Tuesday, April 16, 2024
Novel

നീർക്കുമിളകൾ: ഭാഗം 13

Spread the love

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

മുഖം മൂടി മാറ്റിയ അയാളുടെ മുഖം കണ്ടതും അവൾ വിശ്വസിക്കാനാവാതെ തരിച്ചു പോയ്…

ബാത്രൂമിന്റെ വാതിൽ തുറന്ന് വെളിയിലേക്കുള്ള വാതിൽ തുറന്ന് അടയുന്നത് നിസ്സഹായായി നോക്കി കിടന്നു….. പതിയെ അവളുടെ ബോധം മറഞ്ഞു….

കുറെ മേഘങ്ങൾക്കിടയിലൂടെ പറന്നു പോകുകയാണ്..

. അങ്ങകലെ അച്ഛനുമമ്മയും……

കണ്ടപ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിനു പകരം ദുഃഖം…… അബോധ മനസ്സ് പാറി പറന്നു കൊണ്ടിരുന്നു…

ഇതേ സമയം വിളക്ക് തെളിയിച്ചിട്ട് നാമം ജപിക്കാനിരുന്നിട്ടും വീണയെ കാണുന്നില്ലല്ലോ എന്ന് വിചാരിച്ചു…

ശാരദാമ്മ എഴുന്നേറ്റ് വന്ന് അവളുടെ മുറിയുടെ കതകിൽ മുട്ടി..

..” “വീണമോളേ…. ” എന്ന് പലയാവർത്തി വിളിച്ചു..

അകത്ത് നിന്ന് മറുപടിയൊന്നുo കിട്ടുന്നില്ല…

പരിഭ്രമത്തോടെ വാതിലിൽ അവരാൽ ആവുന്ന ശക്തിയിൽ മുട്ടി….

. മുട്ടിയിട്ടും വാതിൽ തുറക്കാത്തത് കൊണ്ട് പരിഭ്രമം തോന്നി….

അവരുടെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പ് ദേവൂ മരിച്ചു കിടന്ന ദിവസം ഓർമ്മ വന്നു….

ഈ മുറിയിലാണ് ദേവു മരിച്ച് കിടന്നത്… വീണയോട് പറഞ്ഞാൽ പേടിക്കും എന്ന് വിചാരിച്ചിട്ട് പറയാഞ്ഞതാണ്…

അവർ പരിഭ്രമത്തോടെ മുകളിലെ ശരത്തിന്റെ മുറിയിലേക്ക് പോകാൻ വേണ്ടി പടവുകൾ കയറാൻ തുടങ്ങി….

പടവുകൾ കയറുന്നതിന്റെയിടയിൽ ശാരദാമ്മ “ശരത്ത് ”
എന്നുറക്കെ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും നാവിന് ബലമില്ലാത്ത് പോലെയായിരുന്നു അവസ്ഥ….

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ശരത്ത് വന്നയുടനെ കുളിയും കഴിഞ്ഞ് വീണ പറഞ്ഞ വാക്കുകളോർത്ത് കിടക്കുകയായിരുന്നു….

ശാരദാമ്മ വിളിക്കുന്നത് കേട്ടതും എഴുന്നേറ്റ് മുറിയുടെ വാതിൽ തുറന്നു നോക്കി…

. പരിഭ്രമത്തോടെ പടവുകൾ കയറി വരുന്ന ശാരദാമ്മയേ കണ്ടപ്പോൾ അകാരണമായ ഭയം മനസ്സിൻ ഉരുണ്ട് കൂടി….

” വീണ…. വാതിലിൽ മുട്ടിയിട്ടും തുറക്കുന്നില്ല…” എന്ന് ശാരദാമ്മ ഒരു വിധത്തിൽ പറഞ്ഞു…..

ശരത്ത് അത് കേട്ടതും പടവുകളിൽ കൂടി ഇറങ്ങി ഒടുകയായിരുന്നു….

