Sunday, October 6, 2024
Novel

നീർക്കുമിളകൾ: ഭാഗം 18

നോവൽ
എഴുത്തുകാരി: ശക്തി കല ജി

വീണ വിഷമം മുഖത്ത് പ്രകടമാക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു…

വീണയുടെ അവസ്ഥ മനസ്സിലാക്കി സിത്താര അവളുടെ അടുത്തേക്ക് ചെന്നു…

. “ഏടത്തി” എന്ന് വിളിച്ചതും, വീണ എഴുന്നേറ്റ് സിത്താരയുടെ തോളിലേക്ക് മുഖം ചേർത്തു….

സിത്താര വീണയെ ചേർത്തു പിടിച്ചു…

വീണക്കതൊരു ആശ്വാസമായിരുന്നു…

ഒരു നിമിഷത്തേക്ക് സിത്താര തന്നോട് ശത്രുവിനെ പോലെ പെരുമാറിയതെല്ലാം വിസ്മരിച്ചു….

“എനിക്കറിയില്ല സിത്താര ശരത്തേട്ടൻ എന്നെ അകറ്റി നിർത്തുന്നത് സഹിക്കാൻ പറ്റുന്നില്ല” എന്ന് പറഞ്ഞ് വീണ പൊട്ടിക്കരഞ്ഞു ..

“എന്ത് ചെയ്യാനാ വീണ ഇന്ന് വന്ന ജ്യോത്സ്യൻ പറഞ്ഞത് ശരത്തേട്ടന് മംഗല്യ യോഗം ഇല്ലാത്രേ… ”

..” അഥവാ വിവാഹം കഴിച്ചാൽ ശരത്തേട്ടന്റെ ജീവന് തന്നെ അപകടത്തിലാകും എന്നാ “…

” അറിഞ്ഞു കൊണ്ട് ആരും മരണത്തെ സ്വീകരിക്കില്ലല്ലോ “.

” ഒരു തലമുറ അതായത് ശരത്തേട്ടന്റെ അച്ഛൻ പൂജ ചെയ്യാഞ്ഞത് കൊണ്ട് മുറ്റത്തെ ദേവി കോപിഷ്ഠയത്രേ”എന്ന് പറയുമ്പോൾ സിത്താരയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…

സിത്താരയുടെ വാക്കുകൾ കാതിൽ പതിഞ്ഞതും അവൾ ഞെട്ടി പുറക്കോട്ടു മാറി….

” എന്താ പറഞ്ഞത്… ഞാനിത് വിശ്വസിക്കില്ല…. നീ എന്നോട് പ്രതികാരം വീട്ടുകയാണോ “… വീണയുടെ ശബ്ദമുയർന്നു…

” ഇത് ഞങ്ങളുടെ കുടുംബജ്യോത്സ്യൻ രഹസ്യമായി പറഞ്ഞതാണ് “…

” അത് ആരും പുറത്ത് പറയില്ല… ”

“. പിന്നെ നിന്റെ വിഷമം കണ്ട് ഞാൻ പറഞ്ഞു പോയതാ… “വിശ്വസിക്കണമെങ്കിൽ വിശ്വസിച്ചാൽ മതി.. ”

. “വേണേൽ ഒന്നൂടെ ഫോണിൽ വിളിച്ച് നോക്ക് അപ്പോൾ അറിയാം”

സിത്താരയുടെ വാക്കുകളിൽ അവൾ ആകെ തളർന്ന് പോകുമെന്ന് തോന്നി..

. അവൾ വീണ്ടും ശരത്തിന്റെ നമ്പർ അവളുടെ ഫോണിൽ ഡയൽ ചെയ്തും…

നമ്പർ ബിസി എന്ന് പറയുന്നത് കേട്ടപ്പോൾ തന്റെ കോൾ മാത്രമാണ് ശരത്ത് എടുക്കാത്തത് എന്ന് അവൾക്ക് തോന്നി…

. ഇതേ സമയം ശരത്ത് അവന്റെ ഫോണിൽ അച്ഛനെ വിളിച്ച് കൊടുത്ത് ശാരദാമ്മ സംസാരിക്കുകയായിരുന്നു…

സത്യമറിയാതെ അവളുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളച്ച് തുടങ്ങി…

വീണ തളർച്ചയോടെ സീറ്റിലിരുന്നു…

“വെറുതെ ഇവിടെ കടിച്ചുതൂങ്ങി കിടന്ന് ശരത്തേട്ടന്റെ മനസ്സ് മാറ്റാൻ ശ്രമിക്കരുത് “.

