Novel

പ്രണയവീചികൾ : ഭാഗം 37

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

തണുത്ത ജലം ശരീരത്തിൽ പതിച്ചപ്പോൾ യാത്രാക്ഷീണം പൂർണ്ണമായും മാറിയതായി അവൾക്ക് തോന്നി.

ജീവിതത്തിലെ കാർമേഘങ്ങളെല്ലാം പെയ്തൊഴിഞ്ഞിരിക്കുന്നു. ഇനി സന്തോഷത്തിന്റെ നാളുകളാണ്.

സാരംഗ് അവൻ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിരുന്നുവെങ്കിൽ ഋതു എന്ന ജന്മം എങ്ങുമെത്താതെ പോയേനെ.

കടന്നുപോയ കാര്യങ്ങളെല്ലാം ഒരു ചലച്ചിത്രം പോലെ അവളുടെ മനസ്സിലൂടെ കടന്നുപോയി.
വേദനയും വിരഹവും ഒക്കെ കഴിഞ്ഞിരിക്കുന്നു.

ധൃതിയേതുമില്ലാതെ ഒരു വാക്കുപോലും പറയാതെ താൻ അവഗണിച്ചിട്ടും കാത്തിരുന്ന് സ്വന്തമാക്കിയതാണ് അവൻ പ്രണയത്തെ.

കരുതലും വിശ്വാസവും വാത്സല്യവും അടങ്ങിയ പ്രണയം.

മേഘത്തുണ്ടുപോലെ ചിതറിക്കിടന്ന തന്റെ ജീവിതത്തെ കോർത്തിണക്കിയവൻ.

വാക്കുകൾകൊണ്ട് പറയാതെ തന്നെ മനസ്സ് കണ്ട് പ്രവർത്തിക്കുന്നവൻ.

പ്രണയം എങ്ങനെയാകണമെന്ന് അവൻ കാണിച്ചുതന്നു.

ഇങ്ങനെയും പ്രണയിക്കാമെന്നവൻ വരച്ചിട്ടു തന്നു.

എത്ര അകലങ്ങളിലാണെങ്കിലും വിരഹവേദനയ്ക്കും ഒരു സുഖമുണ്ട്. തന്റെ പാതി തന്നിൽ വന്നണയുമെന്ന വിശ്വാസമുണ്ട്.

എന്തൊക്കെ പ്രതിസന്ധികൾ വന്നാലും അത് തരണം ചെയ്യാൻ പ്രണയത്തിന് കഴിയുമെന്നവൻ പഠിപ്പിച്ചു തന്നു.

കുളി കഴിഞ്ഞിറങ്ങിയശേഷം കൈയിലിരുന്ന ടവ്വൽ സ്റ്റാൻഡിൽ വിരിച്ചിട്ടശേഷം ഡ്രസ്സിങ് ടേബിളിന്റെ മുൻപിൽ നിന്നവൾ തലമുടി മുൻപിലേക്കിട്ട് ചീകി.

പിൻകഴുത്തിൽ ചുടുനിശ്വാസം പതിച്ചതും കൈയിൽ നിന്നും ചീർപ്പ് ഊർന്നുവീണു.

കണ്ണാടിയിൽ കൂടി പിന്നിൽനിൽക്കുന്ന സാരംഗിനെ അവൾ കണ്ടു. അവന്റെ മിഴികളിലെ ആളിക്കത്തുന്ന പ്രണയച്ചൂടിൽ അവൾ തളർന്നു.

ഇനിയും അകന്ന് നിൽക്കണോ.. നമ്മുടെ പ്രണയം പൂർണ്ണതയിൽ എത്തിയിട്ടില്ല ഋതൂ.

അത് പൂർണ്ണതയിലെത്തണമെങ്കിൽ നീ പൂർണ്ണമായും എല്ലാ തരത്തിലും എന്റേതായി മാറണം..
നിന്നോടെനിക്കുള്ളത് തീവ്രമായ പ്രണയമാണ്.

വെറും ശരീരത്തോടുള്ള അഭിനിവേശമല്ല.. വാത്സല്യമാണ്.. കരുതലാണ്.. സന്തോഷമാണ്.. കാമമാണ്.

എല്ലാം കൂടിക്കലർന്നൊരു അനുഭൂതി.

നിന്റെ നെഞ്ചോട് ചേർന്നുകിടക്കുന്ന ആലിലത്താലിയിലും നിന്റെ തുടിക്കുന്ന ഹൃദയത്തിലും മാത്രമല്ല ഓരോ രോമകൂപങ്ങളിലും സാരംഗ് നിറഞ്ഞു നിൽക്കണം. പ്രണയം അതിന്റെ തീവ്രതയിൽ ജ്വലിച്ചു നിൽക്കുകയാണ് നമ്മിൽ.