കതകിൽ ആഞ്ഞു തള്ളി … തുറക്കാൻ പറ്റുന്നില്ലായിരുന്നു….

ശാരദാമ്മ അപ്പോഴേക്ക് താഴെയിറങ്ങി വന്നു…

” വീടിന് വെളിയിൽ കൂടി ആ മുറിക്ക് ഒരു വാതിലുണ്ട്” എന്ന് ശാരദാമ്മ ഓർമ്മിപ്പിച്ചു….

അവൻ ശരവേഗത്തിൽ പുറത്തേക്ക് ഓടി…

ശാരദാമ്മ അപ്പോഴേക്ക് ഭർത്താവിനെ വിളിച്ചു കാര്യം പറഞ്ഞു…
ശരത്ത് വീടിന് വെളിയിലെത്തി….

വീണ കിടന്ന മുറിയുടെ ബാത്രൂമിന് വെളിയിൽ കൂടിയും വാതിൽ ഉണ്ട് എന്നത് പുതിയ അറിവാണ്..

…ആ വാതിൽ പുറത്ത് നിന്ന് കുറ്റിയിട്ടിരുന്നു….

അവൻ വാതിൽ തുറന്ന് അകത്തേക്ക് കയറി… വലത് കൈയ്യിലെ മുറിയിൽ നിന്നൊഴുകിയ ചോര തറയിലേക്ക് പടർന്നു…..

ഇടത് കൈയ്യിലെ പിച്ചാത്തി കണ്ടതും മനസ്സിലായിരo ചോദ്യമുയർന്നു….

വേഗം മുറിയുടെ വാതിലിന്റെ കുറ്റി തുറന്നു….

തറയിൽ ചോരയിൽ വീണ കിടക്കുന്ന അവളെ കണ്ടതും മുത്തശ്ശിയുടെ നിലവിളിയുയർന്നു….

മുറ്റത്ത് വണ്ടി വന്നു നിന്ന ശബ്ദം കേട്ടു…

അലമാര തുറന്നു മടക്കി വച്ചിരുന്ന തോർത്ത് എടുത്ത് നീളത്തിൽ കീറി മുറിവിൽ കെട്ടി….

അവളെ രണ്ടു കൈയ്യിലും വാരിയെടുത്തു നെഞ്ചോടു ചേർത്തു പിടിച്ചു മുറിയിൽ നിന്നിറങ്ങി……..

വീണയെ എടുത്തു കൊണ്ട് വരുന്ന ശരത്തിനെ കണ്ടതും ഹരീന്ദ്രൻ തിരിച്ച് വണ്ടിയിൽ കയറി..

… ശാരദാമ്മ വീട് പൂട്ടി മുൻപിൽ കയറി….

ശരത്ത് വീണയുമായി പുറകിലത്തെ സീറ്റിൽ കയറി…

.. അവളെ മടിയിൽ കിടത്തി കൊണ്ട് കൈ കൊണ്ട് ചേർത്ത് പിടിച്ചു…

അവനാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി….

ആദ്യമായി പ്രണയം തോന്നിയത് വീണയോട് മാത്രമാ…

ശരീരം കൊണ്ടല്ല കണ്ണുകൾ കൊണ്ടുo മനസ്സു കൊണ്ടും മൗനമായി പ്രണയിക്കാൻ പഠിപ്പിച്ചവൾ…..

അവളുടെ ഓരോ നോട്ടത്തിലും പ്രണയo നിറച്ചിരുന്നു….

കാമമായി മാറി അവളുടെ ചുണ്ടിൽ ചുണ്ട് പതിപ്പിച്ചപ്പോൾ ഒരു പൊട്ടിത്തെറിയോടെ പ്രതിഷേധമറിയിച്ചവൾ..

