Where there is Love 💞There is Life💞 PART 4

Spread the love

നോവൽ
എഴുത്തുകാരി: MARY DIFIYA


, ഇരുട്ടിന്റെ മറവിൽ മറ്റൊരാൾകൂടി ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു….

(തുടരുന്നു… )

അയാൾ കാർത്തിക്കിനെ ഇരുട്ടിലേക്ക് വലിച്ച് മാറ്റി നിറുത്തി…

കാർത്തിക് :ഏയ്യ് വിട്… വിഷ്ണു.. വിടെടോ…

വിച്ചു :ഡോ താനെന്ത് പരിപാടിയാ കാണിച്ചേ… തന്നോട് രാവിലെ വിളിച്ചപ്പോഴേ കാര്യങ്ങളൊക്കെ പറഞ്ഞതല്ലേ… എന്നിട്ട് അവന്റെ ഒരു ആറ്റിട്യൂടും… കോപ്പിലെ ഡയലോഗും.

കാർത്തിക്ക്:ഈ 😁😁 അതേയ് ഞാൻ ചുമ്മാ അങ്ങേരെ ഒന്ന് ടെസ്റ്റ്‌ ചെയ്തതല്ലേ

വിച്ചു :ദേ ഒരൊറ്റ വീക്ക് അങ്ങ് തന്നാലുണ്ടല്ലോ… കോപ്പ്… ബാക്കിയുള്ളവര് ഇവിടെ തലക്ക് വട്ട് പിടിച്ച് നടക്കുമ്പോഴാ… എന്നിട്ട് ഇയാൾ ടെസ്റ്റ്‌ ചെയ്ത് വല്ലതും കണ്ട്പിടിച്ചോ?

കാർത്തിക് :എടാ നിന്റെ ചേട്ടന് അവളെ ശെരിക്കും ഇഷ്ടാണെടാ… ഞാൻ അങ്ങനൊക്കെ പറഞ്ഞപ്പോ നിന്റെ ചേട്ടന്റെ മുഖം നീ കണ്ടോ

വിച്ചു :ആഹാ…. വല്യ കണ്ടുപിടുത്തം ആയിപ്പോയി.. മരമണ്ടാ അത് ഞങ്ങൾക്ക് നേരത്തെ അറിയാം.. അതല്ല കണ്ടുപിടിക്കണ്ടത്..

കാർത്തിക് :ഏഹ് അതല്ലേ… പിന്നെന്താ?

വിച്ചു : ഓ… ഈ മണ്ടൻ…. ഇങ്ങ് വാ പറഞ്ഞ് തരാം…

വിച്ചു അവനെ വിളിച്ചുകൊണ്ട് അവിടെ നിന്ന് മാറി. അവനും വൈശുവും ചേർന്ന് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

പാർട്ടി കഴിഞ്ഞ് റൂമിൽ ഇരിക്കുകയായിരുന്നു മഹി…. പാറു പിന്നിൽ വന്ന് നിന്നു.. ഒന്ന് മടിച്ചെങ്കിലും അവൾ വിളിച്ചു

പാറു :മഹിയേട്ടാ…

മഹി :മ്മ്… എന്താ?

പാറു :അത്… പിന്നെ ….കാർത്തിക്…

കാർത്തിക് എന്നാ പേര് കേട്ടതും മഹിയുടെ മുഖം വലിഞ്ഞു മുറുകി… പാറു അത് ശ്രദ്ധിക്കാതെ തുടർന്ന്കൊണ്ടേയിരുന്നു…

പാറു : കാർത്തിക്കിനെ ഞാൻ ക്ഷണിച്ച……

മഹി :അറിയാടി… നീ ക്ഷണിച്ചതാണെന്ന്..

പാറു പൂർത്തിയാക്കുന്നതിനു മുന്നേ അവന് ഇടയ്ക്ക് കയറി പറഞ്ഞു…

പാറു :അല്ല… അതല്ല. ഞാൻ….

