Saturday, December 14, 2024
Novel

നീർക്കുമിളകൾ: ഭാഗം 15

നോവൽ
എഴുത്തുകാരി: ശക്തി കല ജി

ശരത്ത് അടുത്തേക്ക് വന്നതും അവൾ നെഞ്ചോരം ചേർന്ന് നിന്ന്…

” ശരത്തേട്ടന്റെ ജീവിത സ്വപ്നങ്ങളിൽ നിറം പകരാൻ ഞാനെത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല “… അവളുടെ വാക്കുകൾ അവളുടെ സ്വപ്നങ്ങളിലേക്കിറങ്ങി ചെല്ലുവാൻ പ്രേരിപ്പിച്ചു…..

അവൻ അവളുടെ വലത് കരം കവർന്നു തന്റെ ചുണ്ടിന്റെ അടുത്തേക്ക് ഉയർത്തി….

വലത് കൈയ്യിലെ മുറിവ് കെട്ടി വച്ചിരിക്കുന്നത് കണ്ടപ്പോൾ അവന്റെ ഹൃദയം തേങ്ങി…..

ഒരിക്കലും അവളെ നഷ്ടപ്പെടുത്തില്ല എന്ന ഉറപ്പോടെ ആ മുറിവിൽ മൃദുവായ് ചുംബിച്ചു….

അവന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുമ്പോൾ ചുറ്റിനുമുള്ള സർവ്വവും അവൾ മറക്കുന്നതറിഞ്ഞു…..

. പിന്നെ അവരുടെ ഹൃദയങ്ങൾ തമ്മിലാണ് വാദപ്രതിവാദങ്ങൾ നടത്തിയത്..

.. കവിളിലുടെ ഒലിച്ചിറങ്ങിയ കണ്ണിർ തുള്ളികൾ അവനെ നനച്ചു തുടങ്ങിയപ്പോഴാണ് അവൾ കരയുകയാണ് എന്നവന് മനസ്സിലായത്..

” എന്ത് തനിക്ക് ഗീതേച്ചിയെ കാണണമെന്ന് തോന്നുന്നുണ്ടോ…”

” കൈയ്യിലെ മുറിവ് കരിയട്ടെ… എന്നിട്ട് പോവാം.. ”

” :അല്ലെൽ ചേച്ചി പേടിക്കും.. അതോ എന്റെ വീട്ടിലോട്ട് പോകണോ….” എന്ന് ശരത്തിന്റെ ചോദ്യത്തിന് മറുപടിയായി ഒന്ന് മൂളാനെ അവൾക്ക് സാധിച്ചുള്ളു….

” ഇം രണ്ട് ദിവസം അവിടെ തന്റെയി വിഷമങ്ങളൊക്കെ മാറും….. മുത്തശ്ശിയോട് ഞാൻ പറഞ്ഞോളാം…. “ശരത്ത് പറയുന്നത് അവൾ ശ്രദ്ധയോടെ കേട്ടു…

“എന്ത് കരുതൽ ആണ് ശരത്തേട്ടന് എന്നോട്…… പക്ഷേ ഞാൻ കാരണം നിങ്ങളുടെ കുടുംബത്തിൽ വീണ്ടുമൊരു പ്രശ്നമുണ്ടാകരുത്…”.

“വല്യ സാറും ശാരദമ്മയും ശരത്തേട്ടന്നാണ് അവരുടെ കൊച്ചുമകൻ എന്നറിഞ്ഞാൽ ഒത്തിരി സന്തോഷിക്കും… “….

” ആ സന്തോഷം ഞാൻ കാരണം നഷ്ടപ്പെട്ടാൽ എനിക്ക് സഹിക്കാൻ പറ്റില്ല….. ”

എന്ന് പറയുമ്പോൾ അവൾ കണ്ണടച്ച് പിടിച്ചിരുന്നു….

അവന്റെ നെഞ്ചോട് ചേർന്ന് ഹൃദയതാളം കേട്ടോണ്ടിരിക്കുമ്പോൾ വല്ലാത്ത സുരക്ഷിതത്വം തോന്നി അവൾക്ക്….

