Friday, April 26, 2024
Novel

നീർക്കുമിളകൾ : ഭാഗം 30

Spread the love

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

.നെറുകയിൽ കുങ്കുമം തൊട്ട് കൊടുത്തതുo

അവന്റെ പാദത്തിൽ അവളുടെ കണ്ണീർ തുള്ളികൾ പതിച്ചു…

സിത്താരാ അജയിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് ഒരു ഭ്രാന്തിയെ പോലെ അലറി കരഞ്ഞു…

വീണയ്ക്ക് സിത്താരയുടെ കരച്ചിൽ എന്തിനാണെന്നറിയാതെ നിന്നു…

അജയ് സിത്താരയെ നെഞ്ചോരം ചേർത്തു പിടിച്ചു….

ശരത്ത് അപ്പോഴേക്ക് വന്നു…

സിത്താരയുടെ മുഖഭാവം മാറി.. അവൾ ശരത്തിനെ ആക്രമിക്കാൻ വേണ്ടി മുന്നോട്ട് വന്നു…

അജയ് സിത്താരയെ പിടിച്ചു നിർത്തി വലത് കവിളത്ത് ഒരടി കൊടുത്തു….

അടിയുടെ ആഘാതത്തിൽ സിത്താര വലത് കവിൾ പൊത്തി നിലേത്തേക്കിരുന്നു പോയി…

“മതി നിന്റെ അഭിനയം… നിനക്ക് ഭ്രാന്തില്ലെന്ന് എല്ലാരെക്കാൾ നന്നായി എനിക്കറിയാം”..

.. ” ഇനി കൂടുതൽ അഭിനയിച്ചു ബുദ്ധിമുട്ടണ്ട “…. സഹിക്കുന്നതിനും ഒരു പരിധിയുണ്ട് സിത്താരാ…”

“എന്തിനാ ഇങ്ങനെ അവരോട് ശത്രുക്കളോട് പെരുമാറുന്നത് പോലെ പെരുമാറുന്നത് ”

” ആ നിൽക്കുന്നത് നിന്റെ ഏട്ടനും ഏടത്തിയുമാണ്…”..

” നീ എത്രയൊക്കെ ദ്രോഹിച്ചിട്ടുണ്ട് അവരെ… “എന്നിട്ടും ഒരു കുഞ്ഞനുജത്തിയുടെ തെറ്റുകളായി കരുതി അവർ എല്ലാം ക്ഷമിച്ചു “…

” നിനക്ക് ആഗ്രഹിച്ച ജീവിതം കിട്ടാനായ് അവർ രണ്ടു പേരും പ്രയത്നിക്കുകയാണ് “… എന്നിട്ട് നീ കാണിക്കുന്നതോ നന്ദികേട്…. ”

“ഭ്രാന്തിയായി അഭിനയിച്ച് പ്രതികാരം വീട്ടാൻ നടക്കുന്നു.. “…

” ഈ ജന്മം ഞാനതിന് സമ്മതിക്കില്ല…

നീ എന്റെ കൂടെ വേണം…. ജീവിതകാലം മുഴുവൻ ”

” ഞാൻ പ്രണയിച്ചിട്ടുണ്ടെങ്കിൽ അത് നിന്നെ മാത്രമാ”….

“ആ പ്രണയം അങ്ങനെ തന്നെ എന്നിൽ നിലനിൽക്കുന്നുണ്ട്…”

” ഇപ്പോഴും നിന്റെ തെറ്റുകൾ ക്ഷമിക്കാൻ ഞാൻ തയ്യാറാണ്”… എന്ന് പറഞ്ഞ് അജയ് സിത്താരയെ കൈയ്യിൽ പിടിച്ചെഴുന്നേൽപ്പിച്ചു….

ശരത്തും വീണയും ഇതെല്ലാം കേട്ട് അമ്പരന്നു നിൽക്കുകയാണ്..

സിത്താര ഒന്നും മിണ്ടാതെ മുഖം കുനിച്ച് നിന്നതേയുള്ളു….

