Thursday, June 13, 2024
Novel

നീർക്കുമിളകൾ: ഭാഗം 3

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

അവൾ ഇവനെ അരിച്ചാക്കുകൊണ്ട് ഇടിച്ചിട്ടതാവും ശ്ശൊ…..

എന്തായാലും കുറച്ച് പുറകോട്ടു നീങ്ങി നിന്നേക്കാം ഞാൻ കാൽ പിന്നോട്ടുവച്ചു…

. അരിച്ചാക്ക് കൈയ്യിൽ ഇരുന്ന് കഴച്ചത് കൊണ്ടാവണം താഴെ വച്ചു…

എന്താണെന്ന ഭാവത്തിൽ എന്നെ നോക്കി… ഞാൻ ജോയ്നിംഗ് ലെറ്റർ അവളെ ഏൽപ്പിച്ചു…

. “വല്യ സർ വരാൻ പത്ത് മണിയാകും.. ഇവിടെ രജിസ്റ്ററിൽ ഒപ്പിട്ട് ജോലിക്ക് കയറിക്കോളു.. “…

” എല്ലാ ഫയൽസും അകത്തേ മുറിയിലാണ്..

. വല്യ സാർ വരുന്നത് വരെ അവിടെയിരുന്നോളു ” എന്ന് പറഞ്ഞ് അവൾ ഓഫീസിനകത്തേക്ക് കയറി പോയി…

ഞാൻ പതുക്കെ ഓഫീസിനകത്തേക്ക് കയറി…

അവൾ രജിസ്റ്റർ തുറന്ന് പേര് എഴുതി പേനാ എന്റെ നേർക്ക് നീട്ടി… പേനാ വാങ്ങി ഓപ്പിട്ടു…

അവൾ ചൂണ്ടി കാണിച്ച മുറിയിലേക്ക് പോയിരുന്നു…

ഇത്ര നേരത്തെ വരണ്ടായിരുന്നു ആദ്യത്തെ ദിവസമല്ലെ ഒട്ടും താമസിച്ചു പോകണ്ടാന്ന് വിചാരിച്ച് നേരത്തെ ഇറങ്ങിയതായിരുന്നു…

ഏട്ടു മണിയായപ്പോൾ ഇവിടെ എത്തിയതാണ്..

. ഇപ്പോൾ എട്ടരയാകുന്നേയുള്ളു…. ഇനി ഒന്നര മണിക്കൂർ എന്ത് ചെയ്യും….

ഫോൺ എടുത്ത് നെറ്റ് ഒൺ ചെയ്തപ്പോൾ നെറ്റും ഇല്ല..

അപ്പോഴേക്ക് അവൾ പാഞ്ഞു വന്നു ഇവിടെ ഫോൺ ഉപയോഗിക്കാൻ പറ്റില്ലത്രേ….

പറഞ്ഞിട്ട് തിരിച്ച് പോയി

ശരിക്കും പെട്ടു പോയി….

അവിടെ കൂലി പണിക്കാരുന്നേലും സ്വതന്ത്ര്യവും സമാധാനവുമുണ്ടായിരുന്നു..

.. അല്ലേലും ഫോൺ ഉപയോഗിക്കാൻ പറ്റില്ല നെറ്റ് കവറേജ് ഇല്ലാതെ ഉപയോഗിക്കാൻ പറ്റില്ലല്ലോ..

ഞാൻ നിരാശയോടെ ഫോൺ പോക്കറ്റിലേക്കിട്ടു….

അവളോട് കുറച്ച് മിണ്ടിം പറഞ്ഞുo ഇരിക്കാമെന്ന് വിചാരിച്ചപ്പോൾ അരിച്ചാക്കു കൊണ്ട് ഇടി കിട്ടിയാലോ എന്നോർത്ത് വേണ്ടാന്ന് വച്ചു…

ഞാൻ ചുറ്റും കണ്ണോടിച്ചു റാക്കുകളിൽ ഫയലുകളെല്ലാം നമ്പറിട്ട് നല്ല വൃത്തിയായി അടുക്കി വച്ചിരിക്കുന്നു…

ഓരോന്നായി വെറുതെ എടുത്തു നോക്കി…

മുത്തശ്ശനെ വലയിൽ വീഴ്ത്താനുള്ള വഴികൾ നോക്കണം…

ഫയലുകൾ എല്ലാം കണ്ട് കണ്ണ് തള്ളിപ്പോയി.

