Wednesday, September 18, 2024
Novel

നീർക്കുമിളകൾ: ഭാഗം 16

നോവൽ
എഴുത്തുകാരി: ശക്തി കല ജി

.. “ഇം സുഖവാസമൊക്കെ കഴിഞ്ഞു…. ഞാൻ ഇവിടെ എം.ഡി.യും സിത്താര എന്റെ കീഴിലുള്ള സ്റ്റാഫുമാണ്…”

“. അത് എപ്പോഴും ഓർത്ത് വേണം എന്നോട് സംസാരിക്കാൻ ” .വീണ മുഖത്തടിച്ചപ്പോലെ മറുപടി പറഞ്ഞു..

സിത്താര ഞെട്ടിപ്പോയി. വീണയിൽ ഇതു വരെ ഇങ്ങനെയൊരു ഭാവം അവൾ കണ്ടിട്ടില്ല..

സിത്താരയ്ക്ക് ദേഷ്യം വന്നെങ്കിലും ശരത്തവിടെയുണ്ടാരുന്നത് കൊണ്ട് സംയമനം പാലിച്ചു…

” സിത്താരാ വീണ മെഡo പറഞ്ഞത് ശരിയാണ്.. ”

“. നമ്മുടെ എം ഡിയ്ക്ക് വേണ്ട ബഹുമാനം കൊടുത്ത് വേണം സംസാരിക്കാൻ…”

” സിത്താര പഴയ പോലെ സേതുമാധവ് ഗ്രൂപ്പ്സിന്റെ പാട്നറല്ല….”

“.. ഇവിടെ വെറുമൊരു ജോലിക്കാരിയാണ്”… വീണ മേടം തന്നെ ഇവിടുന്ന് പറഞ്ഞ് വിട്ടാലും ആരും ചോദിക്കില്ല…, വല്യ സാറു പോലുo….

“തനിക്കറിയല്ലോ ഇവിടെ ഒരു ഇല അനങ്ങണമെങ്കിലും വീണ മേടത്തിന്റെ അനുവാദം വേണം”…. എന്ന് ശരത്ത് പറഞ്ഞു നിർത്തുമ്പോൾ സിത്താരയുടെ മുഖത്തെ രക്തയോട്ടം നിലച്ചിരുന്നു…

അവൾ വീണയെ രൂക്ഷമായി നോക്കിയിട്ട് തിരിഞ്ഞ് നടന്നു…

അവളുടെ പോക്ക് കണ്ട് ശരത്തിന് ചിരിയടക്കാനായില്ല…

” ഇങ്ങനത്തെ കുറെ ജോലിയുള്ളത് കൊണ്ടാ വേഗമിങ്ങ് വരാൻ പറഞ്ഞത് ” ശരത്ത് ഒരു കുസൃതിയോടെ പറഞ്ഞു…

” ഇം എന്നെ കൊണ്ട് പറയിച്ചതാണ് അവൾ “…” എനിക്കറിയില്ല എന്താ എന്നോടിത്ര വിരോധം എന്ന് “…

” അവൾക്ക് എപ്പോഴും എന്നേക്കാൾ ഒരു പടി ഉയർന്ന് നിൽക്കണം എന്നാ….. അവൾക്കത് സാധിക്കാറില്ല “…

” അതിന് ഞാനെന്ത് ചെയ്യാനാ.. ” എന്നു പറയുമ്പോൾ അവളുടെ മുഖഭാവം കണ്ട് ശരത്ത് കൂടുതൽ ചിരിച്ച് പോയ്..

” ഇം അതൊക്കെ പോട്ടെ…
ഇന്ന് നമ്മുക്കൊന്ന് കറങ്ങാൻ പോയലോ”.. എന്ന് ശരത്ത് കുറുമ്പോടെ ചോദിച്ചു….

