Sunday, October 6, 2024
Novel

നീർക്കുമിളകൾ: ഭാഗം 12

നോവൽ
എഴുത്തുകാരി: ശക്തി കല ജി

കൊട്ടാര തുല്യമായ ഒരു വീടിന് മുന്നിൽ വണ്ടി നിർത്തി…

“വാ ഇറങ്ങ് കുറച്ച് പേരെ പരിചയപ്പെടുത്താം” എന്ന് പറഞ്ഞ് സിത്താര വണ്ടിയിൽ നിന്നിറങ്ങി മുൻപോട്ട് നടന്നു….

മുൻപോട്ട് പോകുംതോറും ശരത്തിന്റെ മനസ്സിലാകെ ആശങ്കയുണർന്നു…..

ഹാളിൽ അഭിയും റാമും അവനെ കണ്ടതും പുറത്തേക്കിറങ്ങി പോയി….

അവരുടെ മുഖത്ത് ഒരു പുച്ഛഭാവമുണ്ടായിരുന്നോ…

ദേവനങ്കിളും പ്രായമുള്ള സ്ത്രീയും പുരുഷനും അകത്ത് നിന്നിറങ്ങി വന്നു….

ഇത് മുത്തശ്ശന്റെ പെങ്ങൾ സാവിത്രിയമ്മയും ഭർത്താവ് കേശുവും ആയിരിക്കും.

..ശരത്ത് മനസ്സിൽ വിചാരിച്ചു.

… മനസ്സിലായെങ്കിലും മനസ്സിലാകാത്ത ഭാവത്തിൽ ഇരുന്നു.. .

സിത്താര കൃഷ്ണൻ സാറിനെയും വിളിച്ച് കൊണ്ടുവന്നു…. ഇവരാണല്ലോ പൊതുശത്രുക്കൾ……

നേരത്തെ കൃഷ്ണൻ സാറും ദേവനങ്കിലും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു…..

. വീണ എംഡി സ്ഥാനത്തേക്ക് വന്നപ്പോഴേക്ക് ശത്രുതയുള്ളവർ ഒന്നായി…..

ഇപ്പോൾ പൊതുശത്രു വീണയാണ്…. അവൾക്കെതിരെ കൂടെ ആളെ കൂട്ടാൻ വിളിച്ച് കൊണ്ടുവന്നതാണ് അവന്റെ മനസ്സ് മന്ത്രിച്ചു…

ദേവനങ്കിൾ മുൻപോട്ട് വന്നു…

“ഞങ്ങളെയെല്ലാം ഒരുമിച്ച് വന്നത് കണ്ട് കാര്യങ്ങൾ മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു… കൂടുതൽ വിശദീക്കരിക്കണ്ടല്ലോ…. ”

“ശരത്ത് ഞങ്ങടെ കൂടെ നിന്നാൽ നിനക്കും പ്രയോജനമുണ്ടാകും”എന്ന് ഒരു പുഞ്ചിരിയോടെ ദേവനങ്കിൾ പറഞ്ഞു…

“നല്ല വരുമാനം കിട്ടിക്കോട്ടിരുന്ന മില്ലുകളാണ്…. ഒറ്റ ദിവസം കൊണ്ട് എന്നെ പുറത്താക്കി….” എന്ന് പറയുമ്പോൾ കൃഷ്ണൻ സാറിന്റെ സ്വരത്തിൽ ദേഷ്യം പ്രകടമായിരുന്നു..

സാവിത്രിയമ്മയുടെയും ഭർത്താവ് കേശുവിന്റെയും മുഖം കണ്ടാലറിയാം സിത്താരയും കൃഷ്ണൻ സാറും വന്നത് ഇഷ്ടപ്പെട്ടില്ലെന്ന്….

“എന്തായാലും നിങ്ങൾ ബന്ധുക്കൾ ആണ് ഇന്ന് വഴക്കുണ്ടാക്കും നാളെ ഓന്നാകും.”