.. പൊട്ടിത്തെറിയോടെ പ്രതിഷേധമറിയിച്ചപ്പോഴും അവളോടുള്ള പ്രണയം ഒരു നുള്ള് പോലും കുറഞ്ഞിട്ടില്ല..:

അവളോടുള്ള പ്രണയം അണയ്ക്കാനാവാത്ത വിധം തീജ്വാലയായി അവനിൽ പടർന്നു തുടങ്ങിയിരുന്നു….

. ആ പ്രണയം ഇല്ലാതാകല്ലെന്ന് മനമുരുകി പ്രാർത്ഥിച്ചു…

സർവ്വ ദൈവങ്ങളുടെയും പേരുകൾ മനസ്സിൽ ഉരുവിട്ടു കൊണ്ടിരുന്നു…

എന്റെ പെണ്ണിന് ഒരാപത്തും വരല്ലേ…… വീണ്ടും അവളെ ഒന്നൂടെ ചേർത്തു പിടിച്ചു…

അവളുടെ ഹൃദയമിടിപ്പിന്റെ താളം എന്റെ കാതുകളിൽ പതിഞ്ഞപ്പോൾ കുറച്ചൊരു സമാധാനം തോന്നി…

ആശുപത്രിയെത്തി വണ്ടി വാതിൽക്കൽ എത്തിയതും ഡോർ തുറന്നു വീണയെയും താങ്ങിയെടുത്ത് വേഗമിറങ്ങാൻ ശ്രമിച്ചു…

അവൾക്ക് നല്ല ഭാരം തോന്നി….

അപ്പോഴേക്ക് മുത്തശ്ശൻ സ്ട്രക്ച്ചറിനു പറഞ്ഞു ആളെ വിളിച്ചു കൊണ്ടു….

അവരും കുടെ സഹായിച്ച് അവളെ കാറിൽ നിന്നിറക്കി സ്ട്രക്ച്ചറിൽ കിടത്തി വേഗം അകത്തേക്ക് കൊണ്ടുപോയി….

പുറത്ത് ഒരു തളർച്ചയോടെ കസേരയിൽ ഇരിക്കുമ്പോഴും ശരത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു

അവൾ ഇടത് കൈയ്യിലെ മൂർച്ചയുള്ള പിച്ചാത്തി ഓർമ്മ വന്നു….

എന്തിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്….

കുറച്ച് മുൻപ് മുത്തശ്ശിയോട് സംസാരിക്കുമ്പോഴും അവളുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു നിന്നിരുന്നു…..

പത്ത് മിനിറ്റിനകം എന്താ സംഭവിച്ചിട്ടുണ്ടാവുക… എന്നാലോചിച്ച് സമാധാമില്ലാതെ ശരത്ത് എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി….

മുത്തശ്ശനും മുത്തശ്ശിയും വാതിലിനടുത്തുള്ള കസേരയിൽ ഇരിക്കുകയാണ്…

കുറച്ച് കഴിഞ്ഞപ്പോൾ നഴ്സ് അകത്ത് നിന്നും വന്നു…..

അന്ന് വീണയ്ക്ക് സാരിയുടുത്തു കൊടുത്ത നഴ്സാണ്…

” തക്കസമയത്ത് കൊണ്ടുവന്നത് കൊണ്ടു രക്ഷപ്പെട്ടു.. ”

“.. ബോധം വരാൻ കുറച്ചൂടെ താമസിക്കും ആരെങ്കിലും ഒരാൾ ഇവിടെ ഇരുന്നാൽ മതിയാകും…. ”

“ഈ മരുന്നുകളുടെ ബില്ല് ഫാർമസിയിൽ അടയ്ക്കണം എന്ന് പറഞ്ഞു ബില്ല് ശരത്തിന്റെ കൈയ്യിൽ കൊടുത്തു…..

” ഞാൻ ഇവിടെ നിന്നോളാം… നിങ്ങൾ രണ്ടു പേരും വീട്ടിലേക്ക് പോയക്കോളു” എന്ന് ഞാൻ പറഞ്ഞപ്പോൾ മുത്തശ്ശി സമ്മതിച്ചില്ല….