“എന്ത്… എവിടെ കറങ്ങാൻ… അതിനൊന്നും ഈ വീണയെ കിട്ടില്ല പറഞ്ഞേക്കാം ” അവൾ ദേഷ്യം പ്രകടിപ്പിച്ചു…

.” അയ്യോ ആ കറക്കമല്ല… എല്ലാ മില്ലുകളിലും വിസിറ്റിന് പോകുന്ന കാര്യം പറഞ്ഞതാന്നേ” എന്ന് പറഞ്ഞ് ശരത്ത് കൈകൂപ്പി പറഞ്ഞു…

“നാളെ തൊട്ട് മതി.. ഇന്ന് ഓഫീസിലെ എല്ലാം ഒന്ന് നോക്കട്ടെ…. ” എന്നവൾ ചിരിച്ച് കൊണ്ട് പറഞ്ഞു….

വൈകുന്നേരം സിത്താര സ്കൂട്ടിടെത്തുകൊണ്ടുവന്നു.. അതിൽ വീട്ടിലേക്ക് പോയി.

… സിത്താര ശ്രീധരൻ മുത്തശ്ശനോട് ഇന്ന് നടന്ന സംഭവം വിവരിച്ചു….

“ഇവിടെ അല്ലെങ്കിലും എനിക്ക് ഒരു സ്ഥാനവുമില്ല എന്റച്ഛനെ പോലെ….. ”

” തറവാട്ടിൽ താമസിക്കാൻ പോലും എവിടുന്നോ വന്ന അവൾക്കാണ് സ്ഥാനം ”

” ഇപ്പോഴും എന്നെയും എന്റച്ഛനെയും അവർക്ക് മനസ്സ് കൊണ്ട് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല…. ”

“. അതു കൊണ്ടല്ലേ തറവാട്ടിൽ താമസിപ്പിക്കാതെ ഇവിടെ താമസിപ്പിച്ചത് ” എന്ന് പറഞ്ഞ് സിത്താര കണ്ണ് നിറച്ചു…

സിത്താരയുടെ കണ്ണുനിറഞ്ഞത് കണ്ട് ശ്രീധരൻ മുത്തശ്ശന്റെ മനസ്സലിഞ്ഞു…

”ന്റെ കുട്ടി വിഷമിക്കണ്ട… കൃഷ്ണന് നല്ലൊരു വക്കീലിനെ ഏർപ്പാടാക്കിയിട്ടുണ്ട്… ”

” അവന് മാനസിക പ്രശ്നമുണ്ടാരുന്ന സമയത്താണ് കൊലപാതകം നടത്തിയത് എന്ന് തെളിവുകൾ ഉണ്ടാക്കിയെടുക്കാം എന്ന് വക്കീൽ പറഞ്ഞിട്ടുണ്ട്… ”

” എങ്ങനെയെങ്കിലും പുറത്തിറക്കാം ”

.”കൃഷ്ണൻ പുറത്തിറങ്ങിയാൽ നിലവിലുള്ള കാര്യങ്ങൾക്ക് മാറ്റം വരും ”

“അത് കൊണ്ട് അത് വരെ കുറച്ച് ക്ഷമയോടെയിരിക്കണം” എന്ന് ശ്രീധരൻ മുത്തശ്ശൻ പറഞ്ഞപ്പോൾ സിത്താരയ്ക്ക് കുറച്ച് സമാധാനമായി..

ദിവസങ്ങൾ കടന്നു പോയി…. അവരുടെ പ്രണയം തളിർത്ത് പൂവിട്ട് നറുമണം പടർത്തി തുടങ്ങി…

ശരത്തുമായി ഹൃദയത്തോട് അടുത്ത് നിൽക്കുമ്പോഴും വീണയുടെ മനസ്സിൽ ചെറിയ ഭയം നിഴലിച്ചിരുന്നു….

അതുകൊണ്ട് തന്നെ അവരുടെ പ്രണയം രഹസ്യമായി തന്നെ സൂക്ഷിച്ചു….

ഗീതയെ ഏഴാം മാസം ചടങ്ങ് നടത്തി ശരത്തിന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു…..

