Friday, April 26, 2024
Novel

ഋതു ചാരുത : ഭാഗം 11

Spread the love

എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

ഋതുവിന്റെ ഭാവമാറ്റത്തെ മാറിൽ കൈകൾ പിണച്ചു കെട്ടി നിന്നു സാകൂതം വീക്ഷിക്കുകായിരുന്നു ചാരു… ആ മാഗസിനും അതിലെ വരികളും ….. ഋതുവിന്റ് കണ്ണുനീരും….!!

“ആ… ഏടത്തി ഇവിടെ നിൽക്കുന്നുണ്ടായിരുന്നോ”

“ഉം… പിന്നെ മഹാകവി കാണണ്ട കേട്ടോ ഇവിടെ കിടന്നു കറങ്ങുന്നത്…”

“യ്യോ… ഏട്ടൻ” അമ്മു തലയിൽ കൈ വച്ചു നിന്നു. കണ്ണിലെ കൃഷ്ണമണി ചലിപ്പിച്ചു പേടിയോടെ നിന്നു. ഋതുവിന് ഒന്നും മനസിലായില്ല.

“ഇതു ചേതന്റെ പേർസണൽ റൂമാണ്.

ഇവിടെ ആർക്കുമങ്ങനെ പ്രവേശനം അനുവധിച്ചിട്ടില്ല. പുസ്തകങ്ങളും കവിതകളുമൊക്കെയാണ് ചേതന്റെ ലോകം.

പിന്നെ തന്റെ കയ്യിലിരിക്കുന്ന മാഗസിനിൽ കണ്ട കവിതയും” ഋതു തെല്ലൊരു അതിശയത്തോടെ റൂമിൽ മുഴുവനും കണ്ണോടിച്ചു. പിന്നെ കയ്യിലെ മാഗസീനിൽ ഒന്നുകൂടി പിടി മുറുകി.

“അല്ല അമ്മു… നിങ്ങൾ ഇത്ര വേഗം കൂട്ടായോ”

“എനിക്ക് ഋതുവിനെ മുന്നേയറിയാം. ഋതുവിന്റെ ജൂനിയർ ആയിരുന്നു ഞാൻ. കുഞ്ഞേട്ടന്റെയൊക്കെ ജൂനിയർ ആയിരുന്നു ഋതുവും അനുവും അനന്തുവുമൊക്കെ”

“ഓഹ്… എന്നിട്ട് ചേതൻ ഒന്നും പറഞ്ഞില്ലലോ”

“സാർ എന്നെ കണ്ടിട്ടുപോലുമുണ്ടാകില്ല മാഡം.

അന്നും സാർ ഭയങ്കര സൈലന്റ് ആയിരുന്നു. സ്കൂളിലെ അന്നത്തെ കവിയും. കഥ കവിതയെഴുതും കവിതാ പാരായണവും മത്സരവും… അന്നത്തെ സ്കൂളിലെ ഹീറോ ആയിരുന്നു സാർ.

ഒരുപാട് പെണ്കുട്ടികളുടെ ആരാധനപാത്രം” ഋതു വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

അവളുടെ വാക്കുകളുടെ ചടുലതയും കണ്ണിലെ തിളക്കവും നോക്കികാണുകയായിരുന്നു ചാരു. മറുപടി ഒരു ചിരിയിലൊതുക്കി അവൾ പുറത്തേക്കു നടന്നു.

പിന്നെയും ദിവസങ്ങൾ ഓടിക്കൊണ്ടിരുന്നു. ഋതുവിനോട് ശ്രുതിക്കു ഉണ്ടായിരുന്ന ചെറിയ പരിഭവവും ഋതുവിന്റെ പെരുമാറ്റത്തിൽ അലിഞ്ഞു പോയിരുന്നു.

ഇപ്പൊ ആ വീട്ടിൽ എല്ലാവർക്കും ഋതുവും ഒരുപോലെ പ്രിയപ്പെട്ടതായി മാറിയിരുന്നു.

ഋതുവിന് പക്ഷെ എത്ര നാളുകൾ ഇവിടെ നിൽക്കുമെന്ന ചിന്തയായിരുന്നു അധികവും.

