Saturday, July 27, 2024
Novel

നീർക്കുമിളകൾ: ഭാഗം 10

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

വേറെ വഴിയില്ലാതെ വാതിൽ മറവിലെ ചുവരോട് ചേർത്തു പിടിച്ചു അവളുടെ അധരങ്ങൾ എന്റെ അധരങ്ങൾ കൊണ്ട് പൂട്ടി…. കുറച്ച് നിമിഷങ്ങൾക്ക് ശേഷം സ്വതന്ത്രമാക്കി …അവൾ എന്നെ തള്ളിയിട്ട് എന്റെ നേരെ പാഞ്ഞു വരാനാഞ്ഞതുo ഇളയമുത്തശ്ശൻ വാതിൽ തുറന്നതുo ഒരുമിച്ചായിരുന്നു.

വാതിൽ തുറന്നതും അവൾ വാതിലിന്റെ മറവിൽ തന്നെ നിന്നു….

” ഇന്തെന്ത് പറ്റി… താഴെ വീണോ… നാളെയാണ് എല്ലാ മില്ലിലെ നടത്തിപ്പുകാരുടെ മീറ്റിംഗ്…. രാവിലെ പോയ് അതിനുള്ള സൗകര്യങ്ങൾ ഒരുക്കണം… ” എന്ന് പറഞ്ഞ് ഇളയ മുത്തശ്ശൻ തിരിച്ച് പോയി…

തിരിച്ച് പോയി കഴിഞ്ഞാണ് ശ്വാസം നേരെ വിട്ടത്…

വീണയുടെ മുഖം ദേഷ്യത്താൽ ചുവന്നു….

” ശരത്തേട്ടനും ബാക്കിയുള്ളവരും തമ്മിൽ എന്താ വ്യത്യാസം… ”

“.. എനിക്ക് വേണ്ടി ചോദിക്കാൻ ആരുമില്ലാത്തത് കൊണ്ടല്ലേ എന്റെ അനുവാദമില്ലാതെ ചുംബിച്ചത്..”

“.. എനിക്ക് ഒത്തിരി ഇഷ്ടായിരുന്നു ശരത്തേട്ടനെ…. പക്ഷേ ഇപ്പോൾ വെറുക്കുന്നു…. ”

“. ഒന്നോർത്തോ പെണ്ണിന്റെ അനുവാദമില്ലാതെ നേടിയെടുക്കുന്നത് ആണത്തമല്ല….”

” ശരത്തേട്ടന്റെ പെങ്ങളോട് എതേലും ഒരുത്തൻ ഇങ്ങനെ പെരുമാറിയാൽ സഹിക്കുമോ…”

“.. ഇനി ഇഷ്ടമാണെന്ന പേരും പറഞ്ഞ് എന്റെ പുറകേ വരരുത് “….
എനിക്കൊന്നും പറയാൻ അവസരം തരാതെ മുറിയിൽ നിന്നിറങ്ങിപ്പോയി..

ഒരുമ്മ കൊടുത്ത സന്തോഷമെല്ലാം അവളുടെ സംസാരം കേട്ടപ്പോൾ കെട്ട് പോയി….

ഇനിയെന്ത് ചെയ്യും…. ഇളയ മുത്തശ്ശൻ കതക് തുറന്നില്ലാരുന്നേൽ ഇന്നെന്റെ കഥ കഴിച്ചേനെ…..

അപ്പോഴത്തെ ഒരു സാഹചര്യത്തിൽ നിയന്ത്രിക്കാൻ പറ്റിയില്ല..

.. പക്ഷേ ഇവൾ എന്നെ ഒരു പെണ്ണുപിടിയനായി മുദ്രകുത്തിയല്ലോന്നോർത്തപ്പോൾ ഒരു വിഷമം

തിരിഞ്ഞുo മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല…

. ദേഷ്യത്തോടെയുള്ള അവളുടെ നോട്ടത്തേക്കാൾ അവളോടു ചേർന്ന് നിന്ന സുന്ദര നിമിഷങ്ങൾ ഓർക്കാൻ ശ്രമിച്ചു കൊണ്ട് കിടന്നു.

