Thursday, April 18, 2024
Novel

കനൽ : ഭാഗം 26

Spread the love

എഴുത്തുകാരി: Tintu Dhanoj

Thank you for reading this post, don't forget to subscribe!

“മാളു വാ കണ്ണേട്ടൻ എവിടെ?ഞാൻ വിളിച്ചിട്ട് എടുത്തില്ല..വിളിച്ചോണ്ട് വാ “.എന്ന് മെസ്സേജ് അയച്ച് ഞാൻ അവർക്കായി കാത്തിരുന്നു.. കുറച്ച് കഴിഞ്ഞതും മാളൂവും,കണ്ണേട്ടനും വരുന്നത് ഞാൻ കണ്ടു .പ്രിയ ഉറക്കം ആണല്ലോന്ന്‌ ഒന്ന് കൂടെ ഉറപ്പിച്ച് ഞാൻ തിരിച്ച് വന്നു. ..മേരി ചേച്ചിയോട് ഒന്ന് പോയി പറഞ്ഞു..”കണ്ണേട്ടൻ പ്രിയയുടെ ഫ്രണ്ട് ആണ്.ഒന്ന് കേറ്റി കാണിച്ചോട്ടെന്ന്?”.. ചേച്ചി സമ്മതിച്ചു..ഞാൻ ഓടി വന്ന് കണ്ണേട്ടനെയും, മാളുവിനെയും വിളിച്ച് കൊണ്ട് വന്നു..”പ്രിയ ഉണരും മുൻപേ ഇറങ്ങാൻ നോക്കണേ കണ്ണേട്ടാ..”

അതും പറഞ്ഞ് ഞാൻ അവരെ അകത്തേക്ക് കൊണ്ട് പോയി.. അവിടെയെത്തിയതും കണ്ണേട്ടൻ കുറെ നേരം പ്രിയയെ നോക്കി നിന്നു..കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടേയിരുന്നു..”ഞാൻ ഞാനെങ്ങനെ ക്ഷമിക്കും അമ്മു ഇവളോട്..എനിക്ക് കഴിയുന്നില്ല..”അതും പറഞ്ഞു കണ്ണേട്ടൻ കരഞ്ഞു തുടങ്ങി. . അതെ സമയം തന്നെ പ്രിയ ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞ് തുടങ്ങി..”അമ്മു മാപ്പ്..എന്നോട് ഒന്ന് ക്ഷമിക്കൂ..ഞാൻ ഞാൻ ഒന്നും അറിഞ്ഞ് കൊണ്ടല്ല..അമ്മു.”അതും പറഞ്ഞ് പ്രിയ തേങ്ങിക്കരയാൻ തുടങ്ങി..

ഉറക്കത്തിൽ പോലും ഉള്ള ഇൗ കുറ്റബോധം അത് കണ്ടതും എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ലായിരുന്നു.. സങ്കടവും,പ്രിയ ഉണർന്ന് കണ്ണേട്ടൻ മുന്നിൽ നിൽക്കുന്നത് കണ്ടാൽ ഉള്ള അവസ്ഥയുമോക്കെ, ഓർത്തപ്പോൾ ഞാൻ കണ്ണേട്ടന്റെ കൈ പിടിച്ച് വലിച്ച് പുറത്തേക്ക് ഇറങ്ങി.. ഞങ്ങൾ റൂമിന് പുറത്തേക്ക് എത്തിയതും കേട്ടു “അമ്മു “എന്നുള്ള പ്രിയയുടെ കരച്ചിൽ..അത് കേട്ടതും അവരെ വിട്ട് ഞാൻ പ്രിയയുടെ അടുത്തേക്ക് ഓടി.. “പ്രിയാ പ്രിയ എന്താ സ്വപ്നം കണ്ടോ?”.

എന്റെ ചോദ്യം കേട്ട് കണ്ണും മിഴിച്ച് നോക്കുന്ന പ്രിയയെ കണ്ട് എനിക്ക് സങ്കടം തോന്നി.ഒരു നിമിഷം പോലും എടുത്തില്ല “അമ്മാ എന്റെ തല വേദനിക്കുന്നു”. എന്ന് പറഞ്ഞ് പ്രിയ കരയാൻ തുടങ്ങി. എനിക്കെന്തോ പേടി തോന്നി..ഞാൻ വേഗം ഡോക്ടേഴ്സ് റൂമിലേക്ക് വിളിച്ചു.പക്ഷേ പ്രിയ വളരെ ഉച്ചത്തിൽ കരഞ്ഞ് തുടങ്ങിയിരുന്നു.എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് അറിയാതെ ഞാനും പകച്ചു പോയി . പെട്ടെന്ന് തന്നെ ധൈര്യം വീണ്ടെടുത്ത് ഞാൻ പ്രിയയോട് സംസാരിക്കാൻ തുടങ്ങി .പക്ഷേ പ്രിയയുടെ ചോദ്യം അതെന്നെ ഞെട്ടിച്ചു.. “സത്യം പറ നീ, നീ അമ്മു അല്ലേ?എന്നോട് കള്ളം പറയുവല്ലെ..അതെ എനിക്കറിയാം..

