Saturday, December 14, 2024
Novel

പ്രണയകീർത്തനം : ഭാഗം 5

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌


ദിവസങ്ങളും ആഴ്ചകളും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…ആരിലും സംശയം ജനിപ്പിക്കാതെ അവരുടെ മൗനപ്രണയം സ്വച്ഛമായി നീങ്ങിക്കൊണ്ടിരുന്നു…നമ്മുടെ നായകൻ പഴയ പോലെ തന്നെ…വിളിയോ മെസേജോ ഒന്നുമില്ല…എങ്കിലും കൃത്യമായി എല്ലാ ആഴ്ചയിലും അവളെ കാണാൻ എത്തുമായിരുന്നു…

എല്ലാവരും ഉള്ളതിനാൽ അങ്ങനെ സംസാരിക്കാൻ ഒന്നും രണ്ടുപേർക്കും സാധിച്ചിരുന്നില്ല…

അങ്ങനെ ഒരു ഉച്ച നേരം..അപ്പച്ചിയും മക്കളു ,കൂടി സൊറ പറഞ്ഞിരിക്കുന്ന സമയത്തു തൊട്ടടുത്ത ഒഴിഞ്ഞുകിടക്കുന്ന വീടിന്റെ മുന്നിൽ ഒരു കാറും വീട്ടുപകരണങ്ങളുമായി ലോറിയും വന്നു നിന്നു…

അവിടെ പുതിയ താമസക്കാർ എത്തി..
കാറിൽ നിന്നു ഒരു മധ്യവയസ്കനും പെണ്കുട്ടിയും ഇറങ്ങി…

ജീൻസും ടോപ്പും ആണ് അവളുടെ വേഷം ..മുടി തോളൊപ്പം മുറിച്ചിട്ടിരിക്കുന്നു…വെളുത്തു മെലിഞ്ഞ ഒരു പെണ്കുട്ടി…

അവളെ കണ്ടതും എവിടെയോ കണ്ടു മറന്നു പോയത് പോലൊരു തോന്നൽ അപ്പുവിന് ഉണ്ടായി…

“ആഹ്…രാജഗോപാൽസാറൊക്കെ വന്നോ..”.അപ്പച്ചി എഴുന്നേറ്റു…

“ആരാ അത്.”..രോഹിത് ചോദിച്ചു

“അച്ഛന്റെ കൂടെ മുൻപ് ട്രിവാൻഡ്രം ത്തു വർക് ചെയ്തിരുന്നത്…റീസൈൻ ചെയ്തിട്ട് കേരളത്തിന് വെളിയിൽ എവിടോ ആയിരുന്നു…ഇപ്പൊ തിരിച് ഇങ്ങോട്ട് പോന്നു…”

“അച്ഛനോട് വീട് നോക്കാൻ പറഞ്ഞിരുന്നു..”വാടകയ്ക്കാ…

അപ്പുവും രോഹിതും കൂടി ഗേറ്റിനു വെളിയിലേക്ക് ഇറങ്ങി ചെന്നു…

അന്ന് വൈകുന്നേരം അവർ രണ്ടുപേരും കൂടി ഇവരുടെ വീട്ടിലേക്കു വന്നു..

അച്ഛൻ രാജഗോപാൽ മകൾ സ്വപ്ന..

കുറച്ചുനേരം അവിടിരുന്നു സംസാരിച്ച ശേഷം അവർ പോയി..
സ്വപ്ന അധികമൊന്നും മിണ്ടിയില്ല…എന്തോ അധികം സംസാരിക്കാത്ത പ്രകൃതം…

അവർ പോയിക്കഴിഞ്ഞാണ് അവരുടെ കാര്യം അപ്പച്ചി കീർത്തനയോടും ഋതുവിനോടും പറഞ്ഞതു..

സാറിന്റെ ഭാര്യ വർഷങ്ങൾക്കു മുൻപേ മരിച്ച്ചെന്നും …ട്രിവാൻഡ്രം ത്തു വർക് ചെയ്യുന്ന സമയത്ത് എന്തോ കാരണങ്ങൾ ഒക്കെകൊണ്ടു റീസൈൻ ചെയ്തു എവിടേക്കോ പോവുകയായിരുന്നു എന്നും…

****************************************
രാവിലെ കുളിച്ചു പൂജാമുറിയിൽ കയറി വിളക്ക് വെച്ചു പ്രാർത്ഥിച്ച ശേഷം ചിത്രാലക്ഷമി പുറത്തേക്കിറങ്ങി…

“ഉണ്ണിക്കുട്ടൻ എഴുന്നേറ്റോ ഗിരിജെ”..?

