Friday, April 19, 2024
Novel

നീർക്കുമിളകൾ: ഭാഗം 8

Spread the love

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

…. “ആദ്യം കണ്ടപ്പോൾ ഒരു റൗഡി പെണ്ണായിട്ടാ കണ്ടത്… തനിക്ക് ഈ കരച്ചിലിന്റെ ഭാവം ചേരില്ല.:..”

“എനിക്ക് ആ റൗഡി പെണ്ണിനോടാ ഇഷ്ടം” എന്ന് ശരത്തേട്ടൻ പറഞ്ഞപ്പോൾ മനസ്സിലായിരം വർണ്ണശലഭങ്ങൾ പറന്നുയർന്നു……

മുറിയിൽ നിന്ന് തിരിഞ്ഞ് പോകുമ്പോൾ ഒന്നൂടെ തിരിഞ്ഞ് നോക്കി.

.. ആ കണ്ണുകളിൽ കണ്ടത് എന്നോടുള്ള സഹതാപമാണോ പ്രണയമാണോ…. ഒന്നും മനസ്സിലാകുന്നില്ല…

ദിവസങ്ങൾ കടന്ന് പോയി..
ഒരിക്കൽ ഈ വീട്ടിൽ നിന്ന് എന്നന്നേക്കുമായ് ഇറങ്ങുമ്പോൾ ഒരിക്കലും കരുതിയില്ല വീണ്ടും ഇവിടെ തിരികെ വരാൻ ഭാഗ്യം കിട്ടുമെന്ന്..

അന്ന് മുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ടായിരുന്നു….

അന്ന് നട്ട ചെടികളിൽ ചിലതെല്ലാമെ ഇപ്പോൾ ഉള്ളു…

ഒരു കൈ കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യും…

ഇടയ്ക്ക് ആശുപത്രിയിൽ പോകാൻ ശരത്തേട്ടന്റെ അമ്മ കൂടെ വരും…

ഇടയ്ക്ക് ചില ദിവസം ശരത്തേട്ടൻ വരും…

പരമാവധി ഒഴിഞ്ഞ് മാറിയിരിക്കും…

സഹായം ചെയ്തവർക്ക് പിന്നീട് ഞാൻ ഒരു ബുദ്ധിമുട്ടായി മാററരുത്…

എന്തെങ്കിലും ചോദിച്ചാൽ ഒരു പുഞ്ചിരിയിൽ മറുപടി ചുരുക്കും…

നെറ്റിയിലെയും കൈയ്യിലെയും സ്റ്റിച്ച് എടുത്ത്…
ഇനി മുറിവ് വേഗം കരിയും…

ഇനി തിരിച്ച് പോകാൻ അധികം ദിവസങ്ങൾ ഇല്ലാന്നോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി തുടങ്ങി…

എന്നായാലും പോകണ്ടതല്ലേ… മനസ്സിനെ സമ്മാധാനിപ്പിച്ചു…

ഇടയ്ക്ക് ഓർത്ത് ഗീതേച്ചിയെ ഫോണിൽ വിളിച്ചു…

. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ശരത്തേട്ടന്റെ അച്ഛൻ ചികിത്സ കഴിഞ്ഞ് വരുന്ന ദിവസം..

. പക്ഷേ എനിക്ക് തിരിച്ച് പോകേണ്ട ദിവസവും…

. ഞാൻ ശരണ്യയുടെ കൂടെ തിരിച്ച് വന്നോളാമെന്ന് ശരത്തേട്ടനോട് പറഞ്ഞു…

തിരിച്ച് പോകണ്ടതിന്റെ തലേ ദിവസം അടുത്തുള്ള അമ്പലത്തിൽ പോയി…

ശരണ്യ കോളേജിൽ പോയി കഴിഞ്ഞാണ് പാർവതിയമ്മയും ഞാനും അമ്പലത്തിലേക്ക് പോകാനിറങ്ങിയത്..

പോകുന്ന വഴി പാർതിയമ്മ എന്റെ വലത് കൈയ്യിൽ മുറുകെ പിടിച്ചിരുന്നു…. അത് മനസ്സിനാശ്വാസമേകി…

ഓർമ്മ വച്ച നാൾ മുതൽ ഓടിനടന്ന വഴികൾ..

