Friday, April 19, 2024
Novel

നീർക്കുമിളകൾ : ഭാഗം 19

Spread the love

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

അവളുടെ കൊഞ്ചി കുഴഞ്ഞുള്ള സംസാരവും മുഖത്തെ നാണവും അവന്റെ മനസ്സിൽ ഭീതിയുണർത്തി…

‘ശരണ്യേ ” എന്നവൻ ശബ്ദമുയർത്തി വിളിച്ചതും അവളുടെ കൈയ്യിൽ നിന്ന് ഫോൺ തെറിച്ച് താഴേക്ക് പതിച്ചു….

കുറ്റബോധം കൊണ്ട് ശരണ്യയുടെ മുഖം കുനിഞ്ഞു പോയി…

ശരത്തേട്ടൻ അവളുടെ അടുക്കലേക്ക് വരുംതോറും ശരണ്യയുടെ ഹൃദയതാളം ക്രമാതീതമായി കൂടുന്നതവളറിഞ്ഞു…

തന്റെ തെറ്റാണെന്ന് നന്നെ ബോധ്യമുള്ളത് കൊണ്ട് അവൾക്ക് ശരത്തിന്റെ മുൻപിൽ മുഖമുയർത്തി നിൽക്കാനായില്ല…

ശരത്ത് നിലത്ത് വീണു കിടന്ന ഫോണെടുത്തു.

.. അവൻ ശരണ്യയെ സൂക്ഷിച്ചു നോക്കി….

അവളുടെ കണ്ണീന്ന് ഉതിർന്ന് വീഴുന്ന കണ്ണ് നീർതുള്ളികൾ അവന്റെ ഹൃദയത്തിലേക്കാണ് ഇറ്റിറ്റ് വീഴുന്നതറിഞ്ഞു…..

. അന്ന് വീണയെ ചേർത്ത് പിടിച്ച് ചുംബിച്ച ദിവസം അവൾ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ ഉയർന്നു വന്നു… ‘ശരത്തേട്ടന്റെ പെങ്ങൾക്കാണ് ഈ അവസ്ഥ വന്നതെങ്കിലോ ‘ എന്നവൾ ചോദിച്ചത് ഇന്ന് സത്യമായിരിക്കുന്നു..

അവളുടെ കണ്ണീർ ഇന്നും തന്റെ മനസ്സിൽ ഒരു കോണിൽ നൊമ്പരമായി കിടക്കുന്നു….

എന്തായാലും സമാധാനമായി ചോദിച്ച് മനസ്സിലാക്കാം…

ഈയവസരത്തിൽ ദേഷ്യപ്പെട്ടാൽ ചിലപ്പോൾ ശരണ്യ പേടിച്ച് സത്യം പറയില്ലാന്ന് അവന് തോന്നി…

” ആരാ അത് ” ശരത്ത് ശബ്ദം താഴ്ത്തി ചോദിച്ചു..

‘ഗിരിയേട്ടൻ… ” ശരണ്യ മുഖമുയർത്താതെ പറഞ്ഞു..

” ഇം എങ്ങനെയാ പരിചയം ” ശരത്ത് ഗൗരവത്തോടെ ചോദിച്ചു..

” കൂടെ പഠിക്കുന്ന ഗായത്രിയുടെ ഏട്ടനാണ്…. ”

“ഞാൻ നേരിട്ട് കണ്ടിട്ടില്ല… ”

“ഗായത്രി എന്നെ ഇടയ്ക്ക് വിളിക്കുമ്പോൾ ഗിരിയേട്ടനും സംസാരിക്കാറുണ്ടായിരുന്നു… “…

“ഇന്നലെ വിളിച്ചപ്പോൾ രാവിലെ ഗായത്രിയറിയാതെ തനിച്ച് സംസാരിക്കണമെന്ന് പറഞ്ഞു… ”

” അവൾ അമ്പലത്തിൽ പോകുന്ന സമയത്ത് വെളുപ്പിനെ വിളിക്കാമെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അമ്മയറിയാതിരിക്കാൻ താഴേക്ക് വന്നതാ “….

