Thursday, June 13, 2024
Novel

നീർക്കുമിളകൾ: ഭാഗം 9

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

..ശരത്തേട്ടൻ വന്നതിൽ പിന്നെ നല്ല മാറ്റങ്ങൾ…

നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ..

. ആകെ മൊത്തo പതിനഞ്ച് മില്ലുണ്ട്…

പലതരം ധാന്യങ്ങൾ കൃഷി ചെയ്യുന്നതിനടുത്താണ് പലതും….

എല്ലാ മില്ലിലെയും വിവരങ്ങൾ ഫയലാക്കി കൊണ്ടുവരാൻ സിത്താര എന്നെ ഏൽപ്പിച്ചതിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല…

കാരണം ശരത്തേട്ടന് മുന്നേ ജോലിക്ക് വന്ന പലരുടെയും സമയത്ത് എനിക്കായിരുന്നു ആ കർത്തവ്യം….

ഞാനത് സന്തോഷത്തോടെ ചെയ്യാറുണ്ട് ഇവിടെയിരുന്ന് വെറുതെ അവരുടെ സീൻ കാണണ്ടല്ലോ…..

നേരത്തെ ചെയ്ത ഫയൽ വേണ്ട പുതിയതായി തന്നെ വേണം എന്ന് സിത്താര പറഞ്ഞു….

അതു കൊണ്ട് രാവിലെ ഓഫീസ് തുറന്ന് ഒപ്പിട്ടിട്ട് ഓരോ മില്ലിൽ പോകും… ബസ്സിലായിരുന്നു യാത്ര….

വൈകിട്ട് ആറ് മണിക്ക് മുൻപ് തിരിച്ച് ഓഫീസിൽ വന്ന് ഒപ്പിട്ടിട്ട് ഓഫീസ് അടച്ചിട്ട് ക്വാട്ടേഴ്സിലേക്ക് പോകും….

വല്ലാത്ത ക്ഷീണമുള്ളത് കൊണ്ട് ക്വാട്ടേഴ്സിൽ വന്ന ഉടനെ കുളിച്ചിട്ട് കഴിച്ചിട്ട് കിടന്നുറങ്ങും….

മന:പൂർവ്വം ശരത്തേട്ടനെ കാണാൻ പറ്റുന്ന സാഹചര്യങ്ങൾ ഒഴിവാക്കി…

ഗീതേച്ചിയെ യാത്രകൾക്കിടയിൽ കാണാൻ സമയം കണ്ടെത്തിയിരുന്നു….

ജീവിതമങ്ങനെ തിരക്കൾക്കിടയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു….

ശരത്തേട്ടൻ ഇടയ്ക്ക് ഫോണിൽ ഒഫിഷ്യൽ കാര്യങ്ങൾക്കായി വിളിക്കാറുണ്ടെങ്കിലും സംസാരം നീട്ടികൊണ്ടു പോകാതെ ശ്രദ്ധിച്ചു…..

യാത്രാ സൗകര്യത്തിനായി വല്യ സാർ ഒരു സ്ക്കൂട്ടി വാങ്ങി തന്നു…

പിന്നീട് അതിലായി യാത്ര…..

രണ്ടു മാസം കൊണ്ടു മില്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു…

.ഇനി അത് ഫയലാക്കി കൊടുക്കണം….

അതിന് വേണ്ടി ഓഫീസിൽ ഇരിക്കേണ്ടി വരുമെന്നോർത്തപ്പോൾ ദേഷ്യം വന്നു…

രണ്ട് മാസത്തിന് ശേഷം ഓഫിസിൽ ഇരുന്നു….

ശരത്തേട്ടൻ വന്ന് രജിസ്ട്രറിൽ ഒപ്പിട്ട് കഴിഞ്ഞ് ഒന്നും മിണ്ടാതെ മുൻപിലുള്ള കസേരയിൽ ഇരുന്നു..

. ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ ആ കണ്ണുകൾ എന്നെ തന്നെ നോക്കിയിരിക്കുന്നതാണ്…

ആ നോട്ടത്തിൽ ഞാനലിഞ്ഞ് പോകുമെന്ന് തോന്നി…

കുഞ്ഞു പരിഭവങ്ങൾ ഒളിഞ്ഞ് കിടക്കുന്നതറിഞ്ഞു….

എഴുന്നേറ്റ് പോകണമെന്ന് വിചാരിച്ചെങ്കിലും ആ കണ്ണുകൾ എന്നെ പിടിച്ചിരുത്തുന്നത് പോലെ….

ആ കണ്ണുകൾക്ക് എന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്….

എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് ഞങ്ങൾ രണ്ട് പേരും ഞെട്ടി….

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ സിത്താര കൈയ്യിലുള്ള ഹെൽമറ്റ് താഴെ വീണതാന്നെന്ന് മനസ്സിലായി….

ഞാൻ സീറ്റിൽ നിന്ന് അറിയാതെ എഴുന്നേറ്റു….

സിത്താരയുടെ ദേഷ്യത്തോടെയുള്ള നോട്ടം നേരിടാനാവാതെ ഞാൻ മുഖം കുനിച്ചു….

സിത്താര ശരത്തേട്ടന്റെ കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ച് തൊട്ടപ്പുറത്തെ മുറിയിലേക്കു പോയി….

ശരത്തേട്ടന്റെ കണ്ണിൽ നോക്കിയിരുന്നു ഞാനെന്നെ മറന്നു പോയി…

.. ഇപ്പോൾ സിത്താര ശരത്തേനെ കൈപിടിച്ച് വിളിച്ചു കൊണ്ടുപോയതിന്റെ അർത്ഥം ഞാൻ ആഗ്രഹിക്കാൻ പാടില്ലാന്നാണ്…

ഹൃദയം കുത്തിനോവുന്ന വേദന തോന്നി….എന്തോ ഇവിടെ ഇരിക്കാൻ തോന്നുന്നില്ല…. .

രജിസ്ട്രറിൽ ഒപ്പിട്ടത് കൊണ്ട് ഉച്ചവരെയെങ്കിലും ഇവിടെ ഇരുന്നേ പറ്റു….

മനസ്സ് അസ്വസ്ഥമായത് കൊണ്ട് ഒന്നും ശ്രദ്ധയോടെ ചെയ്യാൻ പറ്റുന്നില്ല….

പോരാത്തതിന് അപ്പുറത്തെ മുറിയിൽ നിന്നുള്ള സിത്താരയുടെ പൊട്ടിച്ചിരികൾ ഭ്രാന്ത് പിടിക്കുന്നത് പോലെ….

അഭിയും റാമും വന്ന് എന്റെടുത്ത് ഇരുന്ന് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി….

എനിക്കത് ഒരാശ്വാസമായി തോന്നി…

ഞാൻ സന്തോഷത്തോടെ തന്നെ വിശേഷങ്ങൾ പറഞ്ഞു ചിരിച്ചു….

അവർ ഫയലാക്കാൻ എന്നെ സഹായിച്ചു…

ജോലി തീർത്ത് ഞാൻ പുറത്തേക്കിറങ്ങി…

ബദാംമരച്ചുവട്ടിൽ ഇരുന്നു….

ജോലിക്കാർ എല്ലാം ഓരോ ജോലിയിലാണ്…

ശരിക്കും ഈ രണ്ടു മാസത്തെ തിരക്ക് എത്ര നല്ലതായിരുന്നു….

ഗീതേച്ചിയുടെ പ്രസവം കഴിയുന്നത് വരെ ഇവിടെ പിടിച്ചു നിൽക്കണം….

അത് കഴിഞ്ഞ് ദൂരെയെവിടെയെങ്കിലും പോകണം…

ആരും തിരിച്ചറിയാത്തിടത്തേക്ക്.

.. മനസ്സാകെ മടുത്തു തുടങ്ങിയിരിക്കുന്നു….