ഇൗ ശബ്ദം അത് അമ്മുവിന്റെ ആണ് ..അത് ഞാൻ ഒരിക്കലും മറക്കില്ല..എന്റെ ഓർമയിൽ അത്ര ആഴത്തിൽ പതിഞ്ഞ വേറെയോന്നും ഇല്ല..സത്യം പറ..ഞാൻ കാലു പിടിക്കാം..”അത് കേട്ടതും ഞാനാകെ മരവിച്ച അവസ്ഥയിലായി. അപ്പോഴേക്കും ഡോക്ടർ വന്നു..”പ്രിയ എന്താ ,എന്ത് പറ്റി? ഞാൻ കുറച്ച് മുൻപ് വന്നപ്പോൾ ഉറക്കം ആയിരുന്നല്ലോ”..എന്ന ചോദ്യം കേട്ട് അവളെന്നെ നോക്കി..എല്ലാം കൈവിട്ടു പോകുവാണോ ദൈവമേ എന്നോർത്ത് ഞാൻ പ്രിയയെ നോക്കി..

എന്നെ നോക്കിക്കൊണ്ട് പ്രിയ പറഞ്ഞ് തുടങ്ങി.”ഡോക്ടർ ഇത് നഴ്സ് ആണോ? എന്നെ നോക്കിയതും ഡോക്ടർ ചിരിച്ചു..”പിന്നേയല്ലാതെ ..പ്രിയ എന്താ വിചാരിച്ച് വച്ചിരിക്കുന്നത്?ഇതാരാന്ന?” എന്റെ സമനില തെറ്റുന്ന അവസ്ഥയിൽ എത്തി..ദൈവമേ ഇവളെല്ലാം വിളിച്ചു പറഞാൽ,ഞാൻ പറയാതെ കിരൺ അറിഞ്ഞാൽ ഓർക്കും തോറും എയർ കണ്ടീഷൺട് റൂമിലെ തണുപ്പിലും ഞാൻ വിയർത്ത് കുളിച്ചു . ഇന്ന് കിരൺ വന്നാലുടൻ സംസാരിക്കണം .ഇനി താങ്ങാൻ വയ്യ ഇൗ ടെൻഷൻ..”ലക്ഷ്മി ഇതേത് ലോകത്താ”

ഡോക്ടറിന്റെ വാക്കുകൾ കേട്ട് ഞാൻ നോക്കിയതും മിഴികൾ നിറഞ്ഞു.. “അയ്യോ ലക്ഷ്മി ഞാൻ ദേഷ്യപെട്ടതല്ല..ദൈവമേ രോഗിയും,നഴ്സ് ഉം കരയുന്നു..ഞാൻ ത്രിശങ്കു സ്വര്ഗ്ഗത്തില് ആയ്യല്ലോ”..എന്ന ഡോക്ടറിന്റെ മറുപടി കേട്ട് “ഒന്നുമില്ല സാർ ..പറഞ്ഞോളൂ”എന്ന് പറഞ്ഞു ഞാൻ ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി “ശരി പ്രിയ പറഞ്ഞത് കേട്ടോ?”ഞാൻ എന്ത് എന്ന അർത്ഥത്തിൽ വീണ്ടും നോക്കി..”ലക്ഷ്മിയുടെ ശബ്ദം അത് ഏതോ അമ്മുവിന്റെ ആണ് പോലും…അതാണ് അവൾക്ക് തലവേദന ഉണ്ടാക്കുന്നത് എന്ന്..” അത് കേട്ടതും എൻറെ കാലുകൾ തളർന്ന് ഞാൻ വീഴും എന്ന് എനിക്ക് തോന്നി..