അമ്മു ഒട്ടുമിക്ക സമയത്തും ഋതുവിന്റെ കൂടെ തന്നെ കാണും… അവർ ഒരുമിച്ചാണ് എപ്പോഴും…

“അമ്മു… നിനക്കു അനന്തുവിനെ കുറിച്ചു അറിയണ്ടേ ഒന്നും” ഋതുവിന്റെ ചോദ്യത്തിൽ അമ്മു പെട്ടന്ന് കണ്ണുകൾ പിടച്ചു നോക്കി. ഋതുവിന്റെ പുഞ്ചിരിയാണ് ആദ്യം കണ്ടത്. അവൾക്കറിയാം.

“എനിക്കറിയാം അമ്മു… അനന്തുവും ഞാനും അനുവും തമ്മിൽ എങ്ങനെയാണെന്ന് പറയണ്ടല്ലോ… തമ്മിൽ പറയാത്തതായി ഒന്നുമില്ല.

അങ്ങനെ നിന്നെയും ഞങ്ങൾക്ക് നല്ല പരിചയമാണ് അനന്തുവിന്റെ വാക്കുകളിൽ”

“അനന്തു… അനന്തുവേട്ടൻ എന്നെ കുറിച്ചു പറയാറുണ്ടോ… എന്താ പറയുന്നേ” ഒരു വെപ്രാളത്തോടെ ഋതുവിനരികിലേക്കു ചെന്നുകൊണ്ടു അമ്മു ചോദിച്ചു.

“അമ്മു… അമ്മു കരുതുന്ന പോലെയല്ല കാര്യങ്ങൾ. പലതും കൊണ്ട് നിങ്ങൾ തമ്മിൽ വളരെയധികം അന്തരമുണ്ട്.

അതു അമ്മുവിനും ഏറെ കുറെ അറിയുന്നതല്ലേ… അനന്തുവിനും അനുവിനും ജോബ് ശരിയായിട്ടുണ്ട്.

അവർ അടുത്തു തന്നെ പെട്ടന്ന് പോകും… അനന്തുവിനു ഒരുപാട് പ്രേശ്നങ്ങളുണ്ട്.

അതിനിടയിൽ തന്നെ കൂടെ കൂട്ടാൻ അവനാഗ്രഹിക്കുന്നില്ല അമ്മു…” നിറ മിഴികളോടെ അമ്മു ഋതുവിനെ നോക്കി.

അവളുടെ കണ്ണുകളിൽ തിളക്കം നഷ്ടമായപോലെ തോന്നി ഋതുവിന്… പക്ഷെ നല്ല നാളേക്ക് വേണ്ടി കുറച്ചു സങ്കടപെടുന്നത് നല്ലതാണെന്നു ഋതു സമാധാനിച്ചു.

ഇന്ന് ചേതന്റെ പിറന്നാളാണ്. ആഘോഷങ്ങൾ ഒന്നും തന്നെയില്ല. ഏടത്തിയുടെ വക സ്‌പെഷ്യൽ ചേതന്റെ ഏറ്റവും പ്രിയപ്പെട്ട പാലട പ്രഥമൻ ഉണ്ടായിരുന്നു.

സാവിത്രിയമ്മ മകന്റെ മൂർധവിൽ ചുംബിച്ചു ആദ്യ പിറന്നാൾ സമ്മാനം നൽകി.

രണ്ടു തുള്ളി കണ്ണുനീർ അവന്റെ മൂർധാവിൽ വീണിരുന്നു. രഞ്ജു ഒരു പേനയാണ് കൊടുത്തത്.

ഏടത്തി വക പാലടയും അമ്മു വക ഒരു ഷർട്ടും കൊടുത്തു… ഋതുവും അവനെ വിഷ് ചെയ്തിരുന്നു. പിന്നീട് എല്ലാവരുടെ കണ്ണുകളും ചാരുവിലായിരുന്നു.

അവൾ എന്താണ് സ്‌പെഷ്യൽ സമ്മാനം കൊടുക്കുന്നതെന്നു.

എല്ലായ്പ്പോഴും എവിടെനിന്നെങ്കിലും തേടി കണ്ടു പിടിക്കുന്ന പുസ്തകങ്ങളായിരിക്കും അവളുടെ സമ്മാനം. ഇത്തവണ കയ്യിൽ ഒന്നും കണ്ടില്ല. ചാരു ചിരിച്ചുകൊണ്ട് ചേതനടുത്തേക്കു നീങ്ങി.