അവൾ വീണ്ടും പറഞ്ഞ് തുടങ്ങിയപ്പോൾ അവൻ കൈ ഉയർത്തി അവളെ തടഞ്ഞ്കൊണ്ട് തുടർന്നു…

മഹി :നിനക്ക് അവന്റെ കൂടെ ജീവിച്ചാ മതിയെങ്കിൽ എന്തിനാ എന്റെ ലൈഫിലേക്ക് വലിഞ്ഞു കയറി വന്നത്… അതോ എന്നെ മണ്ടനാക്കി എന്റെ മറവിൽ വല്ല അവിഹിതവും പ്ലാൻ ചെയ്യുന്നുണ്ടോ നീ…

പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. പക്ഷെ ഇത്തവണ വെറുതെ കേട്ട് നിൽക്കാൻ അവള് തയ്യാറായിരുന്നില്ല. അവൾ കണ്ണുകൾ അമർത്തി തുടച്ച് അവനെ കൈ ഉയർത്തി തടഞ്ഞു..

പാറു :ഇനി… ഇനി ഒരക്ഷരം നിങ്ങൾ അവനെപറ്റിയോ എന്നെപറ്റിയോ മിണ്ടരുത്… അതിനുള്ള അർഹത നിങ്ങൾക്കില്ല.. തനിക്ക് സംശയം മൂത്ത് പ്രാന്ത് ആയതാ.. ഇനി നിങ്ങളെ പറഞ്ഞ് മനസിലാക്കാൻ ഞാൻ ശ്രമിക്കില്ല. തനിക്ക് തന്റെ വഴി. എനിക്ക് എന്റെയും.

മഹി ഒന്നും മിണ്ടാതെ വണ്ടിയുടെ കീ എടുത്ത് പുറത്തേക്ക് പോയി.. അവന്റെ കണ്ണിൽ പകയാളി.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

രാവിലെ നിറുത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് മഹി കണ്ണ് തുറന്നത്. തലേന്ന് ഓഫീസിലാണ് കിടന്നതെന്നത് തലേന്നത്തെ സംഭവങ്ങൾ ഓർക്കാൻ ഇടയാക്കി.

വീണ്ടും അവന്റെ ഫോൺ റിങ് ചെയ്തു.
അവൻ സ്ക്രീനിലേക്ക് നോക്കി.. “സിദ്ധു “.

മഹി :എന്താടാ രാവിലെതന്നെ

സിദ്ധു :എടാ നീ എന്ത് പണിയാ കാണിച്ചേ?

മഹി :ഞാനോ? ഞാനെന്ത് കാണിച്ചെന്നാ?

സിദ്ധു :ദേ മഹി എന്റെ മുന്നിൽ കിടന്ന് പൊട്ടൻ കളിക്കരുത്… നീ എന്തിനാ ആ കാർത്തിക്കിനെ ഉപദ്രവിച്ചേ??

മഹി : ഏഹ് ഞാനോ? എപ്പോ? ഡാ എനിക്കൊന്നും അറിയില്ല…

സിദ്ധു :നീ അല്ലേ? ഞാൻ വിചാരിച്ചു നീ ആവുമെന്ന്… പിന്നാരാ?

മഹി : ആ എനിക്കെങ്ങനെ അറിയാനാ? അവനെന്താ പറ്റിയെ?

സിദ്ധു :എനിക്കും കറക്ട് ആയ്ട്ട് അറിയില്ല. അവൻ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്.

മഹി :നമുക്ക് ഒന്ന് അവിടെ വരെ പോയാലോ?

സിദ്ധു : ആഹ് ഞാൻ അങ്ങോട്ട്‌ എത്തിക്കോളാം നീ വിട്ടോ…

മഹി :ആഹ് ശരി.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

ഹോസ്പിറ്റലിൽ വിവരം അറിഞ്ഞ് പാറുവും വിച്ചുവും വൈശുവും കൂടി എത്തിയിരുന്നു.

പാറു :ഡാ പൊട്ടാ കുറെ നേരായി ഞാൻ ചോദിക്കുന്നു. എന്താ പറ്റിയെന്ന്.. നീ പറയുന്നുണ്ടോ?

കാർത്തി :ഡീ നീ ഇത്ര ബഹളം ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല… ഏതോ ഒരുത്തൻ ചുമ്മാ ഒന്ന് വന്ന് ഞൊണ്ടിയേച്ചും പോയി…

പാറു :അതിന്റെ കാരണമാണ് എനിക്കറിയണ്ടത്

കാർത്തി :അ… അത്.. പിന്നെ.. അത്..

പാറു :ഞാൻ.. അല്ലേ? ഞാൻ കാരണം അല്ലേ?