വേറെ വഴിയില്ലാതെ ഒരു മുറി ബുക്ക് ചെയ്തെടുത്തു ….

.. മുത്തശനെയും മുത്തശ്ശിയെയും മുറിയിലാക്കി ശരത്ത് ഫാർമസിയിൽ പോയി ബില്ലടച്ചു രസീത് ആ നഴ്സിനെ ഏൽപ്പിച്ചു….

“ബോധമില്ലേലും ഗീതേച്ചിയേയും അച്ഛനേയും അമ്മയേയും പിന്നേ ശരത്തേട്ടനെയുമൊക്കെ ഇടയ്ക്ക് വിളിക്കുന്നുണ്ട്.-..: ”

” ഇയാളാ അല്ലെ ശരത്ത്…. കഴിഞ്ഞ പ്രാവശ്യം അഡ്മിറ്റായപ്പോഴും ശരത്തേട്ടനെയാ കൂടുതൽ വിളിച്ചത് “….

” പാവത്തിനെ കൈവിടല്ലെ കേട്ടോ ” എന്ന് നഴ്സ് ചിരിച്ച് കൊണ്ട് പറഞ്ഞു…

” ശരി” എന്ന് മാത്രം പറഞ്ഞ് കൊണ്ട് ശരത്ത് പുറത്തേ കസേരയിൽ പോയിരുന്നു…

ഇത് മതി അവളുടെ മനസ്സിൽ എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ….

ഇത്രമാത്രം പ്രണയം മനസ്സിൽ ഒളിപ്പിച്ച് വച്ചിട്ടാണ് അകന്ന് നിൽക്കുന്നത്…

ഇനി വെറുംവാക്കുകൾ കൊണ്ട് എന്നെ പറ്റിക്കാൻ ശ്രമിച്ചാലും ഇനി അങ്ങനെയങ്ങ് വെറുതെ വിടില്ല…

ബോധം വരട്ടെ ശരിയാക്കി തരാം ശരത്ത് മനസ്സിൽ പറഞ്ഞുറപ്പിച്ചു:…..”വീണയ്ക്ക് ബോധo തെളിഞ്ഞു ” എന്ന് നഴ്സ് പറഞ്ഞപ്പോഴാണ് ശരത്ത് ചിന്തയിൽ നിന്നുണർന്നത്…..

വേഗം വീണയുടെ അടുത്തേക്ക് നടന്നു…

അവളെ കണ്ട ഉടനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കണമെന്ന് കരുതിയിട്ടാണ് വീണയുടെ മുൻപി ചെന്ന് നിന്നത്…

. പക്ഷേ അവൾ പറഞ്ഞ കാര്യം കേട്ടതും ശരത്തിന്റെ ചോര തിളച്ചു…. പക്ഷേ എന്തിന്? എന്ന ചോദ്യം മാത്രം അവന്റെ മനസ്സിൽ അവശേഷിച്ചു…

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ഇതേ സമയം അവളെ മൃതപ്രായാക്കി ഇട്ടിട്ട് പോരണ്ടായിരുന്നു..

. ജീവൻ പോയി എന്നുറപ്പിച്ചിട്ട് വന്നാൽ മതിയായിരുന്നു എന്ന് വിചാരിച്ച് അസ്വസ്ഥമായി ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു..

അയാളുടെ അടുത്തേക്കാണ് പോലീസുകാരേയും വിളിച്ചു കൊണ്ട് ശരത്ത് വന്നത്…

അയാൾ പിടിക്കപ്പെട്ടു എന്ന് മനസ്സിലായതും വേറെ വഴിയില്ലാതെ കുറ്റസമ്മതം നടത്തി….ശരത്ത് ഫോണിലെ റെക്കോർsർ ഓൺ ചെയ്തു…
അയാൾ തന്റെ കഥ പറഞ്ഞു തുടങ്ങി…

…. ദേവന്റെയും ദേവൂനും സേതുവിന്റെയും മാധവിന്റെയും ഒപ്പം കളിച്ച് നടക്കുമ്പോഴും ദേവു അവളായിരുന്നു എന്റെ ജീവൻ… പ്രണയം…..