അവളുടെയ ചിരിയിൽ ചേതന് മാത്രം മനസിലാകുന്ന വശ്യതയുണ്ടായിരുന്നു.

അവനും തിരികെ ചിരിച്ചു. ചേതന് മുന്നിൽ നിന്നു കൈകൾ നീട്ടി…”എന്റെ ചേതന്…. ഒരായിരമായിരം പിറന്നാൾ ആശംസകൾ” അവളുടെ നീട്ടിയ കൈകളിൽ അവൻ ചിരിയോടെ പിടിച്ചു.

“ഇനി സർപ്രൈസ്… കണ്ണടക്കു” അതും പറഞ്ഞു ചാരു ചേതന്റെ കണ്ണുകൾ സ്വന്തം കൈകളാൽ പൊതിഞ്ഞു.

“ഒക്കെ… ഒകെ…” ചേതൻ കണ്ണുകളടച്ചു നിന്നു.

എല്ലാവർക്കും അത്ഭുതമായി… എന്താ ഇവൾ ചെയ്യാൻ പോകുന്നെയെന്… ചാരു പതുക്കെ പുറകോട്ടു കാലടികൾ വച്ചു കൊണ്ട് ഋതുവിന്റെ അടുത്തു ചെന്നു അവളുടെ കൈകളിൽ പിടിച്ചു തന്നോട് ചേർത്തു നിർത്തി.

ഋതുവും അതിശയം പൂണ്ട് നിന്നു… എന്താ സംഭവിക്കുന്നതെന്ന് മനസിലാകാതെ… ചാരു ഋതുവിനെ ചേതന്റെ മുന്നിൽ നിർത്തി… പതുക്കെ അവർക്കിരുവർക്കും സമീപത്തായി നിന്നു കൊണ്ടു ചേതനോട് പറഞ്ഞു തുടങ്ങി.

“ചേതൻ… മുൻപ് ഒരിക്കൽ ഒരു പിറന്നാളിന് തനിക്കു എന്തു സമ്മാനമാണ് വേണ്ടതെന്നു ചോദിച്ചപ്പോൾ എന്നോട് ആവശ്യപെട്ടത് ഓർക്കുന്നുണ്ടോ…

താൻ ഏറെ സ്നേഹിക്കുന്ന ആ കവിത എഴുതിയെ വ്യക്തിയെ കണ്ടു പിടിച്ചു തരുമോയെന്നു…

അന്ന് ഞാൻ ഒരു വാക്ക് പറഞ്ഞിരുന്നു… ലോകത്തിന്റെ ഏത് കോണിൽ ഉണ്ടായാലും ഞാൻ കണ്ടു പിടിച്ചു തരുമെന്ന്…

എന്റെ മരണത്തിനു മുന്നേയെങ്കിലുമെന്നു… ആ വാക്ക് ഇന്ന് ഞാൻ പാലിച്ചു… ചേതൻ കണ്ണു തുറന്നു നോക്കു… തന്റെ പ്രണയ കവിതയെഴുതിയ ആളെ കാണാം”

ചേതൻ വിശ്വാസം വരാത്ത പോലെ കണ്ണുകൾ മിഴിച്ചു തുറന്നു നോക്കി… മുന്നിൽ നിറകണ്ണുകളോടെ ഋതു… ആ കണ്ണുനീർ മുത്തുകൾ കണ്ണിലുണ്ടെങ്കിലും ആ തിളക്കം… അതവനെ അതിശയിപ്പിച്ചു… “ഋതു… ഋതുവാണോ” ചേതൻ വിശ്വാസം വരാതെ കണ്ടു ചാരുവിനോട് നോട്ടമെറിഞ്ഞു…

“അതേഡോ… തന്റെ ജൂനിയർ ആയിരുന്നു ഋതു. കുറച്ചു ദിവസങ്ങൾ മുന്നേ തന്റെ സ്കൂൾ മാഗസിൻ പിടിച്ചു നിൽക്കുന്ന കണ്ടപ്പോൾ തോന്നിയ ഒരു സംശയം… ചെറിയ രീതിയിൽ ഒന്നു അന്വേഷിച്ചപ്പോൾ കക്ഷി ഈ ഋതു തന്നെ”

അത്രയും പറഞ്ഞിട്ടും ചേതന് എന്തുകൊണ്ടോ വിശ്വാസം വരാത്ത പോലെ….

