരുന്ന തന്റെ കാർത്തി തന്നെ ആണോ ഇതെന്ന പോലും രുദ്രിന് സംശയം ആയി.. എനിക്ക് ആറു വയസ്സ് ഉള്ളപ്പോൾ ആണ് നീ ഞങ്ങളുടെ ജീവിതത്തിൽ വരുന്നത്.. ഒരു ദിവസം സ്കൂളിൽ നിന്നും വന്ന എന്നെ കാത്തിരുന്നത് ഒരു വെള്ള തുണിയിൽ പൊതിഞ്ഞു വന്ന കണ്ണുകൾ മെല്ലെ ചിമ്മി കൈകൾ കൂട്ടി പിടിച്ചു കിടക്കുന്ന ഒരു സമ്മാനം ആയിരുന്നു.. അച്ഛൻ ഇതാണ് ദേവാ നിന്റെ അനിയൻ എന്ന് പറഞ്ഞു എന്റെ കയ്യിൽ വെക്കുന്നത് പോൽ വച്ചു തന്നു..

നിന്റെ നെറ്റിയിൽ ഞാൻ ഉമ്മ തന്നപ്പോൾ എനിക്ക് കൗതുകം മാത്രം ആയിരുന്നു.. രുദ്ര് ആരോടെന്നില്ലാതെ പറഞ്ഞു.. അഭിയും മനുവും എല്ലാം കേട്ട് മാറി നിന്നു.. കാർത്തിയുടെ മനസ്സിൽ അലിവിന്റെ കണിക പോലും ഇല്ലായിരുന്നു.. രുദ്ര് പറയുന്നത് ഒന്നും കേൾക്കാതെ അവന്റെ മനസ്സിൽ ഇരുട്ട് നിറഞ്ഞു.. ജയിക്കാൻ വേണ്ടി എന്തും ചെയ്യുമ്പോൾ അവിടെ സ്നേഹം ഇരുട്ടിൽ ആവുന്നു… പിന്നീട് എന്നും സ്കൂളിൽ നിന്നും ഓടി വരുന്നത് നിന്നെ കാണാൻ ആയിരുന്നു.. നീ വലുതായി വരുന്തോറും ഞാൻ നിന്നോട് കൂടുതൽ അടുത്തു.. നീ ചിരിക്കുന്നതും കരയുന്നതും എല്ലാം നോക്കി നിൽക്കും.. കുറച്ചു കഴിഞ്ഞു നീ എന്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങി..

നിന്നെ തോളിൽ വച്ചു ഞാൻ അമ്പലത്തിൽ ഒക്കെ പോകും.. അച്ഛനും അമ്മയും നോക്കുന്നതിനേക്കാൾ ഇഷ്ടം നിനക്ക് എന്നെ ആയിരുന്നു.. പക്ഷെ പിന്നെ പിന്നെ നീ എന്നോട് വഴക്ക് ഉണ്ടാക്കാൻ തുടങ്ങി.. ആദ്യം ഒന്നും ഞാൻ കാര്യം ആകിയില്ല.. പക്ഷെ പിന്നീട് എനിക്ക് മനസിലായി നിനക്ക് വന്ന മാറ്റങ്ങൾ.. അങ്ങനെ ഞാനും നിന്നിൽ നിന്നും വിട്ടു നിന്നു.. ഒടുവിൽ നീ ഭാമയെ ഇഷ്ടം ആണെന്ന് പറഞ്ഞു എന്നോട് വന്നു കരഞ്ഞു പറഞ്ഞപ്പോൾ അവളെ വിളിച്ചു ഇറക്കി കൊണ്ട് വന്നു നിനക്ക് സ്വന്തം ആക്കി തന്നപ്പോൾ എല്ലാം പഴയ പോലെ ആയി.. നീ എന്നോട് കൂടുതൽ അടുത്തു.. പക്ഷെ ഇതിന് എല്ലാം പുറകിൽ നീ ചരട് വലിക്കുന്നുണ്ടെന് അറിഞ്ഞപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല.. പക്ഷെ.. രുദ്ര് ഒന്നു നിർത്തി..

കാർത്തി എഴുനേൽക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു.. അവൻ എഴുന്നേറ്റു നിന്നതും രുദ്ര് എഴുനേറ്റു അവന്റെ അടുത്തേക്ക് ചുവടുകൾ വച്ചു.. എന്നെ കൊല്ലാൻ വന്നവർ പ്രകാശിന്റെ പേര് പറഞ്ഞതും ഞാൻ അവനെ പോയി കണ്ടു.. പക്ഷെ അവൻ അല്ലെന്നു മനസിലായി.. അവിടെ വച്ചു ആണ് നിന്നെ ഞാൻ നിരീക്ഷിക്കാൻ തുടങ്ങിയത്.. നീയും അരുണും തമ്മിൽ ഉള്ള ബന്ധം കൂടെ അറിഞ്ഞപ്പോൾ ഉറപ്പിച്ചു നീ ആണ് അവനെ പറഞ്ഞു വിട്ടത്.. ഉറ്റ സുഹൃത്തുക്കൾ ഈ രുദ്രിനെ കൊല്ലാൻ ഒരുമിച്ചു.. അതെ.. എനിക്ക് ജയിക്കണം.. ഒരു വട്ടം എങ്കിലും.. അച്ഛന്റെ മുന്നിൽ അമ്മയുടെ മുന്നിൽ കെട്ടിയ പെണ്ണിന്റ മുന്നിൽ എന്റെ കരിയറിൽ എല്ലാം എനിക്ക് ജയിക്കണം..

ഭാമ ഗർഭിണി ആണെന്ന് പറഞ്ഞു നീ ഡ്രാമ കളിച്ചപ്പോൾ തന്നെ ഞാൻ ഊഹിച്ചു നീ ക്ലൈമാക്സ്‌ ഉറപ്പിച്ചു എന്ന്.. നിന്നെ ഞാൻ കൊല്ലില്ല എന്ന് എന്നേക്കാൾ നന്നായി നിനക്ക് അറിയാം.. പക്ഷെ ഞാനെ കൊല്ലാതെ ഇരിക്കു.. എനിക്ക് ആളുകൾ ഉണ്ട്.. കാർത്തിയുടെ മുഖം ഭയത്താൽ വിറച്ചു.. രുദ്ര് അവനെ ഒന്നു നോക്കി തിരിഞ്ഞു നടന്നു.. അബിയുടെയും മനുവിന്റെയും അടുത്ത് എത്തിയപ്പോൾ രുദ്ര് നിന്നു.. അവരെ നോക്കാതെ തന്നെ അവൻ പറഞ്ഞു.. കഴിഞ്ഞു ഏതെങ്കിലും ഹോസ്പിറ്റലിൽ ആക്കിയേക്ക്.. അവന് ഞാൻ ആരും അല്ലെങ്കിലും എനിക്ക് കൂടെ പിറപ്പ് തന്നെ അല്ലെ.. അത് പറഞ്ഞു കൊണ്ട് നടന്നു പോകുന്ന രുദ്രിനെ വളരെ സങ്കടത്തോടെ അഭിയും മനുവും നോക്കി..

ചങ്ക് പിടയുമ്പോളും അത് മറച്ചു കൊണ്ട് ഉള്ള അവന്റെ പോക്ക് കണ്ടു അവർക്ക് പോലും മിഴികൾ നിറഞ്ഞു.. അവിടെ നിന്നും ഇറങ്ങി രുദ്ര് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.. ഗൗരിയുടെ നമ്പർ ടൈൽ ചെയ്തു.. ഞാൻ ഇപ്പൊ വരും.. വേഗം റെഡി ആയി നിൽക്ക്.. അവളുടെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ രുദ്ര് ഫോൺ വച്ചു.. പിന്നെ ഒരു പോക്ക് ആയിരുന്നു.. മുന്നിൽ മറ്റ് വണ്ടികൾ ഉണ്ടെന്നു പോലും ഓർക്കാതെ അവൻ പാഞ്ഞു.. വീട്ടിൽ പോയി ഡ്രസ്സ്‌ എല്ലാം മാറിയാണ് അവൻ ഗൗരിയെ കൂട്ടാൻ പോയത്.. കാറിൽ ആയിരുന്നു പോയത്.. അവിടെ എത്തി ഒരുപാട് നേരം ഒന്നും നിന്നില്ല..

പെട്ടന്ന് തന്നെ തിരക്ക് ഉണ്ടെന്നു പറഞ്ഞു അവർ ഇറങ്ങി.. രുദ്രിനെ തന്നെ നോക്കിയ ഗൗരിക്ക് അവന് എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളത് പോലെ തോന്നി.. ഒരുപാട് ദൂരം പോയിട്ടും രുദ്ര് അവളോട് ഒന്നും മിണ്ടിയില്ല.. അവന്റെ മുഖത്തെ ഗൗരവം കണ്ടു അവളും ഒന്നും മിണ്ടാൻ പോയില്ല.. വഴികൾ മാറി മറിയുമ്പോൾ ഗൗരി ചുറ്റും നോക്കി.. നമ്മൾ വീട്ടിലേക്ക് അല്ലെ ദേവേട്ടാ പോകുന്നെ.. രുദ്ര് മറുപടി പറഞ്ഞില്ല.. ഗൗരി അവനെ തന്നെ നോക്കി ഇരുന്നു.. ഞാൻ ചോദിച്ചത് കേട്ടില്ലേ.. നിനക്ക് എന്റെ കൂടെ വരാൻ പേടി ഉണ്ടോ.. ഗൗരി ചിരിച്ചു കൊണ്ട് അവന്റെ തോളിൽ ചാരി ഇരുന്നു.. ഈ ലോകത്തു ഏറ്റവും സുരക്ഷിതമായ ആളുടെ കൂടെ ഞാൻ ഉള്ളപ്പോൾ എവിടെ പോകാനും എനിക്ക് പേടി ഇല്ല..

അവൾ അത് പറഞ്ഞു നിർത്തിയതും രുദ്ര് കാർ പെട്ടന്ന് നിർത്തി.. അവളുടെ മുഖം കയ്യിൽ എടുത്തു അവൻ അവളെ തന്നെ നോക്കി ഇരുന്നു.. ഞാൻ എന്ത് പുണ്യം ചെയ്തിട്ട് ആണ് ഡി നിന്നെ കിട്ടിയേ.. എന്റെ ദേവേട്ടൻ ആണ് പുണ്യം.. അല്ല.. ദൈവം എനിക്ക് ഈ ജന്മം ആരെയും നൽകാതെ ജനിപ്പിച്ചത് എന്തിനാ എന്ന് അറിയോ.. ഈ ജന്മം മുഴുവൻ കിട്ടേണ്ട സ്നേഹം തരാൻ നിന്നെ ദൈവം ജനിപ്പിച്ചത് കൊണ്ട്.. എന്താ ദേവേട്ടാ.. എന്താ കണ്ണൊക്കെ നിറയുന്നെ.. ഗൗരി.. ഡി.. നമുക്ക് പോവാ.. എങ്ങോട്ട് എങ്കിലും.. ഇവിടെ നിന്നാൽ ചിലപ്പോൾ എനിക്ക്.. അവന്റെ മനസ്സിലെ സംഘർഷം അവൾക്ക് മനസ്സിലായി..

അവന്റെ മുഖം തന്റെ മാറിലേക്ക് വച്ചു അവൾ.. ഒരു പക്ഷെ അവന് ഇപ്പോൾ ആവശ്യം മൗനം ആണെന്ന് അവൾക്ക് തോന്നി.. അവനോടു ഒന്നും മിണ്ടാതെ ഗൗരി അവന്റെ മുടിയിൽ പതിയെ തലോടി കൊണ്ടിരുന്നു.. കുറച്ചു കഴിഞ്ഞു രുദ്ര് മുഖം ഉയർത്തി അവളെ നോക്കി.. നമുക്ക് ഒരു കട്ടൻ കുടിച്ചാലോ ദേവേട്ടാ.. ഗൗരി അത് പറഞ്ഞതും രുദ്ര് അവളെ നോക്കി ചിരിച്ചു കൊണ്ട് വണ്ടി എടുത്തു.. അവന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു അവർ യാത്ര തുടർന്ന്.. നേരം ഒരുപാട് ആയിരുന്നത് കൊണ്ട് കടകൾ അധികം ഇല്ലായിരുന്നു.. ഒരു ചെറിയ കടയിൽ നിർത്തി അവർ ചായ കുടിച്ചു.. അത് കഴിഞ്ഞു ഒരു വീണ്ടും യാത്ര തുടർന്നു..

എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അറിയാതെ ഒരു യാത്ര.. അവന്റെ തോളിൽ തല ചായ്ച്ചു ഉറങ്ങുന്ന അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ കാർ പതിയെ വിട്ടു.. കണ്ണിൽ സൂര്യ രശ്മികൾ പതിഞ്ഞപ്പോൾ ആണ് ഗൗരി കണ്ണുകൾ തുറന്നത്.. അവൾ കണ്ണ് തിരുമ്മി ചുറ്റും നോക്കി.. പിന്നെ രുദ്രിനെയും.. ഗൗരി.. മ്മ്.. കുറച്ചു കൂടെ കഴിഞ്ഞാൽ നമ്മൾ എത്തും.. എവിടെ.. വയനാട്.. അവിടെ എന്താ.. നമ്മൾ തിരക്കിനിടയിൽ മറന്നൊരു കാര്യം ഉണ്ട്.. എന്താ അത്.. ഹണിമൂൺ… രുദ്ര് അവളെ നോക്കി വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.. അവന്റെ കള്ളച്ചിരിയുടെ ഭംഗി നോക്കി ഒരു നിമിഷം അവളും ഇരുന്നു.. ഈ ചിരി ഈ മുഖത്തു നിന്നും മരണം വരെ മയരുത്..

പ്രണയം കൊണ്ട് തോൽപ്പിക്കുന്ന ഹൃദയം ഒരിക്കലും വേദനിക്കരുത്.. ഗൗരി മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരുന്നു.. എന്നാൽ അവന്റെ മനസ്സിലെ പ്രാർത്ഥന മറ്റൊന്നു ആയിരുന്നു.. ഈ പെണ്ണിനെ തന്നെ വരും ജന്മവും എനിക്ക് തന്നെ നൽകണേ എന്ന്.. ഒരു നോവ് പോലും നൽകാതെ പൊന്നു പോലെ കൊണ്ട് നടക്കാൻ.. അവളുടെ കുറുമ്പുകൾ വാശികൾ എല്ലാം മാത്രം സ്വന്തം ആയിരിക്കണേ എന്ന്.. ഇരുവരും മനസ്സിൽ കരുതി പരസ്പരം നോക്കി.. ആ സമയം ആ കോടകൽക്കിടയിലൂടെ ചാറിയ ആ മഴ അവരുടെ പ്രാർത്ഥന ദൈവം കെട്ടു എന്നതിനുള്ള തെളിവ് ആയിരിക്കാം.. അല്ലെങ്കിൽ ഗൗരി ദേവ് എന്നും ഒരു മഴ പോലെ മഞ്ഞിന്റെ കുളിരു പോലെ ആണെന്നും ആയിരിക്കാം… ❣️ഗൗരി ദേവ്.. അവർ ഒന്നാണ്.. പ്രണയം കൊണ്ട് കാവ്യം രചിച്ച രണ്ടു ഹൃദയങ്ങൾ.. ❣️…..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ഉല്ലാസ് ഒ എസ്

മേഘ യും വിനീതും കൂടി വന്നത് ആയിരുന്നു ശ്രീഹരി യേ കാണാനായി. “ഒരു ഒത്തു തീർപ്പ് ചർച്ചക്ക് ആണ് വന്നത് എങ്കിൽ ഇവിടെ അതിന്റ ഒന്നും അവശ്യം ഇല്ല കേട്ടോ…” വിനീതിനെ നോക്കി ശ്രീഹരി പറഞ്ഞു.. ” ഒരിക്കലും ശ്രീഹരി അങ്ങനെ വിചാരിക്കരുത്… ഞാൻ വന്നത് എന്റെ പെങ്ങൾക്ക് വേണ്ടി ശ്രീഹരിയോട് മാപ്പ് പറയുവാനാണ്… ” അത് കേട്ടതും ശ്രീഹരി അവനെ നോക്കി ഒന്ന് ചിരിച്ചു.. ” ദേവു കാർത്തികേയൻ മാഷും ആയിട്ട് സ്നേഹത്തിലായിരുന്നു…. പക്ഷേ ശ്രീഹരിയുടെ വിവാഹാലോചന വന്നതോടെ, അവൾ തനിക്ക് ഈ ബന്ധത്തിനു താല്പര്യമുണ്ടെന്ന് ഞങ്ങളോട് എല്ലാവരോടും അറിയിച്ചു…

മാഷും ആയുള്ള ഇഷ്ടമൊക്കെ അവളുടെ പ്രായത്തിന്റെ വെറുമൊരു ചാപല്യങ്ങൾ ആവും എന്നാണ് ഞങ്ങളൊക്കെ അപ്പോൾ കരുതിയത്… അവൾക്ക് മാഷിനെ കെട്ടണമെന്ന് ഒരു വാക്കു പറഞ്ഞിരുന്നുവെങ്കിൽ ഞാൻ അവരുടെ വിവാഹം നടത്തി കൊടുക്കുമായിരുന്നു… പക്ഷേ അതിനു മുന്നേ തന്നെ മാഷിന്റെ വിവാഹം ഉറപ്പിക്കുകയും അത് ഏകദേശം എല്ലാം സെറ്റ് ആകുകയും ചെയ്തു… അതുകൊണ്ട് പിനീട് അതിലേക്ക് പോവാൻ അച്ഛനും തയ്യാറായില്ല… ” ” വിനീതിന് വേറെ എന്തെങ്കിലും പറയുവാൻ ഉണ്ടോ ” “ഇല്ല….. ശ്രീഹരിയെ ഞങ്ങളെല്ലാവരും കൂടി ചതിച്ചു എന്ന് ഓർക്കരുത് ”

ഒരു കാരണവശാലും ഞാൻ അങ്ങനെ ഓർക്കില്ല …. പോരേ… ശ്രീഹരി അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു.. ” ദേവു പാവമാണ് അവളെ ഉപേക്ഷിക്കരുത്” അതും പറഞ്ഞു കൊണ്ട് വിനീത് എഴുന്നേറ്റു .. എന്നിട്ട് അവൻ സിറ്റൗട്ടിലേക്ക് പോയി. “ഏട്ടാ… ദേവു ആണെങ്കിൽ ഭക്ഷണം ഒന്നും കഴിക്കുന്നില്ല എപ്പോഴും മുറിയിൽ കയറി കതകടച്ചിരിക്കുകയാണ്… അവള് പാവാണ് ഏട്ടാ… വിനീതേട്ടൻ പറയുംപോലെ അതൊക്കെ അവളുടെ പ്രായത്തിന്റെ ആണ്… തന്നെയുമല്ല ആ മാഷിന്റെ കല്യാണം കൂടി കഴിഞ്ഞ സ്ഥിതിക്ക്…. “മേഘ…. നീ ഇന്ന് പോകുന്നുണ്ടോ… അതോ ” “എന്താ ഏട്ടാ…..”

“ഞാൻ തിരിച്ചു ബാംഗ്ലൂർ ക്ക് പോകുവാ.. പെട്ടന്ന് രണ്ട് ദിവസത്തെ ലീവ് എടുത്തു വന്നതാ…” “മ്മ് … ഏട്ടാ…. ഏട്ടൻ ഒന്നുടെ ആലോചിക്കുമൊ… താലിമാല വരെയും മേടിച്ചു വെച്ചിട്ട്… ദേവു… അവൾ എങ്ങനെ സഹിക്കും ഏട്ടാ…. അവള് പാവം ആണ്… സത്യം ആയിട്ടും….” പെട്ടന്ന് ശ്രീഹരി കൈ എടുത്തു അവളെ തടഞ്ഞു. “നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ ” “ഇല്ല ഏട്ടാ…..” . “എങ്കിൽ ശരി… എനിക്ക് ഒന്ന് ഫ്രഷ് ആവണം… പോകാൻ ധൃതി ഉണ്ട് ” മേഖ പിന്നീട് ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി പോയി. വിനീതു അപ്പോൾ അച്ഛനോടും അമ്മയോടും ഒക്കെ സംസാരിക്കുക ആയിരുന്നു.

“മോനേ… നീ പറയുന്ന ഒക്കെ ശരി ആണ്.. പക്ഷെ അവന്റെ തീരുമാനം അല്ലെ വലുത്… ഞങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശ്രീഹരി എല്ലാം തീരുമാനിക്കേണ്ടത്..” “ശരിയാണ് അച്ഛാ… ഒക്കെയും ഞങ്ങൾക്ക് അറിയാം.. എന്നാലും അച്ഛൻ ഒന്നൂടെ ഒന്ന് പറഞ്ഞു നോക്കാമോ ” “മ്മ്… പറയാം മോനേ ” അയാൾ വിനീതിനോട് പറഞ്ഞു. അതു കേട്ടതും അവനു ചെറിയൊരു ആശ്വാസം തോന്നി.. എങ്ങനെ എങ്കിലും എല്ലാം ഒന്ന് കലങ്ങി തെളിയാൻ അവൻ ഒരുപാട് പ്രാർത്ഥിച്ചു. ** പദ്മയും കാർത്തിയും കുട്ടികളും ഒക്കെ തിരിച്ചു എത്തിയപ്പോൾ സമയം 9മണി കഴിഞ്ഞിരുന്നു. ഇത്ര യും വൈകിയത് എന്തെ എന്ന് ചോദിച്ചു കൊണ്ട് മുത്തശ്ശി പദ്മയെ വഴക്ക് പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ വെറുതെ ചിരിച്ചു കാണിച്ചു കൊണ്ട് കാർത്തിയിടെ പിന്നിലായ് മറഞ്ഞു നിന്നു.. അത്താഴത്തിനായി കുറച്ചു പുഴമീനും ചിക്കനും ഒക്കെ മേടിച്ചു കൊണ്ട് വന്നിരുന്നു ഗോപിനാഥൻ.. അതെല്ലാം കറി അക്കിയും പൊരിച്ചു ഒക്കെ വെച്ചിട്ടുണ്ട് ഗിരിജ.. എല്ലാവരും കൂടി വട്ടം ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു.. കാർത്തിയും അച്ഛനും കൂടി കുറച്ചു നാട്ടു കാര്യങ്ങൾ ഒക്കെ പറഞ്ഞു ഉമ്മറത്ത് ഇരുന്നു. ഹരിക്കുട്ടന്റെയും ഭവ്യ യുടെയും ഒപ്പം പദ്മ മുറിയിൽ കിടന്നു.. ഗിരിജ വന്നു വിളിച്ചപ്പോൾ പദ്മ ചെറുതായി മയങ്ങി തുടങ്ങി. “മോളെ… പദ്മേ ” അവർ മകളുടെ തോളിൽ തട്ടി

“എഴുനേറ്റ് പോയി കാർത്തിയുടെ ഒപ്പം കിടക്കു കുട്ടി… ” “ഞാൻ ഇന്ന് ഇവിടെ കിടന്നോളാം അമ്മേ ” . അവൾ ഒന്നുടെ ചുരുണ്ടു കൂടി. “ടി പെണ്ണേ… ചുമ്മാ കളിയ്ക്കല്ലേ… പാവം ആ കൊച്ചു നിന്നെയും കാത്തു ഉറങ്ങാതെ ഇരിക്കുവാ ” അമ്മ വീണ്ടും വീണ്ടും ശാസിച്ചപ്പോൾ പദ്മ മറുത്തൊന്നും പറയാതെ എഴുനേറ്റ് തന്റെ മുറിയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ കണ്ടു ഉറങ്ങാതെ അവളെ കാത്തു ഇരിക്കുന്ന കാർത്തിയെ… “സോറി മാഷേ… ഞാൻ അവരുടെ കൂടെ കിടന്നു ഉറങ്ങി പോയി ” “ഇട്സ് ഒക്കെ പദ്മ…തനിക്ക് അവിടെ കിടക്കണം എങ്കിൽ പോയി കിടന്നോളു…” “ഹേയ് കുഴപ്പമില്ല…. അവര് ഉറങ്ങി.. ഇപ്പൊ അമ്മ ആണ് എന്നെ വിളിച്ചു ഇങ്ങോട്ട് പറഞ്ഞു അയച്ചത് ”

“ഓഹ്… അത് ശരി.. ഞാൻ കരുതി അവരെ ഒക്കെ ഉറക്കിയിട്ട് എന്റെ അരികിലേക്ക് വന്നത് ആവും എന്നു… അപ്പോൾ എനിക്ക് തെറ്റ് പറ്റി അല്ലെ ” “അയ്യോ അങ്ങനെ അല്ലന്നേ … ഞാൻ അവിടെ കിടന്ന് അവരുടെ ഒപ്പം ഉറങ്ങി പോയെന്നെ…സത്യം പറഞ്ഞാൽ ഞാൻ ഓർത്തത് ആണ് മാഷ് ഇവിടെ ഒറ്റയ്ക്ക് ആണല്ലോ എന്ന്” വളരെ നിഷ്കളങ്കതയോടെ പറയുന്നവളെ നോക്കി കാർത്തി ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് നിന്നു. “ശരി ശരി… താൻ വാ…. വന്നു കിടക്കു… കാലത്തെ പോണ്ടേ ” “മ്മ്……” അവൾ അവന്റ അരികത്തായി വന്നു കിടന്നു. മാഷിന് കിടക്കാമോ… ഇതു ഇത്തിരി ചെറിയ കട്ടിൽ ആണ്..

“എനിക്ക് കിടക്കാം…. നോ പ്രോബ്ലം….” അവൻ തന്റെ വലതു കൈ നീട്ടി വെച്ചു. പദ്മ അല്പം ചെരിഞ്ഞു അവനോട് ചേർന്ന് കിടന്നു. കാർത്തി അവളുടെ വലതു കൈ എടുത്തു തന്റെ ദേഹത്തേക്ക് വെച്ചു.. ദേ…. ഇങ്ങനെ കിടന്നോണം… എന്നും…… നിന്റെ ഈ കൈ ഇരിക്കേണ്ടത് ഇവിടെ ആണ്… കേട്ടോ… പദ്മ അവനോട് ചേർന്ന് കൊണ്ട് തന്റെ കൈ അല്പം കൂടി മുറുക്കെ പിടിച്ചു.. “അപ്പോൾ ശരി… ഉറങ്ങിക്കോ…..” അവളുടെ നെറുകയിൽ ഒന്ന് അമർത്തി ചുമ്പിച്ചു കൊണ്ട് കാർത്തി അവളെ പൊതിഞ്ഞു പിടിച്ചു. പദ്മ വേഗം തന്നെ ഉറങ്ങി പോകുകയും ചെയ്തു. . അവൻ അപ്പോൾ ഓർക്കുക ആയിരുന്നു..

തലേ ദിവസം ഉച്ചയ്ക്ക് തന്റെ ഫോണിലേക്ക് വന്ന ദേവൂന്റെ മെസ്സേജ്.. പ്രിയപ്പെട്ട കാർത്തിയേട്ടാ…. ഞാൻ ചെയ്ത തെറ്റ് ഒരുപാട് വലുത് ആണെന്ന് എനിക്ക് ബോധ്യം ആയി… ഏട്ടൻ ക്ഷമിക്കണം എന്നൊന്നും പറയാൻ പോലും ഉള്ള യോഗ്യത എനിക്ക് ഇല്ല…. പക്ഷെ എന്റെ ആ അറിവില്ലായമാ എന്നെ കൊണ്ട് എത്തിച്ചത് എന്റെ ജീവൻ വെച്ചുള്ള കളിയിൽ ആയിരുന്നു… ആഹ് അതൊക്കെ പോട്ടെ… ഏട്ടന് നല്ലൊരു ജീവിതം ഉണ്ടാവട്ടെ.. ഇനി ഏട്ടന്റെ നിഴൽ വെട്ടത്തു പോലും ദേവു വരില്ല….

പിന്നെ എനിക്ക് ഒരു കാര്യം നിശ്ചയം ആണ്, ഒരിക്കൽ പോലും എന്റെ കാർത്തിയേട്ടൻ എന്നെ മറന്നു കൊണ്ട് പദ്മയെ ഒന്ന് ചേർത്തു പിടിക്കുകയൊ ഒരു ചുംബനം പോലും കൊടുക്കുകയോ ചെയ്യില്ല എന്ന്…. ഒരിക്കലും ഒന്നാവില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ അല്ലെ പദ്മ ഏട്ടന്റെ ജീവിതത്തിലേക്ക് വന്നത്… അവളുടെ മെസ്സേജ് ഓർക്കും തോറും അവനു ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ ആയിരുന്നു.. എന്റെ പദ്മയെ ചേർത്തു പിടിക്കാനോ ചുംബിക്കാനോ എനിക്ക് ഇവള്ടെ ഔദാര്യം വേണോ….. അവളുടെ ഒരു ക്ഷമാപണം… ഒന്നൂടെ പദ്മയെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് കാർത്തിയും ഉറക്കത്തിലേക്ക് വഴുതി വീണു….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: മിത്ര വിന്ദ

ഫ്രീ അവർ കിട്ടിയപ്പോൾ ഗൗരി ഫോൺ എടുത്തു ടീച്ചറമ്മയെ വിളിച്ചു. “ഹെലോ…..അമ്മേ ” “മോളേ… നീ സ്കൂളിൽ ആണോ ” “അതേ അമ്മേ….അമ്മ എന്തെടുക്കുവാ..” “ഞാൻ വെറുതെ ഇരിക്കുവായിരുന്നു… അവിടെ എന്തൊക്കെ ഉണ്ട് മോളേ വിശേഷം…” “പ്രേത്യേകിച്ചു ഒന്നും ഇല്ലാ അമ്മേ…. അമ്മ ഇന്നലെ എന്നോട് എന്തോ ഒരു കാര്യം പറയാം എന്ന് സൂചിപ്പിച്ചല്ലോ… അതുകൊണ്ട് വിളിച്ചതാ…” “മ്മ്…. ശരിയാണ് മോളേ…. മഹി കൂടെ ഉള്ളപ്പോൾ പറഞ്ഞാൽ ശരി ആവില്ല…. അതുകൊണ്ട് ആണ് അമ്മ അങ്ങനെ പറഞ്ഞത് ” “എന്താമ്മേ കാര്യം…” “മോളേ…. നാളെ കഴിഞ്ഞു മഹിടെ പിറന്നാൾ ആണ്…

മോള് അവനെയും കൂട്ടി അമ്പലത്തിൽ ഒന്ന് പോണം ” “അയ്യോ.. അമ്മേ,,, എനിക്ക് പോവാൻ മേലാ… പീരിയഡ്സ് ആണ് ” “അതെയോ….എന്നാൽ വേണ്ട മോളേ…. അത് അമ്മ അറിഞ്ഞിരുന്നില്ല ട്ടോ ” “മ്മ്….. മഹിയേട്ടനോട്‌ പറയാം ഒന്ന് പോയി തൊഴുതു വരാൻ….” “ആഹ്…. അത് മതി ” “അമ്മേ…. മഹിയേട്ടന് പായസം ഇഷ്ടം ആണോ…” “അവനു സദ്യ യും പായസവും, ഒക്കെ ഇഷ്ടം ആണ്…. പക്ഷെ ഒരു പിറന്നാളിന പോലും അവൻ ഇവിടെ കാണില്ല… എവിടേയ്ക്ക് എങ്കിലും പോകും..” “അമ്മേ ഹിമ ചേച്ചിടെ കൈയിൽ ഒന്ന് കൊടുക്കാമോ ” പെട്ടന്ന് അവൾ ചോദിച്ചു.

“ഉവ്വ്…. കൊടുക്കാം മോളേ… ഹിമേ…… ദേ ഗൗരി ആണ് ” അമ്മ ഉറക്കെ വിളിക്കുന്നുണ്ട്. “ഹെലോ ഗൗരി….” “ചേച്ചി…. എങ്ങനെ ഉണ്ട് ഇപ്പൊൾ..” “എനിക്ക് കുറവുണ്ട് ഗൗരി… നിങ്ങടെ വിശേഷം ഒക്കെ പറയു….സുഖം ആണോ ” “സുഖം ചേച്ചി….. പ്രേത്യേ lകിച്ചു വിശേഷം ഒന്നും ഇല്ലാ……” “മ്മ്…… ഗൗരി സ്കൂളിൽ ആണോ ഇപ്പൊ ” “അതേ ചേച്ചി…” “മഹി ടെ കൂടെ പോരും അല്ലേ ” “അതേ… ഏട്ടൻ ഇവിടെ കൊണ്ട് വന്നു വിടും…” “തിരിച്ചോ…”? “ചിലപ്പോൾ ഡ്രൈവറേ അയക്കും.. അല്ലെങ്കിൽ മഹിയേട്ടൻ വരും ” “മ്മ്.. ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ എന്തായിരുന്നു…” “അത്… ഇന്ന് ഞങ്ങൾ പുറത്തു നിന്ന് ആണ് കഴിച്ചത്… നെയ് റോസ്റ്റ്….’

“ആണല്ലേ…. ഓക്കേ ഓക്കേ…” “ചേച്ചി … ബെല്ല് അടിച്ചു… ഞാൻ എന്നാൽ വെച്ചോട്ടെ ” “ഓക്കേ ടാ ബൈ…..” അവൾ കാൾ കട്ട്‌ ചെയ്തു. “സരസ്വതി അമ്മേ . ഇപ്പൊ എങ്ങനെ ഉണ്ട്…. എന്റെ ഐഡിയ ക്ലിക്ക് ആയതു കണ്ടോ…..” ഹിമ ആണെങ്കിൽ അമ്മയെ കെട്ടിപിടിച്ചു.. “എന്താ മോളേ….” അവർക്ക് കാര്യം മനസിലായില്ല. “അമ്മേ.. ഇന്ന് രണ്ടാളും കൂടി പുറത്തു നിന്ന് ആണത്രേ ഫുഡ്‌ കഴിച്ചത്… അതിന്റെ അർഥം എന്താണ്… അമ്മേടെ മകൻ ഗൗരിയെ സ്നേഹിച്ചു തുടങ്ങി എന്നല്ലേ….” അത് കേട്ടതും സരസ്വതി ടീച്ചർ ടെ മുഖം പ്രകാശിച്ചു. ” ഗുരുവായൂരപ്പാ….എന്റെ മക്കൾക്ക് സന്തോഷം വും സമാധാനവും എപ്പോളും കൊടുക്കണേ…… ” അവർ കണ്ണടച്ച് പ്രാർത്ഥിച്ചു.

“എങ്ങനെ ഉണ്ട് അമ്മേ എന്റെ ബുദ്ധി ” ഹിമ തന്റെ ടി ഷർട്ട് ന്റെ വലത് തോൾ ഉയർത്തി.. അതിനു മറുപടി ആയി അവർ ഹിമക്ക് കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു. *—-*** ഉച്ചയ്ക്ക് ലഞ്ച് കഴിച്ചിട്ട് വെറുതെ ഇരിക്കുക ആയിരുന്നു ഗൗരി… “ഈശ്വരാ… മഹിയേട്ടന്റെ പിറന്നാൾ ആണോ…. ശോ… അമ്മ യെ വിളിച്ചത് നന്നായി…… ചെറുതായ് ഒന്ന് സെലിബ്രേറ്റ് ചെയ്യണം…. പായസം ഉണ്ടാക്കാം… പാലട മതി യാകും… പിന്നെ സദ്യ…… സാധനങ്ങൾ ഒക്കെ സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞു മേടിപ്പിക്കാം…..അതാകുമ്പോൾ ഏട്ടൻ ഒന്നും അറിയില്ലലോ…മഹിയേട്ടന് ഒരു സർപ്രൈസ് ആവട്ടെ…പിന്നെ ഗിഫ്റ്റ്…..

എന്താണ് കൊടുക്കുക…. ഒരു ഷർട്ട്‌ മേടിച്ചാലോ….. അല്ലെങ്കിൽ ഒരു വാച്ച്….. പിന്നെ വേറെ എന്താണ്… അവൾ കുറെ ആലോചിച്ചു.. ശോ… അതാകെ കൺഫ്യൂഷൻ ആയല്ലോ… ഹ്മ്മ്…. ഇന്ന് ഒരു ദിവസം കൂടി ഉണ്ടല്ലോ… നാളെ എന്തെങ്കിലും മേടിക്കാം….. പക്ഷെ ഏട്ടൻ ഇല്ലതെ പുറത്തു പോവാനും പറ്റില്ല… അതും ഒരു പ്രോബ്ലം ആണല്ലോ.ഏട്ടനോട് എന്ത് പറയും…. അമ്പലത്തിൽ പോകുവാണെന്നു പറഞ്ഞാൽ മതി ആയിരുന്നു.. പക്ഷെ അപ്പോള് അല്ലേ പീരിയഡ് ആയത്….. തല പുകഞ്ഞു ആലോചിച്ചു നോക്കിയിട്ടും ഗൗരിക്ക് ഒരു ഐഡിയ കിട്ടിയില്ല.. അന്ന് വൈകുന്നേരം ഗൗരിയെ കൂട്ടാൻ മഹി ആയിരുന്നു എത്തിയത്. അവനെ കണ്ടതും ഗൗരി ടെ മുഖം വിടർന്നു.

പക്ഷെ പെട്ടന്ന് ആണ് അവള് സാന്ദ്ര യുടെ കാര്യം ഓർത്തത്. ഇത്തിരി വെയിറ്റ് ഒക്കെ ഇട്ടു കൊണ്ട് ഗൗരി കാറിലേക്ക് കയറി. മഹി വീട്ടിലേക്ക് ഉള്ള വഴിയേ തിരിയാതെ വണ്ടി തിരിച്ചു. “ഇതു എവിടേയ്ക്കാ ” അവൾക് അവനെ ചെരിഞ്ഞൊന്നു നോക്കി… “നമ്മൾക്ക് ഒന്ന് കറങ്ങിയിട്ട് വരാം ഭാര്യേ ..” സ്റ്റീറിങ് ഇൽ താളം പിടിച്ചു കൊണ്ട് മഹി മറുപടി പറഞ്ഞു… “എങ്ങോട്ടാ മഹിയേട്ടാ… പറയുന്നുണ്ടോ വേഗം ” “പറഞ്ഞില്ലെങ്കിൽ നീ എന്നെ എന്ത് ചെയ്യും….” “ദേ…. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ ” “വന്നോട്ടെ… അതിനി ഇപ്പൊ എന്താ മോളേ ” “അവൾക്ക് വേണ്ടി പാർട്ടി വെക്കുന്നുണ്ടോ…

ഇനി അവിടേക്ക് എഴുന്നള്ളിച്ചു കൊണ്ട് പോകാനാണോ നിങ്ങളുടെ പ്ലാൻ ” .. പെട്ടന്ന് ആണ് മഹിക്ക് ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞത്.. കാലത്തെ സാന്ദ്ര യോട് താൻ പറഞ്ഞത് ഇവൾ അപ്പോള് കേട്ടു.. അതാണ് ഇത്ര ദേഷ്യം.. “ഹോ…സമ്മതിച്ചു തന്നിരിക്കുന്നു കേട്ടോ….നിന്റെ ബുദ്ധി അപാരം തന്നെ….. എങ്ങനെ മനസിലായി പെണ്ണേ…..” “ദേ… മഹിയേട്ടാ… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, കണ്ടവളുമാരുടെ പാർട്ടി കൂടാൻ ഒന്നും എന്നെ കിട്ടില്ല…മര്യാദക്ക് വണ്ടി തിരിക്ക്… എനിക്ക് വീട്ടിൽപോണം…” .. “ശോ… നീ സാന്ദ്ര യെ കുറിച്ചു ഇങ്ങനെ പറയല്ലേ… അവളൊരു പാവം ആണ് കൊച്ചേ….

