Friday, April 26, 2024
Novel

നീർക്കുമിളകൾ: ഭാഗം 14

Spread the love

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

..” പക്ഷേ വീണ…. വീണ ഈ കുടുംബത്തിലെ അല്ല… അവളെ എന്തിന് ഇല്ലാതാക്കാൻ ശ്രമിച്ചു…. ”

ശരത്തിന്റെ ചോദ്യങ്ങൾക്ക് അയാളുടെ മറുപടിയെന്താണെന്ന് അറിയാൻ മുത്തശ്ശിയും മുത്തശ്ശനും ആശുപത്രിമുറിയിൽ അവന്റെ ഫോണിനരികിൽ ഇരുന്നു…

” അത് അവൾക്കീ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമില്ല…”

“.. നശിച്ച് മണ്ണടിയാൻ ആഗ്രഹിക്കുന്ന കുടുംബത്തെ വീണ്ടും ഉയർത്തേഴുന്നേൽപ്പിക്കാൻ വന്നത് കൊണ്ട്…. “…… പറഞ്ഞു കൊണ്ട് അയാൾ അലറി…..

ശരത്ത് ഫോൺ ഓഫ് ചെയ്തു….

ഒന്നും വിശ്വസിക്കാനാകാതെ വിറങ്ങലിച്ചിരിക്കുകയാണ് മുത്തശ്ശനും മുത്തശ്ശിയും….

” ആ ശ്രീധരനെ ഒന്ന് കാണണം എനിക്ക്…. അവന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ ഞങ്ങൾ അംഗീകരിക്കില്ലാന്ന് അവൻ ഇങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു….. ”

” അന്ന് കൃഷ്ണനെ മകനായി അംഗീകരിച്ചിരുന്നേൽ ഈ കുടുംബത്തിൽ രണ്ട് മരണം ഉണ്ടാവില്ലായിരുന്നു ” എന്ന് മുത്തശ്ശൻ പറഞ്ഞ് നിർത്തിയതും ഇളയ മുത്തശ്ശൻ അങ്ങോട്ടേക്ക് വന്നു….

കാര്യങ്ങൾ എല്ലാം അറിഞ്ഞുള്ള വരവാണ്… അയാൾ ഹരീന്ദ്രന്റെ മുന്നിൽ മുട്ടുകുത്തി നിന്നു..

“ഏട്ടാ എന്നോട് ക്ഷമിക്കു….

എനിക്ക് പറ്റിയ കൈബദ്ധം… ആ തെറ്റ് പിന്നീട് എന്റെ ജീവിതവും നമ്മുടെ കുടുംബവും നശിപ്പിക്കാനായി ജന്മം കൊണ്ടവനാ അവൻ……

” ഞാൻ ഏട്ടനെ ഒരിക്കൽ പോലും ധിക്കരിച്ചിട്ടില്ല…. ”

” അനുസരിച്ചിട്ടേയുള്ളു.. പക്ഷേ ഇത് എനിക്ക് പറ്റിയ തെറ്റ് തുറന്ന് ഏട്ടന്റെ മുന്നിൽ തുറന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടായില്ല….. എന്ന് പറഞ്ഞു ശ്രീധരൻ വിതുമ്പി…

” അന്ന് തുറന്ന് പറയാൻ ധൈര്യം കാണിച്ചിരുന്നേൽ ഈ കുടുംബത്തിൽ രണ്ട് ജീവനുകൾ പൊഴിയില്ലായിരുന്നു… ”

” വീണ ആ കുട്ടി ഭാഗ്യം കൊണ്ടാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്….. ” എന്ന് പറയുമ്പോഴും ഹരീന്ദ്രന്റെ വാക്കുകളിൽ പരിഭ്രമം നിറഞ്ഞു നിന്നിരുന്നു……

” കൃഷ്ണന്റെ മകൾ സിത്താരയെങ്കിലും നമ്മൾ സ്വീകരിക്കണം…. .”