ബാല്യത്തിൽ അവൾക്ക് കൂട്ടത്തിൽ തന്നോടായിരിരുന്നു പ്രിയം…

അവളുടെ എന്തിഷ്ടവും സാധിച്ചു കൊടുക്കാൻ ഓടി നടന്നു….

അവളുടെ നോട്ടം മത്ത് പിടിപ്പിക്കുന്നതായിരുന്നു….

കൗമാരപ്രായമെത്തിയപ്പോഴേക്ക് ദേവുന്റെ പ്രണയത്തോടെയുള്ള നോട്ടം തന്റെ നേരയല്ല എന്ന് വേദനയോടെ മനസ്സിലാക്കി…..

മാധവിന്റെയും ദേവുവിന്റെയും പ്രണയം അസുയയോടെ നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു…..

അല്ലേലും അച്ഛനാരാ അമ്മയാരാന്നറിയാത്തവനോട് സ്നേഹം ആർക്ക് തോന്നാനാണ്….

സത്യം തനിക്ക് മാത്രമറിയാവുന്നത് …..

ശ്രീധരന് വീട്ടിലെ ജോലിക്കാരി പെണ്ണിനോട് തോന്നിയ ഇഷ്ടം ഭ്രുണമായി താൻ വളർന്ന് തുടങ്ങിയപ്പോൾ ആ നാട്ടിന്ന് തന്നെ മാറ്റി പാർപ്പിച്ചു….

പത്ത് വയസ്സുവരെ അമ്മയുടെ കൂടെ വളർന്നു….

ഇടയ്ക്ക് കൈനിറയെ സമ്മാനങ്ങളുമായി വല്ലപ്പോഴും വരുന്ന അച്ഛൻ…

അമ്മയുടെ മരണം പാടെ തളർത്തിയെങ്കിലും അമ്മ പറഞ്ഞു തന്ന ഓർമ്മയിൽ പേരും നാടും ഓർത്ത് പത്ത് വയസ്സിൽ അച്ഛനെ തേടിയിറങ്ങി…

ഇവിടെയെത്തിയപ്പോൾ അച്ഛന് സ്വന്തം മകനായി സ്വീകരിക്കാൻ കഴിയില്ല എന്ന് തീർത്തു പറഞ്ഞു…

കുടുംബ മഹിമ നഷ്ടപ്പെടുമത്രേ……

ശ്രീധരനാണ് തന്റെ അച്ഛൻ എന്ന് പറയരുത് എന്ന ഉറപ്പിൻമേൽ ആരുമറിയാതെ സുഭദ്രാമ്മായിക്ക് ഒരു സഹായിയായി കൊണ്ടു നിർത്തി…..

ശ്രീധരന്റെ മകൻ കൃഷ്ണന് ദേവു സ്വന്തം മുറപ്പെണ്ണ് തന്നെയായിരുന്നു…

പ്രായത്തിൽ താൻ ഇളയതായിട്ട് കൂടി ദേവൂനെ സ്വന്തമാക്കാൻ ആഗ്രഹിച്ചു…

ആഗ്രഹം രഹസ്യമായി സ്വന്തം അച്ഛനോട് പറഞ്ഞപ്പോൾ പരിഹാസമായിരുന്നു മറുപടി അന്ന് നാടുവിട്ടു പലയിടത്തും അലഞ്ഞു നടന്നു…

അവസാനം ഒരു നല്ല മനുഷ്യന്റെ അടുക്കലെത്തി..:

വിദ്യയും സമ്പത്തും സ്വായത്തമാക്കുമ്പോഴും ദേവു അവളായിരുന്നു മനസ്സ് നിറയെ….