ഇനിയും കഴിയില്ല ഋതൂ എനിക്ക്.. നിന്നെ എനിക്ക് വേണം ഇപ്പോൾ… അവന്റെ വാക്കുകളുടെ മാസ്‌മരികതയിൽ സമ്മതമെന്നോണം അവളാ നെഞ്ചോട് ചേർന്ന് തല ചായ്ച്ചു.

ഇരുകൈകളിലുമായി അവളെ കോരിയെടുക്കുമ്പോൾ അവന്റെ കൈകളിൽ ഒതുങ്ങിയവൾ കിടന്നു.

ചെറുചുംബനങ്ങളിലൂടെ അവളുടെ അവളെ തരളിതയാക്കിക്കൊണ്ട് അധരങ്ങളിലവൻ തന്റെ അധരങ്ങളുമായി തന്ത്രി മീട്ടി.

വെൺശംഖുപോലുള്ള കഴുത്തിൽ തീർത്ത ദന്തനിരകൾ കൊണ്ടുള്ള ചിത്രരചനയിൽ പിടഞ്ഞുയർന്നുകൊണ്ടവൾ അവന്റെ തലമുടി കോർത്തുപിടിച്ചു കണ്ണുകൾ കൂമ്പിയടഞ്ഞു.

അനുസരണയില്ലാതെ ഒഴുകിയിറങ്ങുന്ന അധരങ്ങളും കൈവിരലുകളും ഓരോ നിമിഷവും അവളുടെ പിടച്ചിൽ കൂട്ടിയതേയുള്ളൂ.

ടോപ്പ് വകഞ്ഞുമാറ്റി ചന്ദനനിറമാർന്ന അണിവയറിൽ കൈകൾ പതിഞ്ഞപ്പോൾ പിടഞ്ഞുയർന്ന അവളെ തന്റെ ശരീരത്താൽ അവൻ ബന്ധിച്ചു.

ഒടുവിൽ തടസ്സമായി അവൾക്ക് കാവൽ നിന്നവയെ അടർത്തിമാറ്റിയവൻ ഋതികയെന്ന പ്രണയിനിയെ… തന്റെ പാതിയെ അറിഞ്ഞു.

തന്നിലെ പുരുഷനെ പൂർണ്ണനാക്കിയ സംതൃപ്തിയോടെ അതിലുപരി അടങ്ങാത്ത പ്രണയത്തോടെ രതിയുടെ ആലസ്യത്തിൽ ലയിച്ച ഋതുവിനെ അവൻ ചേർത്തുപിടിച്ച് സീമന്തരേഖയിൽ അമർത്തി ചുംബിച്ചു.

പിറ്റേന്ന് സാരംഗ് ആണ് ആദ്യമെഴുന്നേറ്റത്.

തന്റെ നെഞ്ചോട് ചേർന്ന് കിടന്നുറങ്ങുന്ന ഋതുവിനെ കണ്ടവന് അവളോട് അതിയായ വാത്സല്യം തോന്നി.

തന്നെ പൂർണ്ണനാക്കിയ സംതൃപ്തിയും അടങ്ങാത്ത പ്രണയവും അവന്റെ മിഴികളിൽ അലയടിച്ചു.

വെളുത്ത കഴുത്തിൽ തെളിഞ്ഞുകാണുന്ന രക്തം കല്ലിച്ച പാടുകളിലൂടവൻ വിരലോടിച്ചു.

നഗ്നമായ അവളുടെ ശരീരത്തിലേക്ക് ഒന്നുകൂടി ബെഡ്ഷീറ്റ് പുതപ്പിച്ചികൊണ്ടവൻ ഫ്രഷ് ആകാനായി പോയി. കുളികഴിഞ്ഞിറങ്ങുമ്പോഴും അവൾ സുഖമായി ഉറങ്ങുകയായിരുന്നു.

ഇങ്ങനെ കിടന്നുറങ്ങാതെ ഭാര്യേ.. കുസൃതിയോടവൻ അവളെ വിളിച്ചുണർത്തി.

സാരംഗിനെ കണ്ടതും കഴിഞ്ഞ രാത്രിയാണവൾക്ക് ഓർമ്മ വന്നത്.
ഒന്നുകൂടി ബെഡ്ഷീറ്റ് വാരിപ്പുതച്ചുകൊണ്ട് അവൾ അവനിൽ നിന്നും മുഖമൊളിപ്പിച്ചു.

