Saturday, April 20, 2024
Novel

നീർക്കുമിളകൾ: ഭാഗം 5

Spread the love

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

ബസ്സിൽ കയറുമ്പോൾ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത സിത്താരയുടെ മുഖം കൺമുന്നിൽ തെളിഞ്ഞു വന്നു..

ജീവിതത്തിൽ ഇതിനേക്കാൾ വല്യ പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്….

ഇതിലൊന്നും എന്നെ തളർത്താൻ കഴിയില്ല..

.. ഇനി ആകെ ഒരു വഴി വല്യ സാറാണ്…

സാറിനും എന്നെ പോലെ അടപായസം ഒത്തിരി ഇഷ്ടമാണ്… പിന്നെ ഒന്നും ആലോചിച്ചില്ല…

ഞാൻ ഫോണെടുത്തു വല്യ സാറിനെ വിളിച്ചു…

. കുറച്ച് നേരം റിംഗ് ചെയ്ത ശേഷമാണ് വല്യ സാർ ഫോണെടുത്തത്…

” വല്യ സാറെ വീണയാ…

ഞാൻ ഓഫീസിൽ വന്ന ശേഷം ഗിതേച്ചിക്ക് വിശേഷം ഉണ്ട് എന്ന് പറഞ്ഞ് ചേച്ചി വിളിച്ചാരുന്നു…

“സന്തോഷമധുരത്തിന് കുറച്ച് അടപായസം ഉണ്ടാക്കിയിട്ടുണ്ട്… ”

” വീട്ടിലേക്ക് വന്നാൽ വല്യ സാറിനും ശാരദാമ്മയ്ക്കും കുറച്ച് തന്ന് വിടാം…”
എന്ന് ഗീതേച്ചി പറഞ്ഞത് കേട്ടതും ഞാൻ വേഗം ലീവ് എഴുതി വച്ച് വരുന്നതിന്റെയിടയിൽ ഓഫീസിന്റെ താക്കോൽ ഓർക്കാതെ എടുത്തോണ്ട് വന്നു… ”

” ഞാനിപ്പം അരമണിക്കുറിനകം തിരിച്ച് ഓഫീസിൽ വരും…. “ഗീതേച്ചി തന്നു വിട്ട അടപായസവും കൈയ്യിലുണ്ട്… ”

“വല്യസാർ ഓഫീസിന്നിറങ്ങല്ലേ… ഞാൻ വന്നിട്ടേ പോകാവു ” എന്ന് ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയപ്പോൾ ഫോണിന്റെ അങ്ങേത്തലപ്പത്ത് നിന്നും സന്തോഷഭരിതമായ വാക്കുകൾ ഒഴുകിയെത്തി.

…” വേഗം വാ ഞാൻ വീണ വന്നിട്ടേ വീട്ടിൽ പോകു”ഓഫീസിൽ തന്നെയിരിക്കാം ” എന്ന് വല്യ സാറിന്റെ മറുപടി കേട്ടപ്പോൾ സമാധാനമായി….

ഹോ വല്യ സാറുണ്ടെൽ സിത്താരയ്ക്ക് പ്രതികരിക്കാൻ പറ്റില്ല…

. ഫോൺ ബാഗിലിട്ടിട്ട് സീറ്റിലേക്ക് കണ്ണടച്ച് ചാരിയിരുന്നു….

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

കോൾ കട്ട് ചെയ്തിട്ട് ഫോൺ പോക്കറ്റിൽ വയ്ക്കുമ്പോൾ ഹരീന്ദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

വീണയുടെ പാകപ്പിഴമറയ്ക്കാൻ എന്നെ കൂട്ടുപിടിക്കുകയാണെന്ന് ഹരീന്ദ്രന് നന്നായി അറിയാം…

എന്തെങ്കിലും കാരണമില്ലാതെ വീണ വിളിക്കില്ല…

എന്തായാലും ഓഫീസിൽ പോയിരിക്കാം എന്ന് വിചാരിച്ച് ഹരീന്ദ്രൻ ഓഫീസിലേക്ക് നടന്നു…

വീണയുടെ അച്ഛൻ വേണു മില്ലിലെ മെക്കാനിക്ക് ആരുന്നു…

ആത്മാർത്ഥത എന്തെന്ന് ചോദിച്ചാൽ വേണുവിനെ കണ്ടു പഠിക്കണം.

..ജോലിയിലെ കൃത്യനിഷ്oതയും സേവനവും എല്ലാവരിലും അസുയ ഉളവാക്കുന്നതായിന്നു….

