Thursday, December 12, 2024
Novel

നവമി : ഭാഗം 22

എഴുത്തുകാരി: വാസുകി വസു


“എന്തുപറ്റി… ” ഹൃദ്യ ചോദിച്ചു… അതിനു അവൾ നൽകിയ ഉത്തരം കേട്ടു ഹൃദ്യയും നടുങ്ങി…

“അഥർവിനെയും നവമിയെയും ഒന്നിപ്പിക്കാം..പകരം ഞാൻ നീതിയെയും അഭിമന്യു ചേട്ടനെയും ഒന്നിപ്പിക്കണമെന്ന്”..

അക്ഷര തലക്ക് കയ്യും കൊടുത്തു നിലത്തേക്ക് ഇരുന്നു…

” നവമിയെ പോലെയത്ര പാവമല്ല നീതി…വെട്ടൊന്ന് മുറി രണ്ടാണ്.. അക്ഷരക്ക് നന്നായിട്ട് അനുഭവം ഉണ്ട്…

“ഇനിയെന്ത് ചെയ്യും”

“ആ..എനിക്കൊന്നും അറിയില്ല.വരുന്നത് പോലെ വരട്ടെ.അല്ല പിന്നേ”

ഹൃദ്യയുടെ ചോദ്യത്തിന് ഒഴുക്കൻ മട്ടിലുള്ള മറുപടി കൊടുത്തു കൊണ്ട് നിലത്ത് നിന്ന് എഴുന്നേറ്റു.

അഭിമന്യുവിന് പൊതുവേ പ്രണയത്തിന് എതിരാണ്. ഇതുവരെ ആരെയും പ്രണയിച്ചതായി തന്റെ അറിവിലില്ല.ഒരുപാട് പെൺകുട്ടികൾ പിന്നാലെ നടന്നിട്ടുണ്ട് എങ്കിലും ആൾ അവരെയൊന്നും മൈൻഡ് ചെയ്തട്ടില്ല.ഇതിപ്പോൾ നീതിയെ കണ്ടപ്പോളെന്താ പതിവില്ലാത്തൊരു ഇളക്കം.എത്ര ചിന്തിച്ചിട്ടും അക്ഷരക്ക് മനസിലായില്ല.

നീതിയെ സംബന്ധിച്ച് ധനേഷുമായി പ്രണയത്തിലാണെന്ന് മിക്കവർക്കും അറിയാം.അഭിമന്യു ചേട്ടന് ഇതൊന്നും അറിയില്ലായിരിക്കും.

“യെസ്.. ഐഡിയാ” അക്ഷര ചാടിത്തുള്ളി. അതുകണ്ട് ഹൃദ്യ അമ്പരന്നു.

“ഇതെന്താണ് ശേഷിച്ച കിളിയും പറന്നു പോയോ” അവൾക്കാകെ സംശയമായി.

“ഡി അതല്ല..ധനേഷുമായി നീതിയുടെ ലൈനുളള കാര്യം ചേട്ടായിക്ക് അറിയില്ലല്ലോ. അതുവെച്ചൊന്ന് പിടിച്ചു നോക്കാം”

“ഗുഡ് ഐഡിയ ചേച്ചി.ഇത് പൊളിക്കും”

ഹൃദ്യയുടെ സപ്പോർട്ട് കൂടി ആയപ്പൾ ഐഡിയ തെറ്റില്ലെന്ന് അവൾക്ക് തോന്നി.മറ്റൊരാളുമായി ലൈനുളളയാളെ സാധാരണ ആൺകുട്ടികൾ ഒഴിവാക്കും.

സമയം കളയാതെ അവൾ അഭിമന്യുവിനെ വിളിച്ചു. ആദ്യം ബെൽ അടിച്ച് നിന്നെങ്കിലും വീണ്ടും ട്രൈ ചെയ്തു.

“ഹലോ ചേട്ടാ അതേ…” കോൾ അറ്റൻഡ് ആയ നിമിഷം അക്ഷര തുടങ്ങി..

“ആം..പറയ് ചേച്ചി” അതേ താളത്തിൽ മറുപടി വന്നതോടെ അഭിമന്യുവൊന്ന് ആക്കിയതാണെന്ന് മനസ്സിലായി.തർക്കിച്ചു സമയം കളയാനില്ല.അവൾ നേരെ കാര്യത്തിലേക്ക് കടന്നു.