“ഗിരിയേട്ടൻ വിളിച്ചപ്പോൾ ന്നെ ഇഷ്ടാന്ന് പറഞ്ഞു “…” ഞാൻ എനിക്ക് ” എന്ന് പറയാൻ വന്നത് മുഴിവിക്കാനാകാതെ ശരണ്യ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

അവന് ചേർത്തു പിടിക്കാതിരിക്കാനായില്ല…. അവളുടെ മനസ്സിലെന്താണ് എന്ന് അവൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു…

” ഇം ഒരാഴ്ച കഴിഞ്ഞ് ഈ ഏട്ടനെ വന്ന് കാണാൻ പറ… ”

“ഞാൻ ആദ്യം കണ്ടിട്ട് എനിക്ക് കൊള്ളാമെന്ന് തോന്നിയാൽ മാത്രം ന്റെ അനിയത്തിക്കുട്ടി എസ് പറഞ്ഞാൽ മതീട്ടോ ” എന്ന് അവൻ വാത്സല്യത്തോടെ പറഞ്ഞു….

” ഇം ഏട്ടന് ഇഷ്ടാവും.”

“… ഞാൻ ദേവിയോട് പ്രാർത്ഥിച്ചേക്കാം”

” അത് പോലെ വീണേച്ചിയുടെ കാര്യവും പറഞ്ഞേക്കാം ”

” …. വീണേച്ചിയെയും ശരത്തേട്ടന് ഇഷ്ടാകണേന്ന്…” ..

“.. എനിക്ക് ഇഷ്ടാ വീണേച്ചി ഏട്ടന്റെ പെണ്ണാവുന്നത് “എന്ന് ശരണ്യ ഒരു കുസൃതിയോടെ പറഞ്ഞു….

” ആഹാ ഈ കുഞ്ഞു തലയിൽ ഒരുപാട് ചിന്തിക്കണ്ട.”

“.. പഠിക്കേണ്ട പ്രായത്തിൽ പഠിക്കണം”

.. ” നിന്റെ ഗിരിയേട്ടന് ജോലിയുണ്ടോ അതോ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടപ്പാന്നോ…”

“…ശരത്ത് ശരണ്യയെ വരാന്തയിലെ പടിയിൽ ഇരുത്തി….

“എനിക്കറിയില്ല ഏട്ടാ…” അവൾ മുഖം കുനിച്ചു…

” നിന്റെ കൂട്ടുകാരിയുടെ ഏട്ടനാണെന്ന് മാത്രം അറിയാം അല്ലെ…”

“പിന്നെ എന്തറിഞ്ഞിട്ടാ തിരിച്ച് ഇഷ്ട്ടാണെന്ന് പറയാൻ പോയെ “…

“പോട്ടെ അവന്റെ വീടെവിടെയാണ് എന്നെങ്കിലും അറിയാമോ ” അവൻ മുഖത്തെ ഗൗരവഭാവം മാറ്റാതെ ചോദിച്ചു…

” ഇം ഈ തറവാടിന്റെ അടുത്തെവിടെയോ ആണ് എന്നാ ഗായത്രി പറഞ്ഞത് “.. അവൾ പറഞ്ഞു…

“നീയെന്താ വീണയുടെ കാര്യം പറഞ്ഞത് അവൾ പറഞ്ഞോ നിന്നോട് എന്നെ ഇഷ്ടമാണെന്ന് ” ശരണ്യയുടെ മനസ്സിലെന്താണെന്നറിയാൻ ചോദിച്ചു…

” അത് പിന്നെ ഇന്നലെ വീണേച്ചി വിളിച്ചപ്പോൾ ശരത്തേട്ടനെ കുറിച്ചാ കൂടുതൽ ചോദിച്ചത് ”

“അപ്പോ ഞാൻ വിചാരിച്ചു നിങ്ങൾ തമ്മിൽ പ്രേമമാണ് എന്ന് “….

”അപ്പോൾ നമ്മൾ രണ്ടും തുല്യരല്ലെ പിന്നെന്താ ” എന്ന് ശരണ്യ പുഞ്ചിരിയോടെ ചോദിച്ചു…

“ഓ നീ സ്വയം കണ്ടു പിടിച്ച കണ്ടുപിടുത്തമാഅല്ലെ…”

” വേണ്ടാത്തതൊന്നും ആ കൊച്ചിനോട് പോയി പറയാൻ നിൽക്കണ്ട…”..