തനിക്ക് കിട്ടാത്ത സ്ഥാനം അനുഭവിക്കുന്ന സേതുവിനോടും മാധവിനോടുമുള്ള പകയായിരുന്നു …

ആരുമറിയാതെ അവളെ കാണാൻ കാവിൽ ചെന്നു അവൾക്കിഷ്ടപ്പെട്ട താമരമൊട്ടുമായി..

അന്നേരം എങ്ങനെയും അവളെ സ്വന്തമാക്കണം എന്ന ഭ്രാന്തമായ ചിന്തയായിരുന്നു….

. താമരമൊട്ടിൽ മയങ്ങാനുള്ള ദ്രാവകം ഒഴിച്ച് കൈയ്യിൽ സുക്ഷിച്ചു…

ഇരുട്ടിന്റെ മറവിൽ കാവിൽ ഒറ്റയ്ക്കിരിക്കുന്ന ദേവുവിന്റെ നേരെ താമരമൊട്ടെറിഞ്ഞു…

വിചാരിച്ചത് പോലെ അവൾ അതെടുത്തു മണപ്പിച്ചു..

. അവൾ ബോധം മറഞ്ഞു താഴെ വീഴുന്നതിന് മുന്നേ തന്റെ കൈകളിൽ താങ്ങി…

അത്രയും വർഷത്തെ പ്രണയo പ്രതികാരമായി അവളിൽ പെയ്തിറങ്ങി…

. കുറച്ച് നേരം ദേവൂനെ നോക്കി നിന്നു.:-
..
“എന്തിനാ ദേവു ഈ കൃഷ്ണനെ പ്രണയിക്കാതെ ആ മാധവിനെ പ്രണയിച്ചത്….”

” അതു കൊണ്ടല്ലെ നിന്റെ സമ്മതമില്ലാതെ സ്വന്തമാക്കേണ്ടി വന്നത് ” എന്ന് മനസ്സിൽ ചോദിക്കാൻ ഉദ്ദേശ്ശിച്ചിരുന്ന ചോദ്യമെല്ലാം ചോദിച്ചു…..

പെട്ടെന്നാണ് സാവിത്രിയമ്മയുടെ ശബ്ദം കേട്ടത്… വേഗം അവിടുന്ന് മാറി നിന്നു….

സാവിത്രിയമ്മ അവളെ കാവിൽ നിന്ന് കൊണ്ടു പോകുന്നത് വരെ മറഞ്ഞു നിന്നു…. തിരിച്ച് പോയി ….

ആരുമറിയാതെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അന്വഷിച്ചു കൊണ്ടിരുന്നു

ദേവുവിനെ നശിപ്പിച്ചാൽ മാധവുമായുള്ള പ്രണയം ഇല്ലാതാവും എന്ന പ്രതീക്ഷ അസ്തമിച്ചു…

അരുമറിയാതെ ദേവൂനെ കണ്ട് ഭീഷണിപ്പെടുത്താനാണ് വീണ്ടും നാട്ടിൽ വന്നത്…..

പക്ഷേ ദേവൂനെ കാണാൻ സാധിച്ചില്ല…..

രാത്രി കുളക്കടവിൽ ഇരുന്ന കൃഷ്ണനെ അച്ഛൻ ശ്രീധരൻ തിരിച്ചറിച്ചു….

വീണ്ടും എന്തിനാണ് വന്നത് എന്ന് പറഞ്ഞ് തല്ലി…

വഴക്കിനിടയിൽ ദേവുവിനെ അവളറിയാതെ സ്വന്തമാക്കിയ വിവരo പറഞ്ഞു….

കാര്യമറിഞ്ഞതും ശ്രീധരൻ മാധവിനെ കുളക്കടവിലേക്ക് വിളിച്ചു വരുത്തി…

പക്ഷേ വഴക്കുണ്ടായി അവസാനം കൃഷ്ണൻ മാധവിനെ കുളക്കടവിൽ തള്ളിയിട്ടു കൊന്നു…..

