Wednesday, May 22, 2024
Novel

പ്രണയവീചികൾ : ഭാഗം 38 – അവസാനിച്ചു

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

ഋഷിയുടെയും നീരദയുടെയും വിവാഹദിനം.
ബോട്ടിൽ ഗ്രീൻ റെഡ് കോമ്പിനേഷൻ വരുന്ന കാഞ്ചീപുരം സാരിയാണ് ഋതു ഉടുത്തത്.
അതേ നിറത്തിലെ ഷർട്ടും കസവ് മുണ്ടുമായിരുന്നു സാരംഗിന്റെ വേഷം.

നാദസ്വരത്തിന്റെ ശ്രുതിസാന്ദ്രതയിൽ ഋഷി താലിച്ചരടാൽ നീരദയെ തന്റെ പാതിയായി സ്വീകരിച്ചു.

റോസാദളങ്ങൾ അവർക്ക് മേൽ അനുഗ്രഹമായി വർഷിച്ചു.
നിറഗർഭിണിയായതിനാൽ വൈശുവിന് വരാൻ കഴിഞ്ഞില്ല. അതിന്റെ വിഷമം വൈശുവിനും റിച്ചുവിനും ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ അമ്പു വീഡിയോ കാളിലൂടെ ഋഷിയുടെ വിവാഹം കാണിച്ച് വൈശുവിന്റെ പരിഭവം തീർത്തു കൊടുത്തു.

സദ്യ കഴിഞ്ഞ് ഇറങ്ങാനുള്ള മുഹൂർത്തമായി.
നീരദ അമ്മയെയും അച്ഛനെയും പുണർന്നു. അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
നീരവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.

അതേയ്.. ഇത്ര നാളും നിന്റെ ചേച്ചിയല്ലായിരുന്നോ.. ഇനിയങ്ങോട്ട് എന്റെ ചേച്ചിയാ.. അവന്റെ മൂഡ് മാറ്റാനായി അവൾ ഗൗരവം നടിച്ചു.

ഒന്ന് പോയെടീ.. നീ അവിടെ അല്ലാത്തതാണ് എന്റെ സമാധാനം. നാത്തൂൻപോര് കേൾക്കേണ്ടി വരില്ലല്ലോ.. നീരവും വിട്ടു കൊടുത്തില്ല.

പോടാ ദുഷ്ടാ.. അവളവന്റെ പുറത്ത് ആഞ്ഞുതല്ലി.

ഹമ്മേ.. നിനക്ക് ഇടിക്കാനും മാന്താനും സ്നേഹിക്കാനുമൊക്കെയാണ് ദേ ആ മുതലിനെ കെട്ടിച്ചു തന്നേക്കുന്നത്.

എന്നിട്ടും എന്റെ നടുവേ ഇടിച്ചു പൊളിക്കാൻ നിനക്ക് കിട്ടിയുള്ളൂ… അടി കിട്ടിയ ഭാഗത്ത് തടവിക്കൊണ്ട് നീരവ് സാരംഗിനെ ചൂണ്ടി പറഞ്ഞു.

ഇളിഞ്ഞ ചിരിയോടവൾ സാരംഗിനെ നോക്കി.
ചെറുപുഞ്ചിരിയോടെ അവൻ കേട്ടു നിൽപ്പുണ്ടായിരുന്നു.

ഋഷിയുടെ ഭാര്യയായി ആ വീട്ടിലെ മഹാലക്ഷ്മിയായി നിലവിളക്കുമായി വലംകാൽ വച്ചവൾ ഗൃഹപ്രവേശനം നടത്തി.

അഞ്ച് വർഷങ്ങൾക്കുശേഷം

ഋതുവിന്റെ പി ജി റീയൂണിയൻ ആണിന്ന്.
സ്റ്റേജിൽ ഇരിക്കുന്ന ടീച്ചേഴ്സിനെ നോക്കി ഋതു മൈക്കിനടുത്തേക്ക് നീങ്ങി.

ഒരുനിമിഷം നിറഞ്ഞിരിക്കുന്ന സദസ്സിലെ തന്റെ കൂട്ടുകാരെയും അവരുടെ ജീവിതപങ്കാളികളെയും കുഞ്ഞുമക്കളെയും നോക്കിക്കൊണ്ട് അവൾ പ്രസംഗത്തിന് തുടക്കം കുറിച്ചു.

“ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചതാണ് എനിക്കീ കോളേജ്. എനിക്ക് മാത്രമല്ല നമുക്കേവർക്കും കാണും എന്നും ഓർമ്മിക്കാനുള്ള മധുരമായ ഒരുപിടി നല്ലോർമ്മകൾ.

ഋതിക എന്ന എനിക്കുമുണ്ട് അങ്ങനെ ഓർമ്മിക്കുവാനായി കുറേ നല്ലോർമ്മകൾ.

പ്രണയത്തിന്റെ, പഠനത്തിന്റെ, രാഷ്ട്രീയത്തിന്റെ എല്ലാത്തിനും ഉപരിയായി സൗഹൃദത്തിന്റെ മാധുര്യം.

ഇവയെല്ലാം ആസ്വദിച്ചു തുടങ്ങുമ്പോഴേക്കും നമുക്ക് കലാലയത്തോട് യാത്ര പറയേണ്ട നാൾ അടുത്തിരിക്കും.

രണ്ടോ മൂന്നോ വർഷങ്ങൾ മതിയാകാതെ വരും അവയ്ക്ക്. ജീവിതത്തിൽ ഒരിക്കലും തിരിച്ച് കിട്ടാത്ത കാലം.

തിരിച്ച് കിട്ടാത്തതു കൊണ്ടാണല്ലോ അത് ഇത്രകണ്ട് മധുരിക്കുന്നതും.

എന്റെ പ്രണയത്തിന്റെ തുടക്കവും ഈ കലാലയത്തിൽ വച്ചായിരുന്നു.
ആ ഓർമ്മയിൽ അവളൊന്ന് പുഞ്ചിരിച്ചു.

അടിയിലൂടെയായിരുന്നു ഞാനവനെ കണ്ടത്.. അല്ല അവനെന്നിലേക്ക് അടുത്തത്.

ആരുമറിയാതെ ഉള്ളിലൊളിപ്പിച്ച ഋതികയുടെ യഥാർത്ഥ ഭാവം മിഴികളിലൂടെ കണ്ടെത്തിയവൻ.

ഒളിച്ചിരിക്കേണ്ടവളല്ല പെണ്ണെന്ന് വ്യക്തമാക്കി തന്നവൻ.

കഴുത്തിൽ താലിച്ചരടാൽ സ്നേഹമുദ്രണം തീർത്തവൻ.

ഒടുവിൽ… പറയാൻ സാധിക്കാതെ ഒരുനിമിഷം അവളുടെ മിഴികൾ നിറഞ്ഞു.

പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ കൈവയ്ക്കുന്നവനെ ഇല്ലാതാക്കിയതിന്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നപ്പോഴും അവനെ കാണാനനുവദിക്കാതിരുന്നപ്പോഴും ഒരു വാഗ്ദാനത്തിന്റെയും പിൻബലമില്ലാതെ പ്രണയത്തിൽ വിശ്വസിച്ച് എന്റെ വരവും കാത്തവൻ ഇരുന്നു.

എന്റെ അപകർഷതാബോധം അവന്റെ ജീവിതത്തിൽ കടന്നു ചെല്ലാൻ എന്നെ അനുവദിച്ചില്ല.
ദൂരേക്ക് പോയൊളിച്ചിട്ടും അവനെന്നെ തേടി വന്നു.

അവന്റെ വിശ്വാസം… പ്രണയത്തിന്റെ ആഴം ഇതൊക്കെയാകാം എന്റെ സാരംഗിന്റെ ജീവിതത്തിലേക്ക് ഋതു വീണ്ടും ചേർത്തു വയ്ക്കപ്പെട്ടത്.

കാത്തിരിപ്പിന്റെ വേദന, വിരഹത്തിന്റെ വേദന ഇവയെല്ലാം അനുഭവിച്ചവൻ.

ഇത്രയും വർഷങ്ങൾക്കിപ്പുറവും സന്തോഷം കൊണ്ടല്ലാതെ ഒരിക്കൽപ്പോലും എന്റെ മിഴികൾ നിറഞ്ഞിട്ടില്ല… എന്റെ പ്രണയം അതിനിട വരുത്തിയിട്ടുമില്ല.

താങ്ക്യു ഫോർ ബീയിങ് മൈ ബെറ്റർ ഹാഫ്.. മൈ ലവ്…ആൻഡ് മൈ ഡോട്ടേഴ്സ് പാപ്പു. പ്രണയം നിറഞ്ഞ മിഴികളോടെ അവൾ മുൻപിലിരിക്കുന്ന സാരംഗിനെ നോക്കി.