ഇനി നാണിക്കേണ്ടതില്ല. സസ്പെൻസ് ഒക്കെ പൊളിഞ്ഞു.. അർത്ഥം വച്ചുള്ള അവന്റെ വാക്കുകൾക്ക് കുറുമ്പോടെ നോക്കിയശേഷം അവളെഴുന്നേൽക്കാൻ ശ്രമിച്ചു.
എന്നാൽ വീണ്ടുമവളെ കൈയിൽ പിടിച്ച് തന്നോടടുപ്പിച്ചു കൊണ്ടവൻ വെള്ളാരംകണ്ണുകളിൽ ചുണ്ടമർത്തി.
അവൾ കുറുകിക്കൊണ്ട് ഒന്നുകൂടി അവനിൽ പറ്റിച്ചേർന്നു.

പോയി കുളിക്കെടീ.. പെട്ടന്നവൻ പറഞ്ഞതും അവളവനിൽ നിന്നുമകന്ന് കൂർപ്പിച്ചു നോക്കി.

പോടാ… കുറുമ്പോടെ പറഞ്ഞുകൊണ്ടവൾ അവനെ തള്ളി കിടക്കയിലേക്കിട്ടു.
സാരംഗ് എഴുന്നേൽക്കും മുൻപേ ഓടി ബാത്‌റൂമിൽ കയറി.

ഓരോ നിമിഷവും അവർ പ്രണയിക്കാൻ മത്സരിച്ചു കൊണ്ടേയിരുന്നു.
ചെറുപിണക്കങ്ങളെ ചുംബനങ്ങളിലൂടവർ അലിയിച്ചു കളഞ്ഞു.

വീടിന്റെ താളമായി അവൾ മാറി.

സാരംഗിനോട് ഗുസ്തി പിടിച്ച് ഓടുമ്പോൾ സൂര്യ പലപ്പോഴും ഏടത്തിയുടെ പക്ഷത്തായിരുന്നു.
സാരംഗിന്റെ അമ്മയ്ക്ക് മകൾ തന്നെയായിരുന്നു ഋതു.

സൂര്യയ്ക്കും ഏട്ടത്തി എന്നാൽ ജീവനായി മാറി.

സാരംഗും ഒന്നിച്ചുള്ള യാത്രകളിൽ നിന്നും മടങ്ങിയെത്തുമ്പോൾ സൂര്യയ്ക്ക് വേണ്ടി മുന്തിയ ഇനം ഓർക്കിഡുകൾ അവൾ വാങ്ങിയിരുന്നു.

നാളെയാണ് ഋഷിയുടെ വിവാഹം.

രണ്ടുനാൾ മുൻപ് തന്നെ അവർ പാലക്കാടിലേക്ക് തിരിച്ചു. ഹോട്ടലിൽ ആണവർ റൂം എടുത്തത്.
വിവാഹത്തിന് ബന്ധുക്കൾ ആരും അവരുടെ ഭാഗത്തുനിന്നും ഇല്ലായിരുന്നു.

ദൂരം കൂടുതലായതിനാൽ റിസപ്‌ഷൻ ഗ്രാൻഡ് ആയി നടത്താമെന്ന് തീരുമാനിച്ചു.
നീരദയുടെ ഹൽദി ഫങ്ഷന് സാരംഗും ഋതുവും പോയി.

യെല്ലോ ലാവൻഡർ നിറത്തിലെ ദാവണിയായിരുന്നു ഋതുവിന്റെ വേഷം. യെല്ലോ ഷർട്ട് ആയിരുന്നു സാരംഗ് ധരിച്ചത്.

അമ്പുവും നീരവും ഋതുവിനൊപ്പമുണ്ടായിരുന്നു.
നീരദ വളരെ സന്തോഷവതിയായിരുന്നു.

പാട്ടും നൃത്തവുമായി ഹൽദി മനോഹരമായി നടന്നു.

പിറ്റേന്ന് വിവാഹം. ഋഷിയുടെയും നീരദയുടെയും മംഗല്യനാൾ..

പുതിയൊരു ജീവിതത്തിലേക്ക് അവരൊരുമിച്ച് യാത്ര തുടങ്ങുന്ന സുദിനം.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23

പ്രണയവീചികൾ : ഭാഗം 24

പ്രണയവീചികൾ : ഭാഗം 25

പ്രണയവീചികൾ : ഭാഗം 26

പ്രണയവീചികൾ : ഭാഗം 27

പ്രണയവീചികൾ : ഭാഗം 28

പ്രണയവീചികൾ : ഭാഗം 29

പ്രണയവീചികൾ : ഭാഗം 30

പ്രണയവീചികൾ : ഭാഗം 31

പ്രണയവീചികൾ : ഭാഗം 32

പ്രണയവീചികൾ : ഭാഗം 33

പ്രണയവീചികൾ : ഭാഗം 34

പ്രണയവീചികൾ : ഭാഗം 35

പ്രണയവീചികൾ : ഭാഗം 36

Comments are closed.