” ഇം അങ്ങനെയൊന്നും ഉണ്ടാവില്ല….. എന്തിനാണ് വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടുന്നത് “…..

” ഈ ജന്മം എനിക്ക് നീ മതി…. എനിക്ക് വേണ്ടി ജന്മo കൊണ്ടവളാണ്” എന്ന് പറഞ്ഞ് ശരത്ത് ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു……

ആശുപത്രിയിലെ പൂന്തോട്ടത്തിൽ ഇട്ടിരുന്ന ബഞ്ചിൽ ഇരുന്നു….

” തൽക്കാലം നമ്മുടെ ഇഷ്ടം ആരുമറിയണ്ട.”

“.. സമയമാകുമ്പോൾ ഞാൻ തന്നെ എല്ലാരോടും പറഞ്ഞോളാം…”

. ” വീണയ്ക്കറിയണ്ടേ എന്തിന് വേണ്ടിയാണ് ഞാനിവിടേക്ക് വന്നത്…”..

“എന്റെ അച്ഛന്റെ നിരപരാതിത്വം മുത്തശ്ശന്റെ മുന്നിൽ തെളിയിക്കാൻ.. ‘..

“അത് ഇപ്പോൾ തെളിഞ്ഞു കഴിഞ്ഞു…”

” അച്ഛനോട് എനിക്ക് പറയണം മുത്തശ്ശന് മുന്നിൽ എല്ലാ സത്യങ്ങളും തെളിഞ്ഞു എന്ന് “…..

പിന്നെ എനിക്ക് ഈ സ്വത്തും പദവിയും വേണ്ടേ വേണ്ട… ഞാൻ പഴയ ജീവിതത്തിലേക്ക് പോകും… ”

“. അന്ന് എല്ലാം ഉപേക്ഷിച്ച് ഒരു കൂലി പണിക്കാരനായ എന്റെ കൂടെ വരാൻ നീ തയ്യാറാണോ എന്നെനിക്കറിയണം”…എന്ന് പറയുമ്പോൾ ശരത്തിന്റെ മുഖത്ത് ഗൗരവഭാവം പ്രകടമായി…

“ഇതെന്താ ശരത്തേട്ടനിങ്ങനൊക്കെ പറയുന്നത്… ”

“ശാരദാമ്മ അവരുടെ മകനെയോർത്ത് എന്ത് മാത്രം വിഷമിക്കുന്നുണ്ടെന്നറിയാമോ…”….

” മാതാപിതാക്കൾക്ക് എറ്റവും വല്യ സ്വത്തുക്കൾ എന്ന് പറയുന്നത് അവരുടെ മക്കളാണ്. .. “…

“പാവം ശാരദാമ്മയ്ക്ക് ഇനിയും ദുഃഖം കൊടുക്കരുത്”.. എന്ന് വീണ അപേക്ഷ സ്വരത്തിൽ പറഞ്ഞു…

” ഞങ്ങൾ അങ്ങനെയാണ് തീരുമാനിച്ചത്… അച്ഛനുമമ്മയും പറയുന്നത് അനുസരിക്കും അത്രേയുള്ളു… “….

” ഡോക്ടർ ഇന്ന് ആശുപത്രി വിടാമെന്ന് പറഞ്ഞു… ഒരുങ്ങിക്കോ എന്റെ അമ്മയുടെ അടുത്ത് കൊണ്ട് വിടാം”…..

” രണ്ടു ദിവസം അവിടെ നിന്ന് മനസ്സും ശരീരവും സുഖായിട്ട് ഇങ്ങോട്ടേക്ക് വാ…. കുറച്ച് ജോലിയുണ്ട് തനിക്ക്…ശരത്ത് പറഞ്ഞു…

“ഇം ശരി… എനിക്കിപ്പോഴും മനസ്സിൽ ഭയമുണ്ട് അങ്ങോട്ടേക്ക് വരാൻ… മരണത്തെ ഭയന്നിട്ടല്ല…”

” ഗീതേച്ചിയുടെ പ്രസവം കഴിയുന്നത് വരെ എനിക്കെവിടെയാണെങ്കിലും പിടിച്ചു നിന്നേ പറ്റു…. ”

” അത് കഴിഞ്ഞാൽ എന്ത് പ്രശ്നം വന്നാലും കുഴപ്പമില്ല”വീണയിൽ നിന്നൊരു നെടുവീർപ്പുയർന്നു….