ഏത് സമയോം മഹേശ്വർ സാറെ എന്ന് വിളിച്ചു കൊണ്ട് പിന്നാലെ വരും…. ഒരു കഥ ഇല്ലാത്ത പെണ്ണ…..” “അത്രയ്ക്ക് സ്നേഹം ആയിരുന്ന് എങ്കിൽ കഥ ഇല്ലാത്ത പെണ്ണിനെ കെട്ടി കൂടെ പൊറുപ്പിക്കാൻ മേലാരുന്നോ ” “അത് കറക്റ്റ്… പക്ഷെ ജാതക ദോഷം… അതായിരുന്നു വില്ലൻ… ഇല്ലെങ്കിൽ ഉറപ്പായും എന്റെ സാന്ദ്ര കൊച്ചിനെ ഞാൻ കൂടെ പൊറുപ്പിച്ചേനെ….” ഒരു പ്രത്യേക ഈണത്തിൽ പറയുക ആണ് മഹി. ഗൗരി യെ പാളി ഒന്ന് നോക്കി. പെണ്ണിന്റെ മൂക്ക് ഒക്കെ ചുവന്നു വരുന്നുണ്ട് പല വിധ ഭാവങ്ങൾ മിന്നി മായുക ആണ്…. മഹി ആണെങ്കിൽ ചിരി കടിച്ചു പിടിച്ചു ഇരുന്നു.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിവേദ്യ ഉല്ലാസ്‌

പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ പ്രിയ ഒന്ന് ഞെട്ടി.. അവൾ കൈ വലിക്കുവാൻ നോക്കിയപ്പോൾ പിടുത്തം വീണ്ടും മുറുകി.. “എന്നോട് മൽപ്പിടിത്തതിന് വരുവാ… ആരാ ജയിക്കുന്നത് എന്ന് കാണണോ…”അവളുടെ കാതോരം അവൻ ചോദിച്ചു.. പ്രിയ ഒന്ന് പുളഞ്ഞു പോയി.. കുറച്ചു ബലം പ്രയോഗിച്ചു അവൾ തന്റെ കൈകൾ സ്വാതന്ത്രമാക്കി.. അപ്പോൾ ആണ് അവൻ കണ്ടത് ബെഡിൽ ഇരിക്കുന്ന ഒരു പഴയ ഫോട്ടോ.. അവൻ അത് എടുത്തു നോക്കി.. ഒരു അച്ഛനും അമ്മയും… അച്ഛന്റെ കൈയിൽ ഒരു കുഞ്ഞ് കുട്ടിയും ആയിരുന്നു.. അവൻ അതിലേക്ക് സൂക്ഷിച്ചു നോക്കി.. “എന്റെ .. എന്റെ അച്ഛനും അമ്മയും ആണ് ഏട്ടാ…. എനിക്ക് ഓർമ്മിക്കാൻ ഇത് മാത്രമേ ബാക്കി ഒള്ളു..

അത് പറഞ്ഞു കൊണ്ട് അവൾ തേങ്ങി.. ഒരു കുഞ്ഞ് നോവ് വന്നു തന്നെയും മൂടുന്നത് പോലെ അവനു തോന്നി.. അവൻ മെല്ലെ എഴുനേറ്റ്.. അവൾക്കരികിലേക്ക് വന്നു. അവൾ ഒരുപാട് സങ്കടത്തിൽ ആണ് എന്ന് അവനു അറിയാം.. അവൻ അവളുടെ ഇരു തോളിലും പിടിച്ചു… “പ്രിയാ…..” പതിഞ്ഞ ശബ്ദത്തിൽ അവൻ അവളെ വിളിച്ചു.. “നീ ഒരുപാട് വേദനിച്ചിട്ടുണ്ട്…. ഒരുപാട് അനുഭവിച്ചിട്ടുണ്ട്… നിന്റെ കരച്ചിൽ ചീളുകൾ പതിഞ്ഞ മുറി ആണ് ഇത്… എനിക്ക് അറിയാം… എല്ലാം…. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന വേദന…എല്ലാവരാലും ഒഴിവാക്കപ്പെട്ട സങ്കടം….

അത് ഒക്കെ എത്രത്തോളം വലുത് ആണ് എന്ന് ഊഹിക്കാം…ഒരേ പ്രായത്തിൽ ഉള്ളവർ സന്തോഷത്തോടെ ഇവിടെ കഴിയുമ്പോൾ നീ മാത്രം….. അതു പറഞ്ഞതും അവന്റെ ശബ്ദം ഇടറി… പക്ഷേ… പക്ഷെ… പ്രിയ… ഒരു കാര്യം… ഒരൊറ്റ കാര്യം ഞാൻ പറയാം,, നീ ഇപ്പോൾ തനിച്ചല്ല, ഈ താലി അണിയിച്ച നിമിഷം മുതൽ എന്റെ ശ്വാസം അണയുന്നത് വരെ നിന്റെ ഒപ്പം ഈ ഞാൻ ഉണ്ടാവും….നിന്റെ എല്ലാ സുഖവും സന്തോഷവും അത് എനിക്ക് കൂടി അവകാശപ്പെട്ടത് ആണ്. എന്റെ നല്ലപ്പാതി ആയി എന്റെ മക്കളുടെ അമ്മയായി നീ എന്നും കാണും എന്റെ വാമഭാഗത്തു… അവൻ അത് പറയുകയും പ്രിയ അവന്റെ നെഞ്ചിലേക്ക് വീണു… അവനെ ഇറുകെ പുണർന്നു കൊണ്ട് അവൾ പൊട്ടി കരഞ്ഞു….

സങ്കടം ഒരു പേമാരിയായി പെയ്തിറങ്ങി… ഒടുവിൽ നിരഞ്ജന്റെ നാവിൽ നിന്നും അവൾ അറിഞ്ഞിരിക്കുന്നു അവനു ഒരിക്കലും.. ഒരിക്കലും അവളെ പിരിയാൻ സാധിക്കില്ല എന്ന്… അവന്റെ ജീവത്മാവ് ലയിച്ചിരിക്കുന്നത് അവളിൽ ആണ്ന്നു… മെല്ലെ അവന്റെ കൈകളും അവളെ പുണർന്നു…. അവന്റെ ഹൃദയ താളം അവൾ കേൾക്കുക ആണ്… അതിൽ പ്രിയ എന്നൊരു നാമം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു.. ഒരുപാട് സമയം രണ്ടുപേരും ആ നിൽപ്പ് നിന്ന്.. കുറച്ചു കഴിഞ്ഞതും അവൻ പ്രിയയെ മെല്ലെ തന്നിൽ നിന്നു അടർത്തി. “ദേ പെണ്ണെ… നേരം വെളുക്കാറായി.. ഇങ്ങനെ നിന്നാൽ മതിയോ… കിടക്കേണ്ടേ….” അവൻ ഒന്ന് മൂരി നിവർന്നു.. പ്രിയ അല്പം ജാള്യതയോടെ അവ്നിൽ നിന്നു മാറി..

“ഹോ… അപ്പോളേക്കും എന്റെ പ്രിയ കുട്ടിക്ക് നാണം വന്നോ… ഇങ്ങനെ പോയാൽ ഞാൻ എന്ത് ചെയ്യുമോ….”അവൻ ഒന്നുകൂടി അവളെ പുണരാൻ തുടങ്ങിയതും പ്രിയ അവനെ തള്ളി മാറ്റി.. പെട്ടന്ന് അവൻ കട്ടിലിലേക്ക് വീണു പോയി.. “ടി പെണ്ണെ… നിനക്കിട്ടു ഞാൻ…”അവൻ അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു. “ഏട്ടാ.. രണ്ടാളും കൂടി കിടന്നാൽ ഈ കട്ടിൽ ഒടിയും.. ഇത് ഒരുപാട് പഴയതു ആണ്…അതുകൊണ്ട് ഏട്ടൻ ഇവിടെ കിടന്നോളു.. ഞാൻ തറയിൽ കിടക്കാം ” “No.. No… ഇന്ന് മുതൽ നമ്മൾ രണ്ടാളും ഒരുമിച്ചു മാത്രം…..” “ശോ… ഏട്ടാ അങ്ങനെ പറഞ്ഞാൽ ഇപ്പോൾ എന്താ ചെയ്ക… ഇന്ന് ഒരു ദിവസത്തേക്ക്….” “No പ്രിയ… No എസ്ക്യൂസ്‌….”

“എങ്കിൽ ഏട്ടൻ വാ.. നമ്മൾക്ക് അപ്പുറത്തെ റൂമിൽ പോകാം…” “ഹേയ് .. No… ഇന്ന് ഇവിടെ മതി… എന്റെ പ്രിയകുട്ടീടെ റൂമിൽ….” “എങ്കിൽ നമ്മൾക്ക് രണ്ടാൾക്കും ഇവിടെ കിടക്കാം… അതെ നടക്കൂ…”അവൾ തറയിലേക്ക് ബെഡ് എടുത്തു ഇട്ടു… എന്നിട്ട് ഷീറ്റ് വിരിച്ചു.. അങ്ങനെ രണ്ടാളും കൂടെ ഒരുമിച്ചു കിടന്നു.. നിരഞ്ജൻ അവനെ വലത് കരം നീട്ടി… എന്നിട്ട് പ്രിയയെ നോക്കി… അവൾക്ക് ഒന്നും മനസിലായില്ല… “ദേ പെണ്ണെ… ഇന്ന് മുതൽ ഇവിടെ ആണ് നിന്റെ സ്ഥാനo… വരൂ ഇങ്ങോട്ട് “അവൻ അതു പറയുകയും അവൾ നാണത്താൽ ചിരിച്ചു.. അവൻ പെട്ടന്ന് അവളെ വലം കൈയാൽ തന്നിലേക്ക് വലിച്ചു അടുപ്പിച്ചു…

എന്നിട്ട് അവനോട് ചേർത്തു കിടത്തി… മെല്ലെ അവളുടെ നെറുകയിൽ ചുമ്പിച്ചു… അവളുടെ മിഴികൾ കൂമ്പി പോയി… “മ്മ് ഇപ്പോൾ ഇത്രയും മതി.. ബാക്കി ഒക്കെ നമ്മൾക്ക് തിരികെ പോയിട്ട്….” അവൻ അതു പറഞ്ഞതും പ്രിയ മിഴികൾ ഇറുക്കെ പൂട്ടി… നിന്റെ മിഴികൾ ഇനി നിറയരുത് പ്രിയ… അത് മാത്രം എനിക്ക് സഹിക്കാൻ ആവില്ല…. നിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം അസ്തമിച്ചു പോയി എന്ന് നീ ഓർക്കേണ്ട….. ഏട്ടാ…. മതി… ഇനി ഒന്നും പറയണ്ട….ഉറങ്ങിക്കോളു…അവൾ മെല്ലെ അവന്റെ തോളിൽ താളം പിടിച്ചു കിടന്നു… നിരഞ്ജൻ അവളെ ഒന്ന് കൂടി കണ്ണു ചിമ്മി കാണിച്ചു. അവളെ കൂടുതൽ തന്നിലേക്ക് ചേർത്തുപിടിച്ചു കൊണ്ട് ആണ് അവൻ ഉറങ്ങിയത്. പ്രിയ ഉണർന്നപ്പോൾ സഹായത്തിനായി വരുന്ന ചേച്ചി വന്നിരുന്നു..

അവര് കാലത്തെ തന്നെ മുറ്റം എല്ലാം അടിച്ചു വാരിയിട്ട് അടുക്കള പണിക്കായി കയറിയിരുന്നു.. പ്രിയ ചെന്നപ്പോൾ അവർ സാമ്പാറിനുള്ള കഷണങ്ങൾ എല്ലാം നുറുക്കുക ആയിരുന്നു. ഇഡലി അടുപ്പത്തു ഇരുന്നു വേവുന്നു “ചേച്ചി… ഞാനും സഹായിക്കാം…” “വേണ്ട കുഞ്ഞേ… ഞാൻ ചെയ്തോളാം… കുഞ്ഞ് ഇവിടെ ഇരിക്കു. എത്ര നാൾ ആയി കണ്ടിട്ട്..” പക്ഷെ പ്രിയ അവര് പറയുന്നത് ഒന്നും കേട്ടില്ല… സാമ്പാറിന് വറുത്തു അരയ്ക്കാനുള്ള നാളികേരം ചിരകനായി തുടങ്ങുക ആണ് അവൾ.. “ചേച്ചി…. ചേച്ചി ഇവിടെ ഇരിക്ക്… എന്നിട്ട് വിശേഷം ഒക്കെ പറയു…” “ഓഹ്… ഞാൻ എന്നത് പറയാൻ ആണ് കുഞ്ഞേ… ഇങ്ങനൊക്ക അങ്ങ് പോകുന്നു… മീരയ്ക്ക് വയ്യണ്ടപ്പോൾ ദേവൻ ആണെങ്കിൽ എന്നെ വന്നു വിളിച്ചു. കുറച്ചു ദിവസത്തേക്ക് ഇവിടെ വന്നു നിൽക്കാൻ പറഞ്ഞു. അങ്ങനെ വന്നത് ആണ് ഞാൻ… എനിക്കും വയ്യ കുഞ്ഞേ… സന്ധി വാതം ആണ്…” അവര് അങ്ങനെ തന്റെ ആകുലതകൾ ഒക്കെ വിവരിക്കുക ആണ്..……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിവേദ്യ ഉല്ലാസ്‌

പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ പ്രിയ ഒന്ന് ഞെട്ടി.. അവൾ കൈ വലിക്കുവാൻ നോക്കിയപ്പോൾ പിടുത്തം വീണ്ടും മുറുകി.. “എന്നോട് മൽപ്പിടിത്തതിന് വരുവാ… ആരാ ജയിക്കുന്നത് എന്ന് കാണണോ…”അവളുടെ കാതോരം അവൻ ചോദിച്ചു.. പ്രിയ ഒന്ന് പുളഞ്ഞു പോയി.. കുറച്ചു ബലം പ്രയോഗിച്ചു അവൾ തന്റെ കൈകൾ സ്വാതന്ത്രമാക്കി.. അപ്പോൾ ആണ് അവൻ കണ്ടത് ബെഡിൽ ഇരിക്കുന്ന ഒരു പഴയ ഫോട്ടോ.. അവൻ അത് എടുത്തു നോക്കി.. ഒരു അച്ഛനും അമ്മയും… അച്ഛന്റെ കൈയിൽ ഒരു കുഞ്ഞ് കുട്ടിയും ആയിരുന്നു.. അവൻ അതിലേക്ക് സൂക്ഷിച്ചു നോക്കി..

“എന്റെ .. എന്റെ അച്ഛനും അമ്മയും ആണ് ഏട്ടാ…. എനിക്ക് ഓർമ്മിക്കാൻ ഇത് മാത്രമേ ബാക്കി ഒള്ളു..അത് പറഞ്ഞു കൊണ്ട് അവൾ തേങ്ങി.. ഒരു കുഞ്ഞ് നോവ് വന്നു തന്നെയും മൂടുന്നത് പോലെ അവനു തോന്നി.. അവൻ മെല്ലെ എഴുനേറ്റ്.. അവൾക്കരികിലേക്ക് വന്നു. അവൾ ഒരുപാട് സങ്കടത്തിൽ ആണ് എന്ന് അവനു അറിയാം.. അവൻ അവളുടെ ഇരു തോളിലും പിടിച്ചു… “പ്രിയാ…..” പതിഞ്ഞ ശബ്ദത്തിൽ അവൻ അവളെ വിളിച്ചു.. “നീ ഒരുപാട് വേദനിച്ചിട്ടുണ്ട്…. ഒരുപാട് അനുഭവിച്ചിട്ടുണ്ട്… നിന്റെ കരച്ചിൽ ചീളുകൾ പതിഞ്ഞ മുറി ആണ് ഇത്… എനിക്ക് അറിയാം…

എല്ലാം…. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന വേദന…എല്ലാവരാലും ഒഴിവാക്കപ്പെട്ട സങ്കടം…. അത് ഒക്കെ എത്രത്തോളം വലുത് ആണ് എന്ന് ഊഹിക്കാം…ഒരേ പ്രായത്തിൽ ഉള്ളവർ സന്തോഷത്തോടെ ഇവിടെ കഴിയുമ്പോൾ നീ മാത്രം….. അതു പറഞ്ഞതും അവന്റെ ശബ്ദം ഇടറി… പക്ഷേ… പക്ഷെ… പ്രിയ… ഒരു കാര്യം… ഒരൊറ്റ കാര്യം ഞാൻ പറയാം,, നീ ഇപ്പോൾ തനിച്ചല്ല, ഈ താലി അണിയിച്ച നിമിഷം മുതൽ എന്റെ ശ്വാസം അണയുന്നത് വരെ നിന്റെ ഒപ്പം ഈ ഞാൻ ഉണ്ടാവും….നിന്റെ എല്ലാ സുഖവും സന്തോഷവും അത് എനിക്ക് കൂടി അവകാശപ്പെട്ടത് ആണ്. എന്റെ നല്ലപ്പാതി ആയി എന്റെ മക്കളുടെ അമ്മയായി നീ എന്നും കാണും എന്റെ വാമഭാഗത്തു…

അവൻ അത് പറയുകയും പ്രിയ അവന്റെ നെഞ്ചിലേക്ക് വീണു… അവനെ ഇറുകെ പുണർന്നു കൊണ്ട് അവൾ പൊട്ടി കരഞ്ഞു…. സങ്കടം ഒരു പേമാരിയായി പെയ്തിറങ്ങി… ഒടുവിൽ നിരഞ്ജന്റെ നാവിൽ നിന്നും അവൾ അറിഞ്ഞിരിക്കുന്നു അവനു ഒരിക്കലും.. ഒരിക്കലും അവളെ പിരിയാൻ സാധിക്കില്ല എന്ന്… അവന്റെ ജീവത്മാവ് ലയിച്ചിരിക്കുന്നത് അവളിൽ ആണ്ന്നു… മെല്ലെ അവന്റെ കൈകളും അവളെ പുണർന്നു…. അവന്റെ ഹൃദയ താളം അവൾ കേൾക്കുക ആണ്… അതിൽ പ്രിയ എന്നൊരു നാമം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു.. ഒരുപാട് സമയം രണ്ടുപേരും ആ നിൽപ്പ് നിന്ന്.. കുറച്ചു കഴിഞ്ഞതും അവൻ പ്രിയയെ മെല്ലെ തന്നിൽ നിന്നു അടർത്തി. “ദേ പെണ്ണെ… നേരം വെളുക്കാറായി.. ഇങ്ങനെ നിന്നാൽ മതിയോ… കിടക്കേണ്ടേ….” അവൻ ഒന്ന് മൂരി നിവർന്നു..

പ്രിയ അല്പം ജാള്യതയോടെ അവ്നിൽ നിന്നു മാറി.. “ഹോ… അപ്പോളേക്കും എന്റെ പ്രിയ കുട്ടിക്ക് നാണം വന്നോ… ഇങ്ങനെ പോയാൽ ഞാൻ എന്ത് ചെയ്യുമോ….”അവൻ ഒന്നുകൂടി അവളെ പുണരാൻ തുടങ്ങിയതും പ്രിയ അവനെ തള്ളി മാറ്റി.. പെട്ടന്ന് അവൻ കട്ടിലിലേക്ക് വീണു പോയി.. “ടി പെണ്ണെ… നിനക്കിട്ടു ഞാൻ…”അവൻ അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു. “ഏട്ടാ.. രണ്ടാളും കൂടി കിടന്നാൽ ഈ കട്ടിൽ ഒടിയും.. ഇത് ഒരുപാട് പഴയതു ആണ്…അതുകൊണ്ട് ഏട്ടൻ ഇവിടെ കിടന്നോളു.. ഞാൻ തറയിൽ കിടക്കാം ” “No.. No… ഇന്ന് മുതൽ നമ്മൾ രണ്ടാളും ഒരുമിച്ചു മാത്രം…..” “ശോ… ഏട്ടാ അങ്ങനെ പറഞ്ഞാൽ ഇപ്പോൾ എന്താ ചെയ്ക… ഇന്ന് ഒരു ദിവസത്തേക്ക്….”

“No പ്രിയ… No എസ്ക്യൂസ്‌….” “എങ്കിൽ ഏട്ടൻ വാ.. നമ്മൾക്ക് അപ്പുറത്തെ റൂമിൽ പോകാം…” “ഹേയ് .. No… ഇന്ന് ഇവിടെ മതി… എന്റെ പ്രിയകുട്ടീടെ റൂമിൽ….” “എങ്കിൽ നമ്മൾക്ക് രണ്ടാൾക്കും ഇവിടെ കിടക്കാം… അതെ നടക്കൂ…”അവൾ തറയിലേക്ക് ബെഡ് എടുത്തു ഇട്ടു… എന്നിട്ട് ഷീറ്റ് വിരിച്ചു.. അങ്ങനെ രണ്ടാളും കൂടെ ഒരുമിച്ചു കിടന്നു.. നിരഞ്ജൻ അവനെ വലത് കരം നീട്ടി… എന്നിട്ട് പ്രിയയെ നോക്കി… അവൾക്ക് ഒന്നും മനസിലായില്ല… “ദേ പെണ്ണെ… ഇന്ന് മുതൽ ഇവിടെ ആണ് നിന്റെ സ്ഥാനo… വരൂ ഇങ്ങോട്ട് “അവൻ അതു പറയുകയും അവൾ നാണത്താൽ ചിരിച്ചു.. അവൻ പെട്ടന്ന് അവളെ വലം കൈയാൽ തന്നിലേക്ക് വലിച്ചു അടുപ്പിച്ചു…

എന്നിട്ട് അവനോട് ചേർത്തു കിടത്തി… മെല്ലെ അവളുടെ നെറുകയിൽ ചുമ്പിച്ചു… അവളുടെ മിഴികൾ കൂമ്പി പോയി… “മ്മ് ഇപ്പോൾ ഇത്രയും മതി.. ബാക്കി ഒക്കെ നമ്മൾക്ക് തിരികെ പോയിട്ട്….” അവൻ അതു പറഞ്ഞതും പ്രിയ മിഴികൾ ഇറുക്കെ പൂട്ടി… നിന്റെ മിഴികൾ ഇനി നിറയരുത് പ്രിയ… അത് മാത്രം എനിക്ക് സഹിക്കാൻ ആവില്ല…. നിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം അസ്തമിച്ചു പോയി എന്ന് നീ ഓർക്കേണ്ട….. ഏട്ടാ…. മതി… ഇനി ഒന്നും പറയണ്ട….ഉറങ്ങിക്കോളു…അവൾ മെല്ലെ അവന്റെ തോളിൽ താളം പിടിച്ചു കിടന്നു… നിരഞ്ജൻ അവളെ ഒന്ന് കൂടി കണ്ണു ചിമ്മി കാണിച്ചു. അവളെ കൂടുതൽ തന്നിലേക്ക് ചേർത്തുപിടിച്ചു കൊണ്ട് ആണ് അവൻ ഉറങ്ങിയത്.

പ്രിയ ഉണർന്നപ്പോൾ സഹായത്തിനായി വരുന്ന ചേച്ചി വന്നിരുന്നു.. അവര് കാലത്തെ തന്നെ മുറ്റം എല്ലാം അടിച്ചു വാരിയിട്ട് അടുക്കള പണിക്കായി കയറിയിരുന്നു.. പ്രിയ ചെന്നപ്പോൾ അവർ സാമ്പാറിനുള്ള കഷണങ്ങൾ എല്ലാം നുറുക്കുക ആയിരുന്നു. ഇഡലി അടുപ്പത്തു ഇരുന്നു വേവുന്നു “ചേച്ചി… ഞാനും സഹായിക്കാം…” “വേണ്ട കുഞ്ഞേ… ഞാൻ ചെയ്തോളാം… കുഞ്ഞ് ഇവിടെ ഇരിക്കു. എത്ര നാൾ ആയി കണ്ടിട്ട്..” പക്ഷെ പ്രിയ അവര് പറയുന്നത് ഒന്നും കേട്ടില്ല…

സാമ്പാറിന് വറുത്തു അരയ്ക്കാനുള്ള നാളികേരം ചിരകനായി തുടങ്ങുക ആണ് അവൾ.. “ചേച്ചി…. ചേച്ചി ഇവിടെ ഇരിക്ക്… എന്നിട്ട് വിശേഷം ഒക്കെ പറയു…” “ഓഹ്… ഞാൻ എന്നത് പറയാൻ ആണ് കുഞ്ഞേ… ഇങ്ങനൊക്ക അങ്ങ് പോകുന്നു… മീരയ്ക്ക് വയ്യണ്ടപ്പോൾ ദേവൻ ആണെങ്കിൽ എന്നെ വന്നു വിളിച്ചു. കുറച്ചു ദിവസത്തേക്ക് ഇവിടെ വന്നു നിൽക്കാൻ പറഞ്ഞു. അങ്ങനെ വന്നത് ആണ് ഞാൻ… എനിക്കും വയ്യ കുഞ്ഞേ… സന്ധി വാതം ആണ്…” അവര് അങ്ങനെ തന്റെ ആകുലതകൾ ഒക്കെ വിവരിക്കുക ആണ്..……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ഉല്ലാസ് ഒ എസ്

ദേവു ചെന്നപ്പോൾ കണ്ടു ബസ് സ്റ്റാൻഡിന്റെ അടുത്തായി കിടക്കുന്ന ശ്രീഹരിയുടെ കാറ്‌. അവൾ അവന്റെ അടുത്തേക്ക് വേഗം ചെന്നു. “ശ്രീയേട്ടാ… ഒരുപാട് നേരം ആയൊ വന്നിട്ട് ” “ഹമ്… ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു..” “ഭയങ്കര സർപ്രൈസ് ആയി പോയല്ലോ…. ഞാൻ ആണെങ്കിൽ ഇന്നലെ യും കൂടി ഓർത്തതെ ഒള്ളു ഏട്ടൻ ഒന്ന് വന്നിരുന്നു എങ്കിൽ എന്ന് ” “നീ വാ… നമ്മൾക്ക് എവിടെ എങ്കിലും പോയി കോഫി കുടിക്കാം ” അവൾ അവന്റെ ഒപ്പം വണ്ടിയിലേക് കയറി. “ഇവിടെ എവിടാ ഏറ്റവും നല്ല ഫുഡ്‌ കിട്ടുന്നത് എന്ന് നോക്കട്ടെ “എന്ന് പറഞ്ഞു കൊണ്ട് അവൻ റെസ്റ്റോറന്റ് ന്റെ പേരുകൾ സെർച്ച്‌ ചെയ്തു. “മ്മ്മ്… ഇവിടേക്ക് പോകാം ” അവൻ ഫോൺ അവളുടെ നേർക്ക് നീട്ടി.

“യ്യോ…. Rainbow യിലോ.. അത് ഫൈവ് സ്റ്റാർ ഹോട്ടൽ അല്ലെ… വെറുതെ ഒരു കോഫി കുടിക്കാൻ അവിടെ വരെ പോകാനോ ” “മ്മ്… അതിനെന്താ.. നീ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ എന്നോട് സ്റ്റാർ ഹോട്ടൽസ് il ഒന്നും കെട്ടിയിട്ടില്ല എന്ന്.. അതുകൊണ്ട് ഇന്ന് നമ്മൾക്ക് അവിടെ കൂടാം.. എന്തെ ” അതു കേട്ടതും ഗൗരിക്ക് സന്തോഷം ആയി .. “എന്നാൽ നമ്മൾക്ക് പോകാം ശ്രീയേട്ടാ… ഞാൻ റെഡി ആണ് ” ആഹ്ലാദത്തോടെ പറയുന്നവളെ ഒരു നിമിഷം ശ്രീഹരി പാളി നോക്കി. പിന്നീട് അവൻ വണ്ടി മുന്നോട്ട് എടുത്തു. “ദേവു… ഇന്ന് നമ്മൾക്ക് അടിച്ചു പൊളിക്കാം കേട്ടോ ” “മ്മ്… ഒക്കെ….” രണ്ടാളും കൂടി ഒരുപാട് വിശേഷം ഒക്കെ പറഞ്ഞു കൊണ്ട് ആയിരുന്നു യാത്ര… കുറച്ചു ദൂരം ചെന്നതും ശ്രീ ഒരു മെഡിക്കൽ ഷോപ്പിൽ കയറി. “എന്ത് പറ്റി ഏട്ടാ…”

“ഹേയ് ഒന്നുല്ല… ഇപ്പൊ വരാം… ഒരു ചെറിയ സർപ്രൈസ് ഉണ്ട് ” .. അവൻ വേഗം കടയിലേക്ക് കയറി പോയി. തിരികെ വന്നു വണ്ടിയിൽ കയറുമ്പോൾ അവൻ താൻ മേടിച്ച കവർ അവൾക്ക് കൊടുത്തു. “ഇതെന്താ…” “തുറന്നു നോക്കെടി പെണ്ണേ ” കവർ തുറന്നതും അവൾ നാണത്തോടെ അവനെ നോക്കി. “ഒരു മുൻകരുതൽ എടുക്കാനാ…. ദേവൂന് എന്തെങ്കിലും താല്പര്യക്കുറവ് ഉണ്ടോ ” “ശോ… ഈ ശ്രീയേട്ടന്റെ ഒരു കാര്യം.. എന്നോട് ഇങ്ങനെ ഒന്നും ചോദിക്കല്ലേ.. എനിക്ക് നാണം വരും ” അവന്റെ ഇടതു തുടയിലേക്ക് ഒരു അടി കൊടുത്തിട്ട് അവൾ പറഞ്ഞു.. “ഓഹ് പിന്നെ… ഒരു നാണക്കാരി വന്നേക്കുന്നു… വേറെ ആരും അല്ലാലോ… കല്യാണം കഴിക്കാൻ പോകുന്ന ആൾ അല്ലെ….” .. “അല്ലെന്നു ഞാൻ പറഞ്ഞോ ഏട്ടാ ” ദേവു അവനെ നോക്കി “മ്മ്… ഞാൻ വെറുതെ മേടിച്ചതാ.. സാരമില്ല നീ അതു ആ ഗ്ലാസ്‌ താഴ്ത്തിയിട്ട് പുറത്തേക്ക് കളഞ്ഞേക്ക്..

നിനക്ക് ഇഷ്ടം ഇല്ലാത്തത് ഒന്നും ഞാൻ ചെയ്യൂല്ല… ഉറപ്പ് ” അവൻ പറഞ്ഞു. “അത് കളയൂ പെണ്ണേ….” “വേണ്ട…..” “ങ്ങേ….” ശ്രീ അന്തിച്ചു പോയി. “ശ്രീയേട്ടന് ഇഷ്ടം ആണെങ്കിൽ എനിക്കും സമ്മതം ആണ്….” ദേവു പറഞ്ഞതും ശ്രീയുടെ മുഖം വലിഞ്ഞു മുറുകി. അവൻ ചുണ്ടിൽ ഒരു കള്ളച്ചിരി വരുത്തി അവളെ നോക്കി. Rainbow എന്നു തങ്കലിപി കളിൽ എഴുതിയ ഹോട്ടലിന് മുന്നിൽ വണ്ടി വന്നു നിന്നു. നേരത്തെ ബുക്ക്‌ ചെയ്തിട്ട് ഉണ്ട് .. റിസപ്ഷനിൽ ചെന്നു കൊണ്ട് അവൻ പറഞ്ഞു.. ദേവു കേൾക്കാതെ. അവൻ നോക്കിയപ്പോൾ വലിയ പത്രാസിൽ ഞെളിഞ്ഞു നിന്നു എല്ലാം വീക്ഷിക്കുന്ന ദേവൂനെ ആണ് കണ്ടത്.. അവളെയും കൂട്ടി ശ്രീഹരി റൂമിലേക്ക് പോയി..

ശീതികരിച്ച ആ റൂമും അവിടുത്തെ സെറ്റ് അപ്പും ഒക്കെ കണ്ടപ്പോൾ ദേവു അഹങ്കാരം കൊണ്ട് പുളഞ്ഞു. കാർത്തിയെ കുറിച്ചു ഉള്ള ഓർമ്മകൾ ലെവ ലേശം പോലും അവളിലേക്ക് വന്നിരുന്നില്ല… “ദേവു…. ഇങ്ങോട്ട് വാടോ. ഇവിടെ ഇരിക്ക്…” ബെഡിലേക്ക് ഇരുന്ന് കൊണ്ട് ശ്രീ അവളെ വിളിച്ചു. അവൾ അവന്റെ അടുത്തേക്ക് ചെന്നു. “ദേവു… നിനക്ക് വിശക്കുന്നുണ്ടോ ” “എനിക്ക് ഒന്നും വേണ്ട ശ്രീയേട്ടാ.. ഇവിടെ ഇങ്ങനെ ഇരുന്നാൽ മതി… എന്ത് രസം ആണ് അല്ലെ…. ദേ അവിടെ നിന്നു നോക്കുമ്പോൾ ഈ സിറ്റി മുഴുവനും കാണാല്ലോ… അമേസിങ് ” അവൾ വാചാല ആയി. ശ്രീഹരി അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു. “എന്റെ ശ്രീയേട്ടാ ഇങ്ങനെ എന്നെ നോക്കരുതേ . എന്റെ കണ്ട്രോൾ പോകും കേട്ടോ ”

അവന്റ കൈ തണ്ടയിൽ അടിച്ചു കൊണ്ട് അവൾ ശ്രീഹരിയെ നോക്കി പറഞ്ഞു. “പിന്നേ……. നിന്റെ കണ്ട്രോൾ പോയാൽ അങ്ങ് പോട്ടെ…” അവൻ വീണ്ടും നോക്കിയതും അവൾ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു. അവനും അവളെ ഇരു കരങ്ങൾ കൊണ്ടും പുൽകി.. “ദേവു….” “എന്താ ശ്രീയേട്ടാ ” “നീ ഇതിനു മുന്നേ ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ ” അവന്റ പെട്ടന്ന് ഉള്ള ചോദ്യത്തിൽ അവൾ ഒന്ന് പതറി. “നീ എന്താ പെണ്ണേ ഒന്നും മിണ്ടാത്തത്… ആരെ എങ്കിലും, അല്ലെങ്കിൽ ആരെങ്കിലും എന്റെ ദേവൂനെ ആഗ്രഹിച്ചിട്ടുണ്ടോ ” അവൻ അവളുടെ കാതിടുക്കിലേക്ക് ചേർന്ന് കൊണ്ട് വീണ്ടും ചോദിച്ചു. “അത് പിന്നെ…… ശ്രീയേട്ടാ.. എന്നെ ആരെങ്കിലും മോഹിച്ചിട്ടുണ്ടോ എന്ന് ഒന്നും അറിയില്ല.

പക്ഷെ എനിക്ക് ആരോടും പ്രണയം എന്നൊരു വികാരം ഒരിക്കൽ പോലും തോന്നിയിട്ടില്ല….” അവന്റ നെഞ്ചിൽ കിടന്നു കൊഞ്ചാലോട് കൂടി പറയുക ആണ് ദേവു. “സത്യം ആണോ ” “മ്മ്……” “ഞാൻ വിശ്വസിച്ചോട്ടെ ” “മ്മ്…….” അവൾ ഇത്തിരി കൂടി നീട്ടി മൂളി.. “അപ്പോൾ അങ്ങനെ പ്രണയം എന്നൊരു വികാരം ആരോടും ഇല്ലയിരുന്നു ” “ഓഹ്.. അതേ ശ്രീയേട്ടാ… ഇത് എന്താ ഇതു ” .. അവന്റ കവിളിലേക്ക് തന്റെ ചുണ്ടുകൾ കൂർപ്പിച്ചു ഉമ്മ വെയ്ക്കാൻ വരുന്നവളെ ഒരു വേള അവൻ നോക്കി. “അപ്പോൾ കാർത്തികേയൻ മാഷിനോട് നിനക്ക് ഉള്ളവികാരം പ്രണയം അല്ലെങ്കിൽ കാമം ആയിരുന്നോടി ” അവളുടെ ഇരു ചുമലിലും പിടിച്ചു ശക്തിയായി കുലുക്കി കൊണ്ട് അവൻ ദേഷ്യത്തിൽ ചോദിച്ചു. അവന്റെ കണ്ണുകൾ ഒക്കെ ചുവന്നിരുന്നു.. പല്ല് ഇറുമ്മുന്നശബ്ദം കേട്ടതും ദേവൂനെ വിറച്ചു.

“പറയെടി…. എടി പറയാൻ ” . അവന്റെ കണ്ണുകളിൽ ദേവൂന്നോട് ഉള്ള പക ആളി കത്തി. “നിനക്ക് അവനോട് പിന്നെ എന്ത് വികാരം ആയിരുന്നീടി പുല്ലേ…. വർഷങ്ങൾ ആയിട്ടു പ്രണയം ഭാവിച്ചു പുറകെ നടന്നവനെ പിൻ കാലിനു തൊഴിച്ചിട്ട് അല്ലേടി നീ എന്റെ ആലോചന കണ്ടപ്പോൾ മയങ്ങി വീണത്… അപ്പോൾ അത്രയ്ക്ക് അല്ലെ ഒള്ളയിരുന്നു നിനക്ക് അവനോട്‌ ഉള്ള ആത്മാർത്ഥ പ്രേമം.. ഇതു ഒന്നും ഞാൻ അറിയുവേല എന്ന് നീ കരുതി അല്ലെ…..” ശ്രീ യുടെ ഓരോ വാക്കുകളും ചാറ്റുളി പോലെ അവളിൽ പതിഞ്ഞു… “ശ്രീയേട്ടാ…. ഞാൻ ” “മിണ്ടരുത്… ഒരക്ഷരം പോലും….. നീ ഒക്കെ ഒരു പെണ്ണ് ആണോടി…..ഞാൻ മെഡിക്കൽ ഷോപ്പിൽ കയറിയത് മനഃപൂർവം ആയിരുന്നു….

നീ സമ്മതിക്കുവെല എന്ന് കരുതി… അവിടെയും എനിക്ക് തെറ്റി… കല്യാണത്തിന് മുന്നേ ആണേലും ശരി… നിനക്ക് അത് ഒന്നും പ്രശ്നം ഇല്ല അല്ലെ…. ഹമ് ബെസ്റ്റ് തന്തയും മോളും ” ദേവു ഒന്നും മിണ്ടാതെ കുനിഞ്ഞ മുഖത്തോടെ നിന്നു. “നീയും ആയിട്ട് ഇവിടെ കെട്ടി മറിയാൻ അല്ല ഞാൻ ഇവിടേക്ക് വന്നത്… എന്റെ നെഞ്ചിൽ കിടന്ന് കൊണ്ട് തന്നെ നീ സത്യം എന്നോട് തുറന്നു പറഞ്ഞിരുന്നു എങ്കിൽ ഞാൻ ക്ഷമിച്ചേനെ….. പ്രണയം ഒക്കെ എല്ലാവരിലും ഉണ്ടാവുന്നത് ആണെന്ന് ഞാൻ ഓർത്തേനെ… അതൊക്ക പ്രായത്തിന്റെ ഓരോരോ ചാപല്യങ്ങൾ ആയിട്ട് ഞാൻ വിട്ടു കളഞ്ഞേനെ…പക്ഷെ… നിയോ… നീ നിന്റെ തന്തയെ കാൾ വലിയ ഡ്രാമ ആണ് കളിക്കുന്നത്… ”

“ശ്രീയേട്ടാ… എനിക്ക്” “വേണ്ട . ഒരക്ഷരം പോലും എന്റെ മോള് മിണ്ടണ്ട… വേഗം ഇറങ്ങി പോകാൻ നോക്ക് ” “ഏട്ടാ…..” “ഇറങ്ങി പോടി പുല്ലേ ” അവൻ ഒരു അലർച്ച ആയിരുന്നു.. ദേവു നിറഞ്ഞ മിഴികളാൽ ആ റൂമിൽ നിന്നും പുറത്തിറങ്ങി.. അന്ന് നടന്ന സംഭവങ്ങൾ ഓരോന്നായി ഓർത്തപ്പോൾ ദേവൂന് മിഴികൾ തുളുമ്പി. എല്ലാം നഷ്ടം ആയി…. കാർത്തിയേട്ടനെ ചതിച്ചതിന്റെ ശാപം ആകും…. അവൾക്ക് നെഞ്ചു നീറി…. എന്തായാലും ശ്രീഹരി എന്ന അധ്യായം അവസാനിച്ചു…. അത് അവൾക്ക് ഉറപ്പ് ആയിരുന്നു. ** പദ്മയും ഭവ്യ യും ഹരിക്കുട്ടനും ഒക്കെ കൂടി അവരുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് പോകൻ തയ്യാറെടുക്കുക ആണ്. കാർത്തി റെഡി ആയി ഉമ്മറത്തു ഇരിപ്പുണ്ട്.