ഗീതേച്ചിയുടെ പ്രസവം കഴിയുന്നത് വരെ വീണ ശരത്തിന്റെ വീട്ടിൽ നിൽക്കാൻ തീരുമാനിച്ചു…

അതുവരെ ശരത്തിനെ ഓഫീസിലെ കാര്യങ്ങൾ ഏൽപ്പിക്കാൻ വല്യ സാറിനോട് അനുവാദം വാങ്ങി…..

വീണയുടെ അഭാവത്തിൽ വല്യ സാറിനു മുന്നിൽ സിത്താര ശരത്തുമായി ഇഷ്ടത്തിലാണെന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു…..

വീണ മറ്റൊരു ലോകത്തിലായിരുന്നു…

ശരത്തിന്റെ അച്ഛനുമമ്മയും ശരണ്യയും ഗീതേച്ചിയും വയറ്റിൽ വളരുന്ന കുഞ്ഞുo അത് മാത്രമായിരുന്നു അവളുടെ മനസ്സിൽ…..

ശരത്തിനെ മനഃപൂർവ്വം വിളിച്ചില്ല…..

ശരത്ത് വിളിച്ചാലും എടുക്കാനുള്ള സാഹചര്യം ഉണ്ടാവില്ല…

വീട്ടിൽ ആരെങ്കിലും അടുത്തുണ്ടാവും….

ശരത്തിന്റെ വീട്ടിൽ അറിഞ്ഞാൽ ഇതുവരെ തന്നോടു കാണിക്കുന്ന സ്നേഹം നഷ്ടപ്പെടുമോ എന്ന് ഭയന്നു….

പർവതിയമ്മ ഗീതേച്ചിയെ സ്വന്തം മകളെ പോലെ നോക്കുന്നത് കണ്ട് അവളുടെ കണ്ണ് നിറഞ്ഞു…

അച്ഛനുo അമ്മയും ചെയ്ത നന്മകൾ മക്കളായ നമ്മെ പൊതിഞ്ഞു പിടിക്കും….

ശരണ്യ കോളേജി പോയിട്ട് വരുമ്പോൾ ഗീതേച്ചിക്കായി അവളുടെ ബാഗിൽ ഒരു പൊതിയുണ്ടാവും….

വൈശാഖേട്ടൻ ആഴ്ചയിൽ ഒരു ദിവസം വരും..

വരുമ്പോൾ രണ്ടു സഞ്ചി നിറയെ സാധനങ്ങളുമായാണ് വരിക….

“എന്താ വൈശാഖേട്ടാ ഇത്…. ഇത്ര സാധനങ്ങൾ വാങ്ങിക്കേണ്ട കാര്യമുണ്ടോ “ഗീത ചോദിച്ചു….

” ഇത് നിനക്കല്ല കുഞ്ഞിനാ… മര്യാദയ്ക്ക് എല്ലാം കഴിച്ചോണം” എന്ന് പറഞ്ഞു ഗീതായെ വൈശാഖേട്ടൻ നോക്കി കണ്ണുരുട്ടി…

“അല്ലേലും എന്നെയാർക്കും ഇഷ്ടല്ലല്ലോ ” എന്ന് പറഞ്ഞ് ഗീത കണ്ണുനിറച്ചു…

” അയ്യെ ഇഷ്ടമില്ലാന്നാരാ പറഞ്ഞേ എന്റെ പൊന്നേ “…. ദാ എനിക്ക് നിന്നോടുള്ള ഇഷ്ടമല്ലേ ഈ വയറിനുള്ളിൽ ഇരിക്കുന്നത് ” എന്ന് വൈശാഖേട്ടൻ പറഞ്ഞതും ഗീതയുടെ ചുണ്ടി ചിരി വന്നു പോയ്.. ”

ഓരോ ആഴ്ച വരുമ്പോഴും ഗീതയുടെ വയർ വലുതാവുന്നത് കൗതുകത്തോടെ നോക്കും..

ഗീതയെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള സൗകര്യത്തിന് വൈശാഖൻ കാർ വാങ്ങി…

ചെക്കപ്പിന് പോകുന്ന ദിവസo വൈശാഖ് കാറു കൊണ്ടുവരും…

പാർവതിയമ്മയും വീണയും കൂടെ ആശുപത്രിയിൽ പോകും…

ഒരു ദിവസം വൈശാഖേട്ടൻ വീട്ടിലേക്ക് വന്നപ്പോൾ കൈയ്യിൽ ഒരു പാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു…..

രാമായണവും ഭാഗവതവും കീർത്തനങ്ങൾ അടങ്ങിയ ചെറിയ പുസ്തകങ്ങളും പിന്നെ ഗർഭകാല പരിചരണങ്ങളടങ്ങിയ മാസികകളും എല്ലാo ഉണ്ടായിരുന്നു….

ഗർഭിണിയായിരുക്കുമ്പോൾ ഇതെല്ലാം വായിക്കുന്നതും കേൾക്കുന്നതും നല്ലതാണെന്ന് വൈശാഖേട്ടന്റെ അമ്മ പറഞ്ഞുവത്രേ…..

എന്തായാലും അതുകൊണ്ട് ഇതെല്ലാം. വായിച്ചു ഗീതയേ കേൾപ്പിക്കേണ്ട ജോലി വീണയ്ക്ക് കിട്ടി….

കുഞ്ഞിലെ രാമായണ മാസം വന്നാലും രാമായണം വായിക്കാത്ത വീണ ,ഗീതയുടെ വയറിനുള്ളിൽ വളരുന്ന പുതു ജീവന് വേണ്ടി മടികൂടാതെ വായിച്ചു….

ആയുരാരോഗ്യ സൗഖ്യങ്ങളോടെ പിറക്കണമെന്ന പ്രാർത്ഥനയോടെ കീർത്തനങ്ങൾ പാടി കേൾപ്പിച്ചു…..

വയറിൽ ഇടയ്ക്കിടെ ഉമ്മ വയ്ക്കും….

ഉമ്മ വയ്ക്കുമ്പോൾ അവൾക്ക് തൊഴിയും കിട്ടാറുണ്ട്..

അവളത് അത്യധികം സന്തോഷത്തോടെ ഏറ്റു വാങ്ങി..

പിന്നെ ഇടയ്ക്ക് വൈശാഖേട്ടൻ ഗീതയെ കറങ്ങാൻ കൊണ്ടുപോകും…. ബീച്ചിൽ പോകും…. സിനിമയ്ക്ക് പോകും…..

. “വിവാഹം കഴിഞ്ഞ് ഇപ്പോഴാ ഗീതേച്ചിയെ പ്രണയിക്കാൻ സമയം കിട്ടിയത് ” എന്ന് പറഞ്ഞ് ശരണ്യ വൈശാഖേട്ടനെ കളിയാക്കി…..

” ശരണ്യ കുട്ടിയെ ഇതൊക്കെയാണൊ ധരിച്ചു വച്ചേക്കുന്നത്.. ഈ ധാരണയാണെൽ നിന്നെ കെട്ടിച്ചു വിട്ടാൽ വേഗമിങ്ങ് തിരിച്ച് പോരുമല്ലോ…

കറങ്ങാനും ബീച്ചിലുo സിനിമയ്ക്കുമൊക്കെ കൊണ്ടു പോയാലേ പ്രണയമുള്ളു എന്നല്ല കേട്ടോ..

.. പ്രണയo ദാ നമ്മുടെ ഹൃദയത്തിനു വരണം…. അത് സമയാസമയം പ്രകടമായികൊള്ളും”..

“വെറുതെയിരിക്കുന്ന സമയത്ത് ഗീതേച്ചിയോട് ചോദിച്ച് മനസ്സിലാക്കിക്കോണം “…

” അവളാ എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത്.”. എന്ന് വൈശാഖേട്ടൻ നെഞ്ചിൽ കൈവച്ച് കൊണ്ട് പറഞ്ഞു……

” ഇം ഞാൻ കെട്ടു കഴിഞ്ഞ് ആ വീട്ടിൽ പോയി പഠിച്ചോളാം” എന്ന് പറഞ്ഞ് ശരണ്യ അടുക്കളയിലേക്ക് പോയി….