” ദേ ഇനി ഇതുപോലത്തെ വർത്താനം പറഞ്ഞാൽ നല്ല ഒരു ചൂര വടി മേടിച്ചു വയ്ക്കുo ഞാൻ പറഞ്ഞേക്കാം… – ശരത്ത് ഒരു കുസൃതിയോടെ പറഞ്ഞു…

“പിന്നെ ചൂര വടിയും കൊണ്ട് ഇങ്ങ് വന്നാൽ മതി… “… അടി കൊള്ളാൻ ഞാനങ്ങ് നിന്ന് തരുവല്ലേ…. ” വീണ കൃത്രിമ ദേഷ്യം ഭാവിച്ചു…..

കുറച്ച് നിമിഷങ്ങൾക്കകം അവരുടെയിടയിലെ അകലം കുറഞ്ഞു പൊട്ടിച്ചിരികൾ ഉയർന്നു…

വീണ ശരത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് ശാരദാമ്മയെ വിളിച്ചു പറഞ്ഞു…

കുറെ നാളുകൾക്ക് ശേഷം വീണയുടെ മനസ്സ് സന്തോഷത്തിന്റെ തിരി വെട്ടം തെളിഞ്ഞു..

.. ശരണ്യയുടെയും അച്ഛന്റെയും അമ്മയുടെയുമൊപ്പമുള്ള ജീവിതം സ്വർഗ്ഗതുല്യമാണെന്ന് അവൾ അനുഭവിച്ചറിഞ്ഞു….

കൈയ്യിലെ മുറിവ് ഉണങ്ങിയ ശേഷം ഇടയ്ക്ക് ഗീതേച്ചിയുടെ വീട്ടിലേക്ക് പോകണം എന്ന് ശരണ്യയോട് പറഞ്ഞു…

ഗീതേച്ചിക്ക് അഞ്ചാം മാസമാണെന്ന് പറഞ്ഞതും പാർവതിയമ്മ അഞ്ച് കൂട്ടം പലഹാരവും പിന്നെ പല വിധ അച്ചാറുകളും ഉണ്ടാക്കി…

വീണയുടെ കൂടെ പാർവതിയമ്മയും ശരണ്യയും പോയി…..

വീണയെ കണ്ടതും സന്തോഷം കൊണ്ട് ഗീതയുടെ കണ്ണുനിറഞ്ഞു…

പലഹാരങ്ങൾ കണ്ടതും വീണയെ വിട്ടു അത് കഴിക്കുന്നതിലായി ശ്രദ്ധ..

വീണ ശരണ്യയെയും പാർവതിയമ്മയെയും പരിചയപ്പെടുത്തി.

.വൈശാഖേട്ടന്റെ അമ്മയ്ക്ക് എന്തോ ഭയങ്കര സ്നേഹം…. പുതിയ സ്ഥാനമൊക്കെ കിട്ടിയതറിഞ്ഞു കാണുമെന്ന് അവൾ വിചാരിച്ചു…

ഏഴാം മാസം വിളിച്ചോണ്ടു പോകുന്ന ചടങ്ങിനെ പറ്റി സൂചിപ്പിച്ചപ്പോൾ വൈശാഖേട്ടൻ വല്യ താൽപര്യം കാണിച്ചില്ല….

“ഏഴാം മാസം ചടങ്ങ് നടത്താം പക്ഷേ അങ്ങോട്ടേക്ക് വിടുന്നില്ല.. ”

” ഇവിടാർക്കും ഗീതയെ പിരിഞ്ഞിരിക്കാൻ പറ്റില്ല ” എന്ന് വൈശാഖേട്ടൻ ഒരു കള്ളചിരിയോടെ പറയുമ്പോൾ ഗീതയുടെ മുഖത്ത് നാണത്തിൻ പൂത്തിരികൾ കത്തി…

എല്ലാർക്കും മനസ്സിലായി ആർക്കാണ് പിരിഞ്ഞിരിക്കാൻ പറ്റാത്തെന്ന്…

യാത്ര പറഞ്ഞിറങ്ങാൻ നേരം വീണ ഗീതയുടെ വയറിൽ ചുറ്റി പിടിച്ചു ഉമ്മ വയ്ക്കുമ്പോൾ അവളുടെ കണ്ണുനിറഞ്ഞു..