“ആം…പത്രം വായിക്കുന്നു..”

വരുണിന്റെ അമ്മയാണ് ചിത്രലക്ഷ്മി..ഒറ്റപ്പാലത്തെ ബ്രഹ്മണത്തറവാട്ടിൽ നിന്നു ഇരുപതാം വയസ്സിൽ വരുണിന്റെ അച്ഛൻ കൃഷ്ണപ്രസാദിനൊപ്പം ജീവിക്കാൻ ഇറങ്ങി തിരിച്ചവൾ..

ചിത്ര പുറത്തേക്ക് നടന്നു…

“ആഹ്….ശ്രീമംഗലത്തെ ചിത്രതമ്പുരാട്ടി എഴുന്നേറ്റോ…”

“ഒന്നു പോടാ…”

“ഇന്നെന്താ…ഓടാനും ചാടാനും ഒന്നും പോയില്ലേ…വെളുപ്പാന്കാലത്തു…”രാവിലെ തന്നെ പത്രം വായന”

“ഒ…എനിക്ക് മടി..ഭയങ്കര മടി…”

“കുട്ടാ…അമ്മ ഒരു കാര്യം പറയട്ടെ”…

“വേണ്ടല്ലോ….എനിക്കറിയാം പറയാൻ പോകുന്ന കാര്യം…അതുകൊണ്ടു പറയണ്ട….”

ഗിരിജ രണ്ടുപേർക്കും കോഫിയും ആയി വന്നു..

രാമൻ മാമന്റെ ഭാര്യയാണ് ഗിരിജ..

വരുണിന്റെ അച്ഛന്റെ മരണശേഷം ഇരുവരും വരുണിന്റെയും ചിത്രയുടെയും ഒപ്പമുണ്ട്…

വരുണിന്റെ അച്ഛന്റെ ലഞ്ച്ഛ് ഹോമിൽ ഒപ്പമുണ്ടായിരുന്ന ആളായിരുന്നു രാമനാഥൻ…കൂട്ടുകാരനും…

പ്രിയപ്പെട്ട ചങ്ങാതിയുടെ മരണശേഷം ഒറ്റപ്പെട്ടുപോയ അമ്മയെയും മകനെയും തനിച്ചാക്കി പോകുവാൻ അയാൾക്ക് കഴിഞ്ഞില്ല…ഭാര്യയെ അവരുടെ ഒപ്പം കൊണ്ടു നിർത്തി…

വരുണിന് പ്രായം ആകുന്ന വരെ എല്ലാം നോക്കിക്കണ്ടു നടത്തി…
അതിനു ശേഷവും അവന്റെ ഒരു നിഴലായി ഇപ്പോഴും…കുടുംബാംഗങ്ങളെ പോലെ..നാലു പേരും ഒരു വീട്ടിൽ….അവർക്ക് മക്കളില്ല…

“എന്താ ഇവിടെ…അമ്മയും മോനും കൂടി”…ഗിരിജ ചോദിച്ചു…

“ചിത്രയ്മ്മക്ക് എന്നെ കെട്ടിക്കാൻ പ്ലാൻ…”അവൻ ചിരിയോടെ പറഞ്ഞു…

“അതു വേണ്ടതല്ലേ…ഉണ്ണികുട്ടാ…”

“അതൊക്കെ ഞാൻ സമയമാകുമ്പോൾ പറയാം കേട്ടോ….നിങ്ങൾ ധൃതി കൂട്ടണ്ട”…ചിരിയോടെ അവൻ അകത്തേക്ക് കയറി പോയി…

റൂമിൽ ചെന്നു ഫോണിൽ കീർത്തനയുടെ ഫോട്ടോ എടുത്തു നോക്കി…ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു…

കുറെ ദിവസമായി അവളെ കണ്ടിട്ട്…ഇന്നൊന്നു പോകണം അവൻ വിചാരിച്ചു…
****************************************
ദിവസങ്ങൾ പൊഴിഞ്ഞുകൊണ്ടിരുന്നു…ആയിടക്കാണ് അപ്പച്ചിയുടെ മൂത്തമോൾ രശ്മിക കുറച്ചു ദിവസം നിൽക്കാനായി വീട്ടിൽ വന്നത്…

രോഹിതിനെയും ഋതുവിനെയും പോലെയല്ല രശ്മിക…അവൾ ഒരു തന്നിഷ്ടക്കാരിയാണ്..
കീർത്ഥനയെ വല്യ താല്പര്യം ഇല്ലവൾക്കു…കുടുംബത്തിലെ പെണ്കുട്ടികളിൽ ഏറ്റവും സുന്ദരി കീർത്തന ആണെന്നുള്ളതും,പഠിക്കാൻ മിടുക്കിയന്നെന്നുള്ളതും, എല്ലാവർക്കും അവളോടാണ് കൂടുതൽ ഇഷ്ടം എന്നുള്ളതുമൊക്കെ അവൾക്കു കീർത്തനയോടു ഉള്ളിലുള്ള ശതൃത വർധിപ്പിച്ചു…പക്ഷെ പുറമെ ഒന്നും കാണിച്ചിരുന്നില്ല..