“വൈശാഖേട്ടാ ഞാൻ കേട്ട് പഠിച്ചോളാം” എന്ന് വീണ പറഞ്ഞു…

” ശരിയാ നീ വേഗം പഠിച്ചോ…. എന്റെ കൂടെ ജോലി ചെയ്യുന്ന പയ്യൻ നിന്നെ പെണ്ണുകാണാൻ അധികം താമസിയാതെ വരും….. “…

” ഗീതയുടെ പ്രസവം കഴിഞ്ഞ് ഈ വർഷം തന്നെ നിന്റെ കല്യാണം നടത്തണം.. ”

ഇരുപത്തിയൊന്ന് വയസ്സിനു ഇരുപത്തിമൂന്ന് വയസ്സിനും ഇടയ്ക്കാണ് മംഗല്യ യോഗം.. ”

” അതു കൊണ്ട് നിനക്ക് ഇരുപത്തിമൂന്ന് വയസ്സിനു മുമ്പ് വിവാഹം നടത്തണം”

“ഇരുപത്തിമൂന്ന് വയസ്സ് കഴിഞ്ഞാൽ പിന്നെ നാലു വർഷം കഴിഞ്ഞേ മംഗല്യ യോഗം ഉള്ളു “…
“എന്ന് പറയുമ്പോൾ വൈശാഖേട്ടന്റെ വാക്കുകളിൽ ഒരേട്ടന്റെ ആശങ്കയുണ്ടായിരുന്നു….

വീണയുടെ മനസ്സിൽ ഭയം തോന്നി തുടങ്ങി…

ശരത്തേട്ടന്റെ കാര്യം എങ്ങനെ അവതരിപ്പിക്കുമെന്നോർത്ത്….

എന്നാലും ചെറുതായി സൂചിപ്പിച്ച് വയ്ക്കാമെന്ന് തോന്നി…

” അത് പിന്നെ സമയകുമ്പോൾ ഞാൻ പറയാം” എന്ന് പറഞ്ഞതും വൈശാഖന്റെ മുഖം മാറി…

” ആരെയും കണ്ട് വച്ചിട്ടുണ്ടോ…. അഥവാ ഉണ്ടെങ്കിലും എനിക്കു കൂടി അന്വഷിച്ചു ബോധ്യമായാലേ നടത്തി തരു ” വൈശാഖേട്ടന്റെ മുഖം ഗൗരവഭാവമായി…

” ഇം മതി” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

” എത്ര വിശ്വാസമുള്ളയാളായാലും പരിധി വിട്ട് ഇടപഴകരുത്…. വീണയ്ക്ക് കാര്യങ്ങൾ അറിയാലോ…”

“. ഒരു തെറ്റ് പറ്റിയാൽ ഒരു ആശ്വാസത്തിന് അച്ഛനുമമ്മയുമില്ല…. ”

” ഗീതയും ഈ ഏട്ടനുo മാത്രമേയുള്ളു…. ”
” വീണ വിവരവും വിദ്യാഭാസമുള്ള കുട്ടിയാ എനിക്കറിയാം സ്വയം നിയന്ത്രിക്കാൻ…. എന്നാലും സൂക്ഷിക്കണം” എന്ന് മാത്രം വൈശഖേട്ടൻ പറഞ്ഞിട്ട് എഴുന്നേറ്റു…..

രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം
ഗീതേച്ചിക്ക് മോനുണ്ടായി….

വൈശാഖേട്ടൻ വിവരമറിഞ്ഞതും ഓടി വന്നു ആശുപത്രിയിൽ…..

ഒരു രൂപ പോലും വീണയെ ചിലവാക്കാൻ സമ്മതിച്ചില്ല….