“.. പിന്നെ നിന്റെ ഗിരിയേട്ടന്റെ കാര്യമിനി ഞാൻ നോക്കിക്കോളാം”

”. ഇപ്പോൾ മുറിയിലേക്ക് പോ.. ”

”. ആരുമറിയാതെ മുറിയിൽ നിന്ന് ഇറങ്ങി നടക്കരുത്.”….. കൃത്രിമ ദേഷ്യത്തോടെ അവൻ പറഞ്ഞു…

“ഇം… ശരി… ” അവൾ ഫോണിന് വേണ്ടി കൈ നീട്ടി…

” ഇനി ഗിരിയേട്ടൻ വിളിക്കുവാന്നേൽ ഏട്ടനോട് സംസാരിക്കാൻ പറ” എന്ന് പറഞ്ഞു ശരണ്യയുടെ കൈയ്യിലേക്ക് ഫോൺ വച്ചു കൊടുത്തു…

ശരണ്യയ്ക്ക് പകുതി ആശ്വാസമായി…

അവൾ ഫോൺ വാങ്ങി തിരിച്ച് മുറിയിലേക്ക് നടന്നു…

മുറിയിലെത്തിയതും ഫോൺ സൈലൻറ് ആക്കി…

. ” ഒരാഴ്ച കഴിഞ്ഞ് ശരത്തേട്ടനെ നേരിട്ട് വന്നു സംസാരിക്കാൻ പറഞ്ഞു ” എന്ന് സന്ദേശം അവൾ ഗിരിക്ക് അയച്ചു….

വീണ്ടും ഗിരിയുടെ കോൾ വന്നതും അവൾ ഫോൺ ബാഗിലേക്ക് വച്ചു…

ഇനിയെന്താന്നെങ്കിലും ഏട്ടൻ തീരുമാനിക്കാട്ടെ..

. തുടർന്ന് ഗിരിയേട്ടനോട്ടനോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി..

ഗിരിയേട്ടനോട് സംസാരിച്ചാൽ ചിലപ്പോൾ പ്രണയം സമ്മതിച്ച് പോകും….

പ്രണയം ..എത്ര ഒളിച്ച് വയ്ക്കാൻ ശ്രമിച്ചാലും വാക്കുകളിലൂടെയും ഭാവങ്ങളിലൂടെയും നമ്മളറിയാതെ പ്രകടമായി പോകും…

കാണാത്ത ഇത് വരെ കാണാത്ത ഒരാളോട് ഇഷ്ടമാണ് എന്ന് പറയുന്നതിന് മുന്നേ ഏട്ടൻ കണ്ട് സംസാരിക്കുന്നതാണ് നല്ലത്….

പരസ്പരം കാണാതെ സംസാരത്തിൽ തോന്നുന്ന ഇഷ്ടം ചിലപ്പോൾ എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ആ ഇഷ്ട്ടം ഇല്ലാതായാൽ താങ്ങാൻ പറ്റില്ല….

ഇഷ്ടമാണ് എന്ന് പറയുന്നതിന് മുന്നേ ഏട്ടൻ കണ്ടത് നന്നായെന്ന് അവൾക്ക് തോന്നി….

പിന്നെ കിടക്കാൻ തോന്നിയില്ല അവൾ ഡ്രസ്സ് എടുത്ത് കുളിക്കാൻ കയറി…

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

തറവാട്ടിൽ നിന്ന് ഓഫീസിലേക്ക് ആരും വരാത്തത് കൊണ്ട് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ വീണ നന്നെ ബുദ്ധിമുട്ടി….

സിത്താര ഇടയ്ക്ക് വരുമെങ്കിലും ഒരു കാര്യത്തിലും സഹകരിക്കില്ല….

അതു കൊണ്ട് ആരെയും പ്രതീക്ഷിക്കാതെ തന്നെ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്തു…

ഇടയ്ക്ക് ശരത്തേട്ടന്റെ ഫോണിലേക്കും വെറുതെ വിളിച്ചു നോക്കും…

അവസാനം ശരണ്യയെ വിളിച്ച് കാര്യങ്ങൾ അന്വഷിച്ച് വയ്ക്കും…

ശരണ്യയ്ക്ക് സംശയം തോന്നാത്ത രീതിയിൽ എല്ലാരുടെയും കാര്യങ്ങൾ അന്വഷിക്കുന്നതിന്റെ കൂട്ടത്തിൽ ശരത്തേട്ടന്റെ കാര്യo അന്വഷിക്കാൻ ശ്രദ്ധിച്ചു….