വീട്ടിൽ എല്ലാവരും പോയിക്കഴിഞ്ഞാൽ ഒറ്റക്കാരുന്ന അവൾക്കു അപ്പുറത്തെ വീട്ടിലെ സ്വപ്ന കൂട്ടായിരുന്നു..അവർ തമ്മിൽ ആഴത്തിൽ ഒരു ബന്ധം വളർന്നു…

****************************************

ഇടക്ക് ഒരു ദിവസം Varun അവിടെ ചെല്ലുമ്പോൾ പുതിയ വീട്ടിലെ അച്ഛനും മകളും അവിടെയുണ്ടായിരുന്നു…

കിച്ചനിൽ നിൽക്കുമ്പോഴേ ബുള്ളെറ്റിന്റ് കുടുകുടു ശബ്ദം കീർത്തന കേട്ടിരുന്നു…അതിനെക്കാൾ വലിയ ശബ്ദത്തിൽ അവളുടെ ഹൃദയം പിടയ്ക്കാൻ തുടങ്ങി..

കിച്ചന്റെ വിൻഡോയിലൂടെ നോക്കിയപ്പോൾ അങ്കിളും രാജഗോപാൽസാറും രോഹിതേട്ടനും ഉണ്ണ്യേട്ടനും ഋതുവും സ്വപ്നയും കൂടി ഇരിക്കുന്ന കണ്ടു..

രോഹിത്തിന്റെ അച്ഛൻ, രാജഗോപാൽ സാറിനു വരുണിനെ പരിചയപ്പെടുത്തി..
പറഞ്ഞു വന്നപ്പോൾ വരുണിന്റെ അച്ഛന്റെ പഴയൊരു കൂട്ടുകാരനാണ് സാർ…തിരുവനന്തപുരത്തേക്ക് പോയപ്പോൾ അറ്റുപോയ ബന്ധം…മരണമൊക്കെ അറിഞ്ഞിരുന്നെങ്കിലും അന്ന് വരാനൊന്നും സാധിച്ചില്ല…

പഴയ സുഹൃത്തിന്റെ മകനോട് അദ്ദേഹത്തിന് അതിരറ്റ വാത്സല്യം..

അവൻ ഇപ്പോൾ നല്ല നിലയിൽ ആണെന്നുള്ളതുമൊക്കെ അദ്ദേഹത്തെ വളരെയധികം സന്തോഷിപ്പിച്ചു…

പോകാൻ നേരം അവനോട് ഫോൺ നമ്പർ ചോദിച്ചപ്പോൾ അവൻ പറഞ്ഞു കൊടുത്ത ആ പത്തക്ക നമ്പർ അദ്ദേഹം സെല്ഫോണിൽ ഫീഡ് ചെയ്യുമ്പോൾ മറ്റൊരാൾ അവിടെ ആ നമ്പർ തന്റെ ഉള്ളിൽ കുറിച്ചിടുകയായിരുന്നു….സ്വപ്ന!!!!!

ഇറങ്ങാൻ നേരം സ്വപ്ന അവനെ ഒന്നു നോക്കിക്കൊണ്ടിറങ്ങിയപ്പോൾ അവൻ കരുതിയില്ല ഈ വ്യക്തി തന്റെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രകമ്പനങ്ങൾ…..

****************************************

ഉച്ചക്ക് ജൂവലറിയിൽ നിന്നും Varun പുറത്തേക്കിറങ്ങി
അപ്പോഴാണ് ജിജോ പിന്നിൽ നിന്ന് വിളിച്ചത്…

“ഉണ്ണ്യേട്ട ഒന്നു നിന്നെ…”

അവൻ തിരിഞ്ഞു നോക്കി..
“എന്താടാ”…

“ഉണ്ണ്യേട്ട….എന്റൊരു കൂട്ടുകാരൻ ഒറ്റപ്പാലത്തു നിന്നാ കല്യാണം കഴിക്കുന്നെ…അവിടെ ശ്രീമംഗലത്തു…ചിത്രമ്മയുടെ വീടിനു അടുത്താണ് ആ പെണ്കുട്ടിയുടെ വീട്…പറഞ്ഞപ്പോൾ അവൾക്കു അറിയാം….അവിടുത്തെ ഒരു ആശ്രിതരാ അവർ…”

“അതിനിപ്പോ നമുക്കെന്താടാ…”

“അല്ല ഉണ്യേട്ട..മുത്തശ്ശി ഉണ്ടല്ലോ അവിടെ…ചിത്രമ്മയുടെ ‘അമ്മ…”

ഉം….

