Novel

ഒറ്റയാൻ : ഭാഗം 8

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

പ്രിയ വായനക്കാർ ക്ഷമിക്കണം… ഒറ്റയാൻ എന്ന നോവലിന്റെ പാർട്ട് ആറും ഏഴും മാറിപ്പോയിരുന്നു. വായനക്കാരുടെ കമന്റ് കണ്ടപ്പോഴാണ് പാർട്ടുകൾ മാറിപ്പോയ കാര്യം അറിഞ്ഞത്.. 20 പാർട്ടുകളുള്ള ഒരു നോവലാണ് എഴുത്തുകാരി അയച്ചു തന്നത്. പക്ഷേ, ഞങ്ങളുടെ പക്കൽ വലിയ പിഴയാണ് സംഭവിച്ചത്. ഏതായാലും പാർട്ട് 6,7 വായിച്ചതിന് ശേഷം പാർട്ട് 8 വായിക്കുക.  കമന്റ്‌സിൽ എഴുത്തുകാരിയെ കുറ്റപ്പെടുത്തിയുള്ള കമന്റ് കണ്ടു. എഴുത്തുകാരിയുെ കുഴപ്പമല്ല എന്ന് ഞങ്ങൾ വീണ്ടും അറിയിക്കുന്നു.

ഒറ്റയാൻ : ഭാഗം 6 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

ഒറ്റയാൻ : ഭാഗം 7 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

പാർട്ട് 8

പിന്നെയവിടെ നടന്നതൊരു കിടിലൻ സംഘട്ടനം ആയിരുന്നു. നമ്മൾ സിനിമയിലൊക്കെ കാണുന്നില്ലേ അതുപോലെ…

അസാമാന്യമായ മെയ് വഴക്കത്തോടെ ഒറ്റയാൻ തകർപ്പൻ പ്രകടനമായിരുന്നു.ഒരേ സമയം അഞ്ചു പേരെയും ഒരുപോലെ നേരിട്ടു.വടിവാളുകൾ ചിതറി പല ഭാഗത്തായി വീണു കൂടെ അഞ്ചുപേരും.ഒറ്റയാൻ പറഞ്ഞതു പോലെ അഞ്ചു മിനിറ്റ് കൊണ്ട് കളം വെടിപ്പാക്കി….

പിന്നെയും അവർ എഴുന്നേറ്റു വന്നതോടെ ഒറ്റയാൻ അരയിൽ നിന്ന് ബെൽറ്റ് ഊരി.ആ ബെൽറ്റ് കണ്ടതും ഞാനൊന്ന് ഞെട്ടി.അരയിഞ്ച് വീതിയിൽ ഒരുമീറ്റർ നീളമുള്ള വാളുപോലെയൊരണ്ണം.ആ വാൾ വീശിയതും എല്ലാവരും കൂടി എഴുന്നേറ്റു ഓടി…

അതെടുത്ത് വീണ്ടും ബെൽറ്റുപോലെയിട്ട്
പതിയെ സ്ലോമോഷനിലെ മൊരടന്റെ വരവ് കൂടിയായപ്പോൾ സിനിമയിലെ വില്ലന്മാരെ ഇടിച്ചു തെറുപ്പിച്ച നായകന്റെ വരവിനെ അനുസ്മരിപ്പിച്ചു…

“ഇപ്പോളെങ്ങനെയുണ്ട് വസൂ…ഫൈവ് മിനിറ്റിൽ കളം വെടിപ്പായില്ലേ..”… പുഞ്ചിരി തൂകിയായിരുന്നു ഒറ്റയാൻ…

ഇപ്പോൾ ആളെ കാണാൻ നല്ല ശേലുളളത് പോലെ തോന്നി..

” എന്റെ ഒറ്റയാൻ കിടുവാണേ”

ആവേശം കൂടിയപ്പോൾ ശബ്ദം കൂടുതൽ ഉച്ചത്തിലായി.മൊരടൻ ദഹിപ്പിക്കുന്നൊരു നോട്ടം..

