Thursday, April 25, 2024
Novel

നീർക്കുമിളകൾ : ഭാഗം 29

Spread the love

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

” ശരത്തിന്റെ വാക്കുകൾ ഒരു കവിത പോലെ അവളുടെ ഹൃദയിത്തിലേറ്റി.:.സുന്ദര സ്വപ്നങ്ങൾ ചിറക് വിടർത്തി..

അവൻ അവളിൽ നിന്ന് അൽപ്പം പുറകോട്ടു മാറി….

അവൾ അപ്പോഴും കണ്ണടച്ച് തന്നെ നിന്നു…

” വാതിൽ അടച്ച് കിടന്നോ… രാവിലെ ഒരിടം വരെ പോകണം” …

” അമ്മയോട് നമ്മുടെ കാര്യം പറഞ്ഞുട്ടോ… എത്രയും വേഗം കെട്ടിച്ചേക്കാം എന്ന് വാക്ക് തന്നിട്ടുണ്ട്… ”

” ഇനി അധികം കാത്തിരിക്കേണ്ടി വരില്ല ” എന്ന് പറഞ്ഞ് ശരത്ത് തിരിഞ്ഞു വാതിൽ തുറന്നു..

വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ പതിയെ കണ്ണുതുറന്നു..

വാതിനരികിൽ പുഞ്ചിരിയോടെ ശരത്ത് അവളെ നോക്കി നിൽക്കുകയായിരുന്നു.

അവളുടെ ചുണ്ടിൽ ചിരി വിടർന്നു….

അവൻ കണ്ണിറുക്കി കാണിച്ചു കൊണ്ട് തിരിഞ്ഞു നടന്നു…

എന്തൊക്കെയാണ് സംഭവിച്ചതെന്ന് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു…

ഓരോന്നും മനസ്സിൽ തെളിഞ്ഞതും കുളിർമഴയിൽ നനഞ്ഞത് പോലെ തണുപ്പനുഭപ്പെട്ടു….

ആ തണുപ്പ് മനസ്സിലേക്കും പടർന്നു…

“പ്രണയം ഭ്രാന്തമായ അവസ്ഥയാണെന്നറിഞ്ഞീല…

ആ ഭ്രാന്ത് എന്നിലേക്ക് പടർന്നു പിടിച്ചു കഴിഞ്ഞു ,അടർത്തിമാറ്റാനാവാത്ത വിധം..

നീയാകുന്ന കുളിർ മഴയിൽ നനയാൻ കാത്തിരിക്കുന്നു….

ഈ ജന്മം മരണമേ നീ കുറച്ച് കാത്തുനിന്നേ മതിയാവു….

എന്നിലെ പ്രണയത്തെ പ്രാണനിൽ പകർന്നോട്ടെ

ഇനിയൊരു ജന്മം കാത്തിരിക്കാൻ വരെ വയ്യ… ”

. അവൾ ഡയറിയിൽ കുറിച്ചു..

ഒരു പാട് നാളുകൾക്ക് ശേഷം അവൾ നല്ല സ്വപ്നങ്ങളെ താലോലിച്ച് കൊണ്ട് ഉറങ്ങി…

സ്വപ്നത്തിൽ ഇതുവരെയുള്ള ജീവിതത്തിൽ കൂടെയുണ്ടായുന്നവരുടെയും നഷ്ടപ്പെട്ടവരുടെയും രൂപങ്ങൾ അവ്യക്തമായി കണ്ടു….

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

രാവിലെ ഉറക്കമുണർന്നതും ശരത്ത് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളെല്ലാം നടത്തിയ ശേഷo വീണയുടെ മുറിയുടെ മുൻപിൽ പോയി നിന്നു…

കതക് ചാരിയിട്ട് വീണ താഴേക്ക് പോയതാവും എന്ന് കരുതി മുറിയിലേക്ക് കയറി…

ബാത്രൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു… അവൾ അകത്തുണ്ട് എന്ന് മനസ്സിലായി….

അവന് കുസൃതി തോന്നി.. വാതിൽ ചാരി തിരിഞ്ഞപ്പോൾ മേശമേൽ ഇരിക്കുന്ന ഡയറി കണ്ടു…..

അവൻ ഡയറി തുറന്നു നോക്കി….