” ചെയ്ത തെറ്റുകൾ ഏറ്റ് പറഞ്ഞാൽ വല്യ സാറിന്റെ മനസ്സ് മാറും ”

. “അങ്ങനെ നിങ്ങൾ ബന്ധുക്കൾ ഒന്നായാൽ ഞാനും കൃഷ്ണൻ സാറുമെല്ലാം പുറത്താകും….. “…

” എന്തായാലും എനിക്കൊന്ന് ആലോചിക്കണം” കുറച്ച് സമയം വേണം” നല്ല മറുപടി പറയാൻ ശ്രമിക്കാം” എന്ന് ശരത്ത് തന്റെ നിലപാട് വ്യക്തമാക്കി അവിടുന്നിറങ്ങി…

കൃഷ്ണൻ സാർ കൊണ്ടുവിടാൻ കാറിൽ കയറാൻ പറഞ്ഞു…

. ശരത്ത് മുൻസീറ്റിൽ കയറിയതും സിത്താരയും കുടി പിൻസീറ്റിൽ കയറി…

“എനിക്കൊരു കാര്യം പറയാനുണ്ട്….

ദേവങ്കിളിന്റെ കൂടെ കൂടിയില്ലെലും സാരമില്ല…

. ഞങ്ങളുടെ കമ്പനിയിൽ വന്നേക്ക്….

. ശരത്തിന്റെ കഴിവ് ഉണ്ട്…. അവരേക്കാൾ നാലിരട്ടി ഞങ്ങളുടെ കമ്പനിയിൽ നിന്ന് തരാം” എന്ന് സിത്താര ആവേശത്തോടെ പറഞ്ഞു…

ഓ ഇവൾക്ക് വീണയുടെ മുൻപിൽ ജയിക്കാനാണ്…

. ഇങ്ങനത്തെ പ്രലോഭനങ്ങളിൽ ഒന്നും വീഴില്ല ശരത്ത് കുറച്ച് നേരത്തെ ആലോചനയ്ക്ക് ശേഷം ” അവരോട് പറഞ്ഞതേ എനിക്ക് നിങ്ങളോടും പറയാനുള്ളു. “.. എന്ന് അവൻ പറഞ്ഞതും സിത്താരയുടെ മുഖം മങ്ങി….

” എങ്കിൽ ശരി നല്ല മറുപടിക്കായി ഞാൻ കാത്തിരിക്കും” എന്ന് പറഞ്ഞ് സിത്താര പുഞ്ചിരിക്കാൻ ശ്രമിച്ചു….

” എന്നാൽ മോൾ സ്കൂട്ടിയിൽ വന്നോ അച്ഛൻ ശരത്തിനെ കൊണ്ടുവിട്ടിട്ട് വീട്ടിലേക്ക് വന്നേക്കാം” എന്ന് കൃഷ്ണൻ സാർ സിത്താരയോട് പറഞ്ഞപ്പോൾ അവൾ മനസ്സില്ലാമനസോടെ കാറിൽ നിന്നിറങ്ങി ഡോറടച്ചു സ്കൂട്ടിയിൽ കയറി….
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ദേവന്റെ മനസ്സ് ആകെ അസ്വസ്ഥമായി. അയാൾ സാവിത്രിയമ്മയുടെയും കേശുവിന്റെയും മുൻപിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്….

ദേവന്റെ ഭാര്യ വിന്ദുജ പിണങ്ങി പോയിട്ട് വർഷം അഞ്ച് കഴിഞ്ഞു….

അഭിയും റാമും അമ്മയെ വീട്ടിൽ തിരിച്ച് കൊണ്ടുവരാത്തത് കൊണ്ട് ദേവനോട് പിണക്കത്തിലാണ്…..

അവർക്ക് വേണ്ടിയാണ് ഈ കാണുന്നതെല്ലാം അമ്മാവന്റെ സമ്പാദ്യത്തിൽ നിന്ന് തട്ടിച്ചും വെട്ടിച്ചുo ഉണ്ടാക്കിയത്…

എന്നിട്ട് മക്കൾ പോലും തന്റെ പക്ഷത്ത് നിൽക്കുന്നില്ലല്ലോന്ന് ഓർത്ത് അയാളുടെ മനസ്സ് കൂടുതൽ കലുഷിതമായി….

പെങ്ങൾ ദേവൂന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് അമ്മാവനെ സഹായിക്കാനെന്ന പേരിൽ കൂടെ കൂടുന്നത്…

ദേവുവും മാധവും തമ്മിൽ ഇഷ്ടത്തിലാരുന്നു എന്ന് സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു..

അവരുടെ ഇഷ്ടo നടത്തി കൊടുക്കാനും എതിർപ്പില്ലായിരുന്നു…..

അതിന്റെയിടയിലാണ് ഒരു ദിവസം രാത്രി വീട്ടിൽ ദേവൂനെ കാണാഞ്ഞത് കൊണ്ട് സാവിത്രിയമ്മ തേടിയിറങ്ങി…..