“കൃഷ്ണൻ ജയിലിലേക്ക് കൊണ്ടുപോയി…. അവൾ തനിച്ചായി… ”

” ജയിലിലേക്ക് പോകുമ്പോൾ അവസാമായി ആവശ്യപ്പെട്ടത് മകളെയെങ്കിലും സ്വീകരിക്കണമെന്നാണ് “….

“സിത്താര എന്റൊപ്പം വന്നു…. ” പുറത്ത് കാറിലിരിക്കുന്നു….. “.

“.. ഏട്ടൻ കുടുംബത്തിലേക്ക് സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും പോയ്ക്കോളാം…” എന്ന് പറഞ്ഞ് ശ്രീധരൻ എഴുന്നേറ്റു….

പോകാനൊരുങ്ങിയ ശ്രീധരനെ ഹരീന്ദ്രൻ തടഞ്ഞു.. ” ” നിന്റെ ചോരയിൽ പിറന്ന മകന്റെ മകൾ എന്റെയും കൊച്ചുമകള് തന്നാ “…

“. വീണയെ ഇന്ന് തന്നെ ഡിസ്ചാർജ്ജ് ചെയ്യുo… “നമ്മുക്ക് ഒരുമിച്ച് തറവാട്ടിലേക്ക് പോകാം…”.. എന്ന് ഹരീന്ദ്രൻ പറഞ്ഞു…

ഇത് കേട്ടപ്പോഴേക്കും സന്തോഷo കൊണ്ട് ശ്രീധരന്റെ കണ്ണു നിറഞ്ഞു…..

അയാൾ പുറത്തേക്ക് സിത്താരയുടെ അടുത്തേക്ക് പോയി…

” ഇനി സിത്താരയ്ക്കും വീണയ്ക്കും ശരത്തിനും കൂടെ മുകളിലത്തെ നിലയിലെ മുറികൾ തന്നെ കൊടുത്താൽ മതി… ”

” അതാ നല്ലത്… ഇനിയൊരപകടം വരാൻ പാടില്ല “….. ഹരീന്ദ്രൻ ആരോടെന്നില്ലാതെ പറഞ്ഞു…

ശരത്തിന്റെ മനസ്സിൽ ആശങ്കയുണർന്നു…

” സിത്താരയും ശ്രീധരനും കൃഷ്ണന്റെ വീട്ടിൽ നിൽക്കുന്നതല്ലേ ഇപ്പോൾ നല്ലത്..”

” അല്ലെങ്കിൽ തൊട്ടപ്പുറത്ത് ശ്രീധരന് വേണ്ടി പണിത വീട് പൂട്ടി കിടക്കുകയല്ലേ.. ”

. “അവിടെ താമസിക്കാൻ പറയാം….. ” എന്ന് മുത്തശ്ശിയുടെ ശബ്ദം കേട്ടപ്പോൾ ശരത്തിന് സമാധാനമായി……

സിത്താരയും വീണയും ഒരിടത്ത് നിന്നാൽ ശരിയാവില്ല ..

“നിങ്ങൾ രണ്ടു പേരും ഇപ്പോൾ സിത്താരയെയും കൂട്ടി വീട്ടിലേക്ക് പോയ്ക്കോളു.. ”

.. “വീട് ആരെ കൊണ്ടെലും വൃത്തിയാക്കിച്ച് ഇടാൻ പറ്റുമല്ലോ.. ”

“.. ഇവിടെ ഡിസ്ചാർജ്ജ് താമസിക്കും… ഡോക്ടർ റൗൺസിന് വന്നിട്ടേ ഡിസ്ചാർജ്ജ് ചെയ്യുന്ന കാര്യം ഉറപ്പിക്കാനാവു…. ”

” നാലഞ്ച് ദിവസമായില്ലെ ആശുപത്രിയിൽ വന്നിട്ട്…. ഡോക്ടർ വന്നിട്ട് എന്താ വിവരമെന്ന് ഞാൻ വിളിക്കാം” എന്ന് ശരത്ത് പറഞ്ഞപ്പോൾ ഹരീന്ദ്രനും തോന്നി അത് ശരിയാണ് എന്ന്….

വീണ ഉറങ്ങുകയായത് കൊണ്ട് ഉണർത്തിയില്ല….

