Saturday, December 14, 2024
Novel

നീർക്കുമിളകൾ: ഭാഗം 11

നോവൽ
എഴുത്തുകാരി: ശക്തി കല ജി

അവൾ എന്നോടുള്ള ദേഷ്യo തീർക്കാൻ വേണ്ടിയാണോ എംഡി സ്ഥാനത്തേക്ക് മാറിയത്….

അവളെ നോക്കി
.അവളുടെ ചുണ്ടിലെ നിഗൂഡമായ ചിരി കണ്ട് അവന്റെ മനസ്സ് അസ്വസ്ഥമായി…

എല്ലാം കൈവിട്ടു പോയി..

മീറ്റിംഗിന്റെ ഇടയ്ക്ക് അവനെ വിളിച്ചു…

പുതിയ മാറ്റങ്ങൾ എന്തൊക്കെയാണ് കൊണ്ടുവരേണ്ടത് എന്നായിരുന്നു അവളുടെ ചോദ്യം…..

. നേരത്തെ അതിനെ കുറിച്ച് റെഡിയാക്കി വച്ചത് പ്രസന്റ് ചെയ്ത്….

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കണം എന്നതായിരുന്നു പ്രധാനം..

. കാരണം പതിനഞ്ചു മില്ലുകളിൽ എട്ട് മില്ലുകൾ മാത്രമെ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുള്ളു……

ബാക്കി ഏഴു മില്ലുകളിലും തൊഴിലാളി പ്രശ്നങ്ങൾ കാരണം പണി മുടക്കിലാണ്..

.. പത്ത് വർഷമായി ശരിയായ രീതിയിൽ പ്രവർത്തിച്ചിട്ട്…..

എല്ലാർക്കും ശമ്പളം കൃത്യമായി പോകുന്നുണ്ട്…

. ജോലിയെടുക്കാതെ ശമ്പളം കൊടുക്കുകയായിരുന്നു എന്നായിരുന്നു ഇത് വരെയുള്ള ധാരണ..

.. പക്ഷേ നേരിട്ടന്വഷിച്ചതിൽ ആ മില്ലുകളിലെ തൊഴിലാളികൾക്ക് ഒരാൾക്ക് പോലും കിട്ടിയിട്ടില്ല എന്നറിഞ്ഞു…

അത്രയും നാളത്തെ പൈസ അതാത് മില്ലില്ലെ അക്കൗണ്ടന്റ് ജോലിക്കാർക്ക് തിരിച്ച് കൊടുക്കേണ്ടതാണ്….

ജോലിക്ക് വരാൻ താൽപര്യമുള്ളവർ തുടരണമെങ്കിൽ പുതിയ മാനേജ്മെന്റിന് കത്ത് മുഖേന അറിയിക്കണം…

. ആരോഗ്യപരമായ കാരണങ്ങളാൽ ബുദ്ധിമുട്ടുന്നവരാണെങ്കിൽ കുടുംബത്തിലെ തന്നെ മറ്റൊരാൾക്ക് ജോലി മാറ്റിക്കൊടുക്കുന്നതായിരിക്കുo….

ആഴ്ചയിൽ ഒരുദിവസം മാത്രം അവധി….

ജോലി സമയം പത്ത്മണിക്കൂർ എന്നുള്ളത് എട്ട് മണിക്കൂർ ആയി കുറച്ചിട്ടുണ്ട്….

ഇനിയെല്ലാ മില്ലുകൾക്കും ഒറ്റ ഓഫീസെയുള്ളു…

അത് ഇവിടെയുള്ള സേതുമാധവ് ഗ്രൂപ്പ്സാണ്….

പാരാതികൾ തൊഴിലാളികൾ നേരിട്ട് ഓഫീസിൽ അറിയിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്..

… പുതിയ സി സി വി ക്യാമറാ എല്ലാ മില്ലിലും ഇതിനോടകം പ്രവർത്തക്ഷമമായിരിക്കുന്നു….

