Friday, April 26, 2024
Novel

നീർക്കുമിളകൾ : ഭാഗം 27

Spread the love

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

.”തന്റെ അമ്മയുടെ സ്നേഹവും കരുതലും തനിക്ക് നിഷേധിച്ച…. ”

തന്റെ പ്രണയം ഇല്ലാതാക്കിയ സ്വന്തം അച്ഛനോട് തന്നെയാണ് പക ”

” ഇനിയെന്താണ് ഞങ്ങൾ ശ്രദ്ധിക്കേണ്ടത് ” അജയ് ആകാംഷയോടെ ചോദിച്ചു…

”സിത്താരയുടെ അച്ഛൻ അവളോട് അവസാനമായി ആവശ്യപ്പെട്ടിരിക്കുന്നത് ശരത്തിന്റെ ജീവിതത്തിൽ നിന്ന് വീണയെ ഏതുവിധേനയും ഒഴിവാക്കുക.. “.

“.. അങ്ങനെ ഒഴിവാക്കാൻ സിത്താരയ്ക്ക് സാധിച്ചാൽ അജയിയുടെ കൂടെ സിത്താരയ്ക്ക് ജീവിക്കാം എന്ന് വാക്ക് കൊടുത്തിട്ടുണ്ട് “…

അതിനു വേണ്ടി സിത്താര ഓരോ നിമിഷവും പ്രയത്നിച്ചു കൊണ്ടിരുന്നു.. ”

” പക്ഷേ അത് സാധിക്കാതെ വന്നപ്പോഴാണ് അച്ഛനെ അവൾ ജാമ്യത്തിലെടുക്കാൻ തീരുമാനിച്ചത് ”

” അച്ഛനിൽ നിന്ന് അമ്മയെവിടെയാണെന്ന സത്യമറിയാൻ അവൾ ആഗ്രഹിച്ചു ”

” ജാമ്യത്തിൽ പുറത്ത് വന്നാൽ സിത്താരയെ അവളുടെ അമ്മയുടെ അടുത്തേക്ക് വിളിച്ച് കൊണ്ട് പോകാമെന്ന വാക്ക് വിശ്വസിച്ച് അച്ഛന് ജാമ്യo ലഭിക്കാനുള്ള ഏർപ്പാട് ചെയ്തു വരികയായിരുന്നു… “…

” ഇപ്പോഴത്തേക്ക് അവൾ പറയുന്ന കാര്യങ്ങൾ എല്ലാം സമ്മതിച്ചു കൊടുക്കുന്നതാണ് നല്ലത് “.

“..അജയിടെ കൂടെ താമസിപ്പിക്കുക “…

” സിത്താരയുടെ അമ്മ എവിടെയുണ്ടെങ്കിലും കണ്ടു പിടിച്ച് കൊണ്ടുവരുക.. അതെയുള്ളു ഏക പരിഹാരം ”

ഡോക്ടർ പറയുമ്പോൾ അവർ ഇരുവരും പരസ്പരം നോക്കി…

ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ രണ്ടു പേരും പരസ്പരം നോക്കിയില്ല…

ശരത്തിന്റെ മനസ്സിൽ സങ്കടകടലിന്റെ അലകൾ ഉയർന്നു…

സിത്താരയ്ക്ക് വേണ്ടി വീണയെ തൽക്കാലത്തേക്കെങ്കിലും മാറ്റിനിർത്തേണ്ടി വരും…

അത് അവൾ ഏത് രീതിയിൽ എടുക്കും എന്നറിയില്ല….

ശരത്ത് അജയിയെ നോക്കി… അജയ് അവന്റെ തോളിൽ തട്ടി…

“വാ എന്ത് പ്രശ്നമാണെങ്കിലും നേരിട്ടല്ലേ പറ്റു…. ” എന്ന് പറഞ്ഞ് അജയ് പുറത്തേക്ക് നടന്നു…

അവരെ കണ്ടതും വീണ എഴുന്നേറ്റു… അജയ് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വിശദമായി പറഞ്ഞു..

.. “കാര്യങ്ങൾ വീണ മനസ്സിലാക്കിയാലേ സിത്താരയുടെ ചികിത്സ മുൻപോട്ട് കൊണ്ടുപോകാൻ കഴിയു”…

“. നിന്റെ തീരുമാനത്തിലാണ് ഈ കുടുംബത്തിന്റെ മുഴുവൻ സന്തോഷമടങ്ങിയിരിക്കുന്നത് ” എന്ന് അജയ് അപേക്ഷാ സ്വരത്തിൽ പറയുമ്പോൾ വീണ ശരത്തിന്റെ മുഖത്തേക്ക് നോക്കി..