“ഉറങ്ങിയെണീക്കുമ്പോൾ വീണയോട് പറഞ്ഞാൽ മതി വീട്ടിലേക്ക് പോയീന്ന് ” എന്ന് പറഞ്ഞു ശാരദാമ്മയും ഹരീന്ദ്രനും മുറിയിൽ നിന്ന് ഇറങ്ങി….

കാറിന്റെടുത്തേക്ക് നടക്കുമ്പോൾ ദൂരെ നിന്നെ സിത്താരയെയും ശ്രീധരനെയും കണ്ടു..

…ഹരീന്ദ്രനെയും ശാരദാമ്മയെയും കണ്ട ഉടനെ ശ്രീധരനും സിത്താരയും കാറിൽ നിന്നിറങ്ങി വന്നു….

“എനിക്ക് ആരുമില്ല മുത്തശ്ശാ…. അച്ഛനില്ലാതെ ആ വീട്ടിൽ ഒറ്റയ്ക്ക് എനിക്ക് പറ്റില്ല…. ” എന്ന് പറഞ്ഞ് സിത്താര വിതുമ്പി കരഞ്ഞു….

“വിഷമിക്കണ്ട കുട്ടി ഞങ്ങളൊക്കെയില്ലെ…. വണ്ടിയിൽ കയറു നമ്മുക്ക് വീട്ടിലേക്ക് പോകാം ” എന്ന് ഹരീന്ദ്രൻ പറയുമ്പോൾ സിത്താരയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു……

” ഡോക്ടർ വന്നിട്ടേ വീണയെ വീട്ടിലേക്ക് വിടുമോ ഇല്ലയോ എന്ന് പറയു”

“…. ശരത്ത് കൂടെ നിന്നോളാമെന്ന് ” എന്ന് ശാരദാമ്മ പറഞ്ഞപ്പോൾ സിത്താരയുടെ ചുണ്ടിലെ ചിരി മാഞ്ഞു…

പകരം കണ്ണുകളിൽ പകയുടെ കനലെരിഞ്ഞു..

.. ..സിത്താരയെയും കൂട്ടി വീട്ടിലേക്ക് യാത്ര തിരിച്ചു..

.. മുറ്റത്ത് കാർ വന്ന് നിന്നപ്പോഴാ ശാരദാമ്മ ഉണർന്നത്..

മൂന്നാലു ദിവസത്തെ ക്ഷീണം കൊണ്ട് അവർ മയങ്ങി പോയിരുന്നു….

ശാരദാമ്മ ഡോർ തുറന്ന് മുറ്റത്തിറങ്ങി….

മുറ്റത്ത് കരിയിലകൾ അങ്ങിങ്ങായി ചിതറി കിടന്നിരുന്നു…

” ശ്രീധരാ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല… ”

“. വീടുo പരിസരവും കൂടാതെ ശ്രീധരന് വേണ്ടി പണിതിട്ട വീടും വൃത്തിയാക്കാൻ ആളെ വിടണം… ” എന്ന് പറഞ്ഞ് സിത്താരയെയും വിളിച്ച് കൊണ്ട് വീടനകത്തേക്ക് കയറി…

. ശ്രീധരൻ ജോലിക്കാരെ വിളിച്ചു കൊണ്ട് വന്ന് തറവാടും തൊട്ടപ്പുറത്ത് തനിക്ക് വേണ്ടി പണിതിട്ട വീടും വൃത്തിയാക്കിച്ചു…..

ശ്രീധരന് വേണ്ടി പണിതിട്ട വീട് ശാരദാമ്മ വൃത്തിയാക്കാൻ പറഞ്ഞപ്പോഴെ അയാൾക്ക് കാര്യം മനസ്സിലായി…

അതു കൊണ്ട് അവർ ഇങ്ങോട്ട് പറയുന്നതിന് മുന്നേ ശ്രീധരനും സിത്താരയും അയാൾക്ക് വേണ്ടി പണിതിട്ട വീട്ടിലേക്ക് താമസം മാറി….

ശരത്ത് ഉറങ്ങി കിടക്കുന്ന വീണയെ കണ്ണെടുക്കാതെ നോക്കി ഇരിക്കുകയായിരുന്നു…..