നിരീക്ഷണത്തിൽ ആരും തരുന്ന കൂലിക്ക് ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നില്ല എന്ന് കണ്ടത്തി….

അവരെ പിരിച്ചു വിട്ടു കൊണ്ടുള്ള ഓർഡർ അവരെ തേടി ചെന്ന് കഴിഞ്ഞു…

എല്ലാമാസവും ഒരു ഞായർ ഇവിടെ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്…

തൊഴിലാളികൾ ഒഴുക്കുന്ന കഠിനാധ്വാനത്തിന്റെ വിയർപ്പിലാണ് നമ്മൾ ഏ.സി മുറിയിൽ ഇരിക്കുന്നതെന്ന ഓർമ്മ വേണം….

അവരെ സംരക്ഷിച്ചു കൊണ്ടാവണം നമ്മുടെ ഓരോ നീക്കങ്ങളും….എന്നിങ്ങനെ നമ്മുടെ സംരഭത്തിന്റെ വളർച്ചക്ക് ഉതകുന്ന കുറച്ച് മാറ്റങ്ങൾ അനിവാര്യമാണ്….

ഇനിയുള്ള പുതിയ ചട്ടങ്ങൾ പുറകേ അറിയിക്കുന്നതാണ്…. എന്ന് വിശദീകരണം പറഞ്ഞ് കഴിഞ്ഞ് അവൻ സീറ്റിൽ പോയിരുന്നു….

വീണ വീണ്ടും മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ ശരത്ത് അവളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്നു….

അവന്റെ നോട്ടം അറിയാതെ വീണയുടെ ചുണ്ടുകളിൽ പതിഞ്ഞതും ഇന്നലത്തെ സുന്ദര നിമിഷങ്ങളിലേക്ക് മനസ്സ് സഞ്ചരിച്ചു….

ജീവിതത്തിൽ ഒരു പെണ്ണിനോടും തോന്നാത്ത വികാരമാണ് അവളോട്….

അത് പ്രണയമാണോ ഇഷ്ടമാണോ സഹതാപമാണോ…. എന്നൊന്നും അറിയില്ല….

പക്ഷേ ഒന്നറിയാം ഈ ജന്മം ഇവളാണ് എന്റെ നല്ല പാതിയാകേണ്ടവൾ..

ആ ഒരു വിചാരം മനസ്സിൽ ഉള്ളത് കൊണ്ടാണ് അവളെ അത്ര അടുത്ത് കണ്ടപ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിയാതെ പോയത്…

. ഞാൻ എന്റെ മനസ്സിലെ ഇഷ്ടവും വിചാരങ്ങളുമേ ചിന്തിച്ചുള്ളു….

അവളുടെ താൽപര്യമോ ഇഷ്ടമോ സമ്മതമോ ചോദിച്ചില്ല…..

അവളുടെ സമ്മതമില്ലാതെ ചുംബിച്ചത് തെറ്റ് തന്നെയാണ്….

അവളുടെ ഓരോ ചോദ്യങ്ങളും ഓർമ്മയിൽ നിന്ന് കൊണ്ട് തന്നെ വീണ്ടും വീണ്ടും ഹൃദയത്തെ കുത്തിനോവിക്കുകയാണ്….

അവൾ പറഞ്ഞത് ശരിയാ എന്റെ പെങ്ങൾക്ക് ഇങ്ങനെയൊരവസ്ഥ വന്നാൽ അവൾക്ക് വേണ്ടി ചോദിക്കാൻ ഞാനുണ്ട്….

പക്ഷേ വീണയ്ക്കോ….

ഇനിയൊരു അവസരം കിട്ടുമ്പോൾ തീർച്ചയായും ക്ഷമ ചോദിക്കണം…

ഒരു വിധത്തിൽ നോക്കിയാൽ വീണ ചുമതലയേറ്റത് നന്നായി…

എനിക്കെന്റെ ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധിക്കാൻ പറ്റും…..