അച്ഛനോട് വല്യ കാര്യത്തിൽ വാക്ക് കൊടുത്തെങ്കിലും ഇത്ര വല്യ പണിയാണ് എന്ന് കരുതിയില്ല…

മെനക്കെടാതെ ഒന്നും പറ്റില്ല….

വാതിലിൽ മുട്ട് കേട്ട് തിരിഞ്ഞ് നോക്കി.. അവളാണ്…

“വല്യ സാർ വന്നു വിളിക്കുന്നു” എന്ന് പറഞ്ഞ് ഒറ്റ പോക്ക്…

എന്ത് അഹങ്കാരമാ ഇവൾക്ക്…

ശരിക്കും ഞാനാരാണെന്ന് പറഞ്ഞാൽ എന്റെ മുൻപിൽ ഇരിക്കില്ല….

ഇം സമയം വരട്ടെ കാത്തിരിക്കാം….

ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങി…

. ഒരു ലോഡ് വണ്ടിയുടെ മുന്നിലായി നല്ല നീളവും അതിനൊത്തവണ്ണവും തലമുടി നരച്ച ആൾ നിൽക്കുന്നു….

അതാവും മുത്തശ്ശൻ….

.ഞാൻ ഫോണെടുത്തു മുത്തശ്ശനറിയാതെ ഒരു ഫോട്ടോയെടുത്തു…

ഞാൻ അടുത്തേക്ക് നടന്നു..

. എന്നെ കണ്ടതും ഒന്ന് പുഞ്ചിരിച്ചോ… എനിക്ക് തോന്നിയതാവും….

. എന്റെ കണ്ണിലേക്ക് കുറച്ച് നേരം നോക്കി നിന്നു….

“ശരത്ത് എന്നാ പേര് അല്ലെ….”

” … താമസ സൗകര്യം ഇവിടെ തന്നെ ഒരുക്കിയിട്ടുണ്ട്… മാസം ഒന്ന് വീട്ടിലേക്ക് പോയി വരാം…” എന്ന് പറയുമ്പോഴും ഹരീന്ദ്രൻ ശരത്തിനെ സൂക്ഷിച്ച് നോക്കുകയായിരുന്നു എവിടെയോ കണ്ടു മറന്ന മുഖം..എവിടെയാണെന്ന് ഓർമ്മ കിട്ടുന്നില്ല…..

”ഞാൻ ഇവിടെ താമസിക്കാൻ ഒരുങ്ങിയല്ല വന്നത് ഇന്ന് വീട്ടിൽ തിരിച്ച് പോയിട്ട് ആവശ്യമുള്ള തുണികളും മറ്റും കൊണ്ടു വരാം ” എന്ന് ശരത്ത് പറഞ്ഞു..

“ഇം ശരി … എന്നാൽ അങ്ങനെയായിക്കോട്ടെ…

പിന്നെ ഓഫീസിൽ ഫയലുകളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ വീണ പറഞ്ഞു തരും…

ആ കുട്ടിയാണ് ഒഫീസിലെ എല്ലാം നോക്കുന്നത്.

. പിന്നെ പാട്ണർ കൃഷ്ണന്റെ മകൾ സിത്താര രണ്ടാഴ്ച കഴിഞ്ഞ് വരും.

. ആ കുട്ടിയും സഹായിക്കും..

സിത്താരയേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാവുന്നത് വീണയ്ക്കാണ്…

കുഞ്ഞിലേ തൊട്ട് ഇവിടെയാണ്..

അവൾടെ ചേച്ചി ഗീതയായിരുന്നു ആദ്യം..