ശരത്ത് മൗനo പാലിച്ചതേയുള്ളു…

ശരത്തിന് പറയാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് അജയിയെ കൊണ്ട് പറയിക്കുകയാണ് എന്ന് വീണയ്ക്ക് മനസ്സിലായി.:

അവൾ മറുപടിയായി ചുണ്ടിൽ പുഞ്ചിരി വരുത്തി….

” ഞാൻ മാറി നിൽക്കുന്നത് കൊണ്ട് പ്രശ്നങ്ങൾ എല്ലാം നീങ്ങുകയാണെങ്കിൽ എനിക്ക് സമ്മതം തന്നെ ”

… ” അതിന് പകരം എന്റെ അച്ഛനുമമ്മയും ഉറങ്ങുന്ന സ്ഥലവും വീടും എനിക്ക് വേണം”

” അത് എന്റെ പേരിൽ എഴുതി തരണം”

പിന്നെ എനിക്ക് സ്ഥിരമായ അഞ്ചക്ക ശബളമുള്ള ജോലിയും വേണം… ”

” ഇത്രയും സമ്മതമാണേൽ എനിക്ക് ഇവിടെ നിന്നു പോകാൻ സമ്മതമാണ്….”
ഇത്രയും പറഞ്ഞ് വീണ തിരിഞ്ഞ് കസേരയിൽ പോയിരുന്നു…

സേതു ശരത്തിന്റെ അരികിൽ വന്നു അവനെ ചേർത്തു പിടിച്ചു….

” അച്ഛന് സങ്കടാവുകാ ന്റെ കുട്ടീടെ വിഷമം കണ്ട് “…

“എനിക്ക് വേണ്ടിയാണ് നീ എല്ലാം നഷ്ടപ്പെടുത്തുന്നത് എന്ന് ഈ അച്ഛനറിയാം”…

” ഇനിയും നീ ഇങ്ങനെ വെന്തുരുകുന്നത് കാണാൻ വയ്യ “…

” നമ്മുക്ക് തിരിച്ച് പോകാം “… ഇവിടുത്തെ സ്വത്തോ പണമോ ഒന്നും നമ്മുക്ക് വേണ്ടാ…”

” എല്ലാം സിത്താരയും അച്ഛനും എടുത്തോട്ടെ”

” കഴിയുമെങ്കിൽ ഇന്ന് തന്നെ തിരിച്ച് പോകാം”

“അവിടെ പണമില്ലെങ്കിലും മനസമാധാനവും സ്നേഹവും ഉണ്ടായിരുന്നു” ഇവിടെ അത് ഇല്ല ”

“എനിക്ക് എന്റെ മക്കളുടെ സന്തോഷമാ വലുത് “….

വേറൊന്നും വേണ്ടാ ”

“നമ്മൾ ഇവിടെ വന്നപ്പോൾ മുതൽ തുടങ്ങിയ പ്രശ്നങ്ങൾ തിരികെ പോകുന്നതോടുകൂടി തീരുട്ടെ ”

” സ്വത്തും പണവുമല്ല ജീവിതം” സുഖദു:ഖത്തിലും പരസ്പര സ്നേഹത്തോടെ കഴിയുന്നത് ആണ് ജീവിതo “…ശരത്തിന്റെ അച്ഛനത് പറയുമ്പോൾ അവർ മുന്നു പേരുടെയും കണ്ണു നിറഞ്ഞു….

” അച്ഛാ ഇപ്പോൾ നമ്മുക്ക് വീട്ടിലേക്ക് പോകാം… ”

“അവിടെ ചെന്ന് സമാധാനമായി ആലോചിക്കാം എന്ത് വേണമെന്ന് ”

” അജയ് ഇന്ന് സിത്താരയുടെ കൂടെ തറവാടിന്റെ അടുത്തുള്ള അവരുടെ വീട്ടിൽ താമസിച്ചോളു”…

” വീണ തറവാട്ടിൽ തന്നെ താമസിക്കും അതിൽ യാതൊരു മാറ്റവുമില്ല”…..

” ഞാനു വീണയും ആദ്യം തറവാട്ടിലേക്ക് പോകുകയാണ്… ”

“അച്ഛനെയും സിത്താരയെയും കൂട്ടി ഞങ്ങളിറങ്ങിയ ശേഷം ഇറങ്ങിയാൽ മതി….”