കണ്ണിനു ചുറ്റും കറുപ്പു വീണിരിക്കുന്നു… ഉറങ്ങുമ്പോഴും ചുണ്ടിൽ കുസൃതി ഒളിപ്പിച്ചു വച്ചിട്ടുണ്ട് പെണ്ണ്….

അവളെയൊന്ന് ചേർത്ത് പിടിക്കുവാൻ വെമ്പുകയാണ് ഹൃദയം…

. പക്ഷേ അടുക്കാൻ ശ്രമിക്കുന്തോറും കുടുതൽ അകലുകയാണ്…

അതാണോ പ്രണയം ആവോ..

.. ഇനിയുള്ള ജീവിതവഴിയിൽ ഒന്നിച്ച് കൈകോർത്ത് നടക്കണം..

.ആ വഴി ഒരിക്കലും അവസാനിക്കാത്തതാവണം…..

ഒരിക്കലും ആർക്കും വിട്ടുകൊടുക്കാതെ സ്വന്തമാക്കണം…

പാവം ഈ ജന്മം മുഴുവൻ അനുഭവിക്കേണ്ട വേദനയും ദുഃഖവുമെല്ലാം അനുഭവിച്ചു കഴിഞ്ഞു…

എല്ലാം എനിക്ക് വേണ്ടി… ഇനിയും വൈകി കൂടാ….

മുത്തശ്ശനോട് എല്ലാം തുറന്ന് പറയണം…

അച്ഛനെയും അമ്മയേയും മുത്തശ്ശന്റെയും മുത്തശ്ശന്റെയും മുന്നിൽ കൊണ്ടുപോയി നിർത്തണം….

ഒരു മകനെന്ന രീതിയിൽ ഒരു സന്തോഷവും അച്ഛന് കൊടുക്കാൻ പറ്റിയിട്ടില്ല…

. ഈ ഒരു സന്തോഷമെങ്കിലും നേടികൊടുക്കണം….

വീണയെ എല്ലാവരുടെയും ആശിർവാദത്തോടെ സ്വന്തമാക്കണം…

പക്ഷേ സിത്താരാ അവൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കും….

അതിനുള്ള പോംവഴികൾ ആദ്യം കണ്ടെത്തണം…

“ശരത്തേട്ടാ ” എന്ന വീണയുടെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്…..

“എന്താ വീണാ ” അവൻ സ്നേഹത്തോടെ ചോദിച്ചു….

അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു… ശരത്ത് അവളെ താങ്ങിയെഴുന്നേൽപ്പിച്ച് കട്ടിലിന്റെ ഒരു സൈഡിൽ തലയണ വച്ച് അതിൽ ചാരിയിരുത്തി…

അവൻ അവളെയൊന്നു ചേർത്തു പിടിച്ചപ്പോഴേക്ക് ഹൃദയമിടിപ്പു കൂടുന്നതവളറിഞ്ഞു…

. അത് മനസ്സിലായത് കൊണ്ട് ശരത്ത് വേഗം അവളിൽ നിന്ന് മാറി നിന്നു…

ശരത്തിന്റെ മുഖത്തേക്ക് അവൾ മുഖമുയർത്തി നോക്കിയതേയില്ല..

കുറച്ച് നിമിഷങ്ങൾ മൗനമായി തുടർന്നു….

കുറച്ച് നേരത്തെ മൗനത്തിന് വിരാമമിട്ട് കൊണ്ട് .:

“വീണയ്ക്കെന്തെങ്കിലും വേണോ.. ഡോക്ടർ ഒൻപത് മണിയാകുമ്പോഴേ വരു.”

“… ഇപ്പോൾ എട്ട് മണിയല്ലേ ആകുന്നുള്ളു… ചായ വേണോ…?”…

“ഞാൻ പോയി കഴിക്കാനും വാങ്ങി വരാം”…എന്ന് ശരത്ത് ചോദിച്ചപ്പോൾ അവൾ ശരിന്ന് തല കുലുക്കി സമ്മതമറിയിച്ചു…..