കാർത്തി :എടി അത് വിട്ടേക്ക്….

പാറു :മ്മ്

എന്തോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച് അവള് പുഞ്ചിരിച്ചു.

വാതിലിനു മറവിൽ നിന്ന് ഇത് കേട്ട് മഹി. അകത്തു കയറാതെ തിരികെ പോയി…

കാറിൽ ഇരുന്നപ്പോഴും അത് ആരാവുമെന്ന് മഹി ആലോചിച്ചു. പിന്നെ അവന്റെ തിരക്കിനിടയിൽ അത് മറന്നു.

പാറുവിനെയും വൈശുവിനെയും പറഞ്ഞ് വിട്ടിട്ട് വിച്ചു കാർത്തിക്കിന് കൂട്ടിരുന്നു..

വിച്ചു :കാർത്തി… ഇനി പറ എന്താ ഉണ്ടായത്?

കാർത്തി :ആഹ് പറയാം…

കാർത്തി മണിക്കൂറുകൾ പിറകിലേക്ക് സഞ്ചരിച്ചു.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഇടുങ്ങിയ വഴിയിലേക്ക് കാർ കയറിയപ്പോഴാണ് മുന്നിൽ ഒരു ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് കണ്ടത്. ഓവർടേക് ചെയ്യാൻ മാത്രം സ്ഥലം ഉണ്ടായിരുന്നില്ല. അടുത്ത് ആരെയും കാണാത്തത് കൊണ്ട് ഞാൻ കാറിൽനിന്ന് ഇറങ്ങി നോക്കി.. ജീപ്പിന് അടുത്തെത്തിയത് മാത്രം ഓർമയുണ്ട്..

പിന്നെ കണ്ണ് തുറന്നപ്പോ ഞാൻ കണ്ടത് ഫുൾ ബ്ലാക്ക് കളർ പെയിന്റ് അടിച്ച ഒരു മുറി… അതിൽ നിറയെ പാറുവിന്റെ ഫോട്ടോസ് … ആ ഫോട്ടോസ് എടുത്ത് കാണിക്കാൻ അതിന് ചുറ്റും ഗോൾഡൻ ലൈറ്റ്സ്…

ഫോട്ടോസ് കൂടുതലും അവള് അറിയാതെ എടുത്തിരിക്കുന്നതാണ്… അതും അവൾക്ക് പത്തു പതിനഞ്ചു വയസ്സ് ഉള്ളപ്പോൾ മുതലുള്ളത്.

അവളുടെ ഫോട്ടോസ് നോക്കിക്കോണ്ടിരിക്കുമ്പോ ഒരാൾ വന്നു… ഒരു കറുത്ത ഹൂഡി ഇട്ട രൂപം… ഒരു ബ്ലാക്ക് മാസ്കും അയാൾ വച്ചിരുന്നു. എന്റെ അടുത്തേക്ക് നടന്ന് അയാൾ സംസാരിച്ചു തുടങ്ങി.

ബ്ലാക്ക് ഹൂഡി :ഹായ് കാർത്തി….. എന്തിനാ എന്റെ പെണ്ണിനെ ഇങ്ങനെ നോക്കുന്നെ…. അധികം നോക്കണ്ട… ഇങ്ങനെ നോക്കിയവരെയൊക്കെ ഞാൻ എന്താ ചെയ്തതെന്ന് അറിയുമോ?

എന്റെ അടുത്തേക്ക് വന്ന് എന്റെ ചെവിയിൽ അയാൾ പറഞ്ഞു… “ഞാൻ അവരുടെയൊക്കെ കണ്ണ് അങ്ങ് എടുത്തു.. ഹഹാ..ഹഹാ… ”

ഒരു ഭ്രാന്തനെപ്പോലെ അയാൾ ചിരിച്ചു…

സത്യം പറഞ്ഞാൽ എനിക്ക് പേടിയാവുന്നുണ്ടായിരുന്നു… അത് കണ്ട് അയാൾ എന്നെയൊന്നു നോക്കി.. എന്നിട്ട് വീണ്ടും പറഞ്ഞ് തുടങ്ങി.,

“വെയിറ്റ് … വെയിറ്റ്.. ഞാൻ എന്തിനാ അങ്ങനെ ചെയ്തതെന്നല്ലേ.. ബികോസ് ഐ ലവ് പാറു…. മാഡ്‌ലി… ഡീപ്ലി…

പക്ഷെ.. പക്ഷെ… അതവൾ അറിഞ്ഞില്ല… അവൻ കാരണം.. അവൻ എന്നോട് 10 വര്ഷങ്ങളായി പറഞ്ഞു. എനിക്ക് അവളെ നേടിത്തരാമെന്ന് എന്നിട്ട്… മഹി നേടി അവളെ..