കാവിൽ ദേവൂ ബോധമില്ലാതെ കിടക്കുന്നത് സാവിത്രിയമ്മ കണ്ടു

ചെന്ന് നോക്കുമ്പോൾ പെണ്ണിന് വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന ദേവൂവിനെയാണ്…

ദേവൂവും മാധവും കാവിൽ വച്ചാണ് പ്രണയം കൈമാറിയിരുന്നത്…

.. പതിവ് പോലെ സന്ധ്യ കഴിഞ്ഞ് കാവിൽ മാധവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ദേവു…

പെട്ടെന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടു…

അവൾക്കിഷ്ടപ്പെട്ട താമരമൊട്ടായിരുന്നു….

അവൾ അത് കൈയ്യിലെടുത്തു മണപ്പിച്ചു….

. ഉറക്കം വരുന്നത് പോലെ തോന്നി… പിന്നെ ബോധം വരുമ്പോൾ സാവിത്രിയമ്മ നിൽക്കുന്നതാണ് കണ്ടത്…

. സാവിത്രിയമ്മ ആ സംഭവം ആരുമറിയാതെ സൂക്ഷിച്ചു…..

കാരണം മാധവ് ആയിരിക്കും ദേവൂവിനെ മാനഭംഗപ്പെടുത്തിയതെന്ന് വിശ്വസിക്കാനാരുന്നു സാവിത്രിയമ്മ ആഗ്രഹിച്ചത്..

. അനിയൻ ഹരീന്ദ്രനോട് ദേവൂവിന് വിവാഹം ആലോചിക്കുന്ന കാര്യം സൂചിപ്പിച്ചു…

മക്കളിൽ ഒരാളെ കൊണ്ട് ദേവൂവിനെ വിവാഹം കഴിപ്പിക്കാമെന്ന് ഹരീന്ദ്രൻ സമ്മതിക്കുകയും ചെയ്തു…..

ദേവൂ ഗർഭിണിയാണെന്നറിഞ്ഞതോടെ വിവാഹം കാര്യം സംസാരിക്കാൻ സാവിത്രിയമ്മയും കേശുവും ഹരീന്ദ്രന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് മാധവ് കുളത്തിൽ മരിച്ച് കിടക്കുന്നുന്നറിഞ്ഞത്….

മരണാന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞു..

ദേവൂവിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് ഒരച്ഛനെ വേണമെന്ന് അവർ തീരുമാനിച്ചു….

ദേവൂവിനെ ഭീഷണിപ്പെടുത്തി ഹരീന്ദ്രനോട് സേതുവാണ് ഗർഭത്തിനുത്തരവാദി എന്ന് പറയിച്ചു…..

എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വിവാഹത്തലേന്ന് സേതു ആരോടുo പറയാതെ ഇറങ്ങി പോയത്….

ഹരീന്ദ്രൻ മകൻ ചെയ്ത തെറ്റിന് പ്രായഴ്ചിത്തമായി ദേവൂവിനെ വീട്ടിൽ തന്നെ നിർത്തി…..

പക്ഷേ പിറ്റേ ദിവസം രാത്രി അവൾ മരിച്ച് കിടക്കുന്നതാണ് കണ്ടത്….

ദേവൂന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ ഇന്നും അജ്ഞാതമാണ്…

ദേവൂവിന്റെ മരണത്തിന് കാരണം ഹരീന്ദ്രനും കുടുംബവുമാണ് എന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു…..

ശാരദാമ്മ മാത്രം വിശ്വസിച്ചില്ല… അവർ ഇന്നും മകന് വേണ്ടി കാത്തിരിക്കുന്നു…

സേതു ഏതോ ഒരു പെണ്ണിനെയും കൊണ്ടുവന്ന ദിവസം ദേവൻ അമ്മാവൻ ഹരീന്ദ്രനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു….

ശാരദാമ്മയുടെ നിലവിളികൾ ചെവി കൊള്ളാതെ ഹരീന്ദ്രൻ മകനെയും ഭാര്യയെയും ഇറക്കിവിട്ടു…

ഇന്നലെ വരെ ദേവന്റെ കൈയ്യിലെ ചലിക്കുന്ന യന്ത്ര പാവയെപ്പോലെയായിരുന്നു അമ്മാവൻ ഹരീന്ദ്രൻ….

ഒരു ദിവസം കൊണ്ട് എന്ത് മറിമായമാണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല….