… “ശരത്തേട്ടൻ ജീവനോടെയിരുന്നാൽ മതിയെന്നാണ് ഞങ്ങൾ കുടുംബക്കാരുടെ ആഗ്രഹം ”

” അതു കൊണ്ട് സ്വയം ചിന്തിച്ച് തീരുമാനിക്ക് എന്ത് വേണമെന്ന് ”

” ഒരാഴ്ച സമയമുണ്ട് നിനക്ക് ചിന്തിക്കാൻ അത് കഴിഞ്ഞാൽ ശരത്തേട്ടൻ തിരിച്ച് വരും ”

സിത്താര ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി ക്യാബിന് വെളിയിലേക്ക് നടന്നു…

നീ തോൽക്കുന്നത് എനിക്കൊരിക്കലെങ്കിലും കാണണം…

വല്യ എംഡി ഭരണമായിരുന്നല്ലോ..

വൈകാതെ നിന്നെ എം ഡി സ്ഥാനത്ത് നിന്ന് സ്വയം ഒഴിഞ്ഞു പോകേണ്ടി വരും… എന്ന് മനസ്സിൽ വിചാരിച്ച് കൊണ്ട് പകയോടെ ക്യാബിന് വെളിയിൽ നിന്ന് വീണയെ നോക്കി…

വീണയുടെ തളർച്ചയോടെയുള്ള ഇരിപ്പ് കണ്ട് സിത്താരയുടെ മനസ്സ് തണുത്തു…

വീണയുടെ കണ്ണുനീർ തുള്ളികൾ ചിതറി വീണു…..

തന്റെ ഭാഗത്തും തെറ്റുണ്ട് ഈ മൂന്നു മാസത്തിന്റെ ഇടയ്ക്ക് ഒരിക്കൽ പോലും ശരത്തേട്ടനെ വിളിച്ചില്ല…

ഇങ്ങോട്ട് വിളിച്ചപ്പോൾ എടുത്തുമില്ല… അവൾക്ക് വല്ലാത്ത നഷ്ടബോധം തോന്നി

തന്റെ സ്വപ്നങ്ങൾക്ക് നീർക്കുമിളകളുടെ ആയുസ്സെയുള്ള എന്നറിഞ്ഞു കൊണ്ടു തന്നെയാണ് സ്വപ്നങ്ങൾ കാണാൻ തുടങ്ങിയത്…..

പക്ഷേ പൊട്ടി തകർന്ന് വീഴുന്നത് സഹിക്കാൻ പറ്റാത്ത വേദനയാണ്…

പ്രണയം പിടിച്ചു വാങ്ങിയിട്ട് യാതൊരു വിശദീകരണവും തരാതെ ഒഴിഞ്ഞ് മാറുന്നത് ചതി തന്നെയാണ്…

ഇന്നത്തെ കാലത്തും ജാതകവും ജ്യോത്സ്യനും അന്ധവിശ്വാസത്തെയും കൂട്ടുപിടിക്കുന്നത് താൻ ചെയ്യുന്ന തെറ്റിനെ ന്യായികരിക്കാനാണ്….

എന്തായാലും ശരത്തേട്ടന്റെ നാവിൽ നിന്ന് കേൾക്കണം..

എന്റെ ഇഷ്ടം പിടിച്ചു വാങ്ങിയതാണ്… എന്നിട്ട് അന്ധവിശ്വാസത്തിന്റെ പേരിൽ ഉപേക്ഷിക്കാൻ എങ്ങനെ മനസ്സ് തോന്നി….