സമ്മതിക്കില്ല ഞാൻ. അകറ്റും… അതിനു വേണ്ടത് ചെയ്തോണ്ടേയിരിക്കും….. അതിനിടയിൽ വേറൊരുത്തൻ വന്നു.. ഒരു നന്തി… അവൻ എന്നെ കണ്ടെത്താൻ ശ്രമിക്കുന്നു… പക്ഷെ അവനു അതിന് സാധിക്കില്ല.

പാറുവിനെ ഞാൻ ഒന്നും ചെയ്യില്ലെന്നാ അവന്റെ വിചാരം… പക്ഷെ ഞാൻ ചെയ്യും.. എനിക്ക് അവളെ കിട്ടിയില്ലെങ്കിൽ വേറൊരാൾക്ക് കിട്ടാൻ ഞാൻ സമ്മതിക്കില്ല… അല്ലെങ്കിൽ മഹിയെ ഞാൻ ഇല്ലാതാക്കും.. ഹാ…അതിനി ഏത് നന്തി വിചാരിച്ചാലും തടുക്കാൻ പറ്റില്ല…. ”

പിന്നെ ഓടി എന്റെ തൊട്ടടുത്തെക്ക് വന്നിട്ട് എന്നെ തലോടിക്കൊണ്ട് തുടർന്നു.

“സോറി കാർത്തി… തന്നെ കൊണ്ട്വന്നത് അത് പറയാനല്ല… താൻ എന്റെ പാറുവിനെ തൊട്ടു…. അതിനു തന്റെ ഈ കയ്യെങ്കിലും ഞാൻ എടുക്കണ്ടേ..? ”

എനിക്ക് വല്ലാത്ത പേടി തോന്നി. ഞാൻ വേണ്ടെന്ന് അലറി… പെട്ടന്ന് അവനെന്നെ വന്ന് ചേർത്ത് പിടിച്ചു.. എന്നിട്ട് പറഞ്ഞു..

“നോ ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. നീ എന്റെ പാറുവിന്റെ ബെസ്റ്റി ആണ്… സൊ നിനക്ക് വേദനിച്ചാൽ അവൾക്ക് സങ്കടമാവും… അതോണ്ട് നീ പൊയ്ക്കോ.. ”

അവനെന്റെ കയ്യിലെ കെട്ടൊക്കെ അഴിച്ച് തന്നു.
ഞാനൊന്ന് മടിച്ചിട്ട്.. എഴുന്നേറ്റു തിരിഞ്ഞു നടന്നു… പെട്ടന്ന് പിന്നിൽ നിന്ന് ഒരടി കിട്ടി…
പിന്നെ കണ്ണ് തുറന്നപ്പോ ദാ ഇവിടെയാണ്…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

കാർത്തി പറഞ്ഞ് തീർന്നതും. വായ തുറന്ന് കേട്ടോണ്ടിരുന്ന വിച്ചു പറഞ്ഞു…

“അൽ സൈക്കോ ”

കാർത്തി :ആഹ് ഡാ. അതന്നെ… അവളെയെങ്ങാൻ അവന്റെ കയ്യിൽ കിട്ടിയാൽ…
അത് പോട്ടെ നിന്റെ ചേട്ടനെ കിട്ടിയാൽ

വിച്ചു :എന്റെ ചേട്ടനെ കിട്ടിയാ അവന്റെ വട്ട് മാറും. അത്രന്നെ. നിനക്ക് എന്റെ ഏട്ടനെ അറിയില്ല…

കാർത്തി :മ്മ്

വിച്ചു :ഡാ നമുക്ക് എന്റെ ഏട്ടനോട് പറഞ്ഞാലോ?