അവനു ഒരു ഗ്ലാസ്‌ ചായയും ഒരു പ്ലേറ്റ് il കുറച്ചു ഉണ്ണിയപ്പവും കായ വറുത്തതും ഒക്കെ പദ്മയുടെ അമ്മ ഗിരിജ കൊണ്ട് വന്നു വെച്ചു. “അമ്മേ… സത്യം പറഞ്ഞാൽ വിശപ്പ് തീരെ ഇല്ല കേട്ടോ.. എനിക്ക് ഈ ചായ മുഴുവനായും വേണ്ട താനും ” “അത് കുടിക്ക് മോനേ… ചെറിയ ഗ്ലാസ്‌ അല്ലെ….” ഗിരിജ അവനെ നോക്കി സ്നേഹത്തോടെ പറഞ്ഞു.. ഒരു കടും നീല നിറം ഉള്ള ചുരിദാർ ഇട്ടു കൊണ്ട് പദ്മ ഇറങ്ങി വന്നു.നല്ല ഭംഗി ഉണ്ടായിരുന്നു അവളെ അപ്പോൾ കാണാൻ… കാർത്തി യുടെ കള്ളനോട്ടം കണ്ടതും അവൾ പെട്ടന്ന് അകത്തേക്ക് കയറി പോയി…

അത് കണ്ടതും അവൻ ഊറിച്ചിരിച്ചു. അവൾ റൂമിലേക്ക് ആണ് പോയത് എന്ന് കണ്ടതും കാർത്തി യും എഴുന്നേറ്റു പിന്നാലെ പോകാനായി. പക്ഷെ അപ്പോളേക്കും പദ്മയുടെ മുത്തശ്ശി അവന്റ അടുത്തേക്ക് വരുന്നുണ്ടയിരുന്നു.. പദ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് അവിടെ നിന്നും ഒരു പത്തു കിലോമീറ്റർ ഒള്ളു… എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആണ്… പലഹാരപ്പൊതികളും ആയിട്ട് പദ്മ യും കുട്ടികളും കാർത്തിയുടെ പിന്നാലെ ചെറിയച്ഛന്റെ വീട്ടിലേക്ക് കയറി…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: രഞ്ജു രാജു

എല്ലാ ദുഃഖവും ഇറക്കി വെയ്ക്കുവാൻ പറ്റിയ, തന്റെ പ്രിയപ്പെട്ട ഇടo… അവൾ പിൻ വാതിൽ തുറന്നുകൊണ്ട് വേഗം തന്നേ പുറത്തേക്ക് ഇറങ്ങി. മാറാനുള്ള ഒരു പാവാടയും ടോപ്പും, മറ്റും എടുത്തു കൊണ്ട് വേഗത്തിൽ കുളപ്പുരയിലേക്ക് കയറി.. മുണ്ടും നേര്യതും പറിച്ചു മാറ്റിയ ശേഷം, അടിയിൽ ഉടുത്തിരുന്ന പാവാട എടുത്തു മേല്പോട്ട് മുറുക്കി,ഉടുത്തു… അത്യാവശ്യo നന്നായി തന്നേ ഇരുട്ട് പടർന്നു തുടങ്ങി യിരുന്നു. എന്നാലും അവൾക്ക് ഭയം ഒന്നും തോന്നിയിരുന്നില്ല. ഇതിലും വൈകി എത്രയോ വട്ടം കുളിക്കാനായി വന്നിട്ടുണ്ട് ഇവിടേയ്ക്ക്.. ആ പടവിലേക്ക് അവൾ ഇരുന്നു..

കാൽമുട്ടുകളിൽ കവിൾ ചേർത്തു വെച്ചു കൊണ്ട് ആ ഇരുപ്പ് തുടർന്ന്. എത്ര യൊക്കെ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും കരച്ചിൽ വരുന്നു… ദുഃഖങ്ങൾ ഒന്നും മനസ്സിൽ പിടിച്ചു വെയ്ക്കാൻ ആവില്ല തനിക്ക്…. ഇങ്ങനെ ഇവിടെ വന്നു കരഞ്ഞു തീർക്കും.. അതാണ് പതിവ്. അച്ഛനും അമ്മയും മുത്തശ്ശനും ഒക്കെ എവിടാണോ ആവോ… ഈശ്വരാ… എന്തൊരു വിധി ആയി പോയി… തെറ്റ് ചെയ്തവർ ആണ് അവരൊക്കെ… പക്ഷെ…കേറി കിടക്കാൻ ഒരു ഇടo പോലും ഇല്ലാതെ….. എല്ലാവരും എവിടെ ആയിരിക്കും… ധരൻ ഇങ്ങനെ ഒരു പ്രവർത്തി ചെയ്യും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…

തന്റെ നഗ്നമായ പിൻ കഴുത്തിൽ, ഒരു ചുടു നിശ്വാസം തട്ടിയത് പോലെ തോന്നിയതും, അതു ആരാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് , അവൾ പിടഞ്ഞെഴുനേറ്റു. പെട്ടന്ന് ആണ് ധരന്റെ വലം കൈ അവളുടെ വയറിന്മേൽ പൊതിഞ്ഞത്… അവന്റെ കൈ വിടുവിച്ചു കൊണ്ട് അവൾ മുന്നോട്ട് ആഞ്ഞതും വെള്ളത്തിലേക്ക് ഒറ്റ വീഴ്ച്ച ആയിരുന്നു. പിന്നാലെ അവനും… ഒന്ന് മുങ്ങി നിവർന്നതും കണ്ടു തന്നോട് ചേർന്ന് നിൽക്കുന്ന ധരനെ…താൻ അഴിച്ചു വേറെ വെച്ചിരുന്ന മുണ്ടും നേര്യതും എവിടെ എന്ന് അവൾ നോക്കി. ആ മുണ്ട് ആണ് ധരൻ എടുത്തു ചുറ്റിയിരിക്കുന്നത്. ഇയാൾക്കിത് എന്തിന്റെ കേടാ….

പിറു പിറുത്തു കൊണ്ട് അവൾ പടവിലേക്ക് കയറാൻ ഭാവിച്ചു. നീ കുളിക്കുന്നില്ലേ… ഇല്ല്യ… അതെന്താ…. ഞാൻ കുളിമുറിയിൽ കുളിച്ചോളാം.. പിന്നേ ആരെ കാണിക്കാൻ ആണ് ഇങ്ങോട്ട് ഇറങ്ങി പോന്നത്… അതിന് മറുപടി ആയി അവൾ അവനെ ഒന്ന് കനപ്പിച്ചു നോക്കി. എന്നിട്ട് തിരിഞ്ഞതും പടവിലെ വഴുക്കലിൽ തട്ടി വീണ്ടും പിന്നിലേക്ക് മറിഞ്ഞു.. പക്ഷെ അവൾ വീഴും മുന്നേ ധരന്റെ ഇരു കൈകളും കൂടി അവളെ വരിഞ്ഞു. ഇരുവരും പിന്നിലേക്ക് പതിച്ചു.. ഉയർന്നു പൊങ്ങി.. ധരൻ അവളുടെ ഇടുപ്പിൽ ചുറ്റി കൊണ്ട് കുളത്തിന്റെ കിഴക്ക് വശത്തേക്ക് ഒന്ന് നീന്തി തുടിച്ച ശേഷം ഒതുക്കുകല്ലുകൾ തീർത്ത ഭാഗത്തേക്ക്‌ തിരികെ നീന്തി വന്നു..

കാർത്തു വിന് ആണെങ്കിൽ എന്ത് ചെയ്യണം എന്ന് പോലും അറിയില്ലാത്ത അവസ്ഥ ആയിരുന്നു.. അയ്യേ…… ധരൻ അവളെ ഒന്ന് നോക്കി കൊണ്ട് മുണ്ട് മുറുക്കി ഉടുത്തു പടവിൽ നിൽക്കുക ആയിരുന്നു അപ്പോളാണ് കാർത്തു അറിഞ്ഞത്,തന്റെ പാവാട അഴിഞ്ഞു പോയിരിക്കുന്നു എന്ന്.. അയ്യോ…. അവളും ഉറക്കെ നിലവിളിച്ചു. തുണി എടുത്തു ഉടുക്കെടി…. അവൻ ശബ്ദം ഉണ്ടാക്കി.. ധരൻ ഒന്ന് കേറി പോകുന്നുണ്ടോ….. അവൾക്ക് ദേഷ്യം വന്നു. ഇല്ലെങ്കിലോ….. ധരൻ പ്ലീസ്…. നേരം ഒരുപാട് ആയി… ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് നിൽക്കുക ആണ് കാർത്തു.. ഇരു വശത്തുമായി തന്റെ പാവാട തിരയുന്നുണ്ട്….

അവളുടെ നേര്യത് എടുത്തു പിഴിഞ്ഞ്കൊണ്ട് ധരൻ വീണ്ടും കുളത്തിലേക്ക് ഇറങ്ങി. “നിങ്ങള് ഒന്ന് പോകുന്നുണ്ടോ…..”അവൾ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു അവൾക്ക് ദേഷ്യം വന്നു ഉച്ചസ്ഥയിൽ ആയിരുന്നു.. പിഴിഞ്ഞെടുത്ത നേര്യത് ഒന്നു ഉറക്കെ കുടഞ്ഞു കൊണ്ട്, അവൻ അവളുടെ അടുത്തേക്ക് ഇറങ്ങി.. അവളുടെ നാണത്തേ പൊതിഞ്ഞു മൂടിയ ശേഷം ധരൻ തനിക്ക് നേർക്ക് തിരിച്ചു നിറുത്തി.. നിലാവിന്റെ ശോഭയിൽ തിളങ്ങുന്ന അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു.. ഒരു തണുത്ത കാറ്റ് വന്നതും കാർത്തു ന്റെ അധരം വിറ കൊണ്ട്.. അതു കൂടി കണ്ടതും അവന്റെ അടക്കി പിടിച്ച വികാരങ്ങൾ അണപ്പൊട്ടിയൊഴുകി.. മെല്ലെ മെല്ലെ…

അത്രമേൽ മധുരമായി അവളുടെ അധരം നുകർന്നു… കാർത്തുവിന് ആണെങ്കിൽ എന്ത് ചെയ്യണം എന്ന് പോലും അറിയിക്കാതെ നിൽക്കുക ആണ്… ഒരിറ്റു ശ്വാസം പോലും എടുക്കാൻ വയ്യാതെ പെണ്ണൊന്നു പിടഞ്ഞു… അവന്റെ പുറത്തേക്ക് അവളുടെ നഖങ്ങൾ പോറൽ വീഴ്ത്തിയതും അവന്റെ കൈകളും അനുസരണക്കേട് കാട്ടി തുടങ്ങിയിരുന്നു.. അതു കൂടി ആയപ്പോൾ കാർത്തു വിവശ ആയി… സർവ ശക്തിയും എടുത്തു അവനെ തള്ളി നീക്കി. എന്നിട്ട് പടവുകൾ ഒന്നൊന്നായി കയറി ഓടി. ഒരു പ്രകാരത്തിൽ അവൾ തന്റെ മുറിയിലേക്ക് കയറി… വേഷം മാറി ഒരു ചുരിദാർ എടുത്തു ഇട്ടു.. കുറച്ചു മുന്നേ നടന്ന സംഭവങ്ങൾ ഓർക്കും തോറും പെണ്ണിനെ വിറയ്ക്കാൻ തുടങ്ങി.. ടി…. ഒരു തോർത്ത്‌ ഇങ്ങട് തന്നെ…. വാതിലിൽ ധരന്റെ കൊട്ട് കേട്ടതും അവളെ വീണ്ടും വിറച്ചു.. കാർത്തികേ…….

ആഹ്.. വരുന്നു. അലമാര തുറന്ന ശേഷം, കാർത്തു ഒരു ടവൽ എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി വന്നു.. അവന്റെ നേർക്ക് നീട്ടി.. “ഹ്മ്മ്… കൊള്ളാം കേട്ടോ…. സൂപ്പർ ആയിട്ടുണ്ട്….” തല തുവർത്തി കൊണ്ട് അവൻ അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു. കാർത്തു വിന്റെ നെറ്റി ചുളിഞ്ഞു.. “എന്താ പറഞ്ഞത്…” “ഞാനോ…. ഞാൻ ഒന്നും പറഞ്ഞില്ലാലോ… നിനക്ക് തോന്നിയത് ആവും ” അവൻ അവളെ നോക്കി കണ്ണിറുക്കി.. കാർത്തു വിന് ആണെങ്കിൽ വല്ലാത്ത പരവേശം പോലെ തോന്നി. എന്തൊരു കഷ്ടം ആണ് എന്റെ കൃഷ്ണാ…. വിലപിച്ചു കൊണ്ട് അവൾ വീണ്ടും അകത്തേക്ക് പോയി. മുടി ആകെ കുളിപ്പിന്നൽ പിന്നി ഇട്ട ശേഷം,വെളിയിലേക്ക് ഇറങ്ങി.

ധരൻ ആണെങ്കിൽ ഉമ്മറത്ത് ഉണ്ടായിരുന്നു. ഫോണിൽ എന്തൊക്കെയോ നോക്കി കൊണ്ട്. “പോയേക്കാം…” . അവളെ കണ്ടതും അവൻ എഴുന്നേറ്റു. “മ്മ്….” ഈ വീടിന്റെ താക്കോൽ എവിടെ ആണ് ഉള്ളത് എന്ന് നിനക്ക് അറിയാമോ ” . “മ്മ്……” . “എന്നാൽ പോയി എടുത്തിട്ട് വാ” “മ്മ്….” “ടി…..” “മ്മ്” “നീ എന്തിനാ മൂളുന്നത്… എന്തെങ്കിലും ചോദിച്ചാൽ വാ തുറന്ന് പറഞ്ഞോണം.. കേട്ടല്ലോ ‘ “മ്മ്” “കാർത്തികേ…..” ധരണ് ദേഷ്യം വന്നു. “ഞാൻ പറഞ്ഞോളാം….” അകത്തേക്ക് ഓടിയതും വാതിൽ പാളി യി ലേക്ക് നെറ്റി പോയി ഇടിച്ചു.. “ആഹ്….” . അവൾ നിലവിളിച്ചു പോയി. “നിനക്ക് ഒന്ന് നോക്കി നടന്നൂടെ.. കൊച്ചു കുട്ടി ആണെന്ന ഇപ്പോളും വിചാരും ” നെറ്റി തിരുമുന്നവളെ നോക്കി കൊണ്ട് അവൻ ദേഷ്യപ്പെട്ടു.

താക്കോൽ എടുത്തു കൊണ്ട് വന്നു അവൾ ധരനെ ഏൽപ്പിച്ചു. വാതിൽ പൂട്ടിയ ശേഷം, രണ്ടാളും അവിടെ നിന്നും ഇറങ്ങി. കണ്ണീർ ചാലിച്ച കവിളിൽ അവൾ മെല്ലെ തലോടി… ധരനെ ഒന്ന് പാളി നോക്കിയപ്പോൾ, അവൻ എന്താണ് എന്ന് ചോദിച്ചു. ഒന്നുമില്ല ന്നു ചുമൽ കൂപ്പി കാണിച്ചു കൊണ്ട്, അവൾ മുന്നോട്ട് നോക്കി കൊണ്ട് വണ്ടിയിൽ ഇരിന്നു. “ഞാൻ ഒന്നും കണ്ടൊന്നും ഇല്ല… ഇനി അതോർത്തു ടെൻഷൻ ആവേണ്ട…. ” അത് പറഞ്ഞതും അവൾ ദേഷ്യത്തിൽ ഒന്ന് ധരനെ നോക്കി. “എന്താടി ഉണ്ടക്കണ്ണി ” “നിങ്ങൾ ഓവർ സ്മാർട്ട്‌ ആവുന്നുണ്ട് കേട്ടോ…..” അവൾ പിറു പിറുത്തു.. “നീയും…..” ധരൻ അവളെ നോക്കി.….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ആമി

എന്താ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ.. അതൊക്കെ പിന്നെ പറയാം.. രുദ്ര് അവളുടെ പിടി വിട്ടു വീണ്ടും അടുക്കാൻ നിന്നതും ഉമ്മറത്തു ലൈറ്റ് വീണു.. അവർ പരുങ്ങി കൊണ്ടു വേഗം അകന്നു മാറി.. വിനയൻ ഉമ്മറത്തു വന്നതും രുദ്ര് ചിരിച്ചു.. ആ മോൻ ആയിരുന്നോ.. ഞാൻ വാതിൽ തുറന്നു കണ്ടപ്പോൾ.. എന്താ ഇവിടെ തന്നെ നിന്നെ.. അകത്തു വാ.. ആ വരാം.. വിനയൻ അവനെ അകത്തേക്ക് വിളിച്ചു കൊണ്ടു പോയി.. അവരുടെ പുറകിൽ ഉള്ള ഗൗരിയെ രുദ്ര് പതിയെ തിരിഞ്ഞു നോക്കി.. ഗൗരി അവനെ തുറിച്ചു നോക്കിയതും രുദ്ര് ചിരിച്ചു കൊണ്ടു തല തിരിച്ചു… മോളെ പോയി കുടിക്കാൻ എന്തെങ്കിലും എടുക്ക്.. ഗൗരി തല ആട്ടി അടുക്കളയിൽ പോയി..

വിനയനും രുദ്രയും സംസാരിക്കുന്നത് ഗൗരി കേട്ടു.. കുറച്ചു കഴിഞ്ഞു അവൾ ചായ കൊണ്ട് ഹാളിൽ ചെല്ലുമ്പോൾ സീതയും അവിടെ ഉണ്ടായിരുന്നു.. കുറച്ചു നേരം അവർ എല്ലാം സംസാരിച്ചു.. ഇനി നാളെ അല്ലെ പോകുന്നുള്ളൂ.. അല്ല അച്ഛാ.. പോയിട്ട് കാര്യം ഉണ്ട്.. ഞാൻ ഇതിലെ പോയപ്പോൾ.. വിനയൻ സീതയെ ഇടം കണ്ണിട്ട് ഒന്നു നോക്കി.. അത് അവർ ഗൗരിയുടെ മുറിയിൽ ഉറങ്ങുന്ന അപ്പുവിനെ എടുത്തു അവരുടെ മുറിയിൽ കിടത്തി.. പിന്നെ വിനയനും അവരെ തനിച്ചാക്കി മുറിയിൽ പോയി.. വിനയൻ പോയതും ഗൗരി അവനെ ദേഷ്യത്തിൽ നോക്കി മുറിയിൽ പോയി..

അവളുടെ പുറകിൽ രുദ്ര് ചെന്നതും ഗൗരി തിരിഞ്ഞു നിന്നു.. നാണം കെട്ടു.. ഓ.. എന്ന ഞാൻ പോയിക്കോളാം.. രുദ്ര് അത് പറഞ്ഞു തിരിഞ്ഞു പോകാൻ നിന്നു.. എന്നാൽ ഗൗരി അവനെ തടഞ്ഞില്ല.. വാതിൽ എത്തി രുദ്ര് വാതിൽ അടച്ചു കുറ്റി ഇട്ടു അവളെ തിരിഞ്ഞു നോക്കി.. ഗൗരി കൈ രണ്ടും മാറിൽ കെട്ടി അവനെ തന്നെ നോക്കി പുരികം പൊക്കി.. രുദ്ര് മീശ പിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.. ദേവേട്ടാ വേണ്ടാട്ടോ… നിന്റെ ദേവേട്ടൻ വേറെ മൂഡിലാ.. മൂഡ് മാറേണ്ട.. എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്.. ചോദ്യം ഒക്കെ പിന്നെ.. ആദ്യം നീ ഇങ്ങോട്ട് വന്നേ..

അവളെയും കൊണ്ട് അവൻ പ്രണയത്തിന്റെ ആഴക്കടലിൽ മുങ്ങി താഴുമ്പോൾ പ്രണയത്തിന്റെ പല വർണ്ണങ്ങൾ അവർ ഒരുമിച്ചു കണ്ടു.. ഏതു ശക്തി കൊണ്ടും തങ്ങളെ പിരിക്കാൻ കഴിയില്ലെന്ന് വീണ്ടും വീണ്ടും പറയും പോൽ അവർ പരസ്പരം മത്സരിച്ചു പ്രണയിച്ചു.. ഒടുവിൽ അവന്റെ നെഞ്ചിൽ ചായുമ്പോൾ അവളുടെ മുടിയിളകൾ വകഞ്ഞു മാറ്റി സിന്ദൂരം പടർന്ന അവളുടെ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചു.. ദേവേട്ട.. മ്മ്.. എന്താ ഈ മനസ്സിൽ.. പറയാൻ ആയിട്ടില്ല ഗൗരി.. സമയം ഉണ്ട്.. ഞാനും നീയും ഒന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പലതും ഇനി സംഭവിക്കാം.. ഗൗരി തല ഉയർത്തി അവനെ നോക്കി.. ആ മിഴികളിൽ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ട്..

എന്തൊക്കെ സംഭവിച്ചാലും എന്നെ ഇട്ടിട്ട് പോവല്ലേ ട്ടോ ദേവേട്ടാ.. അവളുടെ തേങ്ങൽ നിറഞ്ഞ സ്വരം അവന്റെ കാതുകളിൽ പതിഞ്ഞതും അവൻ അവളെ വാരി പുണർന്നു.. “ഈ രുദ്രിന് ഗൗരിയിൽ നിന്നും ഒരു മോചനം ഉണ്ടെങ്കിൽ അത് തെക്കേ തൊടിയിൽ ചിതയിൽ എരിയുമ്പോൾ ആയിരിക്കും..” അവന്റെ വാക്കുകൾ കേട്ട് ഗൗരി അവന്റെ നെഞ്ചിൽ ചുംബിച്ചു.. ഗൗരി ദേവിന്റെ പ്രണയതിന്റെ വർണ്ണങ്ങൾ വാരി വിതറി..അവന്റെ ചൂടിൽ പറ്റി ചേർന്നു അവൾ ഉറങ്ങി.. നേരം വെളുക്കാൻ തുടങ്ങുമ്പോൾ ആണ് ഗൗരി ഉണർന്നത്.. അവൾ ഞെട്ടി എഴുനേറ്റു ചുറ്റും നോക്കി.. രുദ്ര് മുറിയിൽ ഉണ്ടായിരുന്നില്ല..അവൾ ഫോൺ എടുത്തു നോക്കി.. അതിൽ അവന്റെ മെസ്സേജ് കണ്ടതും അവളുടെ മുഖത്തു ചിരി പടർന്നു..

ബെഡിലും താഴെയും കിടക്കുന്ന വസ്ത്രങ്ങൾ വാരി ചുറ്റി അവൾ ബാത്രൂമിലേക്ക് ഓടി… വൈകുന്നേരം അഭിയുടെ കൂടെ പോകുമ്പോൾ ആണ് രുദ്രിന് ഒരു കാൾ വന്നത്.. ഫോൺ എടുത്തു സംസാരിച്ചു കഴിഞ്ഞു അവൻ അഭിയുടെ നേരെ തിരിഞ്ഞു.. സമയം ആയി ഡാ.. അവൻ ഒരുക്കിയ കെണിയിലേക്ക് എന്നെ വിളിക്കുന്നു.. അവന് അറിയില്ലലോ രുദ്രേട്ട അവനാണ് നമ്മുടെ കെണിയിൽ എന്ന്… അഭി ചിരിച്ചു കൊണ്ട് പറഞ്ഞു.. രുദ്ര് കത്തുന്ന മിഴികൾ പായിച്ചു കൊണ്ട് ബൈക്ക് സ്പീഡിൽ വിട്ടു.. അവന്റെ ലക്ഷ്യ സ്ഥാനത്തു എത്തിയതും ഇര കിട്ടിയ വേട്ടക്കാരനെ പോലെ അവന്റെ മുഖം തെളിഞ്ഞു.. അകത്തേക്ക് വെക്കുന്ന ഓരോ ചുവടിലും രുദ്രിന് ആവേശം പടർന്നു കയറി…

മുണ്ട് മടക്കി കുത്തി അവൻ ഇടിഞ്ഞു പൊളിഞ്ഞ ആ കെട്ടിടത്തിലേക്ക് ഓടി കയറി.. അതിന് മുകളിലെ നിലയിൽ എത്തിയതും അവൻ നിന്നു.. മുന്നിൽ നിരന്നു നിൽക്കുന്ന ആളുകളെയും പുറകിൽ അവന് പരിചിതമായ മുഖങ്ങളും കണ്ടു അവന്റെ ചുണ്ടിൽ ചിരി തെളിഞ്ഞു.. അവരുടെ അടുത്തേക്ക് വെക്കുന്ന ഓരോ ചുവടുകളും അവർക്ക് ആനന്ദം കൊള്ളിച്ചു.. എന്നാൽ ആ ചുവടുകൾ അവരുടെ നാശത്തിലേക്ക് ആണെന്ന് അവർക്ക് അറിയില്ലായിരുന്നു.. വരണം രുദ്ര് ദേവ്..നീ വരും എന്ന് എനിക്ക് അറിയാമായിരുന്നു.. കാരണം സ്വന്തം ചോര അല്ലെ ഇവിടെ ജീവന് വേണ്ടി പിടയുന്നത്..

കുറച്ചു മാറി തൂണിൽ ചോര ഒലിച്ചു പിടിച്ചു കെട്ടിയ നിലയിൽ കാർത്തിയെ കാണിച്ചു അയാൾ പറഞ്ഞു.. രുദ്ര് കാർത്തിയെ ഒന്നു നോക്കി വീണ്ടും അയാളെ തന്നെ നോക്കി… സോറി.. നിന്റെ ചോര അല്ല.. നീ സൂര്യ മംഗലത്തെ അല്ലല്ലോ.. ഏതോ ഒരു സ്ത്രീ പിഴച്ചു പെറ്റത് അല്ലെ.. അവൻ അത് പറഞ്ഞു കഴിഞ്ഞതും രുദ്ര് അവന്റെ കവിളിൽ ആഞ്ഞു തല്ലി.. വീഴാൻ പോയ അവന്റെ കഴുത്തിൽ പിടിച്ചു മുകളിൽ പൊക്കി.. ഇതിന് ഇതേ നാണയത്തിൽ മറുപടി പറഞ്ഞാൽ എന്റെ അമ്മയുടെ സംസ്കാരം ആണ് ചോദ്യം ചെയ്യപ്പെടുക.. അപ്പോളേക്കും പുറകിൽ ഉള്ള ആളുകൾ രുദ്രിന് ചുറ്റും കൂടി..

രുദ്രിന്റെ കത്തുന്ന മിഴികൾ കണ്ടു അവർ എല്ലാം പകച്ചു നിന്നു.. മോനെ പ്രകാശ ഞാൻ ഇവിടെ വന്നത് നിന്റെ അഴുക്ക് നിറഞ്ഞ വായിലെ സംസാരം കേൾക്കാൻ അല്ല.. കാർത്തിയെ വിട്ടേക്ക്.. കഴുത്തിലെ പിടി മുറുകിയതും പ്രകാശ് അതിലെ ഒരാളോട് ആംഗ്യം കാണിച്ചു.. അയാൾ പോയി കാർത്തിയുടെ കയ്യിലെ കേട്ട് അഴിച്ചു വിട്ടു.. കാർത്തി പതിയെ നടന്നു രുദ്രിന്റെ അടുത്ത് വന്നു നിന്നു.. പ്രകാശിലെ പിടി വിട്ടു രുദ്ര് പുറകിലെ ആളുകൾക്ക് നേരെ തിരിഞ്ഞു.. എന്റെ കൈയ്യിൽ നിന്നും വാങ്ങിയേ പോകൂ എങ്കിൽ മക്കള് വാ.. അതിലെ ഒരുത്തൻ രുദ്രിന് നേരെ വന്നതും അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി രുദ്ര്.. ആ നിമിഷം തന്നെ കാറ്റ് പോലെ അയാൾ പുറകിലേക്ക് തന്നെ തെറിച്ചു വീണു.. അത് കണ്ടു പേടി തോന്നി എങ്കിലും മറ്റവനും രുദ്രിന് നേരെ പാഞ്ഞു..

രുദ്ര് മുട്ട് കുത്തി ഇരുന്നു അവന്റെ വയറ്റിൽ കൈ കൊണ്ട് ഒരു കുത്ത് കൊടുത്തു.. വേദന കൊണ്ട് നിലവിളിക്കുന്ന അയാളുടെ ഷർട്ടിൽ പിടിച്ചു രുദ്ര് വലിച്ചു അവനെ ഒരു ഭാഗത്ത്‌ ഇട്ടു.. അപ്പോളേക്കും അവന്റെ പിറകിൽ രണ്ടു പേര് ഉണ്ടായിരുന്നു.. അത് മുൻകൂട്ടി കണ്ടു രുദ്ര് പതിയെ കുനിഞ്ഞു നിന്നു കൈ മുട്ട് കൊണ്ട് അവരുടെ നെഞ്ചിൽ കുത്തി.. അലറി വിളിച്ചു കൊണ്ട് അവർ നിലത്തു കിടന്നു പിടഞ്ഞു.. പിന്നെ ആരെയും കാണാത്തതു കൊണ്ട് തിരിഞ്ഞു നോക്കി.. പ്രകാശിന്റെ അടുത്ത് നിൽക്കുന്ന രണ്ടു പേര് പേടിച്ചു വിറച്ചിരുന്നു.. അവരെ നോക്കി ചിരിച്ചു കൊണ്ട് രുദ്ര് കാർത്തിയുടെ അടുത്തേക്ക് നടന്നു.. അവന്റെ കൂടെ നടക്കുമ്പോൾ ആണ് രുദ്രിന്റെ തലയുടെ പുറകിൽ ആരോ ഗൺ വെച്ചത് പോലെ തോന്നിയത്..

കുറച്ചു മാറി നിന്നു ഇതെല്ലാം കാണുന്ന അഭി രുദ്രിന്റെ അടുത്തേക്ക് വന്നതും രുദ്ര് അവനെ കൈ കൊണ്ട് തടഞ്ഞു.. സോറി മിസ്റ്റർ രുദ്ര് ദേവ്.. എവിടെയും വിജയം കൊയ്യുന്ന നീ ഇവിടെ തോൽക്കേണ്ടി വരും.. കാരണം ഇത് കാർത്തിക് ദേവ് ആണ്.. നിന്റെ എല്ലാ കളിയും കണ്ടു പഠിച്ചവൻ.. കാർത്തിയുടെ വാക്കുകൾ കേട്ട് രുദ്ര് ഒന്നു ചിരിച്ചു.. ഡാ രുദ്ര.. നീ വിചാരിച്ചതിലും അപ്പുറത്തെ കളി കളിച്ചു തന്നെ ആണ് ഡാ ഞാനും വന്നത്.. പ്രകാശ് ആഹ്ലാദത്തോടെ പറയുമ്പോൾ രുദ്ര് ഒന്നു തിരിഞ്ഞു പോലും നോക്കിയില്ല.. നീ കളിച്ചത് പറമ്പിൽ അല്ലെ ഡാ.. ഞാൻ കളിച്ചത് സ്റ്റേഡിയത്തിൽ ആൾക്കൂട്ടത്തിനു നടുവിൽ ആണ്.. ആ കളി അറിയുമോ നിനക്ക്…

രുദ്ര് പറഞ്ഞു തീർന്നതും പുറകിൽ ഉള്ളവന്റെ കൈയ്യിൽ നിന്നും ഗൺ തട്ടി വാങ്ങി അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു അവന്റെ തലയിൽ തന്നെ വച്ചു.. മോനെ കാർത്തി.. നീ കളിച്ചോ.. പക്ഷെ നിന്നെക്കാൾ കൂടുതൽ ഓണം കൂടുതൽ ഉണ്ണവനോട് വേണ്ട.. ഒട്ടും പതറാതെയും ആത്മ ധൈര്യത്തോടെയും പറയുന്ന രുദ്രിനെ കണ്ടു കാർത്തി ഞെട്ടി.. എല്ലാവരുടെയും പുറകിൽ താൻ ആണെന്ന് രുദ്ര് മനസിലാക്കി എന്ന് കാർത്തിക്ക് മനസിലായി..രുദ്രിന്റെ മുഖത്തേക്ക് നോക്കാൻ തന്നെ അവനു ഭയം തോന്നി… ഞാൻ പിഴച്ചു പെറ്റത് തന്നെ ആണ്.. പക്ഷെ ആ അമ്മയുടെ വയറ്റിൽ പിറന്നിട്ട് നീ എങ്ങനെ ഇങ്ങനെ ആയി നായെ.. രുദ്ര് ദേഷ്യത്തിൽ അവനെ പിടിച്ചു ഭിത്തിയിലേക്ക് തള്ളി.. ചുമരിൽ ഇടിച്ചു കൊണ്ട് അവൻ നിലത്തേക്ക് വീണു.. കൈയ്യിലെ ഗൺ മുണ്ടിന്റെ അരയിൽ വച്ചു രുദ്ര് പ്രകാശന്റെ നേരെ നോക്കി..……..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: മിത്ര വിന്ദ

“ഗൗരി….” മഹി വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി.. “ഗൗരി… നീ… നീ കരയുവാണോ മോളേ….” “ഞാൻ…. ഞാൻ വെറുതെ… അപ്പോളേക്കും നിനക്ക് ഫീൽ ചെയ്തോ ” അവൻ ഗൗരി യോട് കുറച്ചു കൂടി ചേർന്നു ഇരുന്നു. “ഗൗരി . നീ എന്തിനാ കരയുന്നത്….” അവൻ അവളുടെ മിഴിനീർ അമർത്തി തുടച്ചു.. “ഞാൻ .. ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഒക്കെ ഓർത്തു പോയി….പെട്ടന്ന് എനിക്ക്….. ഗൗരി വിതുമ്പി. ഓഹ്.. അതായിരുന്നോ… താൻ കരുതി തന്നെ കുറിച്ച് ഓർത്താവും എന്ന്… വെറുതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. മഹി മനസിൽ ഓർത്തു. ഒരു ദീർഘ നിശ്വാസത്തോടെ അവൻ അവളേ നോക്കി.

“അതൊക്ക ഓർത്തു ഇനിയും സങ്കടപ്പെടേണ്ട ഗൗരി….. കഴിഞ്ഞ കാര്യങ്ങൾ അല്ലേ ഒക്കെയും “… മഹി അവളെ അശ്വസിപ്പിച്ചു. “ശരിയാണ് മഹിയേട്ടാ….. പക്ഷെ എത്രയായാലും…….” “താൻ കിടക്കു…… നാളെ സ്കൂളിൽ പോവേണ്ടത് അല്ലേ…” മഹി പെട്ടന്ന് വിഷയം മാറ്റി.. “മ്മ്….കിടന്നോളാം “⁸ പുറം തിരിഞ്ഞു കിടക്കുന്നവളേ വീണ്ടും നോക്കി പോയി മഹി. താൻ ഇത്രയൊക്കെ പറഞ്ഞിട്ടും, ഇവള് തിരിച്ചു ഒരു വാക്ക് പോലും പറഞ്ഞില്ലാലോ… അപ്പോൾ… ഗൗരിക്ക് തന്നോട്…. ആഹ് എന്തെങ്കിലും ആവട്ടെ. തനിക്ക് വിധിച്ചവൾ ആണെങ്കിൽ എല്ലാം ശരിയായി വരും..

അവൻ കണ്ണുകൾ അടച്ചു.. മിഴിവോടെ തെളിഞ്ഞു നിൽക്കുക ആണ് ഗൗരിയുടെ ഈറൻ മിഴികൾ.. പക്ഷെ അത് അവൾ തന്നെ ഓർത്തതല്ല…അവളുടെ അച്ഛനെയും അമ്മേയെയും ഓർത്തായിരുന്നു. ലേശം കുശുമ്പ് തോന്നിയോ തനിക്ക്… അതെന്താ…. ഇവൾക്ക് തന്നേ ഓർത്താൽ…. താൻ അല്ലേ ഒള്ളു അവൾക്ക് ഇപ്പോൾ… മഹി കണ്ണ് തുറന്നു ഗൗരി യെ നോക്കി. ദുഷ്ട….. കിടക്കുന്ന കിടപ്പ് കണ്ടില്ലേ…ഈ തുടുത്ത കവിൾ ഒന്ന് കടിച്ചു പറിച്ചു എടുക്കാൻ തോന്നുവാ പെണ്ണേ…. അവൻ മനസ്സിൽ മന്ത്രിച്ചു. ഇത്രവേഗം തന്നിലേക്ക് ചേക്കേറാൻ എന്ത് അത്ഭുത വിlദ്യ ആണ് ഗൗരിക്കുട്ടി നിന്റെ കൈയിൽ ഉണ്ടായിരുന്നത്..

കല്യാണമേ വേണ്ടാ എന്ന് പറഞ്ഞു നടന്ന താൻ ആണ്….. അവളുടെ അമ്മ കാശ് മേടിച്ചിട്ട് ആണ് ഈ വിവാഹത്തിന് വാക്ക് പറഞ്ഞത് എന്ന് രാഘവൻ അമ്മാവൻ പറഞ്ഞപ്പോൾ പുച്ഛം ആയിരുന്നു തനിക്ക്…. തള്ളയെ പോലെ ആയിരിക്കും മകളും എന്നോർത്ത്.. അതുകൊണ്ട് ആണ് ഗൗരി യോട് താൻ ദേഷ്യം കാണിച്ചതു പോലും. താൻ തലിമാല തിരിച്ചു ചോദിച്ചപ്പോൾ……. അവൾ ശക്തമായി എതിർത്തു.. അവൾ ഏറ്റവും കൂടുതൽ മൂല്യം കാണിക്കുന്നത് താൻ ചാർത്തിയ താലിയ്ക്ക് ആണെന്ന് മനസിലാക്കിയ നിമിഷം….. ആ നിമിഷം മുതൽ ഗൗരി തനിക്ക് പ്രിയപ്പെട്ടവൾ ആകുക ആയിരുന്നു.