ഗീതയുടെ കൂടെ വരുമായിരുന്നു.. അത് കൊണ്ട് ഒരു വിധം കാര്യങ്ങളൊക്കെ അറിയാം..
..” എന്ന് മുത്തശ്ശൻ പറയുമ്പോൾ ഞാൻ ശ്രദ്ധയോടെ കേട്ടു നിന്നു..

വീണ ഞങ്ങളുടെ അടുത്തേക്ക് വന്നു.

“ലോഡിറക്കുന്ന പണിക്കാരുടെ യൂണിയൻ പറഞ്ഞ ബോണസ് നമ്മൾ അംഗീകരിക്കാത്തത് കൊണ്ട് അവർ സമരത്തിലാണ്…

യുണിയനിൽ ഇല്ലാത്ത നാലു പേരെ ലോഡിറക്കാൻ വന്നിട്ടുള്ളു…

ഓർഡർ പറഞ്ഞതനുസരിച്ച് അഞ്ഞൂറ് ചാക്ക് നെല്ല് ആണ് വന്നിരിക്കുന്നത്” എന്ന് വീണ ഞങ്ങളോടു ആശങ്കയോടെ പറഞ്ഞു…

” ഞാൻ യുണിയൻക്കാരോട് സംസാരിക്കാം.. എവിടെയാണ് അവർ ” എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു പുച്ഛ ഭാവം ഞാൻ കണ്ടില്ലെന്ന് നടിച്ചു…

” എന്നാൽ സംസാരിച്ച് നോക്കു… ഞാൻ ഓഫീസിൽ കാണും…വീണ യുണിയൻ ഓഫീസ് ഒന്ന് കാണിച്ച് കൊടുത്തിട്ട് വാ ” എന്ന് പറഞ്ഞ് ഞാൻ ഓഫീസിലേക്ക് നടക്കുമ്പോൾ ഹരീന്ദ്രന്റെ മനസ്സിൽ പുതിയ പ്രതീക്ഷകൾ ഉയർന്നു….

ശരത്ത് നല്ല ചുറുചുറുക്കുള്ള പയ്യൻ …

എന്തോ അവന്റെ കണ്ണുകൾ എന്നോട് പറയാനുള്ളത് പോലെ…

പക്ഷേ അവനെ ആദ്യമായിട്ടല്ലേ കാണുന്നത്.

. വെറുതെ തോന്നുന്നതാവാം..

. ഹരീന്ദ്രൻ ഓഫീസിൽ കയറി ഇരുന്നു..

..’ ഫയൽ വർക്ക് എല്ലാം പരിശോധിച്ചു…

കഴിഞ്ഞ കുറച്ച് നാളുകളായി സ്റ്റോക്ക് സാധനങ്ങളിൽ നൂറുകണക്കിന് ചാക്കുകളുടെ വ്യത്യാസം വന്നു തുടങ്ങിയത് കണ്ടു…

ലോഡ് വരുമ്പോൾ കൃത്യമായി സ്റ്റോക്ക്ബുക്കിൽ വരുന്ന നെല്ല് ചാക്കുകളുടെ എണ്ണം എഴുതി ചേർപ്പിക്കുന്നതാണ്….

.. പിന്നീട് ഒത്തു നോക്കുമ്പോൾ എങ്ങനാണ് എണ്ണത്തിൽ വ്യത്യാസം വരുന്നത്. ആർക്ക് വേണ്ടിയാണ് സമ്പാദിച്ച് കൂട്ടുന്നത്..

എല്ലാം മടുത്തു തുടങ്ങി.. ശരീരത്തിന് ആരോഗ്യ കുറവൊന്നുമില്ലെങ്കിലും മനസ്സ് കുറെശ്ശെ തളർന്നുതുടങ്ങിയിരിക്കുന്നു… അപ്പോഴേക്ക് ദേവൻ വന്നു..

പെങ്ങളും മകൻ ദേവനും ഭാര്യ വിദ്യയും മക്കൾ അഭിയും റാമും എല്ലാരും അടുത്ത് കൂടെയുണ്ടെങ്കിലും സ്വന്തം ചോരയിൽ പിറന്ന മകൻ എവിടെയാണെന്നറിയാതെ ജീവിക്കുന്നു..