മുത്തശ്ശന്റെ മുൻപിൽ അച്ഛന്റെ നിരപരാധിത്വം തെളിയിക്കണം…

ഇനി അതിനുള്ള വഴികൾ ആലോചിക്കണം….

അന്ന് ജീപ്പിടിക്കാൻ വന്ന ദിവസത്തെ വഴികളിലെ സി സി വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു…..

ഒരു ദൃശ്യത്തിൽ ജീപ്പിന്റെ നമ്പർ പതിഞ്ഞിരുന്നു…

നമ്പറുമായി ആർ ടി ഓഫീസിൽ ചെന്ന് അന്വഷിച്ചു….

അത് അച്ഛന്റെ അർദ്ധ സഹോദരൻ മരിച്ച് പോയ മാധവ് ന്റെ പേരിലുള്ളതാണെന്നാണ് അറിഞ്ഞത്….

. അതു കൊണ്ട് മുൻപോട്ടുള്ള അന്വഷണത്തിന് മറ്റ് വഴിയില്ലാതായി….

പക്ഷേ ഒന്നു മാത്രമറിയാം എല്ലാ പ്രശ്നങ്ങൾക്കും കാരണമായാൾ ഈ കുടുംബത്തിലെ തന്നെയാളാണ് എന്നത്……..

ഇനി അന്വഷണങ്ങളുമായി മുൻപോട്ട് പോണം….

ചിന്തയിൽ നിന്നുണർന്നപ്പോൾ മീറ്റിംഗ് ഹാളിൽ ആരുമുണ്ടായിരുന്നില്ല…. എല്ലാരുo പോയ് കഴിഞ്ഞിരുന്നു….

അപ്പോഴാണ് തോളിൽ ഒരു കൈയ്യമർന്നത്…

തിരിഞ്ഞ് നോക്കിയപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി സിത്താര…

” മീറ്റിംഗിന് ഞാൻ സ്വൽപം വൈകി….എന്ത് പറ്റി ശരത്ത് ആകെ ഒരു മ്ലാനതാ.. ”

“. പെട്ടെന്നുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല അല്ലേ…. എനിക്കും അതെ അവസ്ഥ തന്നെയാണ്.. ”

.. ” പക്ഷേ ഇതിലൊന്നും പകച്ചു നിൽക്കാൻ പാടില്ല…. ”

” ഇപ്പോൾ വീണ നമ്മുടെ പൊതു ശത്രുവാണ്…

” ജീവിതത്തിൽ ഒരിക്കലെങ്കിലും എനിക്കവളുടെ മുൻപിൽ ജയിക്കണം….

” അതിന് ശരത്തിന് മാത്രമെ എന്നെ സഹായിക്കാൻ പറ്റു….. ” എന്ന് പറയുമ്പോൾ സിത്താരയുടെ കണ്ണുകളിൽ പകയുടെ തീകത്തിയെരിഞ്ഞു….

ഇപ്പോൾ സിത്താരയെ പിണക്കി വിടുന്നത് ശരിയല്ല…

പക്ഷേ ഇപ്പോൾ ഒന്നും മറുപടി പറയാനും പറ്റില്ല.. ക്യാമറാക്കണ്ണുകൾ ചുറ്റിനും ഉണ്ട്..

മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കിയിട്ട് വേഗം അവിടുന്ന് ഓടി രക്ഷപ്പെട്ടു….

മുത്തശ്ശൻ വല്ലാത്ത സന്തോഷത്തിലാണ് സുരക്ഷിതമായ കൈകളിലാണ് എല്ലാം ഏൽപ്പിച്ചിരിക്കുന്നതെന്ന് ഇന്നത്തെ മീറ്റിംഗോടെ വിശ്വാസമായി കാണും…

പക്ഷേ ഇനിയാണ് സൂക്ഷിക്കേണ്ടത്… മറഞ്ഞിരിക്കുന്ന കൊലയാളി ഏത് നിമിഷവും പുറത്തേക്ക് വരും…

സ്വത്തുക്കളാണ് ഉദ്ദേശമെങ്കിൽ ഇനി വീണയായിരിക്കും ലക്ഷ്യം..