കാശ് മേടിച്ചത് എന്റെ സ്വന്തം അമ്മ അല്ലാ എന്നും എന്റെ ചെറിയമ്മ ആണെന്നും, എന്റെ അമ്മ എനിക്ക് രണ്ട് വയസ് ഉള്ളപ്പോൾ മരിച്ചു പോയെന്നും ഒക്കെ തന്നോട് നെഞ്ചു പൊട്ടി പറയുന്നവൾ…… മറക്കാൻ ആവുന്നില്ല ആ ഒരു ദിവസം.. ഓർമ്മകൾ ഒരു തിരമാല ആയി വന്നു അവനെ പുല്കുക ആയിരുന്നു.. ഈ സമയം മഹി പറഞ്ഞ ഓരോ വാചകവും ഓർത്തു കൊണ്ട് നെഞ്ച് നീറി അടുത്ത് ഉറങ്ങാതെ കിടക്കുന്നവൾ ഉണ്ടന്ന് ഉള്ള കാര്യം അവൻ അറിഞ്ഞിരുന്നില്ല… **** അടുത്ത ദിവസം കാലത്തെ ഗൗരി ഉണർന്നു. മഹി അപ്പോൾ കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വരുന്നുണ്ടയിരുന്നു.. “മഹിയേട്ടൻ നേരത്തെ ഉണർന്നോ ” ഗൗരി ബെഡിൽ എഴുനേറ്റ് ഇരുന്നു

“ഹേയ് ഇല്ലെടോ… താൻ ഓക്കേ ആയോ ” “മ്മ്… ഫസ്റ്റ് ഡേ യിലെ വേദന ഒക്കെ ഒള്ളു… പിന്നെ ശരിയാവും….” .. “ഹ്മ്മ്… ചെന്നു ഫ്രഷ് ആയി വാ… ഞാൻ താഴെ കാണും ” അവൻ റൂം തുറന്നു വെളിയിലേയ്ക്ക് ഇറങ്ങി. ഗൗരി വാഷ് റൂമിലേക്കും പോയി.. മഹി ആണെങ്കിൽ നേരെ അടുക്കളയിലേക്ക് ചെന്നു. ഫ്രിഡ്ജിൽ നിന്നും പാല് എടുത്തു. എന്നിട്ട് അസ്സലായിട്ട് ഒരു ബ്രൂ കോഫി ഉണ്ടാക്കി. ഗൗരി കയറി വന്നപ്പോൾ അവൻ കോഫി എടുത്തു അവളുടെ കൈലേക്ക് കൊടുത്തു… “മഹിയേട്ടന് ഇതൊക്കെ അറിയാമോ….” അവൾ പുഞ്ചിരി യോടെ അവനോട് കോഫി മേടിച്ചു. “ഹ്മ്മ്… ഒരു കോഫി ഉണ്ടാക്കുവാൻ ഒക്കെ അത്യാവശ്യം എനിക്ക് അറിയാം ” “ഓഹ്… അടിപൊളി ആണല്ലോ…..” . ഒരിറക്കു കുടിച്ചിട്ട് അവൾ മഹിയെ നോക്കി. “ഓക്കേ… താങ്ക് യു….ആഹ് പിന്നേ ഗൗരി…. താൻ ഇന്ന് ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും ഉണ്ടാക്കേണ്ട കേട്ടോ “… “ങ്ങേ… അതെന്താ…..”

“നമ്മൾക്ക് പുറത്തു നിന്നും കഴിക്കാം… ” “അയ്യോ… അതൊന്നും വേണ്ട ഏട്ടാ… ഫ്രിഡ്ജിൽ പാലപ്പത്തിന് അരച്ച് വെച്ചിട്ടുണ്ട്… അത് എടുത്തു അപ്പം ഉണ്ടാക്കാം… മുട്ട റോസ്റ്റും വെയ്ക്കാം….” . അവൾ ചോറ് വെയ്ക്കാനായി കലം എടുത്തു കഴുകി വെള്ളം പിടിയ്ക്കാനായി വെച്ചു. “പുറത്തു നിന്നും കഴിക്കാം ഗൗരി…” .. “ഏട്ടന് നിർബന്ധം ആണെങ്കിൽ കഴിക്കാം….” “ആഹ് ഒരു ചേഞ്ച്‌ ആയിക്കോട്ടെ… എന്നും ഹോംലി ഫുഡ്‌ അല്ലേ….” “മ്മ്….” അവൾ കുറച്ചു കോവയ്ക്കയും, മത്തനും, അച്ചിങ്ങ പയറും ഫ്രിഡ്ജ് തുറന്ന് എടുത്തു വെള്ളത്തിലേക്ക് ഇട്ടു. മഹി പുറത്തേക്ക് ഇറങ്ങി പോയിരിന്നു. ന്യൂസ്‌ പേപ്പർ എടുക്കാൻ ആവും എന്ന് ഗൗരി ഊഹിച്ചു.. കോവയ്ക്കാ തോരനും, മത്തൻ ഇ എരിശേരിയും, അച്ചിങ്ങ മെഴുക്കുവരട്ടിയും..

. അതായിരുന്നു അന്നത്തെ ഊണിനു ഉള്ള വിഭവങ്ങൾ.. വേഗത്തിൽ തന്നെ അവൾ അതെല്ലാം ഉണ്ടാക്കി.. തന്റെ ടിഫിൻ ബോക്സ്‌ എടുത്തു കഴുകി വെച്ചു. ചോറ് അല്പം കൂടി വേവാൻ ഉണ്ട്.. അതുകൊണ്ട് അവള് കുളിച്ചു റെഡി ആവാനായി റൂമിലേക്ക് പോയി. “ഓക്കേ സാന്ദ്രാ…. നന്നായി…. താൻ അല്ലെങ്കിലും മിടുക്കി ആടോ….” മഹി യുടെ ഫോൺ സംഭാഷണം കേട്ടു കൊണ്ട് ഗൗരി കയറി വന്നത്. സാന്ദ്ര എന്നുള്ള പേര് കേട്ടതും അവൾ അനങ്ങാതെ നിന്നു പോയി.. “മ്മ് .. തീർച്ചയായും . തനിക്ക് ഉള്ള ട്രീറ്റ്‌ ഞാൻ തരും… ഓക്കേ….. ബൈ…” ഫോൺ കട്ട്‌ ചെയ്തു തിരിഞ്ഞതും കണ്ടു മുഖം തിരിച്ചു കൊണ്ട് തന്നെ മറികടന്നു പോകുന്നവളെ..

“സാന്ദ്ര ആയിരുന്നു ഇന്നലെ നമ്മുടെ കമ്പനി യിൽ നിന്നും ഒരു മീറ്റിംഗ് നു ആയി ബാംഗ്ലൂരിൽ പോയത്… അവളുടെ പ്രസന്റേഷൻ ആയിരുന്നു ഏറ്റവും നമ്പർ വൺ….. എന്നെ വിളിച്ചു പറയുവായിരുന്നു ഇപ്പോൾ….”. .. “അതിനു ഞാൻ ഒന്നും ചോദിച്ചില്ലല്ലോ….” അവനെ നോക്കാതെ ഗൗരവത്തിൽ തന്റെ ഒരു സൽവാറും എടുത്തു കൊണ്ട് ഗൗരി വാഷ് റൂമിലേക്ക് പോയി… “ഓഹ് ഇവളെ മനസിലാകുന്നില്ലല്ലോ ഭഗവാനെ…” മഹി തലയിൽ കൈ വെച്ചു. ബ്രേക്ക്‌ ഫാസ്റ്റ് പുറത്തു നിന്നു കഴിക്കാ എന്ന് അവൻ പറഞ്ഞത് കൊണ്ട് ഗൗരി നേരത്തെ തന്നെ റെഡി ആയിരുന്നു.. അല്ലെങ്കിൽ സ്കൂളിൽ എത്താൻ വൈകും… എന്നാലും അവന്റെ സാന്ദ്രയോട് ഉള്ള പെരുമാറ്റം ഓർത്തപ്പോൾ ഗൗരിക്ക് ദേഷ്യം തോന്നിയിരുന്നു…

കഴിക്കാനായായി വരാം എന്ന് പറഞ്ഞും പോയി. ടിഫിൻ ബോക്സ്‌ എടുത്തു ബാഗിൽ വെച്ചു കൊണ്ട് അവൾ ഹാളിലേക്ക് ചെന്നു. “ഇറങ്ങാം ” “ഹ്മ്മ്….” താല്പര്യം ഇല്ലാത്ത മട്ടിൽ അവൾ ഒന്നു മൂളി. “നിനക്ക് എന്താ പറ്റിയെ…. ” വീട് പൂട്ടിയിട്ട് അവൻ ഗൗരിയെ നോക്കി. “എന്ത് പറ്റാൻ….” “രാവിലെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ… എന്നിട്ട് ഇപ്പോൾ എന്താ നിന്റെ മുഖം വീർത്തു ഇരിക്കുന്നെ ” “എന്റെ മുഖം എന്നും ഇങ്ങനെ ആണ് . നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി… ” “സാന്ദ്ര വിളിച്ചു കഴിഞ്ഞപ്പോൾ ആണല്ലോ നിനക്ക് ഇത്ര ദേഷ്യം…എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട് കേട്ടോ ” “എനിക്കും…..” അതും പറഞ്ഞു കൊണ്ട് ഗൗരി അവന്റ ഒപ്പം കാറിലേക്ക് കയറി.

“ഗൗരി…. സാന്ദ്ര എന്റെ…” അവനെ പൂർത്തി ആക്കാൻ ഗൗരി സമ്മതിച്ചില്ല…. “മഹിയേട്ടാ…. സാന്ദ്ര യുടെ കാര്യം ഒന്നും കൂടെ കൂടെ പറയണ്ട…. എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല ” “അതങ്ങ് പറഞ്ഞാൽ മതി… കോമ്മൺ സെൻസ് ഉള്ള ആർക്കും കാര്യം പിടി കിട്ടും പെണ്ണേ ” “പിടി കിട്ടിയെങ്കിൽ പിന്നെ മിണ്ടാതെ ഇരുന്നൂടെ…..” അവളുടെ മുഖം അല്പം കൂടി വീർത്തു. ഹോട്ടൽ ആര്യ ഭവന്റെ മുന്നിൽ അവൻ വണ്ടി നിറുത്തി. “ഇവിടെ അത്യാവശ്യം നല്ല ഫുഡ്‌ ആണ്… ” കാറ്‌ പാർക്ക് ചെയ്തിട്ട് അവൻ പറഞ്ഞപ്പോൾ ഗൗരി ഒന്ന് മൂളി. L രണ്ടാളും നെയ് റോസ്റ്റ് ആണ് ഓർഡർ ചെയ്തത്… കൂടെ ഓരോ ഫിൽറ്റർ കോഫി യും. മഹി പറഞ്ഞത് പോലെ വളരെ ടേസ്റ്റി ആയിട്ടുള്ള ഭക്ഷണം ആയിരുന്നു. “നിനക്ക് പാർസൽ എന്തേലും വേണോ ” . ഇടയ്ക്ക് അവൻ ഗൗരി യോട് ചോദിച്ചു.

“വേണ്ട… ഞാൻ ചോറ് എടുത്തിട്ടുണ്ട് ” “എങ്കിൽ പോയാലോ.. ” “ഹ്മ്മ്….” സ്കൂൾ ഗേറ്റിങ്കൽ അവളെ ഇറക്കി വിട്ടിട്ട് മഹി വണ്ടി മുന്നട്ട് എടുത്തു. പാവം സാന്ദ്ര… അവൾ അറിയുന്നുണ്ടോ അവളുടെ പേരും പറഞ്ഞു എന്റെ ഭാര്യ ഉണ്ടാക്കിയ പൊല്ലാപ്പ്….. അവൻ ഉറക്കെ ചിരിച്ചു. മോളേ… ഗൗരി… നിന്നെക്കൊണ്ട് ഞാൻ ഒട്ടും വൈകാതെ പറയിപ്പിക്കും, എനിക്ക് എന്റെ മഹിയേട്ടനെ ജീവൻ ആണെന്ന്… ജീവന്റെ ജീവൻ…. മഹിയേട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റുല്ല എന്ന് പറഞ്ഞു ഈ നെഞ്ചിലേക്ക് നീ കൂട് കൂട്ടും മോളേ….. അവളുടെ മുഖം ഓർക്കും തോറും മഹിയ്ക്ക് അവളെ ആഞ്ഞു പുൽകാൻ മനസ് വെമ്പി.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

രചന: നിഹ

വെളിച്ചത്തിനായി പന്തം കത്തിച്ച് അവർ മുന്നോട്ട് നടന്നു. പടുകൂറ്റൻ വൃക്ഷങ്ങളുടെ ഇടയിലൂടെ കടവാതിലുകൾ കടിപിടി കൂടെ പാറി നടന്നു. അതിന്റെ ശബ്ദം അവരുടെ ഹൃദയ താളം കൂട്ടുന്നതായിരുന്നു. ഇരുഭാഗത്തുമായി തിങ്ങി നിൽക്കുന്ന മരങ്ങൾ , അവയുടെ ശിഖരങ്ങളിൽ സ്ഥാനം പിടിച്ച് ഉച്ചത്തിൽ മൂളുകയും കൂവുകയും ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന കാട്ടുപ്പക്ഷികൾ അവരുടെ ഉള്ളിൽ ഭയത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു. ഇനി മുന്നോട്ട് എന്ത് സംഭവിക്കുമെന്നറിയാതെ പേടിയോടെ അവർ മുന്നോട്ട് നടന്നതും പുറകിലൂടെ ഒരു നിഴൽ ഓടി മറഞ്ഞു.

എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. ഒരു കാറ്റ് ഓടി പോയത് പോലെയാണ് അവർക്ക് തോന്നിയത്. മനസ്സിൻ്റെ ഉള്ളിൽ ഭയം കൂടി വന്നതല്ലതെ കുറഞ്ഞില്ല. ” ആരും പേടിക്കണ്ട … മുന്നോട്ട് ഇതുപോലെ പലതും സംഭവിക്കും … എന്നാലും അവൾ നമ്മളെ തൊടുകയില്ല” ഗുരു സ്വാമിയുടെ പ്രധാന ശിഷ്യനായ ഗിരി ഗോപൻ പറഞ്ഞു. അവന്റെ വാക്കുകൾ കേട്ടപ്പോൾ അവർക്ക് അതൊരു ആശ്വാസമായി. ഗുരു സ്വാമിയുടെ ശിഷ്യന്മാർക്ക് ഇത്തരം സംഭവങ്ങൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത് കൊണ്ട് അവർക്ക് ഇതൊരു സംഭവമായി തോന്നിയില്ല. താൻ കണ്ട സ്വപ്നത്തിലെ കാര്യങ്ങൾ യാഥാർത്ഥ്യമാക്കുന്ന ഭയത്തിലായിരുന്നു അവൾ. രാമനും ദേവകിയും പരസ്പരം നോക്കി .

” മുന്നോട്ട് നടക്കൂ…” ചെറിയ ഒരു പേടി ഉണ്ടെങ്കിലും അവർ മുന്നോട്ട് നടന്നു. ” അനന്തേട്ടാ എനിക്ക് നല്ല പേടി. തോന്നുവാ…” തന്നോട് ചേർന്ന് നടക്കുന്ന അവൻറെ അരികിലേക്ക് ചേർന്ന് അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. ” പേടിക്കണ്ട… എല്ലാരും കൂടെയില്ലേ..?” അവനോട് ചേർന്ന് അവൾ മുന്നോട്ട് നടന്നു . ആരും ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കാറ്റ് അടിക്കാൻ തുടങ്ങി. കാറ്റ് പിടിച്ച് മരങ്ങൾ ആടി തുടങ്ങി. ഇല്ലിക്കൂട്ടത്തിൽ കാറ്റുപിടിച്ചപ്പോൾ അവ പരസ്പരം ഉരസി ആടിയുലയുന്ന ശബ്ദം ഏവരെയും ഭയപ്പെടുത്താൻ പര്യാപ്തമായിരുന്നു. ഈ പ്രാവശ്യം അനന്തനും പേടി തോന്നി . ഇരു ഭാഗത്തായുള്ള മരങ്ങൾ ശക്തിയായി കാറ്റത്താടി. ആതിരയുടെ ഹൃദയമിടിപ്പ് നിർത്താതെ ഉയർന്നുകൊണ്ടിരുന്നു. അവൾക്ക് എങ്ങനെ തിരിച്ചു പോയാൽ മതിയെന്നായിരുന്നു.

രാമന്റെയും ദേവകിയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. എന്നാൽ അനന്തന് ഏതുവിധേനയും കർമ്മങ്ങൾ പൂർത്തീകരിച്ച് മനവിട്ട് തിരിച്ചു പോകണം എന്നായിരുന്നു.അതിനായി കാവിൽ എത്തി കർമ്മങ്ങൾ പൂർത്തിക്കരിക്കണം എന്നായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തിൽ പൊട്ടിച്ചിരി ഉയർന്നു കേട്ടു. അവരുടെ കണ്ണുകളിൽ ഭയത്തിന്റെ നിഴൽ വ്യാപിച്ചിരുന്നു. ഗിരി ,അവൻ പുറകിലേക്ക് പോയി നിന്നിട്ട് ഒരു ചരട് എടുത്ത് മന്ത്രം ജപിച്ച് പുറകോട്ട് നോക്കാതെ തലയുടെ മുകളിലൂടെ പുറകിലേക്ക് എറിഞ്ഞു. ഉടനെ കേട്ടു കൊണ്ടിരുന്ന ചിരി നിന്നു. കാട് മുഴുവൻ അത് വരെ ഉണ്ടായിരുന്ന ശബ്ദം നിലച്ചു പോയി. എല്ലാവരിലും സമാധാനത്തിൻ്റെ കാറ്റ് തലോടി പോയി.

എന്തെങ്കിലും ദുഷ്ട ശക്തികളുടെ സാന്നിധ്യം ഉണ്ടായാൽ അതിനെ താൽക്കാലികമായി ബന്ധിക്കാനുള്ള വിദ്യ ഗിരി ഗുരുവിൽ നിന്നും കരസ്ഥമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഗിരി താൽക്കാലികമായി അവളെ ബന്ധിച്ചു നിർത്തി. കാറ്റത്ത് അണഞ്ഞു പോയ പന്തം അവർ വീണ്ടും കത്തിച്ചു. ചുറ്റുമുള്ള അന്തരീക്ഷം ശാന്തമായതോടെ ഭയം കൂടാതെ അവർ മുന്നോട്ട് നടന്നു. അവർ അവിടെ എത്തിയപ്പോൾ അവരെ പ്രതീക്ഷിച്ച് കർമ്മികൾ ഉണ്ടായിരുന്നു. തിറയാട്ടത്തിന്റെ സജ്ജീകരണങ്ങളെല്ലാം അവർ പൂർത്തീകരിച്ചിരുന്നു. നാഗത്തറയ്ക്ക് അടുത്തുള്ള ശ്രീകോവിൽ തുറന്ന് ഭദ്രകാളിയമ്മക്ക് പൂജ നടത്തി.

വർഷങ്ങളോളം മുടങ്ങി കിടക്കുകായിരുന്നു പൂജകൾ… നാഗത്തറയിൽ വിളക്കും വച്ചിരുന്നു. തിറയാട്ടം തുടങ്ങാൻ സമയമായതും അനന്തനും ആതിരയും ആകാംക്ഷയോടെ നിന്നു. അവളുടെ ആധിപത്യം നിറഞ്ഞ കാവിൽ കൈകടത്തുന്നത് അവളിൽ പ്രകോപനം ഉണ്ടാക്കുമോ എന്നുള്ള ആശങ്കയിലായിരുന്നു രാമനും ദേവകിയും… നന്നായി ചമഞ്ഞു കെട്ടിയൊരുങ്ങിയിരിക്കുന്ന ഭദ്രകാളി തിറ അവർക്ക് മുന്നിലേയ്ക്ക് വന്നു. അതിൻ്റെ അകപ്പടിയായി ചെണ്ടക്കാർ താളത്തിൽ കൊട്ടാൻ തുടങ്ങി. മണി നാദവും മുഴങ്ങി കേട്ടു. വെളിച്ചത്തിനായി ചുറ്റിലും പന്തം കത്തിച്ചിട്ടുണ്ട്. പള്ളിവാളും കൈയിലേന്തി ഭീകര രൂപത്തിൽ മുന്നിൽ നിൽക്കുന്ന ഭദ്രകാളി തിറയുടെ മുഖത്തേക്ക് നോക്കാൻ പോലും ആതിരയ്ക്ക് ഭയം തോന്നി.

ഉറക്കെ അലറി വിളിച്ചു കൊണ്ട് തിറ ആട്ടം തുടങ്ങിയിരുന്നു. ഇടക്കിടെ കണ്ണും മിഴിച്ച് അലറി കൂവി അരികിലേക്ക് കടന്നു വരുന്ന അമ്മക്ക് മുന്നിൽ ആതിര പേടിക്കൊണ്ട് വിറച്ചു. കുഞ്ഞി കൂടെ ഇല്ലാത്തത് എത്ര നന്നായിയെന്ന് അവൾ ചിന്തിച്ചു. മനയിൽ ഒറ്റയ്ക്ക് ഇരുത്തിയിട്ട് പോകാനും വയ്യ ഇവിടെ കൊണ്ടുവരാനും കഴിയില്ല … 🥀🥀🥀🥀🥀🥀🥀🌿🌿🥀🥀🥀🥀🥀🥀 ” ഇത് എന്താ കുട്ടി ഈ രാത്രി ഒറ്റയ്ക്ക് വന്നിരിക്കുന്നത് ..,? ” മുറ്റത്തേക്ക് നോക്കി ചാരിയിരിക്കുന്ന ഗൗരിയെ നോക്കി നാരായണി അങ്ങോട്ടേക്ക് വന്നു. ” എന്താ അമ്മേ …” അടുത്ത് വന്നിരിക്കുന്ന നാരായണിയെ നോക്കി ഗൗരി കണ്ണ് മിഴിച്ചു. ” നീ എവിടെയാ ശ്രദ്ധിച്ചിരുന്നത് … ? ഇവിടെ ഒന്നും അല്ലല്ലോ…?”

നാരായണി അവളെ നോക്കി കണ്ണുരുട്ടി. ” ഇനി എന്താ നിന്റെ തീരുമാനം..? പഠിത്തം ആണോ?ജോലിയോ അതോ കല്യാണമോ..?” ഗൗരിയെ വെറുതെ ഇരുത്തിയാൽ ശരിയാകില്ലെന്ന് അറിയാവുന്നതുകൊണ്ട് അവളുടെ മനസ്സറിയാൻ നാരായണിയമ്മ ചോദിച്ചു. ഡിഗ്രി കഴിഞ്ഞ് വീട്ടിലിരിക്കുകയാണ് ഗൗരി . അവൾ അത്യാവശ്യം നന്നായി തന്നെ പഠിക്കുന്നത് കൊണ്ട് മുന്നോട്ടു പഠിപ്പിക്കാനായിരുന്നു വീട്ടുകാർക്കും താൽപര്യം. ” ഞാൻ pg പഠിക്കാൻ പോകുവാ.. എനിക്ക് ഇപ്പോൾ കല്യാണം വേണ്ടമ്മേ.” തൻ്റെ ഇഷ്ട്ടത്തിനൊപ്പം അമ്മ നിൽക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ധൈര്യത്തോടെ അവൾ പറഞ്ഞു. ” ഇപ്പോഴത്തെ സ്ഥിയിലാണെങ്കിൽ പഠിക്കാൻ പോയിട്ട് കാര്യമില്ല…

എന്തോ മനസ്സിൽ കയറി പറ്റിയിട്ടുണ്ട്.. എന്താണെന്ന് ചോദിച്ചാൽ വാ തുറന്നു പറയണ്ടേ..?” ദേഷ്യത്തോടെ നാരായണി മുഖം തിരിച്ചു . അത് കണ്ടപ്പോൾ ഗൗരി ധർമ്മ സങ്കടത്തിലായി . ഒന്നും മനസ്സ് തുറന്നു പറയാനും കഴിയില്ല എന്നാൽ മറച്ചു വയ്ക്കാനും കഴിയില്ല …. ” എങ്ങനെ ചിരിച്ച് സന്തോഷിച്ചു നടന്ന പെണ്ണാ… ഇപ്പോ ഊണുമില്ല ഉറക്കമില്ല.. പെറ്റ തള്ളയെ പോലും വേണ്ട.. ഏതു നേരവും ദുഃഖിച്ചിരിക്കുന്നു.. അനുവിന്റെ കാര്യമാണെങ്കിൽ അത് അങ്ങനെ … ഇതെല്ലാം കാണാൻ ഞാൻ എന്ത് മഹാപാപമാണോ ചെയ്തത് എന്റെ ഗുരുവായൂരപ്പാ ….” സ്വയം പറഞ്ഞു കരഞ്ഞു കൊണ്ട് അവർ അകത്തേയ്ക്ക് കയറി പോയി. രണ്ട് മക്കളുടെയും കാര്യം ഓർത്ത് നാരായണിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു.

കുറച്ചുനാൾ മുന്നെ വരെ വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമാണ്. പെട്ടെന്നാണ് എല്ലാം കീഴ്മേൽ മാറി മറഞ്ഞത് . കേസ് വന്നതോടെ അനന്തനും ആതിരയും ഒളിവിൽ പോയി . അതിൻ്റെ പ്രശ്നങ്ങൾ അനിരുദ്ധും ആര്യയും അനുഭവിക്കുന്നുണ്ട്. ഭർത്താവ് വാസുദേവൻ കിടപ്പിലായി. ഇപ്പോൾ ഓമനിച്ചു വളർത്തിയ ഇളയ മകളുടെ സ്വഭാവത്തിൽ തന്നെ മാറ്റങ്ങൾ എല്ലാം കൂടി ഓർത്തപ്പോൾ നാരായണിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല . പൂജാമുറിയിൽ പോയിരുന്നു അവർ കരയാൻ തുടങ്ങി . ഭഗവാനോട് സങ്കടങ്ങൾ പറഞ്ഞ് കരഞ്ഞു തീരുമ്പോൾ മനസ്സിനൊരു സമാധാനം കൈവരും.

അതാണ് നാരായണിക്കുള്ള ഇപ്പോഴത്തെ ഏക ആശ്വാസം. വീട്ടിൽ വന്നപ്പോൾ മുതൽ ഗൗരിയുടെ പെരുമാറ്റത്തിലുള്ള പ്രകടമായ വ്യത്യാസം വീട്ടിലെ എല്ലാവർക്കും മനസ്സിലായതോടെ എല്ലാവരിൽ നിന്നും ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ അത് അവളെ മാനസികമായി തളർത്തുന്നുണ്ട്. ” ഗൗരി….” പുറകിൽ നിന്നും ആര്യയുടെ വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മുറിയിലെ ജനൽ കമ്പികളിൽ പിടിച്ച് ആലോചനയിൽ മുഴുകി നിൽക്കുകയായിരുന്നു അവൾ. ” എന്താ ഏടത്തി…” ” എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനും ചോദിക്കാനുമുണ്ട്… ഇവിടെ വാ … ” സാരിയുടെ തലപ്പ് അരയിൽ കുത്തികൊണ്ട് ആര്യ ബെഡിന്റെ സൈഡിൽ ഇരുന്നു. എന്തായാലും തന്റെ മാറ്റത്തിനുള്ള കാരണം ചോദിക്കുമെന്ന ഉറപ്പോടെ അവൾ ആര്യയുടെ അടുത്ത് പോയിരുന്നു. അവൾക്ക് പറയാനുള്ളത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയും ഗൗരിയ്ക്ക് ഉണ്ടായിരുന്നു..… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: രഞ്ജു രാജു

സമയം 5മണി കഴിഞ്ഞിരിക്കുന്നു. സന്ധ്യ മയങ്ങി ഇരുണ്ടു തുടങ്ങി… തുലാമാസം പകുതി കഴിയുമ്പോൾ ഇങ്ങനെ ആണ്… വേഗന്നു നേരം ഇരുളും..അതുകൊണ്ട് എങ്ങും തങ്ങാതെ, രണ്ടാളും കൂടി പെട്ടന്ന് ഇങ്ങട് പോന്നോണം… ദേവമ്മ പറഞ്ഞ കാര്യങ്ങൾ ഓർത്തു കൊണ്ട് നിൽക്കുക ആയിരുന്നു കാർത്തു.. വീടിന്റെ ഉള്ളിലെ സാധനങ്ങൾ എല്ലാം വെളിയില്ക്ക് ഇടുക ആയിരുന്നു, അച്ഛനും ചെറിയച്ഛനും… പിന്നെ വേറെ മൂന്നാല് പേരും ചേർന്നു.. ആരും ത്തന്നെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല… ഓർക്കും തോറും അവളുടെ മിഴികൾ സജലമായി.. അതിനേക്കാൾ ഒക്കെ ഏറെ ത്തന്നെ വേദനിപ്പിക്കുന്നത് അച്ചു വിന്റെ മുഖം തിരിച്ചു കൊണ്ട് ഉള്ള നടപ്പ് കാണുമ്പോൾ ആയിരുന്നു.

ഇന്നലെ വരേയ്ക്കും ജീവന്റെ ജീവൻ ആയിരുന്നു താനും അച്ചുവും… എന്തിനും ഏതിനും അവൾക്ക് തുമ്പി മതി…കോളേജിൽ ആദ്യം ആയി പോകാനു, അമ്പലത്തിൽ പോകാനും,,ഡ്രസ്സ്‌ എടുക്കാൻഅതു സ്റ്റിച് ചെയ്യാൻ കൊടുക്കാൻ,,അങ്ങനെ അങ്ങനെ… എവിടെ പോകാനും… പക്ഷെ ഇപ്പോൾ…. അവളുടെ ജീവിതം തല്ലി തകർത്തത് താൻ ആണല്ലോ എന്നോർക്കുമ്പോൾ…. അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ താൻ കവർന്നെടുത്തു കൊണ്ട് ഇന്നലെ വന്ന ഒരുവന്റെ കൂടെ ഒളിച്ചോടി പോയി… ഇന്ന കാലത്തെ രജിസ്റ്റർ മാര്യേജ് um കഴിഞ്ഞു.. പിന്നെ എങ്ങനെ ആണ് അച്ചുവിന് തന്നോട് ദേഷ്യം തോന്നാതെ ഇരിക്കുന്നെ… ത്തന്നെ പോലെ തന്നെ എല്ലാവിധ വികാര വിചിന്തകൾ ഉള്ള ഒരു പെൺകുട്ടി ആണ് അവളും..

ഈശ്വരാ ന്റെ അച്ചൂന് കാത്തോണേ… അവൾക്ക് നന്മ മാത്രം വരുത്താവൊള്ളെ… ഒരായിരം തവണ ആവർത്തിച്ച പല്ലവി, പിന്നെയും പിന്നെയും കാർത്തു മനസ്സിൽ ഉരുവിട്ട് കാർത്തു നോക്കി നിൽക്കെ ആണ് കുടുംബത്തിൽ ഉള്ളവർ എല്ലാവരും, തന്റെ അച്ഛനും അമ്മയും ഒക്കെ,ചേർന്ന് തറവാടിന്റെ പടി ഇറങ്ങി പോയത്. ആരോടും ഇറങ്ങി പോകല്ലേ എന്ന് പറഞ്ഞു കൊണ്ട്, ഈ യാത്ര തടയാൻ ഉള്ളിൽ വല്ലാത്തമോഹം പോലെ… ആരുമാരും അവളെ ഒന്നു നോക്കുക പോലും ചെയ്തില്ല എന്നതാണ് സത്യം. അവൾക്ക് ചങ്ക് പൊടിയുന്നത് പോലേ ആണ് തോന്നിയെ… എത്രയൊക്കെ ആയാലും ശരി, തന്റെ അച്ഛനും അമ്മയും അല്ലേ…മുത്തശ്ശനു ആണെങ്കിൽ നന്നായി പ്രായം ചെന്നത് ആണ്… ചിറ്റ ആണ് മുത്തശ്ശൻറെ കൈയിൽ പിടിച്ചു ഇറക്കി കൊണ്ട് വന്നത്..

അതു കണ്ടപ്പോൾ ആയിരുന്നു അവൾക്ക് ഏറെയും ദുഃഖം. ഇനി എങ്ങോട്ട്…. എന്താവും അവരുടെ അവസ്ഥ… നെഞ്ചു വിങ്ങുന്ന വേദനയിൽ ഉമ്മറ കോലായിലെ തൂണിൽ പിടിച്ചു,,കൊണ്ട് വിറയലോടെ അവൾ നിന്നു. അവരുടെ വണ്ടി അകന്നു പോയത് നോക്കി നിറകണ്ണുകളോടെ നിൽക്കുവാൻ മാത്രെ ആ പാവത്തിന് കഴിഞ്ഞുള്ളു. ടി… ധരന്റെ ശബ്‌ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി. “എന്ത് കൂത്തു കാണുവാടി…..” അവൾ ഒന്നും മിണ്ടാതെ കൊണ്ട് മുഖം കുനിച്ചു. “കണ്ടു കഴിഞ്ഞു എങ്കിൽ കേറി പോയി എനിക്ക് ഒരു ചായ എടുക്ക്.. വേഗം ആവണം ” അവൻ ധൃതി കാട്ടി. കാർത്തു അടുക്കളയിൽ ചെന്നപ്പോൾ, അവിടെ യാതൊരു വിധ സാധനങ്ങളും ഇല്ലായിരുന്നു.. വക്കു പൊട്ടിയ ഒന്നു രണ്ട് പ്ലേറ്റുകളും, കപ്പുകളും ഒഴിച്ച് എല്ലാം അവിടെ നിന്നും കൊണ്ട് പോയിരിന്നു.

അവൾ എല്ലായിടത്തും ഒന്നു പരിശോധന നടത്തി എങ്കിലും ശ്രെമം വിഭലമായി രുന്ന്. മടിച്ചു മടിച്ചു ആണ് അവൾ ധരന്റെ അടുത്തേക്ക് ചെന്നത്. ചായ വെയ്ക്കാൻ ഉള്ള പാത്രങ്ങൾ ഒന്നു ഇവിടെ ഇപ്പോൾ ഇല്ല്യ…… പാലും, പൊടിയും പഞ്ചസാര യും ഒന്നും ഇല്ല്യ….” “ഹ്മ്മ്…. എങ്കിൽ നീ വേഗം റെഡി ആവൂ… ആവശ്യം ഉള്ളത് എന്താണ് എന്ന് വെച്ചാൽ മേടിക്കാം….” ഒന്നും മിണ്ടാതെ നിൽക്കുന്ന കാർത്തു നെ കണ്ടതും അവനു ദേഷ്യം തോന്നി.. “കാർത്തിക….. നീ ഇവിടെ ഒന്നും അല്ലേ ” പെട്ടന്ന് അവൾ അവന്റ മുഖത്തേക്ക് നോക്കി. “ധരൻ… നമ്മൾക്ക് ദേവമ്മയുടെ അടുത്തേക്ക് പോകാം… അവിടെ താമസിച്ചാൽ പോരേ ” ധൈര്യം സംഭരിച്ചു കൊണ്ട് അവൾ ചോദിച്ചു. “പോരാ…..എന്റെ തീരുമാനങ്ങൾ ഒക്കെ ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു…. ഇനി ഉള്ള കാലം നമ്മൾ രണ്ടാളും കഴിയുന്നത് ഇവിടെ ആണ്…

യാതൊരു മാറ്റവും ഇല്ല താനും അതിനു .” അവൻ ആണെങ്കിൽ അരഭിത്തി യിൽ ഇരിക്കുക ആയിരുന്നു അപ്പോള്… എഴുന്നേറ്റു കാർത്തു വിന്റെ അടുത്തേക്ക് വന്നു. നീ പോയി ഡ്രെസ് മാറി വാ…. രാവിലെ ലക്ഷ്മി അമ്മ ഉടുപ്പിച്ചു കൊടുത്ത കല്യാണ പുടവ ഇതേ വരെയും ആയിട്ടും മാറിയിട്ടില്ല എന്നത് അപ്പോൾ ആണ് കാർത്തു ഓർത്തത്. . തന്റെ റൂമിലേക്ക് അവൾ നടന്നു. … നേര്യതിന്റെ, തുമ്പ് ഉറപ്പിച്ചു വെച്ചിരുന്ന സേഫ്റ്റിപിൻ തോളിൽ നിന്നും അഴിച്ചു മാറ്റി മേശമേൽ വെച്ചു കഴിഞ്ഞു അവൾ തടി അലമാരയുടെ കണ്ണാടിപ്രതലത്തിലേ തന്റെ പ്രതിബിംബത്തിലേക്ക് സാകൂതം നോക്കി നിന്നു പോയി … എന്തൊക്കെ ആണ് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്റെ ജീവിതത്തിൽ സംഭവിച്ചത്..

ഒരു സിനിമാക്കഥ പോലെ ആണ് അവൾക്ക് തോന്നിയത്.. ഒരു സുപ്രഭാതത്തിൽ അമ്പല നടയിൽ വെച്ചു ധരനെ ആദ്യമായി കണ്ടതും, റോഡിൽ തടഞ്ഞു വെച്ഛ് താൻ അയാളോട് വഴക്ക് ഇട്ടതും, ചെളി വെള്ളം തെറുപ്പിച്ചതും,,ഓഫീസിൽ വെച്ചു ധരനെ, കണ്ടതും , പിന്നീട് നടന്ന ഓരോരോ കാര്യങ്ങളും അവൾ അവിടെ നിന്നു കൊണ്ട് ഓർക്കുക ആയിരുന്നു… ആർക്കും വേണ്ടാതായി ഒടുവിൽ.. ചുടു കണ്ണീർ കവിളിനെ തഴുകിയതും ഇടുപ്പിൽ ഒരു തണുപ്പ് പടർന്നു മുറുകിയപ്പോൾ അവൾ നിന്നിടത്തു നിന്നും മേല്പോട്ട് പൊങ്ങി.. പിന്നിലേക്ക് തിരിഞ്ഞതും,മാറിലെ നേര്യത് അടർന്നു താഴേക്ക് വീണു… ധരന്റെ നെഞ്ചിൽ തട്ടി നിന്നതും, അനാവൃതമായ മാറിലേക്ക് , നേര്യത് എടുത്തു വേഗം ത്തന്നെ അവൾ മറ തീർത്തു..

അവളുടെ പിടയുന്ന മിഴികളിലേക്കും, മേൽചുണ്ടിന് മുകളിൽ,പൊടിയുന്ന വിയർപ്പ് കണങ്ങളിലും, നോക്കി അവളോട് ഒട്ടി നിൽക്കുക ആയിരുന്നു ധരൻ അപ്പോളും… തന്റെ ഇടുപ്പിൽ അമർന്നിരുന്ന അവന്റെ കൈ വിടുവിക്കുവാൻ കാർത്തു ഒരു ശ്രെമം നടത്തി.. “നീ എന്തിനാ ഇവിടെ നിന്നു കരയുന്നത്……നിന്റെ ആരെങ്കിലും ഉടലോടെ സ്വർഗത്തിൽ പോയോ….” അവന്റ ശബ്ദം മുരണ്ടു.. കാർത്തു ഒന്നും മിണ്ടാതെ, കൊണ്ട് നിൽപ്പ് തുടർന്ന്. “ഇങ്ങനെ ആണോടി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്നത്….. ഇനി നിന്നേ ഇതൊക്കെ ഞാൻ പഠിപ്പിച്ചു തരാം…വേണോ ” “വേണ്ട…. ഞാൻ മാറിക്കോളാം…” കിതച്ചു കൊണ്ട് പറയുന്നവളെ നോക്കിയതും അവൻ തന്റെ അധരത്തിൻ കോണിലായി അവൾക്കായി ഒരു ചിരി ഒളിപ്പിച്ചു… പത്തു മിനിറ്റ്… അതിനു മുന്നേ റെഡി ആയി വന്നോണം…..

അവൻ വാതിലിന്റെ അടുത്ത് എത്തിയിട്ട് ഒന്നൂടെ അവളോട് ഓർമിപ്പിച്ചു. വാതിൽ കടന്നു ഇറങ്ങിയതും,അതു ഒരു ഊക്കോട് കൂടി,കൊട്ടി അടയുന്ന ശബ്ദം കേട്ടു ധരൻ ഒന്നു തിരിഞ്ഞു നോക്കി. കാർത്തു വിന് ആണെങ്കിൽ തന്റെ കുളപ്പടവിലേക്ക് ഒന്നു ഓടി പോകാൻ ആഗ്രഹം തോന്നി. എല്ലാ ദുഃഖവും ഇറക്കി വെയ്ക്കുവാൻ പറ്റിയ, തന്റെ പ്രിയപ്പെട്ട ഇടo… അവൾ പിൻ വാതിൽ തുറന്നുകൊണ്ട് വേഗം തന്നേ പുറത്തേക്ക് ഇറങ്ങി. ധരൻ ആരെയോ ഫോണ് വിളിച്ചു കൊണ്ട് ആകായത്തിൽ ഇരിപ്പുണ്ട്.. മാറാനുള്ള ഒരു പാവാടയും ടോപ്പും, മറ്റും എടുത്തു കൊണ്ട് വേഗത്തിൽ കുളപ്പുരയിലേക്ക് കയറി.. മുണ്ടും നേര്യതും പറിച്ചു മാറ്റിയ ശേഷം, പാവാട എടുത്തു മേല്പോട്ട് മുറുക്കി,ഉടുത്തു…….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ആമി

രുദ്ര് അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു.. രുദ്രിന്റെ കത്തുന്ന മിഴികളിൽ നോക്കാൻ തന്നെ അരുൺ ഭയന്നു.. അത്രയും തീക്ഷണത നിറഞ്ഞിരുന്നു ആ നോട്ടത്തിൽ.. നിന്നെ ഒന്നും ചെയ്യാതെ വിട്ടത് എന്തിനാണ് എന്ന് അറിയോ.. ദാ ഇത് പോലെ ഇവിടെ ഇങ്ങനെ കിട്ടാൻ.. രുദ്ര് പ്ലീസ് എന്നെ ഒന്നും ചെയ്യരുത്.. രുദ്ര് ചിരിച്ചു കൊണ്ടു അവന്റെ പിടി വിട്ടു കസേരയിൽ നിവർന്നു ഇരുന്നു.. ഷർട്ടിന്റെ കോളറിൽ പിടിച്ചു പുറകിലേക്ക് ഇട്ടു അവൻ കാലിൽ കാൽ കയറ്റി വച്ചു.. നിന്നെ എന്തെങ്കിലും ചെയ്യണമായിരുന്നു എങ്കിൽ ഈ രുദ്രിന് നേരത്തെ ആവാമായിരുന്നു..