കയ്യടികൾക്കിടയിലും കൈയിലിരുന്ന മൂന്ന് വയസ്സുകാരിയെ നെഞ്ചോട് ചേർത്തവൻ പുഞ്ചിരിച്ചു.

പ്രണയം മാത്രമല്ലല്ലോ ഒരു ജീവിതത്തിൽ ഉള്ളത്. ഇനിയുമുണ്ട്. എന്റെ സൗഹൃദം. ഒരുവൾ എന്റെ കളിക്കൂട്ടുകാരി.

ബാക്കി രണ്ടുപേർ ഡിഗ്രിക്ക് വച്ച് എന്റെ ജീവിതത്തിലേക്ക് വന്നവർ.

പെണ്ണും ആണും തമ്മിൽ പ്രണയമല്ലാതെ സൗഹൃദം പണിതുയർത്താം.

എന്റെ ആത്മാവ് തൊട്ടറിഞ്ഞ സൗഹൃദം. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ എന്നെ ചേർത്തു നിർത്തിയവർ.

എന്റെ വേദനയിൽ എനിക്ക് മുൻപേ കണ്ണ് നിറയുന്നവർ.

ഒരമ്മയെപ്പോലെ എന്നെ കരുതലോടെ നോക്കുന്നവർ…ഒരച്ഛന്റെ വാത്സല്യം എനിക്കായി ഒഴുക്കുന്നവർ.. ഒരേട്ടനെപ്പോലെ എന്നെ സംരക്ഷിക്കുന്നവർ..

സഹോദരിയായി കുറുമ്പ് കൂടുന്നവൾ…

ഒരു സുഹൃത്തായി സന്തോഷത്തിലും ദുഃഖത്തിലും ഒപ്പം നിൽക്കുന്നവർ…പ്രതിസന്ധികളിൽ പൊരുതാൻ എന്നെ പഠിപ്പിച്ചവർ..

എന്റെ ജീവിതം എനിക്ക് തിരികെ പിടിച്ചു തന്നവർ…
എന്റെ അമ്പുവും നീരവും വൈശുവും.

നിങ്ങളെ പോലെ മൂന്ന് സുഹൃത്തുക്കളെ കിട്ടിയ ഞാൻ ഭാഗ്യവതിയാണ്.
ഞാൻ ചെയ്ത പുണ്യം..

നിറകണ്ണുകളോടെ സാരംഗിന് അടുത്തായി ഇരുന്നവരെ നോക്കി.
മൂവരുടെയും കണ്ണുകൾ നിറഞ്ഞു .

കൈയടികൾ നിറഞ്ഞ സദസ്സിന് മുൻപിലൂടെ അവളിറങ്ങി വരുമ്പോൾ വൈശുവും അമ്പുവും നീരവും അവളെ ഒന്നിച്ച് പുണർന്നു.

ആ സുഹൃത്ബന്ധത്തിന്റെ തീവ്രതയിൽ… അവരുടെ ആത്മബന്ധത്തിന് ഏവരും സാക്ഷിയായി.

ഗുൽമോഹർ ചുവട്ടിൽ ഇരിക്കുയാണ് അവർ.

നീരവിന്റെ ഭാര്യ ദീപിക. ബാംഗ്ലൂർ ഒരുമിച്ച് ജോലി ചെയ്ത ആൾ. ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്തതാണ്. അവർക്ക് ഒരു മോനാണ് രണ്ടുവയസ്സുകാരൻ ധീരവ്.
അമ്പുവിന്റെ ഭാര്യ നിവ്യ.

അവരുടെ മക്കൾ എട്ടുമാസം പ്രായമുള്ള അവിനാഷും രണ്ടു വയസ്സുകാരി ആരാധ്യയും.
വൈശുവിന് ഒരു മോളാണ് ആറുവയസ്സുകാരി വൈഗ.
സാരംഗിനും ഋതുവിനും രണ്ട് മക്കളാണ്.

മൂന്നുവയസ്സുകാരി ഋഗ്വേദയും പത്തുമാസം പ്രായമുള്ള ദിവാംശിയും.
ദിവാoശി അമ്പുവിന്റെ കൈയിലിരിക്കുകയാണ്.

ഋഷിക്കും നീരദയ്ക്കും ഇരട്ടക്കുട്ടികളാണ്. നാല് വയസ്സുകാരായ നിരഞ്ജനും നീലാഞ്ജനയും.
സൂര്യയുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി.