. പ്രണയം എന്നിൽ എത്ര വല്യ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്…

എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതായിരിക്കുന്നു….

വല്യ സാറിനോട് വേറെ മില്ലിലേക്ക് ജോലി മാറ്റി തരാമോ എന്ന് ചോദിക്കണം….

പറ്റുമെങ്കിൽ നാളെ തന്നെ….
വല്യ സാർ വരുന്നത് കണ്ട് ഞാൻ എഴുന്നേറ്റു…

“എന്താ വീണ വീട്ടിലേക്ക് വരാത്തത് ശാരദ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന് പരിഭവം പറഞ്ഞു…. ”

“തിരക്കൊക്കെ കഴിഞ്ഞില്ലേ ഇന്ന് ശാരദയുടെ അടുത്ത് പോകണം… “..

.” പിന്നെ ഈ രണ്ടു മാസത്തെ പുറത്തേ ജോലിയായത് കൊണ്ട് സാലറി കൂട്ടിയിടാൻ ശരത്തിനോട് പറഞ്ഞിട്ടുണ്ട് അക്കൗണ്ടിൽ വരും ” എന്ന് വല്യ സർ പറഞ്ഞു..

” ഇന്ന് വൈകിട്ട് ശാരദാമ്മയെ കാണാൻ പോകാം” പിന്നെ ഒരു കാര്യം പറയാനുണ്ട്.. ”

“എനിക്ക് വേറെ എതെങ്കിലും മില്ലിലോട്ട് ജോലി മാറ്റിതരണം….. ഇവിടെ ഇനി എനിക്ക് വല്യ ജോലിയൊന്നുമില്ല” എന്ന് പറഞ്ഞ് പ്രതീക്ഷയോടെ വല്യ സാറിനെ നോക്കി…

”എന്ത് പറ്റി എന്തേലും വിഷമമുണ്ടോ.. വല്യ സാർ വാത്സല്യത്തോടെ ചോദിച്ചു

“ഇല്ല വിഷമമൊന്നുമില്ല… എന്തോ ഒരു മാറ്റം നല്ലതാണെന്നു തോന്നി അല്ലാതൊന്നുമില്ല” ഞാൻ ഒരു വിധത്തിൽ പറഞ്ഞു..

” ഇം ഞാൻ ശരത്തിനോടും ദേവനോടും പറയാം” എന്ന് പറഞ്ഞ് വല്യ സാർ ഓഫീസിലേക്ക് നടന്നു..

ഞാനും ഓഫീസിൽ എന്റെ സീറ്റിൽ പോയിരുന്നു…

വല്യ സാർ ശരത്തേട്ടനോട് എന്റെ ജോലി മാറ്റത്തിന്റെ കാര്യം പറഞ്ഞു…

ഈ ഒരു ആഴ്ചകഴിഞ്ഞ് നോക്കാമെന്ന് ശരത്തേട്ടൻ പറയുന്നത് കേട്ടു…

വൈകിട്ട് ജോലിക്കാരെല്ലാം പോയി…. ശരത്തേട്ടനും സിത്താരയും ഇറങ്ങുന്ന ലക്ഷണം കാണുന്നില്ല….

താമസിക്കുമെങ്കിൽ ഞാൻ താക്കോൽ സിത്താരയെ ഏൽപ്പിച്ചു പോകാം എന്ന് വിചാരിച്ചെങ്കിലും മേശമേൽ തലച്ചുറങ്ങിപ്പോയി…..

എപ്പോഴോ കണ്ണു തുറന്നു നോക്കിയപ്പോൾ സമയം ആറ് മണി….

ഞാൻ വേഗം എഴുന്നേറ്റു….