നിന്നെ വളരാൻ വിട്ടത് നിന്നെയും നിന്റെ ആളുകളെയും ഭയന്നിട്ട് അല്ല.. പഴയ രുദ്ര് ആയിരുന്നു എങ്കിൽ കൊന്നു കുഴിച്ചു മൂടിയേനെ.. പക്ഷെ നിന്നെ പോലെ ഒരുത്തനെ കൊല്ലാൻ മാത്രം അധപതിച്ചിട്ടില്ല ഈ രുദ്ര് ദേവ്.. രുദ്രിന്റെ ഓരോ വാക്കുകളും അരുണിൽ ഭയം നിറച്ചു.. തന്റെ ജീവിതം ഇവിടെ അവസാനിക്കുമെന്ന് അരുണിന് അറിയാമായിരുന്നു.. നിന്റെ ലക്ഷ്യം ഗൗരി ആണെന്ന് മനസ്സിലായതും ഞാൻ നിഴൽ പോലെ നിന്റെ പുറകിൽ ഉണ്ടായിരുന്നു..നീയും പ്രകാശ് കൂടെ ആവും ഇതെല്ലാം പ്ലാൻ ചെയ്തത് എന്ന് കരുതി.. പക്ഷെ ആ മൂന്നാമന് വേണ്ടി ആണ് നിങ്ങൾ ചരട് വലിച്ചത് എന്ന് അറിഞ്ഞ നിമിഷം ഞാൻ നിന്നെ ഒക്കെ ഒഴിവാക്കി വിട്ടു..

വൈഷ്‌ണവിയെ കളത്തിൽ ഇറക്കിയതും അതിന് വേണ്ടി തന്നെ ആയിരുന്നു.. രുദ്ര് ഒന്നു നിർത്തി.. അരുൺ രുദ്ര് പറയുന്നത് എല്ലാം കേട്ട് അമ്പരന്നു ഇരിക്കുകയായിരുന്നു.. അവന്റെ തൊണ്ടയിൽ വെള്ളം പോലും ഇറങ്ങാൻ കഴിയാത്തത് പോൽ ശ്വാസം മുട്ടി.. കോളേജ് റീയൂണിയൻ നടത്തി അവളെ കൊണ്ടു വന്നു അവളുടെ മുന്നിൽ ഞാനും ഗൗരിയും ഒന്നാണെന്നു കാണിച്ചു കൊടുത്തു ഒടുവിൽ അവൾക്ക് എന്നോട് ഉള്ള ദേഷ്യം നീ മുതലാക്കും എന്ന് എനിക്ക് അറിയാമായിരുന്നു.. അന്ന് ആ ഫങ്ക്ഷന് നീ വന്നിരുന്നു.. നീ വൈഷ്ണവിയെ കണ്ടു എന്നെ അവൾക് കൊടുക്കാം എന്നും ഗൗരിയെ നിനക്ക് വേണം എന്ന് പറഞ്ഞു.. നീ കാണിച്ച ഫോട്ടോ കണ്ടു ഞാൻ ഗൗരിയെ അവിശ്വസിച്ചു അവളെ ഇട്ടിട്ട് പോകുമേന്നു കരുതിയോ നീ..

അവൾ എന്റെ പെണ്ണാണ്.. എന്റെ ഗൗരി.. രുദ്ര് കസേരയിൽ നിന്നും എഴുനേറ്റു.. അവന്റെ പുറകിൽ പോയി നിന്നു കൊണ്ടു അവന്റെ തോളിൽ പിടിച്ചു.. ഇന്നലെ രാത്രി വൈഷ്ണവിയുടെ കൂടെ കിടന്ന നീ നേരം വെളുത്തപ്പോൾ എങ്ങനെ ലോഡ്ജിൽ ശാന്തയുടെ കൂടെ വന്നു എന്ന് നിനക്ക് മനസിലായി കാണും.. അവളുടെ സൂക്കേട് പണ്ടേ എനിക്ക് അറിയാം.. അപ്പൊ പിന്നെ രണ്ടാൾക്കും ഒരു മരുന്ന് മതി എന്ന് തോന്നി.. രുദ്ര് ഞാൻ ഇനി ഒന്നിനും വരില്ല..എന്നെ വിട്ടേക്ക്.. നീ ഇനി ഒന്നിനും വരില്ല എന്ന് എനിക്ക് അറിയാം ഡാ.. കാരണം നീ ജയിലിൽ ആവില്ലേ ഇനി.. കുറച്ചു വർഷം ജയിലിൽ കിടക്കാൻ ഉള്ള പണി ഞാൻ ചെയ്തിട്ടുണ്ട്.. പിന്നെ ഞാൻ നിന്നെ തല്ലാതെ പോകുന്നത് എന്താ എന്ന് അറിയോ.. പണ്ട് നീയും നിന്റെ ഫ്രണ്ട്സ് കൂടെ കോളേജിൽ ചെയ്ത ആ തെമ്മാടിത്തരം ഇല്ലേ..

അതൊക്കെ കൂടെ കൂട്ടി പുറത്തു നിൽക്കുന്ന സർമാര് നിനക്ക് തരും.. അപ്പൊ പിന്നെ എന്റെ കൈ വെറുതെ എന്തിനാ മെനക്കെടുത്തുന്നെ.. രുദ്ര് അവന്റെ തോളിൽ ബലമായി പിടിച്ചു കൊണ്ടു നടന്നു പോയി.. വാതിൽ എത്തി അവൻ ഒന്നു തിരിഞ്ഞു നോക്കി.. അവൻ നിന്നെ കാണാൻ വന്നാൽ പറഞ്ഞേക്ക് രുദ്ര് അങ്ങോട്ട്‌ വരുന്നുണ്ടെന്ന്.. നേരിട്ട് മുട്ടാൻ.. രുദ്ര് പോയതും പോലീസുകാർ അകത്തു കയറി.. അരുൺ ചെയ്തു പോയ കാര്യങ്ങളെ ഓർത്ത് വിലപിച്ചു.. ഇനി ഒരു രക്ഷപെഡെൽ ഉണ്ടാവില്ല എന്ന് അവന് ഉറപ്പ് ആയിരുന്നു.. രുദ്ര് അവിടെ നിന്നും ഇറങ്ങി ഓഫീസിൽ ചെന്നു കയറുമ്പോൾ ആയിരുന്നു ഫോൺ എടുത്തു നോക്കിയത്.. സൈലന്റ് മോഡിൽ ആയിരുന്നത് കൊണ്ടു അവൻ അറിഞ്ഞില്ല..

എടുത്തു നോക്കുമ്പോൾ ഗൗരിയുടെ മുപ്പതോളം മിസ്സ്‌ കാൾ മെസ്സേജ് എല്ലാം ഉണ്ടായിരുന്നു.. അവൻ അവളെ വിളിച്ചു കൊണ്ടു അവന്റെ ക്യാബിനിലേക്ക് നടന്നു.. എത്ര നേരം ആയി വിളിക്കുന്നു.. എവിടെ ആയിരുന്നു.. എടുത്തില്ലെങ്കിൽ തിരക്കിൽ ആണെന്ന് മനസ്സിലാവില്ലേ.. പിന്നെയും പിന്നെയും വിളിക്കുന്നത് എന്തിനാ.. ഓ അപ്പൊ ഞാൻ വിളിച്ചത് ആണോ പ്രശ്നം.. അതെ.. വെറുതെ വിളിച്ചു ശല്യം ചെയ്യാൻ.. എന്നാ ഇനി വിളിക്കില്ല.. പോരെ.. പറഞ്ഞു കഴിഞ്ഞതും ഗൗരി ഫോൺ കട്ട് ചെയ്തു.. രുദ്ര് ചിരിച്ചു കൊണ്ടു ഫോൺ മാറ്റി വച്ചു.. ഗൗരി ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു.. ഫോണിൽ തന്നെ നോക്കി ഇരുന്നു.. രുദ്ര് തിരിച്ചു വിളിക്കും എന്ന് തന്നെ അവൾ കരുതി..

എന്നൽ അവൻ വിളിച്ചില്ല.. അവൾക് സങ്കടം തോന്നി.. ഇങ്ങോട്ട് എങ്ങാനും വിളിക്കട്ടെ.. ഗൗരി എടുക്കില്ല നോക്കിക്കോ.. അന്ന് മുഴുവൻ രുദ്ര് വിളിക്കും എന്ന പ്രതീക്ഷയിൽ ഗൗരി സമയം തള്ളി നീക്കി.. രാത്രി ആയിട്ടും രുദ്ര് വിളിക്കുന്നില്ലെന്ന് കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ തിരിച്ചു വിളിക്കാനും പോയില്ല.. ഉറക്കം വരാതെ അവൾ കിടക്കുമ്പോൾ ആണ് ഫോൺ അടിച്ചത്.. അവൾ വേഗം ഫോൺ എടുത്തു നോക്കി.. രുദ്ര് ആണെന്ന് കണ്ടതും അവൾക് സന്തോഷം അലതല്ലി.. എങ്കിലും വാശി തോന്നി ഫോൺ എടുത്തില്ല.. രണ്ടു വട്ടം ഫോൺ അടിച്ചു കട്ട് ആയി.. മൂന്നാമത്തെ വട്ടവും വിളിക്കാൻ തുടങ്ങിയതും അവളുടെ വാശി എല്ലാം എങ്ങോ പോയി..

അവൾ ഫോൺ എടുത്തു അവന്റെ സ്വരത്തിനു വേണ്ടി കാതോർത്തു.. ഡി പുല്ലേ നീ ഏതു അടുപ്പിൽ ആണ്.. എന്നെ വേണ്ടാത്തവർ ഒക്കെ എന്തിനാ എന്നെ അന്വേഷിക്കുന്നെ.. മര്യാദക്ക് വന്നു വാതിൽ തുറന്നു താ.. അതിന് ഞാൻ നിങ്ങളുടെ വീട്ടിൽ അല്ല.. ഞാൻ തുറക്കാൻ പറഞ്ഞത് എന്റെ വീടിന്റെ അല്ല നിന്റെ വീടിന്റെ ആണ്.. ഗൗരി ചാടി എഴുനേറ്റു.. ഓടി ഉമ്മറത്തെ വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന രുദ്രിനെ കണ്ടു അവൾക് സന്തോഷം തോന്നി.. അവന്റെ അടുത്തേക് നീങ്ങിയതും രുദ്ര് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു ഇരുട്ട് നിറഞ്ഞ ഭാഗത്തേക്ക് കൊണ്ടു പോയി.. അവളെ ചുമരിൽ ചേർത്ത് നിർത്തി അവളുടെ ചുണ്ടുകൾ കവർന്നു..

പെട്ടന്ന് ഉണ്ടായ അവന്റെ പ്രവർത്തിയിൽ ഞെട്ടി ഗൗരി ബലമായി അവന്റെ പിടിയിൽ നിന്നും കുതറി മാറി.. എന്താ ദേവേട്ടാ.. ഗൗരിയുടെ ചുണ്ടിൽ വിരൽ ചേർത്ത് അവൻ മിണ്ടരുത് എന്ന് കാണിച്ചു.. അവന്റെ ഹൃദയത്തിലെ പ്രണയം ഏറ്റു വാങ്ങാൻ അവൾ തയാറായിരുന്നു.. അവളുടെ ചുണ്ടുകൾ വിരൽ കൊണ്ടു തഴുകി അവൻ അവളുടെ മുഖത്തോട് മുഖം ചേർത്ത്.. നീ ഇല്ലാതെ ഒരു നിമിഷം പോലും കഴിയാൻ എനിക്ക് സാദ്യം അല്ല ഗൗരി.. നിന്റെ ഈ ശ്വാസം എപ്പോളും എന്നിൽ വീശണം.. ഈ ഗൗരി ഈ ദേവിന് സ്വന്തം അല്ലെ.. ശ്വാസം മാത്രം അല്ല എന്നിലെ ഓരോ അണുവിലും ഈ അസുരന്റെ നാമം ആണ്.. അവളുടെ കണ്ണുകളിൽ നോക്കി രുദ്ര് നിന്നു..

താൻ നൽകിയ പ്രണയത്തിന്റെ എത്രയോ മടങ് പ്രണയം ഇന്ന് അവളിൽ ഉണ്ടെന്നു അവന് തോന്നി.. അത്രയും അവൾ തന്നെ സ്നേഹിക്കുന്നു.. നീ എന്റെയാ പെണ്ണെ.. എന്റെ മാത്രം.. ഈ അസുരന്റെ മാത്രം പെണ്ണ്.. ഗൗരി ദേവ്.. രുദ്ര് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തിയതും ഗൗരി പിടഞ്ഞു കൊണ്ടു അവന്റെ മുടിയിൽ പിടിച്ചു.. അവന്റെ കൈകൾ ടോപ്പിനു ഉള്ളിലൂടെ അവളുടെ നഗ്നമായ വയറിൽ തൊട്ടതും അവളുടെ ശരീരം തളർന്നു.. ഒടുവിൽ അവന്റെ ചുംബനം കഴുത്തിൽ നിന്നും ഇറങ്ങിയതും ഗൗരി അവന്റെ മുഖം പിടിച്ചു..……..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിവേദ്യ ഉല്ലാസ്‌

.പ്രിയാ….” “എന്തോ…” “താൻ കിടക്കുന്നില്ലേ ” “മ്മ്… ” “എങ്കിൽ വന്നു കിടക്കു…” അവൾ എവിടെ കിടക്കണം എന്നറിയാതെ നിൽക്കുക ആണ്. കാരണം എല്ലാ ദിവസവും അവൾ ബെഡിലും നിരഞ്ജൻ സെറ്റിയിലും ആയിരുന്നു കിടന്നത്. അവൾ ആലോചിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവനു കാര്യം മനസിലായി. എങ്കിലും അവൻ അനങ്ങാതെ കിടന്നു…. ഏട്ടാ….. കുറച്ചു നിമിഷത്തിന് ശേഷം അവൾ മെല്ലെ വിളിച്ചു. “എന്താ പ്രിയേ…”അവൻ മെല്ലെ തല ഉയർത്തി. “അത് പിന്നെ ഏട്ടാ… ഞാൻ… ഞാൻ ഇന്ന് എന്റെ റൂമിൽ ഒന്ന് കിടന്നോട്ടെ…. ഏട്ടന് ഇവിടെ ഒറ്റയ്ക്ക് കിടക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…” അവളുടെ ആ നീക്കം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…ഒരുമിച്ചു കിടക്ക പങ്കിടാം എന്നു കരുതി ആയിരുന്നു അവൻ കിടന്നത്. “ഏട്ടാ… ഞാൻ ഇങ്ങനെ ചോദിച്ചതിൽ ബുദ്ധിമുട്ട് ആയോ..”

അവനിൽ നിന്ന് ഒരു മറുപടി കിട്ടാഞ്ഞപ്പോൾ പ്രിയക്ക് വിഷമം ആയി. “ഇല്ലെടോ… താൻ പോയി കിടന്നോ….ഒരുപാട് നാളുകൾക്ക് ശേഷം താൻ വന്നത് അല്ലെ…..ഞാൻ ഇവിടെ കിടന്നോളം…No problem ” അതും പറഞ്ഞു കൊണ്ട് അവൻ കിടന്നു. അല്പം കഴിഞ്ഞപ്പോൾ ഡോർ അടയുന്ന ശബ്ദം കേട്ടു. . പ്രിയ വെളിയിലേക്ക് പോയി എന്ന് അവനു മനസിലായി. യാത്രാ ക്ഷീണം കാരണം നിരഞ്ജനും വേഗത്തിൽ ഉറക്കത്തിലേക്ക് വഴുതി വീണ്. പ്രിയ തന്റെ മുറിയിൽ ആയിരുന്നു അപ്പോൾ. അവളുടെ ആ ചെറിയ കട്ടിലിൽ അവൾ ഇരിക്കുക ആണ്. ഒരുപാട് ഓർമ്മകൾ നിറഞ്ഞു നിൽക്കുക ആണ് അവിടെ… തന്റെ സങ്കടങ്ങൾ മുഴുവനും ഒരു തുലാമഴയായി പെയ്തു ഇറങ്ങിയ ത് ഇവിടെ ആണല്ലോ എന്ന് അവൾ ഓർത്തു.

ഒരു കൗമാരക്കാരിയുടെ സ്വപ്‌നങ്ങൾ…. തന്റെ നൊമ്പരങ്ങൾ പങ്ക് വെയ്ക്കാനും തന്നെ ചേർത്തു പിടിക്കാനും ഒരാള് ഉണ്ടായിരുന്നു എങ്കിൽ എന്നു താനും മോഹിച്ചിരുന്നു. മീര ചെറിയമ്മയുടെ പ്രഹരങ്ങൾ ഏറ്റു വാങ്ങുമ്പോൾ ഒക്കെ താനും ഓർക്കും എവിടെ എങ്കിലും ഒരാളെ ഈശ്വരൻ തനിക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ടാവും എന്ന്. ആ ആള് വരും തന്നെ ഇവിടെ നിന്നു രക്ഷിക്കുവാൻ… ജീവിതത്തിൽ ഒരിക്കൽ പോലും,. ഒരിക്കൽ പോലും നിരഞ്ജനെ പോലെ ഒരു യുവാവിനെ താൻ ആഗ്രഹിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല… തനിക്കായി ഗുരുവായൂരപ്പൻ കരുതി വെച്ചത് ഈ രാജകുമാരനെ ആണല്ലോ എന്നറിഞ്ഞത് ഭഗവാന്റെ കിഴക്കേ നടയിൽ വെച്ച് ആയിരുന്നു.

ഏതൊരു പെണ്ണും മോഹിക്കുന്നതിനും ആശിക്കുന്നതിനും അപ്പുറം ആയിരുന്നു ഭഗവാൻ എനിക്ക് നൽകിയ പ്രസാദം.. ഏട്ടനെ കണ്ട നിമിഷം….. അവൾ അതു ഒന്നുടെ ഓർത്തു പോയി.. കസവു മുണ്ടു ഒക്കെ ഉടുത്തു, നെറ്റിയിൽ കളഭകുറി അണിഞ്ഞു,അലക്ഷ്യമായ മുടി മാടി ഒതുക്കി,… ഓർത്തതും അവളുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു. പക്ഷെ….. നീലിമയെ കണ്ടതു ഓർത്തപ്പോൾ… ആ കുട്ടീടെ അവസ്ഥ… തന്നെ പോലെ മറ്റൊരുവൾ. ജന്മനാൽ ആയിരുന്നു താൻ അനാഥ ആയത് എങ്കിൽ നീലിമ യ്ക്ക് സംഭവിച്ചത് അതിലും വലിയൊരു ദുരന്തം ആയിരുന്നു.

എന്തിനാണ് ആ പാവത്തിന് ഇങ്ങനെ ഒരു ജന്മം കൊടുത്തത്. അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം അപ്പാടെ തകർത്തു കളഞ്ഞില്ലേ…. എന്ത് തെറ്റാണു ആ കുട്ടി ചെയ്തത്.. ഒരു നിമിഷം.. ഒരു നിമിഷം മാത്രം മതി ആയിരുന്നു, ആരെങ്കിലും, എവിടെ നിന്നു എങ്കിലും ഒന്നു എത്തിയിരുന്നു എങ്കിൽ അവൾക്ക് ഈ ഗതി വരില്ലായിരുന്നു.. അവളുടെ ശിവ യും ആയിട്ട് എവിടെ എങ്കിലും പോയി കഴിഞ്ഞേനെ… . ആകെക്കൂടി അവൾക്ക് ഇപ്പോൾ അവളുടെ സച്ചുഏട്ടൻ മാത്രം ഒള്ളു… അവളുടെ മനസ് നിറയെ ഏട്ടന്റെ മുഖം ഒള്ളു….അതുകൊണ്ട്.. അതുകൊണ്ടു മാത്രം ആണ് താൻ അമ്മയോടും ഏട്ടനോടും ഒക്കെ അങ്ങനെ പറഞ്ഞത്..

പക്ഷെ ഏട്ടന്റെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ…. തന്നിലേക്ക് അടുക്കുംതോറും ആ കണ്ണിൽ വിരിയുന്ന ഭാവങ്ങൾ വായിച്ചെടുക്കുമ്പോൾ എവിടെയോ ഒരു…. താനും ഒരു നിമിഷം എല്ലാം മറന്നു പോകുന്നു… പ്രിയ ഓരോന്ന് ഓർത്തു കൊണ്ട് കട്ടിലിന്റെ ക്രാസയിൽ ചാരി ഇരിക്കുക ആണ് . വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ ഒന്ന് ഞെട്ടി.. നോക്കിയപ്പോൾ നിരഞ്ജൻ.. “എന്താ ഏട്ടാ…”അവൾ വെപ്രാളത്തോടെ എഴുനേറ്റു. “ഹേയ് ഒന്നുല്ലടോ… അവൻ റൂമിൽ കേറി.. എന്നിട്ട് വാതിൽ ലോക്ക് ചെയ്തു. “ഇത്രയും ദിവസവും താൻ എന്റെ ഒപ്പം ഉണ്ടായിരുന്നല്ലോ… ഒരുമിച്ചു കിടക്കുന്നില്ലെങ്കിൽ പോലും ഒരു മുറിയിൽ…. ഇടയ്ക്ക് കണ്ണു തുറന്നപ്പോൾ പെട്ടന്ന് തന്നെ കാണാതെ ഞാൻ ഞെട്ടി പോയി… അതാണ്..”

അവൻ അവളെയും പിടിച്ചു ആ ചെറിയ കട്ടിലിലേക്ക് അമർന്നു ഇരുന്നു. ഏട്ടാ… ഈ മുറിയിൽ തീരെ സൗകര്യം ഇല്ല…. വരൂ.. നമ്മൾക്ക് അപ്പുറത്തെ റൂമിൽ പോകാം…”പ്രിയ എഴുന്നേറ്റത്തും നിരഞ്ജൻ അവളുടെ കൈയിൽ കടന്നു പിടിച്ചു. അതൊന്നും വേണ്ട പ്രിയാ… നമ്മൾക്ക് ഇവിടെ കൂടാം… എന്റെ പ്രിയകുട്ടി കഴിഞ്ഞ മുറി അല്ലെ ഇത്.. ഇന്ന് ഇവിടെ മതി… നമ്മൾക്ക് രണ്ടാൾക്കും ഉള്ള സ്പേസ് ഉണ്ടെന്നേ…. അഥവാ ഇല്ലെങ്കിൽ പോലും ദേ ഇവിടേക്ക് കിടക്കാം… വെറും നിലത്തേക് തറയിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് അവൻ വീണ്ടും അവളെ പിടിച്ചു തന്നോട് ചേർത്തു ഇരുത്തി.. എന്നിട്ട് മുറിയിലൂടെ ഒന്ന് കണ്ണോടിച്ചു.. അവനു ഒരുപാട് സങ്കടം ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എങ്കിലും, എല്ലാം ഉള്ളിൽ ഒതുക്കിയത് മാത്രം.

“ഹ്മ്മ്… ഈ നാലു ചുവരുകൾക്കും കാണാപ്പാഠം അറിയാം അല്ലെ എന്റെ പ്രിയകുട്ടിയെ…നിന്റെ സങ്കടവും പരിഭവവും പരാതിയും സന്തോഷവും ഒക്കെ പങ്കു വെച്ചത് ഇവിടെ അല്ലേ നീയ് ..” അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു.. നിരഞ്ജൻ തന്റെ കൈകൾ എടുത്തു അവളുടെ കൈലേക്ക് ചേർത്തു കൂട്ടിപിണഞ്ഞു. പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ പ്രിയ ഒന്ന് ഞെട്ടി.. അവൾ കൈ വലിക്കുവാൻ നോക്കിയപ്പോൾ പിടുത്തം വീണ്ടും മുറുകി.. “എന്നോട് മൽപ്പിടിത്തതിന് വരുവാ… ആരാ ജയിക്കുന്നത് എന്ന് കാണണോ ന്റെ കുട്ടിയ്ക്ക് ….”അവളുടെ കാതോരം അവൻ മൊഴിഞ്ഞു കൊണ്ട് ഒന്നു തഴുകിയപ്പോൾ പ്രിയ അടിമുടി ഒന്ന് പുളഞ്ഞു പോയി.……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ഉല്ലാസ് ഒ എസ്

ഉച്ചയ്ക്ക് മുന്നേ തന്നെ രണ്ടാളും കൂടി പദ്മയുടെ വീട്ടിൽ എത്തി ചേർന്നു. ഹരിക്കുട്ടൻ അന്ന് സ്കൂളിൽ പോയിരുന്നില്ല.. ഭവ്യക്ക് ഏതോ എക്സാം ഉണ്ടായിരുന്നു.. അതുകൊണ്ട് അവള് കാലത്തെ തന്നെ കോളേജിലേക്ക് പോയിരിന്നു. അച്ഛനും അമ്മയും മുത്തശ്ശിയും ഒ ക്കേ ഉമ്മറ കോലായിൽ നിൽപ്പുണ്ട്. കാർത്തിയുടെ വണ്ടി കണ്ടതും ഹരികുട്ടൻ ഇറങ്ങി ഓടി വന്നു. പദ്മ അവനെ കെട്ടിപിടിച്ചു കുറെ മുത്തം കൊടുത്തു. എന്നിട്ട് അവനു ഇഷ്ടം ഉള്ള ചോക്ലേറ്റും, പിന്നെ ലഡ്ഡുവും ജിലേബി യും ഒക്കെ അവന്റെ കൈലേക്ക് കൊടുത്തു. പദ്മയുടെ അച്ഛനും അമ്മയും കൂടി ഇറങ്ങി വന്നു കാർത്തിയെ സ്വീകരിച്ചു. പദ്മ മുത്തശ്ശിയുടെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് അടുക്കളയിലേക്കു പോയി.

തണുത്ത സംഭാരം ഓരോ ഗ്ലാസ്സിലേക്ക് പകർന്നു. അച്ഛനും മാഷിനും ഓരോ ഗ്ലാസ്‌ കൊണ്ട് പോയി കൊടുത്തു. കോളേജിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു കൊണ്ട് ഗോപിനാഥൻ മരുമകന്റെ അടുത്ത് തന്നെ നിന്നു. പദ്മ ആ സമയത്തു കാർത്തിയുടെ അമ്മയെ ഫോൺ വിളിച്ചു, തങ്ങൾ ഇവിടെ എത്തിച്ചേർന്നു എന്ന് അറിയിച്ചു. പദ്മയുടെ അമ്മയായ ഗിരിജ ആണെങ്കിൽ നല്ല ഒന്നാംതരം സദ്യ ആയിരുന്നു അവർക്കായി ഉണ്ടാക്കി വെച്ചത്. അതൊക്കെ കഴിച്ചു കഴിഞ്ഞപ്പോൾ രണ്ടാളും കൂടി പദ്മയുടെ മുറിയിലേക്ക് പോയി.. കുറച്ചു സമയം റസ്റ്റ്‌ എടുക്കാനായി. തങ്ങളുടെ മകളുടെ സന്തോഷത്തോടെ ഉള്ള പെരുമാറ്റത്തിൽ നിന്നും ആ മാതാപിതാക്കൾക്ക് മനസിലായി അവള് ഒരുപാട് സന്തോഷത്തിൽ ആണെന്ന്.. ***

ശ്രീഹരിയുടെ ഇന്നോവ കാർ വന്നു മുറ്റത്തു നിന്നതും മേഘ യും ദേവനും കൂടി അവിടേക്ക് ഇറങ്ങി വന്നു. . അവൻ വരുന്ന കാര്യം മേഘ ആരോടും പറഞ്ഞിരുന്നില്ല. തലവേദന ആണെന്ന് പറഞ്ഞു അന്ന് അവൾ മനഃപൂർവം ഒരു ലീവ് എടുത്തു.. ശ്രീഹരിയും അച്ഛനും അമ്മയും കൂടി വണ്ടിയിൽ നിന്നും ഇറങ്ങി.. “അല്ലാ…ഇതു ആരൊക്കെ ആണ് എത്തിയിരിക്കുന്നത്…. സീതേ….” അയാള് അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു. മുറിയിലുരുന്ന ദേവൂവും കേട്ടു അച്ഛന്റെ വിളിയൊച്ച. അവളും എഴുനേറ്റ് ഹാളിലേക്ക് എത്തി. അപ്പോൾ കണ്ടു വലിഞ്ഞ മുഖത്തോടെ കയറി വരുന്ന ശ്രീഹരിയെ. അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല..

മേഘ അവളുടെ അമ്മയുടെ കൈയിൽ പിടിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. സീത പെട്ടന്ന് എല്ലാവർക്കും ഉള്ള ചായ വെച്ചു. “ആട്ടെ… കല്യാണ ഒരുക്കങ്ങൾ ഒക്കെ ഏതു വരെ ആയി ചേട്ടാ ” .. ദേവൻ ആണെങ്കിൽ അവരെ ഒക്കെ കണ്ട ആഹ്ലാദത്തിൽ ആണ്.. “ദേവനോടും ഇവിടെ എല്ലാവരോടും കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ആണ് ഞങ്ങൾ വന്നത് ” ശ്രീഹരിയുടെ അച്ഛന്റെ വാക്കുകളിലെ മുറുക്കം മനസിലായതും എന്തോ പന്തികേട് പോലെ അയാൾക്ക് തോന്നി. .. “എന്താണ്… എന്ത് പറ്റി ചേട്ടാ… എന്തെങ്കിലും പ്രശ്നം ഉണ്ടോ ” … “ഉണ്ട്… അതെല്ലാം ശ്രീ നിങ്ങളോട് പറയും….”…അയാൾ മകനെ നോക്കി.. എന്താണ് എന്ന് അറിയാനായി എല്ലാവരും കാത് കൂർപ്പിച്ചു…

“മുഖവുര ഒന്നും കൂടാതെ ഞാൻ കാര്യത്തിലേക്ക് വരാം…. അതാണ് എല്ലാവർക്കും നല്ലത്…..” ശ്രീഹരി ദേവന്റെ മുഖത്തേക്ക് നോക്കി. അവന്റെ നോട്ടം കണ്ടതും അയാൾ അല്പം പതറി സീതയും വിനീതും മേഖയും ഒക്കെ അക്ഷമയോടെ നിൽക്കുക ആണ്. “ദേവിക യും ഇവിടെ അടുത്ത് ഉള്ള ഒരു മാഷും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ….” ശ്രീഹരി ദേവനെ നോക്കി ചോദിച്ചു.. അതു കേട്ടതും അയാളിൽ വിയർപ്പ് തുള്ളികൾ പടരാൻ തുടങ്ങി. “ഞാൻ താങ്കളോട് ആണ് ചോദിച്ചത്….” അവൻ ഒന്നുടെ ചോദ്യം ആവർത്തിച്ചു. “അത് പിന്നെ … മോനേ….” ഒരുപാട് കള്ളത്തരംങ്ങൾ ഒന്നും പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രെമിക്കണ്ട.. എല്ലാം അറിഞ്ഞിട്ട് ആണ് ഞാൻ വരുന്നത്… അവന്റെ ശബ്ദം മുറുകി…

“ദേവിക എവിടെ.. ആ കുട്ടിയേ ഒന്ന് വിളിക്കൂ ” ശ്രീഹരി യുടെ അച്ഛൻ പറഞ്ഞു. അല്പം കഴിഞ്ഞതും മേഘ യുടെ പിന്നാലെ ദേവു ഇറങ്ങി വന്നു. അവളെ കണ്ടതും ശ്രീഹരി മുഖം വെട്ടി തിരിച്ചു. എന്നിട്ട് ദേവന്റെ നേർക്ക് തിരിഞ്ഞു. “നിങ്ങളുടെ മകൾ എല്ലാ കാര്യങ്ങളും സമ്മതിച്ചിട്ടുണ്ട് കേട്ടോ.. പാവം വാദ്യരെ ഉപേക്ഷിച്ചിട്ട് ആയിരുന്നു അവൾ നിഷ്പ്രയാസം എന്നോട് ഇഷ്ടം പറഞ്ഞത്.. ഇനി എന്നെകാൾ നല്ലൊരു ചെറുക്കൻ വന്നാൽ ഇവൾ എന്നെയും കളഞ്ഞിട്ട് അവന്റെ പിറകെ പോകും…അല്ലേടി പുല്ലേ ” ശ്രീഹരി പല്ലിറുമ്മി കൊണ്ട് ദേവികയെ നോക്കി. അവൾ നിന്നിടത്തു തന്നെ അനങ്ങാതെ നിൽക്കുക ആണ്. ആരുടെയും മുഖത്തേക്ക് പോലും നോക്കുന്നില്ല..

ദേവൻ മകളെ നോക്കി.. അയാൾക്കും എന്ത് മരുപടി പറയണം എന്ന് പോലും അറിയില്ല. എല്ലാം കൈവിട്ടു പോകുക ആണെന്ന് അയാൾക്കും മനസിലായി. മേഖയ്ക്ക് പോലും തന്റെ സഹോദരനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ പ്രയാസം ആയിരുന്നു. “മോനേ ശ്രീഹരി…..” .. അല്പം കഴിഞ്ഞതും ദേവൻ അവനെ വിളിച്ചു. “എന്താണ് പറയാൻ ഉള്ളത്.. മകളെ ന്യായീകരിക്കാൻ ആണോ തന്റെ ശ്രമം ” .. “മോനേ….”… “താൻ ഒരക്ഷരം പോലും മിണ്ടരുത്…. തന്റെ കുബുദ്ധിയിൽ തെളിഞ്ഞു വന്ന കാര്യങ്ങൾ അല്ലായിരുന്നോ ഇതെല്ലാം…. എന്റെ അച്ഛൻ തന്നെ വന്നു കണ്ടപ്പോൾ എല്ലാം ഒളിച്ചു വെച്ചു ആദ്യം ഞങ്ങളെ കബളിപ്പിച്ചത് താൻ അല്ലെടോ…

എന്നിട്ട് തന്റെ ഒരു മാറ്റ കല്യാണം…. എന്റെ പെങ്ങളെ കൂടി ഇതിലേക്ക് വലിച്ചു ഇട്ടു…..ഇവൾ പോലും എന്റെ ഇഷ്ടം നോക്കി ഈ വിവാഹത്തിന് സമ്മതം മൂളി.. എന്നിട്ടോ… ഒടുക്കം ഏറ്റവും വലിയ ഡ്രാമ നടത്തിയത് താനും തന്റെ മകളും… നിന്നേ ഒക്കെ എങ്ങനെ വിശ്വസിക്കും.. പറയെടി…..” ദേവൂനെ നോക്കി പറഞ്ഞതും അവനെ കിതച്ചു. സീത യുടെ മിഴികൾ നിറഞ്ഞു…. കാർത്തിയെ ചതിച്ചതിനു ഈശ്വരൻ കൊടുത്ത ശിക്ഷ ആണെന്ന് അവർ ഓർത്തു.. ആരിൽ നിന്നോ എല്ലാ കാര്യങ്ങളും ശ്രീഹരി അറിഞ്ഞിരിക്കുന്നു.. അതുകൊണ്ട് വിനീതു കൂടുതൽ ഒന്നും പറഞ്ഞു രംഗം വഷളാക്കൻ തുനിഞ്ഞില്ല.. “എന്റെ സങ്കല്പത്തിൽ ഉള്ള ഒരു പെൺകുട്ടി ആയിരുന്നു ദേവിക.

അതുകൊണ്ട് ആണ് ഞാൻ എന്റെ അച്ഛന്റെ അടുത്ത് പറഞ്ഞു ഈ ആലോചന വെച്ചത് പോലും.. പക്ഷെ…… കൂടുതൽ ഒന്നും ഇനി പറയുന്നില്ല… എനിക്ക് ദേവികയെ വിവാഹം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ട്…. ഇതു പറയുവാൻ ആണ് ഞാൻ ഇവിടെ വന്നത്… ദേവനെയും വിനീതിനെയും നോക്കി അതും പറഞ്ഞു കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി. “മേഘ മോളെ ” . ഉമ്മറത്ത് നിന്നു കൊണ്ട് അവൻ വിളിച്ചു. “മോൾക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആ നിമിഷം ഏട്ടനെ വിളിക്കണം… ഞാൻ ഇവിടെ എത്തും…. കേട്ടല്ലോ…” മേഘ തല കുലുക്കി… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. “നീ എന്തിനാ കരയുന്നത്… നമ്മൾക്ക് ഇവളെക്കാൾ നല്ല ഒരു പെൺകുട്ടിയെ ദൈവം കണ്ടെത്തി തരും…

ഉറപ്പ്…” അവളുടെ തോളിൽ തട്ടി ക്കൊണ്ട് ശ്രീഹരി വണ്ടിയുടെ അടുത്തേക്ക് നടന്നു.. പിന്നാലെ അവന്റെ അച്ഛനും അമ്മയും.. ദേവിക മുറിയിലേക്ക് പോയി.. ബെഡിലേക്ക് വീണു… അപ്പോളേക്കും അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു.. നോക്കിയപ്പോൾ ശ്രീഹരി യുടെ ആണ്.. നീ എന്റെ കൂടെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ വന്ന കാര്യം ഞാൻ ആരോടും പറഞ്ഞില്ല കേട്ടോടി… അതോർത്തു ആയിരുന്നല്ലോ നിന്റെ പേടി…. അവന്റെ മെസ്സേജ് വായിച്ചതും അവൾക്ക് നെഞ്ചു നീറി.. ദേവൂന്റെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കുക ആയിരുന്നു. ഒരു ദിവസം കോളേജിലേക്ക് നിനപോകാനായി ഇറങ്ങാൻ തുടങ്ങുക ആയിരുന്നു താൻ..