ആഹാ വീണ ഡയറിയൊക്കെ എഴുതുമോ…. എന്ന് അവൻ വിചാരിച്ചു

അവൻ ഓരോ താളുകൾ ആദ്യം മറിച്ചു നോക്കി….

ആദ്യത്തെ താളുകളിൽ അവൾ എഴുതിയ കവിതകളിൽ ഒറ്റപ്പെടലിന്റെയും നഷ്ടങ്ങളുടെയും വേദന നിറഞ്ഞു നിൽക്കുന്നു…

അച്ഛന്റെയും അമ്മയുടെയും വേർപാടിന്റെ വേദന….

മുന്നോട്ടുള്ള താളുകളിൽ അതീജീവനത്തിന്റെ…. പ്രതിഷേധത്തിന്റെ….
രോഷത്തിന്റെ.. ..അങ്ങനെ പല വികാരങ്ങൾ മാറിമറിഞ്ഞിരിക്കുന്നു…

അവസാനത്തെ താളുകളിലേക്ക് കടന്നപ്പോൾ കവിതകളുടെ ഭാവം പ്രണയത്തിലേക്ക് കടന്നിരിക്കുന്നു….

തീവ്രമായ പ്രണയം….. ആ കവിതകളിൽ അവനെ കണ്ടു…. അവനിലെ സവിശേഷതകൾ കണ്ടു….

ഇത്രമാത്രം ഭ്രാന്തയായി തന്നെ അവൾ പ്രണയിച്ചിട്ടും ഒരിക്കൽ പോലും പ്രകടിപ്പിച്ചിട്ടില്ലല്ലോ എന്നവൻ ആത്ഭുപ്പെട്ടു..

.. അവൻ ഡയറി തിരിച്ചു വയ്ക്കാൻ മേശവലിപ്പ് തുറന്നതും കുറച്ചതികം പത്രതാളുകൾ കണ്ടു…

അതിൽ അച്ചടി വന്ന കവിതകൾ ‘ദേവിക ദേവു ‘ എന്ന പേരിലുള്ള കവിയത്രി വീണയാണെന്ന് അവൻ മനസ്സിലാക്കി….

അവൻ ഡയറി തിരിച്ച് വച്ച് പത്രതാളുകൾ മുഴവൻ എടുത്തു പതുക്കെ ശബ്ദമുണ്ടാക്കാതെ കതകു തുറന്നു അവന്റെ മുറിയിലേക്ക് നടന്നു….

നൂറോളം കവിതകൾ രചിച്ചിട്ടുണ്ട്… അവനതെല്ലാം അടുക്കി ഒരുഫയലിലാക്കി…

. അലമാരയിൽ സൂക്ഷിച്ചു വച്ചു….

അടുക്കളയിൽ നിന്നും പൊട്ടിച്ചിരികൾ ഉയർന്നു കേൾക്കാം…

ശരണ്യയെ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു ഇങ്ങോട്ടേക്ക് വരണം എന്ന്….

പുറത്ത് ഒരു ബൈക്ക് വന്ന ശബ്ദം കേട്ടു…. ശരണ്യയും ഗിരിയുമാണ്…. ശരത്തിനെ കണ്ടതും ഓടി വന്നു കൈയ്യിൽ പിടിച്ചു…

” എന്താ ഏട്ടാ വരണമെന്ന് പറഞ്ഞേ…”
ശരണ്യ ആശങ്കയോടെ ചോദിച്ചു..

“ഹോ ഈ പെണ്ണ് ഇന്നലെ ഉറങ്ങിയേയില്ല…എന്നെ ഒട്ട് ഉറക്കിയുമില്ല.

. “ഇങ്ങോട്ടേക്ക് വരുന്ന കാര്യം പറഞ്ഞ് പറഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി… ”

“ഇടയ്ക്ക് കണ്ണ് തുറന്ന് നോക്കുമ്പോൾ സമയം വെളുപ്പിനെ മൂന്നു മണിയായതെയുള്ളു കുളിച്ച് ഒരുങ്ങി ഇരിക്കുന്നു… ”

”സമയമായില്ല എന്ന് പറഞ്ഞതിന് ഒരു മണിക്ക് എഴുന്നേറ്റ് പാചകം മറ്റു പണികൾ എല്ലാം തീർത്തു “…

” ഇനി വീട്ടിലേക്ക് പോയാൽ മതീന്ന് പറയുവാ ഇവൾ”.