************************************
ശരത്തേട്ടന്റെ മുറിയിൽ നിന്നിറങ്ങുമ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു…

. ഞാൻ താഴേക്കിറങ്ങി വന്നപ്പോൾ മുത്തശ്ശനുo മുത്തശ്ശിയും ഹാളിൽ ടി വി കണ്ടോണ്ടിരിക്കുകയാണ്…

അവർ കാണാതെ പോകാൻ നോക്കി

” വീണ അവിടെ നിന്നേ….. എന്താ ഈ സമയത്ത് ശരത്തിന്റെ മുറിയിൽ നിന്ന് വരുന്നത്…. പെൺകുട്ടിയാണെന്ന ഓർമ്മ വേണം…. ചീത്ത പേരു കേൾപ്പിക്കരുത് ” വല്യസാറിന്റെ വാക്കുകൾ കേട്ട് ഞാൻ തളർന്നു പോയ്..

ശാരദാമ്മ എന്നെ തന്നെ നോക്കി നിൽക്കുകയാണ്….

കുറ്റബോധം കൊണ്ട് എന്റെ തല കുനിഞ്ഞു….

ഇത്ര വർഷം നല്ലത് മാത്രമെ എന്നെക്കുറിച്ച് ആ നാവ് കൊണ്ട് പറയിച്ചിട്ടുള്ളു….

ഇങ്ങനൊരു ആരോപം എന്റെ മേൽ പതിയാൻ പാടില്ല….

ദേവൻസാറിന്റെ വൃത്തിക്കെട്ട നോട്ടം എന്റെ മനസ്സിൽ തെളിഞ്ഞു..

.. ഇനി ഒന്നും ഒളിച്ച് വയ്ക്കാൻ പാടില്ല…

വരുന്നതെന്തും നേരിടാം….

യാന്ത്രികമായി എന്റെ ഫോൺ ഞാൻ വല്യസാറിന് നേരെ നീട്ടി…

വല്യ സാർ എന്താണെന്ന ഭാവത്തിൽ എന്നെ നോക്കി..

ഞാൻ എടുത്ത വീഡിയോ ഓപ്പൺ ചെയ്ത് വല്യ സാറിന്റെ കൈയ്യിൽ കൊടുത്തു….

” ഇന്ന് വൈകിട്ട് ഞാൻ ഓഫീസിൽ ഇരുന്ന് ഉറങ്ങിപ്പോയി… ”

“. എന്തോ ശബ്ദം കേട്ട് ഉണർന്നപ്പോൾ ദേവൻ സാർ നമ്മൾ ഇപ്പോൾ തയ്യാറാക്കിയ കമ്പനി പേപ്പർസെല്ലാം ഫോണിൽ ഫോട്ടോയെടുക്കുന്നതാണ് കണ്ടത്….”

“സിസിവി ക്യാമറായിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ ഫയൽ കൊണ്ട് മറച്ചിരുന്നു….. ”

” ഇത് വല്യ സാറിനോട് പറയാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ് ശരത്തേട്ടനോട് പറഞ്ഞത്….”

” ശരത്തേട്ടനോട് പറയാനാ ഞാൻ മുറിയിൽ പോയത് ”

“തെറ്റായെങ്കിൽ എന്നോട് ക്ഷമിക്കണം ഇനി ആവർത്തിക്കില്ലാ….. വല്യസാറും ശാരദാമ്മയും എന്നെ തെറ്റിദ്ധരിക്കല്ലേ…” ഞാൻ നന്ദികേട് കാണിക്കില്ല” എന്ന് പറയുമ്പോൾ എവിടുന്നോ ഒരു ധൈര്യം കിട്ടി…..