. രണ്ടാൺമക്കൾ ഉണ്ടാപ്പോൾ അടക്കവുo ഒതുക്കവും പഠിപ്പിച്ചാണ് വളർത്തിയത്……

അവസാനം ഒരാളുടെ ജീവൻ ദൈവമെടുത്തപ്പോൾ മറ്റയാൾ ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ച് നാടുവിട്ട് പോയി മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ച് തിരിച്ച് വന്നപ്പോൾ അവനോട് എനിക്ക് പൊറുക്കാൻ കഴിഞ്ഞില്ല..

.. അവൻ കാരണം പെങ്ങളുടെ മകൾ ദേവികയുടെ ആത്മഹത്യ ചെയ്തത് പൊറുക്കാൻ ആവാത്ത തെറ്റ് തന്നെയാണ്..

തെറ്റ് ചെയ്തത് സ്വന്തം ചോരയിൽ പിറന്ന മകനാണെങ്കിലും പടിക്ക് പുറത്ത്.. അത്രയുള്ളൂ…. ഒരോന്നാലോചിച്ച് അയാളിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു….
:- – – – – – – – – – – – – – – – – – – – – – – – – – – – – ”—–
ഇതേ സമയം ദേവൻ ഹരീന്ദ്രൻ അറിയാതെ ഇന്നലെ വന്ന ലോഡുകളുടെ സ്റ്റോക്ക് തിരഞ്ഞെടുത്ത് അതിലെ വിവരങ്ങൾ ഫോണിൽ ഫോട്ടോയെടുത്ത് അതുപോലെ തിരിച്ച് വച്ചു…

എന്നിട്ട് ഒന്നുo സംഭവിക്കാത്തത് പോലെ ഹരീന്ദ്രന്റെ മുൻപിൽ വന്നു..

” പുതിയ ആള് വന്ന് ജോയ്ൻ ചെയ്തു അല്ലെ “. വന്നിട്ട് എവിടെ… ഞാൻ കണ്ടില്ല”… എന്ന് ദേവൻ ചോദിച്ചു…

യുണിയൻക്കാരോടു സംസാരിക്കാൻ പോയിരിക്കുകയാ.. അവർ പോയിട്ട് ഇപ്പോൾ മണിക്കൂർ ഒന്നായി കാണുന്നില്ല.. പതിവ് പ്രശ്നങ്ങൾ തന്നെ… ” എന്ന് പറഞ്ഞതും ഒരു കൂട്ടം ചെറുപ്പക്കാരുമായി ശരത്തും വീണയും വന്നു…

കാര്യമെന്താണെന്ന് മനസ്സിലാകാതെ ഹരീന്ദ്രനും ദേവനും നോക്കി നിന്നു… ശരത്ത് മുന്നോട്ട് വന്നു നിന്നു….

“സർ ഇവിടത്തെ ചുമട്ട് തൊഴിലാളികൾ കൂടുതൽ പേരും പെൻഷൻ പ്രായവും കഴിഞ്ഞ് നിൽക്കുന്നവരാണ്… അവർക്ക് ചുമടെടുക്കാനുള്ള ആരോഗ്യം പോലുമില്ല…

കുറെ വർഷങ്ങളായി പുതിയതായി ആരെയും ജോലിക്കെടുക്കാതെ ഉള്ളവരെ കൊണ്ട് തന്നെ ജോലിയെടുപ്പിക്കുന്നു….

അവർക്ക് ഇപ്പോൾ ചുമടെടുക്കാനുള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ടാണ് നിസ്സാര കാര്യങ്ങൾ പറഞ്ഞ് പണിമുടക്കുന്നത്….

അവരുടെ കുടുംബത്തിൽ തന്നെയുള്ള ജോലിയില്ലാതെ നിൽക്കുന്ന ചെറുപ്പക്കാരാണ് ഇവർ..