അവളതിന് പരിഭവം പറഞ്ഞു…

“വൈശാഖേട്ടാ ആദ്യത്തെ പ്രസവം അമ്മ വീട്ടുകാരല്ലേ നോക്കണ്ടത് ഇതെന്താ ഒന്നും ചിലവാക്കാൻ സമ്മതിക്കാത്തെ ” എന്ന് വീണ വൈശാഖേട്ടനോട് പറഞ്ഞു..

” ആ പൈസ നിന്റെ കല്യാണത്തിന് ഞാനിടേണ്ട സ്വർണ്ണത്തിൻ കുറച്ചാ മതി” എന്ന് പറഞ്ഞ് അവളെ വൈശാഖേട്ടൻ
കളിയാക്കി…

പിന്നെ അവൾ ഒന്നും ചോദിച്ചില്ല… ഏട്ടന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഓടി നടന്നു നോക്കി…..

പ്രസവം കഴിഞ്ഞ് തിരിച്ച് ശരത്തേട്ടന്റെ വീട്ടിലേക്ക് കൊണ്ടു പോകാൻ വൈശാഖേട്ടൻ സമ്മതിച്ചില്ല….

ഗീതേച്ചിയെയും കുഞ്ഞിനെയും ഡിസ്ചാർജ്ജ് ചെയ്തു നേരെ വൈശാഖേട്ടന്റെ വീട്ടിൽ കൊണ്ടുപോയി…

കൊണ്ടുവിടാൻ ശരത്തേട്ടന്റെ അച്ഛനുമമ്മയും ശരണ്യയും കൂടെ വന്നു…

തിരിച്ച് വരുമ്പോൾ ആരും മിണ്ടിയില്ല…

പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു..

വീട്ടിലെത്തി വീണ നേരെ ആദ്യം അച്ഛനെയും അമ്മയെയും ദഹിപ്പിച്ച സ്ഥലത്ത് ചെന്നിരുന്നു….

“ഗീതേച്ചിയുടെ പ്രസവം പ്രശ്നമൊന്നുമില്ലാതെ നോർമലായി നടന്നു.. നല്ലൊരു ചുണക്കുട്ടനെ കിട്ടി.. ”

“…ഇനി കുഴപ്പമില്ലമ്മെ വൈശാഖേട്ടന്റെ അമ്മ ഗീതേച്ചിയെയും കുഞ്ഞിനെയും നന്നായി നോക്കിക്കോളും “…..

. “ഇനി എനിക്കെന്ത് സംഭവിച്ചാലും കുഴപ്പമില്ല…. ”

എന്ന് വീണ ആരോടെന്നില്ലാതെ പറഞ്ഞു നിർത്തുമ്പോൾ കണ്ണുനീർ തുള്ളികൾ മണ്ണിനെ ചുംബിച്ച് തുടങ്ങിയിരുന്നു…

ഒത്തിരി വിഷമം തോന്നുമ്പോഴുo സന്തോഷം തോന്നുമ്പോഴും കുറച്ച് നേരം ഇവിടെ വന്നിരുന്ന് കാര്യം പറയണമെന്ന് തോന്നും..

.. അവൾ പറയുന്നത് അച്ഛനും അമ്മയും കേൾക്കുന്നുണ്ട് എന്ന് ഉറച്ച് വിശ്വസിച്ചു…

” ആർക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്നാ പറയുന്നത് “സേതു സാറിന്റെ ശബ്ദം കേട്ടതും വീണ ഞെട്ടി എഴുന്നേറ്റു…

. അവൾ വേഗം കണ്ണ് തുടച്ചു മുഖം കുനിച്ച് നിന്നു…

“ദൈവം തന്ന ജീവനെ കളയാൻ വിചാരിക്കുന്നത് തന്നെ തെറ്റാ….”

” വെറുതെ ഓരോന്ന് തനിയെ ഇരുന്ന് ചിന്തിച്ച് കൂട്ടണ്ട “…. എന്ന് സേതു സാർ പറയുമ്പോൾ വീണയ്ക്ക് അത്ഭുതം തോന്നി..