വല്യ സാർ വീണ്ടും വീണ്ടുo ഫോണിലെ വീഡിയോ കണ്ടു..

. മുഖത്ത് പലവിധ ഭാവങ്ങൾ തെളിഞ്ഞു…

” ഞാൻ എല്ലായിടത്തും പരാജയപ്പെട്ടു…. ആരെയെല്ലാം വിശ്വസിക്കുന്നുവോ അവരെല്ലാം എല്ലാം എന്നെ ചതിക്കുകയാണല്ലോ”..

. “ദേവൻ അവനിങ്ങനൊക്കെ എങ്ങനെ ചെയ്യാൻ തോന്നുന്നു…. “…” എന്റെ സ്വന്തം ചേച്ചിയുടെ മകനല്ലെ അവൻ എല്ലാം നന്നായി നോക്കുമെന്ന് വിശ്വാസമാണ് തെറ്റിച്ചത്.”

“… വേറെന്ത് ആണെങ്കിലും ഞാൻ ക്ഷമിക്കും… വിശ്വാസ വഞ്ചന ഞാൻ ക്ഷമിക്കില്ല”

”. ഇത്ര വർഷങ്ങൾ അവൻ പറഞ്ഞത് പോലെയാണ് എല്ലാം ചെയ്തത്..”

“എനിക്ക് തെറ്റ് പറ്റി പോയോ…. ഇതെനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല”

“… സ്വന്തം മകനെ പോലും അവന്റെ വാക്ക് കേട്ട് തള്ളിപ്പറഞ്ഞു….. ”

” ഇനി സ്വത്തിനു വേണ്ടി ദേവൻ നടത്തിയ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”..

. “ഈശ്വരാ ആരെ വിശ്വസിക്കണം ആരെ വിശ്വസിരുത് എന്ന് മനസ്സിലാവുന്നില്ലല്ലോ…. “എന്തായാലും ഈ കാര്യത്തിൽ ഒരു തീരുമാനം പെട്ടെന്നെടുക്കണം”… വല്യ സാർ ദേഷ്യം കൊണ്ട് വിറച്ചു…

ഫോൺ എന്റെ കൈയ്യിൽ തിരിച്ച് തന്നു…

” ഇത് പുറത്തറിയാൻ പാടില്ല…. ദേവനെ തളയ്ക്കാനുള്ള വഴി കണ്ടു പിടിക്കണം” വല്യ സാർ നെടുവീർപ്പോടെ സെറ്റിയിലേക്ക് ചാരിയിരുന്നു….

ഞാൻ അടുക്കളയിലേക്ക് നടന്നു

തളർച്ചയോടെ അടുക്കളയിലെ കസേരയിൽ ഇരുന്നു… മനസ്സ് കുറച്ച് നിമിഷം നടന്നതെന്താണെന്ന് ഓർത്തപ്പോൾ ഭയപ്പെട്ടു…

ഞാനും വല്യ സാറിനോട് വിശ്വാസ വഞ്ചനയല്ലേ ചെയ്യുന്നത്…

ശരത്തേട്ടനെ മനസ്സിൽ കൊണ്ടു നടക്കുന്നത് തെറ്റ് തന്നെയാണ്….

എന്നോടിങ്ങനൊന്നുo പെരുമാറാൻ പാടില്ലായിരുന്നു….

മനസ്സിൽ ഒരുപാടു ഇഷ്ടാണ് ശരത്തേട്ടനെ…

. ഇപ്പോഴും അതെ ഇഷ്ടം തന്നെ…..

. പക്ഷേ ആ ഇഷ്ടം ഒരിക്കലും നടക്കാൻ പോകുന്നില്ല…

വല്യസാറും മകനും കുടുംബവും ഒന്നാകുമ്പോൾ ഞാനൊരു പ്രശ്നമായി അവിടെ നിൽക്കാൻ പാടില്ല….