അപ്പോളാണ് ശ്രീയേട്ടന്റെ കാൾ. “ഹെലോ…. ശ്രീയേട്ടാ ” “ദേവു.. നീ എവിടെ ആണ്…” “ഞാൻ ഹോസ്റ്റലിൽ ഉണ്ട് ഏട്ടാ… ” “മ്മ്… നീ കോളേജിൽ പോകുന്നുണ്ടോ ഇന്ന് ” “ഉവ്വ്… ഇറങ്ങാൻ തുടങ്ങുവാ ” . “മ്മ്… ബസ് സ്റ്റോപ്പിൽ ഞാൻ കാത്തു നിൽക്കും… നമ്മുടെ വണ്ടി നിനക്ക് അറിയാല്ലോ അല്ലെ…” “ഉവ്വ് ശ്രീയേട്ടാ… അപ്പോൾ ഏട്ടൻ നാട്ടിൽ വന്നോ ” “ഹാ… ഇന്നലേ എത്തിയത് ആണ്….കൂടുതൽ സംസാരിച്ചു സമയം കളയണ്ട മോളെ…. നമ്മൾക്ക് ഇപ്പൊ തന്നെ മീറ്റു ചെയ്യാം ” .. അവൻ ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞതും ദേവു വേഗത്തിൽ ഇത്തിരി മേക്കപ്പ് കൂടി ചെയ്തു.. എന്നിട്ട് പുറത്തേക്ക് ഓടി.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: മിത്ര വിന്ദ

അവൻ വണ്ടി മുന്നോട്ട് എടുത്തു. അല്ലാ… എന്തൊരു ശ്രെദ്ധ ആണ് പോലും….. അപ്പോൾ ശരിക്കും സ്നേഹ ഒക്കെ ഉണ്ടോ… അതോ.. സ്കൂൾ ഗേറ്റ് കടന്ന് പോകുമ്പോൾ അവൾ ഓർത്തു. ഇന്റർവെൽ ടൈം ആയപ്പോൾ ഗൗരിക്ക് ചെറുതായി അടി വയറ്റിൽ ഒരു കൊളുത്തി വലിയ്ക്കൽ പോലെ….. കാലിനു ഒക്കെ വല്ലാത്ത കടച്ചിലും. അവൾ വാഷ്റൂമിലേക്ക് പോയി. പീരിയഡ്‌സ് ആയത് ആണ്. ഹോ… എന്റെ ഈശ്വരാ.. ഇന്നത്തെ കാര്യം പോയത് തന്നെ.. എല്ലാ മാസവും ഈ ചുവപ്പ് രാശി പടരുമ്പോൾ അതി കഠിനമായ വയറു വേദന ആണ് അവൾക്ക്… അന്ന് മുഴുവനും അവൾ കട്ടിലിൽ നിന്നും എഴുനേൽക്കാതെ കിടക്കും…

അത്രയ്ക്ക അസഹനീയം ആണ് അവൾക്ക് ആ ദിനം.. ഉച്ച വരെയും ഒരു തരത്തിൽ ഗൗരി പിടിച്ചു നിന്നു. പിന്നീട് അങ്ങോട്ട് അവൾ അവശ ആയി തുടങ്ങി. വേഗം ഓഫീസ് റൂമിലേക്ക് ചെന്ന്. ഹെസ് മിസ്ട്രെസ് നെ കണ്ടു.. ഹാഫ് ഡേ ലീവ് എടുത്തിട്ട് നേരെ വീട്ടിലേക്ക് പോന്നു. ഡോർ തുറന്നു വീട്ടിലേക്ക് കയറി. ബെഡിലേക്ക് പോയി കിടന്നു.. 3മണി ആയപ്പോൾ മഹി വീട്ടിൽ എത്തി. ഡോർ അകത്തു നിന്നും ലോക്ക് ചെയ്തിരിക്കുന്നു.. അവന്റ നെറ്റി ചുളിഞ്ഞു. പുറത്ത് കോണിൽ കിടക്കുന്ന ഗൗരിയുടെ ചെരിപ്പു അപ്പോൾ ആണ് അവൻ കണ്ടത്.. കാളിങ് ബെൽ അമർത്തിയിട്ടു അവൻ സിറ്റ്ഔട്ടിലൂടെ നടന്നു. അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു. അഴിഞ്ഞു ഉലഞ്ഞ മുടിയുമായി, വളരെ ക്ഷീണിതയായി,

വയറു പൊത്തി പിടിച്ചു നിൽക്കുന്ന ഗൗരിയെ കണ്ടതും അവൻ ഒന്ന് ഞെട്ടി. “ഗൗരി…. എന്ത് പറ്റി തനിക്ക് ” അവൻ ഗൗരിയുടെ തോളിൽ പിടിച്ചു.. ” മറുപടി ഒന്നും പറയാതെ അവൾ വേഗം റൂമിലേക്ക് തന്നെ പോയി. ഡോർ ലോക്ക് ചെയ്തിട്ട് പിന്നാലെ വന്ന മഹി കാണുന്നത് ഒരു പൂച്ച കുഞ്ഞിനെ പോലെ ചുരണ്ടു കിടക്കുന്നവളെ ആണ്. ഇടയ്ക്കു അവളുടെ മുഖം വല്ലാതെ മുറുകി വരുന്നു.. “ഗൗരി…. എന്താ പറ്റിയേ… എന്തെങ്കിലും ഒന്നു പറയെടി….” . അവനു ടെൻഷൻ ആയി. “പീരിയഡ്സ്….” കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവൾ പറഞ്ഞതും അവനു ആശ്വാസം ആയി. “ഹോ… അതായിരുന്നോ… ഞാൻ കരുതി നിനക്ക് എന്ത് പറ്റി എന്ന്…”

അവൻ വേഷം ഒക്കെ മാറിയിട്ട് അവളുടെ അടുത്ത് വന്നിരുന്നു. “വയ്യേടോ ഒട്ടും….നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാ. “… ആർദ്രമായി അവൻ ചോദിച്ചതും ഗൗരി യുടെ നെഞ്ചിൽ ഒരു വീങ്ങൽ ആയിരുന്നു.. കുഴപ്പമില്ല… മാറിക്കോളും… അവൾ ഒന്നുടെ ചുരുണ്ടു കൂടി. മഹിക്ക് ആണെങ്കിൽ എന്ത് ചെയ്യണം എന്ന് വലിയ പിടുത്തം ഇല്ല. പെട്ടന്ന് അവനു ഒരു ഐഡിയ തോന്നി. ഫോൺ എടുത്തു ഗൂഗിളിൽ നോക്കി. അടുക്കളയിലേക്ക് ചെന്നു…. ഹോട് വാട്ടർ ബാഗ് എടുത്തു… ഗ്യാസ് ഓൺ ആക്കി.. കുറച്ചു ഉലുവ വെള്ളവും തിളപ്പിച്ച്‌. എന്നിട്ട് അവൻ വീണ്ടും റൂമിലേക്ക് ചെന്നു. “ഗൗരി….” ഒന്നു രണ്ട് തവണ വിളിച്ചപ്പോൾ അവൾ ഒന്ന് ഞരങ്ങി.. .”ഗൗരി… എഴുനേല്ക്ക്…. ” അവൻ ഗൗരി യെ താങ്ങി എഴുനേൽപ്പിച്ചു. എന്നിട്ട് ഗ്ലാസ്‌ എടുത്തു കൈലേക്ക് കൊടുത്തു. ”

ഉലുവ ഇട്ടു തിളപ്പിച്ച വെള്ളം ആണ്… ഇതു കുടിക്ക് ” അവൻ പറഞ്ഞതും ഗൗരി അവനെ ആദ്യം കാണും പോലെ നോക്കി. “നെറ്റിൽ കണ്ടത് ആണ്… ഹോം റമെടി….. കുടിച്ചു നോക്ക്.. ചിലപ്പോൾ കുറയും ” . അവൻ വിശദീകരിച്ചു. ഗൗരി അതു മുഴുവനും കുടിച്ചു തീർത്തു. “ചെരിഞ്ഞു കിടക്കു….എന്നിട്ട് ഈ ചൂട് പിടിക്ക്… ” ഹോട് വാട്ടർ ബാഗ് എടുത്തു അവൻ അവളുടെ അടുത്തേക്ക് നീക്കി വെച്ചു. ചെരിഞ്ഞു കിടന്നവളുടെ വയറിന്മേൽ അവൻ അത് വെച്ചതും ഗൗരി ഒന്ന് ഞെട്ടി. “ചൂട് കൂടുതൽ ഉണ്ടോ ” ഇല്ലെന്ന് അവൾ ചുമൽ കൂപ്പി.. “മ്മ്.. റസ്റ്റ്‌ എടുക്ക്… ഞാൻ ഇപ്പൊ വരാം…” മഹി റൂമിൽ നിന്നും ഇറങ്ങി പോയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുഒഴുകി.. തന്റെ ജീവിതത്തിൽ ആദ്യം ആയിട്ട് ആണ്…… ഏറ്റവും കൂടുതൽ താൻ ആഗ്രഹിച്ച കാര്യവും ഇതായിരുന്നു.

ഈ ദിവസങ്ങളിൽ, വേദന കൊണ്ട് തളരുമ്പോൾ, തന്റെ അമ്മ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഒരുപാട് കൊതിച്ചിട്ടുണ്ട്…. എത്രയോ രാത്രികളിൽ താൻ കിടന്ന് കരഞ്ഞിട്ടുണ്ട്.. ഒരു തവണ ലെച്ചു തന്റെ കാലിനു കടച്ചിൽ ഉണ്ടായപ്പോൾ ഒന്ന് തിരുമ്മി തന്നു. അന്ന് ചെറിയമ്മ അവളെ പൊതിരെ തല്ലി. പിന്നീട് ഒരിക്കൽ പോലും താൻ അവളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.. പക്ഷെ…. ഇന്ന്…. ഇന്ന് മഹിയേട്ടൻ… തന്റെ മുഖം ഒന്ന് മാറിയപ്പോൾ…. തന്റെ വേദന മനസിലാക്കിയപ്പോൾ…. എത്ര ഒക്കെ ശ്രമിച്ചിട്ടും അവളുടെ മിഴിനീർ തടുക്കാൻ കഴിഞ്ഞില്ല. മഹി റൂമിലേക്ക് വന്നപ്പോൾ അവൾ കണ്ണുകൾ അടച്ചു കിടന്നു. അവൻ അവളുടെ അരികത്തായി വന്നിരിന്നു. ഹോട് വാട്ടർ ബാഗ് എടുത്തു ഒന്നൂടെ ശരിയായി വെച്ചു. അവൾ ഉറങ്ങിയത് ആവും എന്ന് കരുതി മഹി എഴുന്നേറ്റു ബാൽക്കണി യിലേക്ക് പോയി.

പിന്നീട് മെല്ലെ അവളും ഉറക്കത്തിലേക്ക് വഴുതി.. രാത്രി ഏഴു മണി ഒക്കെ ആയപ്പോൾ ആണ് ഗൗരി ഉറക്കം തെളിഞ്ഞത്… ഈശ്വരാ… ഇത്രയും സമയം ആയോ. മുടി മുഴുവൻ വാരി ക്കെട്ടി വെച്ചു കൊണ്ട് അവൾ എഴുന്നേറ്റു. അടുക്കളയിൽ ചെന്നപ്പോൾ കണ്ടു കറികൾ ഒക്കെ എടുത്തു ചൂടാക്കി വെയ്ക്കുന്ന മഹിയെ. “മഹിയേട്ടാ….” അവളുടെ ശബ്ദം കേട്ടതും അവൻ തിരിഞ്ഞു. . “ആഹ്…. വേദന ഒക്കെ മാറിയോ…” ‘മ്മ്…… ” ചെറു ചിരിയോടെ അവൾ മഹിയുടെ പിന്നിലേക്ക് ചെന്നു നിന്നു. “ഞാൻ ചെയ്തോളാം….. ” “കഴിഞ്ഞു…. ഇനി ഫുഡ്‌ കഴിച്ചാൽ മാത്രം മതി… ”

“ഞാൻ… ഞാൻ കിടന്ന് ഉറങ്ങി പ്പോയി… അതാണ് ” “കുറഞ്ഞോ നന്നായിട്ട്……” “മ്മ്….” അവന്റ മുഖത്ത് നോക്കാതെ അവൾ മൂളി. “മ്മ്… ഗുഡ് ഗേൾ….” അവളുടെ ചുമലിൽ ഒന്ന് തട്ടിയിട്ട് മഹി കറികൾ എല്ലാം എടുത്തു ടേബിളിൽ കൊണ്ട് പോയി വെച്ചു. “ഡിന്നർ ടൈം ആയി.. നമ്മൾക്ക് കഴിച്ചാലോ ” “ഞാൻ.. കുളിച്ചില്ല…..” “ഓഹ് ശരി ആണ്… എങ്കിൽ താൻ പോയി കുളിച്ചിട്ട് വാ.. ” അവൾ റൂമിലേക്ക് പോയി. കുളിച്ചു വേഷം മാറി വന്നു കഴിഞ്ഞപ്പോൾ അവൾക്ക് ഒരു കുളിർമ തോന്നി. മഹിയുടെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷവും. അന്ന് കിടക്കുന്ന സമയത്ത് അവൾ മഹിയെ ഒന്ന് പാളി നോക്കി.

അവൻ ഫോണിൽ ആരോടോ സംസാരിക്കുക ആയിരുന്നു. അര മണിക്കൂർ കഴിഞ്ഞു ആണ് അവൻ ഫോൺ വെച്ചത്.. ഗൗരി ഉറങ്ങാതെ കിടക്കുക ആണ് . ശരിക്കും പറഞ്ഞാൽ അവൾക്ക് ഉറക്കo വരുന്നില്ലായിരുന്നു. ഉച്ചക്ക് ശേഷം നന്നായി കിടന്ന് ഉറങ്ങിയത് കൊണ്ട് ആണ്.. ലൈറ്റ് ഓഫ് ചെയ്തു മഹിയും അവൾക്ക് അരികിൽ വന്നു കിടന്നു. “ഇന്ന് പുറത്ത് പോകാൻ കഴിഞ്ഞില്ലല്ലോ മഹിയേട്ടാ ” “മ്മ്… താൻ ഓക്കേ ആയിട്ട് നമ്മൾക്ക് പോകാ….” “രണ്ട് ദിവസം കൂടി കഴിയട്ടെ…..” “ഓക്കേ ” “എന്നാണ് കല്യാണം…” “അടുത്ത ഞായറാഴ്ച….” “മ്മ്……” “താനും പോരേ….” “അയ്യോ ഞാൻ ഇല്ല….” അവൾ വേഗം പറഞ്ഞു.. “അതെന്താ….” “ഹേയ്…. ഞാൻ വരുന്നില്ല… മഹിയേട്ടൻ പോയാൽ മതി ”

“മ്മ്.. ഓക്കേ….” പിന്നീട് അതിനെ പറ്റി കൂടുതൽ ഒന്നും അവൻ പറഞ്ഞില്ല.. “വയറു വേദന ശരിക്കും പോയോ ” “മ്മ്……താങ്ക്സ് കേട്ടോ ” “എന്തിന്…” “എന്നെ കെയർ ചെയ്തതിനു..എന്റെ ലൈഫിൽ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒക്കെ …” “അതെന്താ…. വയ്യാതെ ഇരിക്കുമ്പോൾ ചെറിയമ്മ ഒന്നും നോക്കാറില്ലേ… പിന്നെ അനുജത്തിമാരും ഉണ്ടായിരിന്നലോ..” അതിനു മറുപടി ആയി അവളൊന്നു പുഞ്ചിരിച്ചു.. “എനിക്ക് ഒരു അമ്മ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഏറ്റവും കൂടുതൽ ഞാൻ ആഗ്രഹിക്കുന്ന ദിവസങ്ങൾ ആണ് ഇത്…. എന്തെങ്കിലും ഒരു വയ്യാഴിക വരുമ്പോൾ,,എന്നെ ഒന്നു ചേർത്തു പിടിക്കാൻ എന്റെ അമ്മ ഓടി വരുന്നത് ആയി ഞാൻ സ്വപ്നം കാണാറുണ്ട്…ഞെട്ടി ഉണർന്ന് ഞാൻ കരയും….

ഏറ്റവും കൂടുതൽ എന്റെ പരാതിയും സങ്കടവും പരിഭവവും ഒക്കെ കേൾക്കുന്നത് എന്റെ തലയിണ ആയിരുന്നു….” . അവനെ നോക്കി ഗൗരി അത് പറയുമ്പോൾ മഹിയ്ക്ക് ഒരുപാട് സങ്കടം വന്നു… “ഓഹ്…… അതിരിക്കട്ടെ, എല്ലാ മാസവും തനിക്ക് ഇങ്ങനെ പെയിൻ വരാറുണ്ടോ “പെട്ടന്ന് അവൻ വിഷയം മാറ്റി.. “മ്മ്….” “എങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി കാണിക്കം …” “ഹേയ് അതൊന്നും വേണ്ട…..കുറച്ചു കഴിയുമ്പോൾ മാറും…” പെട്ടന്ന് അവൾ അവന്റെ നേർക്ക് ചെരിഞ്ഞു കിടന്നു.. നേരെ മുകളിലേക്ക് നോക്കി കൈകൾ രണ്ടും തലയുടെ പിന്നിലായി പിണച്ചു കൊണ്ട് കിടക്കുക ആയിരുന്നു മഹി അപ്പോൾ.. “മഹിയേട്ടാ…..” “മ്മ്….” “ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ….” “ആദ്യം ചോദിക്ക്.. എന്നിട്ട് തീരുമാനിക്കും സത്യം ആണോ കള്ളം ആണോ പറയേണ്ടത് എന്ന്…”

“അങ്ങനെ പറഞ്ഞാൽ പറ്റൂല്ല… എന്നോട് വാക്ക് പറയണം…. കള്ളം ഒന്നും പറയില്ല എന്ന് ” അവൾ തന്റെ വലത് കൈ അവന്റെ നേർക്ക് നീട്ടി… “നീ ചോദിക്ക് പെണ്ണേ….. എന്നിട്ടല്ലേ ബാക്കി ” അവൻ അവളുടെ കൈലേക്ക് തന്റെ കൈ കോർത്തു…. “അത് പിന്നെ മഹിയേട്ട… ഇന്നലെ പറഞ്ഞില്ലേ, കുടിച്ചു കുടിച്ചു ലിവർ ഒക്കെ തീർന്ന് എന്ന്….. അത്…. സത്യം ആണോ ” ‘മ്മ്….അതേ ..” അത് കേട്ടതും ഗൗരി കിടക്കയിൽ നിന്നും എഴുനേറ്റു.. “ഇല്ല….. മഹിയേട്ടൻ കളവ് പറയുവാ…. എന്നെ പറ്റിക്കുന്നത് ആണ്…..” അത് പറയുകയും അവളുടെ ശബ്ദം ഇടറി… അരണ്ട വെളിച്ചതിലും അവളുടെ മിഴികളിലെ നീർ തിളക്കം മഹി കണ്ടു പിടിച്ചു. പെണ്ണിന് അപ്പോൾ തന്നോട് സ്നേഹം ഒക്കെ ഉണ്ട്…

തന്റെ ഉള്ളിൽ സന്തോഷം പതഞ്ഞു പൊങ്ങുക ആണ് എന്ന് അവനു തോന്നി “ഞാൻ എന്തിനാണ് തന്നോട് നുണ പറയുന്നത്….പിന്നെ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കയോ… അത് ഒക്കെ തന്റെ ഇഷ്ടം ആണ്…. ” “ഇല്ല… ഞാൻ വിശ്വസിക്കുക ഇല്ല…മഹിയേട്ടൻ നുണ പറയുവാ ” “മ്മ്… എങ്കിൽ അങ്ങനെ വിശ്വാസിക്ക്…. ” അവൻ മറുപുറം ചെരിഭാഗം 34 ഗൗരി ആണെങ്കിൽ മഹിയെ തന്നെ ഉറ്റു നോക്കി കൊണ്ട് ഇരിക്കുക ആണ്. “ഗൗരി……” കുറച്ചു സമയം ആയിട്ടും അവളിൽ നിന്ന് ഒരു പ്രതികരണംപോലും ഇല്ലാതെ വന്നപ്പോൾ മഹി അവളെ വിളിച്ചു. “നീ ഇതു ഏത് ലോകത്താണ്….” അവൻ ചോദിച്ചു. ഗൗരി ഒന്നും മിണ്ടാതെ ബെഡിലേക്ക് കയറി കിടന്നു.. “ഞാൻ മരിച്ചു പോകും എന്നോർത്ത് നീ പേടിക്കുവൊന്നും വേണ്ട…

എന്റെ പാതി സ്വത്ത്‌ നിന്റെ പേരിലേക്ക് ഞാൻ ഉടനെ മാറ്റും കേട്ടോ… മഹി കാതോരം പറയുന്നത് ഒന്നും തന്നെ അവൾ കേട്ടിരുന്നില്ല…. ഹൃദയം അലമുറ ഇട്ടു കരയുക ആണ്… മഹിയേട്ടൻ പറഞ്ഞത് പോലെ ഇനി ഏട്ടനും…. അപ്പോൾ… വീണ്ടും താൻ ഒറ്റയ്ക്ക് ആവില്ലേ… പോട്ടെ…. എല്ലാവരും പോട്ടെ…. ആർക്കും വേണ്ടല്ലോ എന്നെ…. ശല്യമാണ്.. എല്ലാവർക്കും… അല്ലെങ്കിലും ഗൗരി എന്നും ഒറ്റയ്ക്ക് ആണ്……..അതു അങ്ങനെ തന്നെ തുടരട്ടെ.. എന്തിന് ആയിരുന്നു ഈ ജന്മം തന്നത്..

ഈശ്വരന്റെ സൃഷ്ടി യിൽ കോമാളി ആവാൻ ആയിരുന്നു തനിക്ക് വിധി…….. അച്ഛനും അമ്മയും ഒക്കെ ഇതു കണ്ടു സന്തോഷിക്കട്ടെ…. ഒരു തേങ്ങൽ ഉയർന്നു വന്നതും മഹി ചെരിഞ്ഞു നോക്കി. ഗൗരി… അവൻ അവളുടെ തോളിൽ തട്ടി വിളിച്ചു. അവൻ എഴുന്നേറ്റു ലൈറ്റ് ഇട്ടു. ഗൗരി….. അവൻ വീണ്ടും അവളെ കുലുക്കി വിളിച്ചു. കണ്ണുകൾ ഇറുക്കി അടച്ചു കിടന്നത് അല്ലാതെ അവൾ അനങ്ങിയില്ല. കുറച്ചു സമയം കൂടി മഹി ലൈറ്റ് ഓൺ ചെയ്തു ഇട്ടു. ശ്വാസം അടക്കി പിടിച്ചു, തന്റെ തേങ്ങൽ കേൾക്കാതെ ഇരിക്കാനായി അവൾ കണ്ണടച്ച് കിടന്നു.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിഹ

” ഹലോ മോളേ …” ദേവകി ഫോൺ ചെവിയോട് ചേർത്തു. ” അമ്മ മരുന്ന് കഴിച്ചോ ..? വേദനയൊക്കെ കുറവുണ്ടോ….?” ആതിരയും നാരായണിയും അവരുടെ സുഖ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ” അമ്മയോട് മോൾ എന്തെങ്കിലും കാര്യം മറച്ചുവയ്ക്കുന്നുണ്ടോ…? ” പെട്ടെന്നുള്ള നാരായണിയുടെ ചോദ്യം കേട്ടതും ആതിരയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. താൻ പറയരുതെന്ന് പറഞ്ഞിട്ടും ഗൗരി എല്ലാവരോടും എല്ലാം പറഞ്ഞോയെന്ന് ആതിരയ്ക്ക് സംശയമായി. അവരുടെ ചോദ്യത്തിന് എന്താ പറയണ്ടെന്ന് അവൾക്ക് സംശയമായി.

ആതിരയുടെ മറുപടിക്കായി നാരായണി ചെവിയോർത്തു. ” എന്തു കാര്യമാ അമ്മേ….”? മനസ്സിന്റെ ഉള്ളിൽ പേടി തോന്നിയെങ്കിലും അത് പുറത്ത് കാട്ടാതെ ഒന്നുമറിയാത്ത രീതിയിൽ ആതിര ചോദിച്ചു. ” ഞാൻ ഗൗരി മോളുടെ കാര്യമാ ചോദിച്ചത്…?” ” ഗൗരിക്ക് എന്താ പറ്റിയേ..?” ഗൗരിയുടെ കാര്യം കേട്ടതും എടുത്ത പടിയെ ആതിര ചോദിച്ചു. ഗൗരിയുടെ കാര്യം ആതിരയ്ക്കും അറിയില്ലെന്ന് തോന്നിയ നാരായണി അവളോട് സങ്കടങ്ങൾ പറയാൻ തുടങ്ങി. ” ഗൗരി മോൾക്ക് വല്ലാത്തൊരു മാറ്റം. നമ്മുടെ പഴയ ഗൗരിയെ പോലെയല്ല അവൾ ഇപ്പോൾ പെരുമാറുന്നത്..?”

നാരായണിയമ്മ പറയുന്നത് കേട്ടപ്പോൾ ആതിരയ്ക്ക് പരിഭ്രമമായി . അവൾക്ക് എന്തെങ്കിലും സംഭവിച്ചോയെന്ന് ആതിര പേടിച്ചു. ” പണ്ട് വാ തോരാതെ സംസാരിച്ച് പുറകെ നടന്ന കുട്ടിയാണ്… ഇപ്പോൾ മിണ്ടാട്ടമില്ല.. വന്നപ്പോൾ മുതൽ ആരോടും മിണ്ടാതെ മുറിയിൽ കയറി ഇരിക്കാൻ തുടങ്ങിയതാ.. കാര്യമായിട്ട് ആലോചനയിലാണ് എപ്പോഴും…” മകളുടെ അവസ്ഥയിൽ നാരായണി അമ്മയ്ക്ക് നല്ല സങ്കടം ഉണ്ടായിരുന്നു. അവരുടെ സംസാരത്തിൽ നിന്നും ആർക്കും അത് വ്യക്തമാകുന്നതാണ്. ” ഇവിടെ നിന്ന് പോരാൻ അവൾക്ക് നല്ല സങ്കടം ഉണ്ടായിരുന്നു .

അതായിരിക്കും അമ്മേ …കുറച്ചു മുന്നേ കൂടി അവൾ എന്നെ വിളിച്ചതാ….” ഗൗരിയെ നേരിട്ട് കാണാൻ ആ നിമിഷം അവൾക്ക് തോന്നി. ” എന്താന്നറിയില്ല മോളെ.. അവൾക്ക് കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്.. എന്തൊക്കെയോ പറയാൻ വന്നു. പക്ഷേ ആലോചിച്ചിട്ട് അവൾ തിരിച്ചുപോയി..” മനയിലെ കാര്യമാണ് അവൾ പറയാൻ ചെന്നതെന്ന് മനസ്സിലാക്കാൻ ആതിരയ്ക്ക് അധികസമയം ആവശ്യമായി വന്നില്ല. ” ഗൗരിക്ക് വല്ല പ്രണയമോ മറ്റോ ഉണ്ടോയെന്ന് എനിക്കൊരു സംശയം അവള് വല്ലോം നിന്നോട് പറഞ്ഞോ..” തെല്ലൊരു ആധിയോട് കൂടിയാണ് നാരായണി അത് ചോദിച്ചത്. ” ഇല്ല അമ്മേ .. അവൾക്ക് അങ്ങനെയൊന്നും ഇല്ല .

ഗൗരിക്ക് പ്രണയം ഉണ്ടായിരുന്നുവെങ്കിൽ അവൾ എന്നോട് പറഞ്ഞേനെ..അവൾക്ക് പ്രണയമില്ല..അമ്മ അങ്ങനെയൊന്നും ചിന്തിക്കേണ്ട…” ആതിരയുടെ മറുപടി കേട്ടപ്പോൾ നാരായണിക്ക് സമാധാനമായി. ആര്യയുടെയും സംശയം മാറി. കാരണം ഗൗരിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ആദ്യം ആതിരയോടാകും പറയുകയെന്ന് രണ്ടാൾക്കും നല്ലതുപോലെ അറിയാം. ” ഇവിടെ നിന്നും അങ്ങോട്ടേക്ക് വന്നതിൻ്റെ സങ്കടമാ അവൾക്ക് അത് പതിയെ മാറിക്കോളും..” ആതിര വീണ്ടും ഓരോന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ച് കൊണ്ടിരുന്നു. 🥀🥀✨✨🥀🥀✨✨🥀🥀✨✨🥀🥀

വൈകുന്നേരം കഴിഞ്ഞതോടെ തിറയാട്ടത്തിന്റെ പരിപാടികളെല്ലാം അവർ ചെയ്തിരുന്നു. പണ്ട് തിറയാട്ടം കണ്ട ഓർമ്മയാണ് അവർക്ക് രണ്ടാൾക്കും ഉള്ളത്. ഡൽഹിയിൽ പോയി വന്നതിൽ പിന്നെ ഇത്തരം കാര്യങ്ങളിൽ ഒന്നും അവർ പങ്കെടുക്കാറില്ലായിരുന്നു. കുളി കഴിഞ്ഞ് പച്ച കരയുള്ള സെറ്റ് സാരിയാണ് ആതിര ഉടുത്തത്. മുടിയിൽ ഒരു തുളസി കതിരും വച്ചിരുന്നു. കാവിലേയ്ക്ക് പോകാൻ അവരുടെ കൂടെ രാമനും ദേവകിയും ഉണ്ടായിരുന്നു. ചെണ്ടക്കാരും തിറയാട്ടം അവതരിപ്പിക്കാനുള്ള ആളും കാണികളായി കുറച്ച് പേരും മനയിലേയ്ക്ക് എത്തിയിരുന്നു. ഗുരു സ്വാമിയുടെ ശിഷ്യന്മാർ കാവിൽ പോയി അനുഷ്ഠാനത്തിനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നു. ”

എന്നാൽ നമ്മുക്ക് ഇറങ്ങിയാലോ..” ചെണ്ടക്കാരിൽ ഒരാൾ ചോദിച്ചു. ” ഗുരുസ്വാമി ….” ” അദ്ദേഹം മറ്റെന്നാൾ പൂജകർമ്മങ്ങൾക്ക് മാത്രമേ വരൂ… ” ദേവകിയുടെ സംശയത്തിന് അയാൾ മറുപടി പറഞ്ഞു. നേരം ഇരുട്ടി തുടങ്ങിയതും അവരെല്ലാവരും കാവിലേയ്ക്ക് പോകാനായി ഇറങ്ങി. ഗുരുസ്വാമി ജപിച്ചു കൊടുത്ത രക്ഷ അവരുടെ കൈകളിൽ ഉണ്ടായിരുന്നു. അതാണ് അവരുടെ ധൈര്യവും … മുറ്റത്ത് നിൽക്കുന്ന മുത്തശ്ശി മാവിന്റെ വലത് ഭാഗത്തുള്ള ഇടവഴിയിലൂടെ അവർ മുന്നോട്ട് നടന്നു. എല്ലാവർക്കും ഉള്ളിൽ ഭയമുണ്ടായിരുന്നു. തനിച്ചല്ല ഒരു കൂട്ടം ആളുകൾ കൂടയുണ്ടെന്ന ബലത്തിലാണ് അവരുടെ നടുപ്പും ..

ഇരുട്ടിന്റെ ആധിപത്യം അധികരിച്ച് വന്നതും പ്രകൃതിയിലും അതിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങി. പേടിയോടെ ആ മാറ്റങ്ങൾ കണ്ടു നിൽക്കുക എന്നതല്ലാതെ കൂടുതൽ ഒന്നും ചെയ്യാൻ ആർക്കും കഴിവില്ലായിരുന്നു. പണ്ട് കീഴേ കാവിൽ വന്നിട്ടുണ്ടെന്ന് അല്ലാതെ കുറെ വർഷങ്ങളായി ആരും അങ്ങോട്ടേക്ക് പോകാറില്ലായിരുന്നു . രാമനും ദേവകിയും ഒഴികെ.. കാട്ടു മരങ്ങൾ പൂത്ത മണം കാറ്റിലൂടെ വ്യാപിച്ചു. അതിന്റെ ഇടയിലൂടെ ഇടയ്ക്കിടെ ചത്തു ചീഞ്ഞ ഗന്ധങ്ങളും ഒഴുകി നടന്നു. പാലപ്പൂക്കളുടെ ഗന്ധവും രൂക്ഷമായിരുന്നു . രാത്രി തന്റെ പൂർണ്ണ അധിപത്യം സ്ഥാപിക്കാനുള്ള തിരയോട്ടത്തിൽ പൂർണ്ണമായും വെളിച്ചത്തെ മറച്ചിരുന്നു.

വെളിച്ചത്തിനായി പന്തം കത്തിച്ച് അവർ മുന്നോട്ട് നടന്നു. പടുകൂറ്റൻ വൃക്ഷങ്ങളുടെ ഇടയിലൂടെ കടവാതിലുകൾ കടിപിടി കൂടെ പാറി നടന്നു. അതിന്റെ ശബ്ദം അവരുടെ ഹൃദയ താളം കൂട്ടുന്നതായിരുന്നു. ഇരുഭാഗത്തുമായി തിങ്ങി നിൽക്കുന്ന മരങ്ങൾ , അവയുടെ ശിഖരങ്ങളിൽ സ്ഥാനം പിടിച്ച് ഉച്ചത്തിൽ മൂളുകയും കൂവുകയും ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന കാട്ടുപ്പക്ഷികൾ അവരുടെ ഉള്ളിൽ ഭയത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു. ഇനി മുന്നോട്ട് എന്ത് സംഭവിക്കുമെന്നറിയാതെ പേടിയോടെ അവർ മുന്നോട്ട് നടന്നതും പുറകിലൂടെ ഒരു നിഴൽ ഓടി മറഞ്ഞു..… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: രഞ്ജു രാജു

കാർത്തിക നാരായൺ എന്നെഴുതിയ പേരിന്റെ അടിയിൽ, തന്റെ ഒപ്പ് കൂടി പതിഞ്ഞതും, കാർത്തു ധരന്റെ സ്വന്തം ആകുക ആയിരുന്നു… ഒപ്പിടുമ്പോൾ പാവം കാർത്തുവിനെ വിറച്ചു പോയിരിന്നു. എത്രയൊക്കെ തന്നോട് മോശമായി പെരുമാറിയെങ്കിലും, അച്ഛന്റെയും അമ്മയുടെയും മുഖം ഓർക്കുമ്പോൾ, അവൾക്ക് നെഞ്ചുവിങ്ങി.. അച്ഛാ……. എന്താടാ മുത്തേ.. എന്നെ കല്യാണം കയിച്ചു വിടുമ്പോൾ അച്ഛന് സങ്കടം ആവുമോ… “പിന്നേ… എന്റെ കാർത്തുമ്പി പോകുമ്പോൾ അച്ഛൻ വാവിട്ടു കരയും…” . “ശോ… എന്നാലേ ഞാൻ കല്യാണം കയി ക്കുന്നില്ല കെട്ടോ.” “യ്യോ… അതെന്താ മുത്തേ…”

“അതേയ്… എന്റെ അച്ഛൻ കരയുന്നത് കാണാൻ കാർത്തുനു സങ്കടം ആണ്….” അച്ചോടാ പൊന്നേ… അന്ന് ത്തന്നെ വാരി പുണർന്നു അച്ഛനും അമ്മയും ഉമ്മകൾ കൊണ്ട് മൂടി.. ഓർമ്മകൾ ക്ക് അന്ന് 7 വയസ് ആയിരുന്നു… ഷാരത്തെ, പ്രേമ വല്യമ്മേ ടേ മോൾടെ കല്യാണത്തിന് പോയത് ആയിരുന്നു താനും അച്ഛനും അമ്മയും ഒക്കെ കൂടി.. അന്ന് ചെക്കന്റെ ഒപ്പം പോകുന്ന നേരത്ത് ശ്രീദേവി ചേച്ചി ഒരുപാട് കരഞ്ഞു…. അതു കണ്ടു തനിക്കും സങ്കടം ആയിരുന്നു.. അന്നു രാത്രിയിൽ കിടക്കുന്ന നേരത്ത് അച്ഛനോട് ചോദിച്ചത് ആയിരുന്നു താൻ ഈ കാര്യം..

വളർന്നപ്പോൾ എല്ലാം അമ്മയും ദേവമ്മ യും ഒക്കെ പറഞ്ഞു കളിയാക്കുന്ന ഒരു കഥ ആയിരുന്നു ഇതു.. കാർത്തു വിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. താൻ…..എല്ലാവരെയും വേദനിപ്പിച്ചു ല്ലോ… തന്റെ അച്ഛനും അമ്മയും ഇന്ന്… എല്ലാവരുടെയും ശാപം ഏറ്റു വാങ്ങി കൊണ്ട് എന്തിനായിരുന്നു തനിക്ക് ഇങ്ങനെ ഒരു വിവാഹം.. . മുജ്ജന്മ പാപം ആണോ ഈശ്വരാ.. ടി…… ധരന്റെ അലർച്ച യിൽ അവൾ നടുങ്ങി. എത്ര വട്ടം വിളിക്കണം നിന്നേ… സ്വപ്നം കണ്ടു കഴിഞ്ഞോ നീയ്.. അപ്പോളാണ് കാർത്തു വിന് സ്ഥല കാല ബോധം പോലും വന്നത്. അവൻ കാറിൽ നിന്നും ഇറങ്ങി.

എന്നിട്ട് കാർത്തുവിനു ഡോർ തുറന്നു കൊടുത്തു തന്റെ വീടിന്റെ മുറ്റത് ആണ് എത്തിയിരിക്കുന്നത്. നോക്കിയപ്പോൾ കണ്ടു ഉമ്മറത്തു നിൽക്കുന്ന അച്ഛൻ.. ഒപ്പം മുത്തശ്ശനു ഉണ്ട്.. മിടിക്കുന്ന ഹൃദയത്തോടെ കാർത്തു ഇറങ്ങി. കാലുകൾ തളരും പോലെ… എങ്ങും ഒരു പിടിത്തം കിട്ടാതെ അവൾ വിഷമിക്കുക ആയിരുന്നു. കൈ തണ്ടയിൽ ഒരു മുറുക്കം പോലെ. ധരൻ ആയിരുന്നു അത്. ആരോടും ഒരക്ഷരം പോലും സംസാരിക്കാതെ, ധരൻ അകത്തേക്ക് കയറി. തടഞ്ഞ അച്ഛന്റെ മുഖത്തേക്ക് അവൻ സൂക്ഷിച്ചു നോക്കി. നിനക്ക് എന്ത് വേണം….. എനിക്ക് എന്റെ തറവാട് വേണം…

അതിനു വേണ്ടി ആണ് ഞാൻ വന്നത്…. വേഗം തന്നെ എല്ലാം ഇറങ്ങി പോകാൻ നോക്ക്… അവൻ ഉമ്മറത്തേക്ക് കയറി നിന്ന് കൊണ്ട് പറഞ്ഞു. “എടാ…. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ,വെറുതെ ഒരു സീൻ ഉണ്ടാക്കരുത്… രണ്ടാളും പോകാൻ നോക്ക് വേഗം…..” അത് കേട്ടതും ധരൻ ഉറക്കെ പൊട്ടി ചിരിച്ചു. എന്നിട്ട് കർത്തുവിനെ അല്പം കൂടി തന്നിലേക്ക് ചേർത്തു. “ഞാനും എന്റെ ഭാര്യ യും, ഇനി മുതൽക്കേ ഇവിടെ ആണ് താമസിക്കുന്നത്.. അതിനു തടസം ആയി ആരു നിന്നാലും ശരി, അവർ എന്റെ കൈക്ക് പണി ഉണ്ടാക്കും….” . “എടി…. നാശം പിടിച്ചവളെ… നീയ്……

നിന്റെ ബുദ്ധി ആയിരുന്നോടി ഇതു എല്ലാം… പറയെടി….. …” വിമല പാഞ്ഞു വന്നു കർത്തുവിനെ പിടിച്ചു തള്ളി. പെട്ടന്ന് ആയതു കൊണ്ട് ബാലൻസ് കിട്ടാതെ അവൾ പിന്നിലേക്ക് വീഴാൻ ഭാവിച്ചു. എന്നാൽ അപ്പോളേക്കും ധരൻ അവളെ പിടിച്ചിരുന്നു. “ദേ തള്ളേ… കുറേ ആയി നിങ്ങൾ ഉണ്ടാക്കാൻ തുടങ്ങിട്ട്… മര്യാദ ആണെങ്കിൽ മര്യാദ… അല്ലാതെ ഒരുമാതിരി കൂതറ സ്വഭാവം കാണിച്ചു വന്നാൽ ഉണ്ടല്ലോ, നിങ്ങള് വിവരം അറിയും കേട്ടോ…. പറഞ്ഞില്ലെന്നു വേണ്ട.” “കാർത്തു” . മുത്തശ്ശൻ വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി.. “മോളെ…ധരനെയും വിളിച്ചു കൊണ്ടു ഇറങ്ങി പോകാൻ നോക്ക്…. സംഭവിച്ചത് ഒക്കെ സംഭവിച്ചു കഴിഞ്ഞു..