“നിന്റെ മിഴിനനവിനു മേൽ ഇനിയെന്നിൽ
ഒരു മഴ പെയ്യാതിരിക്കാൻ
ഹൃദയം കുട ചൂടിയ എന്റെ വഴികൾ…

മിഴിക്കോണിലേക്ക് നീയെറിഞ്ഞ പ്രണയം..
ഇമചിമ്മലിൽ ചിതറാതിരിക്കാൻ
നിന്നിലേക്ക്‌ മാത്രം തുറന്നിട്ട നോട്ടങ്ങൾ ….

കണ്ണടയാതെ..വഴി മറയാതെ
എന്നിട്ടും.. പ്രണയം പൂക്കാൻ മറന്ന്…
നോവിറ്റി വീണ ഇടവേള വന്നു…”

അത്രയും ചേതൻ ഋതുവിന്റെ കണ്ണുകളിൽ നോക്കി പാടി… അവന്റെ കണ്ണുകളിൽ ആ സമയം കണ്ടത് ഒരു ആകാംക്ഷയായിരുന്നു…. ഋതുവും അവന്റെ കണ്ണുകളിലായിരുന്നു… പുഞ്ചിരിയോടെ ബാക്കി വരികൾ അവൾ കൂട്ടിച്ചേർത്തു…

“നീയോർമ്മ വിങ്ങുന്ന വിരൽവിടവുകൾ
തമ്മിൽ ചേരാതെ അകന്നുനിന്നു..

നിന്നെയും ഓർത്ത് ഈ കൽപടവുകളിൽ
ഇന്നലെയുടെ കാൽപാടുകളിൽ
പിന്നെയും ചേർത്തുവെയ്ക്കുന്നു
എന്റെ പാദങ്ങൾ..

പാത കീറാതെ മൗനിയായി
നീ നടന്നലിഞ്ഞ വഴികളിലേക്ക്…
ഇനിയുമെന്തെങ്കിലും എനിക്കായ്
കാത്തിരിക്കുന്നുണ്ടെന്ന തോന്നലിൽ മാത്രം”

ഋതു വരികൾ മുഴുവിപ്പിക്കും മുന്നേ ചേതൻ അടുത്തു വന്നു അവളെ ചേർത്തു പിടിച്ചിരുന്നു.

എന്തുകൊണ്ടോ അവന്റെ മിഴികൾ തിളങ്ങിയിരുന്നു… ഒരു കണ്ണീർ തിളക്കം… എല്ലാവരുടെയും കണ്ണുകൾ അവരിലാണെന്നു ഒരു നിമിഷം രണ്ടുപേരും മറന്നിരുന്നു. ചേതൻ ഋതുവിനെ വിട്ടു ചാരുവിനരികിൽ ചെന്നു അവളെ ഇറുകെ പുണർന്നു കവിളിൽ അമർത്തി ചുംബിച്ചു.

തന്റെ സന്തോഷം പ്രകടിപ്പിച്ചു. ഋതുവിനോട് അടുക്കാൻ ചേതന് ഒരു വിമുഖതയുണ്ടായിരുന്നു.

അതു ഇതോടെ മാറി കിട്ടി. പിന്നീട് പഴയതിലും കൂട്ടായി മാറി രണ്ടാളും. തമ്മിൽ സംസാരിക്കാൻ ഒരുപാട് വിഷയങ്ങളുണ്ടായിരുന്നു.

കഥകളും പുസ്തകങ്ങളും എഴുത്തുകാരും… ചാരുവിന്റെ ഉള്ളം മാതൃത്വത്തിന്റെ തടവറയിലായിരുന്നു.

പുതിയ കൂട്ടുകെട്ടിലും ചേതന്റെ എഴുത്തിന്റെ ലോകത്തേക്കുള്ള പുതിയ ചുവടുവയ്പ്പിലും ചാരുവിന്റെ ആ തടവിലാക്കപ്പെട്ട മനസിനെ ചേതൻ കാണാതെ പോയി.

“ചേതൻ… പറഞ്ഞപോലെ എല്ലാ പേപ്പേഴ്‌സ് റേഡിയാക്കിയിട്ടുണ്ട്.

പക്ഷെ സരോഗസിക്കു പറ്റിയ കുട്ടിയെ കിട്ടിയില്ല” കുറച്ചു വിഷമത്തോടെ ചാരുവിന്റെ മുഖത്തേക്ക് നോക്കാതെയാണ് സൂര്യ പറഞ്ഞതു. ചാരു മുഖം കുനിഞ്ഞിരിക്കുകയായിരുന്നു.