“വെറുതെ പറഞ്ഞതാ..വല്ലവരുടെയും ഒറ്റയാനെ”

മുഖത്ത് വീണ്ടും ഗൗരവത്തിന്റെ ആവരണമണിഞ്ഞ് എന്നോട് കൽപ്പിച്ചു..

“മര്യാദക്ക് കയറെടീ പുല്ലേ”

പിന്നെയൊന്നും നോക്കിയില്ല ഒറ്റയാൻ സ്റ്റാർട്ട് ചെയ്ത ബൈക്കിൽ ഞാൻ കയറി…

“ഈശ്വരാ ഇയാൾ റൊമാന്റിക് ആകുമെന്ന് പ്രതീക്ഷിച്ച ഞാനൊരു മണ്ടി..ഹും”

വീട്ടിൽ ബൈക്കിന്റെ ശബ്ദം കേട്ട് ജോസേട്ടൻ വാതിക്കലിലേക്ക് വന്നു…

“ഞാൻ ചെന്ന് കടതുറക്കട്ടെ”

ജോസേട്ടൻ പോയി.വീട്ടിൽ ഞാനും അമ്മയും ഒറ്റയാനും.അയാളുടെ ഇഷ്ടങ്ങൾ അറിയാനൊരു ശ്രമം നടത്തിയെങ്കിലും മൊരടൻ അടുക്കുന്ന് പോലുമില്ല…

“ഇയാളെന്തൊരാളാ…റൊമാന്റിക്കില്ലാത്ത മനുഷ്യൻ..”

അയാൾക്ക് മുമ്പുൽ മുഖം ഇരുവശത്തേക്കും ക്രോക്കി കാട്ടി മുറിയിലേക്ക് പോയി.മുറിയിൽ അമ്മ കിടക്കയിൽ നിന്ന് എഴുന്നേറ്റട്ടില്ല…

അമ്മയെ ഞാൻ മൈൻഡ് ചെയ്തില്ല. ഇന്നലെ രാത്രി പറഞ്ഞതിന്റെ ദേഷ്യം എന്നോട് കാണുമായിരിക്കും.എന്നാലും സാരമില്ല. ഭദ്രനെപ്പോലൊരു വൃത്തികെട്ടവനിൽ നിന്ന് രക്ഷപ്പെട്ടത് ആശ്വാസമാണ്…

ഡ്രസ് മാറിയ സമയം വെളിയിൽ ബൈക്ക് സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടു.ഒറ്റയാൻ പോകുന്നതാണ്. ഉച്ചക്ക് കഴിക്കാൻ വരുമോന്ന് ചോദിക്കാന്‍ മറന്നു….

തങ്ങൾ വന്നതോടെ ജോസേട്ടനാകെ മാറിയട്ടുണ്ട്.എപ്പോഴും ഉത്സാഹവാനാണ് പുള്ളി..

കലം കഴുകി അടുപ്പിൽ വെച്ചിട്ട് അരി തപ്പി. തീർന്നിരിക്കുന്നു.ഞാൻ നേരെ ജോസേട്ടന്റെ കടയിലേക്ക് ചെന്നു..

“എന്താ മോളേ”

എന്നെ കണ്ടതോടെ പുള്ളിക്കാരൻ ഇങ്ങട് നോക്കി..

“അതേ അരി തീർന്നു”

“ശരി ഒന്നരക്കിലോ അരിയെടുക്കാം”

“അഞ്ചു കിലോയെങ്കിലും എടുക്ക്.എപ്പോഴും ഓടി വരേണ്ടല്ലോ..”

“അഞ്ചു കിലോ അരിയെടുക്കാനുളള ആരോഗ്യം നിനക്ക് ഉണ്ടോടീ”

പുളളിക്കാരൻ എന്നെയൊന്ന് ഇരുത്തീതാണ്.അതെ അളവിൽ മറുപടിയും കൊടുത്തു.

“പിന്നേ പറച്ചിലു കേട്ടാൽ തോന്നൂല്ലൊ ഉഗാണ്ട വരെ കൊണ്ട് പോവാനാണെന്ന്.ചുമ്മാ തമാശിക്കാതെ അരിയെടുക്ക് ജോസേട്ടാ”

ഞാൻ സീരിയസ് ആണെന്ന് മനസ്സിലായതോടെ അഞ്ചുകിലോ അരി തൂക്കി തന്നു….