കാർത്തി :ബെസ്റ്റ്… പാറു ഇന്നലെ രാത്രിലത്തെ കാര്യം പറഞ്ഞത് നീ കേട്ടില്ലേ.. അങ്ങേര് ഒന്നും വിശ്വസിക്കാൻ പോണില്ല..

വിച്ചു :ഹ്മ്മ്… അത് പോട്ടെ.. നീ എന്താ പാറുവിനോട് പറയാത്തത്?

കാർത്തി :ഡാ നീ അവളുടെ മുഖം കണ്ടോ. അവൾ കരഞ്ഞ് വല്ലതിരിക്കുവല്ലേ… അവളുടെ മുഖം ഒന്ന് മാറിയാൽ എനിക്ക് സഹിക്കില്ലെടാ.. അവളെന്റെ ചങ്കല്ലേ…

വിച്ചു :മ്മ് ശെരിയാ.. അല്ലെങ്കിൽതന്നെ അവളാകെ വിഷമിച്ച് ഇരിക്കുവാ… ഇനി ഇത് പറഞ്ഞ് അവളെ പേടിപ്പിക്കേണ്ട..

കാർത്തി :മ്മ്…

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

വൈകുന്നേരം മഹി എത്തിയപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെ പൂന്തോട്ടം ഒരുക്കുകയായിരുന്നു പാറു… മഹിയെ കണ്ടതും പാറുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നു…

മഹി മുറിയിലേക്ക് പോയി

ലക്ഷ്മി :മോള് പൊയ്ക്കോ.. അവനു ചായ കൊടുത്തേക്ക്.. ബാക്കി അച്ഛനും അമ്മയും ചെയ്തോളാം…

പാറു :ശരി അമ്മേ

പാറു ചായയുമായി മുറിയിലേക്ക് കയറി.. ഫ്രഷ് ആയി വന്ന മഹി മുഖം തുടക്കുകയായിരുന്നു. പാറു ചായ മേശപുറത്ത് വച്ചു.

മഹി അവളെ കണ്ടെങ്കിലും ശ്രദ്ധിക്കാതെ അവളെ മറികടന്ന് പോകാൻ തുടങ്ങി…

പാറു : മിസ്റ്റർ മഹാദേവ്… ഒരു മിനിറ്റ്…

മഹി ഞെട്ടി തിരിഞ്ഞ് നോക്കി..

പാറു :താൻ ഇത്ര ചീപ്പ് ആവുമെന്ന് ഞാൻ കരുതിയില്ല… ആ പാവത്തിനെ ഉപദ്രവിക്കാൻ എങ്ങനെ തോന്നി?

അത് കേട്ടതും മഹിക്ക് എവിടുന്നോ ദേഷ്യം ഇരച്ചു കയറി.

മഹി :ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല.. അല്ല
ഞാൻ അവനെ എന്തെങ്കിലും ചെയ്താൽത്തന്നെ നിനക്ക് എന്താ ഇത്ര പൊള്ളുന്നെ. അവൻ നിന്റെ കെട്ടിയോൻ ഒന്നുമല്ലല്ലോ… ഓഹ് സോറി മറന്നു… നിനക്ക് അവനാണല്ലോ അല്ലേ നിന്റെ കെട്ടിയോൻ.

പാറു : ഛെ…. തന്നെ പറഞ്ഞ് മനസിലാക്കാൻ എനിക്ക് മനസില്ല.. തനിക് ഇഷ്ടമുള്ളത് വിചാരിച്ചോ. പക്ഷെ എന്റെ പേര് പറഞ്ഞ് ഇനി അവനെ തൊട്ടാൽ… അന്ന് താനറിയും ഈ പാർവതി ആരാണെന്ന്..

അത് പറഞ്ഞ് പാറു മുറി വിട്ട് ഇറങ്ങി.. മഹി അവന്റെ ദേഷ്യം അവിടെയുണ്ടായിരുന്ന ഫ്ലവർ വെയ്‌സിൽ തീർത്തു.

രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ പാറു അച്ഛനോട് സംസാരിച്ച് തുടങ്ങി.

പാറു :അച്ഛാ ഞാൻ നാളെ മുതൽ കുഞ്ഞേട്ടന്റെ കമ്പനിയിൽ പോയിത്തുടങ്ങിയാലോന്ന് ആലോചിക്കുവായിരുന്നു. എന്താ അച്ഛന്റെ അഭിപ്രായം?