“അവൻ ഈ കാര്യം ചോദിച്ചപ്പോൾ മുത്തശ്ശി എപ്പോഴും നിങ്ങളുടെ കാര്യമൊക്കെ പറയാറുണ്ടെന്നും മരിക്കുന്നതിന് മുമ്പ് ഒന്നു കാണാൻ പറ്റിയാൽ മതിയെന്നുമൊക്കെ പറഞ്ഞു മുത്തശ്ശി വിഷമിക്കാറുണ്ടെന്നും ഒക്കെ അവൾ പറഞ്ഞത്രെ…”

“മുത്തശിക്ക് നല്ല വിഷമമുണ്ട് ഉണ്ണ്യേട്ട…അന്ന് ചിത്രമ്മയുടെ അച്ഛനുണ്ടാരുന്ന സമയത്തു അച്ഛനെയും ആണ്മക്കളെയും ധിക്കരിക്കാൻ വയ്യാതിരുന്നത് കൊണ്ടാണ് മുത്തശ്ശി ഇത്രയും നാൾ തിരക്കാതിരുന്നതെന്ന്…ഇപ്പൊ മുത്തശ്ശിക്ക് അതൊന്നും ഒരു പ്രശ്നമല്ല..”തറവാട്ടിൽ ഇളയ മാമനാ ഉള്ളത്….ശ്രീബാലൻ”

“ഉം..”

“നമുക്കൊന്നു പോയാലോ ഉണ്ണ്യേട്ട…”

വരുണ് ആലോചനയോടെ നിന്നു….

ജിജോയുടെ കൂട്ടുകാരന്റെ കല്യാണത്തിനായി ഒറ്റപ്പാലത് എത്തുമ്പോൾ വരുണ് നു മുത്തശിയെ ഒന്നു കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ….ജിജോയും കൂടെയുണ്ടായിരുന്നു…ചിത്രമ്മയോട് പറയാതെയുള്ള വരവായിരുന്നു…

കല്യാണം നടക്കുന്ന വീട്ടിൽ അന്വേഷിച്ചപ്പോൾ മുത്തശ്ശി കല്യാണം കൂടീട്ടു വീട്ടിലേക്കു തിരിച്ചു പോയീന്നു അറിഞ്ഞു…രണ്ടു വീട് അപ്പുറത്താണ് ശ്രീമംഗലം….

കുറെ സ്ത്രീകളോട് ഒപ്പം സംസാരിച്ചുകൊണ്ട് നിൽക്കുന്ന ഐശ്വര്യവതിയായ ഒരു സ്ത്രീയെ ചൂണ്ടി ജിജോ പറഞ്ഞു…”അതാണ് ശ്രീബാലൻ മാമന്റെ വൈഫ് പവിത്ര…”

Varun കുറച്ചു നേരം അവരെ നോക്കി നിന്നു…

“നമുക്ക് പോയി മുത്തശ്ശിയെ കാണാം”?

അവർ രണ്ടു വീട് അപ്പുറത്തേക്കുള്ള ശ്രീമംഗലത്തെക്കു നടന്നു..

വലിയ പടിപ്പുര വാതിൽ…അടച്ചിട്ടിരിക്കുകയായിരുന്നു….അതിനടുത്തായുള്ള ചെറിയ ഗേറ്റിലൂടെ അവർ അകത്തേക്ക് കടന്നു..

അതിവിശാലമായ മുറ്റം..
പ്രൗഢി വിളിച്ചോതുന്ന വീടും തൊടിയും..പഴമ നിലനിർത്തി കൊണ്ട് തന്നെ പണിതിരിക്കുന്ന സിറ്റ് ഔട്ടും കാർപോര്ച്ചും…സിറ്റ് ഔട്ടിന്റെ തിണ്ണ യും വലിയ ഉരുളൻ തൂണുകളുമൊക്കെ ഗ്രാനൈറ് പാകിയിരിക്കുന്നു…കാർ പോർച്ചിൽ രണ്ടു വിലകൂടിയ കാറുകൾ കിടപ്പുണ്ടായിരുന്നു…