അതുമെടുത്ത് നേരെ വീട്ടിലേക്ക്. അരി അളന്ന് കഴുകി കലത്തിലിട്ടു.അമ്മ എഴുന്നേൽക്കാത്തതിനാൽ ഞാൻ വീണ്ടും മുറിയിൽ ചെന്നു…

“അമ്മേ എഴുന്നേറ്റു ഭക്ഷണം കഴിച്ചിട്ട് കിടക്ക്”

ഞാൻ അമ്മയെ കുലുക്കി വിളിച്ചു…

“അതേ കളളം പറയരുത്.ഞാൻ ഹോസ്പിറ്റൽ പോകാൻ സമയത്ത് അമ്മ കിടന്നതാ.അമ്മക്കു വെച്ച ഓട്ടട അതുപോലുണ്ട്”

എന്തൊക്കെ പറഞ്ഞാലും എങ്ങയെയായാലും ഇതെന്റെ അമ്മയാണെന്നൊരു ചിന്ത എന്നിലുണ്ട്.അതുകൊണ്ട് തന്നെയാണ് അമ്മയെ വിളിച്ചത്….

“ഞാനിങ്ങനെ കിടന്നു ചത്തോട്ടെ.നിനക്ക് വിഷമിക്കണ്ട കാര്യമില്ല”

“എന്നാ വിശക്കുമ്പോളെടുത്ത് കഴിക്ക് അല്ല പിന്നെ'”

ഞാനും തിരിച്ച് പോന്നു.കുറെക്കഴിഞ്ഞു പിന്നിലൊരു പാദപതനം കേട്ടത്.ഞാൻ തിരിഞ്ഞ് നോക്കിയില്ല.അമ്മയാണെന്ന് എനിക്ക് അറിയാം..

അമ്മക്ക് ഇടക്കിടെ ഇങ്ങനെയൊരു സ്വഭാവമുണ്ട്. പിണങ്ങിയാൽ ഒന്നും കഴിക്കാതെയിരുന്ന് കളയും.മാക്സിമം വിശപ്പ് സഹിക്കും.ലാസ്റ്റ് ഗതികെട്ടു തനിയെ വന്നു കഴിക്കും….

അടച്ചു വെച്ചിരിക്കുന്ന പാത്രത്തിന്റെ മൂടി മാറ്റി ഓട്ടട എടുത്തു കഴിച്ചു…

“ചായ”

പിന്നിൽ നിന്ന് അമ്മയുടെ സ്വരം കേട്ടതോടെ എനിക്ക് ചിരി വന്നു…

“പാവം”

ചായയിരുന്നത് ചൂടാക്കി. അമ്മക്കും കൊടുത്തു ഞാനും കുടിച്ചു.മുറിയിൽ വന്ന് അമ്മക്ക് ഗുളികയും എടുത്ത് കൊടുത്തു..

“സോറി കേട്ടോ..”

അമ്മയോട് വളരെ ലാഘവത്തോടെ സോറിയങ്ങ് തട്ടിവിട്ടു…

ഞാൻ സോറി പറഞ്ഞതോടെ അമ്മ അടുത്ത സെന്റിയിട്ടു…

“നീയാണു അമ്മയോട് ക്ഷമിക്കേണ്ടത്.ഇന്നലെ അങ്ങനെയൊന്നും ഞാൻ പറയാൻ പാടില്ലായിരുന്നു.”

“സാരമില്ല അമ്മേ അത് വിട്ടേക്ക്.അതൊക്കെ ഞാൻ മറന്നു”

ഞാൻ വീണ്ടും അടുക്കളയിലേക്ക്.അമ്മ ടീവിക്ക് മുമ്പിലും…

കറിവെക്കാനായി തപ്പിയപ്പോൾ ഒന്നുമില്ല.വീണ്ടും കടയിലേക്ക് ഓടി….