ഇനി വീണയുടെ ജീവന് ആപത്തൊന്നുo വരാതെ നോക്കണം എന്റെ പെണ്ണിന്റെ….

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

രാവിലത്തെ മീറ്റിംഗിൽ എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നു….

ശരത്തേട്ടനെ എങ്ങനെ നേരിടും..

. വല്യ സാർ ശരത്തേട്ടനെയാണ് എന്റെ പി.എ.യായിട്ട് വച്ചിരിക്കുന്നത്….

എവിടെ പോയാലും ശരത്തേട്ടനും കൂടെ വരും….

രാവിലെ തന്നെ എങ്ങനെയാ അത്രയും നേരം മീറ്റിംഗ് ഹാളിൽ പിടിച്ചു നിന്നത് എന്നറിയില്ല…

ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി….

എന്റെ ക്യാബിന്റെ തൊട്ടപ്പുറത്തെ ക്യാബിനാണ് ശരത്തേട്ടന്റെ…

ശരത്തേട്ടന്റെ ക്യാബിൻ ശൂന്യമാണ്…

പാവം ഞാൻ കാരണം ഒരുപാട് വിഷമിക്കുന്നുണ്ടാവും…

ഞാൻ പ്രതികാരം വീട്ടുകയാണ് എന്ന് തോന്നുന്നുണ്ടാവും….

ഓരോ നിമിഷങ്ങൾ കടന്ന് പോകുംതോറും എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല…..

പക്ഷേ ഈ നിമിഷം അച്ഛനും അമ്മയും അടുത്തുണ്ടാരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്…

ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്…

ഞാൻ മുഖമുയർത്തി നോക്കി ശരത്തേട്ടനാണ്…

കയറി വരാൻ അനുവാദം കൊടുത്തു..

ശരത്തേട്ടൻ കൈയ്യിലൊരു ഫയലുമായി അകത്തേക്ക് വന്നു…

” മെഡം ഇന്ന് നടന്ന മിറ്റിംഗിന്റെ വിവരങ്ങളാണ്… ആകെ ഏട്ട് മില്ലിൽ നിന്നുള്ളവരെ മീറ്റിംഗിന് വന്നിട്ടുള്ളു….”

” ബാക്കി പ്രവർത്തനമില്ലാതെ കിടക്കുന്ന ഏഴ് മില്ലുകളിൽ നിന്ന് ആരും വന്നിട്ടില്ല…. ”

” അതു കൊണ്ട് ഏഴ് മില്ലുകളിലെ വിവരങ്ങൾ ഒന്നുടെ നേരിട്ട് ചെന്ന് അന്വഷിക്കേണ്ടി വരും… ” എന്ന് ശരത്തേട്ടൻ പറയുന്നത് ശ്രദ്ധയോടെ കേട്ടു….

” ഇം ഇന്ന് തന്നെ അവിടേക്ക് നേരിട്ട് പോകണം: “വണ്ടി ഏർപ്പാട് ചെയ്യു ഞാനൊന്ന് ഫ്രഷായിട്ട് വരാം ”… എന്ന് പറഞ്ഞ് ഞാൻ വേഗം ക്വാട്ടേഴ്സിലേക്ക് പോയി…

കോട്ട് മാറ്റി ഒരു സാരി എടുത്ത് ഉടുത്തു… അമ്മയുടെ സാരിയാണ്….

മനസ്സ് വല്ലാതെ ഭയക്കുമ്പോൾ അമ്മയുടെ സാരിയാണ് പുതച്ച് കിടക്കാറ്..