വാങ്ങിയിട്ട സ്വത്തുക്കൾ ഏതെങ്കിലും വിൽക്കേണ്ടി വരും മില്ലിലെ ജോലിക്കാർക്ക് ശമ്പളം തിരിച്ച് കൊടുക്കാൻ…..
ദേവന് ഓരോന്ന് ആലോചിക്കു തോറും ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി….
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

വീണ ശാരദാമ്മയുടെ വീട്ടിലെത്തുമ്പോൾ അവളുടെ ക്വാട്ടേഴ്സിലെ സാധനങ്ങൾ ജോലിക്കാർ വണ്ടിയിൽ കൊണ്ടുവന്നു ഇറക്കുകയായിരുന്നു…

സ്കൂട്ടി ഒതുക്കി നിർത്തി..

ശാരദാമ്മ മുറി വീണ താമസിക്കേണ്ട മുറി കാണിച്ചു കൊടുത്തു…

നടുമുറ്റത്തെ പൂന്തോട്ടത്തിന് അടുത്തു തന്നെയുള്ള മുറിയാണ്…

സാധനം വണ്ടിയിൽ നിന്നിറക്കിയവർ തന്നെ മുറിയിൽ കൊണ്ടുവച്ചു….

”ശാരദാമ്മേ ഞാനൊന്ന് മേലുകഴുകിയിട്ട് വരാം… ചെറിയ ക്ഷീണം” എന്ന് പറഞ്ഞ് അവൾ ഡ്രസ്സ് എടുത്ത് കുളിമുറിയിൽ കയറി…..

കുളിമുറിക്ക് രണ്ട് വാതിൽ ഉണ്ട് അപ്പുറത്ത് എന്താണെന്ന് തുറന്ന് നോക്കാനാഗ്രഹം തോന്നിയെങ്കിലും തുറന്നില്ല…

ഇനിയും സമയമുണ്ടല്ലോ ..

വേഗം മേലുകഴുകി ഇറങ്ങി.. അത്യവശ്യം സൗകര്യങ്ങളുള്ള മുറി.

.. ജനലിനോടു ചേർന്ന് ഒരു മേശയും കസേരയും.

.. മേശയിൽ ഒരു ലാപ്പ്ടോപ്പ് വച്ചിട്ടുണ്ട്….

തടിയിൽ പണിതീർത്ത അലമാരയും… അലമാര കൊത്തുപണികൾ കൊണ്ട് മനോഹരമാണ്..

അലമാരയുടെ വലത് വശത്ത് കണ്ണാടിപിടിപ്പിച്ചിട്ടുണ്ട്….

ചുവരിൽ പിടിപ്പിച്ച ചെറിയ ഷെൽഫ് ഉണ്ട്….

ചെറിയ സാധനങ്ങൾ അതിൽ വയ്ക്കാം….

തൊട്ട് താഴെ ഒരു പാട് പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്….

എടുത്ത് നോക്കിയതും തുമ്മി…

തുമ്മിയത് കൊണ്ട് തിരിച്ച് വച്ചു… പുസ്തകങ്ങൾ മൊത്തം പൊടിപിടിച്ചിരിക്കുകയാണ്…

മുറിയിൽ നിന്ന് പുറത്തിറങ്ങി…

ശാരദാമ്മ തുളസിത്തറയിൽ വിളക്ക്തെളിയിക്കുകയാണ്….

ഇത്ര പ്രായത്തിലും എന്ത് സുന്ദരിയാ ശാരദാമ്മ…. എന്ന് തോന്നി…

എപ്പോഴും നെറ്റിയിൽ വല്യ കുങ്കുമത്തിൽ വട്ടപ്പൊട്ടും ചന്ദനക്കുറിയും കാണും…

വിളക്ക് തെളിയിച്ച് കഴിഞ്ഞ് തിണ്ണയിലിരുന്നു…

. ശാരദാമ്മയുടെ കൂടെയിരുന്ന് ഉച്ചത്തിൽ നാമം ജപിക്കുമ്പോൾ മനസ്സ് അമ്മയും ഗീതേച്ചിയും ഒരുമിച്ചിരുന്ന് നാമം ജപിച്ചിരുന്ന കാലത്തിലേക്ക് അനുസരണയില്ലാതെ സഞ്ചരിച്ചു കൊണ്ടിരുന്നു….

നാമം ജപിച്ച് കഴിഞ്ഞ് ശാരദാമ്മ ചായയെടുത്തു തന്നു….