ഒരാഴ്ചകൊണ്ട് അവൾ തളർന്നുതുടങ്ങിയിരുന്നു…. എങ്കിലും തൽക്കാലം പനിയുടെ ഗുളികയൊക്കെ ഇട്ട് പിടിച്ചു നിന്നു

ഒരാഴ്ചകൊണ്ട് അവൾ തളർന്നുതുടങ്ങിയിരുന്നു….

എങ്കിലും തൽക്കാലം പനിയുടെ ഗുളികയൊക്കെ കഴിച്ച് പിടിച്ചു നിന്നു….

ഒരാഴ്ച കഴിഞ്ഞ് നാളെ ശരത്തേട്ടൻ ഓഫീസിൽ വരുന്ന ദിവസം….

അവളുടെ ഹൃദയമിടിക്കുന്നത് അവനെ കാണുന്ന ആ നിമിഷത്തിന് വേണ്ടിയാണ്…

കുറച്ച് കഴിഞ്ഞപ്പോൾ സിത്താരയും ശ്രീധരൻ സാറും വന്നു…

സിത്താര ക്യാബിൻ തള്ളി തുറന്നു…

” നിന്റെ പേരിലെഴുതിയ പവർ ഓഫ് അട്രോണി ഹരീന്ദ്രൻ മുത്തശ്ശൻ ക്യാൻസൽ ചെയ്തു”…

“ഇനി ഇവിടെ ജോലിക്ക് തുടരേണ്ടതില്ലാന്ന് മുത്തശ്ശൻ പറഞ്ഞു…. ”

” വേണേൽ ബംഗ്ലൂർ ഒരു കമ്പനിയിൽ ഒഴിവുണ്ട് നിനക്ക് ഞാൻ റെക്കമെൻറ് ചെയ്യാം ” എന്ന് പുച്ഛത്തോടെ അവൾ പറഞ്ഞു..

“എന്താ തെളിവ് ഞാൻ വിശ്വസിക്കില്ല നിന്റെ ഒരു നാടകവും” വീണയുടെ ശബ്ദമുയർന്നു..

“ദാ സംശയമുണ്ടേൽ വക്കീലിനെ വിളിക്കാം.. നിന്റെ സംശയം വക്കീൽ തീർത്തു തരും ” എന്ന് പറഞ്ഞ് സിത്താര ക്യാബിന് പുറത്ത് നിന്ന വക്കീലിനെ അകത്തേക്ക് വിളിച്ചു…

അയാളെ കണ്ടതും അവൾ എഴുന്നേറ്റു… അന്ന് വല്യ സാറിന്റെ കൂടെ ക്വാട്ടേഴ്സിൽ വന്നയാളാണ്….

” ഇവർ പറഞ്ഞത് ശരിയാണ് വീണ …

ഹരീന്ദ്രൻ സാറിന് നേരിട്ട് പറയാൻ വിഷമമായത് കൊണ്ട് എന്നെയും ശ്രീധരൻ സാറിനെയും ഏൽപ്പിച്ചതാണ് “..

“…മകനും കൊച്ചുമകനും തിരിച്ചു വന്നത് കൊണ്ട് എല്ലാം കൊച്ചുമകൻ ശരത്തിനെ ഏൽപ്പിക്കാൻ ഹരീന്ദ്രൻ സാർ തീരുമാനിച്ചു ”

“… വീണ എംഡി സ്ഥാനം ഒഴിഞ്ഞു കൊടുക്കണം”….

” ബാക്കി കാര്യങ്ങൾ സാർ നാളെ നേരിട്ട് വന്ന് പറയും…. ”

“. നാളെ എല്ലാ മില്ലുകളിലെയും ചുമതലക്കാരെ വിളിച്ച് മീറ്റിംഗ് വയ്ക്കണം” ..

.. “നാളെ എല്ലാ ചുമതലയും ശരത്തിനെയും സേതു സാറിനെയും ഏൽപ്പിക്കണമെന്ന് പറഞ്ഞു…. ” വക്കീൽ ശാന്തമായി പറഞ്ഞു..