ജനിച്ചാൽ മരണം നിശ്ചയമാണ്…

വീണയുടെ വാക്കുകൾ ഹൃദയത്തിൽ മുറിവായ് ചോര പൊടിയുകയാണ്….

അവൾ എന്തിനാണ് ‘ഏടത്തി’ന്ന് വിളിച്ചത്….

അപ്പോൾ അവൾ സത്യമറിഞ്ഞിരിക്കുന്നു..

അവൾ തന്നെ പരിഹസിച്ചതാവുമോ..

ശരത്തേട്ടൻ വല്യ സാറിന്റെ കൊച്ചുമകനാണെന്ന് അറിഞ്ഞു കാണും…..

അവൾ അറിഞ്ഞെങ്കിൽ തറവാട്ടിൽ മറ്റുള്ളവരും അറിഞ്ഞിരിക്കും….

ശരണ്യയെ വിളിച്ചാൽ ചിലപ്പോൾ കാര്യങ്ങളറിയാം…

അവൾ വേഗം ശരണ്യയുടെ ഫോണിലേക്ക് വിളിച്ചു….

” ശരണ്യ ഞാൻ വീണയാ…. ശരത്തേട്ടൻ വിളിച്ചിരുന്നോ…” എന്നവൾ ശരണ്യയോട് ചോദിച്ചു…

” ശരത്തേട്ടൻ വിളിച്ചില്ല…”

– ‘ മുത്തശ്ശിയാ അച്ഛനെ വിളിച്ചത്…’

. തറവാട്ടിലേക്ക് ചെല്ലാൻ …..

”അവിടെയെല്ലാ കാര്യങ്ങളും അറിഞ്ഞു…”

. ശരത്തേട്ടന് അവിടെ അമ്പലത്തിലെ പൂജ ചെയ്യാൻ ഏൽപ്പിച്ചു…. ”

” വരുന്ന പൗർണമി ദിവസത്തെ പൂജ ഏട്ടൻ ചെയ്യുമ്പോൾ കുടുംബാംഗങ്ങൾ എല്ലാരും അവിടെ വേണം.. ”

“. എന്നോട് കോളേജിന്ന് നേരത്തെയിറങ്ങാൻ ഇപ്പോൾ അച്ഛൻ വിളിച്ചു പറഞ്ഞു. ”

അതു കൊണ്ട് ഞാൻ ഇപ്പോൾ ഇറങ്ങുവാ വീട്ടിലേക്ക് പോകാൻ…” എന്ന് ശരണ്യ പറഞ്ഞു..

” ഇം വേറൊന്നും പറഞ്ഞില്ലെ.. അവിടെ ജ്യോത്സ്യൻ പറഞ്ഞതിനെ പറ്റി വല്ലതും…. വീണ ആകാംക്ഷയോടെ ചോദിച്ചു…

” ഇല്ല ചേച്ചി… എന്താണെലും ഞാൻ വൈകിട്ട് തറവാട്ടിൽ ചെല്ലും… രാത്രി വിളിക്കാം”

“… ദാ ബസ് വന്നുട്ടോ ഞാൻ ഫോൺ വക്കുവാ”… എന്ന് പറഞ്ഞ് ശരണ്യ ഫോൺ വച്ചു….

വീണയ്ക്ക് നിരാശ തോന്നി…

ശരണ്യയെ വിളിച്ചിട്ടും സിത്താര പറഞ്ഞ കാര്യങ്ങൾ സത്യമാണോന്നറിഞ്ഞില്ലല്ലോ….

ഇനി രാത്രി വരെ കാത്തിരിക്കണം…

എന്തായാലും സത്യമെന്താണെന്ന് നേരിട്ട് ശരത്തേട്ടനോട് ചോദിച്ചറിയണം…..

അവൾ മനസ്സിൽ തീരുമാനിച്ചു….

പിന്നീട് ഓഫീസിലെ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്തു…

കുടുംബത്തിലെ ആരും ഓഫീസിലില്ലാത്തത് കൊണ്ട് പതിനഞ്ച് മില്ലിലേയും കാര്യങ്ങൾ ഒരു പോലെ നോക്കാൻ നല്ല കഠിനാധ്വാനം വേണ്ടി വന്നു….