നല്ല എലയ്ക്കയുടെയും ഇഞ്ചിയുടെയും മണം ചായയ്ക്ക്….. ചൂടോടെ ഊതി കുടിച്ചു….

അതിനിടയിൽ മുറ്റത്ത് ഒരു വണ്ടി വന്ന് നിന്ന് തിരിഞ്ഞ് പോകുന്ന ശബ്ദം കേട്ടു..

വീണ എഴുന്നേറ്റു പോയി നോക്കി….ശരത്തേട്ടനാണ്….

ശരത്തിനെ കണ്ടതും വീണ ചായ ഗ്ലാസ്സുമായി അടുക്കളയിൽ പോയിരുന്നു…

എത്ര നേരം കഴിഞ്ഞാ വരുന്നത്..

. ആ സിത്താരയുമായി കറങ്ങാൻ പോയതാവും….

അതോർത്തപ്പോൾ മനസ്സിൽ ഒരു വിങ്ങൽ…..

ചായ കുടിച്ച് കഴിഞ്ഞ് ഗ്ലാസ്സ് കഴുകി വച്ചു…..

രാത്രിയിലത്തേക്ക് കുറച്ച് കഞ്ഞി കുക്കറിൽ വച്ചു……

തേങ്ങ ചമന്തിക്ക് വേണ്ടി തേങ്ങ ചുരണ്ടിക്കൊണ്ടിരുന്നപ്പോഴാണ് പുറകിൽ ആരോ വന്ന് നിൽക്കുന്നത് പോലെ തോന്നി…

. തിരിഞ്ഞ് നോക്കിയപ്പോഴേക്ക് ശരത്തേട്ടൻ വന്ന് ചുരണ്ടിക്കൊണ്ടിരുന്ന തേങ്ങാ കുറച്ച് വാരി വായിലിട്ടു….

” തേങ്ങാ കള്ളൻ ” എന്ന് മുറുമുറുത്ത് കൊണ്ട് വീണ തേങ്ങാ ചുരണ്ടുന്നതിൽ ശ്രദ്ധിച്ചു..

വീണ ചമന്തിയരച്ച് വച്ച് തിരിഞ്ഞപ്പോൾ ചായ കുടിച്ച ഗ്ലാസ്സ് കഴികുന്നതിന്റെയിൽ അവളെ ഇടയ്ക്കിടെ കണ്ണു മാത്രം ഉയർത്തി നോക്കുന്ന ശരത്തിനെയാണ്….

അവൾ രൂക്ഷമായി നോക്കിയതും അവൻ വേഗം അടുക്കളയിൽ നിന്നിറങ്ങി…

അവൾ ഹാളിൽ വന്നപ്പോൾ ശാരദാമ്മയും ശരത്തും ടി വി കണ്ടോണ്ടിരിക്കുകയാണ്..

അവൾ പതിയെ മുറിയിലേക്ക് നടന്നു….

മുറിയിൽ വന്ന ശേഷം ഫോണെടുത്തു ഗീതേച്ചിയെ വിളിച്ചു…

ഇന്നലെ രാത്രി മുതൽ ഇന്ന് വൈകുന്നേരം വരെ നടന്ന കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു….

ദിവസങ്ങൾ കടന്നു പോയി…. അതിനനുസരിച്ച് ഒരുപാട് നല്ല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു….

ശരത്തും വീണയും തമ്മിലുള്ള അകലം കുറഞ്ഞു വന്നു….

അവരുടെ തമാശയും പൊട്ടി ചിരികളും ഉയർന്നു കേട്ടു….

ഒരു ദിവസം വൈകിട്ട് വന്നപ്പോൾ ശാരദാമ്മയെ ഉമ്മറത്ത് കണ്ടില്ല….

എവിടെ പോയിന്ന് നോക്കിയപ്പോൾ ആരും കാണാതെ അടുക്കള വാതിലിനോട് ചേർന്നുള്ള തിണ്ണയിൽ ഇരുന്ന് കണ്ണു തുടയ്ക്കുകയാണ്…..

“എന്താ ശാരദാമ്മേ ഇത് ഇവിടെ ഇരിക്കുവന്നോ… എന്താ വിഷമം… കരഞ്ഞോ ” എന്നവൾ വിഷമത്തോടെ ചോദിച്ചു….