ഹൃദ്യ അക്ഷരയെ മെല്ലെയൊന്ന് തോണ്ടി.ഫോൺ സ്പീക്കർ മോഡിലിടാനായി ആംഗ്യം കാണിച്ചു. ഫോണിന്റെ സ്പീക്കർ ഓൺ ചെയ്തിട്ട് ഡയലോഗ് തുടങ്ങി.

“നീതിയെ വിട്ടേക്ക്”

“ഇതു പറയാനാണോ വിളിച്ചത്” അഭിമന്യുവിന്റെ സ്വരത്തിലെ ദേഷ്യം മനസിലായെങ്കിലും കേട്ടില്ലെന്ന് നടിച്ചു.

“ചേട്ടാ അവൾക്കൊരു ലൈനുണ്ട്.”

“ഓ.അതാണോ വലിയ കാര്യം.. ഇക്കാലത്ത് തേപ്പൊന്നും വലിയ വാർത്തയല്ല മോളൂസേ.നവമിയെയും അഥർവിനെയും തമ്മിൽ ചേർത്തു വെക്കണമെങ്കിൽ ഇത് നടന്നേ പറ്റൂ”

അഭിമന്യു വഴങ്ങില്ലെന്ന് മനസിലായതും നിരാശയോടെ ഫോൺ കട്ട് ചെയ്തു. നവമിയും അഥർവും ഒന്നിക്കണമെന്ന് വലിയ ആഗ്രഹമാണ്.അവന്റെ ഉള്ളിലെ സങ്കടമത്രയും താനെന്നും കാണുന്നതാണ്.

ഹൃദ്യക്ക് എന്ത് പറയണം എന്നറിയില്ല.എങ്കിലും അവർ ഒന്നാകണമെന്ന് അവളും ആഗ്രഹിക്കുന്നുണ്ട്.

രണ്ടു പേരും താടിക്ക് കയ്യും കൊടുത്തു പുറത്തോട് പുറം ചേർന്ന് തിരിഞ്ഞിരുന്ന് ആലോചന തുടങ്ങി..

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

“ഉവ്വ് നമ്മളോടാ ഇവളുടെയൊക്കെ ബാല” ഫോൺ പോക്കറ്റിലേക്ക് വെച്ചു കൊണ്ട് അഭിമന്യു പിറുപിറുത്തു.

ചെറുപ്പത്തിലേ മനസിൽ കുടിയേറിയ രൂപമാണ് നീതിയുടെ. ഇന്നുവരെ മറ്റൊരാളെയും പ്രണയിക്കാഞ്ഞത് ആ മുഖം മനസിലുളളതിനാലാണ്.

ഇടക്കിടെ നീതി കാണാതെ അകലെ നിന്ന് അവളെ ശ്രദ്ധിച്ചിട്ടുണ്ട്.കൗമാരവും കടന്ന് യവ്വനത്തിൽ എത്തിയപ്പോഴും ആ രൂപം ഉള്ളിൽ നിറഞ്ഞു നിന്നു.

ഒരിക്കൽ കൂട്ടുകാരനാണെന്നും പറഞ്ഞു മുന്നിൽ ചെന്നതും കാണാനും സംസാരിക്കാനും ആ മനസ് അറിയാനുമുള്ള കൊതി കൊണ്ട് ആയിരുന്നു..

ധനേഷുമായി പ്രണയത്തിലാണെന്ന് അറിഞ്ഞിട്ടും പ്രണയത്തിന്റെ നിറത്തിനു മങ്ങൽ വീണിരുന്നില്ല.

പകരം ഹൃദയത്തിൽ വല്ലാത്തൊരു നീറ്റൽ ആയിരുന്നു. ഇന്നല്ലെങ്കിൽ ഒരുനാളെങ്കിലും തന്റെ ഇഷ്ടം നീതി തിരിച്ചറിയുമെന്ന് കരുതി പ്രതീക്ഷയോടെ കാത്തിരുന്നു. കാത്തിരിപ്പിന് അർത്ഥം വന്ന നിമിഷത്തിലാണ് മനസ് തുറന്നത്.

ഇല്ലെങ്കിൽ വീണ്ടുമൊരു നഷ്ടപ്പെടൽ താങ്ങാൻ കഴിയില്ല.അതിനാണ് അക്ഷരയുടെ സപ്പോർട്ട് തേടിയത്..

