Novel

അഷ്ടപദി: ഭാഗം 15

Pinterest LinkedIn Tumblr
Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

 അവൻ തന്റെ ചുണ്ട് രണ്ടും കൂർപ്പിച്ചു കൊണ്ട് അവൾക്ക് ഒരു മുത്തം കൊടുക്കുന്ന പോലെ കാണിച്ചു. സ്റ്റിൽ ഐ ലവ് യു അമ്മാളു ….. ഇയാള് നന്നാവുന്ന യാതൊരു ലക്ഷണവും ഇല്ലാലോ എന്റെ ഗുരുവായൂരപ്പാ അവൾ ധരനെ കൂർപ്പിച്ചു നോക്കി. “നിന്റെ ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ എന്നോട് പറയ്‌ കൊച്ചേ… നമ്മൾക്ക് സെറ്റ് ആക്കാം പോരേ…..” ധരൻ അവളുടെ അടുത്തേക്ക് വന്നു നിന്നു. “ദേ… ഇങ്ങനെ നോക്കല്ലേ… എടുത്തു കടിച്ചു തിന്നു കളയും കേട്ടോ…” അവന്റ ശ്വാസം കവിളിൽ തട്ടിയതും കാർത്തു പിന്നീട് അവിടെ നിൽക്കാതെ കൊണ്ട് ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി പോയ്‌…

എല്ലാവരുടെയും ആക്കിയുള്ള നോട്ടവും സംസാരവും ഒക്കെ കൂടി കൂടി വരുന്നതായി അവൾക്ക് തോന്നിയിരുന്നു. ആരെയും മൈൻഡ് ചെയ്യാതെ അവൾ ഓഫീസിനു വെളിയിലേക്ക് ഇറങ്ങി. *** വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ദേവമ്മ അവൾക്ക് ഉള്ള ചായ എടുത്തു കൊണ്ട് വന്നു കൊടുത്തു. “മോളെ……” “എന്താ ദേവമ്മേ…” “നമ്മൾക്ക് രണ്ടാൾക്കും കൂടി ഈ ഞായറാഴ്ച അമ്പലത്തിൽ ഒന്ന് പോണം കേട്ടോ…” “കാവിൽ അല്ലേ…” “മ്മ്….. പോകാല്ലോ… എന്തെങ്കിലും വിശേഷം ഉണ്ടോ ” “ഹേയ് അങ്ങനെ ഒന്നും ഇല്ല്യാ… കുറച്ചീസo ആയിട്ട് ഓർക്കുന്നു ഒന്ന് തൊഴാൻ പോയാലോ എന്ന് ”

“Ok…. നമ്മൾക്ക് പോവാം… നിർമ്മാല്യം തൊഴാൻ ആയാലോ…” “ഹേയ്… അത്രയും നേരത്തെ വേണ്ട കുട്ടി… പുലർന്നിട്ട് ഇറങ്ങാം… നടക്കേണ്ടത് അല്ലേ അവിടെ വരെയും ” “ആഹ്…. ശരി ശരി…. അങ്ങനെ എങ്കിൽ അങ്ങനെ…..” അവൾ ദേവമ്മ കൊടുത്ത ചായയും കുടിച്ചു കൊണ്ട് അവരോട് ഓരോരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്നു. അപ്പോളേക്കും അമ്മ മുറിയിലേക്ക് കയറി വന്നു.. “ഇതാ.. കുറച്ചു അരിമുറുക്കാ.. കഴിച്ചോ ” “ഇതു അമ്മ ഉണ്ടാക്കിയത് ആണ്… ” “അല്ല… രാധചെറിയമ്മ കൊണ്ട് വന്നതാ…” കാർത്തു ന്റെ അമ്മേടെ അനുജത്തി ആണ് രാധ “ങ്ങേ… ചെറിയമ്മ വന്നോ… എന്നിട്ട് എവിടെ…” ‘വരവും കഴിഞ്ഞു, തിരികെ ഉള്ള പോക്കും കഴിഞ്ഞു…. ”