സേതു സാർ ചെയ്തത് തന്നെ മകൻ ആവർത്തിച്ചാൽ തന്നിഷ്ടത്തിന് എന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞാൽ വീണ്ടും അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകും..

. അത് പാടില്ല…. മനസ്സിലെ ചിന്തകൾ കുഴഞ്ഞു മറിഞ്ഞു..

. ഇനിയാർക്കും ഒരു ബാധ്യതയായി ഇവിടെ നിൽക്കാൻ പാടില്ല..

.. വല്യ സാറിനോട് പറഞ്ഞിട്ട് ഞാൻ ക്വാട്ടേഴ്സിലേക്ക് നടന്നു….

ക്വാട്ടേഴ്സിലെത്തി ആദ്യം കുളിക്കാൻ കയറി…

ശരീരത്തേക്കാൾ ചൂട് മനസ്സിനാണ് എത്ര വെള്ളം വീണാലും മനസ്സിലെ തീ അണയില്ല എന്നറിയാമായിരുന്നിട്ടും ഷവറിന്റെ കിഴിൽ നിന്നു…

.. കുളി കഴിഞ്ഞ് ഗീതേച്ചിയെ വിളിച്ചു ഒരുപാട് നേരം സംസാരിച്ചു….

ഗീതേച്ചി അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിച്ചു..

.. വിഷമം തോന്നുമ്പോൾ അടുപ്പമുള്ളവർ ആരെങ്കിലും അടുത്തുണ്ടാവണമെന്ന് ആഗ്രഹിച്ചു പോവാ…..

ഫോൺ സംസാരിച്ച് കഴിഞ്ഞ് തലയൊന്നും തോർത്താതെ കട്ടിലിൽ കിടന്നു…

ഇന്നലെങ്കിൽ നാളെ ദേവൻ സാറിനെക്കുറിച്ച് വല്യ സാറിനോട് പറഞ്ഞത് ദേവൻ സാർ അറിയും…

അറിഞ്ഞാൽ പിന്നെ ഞാൻ ജീവനോടെയിരിക്കില്ലാന്ന് ഉറപ്പാണ്.

.. ആ ജീപ്പിന്റെ ചക്രങ്ങൾ എന്നെയും വിഴുങ്ങും…

എങ്ങോട്ടേലും പോകണമെന്ന് വിചാരിച്ചാലും എങ്ങോട്ട് പോകാനാണ്…

എവിടെയെങ്കിലും ഒരു ജോലി കിട്ടിയാലെ പിടിച്ചു നിൽക്കാൻ പറ്റു…

ഫോണിൽ സിത്താരയുടെ കോൾ… ഞാൻ ഫോണെടുത്തു…

” ഇത്തവണയും നീയെന്നെ തോൽപ്പിച്ചു… ജീവിതത്തിൽ നീ എന്റെ മുൻപിൽ വെറും പൂജ്യമാണ്….. അതോർത്ത് വച്ചോ മനസ്സിൽ…. ആരുമില്ലാത്തവൾ….”…. ” സിത്താര പറയുന്നത് എന്താണെന്ന് എനിക്കൊന്നും മനസ്സിലായില്ല…. എന്താന്നെന്ന് ചോദിക്കുന്നതിന് മുന്നേ ഫോൺ വച്ചു…

എന്താണോ ഈ സിത്താരയുടെ പ്രശ്നം…
. ജീവിതത്തിൽ മൊത്തത്തിൽ തോറ്റിരിക്കുന്ന എന്നെ ഇനിയെന്ത് തോൽപ്പിക്കാനാണ്…

അവൾടെ ഓരോ വട്ട് അല്ലാതെന്ത് പറയാനാവീണ്ടും അവളുടെ കോൾ വന്നെങ്കിലും ഞാനെടുത്തില്ല..

.. ഫോൺ എടുത്ത് സ്വിച്ച് ഓഫ് ചെയ്തു വച്ചു..