” ആഹാ അത്രേയുള്ളു കാര്യം ഞാനിവിടെ സാധാരണ ജോലിക്കാരിയായി തുടരാൻ പാടില്ലാന്ന് വല്യ സാർ പറഞ്ഞോ…”

” അഥവാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ വല്യ സാർ എന്നോട് നേരിട്ട് പറയട്ടെ “…

“ആ നിമിഷം ഞാനീ പടിയിറങ്ങാം…”

” അതു വരെ ഞാൻ ഈ ഓഫീസിൽ തന്നെ കാണും” വീണ ശാന്തമായി തന്നെ മറുപടി പറഞ്ഞു…

” ഇല്ല വീണ അങ്ങനെ ജോലി ചെയ്യാൻ പാടില്ല എന്നൊന്നും ഹരീന്ദ്രൻ സാർ പറഞ്ഞിട്ടില്ല.. “…

“ശരത്തിന്റെ പിഎ ആയിട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട് “.. ”

“. അതിന്റെ ജോയ്നിംഗ് ഓർഡർ വീണയ്ക്ക് ഹരീന്ദ്രൻ സാർ മെയിൽ അയച്ചിട്ടുണ്ട് ” എന്ന് പറഞ്ഞ് വക്കീൽ സിത്താരയെ പരിഹാസത്തോടെ നോക്കി ചിരിച്ചു….

“എനിക്കത്രയും അറിഞ്ഞാൽ മതി”…” ഇനി വേറെ ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ലാല്ലോ വക്കീൽ സാർ” വീണ സിത്താരയെ നോക്കി പറഞ്ഞു….

സിത്താരയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

. ശ്രീധരൻ സാറിന്റെ കണ്ണുകളിൽ പകയുടെ നെരിപ്പോട് കണ്ടു…

അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലാ..

ശ്രീധരൻ സാറിന്റെ മുഖത്ത് ഇങ്ങനെയൊരു ഭാവമാറ്റം ആദ്യമായാണ് കാണുന്നത്….

സിത്താരയുടെ കുടെ ക്യാബിനിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ശ്രീധരൻ സാർ ഒന്ന് തിരിഞ്ഞ് നോക്കി…

ആ കണ്ണുകളിലെ ഭാവം അവളെ അസ്വസ്ഥമാക്കി….

“ഇവരെ വിശ്വാസമില്ലാത്തത് കൊണ്ടാണ് എന്നെ കാര്യങ്ങൾ വീണയോട് പറയാൻ ഏൽപ്പിച്ചത് ” വക്കീൽ പറയുന്നത് അവൾ ശ്രദ്ധയോടെ കേട്ടു..

” ഇം വല്യ സാറിന്റെ അഭാവത്തിൽ പല രീതിയിൽ എംഡി സ്ഥാനം ഉപേക്ഷിച്ച് പോകാൻ പ്രേരിപ്പിച്ചു….. ”

” സിത്താരയായത് കൊണ്ട് ഞാൻ ഒന്നും വിശ്വസിച്ചില്ല “…

” ഇപ്പോൾ പക്ഷേ വക്കീൽ സാർ സത്യo പറഞ്ഞില്ലാരുന്നേൽ അവളുടെ കള്ളത്തരം ഞാൻ വിശ്വസിച്ചു പോയേനെ”…. സർ വന്നത് നന്നായി “വീണ പുഞ്ചിരിയോടെ പറഞ്ഞു….

” ഇം ഇവർക്ക് ശരത്തിന്റെ പേർക്ക് പവർ ഓഫ് അട്രോണി മാറ്റി എഴുതിയത് മാത്രമേ അറിയു.. ”

“.. വീണയെ പി എ ആയിട്ട് പോസ്റ്റ് ചെയ്ത വിവരം അറിയില്ലായിരുന്നു സിത്താരയ്ക്കും ശ്രീധരൻ സാറിനും….”

“ഹരീന്ദ്രൻ സാർ എന്നെ ഫോണിൽ കൂടി വിളിച്ചു പറഞ്ഞതാണ് വീണയ്ക്ക് ജോയ്നിംഗ് ലെറ്റർ മെയിൽ ചെയ്ത കാര്യം ”

…” എന്തായാലും ആശംസകൾ…. നാളത്തെ മീറ്റിംഗിനുള്ള ഏർപ്പാടുകൾ ചെയ്തോളു “.. ഞാൻ ഇറങ്ങട്ടെ നാളെ കാണാം “…എന്ന് പറഞ്ഞ് വക്കീൽ ഫയൽ വീണയെ ഏൽപ്പിച്ചിട്ട് പോയി..

അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു….