അമ്മ കൂടെയുള്ളത് പോലെ മനസ്സിന് ധൈര്യം വരും…

ഇനി ഇന്ന് വൈകിട്ട് ശാരദാമ്മയുടെ അടുത്തേക്ക് താമസം മാറണം …
സാധനങ്ങൾ അങ്ങോട്ടേക്ക് മാറ്റാൻ ഏർപ്പാടാക്കിയിട്ടുണ്ട്…

ഫോണെടുത്തു ശരത്തേട്ടനെ വിളിച്ചു…

” ഞാൻ റെഡിയാണ്.. ക്വാട്ടേഴ്സിലുണ്ട്.. ”
എന്ന് പറഞ്ഞുവച്ചു…

വല്യ സാറിനോട് കാര്യം പറയാൻ വിളിച്ചപ്പോൾ വല്യ സാറും കൂടെ വരുന്നൂന്ന് പറഞ്ഞു…

അഞ്ച് മിനിറ്റിന് ശേഷം സേതുമാധവ് ഗ്രൂപ്പ്സിന്റെ കാർ വന്നു….

വല്യ സാറും ഡ്രൈവറും മുൻപിലും ശരത്തേട്ടൻ പുറകിലുമാണ് ഇരിക്കുന്നത്…

അവൾ ഒരു നിമിഷം സ്തബ്ദയായി നിന്നു പോയി.

.. പിന്നെ വേറെ വഴിയില്ലാതെ കാറിന്റെ പുറകിലത്തെ ഡോർ തുറന്നു…..

അവൾ അകത്തേക്ക് കയറിയിരുന്നപ്പോൾ ശരത്തേട്ടൻ ഞാനിരുന്ന ഭാഗത്തേക്ക് നോക്കിയതേയില്ല…

. അത് കൊണ്ട് കുറച്ച് സമാധനമായി….

കാർ മുൻപോട്ട് പോകുമ്പോൾ അവൾ പിന്നോട്ടോടുന്ന മരങ്ങളെ നോക്കിയിരുന്നു…..

എത്ര ജീവിതത്തിൽ മുന്നോട്ട് പോയാലും മനസ്സ് കൊണ്ട് ഇടയ്ക്കിടെ കടന്നു വന്ന വഴികളിലൂടെ നമ്മൾ സഞ്ചരിച്ചു കൊണ്ടിരിക്കുo……

സന്തോഷം നൽകുന്നതോ, ദുഃഖo നൽകുന്നതോ ആകട്ടെ..

… ആ ഓർമ്മകൾ ഹൃദയത്തിന്റെ ഒരു കോണിൽ ആരുമറിയാതെ ഒളിഞ്ഞു കിടക്കും…

അവ ഇടയ്ക്കിടെ ചിറകുമുളച്ച് പറന്ന് വരാറുണ്ട്…..

നഷ്ടങ്ങൾ മാത്രമാണ് എപ്പോഴും ഹൃദയത്തോട് ചേർത്ത് വയ്ക്കാനാഗ്രഹിക്കുന്നത്..

.. അങ്ങനെ ചേർത്ത് വയ്ക്കാനാഗ്രഹിക്കുന്നത് നീർക്കുമുളകളുടെ ആയുസ്സ് മാത്രമുള്ള ഇഷ്ടങ്ങളാണ് എന്നത് സത്യം

ഇന്ന് തന്നെ നാലു മില്ലുകളിൽ കയറിയിറങ്ങി…

നേരിട്ട് പോയി തൊഴിലാളികളോട് സംസാരിച്ചത് കൊണ്ട് അവർ എല്ലാരും നാളെ തൊട്ട് ജോലിക്ക് വരും എന്ന് പറഞ്ഞു…

രണ്ട് മണിയായപ്പോഴേക്ക് വിശപ്പിന്റെ വിളി തുടങ്ങി…

. ഒരു ഹോട്ടലിൽ കയറി .. വല്യ സാറും ശരത്തേട്ടനും ഇരുന്ന എതിർ വശത്തായി വീണയും ഇരുന്നു..