എന്ന് പറഞ്ഞ് ഗിരി പൊട്ടിച്ചിരിച്ചു…

ശരണ്യയുടെ കണ്ണ് നിറഞ്ഞു അവൾ ശരത്തിനോട് ചേർന്നു നിന്നു…

ശരത്ത് അവളുടെ മുഖഭാവം മാറുന്നത് കണ്ട് അവന്റെ ഹൃദയം വിങ്ങി…..

അവളുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു..

“അങ്ങനെ വിഷമമുണ്ടേൽ നാളെ തൊട്ട് ഗിരിയുടെ കൂടെ ഓഫീസിലേക്ക് പോര്… അവിടെ ആളെ ആവശ്യമുണ്ട് “….

“ഇവിടെ ഉടനെ ഒരു കല്യാണ തിരക്ക് വരാൻ പോകുന്നു” എന്ന് ശരത്ത് പറഞ്ഞതും വീണ ഹാളിലേക്ക് വന്നു…

“ആഹാ സന്തോഷ വാർത്തയാണല്ലോ… ഹോ അടിച്ചു പൊളിക്കണം.. വീണേച്ചി ചിലവുണ്ട് കേട്ടോ “…

“ഞാനാ അമ്മയോട് നിങ്ങളുടെ കാര്യം പറഞ്ഞത്…. ”

“അത് കൊണ്ട് പ്രയോജനമുണ്ടായല്ലോ ” എന്ന് പറഞ്ഞ് ശരണ്യ ചിരിച്ചു…

വീണ അമ്പരപ്പോടെ പാർവതിയമ്മയെ നോക്കി… “അതെ ഞാൻ ശരണ്യയുടെ വിവാഹത്തിന്റെ അന്ന് തന്നെയറിഞ്ഞതാ.”

”…. നിങ്ങൾ എവിടെ വരെ പോകുമെന്നറിയാൻ ഞാൻ നോക്കിയതാ” പാർവതിയമ്മ പുഞ്ചിരിയോടെ പറഞ്ഞു…

വീണ കണ്ണുമിഴിച്ച് നിൽക്കുന്നത് കണ്ട് ശരണ്യ അവളെ ചുറ്റി പിടിച്ചു…

“ഇനി ഞാൻ ഏടത്തീന്നെ വിളിക്കു ” ശരണ്യ പുഞ്ചിരിയോടെ പറഞ്ഞു..

മുത്തശ്ശൻ അങ്ങോട്ടേക്ക് വന്നു…

“വൈശാഖന്റെ വീട്ടിലേക്ക് ഒന്നു പോകണം.. ”

“നിങ്ങളുടെ വിവാഹ കാര്യം സംസാരിക്കാൻ…”

അങ്ങനെയാണല്ലോ നാട്ടുനടപ്പ് “.. ഞാനും ശാരദയും അങ്ങോട്ടേക്ക് പോവാ ”

” സിത്താര ഇന്ന് ആശുപത്രിയിൽ നിന്ന് വരും അതുകൊണ്ട് സേതുവും പാർവതിയും അവരെ കൊണ്ടുവിടാൻ പോകണം… ”

“. കൂടെ നിങ്ങളും പോകണം” എന്ന് ശരണ്യയെയും ഗിരിയെയും നോക്കി പറഞ്ഞു.

.. ശരത്തും വീണയും ഓഫീസിലേക്ക് പോയ്ക്കോളു…. ”

” ഞങ്ങൾ ഇപ്പോൾ ഇറങ്ങുക…. കുറച്ച് ദൂരം ഉണ്ടല്ലോ ” … ശാരദയെ വിളിക്ക് വീണാ… അവൾ മുറിയിലുണ്ട് …എന്ന് പറഞ്ഞു മുത്തശ്ശൻ പുറത്തേക്കിറങ്ങി…

വീണ മുറിയിൽ ചെല്ലുമ്പോൾ സെറ്റുസാരിയൊക്കെയുടുത്തു സുന്ദരിയായി ഒരുങ്ങി നിൽക്കുന്നു….

വീണ ശാരദാമ്മയുടെ പാദങ്ങൾ തൊട്ടു വന്ദിച്ചു..

“ന്താ കുട്ടി ഇത്… നീ എന്നും എന്റെ ഹൃദയത്തിലാ ഉള്ളത്… ” എന്ന് പറഞ്ഞ് ശാരദാമ്മ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു തോളോട് ചേർത്തു….