നിനക്ക് വേണ്ടിയാ ഞാൻ ഇന്ന് ജീവനോടിരിക്കുന്നതെന്ന് മൗനമായി ഒരു ചുംബനത്തിലൂടെ അറിയിച്ചു..

തിരികെയുള്ള യാത്രയിൽ പാർവതിയമ്മയുടെ മടിയിൽ കിടന്നു ദുഃഖഭാരമിറക്കി വച്ചു…

ഇവിടെ വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞുന്ന് അത്ഭുതത്തോടെ അവളോർത്തു….

മനസ്സ് ശാന്തമായി… ഈ വീട്ടിൽ വരുമ്പോൾ മനസ്സ് ശാന്തമാകും… അമ്മയും അച്ഛനും കൂടെയുണ്ട് എന്ന് തോന്നും…

ഒരു വൈകുന്നേരം എല്ലാരും മുറ്റത്ത് നിന്ന സമയത്ത് വീണ ശരത്തിന്റെ അച്ഛന്റെ അടുക്കൽ ചെന്ന് നിന്നു..

“എന്താ കുട്ടി പറയാനുള്ളത് പറ” എന്ന് ശരത്തേട്ടന്റെ അച്ഛൻ ശാന്തമായി ചോദിച്ചു…

” അത് പിന്നെ അച്ഛന് തറവാട്ടിലേക്ക് ഒന്നു ചെന്നൂടെ….”

” അവിടെയൊരമ്മ കാത്തിരിപ്പുണ്ട്…. ”

” അച്ഛൻ നിരപരാധിയാണെന്ന് തെളിഞ്ഞു “….

“കൃഷ്ണൻ സാറാണ് കൊലപാതകങ്ങൾ നടത്തിയത് എന്ന് കുറ്റസമ്മതം നടത്തി കഴിഞ്ഞു….. ”

“പിന്നെന്താ തറവാട്ടിലേക്ക് തിരിച്ച് വരാത്തെ… ”

“ശാരദാമ്മയ്ക്ക് വേണ്ടിയെങ്കിലും പഴയ ദേഷ്യമൊക്കെ മറന്നു കൂടെ “… വിണയുടെ ഓരോ ചോദ്യങ്ങളും സേതു ശ്രദ്ധയോടെ കേട്ടു…

” വരാം അതിന് സമയമായിട്ടില്ല… സമയമാകുമ്പോൾ തീർച്ചയായും വരും ” എന്ന് മാത്രം സേതു പറഞ്ഞു…

പിന്നെ അവൾ കൂടുതലൊന്നും ചോദിച്ചില്ല….

സേതു സാർ മനസ്സിലെന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടാവും എന്നവൾക്ക് ബോധ്യമായി…

ഇവരുടെ സ്നേഹം കാണുമ്പോൾ തിരിച്ച് പോകാൻ തോന്നുന്നില്ല..ഡിഗ്രി രജിസ്ട്രർ ചെയ്തതിന്റെ മൂന്നാം വർഷ പരീക്ഷ ഒരാഴ്ച കഴിഞ്ഞ് ഉണ്ടെന്നറിഞ്ഞു..

… ശരണ്യ കോളേജിൽ നിന്ന് സീനിയേർസിന്റെ നോട്ട്സ് ഫോട്ടോ കോപ്പി എടുത്ത് കൊണ്ടുവന്നു…

വീണ കോളേജിൽ പോയി ഹാൾ ടിക്കറ്റ് വാങ്ങി വന്നു….

പാർവതിയമ്മ ഇനി പരീക്ഷയും കൂടി കഴിഞ്ഞിട്ട് തിരിച്ച് പോയാൽ മതീന്ന് പറഞ്ഞു…

കേൾക്കാൻ കാത്തിരുന്നത് പോലെ അവൾ സന്തോഷത്തോടെ സമ്മതിച്ചു..