വേണുവിന്റെ മരണം നഷ്ടം തന്നെയാണ്…

മകൾ ഗീതയുടെ വിവാഹo ശേഷം ഒരു ജോലിക്കു വേണ്ടി വീണ മുൻപിൽ വന്നപ്പോൾ വേണുവിന്റെ മകളാണെന്നുള്ളത് കൊണ്ട് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല….

ഒറ്റ രാത്രി കൊണ്ട് അനാഥയായിപ്പോയ വേണുവിന്റെ മകൾ വീണയെ സംരക്ഷക്കേണ്ടത് കടമയാണ് എന്ന് കരുതി തന്നെയാണ് ജോലിയും താമസ സൗകര്യവും ഏർപ്പാടാക്കി കൊടുത്തത്…

ചേച്ചി ഗീതയേക്കാൾ മിടുക്കിയാണ് വീണ.. എല്ലാ മില്ലുകളുടെയും കണക്കുകൾ കൃത്യമായിട്ടാണ് സൂക്ഷിക്കുന്നത്….

ഓഫീസിൽ എത്തിയപ്പോഴാണ് വീണ ഫോൺ വിളിച്ച് ഇവിടേക്ക് വരാൻ പറഞ്ഞതിന്റെ കാരണം ഹരീന്ദ്രനു പിടിക്കിട്ടിയത്..

സിത്താര വീണയെ താക്കോൽ കൈയ്യിൽ കൊണ്ടുപോയതിനു ദേഷ്യപ്പെട്ടു കാണണം..

സിത്താരയുടെ വഴക്കിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴി… ഹരീന്ദ്രന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

ശരത്ത് മിടുക്കനാണ് വേഗത്തിൽ ജോലികൾ തീർക്കുന്നുണ്ട്.. വന്ന് രണ്ടാഴ്ച കൊണ്ട് എല്ലാ മില്ലുകളുടെയുടെ വിവരങ്ങൾ ഫയലിലാക്കി തുടങ്ങി.. ..

എന്നുo തീർക്കുന്നത് എല്ലാം ലാപ്പ് വഴി കംപ്യുട്ടറിലേക്ക് അയച്ച് തരുന്നുണ്ട്…. വിചാരിച്ചതിനേക്കാൾ എളുപ്പം ജോലി തീരുo..

ഹരീന്ദ്രൻ വന്നത് കണ്ട് ജോലി നിർത്തി ശരത്ത് എഴുന്നേറ്റു നിന്നു…

“ഇന്നത്തെ ജോലി കഴിഞ്ഞെങ്കിൽ രണ്ടു പേരും പോയ്ക്കോളു.. “.

‘ എനിക്ക് ഓഫീസിൽ കുറച്ച് ജോലിയുണ്ട് ” എന്ന് ഹരീന്ദ്രൻ പറഞ്ഞതും ശരത്ത് ഫയലുകൾ അടുക്കി വച്ച് ഒപ്പിട്ട് ഇറങ്ങി..

സിത്താര കുറച്ച് നേരം ഇരുന്ന് നോക്കി വീണയെ കൈയ്യിൽ കിട്ടാത്ത ദേഷ്യം പ്രകടിപ്പിക്കാൻ കഴിയാതെ സ്കൂട്ടിയിൽ കയറി തിരിച്ച് പോയി..

.. ഹരീന്ദ്രൻ വീണ വരുന്നതും നോക്കിയിരുന്നു..

ശാരദാമ്മയ്ക്ക് ഒരു ആശ്വാസമാണ് വീണ അവിടെ ചെല്ലുന്നത്…

ഹരീന്ദ്രൻ വീട്ടിൽ ചെല്ലുന്നത് വരെ വീണ അവിടെയിരിക്കുന്നത് കൊണ്ട് കുറച്ച് താമസിച്ചാലും ടെൻഷനില്ല…

വീട്ടിൽ വീണയുണ്ടല്ലോ എന്ന സമാധാനം ഉണ്ട്

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ബസ്സിറങ്ങിയതും നടക്കുവല്ല ഓടുകയയിരുന്നു എന്ന് വേണം പറയാൻ..