ശരത്തേട്ടനെ വല്യ സാർ പൂർണ്ണമായും അംഗീകരിക്കുന്ന ദിവസമാണ് നാളെ…

വല്യ സാർ ഒരാളെ അംഗീകരിക്കണമെങ്കിൽ അയാളുടെ കഴിവിൽ അകൃഷ്ടനായിട്ടുണ്ടാകണം…

അവൾ ഉത്സാഹത്തോടെ നാളത്തെ മീറ്റിംഗിനുള്ള ഏർപ്പാടുകൾ ചെയ്തു തുടങ്ങി…

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

ഇന്നാണ് പൗർണ്ണമി…. പൂജ ചെയ്യേണ്ട വിധമൊക്കെ നാരായണൻ നമ്പൂതിരിപ്പാട് വിശദീകരിച്ച് പറഞ്ഞു തന്നിട്ടുണ്ട്….

. എന്നിട്ടും എന്തോ ഭയം പോലെ ആകെ ഒരു വിറയൽ…

. താൻ പൂജ ചെയ്താൽ ശരിയാകുമോ….

പൂജ പൂർണ്ണമാകുന്ന സമയത്ത് നാഗം പ്രത്യക്ഷപ്പെടുമെന്ന് മുത്തശ്ശൻ പറഞ്ഞു…

നാഗം പ്രത്യക്ഷപ്പെട്ടാലെ പൂജയിൽ ദേവി സംതൃപ്തയായി എന്ന് കരുതാൻ പറ്റുകയുള്ളു….

വൈകുന്നേരമായപ്പോഴേക്ക് മനസ്സ് വല്ലാതെ അസ്വസ്ഥമായി….

പിന്നെ ഒരു സമാധാനം അമ്പലത്തിനകത്ത് ഒറ്റയ്ക്കല്ല കൂട്ടിന് അച്ഛനുമുണ്ട്….

മുത്തശ്ശന്റെയും മുത്തശ്ശിയുടെ അമ്മയുടെയും അനുഗ്രഹം വാങ്ങി അമ്പലത്തിനകത്തേക്ക് കയറി..

നിലവിളക്ക് തെളിയിച്ചു.

. ചന്ദനതിരി കത്തിച്ചു വച്ചു… അച്ഛന്റെയും നമ്പൂതിരിപ്പാടിന്റെയും നിർദേശ പ്രകാരം പൂജ ആരംഭിച്ചു..

പൂജ തീരാറായപ്പോഴാണ് കാലിന്റെ അടുത്ത് എന്തോ തൊട്ടത് പോലെ തോന്നിയത്…

.. നിലവിളക്കിന്റെ പ്രകാശത്തിൽ അത് നാഗമാണ് എന്ന് തിരിച്ചറിഞ്ഞ് ഞെട്ടി ഒരു വശത്തേക്ക് മാറി…

നാഗം ഇഴഞ്ഞ് നിലവിളക്കിന് മുൻപിലെത്തിയതും അവനറിയാതെ രണ്ടു കൈകളുo കൂപ്പി തൊഴുതു പോയി…

എന്തിന്നറിയാതെ കണ്ണുകളിൽ നിന്ന് നീർ പൊഴിഞ്ഞു…..

മുത്തശ്ശൻ അവനെ ഒത്തിരി സന്തോഷത്തോടെ ചേർത്തു പിടിച്ചു…

സാവിത്രിയമ്മ ശരത്തിന്റെടുക്കൽ വന്നു..

” ഇനി നമ്മുടെ കുടുംബത്തിന്റെ കഷ്ടതകൾ എല്ലാം മാറും…”

” നാഗം പ്രത്യക്ഷപ്പെട്ടു നമ്മളെ അനുഗ്രഹിച്ചിരിക്കുന്നു, ‘ “.. അവർ ശരത്തിനെ ചേർത്തു പിടിച്ചു… രണ്ടു പേരൊഴികെ തറവാട്ടിൽ ബാക്കിയെല്ലാവരും എല്ലാരുo ഒരു പാട് സന്തോഷത്തിൽ ആയിരുന്നു…

രാത്രി എല്ലാരും വളരെ സന്തോഷത്തേടെ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു..

മുത്തശ്ശൻ ശരത്തിനെ ഓഫീസ് കാര്യങ്ങൾ ഏൽപ്പിക്കുന്നതിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല…

. എതിർക്കാൻ കഴിയില്ലല്ലോ എന്നും ഈ തറവാട്ടിൽ മുത്തശ്ശന്റെ തീരുമാനമാണ് അന്തിമ തീരുമാനം…

എല്ലാരും ക്ഷീണം കൊണ്ട് വേഗം ഉറങ്ങി പോയി..