പ്രതാപൻ :അല്ല മോളെ.. മഹിയുടെ കമ്പനി ഉള്ളപ്പോ അവിടെ എന്തെങ്കിലും പോസ്റ്റ്‌ നോക്കിയാ പോരെ?

പ്രതാപൻ മഹിയെ നോക്കികൊണ്ട് പാറുവിനോട് ചോദിച്ചു.എന്നാൽ മഹി ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന രീതിയിലിരുന്ന് കഴിക്കൽ തുടർന്നു.

പാറു :അല്ലാച്ചാ ഞാൻ നേരത്തെ കുഞ്ഞേട്ടനോട് പറഞ്ഞ കാര്യമായിരുന്നു.

പ്രതാപൻ :ആണോ എന്നാൽ. മോള് അത് തന്നെ നോക്കിയാ മതി…

പ്രതാപൻ അവളോട് അങ്ങനെ പറഞ്ഞെങ്കിലും അവര് തമ്മിൽ എന്തോ അകൽച്ചയുള്ളതായി അയാൾക്ക് തോന്നി. സാഹചര്യം അനുസരിച്ച് അവരോട് സംസാരിക്കാമെന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു.

💖💖💖💖💖💖💖💖💖💖💖💖💖💖💖💖

പാറുവിന്റെ ഫോട്ടോസ് നോക്കി ആസ്വദിക്കുകയായിരുന്നു കറുത്ത ഹൂഡി ഇട്ട രൂപം.
ഇത് കണ്ട് വന്ന വെളുത്ത കുർത്ത ഇട്ട വ്യക്തി അവനു നേരെ ആക്രോശിച്ചു…

“നീ എടുത്ത് ചാടി ഒന്നും തീരുമാനിക്കരുത് അവളെ നമുക്ക് ആവശ്യമുണ്ട് ”

ബ്ലാക്ക് ഹൂഡി :അതെ ആവശ്യമുണ്ട്… പക്ഷെ എനിക്ക് അവളെ കിട്ടിയില്ലെങ്കിൽ മറ്റാർക്കും അവളെ കിട്ടാൻ ഞാൻ അനുവദിക്കില്ല…

“നിനക്ക് എന്താ വട്ടായോ? അവളെക്കൊണ്ട് നമുക്കുള്ള നേട്ടം നീ മറക്കരുത് ”

ബ്ലാക്ക് ഹൂഡി :വട്ട് തന്നെയാ… അവളാണ് എന്റെ വട്ട്.. എന്റെ നേട്ടവും അവൾ മാത്രമാണ്.. അല്ലാതെ അവള്മൂലം ലഭിക്കുമെന്ന് നീ പറയുന്ന സ്വത്ത് എന്നെ മത്ത്പിടിപ്പിക്കുന്നില്ല….

“നോ.. അവൾ ജീവനോടെ വേണം.. നിനക്ക് ഞാൻ അവളെ നേടിത്തരാം… ”

ബ്ലാക്ക് ഹൂഡി :വേണം.. നീ തന്നെ നേടിത്തരണം. ഇല്ലെങ്കിൽ.. അറിയാല്ലോ എന്നെ…

അത് പറഞ്ഞ് ഒന്ന് പുച്ഛിച്ചു ചിരിച്ചുകൊണ്ട് ആ കറുത്ത രൂപം മുറി വിട്ട് ഇറങ്ങി.

എനിക്ക് അറിയാം നിന്നെ.. പക്ഷെ നിനക്ക് എന്നെ അറിയില്ല…. നിനക്ക് വേണ്ടത് അവളെ മാത്രമാണ്… അതിനു വേണ്ടി എന്തും ചെയ്യുന്ന ഒരു ഭ്രാന്തൻ മാത്രമാണ് നീ… നിന്റെ ബലഹീനതയും അവളാണ്.. നിന്നിലൂടെ അവളുടെ സ്വത്തുക്കൾ ഞാൻ നേടും. പിന്നെ നീയും അവളും മഹിയും ഓർമ്മകൾ മാത്രം…… (വെളുത്ത കുർത്ത ഇട്ട രൂപം )

(തുടരും… )

Where there is Love 💞There is Life💞 PART 1

Where there is Love 💞There is Life💞 PART 2

Where there is Love 💞There is Life💞 PART 3