ഓഫീസിന് മുന്നിൽ എത്തിയതും പുഞ്ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന വല്യ സാറിനെയാണ്…

ഭാഗ്യം സിത്താര പോയീന്ന് തോന്നുന്നു… ഓടി വന്നത് കൊണ്ടാവണം വല്ലാതെ കിതക്കുന്നു…

” ഓടി വന്നതല്ലേ കിതപ്പ് മാറിയിട്ട് സംസാരിച്ചാൽ മതി”…

“എന്ത് പറ്റി ഇത്ര മറവി…. അങ്ങനെ ഒരു കാര്യവും ശ്രദ്ധയില്ലാതെ ചെയ്യാറില്ലല്ലോ വീണ…. ”

“എന്തെങ്കിലും വിഷമം ഉണ്ടോ കുട്ടി” എന്ന് വല്യ സാർ ചോദിച്ചതിന് മറുപടിയായി ചെറുതായി ഒന്നു പുഞ്ചിരിച്ചു..

.. ബാഗിൽ നിന്ന് താക്കോൽ എടുത്ത് ഓഫീസിലേക്ക് കയറി ലൈറ്റും ഫാനും ഓഫാക്കി…

ഓഫീസ് പൂട്ടിയിറങ്ങി….

ബാഗിലുള്ള അടപായസത്തിന്റെ പാത്രം വല്യ സാറിനെ ഏൽപ്പിച്ചു ക്വാട്ടേഴ്സിലേക്ക് നടന്നു

സിത്താരയ്ക്ക് എന്തോ എന്നോട് സൗമ്യമായി പെരുമാറാൻ അറിയില്ല……

പത്താംതരം വരെ ഒരുമിച്ചാണ് പഠിച്ചത്…

എനിക്കെപ്പോഴും രണ്ടാം സ്ഥാനമായിരുന്നു….

പഠിപ്പിലും ഡാൻസിലും പാട്ടിലും വരയിലും അങ്ങനെ എല്ലാത്തിലും സിത്താരയായിരുന്നു മുന്നിൽ….

കുഞ്ഞിലെ തൊട്ട് പരസ്പരം അറിയാമെങ്കിലും സിത്താര എപ്പോഴും ഒരു അകലം പാലിച്ചിരുന്നു..

.. പത്താം തരത്തിലെ പരീക്ഷയുടെ ഫലം അറിഞ്ഞപ്പോൾ സ്ക്കൂൾ ഫസ്റ്റിന്റെ സ്ഥാനം അവളിൽ നിന്ന് ഞാൻ നേടിയെടുത്തപ്പോഴേക്ക് ശത്രുവായി….

രണ്ടാo സ്ഥാനത്തിന്റെ സമ്മാനം നിരസ്കരിച്ചു കൊണ്ടാണ് എന്നോടുള്ള പ്രതിഷേധം അറിയിച്ചത്….

പ്ലസ്ടുവിനും എന്നെ തോൽപ്പിക്കാൻ വേണ്ടി ഞാൻ ചേർന്ന സ്കൂളിൽ തന്നെ ചേർന്നു….

പ്ലസ്ടൂവിനും ഞാൻ സിത്താരയെ തോൽപ്പിച്ചപ്പോൾ അവൾക്ക് പക കൂടി….

തുടർന്ന് ഡിഗ്രിക്കും ഞാൻ ചേർന്ന കോളേജിൽ എന്നോട് മൽസരിക്കാൻ ചേർന്നു….

അച്ഛന്റെയും അമ്മയുടെയും മരണശേഷം കുറച്ച് മാസങ്ങൾ കോളേജിൽ പോയി എങ്കിലും ജോലിക്ക് ചേർന്നതിൽ പിന്നെ പോകാൻ പറ്റിയില്ല….

രണ്ടാം വർഷം പ്രൈവറ്റ് ആയി രജിസ്ട്രർ ചെയ്തിട്ടുണ്ട്…

കോളേജിൽ പോകാതെ തന്നെ പഠിച്ച് പരീക്ഷ കോളേജിൽ പോയി എഴുതണം…..

നോട്ട്സ് ഒക്കെ കൂട്ടുകാർ തന്ന് സഹായിക്കുന്നുണ്ട്…

കൂട്ടുകാർ ഉള്ളതാണ് മനസ്സിന് ധൈര്യം….

മുഖത്ത് മഴത്തുള്ളികൾ പതിച്ചപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്..

മഴ ശക്തമാകും എന്ന് തോന്നിയത് കൊണ്ട് നടത്തം വേഗത്തിലാക്കി.

ഞാൻ വീഴാൻ ഭാവിച്ചതും രണ്ടു കൈകൾ എന്നെ വീഴാതെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു….