” സിത്താര നിന്റെ മനസ്സിൽ പക കൊണ്ടു നടന്ന് നിനക്ക് കിട്ടിയ നല്ല ജീവിതം നശിപ്പിക്കരുത് ” …

” അജയ് ഇത്രയും ക്ഷമിച്ചു തരുന്നില്ലെ നിനക്ക് വേണ്ടി….”

“… അവന് വേണ്ടിയെങ്കിലും സ്വയം മാറാൻ ശ്രമിക്ക് “…

” തറവാട്ടിലേക്ക് നിനക്ക് എപ്പോൾ വേണമെങ്കിലും വരാം പോകാം….. അത് ശരത്തേട്ടന്റെ അനിയത്തിയായി…, അജയിയുടെ ഭാര്യയായി നല്ല കുട്ടിയായി വരണം “…

” അല്ലാതെ മനസ്സിൽ പകയുമായി വീണ്ടും വന്നാൽ ഞാൻ ക്ഷമിക്കില്ല”…

” എല്ലാം നഷ്ടപ്പെട്ട് വേദനയിൽ നിന്ന് ഒടുവിൽ കിട്ടിയ സന്തോഷമാണ് ശരത്തേട്ടനും കുടുംബവും “…

” അത് നഷ്ടപ്പെടുത്താൻ ഞാൻ അനുവദിക്കില്ല.: ”

” വീണയുടെ വേരൊരു മുഖം സിത്താരയ്ക്ക് കാണേണ്ടി വരും “…എന്ന് വീണ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…

വീണ അത്രയും പറഞ്ഞു കിതയ്ക്കുകയായിരുന്നു…

വീണയിലെ ഭാവമാറ്റം സിത്താരയെ ഭയപ്പെടുത്തി…

സിത്താര അജയയുടെ മറവിലേക്ക് നിന്നു..

“നിങ്ങളുടെ കൺവെട്ടത്ത് വരാതെ ഞാൻ നോക്കിക്കോളാം.. ” എന്ന് അജയ് ഉറപ്പോടെ പറഞ്ഞു…

ശരത്ത് വീണയുടെ വലത് കരം കവർന്നു…

അവളുടെ കൈ പിടിച്ച് മുറ്റത്തേക്കിറങ്ങി…

” ഞാൻ പറഞ്ഞത് തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കണം ശരത്തേട്ടാ…”

“. അപ്പോഴത്തേ ആവേശത്തിന് പറഞ്ഞു പോയതാ ” അവൾ ശരത്തിന്റെ മുഖം നോക്കാതെ പറഞ്ഞു..

ശരത്ത് അവളുടെ കൈയ്യുയർത്തി അവന്റെ ചുണ്ട് മുട്ടിച്ചു……

കൈയ്യിൽ തണുപ്പനുഭവപ്പെട്ടതും അവൾ മുഖമുയർത്തി നോക്കി…

അവന്റെ കണ്ണുകളിലെ നോട്ടം നേരിടാനാവാതെ മുഖം കുനിച്ചു….

കൈയ്യിലെ തണുപ്പ് അവളുടെ ഹൃദയമിടിപ്പു കൂട്ടുന്നു….

” ദേ മതി അനുവാദമില്ലാതെ ചുംബിക്കാൻ പാടില്ലാന്ന് പറഞ്ഞിട്ടുണ്ട് “വീണയുടെ ശബ്ദം നേർത്തു…

” എന്നാ അനുവാദം ചോദിച്ചിരിക്കുന്നു” ശരത്ത് കുസൃതിയോടെ അവളെ നോക്കി..

അവൾ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിന്നും…

“മൗനം സമ്മതമാണ് എന്നാ ഞാൻ കേട്ടിട്ടുള്ളത് ” എന്ന് പറഞ്ഞ് അവൻ വീണയുടെ അരികിലേക്ക് നടന്നു…

” ആഹാ രണ്ടു പേരും ഇവിടെ വന്നു നിൽക്കുകയാണോ “… ഇത് ഫൗൾ ആണ്… ഞാനും ഗിരിയേട്ടനും പ്രണയിക്കേണ്ട സമയത്ത് പ്രണയിക്കാൻ റോമാൻസിനോ സമ്മതിച്ചു തന്നില്ല ദുഷ്ടൻ ഏട്ടൻ”…