ഞാനും ഗീതേച്ചിയും അച്ഛനുമമ്മയും ഒരുമിച്ച് വന്ന ഓർമ്മകൾ മനസ്സിൽ നിറഞ്ഞു നിന്നു…

വഴി നീളെ കണ്ടവരെല്ലാം വന്ന് കുശലമന്വഷിച്ചു…

അവരുടെ സഹതാപനോട്ടങ്ങളിൽ നിന്ന് രക്ഷപെട്ടോടാൻ മനസ്സ് വെമ്പൽ കൊണ്ടു… അത് മനസ്സിലായത് കൊണ്ടാവണം പാർവതിയമ്മ എന്റെ കൈ പിടിച്ച് അമ്പലത്തിലേക്ക് നടക്കാൻ തുടങ്ങി…

അമ്പലനടയിൽ കൈകൂപ്പി കണ്ണടച്ച് നിൽക്കുമ്പോഴും മനസ്സിൽ ശരത്തേട്ടന്റെ മുഖമായിരുന്നു……..

അമ്പലത്തിലെ ദേവി പോലും ചിരിക്കുന്നുണ്ടാവും നീർക്കുമിളയുടെ ആയുസ്സു മാത്രമുള്ള എന്റെ ആഗ്രഹങ്ങൾ കേൾക്കുമ്പോൾ…

പ്രസാദം വാങ്ങി തിരിച്ച് നടക്കുമ്പോൾ മനസ്സിലൊരായിരം ചിന്തകൾ കുമിഞ്ഞ് കൂടി…

ഒന്നിനും ഉത്തരമില്ലാത്തത് കൊണ്ട് വെറുതെ തല പുകയ്ക്കാൻ നിന്നില്ല…. തിരിച്ച് വീട്ടിൽ വന്നു…

പാർവതിയമ്മ അടുക്കളയിൽ വല്യ പരിപാടിയാണ്….

മീൻ അച്ചാറുo, ചമ്മന്തി പൊടിയും ഇഞ്ചിക്കറിയും എന്തൊക്കെയോ….

ശരത്തേട്ടനൂടുള്ളത് ഉണ്ടാക്കി തന്നു…

എന്നെക്കൊണ്ട് പറ്റുന്ന സഹായമൊക്കെ ചെയ്തു കൊടുത്തു…

“മോളിനിയും സമയം കിട്ടുമ്പോൾ വരണം… ആരുമില്ലാന്ന് വിചാരിക്കണ്ട…”

” ഇവിടെ ഞങ്ങൾ എല്ലാരുമുണ്ട് ” പാർവതിയമ്മയത് പറയുമ്പോൾ ഞാനും മനസ്സ് കൊണ്ടാഗ്രഹിക്കുന്നത് ഈ കുടുംബത്തിലെ ഒരാളാകാൻ തന്നെയാണ് എന്ന് പറയാൻ കൊതിച്ചു….

“സമയം കിട്ടുമ്പോൾ തീർച്ചയായും വരാം അമ്മേ “… എന്ന് പറയുമ്പോൾ ഞാനാ തോളിൽ ചേർന്ന് നിൽക്കാൻ ആഗ്രഹിച്ചു….

സ്നേഹിക്കപ്പെടാൻ കൊതിക്കുന്ന മനസ്സിനെ എപ്പോഴും ഒരു കടിഞ്ഞാണിട്ട് നിർത്താൻ ഇക്കാലയളവ് കൊണ്ട് ശീലിച്ചിരുന്നു…

പക്ഷേ ഇപ്പോൾ ആ നിയന്ത്രണo കൈവിട്ട് പോകുമോന്ന് തോന്നി തുടങ്ങിയിരിക്കുന്നു…..

. ഞാൻ എല്ലാo വൃത്തിയാക്കാൻ സഹായിച്ചിട്ട് മുറ്റത്തിറങ്ങി….

ചാമ്പ മര ചുവട്ടിൽ ചെന്നു നിന്നു…

ആ കുഞ്ഞു മരത്തിൽനിറച്ചും ചുവന്നു തുടുത്തു ചാമ്പയ്ക്കാ കൈയ്യെത്തുന്ന ഭാഗത്തെ കുറച്ച് എത്തി പറിച്ചു…

മരചുവട്ടിൽ തന്നെയിരുന്നു ചാമ്പയ്ക്ക മടിയിലേക്കിട്ടു…

ഓരോന്നായി ആസ്വദിച്ചു കഴിച്ചു’…. ആഹാ എന്താ മധുരം…. ചിലതിന് ചെറിയ പുളിയും….