ഈശ്വരാ ഇതെല്ലാം കൈവിട്ടു പോയോ? “പ്രിയ ഇത് ലക്ഷ്മി..ഞങ്ങടെ സ്റ്റാഫ് ആണ്..അല്ലാതെ തന്റെ അമ്മു ഒന്നും അല്ല കേട്ടോ…പിന്നെ ശബ്ദം ഒക്കെ ചിലപ്പോൾ ഒരുപോലെ തോന്നാം..”അതും പറഞ്ഞ് ചിരിച്ച് കൊണ്ട് ഡോക്ടർ പുറത്തേക്ക് വന്നു.. “ലക്ഷ്മി ഒരു കാര്യം ചെയ്യൂ..വേറെയാരെ എങ്കിലും ഇൗ പേഷിയൻറിനെ എൽപ്പിക് കേട്ടോ..റിസ്ക് എടുക്കാൻ നിൽക്കണ്ട..പിന്നെ കിരൺ ഇപ്പൊൾ എത്തും.ലക്ഷ്മി വിളിച്ചപ്പോൾ തന്നെ ഞാൻ മെസ്സേജ് ഇട്ടിരുന്നു. അത് കൊണ്ട് പേടിക്കണ്ട..”എന്നും പറഞ്ഞ് ഡോക്ടർ പോയി..

ഞാനാകെ എന്ത് ചെയ്യണം.,എങ്ങനെ പറയണം ഒന്നുമറിയാത്ത അവസ്ഥയിലായി . കുറച്ച് സമയം അനങ്ങാൻ ആവാതെ തളർന്ന് അവിടെയിരുന്നു. ആരോ വരും പോലെ തോന്നി..നോക്കുമ്പോൾ കിരൺ ആണ്..പെട്ടെന്ന് ഞാൻ ചാടി എഴുന്നേറ്റു .എന്നെ കണ്ടതും കലിപ്പിച്ച് ഒന്ന് നോക്കിയിട്ട് പ്രിയയുടെ അടുത്തേക്ക് പോയി. അവള് കണ്ണ് അടച്ചു കിടക്കുന്നത് കണ്ട് പുറത്തേക്ക് പോയി . കുറെ കഴിഞ്ഞതും മേരി ചേച്ചി വന്നു പറഞ്ഞു. “ലക്ഷ്മി പ്രിയ ആ രോഗിയെ ട്രീസക്ക് കൊടുത്തെക്ക്..

ലക്ഷ്മി ട്രീസയുടെ ഹാൻഡ് ഓവർ എടുക്ക്‌ “എന്ന്.. “എന്താ ചേച്ചി ?എന്തേലും പ്രശ്നം ഉണ്ടോ?” ..അത് ചോദിക്കുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു. “അത് ലക്ഷ്മി ഡോക്ടർ കിരൺ വന്ന് പറഞ്ഞു ..പ്രിയക്ക് നിന്റെ പ്രസൻസ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന്. തന്നെയല്ല ആ രോഗിയെ നിന്നെ ഏൽപ്പിക്കാൻ എന്തോ കിരൺ ഡോക്ടറിന് ബുദ്ധിമുട്ട് ഉള്ളത് പോലെ സംസാരിച്ചു..ചോദിച്ചിട്ട് കൂടുതൽ ഒന്നും പറഞ്ഞില്ല”.. അത് കേട്ടതും ഞാൻ കരഞ്ഞ് തുടങ്ങി .മേരി ചേച്ചി എന്നെയും വിളിച്ചു കൊണ്ട് സ്റ്റോക് റൂമിലേക്ക് പോയി ..

ആ സമയം വേറെ ഒരു സ്റ്റാഫിനെ ഇവിടെയ്യാക്കി.. “എന്താ?എന്താ മോളെ എന്താ പറ്റിയത്? നീ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ടല്ലോ?ഇപ്പൊൾ പറയാൻ പറ്റാത്ത എന്തേലും ആണോ?” ആ ചോദ്യം കേൾക്കാൻ ആഗ്രഹിച്ചിരുന്നത് പോലെ ഞാൻ പൊട്ടിക്കരഞ്ഞു..”കരഞ്ഞോ കുറച്ച് ..എന്നിട്ട് പറഞാൽ മതി.”അത് പറഞ്ഞു ചേച്ചി എന്നെ സമാധാനിപ്പിച്ചു.. കുറച്ച് കഴിഞ്ഞതും ഞാൻ പറഞ്ഞു “ചേച്ചി ഞാൻ പറഞ്ഞിട്ടുള്ള പ്രിയ ഇല്ലെ അത് ഇൗ പ്രിയ ആണ്”..എന്റെ മറുപടി കേട്ട് ഒന്നും മിണ്ടാതെ കുറച്ച് നേരം മേരി ചേച്ചി എന്നെത്തന്നെ നോക്കി.. പിന്നെ ചോദിച്ചു ”