കണ്ണടച്ച് കിടന്നിട്ടും ഉറക്കം വരുന്നില്ല..

കണ്ണടച്ചാൽ ശരത്തേട്ടൻ ചേർത്തു പിടിച്ച് ചുംബിച്ചതാണ് മനസ്സിൽ തെളിഞ്ഞ് വരുന്നത്..

ഇല്ല ഇനി ഇവിടെ ഒരു നിമിഷം നിൽക്കാൻ പാടില്ല..

ബാഗെടുത്തു…കൈ കിട്ടിയതെല്ലാം വലിച്ചു വാരി അതിലേക്കിട്ടു….

അച്ഛനുമമ്മയും ഗീതേച്ചിയും ഞാനുമുള്ള ഫോട്ടോ മറക്കാതെ എടുത്തു വച്ചു…

. അത്യാവശ്യo വേണ്ട തുണികൾ എടുത്തു വച്ചു..

ആദ്യം റെയിൽവേ സ്റ്റേഷനിലേക്ക് പോകണം..

. അവിടെ ആദ്യം കിട്ടുന്ന ട്രെയിൻ എങ്ങോട്ടാണെങ്കിലും അതിൽ കയറണം….

എ ടി എം കാർഡ് എടുത്തിട്ടുണ്ടോന്ന് ഒന്നൂടെ ഉറപ്പിച്ചു…

ഫോണും ചാർജും ഹാന്റ് ബാഗിലാക്കി…

ഡ്രസ്സ് മാറാൻ തുടങ്ങിയതും കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു…

സമയം നോക്കിയപ്പോൾ രാത്രി ഒൻപത് മണി…. ആരാണ് ഈ സമയത്ത്…. മനസ്സിൽ ഭയം ഇരച്ച് കയറി..

പതുക്കെ ശബ്ദമുണ്ടാക്കാതെ ജനലിന്റെ കുറ്റിയെടുത്ത് ചെറുതായി തുറന്നു നോക്കിയപ്പോൾ വല്യ സാറുo കൂടെ വക്കീൽ ഗോപൻ സാറും നിൽക്കുന്നത് കണ്ടപ്പോൾ സമാധാനമായി…

ഞാൻ കതക് തുറന്നു …

വല്യ സാറിനെയും വക്കീലിനെയും കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയി…

ഒരിക്കൽ പോലും ക്വാട്ടേഴ്സിലേക്ക് വന്നിട്ടില്ല….

” വീണ അകത്തിരുന്നു സംസാരിക്കാം പ്രധാനപ്പെട്ട കാര്യമാണ്…” എന്ന് വല്യ സാർ പറഞ്ഞതും ഞാൻ വാതിലിൽ നിന്നും പുറകോട്ട് മാറി…

അവർ രണ്ടു പേരും അകത്തേക്ക് കയറിയതും വക്കീൽ കതകടച്ചു…..

ഞാൻ എന്താ കാര്യമെന്നറിയാതെ പകച്ചു നിന്നു പോയി.

വല്യ സാർ എന്നെയും ഞാനെടുത്ത് വച്ച ബാഗിലേക്കും നോക്കി…

“ഞങ്ങൾ കൃത്യസമയത്ത് തന്നെ എത്തി അല്ലെ വീണ.. കുറച്ചൂടെ കഴിഞ്ഞിരുന്നേൽ താൻ സ്ഥലം വിട്ടേനെ അല്ലെ…” .

“. അപ്പോൾ ഫോൺ ഓഫാക്കി വച്ചത് മന:പൂർവമാ.. ”

“ആരോടും പറയാതെ നാടുവിടാനാരുന്നോ ഉദ്ദേശ്ശം…. വല്യ സാർ എന്നെ ഗൗരവത്തോടെ നോക്കി…

ഞാൻ ഉത്തരമില്ലാതെ തല കുനിച്ചു നിന്നു….