പലവട്ടം അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു…

അപ്പോഴൊക്കെ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോകുന്നത് അവളറിഞ്ഞു….

. ശരത്തും അതേ അവസ്ഥയിലായിരുന്നു….

പിന്നീട് മുഖമുയർത്തി നോക്കിയില്ല..

… ഊണ് മുൻപിൽ കൊണ്ടു വച്ചതും വിശപ്പ് കൊണ്ട് വേഗം കഴിച്ചു..

“ഇനി തിരിച്ച് പോകാം ബാക്കി നാളെ പോകാം അത് കുറച്ച് ദൂരെയാണ് “എന്ന് വല്യ സാർ പറഞ്ഞു…

തിരിച്ച് വണ്ടിയിൽ കയറി ഇരുന്നതേ ഓർമ്മയുള്ളു…. രാത്രി ഉറങ്ങാതിരുന്ന ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി..

വണ്ടി നിർത്തിയപ്പോഴാണ് എഴുന്നേറ്റത്….

കണ്ണു തുറന്നു നോക്കുമ്പോൾ അവളെ തന്നെ നോക്കിയിരിക്കുന്ന ശരത്തേട്ടനെയാണ് കണ്ടത്…

ഒരു നിമിഷം ആ കണ്ണുകളിലേക്ക് നോക്കിയിരുന്നുപ്പോയ്….

വല്യ സാറും ഡ്രൈവറും ഇറങ്ങിപ്പോയതു പോലുമറിയാതെ നോക്കിയിരുന്നു….

“സോറി വീണ ഞാൻ തന്നോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു.. ”

” തനിക്ക് എന്നോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലാന്നറിയാം.. ”

“എന്നാലും സോറി… ഇനി എന്റെ ഭാഗത്തൂന്ന് അങ്ങനൊന്നുo തെറ്റ് സംഭവിക്കാതെയിരിക്കാൻ ശ്രദ്ധിച്ചോളാം”…ശരത്തേട്ടനത് പറയുമ്പോൾ ഹൃദയം വിങ്ങുകയായിരുന്നു….

” എന്നേ വിട്ട് പോകല്ലെ എന്റെ ജീവനാണ് ശരത്തേട്ടൻ” എന്നുറക്കെ പറയാനാഗ്രഹിച്ചു….. പക്ഷേ പറ്റാത്തൊരവസ്ഥയിലായിപ്പോയി അവൾ

ഇപ്പോൾ പെട്ടന്നങ്ങനെ ക്ഷമിച്ചു കൊടുക്കാൻ പാടില്ല….

“മിസ്റ്റർ ശരത്തിന് ഒഫീഷ്യലായിട്ട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് സംസാരിച്ചാൽ മതി… ”

” അനാവശ്യ സംസാരങ്ങളുടെ ആവശ്യമില്ല….. ”

” പേഴ്സണൽ സെക്രട്ടറി ആണെന്ന് വച്ച് എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല ” ഓക്കേ… ”

” … ഞാൻ മിസ്റ്റർ ശരത്തിന്റെ എം.ഡി.യാണ് അതോർമ്മ വേണം”എന്ന് പറഞ്ഞ് വേഗം വീണ കാറിന്റെ ഡോർ തുറന്നു ഒഫീസിലേക്ക് കയറി…

കസേരയിൽ ഇരുന്നു… ഇത് വരെ സംഭരിച്ചു വച്ച ധൈര്യമെല്ലാം ചോർന്ന് പോകുന്നത് പോലെ….

ആറ് മണിയായതും പോകാൻ ഒരുങ്ങി.. ശരത്തേട്ടന്റെ ക്യാബിനിൽ നോക്കിയപ്പോൾ എന്തോ ജോലിയിലാണ്….