ഏതാ കിച്ചുവിനെ ആക്സിഡന്റ് ആക്കിയത് “..മുഴുമിപ്പിക്കാതെ ചേച്ചി എന്നെ നോക്കി. അതെ എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.. “അപ്പൊൾ കിരൺ ഡോക്ടർ?” “ഫ്രണ്ട് ആണ് ചേച്ചി..സ്കൂൾ തൊട്ടുള്ള ഫ്രണ്ട്.. ഇവരുടെ വേറെ ഒരു ഫ്രണ്ട് ആണ് ജയിലിൽ ഉള്ളത് .” പിന്നെ ഞാൻ കഴിഞ്ഞ ദിവസം ജയിലിൽ പോയതും , മാധവിനെ കണ്ടതും ,അവൻ പറഞ്ഞ കാര്യങ്ങളും എല്ലാം പറഞ്ഞു..എല്ലാം കേട്ട് ഒന്നും പറയാതെ മിഴി നിറഞ്ഞു ചേച്ചി എന്നെ ചേർത്ത് പിടിച്ചു . ശേഷം പറഞ്ഞു തുടങ്ങി.

“എനിക്ക് മാത്രമേ ഇവിടെ നിന്റെ കാര്യങ്ങൾ അറിയൂ..അത് അങ്ങനെ തന്നെ ഇരിക്കട്ടെ..കിരൺ ഡോക്ടർ പറഞ്ഞു ആരേലും അറിഞ്ഞാൽ അപ്പൊൾ നോക്കാം .ഇപ്പൊൾ പോയി മുഖം കഴുകി ട്രീസയുടെ രോഗിയുടെ ഹാൻഡ് ഓവർ എടുത്തോ. ഇത് ട്രീസക്കും കൊടുത്തെക്കു കേട്ടോ..” ഞാൻ ചേച്ചി പറഞ്ഞത് പോലെ തിരികെ വന്ന് പ്രിയയെ ട്രീസ ചേച്ചിക്ക് കൊടുത്തിട്ട് ചേച്ചിയുടെ രോഗിയുടെ ഹാൻഡ് ഓവർ എടുത്തു..അപ്പോഴും സങ്കടം തിരതല്ലി വരുന്നുണ്ടാരുന്നു..ഇനിയും എന്തൊക്കെ അനുഭവിക്കണം ദൈവമേ..

എങ്ങനെയോ സമയം പൊയ്ക്കൊണ്ടിരുന്നു..കുറെ കഴിഞ്ഞതും മേരി ചേച്ചി വന്നു..”ലക്ഷ്മി കഴിഞ്ഞ രണ്ടു ദിവസം കിരൺ ഡോക്ടർ ഇല്ലായിരുന്നു .ട്രിവാൻഡ്രം പോകാൻ ആണ് ലീവ് എടുത്തത്..ഏതോ ഫ്രണ്ട് നേ കാണാൻ എന്ന് പറഞ്ഞിരുന്നു..മാത്രമല്ല പോകും മുൻപ് വരെ നിന്റെ കാര്യം ചോദിച്ചിരുന്നു..എന്ന് വരും?എന്താ പറ്റിയത് എന്നൊക്കെ”.. ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി..അപ്പൊൾ മാധവ് എല്ലാം പറഞ്ഞു .ഞാൻ പറയാതെ തന്നെ കിരൺ എല്ലാം അറിഞ്ഞിട്ടുണ്ട്..

അതിന്റെ ദേഷ്യം ആണ് കുറച്ച് മുൻപ് കണ്ടത്.. എങ്കിലും ഇതിൽ ഞാനെന്ത് തെറ്റ് ചെയ്തു?അറിയില്ല..നഷ്ടങ്ങൾ മുഴുവൻ എനിക്ക്..എന്നിട്ടിപ്പോൾ അയാളുടെ ഭാവം കണ്ടാൽ ഞാൻ ആരെയോ കൊന്നത് പോലെ.. “ലക്ഷ്മി ഞാൻ ഇപ്പൊൾ വരാം”..അതും പറഞ്ഞു മേരി ചേച്ചി പോയി .വീണ്ടും എന്റെ ജോലികളിലേക്ക്‌ ഞാൻ തിരിഞ്ഞു..എന്ത് പ്രശ്നം എനിക്കുണ്ടേലും അതൊന്നും ജോലിയെ ബാധിക്കരുതല്ലോ?ഇത് കുറെ ആൾക്കാരുടെ ജീവൻ വച്ചുള്ളതല്ലെ?അതോർത്ത് ഞാൻ എന്റെ മനസ്സിനെ നിയന്ത്രിച്ച് നിർത്തി.. കുറച്ച് കഴിഞ്ഞതും മാളുവിന്റെ ഫോൺ വന്നു.”