നോക്കിയപ്പോൾ സിത്താരയും ശരത്തേട്ടനും പോയി കഴിഞ്ഞിരിക്കുന്നു…

. അകത്തെന്തോ ശബ്ദം കേട്ട് ചെന്ന് നോക്കുമ്പോൾ ദേവൻ സാർ പരിഭ്രമത്തോടെ ഫോണിൽ എന്തിന്റെയോ ഫോട്ടോസ് എടുക്കുന്നത് കണ്ടു…

ഞാനെന്റെ ഫോണെടുത്തു ഫ്ലാഷ് ഓഫ് ചെയ്തു ദേവൻസാറിന്റെ വീഡിയോ എടുത്തു….

എന്തോ കള്ളത്തരമുണ്ട്… എന്നെ കണ്ടാൽ പ്രശ്നമാകും ഞാൻ പഴയ പോലെ സീറ്റിൽ പോയിരുന്നു മേശമേൽ തലവച്ചു കിടന്നു…

വല്ലാത്ത ഭയം എന്നെ പൊതിഞ്ഞു….

ഫാൻ ഓടുന്നുണ്ടെങ്കിലും എന്നെ വിയർത്തു…..

ഒന്നുമറിയാത്ത പോലെ കണ്ണടച്ചു കിടന്നു…. കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ സാർ തന്നെ എന്നെ വിളിച്ചു…

” വീണ… എന്ത് പറ്റി ഉറങ്ങിപ്പോയോ” എന്ന് പറഞ്ഞ് എന്റെടുത്തേക്ക് വന്നു..

എനിക്ക് പേടി കൂടി…. ഞാൻ മേശയുടെ അരികിലുള്ള അരിച്ചാക്കിലേക്ക് നോക്കി…..

” അത് പിന്നെ നല്ല ക്ഷീണം അറിയാതെ ഉറങ്ങിപ്പോയി ” എന്ന് പറഞ്ഞ് ബാഗെടുത്തു കൈയ്യിൽ പിടിച്ചു…

‘”വീണാ ” എന്ന് ശരത്തേട്ടൻ വിളിക്കുന്ന ശബ്ദം കേട്ടപ്പോഴാ എന്റെ ശ്വാസം നേരെ വീണത്…. ശരത്തേട്ടൻ കയറി വന്നു….

” ആഹാ ദേവൻ സാർ ഇവിടെയുണ്ടാരുന്നോ… ഞാൻ വീണയെ വിളിക്കാൻ വന്നതാ.. ‘ ”

“വല്യ സാർ പറഞ്ഞിരുന്നു വീണയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോകാൻ “… പോകാം…”

” വേഗം പൂട്ടിയിറങ്ങിക്കേ…. സ്കൂട്ടിയുടെ താക്കോലിങ്ങ് താ… ഞാൻ വണ്ടിയോടിക്കാം” എന്ന് പറഞ്ഞ് ശരത്തേട്ടൻ വലത് കൈ എനിക്ക് നേരെ നീട്ടി…

. ഞാൻ വേറെ വഴിയില്ലാതെ ബാഗിൽ നിന്ന് സ്കൂട്ടിയുടെ താക്കോൽ എടുത്ത് കൊടുത്തു…

ദേവൻ സാർ അപ്പോഴേക്കിറങ്ങി…

ഞാൻ അകത്തെ മുറിയിലേക്ക് പോയി നോക്കി.. സി സി വി ക്യാമറാ ഒരു ഷെൽഫിന്റെ മുകളിലാണ്….

ഷെൽഫിന്റെ മുകളിൽ പുതിയ ഫയലുകൾ അടുക്കി വച്ചത് കൊണ്ട് സി സി വി ക്യാമറായിൽ മുറിയിലെ ദൃശ്യങ്ങൾ പതിയില്ല..

.. ഞാൻ വേഗം ഒരു കസേര വലിച്ചിട്ട് കയറിയതും കസേര മറിഞ്ഞു പോയതും ഒരുമിച്ചായിരുന്നു…

.. ശബ്ദം കേട്ട് ശരത്തേട്ടൻ ഓടി വന്ന് കസേരയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും പിടിക്കിട്ടിയില്ല….

ശരത്തേട്ടന്റെ മുകളിലേക്ക് മറിഞ്ഞു വീണു…

പാവം എന്തേലും പറ്റിയോ എന്തോ….

ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചതും എന്നേ കൂടുതൽ ചേർത്തു പിടിച്ചു…..

“അയ്യോ എണ്ണീക്ക് എന്റെ നടുവ് ഒടിഞ്ഞെ…” ശരത്തേട്ടൻ നിലവിളിച്ചു…. ഒരു വിധത്തിൽ പിടിവിടിവിച്ചു സൈഡിലേക്ക് ഉരുണ്ടുമാറി….

വേഗം എഴുന്നേറ്റു…. ഞാൻ എഴുന്നേറ്റിട്ടും എന്തോ സ്വപ്നം കണ്ടങ്ങനെ തറയിൽ കിടക്കുവാണ്…

തൊട്ട് മുന്നത്തേ വീഴ്ചയിൽ ബോധം പോയോ…

” വരുന്നുണ്ടേൽ വാ ഞാൻ ഓഫീസ് പൂട്ടാൻ പോവാ ” എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു….

********************************************

ഇപ്പോൾ എന്താ സംഭവിച്ചത്.. ഞാൻ വേഗം ചാടിയെഴുന്നേറ്റു….

കാന്താരിപ്പെണ്ണ് നുമ്പേ ചേർത്തു പിടിച്ച ദേഷ്യത്തിൽ ചിലപ്പോൾ അകത്തിട്ട് പൂട്ടിക്കളയും..

ഞാൻ വേഗത്തിൽ വെളിയിൽ വന്നു.. ഓഫീസ് പൂട്ടുന്നത് വരെ നിന്നു…

‘”എന്തിനാ കസേരയുടെ മുകളിൽ കയറിയത് ” ഞാൻ ചോദിപ്പോൾ അവളുടെ മുഖത്ത് പരിഭ്രമം….

അവൾ ചുറ്റും നോക്കി ആരെയോ ഭയക്കുന്നത് പോലെ..

. നെറ്റിയിൽ വിയർപ്പുകണങ്ങൾ തെളിഞ്ഞു…

” അത് പിന്നെ പറയാം… വേഗം പോകാം” എന്ന് പറഞ്ഞ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് വേഗത്തിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നിടത്തേക്ക് നടന്നു….

സ്കൂട്ടിയിൽ അവൾ തെട്ടുപുറകി എന്നോട് ചേർന്നിരുന്നപ്പോൾ മനസ്സിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു…

രണ്ടു മാസം മന: പൂർവ്വം അവൾ എന്നെ ഒഴിവാക്കിയതാണ്…

. എന്തിന്റെ പേരിലാണ് ഇങ്ങനെ ഒഴിവാക്കുന്നതെന്ന് ഇന്നറിയണം….

കാണാതിരുന്ന രണ്ടു മാസം കൊണ്ട് അവളെ ഞാൻ എത്ര മാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്ന് മനസ്സിലായി….

ഇനി കൈവിട്ട് കളയാൻ പാടില്ല…

എന്റെ ഇഷ്ടം തുറന്ന് പറയണം ….

ഇന്നെല്ലാം അവളോട് സംസാരിക്കണം…

മുത്തശ്ശി ഞങ്ങളെ കാത്ത് പടിവാതിലിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു….

വണ്ടി നിർത്തിയതും അവൾ ചാടിയിറങ്ങി ഓടിച്ചെന്ന് മുത്തശ്ശിയെ കെട്ടിപ്പിടിച്ചു….

” എത്ര നാളായി കണ്ടിട്ട്… എത്ര പ്രാവശ്യം വിളിച്ചു എന്താ ഫോൺ എടുക്കാതിരുന്നേ” മുത്തശ്ശി വീണയോട് പരിഭവം പറഞ്ഞു..