സിത്താര വൈകിട്ട് വന്ന് ഓഫീസ് പൂട്ടി താക്കോലുമായി പോയി….

വീണയ്ക്കത് കുറച്ച് വിഷമം തോന്നിയെങ്കിലും പ്രകടിപ്പിച്ചില്ല…

പകരം വല്യ സാറിനെ വിളിച്ചു പറഞ്ഞു…

സിത്താരയുടെ കൈയ്യിലാണ് ഒഫീസിന്റെ താക്കോൽ എന്ന്….

വല്യ സാറിനെ വിളിച്ച് കഴിഞ്ഞ് കുറച്ച് നിമിഷങ്ങൾക്കകം സിത്താരയുടെ കോൾ വന്നു….

വല്യ സാറിനോട് താക്കോൽ സിത്താര കൊണ്ടുപോയ കാര്യം വിളിച്ചു പറഞ്ഞത് ഇഷ്ടപ്പെടാഞ്ഞിട്ട് വിളിക്കുകയാണ് എന്ന് വീണയ്ക്ക് മനസ്സിലായി…

അതു കൊണ്ട് അവൾ മന:പൂർവ്വം ഫോൺ എടുത്തില്ല….

ഇപ്പോൾ എടുത്താൽ അവൾ പറയുന്നതെല്ലാം കേൾക്കേണ്ടി വരും…

എന്തായാലും രാവിലെ നേരിട്ട് കാണുമ്പോൾ അവൾക്ക് മറുപടി പറയുന്നതാണ് നല്ലതെന്ന് തോന്നി….

ക്വാട്ടേഴ്സിലേക്ക് ചെല്ലുന്നതിന് മുന്നേ അവിടെ വൃത്തിയാക്കിയിടാൻ ജോലിക്കാരെ ഏൽപ്പിച്ചു…

ക്വാട്ടേഴ്സിലേക്ക് ചെന്നപ്പോഴേക്കും ജോലിക്കാർ എല്ലാം വൃത്തിയാക്കിയിരുന്നു….

കാർ ഡ്രൈവറിന്റെടുത്ത് അത്യാവശ്യ സാധനങ്ങളുടെ ലിസ്റ്റ് എഴുതി കൊടുത്തു….

കുളിച്ച് വന്നപ്പോഴേക്ക് ഡ്രൈവർ സാധനങ്ങൾ വാങ്ങി വന്നു….

അയാൾ രാവിലെ വരാമെന്ന് പറഞ്ഞു പോയി

ഗീതേച്ചിയെ വിളിച്ചു കുറച്ച് നേരം സംസാരിച്ചു….

കുഞ്ഞ് കരഞ്ഞു എന്ന് പറഞ്ഞ് ഫോൺ വച്ചു….

വെറുതെ കുറച്ച് നേരം ഫോണിൽ ശരത്തേട്ടൻ അയച്ച മെസ്സെജുകൾ എടുത്ത് വീണ്ടും വീണ്ടും വായിച്ചു…

ശരത്തേട്ടന്റെ ഹൃദയത്തിൽ ഇത്ര ആഴത്തിൽ പതിഞ്ഞ പ്രണയം എന്തിന്റെ പേരിലായാലും ഒരിക്കലും ഉപേക്ഷിക്കില്ല….

അവൾ പതിയെ കട്ടിലിലേക്ക് ചാരിയിരുന്നു

അവളുടെ മനസ്സിൽ പ്രതീക്ഷയുണർന്നു.

ജീവിതത്തിലെ കനൽവഴികളിലുടെ നടന്ന എനിക്ക് നീ നനുത്ത മഞ്ഞുതുള്ളിയായിരുന്നു…

. നീയെന്ന മഞ്ഞിൽ ഞാനലിഞ്ഞു ചേരാൻ എപ്പോഴോക്കെയോ കൊതിച്ചു പോയ്…

നിന്റെ പ്രണയം അടർത്തിമാറ്റാനാവാത്ത വിധo ഹൃദയത്തോട് ചേർത്ത് വച്ചു പോയ്….