“ശോ എപ്പോ… എന്നിട്ട് അമ്മ ന്നോട് എന്തെ മുൻപേ വിളിച്ചു പറയാഞ്ഞത് ” ചിറ്റപ്പന്റെ പെങ്ങൾ ഇല്ലേ… ശോഭ… അവരുടെ വീട്ടിൽ ആണ് ഇന്നത്തെ താമസം.. എന്നിട്ട് നാളെ ഉച്ച ആവുമ്പോൾ ഇവിടെക്ക് എത്തും.. മൂന്നു മണി ആകുമ്പോൾ അവർക്ക് തിരിച്ചു പോണം അത്രേ… “മ്മ്….” “നാളെ നിനക്ക് ലീവ് കിട്ടുമോ…” “ലീവിന്റെ കാര്യം ഞാൻ സാറിനോട് ചോദിച്ചു നോക്കാം” “ആഹ്…. ” “വേറെ എന്തിക്കെ ആണ് അമ്മേ അവര് കൊണ്ട് വന്നത്…” കാർത്തു അമ്മേടെ പിന്നാലെ ചെന്നു.. “ദേ… ആ പാത്രത്തിൽ ഇരിപ്പുണ്ട്…” അമ്മ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ കാർത്തു നോക്കി.

കുറെ ഏറെ പലഹാരങ്ങളുണ്ട്.. രാധ ചെറിയമ്മയും ഭർത്താവും ചെന്നൈ യിൽ ആണ് താമസം.. ഒരു മോൻ ഉള്ളത് പഠിക്കുക ആണ്.. ആറാം ക്ലാസിൽ. കാർത്തു വിന് ആണെങ്കിൽ തന്റെ അച്ഛൻ പെങ്ങള് കഴിഞ്ഞാൽ ഒരുപാട് പ്രിയപ്പെട്ട ആളാണ് ഈ ചെറിയമ്മ… ലഡ്ഡു വും ജിലേബിയും പിന്നെ അവൾക്ക് ഏറെ ഇഷ്ടം ഉള്ള ഹൽവ യും, പിന്നെ പല തരത്തിൽ ഉള്ള കൊണ്ടാട്ടം മുറുക്ക് ഒക്കെ ഉണ്ടായിരുന്നു. “നിച്ചു ഇതു ഒന്നും കഴിച്ചില്ലേ ചിറ്റേ” ഹൽവ യുടെ പീസ് എടുത്തു വായിലേക്ക് ഇട്ടു കൊണ്ട് അവൾ ചിറ്റയോട് ചോദിച്ചു. “ഒരു റൗണ്ട് കഴിഞ്ഞതാ…. കളിയ് lക്കാൻ പോയേക്കുവല്ലേ… വന്നിട്ട് ആവും ബാക്കി ” “മ്മ്…. വാര്യത്ത് ആണോ പോയെ….” “ആവും…. ശങ്കരനുണ്ണി ടേ കൂടെ ആണെന്ന എന്നോട് പറഞ്ഞെ….” അവന്റ ഉറ്റ ചങ്ങായി ആണ് ശങ്കർ..