“ഏട്ടന്നൊരു ന്യായം എനിക്കൊരു ന്യായം അല്ലെ ”

. “. അങ്ങനിപ്പം പഞ്ചാരയടിക്കണ്ട ” എന്ന് പറഞ്ഞ് ശരണ്യ വീണയുടെ കൈ പിടിച്ചോടി…

തറവാട്ട് മുറ്റത്തെത്തിയപ്പോൾ ആണ് ഓട്ടം നിർത്തിയത്…

“ഡി കാന്താരി ഇന്ന് എന്റെ കൈയ്യിൽ നിന്ന് മേടിക്കുo ” എന്ന് പറഞ്ഞ് ശരത്ത് ശരണ്യയുടെ അടുത്തേക്ക് നടന്നതും അവൾ ഓടി ഗിരിയുടെ പുറകിൽ ഒളിച്ചു..

” ദേ അളിയാ ഇപ്പോൾ ഞാനുണ്ട് ചോദിക്കാൻ…. എന്താ ചെയ്യണ്ടേ പറഞ്ഞോ ” എന്ന് ഗിരി ചോദിച്ചതും ശരണ്യയ്ക്ക് ദേഷ്യം വന്നു അവൾ ഗിരിയെ പുറത്ത് ഒരു തള്ള് വച്ച് കൊടുത്തു മുറിയിലേക്ക് പോയി…

ഇനി അടുത്തേക്ക് വന്നാലും മിണ്ടില്ല ഉറച്ച മനസ്സോടെ അവൾ ജനലിനരികിൽ നിന്നു…

ഗിരി വന്ന് വാതിൽ ചാരിയതും ശരണ്യ തിരിഞ്ഞു നോക്കി മുഖം വീർപ്പിച്ചു..

” അല്ലേലും ന്നെ ഇഷ്ടമല്ലല്ലോ.. എപ്പോഴും എല്ലാരും കൂടി എന്നെ ഒറ്റയ്ക്കാക്കും”…കളിയാക്കും” എന്ന് പറഞ്ഞ് വാതിൽ തുറക്കാൻ തുടങ്ങിയതുo ഗിരി അവളെ പിടിച്ച് അടുത്തിരുത്തി…

” എന്തായിത് കൊച്ചു കുട്ടികളെ പോലെ….നിനക്ക് വേണ്ടിയാ ഞാൻ ജീവിക്കുന്നത്..”.. “എന്നോട് പിണങ്ങല്ലെ.. “..

” ഞാൻ നിന്നോടല്ലാതെ വേറെ ആരോടാ വഴക്ക് കുടുന്നത് ” എന്ന് പറഞ്ഞ് ഗിരി ശരണ്യയെ വട്ടം പിടിച്ചു… അവന്റെ ഓരോ ചുംബനത്തിലും അവളുടെ പരിഭവങ്ങൾ അലിഞ്ഞില്ലാതായി….

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

വീണയും ശരത്തും ഓഫീസിലേക്ക് പോകാനിറങ്ങി… അച്ഛനെയും അമ്മയെയും സിത്താരയെ കൊണ്ടാക്കാൻ ഓഫീസിൽ വണ്ടി വരും…. ശരണ്യയ്ക്ക് താൽപര്യമുണ്ടെങ്കിൽ വിളിച്ചു കൊണ്ടു പോയാൽ മതിയെന്ന് ശരത്ത് പറഞ്ഞു…

ശരണ്യയ്ക്ക് താൽപര്യ കുറവൊന്നുമില്ലായിരുന്നു… അത്രയും സമയം കൂടെ അവൾക്ക് അച്ഛനുമമ്മയോടൊത്ത് ഇരിക്കാല്ലോ എന്ന് സന്തോഷമായിരുന്നു…

ഓഫിസിൽ ചെന്നതും രണ്ടു പേർക്കും നല്ല ജോലിയുണ്ടായിരുന്നു…

അഭിയെയും റാമിനെയും വിളിച്ചു സഹായത്തിന്..