ഇപ്പോൾ ഇങ്ങനെയാ.. വാ തുറന്നു സംസാരിക്കില്ല…

എന്ത് ചോദിച്ചാലും മറുപടിയായി വെറുതെ തല കുലുക്കും..

അല്ലെങ്കിൽ യാതൊരു പ്രതികരണവുമില്ലാതെ പാവയെ പോലെയിരിക്കുo….

അവൻ ഫ്ളാസ്ക്കും സഞ്ചിയുമെടുത്തു.

ഒന്നൂടെ വീണയെ നോക്കി… അവൾ അപ്പോഴും കണ്ണിമ ചിമ്മാതെ നിർവികാരയായി എങ്ങോ നോക്കിയിരിക്കുകയാണ്….

ശരത്ത് മുറിയിൽ നിന്നിറങ്ങി പുറത്ത് നിന്ന് പൂട്ടി താക്കോലെടുത്തു പോക്കറ്റിലിട്ടു കാൻറീനിലേക്ക് നടന്നു…

പാവം മരണം തൊട്ട് മുന്നിൽ കണ്ടതിന്റെ ഷോക്കിത് വരെ വിട്ടു മാറിയിട്ടുണ്ടാവില്ല…

ഡോക്ടറോട് ഒരു ദിവസം കൂടി കഴിഞ്ഞ് ഡിസ്ചാർജ്ജ് എഴുതിയാൽ മതി എന്ന് പറയണം…

കാരണം മുത്തശ്ശനും മുത്തശ്ശിയും മാറി മാറി വീണയുടെ അടുത്ത് തന്നെയുണ്ടാരുന്നു…

അത് കൊണ്ട് ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ സാഹചര്യം കിട്ടിയില്ല…

ആശുപത്രി വിടുമ്പോൾ പഴയ ചുറുചുറുക്കുള്ള വീണയായിട്ട് വേണം തിരികെ ചെല്ലാൻ…. അവൻ മനസ്സിൽ തീരുമാനിച്ചു.. .

കാൻറിനിന്ന് ചായയും രാവിലെ കഴിക്കാനുള്ള ദോശയും സാമ്പാറും വാങ്ങി….. തിരിച്ച് മുറിയിലേക്ക് നടന്നു….

തിരിച്ച് ചെന്നപ്പോൾ പുഞ്ചിരിയോടെ അന്ന് വീണയ്ക്ക് സാരിയുടുത്തു കൊടുത്ത നഴ്സ് നിൽപ്പുണ്ട്…

“ഇതെന്താ തന്റെ പെണ്ണ് ചാടി പോകാതിരിക്കാനാണോ പൂട്ടിയിട്ടിട്ട് പോയത് ” എന്ന് പറഞ്ഞവർ ചിരിച്ചു….

തന്റെ പെണ്ണ് അവന് അവനോട് തന്നെ ഇർഷ്യ തോന്നി….

ഇത്ര നാളായിട്ടുo അവളോട് ഒന്ന് ചേർന്നിരിക്കാനോ മനസ്സ് തുറന്നൊന്നു സംസാരിക്കാനോ കഴിഞ്ഞിട്ടില്ല….

അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടല്ല….

അവളുടെ സമ്മതമില്ലാതെ ഒന്ന് ചുംബിച്ചതിന്റെ ക്ഷീണം മാറി വരുന്നേയുള്ളു….

. ഇനി അവളേ കൊണ്ടു ഇങ്ങോട്ട് പറയിപ്പിക്കും ഈ ശരത്തില്ലാതെ ഒരു ജീവിതമില്ലെന്ന് …

നഴ്സിന്റെ ചോദ്യത്തിന് മറുപടി തൽക്കാലം ഒരു പുഞ്ചിരിയിലൊതുക്കി.

പോക്കറ്റിൽ നിന്ന് താക്കോലെടുത്ത് മുറി തുറന്നു….

നഴ്സും ഞാനും മുറിയിലേക്ക് കയറി…
അപ്പോഴും വീണ അതേ ഇരിപ്പിലാണ്..

