Friday, July 19, 2024
Novel

നീർക്കുമിളകൾ : ഭാഗം 23

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

..”ഇതേതാ കുട്ടി.. പെണ്ണിന്റെ അനിയത്തിയാന്നോ ചെക്കന്റെ ഇളയത് ഒരാളു കൂടിയുണ്ട്… അവന് വേണ്ടി ഈ കുട്ടിയെ ആലോചിച്ചാലോ…. നല്ല ഐശ്വര്യമുള്ള പെണ്ണ് ” എന്ന് പറഞ്ഞ് അവർ വീണയുടെ കരം കവർന്നു….

വീണ കുറച്ച് നിമിഷത്തേക്ക് സ്തബ്ദയായി നിന്നു പോയി….

ബാക്കിയുള്ളവരും അതേ അവസ്ഥയിൽ തന്നെയായിരുന്നു…..

അവർ വീണയുടെ കവിളിൽ വാത്സല്യത്തോടെ തൊട്ടു…

അവൾ ഞെട്ടി പുറകോട്ടു മാറി…വീണ കുറച്ച് നിമിഷത്തേക്ക് സ്തബ്ദയായി നിന്നു പോയി….

ബാക്കിയുള്ളവരും അതേ അവസ്ഥയിൽ തന്നെയായിരുന്നു…..

അവർ വീണയുടെ കവിളിൽ വാത്സല്യത്തോടെ തൊട്ടു…

അവൾ ഞെട്ടി പുറകോട്ടു മാറി…

ശരത്തിനെ നോക്കി… ശരത്ത് എന്ത് പറയണമെന്നറിതെ ശില പോലെ നിൽക്കുകയാണ്..

” അത് പിന്നെ…ഞാൻ… ഈ തറവാട്ടിലെ കുട്ടിയല്ല.” എന്ന് പറഞ്ഞ് അവരുടെ കൈ വിടുവിച്ച് നടന്നു….

സിത്താരയുടെ മുഖത്തെ ദയനീയ ഭാവം കണ്ടില്ലെന്നു നടിച്ചു….

അവൾ മുറ്റത്ത് കിടന്ന കാറിൽ കയറി ഇരുന്നു….

ആരും ഇപ്പോൾ ഓഫീസിലേക്ക് വരില്ലാന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ട് ഡ്രൈവറിനോട് വണ്ടി വിടാൻ പറഞ്ഞു

മനസ്സാകെ വല്ലാത്തൊരവസ്ഥയിലായിരുന്നു…

എന്നെ അവർക്ക് ഇഷ്ടപ്പെടാൻ മാത്രം എന്ത് പ്രത്യേകതയാ ഉള്ളത്….

ശരത്തേട്ടൻ എന്തേ അവർ ചോദിച്ചപ്പോൾ ഒന്നും മിണ്ടാഞ്ഞത്…

ഇനി ശരത്തേട്ടനും കൂടി അറിഞ്ഞിട്ടാണോ….

അവളുടെ ഫോൺ റിംഗ് ചെയ്തു….

ശരത്തേട്ടനാണ്… അവൾ ഫോൺ കട്ട് ചെയ്തു….

അവൾക്കാകെ അവനോട് ദേഷ്യം തോന്നി…

ഫോൺ ഓഫ് ചെയ്തു ബാഗിലിട്ടു….

എന്ത് തന്നെയായാലും വരുന്നത് പോലെ വരട്ടെ…

ഓഫീസെത്തിയതും അജയ് കാത്തുനിൽക്കുന്നത് കണ്ടു…

അവൾ കാറിൽ നിന്നിറങ്ങി… ക്യാബിനിലേക്ക് നടക്കുമ്പോൾ അജയ് പുറകേ ഓടി വന്നു….

“എന്താ വീണ എന്ത് പറ്റി ഒരു വിഷമം” അജയ് ചോദിച്ചു….

“വാ ക്യാബിനിലേക്ക്… പറയാം” എന്ന് പറഞ്ഞ് അവൾ വേഗം ക്യാബിനിലേക്ക് നടന്നു….

കസേരയിൽ ഇരുന്നു രണ്ടു കൈയ്യും നെറ്റിയിൽ ചേർത്ത് പിടിച്ച് കുനിഞ്ഞ് ഇരുന്നു…

അജയ് തൊട്ടു മുന്നിൽ കസേര നീക്കിയിട്ട് ഇരുന്നു…

” ഇനി പറ എന്താ ” അജയ് ശബ്ദം താഴ്ത്തി ചോദിച്ചു…

അവൾ മുഖമുയർത്തി നേരെയിരുന്നു..