.. ശരത്തിന്റെയും വീണയുടെയും വിവാഹം കഴിഞ്ഞ് തിരക്കൊക്കെ കഴിയുന്നത് വരെ ഓഫീസ് കാര്യങ്ങൾ അവരും കൂടെ ശ്രദ്ധിച്ചോളാമെന്ന് പറഞ്ഞപ്പോൾ ശരത്തിന് സമാധാനമായി….

സാവിത്രിയമ്മ പതിവില്ലാതെ ഓഫീസിലേക്ക് ദേവനങ്കിളിനൊപ്പം വന്നു…

മുത്തശ്ശൻ പറഞ്ഞുവത്രേ…

വീണ ദേവൂന്റെ പുനർജ്ജന്മം ആണ് എന്ന്…

സാവിത്രിയമ്മയെ ക്യാബിനിൽ ശരത്തിനൊപ്പം കണ്ടതും വീണ സ്തബദയായി നിന്നു….

പണ്ട് തന്നെ കാണുമ്പോൾ മുഖം തിരിച്ച് പോകുന്ന സാവിത്രിയമ്മ അവളെ തേടി വന്നതിൽ അവൾക്കത്ഭുതം തോന്നി…

അവരെ കണ്ടതും അവൾ കസേരയിൽ നിന്നുമെഴുന്നേറ്റു…

സാവിത്രിയമ്മ അവളെ അടുത്തേക്ക് വിളിച്ചു…

വീണ സങ്കോചത്തോടെ അവരുടെ അടുത്തേക്ക് ചെന്നു…

“ന്റെ കുട്ടി… നിന്നെ ഞാൻ തിരിച്ചറിയാതെ പോയല്ലോ എന്ന് പറഞ്ഞു അവളുടെ മുഖം ചുംബനം കൊണ്ടു പൊതിഞ്ഞു..

.. ആ ചുംബനങ്ങൾക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു….

അവർ കരയുന്നത് കണ്ട് അവളും കരഞ്ഞ് പോയി…

” മോള് വീട്ടിലേക്ക് വരണം കേട്ടോ… എന്റെ ദേവൂനെ സ്നേഹിച്ച് കൊതി തീരും മുൻപേ അവൾ വേറൊരു ലോകത്തേക്ക് പോയി “…

“. രണ്ട് ദിവസം എന്റെ കൂടെ നിക്കുമോ… എന്റെ ജീവൻ വെടിയുന്നതിന് മുന്നേയുള്ള ഒരേയൊരു ആഗ്രഹം ” സാവിത്രിയമ്മ കരച്ചിലോടെ പറഞ്ഞു….

അവൾ എന്ത് പറയണമെന്നറിയാതെ ശരത്തിനെ നോക്കി..

ഇപ്പോൾ അവരുടെ മനസ്സ് വിഷമിപ്പിക്കണ്ട എന്ന് ശരത്ത് വിചാരിച്ചു….

” അതിനെന്താ ഞാൻ വിളിച്ചു കൊണ്ടുവരാം.. :. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് രണ്ട് ദിവസം അവിടെ വന്ന് നിൽക്കാം ” എന്ന് പറഞ്ഞ് ശരത്ത് അവരെ ആശ്വസിപ്പിച്ചു…

അഭി വന്ന് സാവിത്രിയമ്മയെ വിളിച്ചു കൊണ്ടു പോകുമ്പോൾ അവർ ഇടയ്ക്കിടെ പ്രതീക്ഷയോടെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു…

” എനിക്കും ഇപ്പോൾ സംശയം തോന്നുവാ ദേവൂവിന്റെ പുനർജ്ജന്മം ആണോ നീയെന്ന് ”

… ” അവരങ്ങനെ പറഞ്ഞതും നീയെന്തിനാ കരഞ്ഞത് ” എന്ന് പറഞ്ഞു ശരത്ത് വീണയെ നോക്കി..