“ഇതെന്ത് പറ്റി ഇങ്ങനെ ഇരുന്നാലെങ്ങനാ ”

“.. കുറച്ച് പുറത്ത് കാറ്റൊക്കെ കൊണ്ട് നടന്നിട്ട് വാടോ…. ഈ മടുപ്പ് മാറും..”

.. ” ഇപ്പോഴുന്നേൽ ദാ തന്റെ ശരത്തേട്ടൻ ഉണ്ടല്ലോ….. കൈയ്യുo പിടിച്ച് നടത്തിക്കാനാളുണ്ട്… ” എന്ന് പറഞ്ഞ് നഴ്സ് പൊട്ടിച്ചിരിച്ചു…

അതിലും അത്ഭുതം വീണയുടെ മുഖത്ത് നാണത്തിന്റെ പൊൻ തിരിവെട്ടം കണ്ടതാണ്….
ഇത്തരം സന്ദർഭങ്ങളിലാ നഴ്സുമാർ മാലാഖമാരാണെന്ന് തോന്നിപ്പോകുന്നത്…

ഇങ്ങനെ നല്ല കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കട്ടെ…

” ഞാൻ നടക്കാൻ കൊണ്ടു പോകാം… വീണയെ ഒന്ന് റെഡിയാക്കി താ…. ”

” ശാരദാമ്മയും വല്യ സാറും വീട്ടിലേക്ക് പോയി…. അത് കൊണ്ടാ… ഞാൻ പുറത്ത് നിൽക്കാം” എന്ന് പറഞ്ഞ് ശരത്ത് മുറിയിൽ നിന്നിറങ്ങി…

***********************************
ശരത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങിയതും നഴ്സ് വാതിലടച്ചു കുറ്റിയിട്ടു…

” ശരത്ത് നല്ല പയ്യനാ.. തന്നെ നന്നായി നോക്കിക്കോളും…. ”

” വീണയെ കൊണ്ടുവന്ന ദിവസം എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിന്നുരുകുകയായിരുന്നു അയാൾ ”

“തനിക്ക് ബോധം വരുന്നത് വരെ ഞങ്ങൾക്കാർക്കും ഒരു സമാധാനം തന്നിട്ടില്ല”

“വീണയെ കൊല്ലാൻ ശ്രമിച്ചവനെ കൈയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെന്നാ കേട്ടത് ”

” ശരിക്കും നല്ല ഹീറോയാ ശരത്ത്… ഇഷ്ടപ്പെട്ട പെണ്ണിനെ നോവിച്ചവനെ ഉടനെ അഴിക്കുള്ളിലാക്കിയില്ലെ”..

“തനിക്കിനി ഈ ലോകത്ത് ആരെയും പേടിക്കണ്ട…. ‘ശരത്ത് ‘.. അവന്റെ പ്രണയം നിന്നിൽ ഒരു സുരക്ഷാവലയം തന്നെ തീർത്തിട്ടുണ്ട് ”
എന്ന് പറയുമ്പോൾ നേഴ്സിന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞു നിന്നു….

പക്ഷേ ഈ വാക്കുകളൊന്നും അവളുടെ മനസ്സിനെ തണുപ്പിക്കാൻ കഴിഞ്ഞില്ല
വീണയുടെ മനസ്സ് എല്ലാരിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിച്ചു….

മരണം അത് എന്നായാലും ജീവിതത്തിൽ സംഭവിക്കേണ്ടതാണ്…

പക്ഷേ ഇത്ര നേരത്തെ ചെറുപ്രായത്തിൽ ആരും മരിക്കാൻ ആഗ്രഹിക്കില്ല….

ശരത്തേട്ടൻ ചോദിച്ചത് പോലെ ആത്മഹത്യ ചെയ്യാനാരുന്നേൽ അച്ഛനുമമ്മയും ഞങ്ങളെ തനിച്ചാക്കി പോയപ്പോഴെ ആകാമായിരുന്നു..

വൈശാകേട്ടനുമൊത്തുള്ള ജീവിതത്തെ കുറിച്ച് ഗീതേച്ചി കണ്ട സ്വപ്നങ്ങൾ നിറവേറാൻ വേണ്ടി ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടത്തെ അതിജീവിച്ചു….