ചേതൻ ആ നിമിഷത്തിലാണ് ഇങ്ങനെയൊരു കാര്യത്തെ പറ്റി ഓർക്കുന്നത് പോലും.

കഴിഞ്ഞ കുറെ ദിവസങ്ങളായി താൻ ചാരുവിനെ കാണുന്നില്ല എന്നവന് ഓര്മവന്നു… കണ്മുന്നിൽ ഉണ്ടായിട്ടും താൻ അവളെ കണ്ടില്ലലോ…

ഓഫീസിൽ നിന്നും വന്നാൽ നേരെ എന്തുകൊണ്ടോ എഴുത്തുമുറിയിൽ ചെല്ലും അവിടെ ഋതു ഏതെങ്കിലും പുസ്തകമോ അല്ലെങ്കി അവളെഴുതിയ പുതിയ കവിതയോ… അതുമായി ചർച്ച ചെയ്തും എഴുതി വച്ചുമൊക്കെ ഒരുപാട് സമയം പോകുന്നത് അറിഞ്ഞിരുന്നില്ല.

താൻ തിരികെ റൂമിൽ ചെല്ലുമ്പോൾ ചാരു കിടന്നിരിക്കും.. മനസിൽ മുഴുവൻ സങ്കല്പ ലോകവും വരികളും ആയതിനാൽ താൻ അവളെ വിളിച്ചിരുന്നില്ലലോ എന്നു അവൻ ഒന്നു പരിതപിച്ചു. ചാരുവിന്റെ തല കുമ്പിട്ടുള്ള ആ ഇരുപ്പ് അവനിൽ ഒരു നോവ് പടർത്തി.

അവൻ പെട്ടന്ന് തന്നെ അവളെ തോളോട് ചേർത്തു പിടിച്ചു.

“സൂര്യ… എത്രയും പെട്ടന്ന് തന്നെ ഒരാളെ കണ്ടെത്തണം… പൈസയുടെ കാര്യം ഞങ്ങൾക്ക് ഒരു വിഷയമല്ല എന്നു തനിക്കറിയാലോ… പത്തു ലക്ഷം വരെ കൊടുക്കാൻ തയ്യാറാണ്” ചേതൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഡോക്ടർ… ഞാൻ തയ്യാറാണ് ”

“ഋതു”

“അതേ ഡോക്ടർ… ഞാൻ തയ്യാറാണ്”

“താൻ ഇതു എന്താലോചിച്ചാണ്…” സൂര്യക്കു അതിശയം വിട്ടിരുന്നില്ല ചേതനും. ചാരു പക്ഷെ ഋതുവിനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു… താൻ ഇതു പ്രതീക്ഷിച്ചു എന്നൊരു ഭാവമായിരുന്നു അവൾക്കു.

“ഒരുപാട് ബാധ്യതയുണ്ട് ഡോക്ടർ. പെട്ടന്ന് അതു തീർക്കാൻ എനിക്ക് നിർവാഹമില്ല… എനിക്ക് പൂര്ണസമ്മതമാണ്. വേറെ ആരോടും ചോദിക്കാനുമില്ല.

എത്രയൊക്കെ കഷ്ടപെട്ടാലും ഇത്രയും തുക ഉണ്ടാക്കാൻ കഴിയില്ലെനിക്കു” ഋതുവിന്റെ വാക്കുകൾ കേൾക്കുമ്പോൾ ചാരുവിന് തോന്നിയത് അവളൊരു കാരണം കണ്ടെത്തി പറയുമ്പോലെയായിരുന്നു.

ചേതനും സൂര്യക്കും അർദ്ധ സമ്മതമായിരുന്നു… പക്ഷെ ഋതുവിന്റെ കണ്ണുകളിൽ ഉറ്റു നോക്കി ചാരു പറഞ്ഞു.

“ഋതുവിന് സമ്മതമാണ്. അല്ലെ. അപ്പൊ അതു മതി. ഋതു തന്നെ സരോഗറ്റഡ് മദർ ആയാൽ മതി” അവസാന തീരുമാനം പറഞ്ഞു ചാരു പുറത്തേക്കിറങ്ങി.