ആ പ്രണയം ഇല്ലാതാവണമെങ്കിൽ ഞാൻ ഇല്ലാതാവണം’… അവളുടെ ചിന്തകൾ കവിതയായ് മാറി..

പ്രണയം അങ്ങനെയാണ് കവിതയെഴുതാൻ അറിയാത്തവരെയും നല്ല കവിയോ കവിയിത്രിയോ ഓക്കെ ആക്കി കളയും….

അവൾ കണ്ണടച്ചിരുന്നു….

. ഫോൺ റിംഗ് ചെയ്ത ശബ്ദം കേട്ട് കണ്ണു തുറന്നു….

എഴുന്നേറ്റ് ഫോൺ എടുത്തു..

. ഫോൺ സ്ക്രീനിൽ ശരണ്യയുടെ പേര് കണ്ടതുo അവളുടെ കണ്ണുകൾ വിടർന്നു…..

ഫോൺ എടുത്തു കാതോട് ചേർത്ത് പിടിച്ചു..

“ആ പറയു ശരണ്യ എന്താ അവിടത്തെ പുതിയ വിശേഷം ” പതിഞ്ഞ ശബ്ദത്തിൽ വീണ ചോദിച്ചു..

“ജ്യോത്സ്യർ പുതിയതായി വിഷമം വരുന്നത് പോലെ ഒന്നും പറഞ്ഞിട്ടില്ല…”

” ഇവിടെ മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയും ഞാനും വന്നത് കൊണ്ട് വല്യ സന്തോഷത്തിലാ.. ”

“… ഞങ്ങൾക്കും ഒത്തിരി സന്തോഷായി… വിഷമങ്ങളൊക്കെ പരസ്പരം പറഞ്ഞു തീർത്തു.. “ശരണ്യ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു..

” ഇം ശരണ്യ രാത്രി ഒറ്റയ്ക്ക് കിടക്കരുത് അമ്മയുടെ കൂടെയോ മുത്തശ്ശിയുടെ കൂടെയോ കിടന്നാൽ മതി” വീണ പരിഭ്രമത്തോടെ പറഞ്ഞു..

” സിത്താര ചേച്ചിയുടെ വീട്ടിൽ കിടക്കാൻ പറഞ്ഞു ശ്രീധരൻ മുത്തശ്ശൻ ” എന്ന് ശരണ്യ ശബ്ദം താഴ്ത്തി പറഞ്ഞു..

” സിത്താരയുടെ കൂടെ പോയാൽ അവൾ ശരണ്യയുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിക്കും…. ”

” സിത്താരയുടെ അച്ഛനെ പോലെ അവൾടെ മനസ്സിലും തീർത്താൽ തീരാത്താ പകയുണ്ട് “….

“എത്ര നിർബന്ധിച്ചാലും സിത്താരയുടെ കൂടെ പോകരുത്….”

“തറവാട്ടിലെ താഴെ ഞാൻ നേരത്തെ താമസിച്ചിരുന്ന മുറിയിലും താമസിക്കരുത് സുരക്ഷിതമല്ല “…

” ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ ” എന്ന് വീണ പരിഭ്രമത്തോടെ ചോദിച്ചു…

” ശരി ചേച്ചി ഞാൻ സൂക്ഷിച്ചോളാം… അമ്മയുടെ കൂടെ കിടന്നോളാം”..

“. വീണ ചേച്ചിയും ഇവിടെ ഉണ്ടാരുന്നേൽ നല്ല രസമായിരുന്നേനെ.. “..

.” ശരത്തേട്ടൻ ഒരാഴ്ച പൗർണ്ണമി ദിവസo വരെ മുറ്റത്തെ അമ്പലത്തിന്റെ പുറകിലത്തെ മുറിയിലാ താമസിക്കുന്നത്….”

” പാവം ഫോൺ ഉപയോഗിക്കാൻ പാടില്ലാന്ന് പറഞ്ഞ് മുത്തശ്ശി വാങ്ങി വച്ചു”..ശരണ്യ വിഷമത്തോടെ പറഞ്ഞു.