നേരത്തെ ഒന്ന് പഠിച്ചു വച്ചതാണ് ഇനി എല്ലാം ഓർമ്മയിലേക്ക് കൊണ്ടുവരണം…

ഒരാഴ്ചകൊണ്ട് എന്തൊക്കെയോ വായിച്ചു പഠിച്ചു….. പരീക്ഷയെഴുതി…

ഒരിക്കൽ അവിടുന്ന് ഇറങ്ങേണ്ടി വരുമെന്ന് അറിയാം അതുകൊണ്ട് തന്നെ നന്നായി പരീക്ഷയെഴുതാൻ ശ്രമിച്ചിരുന്നു…

ഇനി ഒരു മാസം കൂടിയെ ഉള്ളു ഗീതേച്ചിയുടെ ഏഴാം മാസ ചടങ്ങ് നടത്തണം….

തനിച്ച് ഒരു വീട് എടുക്കണം… എന്നിട്ട് വേണം ഗീതേച്ചിയെ വിളിച്ചോണ്ട് വരാൻ…. ഓരോന്നോർന്ന് കിടന്നപ്പോഴാ പാർവതിയമ്മ വന്നത്…

” വീണ ഗീതയെ ഏഴാം മാസം ഇങ്ങോട്ടേക്ക് വിളിച്ച് കൊണ്ട് വരാം…. ഇത് ഇപ്പോഴും നിങ്ങടെ വീട് തന്നാ…”

” നിങ്ങളുടെ അച്ഛനുമമ്മയും ഇവിടെ തന്നെയുണ്ട്. ”

.. ” ഞാൻ നോക്കിക്കോളാം എല്ലാം… ഞാനും ഒരമ്മ തന്നാ… ഒരമ്മയില്ലാത്ത വേദന വലുതാണ്…”

” അതും ഗർഭിയായിരിക്കുന്ന സമയത്ത്… ഞാനാ വിഷമം ശരിക്കനുഭവിച്ചിട്ടുണ്ട്… ” എന്ന് പറയുമ്പോൾ പാർവതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു…

പാർവതിയമ്മയെ വീണ ചേർത്ത് പിടിച്ചു…

” അച്ഛനുമമ്മയും എന്നെ വിട്ട് എങ്ങും പോയിട്ടില്ല നിങ്ങളിലൂടെ ഞാനറിയുന്നുണ്ട് അവരുടെ സാമിപ്യം ” എന്നവൾ പറയുമ്പോൾ പാർവതിയമ്മ അവളുടെ നെറുകയിൽ ചുംബിച്ചു…

നെറുകയിലേറ്റു വാങ്ങിയ ചുംബനത്തിന്റെ തണുപ്പ് അവളുടെ മനസ്സിലേക്കും വ്യാപിച്ചു

ഇത് പോലെ ഒരമ്മയെ കിട്ടിയത് ഭാഗ്യം..

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

വീണയ്ക്ക് പകരം ഇപ്പോൾ സിത്താരയുടെ ഭരണമാണ് ഓഫീസിലും വീട്ടിലും….

വീട്ടിൽ ചെന്നാലും വാലു പോലെ പുറകേ വരും..

മുത്തശ്ശൻ സിത്താരയെ ഒന്നും നോക്കി നടത്താൻ ഏൽപ്പിച്ചിട്ടില്ല…

അവൾ സ്വയം ഏറ്റെടുക്കുകയാണ്… ശരത്തിന് ആകെ മൊത്തത്തിൽ ദേഷ്യത്തിലാണെങ്കിലും പ്രകടിപ്പിക്കാൻ പറ്റാത്ത അവസ്ഥയിലാണ്…

അവസാനം വീണയെ വിളിച്ചു “ഇങ്ങോട്ടേക്ക് വരാരായില്ലേന്ന്…. ”

– ” വരാൻ തോന്നുന്നില്ല ശരത്തേട്ടാ… ഇപ്പോൾ ഞാനൊരു സ്വർഗ്ഗത്തിലാ” എന്നവളുടെ മറുപടി അവനെ കൂടുതൽ ചൊടിപ്പിച്ചു..