“ഒരു അപേക്ഷയുണ്ട് ഡോക്ടർ എന്റെ കൂട്ടുകാർ രണ്ടുപേരും ഇതറിയരുത്. അവർ അടുത്തയാഴ്ച പോകും… അതുവരെ… പ്ളീസ് ഡോക്ടർ” ചേതനും സൂര്യയും തലയാട്ടി സമ്മതിച്ചു.

ചാരു നേരെ ഫ്രഷ് റൂമിലേക്കാനു പോയത്.

പിടിച്ചു വെച്ചിട്ടും കണ്ണുനീർ നിയന്ത്രണമില്ലാതെ ഒഴുകി… ചേതന്റെ രക്തം മറ്റൊരാളിൽ പകർന്നു നൽകാൻ… തനിക്ക് എങ്ങനെ സാധിക്കും… കുറെ മുന്നേ മനസിനെ പകപ്പെടുത്തിയതാണെങ്കിലും സഹിക്കുന്നില്ല…

ഋതുവിന്റെ കണ്ണിലെ തിളക്കം മാത്രമായിരുന്നു പിന്നീട് കുറച്ചു സമയം ചാരുവിന്റെ മനസിൽ….

കൊറിഡോറിലൂടെ കയ്യിലുള്ള ഏതോ പെഷ്യന്റിന്റെ കേസ് ഫയൽ നോക്കി വരികയായിരുന്നു അമ്മു. മുന്നിൽ ഒരു രൂപം നിൽക്കുന്നുവെന്നപോലെ തോന്നി അവൾ മുഖമുയർത്തിയപ്പോൾ അനന്തു.

ഒരു പുഞ്ചിരി നൽകി അവൾ മുന്നോട്ടു അവനെ കടന്നു പോയി. ഇപ്പൊ കുറച്ചു ദിവസങ്ങളായി അവന്റെ നോട്ടത്തെയും സാമിപ്യത്തെയും അവഗണിക്കാൻ താൻ പഠിച്ചു കഴിഞ്ഞു. മുന്പായിരുനെങ്കിൽ ആ നോട്ടത്തിനും പുഞ്ചിരിക്കും വേണ്ടി എത്രയോ കാത്തിരുന്നിട്ടുണ്ട്. എത്രയേറെ കൊതിച്ചിട്ടുണ്ട്…..

താൻ നന്നായി അഭിനയിക്കാൻ പഠിച്ചിരിക്കുന്നു… മനസ്സിലോർത്തു കൊണ്ടു അലക്ഷ്യമായ ചിന്തകളോടെ അവൾ മുന്നോട്ടു നടന്നു കൊണ്ടിരുന്നു.

“അമ്മു”… അമ്മു നിശ്ചലയായി നിന്നു. പണ്ടായിരുനെങ്കിൽ ഈ വിളി കേൾക്കാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്… വിളി കേട്ട പാടെ തിരിഞ്ഞു അനന്തുവിന്റെ അടുത്തേക്ക് ശരീരം എത്തും മുന്നേ മനസു എത്തുമായിരുന്നു…

ഇന്നിപ്പോ മനസിനെയും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയെയുമൊക്കെ ശാസിച്ചു നിർത്താൻ താൻ ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ടു പഠിച്ചിരിക്കുന്നു.

അമ്മുവിന്റെ ചിന്ത വേഗത്തിനൊപ്പം അവനും അവൾക്കരികിലെത്തിയിരുന്നു…

“അമ്മു… എനിക്ക്… എനിക്കൊരു കാര്യം പറയാൻ..”

“ഋതു പറഞ്ഞിരുന്നു… അനന്തുവിന്റെ കാര്യം… പോയേച്ചും വായോ” അവളുടെ ശബ്ദമൊന്നു ഇടറി… വർഷങ്ങളായി മനസിൽ കൊണ്ടു നടക്കുന്ന ഒരു കുഞ്ഞു വലിയ മോഹം… തന്റെ മാത്രം സ്വകാര്യത…. അപ്പൊ ശബ്ദം ഇടറാതെ ഇരിക്കില്ലലോ…

പ്രണയിച്ചു നടന്നില്ലെങ്കിലും വല്ലപ്പോഴും കാണുന്ന നോട്ടത്തിൽ… പരസ്പരം കൈമാറുന്ന പുഞ്ചിരിയിൽ… മൗനത്തിൽ എല്ലാം തന്നെ പ്രണയിച്ചിരുന്നു രണ്ടുപേരും.