“സാരമില്ല.. ഒരാഴ്ച കഴിയുമ്പോൾ ഞാനങ്ങ് വരും… ഞാൻ വരുന്ന വിവരം സിത്താരയും ശ്രീധരൻ സാറും അറിയണ്ട “….

“എന്നാൽ ഫോൺ വച്ചോ… എന്തേലും കാര്യമുണ്ടേൽ വിളിക്കാം” എന്ന് വീണ പറഞ്ഞു….

“ഇം ശരി” എന്ന് പറഞ്ഞ് ഫോൺ ശരണ്യ വച്ചു

വീണയുടെ മനസ്സ് ശാന്തമായി…

ശരത്തേട്ടൻ ഫോൺ ചിലപ്പോൾ സൈലന്റ് ആക്കിയിരിക്കും…

. എന്നാലും ആരാവും കോൾ കട്ട് ചെയ്തത്.. ആവോ…

സിത്താര ഒന്ന് വിരട്ടിയാൽ ശരത്തിനെ ഉപേക്ഷിച്ചു പോകുമെന്ന് അവൾ കണക്കുകൂട്ടിയിരിക്കണം….

എന്തായാലും ശരണ്യ വിളിച്ചത് നന്നായി… അല്ലേൽ സിത്താരയുടെ കൂടെ അവളുടെ വീട്ടിൽ പോയേനെ…

സിത്താര സ്വത്തിനും കുടുംബത്തിലെ സ്ഥാനത്തിനും വേണ്ടി ശരണ്യയെ കൊല്ലാനും മടിക്കില്ല…
ശരണ്യയോട് സിത്താരയുടെ സ്വഭാവ ഗുണം പറഞ്ഞത് കൊണ്ട് അവൾ സൂക്ഷിച്ചോളും..

വീണ സമാധാനത്തോടെ ഉറങ്ങാൻ കിടന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

തറവാട്ടിൽ എല്ലാരും ഉറങ്ങാൻ കിടക്കാറായി…

സാവിത്രിയമ്മയും കുടുംബവും താഴത്തെ വീണ താമസിച്ചിരുന്ന മുറിയിലും ഹാളിലുമായി കിടന്നു..

. ശാരദാമ്മയും പാർവതിയമ്മയും ഒരുമിച്ച് ശാരദാമ്മയുടെ മുറിയിലും കിടന്നു….

ശരത്ത് താമസിച്ചിരുന്ന മുറിയിൽ ഹരീന്ദ്രനും സേതുവും കിടന്നു…

ശ്രീധരന്റെ മുറി നാരായണ നമ്പൂതിരിപ്പാടിന് താമസിക്കാൻ കൊടുത്തു….

സിത്താരാ വീട്ടിലേക്ക് പോകാൻ നേരം ശരണ്യയെ കൂടെ വിളിച്ചു കൊണ്ടുപോകാൻ ശാരദാമ്മയുടെ മുറിയിലേക്ക് വന്നു…

‘ശരണ്യ മുത്തശ്ശിയുടെ മടിയിൽ തലവച്ചു കിടക്കുകയാണ്…

പാർവതിയമ്മ അരികിൽ എന്തോ കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ്….

” ശരണ്യ വാ ഞാൻ വീട്ടിലേക്ക് പോവാ… ഇന്ന് അവിടെ എന്റെ കൂടെ കിടക്കാം ”
മനസ്സിലെ അരിശം പ്രകടിപ്പിക്കാതെ ഒരു പുഞ്ചിരിയോടെ സിത്താര ചോദിച്ചു…

ശരണ്യയുടെ മനസ്സിൽ വീണ സിത്താരയെ കുറിച്ച് ഫോണിൽ കൂടി പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു..