. അച്ഛൻ നട്ടതാണ്…. വളർന്ന് പൂവിട്ട് കായ്ക്കാറായപ്പോഴേക്കും വീട് വിട്ട് പോയി…

ഇതിൽ ഒരു ചാമ്പക്ക പോലും കഴിക്കാൻ പറ്റിയിട്ടില്ല… കൊതി തീരെ കഴിക്കണം…

കുറച്ച് ഉപ്പ് തൊട്ട് കഴിക്കാൻ മടിയിൽ നിന്ന് വാരിയെടുത്ത് അടുക്കളയിലേക്ക് പോയി…

കുറച്ച് ഉപ്പും കൂട്ടി കഴിച്ചു….

സമയം വേഗത്തിലാകുന്നത് പോലെ തോന്നി….

വൈകിട്ട് ശരണ്യ വരുമ്പോൾ പാർവതിയമ്മ ഏത്തയ്ക്കാപ്പം ഉണ്ടാക്കി… അതും കഴിച്ചു….

വൈകിട്ട് അത്താഴം കഴിച്ച് കിടക്കാറായപ്പോൾ ശരണ്യ മുറിയിലേക്ക് വന്നു..

” ഇന്ന് ഞാൻ ചേച്ചിയുടെ കൂടെയാ… നാളെ പോവല്ലെ…. ചേച്ചിക്ക് പോകാതിരുന്നു കൂടെ ” എന്ന് ശരണ്യ ചെറു പരിഭവത്തോടെ പറഞ്ഞു….

“എന്ത് ചെയ്യാനാ പോയല്ലേ പറ്റു… എനിക്ക് ഒരുപാട് ജോലി ബാക്കിയുണ്ട് അവിടെ.”

‘.. ശരത്തേട്ടന് ഫയലിന്റെ വർക്കിലൊക്കെ സഹായിക്കണ്ടേ… ”

” എന്റെ സഹായം അവിടെ ആവശ്യമുണ്ട്.. ഞാനിടയ്ക്ക് സമയം കിട്ടുമ്പോൾ വരാം”വിഷമിണ്ടട്ടോ ” എന്ന് പറഞ്ഞ് അവളുടെ കവിളിൽ ചെറുതായി സ്നേഹത്തോടെ തലോടി…

” നമ്മുക്കിന്ന് അമ്മയുടെ കൂടെ കിടക്കാം ” എന്ന് പറഞ്ഞ് ശരണ്യഎന്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് പാർവതിയമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി…..

പത്ത് ദിവസം ഇവരുടെ കൂടെ താമസിച്ചെങ്കിലും ഇത് വരെ പാർവതിയമ്മ കിടക്കുന്ന മുറിയിൽ പോയില്ല….

പണ്ട് അച്ഛനും അമ്മയും കിടന്നിരുന്ന മുറി…..

ലൈറ്റ് ഓഫാക്കിയിരുന്നു…

ഹാളിലെ ചെറിയ ബൾബിലെ ചെറിയ വെട്ടം മുറിയിൽ കാണാം….

പാർവതിയമ്മയുടെ രണ്ടു സൈഡിലായി ഞാനും ശരണ്യയും കിടന്നു….

നേരം വെളുക്കുവോളം കഥയും പറഞ്ഞ് കിടന്നു…

പുതിയ വീടു വച്ചതും അച്ഛന് അസുഖം വന്നതും വീട് വിറ്റ് ഇവിടെ വീട് വാങ്ങിയതും എല്ലാം ഒരു കഥ പോലെ പാർവതിയമ്മ പറഞ്ഞു…

കഥ കേട്ട് എപ്പോഴോ ഉറങ്ങി….

രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ പാർവതിയമ്മയെ കാണുന്നില്ല എഴുന്നേറ്റ് അടുക്കളയിൽ പോയി കാണും….

ശരണ്യ എന്റെ വയറിൽ കൈ ചുറ്റിപ്പിടിച്ച് കിടന്ന് നല്ല ഉറക്കമാണ്…..

ഒരുവിധത്തിൽ അള്ളി പിടിച്ചു കിടന്നവളെ മാറ്റി എഴുന്നേറ്റു… മുറിയിൽ ലൈറ്റിട്ടു…

. അഞ്ചു മണിയായി… ബാത്രൂമിൽ പോയിട്ട് തിരിച്ച് വന്നു..

അപ്പോഴും ശരണ്യ ഉറക്കത്തിലാണ്…. ഞാൻ കുറച്ച് നേരം കൂടി കട്ടിലിൽ കിടന്നു….