” വരാൻ മനസ്സില്ലെൽ ഞാൻ വന്ന് പൊക്കിയെടുത്തോണ്ട് വരും…. ‘എന്ന് കൃത്രിമ ദേഷ്യത്തിൽ പറഞ്ഞു…

പറഞ്ഞത് പോലെ ശരത്ത് ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ട് അവൾ വരാമെന്ന് സമ്മതിച്ചു…അവന് വല്ലാത്ത ഉന്മേഷം തോന്നി…..

പിറ്റേ ദിവസം വീണ വീട്ടിലേക്ക് തിരിച്ചു വന്നു….

വീണയുടെ മടങ്ങിവരവ് സിത്താരയിൽ ഞെട്ടലുളവാക്കി….

കാറിൽ ശരത്തിനൊപ്പം വീണയെ കണ്ടതും സിത്താരയുടെ മുഖത്ത് കാർമേഘം ഉരുണ്ട് കയറി…

മുത്തശ്ശനുണ്ടായിരുന്നത് കൊണ്ട് സിത്താര പുഞ്ചിരിക്കാൻ ശ്രമിച്ചു….

” സിത്താരയ്ക്ക് നാളെ ഓഫീസിലേക്ക് ഒരു വണ്ടി ഏർപ്പാടാക്കാം “… ഇന്ന് വീണയുടെ കൂടെ കയറിക്കോ” എന്ന് മുത്തശ്ശൻ പറഞ്ഞതും ശരത്ത് വണ്ടിയിൽ നിന്നിറങ്ങി..

” ഞാൻ വീണയുടെ സ്കൂട്ടിയിൽ വന്നോളാം…..” എന്ന് ശരത്ത് പറഞ്ഞ് കൊണ്ട് സിത്താരയ്ക്ക് കയറാൻ വഴി മാറി കൊടുത്തു..

സിത്താര നിരാശയോടെ കാറിൽ കയറി…

അവൾ ശരത്തിനൊപ്പം ചേർന്നിരുന്നു പോകാനായിരുന്നു ആഗ്രഹിച്ചത്….

ശരത്ത് അത് മനസ്സിലാക്കിയിട്ടാണ് കാറിൽ നിന്നിറങ്ങിയത്…

വെറുതെയെന്തിനാ വീണയെ കൊണ്ട് അരിച്ചാക്കെടിപ്പിക്കുന്നത്…

ശരത്ത് വീട്ടിലേക്ക് തിരിച്ച് നടന്നു…

മുത്തശ്ശിയുടെ അടുത്ത് നിന്നും സ്കൂട്ടിയുടെ താക്കോൽ വാങ്ങി അതിൽ യാത്ര തിരിച്ചു…

ഓഫീസിലെ തന്റെ ക്യാബിനിൽ എത്തിയ ശേഷം വീണ ഓഫീസിലില്ലാതിരുന്ന ഒരു മാസത്തെ വിവരങ്ങൾ ഫയലിലാക്കി വച്ചത് എടുത്തു പരിശോധിച്ചു…

അവൻ എഴുതി ചേർത്തതിൽ വന്ന ലോഡുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നു….

ശരത്തിന് ഫയലിൽ ഇങ്ങനെയൊരു തിരുത്ത് നടത്തിയതായി ഓർമ്മയില്ല…

വീണ്ടും ഗോഡൗണിൽ പോയി എല്ലാ വിവരങ്ങൾ ഒന്നൂടെ നോക്കി..

രജിസ്ട്രറിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തന്നെയാണ് ഫയലിൽ എഴുതിയിരുക്കുന്നത് എന്ന് ഉറപ്പിച്ചു….

അപ്പോൾ ആരോ ഫയൽ തിരുത്തിയിരിക്കുന്നു…

. ആരാണെന്ന് കണ്ടു പിടിക്കണം…. തൽക്കാലം വീണയോട് പറയണ്ടന്ന് അവന് തോന്നി… തിരിച്ച് ക്യാബിനിലേക്ക് പോയി……

പിന്നെ ഇരുന്ന് രണ്ടാമത് വേറെ തയ്യാറാക്കിയെടുത്ത് വീണയുടെ ക്യാബിനിലേക്ക് നടന്നു..