ശരത്തേട്ടന്റെ ക്യാബിനിൽ മുട്ടി.. തിരിഞ്ഞ് നോക്കിയതും വീണ കൈയ്യിലെ വാച്ചിൽ തൊട്ട് കാണിച്ചു…

ക്യാബിൻ തുറന്ന് തന്നെങ്കിലും അകത്തേക്ക് കയറാൻ ധൈര്യം വന്നില്ല..

. ഇന്നലത്തെ ആ നിമിഷങ്ങൾ മനസ്സിലൂടെ മിന്നി മറഞ്ഞു…

അത് കൊണ്ട് അവിടെ നിന്നില്ല

.. ഓഫീസിൽ നിന്നിറങ്ങി പുറത്ത് കാത്തുനിന്നു… വീണ രാവിലെ വന്നപ്പോൾ സ്കൂട്ടിയിലാണ് വന്നത്…

… ശരത്ത് പുറത്ത് വന്നതും വീണ ഓഫീസ് പൂട്ടിയിറങ്ങി…

അവൾ പോകാനായി സ്കൂട്ടിയിൽ കയറിയതും സിത്താര സ്കൂട്ടിയുമായി വന്നു…

സിത്താര സ്കൂട്ടി ശരത്തേട്ടന്റ അടുക്കൽ നിർത്തി…

സിത്താര കയറാൻ പറഞ്ഞതും ശരത്തേട്ടൻ അവളെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ പുറകിൽ കയറിയിരുന്നു….

സിത്താര മിററിലൂടെ പുച്ഛഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു..

ശരത്തേട്ടൻ സിത്താരയുടെ പുറകിൽ കയറി പോകുന്നത് അവൾ വേദനയോടെ നോക്കി നിന്നു..

ഇന്ന് പോക്കോ നാളെ ശരിയാക്കി തരാം കാത്തിരുന്നോ ഈ വീണ ആരാന്നറിയിക്കും.. അവൾ മനസ്സിൽ വിചാരിച്ചു
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അവളോടുള്ള വാശിക്കാണ് സിത്താര വിളിച്ചപ്പോൾ വണ്ടിയിൽ കയറിയത്…

ഇപ്പോൾ വേണ്ടാരുന്നൂന്ന് തോന്നുവാ…. പാവം വിഷമിച്ച് കാണും.

.പക്ഷേ അവൾടെ നാവിന്റെ മൂർച്ചയിത്തിരി കൂടുതലാ…

ഇത്രയെങ്കിലും ചെയ്തില്ലെൽ മനസ്സിന് ഒരു സമാധാനം കിട്ടില്ല…

ഇതെന്താ സിത്താര വേറെ വഴിയിൽ കൂടെ പോകുന്നത്…

എന്നെയിനി തട്ടിക്കോണ്ട് പോവാണോ….

അച്ഛനുമമ്മയുടെ അനിയത്തിയുടെയും മുഖങ്ങൾ മാറി മാറി മനസ്സിൽ തെളിഞ്ഞു..

” സിത്താര എവിടെ പോവാ ഈ വഴിയിൽ കൂടെയല്ലല്ലോ പോകണ്ടത് “പേടി പ്രകടിപ്പിക്കാതെ ഉറക്കെ ചോദിച്ചു…

“പേടിക്കണ്ട തട്ടിക്കൊണ്ടു പോവല്ല ” സിത്താരയുടെ മറുപടി കിട്ടി…

ഞാൻ മനസ്സിൽ വിചാരിച്ചതെങ്ങനാ സിത്താരയെങ്ങനാ അറിഞ്ഞത് ശ്ശൊ…. എന്നവൻ ചിന്തിച്ചു

കൊട്ടാര തുല്യമായ ഒരു വീടിന് മുന്നിൽ വണ്ടി നിർത്തി…

“വാ ഇറങ്ങ് കുറച്ച് പേരെ പരിചയപ്പെടുത്താം” എന്ന് പറഞ്ഞ് സിത്താര വണ്ടിയിൽ നിന്നിറങ്ങി മുൻപോട്ട് നടന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10