. കാരണം വീട്ടിൽ വന്നാലും അവളോട് ഒന്നും സംസാരിക്കാറില്ല…

ശരണ്യയും പാർവതിയമ്മയും വീണയും കൂടിയുള്ള സംസാരങ്ങൾ കേട്ടിരിക്കാറെയുള്ളു…

‘ഇം ശരിയച്ഛാ ” അവൾ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു…

”വീണ എനിക്ക് അമ്മയെ കാണണം ഞാൻ ഇടയ്ക്ക് വരും…”….

. ”വീണ അന്ന് പറഞ്ഞത് ശരിയാ…. അച്ഛനോടുള്ള വാശിയിൽ ഞാനെന്റെ അമ്മയെ ഓർത്തില്ല.. ”

“.. ഇപ്പോൾ ഓർക്കുമ്പോൾ നെഞ്ചിനകത്ത് ഒരു വിങ്ങലാ ”

“എനിക്കെന്തെങ്കിലും സംഭവിച്ചാൽ അമ്മയെ കാണാതെ ഈ ലോകം വിട്ട് പോകേണ്ടി വരും… “…

“.. അതു കൊണ്ട് ഞാൻ തറവാട്ടിലേക്ക് വരാൻ തീരുമാനിച്ചു ”

“. ശരത്തിനോട് പറയണ്ട” എന്ന് സേതു സാർ പറയുന്നത് ശ്രദ്ധയോടെ കേട്ടു….

” ഇം ഒത്തിരി സന്തോഷമുണ്ട് ഇങ്ങനെ തീരുമാനമെടുത്തു എന്ന് കേട്ടതിൽ….

ശാരദാമ്മ അത്രയ്ക്ക് വിഷമിക്കുന്നുണ്ട് അച്ഛനെയോർത്ത്” വീണ പറഞ്ഞു…

” അതു കൊണ്ടാ എത്രയും പെട്ടെന്ന് തന്നെ തറവാട്ടിലേക്ക് വരും എന്ന് പറഞ്ഞത് .”

“. ആദ്യം വീണപോയ്ക്കോളു ഞാൻ പിന്നെ അവിടേക്ക് വന്നോളാം” എന്ന് സേതു പറഞ്ഞു…

പിറ്റേ ദിവസം ശരണ്യ കോളേജിൽ പോകാനിറങ്ങിയപ്പോൾ കൂടെ വീണയും പോകാനിറങ്ങി…

ശരത്തേട്ടന്റെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി…

***************************************
ശരത്തും പതിയെ ഓഫീസ് തിരക്കുകളിലേക്ക് മുഴുകി…..

സിത്താര അവനോട് കുടുതൽ അടുത്തിടപഴക്കുന്നത് അരോജകമായി തോന്നിയെങ്കിലും സഹിച്ചു…..

മുത്തശ്ശിയുടെ നിർദ്ദേശപ്രകാരം കുടുംബജ്യോത്സർ നാരായണ നമ്പൂതിരിയെ പ്രശ്നം വയ്പ്പിക്കാൻ വീട്ടിലേക്ക് വിളിപ്പിച്ചു….

മുറ്റത്തെ അമ്പലത്തിന്റെ മുൻപിൽ കവടി നിരത്തി അയാൾ ഓരോന്നായി നോക്കി….

സിത്താരയും മുത്തശ്ശിയും മുത്തശ്ശനും അയാളുടെ അടുത്തിരുന്നു…

ശരത്ത് കുറച്ച് മാറി നിന്നു…കുറച്ച് കഴിഞ്ഞപ്പോൾ മുത്തശ്ശന്റ പെങ്ങൾ സാവിത്രിയമ്മയും കുടുംബവും വന്നു. …

കവടി നിരത്തിയിട്ട് അയാൾ എല്ലാരെയും ചുറ്റിനും നോക്കി… ആ നോട്ടം അവസാനം ശരത്തിൽ പതിച്ചു..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15