..” ഇല്ല ചേച്ചി ഞാൻ വരുന്നില്ല…. ഇന്ന് മുത്തശ്ശിയുടെ കൂടെ കിടക്കണം… ”

” കുറെ വർഷത്തെ കഥകൾ പറയാനുണ്ട്… ” ചേച്ചി പോയ്ക്കോളു ഞാനിവിടെ കിടന്നോളാം” ശരണ്യ മനസ്സിലെ ഭയം പ്രകടിപ്പിക്കാതെ പറഞ്ഞു…

കുറച്ചൂടെ സിത്താര ശരണ്യയെ നിർബന്ധിച്ചെങ്കിലും അവൾ കൂടെ പോകാൻ കൂട്ടാക്കിയില്ല മുത്തശ്ശിയുടെ മടിയിൽ തന്നെ കിടന്നു….

സിത്താര നിരാശയോടെ മടങ്ങി..

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
ശരത്തിന് ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല തിരിഞ്ഞു മറിഞ്ഞും കിടന്നു…

അവന്റെ മനസ്സ് നിറയെ വീണയെ കുറിച്ചുള്ള ചിന്തകളായിരുന്നു…

അവൾ വിളിച്ചപ്പോൾ ഫോൺ കോൾ കട്ട് ചെയ്യേണ്ടി വന്നതോർത്ത് സങ്കടം വന്നു..

ഫോൺ എടുക്കാതിരുന്നാലും സാരമില്ലായിരുന്നു…

അവൾ വിളിച്ചപ്പോൾ കോൾ കട്ട് ചെയ്തത് തീർച്ചയായും വിഷമമായി കാണും…

പാവം ഇപ്പോൾ അതോർത്ത് കണ്ണുനീർ പൊഴിക്കുന്നുണ്ടാവും….

അവളെ ഞാൻ അവഗണിക്കുകയാണ് എന്ന് വിചാരിച്ചിട്ടുണ്ടാവും….

. ഇവിടെ നിന്നൊറിങ്ങാൻ പറ്റാത്തൊരവസ്ഥയായി പോയി….

അച്ഛനുമമ്മയും ശരണ്യയും വന്നിട്ട് ഒന്ന് മിണ്ടാൻ കൂടി പറ്റിയില്ല…..

അവർ വൈകിട്ട് അമ്പലത്തിൽ വിളക്ക് തെളിയിക്കുന്ന സമയത്താണ് വന്നത്…

അത് കഴിഞ്ഞ് ഈ സമയം വരെ അമ്പലത്തിനുള്ളിൽ തന്നെയായിരുന്നു ഇരുന്നത് …

. കുടുംബത്തിൽ എല്ലാവരും ഒന്നായല്ലോ എന്ന് സന്തോഷം തോന്നിയെങ്കിലും അടുത്ത് എന്താ സംഭവിക്കാൻ പോകുന്നത് എന്നോർത്ത് മനസ്സിൻ ഭയവും തോന്നി…

രാത്രി എങ്ങനെയോ കുറച്ച് ഉറങ്ങിയും ഉറങ്ങാതെയും തീർത്തു….

ഒരു വിധത്തിൽ നേരം വെളുപ്പിച്ചു….

രാവിലെ ഏഴുന്നേറ്റ് പല്ല് തേപ്പുo കുളിയുമൊക്കെ തറവാട്ടിലെ കുളത്തിലാണ്…

. തണുപ്പാന്നെങ്കിലും സഹിച്ച് കുളിച്ച് ഈറനായി അമ്പലത്തിലേക്ക് നടക്കുമ്പോൾ മുറ്റത്ത് ആരുടെയോ അടക്കിപിടിച്ച സംസാരം കേട്ടത്…

അവൻ നോക്കുമ്പോൾ ശരണ്യ ഫോണിൽ സംസാരിക്കുകയാണ്..

അവളുടെ കൊഞ്ചി കുഴഞ്ഞുള്ള സംസാരവും മുഖത്തെ നാണവും അവന്റെ മനസ്സിൽ ഭീതിയുണർത്തി…

‘ശരണ്യേ ” എന്നവൻ ശബ്ദമുയർത്തി വിളിച്ചതും അവളുടെ കൈയ്യിൽ നിന്ന് ഫോൺ തെറിച്ച് താഴേക്ക് പതിച്ചു..

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15

നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 17