അവർക്ക് ഈ ജോലി കൊടുത്താൽ പ്രായമുള്ളവർ ഒരു ദിവസം മുഴുവൻ ചെയ്യുന്ന ജോലി ഇവർ ഒരു മണിക്കൂർ കൊണ്ട് ചെയ്ത് തീർക്കും… ” ഞാൻ ഒരു അഭിപ്രായം പറഞ്ഞതേയുള്ളു.. സാറിനു തീരുമാനിക്കാം… എന്ന് പറഞ്ഞ് ശരത്ത് മാറി നിന്നു..

ശരിയാണ് ശരത്ത് പറയുന്നതിലും കാര്യമുണ്ട്…..

ദേവനോട് ശരത്ത് പറഞ്ഞ കാര്യം നടപ്പിലാക്കാൻ പറഞ്ഞിട്ട് ഹരീന്ദ്രൻ വീട്ടിലേക്ക് നടന്നു..

വീട്ടിന്ന് ശാരദയുടെ ഫോൺ വന്നപ്പോൾ ഒരു ചുണക്കുട്ടൻ വന്ന കാര്യം പറയാൻ മറന്നില്ല…

വീണ അന്തിച്ചു നിപ്പാണ്… വന്ന ദിവസം തന്നെ വല്യ സാറിനെ കൈയ്യിലെടുത്തല്ലോ..

പത്ത് മിനിറ്റ് ചുമട്ടുകാരോട് സംസാരിച്ചതേ ഉള്ളു..

. എത്ര പെട്ടെന്നാണ് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടത്…

മിടുക്കനാണ് എന്നൊക്കെ മനസ്സിൽ തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ ഗൗരവം ഭാവിച്ചു നിന്നു…

ഇനി പുതിയ ആൾക്കാർക്ക് വേണ്ടി പുതിയ രജിസ്റ്റർ എടുത്തു പേര് വിവരങ്ങൾ അവരോട് ചോദിച്ചറിഞ്ഞ് എഴുതി ചേർത്തു…

ഇതൊന്നും കണ്ട് ഇഷ്ടപ്പെടാതെ ദേവൻ തിരിഞ്ഞ് നടന്നു…

ഇവനെ വേഗം ഒതുക്കണം അല്ലെൽ അടുത്ത പണി കിട്ടുന്നത് എനിക്കായിരിക്കുo അയാൾ ഫോൺ എടുത്ത് മകൻ അഭിയെ വിളിച്ചു…

അടുത്ത ആൾക്കുള്ള വണ്ടി റെഡിയാക്കിക്കോളാൻ നിർദ്ദേശം കൊടുത്തു…

ചെറുപ്പാക്കാർ ശരത്തിനോട് നന്ദി പറഞ്ഞു ജോലി ചെയ്യാൻ ആരംഭിച്ചു…

വന്ന ദിവസം തന്നെ മുത്തശ്ശന്റെ മുൻപിൽ നല്ല പേരെടുത്തു…

എന്നെ നോക്കി ഒരു പുഞ്ചിരിയൊക്കെ സമ്മാനിച്ചിട്ടാണ് പോയത്.

.. അച്ഛൻ പറഞ്ഞത് പോലല്ല മുത്തശ്ശൻ പാവമാ……

ഈ വീണയുടെ മുഖത്തെന്താ വല്ല കടന്നലും കുത്തിയോ എന്തോ….

ഇത്രയും വല്യ കാര്യം നിമിഷ നേരം കൊണ്ട് ചെയ്തിട്ടും അവളുടെ മുഖത്ത് നേരിയ വെളിച്ചം പോലും കാണാനില്ല…..

അല്ലെലും ഇവളെ ബോധിപ്പിക്കേണ്ട കാര്യമില്ലാല്ലോ…

ഉച്ചയ്ക്ക് അമ്മ തന്നു വിട്ട ചോറു പൊതിയെടുത്ത് ഊണ് കഴിക്കുന്നിടത്ത് ചെന്നപ്പോൾ വീണ കഴിക്കാനിരുന്നു…

. ഞാൻ കൈകഴുകി അവളുടെ എതിർവശത്തായി ഇരുന്നു….