അമ്മു ഫ്രീ ആണേൽ ക്യാന്റീൻ വരെ വാ കഴിച്ചിട്ട് പോകാം..” ഒന്ന് മൂളിയിട്ട് ഞാൻ ഫോൺ വച്ചു.. മേരി ചേച്ചിയോട് പോയി ചോദിച്ചിട്ട് കഴിക്കാനായി താഴേക്ക് നടന്നു ..സ്റ്റെപ് ഇറങ്ങി പോകുമ്പോൾ ആരോ വരും പോലെ തോന്നി ..പെട്ടെന്ന് തന്നെ ആരോ എന്റെ കൈയ്യിൽ പിടുത്തമിട്ടു..ആളെ തിരിച്ചറിഞ്ഞതും ,ഒന്ന് കരയാൻ പോലും കഴിയാതെ ഞാൻ ആ കൈകളിൽ നിന്ന് മോചനം നേടാൻ നോക്കി.കിരൺ ആണ്..എന്റെ മനസ്സ് നീറി.. ആ മുഖത്തേക്ക് നോക്കിയതും ഞാൻ ഭയന്ന് പോയി. അത്രയ്ക്ക് ദേഷ്യത്തിൽ ആണ് ആ മുഖം.

“എന്നെ വിടൂ ഞാൻ എന്ത് ചെയ്തിട്ടാണ് നിങ്ങള് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്..”എന്റെ യാചനകൾ ഒന്നും അയാള് കേട്ടില്ല. “നീ എന്ത് ചെയ്തുന്ന്‌ നിനക്ക് അറിയില്ല അല്ലേ? നീ ചെയ്തതും,ചെയ്യാത്തതും എല്ലാം ഞാൻ പറഞ്ഞ് തരുന്നുണ്ട്..വാ നീ എൻറെ കൂടെ”..എന്ന് പറഞ്ഞ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് അയാളെന്നെ ഒരു റൂമിലേക്ക് കൊണ്ട് പോയി.. അതെ സമയം അമ്മുവിനെ കാത്തിരുന്നു കാണാതെ മാളു അമ്മുവിന്റെ ഫോണിലേക്ക് വിളിച്ചു. കുറെ ആയപ്പോൾ ഫോൺ എടുത്തു.

പക്ഷേ അമ്മു ആയിരുന്നില്ല..”അമ്മു നീ വരുമോ?അതോ ഫുഡ് അങ്ങോട്ടേക്ക് എത്തിക്കാൻ പറയണോ?”.. മാളുവിന്റെ ചോദ്യം കേട്ട് “ലക്ഷ്മി അവിടെ എത്തിയില്ലെ?ഇവിടുന്ന് പോന്നിട്ട് കുറച്ച് സമയം ആയല്ലോ”. എന്നുള്ള ഫോൺ എടുത്ത മേരിയുടെ ചോദ്യം മാളുവിന്റെ മനസ്സിൽ ആശങ്ക സൃഷ്ടിച്ചു.. ഒന്നും പറയാതെ മാളു ഫോൺ വച്ചു..ഇതേ സമയം മേരിക്ക് എന്തോ വല്ലാതെ തോന്നി ..വേഗം പോയി ഡോക്ടർസ് റൂമിൽ നോക്കി..കിരൺ ഡോക്ടറും അവിടെയില്ല..”എന്താ മേരി” ..ഡോക്ടർ ഇൻചാർജ് മഹേന്ദ്രൻ ആണ്..

“സാർ ഒന്ന് പുറത്തേക്ക് വന്നാൽ”..അത് കേട്ടതും മഹേന്ദ്രൻ വേഗം തന്നെ പുറത്തേക്ക് വന്നു..വേഗം തന്നെ കാര്യങ്ങളൊക്കെ ചുരുക്കി പറഞ്ഞ് മേരി ഡോക്ടർ മഹേന്ദ്രനേ നോക്കി.. “ഓ ഗോഡ് ..കിരൺ വല്ലാതെ അപ്സെറ്റ് ആയിരുന്നു..ചോദിച്ചിട്ട് ഒന്നും പറഞ്ഞും ഇല്ല..ഏതായാലും വാ..വേറെ ആരും ഒന്നും അറിയണ്ട..ഞാൻ താഴെ എത്തി ,സിസി ടിവി നോക്കാം..മേരി ടെൻഷൻ ആകണ്ട..”അതും പറഞ്ഞ് തന്റെ ഉള്ളിലെ ഭയം മറച്ച് വെച്ചുകൊണ്ട് ഡോക്ടർ മഹേന്ദ്രൻ ഓടുകയായിരുന്നു..

തുടരും…

കനൽ : ഭാഗം 25