ശാരദാമ്മ വീണയുടെ രണ്ട് കൈയ്യുo പിടിച്ചു….. ” നാളെ എന്റെ മക്കളുടെ പിറന്നാളാണ്.. – ”

” രണ്ടിനെ ഒറ്റ ദിവസം കൊണ്ട് ദൈവം എനിക്ക് തന്നപ്പോൾ ഒരു പാട് സന്തോഷിച്ചു… ”

“. അതിൽ ഒരാളെ നേരത്തെ വിളിച്ചപ്പോൾ ഒരാളെങ്കിലും ബാക്കിയുണ്ടല്ലോ എന്നാശ്വസിച്ചു…. ”

“പക്ഷേ അതിലും ദൈവത്തിന് കുറുമ്പ് തോന്നി….

സേതുവിനെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു…

സേതൂവും എവിടെയാണെന്നറിയില്ല……”

”ജീവനോടെയുള്ള ആകെയുള്ള മകൻ എവിടെയാണെന്നറിയാത്തൊരവസ്ഥ ഒരമ്മയ്ക്കും വരരുത്…”

മരിക്കുന്നതിന് മുന്നേയെങ്കിലും ഒരു തവണ……ഒന്ന് കണ്ടാൽ മതി… ”
എന്ന് പറയുമ്പോൾ ശാരദാമ്മ വിതുമ്പി കരഞ്ഞു പോയ്….

വീണ ശാരദാമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ചു…
കുറച്ച് നേരം അങ്ങനെയിരുന്നു… ആ നിമിഷം ശാരദാമ്മായെ വീണ ഒരമ്മയെ പോലെ ആശ്വസിപ്പിക്കുന്നുണ്ടായിന്നു…

” ശാരദാമ്മ വിഷമിക്കല്ലെ അമ്മയുടെ മകനെ ഞാൻ മുന്നിൽ കൊണ്ടു വരാം … എന്നെ വിശ്വസിക്കു… ഞാൻ തീർച്ചയായും കൊണ്ടുവരും” എന്നവൾ പറയുമ്പോൾ ശാരദാമ്മയുടെ മുഖത്ത് അത്ഭുതഭാവമായിരുന്നു…..

വാതിൽ മറവിൽ അവരുടെ സംഭാഷണം കേട്ടു നിന്ന ശരത്തിന്റെ കണ്ണുകൾ നിറഞ്ഞു……അവൻ മുറിയിലേക്ക് പോയി…

അവളുടെ മനസ്സിൽ ശരത്തേട്ടനാന്ന് ശാരദാമ്മയുടെ കൊച്ചുമകൻ എന്നുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു…..

കുറച്ച് കഴിഞ്ഞ ശാരദാമ്മ വിഷമം കുറഞ്ഞുന്ന് തോന്നി…

“സന്ധ്യയായി ഞാനൊന്ന് മേലുകഴുകിയിട്ട് വരാം… ശാരദാമ്മ മിടുക്കിയായിട്ട് പോയി വിളക്ക് വച്ചേ ” എന്ന് പറഞ്ഞവൾ മുറിയിലേക്ക് നടന്നു….

വാതിൽ കുറ്റിയിട്ട് തിരിഞ്ഞതും മുറിയിൽ നിൽക്കുന്ന മുഖം മൂടിയണിഞ്ഞ രൂപത്തെ കണ്ടു ഞെട്ടി..

അവൾ ഞെട്ടി അലറിവിളിക്കാൻ ഭാവിച്ചതും ബലിഷ്ഠമായ കൈകൾ അവളുടെ ചുണ്ടുകളിലമർന്നു….

അയാൾ കൈയ്യിലിരുന്ന മൂർച്ചയുള്ള കത്തി കൊണ്ട് അവളുടെ വലത് കൈയ്യിലെ ഞരമ്പ് മുറിച്ചു…

. ചോര ചീറ്റി തെറിച്ചു..

. പിച്ചാത്തി അവളുടെ ഇടത് കൈയ്യിൽ പിടിപ്പിച്ചു….. ബോധം മറഞ്ഞു തുടങ്ങിയപ്പോൾ അവളെ താഴേക്ക് കിടത്തി…

മുഖം മൂടി മാറ്റിയ അയാളുടെ മുഖം കണ്ടതും അവൾ വിശ്വസിക്കാനാവാതെ തരിച്ചു പോയ്…

ബാത്രൂമിന്റെ വാതിൽ തുറന്ന് വെളിയിലേക്കുള്ള വാതിൽ തുറന്ന് അടയുന്നത് നിസ്സഹായായി നോക്കി കിടന്നു….. പതിയെ അവളുടെ ബോധം മറഞ്ഞു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11