” പിണങ്ങല്ലേന്ന്.. ഞാനിങ്ങ് വന്നില്ലേ പിന്നെന്താ… നല്ല തിരക്കാരുന്നു അതാ ” എന്ന് പറഞ്ഞ് മുത്തശ്ശിയും വീണയും അകത്തേക്ക് പോയി…

നല്ല ആളാ മുത്തശ്ശി.. വീണയെ കണ്ടപ്പോൾ എന്നെ മറന്നു…

വണ്ടി സൈഡിലാക്കി ഞാനകത്തേക്ക് കയറുമ്പോൾ അടുക്കളയിൽ നിന്ന് വീണയുടെയും മുത്തശ്ശിയുടെ പൊട്ടിച്ചിരികൾ ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു….

ഞാൻ മുറിയിൽ പോയി കുളിച്ച് ഉടുപ്പ് മാറി താഴേക്ക് വന്നിട്ടും അടുക്കളിലെ സംസാരo ഉയർന്നു കേൾക്കായിരുന്നു….

പതുക്കെ അടുക്കളയിൽ പോയി എത്തി നോക്കി..

മുത്തശ്ശി അടുക്കളയിലെ കസേരയിൽ ഇരിക്കുകയാണ്..

അവൾ ഓടി നടന്ന് എന്തൊക്കെയോ ചെയ്യുന്നു….

വർത്താനത്തേക്കാൾ വേഗത്തിൽ കൈ ചലിക്കുന്നത് ഞാൻ നോക്കി നിന്നു….

നാളത്തേക്കുള്ള പച്ചക്കറിയൊക്കെ അരിഞ്ഞു വച്ചിട്ടുണ്ട്…

അവരുടെ ജോലി നടക്കട്ടെ എന്ന് വിചാരിച്ച് തിരിഞ്ഞ് നടക്കാൻ ഭാവിച്ചതും മുത്തശ്ശി എന്നെ വിളിച്ച് കസേരയിൽ ഇരുത്തി…..

ആദ്യമായിട്ടാണ് വീണ ഇത്രയും ചിരിച്ച് സന്തോഷിച്ച് സംസാരിച്ച് കാണുന്നത്…

മുത്തശ്ശിയോടുള്ള മാനസീകമായ അടുപ്പം കൊണ്ടാവും…..

അവൾ പപ്പടം കാച്ചി വക്കാൻ എണ്ണ ചട്ടി സ്റ്റൗവിൽ വച്ചപ്പോൾ ഞാൻ ഓടി ചെന്ന് തവി പിടിച്ചു വാങ്ങുന്നതിന്റെയിടയിൽ അവളുടെ കൈവിരലിൽ തൊട്ടപ്പോഴേക്ക് തവിയും കൊണ്ട് തല്ലാൻ വന്നു..

. മുത്തശ്ശിയുണ്ടാരുന്നത് കൊണ്ട് തവിയും കൊണ്ട് തല്ല് കൊള്ളാതെ രക്ഷപ്പെട്ടു…

. ഞാൻ പപ്പടം ഓരോന്നായി ചൂടായ എണ്ണയിൽ ഇട്ടെടുത്തു…

. ബാക്കി ജോലിയിൽ ഞാനുo സഹായിച്ചു…. ഇവിടെ വന്നു മുത്തശ്ശി പഠിപ്പിച്ചതാണ് അടുക്കളപ്പണി….

ഞാൻ പാത്രം കഴുകാൻ പോയപ്പോൾ അത് ചെയ്യാൻ വീണസമ്മതിച്ചില്ല…..

അവൾ പാത്രം കഴുകി വച്ചപ്പോഴേക്ക് ഞാൻ ബാക്കിയെല്ലാം വൃത്തിയാക്കി….

മുത്തശ്ശിയും മുത്തശ്ശനൊടൊപ്പം സന്തോഷമായി ഇവിടെ കഴിയുമ്പോൾ അച്ഛനും അമ്മയും ശരണ്യയും കൂടിയുണ്ടായിരുന്നെങ്കിൽ എന്റെ മനസ്സ് തീവ്രമായി ആഗ്രഹിച്ചു കൊണ്ടിരുന്നു….