“എനിക്ക് ഒരു യാത്ര പോകണം അത്യാവശ്യമായി… വീണയുമുണ്ടാകും എന്റെ കൂടെ ” എന്ന് പറഞ്ഞ് വീണയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു…

അവൾ അവന്റെ പിടിവിടുവിക്കാൻ പാഴ്ശ്രമം നടത്തി….

പിടി കൂടുതൽ മുറുകിയതല്ലാതെ അയഞ്ഞില്ലാന്ന് മാത്രമല്ല ശരത്ത് അവളെ കൈ പിടിച്ചു വലിച്ചുകൊണ്ട് നടന്നു തുടങ്ങി…

” ഞാനെങ്ങോട്ടും വരുന്നില്ല.. വിട് ശരത്തേട്ടാ ” അവൾ കെഞ്ചി..

അവനത് കേൾക്കാത്ത ഭാവത്തിൽ നടന്നു…

കാറിൽ കയറ്റിഡോർ അടച്ച് അവൻ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു….

അവൾ കാറിന്റെ ഡോർ തുറക്കാറാഞ്ഞതും ശരത്ത് ഡോർ ലോക്ക് ചെയ്തു…
വീണ ശരത്തിനെ നോക്കിയതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

“ആരെന്തു പറഞ്ഞാലും ഉടനെ ത്യാഗം സഹിക്കുവാ എന്ന് പറഞ്ഞ് എന്നെ വിട്ട് പോക്കോണം”

” അതോ നിനക്ക് എന്നോട് പ്രണയം ഇഷ്ടം അങ്ങനെയൊന്നുമില്ലേ “…

” ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നീ ഇത് എന്ത് ഭാവിച്ചാ”…

“അവനും ഡോക്ടറും പറഞ്ഞതെല്ലാം അപ്പാടെ വിശ്വസിക്കാൻ ഞാൻ മണ്ടനല്ല “…

“സിത്താരയുടെ അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല.”

“.. അവളുടെ അച്ഛൻ കൊന്നതാണ് ”

അത് കഴിഞ്ഞാണ് അവർ ഇങ്ങോട്ടേക്ക് വന്നത്….

ബാക്കി ഡോക്ടർ സിത്താരയുടെ കാര്യങ്ങൾ പറഞ്ഞത് മുഴുവൻ സത്യമാണ് “…

” എല്ലാർക്കും വേണ്ടത് സ്വത്തുക്കളാണ്”

” അച്ഛൻ പറഞ്ഞത് പോലെ എല്ലാം ഇവർക്ക് കൊടുത്തിട്ട് നമ്മുക്ക് എങ്ങോട്ടേലും പോയാലോ “ശരത്ത് പ്രതീക്ഷയോടെ വീണയെ നോക്കി…

“പിന്നെ അങ്ങനെ എല്ലാരെയും വേദനിപ്പിച്ചിട്ട് ഒളിച്ചോടാൻ ഞാനില്ല…”..

“അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ തന്നെതാൻ ഒളിച്ചോടിക്കോ” വീണ മുഖം വീർപ്പിച്ചു..

“വാ എന്തായാലും കുറച്ച് കറങ്ങിയിട്ട് വരാം…”…

“നിനക്ക് ഹൈദരാബാദ് യുണിവേഴ്സിറ്റിയിന്ന് സർട്ടിഫിക്കറ്റ് വാങ്ങണ്ടേ ”

“നമ്മുക്കൊന്നു അവിടെ വരെ പോകാം”

” വീട്ടിലും അങ്ങനെ പറഞ്ഞാൽ മതി”…. ഞാൻ നിന്റെ കൂടെ വരുന്നുണ്ടെന്ന് പറയണ്ട അവർ തെറ്റിദ്ധരിക്കും” ശരത്ത് പറയുന്നത് അവൾ കേട്ടിരുന്നു…

പിരിഞ്ഞു പോകാനാണ് വിധിയെങ്കിൽ പിരിയുന്നതിന് മുന്നേ കുറച്ച് സന്തോഷ നിമിഷങ്ങൾ ഉണ്ടാകട്ടെ.. എന്നും മനസ്സിലിട്ട് താലോലിക്കാൻ
അവൾ മറുപടിയൊന്നും പറഞ്ഞില്ല….

കണ്ണടച്ച് ഇരുന്നു..

. തറവാട്ടിലെത്തിയതും പാർവതിയമ്മ ഇറങ്ങി വന്നു…. മുത്തശ്ശനും മുത്തശ്ശിയും പുറകേ വന്നു

ശരത്ത് ആശുത്രിയിൽ നടന്നതെല്ലാം വിശദീകരിച്ചു….