ഞാൻ പൊതി തുറന്നതും അവൾടെ പൊതി മറച്ചു പിടിച്ചു കഴിക്കുന്നു..

… ഞാൻ കാണാൻ പറ്റാത്ത എന്ത് വിശേഷപ്പെട്ടതാണോ കഴിക്കുന്നത്.

.. ഞാൻ എന്റെ പൊതിയിലെ തോരനും കറിയും അവൾടെ പൊതിയിലേക്ക് വച്ച് കൊടുത്തപ്പോഴാ കണ്ടത് ആകെയൊരു ഗോതമ്പ് അട മാത്രം…

അവളുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ പിന്നെ ഒന്നും ചോദിച്ചില്ല.

.. എന്റെ ചോറും കൂടി കുറച്ച് അവളുടെ പൊതിയിലേക്ക് വച്ചിട്ട് വേഗം ഞാൻ കഴിച്ചെഴുന്നേറ്റു…

ഞാനിരിക്കുന്നത് കൊണ്ട് ഇനി ഒരു ബുദ്ധിമുട്ട് വേണ്ട..

.” ആഹാരത്തിന് മുന്നിൽ ഇരിക്കുമ്പോൾ കണ്ണ് നിറയാൻ പാടില്ല.. ”

“കണ്ണിൽ പൊടി വീണതാന്നേൽ മുഖം കഴുകിയിട്ട് വന്നിരുന്ന് കഴിക്ക് ” എന്ന് പറഞ്ഞ് ശരത്ത് പോകുമ്പോൾ എന്തോ വീണയുടെ ഹൃദയം വിങ്ങുകയായിരുന്നു…

. മാസാവസാനം ആകുമ്പോൾ ഇതാണ് കുറച്ച് ദിവസത്തെ ഭക്ഷണം….

അച്ഛനുമമ്മയും എന്നെയും ചേച്ചിയേയും ഈ ലോകത്ത് തനിച്ച് വിട്ടിട്ട് പോയപ്പോൾ തൊട്ടാണ് ഇങ്ങനത്തെ പുതിയ ശീലങ്ങൾ…

ആകെ ഉള്ള വീട് വിറ്റിട്ടാണ് ചേച്ചിയെ വിവാഹം കഴിപ്പിച്ചയച്ചത്….

ചേച്ചീടെ കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾ അവരുടെ കൂടെ താമസിച്ചു.

.. പിന്നീട് അവിടെയുള്ളവർക്ക് ബുദ്ധിമുട്ടാകാണ്ടാന്ന് വിചാരിച്ചാണ് വല്യ സാറിന്റെ അടുക്കൽ ജോലി തേടി വന്നത്….

വീണയുടെ അവസ്ഥ മനസ്സിലാക്കി ഡിഗ്രി പോലും പൂർത്തിയാക്കാത്ത എനിക്ക് ജോലി തന്നു…

മില്ലിലെ ജോലിക്കാർ താമസിക്കുന്ന ചെറിയ ക്വാട്ടേഴ്സുകളിലൊന്നിലാണ് ഇപ്പോൾ താമസിക്കുന്നത്…

വല്യ സർ പറഞ്ഞ ശമ്പളമല്ല ദേവൻ സാർ തരുന്നത്…

രജിസ്റ്ററിൽ വല്യ സർ പറഞ്ഞ ശമ്പളം വാങ്ങി എന്ന് പറഞ്ഞ് ഒപ്പിട്ട് വാങ്ങിയിട്ട് അതിന്റെ കാൽ ഭാഗമെ കൈയ്യിൽ തരാറുള്ളു….