” അജയ് നമ്മുടെ പ്ലാനിംഗ് കൈവിട്ട് പോകുമോ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു”

“.. സിത്താരയെ കെട്ടു മുടക്കാൻ നടന്നിട്ട് ഇപ്പം എന്നെ പിടിച്ച് കെട്ടിക്കുമോന്നാ സംശയം “…

” അവളെ കാണാൻ വന്ന ചെക്കന്റെ അമ്മ ചെക്കന്റെ ഇളയത് ഒരാളുണ്ട്… ”

” അയാൾക്കു വേണ്ടി എന്നെ ആലോചിക്കട്ടെ എന്ന് എന്റെ കൈ പിടിച്ച് ചോദിച്ചു “അവൾ പരിഭ്രമത്തോടെ പറഞ്ഞു..

” ആഹാ നല്ല കാര്യമല്ലെ നിനക്കങ്ങ് സമ്മതിച്ചു കൂടാരുന്നോ ”

.. ” ശരത്തിന് നിന്നെ വേണ്ട… ”

“അപ്പോ പിന്നെ നല്ല ആലോചനയാണെൽ സമ്മതിക്കാരുന്നില്ലേ ” എന്ന് അജയ് ഒരു കുസൃതിയോടെ ചോദിച്ചു…

അവൾ കൈയ്യിൽ കിട്ടിയ ഫയൽ അജയിയുടെ നേരെ എറിഞ്ഞതും അവൻ എഴുന്നേറ്റു കൈയ്യിൽ പിടിച്ചു….

” അജയ് എല്ലാ കാര്യങ്ങളും നിനക്കറിയാവുന്നതല്ലേ…. ന്നിട്ട് നിനക്കെങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ തോന്നുന്നെ” അവളുടെ ശബ്ദമുയർന്നു…

” നിനക്ക് താൽപ്പര്യമില്ലാ എന്ന് പറഞ്ഞാൽ പോരെ ” എന്ന് അജയ് പറഞ്ഞു…

“ഞാനീ തറവാട്ടിലെ അല്ല എന്ന് മാത്രം പറഞ്ഞിട്ട് പോരുന്നു”…

” ഇനിയെന്തൊക്കെ സംഭവിക്കുമോ എന്തോ…. “..

” ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ “..

“വല്യ സാർ പറഞ്ഞാൽ എനിക്കനുസരിക്കാതിരിക്കാൻ കഴിയില്ല ” എന്ന് പറയുമ്പോൾ അജയ് അവളെ തന്നെ നോക്കി നിന്നു…

” വീണ ആരോടും ഉള്ള കടപ്പാടിന് വേണ്ടി ബലികഴിപ്പിക്കാനുള്ളതല്ല സ്വന്തം ജീവിതം”….

” അദ്ദേഹം നിനക്ക് ജോലി തന്നിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് ഇവിടെ കഠിനാധ്വാനം ചെയ്തിട്ടല്ലെ ശമ്പളം തരുന്നത് ”

” അതു കൊണ്ട് മനസ്സിൽ എന്താ എന്നുള്ളത് തുറന്ന് പറ അദ്ദേഹത്തോട് “..
” അല്ലാതെ കടപ്പാട് എന്ന് പറഞ്ഞ് വെറുതെ ഇഷ്ടമില്ലാത്ത ജീവിതം സ്വീകരിക്കുന്നതെന്തിനാ…. ”

” ഇഷ്ടമില്ലാതെ കെട്ടിയിട്ട് വേണം അയാളുടെയും ജീവിതം ഇല്ലാതാക്കാൻ ”

“വിവാഹം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല.. ”

… അവിടെ നിന്നാണ് ജീവിതം തുടങ്ങുന്നത്…”

“നല്ലത് പോലെ സമാധാമായി ഇരുന്ന് ആലോചിച്ച് തീരുമാനമെടുക്ക് “എന്ന് പറഞ്ഞ് അജയ് എഴുന്നേറ്റു…

ഉച്ചയായപ്പോഴേക്ക് തറവാട്ടിൽ നിന്നുo വല്യ സാറും സിത്താരയും ശരത്തും ഓഫീസിലേക്ക് വരുന്നത് കണ്ട് വീണയുടെ ഹൃദയമിടിപ്പ് നിന്ന് പോകുമെന്ന് തോന്നി….

സിത്താരയുടെ മുഖത്ത് ഒരു തെളിച്ചമില്ലായ്മ….