ക്യാബിന്റെ ഡോറിൽ ചെറുതായി മുട്ടി..

ശബ്ദം കേട്ടതും അവൾ മുഖമുയർത്തി നോക്കി….

ശരത്തിനെ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….

“മേഡം ഇതാ കഴിഞ്ഞ മാസത്തെ എല്ലാ വിവരങ്ങളും ഈ ഫയലിലുണ്ട്”.

….ശരത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞപ്പോൾ അവളുടെ ഹൃദയതാളം കുടുന്നതറിഞ്ഞു.

.. ഒരു മാസം കാണാതിരുന്നതിന്റെ പരിഭവം ആ കണ്ണുകളിൽ തെളിഞ്ഞ് കാണാം..

… അവൾ നോട്ടം ഫയലിലേക്കാക്കി… അവന്റെ മുഖത്തേക്ക് നോക്കാതെ വലത് കൈയ്യുയർത്തി…

ശരത്ത് ഫയൽ കൈയ്യിലേൽപ്പിക്കാതെ നെഞ്ചിൽ ചേർത്തു പിടിച്ചു കൈ കെട്ടി അവളെ തന്നെ നോക്കി നിന്നു…

കൈയ്യിൽ ഫയൽ കിട്ടാത്തത് കൊണ്ട് അവൾ മുഖമുയർത്തി നോക്കി….

ശരത്തിന്റെ പ്രണയത്തിൽ അവളലിഞ്ഞ് പോകുന്നതറിഞ്ഞു…

കണ്ണുകളിൽ കൂടി അവർ ഹൃദയത്തിന്റെ ഭാഷയിൽ ആശയവിനിമയം നടത്തുകയാണ്….

അവരുടെ കണ്ണിൽ കണ്ണിൽ നോക്കിയുള്ള ഇരിപ്പ് ക്യാബിന് പുറത്ത് നിൽക്കുന്ന സിത്താരയിൽ അസ്വസ്ഥതയുളവാക്കി….

സിത്താരയുടെ ഹൃദയവും ശരത്തിന്റെ പ്രണയം ആഗ്രഹിച്ചു തുടങ്ങി….

സിത്താരയ്ക്ക് അവനോട് പ്രണയമല്ല മറിച്ച് വീണയെ ജയിക്കാനുള്ള ഒരു മാർഗ്ഗമായി കണ്ടു….

സിത്താര ഡോറിൽ മുട്ടി…..

ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടതും അവർ ഇരുവരും ഞെട്ടി…..

വീണയുടെ മുഖത്ത് നാണത്തിൽ പൂക്കൾ വിടർന്നു…..

പുറത്തു നിൽക്കുന്ന സിത്താരയെ കണ്ടതും വീണയുടെ മുഖം മാറി….

മുഖo ഗൗരവഭാവത്തിലാക്കി….
അവൾ കണ്ണുകൾ കൊണ്ട് സിത്തായോട് അകത്തേക്ക് വരാൻ അനുവാദം കൊടുത്തു…

സിത്താര അകത്തേക്ക് വന്നു…

സിത്താര ശരത്തിനോട് ചേർന്നു നിന്നു..

” വീണ ഒരു മാസത്തെ സുഖവാസമൊക്കെ കഴിഞ്ഞോ ” സിത്താരയുടെ മുഖത്ത് പുച്ഛo…

” ഇം സുഖവാസമൊക്കെ കഴിഞ്ഞു…. ഞാൻ ഇവിടെ എം.ഡി.യും സിത്താര എന്റെ കീഴിലുള്ള സ്റ്റാഫുമാണ്…”

“. അത് എപ്പോഴും ഓർത്ത് വേണം എന്നോട് സംസാരിക്കാൻ ” .വീണ മുഖത്തടിച്ചപ്പോലെ മറുപടി പറഞ്ഞു..

സിത്താര ഞെട്ടിപ്പോയി. വീണയിൽ ഇതു വരെ ഇങ്ങനെയൊരു ഭാവം അവൾ കണ്ടിട്ടില്ല..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14