ഇനി നാണംകെടാൻ വയ്യാ…..” കാർത്തു ആണെങ്കിൽ ധരന്റെ മുഖത്തേക്ക് നോക്കി. പക്ഷെ ആൾക്ക് തന്നെ കണ്ട ഭാവം പോലും ഇല്ലായിരുന്നു. എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു വന്ന ആളോട് താൻ ഇനീ ഒന്നും പറഞ്ഞത് കൊണ്ട് കാര്യം ഇല്ലാ എന്ന് അവൾക്ക് അറിയാം. എങ്കിലും ഒരു അവസാന ശ്രെമം എന്ന വണ്ണം അവൾ ധരന്റെ തോളത്തു കൈ എത്തി പിടിച്ചു. അവന്റെ ദൃഷ്ടി തന്റെ നേർക്ക് പതിഞ്ഞപ്പോൾ, അവളുടെ മുഖം കുനിഞ്ഞു. “കാലം കുറെ ആയില്ലേ, ചുളിവിൽ കഴിയാൻ തുടങ്ങിയിട്ട്.. ഇനി അത് പറ്റില്ല കാർന്നോരെ… എനിക്ക് അർഹത പ്പെട്ട എന്റെ സ്വത്ത്‌….

അതിൽ ആരും അവകാശം സ്ഥാപിക്കാൻ ഞാൻ സമ്മതിക്കില്ല… വേഗം ആയിക്കോട്ടെ… എല്ലാം ഇറങ്ങി പോകുന്നുണ്ടോ.. ഇല്ലെങ്കിൽ ഞാൻ അടുത്ത മാർഗം നോക്കും” അവന്റെ ശബ്ദം മാറി…. “ധരൻ…. അത് നടക്കില്ലടോ… തന്റെ വ്യാമോഹം ആണ് അതൊക്കെ…. എന്തൊക്കെ സംഭവിച്ചാലും ശരി, ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങില്ല ..” അച്ഛനും വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന് കാർത്തുവിന് തോന്നി . അതിനു കാരണങ്ങൾ ഏറെ ആണ്.. ഇവിടെ നിന്നും പടിയിറങ്ങിയാൽ തല ചായ്ക്കാൻ ഒരിടം പോലും ആർക്കും ഇല്ലാ….. തറവാട്ടു സ്വത്ത്‌ എടുത്തു കൈ കാര്യം ചെയ്ത് ആയിരുന്നു ജീവിച്ചത്….

പക്ഷെ താൻ പോലും അറിഞ്ഞിരുന്നില്ല അത് ദേവമ്മ യുടെ അവകാശപ്പെട്ട വസ്തു ആണെന്ന് ഉള്ള കാര്യം. “വ്യാമോഹം… അതും എനിക്കോ മിസ്റ്റർ നാരായണൻ……” ധരൻ അയാളെ നോക്കി പുച്ഛിച്ചു.. എന്റെ അമ്മയുടെ സ്വത്തും പണവും തട്ടി എടുത്തു, അമ്മയെ തടവിൽ പാർപ്പിച്ചു,,,,നിങ്ങൾ എല്ലാവരും കൂടി സുഖിച്ചു, സന്തോഷിച്ചു കഴിഞ്ഞു…. അതും ഇത്രയും വർഷം…. ഒരു പരാതി പോലും പറയാതെ, പാവം എന്റെ അമ്മ,വേലക്കാരി യെ പോലെ, അല്ലെങ്കിൽ അതിലും താഴെ, നിങ്ങൾ നൽകിയ സ്ഥാനവും പേറി, ഇവിടേ കഴിഞ്ഞത്… ‘എന്താടോ നാരായണാ…

ഇങ്ങനെ ഒരു വരവ്,, അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല അല്ലേ..അന്ന് താനും തന്റെ അനിയനും കൂടി തെരുവിലേക്ക് കൊണ്ട് തള്ളി വിട്ടപ്പോൾ ഓർത്തിരുന്നില്ല കാലം എനിക്കായി ഒരു ദിവസം മാറ്റി വെച്ചിട്ടുണ്ട് എന്ന്…. ഒറ്റ ഒരെണ്ണത്തെ, ഇവിടെ കണ്ടു പോകരുത്…. എന്താണ് എടുക്കാൻ ഉള്ളത് എന്ന് വെച്ചാൽ,വേഗം എടുത്തു കൊണ്ട് ഇറങ്ങിക്കോണം..ഇല്ലെങ്കിൽ ഞാൻ എല്ലാം എടുത്തു ആ തെക്കുവശത്തെ തൊടിയിൽ ഇട്ട് കത്തിച്ചു ചാമ്പൽ ആക്കും..” അത് പറയുമ്പോൾ അവന്റ കണ്ണുകളിൽ അഗ്നി എരിഞ്ഞിരുന്നു.. രംഗം കൂടുതൽ വഷളാകാൻ തുടങ്ങിയതും ഇറങ്ങുന്നത് ആണ് നല്ലത് എന്ന് അവർക്കൊക്കെ മനസിലായി.

ഒരു മണിക്കൂർ…. കൃത്യം ഒരു മണിക്കൂറിനുള്ളിൽ എല്ലാരും ഇറങ്ങണം…. ഇല്ലെങ്കിൽ ഈ ധരന്റെ മറ്റൊരു മുഖം ആയിരിക്കും നിങ്ങൾ കാണുന്നത്.. അച്ഛൻ ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ട്. അമ്മയും മുത്തശ്ശി യും കൂടെ ത്തന്നെ കൊന്നു തിന്നാൻ ഉള്ള ദേഷ്യത്തിൽ നിൽക്കുക ആണ് എന്ന് കാർത്തുവിന് തോന്നി.. ധരന്റെ .പിന്നിലേക്ക് ഒതുങ്ങി കൂടി നിൽക്കുക ആയിരുന്നു അവൾ അപ്പോൾ.. വാസുദേവൻ ചെറിയച്ഛൻ തിടുക്കത്തിൽ സ്കൂട്ടറിൽ വരുന്നുണ്ടായിരുന്നു. പിന്നാലെ ഒരു പിക്ക് അപ്പ്‌ വാനും…

അകത്തളത്തിൽ നിന്നും സാധനങ്ങൾ ഒന്നൊന്നായി ഇറക്കി മുറ്റത്തേക്ക് വെയ്ക്കുക ആണ് എല്ലാവരും കൂടി. ധരൻ ആണെങ്കിൽ ഇതൊന്നും ത്തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിൽ ഇരിപ്പുണ്ട്. അച്ചു വും നിച്ചു വും കൂടി ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോൾ കണ്ട കാഴ്ച്ചയിൽ അവർ ഞെട്ടിയതായി കാർത്തു വിന് മനസിലായി. കാർത്തുവിനെ ദേഷ്യത്തിൽ നോക്കി യിട്ട് അച്ചു അകത്തേക്ക് കയറി പോയി. നിച്ചു മാത്രം അവളെ നോക്കി ഒന്ന് പുഞ്ചിരി ച്ചു. ധരൻ അവനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചതും, അകത്തു നിന്നും, ചെറിയമ്മ അവനെ ഉറക്കെ വിളിച്ചു…….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ആമി

പിറ്റേന്ന് രാവിലെ തറവാട്ടിൽ പോകാൻ വേണ്ടി റെഡി ആവുന്ന ഗൗരിയുടെ അടുത്ത് രുദ്ര് ചെന്നു നിന്നു.. നീ തറവാട്ടിൽ പോകണ്ട.. നിന്റെ വീട്ടിൽ പൊയ്ക്കോ.. അതെന്താ.. കുറെ ആയില്ലേ അവരെ ഒക്കെ കണ്ടിട്ട്.. കുറച്ചു ദിവസം പോയി നിന്നോ.. ഇതെന്താ പെട്ടന്ന്.. എന്നെ ഒഴിവാക്കുന്നത് പോലെ.. ഗൗരി സങ്കടത്തോടെയും ഒപ്പം അത്ഭുതത്തോടെയും അവനെ നോക്കി ചോദിച്ചു.. മറച്ചു പിടിക്കുന്നത് എല്ലാം ഒരു നിമിഷം അവൾക്ക് മുന്നിൽ തുറന്നു പോകുമെന്ന് അവൻ ഭയന്നു.. അവൻ അവളുടെ കവിളിൽ കൈ വച്ചു അവളെ ചേർത്ത് പിടിച്ചു.. ഞാൻ വരും നിന്നെ കൊണ്ടു വരാൻ..

അന്ന് ഈ കാണുന്ന രുദ്ര് ദേവ് ആയിരിക്കില്ല.. എല്ലാം അവസാനിപ്പിച്ചു നിന്റെ മാത്രം ദേവ് ആയിട്ട് ആയിരിക്കും.. എന്താ ദേവേട്ടാ.. എനിക്ക് എന്തോ പേടി തോന്നുന്നു.. നീ ഗൗരി ദേവ് ആണ്.. പേടിക്കാൻ പാടില്ല.. ഈ അസുരനെ ആവാഹിച്ച പെണ്ണ് അല്ലെ ഡി.. ഞാൻ ഇപ്പൊ ഒന്നും ചോദിക്കുന്നില്ല.. പക്ഷെ എല്ലാം അവസാനിച്ചു വരുന്ന അന്ന് എന്നോട് എല്ലാം പറയണം.. രുദ്ര് അവളുടെ നെറ്റിയിൽ ചുംബിച്ചു.. അവന്റെ ചുംബനത്തിലെ സ്നേഹം അവൾ ആവോളം ആവാഹിച്ചു.. അവൻ അവളിൽ നിന്നും അകന്നതും ഗൗരി അവന്റെ കോളറിൽ പിടിച്ചു അവന്റെ മുഖം അവളുടെ മുഖത്തോട് ചേർത്ത്..

അടുത്ത നിമിഷം തന്നെ അവന്റെ ചുണ്ടുകൾ കവർന്നെടുത്തു.. അവന്റെ ദേഹത്തോട് ചേർന്നു നിന്നു അവൾ.. ഒടുവിൽ അവ മോചിപ്പിച്ചു കൊണ്ടു രണ്ടു പേരും നെറ്റിയിൽ മുട്ടി നിന്നു.. നിനക്ക് വൈകുന്നേരം പോയാൽ പോരെ ഡി.. രുദ്ര് കിതച്ചു കൊണ്ടു ചോദിച്ചതും ഗൗരി ചിരിച്ചു കൊണ്ടു അവനെ നോക്കി.. അവന്റെ നോട്ടത്തിന്റെ കാന്തികതയിൽ ലയിച്ചു അവളും നിന്നു.. അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ അവൾ സ്വയം മറന്നു.. അത്രയും ഭംഗി തോന്നി അവൾക്.. എന്തൊരു ഭംഗിയാ മനുഷ്യ നിങ്ങളെ കാണാൻ..

ആണോ.. ഈ കണ്ണുകളിൽ ഒളിപ്പിച്ചു വച്ച പ്രണയവും ചുണ്ടിൽ വിരിയുന്ന കുസൃതിയും അതിന് മറ്റ് കൂട്ടാൻ എന്നോണം ഉള്ള അലസമായി കിടക്കുന്ന മുടിയും പിരിച്ചു വച്ച മീശയും എത്ര ഒതുക്കി വച്ചാലും നേരെ നിലക്കാത്ത ഈ താടിയും പിന്നെ.. പിന്നെ.. ഇതിനിടയിൽ ആരും കാണാതെ എനിക്ക് മാത്രം കാണാൻ കഴിയുന്ന ഈ നുണക്കുഴിയും.. എല്ലാം കൂടെ കാണുമ്പോൾ ഉണ്ടല്ലോ ഒരു കടി വച്ചു തരാൻ തോന്നും.. ഗൗരി പറഞ്ഞു തീർന്നതും രുദ്ര് അവളെ കോരി എടുത്തു ബെഡിൽ ഇട്ടു.. ഗൗരി എന്താ എന്ന ഭാവത്തിൽ അവനെ നോക്കി.. വെറുതെ ഇരുന്ന എന്നെ ബാലൻ കെ നായർ ആക്കിയില്ലേ..

അങ്ങനെ നീ ഇപ്പൊ പോകണ്ട.. അവളിൽ പ്രണയത്തിന്റെ അലയൊലികൾ നൽകാൻ കൊതിച്ചു കൊണ്ടു അവൻ അവളിൽ പടരുമ്പോൾ അവന്റെ പ്രണയമെന്ന സാഗരത്തിൽ ഒഴുകി ഒഴുകി അവളും.. അവനിൽ മാത്രം അലിഞ്ഞു പോകുന്ന മഞ്ഞു തുള്ളി പോൽ.. വൈകുന്നേരം ആണ് അവർ പുറപ്പെട്ടത്.. രുദ്ര് എന്തോ തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ടെന്ന് ഗൗരിക്ക് മനസിലായി.. എന്തായാലും അവൻ തന്നോട് പറയും എന്ന് അവൾക് അറിയാം.. സമയം ആകുമ്പോൾ പറയട്ടെ എന്ന് അവളും കരുതി..

അവന്റെ വയറിൽ ചുറ്റി പിടിച്ചു അവനോട് ചേർന്നു അവൾ ഇരുന്നു.. എന്നാൽ രുദ്രിന്റെ മനസ്സിൽ സംഘർഷം ആയിരുന്നു.. ഗൗരിയോട് എല്ലാം മറച്ചു വെക്കുന്നതിന്റെയും ഒപ്പം വരാൻ പോകുന്ന കാര്യങ്ങൾ ഓർത്തു കൊണ്ടും.. അവളെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റുക എന്ന ലക്ഷ്യം മാത്രം ആയിരുന്നു രുദ്രിന്.. ഗൗരിയെ വീട്ടിൽ ആക്കി വിനയനോടും സീതയോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ രുദ്ര് ഗൗരിയെ ഒന്നു തിരിഞ്ഞു നോക്കി.. ആ നോട്ടത്തിൽ നിറഞ്ഞ ഭാവം അവൾക് മനസിലായില്ല.. അവൾ ചിരിച്ചു കൊണ്ടു കണ്ണുകൾ അടച്ചു കാണിച്ചു.. അവൻ കണ്ണിൽ നിന്നും മായും വരെ അവനെ നോക്കി അവൾ ഉമ്മറത്തു തന്നെ നിന്നു..

രാത്രിയിൽ ഉറക്കം വരാതെ ഗൗരി കിടക്കുമ്പോൾ ആണ് ഉറക്കത്തിൽ നിന്നും അപ്പു ഉണർന്നത്.. ഉറങ്ങാതെ കിടക്കുന്ന ഗൗരിയെ അവൻ കെട്ടിപിടിച്ചു.. ഗൗരി ചിരിച്ചു കൊണ്ടു അവനെ ചേർത്ത് പിടിച്ചു.. കുഞ്ഞേച്ചി ഉറങ്ങുന്നില്ലേ.. ഉറക്കം വരുന്നില്ല അപ്പുസേ.. അവളുടെ മനസ്സിൽ രുദ്രിന്റെ ഓർമ്മകളും അവന്റെ കൂടെ ഉള്ള നിമിഷങ്ങളും മാത്രം ആയിരുന്നു.. അവൾ അവളെ കുറിച്ച് ഒന്നു ഓർത്ത് നോക്കി.. രുദ്ര് പറയുന്നത് പോലെ അവന്റെ ചുറ്റും വീശുന്ന കാറ്റ് പോൽ തന്നെ ആണ് താൻ.. അവൻ ഇല്ലെങ്കിൽ കൂടെ അവന്റെ ഓർമ്മകൾ മാത്രം ആയി തന്റെ ജീവിതം മാറിയിരിക്കുന്നു.. രാവിലെ രുദ്രിന്റെ ബൈക്ക് പാഞ്ഞു ചെന്നു നിന്നത് ആ ലോഡ്ജിൽ ആയിരുന്നു..

ആൾക്കൂട്ടവും പോലീസും തിങ്ങി നിറഞ്ഞ അതിന് മുന്നിൽ അവരുടെ എല്ലാം പുറകിൽ അവൻ നിന്നു.. ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി മീശ പിരിച്ചു വച്ചു അവൻ ബൈക്കിൽ ചാരി നിന്നു.. ആരെയോ പ്രതീക്ഷിച്ചു കൊണ്ടു.. ഏതാനും നിമിഷങ്ങൾക്ക് അകം പോലീസിന്റെ പുറകിൽ ആയി നടന്നു വരുന്നവരെ അവൻ നോക്കി.. അവന് നേരെ കത്തുന്ന മിഴികൾ പായിച്ചു കൊണ്ടു ഒരാളെ കണ്ടതും രുദ്ര് ചിരിച്ചു.. പിന്നെ പതിയെ അവന്റെ അടുത്തേക്ക് നടന്നു അടുത്ത്.. രുദ്രിനെ കണ്ടതും മുന്നിലെ പോലീസ് ഒന്നു നിന്നു.. നിന്റെ സൂക്കേട് മാറിയോ ഡാ.. ഡാ..

അവൻ ചീറി രുദ്രിന് നേരെ വന്നതും പോലീസ് അവനെ തടഞ്ഞു.. കിടന്നു ചീറണ്ട.. മോന് ചെല്ല്.. നിനക്ക് ഉള്ള ബിരിയാണി ചേട്ടൻ ഒരുക്കി വച്ചിട്ടുണ്ട്.. അരുണിന്റെ മുഖത്തു നോക്കി വീര്യത്തോടെ രുദ്ര് അത് പറഞ്ഞതും പോലീസ് അരുണിനെ പിടിച്ചു ജീപ്പിലേക്ക് തള്ളി.. ജീപ്പിൽ നിലത്തു ഇരുന്നു അവൻ രുദ്രിനെ തറഞ്ഞു നോക്കി.. ഒരു പോലീസുകാരൻ രുദ്രിന്റെ അടുത്ത് വന്നു.. ഞാൻ പറഞ്ഞ സ്ഥലത്തു എത്തിക്കണം.. എസ് ഐ യോട് ഞാൻ പറഞ്ഞോളാം.. ശരി.. അയാളെ പറഞ്ഞു വിട്ടു അവരുടെ ജീപ്പിനു പുറകിൽ ആയി രുദ്രയും പോയി..

പോലീസിന്റെ തന്നെ ഗോഡൗൺ ആയ കാടിനു നടുവിൽ ഉള്ള എസ്റ്റേറ്റിലേക്ക് ആയിരുന്നു അരുണിനെ കൊണ്ടു പോയത്.. രുദ്ര് അവിടെ എത്തുമ്പോൾ ഒരു വലിയ മുറിയിൽ അരുണിനെ കസേരയിൽ പിടിച്ചു കെട്ടിയിരുന്നു.. രുദ്ര് അങ്ങോട്ട്‌ വന്നതും അവിടെ ഉള്ള പോലീസുകാർ എല്ലാം പുറത്തു പോയി.. രുദ്ര് അവന്റെ മുന്നിലേക്ക് ഒരു കസേര കാല് കൊണ്ടു വലിച്ചിട്ടു അതിൽ ഇരുന്നു.. എന്തൊക്കെ ആയിരുന്നു.. എന്റെ പെണ്ണിനെ വളക്കുന്നു അവളെ കല്യാണം കഴിക്കാൻ നോക്കുന്നു ഒടുവിൽ എല്ലാം കൈവിട്ടു പോയപ്പോൾ കള്ളം പറഞ്ഞു ഞങ്ങളെ പിരിക്കാൻ നോക്കുന്നു.. അല്ല നിനക്ക് ഇങ്ങനെ ചെയ്താൽ എത്ര തരും എന്നാ നിന്റെ മുതലാളി പറഞ്ഞത്..

രുദ്ര് അത് പറഞ്ഞതും അരുൺ ഞെട്ടി.. അവന്റെ പുറകിൽ ഉള്ള ആളെ രുദ്ര് തിരിച്ചറിഞ്ഞു എന്ന് അരുണിന് മനസിലായി.. അവന്റെ മുഖത്തെ ഭാവങ്ങൾ കണ്ടു രുദ്ര് അവന്റെ മുഖത്തേക്ക് ആഞ്ഞു തല്ലി.. എന്നെ നിന്നെ പുറകെ പായിച്ചു യഥാർത്ഥ ശത്രു പതിയിരിക്കുന്നുണ്ടെന്ന് എനിക്ക് അറിയാമെടാ.. അത് ആരാണെന്നും.. രുദ്ര് അത് കൂടെ പറഞ്ഞതോടെ അരുൺ ആകെ തളർന്നു.. അത് വരെ തന്നെ രക്ഷിക്കാൻ അയാൾ വരും എന്ന് അരുണിന് ഉറപ്പ് ആയിരുന്നു.. എന്നാൽ രുദ്ര് എല്ലാം അറിഞ്ഞത് കൊണ്ടു ഇനി രക്ഷപെടുന്നത് ഒരിക്കലും സാദ്യം അല്ല എന്ന് അവന് മനസ്സിലായി..……..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: നിവേദ്യ ഉല്ലാസ്‌

അടിവയറിൽ ഒരു കരസ്പർശം പതിഞ്ഞതും അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കി. അത്രയടുത്തു നിരഞ്ജൻ ആദ്യം ആയിട്ട് ആയിരുന്നു. അവൾ പകച്ചു പോയി… അവന്റെ കരവലയത്തിൽ നിന്നു കൊണ്ട് തന്നെ അവൾ അവനെ മെല്ലെ പിന്നോട്ട് തള്ളി മാറ്റി.. “ഓഹോ… എന്റെ പ്രിയ കുട്ടിക്ക് ഉശിര് കൂടിയല്ലോ…. എന്നാൽ ഞാൻ ഒന്ന് നോക്കട്ടെ ആര് ജയിക്കും എന്ന്….”അവൻ തന്റെ മുറിയിലെ വെള്ളത്തുള്ളികൾ മുഴുവനും അവളുടെ മുഖത്തേക്ക് കുടഞ്ഞു കൊണ്ട് അവളെ നോക്കി പറഞ്ഞു. “ഏട്ടാ…. വിട്…. ചെറിയച്ഛൻ കയറി വരും…”അവൾ അടക്കി പറഞ്ഞു..

“വരട്ടെ…. അതിനെന്താ…” അവൻ അതു പറഞ്ഞപ്പോൾ അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.. അവൻ,അവളുടെ മുഖത്തേക്ക് കുടഞ്ഞ വെള്ളത്തുള്ളികൾ തന്റെ കൈ കൊണ്ട് തുടച്ചു മാറ്റി.. “പ്രിയ മോളെ….” “ദേ ചെറിയച്ഛൻ….”അവൾ വേഗം വാതിൽക്കലേക്ക് ചെന്നു.. “മോളെ ഭക്ഷണം കഴിക്കാം, വരൂ. “ചെറിയച്ച… ഞാൻ ഒന്ന് കുളിക്കട്ടെ.. എന്നിട്ട് ഇപ്പോൾ വരാം കെട്ടോ..” “ശരി മോളെ…” “ഏട്ടാ… ഞാൻ പെട്ടന്ന് കുളിച്ചിട്ട് വരാം കെട്ടോ….”അവൾ മാറുവാൻ ഉള്ള ഡ്രെസ് എടുത്തുകൊണ്ടു കുളിക്കുവാനായി പോയി. നിരഞ്ജൻ ചെറിയച്ഛന്റെ അടുത്തേക്ക് ചെന്നു.

“മോനെ… സൗകര്യങ്ങൾ ഒക്കെ തീരെ കുറവ് ആണ് കെട്ടോ…”അയാൾ ഒരു കസേര എടുത്തു അവന്റെ അടുത്തേക്ക് കൊണ്ട് ചെന്നു. “അതൊന്നും സാരമില്ല ചെറിയച്ച… പിന്നെ ഇവിടെ സഹായത്തിനു ആരെങ്കിലും ഉണ്ടോ.. എങ്ങനെ ആണ് ചെറിയമ്മയുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്..” . “ഇവിടെ അടുത്ത് ഉള്ള ഒരു സ്ത്രീ വരും മോനെ…. കാലത്തെ വന്നിട്ട് വൈകിട്ട് 5മണി ആകുമ്പോൾ പോകുവൊള്ളൂ…” ‘മ്മ്… ” “മോനു വിശക്കുന്നുണ്ടാവും അല്ലെ… പ്രിയ മോൾ ഇപ്പോൾ വരും..” “ഹേയ് വിശപ്പ് ഇല്ലന്നേ ….. പ്രിയ വരട്ടെ, എന്നിട്ട് നമ്മൾക്ക് കഴിക്കാം .. ചെറിയച്ഛൻ വെറുതെ ടെൻഷൻ ആവണ്ട” രണ്ടാളും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ പ്രിയ കുളി കഴിഞ്ഞു ഇറങ്ങി വന്നു..

“മോളെ…. ഭക്ഷണം ഒക്കെ എടുത്തു വെയ്ക്കു…. ഒരുപാട് ഒന്നും ഇല്ല കെട്ടോ….” “എന്താ ചെറിയച്ച ഈ പറയുന്നത്.. ഞാൻ അത്രയ്ക്ക് അന്യ ആണോ…” “അങ്ങനെ അല്ല മോളെ… സച്ചു മോൻ ഇവിടെ ഒരു തവണ അല്ലെ വന്നിട്ടുള്ളൂ…” “അതൊന്നും സാരമില്ല… സാഹചര്യം എല്ലാവർക്കും അറിയാല്ലോ ചെറിയച്ച..’ അതിന് മറുപടിയായി പറഞ്ഞു കൊണ്ട് പ്രിയ അടുക്കളയിലേക്ക് പോയി. സാമ്പാറും അവിയലും അടമാങ്ങ അച്ചാറും,മെഴുക്കുവരട്ടിയും കൊണ്ടാട്ടാവും,ഒക്കെ ഉണ്ടായിരുന്നു വിഭവങ്ങൾ.. “ആഹ്ഹ.. ഇതാണോ ചെറിയച്ഛൻ ഒന്നും ഇല്ല എന്ന് പറഞ്ഞത്… ദേ നോക്കിയേ എന്തെല്ലാം കറികൾ ഉണ്ട് എന്ന്..”

പ്രിയ ഓരോന്നായി നിരത്തി.. സച്ചുവും ചെറിയച്ഛനും ഒരുമിച്ചിരുന്നാണ് ആഹാരം കഴിച്ചത്. പ്രിയയെ കുറെ നിർബന്ധിച്ചു എങ്കിലും അവൾ പിന്നീട് കഴിച്ചോളാം എന്ന് പറഞ്ഞു. അവർ രണ്ടാളും കഴിച്ചു കഴിഞ്ഞ്, പ്രിയ മീരയുടെ റൂമിലേക്ക് ചെന്നു. അവർക്ക് ആവശ്യമുള്ളതെല്ലാം അവൾ എടുത്തുകൊടുത്തു. മീരയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വന്നു.. ” ചെറിയമ്മ എന്ത് പറ്റി… എന്തിനാണ് ചെറിയമ്മ ഇങ്ങനെ കരയുന്നത്” അവൾ അവരുടെ അടുത്തേക്ക് ഇരുന്ന്. “ഒന്നുമില്ല മോളെ…ഞാൻ വെറുതെ .” അവർ മിഴികൾ തുടച്ചു. ” ചെറിയമ്മയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ… ഉണ്ടെങ്കിൽ എന്നോട് പറയൂ… ”

നിന്നെ വേദനിപ്പിച്ചതിനെല്ലാം ദൈവം എനിക്ക് തന്ന ശിക്ഷയാണ് മോളെ ഇതെല്ലാം… നീ ഒരുപാട് കണ്ണുനീർ കുടിച്ചില്ലേ ഇവിടെ കിടന്നു. അതിന്റെ എല്ലാം പാപത്തിന്റെ ഫലമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. നീ എന്നോട് ക്ഷമിക്കണം മോളെ… അതു പറഞ്ഞപ്പോൾ മീരയുടെ കണ്ണുനീർ ധാര ധാര ആയി ഒഴുകി .. ” അതൊന്നും സാരമില്ല ചെറിയമ്മേ… കഴിഞ്ഞ കാര്യങ്ങളൊക്കെ എന്തിനാണ് പറയുന്നത്.. ഞാനതൊന്നും മനസ്സിൽ പോലും ഓർത്തു വെച്ചിട്ടില്ല. ചെറിയമ്മ സങ്കടപ്പെടേണ്ട.. പിന്നെ ആരോരും ഇല്ലാഞ്ഞ എനിക്ക് അഭയം തന്നത് അല്ലേ ചെറിയമ്മ…

അതൊക്കെ വലിയ കാര്യം തന്നെയാണ്.” ഒഴുകിവന്ന അവരുടെ മിഴിനീർ തുടച്ചു കൊണ്ട് അവള് പറഞ്ഞു.. ” നീ എന്നെ ശപിക്കരുത് മോളെ… എന്നെ… എന്നെ വെറുക്കരുത് ” ‘ ” ദയവു ചെയ്തു ചെറിയമ്മ ഇങ്ങനെയൊന്നും സംസാരിക്കരുത് എനിക്കത് വിഷമമാവും, എല്ലാവരും ഉപേക്ഷിക്കപ്പെട്ട എന്നെ ഇത്രയും നാളും നോക്കുവാൻ ഉള്ള മനസ്സ് ചെറിയമ്മ കാണിച്ചില്ലേ. അതുമാത്രം മതി പ്രിയക്ക്… ചെറിയമ്മ സങ്കടപ്പെടേണ്ട… വയ്യാഴികകൾ ഒക്കെ പെട്ടെന്ന് മാറും …” പ്രിയ കുറെ സമയം ഇരുന്നവരെ ആശ്വസിപ്പിച്ചു.. എന്നിട്ടാണ് അവൾ മുറിയിലേക്ക് ചെന്നത്… നിരഞ്ജൻ ഫോണിൽ എന്തോ നോക്കിക്കൊണ്ട് കിടക്കുകയാണ്.

“ഏട്ടാ…. കാത്തിരുന്നു മുഷിഞ്ഞോ…”അവന്റെ കിടക്കയിടെ അരികിലായി നിന്ന് കൊണ്ട് അവൾ ചോദിച്ചു. “താൻ കഴിച്ചോ…” “അത് പിന്നെ ഏട്ടാ.. എനിക്ക്.. എനിക്ക് വിശപ്പില്ല…. അതുകൊണ്ട്…” “ദേ.. പ്രിയ…. എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ… താൻ വാ..കഴിച്ചിട്ട് കിടന്നാൽ മതി..” “ഏട്ടാ… സത്യം ആയിട്ടും എനിക്ക് വിശപ്പില്ല… ചെറിയമ്മ അങ്ങനെ കിടക്കുന്ന കണ്ടപ്പ്പോൾ എനിക്ക് എന്തോ…. വല്ലാത്ത ഒരു നൊമ്പരം…മനസ്സിനു ആകെ ഒരു പിടച്ചിൽ…. “അതിന് മാത്രം ഒന്നും സംഭവിച്ചില്ലലോ… ഇപ്പോൾ താൻ വരൂ….”അല്പം അധികാരത്തോടുകൂടി നിരഞ്ജൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് വാതിൽക്കലേക്ക് നടന്നു. ചെറിയച്ഛനും കിടന്നു കഴിഞ്ഞിരുന്നു.

ഒരു പ്ലേറ്റ് എടുത്തു വെച്ച് നിരഞ്ജൻ അല്പം ചോറും കറികളും പ്രിയക്ക് വിളമ്പി കൊടുത്തു. “മ്മ്.. കഴിക്ക്… വെറുതെ പട്ടിണി കിടക്കേണ്ട…ആകെ കോലം കെട്ടു പോയി എന്റെ പ്രിയക്കുട്ടി ” അവൻ അതു പറഞ്ഞപ്പോൾ പ്രിയയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. താൻ സ്വപ്നം കാണുക ആണോ എന്ന് അവൾ ഓർത്തു.. “പ്രിയ… കഴിക്ക് പെണ്ണേ വേഗം .. എനിക്ക് ഉറക്കം വരുന്നു..” അവൻ പറഞ്ഞപ്പോൾ അവൾ പെട്ടന്ന് കഴിച്ചു തീർത്തു. അത് കണ്ട് കൊണ്ട് ഒരു ചിരിയാലേ അവൻ ഇരുന്നു.

പ്ലേറ്റ് കഴുകി വെച്ചിട്ട് പ്രിയ നിരഞ്ജന്റെ ഒപ്പം റൂമിലേക്ക് കയറി പോയി.. റൂമിൽ ചെന്നു അവൾ കസേരയിൽ ഇരുന്നു.. ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കിക ആണ്.. “പ്രിയാ….” “എന്തോ…” “താൻ കിടക്കുന്നില്ലേ ” “മ്മ്… ” “എങ്കിൽ വന്നു കിടക്കു…” അവൾ എവിടെ കിടക്കണം എന്നറിയാതെ നിൽക്കുക ആണ്. കാരണം എല്ലാ ദിവസവും അവൾ ബെഡിലും നിരഞ്ജൻ സെറ്റിയിലും ആണ് കിടന്നത്. അവൾ ആലോചിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവനു കാര്യം മനസിലായി. എങ്കിലും അവൻ അനങ്ങാതെ കിടന്നു..……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: ഉല്ലാസ് ഒ എസ്

മാഷേ….. അവൾ വിളിച്ചു എങ്കിലും കാർത്തി അവളെ നോക്കുക കൂടെ ചെയ്തില്ല.. “മാഷേ… ഉറങ്ങിയോ ” പദ്മ അവന്റെ കൈയിൽ തോണ്ടി കൊണ്ട് ചോദിച്ചു.. പക്ഷെ കാർത്തി അതിനും മറുപടി പറഞ്ഞില്ല… “മാഷേ….. എന്നോട് പിണക്കം ആണോ ” ഇത്തവണ പദ്മയുടെ ശബ്ദം ഇടറി… അതു കേട്ടതും കാർത്തിക്കു നെഞ്ചു നീറി.. പദ്മ ക്ക് ആണെങ്കിൽ ശരിക്കും സങ്കടം വന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ചെരിഞ്ഞു കിടന്നു കൊണ്ട് അവൾ ശബ്ദം ഇല്ലാതെ തേങ്ങി. “ഈ പെണ്ണിന്റ ഒരു കാര്യം… ഇത്രയും ഒള്ളോ എന്റെ പദ്മ….” അവൻ അവളെ തിരിച്ചു കിടത്താൻ നോക്കിയതും അവൾ അവന്റ കൈ തട്ടിമാറ്റി..

“വേണ്ട .. എന്നോട് മിണ്ടണ്ട ” “ങ്ങേ… ഇപ്പൊൾ ഇങ്ങനെ ആയോ… എന്നാൽ ശരി വേണ്ട ” കാർത്തി അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു. പദ്മയും തിരിഞ്ഞു തന്നെ കിടന്നു.. അല്പം കേറുവോടെ… അതിനേക്കാളേറേ കുറുമ്പോടെ… അല്പം കഴിഞ്ഞതും തന്റെ അടിവയറ്റിൽ എന്തോ ഒന്ന് വലയം ചെയ്യും പോലെ അവൾക്ക് തോന്നി.. പിന്തിരിഞ്ഞു നോക്കാനുള്ള അവസരം പോലും അവൾക്ക് ലഭിച്ചില്ല.. അപ്പോളേക്കും കാർത്തിയുടെ താടിയിലെ കുറ്റി രോമങ്ങൾ അവളുടെ പിൻ കഴുത്തിൽ ഇക്കിളി കൂട്ടി.. “മാഷേ…വിടുന്നെ ” പ്രാവ് കുറുകും പോലെ അവൾ കുറുകി. പക്ഷെ അവൻ തന്റെ പിടുത്തം മുറുക്കിയത് അല്ലാതെ അല്പം പോലും അയച്ചില്ല.. “മാഷേ .. ഞാൻ ഒന്ന് ശ്വാസം വിട്ടോട്ടെ…”

“വേണ്ട… നീ ഇപ്പോൾ ശ്വാസം വിടേണ്ട… നിനക്ക് ഉള്ള ശ്വാസം ഞാൻ തരാം “എന്നും പറഞ്ഞു കൊണ്ട് അവൻ അവളെ തനിക്ക് അഭിമുഖം ആയി കിടത്തി… ഒരു വേള ഇരു മിഴികളും കോർത്തു.. പദ്മയുടെ ഇളം പിങ്ക് നിറം ഉള്ള അധരം കാണവേ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം തന്നിൽ വന്നു പൊതിയുന്നതായി കാർത്തിക്കു തോന്നി.. “പദ്മ…..ഞാൻ നിന്നേ സ്വന്തം ആക്കിക്കോട്ടെ… എന്റെ മാത്രം ആയിട്ട്….എന്റെ പാതി ജീവൻ അല്ലെ നീയ്….എടുത്തോട്ടെ…..” അവൻ അത്രത്തോളം ആർദ്രമായി അവളോട് ചോദിച്ചു.. പദ്മ ഒന്നും മിണ്ടാതെ അവന്റെ ഇരു കവിളിലും പിടിച്ചു വലിച്ചു. “ഹാവൂ…. വിട് പെണ്ണേ…” അവൻ അവളുടെ വലം കൈയിലെ ചൂണ്ടു വിരലിൽ വേദനിപ്പിക്കാതെ ഒരു കടി കൊടുത്തു.

അവളുടെ മുഖത്ത് ഒരു കള്ള നാണം വിരിഞ്ഞു… അതു കണ്ടതും അവൻ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു.. അവന്റെ ശ്വാസം തട്ടും തോറും അവൾ പരവശ ആയി തുടങ്ങിയിരുന്നു.. അവളുടെ വലം കൈ അവന്റെ പുറത്തു പോറൽ വീഴ്ത്താൻ തുടങ്ങിയപ്പോൾ അവൻ അവളെ തന്നിലേക്ക് ഒന്നൂടെ അടുപ്പിച്ചു. പദ്മ തന്റെ കീഴ്ച്ചുണ്ടു കടിച്ചു പിടിച്ചു.. “മ്മ്… എന്താണ് ” അവൻ ഒരു പിരികം പൊക്കി അവളെ നോക്കി.. ഒന്നുമില്ലെന്നു അവൾ ചുമൽ കൂപ്പി.. കാർത്തി തന്റെ തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ച് കൊണ്ട് അവളുടെ കീഴ്ച്ചുണ്ടു നേരെ ആക്കി.. “എന്തിനാണ് ഇത്രയും ബഹളം കൂട്ടുന്നത്.. എന്തായാലും എനിക്ക് ഉള്ളത് അല്ലെ….”

കാർത്തി പറഞ്ഞപ്പോൾ പദ്മ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു. അവൻ ഒട്ടും വേദനിപ്പിക്കാതെ, അത്രമേൽ സ്നേഹത്തോടെ അവളുടെ അധരം മെല്ലെ നുകർന്നു.. ആദ്യനുരാഗം…. പദ്മക്ക് തന്റെ ശരീരത്തിൽ എന്തൊക്കെയോ പ്രകമ്പനം കൊള്ളുന്നതായി അനുഭവപ്പെട്ടു… കാർത്തിയും മറ്റേതോ മായാ ലോകത്തു ആയിരുന്നു…നിമിഷങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടേ ഇരുന്നു.. പദ്മ യുടെ വിറക്കുന്ന ഉടലു കണ്ടപ്പോൾ അവനു ഇത്തിരി സങ്കടം തോന്നി.. അവൻ പതിയെ അവളിൽ നിന്നും അടർന്നു മാറാൻ തുടങ്ങിയതും അവളുടെ പിടുത്തത്തിനു ബലമേറി….