സിത്താര വീണയെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവളുടെ ക്യാബിനിലേക്ക് പോയി….

വല്യ സാറും ശരത്തും വീണയുടെ ക്യാബിനിലേക്ക് വന്നു…

വല്യ സാറിനെ കണ്ടതും വീണ എഴുന്നേറ്റു… അവൾ മുഖം കുനിച്ചു നിന്നു…

” വീണ രാവിലെ വന്നവർക്ക് സിത്താരയെയും നിന്നെയും ഒരുപോലെ ഇഷ്ടായി… ”

“. അവർക്ക് ഒരുമിച്ച് നടത്താനാണ് താൽപര്യം….”..

“ഞാൻ വീണയോട് താൽപര്യമുണ്ടോ എന്ന് ചോദിച്ചിട്ടെ വാക്കു പറയു എന്ന് പറഞ്ഞിട്ടുണ്ട് “…

“എന്താ അവരോട് പറയേണ്ടത്…. ”

” സിത്താരയ്ക്ക് വേണ്ടി സമ്മതിക്കേണ്ട ആവശ്യമില്ല… ”

” നിന്റെ അഭിപ്രായം പറയാം” എന്ന് വല്യ സാർ ചോദിക്കുമ്പോൾ നിർവികാരതയോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു….

ശരത്തിന്റെ മുഖത്തേക്ക് നോക്കി…

“എനിക്ക് കുറച്ച് സമയം വേണം :. വൈശാഖേട്ടനോടും ഗീതേച്ചിയോടും ആലോചിച്ചിട്ട് പറയാം” എന്ന് അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

” ശരി വേഗം വേണം” എന്ന് പറഞ്ഞ് വല്യ സാർ തിരിഞ്ഞ് നടന്നു….

വീണ സമ്മതിക്കില്ല എന്നാണ് കരുതിയത്…

പക്ഷേ അവളുടെ ഈ മറുപടി സമ്മതo എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്….

അപ്പോൾ ശരത്തിന് അവളോടു തോന്നിയ ഇഷ്ടം വെറുതെയായിരുന്നോ ഹരീന്ദ്രന്റെ മനസ്സിൽ പല ചോദ്യങ്ങൾ ഉയർന്നു….

എങ്കിലും മുഖത്ത് പ്രകടിപ്പിച്ചില്ല… എവിടെ വരെ പോകുമെന്ന് നോക്കാമെന്ന് വിചാരിച്ച് ഹരീന്ദ്രൻ ശരത്തിനെയും കൂട്ടി ഗോഡൗണിലേക്ക് പോയി….

അപ്പോഴാണ് അമ്മ തന്നു വിട്ട ചോറു പൊതിയുടെ കാര്യമോർത്തത്..

ശരത്ത് മുത്തശ്ശനോട് പറഞ്ഞിട്ട് കാറിൽ നിന്നും ചോറു പൊതി എടുക്കാൻ പോയി…

അവൾ വൈശാഖേട്ടനോട് ആലോചിട്ട് പറയാമെന്ന് കേട്ടതും അവനോടുള്ള ദേഷ്യത്തിന് മുത്തശ്ശനോട് പറഞ്ഞതാണ് എന്ന് മനസ്സിലായി…

. പക്ഷേ തന്നോടുള്ള വാശിക്ക് വിവാഹത്തിന് സമ്മതമാണ് എന്ന് വീണ പറഞ്ഞു കളയുമോ എന്ന് ശരത്തിന് ഭയം തോന്നി…

അതു കൊണ്ട് ഇന്നു തന്നെ പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കണമെന്ന് മനസ്സിൽ തീരുമാനിച്ചു…

അവൻ ചോറു പൊതി കാറിൽ നിന്നെടുത്തു ഓഫീസിലേക്ക് നടന്നു….

വീണ കസേരയിൽ കണ്ണടച്ച് ചാരിയിരുന്നു….

ഇനി എന്തായാലും നേരിരുടുക തന്നെ.. അവൾ മനസ്സിൽ ഉറപ്പിച്ചു….

വിശന്ന് തുടങ്ങിയപ്പോഴാണ് രാവിലത്തെ ധൃതിയിൽ ഉച്ചയ്ക്കത്തെ ചോറു പൊതി എടുത്തിട്ടില്ല എന്ന് ഓർമ്മ വന്നത്…

മേശമേൽ കൊട്ടുന്ന ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കിയപ്പോൾ ശരത്തേട്ടനാണ്…

അവൾ നേരെയിരുന്നു….. അവൻ ചോറു പൊതി മേശപ്പുറത്ത് വച്ചു..