ഇവിടെയുള്ള മിക്കവാറും ആൾക്കാരുടെ അവസ്ഥയും അത് തന്നെയാണ്…

ദേവൻസാറിനെയും മക്കളെയും ഭയന്ന് ആരും എതിര് അഭിപ്രായം പറയില്ല…

വേറെ താമസിക്കാനോ ജോലി തേടി പോകാനോ ഉള്ള ധൈര്യമില്ലാത്തത് കൊണ്ട് വല്യ സാറിന്റെ ദയവ് കൊണ്ട് ജീവിക്കുന്നു…

“കഴിക്കുന്നില്ലേ…. അതോ ഞാൻ തന്നത് കൊണ്ടാണോ കഴിക്കാൻ മടി ”

”… ആഹാരം വെറുതെ കളയല്ലെ’.. ദൈവം പിന്നെ തനിക്ക് വേണ്ടാന്ന് വിചാരിച്ച് തരില്ല പറഞ്ഞില്ലാന്ന് വേണ്ട”” എന്ന് ശരത്തിന്റെ ശബ്ദം കേട്ടപ്പോഴാണ് വീണ ചിന്തയിൽ നിന്നുണർന്നത്……

“ഹേയ് ഇല്ലാട്ടോ ആഹാരം പാഴാക്കില്ല” എന്ന് പറഞ്ഞ് ഒരു തരി പോലും ബാക്കി വയ്ക്കാതെ വീണ വേഗം കഴിച്ചു…

“അതേയ് നേരത്തും കാലത്തും എഴുന്നേറ്റാൽ ഇത്തിരി ചോറുo കൂട്ടാനും വച്ച് കൊണ്ട് വരാനുള്ളതല്ലേ ഉള്ളു” എന്ന് ഞാൻ കളിയാക്കിയപ്പോഴേക്കും അവൾ ഒന്നും മിണ്ടാതെ കഴിച്ചെഴുന്നേറ്റു കൈ കഴുകാൻ പോയിരുന്നു…..

ഇനി കളിയാക്കിയാൽ ചിലപ്പോൾ ഏറ് കിട്ടിയാലോ…

രാവിലത്തെ അരിച്ചാക്ക് അവൾടെ കസേരയുടെ അടുത്ത് കൊണ്ട് വച്ചിട്ടുണ്ട്…

കുറച്ച് നേരം മില്ലിലെ ചുറ്റുവട്ടമൊക്കെ ഒന്നു കറങ്ങി വന്നു…

വൈകുന്നേരം ഒപ്പിട്ട് ഇറങ്ങുമ്പോൾ വീണയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു…

ഹൊ സമാധാനമായി കടന്നലുകുത്തിയത് പോലെയുള്ള മുഖം ഇനി കാണണ്ടല്ലോ..

” ശരി നാളെ കാണാം.. ഞാനിന്ന് വീട്ടിലേക്ക് പോയി സാധനങ്ങളുമൊക്കെയായി വരാം” എന്ന് അവളോട് പറഞ്ഞു..

” അമ്മയോട് എന്റെ അന്വഷണം പറയണം ചോറും കറികളും നല്ലതാരുന്നുന്ന് എന്നും.. ഞാനും ഇറങ്ങുവാ ” അവൾ ഓഫീസ് പൂട്ടിയിറങ്ങി….

ഞാൻ അടുത്ത ബസ് എപ്പോഴാന്ന് നോക്കി നിന്നപ്പോൾ ഉടനെ ഒരു ബസ് കിട്ടി….

വീട്ടിൽ ചെന്ന ഉsനെ ആദ്യം ഫോണിലെടുത്ത മുത്തശ്ശന്റെ ഫോട്ടോ അച്ഛനു കാണിച്ചു കൊടുത്തു…

ഫോണിൽ മുത്തശ്ശന്റെ ഫോട്ടോ നോക്കിനിൽക്കെ അച്ഛന്റെ കണ്ണ് നിറഞ്ഞു…

സേതൂ ഫോണിലെ ഫോട്ടോയിൽ തന്നെ നോക്കിയിരുന്നു… അയാളുടെ മനസ്സ് അസ്വസ്ഥമായി..

എത്ര വർഷങ്ങൾക്ക് ശേഷമാണ് ഒന്ന് കാണുന്നത് മുടിയെല്ലാം നരച്ചിരിക്കുന്നു..