അവരുടെ വീടിനോട് അടുത്ത് ഒരു വാര്യം ഉണ്ട്.. അവിടേക്ക് പോയത് ആണ് നിച്ചു. അച്ചു കോളേജിൽ നിന്നും എത്തിയിട്ടും ഇല്ല. ദേവമ്മ യുടെ വായിലേക്ക് ഒരു ഹൽവ യുടെ കഷ്ണം അവൾ വെച്ചു കൊടുത്തു… അവർ ആണെകിൽ അവളുടെ നെറുകയിലേക്ക് ഉള്ളം കൈയാൽ പൊത്തി വെച്ച് കഴിഞ്ഞിരിക്കുന്നു കാച്ചെണ്ണ.. “ദേവമ്മേ… ഇത്ര ഒന്നും വേണ്ട… നാളെ ആവുമ്പോൾ ദേ ഇതിലൂടെ ഒലിച്ചു വരും…..” അവൾ തന്റെ നെറ്റിയിലേക്ക് വിരൽ ചൂണ്ടി. ” ചെമ്പരത്തി താളി പതപ്പിച്ചു വെച്ചിട്ടുണ്ട്… കുറച്ചു എടുത്തു ബാക്കി അച്ചുന്നും കൂടി വെയ്ക്ക് കേട്ടോ… എണ്ണയും മെഴുക്കും എല്ലാം പോവും ”

. “ആഹ്… ശരി ശരി….” അവൾ ഒന്ന് മൂളി. “എണ്ണ വെച്ചു സ്നേഹിച്ചു കൊണ്ട് ഇരിക്കുവാണോ ദേവകി…. അവളെ കുളിക്കാൻ പറഞ്ഞു വിട്.. നേരം മയങ്ങാൻ തുടങ്ങി. മുത്തശ്ശി ദേവമ്മയെ വഴക്ക് പറഞ്ഞപ്പോൾ കാർത്തു കുളക്കടവിലേക്ക് പോയ്‌. അവൾക്ക് കൂട്ടായി ദേവമ്മയും ഉണ്ട്.. “ദേവമ്മേ… ഈ മുത്തശ്ശിക്ക് എന്തെ ഇത്രയും ദേഷ്യം… ഇത്തിരി വൈകി വന്നു കുളിച്ചാൽ എന്താ എന്നേ ഏതെങ്കിലും ഗന്ധർവ്വൻ വന്നു പൊക്കി കൊണ്ട് പോകുമോ…” “ശിവ ശിവാ… ഒന്ന് പതുക്കെ പറയു ന്റെ കുട്ട്യേ.. അമ്മ എങ്ങാനും കേട്ടാലു” “കേട്ടാൽ എനിക്ക് എന്താ.. നിക്ക് ആരെയും പേടി ഇല്ലാട്ടോ…”

“മുതിർന്നവർ പറയുന്നതിലും കാര്യം ഉണ്ട് കുട്ടി….. അസമയത്തു ഒന്നും ഇങ്ങനെ കുളിയും നനയും ഒന്നും പാടില്ല്യ…. എല്ലാത്തിനും എന്തെങ്കിലും കാരണം ഉണ്ടെന്ന് വെച്ചോ ” “ഓഹ്… എന്ത് കാരണം….. ചുമ്മാ ഓരോരോ അന്തവിശ്വാസങ്ങൾ ” പിറു പിറുത്തു കൊണ്ട് അവൾ കുളത്തിലേക്ക് ഇറങ്ങി. *—* അടുത്ത ദിവസം പാല് കൊടുക്കാനായി പോയപ്പോൾ ധരൻ അവളുടെ പിന്നാലെ ഉണ്ടായിരുന്നു.. പക്ഷെ അന്ന് ആണെങ്കിൽ കാർത്തു ന്റെ കൂടെ നിച്ചുവും വന്നു.. അവനു അന്ന് ക്ലാസ്സ്‌ ഇല്ലായിരുന്നു. “ഹായ് ചേട്ടാ… ഗുഡ് മോണിംഗ് ” ധരനെ കണ്ടതും നിച്ചു കൈ പൊക്കി.