ഇന്ന് മുത്തശ്ശനും ഇളയ മുത്തശ്ശനും ഒരുമിച്ചാണ് വന്നത്…

എല്ലാവരും ഒരുമിച്ചിരുന്നു അത്താഴം കഴിച്ചു…

ഞാൻ മുറിയിലേക്ക് വന്നു വാതിൽ ചാരി ലൈറ്റ് ഓഫാക്കി കട്ടിലിൽ വെറുതെ കണ്ണടച്ചു കിടന്നു…
കുറച്ച് കഴിഞ്ഞപ്പോൾ ആരോ വാതിൽ തള്ളി തുറക്കുന്ന ശബ്ദം കേട്ടു….
മനസ്സിലായി.. വാതിൽ അതുപോലെ ചാരി. …

ആ രൂപം എന്റടുത്തേക്ക് വരുകയാണ്…

ആ രൂപം എന്റെ അടുത്തെത്തി ഞാൻ ”അയ്യോ “എന്ന് നിലവിളിച്ചതും രണ്ടു കൈകൾ എന്റെ ചുണ്ടുകൾ പൊത്തി പിടിച്ചിരുന്നു..

“ശരത്തേട്ടാ ഞാൻ വീണയാ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു ” എന്നവൾ പറഞ്ഞിട്ട് എന്റെ ചുണ്ടിൽ നിന്ന് കൈമാറ്റി…

” എന്നാൽ ലൈറ്റിട്” എന്ന് ഞാൻ പറഞ്ഞു…

അവൾ ലൈറ്റിട്ടു…

” ഇത്ര ധൈര്യശാലിയാണെന്ന് ഞാൻ അറിഞ്ഞില്ല.. ” എന്ന് പറഞ്ഞവൾ പൊട്ടിച്ചിരിച്ചു…

” നിന്ന് കിണിക്കാതെ കാര്യം പറ” എനിക്ക് ദേഷ്യം വന്നു…

അവൾ ഫോണും കൊണ്ട് എന്റെടുക്കൽ വന്നു…

അവൾ ഫോണിൽ എടുത്ത വീഡിയോയാണ്….

വീഡിയോയിൽ ദേവൻ സാർ പരിഭ്രമത്തോടെ എന്തിന്റെയോ ഫോട്ടോസ് എടുക്കുകയാണ്

” ഇന്ന് വൈകിട്ട് ഞാൻ ഉറങ്ങി എന്ന് കരുതി ദേവൻ സാർ ഓഫീസ് റൂമിൽ കയറി ഫോട്ടോസ് എടുക്കുന്നത് കണ്ടു…. ഞാൻ വീഡിയോ എടുത്തതാണ്, ”

“എന്തോ കള്ളത്തരമുണ്ട് “എനിക്ക് വല്യ സാറിനോട് പറയാനുള്ള ധൈര്യമില്ല… അതാ ശരത്തേട്ടന്റടുത്ത് പറഞ്ഞത് ” എന്നവൾ പരിഭ്രമത്തോടെ പറഞ്ഞു..

– “ഇം ഞാനാ സിത്താരയെ ഒരു വിധത്തിൽ പറഞ്ഞു വിട്ടിട്ട് പോകാൻ ഒരുങ്ങുമ്പോഴാ വീണ ഓഫീസിൽ ഒറ്റയ്ക്കാണല്ലോ എന്നോർത്തത്” അതാ ഞാൻ തിരിച്ച് വന്നത് ” .

…എന്ന് പറയുമ്പോൾ അവൾ എന്റെ കണ്ണുകളിലേക്ക് നോക്കിയിരുക്കുകയാണ്…

” വന്നത് നന്നായി ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു.. ”

“. ദേവൻ സാറിന്റെ നോട്ടവും സംസാരവും എന്തോ ശരിയല്ലാന്ന് തോന്നി ” ഞാൻ ആരുമില്ലാത്ത പെണ്ണല്ലേ…. എന്നോട് ആർക്കും എന്തുമാവാല്ലോ ” എന്ന് പറയുമ്പോൾ അവളുടെ ശബ്ദമിടറി…

“താൻ വിഷമിക്കാതടോ ദൈവം എത്ര സന്തോഷങ്ങൾ വാരിക്കോരി കൊടുത്തിലും ചെറിയ ദുഃഖമെങ്കിലും എല്ലാർക്കും കൊടുക്കും..”