പിന്നേ ഗീതേച്ചി വേണ്ടി ഇത്രയും നാളുകൾ….

വല്യ സാറിനും ശരദാമ്മയ്ക്കുo വേണ്ടി. …

ഇനി ആർക്കു വേണ്ടിയാണ് ഈ ജന്മം ജീവിച്ചു തീർക്കേണ്ടത്… ഒരു രൂപവുമില്ല…

ശരത്തേട്ടന്റെ കണ്ണുകളിലെ പ്രണയം വല്ലാതെ ഭയപ്പെടുത്തുന്നു…..

എത്രയും വേഗം എങ്ങോട്ടേലും പോകണം. -. അല്ലെൽ അവൾക്കവളെ തന്നെ നഷ്ടമാകുമെന്ന് തോന്നി…

അവന്റെ കണ്ണുകളിലെ പ്രണയത്തിൽ അവൾ അടിമപ്പെടുമോ എന്ന് ഭയപ്പെട്ടു….

ഒരിക്കൽ ജോലിയും താമസിക്കാനൊരിടവും തന്നവരാണ് ശാരദാമ്മയും വല്യ സാറും…

ഭാവിയിൽ എല്ലാ സത്യങ്ങളും അറിഞ്ഞ് അവരുടെ മകനും കുടുംബവും ഒന്നാകുമ്പോൾ ഇപ്പോൾ ഉള്ള സ്ഥാനത്ത് നിന്ന് മാറി കൊടുക്കണം….. എല്ലാം തിരിച്ചേൽപ്പിക്കണം….

ആ കാലo ബഹുദൂരത്തിലല്ല…..

അന്നീ പ്രണയം ഒരു ബുദ്ധിമുട്ടാവും…. .. അത് കൊണ്ട് മുന്നോട്ട് നീട്ടികൊണ്ടു പോകാൻ പാടില്ല.

” ഇതേത് സ്വപ്ന ലോകത്തിലാ” എന്ന നഴ്സിന്റെ ശബ്ദം മനസ്സിലെ ചിന്തകളുടെ സഞ്ചാരത്തെ പിടിച്ചു നിർത്തി….

“ഹേയ് ഒന്നൂല്ല ഓരോന്ന് ആലോചിരുന്നു പോയതാ… “… എനിക്കൊന്ന് കുളിക്കണം… അത് വരെ ഇവിടെ നിക്കണെ…. ” എന്ന് പറഞ്ഞ് ബാത്റൂമിൽ കയറി കുളിച്ചിറങ്ങി….

എത്ര ദിവസം കഴിഞ്ഞാ തലയിലൊന്ന് വെള്ളമൊഴിച്ചത്….. .കൈ നനയാതിരിക്കാൻ ശ്രദ്ധിച്ചു..

ഒരു വിധത്തിൽ ഡ്രസ്സിട്ടു പുറത്തിറങ്ങി..

ഡ്രസ്സ് നേരെയാക്കിയിടാൻ അവർ സഹായിച്ചു… മുടിതോർത്തി ഒരു കുളിപ്പിന്നലു പിന്നിയിട്ടു….

” ശരി എന്നാൽ മിടുക്കിയായിട്ട് ഇരിക്കണം” എന്ന് പറഞ്ഞ് നഴ്സ് കതക് തുറന്ന് പുറത്തേക്ക് പോയി..

അവർ പോയതും ശരത്ത് മുറിയിലേക്ക് വന്നു… കഴിക്കാനുള്ളത് മേശമേൽ എടുത്ത് വച്ചു…

അവൾക്ക് ശരത്തിനെ മുഖമുയർത്തി നോക്കാൻ മടി തോന്നി…

ഭക്ഷണം എടുത്ത് വച്ചിട്ടും അവൾ വരാഞ്ഞത് കൊണ്ട് ശരത്ത് ദോശയും സാമ്പാറും പ്ലേറ്റിലാക്കി അടുത്തേക്ക് ചെന്നു….

ഒരു കഷണം ദോശ മുറിച്ച് സാമ്പാറിൽ മുക്കി അവളുടെ നേരെ നീട്ടി… അവൾ മുഖം തിരിച്ചു..