“കറിവെക്കാൻ വല്ലതും വേണം”

വാങ്ങിച്ചു വെച്ചിരുന്ന ചാളയെടുത്ത് കൊണ്ടു വന്നു…

“എന്റെ ജോസേട്ടാ മണി പന്തണ്ടായി.ഇനിയെപ്പഴാ മീൻ വെട്ടി കറിവെക്കുന്നെ”

“മീൻ വറത്താൽ മതി”

“ഓ.എങ്കിൽ അങ്ങനെയാകട്ടെ.ആം ഒരുകാര്യം വിട്ടു.അയാൾ വരുവോ കഴിക്കാൻ ആ ഒറ്റയാൻ”

“അവന്റെ വരവും പോക്കും ആർക്കുമറിയില്ല.വല്ലാത്തൊരു പ്രകൃതമാണ്”

കടയിൽ ഈ സമയത്ത് തിരക്കില്ലാത്തതിനാൽ ജോസേട്ടനോട് കത്തി വെക്കാം..ഒറ്റയാനെ കുറിച്ച് കൂടുതൽ ചുഴിഞ്ഞറിയാൻ ഞാൻ ശ്രമിച്ചു…

“ആരാ ജോസേട്ടാ ശരിക്കുമീ ഒറ്റയാൻ. എവിടെ നിന്ന് വരുന്നു?

ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ. ജോസേട്ടന്റെ കണ്ണുതള്ളി…

” എനിക്കും അറിയില്ല ശരിക്കും അവനാരാണെന്ന്.അടുത്ത് അറിയാൻ ശ്രമിക്കുന്തോറും അവൻ അകന്ന് മാറുകയാണ് ”

ജോസേട്ടന്റെ കണ്ണിലേക്ക് ഞാൻ ഉറ്റുനോക്കി.

“ഒരുദിവസം അവൻ ഇതുപോലെ ഇവിടെ വന്നു.ആരെയോ തിരക്കി വന്നതാണ്. ആ സമയത്ത് ഭദ്രനുമായി എന്തോ ഉടക്കു കൂടി. ഭദ്രനും കൂട്ടാളികളും ചേർന്നവനെ തല്ലിച്ചതച്ചു.പിന്നെ ഒരുമാസം കഴിഞ്ഞാണ് ഒറ്റയാൻ വന്നത്.അതും വൈകിട്ട്. അന്ന് തന്നെ ഭദ്രനോടവൻ കണക്ക് തീർത്തും.നിനക്ക് അറിയാവുന്നതല്ലെ ഭദ്രനു പെട കിട്ടിയത്”

ഒറ്റയാൻ കൂടുതൽ സങ്കീർണമാവുകയാണ്.ഞാൻ കരുതുന്നതിൽ അപ്പുറമാണ് ആയാളെന്ന് എനിക്ക് തോന്നി….

കടയിൽ നിന്നിറങ്ങി വീട്ടിൽ ചെന്ന് മീൻ വെട്ടി വറുക്കുമ്പോഴും പപ്പടവും പരിപ്പുകറിയും തയ്യാറാക്കുമ്പോഴും ഒറ്റയാന്റെ ചിന്തയായിരുന്നു മനസ്സിൽ..

രണ്ടു മണിയായതോടെ ജോസേട്ടൻ കഴിക്കാൻ വന്നു.എന്നിട്ടും ഒറ്റയാനെത്തിയില്ല…

ഞങ്ങൾ ഭക്ഷണം കഴിച്ചു. കൂടെ അമ്മയും.മൂന്നു മണിയായതോടെ ജോസേട്ടൻ കടയിലേക്ക് മടങ്ങി…അമ്മയും ഉച്ചമയക്കത്തിൽ…

എനിക്ക് തന്നെ ബോറടിച്ചു.ഇടുപ്പിനു ചെറുതായിട്ട് വേദനയുണ്ട്. എന്നിട്ടും ചിലങ്ക എടുത്തു കാലിൽ കെട്ടി.നൃത്തം ചെയ്തില്ല വീണ്ടും പണി കിട്ടിയാലൊ…