“ഒരു സന്തോഷ വാർത്ത പറയാനും കൂടെ കുറച്ച് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാനുമാണ് ഇപ്പോൾ വന്നത് “…

” എന്റെ സ്വത്തുക്കളുടെയെല്ലാം പവർ ഓഫ് അട്രോണി വീണയുടെ പേരിലേക്ക് മാറ്റി….” നാളെ തൊട്ട് താനാണ് എല്ലാം നോക്കേണ്ടത്.. ഒന്നും അന്യാധീനപ്പെട്ടു പോകാൻ പാടില്ല…. ” എന്ന് വല്യ സാർ പറയുന്നത് അമ്പരപ്പോടെ കേട്ടു നിന്നു….

” എന്റെ പേരിൽ എഴുതേണ്ട.. എനിക്കിതിലൊന്നും യാതൊരു അവകാശവുമില്ല…” എന്ന് ഞാൻ ഉറച്ച സ്വരത്തിത്തിൽ പറഞ്ഞു..

“വീണയിൽ എല്ലാ യോഗ്യതയും ഉള്ളത് കൊണ്ടാണ് ധൈര്യമായിട്ട് ഏൽപ്പിക്കുന്നത്… ”

”എന്റെ ജീവൻ ഏത് സമയവും നഷ്ടപ്പെടാം..

ദുഷ്ടന്മാരുടെ കൈയ്യിൽ സ്വത്തുക്കൾ എത്തിപ്പെടാൻ പാടില്ല… ”

“എന്റെ ശാരദയെ വീണയെ ഏൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു… ”

“എന്റെ കാലശേഷം ശാരദയെ ദേവനും മക്കളും നോക്കുo എന്ന വിശ്വാസം എനിക്ക് കുറച്ച് മുൻപ് വരെയുണ്ടായിരുന്നു…

ഇപ്പോൾ ആ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു… ” അതിന് വേണ്ടിയാണ്.. എന്റെ കാലശേഷം ശാരദ അനാഥയായി പോകാൻ പാടില്ല ” എന്ന് പറയുമ്പോൾ വല്യ സാറിന്റെ ശബ്ദമിടറി…

“എന്റെ അച്ഛൻ ഇവിടത്തെ ജോലിക്കാരനായിരുന്നു.. ആത്മാർത്യയുള്ള സത്യസന്ധനായ ജോലിക്കാരൻ… ”

“. ആ അച്ഛന്റെ മകളാണ് ഞാൻ… “..

” ഈ സ്വത്തുക്കൾ എഴുതിവച്ചില്ലെങ്കിലും ഞാൻ ശാരദാമ്മയെ നോക്കും”…ഞാൻ പറഞ്ഞു….

. ശരത്തിന്റെ കാര്യം പറയണമെന്ന് കരുതിയെങ്കിലും വേണ്ടാന്ന് വച്ചു.:…

കാരണം വക്കീലിനെയും വിശ്വസിക്കാൻ പറ്റുമോന്നറിയില്ല…

. വേറൊരു സന്ദർഭത്തിൽ പറയുന്നതാവും നല്ലത്..

” എതിര് പറയരുത് വീണ ഇതെന്റെ അപേക്ഷയാണ്'” എന്ന് വല്യ സാർ പറഞ്ഞപ്പോൾ എനിക്ക് മറുത്തൊന്നും പറയാൻ സാധിച്ചില്ല….

എല്ലാം സമ്മതിച്ചു…. എന്റെ കടമ നിർവഹിക്കാൻ വേണ്ടി പുതിയ വേഷം….. എല്ലാം കലങ്ങി തെളിയുന്നത് വരെ മാത്രം.

************************************

.. രാവിലെ ഉണർന്നപ്പോഴും ഇന്നലത്തെ ഓർമ്മകൾ മനസ്സിൽ തങ്ങി നിന്നു….