നീരവിന്റെ തോളിൽ തല ചായ്ച്ചിരിക്കുകയാണ് ഋതു.
അവനവളെ ചേർത്ത് പിടിച്ചിട്ടുണ്ട്.

“അല്ലെങ്കിലും ഇവന്മാർക്ക് പണ്ടേ ഇഷ്ടം ഋതുവിനോടാ ” വൈശുവിന്റെ ചുണ്ടുകൂർപ്പിച്ചുള്ള സംസാരം കേട്ട് അവർ മൂവരും പരസ്പരം നോക്കി ശേഷം പൊട്ടിച്ചിരിച്ചു.

വർഷം ഇത്രയുമായിട്ടും നിന്റെ കുശുമ്പിന് കുറവില്ലല്ലോടീ.. അമ്പു അവളുടെ തലയിൽ തട്ടി.
ദിവാംശിയെ റിച്ചുവിനെ ഏൽപ്പിച്ചശേഷം അമ്പു ഇരുകൈകളും വിരിച്ചവരെ സ്വാഗതം ചെയ്തു.

ഓടിച്ചെന്നാ മാറിലേക്ക് ചേരുമ്പോൾ അവർ നാലുപേരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴമറിയുകയായിരുന്നു ഒരിക്കൽക്കൂടി അവരുടെ ജീവിതപങ്കാളികളും.

അരികിലായി സാരംഗും റിച്ചുവും പുഞ്ചിരിയോടെ അത് നോക്കിയിരുന്നു.
മിക്കപ്പോഴും ഒന്നിച്ചു കൂടാറുണ്ട് അവർ.

തങ്ങളുടെ സൗഹൃദം മനസ്സിലാക്കുന്ന ജീവിതപങ്കാളികളും മക്കളും അതാണ് ഏറ്റവും വലിയ ഭാഗ്യവും.

അപ്പോഴും അവരുടെ പ്രണയത്തിനും സൗഹൃദത്തിനും അനുഗ്രഹം വർഷിച്ചുകൊണ്ട്‌ ഗുൽമോഹർ പൂക്കൾ ഉതിർന്നുവീണുകൊണ്ടേയിരുന്നു.

ഇനിയൊരു കാത്തിരിപ്പില്ല.
സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മുഖം എന്നാലാകുന്നവിധം ഞാൻ വരച്ചിട്ടു. ഇടാനുള്ള സമയം വൈകുമ്പോൾ ഇൻബോക്സിൽ വന്ന് ചോദിക്കുന്നവർ എനിക്ക് കവിതയായി ആശംസ പറഞ്ഞ ചേച്ചി.. കമന്റസിലൂടെയും ലൈക്കിലൂടെയും അംഗീകരിച്ചവർ.. ആശംസ നൽകിയവർ… പ്രചോദനം നൽകിയവർ.. എല്ലാവരോടും ഒത്തിരി നന്ദി. ടീച്ചർ ആയി ജോലി കിട്ടി. നല്ല തിരക്കാണ് ഇപ്പോൾ ഓൺലൈൻ ക്ലാസ്സ്‌ ഒക്കെയായിട്ട്. അതുകൊണ്ടാണ് ഇന്നലെ പിന്നീട് പാർട്ട്‌ ഇടാൻ പറ്റാത്തത്.
ഇനിയുമൊരു കഥയുമായി വരാം. എപ്പോഴെന്നറിയില്ല..
ഒരിക്കൽക്കൂടി ഒത്തിരി നന്ദി.

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23

പ്രണയവീചികൾ : ഭാഗം 24

പ്രണയവീചികൾ : ഭാഗം 25

പ്രണയവീചികൾ : ഭാഗം 26

പ്രണയവീചികൾ : ഭാഗം 27

പ്രണയവീചികൾ : ഭാഗം 28

പ്രണയവീചികൾ : ഭാഗം 29

പ്രണയവീചികൾ : ഭാഗം 30

പ്രണയവീചികൾ : ഭാഗം 31

പ്രണയവീചികൾ : ഭാഗം 32

പ്രണയവീചികൾ : ഭാഗം 33

പ്രണയവീചികൾ : ഭാഗം 34

പ്രണയവീചികൾ : ഭാഗം 35

പ്രണയവീചികൾ : ഭാഗം 36

പ്രണയവീചികൾ : ഭാഗം 37