അകലെ നിന്നുളള യമഹയുടെ മുരൾച്ച എന്റെ ചെവി പെട്ടെന്ന് പിടിച്ചെടുത്തു. നൃത്തം ചെയ്യാൻ നിന്ന വേഷത്തിൽ തന്നെ വാതിക്കൽ ഒറ്റയാനായി ഞാൻ കാത്തിരുന്നു…

ആരെയും കൂസാത്ത കാട്ടുകൊമ്പന്റെ വരവ് ഞാൻ ശരിക്കും ആസ്വദിച്ചു. ബൈക്ക് സൈഡ് സ്റ്റാൻഡിൽ വെച്ചിട്ട് ഒറ്റയാൻ അകത്തേക്ക് കയറി. കുറുകെ കൈവെച്ച് ഞാൻ തടഞ്ഞു…

“എവിടെ ആയിരുന്നു ഇത്രയും നേരം. കഴിക്കാൻ കാത്തിരുന്നു മടുത്തു”

ചോദ്യം ഞാൻ ഒറ്റക്കൊമ്പന്റെ കണ്ണിലേക്ക് എറിഞ്ഞു….

“എന്നെ ചോദ്യം ചെയ്യാൻ നീയാരാ”

ഒറ്റയാന്റെ മുഖത്ത് പതിവില്ലാത്ത ദേഷ്യം..

“ഞാനാരാണെന്നല്ലെ അറിയേണ്ടത്.ഈ ഒറ്റക്കൊമ്പനെ വീഴ്ത്താൻ വാരിക്കുഴിയുമൊരുക്കി കാത്തിരിക്കുന്നവൾ”

കോപത്തോടെ ഒറ്റയാൻ കൈവീശിയതും ഞാൻ ഓടിക്കളഞ്ഞു.ഞാൻ അടി പ്രതീക്ഷിച്ചു തന്നെയാണ് നിന്നതും‌‌.

ഒറ്റയാൻ നേരെ ഒഴിഞ്ഞു കിടന്ന മുറിയിലേക്ക് പോയി.പതുങ്ങി ഞാനും. ആൾ കിടക്കാനുളള തയ്യാറെടുപ്പിലാണ്…

“അതേ ചായ എടുക്കട്ടെ”

“നീയിതുവരെ പോയില്ലേ പിശാചേ”

ഒറ്റയാൻ നന്നായി ചൂടായതോടെ ഞാൻ വലിഞ്ഞു…

“ഇന്നെന്തോ കാര്യമായി പറ്റിയട്ടുണ്ട് അതാണ്… ഞാൻ പരിഭവിച്ച് വാതിൽ പടിയിൽ പോയിരുന്നു…

എന്തിനെന്ന് അറിയാതെ എന്റെ കണ്ണുകൾ നനഞ്ഞു…

ഒറ്റയാൻ എന്റെ ആരൊക്കെയാണ്.എനിക്കായി കാലം കരുതിയ രക്ഷകൻ…..
മനസ്സ് പറയുന്നത് അങ്ങനെയാണ്…

കുറെ നേരം കഴിഞ്ഞു പിന്നിലൊരു മുരടനക്കം…

” അതേ ഒരു ചായ കിട്ടിയാൽ കൊള്ളാം…

മൊരടൻ തന്നെ.. പറ്റില്ലെന്ന് പറഞ്ഞില്ല.എന്തിനാ പാവത്തിനെ ചൂടാക്കി ഞാൻ തല്ല് വാങ്ങിക്കൂട്ടുന്നത്….

ഉടനെ ചായയിട്ടു വന്നു.അമ്മയും എഴുന്നേറ്റു. ഒറ്റയാനുമായി അമ്മ കൂടുതൽ അടുത്തു.നന്നായി മരുമകനെ മനസിലാക്കട്ടെ…

രണ്ടു പേർക്കും കൊടുത്തു. ഒറ്റയാൻ ആസ്വദിച്ചു ചായ കുടിക്കുന്നത് ഞാൻ കണ്ടു…

തക്കത്തിനു ഒറ്റയാനെ അടുത്ത് കിട്ടി.മനസിൽ വന്നൊരു മോഹം പറഞ്ഞു..