“സ്നേഹം തോന്നിയ പെൺകുട്ടിയെ വിവാഹം കഴിച്ചിട്ട് പ്രണയിക്കുന്ന ഫീൽ പറഞ്ഞാലോ എഴുതിവെച്ചാലോ മനസിലാകില്ല. അനുഭവിച്ചു അറിയണം…

ഇപ്പോൾ അതിനു അവസരം വന്നിരിക്കുകയാണ്.ധനേഷിനെ പൂട്ടാനൊരു വഴി തേടി നോക്കിയിരുന്ന അഭിമന്യുവിനിത് ലോട്ടറി അടിച്ചതു പോലെയാണ്. ചുമത്താകുന്ന വകുപ്പ് മുഴുവനും തള്ളിക്കയറ്റും.

അവരോട് പരാതി എഴുതി വാങ്ങിക്കണമെന്ന് കണക്ക് കൂട്ടിയിരുന്നപ്പോഴാണ് അക്ഷരയുടെ വിളി വന്നത്.അനിയത്തി എങ്കിൽ അവൾ.എഴുതി വാങ്ങുക തന്നെ. അതുകൊണ്ട് വെറുതെ തള്ളിയതാണ് അക്ഷരയോട് അവരുടെ കാര്യം ഏറ്റെന്ന്.

സ്വന്തം പ്രണയം സെറ്റാക്കാൻ കഴിഞ്ഞട്ടില്ല..അപ്പോഴാണ് മറ്റൊന്ന്.

ഇങ്ങനെ ഓരോന്നും ചിന്തിച്ചു അഭിമന്യു നവമിക്കും അഥർവിനുമായി വെയ്റ്റ് ചെയ്തു..

💃💃💃💃💃💃💃💃💃💃💃💃💃💃💃

ഇതുവരെ ആയിട്ടും നീതി എഴുന്നേറ്റില്ലല്ലോന്ന് ഓർത്താണ് രാധ മകളുടെ അടുത്തേക്ക് ചെന്നത്.അവൾ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒഴുകുന്നുണ്ട്. മകൾ കരയുകയാണെന്ന് അവർക്കു മനസ്സിലായി.അതോടെ അവരുടെ ആധികൂടി.

” എന്തുപറ്റി മോളേ” ചോദ്യത്തോടൊപ്പം നീതിയുടെ നെറ്റിയിൽ അവർ കൈവെച്ചു.പൊള്ളുന്ന ചൂട്. പനിച്ചൂടാണ്.

പെട്ടെന്ന് രാധ പഴയൊരു മുണ്ട് കീറിയതിന്റെ കക്ഷണവുമായി അടുക്കക്കയളയിലേക്ക് ഓടിപ്പോയി.വെളളത്തിൽ മുക്കി പിഴിഞ്ഞ തുണി അവളുടെ നെറ്റിയിൽ വെച്ചു.

“നീതി… മോളേ”. ആവലാതിയോടെ രാധ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.ഉടനെ അവർ ഭർത്താവിന്റെ അടുത്ത് ചെന്നു വിവരം പറഞ്ഞു.

” നീ പെട്ടെന്ന് ഒരുങ്ങ്..നമുക്ക് ഹോസ്പിറ്റൽ കൊണ്ട് പോകാം”

രാധ ഡ്രസ് മാറാനായി മുറിയിലേക്ക് പോയി.ആ സമയത്ത് രമണൻ പരിചയക്കാരനായ ഓട്ടോ ഡ്രൈവർക്ക് ഫോൺ ചെയ്തു വിവരം ധരിപ്പിച്ചു. അവർ രണ്ടു പേരും റെഡിയായി വന്ന സമയത്ത് ഓട്ടോയും വന്നു.

നീതിയെ രമണൻ വിളിച്ചു എഴുന്നേൽപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല.അവൾ മൂളുകയും ഞെരുങ്ങുകയും ചെയ്തു.

മോൾക്ക് പനി കൂടുതലാണെന്ന് അയാൾക്ക് ബോധ്യമായി. രണ്ടു പേരും കൂടി താങ്ങിപ്പിടിച്ചു നീതിയെ ഓട്ടോയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..

ഒരുദിവസം ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു.അതോടെ നീതിയെ അവിടെ അഡ്മിറ്റ് ചെയ്തു..