“അമ്മ തന്നു വിട്ടതാ… കഴിക്ക് ” എന്ന് പറഞ്ഞ് ശരത്ത് കസേരയിൽ ഇരുന്നു..

”ഞാൻ കഴിച്ചില്ലേൽ ശരത്തേട്ടനെന്താ….എനിക്കിപ്പം മനസ്സില്ല ” എന്ന് പറഞ്ഞ് അവൾ മുഖം തിരിച്ചു…

“ഇന്നലെ രാത്രി കഴിച്ചില്ല… രാവിലെ കഴിച്ച് കണ്ടില്ല….. ഉച്ചയ്ക്കും കഴിക്കാതിരിക്കാനാണോ “…

“ഇപ്പോൾ കഴിച്ചേ പറ്റു…. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്… ”

” വേഗം കഴിക്ക്….. എത്ര നേരമായാലും നീ കഴിച്ചിട്ടേ ഞാനിവിടുന്നു പോകു” അവൻ കസേര ഒന്നുടെ മുൻപിലേക്ക് നീക്കിയിട്ട് ഇരുന്നു..

ശരത്ത് പോകില്ലാന്ന് മനസ്സിലായത് കൊണ്ട് അവൾ എഴുന്നേറ്റു കൈ കഴുകിയിട്ട് വന്നു കസേരയിൽ ഇരുന്നു…….

അവൾ മുഖമുയർത്തി നോക്കി…

അവളെ തന്നെ നോക്കിയിരിക്കുന്ന ശരത്തിന്റെ കണ്ണുകളെ നേരിടാനാവാതെ അവൾ തന്റെ ദൃഷ്ടി മാറ്റി…

പൊതി തുറന്നു… നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ടു ചോറു മുഴുവൻ കഴിച്ചു എഴുന്നേറ്റു കൈ കഴുകി തിരിച്ച് വരുമ്പോഴും ശരത്ത് കസേരയിൽ തന്നെയിരിക്കുന്നുണ്ടായിരുന്നു….

“ഇവിടെ ഇരുന്ന് സംസാരിച്ചാൽ ശരിയാവില്ല… വൈകിട്ട് ഒരുമിച്ചിറങ്ങാം…. ” എന്ന് പറഞ്ഞ് ശരത്ത് എഴുന്നേറ്റു..

” ഞാൻ എങ്ങും വരുന്നില്ല… എനിക്ക് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞപ്പോൾ ശരത്തേട്ടന് ഒന്നും കേൾക്കാൻ മനസ്സ് കാണിച്ചില്ലല്ലോ…. ”

“… അതു കൊണ്ട് എനിക്ക് ഇപ്പോൾ മനസ്സില്ല വരാൻ ” വീണ തന്റെ നിലപ്പാട് വ്യക്തമാക്കി….

ശരത്ത് എഴുന്നേറ്റു… ” വന്നേ പറ്റു….നീ എന്നിൽ നിന്ന് എന്തോ മറച്ചുവയ്ക്കുന്നുണ്ട്….. ”

“അത് എന്നോടു പറഞ്ഞു പോകും എന്ന പേടി കൊണ്ടല്ലേ എന്റെ കൂടെ വരില്ലാന്ന് പറയുന്നത് ” ശരത്ത് പരിഹാസത്തോടെ പറഞ്ഞു…

ശരത്തിന്റെ മറുപടി കേട്ടതും അവളുടെ മനസ്സൊന്നു പതറി….

ശരത്തേട്ടനെന്തെങ്കിലും അറിഞ്ഞു കാണുമോ എന്നവൾ ഭയപ്പെട്ടു…

അവളുടെ മുഖത്തെ പരിഭ്രമം കണ്ട് ശരത്ത് കുസൃതിയോടെ അടുത്തേക്ക് ചെന്നതും അവൾ പുറകോട്ടു മാറി…

” ശരി ഞാൻ വരാം ” എന്ന് ഒരു വിധത്തിൽ പറഞ്ഞു…

” എന്നാൽ എല്ലാം പറഞ്ഞത് പോലെ ” എന്ന് പറഞ്ഞ് അവൻ ക്യാബിനിൽ നിന്ന് പുറത്തേക്ക് പോയതും അജയ് കയറി വന്നു…

“എന്താ പറഞ്ഞത് ശരത്ത് ” അജയ് ആകാംശയോടെ ചോദിച്ചു..