വീട്ടിലെ അടിച്ചുതെളിക്കാരിയുമായുള്ള ബന്ധം നട്ടുകാരറിയുന്ന ഭയത്താൽ മാധവിന്റെ കൊലപാതക രഹസ്യം ശ്രീധരൻ പുറത്ത് പറഞ്ഞില്ല…

അവസാനം ദേവൂവിനോട് എല്ലാം തുറന്ന് പറയണമെന്ന് വിചാരിച്ചിരുക്കുമ്പോഴാണ് ദേവുന്റെയും സേതുന്റെയും വിവാഹം തീരുമാനിച്ചു എന്നറിയുന്നത്……

വിവരങ്ങൾ എല്ലാം നിരിക്ഷിച്ച് കൊണ്ട് ആ നാട്ടിൽ തന്നെ നിന്നു…

. സേതു നാടുവിട്ടു പോയി… ദേവൂവിനെ സേതുവിന്റെ പെണ്ണായി വീട്ടുകാർ സ്വീകരിച്ചു എന്നറിഞ്ഞു…..

അങ്ങനെ അവൾ സുഖമായി ജീവിക്കരുത് എന്ന വാശിയായിരുന്നു…

ദേവൂവിനെ കാണാൻ പോകാൻ തീരുമാനിക്കുമ്പോൾ ഒരു കത്തിയും കൈയ്യിൽ കരുതിയിരുന്നു….

. വീടിന് വെളിയിൽ കൂടിയും കതക് ഉണ്ട് എന്നറിയാമായിരുന്നത് കൊണ്ട് വാതിൽ തുറന്ന് ബാത്റൂമിൽ കയറി ഒളിച്ചിരുന്നു…..

അവളോട് കാര്യങ്ങൾ പറഞ്ഞ് കൂടെ കൊണ്ടു പോകണമെന്ന് കരുതിയെങ്കിലും പ്രതീക്ഷയ്ക്ക് വിപരീതമായി ദേവൂ വരാൻ കൂട്ടാക്കിയില്ല…

ബഹളം വയ്ക്കാൻ ഒരുങ്ങിയപ്പോഴേക്കും അവളും വാ പൊത്തി പിടിച്ചു വലത് കൈയ്യിൽ പിച്ചാത്തി കൊണ്ടു വരഞ്ഞു….

ദേവൂ മരിച്ച് വീഴുന്നത് പകയോടെ നോക്കി നിന്നു…

“പകയായിരുന്നു എല്ലാരോടും…

.. എന്നെ മകനായി സ്വീകരിക്കാത്ത അച്ഛനോട്…,

എന്റെ പ്രണയം തട്ടിയെടുത്ത മാധവിനോട്…,

എന്റെ പ്രണയം നിരസിച്ച ദേവൂവിനോട്….

എന്നെ അംഗീകരിക്കാത്ത ആ കുടുംബം മൊത്തം നശിപ്പിച്ചാലെ എന്റെയീ അപമാന ജന്മത്തിന്റെ പക അടങ്ങു “.

.കാലപ്പോക്കിൽ ഒരു വിവാഹം കഴിച്ചു…. മകൾ സിത്താര…. വീണ്ടുമീ നാട്ടിലേക്ക് തിരിച്ച് വന്നു…ഈ കുടുംബം നശിപ്പിക്കാനായി മില്ലിലെ പാട്ണറായി ചേർന്നു…

അയാൾ നിന്ന് കിതച്ചു..

“പക്ഷേ വീണ…. വീണ ഈ കുടുംബത്തിലെ അല്ല… അവളെ എന്തിന് ഇല്ലാതാക്കാൻ ശ്രമിച്ചു…. “ശരത്തിന്റെ ചോദ്യങ്ങൾക്ക് അയാളുടെ മറുപടിയെന്താണെന്ന് അറിയാൻ മുത്തശ്ശിയും മുത്തശ്ശനും ആശുപത്രിമുറിയിൽ അവന്റെ ഫോണിനരികിൽ ഇരുന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12