ഇളയമകൾ ഇതുവരെ വന്നില്ലല്ലോന്ന് ഓർമ്മ വന്നതും രാധ അവളെ കുറിച്ച് രമണനോട് ഓർമ്മിപ്പിച്ചു.

കുറച്ചു നേരം അയാൾ ട്രൈ ചെയ്തെങ്കിലും നവമിയെ കോണ്ടാക്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.രാധക്കാണെങ്കിൽ ആകെ സമാധാനം ഇല്ലാതായി.

“നീയൊന്ന് അടങ്ങി നിൽക്ക്‌‌..കുറച്ചു സമയം കൂടി നോക്കാം..നവമി കുഞ്ഞൊന്നുമല്ല.അവൾ വരും” അയാൾക്ക് അവളുടെ കാര്യത്തിൽ ഒരുസംശയവും ഉണ്ടായിരുന്നില്ല…

💃💃💃💃💃💃💃💃💃💃💃💃💃💃💃

വേഗതയിലോടുന്ന ബുളളറ്റിനെക്കാൾ സ്പീഡിലാണ് നവമിയുടെ ഹാർട്ട് ഇടിച്ചു തുടങ്ങിയത്. സ്വപ്നത്തിൽ പോലും കരുതിയതല്ല അഥർവിന്റെ കൂടെയൊരു യാത്ര.അതും അവന്റെ ബുളളറ്റിൽ…

അഥർവിന്റെ അവസ്ഥയും വ്യത്യസ്തം ആയിരുന്നില്ല.അവനും തീരെ പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊരു യാത്ര.ഹൃദയം സന്തോഷത്താൽ നിറഞ്ഞ് തുളുമ്പിയൊഴുകി.😁.

അഥർവുമായി എത്ര അകന്ന് ഇരിക്കാവോ അത്രയും അകലമിട്ടാണ് നവമി ഇരുന്നത്.അഥർവിന് അത് മനസിലാകുന്നുണ്ട്.എന്നാലും സാരമില്ല.സന്തോഷത്തോടെ അവൻ ആക്സിലേറ്ററിൽ വേഗത വർദ്ധിപ്പിച്ചു.

പെട്ടന്നാണ് എതിരെ ഓവർ ടേക്ക് ചെയ്തൊരു കാറ് കയറി വന്നത്.അഥർവ് ശ്രദ്ധിച്ചത് ഭാഗ്യം. ഇല്ലെങ്കിൽ രണ്ടും കൂടി ഇന്ന് പോട്ടമായേനെ.

അവൻ ബുളളറ്റൊന്ന് വെട്ടിച്ചു.ആ സമയം പിന്നിലേക്ക് നീങ്ങിയിരുന്ന നവമി തെന്നി അഥർവിലേക്ക് ചേർന്നിരുന്നു.പിന്നെ ആ ഒട്ടലിൽ നിന്ന് മാറാനും തോന്നിയില്ല.അങ്ങനെ ഇരുന്നു.

അഥർവും അറിയുന്നുണ്ടായിരുന്നു നവമി ഒട്ടിച്ചേർന്നത്.മനസുകൊണ്ട് കാറുകാരനു നന്ദി പറഞ്ഞു. ബുളളറ്റ് പോലീസ് സ്റ്റേഷനിൽ മുമ്പിൽ നിന്നു.അപ്പോഴും നവി അതിൽ നിന്ന് ഇറങ്ങിയില്ല.അവൻ മെല്ലെ അവളെയൊന്ന് തട്ടിയപ്പോൾ ഞെട്ടി ഉണർന്നു.

ബുളളറ്റ് അഥർവ് വെട്ടിച്ചപ്പോൾ നവമി ശരിക്കും പേടിച്ചിരുന്നു.അതാണ് അവനോട് ചേർന്ന് ഇരുന്നത്.

താനിതുവരെ ഒട്ടിയിരിക്കുവാണെന്ന് ബോദ്ധ്യം വന്നതും അവൾക്ക് ജാള്യത തോന്നി.

തെല്ല് നാണത്തോടെ ബുളളറ്റിൽ നിന്നും ഇറങ്ങി.അഥർവിന്റെ നോട്ടത്തെ എതിരിടാനാകാതെ തല കുനിച്ചു.

ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് അഥർവും ഇറങ്ങി. വാ… അവൻ വിളിച്ചതോടെ അവളും പുറകെ ചെന്നു.

അവരെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു അഭിമന്യു. നേരത്തെ അറിയിച്ചതിനാൽ സർക്കിളിനെ കാണാനായി പെർമിഷൻ വാങ്ങേണ്ടി വന്നില്ല.

നേരെ അയാൾക്ക് മുമ്പിലേക്ക് അവർ ചെന്നു.അഭിമന്യു അവരെ കനപ്പിച്ചൊന്ന് നോക്കിയതും രണ്ടാളും ചൂളിപ്പോയി.

“ഇരിക്ക്” അനുമതി ലഭിച്ചതും അവർ കസേരയിൽ ഇരുന്നു..

“സർ.. വരാൻ പറഞ്ഞത്” നവമി തുടക്കമിട്ടു..

“ധനേഷും ഫ്രണ്ട്സും മാനഭംഗം ചെയ്യാൻ ശ്രമിച്ചൂന്നൊരു പരാതി തരാൻ പറ്റുമോ” അഭിമന്യു അങ്ങനെ പെട്ടെന്ന് പറഞ്ഞപ്പോൾ എന്ത് മറുപടി കൊടുക്കുമെന്ന് അവൾക്ക് അറിയില്ലായിരുന്നു.

“വീട്ടിൽ ആലോചിച്ചു വേണം എനിക്കൊരു തീരുമാനം പറയാൻ” തെല്ലൊരു ആലോചനയിൽ അവൾ മറുപടി കൊടുത്തു..

“ശരി നമുക്ക് നേരിട്ട് ചെന്ന് ചോദിക്കാം”

അഭിമന്യു അങ്ങനെ പറഞ്ഞതിന് മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു. നീതിയെ ഒന്നുകൂടിയൊന്ന് കാണണം.

“താൻ പൊയ്ക്കോളൂ… ഞങ്ങൾ കാറിൽ പൊയ്ക്കോളാം” ഇൻസ്പെക്ടർ തന്നോടങ്ങനെ പറയുമെന്ന് അഥർവൊട്ടും കരുതിയില്ല.മടക്കയാത്രയിൽ നവമിയോട് പ്രണയം പറയാനുള്ള എല്ലാ തയ്യാറെടുപ്പും പാവം മനസ്സിൽ നടത്തിയിരുന്നു.

ആദർശങ്ങൾ കാറ്റിൽ പറത്താനും.ഇനി താമസിച്ചാൽ നവമിയെ നഷ്ടപ്പെട്ടാലോന്ന് ഭയപ്പെട്ടു..

അഥർവിന്റെ മുഖത്ത് നിരാശ പടർന്നത് നവമി മനസിലാക്കി.അവൾക്കും പരിചയമില്ലാത്ത ഇൻസ്പെക്ടർക്കൊപ്പം യാത്ര ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നില്ല.കേസിന്റെ കാര്യമായതിനാൽ പിണക്കാനും വയ്യ…

നിരാശയോടെ അഥർവ് ബുളളറ്റിൽ മടങ്ങി.അഭിമന്യുവും നവമിയും കൂടി കാറിലേക്കും വീട്ടിലേക്ക് പോയി. വഴി കാറിലിരുന്നു നവമി പറഞ്ഞു കൊടുത്തു.

വീടിനു മുമ്പിൽ കാർ നിന്നതും നവമിയാണ് ആദ്യം ഇറങ്ങിയത്. വീട് അടഞ്ഞു കിടക്കുന്നു. അവൾ തെല്ലൊന്ന് അമ്പരന്നു..

“സർ.. ഇവിടെയിരിക്ക്…വീട്ടിൽ ഞാനൊന്ന് നോക്കിയട്ട് വരാം”

“ശരി്” അയാൾ കാറിൽ തന്നെ ഇരുന്നു.നവി വീടിനു മുമ്പിൽ വന്ന് നോക്കിയപ്പോൾ മനസിലായി അവിടെ ആരുമില്ലെന്ന്.

ഫോൺ കയ്യിലെടുത്തു സ്വിച്ച് ഓഫ്. ഓൺ ചെയ്തു. ബാറ്ററി ചാർജില്ല.അവൾ കാറിനു അരികിലേക്ക് ഓടി..

“സർ..ഇവിടെ ആരെയും കാണുന്നില്ല..” ഇപ്പോൾ കരയുമെന്ന രീതിയിലായി അവൾ..