വിറയ്ക്കുന്ന കാലുകളോടെ വരുണ് മുന്നോട്ട് നടന്നു…അവൻ വല്ലാത്തൊരു അവസ്ഥറ്റയിൽ ആയിരുന്നു……താൻ കളിച്ചു നടക്കേണ്ടിയിരുന്ന സ്ഥലം…പെട്ടെന്ന് അവൻ അമ്മയെ ഓർത്തു…

“അമ്മക്ക് മിസ് ചെയ്യുന്നുണ്ടാവില്ലേ ഇവിടം”…ഒരിക്കൽ പോലും ‘അമ്മ ഇവിടുത്തെ കാര്യം പറഞ്ഞിട്ടില്ല…ഇടക്ക് മുത്തശ്ശിയെ ഓർക്കുമായിരുന്നു…

ഇപ്പോഴും മാമന്മാർക്കു ദേഷ്യം തീർന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്…അവരുടെ മുഖത്ത് കരിവാരി തെച്ചിട്ടു പോയ പെങ്ങളോടുള്ള തീർത്താൽ തീരാത്ത ദേഷ്യം ഇപ്പോഴും പഴയ ചൂടിൽ തന്നെ..

വരുണ് നടന്നു ചെന്നു സിറ്റ് ഔട്ടിന്റെ തിണ്ണയിലേക്കിരുന്നു….അവന്റെ മനസിൽ എന്തൊക്കെയോ മിന്നിമറയുന്നുണ്ടായിരുന്നു…

പുറത്താരോ വന്നെന്ന് മനസിലാക്കി കണ്ണട ഊരി തുടച്ചുകൊണ്ടു വന്ന ആ സ്ത്രീ രൂപത്തെ വരുണ് ഇമവെട്ടാതെ നോക്കി നിന്നു….

നരച്ച തലമുടി…മുണ്ടും നേര്യതും വേഷം…കഴുത്തിൽ സ്വർണം കെട്ടിയ രുദ്രാക്ഷം…വിരലുകളിൽ പലതരം കല്ലുകൾ പതിച്ച ഒന്നിൽ കൂടുതൽ മോതിരങ്ങൾ…നെറ്റിയിൽ വലിയ ചന്ദനക്കുറി…

നല്ല ഐശ്വര്യം…ചിത്രഅമ്മ മുത്തശ്ശിയുടെ തനിപകർപ്പാണ് എന്നവൻ ഓർത്തു…

ആ മുഖത്തേക്കു നോക്കിനിൽക്കും തോറും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു…

“ആരാ കുട്ടികളെ …എന്താ വേണ്ടേ”?

അവർ രണ്ടാളും ഒന്നും മിണ്ടിയില്ല…

മുത്തശ്ശി കണ്ണട മുഖത്തു വെച്ചു അവരെ സൂക്ഷിച്ചു നോക്കി….

“കുറച്ചു വെള്ളം തരുവോ’? ജിജോ പെട്ടെന്ന് ചോദിച്ചു…

“നിങ്ങളിരിക്കൂ”

അവർ അകത്തേക്ക് പോയി സ്റ്റീൽ ജഗ്ഗിൽ വെള്ളവുമായി വന്നു…
ഒരു ഗ്ലാസ്സിൽ പകർന്നു ജിജോക്ക് കൊടുത്തു…അടുത്ത ഗ്ലാസിൽ പകർന്നു വരുണിന്റെ അടുത്തു ചെന്നു…

ഇരുന്നിടത് നിന്നും അവൻ എഴുന്നേറ്റു…ഇപ്പോൾ അവൻ താഴെ മുറ്റത്തും മുത്തശ്ശി സിറ്റ് ഔട്ടിന്റെ തിണ്ണയിലും ആയിരുന്നു…

ആ മുഖത്തേക്ക് നോക്കി കൊണ്ടവൻ നിറകണ്ണുകളോടെ ആ പാദങ്ങളിൽ സ്പർശിച്ചു…

ഞെട്ടി പിന്നിലൊട്ടു മാറിയ മുത്തശ്ശിയെ നോക്കി അവൻ കൈകൾ കൂപ്പി..

അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വീണുകൊണ്ടിരുന്നു…

“എന്താ…എന്താ മോനെ..”നീയേതാ…”
മുത്തശിക്കും തളർച്ച തോന്നി തുടങ്ങിയിരുന്നു…

അവൻ സിറ്റ് ഔട്ടിന്റെ പടികൾ കയറി മുത്തശ്ശിയുടെ മുന്നിൽ ചെന്നു..കൈകൾ രണ്ടും തന്റെ കൈക്കുമ്പിളിലാക്കി ആ കണ്ണുകളിലേക്കു നോക്കി കണ്ണുനീരോടെ പറഞ്ഞു..