” ശരത്തേട്ടന് എന്നോട് സംസാരിക്കണമെന്ന്… വൈകിട്ട് ഓഫീസിൽ ഇരിക്കാൻ പറഞ്ഞു ” വീണ മറുപടി പറഞ്ഞു..

” നീ എന്ത് പറഞ്ഞു ” അജയ് ചോദിച്ചു..

” ഞാൻ വരാമെന്ന് പറഞ്ഞു ” വീണ യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു..

” വേണ്ട ഇന്ന് നീ ശരത്തിനോട് സംസാരിച്ചാൽ നമ്മൾ ഇത് വരെ പ്ലാൻ ചെയ്തതെല്ലാം വെറുതെയാവും”

” ശരത്ത് ചോദിച്ചാൽ വീണാ സത്യം മുഴുവൻ പറഞ്ഞു പോകും ഉറപ്പാ”.. എന്ന് അജയ് പരിഭ്രമത്തോടെ പറഞ്ഞു…

” ആന്നോ..അങ്ങനെ ഞാൻ പറഞ്ഞു പോകുമോ” വീണയ്ക്ക് സംശയം തോന്നി..

”പ്രണയം അങ്ങനാ.. “…. അത് നമ്മളെ കൊണ്ട് പലതും പറയിക്കുകയും ചെയ്യിക്കുകയും ചെയ്യും” അജയ് മുന്നറിയിപ്പ് നൽകി…

വീണയ്ക്കത് ശരിയാണെന്ന് തോന്നി….

ഉച്ചയ്ക്ക് ശേഷം വല്യ സാറിനോട് പറഞ്ഞിട്ട് വീണ ഗീതേച്ചിയുടെ അടുക്കലേക്ക് പോയി….

. ഫോൺ ഓഫാക്കി വീണ്ടും ബാഗിലിട്ടു….

കുഞ്ഞിന് കൂറെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും വാങ്ങി…

ഗീതേച്ചിയുടെ മോൻ സൗരവ് രണ്ട് വയസ്സായി…

ഒന്ന് രണ്ട് വാക്കുകളൊക്കെ പറയും…..

ഗീതയ്ക്ക് ഒരു പാട് സന്തോഷമായി… രണ്ടു വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത്….

കുഞ്ഞിന് പനി കൂടുതലായത് കൊണ്ട് ശരണ്യയുടെ വിവാഹത്തിന് വരാൻ പറ്റിയില്ല….

വൈശാഖേട്ടനും അമ്മയും കുറച്ച് ദിവസം വീട്ടിൽ നിൽക്കാൻ നിർബന്ധിച്ചു….

അതു കൊണ്ട് രണ്ടു ദിവസം നിൽക്കാമെന്നു തീരുമാനിച്ചു…

സൗരവ് പെട്ടെന്ന് വീണയുമായി അടുത്തു…

കളിയും ഊണും ഉറക്കവും അവൾടെ കൂടെ തന്നെയായി….

സൗരവിനെ വിട്ട് പോരാൻ മനസ്സില്ലാത്തത് കൊണ്ട് രണ്ട് ദിവസം എന്നത് ഒരാഴ്ചയാക്കി…..

സൗരവിനെയും കൊണ്ട് അടുത്തുള്ള അമ്പലത്തിലും പാർക്കിലുമൊക്കെ പോയി….

ഗീതയ്ക്ക് അവൾ വന്നത് ഒരാശ്വാസമായി….

സൗരവിന്റെ കൂടെ കളിച്ച് നടന്ന് ദിവസങ്ങൾ കടന്ന് പോയതുപോലുമറിഞ്ഞില്ല….

സൗരവിനെ താരാട്ടുപാടിയുറക്കി തിരിഞ്ഞപ്പോൾ വൈശാഖേട്ടൻ വീണയെ ഹാളിലേക്ക് വിളിച്ചു….

“എന്താ തീരുമാനം വല്യ സാർ വിളിച്ചിരുന്നു.”

“.. അവിടത്തെ ആലോചനയുടെ കാര്യം പറഞ്ഞു “…. ഞാൻ വാക്ക് പറയട്ടേ…” എന്ന് വൈശാഖ് ഗൗരവത്തോടെ ചോദിച്ചു…

” ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല.. ആലോചിച്ചിട്ട് പറയാം” എന്ന് പറഞ്ഞ് മുങ്ങി…

പിറ്റേ ദിവസം തിരിച്ച് പോകാനിറങ്ങി….
ഇനിയിവിടെ നിന്നാൽ ശരിയാവില്ല….