“ഹായ്… മോണിങ് ഡിയർ… ഇന്ന് ക്ലാസ്സ്‌ ഇല്ല അല്ലേ ” “ഇല്ല ചേട്ടാ…. സാറ്റർഡേ അല്ലേ…” “മ്മ്….. പിന്നെ ഇന്ന് എന്താണ് പരിപാടി ഒക്കെ “. “ഇന്ന് ഞങ്ങൾക്ക് ക്രിക്കറ്റ്‌ മാച്ചുണ്ട്…..” “ഓഹ്.. അത് ശരി… എവിടെയാ കളിക്കുംന്നത്..” ധരൻ ചോദിച്ചപ്പോൾ നിച്ചു ഒരു തെങ്ങിൻ തോപ്പിലേക്ക് വിരൽ ചൂണ്ടി “നാളെ ആണ് ഫൈനൽ… ചേട്ടൻ വരുന്നോ കാണാൻ…” “ഹ്മ്മ് പിന്നെന്താ നിച്ചു… ടൈം എപ്പോളാണ് ” “ഉച്ച കഴിഞ്ഞു… രണ്ട് മണി ക്ക് തുടങ്ങും എന്നാണ് ഫ്രണ്ട്സ് ഒക്കേ പറഞ്ഞത് ” “ഓക്കേ…നമ്മൾക്ക് പൊളിക്കാം ” ധരൻ അവനോട് പറഞ്ഞു. “സാർ… ” പെട്ടന്ന് എന്തോ ഓർത്ത പോലെ കാർത്തിക അവനെ വിളിച്ചു. “എന്താടോ…. “അത് പിന്നെ ഇന്ന് എനിക്ക് ഒരു ലീവ് വേണമായിരുന്നു..”

“ഇന്നോ… അതെന്താ പെട്ടന്ന്…, ” “അത് പിന്നെ… എന്റെ ചെറിയമ്മ വരും ഇന്ന്…. വന്നിട്ട് ഉച്ചയ്ക്ക് ശേഷം പോവേം വേണം… അവരെയൊക്ക് ഒന്ന് കാണാൻ ആയിരുന്നു….” “മ്മ്… ചേട്ടാ… ഒരു സദ്യ കഴിക്കാൻ റെഡി ആയിക്കോ കേട്ടോ ” നിച്ചു പറയുന്നത് കേട്ടപ്പോൾ കാർത്തു വും ഒപ്പം തന്നെ ധരനും ഒരുപോലെ ഞെട്ടി. “സദ്യ യൊ…. നീ ഇതു എന്തൊക്കെ ആണ് ഈ പറയുന്നേ ” കാർത്തു അനിയന്റെ തലയിൽ ഒന്ന് കൊട്ടി. “യ്യോ…. ഈ ചേച്ചി… ദേ ഒന്നും അറിയാത്ത പോലെ അഭിനയക്കല്ലേ ” നിച്ചു അവളോട് ദേഷ്യപ്പെട്ടു. “ആഹ് സാരമില്ല നിച്ചു… പോട്ടെന്നേ…”.. ധരൻ അവനെ അശ്വസിപ്പിച്ചു.

“ചേട്ടാ…… രാധ ചെറിയമ്മ വരുന്നത് ഒരു കല്യാണ ആലോചന ആയിട്ട് ആണ്.. ഈ ചേച്ചിയെ കാണാൻ അവരുടെ ഒപ്പം ഇന്ന് ഒരു ചെക്കനും വരുന്നുണ്ട്.അതിനാണ് ചേച്ചി ലീവ് ചോദിക്കുന്നെ….” കാർത്തു ആണെങ്കിൽ ഇതെല്ലാം കേട്ടു തരിച്ചു നിൽക്കുവാ… പാവം അവൾ ഒന്നും അറിഞ്ഞിരുന്നില്ല… ധരനെ .ഒന്നു മുഖം ഉയർത്തി നോക്കിയപ്പോൾ അവൻ ദേഷ്യത്തിൽ പല്ല് ഞെരിക്കുക ആണ്. “ഇന്ന് ഉച്ച വരെയും ഓഫീസിൽ വാടോ.. എന്നിട്ട് ലഞ്ച് ബ്രേക്ക്‌ ന്റെ ടൈമിൽ ഇറങ്ങാം കേട്ടോ….” അല്പം കഴിഞ്ഞതും അവൻ പറഞ്ഞു. കാർത്തു മെല്ലെ തലയാട്ടി..