“മുത്തശ്ശി…എന്നെയറിയോ..?ഞാൻ ചിത്രയുടെ മകനാണ്…മുത്തശ്ശിയുടെ ചിത്രകുട്ടിയുടെ മകൻ വരുണ്..

ഒരു നിമിഷം…മുത്തശ്ശി തറഞ്ഞു നിന്നു പോയി…അവനെ പുണരാനായി ആ കൈകൾ നീണ്ടു വന്നെങ്കിലും തളർച്ച യോടെ അവർ പിന്നിലേക്ക് മറിഞ്ഞു..

കൈകൾ കൊണ്ട് വരുണ് അവരെ താങ്ങി…ചാരുകസെരയിലേക്കു ഇരുത്തി…മുഖത്തേക്ക് വെള്ളം കുടഞ്ഞു….

ഒന്നു രണ്ടു നിമിഷങ്ങൾക്ക് ശേഷം മുത്തശ്ശി കണ്ണു തുറന്നു..

“മോനെ..അവർ വരുണിന്റെ മുഖം കയ്യിലെടുത്തു തന്റെ മുഖത്തോടു ചേർത്തു വെച്ചു ശക്തിയായി കരഞ്ഞു…മുത്തശ്ശിയെ കെട്ടിപ്പിടിച്ചു അവനും…

കണ്ടു നിന്ന ജിജോയുടെ കണ്ണിലും വെള്ളം നിറഞ്ഞു….

ഒരുപാട് നേരം അവിടെയിരുന്നു വിശേഷങ്ങൾ പറഞ്ഞു..ഇടക്ക് വീഡിയോ കാൾ ചെയ്തു ചിത്ര അമ്മയെ കാണിച്ചുകൊടുത്തു…അമ്മയും മകളും കൂടി കരയുകയും സംസാരിക്കുകയും ഒക്കെ ചെയ്തു ….മകള്ക്കായി ആ കണ്ണിൽ നിന്നു പൊഴിഞ്ഞ വാത്സല്യം വരുണിന്റെ നെഞ്ചു നിറച്ചു…

മുത്തശ്ശി കൊണ്ടു കാണിച്ച പഴയ ആൽബത്തിൽ നിന്നു വരുണ് തന്റെ ബന്ധുക്കളെയൊക്കെ കണ്ടു..

തറവാട്ടിൽ ഇപ്പൊ മുത്തശ്ശിക്കൊപ്പം ബാലൻ മാമയും ഭാര്യ പവിത്രയും മകൾ ശ്രീലക്ഷ്മിയും…മൂത്ത മകൻ ശ്രീഹരി ഓസ്ട്രേലിയ യിൽ ആണ്..
ശ്രീലക്ഷ്മി ബിടെക് അവസാനവര്ഷം…

അവന്റെ കണ്ണുകൾ ശ്രീഹരിയിൽ തങ്ങി നിന്നു….അതു താൻ തന്നെയാണെന്ന് അവനു തോന്നി…അത്രക്ക് സാമ്യം…

***************************************
വരുണ് ഇടക്കിടെ കീർത്തനയെ കാണാനായി പോകുന്നുണ്ടായിരുന്നു…അവന്റെ ബുള്ളെറ്റിന്റ് ഒച്ച കേൾക്കുമ്പോഴൊക്കെ അപ്പുറത്തെ വീടിന്റെ സൈഡ് ഗേറ്റിലൂടെ ഒരാൾ ഇങ്ങോട്ട് വരാൻ തുടങ്ങി..

ആദ്യമൊന്നും ആരും അതു ശ്രെദ്ധിച്ചില്ല…മൂന്നു നാലു തവണ ആയപ്പോൾ കീർത്തന അത് ശ്രെദ്ധിച്ചു..
പിന്നീട് ഋതുവും ഈ കാര്യം തന്നെ അവളോട്‌ പറഞ്ഞപ്പോൾ എന്തിനെന്നറിയാതെ ഒരു വേദന അവളിലുണ്ടായി…

അച്ഛന്റെ പഴയ സുഹൃത്തിന്റെ മകളായത് കൊണ്ടു വരുണും അവളോട് നന്നായി പെരുമാറിയിരുന്നു…അവനു പ്രത്യേകിച്ചു സംശയം ഒന്നുമില്ലായിരുന്നു…

ഇരു ദിവസം വരുണ് അവിടെയിരിക്കുമ്പോൾ ഋതു പറഞ്ഞു..
“വരുണ് ചേട്ടന്റെ വീടിനടുത്തു എനിക്കൊരു കല്യാണമുണ്ട്…എന്റെ കൂടെ പഠിക്കുന്ന ആർദ്രയുടെ…”