“അറിയില്ല ശരത്തേട്ടാ… മകൾ നഷ്ടപ്പെട്ടതിന്റെ ദുഃഖം അവരുടെ മനസ്സിൽ ഒരു നോവായ് ഇപ്പോഴുമുണ്ട്…”

” സാവിത്രിയമ്മയുടെ മനസ്സിന് ആശ്വാസമേകാൻ എനിക്ക് കഴിയുമെങ്കിൽ അത് നല്ലതല്ലേ.. “… അവരുടെ വിഷമം കണ്ട് ഞാനും കരഞ്ഞ് പോയി “…

“എനിക്കൊന്ന് എന്റെ അച്ഛനുമമ്മയും ഉറങ്ങുന്നിടത്ത് ഒന്നു പോകണം”…

”നമ്മുടെ കാര്യം അവരോടും കൂടെ പറയണം…”..

” ശരത്തേട്ടന് സമയം കിട്ടുമ്പോൾ എന്റെ കൂടെ വരണം ” വീണ പ്രതീക്ഷയോടെ ശരത്തിന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി…

” നാളെ രാവിലെ പോകാം…. പോരെ… ഓഫീസിൽ വന്നിട്ട് ഇsയ്ക്കിറങ്ങാം…”

” നാളെയാകുമ്പോൾ ഓഫീസിൽ ഗിരിയും മുത്തശ്ശനും നോക്കിക്കോളും…”

“പിന്നെ അമ്മയുടെ കൈയീന്ന് വീടിന്റെ താക്കോൽ വാങ്ങിയിട്ട് കാര്യം പറഞ്ഞേക്കാം “..

” അമ്മ സമ്മതിക്കും ” ശരത്ത് അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് സമാധാനമായി…

വൈകിട്ട് രണ്ടു പേരും തറവാട്ടിലെത്തി.. ശരണ്യയും ഗിരിയും പടിയിൽ കിന്നാരം പറഞ്ഞോണ്ടിരിപ്പുണ്ട്…

” ഗീതേച്ചി കുറെ പ്രാവശ്യം വിളിച്ചിരുന്നു… ഏടത്തീടെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന് പറഞ്ഞു…

” ഇന്ന് നല്ല തിരക്കായിരുന്നു അതാ… ഫോൺ എടുത്ത് നോക്കിയതേയില്ല” വീണ ബാഗിൽ നിന്ന് ഫോൺ എടുത്തു നോക്കി.

.. ശരിയാണ് പത്ത് പതിനഞ്ച് മിസ് കോൾ കിടപ്പുണ്ട്…

“അതേയ് വേഗം കല്യാണത്തിന് ഒരുങ്ങിക്കോളുട്ടോ…. ” ചിങ്ങത്തിലാ”… അതായത് മൂന്നാഴ്ചയെ ഉള്ളു” എന്ന് ശരണ്യ കുസൃതിയോടെ പറഞ്ഞു…

മുന്നാഴ്ച എന്ന് പറഞ്ഞതും അവളിൽ ഞെട്ടലുണ്ടായി.

… “ഇത്ര പെട്ടെന്നോ ” വീണയറിയാതെ ചോദിച്ചു പോയി….

” ഇത്ര നാൾ കാത്തിരുന്നില്ലെ… ഇനി കാത്തിരിക്കാൻ വയ്യാന്ന് ഞാനാ മുത്തശ്ശിയോട് പറഞ്ഞു വിട്ടത്..” ശരത്താണ് മറുപടി പറഞ്ഞത്…

” എന്നാലും ഇത് ഇനി കുറച്ച് ദിവസങ്ങളെയുള്ളു”..

“. ഒരു പാട് കാര്യങ്ങൾ ചെയ്യാനില്ലെ”…..

” എല്ലാം കൂടി ഇത്ര പെട്ടെന്ന് എങ്ങനാ “വീണ പരിഭ്രമത്തോടെ പറഞ്ഞു…

“ഞങ്ങളൊക്കെയില്ലെ ഇവിടെ.. ഇനി ഏടത്തിയെ കെട്ടിച്ചിട്ടെ ഞാനിവിടുന്ന് പോകുന്നുള്ളു”..

“. മുത്തശ്ശനും മുത്തശ്ശിയും വന്നു… ബാക്കി വിശേഷങ്ങൾ നേരിട്ടറിഞ്ഞോ “…എന്ന് പറഞ്ഞ് ശരണ്യയും ഗിരിയും ഒരു പുഞ്ചിരിയോടെ അകത്തേക്ക് പോയി..