വൈശാഖേട്ടനോട് എതിർത്ത് സംസാരിക്കാൻ പറ്റില്ല…..

സൗരവിനെ പിരിയാൻ വിഷമമുള്ളത് കൊണ്ട് അവനുറങ്ങുമ്പോൾ നെറുകയിൽ ഒരുമ്മ കൊടുത്തു…

അവൻ ചെറുതായി ചിണുങ്ങി…

അവനോട് ചേർന്ന് കിടന്ന് തട്ടി ഉറക്കി…..

അവൾ വേഗം യാത്ര പറഞ്ഞിറങ്ങി…

സൗരവ് ഉണർന്നാൽ ചിലപ്പോൾ ഇറങ്ങാൻ നേരം കരയും…

പാവം വെറുതെ കുഞ്ഞിനെ വിഷമിപ്പിക്കണ്ട എന്ന് കരുതി അവൾ ഇറങ്ങി…

വഴിയുടെ വളവ് തിരിയുന്ന ഭാഗമെത്തിയപ്പോൾ വീണ തിരിഞ്ഞു നോക്കി…..

ഗീതേച്ചി മുറ്റത്ത് തന്നെ നോക്കി നിൽക്കുകയാണ്….

എപ്പോൾ വന്നാലും ഇങ്ങനെ തന്നെയാണ്…

വളവ് തിരിയുന്നതിന് മുന്നേ കൈയ്യുർത്തി വീശി കാണിച്ചു ഗീതേച്ചി തിരിച്ചും കൈ വീശി കാണിച്ചു….

മനസ്സില്ലാ മനസ്സോടെ മുൻപോട്ട് നടന്നു…

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

തറവാട്ടിൽ ചെല്ലുമ്പോൾ ശാരദാമ്മയും പാർവതിയമ്മയും പിണക്കത്തിലാണ് പറയാതെ പോയതിലും ഫോൺ സ്വിച്ച് ഓഫാക്കി വച്ചതിനും….

അവരുടെ പിണക്കം ഒരു വിധത്തിൽ തീർത്തു…..

സിത്താരയുടെ വന്ന ആലോചനയും മുടങ്ങി എന്നറിഞ്ഞു…..

അജയ് ആവും ഇതിന് പിന്നിൽ എന്ന് അവൾക്ക് നന്നായറിയാമാരുന്നതു കൊണ്ട് അവൾക്ക് ഞെട്ടലുണ്ടായില്ല..

ഓഫീസിൽ എത്തിയതും അജയ് ഓടി വന്നു..

” വീണാ ഞാൻ ആ ആലോചനയും മുടക്കി “. എന്ന് അജയ് സന്തോഷത്തോടെ പറഞ്ഞു…

” അത് നന്നായി ” എന്ന് പറഞ്ഞ് നേരെ നോക്കിയത് ശരത്തിന്റെ മുഖത്തേക്കായിരുന്നു..

എല്ലാം തീർന്നു ഇനി എന്തെല്ലാം തരുന്നോ അതെല്ലാം ഏറ്റുവാങ്ങുക തന്നെ…. വീണ അജയിയുടെ മറവിലേക്ക് നീങ്ങി….

“എന്തിനാ സിത്താരയ്ക്ക് വരുന്ന ആലോചനകൾ മുടക്കുന്നത് ” ശരത്ത് ദേഷ്യത്തോടെ ചോദിച്ചു…

അജയ് രണ്ടും കൽപ്പിച്ച് മറുപടി പറഞ്ഞു…

” അവൾ എന്റെ ഭാര്യയായത് കൊണ്ട് ”

തുടരും

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8

നീർക്കുമിളകൾ: ഭാഗം 9

നീർക്കുമിളകൾ: ഭാഗം 10

നീർക്കുമിളകൾ: ഭാഗം 11

നീർക്കുമിളകൾ: ഭാഗം 12

നീർക്കുമിളകൾ: ഭാഗം 13

നീർക്കുമിളകൾ: ഭാഗം 14

നീർക്കുമിളകൾ: ഭാഗം 15

നീർക്കുമിളകൾ: ഭാഗം 16

നീർക്കുമിളകൾ: ഭാഗം 17

നീർക്കുമിളകൾ: ഭാഗം 18

നീർക്കുമിളകൾ: ഭാഗം 19

നീർക്കുമിളകൾ: ഭാഗം 20

നീർക്കുമിളകൾ: ഭാഗം 21

നീർക്കുമിളകൾ: ഭാഗം 22