RX 100 ഓടിക്കാൻ എന്നെക്കൂടി പഠിപ്പിക്കുമോ?”

“വല്ലാത്ത മോഹം തന്നെ..നിനക്ക് സൈക്കിൾ ബാലൻസ് ഉണ്ടോ”

“ഇല്ല’

” പിന്നെങ്ങെനെ പഠിക്കുന്നെ”

“നിങ്ങൾ പറഞ്ഞു തരുന്നത് പോലെ ചെയ്യാം…

ബൈക്ക് ഓടിക്കാനുളള ആഗ്രഹമൊന്നുമല്ല..അത്രയും സമയം ഇങ്ങേരെ അടുത്ത് കിട്ടുമല്ലൊ എന്നൊരു ആശ്വാസം….

എന്തായാലും ആശാൻ പഠിപ്പിക്കാമെന്നേറ്റു.ആദ്യം ബൈക്കിൽ ഞാൻ കയറി. പിന്നാലെ ഒറ്റക്കൊമ്പനും…

ആദ്യം ബൈക്ക് സ്റ്റാർട്ട് ചെയ്തു ക്ലച്ചു പിടിച്ചു ഗിയർ ഫസ്റ്റ് താഴേക്കാക്കി പിന്നെ ആക്സിലേറ്റർ നൈസായി കൊടുക്കുക….

ഒറ്റയാൻ പറഞ്ഞതുപോലെ ചെയ്തെങ്കിലും വണ്ടി ഓഫാവുകയാണു ചെയ്തത്.അല്ലെങ്കിൽ എഞ്ചിൻ സ്റ്റക്കായി നിൽക്കും…

പറഞ്ഞു തന്ന് ഒറ്റയാൻ മടുത്തു പാവം…

” എങ്കിൽ നമുക്കൊന്ന് കറങ്ങിയാലൊ”

“എന്നിട്ടു വേണം ബൈക്കിൽ കയറി എന്നെ കെട്ടി പിടിച്ചിരിക്കാനില്ലെ..ആ പൂതിയങ്ങ് മാറ്റിവെച്ചേക്ക്”

ഭാഗ്യം ചിരിച്ചല്ലൊ ..തൃപ്തിയായി ഞാൻ കളിയാക്കി….

“ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടരുത്”

ഞാൻ മുൻ കൂർ ജാമ്യം എടുത്തു…

“കാര്യമറിഞ്ഞാലല്ലെ ദേഷ്യപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നെ”

“എന്നാ ചോദിക്കുന്നില്ല.എനിക്ക് നിങ്ങളുടെ തെറി കേൾക്കാൻ വയ്യ”

എന്തായാലും അതേറ്റു.ആൾ പിന്നെ എന്നെ നിർബന്ധിപ്പിച്ചു ..

“നീ ചോദിക്കെടീ”

“നിങ്ങൾ ആരാണെന്നൊ എന്താണെന്നൊ എനിക്ക് അറിയണ്ട…ആ പേരെങ്കിലും ഒന്നു പറഞ്ഞൂടെ”

“അടിപൊളി.. ഇതിനാണോ ഇത്രയും വളച്ചു ചുറ്റൽ…ബെസ്റ്റ് നേരെ ചൊവ്വേ ചോദിച്ചാൽ ഞാൻ പറയൂല്ലേ”

“ഹ ഹാ ഹാ കൂടെ ഒരുചിരിയും…

” എന്നാൽ പറയ് എന്താ ഒറ്റയാന്റെ പേർ….

“രുദ്രപ്രതാപ്….സ്നേഹമുളളവർ രുദ്രനെന്ന് വിളിക്കും…”

ചിരിയാണു അപ്പോഴും ഒറ്റയാനു…പക്ഷേ എനിക്ക് ചിരി വന്നില്ല..കാരണം എനിക്കിഷ്ടമല്ല രുദ്രനെനെന്ന്..

“ഒരുമാതിരി വില്ലന്റെ പേര്.ഞാൻ ഒറ്റയാനെന്ന് തന്നെ വിളിച്ചോളാം”

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6

ഒറ്റയാൻ : ഭാഗം 7

Comments are closed.