പാല് കൊണ്ട് പോയ്‌ കൊടുത്തിട്ട് അവൾ കൂടുതൽ ഒന്നും പറയാൻ നിൽക്കാണ്ട് വേഗം തന്നെ തിരിച്ചു വീട്ടിലേക്ക്പോന്നു.. “ദേവമ്മേ…..” അവളുടെ ഉച്ചത്തിൽ ഉള്ള വിളിയൊച്ച കേട്ടു കൊണ്ട് ദേവമ്മ പിന്നമ്പുറത്തേക്ക് ഇറങ്ങി വന്നു. “എന്താ മോളെ…..” “അമ്മ എവിടെ….” “അകത്തുണ്ട്… എന്തെ “.. പെട്ടന്ന് അവൾ അവരുടെ കൈയിൽ പിടിച്ചു കൊണ്ട് കൊന്നമരത്തിന്റെ ചോട്ടിലേക്ക് കൊണ്ട് പോയ്‌.. “ഇന്ന് ഇവിടെ എന്റെ പെണ്ണ് കാണൽ ആണോ ” . ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു. “അവർ ഒരു മറുപടി പറയാതെ നിന്നു. ഞാൻ ചോദിച്ചത് ദേവമ്മ കേട്ടില്ലേ “?

“കേട്ടു…” “പിന്നെ എന്താണ് ഒന്നും മിണ്ടാത്തത് ” “അത് പിന്നെ… മോളോട് തത്കാലം ഒന്നും പറയേണ്ട എന്ന് വിമല പറഞ്ഞു…” “അതെന്ത്…” “നിക്ക് അറിയില്ല കുട്ടി… അമ്മയും വിമലയും കൂടി തീരുമാനിച്ചു… ഞാൻ അതു കേട്ടു.. അത്ര തന്നെ ” “ഇങ്ങനെ എന്നോട് ഒളിച്ചു വെച്ചു കൊണ്ട് എന്തിനാ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചത് ” ,”അത് അവരോട് ഒക്കെ ചോദിക്ക് മോളെ… അല്ലാണ്ട് ഞാൻ എന്താ പറയുക ” . കാത്തു ദേഷ്യത്തിൽ അമ്മയുടെ അടുത്തേക്ക് ചെന്നു.. കാര്യം ചോദിച്ചപ്പോൾ അവർ അവളോട് കയർത്തു. പിന്നീട് ഒന്നും പറയാതെ കൊണ്ട് അവൾ മുറിയിലേക്ക് പോയ്‌. നേരെ ചെറിയമ്മേ വിളിച്ചു..

“മോളെ…. ചെക്കൻ ആരാണ് എന്ന് നിനക്ക് ഒരു സർപ്രൈസ് തരാൻ ആണ്…..കൂടുതൽ ഒന്നും എന്നോട് ഇപ്പൊ ചോദിക്കല്ലേ..” അത്രമാത്രം പറഞ്ഞു കൊണ്ട് അവർ കാൾ കട്ട്‌ ചെയ്തു.. കാർത്തു ആണെകിൽ മുറിയിൽ കിടന്ന ഒരു കസേരയിലേക്ക് ഇരുന്നു. ഇനി ആരാണ് ആവോ പുതിയ അവതാരം… അവൾ കുറെ ഏറെ മുഖങ്ങൾ ആലോചിച്ചു നോക്കി. പക്ഷെ പിടി കിട്ടുന്നില്ല.. അപ്പോളേക്കും മറ്റൊരു മുഖവും അവളുടെ ഉള്ളിൽ തെളിഞ്ഞു നിന്നു.. അതു കലി പുരണ്ടു കൊണ്ട് തന്നെ നോക്കി നിന്ന ധരന്റെ മുഖം ആയിരുന്നു....….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.