അന്നത്തെ പോലെ തന്നെ കാലൻ കുട കൈയ്യിൽ തന്നെയുണ്ട്..

പണ്ടത്തെ പ്രൗഢി കുറഞ്ഞിരിക്കുന്നു…. ഫോണിലെ ഹരീന്ദ്രന്റെ ഫോട്ടോയിലൂടെ അയാൾ വിരലോടിച്ചു… നെഞ്ചോടു ചേർത്ത് പിടിച്ചു….

ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണടച്ച് കിടക്കുന്ന അച്ഛനെ കണ്ടപ്പോൾ വിഷമം തോന്നി….. .

ഞാൻ അടുക്കളയിലേക്ക് ചെന്നു അമ്മയും ശരണ്യയും എനിക്ക് നാളെ കൊണ്ടു പോകാൻ അച്ചാറും ചമ്മന്തിപ്പൊടിയുമൊക്കെയുണ്ടാക്കുന്നു…..

ഞാൻ ഒറ്റ ശ്വാസത്തിൽ ഇന്ന് രാവിലെ മുതൽ ഉള്ള കാര്യങ്ങൾ വള്ളി പുള്ളി വിടാതെ കുറച്ച് ഉറക്കെ തന്നെ പറഞ്ഞു അച്ഛനൂടെ കേട്ടോട്ടെ എന്ന ഉദ്ദേശത്തോടെ….
– – – – – .– – – – – – – – – – – – – – – – – – – – – – – – – – –
വീണ വൈകുന്നേരം ഓഫീസ് പൂട്ടിയിറങ്ങി വല്യ സാറിന്റെ വീട്ടിലേക്കാണ് പോയത്… എന്നും അങ്ങനെയാണ്…..

കുറച്ച് നേരം വല്യ സാറിന്റെ ഭാര്യ ശാരദാമ്മയോട് കുശലം പറഞ്ഞിരിക്കും….

കുറച്ച് ജോലികളുണ്ടെങ്കിൽ സഹായിക്കും…. നാലു കെട്ടും മുറ്റത്തെ അമ്പലവും തൊടിയിലെ കാവും എല്ലാം കണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല….

വല്യ സാർ വരുന്നത് വരെ ശാരദാമ്മയുടെ കൂടെയിരിക്കും..

ചിലപ്പോൾ ഒത്തിരി താമസിക്കുവാന്നേൽ അടുത്താണെങ്കിൽ കൂടി താമസിക്കുന്ന സ്ഥലത്ത് കൊണ്ടു വിടും…

… നാലുകെട്ടു വീടിന്റെ രണ്ടു തൊടിക്കപ്പുറമാണ് ജോലിക്കാർക്ക് താമസിക്കാൻ കുഞ്ഞു ക്വാട്ടേഴ്സ് പണിതിട്ടിരിക്കുന്നത്….

അങ്ങനെ ഒരാഴ്ച വല്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല…

. ഒരാഴ്ച കൊണ്ട് ശരത്ത് വീണയും നല്ല സുഹൃത്തുക്കളായി….

ശരത്ത് അന്നിയത്തി ശരണ്യയുടെ കോളേജ് അഡ്മിഷനു വേണ്ടി രണ്ടു ദിവസം ഇടയ്ക്ക് അവധിയെടുത്തു…..

.. ആ രണ്ട് ദിവസം വീണയ്ക്ക് വല്ലാത്ത ശൂന്യത തോന്നി. കാണാതിരിക്കാൻ കഴിയില്ലാന്ന് തോന്നി…

അർഹയില്ലാത്തത് ആഗ്രഹിക്കാൻ പാടില്ലാന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു… …,

സ്വപ്നങ്ങൾക്ക് നീർക്കുമിളകളുടെ ആയുസ്സേയുള്ളു എന്നറിഞ്ഞു കൊണ്ടു തന്നെ കുഞ്ഞു സ്വപ്നങ്ങൾ കണ്ടുതുടങ്ങിയിരുക്കുന്നു… തുടരും

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2