വീണ മൗനമായി നിന്നതേയുള്ളു…..

” ആ അമ്മേ വീണയ്ക്ക് ഒർജിനൽ സർഫിക്കറ്റ് വാങ്ങാൻ യുണിവേഴ്സിറ്റിയിൽ പോകണം” ഞാൻ നാളെ രാവിലത്തെ ഫ്ലൈറ്റിന് ടിക്കറ്റ് ഓക്കേയാക്കിയിട്ടുണ്ട് ”

“ഈയൊരു സാഹചര്യത്തിൽ വീണ കുറച്ച് ദിവസം മാറി നിൽക്കുന്നതാ നല്ലത് “..

“. എനിക്ക് ഡൽഹിയിലെ ഒരു കമ്പനിയിൽ നിന്ന് നമ്മുടെ അടുത്ത് നിന്ന് സാധനങ്ങൾ വാങ്ങാൻ താൽപര്യമുണ്ട്… ”

.”..ഒരു ടെൻടർ കൊടുക്കണം” നല്ല ഓഫർ ആണ് “…

” കിട്ടിയാൽ നമ്മൾ മില്ലിലെ കാര്യങ്ങൾ ഒന്നുമറിയണ്ട അവർക്ക് ലീസിന് കൊടുത്തിട്ട് ലാഭം വാങ്ങി ബാങ്കിലിടാം”

” അതു കൊണ്ട് എനിക്കങ്ങോട്ടേക്ക് പോകണം”

” ആവശ്യമുള്ളത് എടുത്ത് വയ്ക്കമ്മേ…ഞാൻ റെഡിയാകട്ടെ “.. എന്ന് പറഞ്ഞ് ശരത്ത് അകത്തേക്ക് പോയി…

വീണയ്ക്ക് കുറ്റബോധം തോന്നി….

” ഞാൻ റെഡിയാകട്ടെ ” എന്ന് പറഞ്ഞ് അവളും അകത്തേക്ക് നടന്നു….

ഹരീന്ദ്രന്റെ മനസ്സിൽ എന്തൊക്കെയോ സംശയം തോന്നി തുടങ്ങി…

“രണ്ടു പേരും ഒളിച്ചോടാനുള്ള വല്ല വിചാരവുമന്നോ “വല്യ സാറിന്റെ ശബ്ദം വീണയെ പിടിച്ചു നിർത്തി…

” ഞാൻ നന്ദികേട് കാണിക്കില്ല” എന്ന് മാത്രം പറഞ്ഞ് മുറിയിലേക്ക് നടന്നു…

പോകാനുളള അത്യാവശ്യ സാധനങ്ങളും ഡ്രസ്സും ചെറിയ ബാഗിലാക്കി..

യുണിവേഴ്സിറ്റി കോളേജിൽ കൂടെ പഠിച്ച കൂട്ടുകാരിയെ അങ്ങോട്ടേക്ക് വരുന്ന വിവരം വിളിച്ചു പറഞ്ഞു

ശരത്ത് വന്നു വിളിച്ചപ്പോൾ അവൾ ബാഗുമായി മുറിയിൽ നിന്ന് ഇറങ്ങി വന്നു….
ശരത്ത് അവളെ ഒരു കുസൃതിയോടെ നോക്കിയതും വീണ മുഖം വീർപ്പിച്ചു…

എല്ലാരോടും യാത്ര പറഞ്ഞിറങ്ങി…

ശരത്തിന്റെ അച്ഛനും വന്നു…

അച്ഛനോടും യാത്ര പറഞ്ഞു…

അവർ രണ്ടു പേരും പോയി കഴിഞ്ഞ് തറവാട്ടിൽ ആകെ മൗനം നിറഞ്ഞു നിന്നു…

സിത്താരയും അജയിയും രാത്രിയിൽ തന്നെ തറവാട്ടിലേക്ക് വന്നു….

” സിത്താരയ്ക്ക് തറവാട്ടിൽ തന്നെ നിൽക്കണമെന്ന് വാശിയും ബഹളവും ”

” അതാ ഇങ്ങോട്ടേക്ക് വന്നത് “…

അജയ് ഒരു പരുങ്ങലോടെ പറഞ്ഞു..

പാർവതിയമ്മ അവർക്ക് താമസിക്കാൻ മുകളിൽ ഒരു മുറി റെഡിയാക്കി കൊടുത്തു…

സേതുവിന് ശരത്തും വീണയും പോയത് നന്നായി എന്ന് തോന്നി….