ഷെൽഫിൽ ഒരു ഫോട്ടോ കമഴ്ത്തി വച്ചിരിക്കുന്നത് കണ്ടു…

എഴുന്നേറ്റ് പോയി അത് നിവർത്തി നോക്കാൻ തുടങ്ങിയതും ശരണ്യ ഗുഡ് മോണിംഗ് പറഞ്ഞ് എന്നെ ചുറ്റിപ്പിടിച്ചിരുന്നു….

ശരണ്യയ്ക്ക് കൈയ്ക്ക് നല്ല ചൂടുള്ളത് പോലെ..
. നെറ്റിയിൽ തൊട്ട് നോക്കിയപ്പോൾ നല്ല പനി…

” ശരണ്യയ്ക്ക് നല്ല പനിയുണ്ടല്ലോ.. കിടന്നോ.. ഇന്നിനി കോളേജിൽ പോകണ്ട കിടന്നോ ” എന്ന് പറഞ്ഞ് ശരണ്യയെ കട്ടിലിൽ പിടിച്ച് കിടത്തി..

പിന്നെ ഫോട്ടോയുടെ കാര്യം വിട്ടു… വേഗം കുളിക്കാൻ പോയി….

കുളിച്ച് വന്ന് അടുക്കളയിൽ പാർവതിയമ്മയെ സഹായിച്ചു…

ബസ്റ്റാന്റ് വരെ പോകാൻ ഒരു ഓട്ടോ ഏഴ് മണിക്ക് വരാൻ പറഞ്ഞുവച്ചിരുന്നു…

ആ സമയം കൊണ്ട് എല്ലാം റെഡിയാക്കി.

… യാത്ര പറഞ്ഞിറങ്ങാൻ നേരം കണ്ണുകൾ അനുസരക്കേട് കാണിച്ചു…

അത് കണ്ട് പാർവതിയമ്മ എന്റെ നെറുകയിൽ ചുംബിച്ചു……

. ” പോയിട്ട് വാ… ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും എന്നും കൂടെയുണ്ടാവും” എന്ന പാർവതിയമ്മയുടെ വാക്കുകൾ സന്തോഷo കൊണ്ട് മനസ്സ് നിറച്ചു…

യാത്ര പറഞ്ഞിറങ്ങുമ്പോഴാണ് ശ്രദ്ധിച്ചത് ഒരു കൊലുസു കാണുന്നില്ല…

കിടന്ന മുറിയിൽ കാണുമെന്ന് പറഞ്ഞ് ഞാൻ അകത്തേക്ക് പോയി..

കട്ടിലിൽ തന്നെയിരുന്നു കൊലുസിട്ടു…

ഓട്ടോ വരുന്ന ശബ്ദം കേട്ടു… വേഗമിറങ്ങണം ശാരദാമ്മയുടെ അടുത്ത് ചെന്നിട്ട് വേണം ഓഫീസിലേക്ക് പോകാൻ….

* * * * * * * * * * * * * * * * * * * * * * * *

ഇന്ന് വീണ വരുന്ന ദിവസമാണ്.. വീണ തിരിച്ച് താമസം മാറണ്ടാന്ന് മുത്തശ്ശൻ പറഞ്ഞു…

കൂറെ ഫയലുകൾ മാറ്റി വച്ചിട്ടുണ്ട്…

അവൾ വന്നിട്ട് ആ ഫയലുകളിലെ സംശയങ്ങൾ തീർത്തിട്ട് വേണം കംപ്യൂട്ടറിൽ ചേർക്കാൻ….

ബാക്കിയെല്ലാം സിത്താര സഹായിച്ചു… ഇത്തിരി ജാടയുണ്ടെന്നെയുളളു…

കുറച്ച് പൊക്കി പറഞ്ഞാൽ മതി എല്ലാം ചെയ്യാൻ സഹായിക്കും….

ഇടയ്ക്ക് ദേവനങ്കിളിന്റെ മക്കൾ അഭിയും റാമും വന്ന് വേണ്ട നിർദ്ദേശങ്ങൾ തരും.

.. അഭിയും റാമും സിത്താരയും ഞാനും ഒക്കെ കൂടി വർക്കായി ചെയ്തു തുടങ്ങിയപ്പോൾ മുത്തശ്ശന് സമാധാനമായി…

. മുത്തശ്ശന്റെ അനിയൻ ശ്രീധരൻ മുത്തശ്ശൻ ഇടയ്ക്ക് വരും…

എപ്പോൾ സൂക്ഷിച്ചിരിക്കണം ചുറ്റും ശത്രുക്കളാണ് ഉള്ളത് എന്ന് ഓർമ്മിപ്പിക്കും….