“വല്യ സാറു വിളിക്കുന്നു… അങ്ങോട്ടേക്ക് വരാൻ പറഞ്ഞു.. ”

.. അവിടെയെല്ലാരെയും ഞാൻ അന്വഷിച്ചൂന്ന് പറയണം.. ” എന്ന് പറയുമ്പോൾ ശരദാമ്മ തന്റെ കഴുത്തിലെ ഒരു മാല ഊരി അവളുടെ കഴിത്തിലിട്ടു….

” പെണ്ണ് കണ്ട് ഉറപ്പിച്ചാൽ മാലയിട്ട് സ്വന്തമാക്കും… പെണ്ണിവിടെയല്ലെ അതുകൊണ്ടാ ഇപ്പോഴേ മാലയിട്ടത്….”

“. ഇനി അടുത്ത മുഹൂർത്തം കുറിച്ചിട്ട് വരാംട്ടോ ” മുത്തശ്ശിയത് പറയുമ്പോൾ അവൾ നാണത്തോടെ മുഖം കുനിച്ചു…

വല്യ സാറും ശാരദാമ്മയും കാറിൽ കയറി പോയി കഴിഞ്ഞിട്ടും അവൾ മുറ്റത്ത് തന്നെ നിന്നു….

മുറ്റത്തെ അമ്പലത്തിലേക്ക് നോക്കി നിന്നു.. എങ്ങ് നിന്നോ വന്ന കാറ്റടിച്ച് തൂക്കിയിട്ടിരുന്ന മണികൾ മുഴങ്ങി….

അമ്പലത്തിലെ പടികൾ ഇഴഞ്ഞു കയറുന്ന നാഗത്തെ അവൾ ഞെട്ടലോടെ നോക്കി…

” കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രമെ നാഗo ദർശനം നൽകു.”

“.. അവർ വീണയെ ഈ കുടുംബത്തിലേക്ക് സ്വീകരിച്ചു കഴിഞ്ഞു.. “സേതു സാർ കൈകൂപ്പി തൊഴുത് കൊണ്ട് പറഞ്ഞു…

അവളും കൈകൂപ്പി തൊഴുതു…

ശരണ്യ വന്നതിന്റെ സന്തോഷമാണ്….

അവൾ അടുക്കളയിൽ അവരുടെ ഒപ്പം കൂടി….

ശരത്ത് സിത്താരയെയും അജയിയേയും ഹോസ്പിറ്റലിൽ നിന്ന് വിളിച്ച് കൊണ്ടുവരാൻ പോയി….

സിത്താരയുടെ അവസ്ഥയോർത്ത് അവൾക്ക് വിഷമം തോന്നി….

സ്നേഹം നൽകാതെ മനസ്സിൽ വിദ്വേഷം കുത്തി നിറച്ച് വളർത്തിയതിന്റെ ഫലം….

സിത്താര പോകുന്നതിന് മുൻപേ അവളോടൊന്ന് സംസാരിക്കണം…

മാതാപിതാക്കളിൽ നിന്ന് ലഭിക്കാതെ പോയ സ്നേഹം അവളുടെ മനസ്സിന്റെ താളം തന്നെ തെറ്റിച്ചു കളഞ്ഞിരിക്കുന്നു….

അവളോട് മനസ്സ് തുറന്നൊന്ന് സംസാരിക്കണം…

സ്നേഹം കൊണ്ട് അവളെ തിരിച്ച് കൊണ്ട് വരാൻ തീർച്ചയായും കഴിയും…. മുറ്റത്ത് കാർ വന്ന ശബ്ദം കേട്ട് വീണ വേഗത്തിൽ പുറത്തേക്കിറങ്ങി…

കാറിൽ നിന്ന് ശരത്ത് മാത്രം ഇറങ്ങി വന്നത് കണ്ട് അവൾ കാറിലേക്ക് നോക്കി…

“അവർ ഇങ്ങോട്ടേക്ക് വന്നില്ല… അജയ് ഇളയച്ഛന്റെ വീട്ടിൽ വിട്ടാൽ മതിയെന്ന് പറഞ്ഞു ”

“അതു കൊണ്ട് അങ്ങോട്ട് വിട്ടിട്ട് ഞാനിങ്ങ് പോന്നു ” എന്നു പറഞ്ഞു ശരത്ത് കയറി വന്നു…

” ശരത്തേട്ടാ എനിക്കൊന്ന് സിത്താരയെ കാണണം… ഞാൻ ഒന്നു അങ്ങോട്ടേക്ക് പോയ്ക്കോട്ടേ “അവൾ അവന്റെ അനുവാദത്തിനായി കാത്തു നിന്നു..