ശരത്തിന് മുത്തശ്ശി ഫോൺ തിരികെ നൽകി…

ഫോൺ ചാർജ്ജ് തീർന്ന് ഓഫായിരുന്നു…

ചാർജ്ജ് കുത്തിയിട്ട് കട്ടിലിലേക്ക് കിടന്നതേ ഓർമ്മയുണ്ടാരിന്നുള്ളു….

രാവിലെ ശരണ്യയുടെ വിളി കേട്ടാണ് ഉണർന്നത്..
” ശരത്തേട്ടാ എഴുന്നേൽക്ക് എന്തൊരു ഉറക്കമാ ഇത് “ദാ താഴെ മുത്തശ്ശൻ അന്വഷിക്കുന്നു.. വേഗം കുളിച്ച് വരാൻ പറഞ്ഞു.

“.. എനിക്ക് കോളേജി പോണം… ഇപ്പോഴേ ഒത്തിരി അവധിയായി… അടുത്ത മാസം പരീക്ഷയാ വരുന്നത് ” ശരണ്യ നിർത്താതെ സംസാരിക്കുകയാണ്..

. ഹോ എന്തൊരു താൽപര്യമാ പഠിക്കാനും പരീക്ഷയെഴുതാനും… അവൾ തന്നെ കേൾപ്പിക്കാൻ വേണ്ടി പറയുകയാണ്..

അവൻ കണ്ണു തുറന്നു നോക്കുമ്പോൾ കട്ടിലിന്റെയടുത്ത് മുട്ടുകുത്തി നിൽക്കുകയാണ് ശരണ്യ…

“ഏട്ടാ എനിക്കാരെയും വേണ്ട… എനിക്ക് ഗിരിയേട്ടനോട് ഇഷ്ടമുണ്ടോ എന്നും അറിയില്ല…. ”

” ചിലപ്പോൾ നേരിട്ട് കാണുമ്പോൾ ഗിരിയേട്ടന് ഇപ്പോൾ ഉള്ള ഇഷ്ടം തോന്നിയില്ലെൽ ഞാൻ നിരാശാ കാമുകിയായി പോകും”…

“അത് കൊണ്ട് അത് വേണ്ട വിട്ടേക്ക്'”… ഞാൻ നല്ല കുട്ടിയായി പഠിച്ചോളാം…”… എന്നവൾ പറയുന്നത് കേട്ട് കിടന്നു…

” ഇം ശരി എന്നാൽ അങ്ങനെയെങ്കിൽ അങ്ങനെ”…വേഗം കോളേജിൽ പോകാൻ ഒരുങ്ങ്…” എന്ന് പറഞ്ഞ് ശരത്ത് എഴുന്നേറ്റു….

ശരണ്യ താഴേക്ക് പോയി…. അവൻ വേഗം കുളിച്ചൊരുങ്ങി താഴേക്ക് ചെന്നു…

രാവിലത്തെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഓഫീസിലേക്ക് അച്ഛന്റെയും മുത്തശ്ശന്റെയൊപ്പo യാത്ര തിരിച്ചു… –

ഓഫീസിന്റെ ഗേറ്റ് കടന്നതും അവന്റെ കണ്ണുകൾ വീണയെ തിരയുകയായിരുന്നു….

വീണയെ നോക്കി നടന്ന് ആരെയോ ചെന്ന് മുട്ടി നിന്നു…

“ക്ഷമിക്കണം കണ്ടില്ല ” എന്ന് ശരത്ത് പറഞ്ഞു മുഖമുയർത്തി നോക്കി…

ആ ചെറുപ്പക്കാൻ സ്വയം പരിചയപ്പെടുത്തി…

“ഹായ് ഞാൻ ഗിരിധർ….. ഓഫീസിലെ പുതിയ സ്റ്റാഫ് ആണ്…. :”

” ശരത്ത് സാറിന് പകരം നിയമിച്ചതാണ്…. “അയാൾ അങ്ങനെ പറഞ്ഞപ്പോൾ ശരത്തിന്റെ മനസ്സിൽ ശരണ്യ പറഞ്ഞ ഗിരിയും ഈ ഗിരിധറും ഒന്നാണോ എന്ന സംശയമുണർന്നു..

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15

നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 17

നീർക്കുമിളകൾ: ഭാഗം 18