പോകറ്റിൽ നിന്ന് തന്റെ ഫോൺ എടുത്തു അഭിമന്യു കൊടുത്തു.

“ഇതിൽ വിളിക്ക്” ഫോൺ വാങ്ങി അച്ഛനെ വിളിച്ചു. അപ്പോഴാണ് അറിയുന്നത് നീതിക്ക് പനി ആയിട്ട് ഹോസ്പിറ്റൽ അഡ്മിറ്റ് ആണെന്ന്..

“എങ്കിൽ താൻ കയറിക്കോ..അങ്ങോട്ട് പോകാം” വിവരം അറിഞ്ഞ ഇൻസ്പെക്ടർ പറഞ്ഞു. കാറിന്റെ ഇടത് വശത്തെ ഡോറ് തുറന്ന് അകത്ത് കയറാൻ ഒരുങ്ങിയ നിമിഷം ഇടം കയ്യിലാരോ പിടിമുറുക്കുന്നത് അവളറിഞ്ഞു.

ഞെട്ടിത്തിരിഞ്ഞ് നോക്കി.ആഭാസച്ചിരിയുമായി ജിത്ത് നിൽക്കുന്നു. കൂടെ പരിചയമില്ലാത്ത രണ്ടു മൂന്ന് പേരുമുണ്ട്…

“ഇപ്പോൾ കാറിലാക്കിയോടി ബിസിനസ്” അഭിമാനം മുറിഞ്ഞതും നവമി കൈവീശി.ജിത്ത് അടിക്കാൻ ശ്രമിച്ച അവളുടെ കയ്യിൽ പിടിച്ചു..

“കിടന്ന് പിടക്കാതെ മുത്തേ…ഞങ്ങളും ആണുങ്ങളാണ്” ഒരു വഷളൻ ചിരി അവനിൽ ഉണ്ടായി..

ഇപ്പോൾ പൊട്ടിമുളച്ചതു പോലെ ഇവൻ എവിടെ നിന്ന് വന്നെന്ന് നവമിക്ക് മനസിലായില്ല.ഒരുപക്ഷേ നേരത്തെ വന്നു കാണും..താൻ ശ്രദ്ധിക്കാഞ്ഞതാകും..

കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് അഭിമന്യു എല്ലാം കാണുന്നുണ്ടായിരുന്നു..ങേ തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ..

താനിവിടെ ഇരിക്കുന്നത് ഈ കിഴങ്ങന്മാർക്ക് കാണാൻ പാടില്ലേ..അതെങ്ങനാ ചിലവന്മാർക്ക് പെണ്ണിനെ കണ്ടാൽ ചുറ്റുമുളളതൊന്നും കാണാൻ പാടില്ല ന്റെ സാറേ എന്നാണ്…

ഇൻസ്പെക്ടർ അഭിമന്യു കാറിൽ നിന്ന് പുറത്തേക്കിറങ്ങി.അപ്പോളാണു ജിത്തും കൂട്ടുകാരും പോലീസ് യൂണിഫോം കാണുന്നത്.

ജിത്തിന്റെ കൂട്ടുകാർ പെട്ടെന്ന് അവിടെ നിന്ന് ഓടിക്കളഞ്ഞു.അവനും ഓടാൻ ശ്രമിച്ചു. പക്ഷേ നവമി ജിത്തിന്റെ കയ്യിൽ മുറുക്കി പിടിച്ചു…

അഭിമന്യു ജിത്തിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു തനിക്ക് അഭിമുഖമായി നിർത്തി കരണത്ത് ശക്തമാക്കി ഒരടി കൊടുത്തു. ഭൂമി കറങ്ങുന്നതു പോലെ അവനു തോന്നി…

“എന്താണ് ബിസിനസ് എന്നറിയണ്ടേ നിനക്ക്…ഒന്ന് മനസിലാക്കി കൊടുക്ക് നവമി”

ജിത്തിനെ നേരെ നിർത്തിയട്ട് നവമിക്ക് അയാൾ സിഗ്നൽ നൽകി. അതിന്റെ അർത്ഥം മനസിലാക്കി അവൾ തനിക്ക് കഴിയുന്നത്രയും ശക്തി കൈകളിൽ ആവാഹിച്ച് ജിത്തിന്റെ ചെകിടത്ത് പൊട്ടിച്ചു…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21