” സിത്താരയുടെ അടുത്ത് പോയിട്ടും കാര്യമില്ല… അവൾ നിന്നെ തിരിച്ചറിയില്ല”… അവൾ വേറേതോ ലോകത്താണ് ” എന്നെ കണ്ട് ഒന്ന് ചിരിച്ചത് കൂടിയില്ല…. ഞാൻ ചോദിക്കുന്നതിനൊന്നും മറുപടിയായി ഒന്നും സംസാരിച്ചില്ല.. ”

“.. പരിചയമില്ലാത്തവരെ കാണുന്നതുപോലെ തുറിച്ചു നോക്കി….” വീണ അങ്ങോട്ടേക്ക് പോകാതിരിക്കുന്നതാ നല്ലത് “…. വെറുതെ എന്തിനാണ് അവളുടെ അവസ്ഥ കണ്ട് മനസ്സ് വിഷമിപ്പിക്കുന്നത് ” ശരത്ത് നിർവികാരതയോടെ പറഞ്ഞു…

“എനിക്ക് ഒരു വട്ടം കണ്ടാൽ മതി…. ഞാൻ വേഗം തിരിച്ച് വന്നേക്കാം” വീണ അപേക്ഷാ സ്വരത്തിൽ പറഞ്ഞു..

” എന്നാ ശരി പോയിട്ട് വാ… ഞാനും വരണോ “ശരത്ത് ചോദിച്ചു..

” വേണ്ടാ ഞാൻ വേഗം പോയിട്ട് വരാം ” അമ്മയോട് പറഞ്ഞേക്ക്” എന്ന് പറഞ്ഞ് വീണ മുറ്റത്തേക്കിറങ്ങി….

അവൾ ശരത്തിന്റെ ഇളയച്ഛന്റെ വീട്ടിലേക്ക് നടന്നു….

മുറ്റത്തൊരു പൂന്തോട്ടം അവളെ സ്വീകരിച്ചു…

കോളിംഗ് ബെല്ലിൽ വിരലമർത്തി പുറത്ത് കാത്തുനിന്നു…

രണ്ടു മൂന്ന് നിമിഷങ്ങൾക്കകം വാതിൽ അജയ് വാതിൽ തുറന്നു…

അജയിയുടെ മുഖത്ത് തെളിച്ചമില്ല… എങ്കിലും മുഖത്തെ സങ്കടമൊളുപ്പിച്ചു വച്ചു ചിരിച്ചു…

” അകത്തേക്ക് വാ…. ഞാൻ പോകനുള്ളതെല്ലാം എടുത്തു വയ്ക്കുകയായിരുന്നു… ” അജയ് പറഞ്ഞു…

വീണ പുഞ്ചിരിക്കാൻ ശ്രമിച്ചു…. അവളുടെ അകത്തേ മുറിയിലേക്ക് നോക്കി…..

” സിത്താരയെ ഇപ്പോഴാ നിർബന്ധിച്ച് കുളിക്കാൻ ബാത്റൂമിൽ കയറ്റിയത്..” അജയ് അകത്തേ മുറിയിലേക്ക് നോക്കി പറഞ്ഞു..

” ശരി എല്ലാം എടുത്ത് വയ്ക്കാൻ ഞാനും സഹായിക്കാം… ” എന്നിട്ട് വേഗം ബാഗിൽ സിത്താരയുടെ തുണികളും മറ്റ് സാധനങ്ങളും എടുത്ത് വച്ചു…

എല്ലാം എടുത്ത് വച്ച് കഴിഞ്ഞു സിത്താരാ മുറിയിൽ നിന്ന് പുറത്തേക്ക് വന്നില്ല…

“ഞാനൊന്ന് നോക്കട്ടെ.. ” എന്ന് പറഞ്ഞ് മുറിയിലേക്ക് കയറി…

തറ മുഴുവൻ നനഞ്ഞു കിടക്കുന്നു….

അവൾ ചുറ്റും നോക്കി…

സിത്താരാ ചുവരിന്റെ ഒരു മൂലയിൽ നനഞ്ഞ തുണിയോടെ അങ്ങനെ നിലത്ത് കുനിഞ്ഞിരിക്കുകയാണ്….