” അത് മനുഷ്യർ ദൈവത്തെ എപ്പോഴും ഓർക്കാൻ വേണ്ടിയാ”…” എനിക്ക് വീണയോട് ഒരിഷ്ടം ഉണ്ട്… അത് കൈവിട്ട് കളയാനല്ല… എന്റെ നല്ല പാതിയാക്കാനുള്ള ഇഷ്ടമാണ്….” എന്ന് പറയുമ്പോൾ അവൾ അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു…

” അതിന് സേതുമാധവ് ഗ്രൂപ്പിന്റെ എംഡി ഹരീന്ദ്രൻ സാറിന്റെ കൊച്ചുമകനെ വിവാഹം കഴിക്കാനുള്ള യോഗ്യതയെന്നും എനിക്കില്ല ശരത്തേട്ടാ ” എന്നവൾ പറയുമ്പോൾ ഞാൻ ഞെട്ടിപ്പോയി….

“അയ്യോ വീണയെങ്ങനെയറിഞ്ഞു “ഞാനറിയാതെ പറഞ്ഞു പോയി..

” ശരത്തേട്ടന്റെ വീട്ടിൽ പോയപ്പോൾ അവിടെ ഹരീന്ദ്രൻ സാറിന്റെ മകൻ സേതു സാറും കുടുംബത്തിന്റെയും ഫോട്ടോ കണ്ടു.. “…സേതു സാറും എന്റെച്ഛനും നല്ല കൂട്ടുകാരായിരുന്നു എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു “…

“അച്ഛന്റെ പേഴ്സിൽ സേതു സാറും എന്റച്ഛനും ചേർന്നിരിക്കുന്ന ഫോട്ടോയുണ്ടായിരുന്നു… ” അവൾ കഥ പറയുന്നതിന്റെയിടയിൽ പാതി ചാരിയ വാതിൽ വിടവിലൂടെ മുത്തശ്ശന്റെ അനിയനെ കണ്ടത്…

ഈ സമയത്ത് വീണയെ എന്റെ മുറിയിൽ കണ്ടാൽ തെറ്റിദ്ധരിക്കുo..

.. കൈ കൊണ്ടും കണ്ണു കൊണ്ടുo മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചെങ്കിലും അവൾക്കൊന്നുo മനസ്സിലായില്ല…

എന്റെ മുറി കടന്നു വേണം ഇളയ മുത്തശ്ശന് മുറിയിലേക്ക് പോകാൻ…. ഇളയ മുത്തശ്ശൻ വീണയെ കാണുമെന്ന് ഉറപ്പായപ്പോൾ ഞാൻ വേഗം എഴുന്നേറ്റ് അവളെ വാതിലിന്റെ മുൻപിൽ നിന്ന് ഒരു സൈഡിലേക്ക് പിടിച്ചു മാറ്റി… അവൾ ബഹളമുണ്ടാക്കി…

വേറെ വഴിയില്ലാതെ വാതിൽ മറവിലെ ചുവരോട് ചേർത്തു പിടിച്ചു അവളുടെ അധരങ്ങൾ എന്റെ അധരങ്ങൾ കൊണ്ട് പൂട്ടി….

കുറച്ച് നിമിഷങ്ങൾക്ക് ശേഷം സ്വതന്ത്രമാക്കി …അവൾ എന്നെ തള്ളിയിട്ട് എന്റെ നേരെ പാഞ്ഞു വരാനാഞ്ഞതുo ഇളയ മുത്തശ്ശൻ വാതിൽ തുറന്നതുo ഒരുമിച്ചായിരുന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7

നീർക്കുമിളകൾ: ഭാഗം 8