എന്നെ ഇടിക്കാൻ വന്ന ജീപ്പിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു….

ആരുമറിയാത്ത ആ രഹസ്യം എന്റെ മനസ്സിനുള്ളിൽ തന്നെ സുക്ഷിച്ചു..

സമയമാകുമ്പോൾ എല്ലാം വെളിച്ചത്തിന് മുൻപിൽ കൊണ്ടുവരും.

. അന്ന് മുത്തശ്ശന്റെ മുൻപിൽ എല്ലാം തെളിയിക്കും….

അതിനുള്ള സന്ദർഭം വരുന്നത് വരെ കാത്തിരുന്നേ പറ്റു…

സിത്താരയും ഞാനും കംപ്യൂട്ടറിൽ വിവരങ്ങൾ ചേർത്തു കൊണ്ടിരുന്നപ്പോഴാണ് വീണ വന്നത്…

ഞാൻ വീണയെ കണ്ടതും കയ്യുയർത്തി കാണിച്ചു….

ഒന്നൂടെ തുടുത്ത് സുന്ദരിയായിട്ടുണ്ട്…

കംപ്യൂട്ടറിലെ കാര്യങ്ങൾ നോക്കാൻ സിത്താരയെ ഏൽപ്പിച്ചിട്ട് ഞാൻ വീണയുടെ അടുത്തേക്ക് പോയി….

എന്നെ കണ്ടതും ചെറുതായി പുഞ്ചിരിച്ചു.. ആ ചിരിക്ക് അത്ര തെളിച്ചം പോരാന്ന് തോന്നി..

” ആ വീണ എപ്പോൾ വന്നു… ഞാൻ ഇത്തിരി തിരക്കിലാരുന്നു…. വേഗം വന്നേ ദാ കുറെ ഫയലുകൾ മാറ്റി വച്ചിട്ടുണ്ട്.. ”

“. കുറെ സംശയങ്ങൾ ഉണ്ട് തീർത്തിട്ട് വേണം എല്ലാം ശരിയാക്കാൻ ” എന്ന് ഞാൻ പറഞ്ഞതും ഒന്നും മിണ്ടാതെ അവളുടെ സീറ്റിൽ പോയിരുന്നു….

മേശയിലെ ഫയലുകൾ ഓരോന്നായി എടുത്ത് എവിടെയാ സംശയം എന്ന് ചോദിച്ച് തീർത്ത് തന്നു…

എല്ലാം പറഞ്ഞു തരുന്നുണ്ടെങ്കിലും മുഖം വല്യ ഗൗരവത്തിലാണ്..

. സിത്താര അടുത്തുവന്ന് എന്തേലും ചോദിക്കുമ്പോഴേക്ക് ഗൗരവ ഭാവം കൂടുതലായി തോന്നി…

സിത്താര ഉച്ചയ്ക്ക് തിരിച്ച് പോയി…

ഉച്ചയ്ക്ക് കഴിക്കാൻ അമ്മ തന്നു വിട്ട പൊതിച്ചോറ് തന്നു…

കഴിക്കുന്നതിന്റെയിടയിലും എന്തോ വല്യ ആലോചനയിലാണ്…

. ഞാൻ ശല്യപ്പെടുത്താൻ പോയില്ല…. ചിലപ്പോൾ എന്റെ വീട്ടിന്ന് പോന്നതിന്റെ വിഷമമാകുo…. അവളുടെ മനസ്സ് ഒന്ന് ശാന്തമാകട്ടെ

എന്ത് പറ്റിയോ ആവോ ഇവിടുന്ന് പോകുമ്പോൾ എന്റെ നെഞ്ചിൽ ചാരിനിന്ന പെണ്ണാ.

.. ഓരോന്ന് ഓർത്തപ്പോൾ മനസ്സിൽ ഒരു ആകെയൊരു കുളിര്…., ഒരു തണുപ്പ്…..

ആ തണുപ്പ് ചൂടാകാൻ അധികം സമയം വേണ്ടി വന്നില്ല….