“അവിടെ വരുമ്പോൾ ഞങ്ങൾ വീട്ടിൽ വരാവേ…”

“ആയിക്കോട്ടെ”

“ഞാനും ചിന്നുചേച്ചിയും കൂടെയാ വരുന്നേ..ഞാനീത് വരെ വരുണ് ചേട്ടന്റെ അമ്മയെ കണ്ടിട്ടില്ല”

വരുണ് മിഴികളുയർത്തി കീർത്തനയെ നോക്കി

എന്തോ പറയാനുണ്ടെന്ന് ആ നോട്ടത്തിൽ നിന്നു അവൾക്കു മനസിലായി….

അവൻ പോകാനായി പുറത്തിറങ്ങുന്നതിനു മുൻപേ അവളിറങ്ങി പൂച്ചെടികളൊക്കെ നിൽക്കുന്നിടത്തു പോയി നിന്നു….സമീപത്തെ തുളസിച്ചെടിയുടെ പൂകിള്ളിയെടുത്തു കളയുകയാണെന്ന വ്യാജേന നിന്ന അവളുടെ അടുത്തു ബുള്ളെറ്റ് സ്ലോ ചെയ്തു അവൻ പറഞ്ഞു….

“ഋതുവുമായി വീട്ടിലോട്ടു വരണ്ടാ കേട്ടോ….അതിനൊക്കെ സമയമുണ്ട്…
ഞാനായിട്ട് കൊണ്ടുപോയ്ക്കൊള്ളാം”

“എനിക്കൊന്നു അമ്മയെ കാണണം ഉണ്ണ്യേട്ട….ഉണ്ണ്യേട്ട ൻ ഫോട്ടോ പോലും കാട്ടി തന്നിട്ടില്ലല്ലോ…”

“മനഃപൂർവ്വമാ….ഇപ്പൊ കാണ്ണ്ണ്ടാ..നിന്നെ പെണ്ണ് കാണാൻ വരുന്നത് അമ്മയാ…അപ്പൊ കണ്ടാൽ മതി..”അന്ന് ഞാൻ വരില്ല കേട്ടോ…ഞാൻ കണ്ടു കണ്ടു മടുത്തു”അവൻ കണ്ണിറുക്കി കാട്ടി കൊണ്ട് പറഞ്ഞു….

“അയ്യടാ!! “അവൾ ചിരിയോടെ കയ്യിലിരുന്ന തുളസിയിലകൾ അവന്റെ മുഖത്തേക്കെറിഞ്ഞു…

അപ്പുറത്തെ വീടിന്റെ ജനാലക്കരികിൽ ഇതൊക്കെ കണ്ടു ജനൽക്കമ്പിയിൽ പിടിച്ചു സ്വപ്ന നിൽപ്പുണ്ടായിരുന്നു…അവളുടെ ജനൽക്കമ്പിയിലേ പിടുത്തം വല്ലാതങ് മുറുകി!!!!!!!

സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ പൊയ്ക്കൊണ്ടിരുന്നു….

കീർത്തനയുടെ ഫസ്റ്റ് ഇയർ എക്സംസ് തുടങ്ങാറായി…അവൾ പഠിത്തത്തിൽ മുഴുകി…
ഒരാഴ്ച സ്റ്റഡി ലീവാണ്…

വരുണ് രണ്ടാഴ്ചയിൽ കൂടുതലായി രോഹിത്തിന്റെ വീട്ടിൽ ചെന്നിട്ട്…

കീർത്തന വിചാരിച്ചത് പരീക്ഷ ആയതു കൊണ്ട് തനിക്ക് പഠിക്കാൻ സ്പേസിട്ടു മാറി നിൽക്കുകയാണെന്നാണ്…

ഇടക്ക് രോഹിത്താണ് പറഞ്ഞത്….പനി കൂടി ഹോസ്പിറ്റലിൽ ആണെന്ന്…

അവൻ എല്ല ദിവസവും പോകുമായിരുന്നു…ഇടക്ക് അപ്പച്ചിയും രോഹിത്തേട്ടന്റെ കൂടെ ഒന്നുരണ്ടു വട്ടം പോയി വന്നു…

കീർത്തന വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല….ഇടക്ക് അവളെ വിളിച്ചു അവൻ കുഴപ്പമില്ലാന്നു പറഞ്ഞു..

എങ്കിലും കാണണമെന്ന് അവൾക്കു അതിയായ ആഗ്രഹം തോന്നി..