വീണ അവളുടെ അടുത്തേക്ക് നടന്നു..

സിത്താര എതിർത്തിട്ടും വീണ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കസേരയിൽ ഇരുത്തി….

മുടി അഴിച്ച് തോർത്തി കൊടുത്തു..

“എന്തായിത് ഇങ്ങനെയാണോ കുളിക്കുന്നത്…. ”

“എന്നിട്ട് നനഞ്ഞ ഉടുപ്പ് പോലും മാറാതെ ഇരിക്കുവാന്നോ…. പനി പിടിക്കില്ലെ…”

“ഞാൻ ഉടുപ്പ് മാറ്റി തരാം…” എന്ന് പറഞ്ഞ് വീണ കട്ടിലിൽ എടുത്ത് വച്ചിരുന്ന ഇടാനുള്ള ഡ്രസ്സ് എടുത്തു..

ചുരിദാറാണെന്ന് കണ്ട് അവൾ തിരിച്ചു വച്ചു….

ഹാളിലേക്ക് പോയി ബാഗിൽ നിന്ന് സാരി എടുത്ത് കൊണ്ടുവന്നു…

” ഇന്ന് സാരിയുടുത്താൽ മതി.. ”

” ഇന്നാദ്യമായി അജയിടെ വീട്ടിലേക്ക് പോവുന്നതല്ലേ ”

” എല്ലാരും കണ്ട് അത്ഭുതപ്പെടണം” എന്ന് പറഞ്ഞ് വീണ സിത്താരയെ നനഞ്ഞ ചുരിദാർ മാറ്റി സാരി ഉടുപ്പിച്ചു…..

സിത്താര മൗനമായി മുഖം കുനിച്ച് നിന്നതേയുള്ളു….

അവൾ മുടി കുളിപ്പിന്നൽ പിന്നിപുറകോട്ട് അഴിച്ചിട്ടു….

നെറ്റിയിൽ കുഞ്ഞു പൊട്ടു തൊട്ടു കൊടുത്തു….

പിന്നെയും ഒന്ന് സാരി ശരിയാക്കി….

” അജയ് ഇങ്ങ് വന്നേ.. ഇപ്പോൾ ഒന്ന് നോക്കിയെ….. നമ്മുടെ സിത്താര കുട്ടിയെ “വീണ ഉറക്കെ വിളിച്ചു പറഞ്ഞു….

അജയ് മുറിയിലേക്ക് വന്നു…. അവൻ സിത്താരയെ കണ്ണെടുക്കാതെ നോക്കി നിന്നു…

“ഒരു കുറവു കൂടെ ഉണ്ട് ഇപ്പോൾ വരാം” എന്ന് പറഞ്ഞ് വീണ പൂജാമുറിയിലേക്ക് പോയി കുങ്കുമം എടുത്ത് കൊണ്ടുവന്നു..

“ദാ തൊട്ട് കൊടുക്ക്….. നിന്റെ സ്നേഹം അവളിലേക്ക് പടരട്ടെ” എന്ന് പറഞ്ഞ് വീണ കുങ്കുമചെപ്പ് അജയ്ക്ക് നേരെ നീട്ടി…..

അജയ് കുങ്കുമം വിരലിൽ തൊട്ടെടുത്ത സിത്താരയ്ക്ക് അഭിമുഖമായി നിന്നു…

നെറുകയിൽ കുങ്കുമം തൊട്ട് കൊടുത്തതുo

അവന്റെ പാദത്തിൽ അവളുടെ കണ്ണീർ തുള്ളികൾ പതിച്ചു…

തുടരും

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15

നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 17

നീർക്കുമിളകൾ: ഭാഗം 18

നീർക്കുമിളകൾ: ഭാഗം 19

നീർക്കുമിളകൾ: ഭാഗം 20

നീർക്കുമിളകൾ: ഭാഗം 21

നീർക്കുമിളകൾ: ഭാഗം 22

നീർക്കുമിളകൾ: ഭാഗം 23

നീർക്കുമിളകൾ: ഭാഗം 24

നീർക്കുമിളകൾ: ഭാഗം 25

നീർക്കുമിളകൾ: ഭാഗം 26

നീർക്കുമിളകൾ: ഭാഗം 27

നീർക്കുമിളകൾ: ഭാഗം 28