അവർ ഇവിടെ ഉണ്ടായിരുന്നേൽ ചിലപ്പോൾ സിത്താര ബഹളമുണ്ടാക്കിയേനെ….

ഫോണിൽ ഒരു കോൾ വന്നു ശരത്താണ്…

അജയിയും സിത്താരയും തറവാട്ടിൽ വന്ന വിവരം പറഞ്ഞു വച്ചു…

വീണയും ശരത്തും യാത്രയിലുടനീളം മൗനത്തിൽ തന്നെ തുടർന്നു…

എയർപ്പോർട്ടിൽ എത്തിയതും ടിക്കറ്റ് ക്ലിയറൻസിനായി ചെന്നു…

വെളുപ്പിനെ മൂന്നു മണിക്കാണ് ഫ്ലൈറ്റ്…

കുറച്ച് മണിക്കൂറുകൾ ബാക്കിയുണ്ട്..

ശരത്ത് വീണയുടെ അരികിൽ ഇരുന്നു..

” വീണാ അവിടെ ചെന്നതും വിളിക്കണം… മൂന്നാലു ദിവസം കഴിഞ്ഞ് വന്നാൽ മതി… ”

” അല്ലേലും അപേക്ഷ കൊടുക്കാനും വാങ്ങാനുമൊക്കെയായി മൂന്നാലു ദിവസമാകും”

” എല്ലാം തീർത്ത് സാവധാനം വന്നാൽ മതി”….

ശരത്ത് പറഞ്ഞപ്പോൾ വീണ മുഖമുയർത്തി അവനെ നോക്കി..

” അപ്പോൾ ശരത്തേട്ടൻ എന്റെ കൂടെ വരുന്നില്ലേ “…

” ഇല്ല എനിക്കിവിടെ കുറച്ച് ജോലിയുണ്ട്… ”

” ഞാൻ തറവാട്ടിൽ ആരുമറിയാതെ തിരിച്ച് ചെല്ലണം… “..

. “ഇപ്പോൾ ഉള്ള സാഹചര്യത്തിൽ നമ്മൾ അവിടെ ഇല്ലാ എന്ന് എല്ലാരും വിശ്വസിക്കണം”

” പ്രത്യേകിച്ച് സിത്താര…” അവൻ പറഞ്ഞു നിർത്തി..

” അവൾ നമ്മൾ അവിടെയില്ലാ എന്നറിഞ്ഞിട്ട് എന്ത് ചെയ്യാനാണ് ” വീണ ആകാംഷയോടെ ചോദിച്ചു…

” സിത്താര അത് അറിയണ്ടവരെ അറിയിക്കും..” ശരത്ത് നിഗൂഢയോടെ ചിരിച്ചു..

“ആരാ ശരത്തേട്ടാ… ആരെ അറിയിക്കുമെന്നാണ് “വീണ ശബ്ദം താഴ്ത്തി ചോദിച്ചു….

” അത് അന്നറിഞ്ഞാൽ മതി… തൽക്കാലം വേറെ ഒന്നും ചിന്തിക്കണ്ട “..

ധൈര്യമായി പോയിട്ട് വാ… നീ വരുമ്പോഴേക്ക് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിരിക്കുo “…എന്ന് പറഞ്ഞ് ശരത്ത് എഴുന്നേറ്റു…

ശരത്ത് വീണയുടെ കവിളിൽ തട്ടി… അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…

‘ ” എന്നാ ഞാനിങ്ങുവാ “…. എന്ന് പറഞ്ഞ് അവൻ തിരിഞ്ഞ് നോക്കാതെ നടന്നു നീങ്ങി..വീണയുടെ മനസ്സിൽ വല്ലാത്ത ഭയം തോന്നി….

തിരിച്ച് ചെന്നാൽ ശരത്തിന്റെ ദേഷ്യമോർത്തപ്പോൾ അവൾ പോകാൻ തന്നെ തീരുമാനിച്ചു…

തുടരും

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15

നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 17

നീർക്കുമിളകൾ: ഭാഗം 18

നീർക്കുമിളകൾ: ഭാഗം 19

നീർക്കുമിളകൾ: ഭാഗം 20

നീർക്കുമിളകൾ: ഭാഗം 21

നീർക്കുമിളകൾ: ഭാഗം 22

നീർക്കുമിളകൾ: ഭാഗം 23

നീർക്കുമിളകൾ: ഭാഗം 24

നീർക്കുമിളകൾ: ഭാഗം 25

നീർക്കുമിളകൾ: ഭാഗം 26