ശരത്ത് തൊട്ടു പുറകിൽ ഉണ്ട് എന്ന് മനസ്സിലായതും അവൾ വേഗം മുറിയിലേക്ക് പോയി.. കുളിച്ച് ഡ്രസ്സ് മാറി….

സന്ധ്യയ്ക്ക് മുത്തശ്ശി കാവിൽ വിളക്ക് വയ്ക്കാൻ പോകാൻ നേരം ശരണ്യയെയും വീണയെയും പാർവതിയമ്മയെയും കൂടെ കൂട്ടി..

കാവിൽ മരങ്ങൾ തിങ്ങി നിൽക്കുന്നു….

കാവിനു ചുറ്റും മരങ്ങൾ കൊണ്ട് വേലി തീർത്തത് പോലെ…

സ്ഥിരമായി കാവിലേക്ക് നടന്നു പോകുന്ന വഴി മാത്രം കല്ലുകൾ പാകിയിട്ടുണ്ട്….

ഇത്ര വർഷങ്ങൾ ഇതുവഴി കടന്നു പോയിട്ടുണ്ടെങ്കിലും കാവിൽ ഒരിക്കൽ പോലും കയറിയിട്ടില്ലാന്ന് വീണ മനസ്സിൽ ഓർത്തു…

മുത്തശ്ശി കാവിൽ വിളക്ക് തെളിയിച്ചു എല്ലാവരും കൈകൂപ്പി തൊഴുതു..

തിരികെ പോകാൻ നേരം മുത്തശ്ശി പറയുന്നുണ്ടായിരുന്നു.. “ഇവിടെ എന്റെ കാലശേഷം പാർവതിയാ വിളക്ക് തെളിയിക്കുന്നത് “… തറവാട്ടിൽ രാത്രി മുറ്റത്ത് എല്ലാരും ഒത്ത് കൂടി…

സ്വർണ്ണവും വസ്ത്രങ്ങളും ഏത് കടയിൽ നിന്നെടുക്കണമെന്ന് തീരുമാനിച്ചു….

ക്ഷണക്കത്തും പന്തലിന്റെയും കാര്യം ഗിരി നോക്കിക്കോളാമെന്ന് പറഞ്ഞു..

എല്ലാരും ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു…

വീണ മുറിയിൽ ചെന്ന് കിടന്നപ്പോഴാണ് ഗീതേച്ചിയെ വിളിച്ചില്ലല്ലോ എന്നോർത്തത്..

. അവൾ ഫോൺ എടുത്ത് ഗീതേച്ചിയെ വിളിച്ച് സംസാരിച്ചു…

ഗീതേച്ചിയോട് സംസാരിക്കുമ്പോൾ പരിസരം പോലും മറന്ന് പോകും…

കഴുത്തിൽ ഒരു തണുപ്പനുഭവപ്പെട്ടപ്പോഴാണ് ശരത്തേട്ടൻ കഴുത്തിൽ അന്ന് സിത്താര പൊട്ടിച്ച മാലയിട്ടു തന്നതാണ്….

ശരത്തേട്ടൻ ഒരു പുഞ്ചിരിയോടെ കവിളിൽ നുള്ളി…. മുഖമടുത്തേക്ക് അടുപ്പിച്ചതും

“ദാ ശരത്തേട്ടൻ അടുത്തുണ്ട് ഫോൺ കൊടുക്കാം “.. ശരത്തേട്ടാ ഗീതേച്ചിയാ” എന്ന് പറഞ്ഞ് ഫോൺ കൈയ്യിൽ കൊടുത്തു അവൾ കുറച്ച് നീങ്ങി നിന്നു..

ഗീതേച്ചി പറയുന്നതിനെല്ലാം ” ശരി” എന്ന് തലയാട്ടി കൊണ്ട് പറയുന്ന അവനെ കണ്ടപ്പോൾ അവൾക്ക് ചിരി വന്നു..

വീണയുടെ ചെവിയിൽ പിടിച്ചിട്ട് ഫോൺ തിരിച്ച് അവളുടെ കൈയ്യിൽ കൊടുത്തു….