“നമ്മൾ തമ്മിൽ… നമ്മൾ” അനന്തു എന്തെങ്കിലും പറയും മുന്നേ അമ്മു കൈകളുയർത്തി വിലക്കി…

“ഒന്നും പറയണ്ട അനന്തുവേട്ടാ…. പതിവ് ക്ലീഷേ dialogue ആണെങ്കി വേണ്ട. പറയണ്ട. ഇതുവരെയും ഒരു പ്രതീക്ഷയുണ്ടായിരുന്നു.

മുന്നോട്ടു അതില്ല എന്നെനിക്കറിയാം… സാരമില്ല… പൊരുത്തപ്പെടാൻ ശ്രമിക്കുവാ ഞാൻ… പിന്നെ ഇതൊരു നോവായി മനസിൽ ഉണ്ടാകും അമ്മുവിന്റെയുള്ളിൽ എന്നും.. എന്റെ മാത്രം സ്വകാര്യത…

മറ്റാർക്കും പങ്കു വച്ചു കൊടുക്കാൻ കഴിയാത്ത സുഖമുള്ള അനുഭൂതി… സുഖമുള്ള ഒരു നോവ്… അതങ്ങനെ തന്നെ ഇരുന്നോട്ടെ… എവിടെ പോയാലും സന്തോഷത്തോടെയിരിക്കണം”

കണ്ണുനീർ പിടിച്ചു വച്ചു ഇത്രയും താൻ എങ്ങനെ പറഞ്ഞുവെന്ന് ഒരു നിമിഷം അവളോർത്തു.

അനന്തു അവൾക്കരികിലേക്കു ചെന്നുകൊണ്ടു അവളുടെ വലതുകൈ തന്റെ കൈകൾക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു… അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

“നന്ദനം വീടിന്റെ പേരും പെരുമയും പോലെ ന്റെ അമ്മുവും പേരെടുത്ത ഒരു ഡോക്ടർ ആകണം. നല്ല കൈപുണ്യമുള്ള ഡോക്ടർ എന്നു എല്ലാരും പറയണം…

എവിടെയായിരുന്നാലും ജീവിതത്തിൽ എന്നും സന്തോഷമായിരിക്കണം” അവളുടെ കൈകളിൽ ചുംബിച്ചുകൊണ്ടു അവൻ പറഞ്ഞു.

അത്ര നേരം പിടിച്ചുവച്ച മിഴികൾ അവളോട്‌ പരിഭവിച്ചു അവനായി ഒഴുകാൻ തുടങ്ങി. അനന്തുവിന്റെ കൈകൾകുള്ളിൽ നിന്നും തന്റെ കൈകളെ വലിച്ചെടുത്തു അവൾ നടന്നകന്നു…

അനു വന്നു തോളിൽ പിടിച്ചപ്പോഴാണ് അനന്തു ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്…

“നിനക്കറിയായിരുന്നല്ലോ അനന്തു… ഇതു ഇങ്ങനെയെ അവസാനിക്കുവെന്നു… മനസുകൊണ്ട് നീ തയ്യാറെടുത്തത് അല്ലെ… പിന്നെയെന്താ… നീ വാ” അനു അവനെ സമാധാനിപ്പിച്ചു ചേർത്തു പിടിച്ചു നടന്നു.

ചാരുവിന്റെയും ചേതന്റേയും മുന്നിലെ മറ്റൊരു വലിയ കടമ്പയുണ്ടായിരുന്നു… സാവിത്രിയമ്മ… അവരെ കൊണ്ടു എങ്ങനെ സമ്മതിപ്പിക്കുമെന്നുള്ളത്…

വരാനിരിക്കുന്നത് എന്തു തന്നെയാണെങ്കിലും നേരിടാൻ തയ്യാറായി ചാരു നന്ദനം വീട്ടിലേക്കു കയറി… തന്റെ വയറിൽ അരുമായായി തലോടി കൊണ്ട്…

തുടരും

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 5

ഋതു ചാരുത : ഭാഗം 6

ഋതു ചാരുത : ഭാഗം 7

ഋതു ചാരുത : ഭാഗം 8

ഋതു ചാരുത : ഭാഗം 9

ഋതു ചാരുത : ഭാഗം 10