വന്ന ലക്ഷ്യം മാറി പോകാൻ പാടില്ല…

വേഗം എഴുന്നേറ്റ് റെഡിയായി ഇറങ്ങാൻ നേരം മുത്തശ്ശിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി…മുത്തശ്ശി എന്റെ തലയിൽ രണ്ടു കൈവച്ച് അനുഗ്രഹിച്ചു..

. ” നന്നായി വരും ന്റ കുട്ടി…. പോയിട്ട് വാ… “…

“ദൈവം ഇത്തിരി കൂടെ നേരത്തെ നിന്നെ എന്റെടുത്ത് കൊണ്ടുവന്നു കൂടാരുന്നോ എന്ന് തോന്നിപ്പോകുവാ ” എന്ന് പറയുമ്പോൾ മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു…

.. പതിവിലുo വിപരീതമായി മുത്തശ്ശി എന്റെ നെറുകയിൽ ഉമ്മവച്ചു….

ഒരുപാട് സന്തോഷം തോന്നിയ നിമിഷം..

മുത്തശ്ശനൊപ്പം ഇറങ്ങി…. ഓഫീസിലെത്തിയപ്പോൾ ആദ്യം എന്റെ മനസ്സ് വീണയെ തേടി നടന്നു….

പാവം ഇന്നലെ അവൾ ഒരുപാട് വിഷമിച്ചാണ് മുറിയിൽ നിന്നിറങ്ങി പോയത്…

. ചുറ്റുപ്പാടും നോക്കിയിട്ടും അവളെ കാണാൻ സാധിച്ചില്ല…

നിരാശയോടെ മീറ്റിംഗ് ഹാളിൽ എത്തി….

അകത്ത് കയറിയതും കോട്ടും സ്യൂട്ടും ഇട്ട് നിൽക്കുന്ന വീണയെ കണ്ടു ഞാൻ ഞെട്ടി….

” പുതിയ എം ഡി. വീണയാണ്… എനിക്കിതൊന്നും നോക്കി നടത്താൻ വയ്യടോ…”

“.. അവൾക്ക് എല്ലാം നോക്കി നടത്താനുള്ള കഴിവ് ഉണ്ട്….. ”

” എനിക്ക് എന്റെ സാമ്പാദ്യം ഏൽപ്പിക്കാനായിട്ട് ആരും ഇല്ല…. ”

അത് കൊണ്ട് എല്ലാം വീണയെ ഏൽപ്പിക്കാനാണ് എന്റെ തീരുമാനം….” ധൈര്യമായി ഏൽപ്പിക്കാം എല്ലാം അവളുടെ കൈയ്യിൽ സുരക്ഷിതമായിരിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്…. “എന്ന് മുത്തശ്ശൻ ആത്മവിശ്വാസത്തോടെ പറഞ്ഞു….

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… ഇന്നലെ ഒറ്റ രാത്രി കൊണ്ട് എന്താ സംഭവിച്ചത്…

മിറ്റിംഗ് ഹാളിൽ ഒരു കസേരയിൽ ഇരിക്കുമ്പോഴും മനസ്സ് പലവിധ ചിന്തകളാൽ മൂടപ്പെട്ടിരുന്നു…

മീറ്റിംഗിലെ അവളുടെ പ്രസന്റേഷൻ എന്നെ അത്ഭുതപ്പെടുത്തിയില്ല….

അവളുടെ അറിവും കഴിവുമെല്ലാം നേരത്തെ കണ്ടറിഞ്ഞതാണ്…

. അവൾ എന്നോടുള്ള ദേഷ്യo തീർക്കാൻ വേണ്ടിയാണോ എംഡി സ്ഥാനത്തേക്ക് മാറിയത്..

.. അവളെ നോക്കി
.അവളുടെ ചുണ്ടിലെ നിഗൂഡമായ ചിരി കണ്ട് എന്റെ മനസ്സ് അസ്വസ്ഥമായി…

എല്ലാം കൈവിട്ടു പോയി..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9