ശരത്ത് തിരിഞ്ഞു പോകുകയാണെങ്കിലും അവന്റെ ചുണ്ടിലെ പുഞ്ചിരി അവൾ മനസ്സിൽ കണ്ടു..

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പിറ്റേ ദിവസം പതിവ് പോലെ ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ പാർവതിയമ്മ വീണയെയും ശരത്തിനെയും വിളിച്ചു..

” നിങ്ങളിന്ന് വീണയുടെ നാട്ടിലെ അമ്പലത്തിലൊക്കെ പോയിട്ട് “… ശരത്തിന്റെ അച്ഛനോടും മുത്തശ്ശനോടും ഞാൻ പറഞ്ഞിട്ടുണ്ട്….

ശരണ്യ വീണയെ പ്രതീക്ഷയോടെ നോക്കി…

” എന്നാൽ ശരണ്യയും ഗിരിയും കൂടെ പോരട്ടെ.. അവരുടെ വിവാഹം കഴിഞ്ഞ് അവിടുത്തെ അമ്പലത്തിലൊന്നും പോയില്ലല്ലോ ” വീണ പുഞ്ചിയോടെ പറഞ്ഞു…

അവർ നാലു പേരും ഒരുമിച്ച് യാത്ര തിരിച്ചു… വീട്ടിൽ പോയി വീണ അച്ഛനെയും അമ്മയെയും അടക്കിയ സ്ഥലത്ത് മുട്ടുകുത്തി നിന്നു.. ശരണ്യ അടുത്ത് വന്നു…

” ശരണ്യ നിങ്ങൾ അമ്പലത്തിൽ പോയ്ക്കോളു എനിക്ക് ഇവിടെ കുറച്ച് നേരം ഇരിക്കണം” വീണ പറഞ്ഞു..

” ശരി ഏടത്തി പോയിട്ട് വരാം ” എന്ന് പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു..

ശരത്ത് ഇവിടെ നിന്നോളാമെന്ന് പറഞ്ഞതും ഗിരിയും ശരണ്യയും കാറിൽ അമ്പലത്തിലേക്ക് പോയി..

ശരത്ത് വീണയെ തന്നെ നോക്കി നിന്നു…

പാവം തനിച്ച് എന്തോക്കെയോ പറയുകയാണ്..

ഇടയ്ക്ക് ദേഷ്യപ്പെടുന്നുണ്ട്..

ഇടയ്ക്ക് കൈക്കൊണ്ട് കണ്ണു തുടയ്ക്കുന്നുണ്ട്….

ശരത്ത് വീണയുടെ അടുത്തേക്ക് നടന്നു…

അവനും അവളുടെ കൂടെ മുട്ടുകുത്തി നിന്നു…

വീണ അവനെ അമ്പരപ്പോടെ നോക്കി..

അവൻ അവളുടെ തോളിൽ കൈവച്ച് ചേർത്തു പിടിച്ചു.:

“മകളെ എന്റെ ഈ ഹൃദയത്തിൽ കൊണ്ടു നടന്നോളാം ഞാൻ ഈ ജന്മം മുഴുവൻ ” എന്ന് ശരത്ത് പറയുമ്പോൾ എങ്ങു നിന്ന് വീശിയ കാറ്റ് അവരെയിരുവരെയും തഴുകി കടന്നു പോയി

തുടരും

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15

നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 17

നീർക്കുമിളകൾ: ഭാഗം 18

നീർക്കുമിളകൾ: ഭാഗം 19

നീർക്കുമിളകൾ: ഭാഗം 20

നീർക്കുമിളകൾ: ഭാഗം 21

നീർക്കുമിളകൾ: ഭാഗം 22

നീർക്കുമിളകൾ: ഭാഗം 23

നീർക്കുമിളകൾ: ഭാഗം 24

നീർക്കുമിളകൾ: ഭാഗം 25

നീർക്കുമിളകൾ: ഭാഗം 26

നീർക്കുമിളകൾ: ഭാഗം 27

നീർക്കുമിളകൾ: ഭാഗം 28

നീർക്കുമിളകൾ: ഭാഗം 29