” കഴിക്കാതിരുന്നാൽ തലകറങ്ങി വീഴും… ”

” തലകറങ്ങി വീണാൽ ഇനിയും രണ്ടു ദിവസം കൂടി കിടക്കേണ്ടി വരും.. ”

” അങ്ങനെ വന്നാൽ ഞാനേ ഉള്ളു നോക്കാൻ “മര്യാദയ്ക്ക് വേഗം കഴിച്ചോണം” എന്ന് ശരത്തിന്റെ ശബ്ദമുയർന്നതും അവൾ വാ തുറന്നു..

പിന്നെ മടി കാണിക്കാതെ ദോശ കഴിച്ചു തീർത്തു.

..ശരത്ത് പ്ലേറ്റു കഴുകി വയ്ക്കുന്നത് കണ്ടപ്പോൾ അത് വരെ മനസ്സിൽ ഒളിപ്പിച്ച് വച്ചിരുന്ന പ്രണയം കണ്ണീരായ് ഒഴുകി തുടങ്ങിയിരുന്നു…

“എന്നെയിങ്ങനെ എന്തിനാ ശരത്തേട്ടൻ സ്നേഹിക്കുന്നത്..”

” എനിക്ക് ഇതിനൊന്നും അർഹതയില്ലാത്തവളാണ്”….”….. എന്നറിയാതെ അവളുടെ പ്രണയം വാക്കുകളിലൂടെ പുറത്തേക്ക് വന്നു…

ശരത്ത് അവളുടെ അടുത്തേക്ക് വരുംതോറും അവളുടെ ഹൃദയതാളം അവനറിയുമോ എന്നവൾ ഭയപ്പെട്ടു…

മുഖത്തെ പരിഭ്രമം മറച്ചു പിടിക്കാൻ അവൾ ബുദ്ധിമുട്ടി…

“പ്രണയം അങ്ങനെയാ പെണ്ണെ …”

.”നീ എത്ര ഒളിപ്പിച്ച് വയ്ക്കാൻ ശ്രമിച്ചാലും എന്റെ മുന്നിൽ നിൽക്കുമ്പോൾ നിന്റെ കണ്ണുകളിൽ എനിക്ക് കാണാം .. ” “നിനക്കെന്നോടുള്ള പ്രണയം.. ” ശരത്തിന്റെ വാക്കുകൾ അവളെ കൂടുതൽ പരിഭ്രമത്തിലാക്കി…

” അങ്ങനൊന്നുമില്ല” എന്ന് പറഞ്ഞവൾ വേഗം മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി… അപ്പോഴേക്ക് ഡോക്ടർ വന്നു…

. ഡോക്ടറിനെ കണ്ടതും അവൾ മുറിയിലേക്ക് തിരിച്ച് കയറി…

ഡോക്ടർ എന്തൊക്കെയോ പറയുന്നുണ്ടായിന്നു..

അതൊന്നുo അവരുടെ കാതുകളിൽ പതിഞ്ഞില്ല.. ഡോക്ടർ പോയതും അവളറിഞ്ഞില്ല….

.. അവളുടെ മനസ്സ് എങ്ങോ പാറി പറന്നു തുടങ്ങി….

ആ ഒരു നിമിഷം ശരത്തിലേക്ക് ചേർന്ന് നിൽക്കാനാഗ്രഹിച്ചു……

ശരത്ത് അടുത്തേക്ക് വന്നതും അവൾ നെഞ്ചോരം ചേർന്ന് നിന്ന്…

” ശരത്തേട്ടന്റെ ജീവിത സ്വപ്നങ്ങളിൽ നിറം പകരാൻ ഞാനെത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല “… അവളുടെ വാക്കുകൾ അവളുടെ സ്വപ്നങ്ങളിലേക്കിറങ്ങി ചെല്ലുവാൻ അവനെ പ്രേരിപ്പിച്ചു…..

” തുടരും… അപ്പോൾ ഇന്ന് എല്ലാരും നല്ല സ്വപ്നങ്ങൾ കണ്ടുറങ്ങിക്കോളു..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13