അവളുടെ നിറഞ്ഞു വന്ന കണ്ണുകളെ എന്നിൽ നിന്ന് മറച്ച് പിടിക്കാൻ ശ്രമിച്ചു…

“എന്താ വീണ പറ്റിയത്…. വീട്ടീന്ന് പോന്നതിന്റെ വിഷമമാണോ… ”

“സാരമില്ല ഞാൻ പോകുമ്പോൾ വീണയേയും വീട്ടിലേക്ക് വിളിച്ചോണ്ട് വരാമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട് ” എന്ന് ഞാൻ പറഞ്ഞപ്പോഴേക്ക് ചോറ് പൊതി മടക്കി ബാഗിൽ വച്ച് അവൾ എഴുന്നേറ്റിരുന്നു….

” എന്തേലും വിഷമം ഉണ്ടേൽ അത് ആഹാരത്തിൻമേൽ കാണിക്കരുത്…”ദൈവം പിന്നെ തനിക്ക് വേണ്ടാന്ന് കരുതി തരില്ല ” എന്ന് ഇത്തിരി കടുപ്പത്തിൽ പറഞ്ഞപ്പോൾ അവൾ സീറ്റിൽ ഇരുന്നു…

ബാഗീന്ന് ചോറ് പൊതി വീണ്ടും തുറന്ന് വേഗം കഴിച്ചു….

ചിലപ്പോൾ എനിക്കായിരിക്കും തെറ്റ് പറ്റിയത്…

അവൾ ആദ്യ ദിവസം തൊട്ടെ ഇങ്ങനെയാണ് പെരുമാറുന്നത്…

സുഹൃത്തുക്കളായി മാറിയിരുന്നെങ്കിലും എപ്പോഴും അവൾ എന്നിൽ നിന്നും ഒരു അകലം പാലിച്ചിരുന്നു.

ഒരു വിഷമാവസ്ഥയിൽ എന്റെ നെഞ്ചോടു ചേർന്നു നിന്നപ്പോഴേക്കും അവൾക്കെന്നോടു പ്രണയമായിരിക്കും എന്ന് വെറുതെ തെറ്റിദ്ധരിച്ചു….

മനസ്സിന്റെ ചിന്തകൾ ഒരു വഴിയേ സഞ്ചരിച്ചുക്കൊണ്ടിരുന്നു

വേഗം കഴിച്ച് എഴുന്നേറ്റ് കൈ കഴുകി വന്നപ്പോഴേക്ക് അവളെ സീറ്റിൽ കണ്ടില്ല…

പുറത്തേക്കിറങ്ങി നോക്കിയപ്പോൾ അവൾ മുത്തശ്ശന്റെയടുത്ത് നിൽക്കുന്നത് കണ്ട് ഞാൻ തിരിച്ച് ഓഫിസിൽ തന്നെ പോയിരുന്നു…

വീണയുടെ മേശയിൽ വച്ചിരുന്ന ഫയലുകളിലെ വിവരങ്ങൾ കംപ്യൂട്ടറിൽ ചേർക്കുന്ന ജോലി തുടർന്നു

* * * * * * * * * * * * * * * * * * * *

അവിടുന്നിറങ്ങി ശാരദാമ്മയുടെ അടുത്ത് പോയി ഒഫീസിൽ വന്നപ്പോഴേക്ക് ഉച്ചയാകാറായി..

സിത്താരയോടുള്ള ഭയമായിരുന്നു ശരത്തേട്ടിനിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചത്…

സിത്താരയ്ക്ക് ഇവിടെ ഈ ജോലിക്ക് വരുന്നവരോടെല്ലാം പ്രണയമായിരുന്നു..

ആ പ്രണയം അവർ ഇവിടുന്ന് പോകുന്നത് വരെ മാത്രം..

അല്ലേലും എനിക്കെന്ത് അവകാശമാണ് ഉള്ളത്..

ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയ്…

. ശമ്പളം ഇപ്പോൾ ബാങ്ക് അക്കൗണ്ട് വഴിയാക്കിയത് കൊണ്ട് മുഴുവൻ കിട്ടും..

ചെലവും കഴിഞ്ഞ് അക്കൗണ്ടിൽ ബാക്കിയും ഉണ്ട്

. ഓഫീസിലെ എല്ലാ പുതിയതായി സി സി വി ക്യാമറാ പിടിപ്പിച്ചിട്ടുണ്ട്…

ശരത്തേട്ടൻ വന്നതിൽ പിന്നെ ഒരുപാട്
നല്ല മാറ്റങ്ങൾ…

നല്ല മാറ്റങ്ങൾ വരട്ടെ

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6

നീർക്കുമിളകൾ: ഭാഗം 7