കാർത്തി നോക്കിയപ്പോൾ ഒരു കള്ള ചിരിയോടെ തന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് കിടക്കുന്നവളെ അവൻ കണ്ടു.. മൗനം സമ്മതം എന്ന് പറയും പോലെ.. അകലെ എവിടെയോ പാരിജാതം പൂത്ത സുഗന്ധം.. വെള്ളി മേഘങ്ങൾക്ക് പിന്നിലായി പൊന്നൊളി തൂകി നിൽക്കുന്ന നില…. ഒപ്പം ആയിരം താരകങ്ങളുടെ അകമ്പടി യും… ആ രാത്രി കാർത്തിയ്ക്കും പദ്മയ്ക്കും അത്രമേൽ പ്രിയപ്പെട്ടതായി മാറുക ആയിരുന്നു… അവൻ വിരലുകൾ കൊണ്ട് വീണ മീട്ടിയപ്പോൾ അവളിൽ പല തരo വികാരങ്ങൾ ഉടലെടുത്തു.. നറു നിലാവ് ഉദിച്ച ആ രാത്രിയിൽ പ്രണയത്തിന്റെ പല വർണ്ണങ്ങൾ വാരി വിതറി ഒരു മുല്ല വള്ളിയെ പോലെ അവൻ അവൾ തഴുകി ഉണർത്തി..

രാത്രി അതിന്റെ അന്തിയാമത്തിലേക്ക് ചേക്കേറി.. പദ്മയും കാർത്തിയും മത്സരിച്ചു സ്നേഹിച്ചു കൊണ്ടേ ഇരുന്നു.. അവൻ നൽകിയ സുഖത്തിലേക്ക് ലയിച്ചപ്പോൾ അവളുടെ വിയർപ്പു തുള്ളികൾ ഒപ്പി കൊണ്ട് നെറ്റിയിലെ സിന്ദൂരം പോലും അലിഞ്ഞു ഇല്ലാതാകുക ആയിരുന്നു.. നോവിക്കാതെ അവളിലേക്ക് ആഴ്ന്നു ഇറങ്ങിയ കാർത്തി വലം കൈയാൽ അവളെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ആയിരുന്നു ആ രാവ് പോകും വരെയും.. ** കാലത്തെ ആദ്യം ഉണർന്നത് പദ്മ ആയിരുന്നു.. അപ്പോളും അവള് കാർത്തിയുടെ കരവലയത്തിൽ അവന്റെ നെഞ്ചോട് ചേർന്നു ആയിരുന്നു. കാർത്തിയെ നോക്കിയപ്പോൾ അവൻ നല്ല ഉറക്കത്തിൽ ആണ്. സമയം 5മണി ആയിരിക്കുന്നു.

അവൾ എഴുനേൽക്കാൻ തുടങ്ങിയതും അവൻ അവളെ പിടിച്ചു തന്റെ ദേഹത്തേക്ക് ഇട്ടു “യ്യോ… മാഷേ.. വിട്… ഞാൻ ഒന്ന് കുളിക്കട്ടെ….നേരം വെളുത്തു..” കുതറി ക്കൊണ്ട് പറയുന്നവളോട് യാതൊരു മറുപടി യും പറയാതെ അവൻ കണ്ണടച്ച് കിടന്നു. “മാഷേ….. ഞാൻ കുളിച്ചോട്ടെ.. പ്ലീസ്….പെട്ടന്ന് വരാം…” “മ്മ്.” .. അവൻ അവളെ തന്നിൽ നിന്നും മോചിപ്പിച്ചു. പദ്മ എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി. വേഗത്തിൽ കുളി കഴിഞ്ഞു അവൾ ഇറങ്ങി വന്നു..അവൻ അപ്പോൾ എഴുന്നേറ്റു ബെഡിൽ ഇരിപ്പുണ്ട് “മാഷേ….” “എന്താടാ….” . “ഇന്ന് അല്ലെ എന്റെ വീട്ടിൽ പോകുന്നത് ” “അതേ….” “എപ്പോളാണ് ഇറങ്ങാ ” “ബ്രേക്ഫാസ്റ് കഴിഞ്ഞു പോയേക്കാം…” “മ്മ്… ശരി മാഷേ ”

വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷവും ഉത്സാഹവും തോന്നി. .. ഹരിക്കുട്ടൻ നോക്കി ഇരിക്കും എന്നാണ് പറഞ്ഞത്.. അവൾ അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ പതിവ് പോലെ തന്നെ ഉണർന്നു കഴിഞ്ഞു. അവർ ഒരു കപ്പ് കാപ്പി എടുത്തു അവളുടെ കൈലേക്ക് കൊടുത്തു. അച്ഛന് കൊണ്ട് പോയി കൊടുക്ക്‌ മോളെ…. “മ്മ്… ശരി അമ്മേ ” അവൾ അതു മേടിച്ചു അച്ഛന് കൊടുത്തു. അയാൾ നിറഞ്ഞ ചിരിയോടെ ആണ് അവളുടെ കൈയിൽ നിന്നും കാപ്പി മേടിച്ചു കുടിച്ചത്.. 8മണി കഴിഞ്ഞപ്പോൾ മീനുട്ടി കോളേജിലേക്ക് പോയി. പദ്മ വീട്ടിൽ പോകുന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ എത്രയും പെട്ടന്ന് പോയിട്ട് വരാൻ ആണ് മീനുട്ടി പറഞ്ഞത്.. അങ്ങനെ കാപ്പി കുടി ഒക്കെ കഴിഞ്ഞു ഏകദേശം 10മണി ആയപ്പോളേക്കും ഇരുവരും കൂടി പദ്മയുടെ വീട്ടിലേക്ക് പുറപ്പെട്ടു.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: മിത്ര വിന്ദ

ഗൗരി ആണെങ്കിൽ മഹിയെ തന്നെ ഉറ്റു നോക്കി കൊണ്ട് ഇരിക്കുക ആണ്. “ഗൗരി……” കുറച്ചു സമയം ആയിട്ടും അവളിൽ നിന്ന് ഒരു പ്രതികരണംപോലും ഇല്ലാതെ വന്നപ്പോൾ മഹി അവളെ വിളിച്ചു. “നീ ഇതു ഏത് ലോകത്താണ്….” അവൻ ചോദിച്ചു. ഗൗരി ഒന്നും മിണ്ടാതെ ബെഡിലേക്ക് കയറി കിടന്നു.. “ഞാൻ മരിച്ചു പോകും എന്നോർത്ത് നീ പേടിക്കുവൊന്നും വേണ്ട… എന്റെ പാതി സ്വത്ത്‌ നിന്റെ പേരിലേക്ക് ഞാൻ ഉടനെ മാറ്റും കേട്ടോ… മഹി കാതോരം പറയുന്നത് ഒന്നും തന്നെ അവൾ കേട്ടിരുന്നില്ല…. ഹൃദയം അലമുറ ഇട്ടു കരയുക ആണ്… മഹിയേട്ടൻ പറഞ്ഞത് പോലെ ഇനി ഏട്ടനും…. അപ്പോൾ… വീണ്ടും താൻ ഒറ്റയ്ക്ക് ആവില്ലേ…

പോട്ടെ…. എല്ലാവരും പോട്ടെ…. ആർക്കും വേണ്ടല്ലോ എന്നെ…. ശല്യമാണ്.. എല്ലാവർക്കും… അല്ലെങ്കിലും ഗൗരി എന്നും ഒറ്റയ്ക്ക് ആണ്……..അതു അങ്ങനെ തന്നെ തുടരട്ടെ.. എന്തിന് ആയിരുന്നു ഈ ജന്മം തന്നത്.. ഈശ്വരന്റെ സൃഷ്ടി യിൽ കോമാളി ആവാൻ ആയിരുന്നു തനിക്ക് വിധി…….. അച്ഛനും അമ്മയും ഒക്കെ ഇതു കണ്ടു സന്തോഷിക്കട്ടെ…. ഒരു തേങ്ങൽ ഉയർന്നു വന്നതും മഹി ചെരിഞ്ഞു നോക്കി. ഗൗരി… അവൻ അവളുടെ തോളിൽ തട്ടി വിളിച്ചു. അവൻ എഴുന്നേറ്റു ലൈറ്റ് ഇട്ടു. ഗൗരി….. അവൻ വീണ്ടും അവളെ കുലുക്കി വിളിച്ചു. കണ്ണുകൾ ഇറുക്കി അടച്ചു കിടന്നത് അല്ലാതെ അവൾ അനങ്ങിയില്ല. കുറച്ചു സമയം കൂടി മഹി ലൈറ്റ് ഓൺ ചെയ്തു ഇട്ടു.

ശ്വാസം അടക്കി പിടിച്ചു, തന്റെ തേങ്ങൽ കേൾക്കാതെ ഇരിക്കാനായി അവൾ കണ്ണടച്ച് കിടന്നു. *** കാലത്തെ ആദ്യം ഉണർന്നത് ഗൗരി ആയിരുന്നു. കുളി ഒക്കെ കഴിഞ്ഞു അവൾ നേരെ പൂജാ മുറിയിലേക്ക്പോയി. വിളക്ക് കൊളുത്തി.. ഗുരുവായൂരപ്പന്റെ ഓടിന്റെ ഒരു വിഗ്രഹം ഉണ്ട്…. അതിന്റ മുന്നിൽ ആണ് വിളക്ക് കൊളുത്തുന്നത്. അവൾ കണ്ണന്റെ അടുത്തു നിന്നു. “കണ്ണാ… മഹിയേട്ടൻ പറഞ്ഞത് ഒക്കെ സത്യം ആണോ….. കുടിച്ചു കുടിച്ചു എല്ലാം തീർന്നു എന്നാണ് പറഞ്ഞത്…… എന്നെ… എന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണോ……. അതോ മഹിയേട്ടനും…… അതു പറഞ്ഞു കൊണ്ട് അവൾ കണ്ണന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കരഞ്ഞു. സത്യം ആയിട്ടും പറയുവാ കണ്ണാ …..

ഇനി… ഇനി മഹിയേട്ടന് കൂടി എന്തെങ്കിലും പറ്റിയാൽ…പിന്നെ ഈ ഗൗരി ഒരു നിമിഷം പോലും കാണില്ല….സ്വയം ജീവനെടുക്കും ഞാന്…. എന്തിനാ നിനക്ക് എന്നോട് ഇത്ര ദേഷ്യം… ഞാൻ എന്ത് തെറ്റാണ് ചെയ്തത്…… അനുസരണ ഇല്ലാതെ ഒഴുകുക ആണ് അവളുടെ കണ്ണീർ.. ആൾക്ക് എന്നോട് ഇഷ്ടം ഇല്ലെന്ന് ഒക്കെ എനിക്ക് അറിയാം.. പക്ഷെ.. കഴിയുന്നില്ല…. കണ്ണനെ നോക്കി തന്റെ സങ്കടം പറയുക ആണ് ഗൗരി.. അറിയില്ല കണ്ണാ..എനിക്ക് എന്താണ് പറ്റുന്നത് എന്ന്…. മഹിയേട്ടന് … എന്നെ ഇഷ്ടമില്ലെങ്കിൽ പോലും, എന്നോട് വെറുപ്പണ് എന്ന് നേരിട്ട് പറഞ്ഞത് ആണെങ്കിലും,ആറ് മാസം കഴിഞ്ഞു ഇവിടെ നിന്ന് ഇറങ്ങണം എന്ന് പറഞ്ഞു ഡിമാൻഡ് വെച്ചപ്പോളും ,,,താലിമാല ഊരി തരാൻ അവശ്യപെട്ടപ്പോളും ഒക്കെ……

എനിക്ക്…. എനിക്ക് കഴിയുന്നില്ല…. ആ മനുഷ്യനെ വെറുക്കാൻ…. എന്റെ സ്വന്തം ആണെന്ന് പറയാൻ ഉള്ള അവകാശം ഒന്നും ഇല്ല…. പക്ഷെ ആ ആൾക്ക് വേണ്ടി ആണ് ഞാൻ ഓരോ വൈകുന്നേരവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്…. വരാൻ വൈകും തോറും എന്റെ നെഞ്ച് പൊട്ടും….. ഇനി എന്തെങ്കിലും ആപത്തു സംഭവിച്ചോ എന്ന് ഓർത്തു…. ചെറിയമ്മ ഇന്ന് മഹിയേട്ടനെ പ്രാകി പറഞ്ഞപ്പോൾ എന്റെ നെഞ്ചു ആണ് കണ്ണാ പൊട്ടിയത്.. എന്നെങ്കിലും ഒരിക്കൽ…. ഒരു ദിവസം എങ്കിൽ ഒരു ദിവസം മാത്രം….. സന്തോഷത്തോടെ…. സമാധാനത്തോടെ ആ നെഞ്ചിൽ കിടന്ന് ഒന്ന് ഉറങ്ങണം….

അതു മാത്രം ഒള്ളു ഈ ഗൗരിക്ക്… അതിനു നീ എന്നെ സമ്മതിക്കുമോ കണ്ണാ… അവൾ നിറഞ്ഞ മിഴിയാലേ നോക്കുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി യും ആയി ഉണ്ണികണ്ണനും അവളെ നോക്കുക ആയിരുന്നു. കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു കൊണ്ട് അല്ല സമയം കൂടി ഇരുന്നു. കുറച്ചു ആശ്വാസം ഒക്കെ അവൾക്ക് അപ്പോള് തോന്നി.. ഭഗവാൻ കൈ വെടിയില്ല എന്നൊരു വിശ്വാസവും… എന്നാലും താൻ ആയിട്ട് മഹിഏട്ടന്റെ പിന്നാലെ ചെല്ലില്ല… സ്നേഹം ഉണ്ടെങ്കിൽ ഇങ്ങോട്ട് വരട്ടെ…. അവൾ മെല്ലെ എഴുനേറ്റ്.. എന്നിട്ട് അവൾ അടുക്കളയിലേക്ക് ചെന്നു. അവനുള്ള കോഫി എടുത്തു.. റൂമിൽ ചെന്നപ്പോളും ആള് നല്ല ഉറക്കത്തിൽ ആണ്. കോഫി കൊണ്ടുപോയി വെച്ചിട്ട് ഗൗരി അവനെ വിളിച്ചു.

“മഹിയേട്ടാ……” തോളിൽ പിടിച്ചു കുലുക്കി കൊണ്ട് വീണ്ടും വിളിച്ചു. പെട്ടന്ന് അവൻ കണ്ണ് തുറന്നു. “എന്റെ കുഞ്ഞെവിടെ….” അവൻ നാലുപാടും നോക്കി.. “ങ്ങേ… കുഞ്ഞോ…. നിങ്ങൾക്ക് എപ്പോളാ കുഞ്ഞു ആയത്…” അവൾ അന്തിച്ചു.. “എടി…. നമ്മുടെ കുഞ്ഞ്….” അവൻ എഴുനേറ്റ് മുണ്ട് മുറുക്കി ഉടുത്തു.. “ഹോ…. എന്തൊരു ക്യൂട്ട് ആയിരുന്നു…. ഒരു കുഞ്ഞാവ….നല്ല തുടുത്തു ഇരിക്കുന്നു….. ഞാൻ എടുക്കാനായി വന്നതാ…. അപ്പോളേക്കും നീ വന്നു വിളിച്ചു….” അവൻ ദേഷ്യത്തിൽ പറഞ്ഞു.. ഗൗരിക്ക് ആണെങ്കിൽ ഇത് ഒന്നും കേട്ടിട്ട് വല്യ താല്പര്യം ഒന്നും ഉണ്ടായില്ല… “എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല….” “ആഹ് കാണണ്ട….” “നീ പോടീ ” “വെറുതെ എന്തോ സ്വപ്നം കണ്ടു എന്ന് കരു‌തി,,,,

ഇന്നോ നാളെയോ മരിക്കും എന്ന് പറഞ്ഞു ഇരിക്കുന്ന മനുഷ്യൻ ആണ്…” കൂസലില്ലാതെ പറയുന്നവളെ മഹി കലിപ്പിച്ചു നോക്കി. ഹോ… ഈ കാന്താരിക്ക് ഞാൻ ചത്താലും ഒരു സങ്കടോം ഇല്ലല്ലോ… എന്തൊക്കെ പറഞ്ഞു നോക്കി ഇന്നലെ രാത്രിയിൽ ..ഇനി എന്നോട് അങ്ങനെ സ്നേഹം ഒന്നും ഇല്ലേ ആവോ അവൻ ഓർത്തു. “എടി ഗൗരി…..” . റൂമിൽ നിന്നും ഇറങ്ങി പോകുന്നവളെ മഹി വിളിച്ചു.. . “എന്തുവാ….” “നിനക്ക് ആഗ്രഹം ഒന്നും ഇല്ലെടി.. ഒരു കുഞ്ഞ് വേണം എന്നോക്കെ ” “ഓഹ് പിന്നേ…. ഭയങ്കര ആഗ്രഹം അല്ലേ….ആറു മാസം കഴിഞ്ഞു ഇവിടെ നിന്നും ഇറങ്ങുമ്പോൾ വയറ്റിൽ ഒരു കൊച്ചു ഫ്രീയൊ….നിങ്ങള് നിങ്ങടെ പാട് നോക്കി പോകുകയും ചെയ്യും…

വേല മനസ്സിൽ ഇരിക്കട്ടെ മഹേശ്വർ സാറെ ” . ഗൗരി അവനെ നോക്കി പറഞ്ഞിട്ട് താഴേക്ക് ഇറങ്ങി പോയി. ഹോ… ഇതിനെ ഒന്ന് വളച്ചെടുക്കണം എങ്കിൽ താൻ കുറച്ചു പാട് പെടും. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഇരുന്നപ്പോൾ മഹി ഗൗരിയെ വിളിച്ചു. “എന്താ ഏട്ടാ…” “ഇവിടെ വന്നു ഇരിക്കാൻ പ്രേത്യേകം പറയണോ ഗൗരി ” “ഞാൻ അപ്പുറത്ത് ഇരുന്നോളാം.. എനിക്ക് അതായിരുന്നു ഇഷ്ടം..നിങ്ങൾക്കും അങ്ങനെ ആയിരുന്നല്ലോ ” “നീ അപ്പുറത്ത് പോയി ഇരുന്നോ… ഞാൻ അവിടെ നിന്നു നിന്നേ എടുത്തു കൊണ്ട് വന്നോളാം….. എനിക്ക് ഇപ്പൊ അതാണ് ഇഷ്ടം..എന്നിട്ട് ഇന്നലത്തെ പോലെ നീ ഊർന്ന് ഇറങ്ങിയാൽ മതി….” ഒരു വഷളൻ ചിരിയോടെ പറയുന്നവനെ നോക്കി പേടിപ്പിച്ചു കൊണ്ട് ഗൗരി അവന്റെ അരികിലായി വന്നു ഇരുന്ന്…

“സൂപ്പർ ആയിരുന്നു കേട്ടോ ഗൗരി യേ……” “എന്ത്….” “അല്ല ഈ ചിക്കൻ കറി….” അവൻ അല്പം ചാറു എടുത്തു നാവിൽ വെച്ചു.. പുട്ടും ചിക്കൻ കറിയും ആയിരുന്നു ബ്രേക്ക്‌ഫാസ്റ്റ് നു. “.. സൂപ്പർ ആണ് കേട്ടോ ഗൗരി…ശരിക്കും എനിക്ക് ഇഷ്ടപ്പെട്ടു. “ഓഹ്…. താങ്ക് യു…..” അവൾ വേഗം കഴിച്ചു തീർത്തു. എന്നിട്ട് പ്ലേറ്റ് എടുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി. സ്കൂളിൽ പോകാനായി ഇറങ്ങി വേഗം പോയി റെഡി ആയി… കരിനീല നിറം ഉള്ള ഒരു കോട്ടൺ സാരീ ആണ് വേഷം…. “ഗൗരി… വൈകുന്നേരം ഒരു ചെറിയ ഷോപ്പിംഗ് ഉണ്ട് കേട്ടോ…” വീട് പൂട്ടി ഇറങ്ങുമ്പോൾ മഹി അവളോട് പറഞ്ഞു. “എന്റെ ഒരു ഫ്രണ്ട് ന്റെ കല്യാണം ആണ്… അതിനു വേണ്ടി കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുക്കാം….”

“മഹിയേട്ടൻ തനിച്ചു പോയാൽ മതി… ഞാൻ ഇല്ല്യ ” “അതെന്താ…” “ഒന്നും ഉണ്ടായിട്ടല്ല….. എനിക്ക് മടി ആണ്….” “മടി ഒക്കെ ഞാൻ മറ്റാം… നീ ഒപ്പം വന്നാൽ മതി…” “മഹിയേട്ടനു ഷർട്ട്‌ ഒക്കെ എടുക്കാൻ അല്ലേ… അതിനു ഞാൻ എന്തിനാ….” “നീയും കൂടി വാടി ഭാര്യേ… എന്റെ ഒരു ആഗ്രഹം അല്ലേ ” അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. പോകും വഴിയിൽ ഗൗരി ടീച്ചറമ്മേ വിളിച്ചു… സംസാരിച്ചു.. ഹിമ ഓക്കേ ആയി വരുന്നു എന്ന് അവർ ഗൗരി യോടു പറഞ്ഞു… സ്കൂളിൽ ചെന്നിട്ട് ഒന്ന് വിളിക്കണം എന്നും ഒരു കാര്യം പറയാം എന്നും ടീച്ചർ അവളോട് മെല്ലെ പറഞ്ഞു. ശരി ടീച്ചറമ്മേ… ഞാൻ വെയ്ക്കട്ടെ.. ഇറങ്ങാറായി.. അവൾ വേഗാം ഫോൺ കട്ട്‌ ചെയ്തു ബാഗിൽ വെച്ചു. “ഗൗരി……” “മ്മ്….” “നിനക്ക് ഇവിടെ സാരീ നിർബന്ധം ആണോ….” .. “അല്ല… എന്താണ് ഏട്ടാ ”

“പിന്നെ നീ ആരെ കാണിക്കാനാ എന്നും ഈ സാരീയും ചുറ്റി വരുന്നത് ” “ഞാൻ അതിന് എന്ത് കാണിച്ചു എന്നാ മഹിയേട്ടൻ പറയുന്നത്….” അവൾക്ക് അരിശം വന്നു. “നിന്റെ വയറ് കാണാo…. ഒരു സേഫ്റ്റി പിൻ എടുത്തു കുത്തി വെയ്ക്കു….” .. അപ്പോൾ ആണ് അവൾ ശ്രെദ്ധിച്ചത്… “ഞാൻ പിന്ന് കുത്തിയത് ആയിരുന്നു ല്ലോ…. ഇതു എവിടെ പോയി ” “ഇറങ്ങാൻ നോക്കെടി… നേരം പോയി ” അവൻ ഒച്ച വെച്ചു. “ഹോ… ഒന്ന് കുത്തട്ടെ മനുഷ്യാ…” അവൾ ബാഗിൽ നിന്നും വേറെ ഒരു പിന്നെടുത്തു.. എന്നിട്ട് വയറിന്റെ ഭാഗം മറച്ചു അത് സെറ്റ് ചെയ്തു. “ഇപ്പൊ ഓക്കേ ആയോ…” വണ്ടിയിൽ നിന്നും ഇറങ്ങി ഗൗരി അവനോട് ചോദിച്ചു.. “മ്മ്…..” അവൻ വണ്ടി മുന്നോട്ട് എടുത്തു. അല്ലാ… എന്തൊരു ശ്രെദ്ധ ആണ് പോലും….. അപ്പോൾ ശരിക്കും സ്നേഹ ഒക്കെ ഉണ്ടോ… അതോ.. സ്കൂൾ ഗേറ്റ് കടന്ന് പോകുമ്പോൾ അവൾ ഓർത്തു.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

രചന: രഞ്ജു രാജു

എന്റെ ലക്ഷ്മിയമ്മേ,,,, അത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ ഇങ്ങനെ മീശ യും വെച്ചു കൊണ്ട് ആണാണ് എന്ന് പറഞ്ഞു നടക്കേണ്ട കാര്യം ഉണ്ടോ…” അതും പറഞ്ഞു കൊണ്ട് ധരൻ വെളിയിലേക്ക് ഇറങ്ങി പോയി *** ഓഫീസിൽ എത്തി അര മണിക്കൂർ കഴിഞ്ഞപ്പോൾ ധരന്റെ ഫോണിലേക്ക് ഒരു മെസ്സേജ്. നോക്കിയപ്പോൾ കാർത്തു ആണ് ഫ്രീ ആണോ ഇപ്പോൾ. ഹ്മ്മ്.. പറയു… അവൻ റിപ്ലൈ കൊടുത്തു. കുറച്ചു സമയമായിട്ടും, അവളുടെ മെസ്സേജ് ഒന്നും വരാത്തതുകൊണ്ട് ധര ൻ അവളെ,ഫോണിലേക്ക് വിളിച്ചു. ഹെലോ…. രണ്ടുമൂന്ന് തവണ റിംഗ് ചെയ്തതിനുശേഷം അവൾ ഫോൺ എടുത്ത് കാതിലേക്കു ചേർത്തു.. നിനക്കെന്താണ് എന്നോട് പറയുവാനുള്ളത്..

ധരന്റെ പുരുഷമായ ശബ്ദം… അത് പിന്നെ….. ഞാൻ… എനിക്ക്… നിനക്ക് വിക്കുണ്ടോ…. അവന് ദേഷ്യം വന്നു.. ഇല്ല…… പിന്നെ…. അത് പിന്നെ… എന്താണ് പറയാനുള്ളതെന്ന് വെച്ചാൽ വേഗം പറഞ്ഞു തുലയ്ക്ക്… അവൻ ഗൗരവത്തിൽ ആയിരുന്നു. ” ധരൻ… നമ്മൾക്ക് ഈ വീട്ടിൽ താമസിച്ചാൽ പോരെ, ഇനി അവിടേക്ക് തിരികെ കയറിച്ചെല്ലണോ…. അത് പിന്നെയും പ്രശ്നങ്ങൾ കൂട്ടത്തെ ഉള്ളൂ….’ ചിലമ്പിച്ച ശബ്ദത്തിൽ കാർത്തു അവനോട് പറഞ്ഞു. ” നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ” ” ഇല്ല” “ഓക്കേ…. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്, അതിൽ മറ്റാരെയും, കൈ കടുത്തുവാൻ, എനിക്ക് താല്പര്യമില്ല….

രാവിലെ ഞാൻ എന്താണോ നിന്നോട് പറഞ്ഞത്, അതുതന്നെ ഇന്ന് നടക്കുകയും ചെയ്യും… ഇത് ധരന്റെ വാക്കുകൾ ആണ്.. അതും പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ട്‌ ചെയ്തു. ദേവമ്മ മുറിയിലേക്ക് കയറി വന്നപ്പോൾ കരഞ്ഞു കൊണ്ടിരിക്കുന്ന കാർത്തുവിനെയാണ് കാണുന്നത്…. മോളെ… അവർ അവളുടെ തോളിൽ കൈവച്ചു.. “ദേവമ്മേ… എനിക്ക് സത്യമായിട്ടും പേടിയാകുവാ… ധരൻ ആണെങ്കിൽ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിലാണ്…. വീട്ടിലേക്ക് തിരികെ നമ്മൾ എല്ലാവരും കൂടി ചെന്നാൽ, എന്താകും സ്ഥിതി..” തന്റെ ആകുലതകൾ മുഴുവനും മറച്ചുവയ്ക്കാതെ അവൾ ദേവമ്മ യെ നോക്കി എനിക്കറിഞ്ഞുകൂടാ കുട്ടി…. ദേവനോട് ഞാൻ ഒരുപാട് തവണ പറഞ്ഞതാണ്…

പക്ഷേ അവൻ, അതൊന്നും കേൾക്കാൻ പോലും താല്പര്യം കാണിക്കുന്നില്ല…. ഇനിയെല്ലാം നമ്മൾക്ക് വരുന്നിടത്ത് വച്ച് കാണാം അത്ര മാത്രമേ എനിക്ക് പറയാനുള്ളചെയ്യാൻ “ഞാനും കൂടി അകത്തേക്ക് വന്നോട്ടെ..” ഡോറിൽ ചെറുതായി തട്ടികൊണ്ട് ലക്ഷ്മി ആന്റി അവരെ നോക്കി പുഞ്ചിരിച്ചു. ” എന്ത് ചോദ്യമാ ലക്ഷ്മി…വരൂന്നേ… ” ലക്ഷ്മി അകത്തേക്ക് കയറി വന്നതും, അവരുടെ കയ്യിൽ , ഒരു കവർ ഉണ്ടായിരുന്നു.. അവർ അത് കാർത്തുവിനെ ഏൽപ്പിച്ചു.. ” എന്താണ് ആന്റി…” “തുറന്ന് നോക്കിക്കേ ” കാർത്തു അത് എടുത്തു നോക്കി. സ്വർണ കരയുള്ള സെറ്റും മുണ്ടും ആയിരുന്നു,…

കൂടെ ഒരു ജ്വല്ലറി ബോക്സും. അതിൽ ആണെങ്കിൽ ഒരു ജോഡി ജിമുക്കി കമ്മലും, വളകളും പിന്നെ രണ്ട് മോതിരങ്ങളും ഉണ്ടായിരുന്നു. ബ്ലൗസ് പാകമാകുമോ എന്നറിയില്ല, പൊന്നൂന്റെ ആണ്… ലക്ഷ്മിയുടെയും മേനോന്റെയും ഒരേയൊരു മകളാണ് നന്ദന … പൊന്നി എന്നാണ് എല്ലാവരും അവളെ വിളിക്കുന്നെ. കാർത്തുവാണെങ്കിൽ, തന്റെ കയ്യിലിരിക്കുന്ന, കല്യാണപ്പുടവയിലേക്ക് നോക്കിയിരിക്കുകയാണ്‌. “മോളെ… സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു കഴിഞ്ഞു…. ഇനി ഇതോർത്ത് വിലപിച്ചിരുന്നിട്ട് യാതൊരു കാര്യവുമില്ല,,,, ധരനോട് മോളുടെ വീട്ടുകാർ ചെയ്ത പ്രവർത്തികൾ ഓർത്തു നോക്കുമ്പോൾ, അവൻ, തിരിച്ച്, ഒന്നും ചെയ്തിട്ടില്ല…..

മോളെ ആത്മാർത്ഥമായി തന്നെയാണ് അവൻ താലി ചാർത്തിയത്… അവന്റെ ഭാര്യയായിട്ട് അംഗീകരിക്കുകയും ചെയ്തു…. ഇനി നിങ്ങൾ രണ്ടാളും, ഒരുമിച്ച് ജീവിക്കണം…. … …. ധരനെ പുകഴ്ത്തി ഒരുപാട് ലക്ഷ്മി ആന്റി സംസാരിച്ചു.. കാർത്തു ഒന്നിനും മറുപടി പറയാതെ ഒരുതരം നിർവികാരതയോടു കൂടി ഇരിക്കുകയാണ്.. ധരന്റെ ഉദ്ദേശം എന്തായിരുന്നു എന്ന് അവൾക്ക് മാത്രമേ അറിയുകയുള്ളൂ…. കാരണം തന്റെ വീട്ടുകാരോടുള്ള പക വീട്ടുവാനാണ് തന്നെ ഇവിടേക്ക് കൊണ്ടുവന്നതെന്ന് ഒരായിരം ആവർത്തി തന്നോട് പറഞ്ഞു കഴിഞ്ഞിരിക്കുന്നു… പക്ഷേ കാർത്തു ആരോടും അതൊന്നും, സൂചിപ്പിച്ചില്ല. ഇതൊക്കെ അറിഞ്ഞാൽ ദേവമ്മയ്ക്ക്,സങ്കടമാകും എന്ന് അവൾ കരുതി..

ധരൻ,ഓഫീസിൽ നിന്നും ഇറങ്ങുകയാണെന്ന് പറഞ്ഞുകൊണ്ട് മേനോനെ ഫോൺ വിളിച്ചിരുന്നു. അയാൾ അത് ലക്ഷ്മിയെ അറിയിച്ചു. മോളെ കാർത്തു… വേഗം തന്നെ പോയി കുളിച്ച് റെഡിയാകൂ… വൈകാതെ തന്നെ അവൻ എത്തും എന്നാണ് അച്ഛൻ പറഞ്ഞത്.. കുളിച്ച് ഇറങ്ങി, വന്നശേഷം, അവൾ തന്നെയാണ് സെറ്റുമുണ്ട് ഞുറിഞ്ഞുടുത്തത്…. കുളിപ്പിന്നൽ പിന്നി ഇട്ടിരുന്ന മുടിയിലേക്ക്, ദേവമ്മയാണ് അവൾക്ക് പൂ ചൂടി കൊടുത്തത്.. അവൾ വെറുതെ ഇരിക്കുകയാണ് ച്യ്തത്.. മുഖത്ത് അല്പം പൗഡറും പൂശി, ഒരു നുള്ള് സിന്ദൂരം കൊണ്ട് വട്ടത്തിൽ ഒരു പൊട്ട് അവളുടെ നെറ്റിമേലും,തൊട്ട ശേഷം , കുറച്ചു കണ്മഷിയെടുത്ത്, മോതിരവിരലിനാല് ഒന്നെഴുതി കൊടുക്കുകയും ചെയ്തു..

ആഹ്.. മോളെ സുന്ദരി ആക്കിയല്ലോ ദേവമ്മ.. കാർത്തു ഇറങ്ങി വന്നപ്പോൾ ലക്ഷ്മി ചിരിച്ചുകൊണ്ട്, അവളെ നോക്കി. മേക്കപ്പ് ചെയ്യാൻ ഉള്ള ഐറ്റംസ് ഒന്നും ഇവിടെ ഇല്ലന്നേ… എനിക്ക് ആകെ കൂടെ ഇതൊക്കെ ഒള്ളു.. സിന്ദൂരവും കണ്മഷി യും ദേവമ്മ തിരികെ ലക്ഷ്മിയെ ഏൽപ്പിച്ചു.. “അമ്മേ… ഞാൻ ഇത്തിരി വെള്ളം കുടിക്കട്ടെ..വല്ലാത്ത പരവേശം ” എന്ന് പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി.. അപ്പോഴേക്കും ധരനും എത്തി. എല്ലാവർക്കും കൂടി ഒരു വണ്ടിയിൽ പോകാൻ ബുദ്ധിമുട്ടുള്ളത് കാരണം, മേനോൻ തന്റെ വണ്ടി എടുത്തോളാം എന്ന് പറഞ്ഞു… കുട്ടികൾ രണ്ടാളും ഒരുമിച്ച് വന്നോളും എന്ന് പറഞ്ഞുകൊണ്ട്, ദേവമ്മ യും അവരോടൊപ്പം വണ്ടിയിൽ കയറി..

“മോൻ വേഷം മാറുന്നുണ്ടോ..” “ഹേയ്… ഇതൊക്കെ മതി ലക്ഷ്മി ആന്റി…..” അവൻ അവരെ നോക്കി കണ്ണുറുക്കി.. “എങ്കിൽ നമ്മൾക്ക് ഇറങ്ങാം അല്ലേ….സമയം പോകുന്നു.” മേനോൻ തന്റെ വാച്ചിലേക്ക് നോക്കി. “കാർത്തു… മോളെ….” ലക്ഷ്മി അകത്തേക്ക് നോക്കി വിളിച്ചതും കാർത്തു ഇറങ്ങി വന്നു. സ്വർണ കസവു കര ഉള്ള സെറ്റുടുത്തു, മുടി നിറയെ മുല്ലപ്പൂ ചൂടി, നെറ്റിമേൽ സിന്ദൂരപൊട്ടും, പടർന്നു തുടങ്ങിയ കണ്മഷിയും.. കാതിലെ ജിമുക്കി കമ്മലും, സ്വർണ നൂലിനാൽ കോർത്ത മാലയും… ഒരു വേള ധരൻ അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു. കാർത്തു മുഖം ഉയർത്തി നോക്കിയതും ഇരു മിഴികളും ഒന്ന് കോർത്തു വലിച്ചു. മക്കളെ…. എന്നാൽ നിങ്ങൾ രണ്ടാളും കൂടി ഒരുമിച്ചു വന്നേക്കു കേട്ടോ..

ലക്ഷ്മി യുടെ ശബ്ദം കേട്ടതും ധരൻ തന്റെ മിഴികൾ പിൻവലിച്ചു. ഹ്മ്മ്… ശരി ലക്ഷ്മി അമ്മേ…. അവൻ തന്റെ കാറിലേക്ക് കയറിയതിന്റെ പിന്നാലെ കാർത്തു വും കയറി. ധരന്റെ സാമിപ്യത്താൽ അവൾക്ക് നെഞ്ചിടിപ്പ് ഏറി. ശ്വാസം പോലും വിടാൻ അവൾക്ക് പ്രയാസം തോന്നി. അവളിൽ നിന്നും ഉതിർന്നു വരുന്ന മുല്ലപ്പൂവിന്റെ സുഗന്ധത്താൽ ധരൻ സുഖം ഉള്ള ഒരു അനുഭൂതിയിൽ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്യുക ആണ്. ഇടയ്ക്കു ഒന്ന് പാളി നോക്കിയപ്പോൾ കണ്ടു, മൂക്കിന്റെ തുമ്പിലും, കീഴ് ചുണ്ടിന്റെ ഇരു വശങ്ങളിലും ആയി മൊട്ടിട്ടു തുടങ്ങിയ വിയർപ്പ് തുള്ളികൾ. ഇടo കൈ നീട്ടി അത് ഒന്ന് തുടച്ചു മറ്റുവാൻ ആഗ്രഹം ഉണ്ടോ തനിക്ക്. അവൻ സ്വയം ഒരു ആത്മ പരിശോധന നടത്തി.

കൈ വിരലുകൾ കോർത്തും പിണച്ചും അഴിച്ചും അവൾ അങ്ങനെ ഇരിക്കുക ആണ്.. അവളുടെ മനസ് ഇവിടെ ഒന്നും അല്ലെന്ന് അവനു തോന്നി. കാർത്തിക… ധരന്റെ വിളിയോച്ച കേട്ടതും അവൾ ഞെട്ടി. സ്ഥലം എത്തി നീ ഇറങ്ങുന്നില്ലേ… അവൻ ചോദിച്ചതും, കാർത്തു ചുറ്റിനും നോക്കി.. അപ്പോഴേക്കും ദേവമ്മയും ലക്ഷ്മി ആന്റി കൂടി, കാറിന്റെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു.. ലക്ഷ്മി ആന്റിയാണ് ഡോർ തുറന്നു അവളെ പിടിച്ചിറക്കിയത്.. എന്റെ കുട്ടി, ഇങ്ങനെ വിറയ്ക്കല്ലേ…. എവിടെയെങ്കിലും വീഴുംട്ടോ … അവളുടെ കൈത്തണ്ടയിൽ അല്പം ബലത്തിൽ പിടിച്ചുകൊണ്ടാണ് ലക്ഷ്മി ആന്റി മുന്നോട്ട് നടന്നത് രജിസ്റ്റർ ഓഫീസിലേക്ക് പ്രവേശിച്ചതും കാർത്തുവിന് തലകറങ്ങുന്നത് പോലെ തോന്നി..

അവിടെ കിടന്നിരുന്ന മേശമേൽ അവൾ അമർത്തിപ്പിടിച്ചു.. പെട്ടെന്നാണ് തന്റെ, ശരീരത്തിലേക്ക് എന്തോ അമരുന്നത് പോലെ അവൾക്ക് തോന്നിയത്.. ധരൻ ആയിരുന്നു.. അത്രമേൽ അവളോട് ചേർന്ന് നിൽക്കുക ആണ് അവൻ. എന്താ…. നിനക്ക് സുഖം ഇല്ലേ.. അവന്റെ ശബ്ദം കാതിൽ പതിഞ്ഞതും വിഷമത്തോടെ അവൾ ധരനെ നോക്കി. വെള്ളം വേണോ മോളെ… ദേവമ്മ വന്നു അവളെ പിടിച്ചു. വേണ്ട അമ്മേ… കുഴപ്പമില്ല.. അവൾ പിറു പിറുത്തു. ധരൻ ദേവ്… ആരോ ഒരാൾ വിളിക്കുന്ന കേട്ടതും കാർത്തു തിരിഞ്ഞു നോക്കി. വരൂ… അയാളുടെ പിന്നാലെ ധരന്റെ ഒപ്പം കാർത്തു വും നടന്നു..….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…