ഉണ്ണ്യേട്ടനോട് പറഞ്ഞാൽ ചെല്ലണ്ടാ എന്നേ പറയൂ….”എന്താണൊരു വഴി…?”തനിയെ പോകാൻ പറ്റില്ല…ആരോടും പറയാനും പറ്റില്ല..

ഒടുവിൽ അവളൊരു തീരുമാനം എടുത്തു…

“അപ്പുവെട്ടനോട് പറയാം”!!!!!

പിറ്റേദിവസം അവൾ അപ്പൂനെ വിളിച്ചു ഒന്നു കാണണമെന്ന് പറഞ്ഞു….

അവൻ വന്നപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല….

കീർത്തനയുടെ മുഖം കണ്ടു എന്തോ പ്രശ്നമുണ്ടെന്നു അവനു തോന്നി..

“എന്താ ചിന്നു…നിനക്കെന്തു പറ്റി”..?

“അപ്പുവെട്ടാ…
എനിക്കൊരു കാര്യം പറയാനുണ്ടാരുന്നു”

“എന്താ…എന്താണെങ്കിലും പറഞ്ഞോളൂ”

“എനിക്ക്…എനിക്കൊരാളെ ഇഷ്ടമാണ്”

അവൻ ആശ്ചര്യത്തോടെ അവളെ നോക്കി…
“തന്റെ കുഞ്ഞിപ്പെങ്ങൾ…അവൾ…
അവൾ ഇത്രയുമൊക്കെ വലുതായോ”

“”ആരാ”…

“ഉണ്ണ്യേട്ടൻ..”

“ഉണ്ണ്യേട്ടനോ…അതാരാ….”

അവൾ അവനെ ഒന്നു നോക്കിയിട്ട് ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു…

“വരുണ്!!!!!!!!!

അപ്പു കുറെ നേരം അവളെ മിഴിച്ചു നോക്കി നിന്നു..

“അഞ്ച് വർഷമായി….ആലപ്പുഴയിൽ വെച്ചേ അറിയാമായിരുന്നു”

അപ്പൂന് ഒന്നും മനസ്സിലായില്ല….ഇവൾ ഇതെന്തൊക്കെയാ പറയുന്നത്….

“ഉണ്ണ്യേട്ടൻ ഹോസ്പിറ്റലിൽ ആണ് അപ്പുവെട്ടാ..എനിക്കൊന്നു കാണണം”

“രോഹിത്തിനു അറിയുമോ ഇത്…” അവൻ ചോദിച്ചു…

“ഇല്ല”

അവളുമായി ഹോസ്പിറ്റലിലേക്കുള്ള വഴിമധ്യേ കാറിൽ ഇരിക്കുമ്പോൾ അപ്പു വരുണിനെ കുറിച്ചാണ് ചിന്തിച്ചത്….

“കുഴപ്പം ഇല്ല….സെലക്ഷൻ ഒക്കെ കൊള്ളാം”…അവനു വരുണിനെ ഇഷ്ടമായിരുന്നു…

അവൻ തലചരിച്ചു കീർത്തനയെ നോക്കി…

എന്തോ വേവലാതിയോടെ ഇരിക്കുക ആണ് അവൾ…

അവന്റെ ചുണ്ടിൽ ചിരിയൂറി…

‘പണ്ടത്തെപ്പോലെ തന്നെയാണ് തന്റെ പെങ്ങളൂട്ടി…എന്തെങ്കിലും വിഷമം വന്നാൽ ഇപ്പോഴും അപ്പുവെട്ടന്റെ നെഞ്ചിന്കൂട്ടിലേക്കു പറ്റിച്ചേർന്നോളും…’

ആ മനസിൽ അവളോടുള്ള വാത്സല്യം ആർത്തിരമ്പി….

ഹോസ്പിറ്റലിൽ ചെന്നു റൂം കണ്ടു പിടിച്ചു ഡോറിൽ മുട്ടുമ്പോൾ കീർത്തനയുടെ മനസ് പെരുമ്പറ കൊട്ടുകയായിരുന്നു…

ഡോർ തുറന്നു അകത്തു നിന്നും പുറത്തേക്കിറങ്ങിയ ആളെ കണ്ടു അവൾ നിശ്ചലയായി…

!!!!!!!!!സ്വപ്ന!!!!!!!!!!!

കീർത്തനയുടെ മിഴികളിലേക്കു നോക്കി ഗൂഢസ്മിതത്തോടെ അവൾ നിന്നു…

തുടരും

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2

പ്രണയകീർത്തനം : ഭാഗം 3

പ്രണയകീർത്തനം : ഭാഗം 4