മുഖമുയർത്തി നോക്കിയപ്പോൾ മഴത്തുള്ളികൾക്കിടയിലൂടെ കണ്ട ശരത്തിന്റെ കണ്ണുകൾ എന്റെ ഹൃദയത്തിലേക്കാഴ്ന്നിറങ്ങി…

. അടുത്ത നിമിഷം എന്റെ ശ്രദ്ധ ഒരു ജീപ്പ് ഞങ്ങൾക്ക് നേരെ പാഞ്ഞ് വരുന്നതിലേക്ക് തിരിഞ്ഞതും ശക്തമായി ശരത്തിനെ സൈഡിലേക്ക് തള്ളിയിട്ടു..

അടുത്ത് കുറ്റിക്കാട്ടിലേക്ക് ശരത്തിനെ തള്ളിയിടുമ്പോൾ ആ കൈകൾ എന്നെയും ചേർത്തു പിടിച്ചിരുന്നു…

“അയ്യോ ” എന്ന് എന്റെ നിലവിളിയുയർന്നു..

ജീപ്പിൽ നിന്ന് കുറച്ച് പേർ ഇറങ്ങുന്നതും.. ആളുകൾ ഓടിക്കുന്നതും മയക്കത്തിലേക്ക് വഴുതി വീഴുന്നതിന് മുന്നേ അവ്യക്തമായി കണ്ടു….
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ഒരു നിമിഷം എന്താ സംഭവിച്ചെന്നറിയാൻ വീണ്ടും ഓർത്ത് നോക്കി…. വീണയെന്തിനാ തള്ളിയിട്ടത്…

.. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു… താഴെ വീണു കിടന്ന വീണയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു….

നല്ല ഭാരം ഇവൾക്ക് ..

..ബോധം പോയിന്ന് തോന്നുന്നു… ഒരു വിധത്തിൽ എഴുന്നേറ്റിരുന്നോപ്പോഴാ കുറ്റിക്കാട്ടിലാ വീണ് കിടക്കുന്നത് എന്ന് മനസ്സിലായത്….

വീണയെ എടുത്ത് മടിയിൽ കിടത്തി നെറ്റിക്കും കൈയ്യിലും മുറിവുണ്ട്…

ടുപ്പട്ട കാണുന്നില്ല.

. വീഴ്ചയിൽ ചുരിദാറിന്റെ പല ഭാഗങ്ങളും കിറിയിട്ടുണ്ട്.. ആളുകൾ ഓടിക്കുടി തുടങ്ങി..

. ഞാൻ വേഗം എന്റെ ഷർട്ട് ഊരി അവളെ ധരിപ്പിച്ചു…

ഓടിക്കൂടിയ ആളുകൾ വീണയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചു…. കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഡോക്ടർ വിളിച്ചു…

ഞാൻ ഡോക്ടറുടെ മുറിയിലേക്ക് നടന്നു…..

ഡോക്ടറുടെ മുറിയിലെത്തിയതും
അകത്തേക്ക് ക്ഷണിച്ചു ഇരിക്കാൻ പറഞ്ഞു..

” എങ്ങനുണ്ട് ഡോക്ടർ വീണയ്ക്ക്” എന്ന് ഞാൻ ചോദിച്ചു..

” കുഴപ്പമൊന്നുമില്ല… ഇപ്പോൾ ബോധം വന്നു… മുറിവ് മരുന്ന് വച്ച് കെട്ടി…. എന്നാലും ഇന്ന് ഒരു ദിവസം ഇവിടെ ഒബ്സർവേഷനിൽ കിടക്കട്ടെ.. മുറിയിലേക്ക് മാറ്റാൻ പറഞ്ഞിട്ടുണ്ട്.. ” എന്ന് ഡോക്ടർ പറഞ്ഞു.

” ശരി ഡോക്ടർ ” എന്ന് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി…

വീണയെ മുറിയിലേക്ക് മാറ്റി…… ഞാൻ ചെന്നപ്പോൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു…

“വേണ്ട കിടന്നോ… എന്നാലും നിനക്ക് എന്നോട് എന്താ ഇത്ര ദേഷ്യം…. എന്തിനാ എന്നെ തള്ളിയിട്ടത് ” എന്ന് ഞാൻ ശബ്ദമുയർത്തി ചോദിച്ചു…..

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു ചുണ്ടുകൾ വിറച്ചു…… പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.

… ” ഞാൻ തള്ളിയിട്ടില്ലാരുന്നേൽ അവർ ശരത്തിനെ വണ്ടിയിടിച്ച് കൊന്നേനെ”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4