നോവൽ
എഴുത്തുകാരി: ചിലങ്ക
പിന്നീട് ഭദ്രയെയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റി… അവളുടെ കണ്ണുകൾ രുദ്രനെ തിരയുകയായിരുന്നു…..
കുറച്ച് കഴിഞ്ഞപ്പോൾ അവൻ വന്നു……
എവിടെ പോയതാ രുദ്ര… അവന്റെ വരവക്കം കണ്ട് ഇന്ദ്രൻ ചോദിച്ചു…
ഞാൻ ഇവിടെ ഉള്ളവർക്ക് കുറച്ച് സ്വീറ്റ്സ്സ് കൊടുക്കാൻ പോയതാ… എന്നും പറഞ്ഞ് അവൻ ഭദ്രയുടെ അടുത്ത് വന്നിരുന്നു…
രണ്ട് പേരുടെയും കണ്ണുകൾ ഒരു നിമിഷം കോർത്തു….
വാക്കുകൾക്ക് അപ്പുറം കണ്ണുകൾ കൊണ്ട് അവർ സംസാരിച്ചു….
. അതേ നമ്മൾക്ക് കുറച്ചു കഴിഞ്ഞ് വരാം… അങ്ങോട്ട് നോക്ക് രണ്ട് പേരും കഥകളി കളിക്കുന്നത് വായോ … മയൂ പറയുന്നത് കേട്ട് രുദ്രൻ ഒരു ചമ്മിയ ചിരി ചിരിച്ചു…..
എല്ലാരും ചിരിച്ചു കൊണ്ട് അവിടെ നിന്നും മാറി….
അവർ പോയതും രുദ്രൻ അവളുടെ നെറ്റിയിൽ അമർത്തി മുത്തി. അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഇറ്റു…….
ഒരുപാട് വേദനിച്ചോ മോളെ… അവൻ ആർദ്രമായി ചോദിച്ചതും അവൾ അവനെ നോക്കി ചിരിച്ചു ….
സുഖം ഉള്ള വേദന ആണ് രുദ്രേട്ട …. എന്റെ മോളെ കാണുമ്പോൾ ഏത് വേദനയും ഞാൻ അനുഭവിക്കാൻ തയ്യാർ ആണെന്ന് എന്റെ മനസ്സ് മന്ത്രിക്കും………….
അത് കേട്ടതും രുദ്രൻ ഒന്നും കൂടി കുഞ്ഞി കണ്ണുകൾ അടച്ചു കിടക്കുന്ന വാവയെ നോക്കി…….
എന്തോ അവന്റെ മനം സന്തോഷം കൊണ്ട് നിറഞ്ഞു…..
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
രണ്ട് ദിവസം കഴിഞ്ഞ് ഭദ്രയും കുഞ്ഞിനേയും വീട്ടിൽ കൊണ്ട് വന്നു…
മയൂ ആരതി ഉഴിഞ്ഞു അവരെ സ്വികരിച്ചു…….
നിങ്ങൾക്കും വേണ്ടെടി മോളെ ഇതുപോലെ ഒരെണ്ണം ….. അവരുടെ മുറിയിൽ ഇരുന്ന മയൂ വിന്റെ അടുത്ത് രുദ്രൻ ചോദിച്ചതും അവൾ മുഖം കൂർപ്പിച്ച് അവനെ നോക്കി…
എന്റെ മാവും പൂക്കും തളിർക്കും……… കേട്ടോടൊ….
ഓ തമ്പ്രാ….
ഏട്ടത്തി മോൾക്ക് പേര് കണ്ട് പിടിച്ചോ..???
ഉവ്…..തുമ്പി….
ആഹാ കൊള്ളാലോ തുമ്പി മോൾ
എന്റെ മനസ്സിൽ…..
മാളു എന്നായിരിക്കും …രുദ്രൻ പറഞ്ഞ് മുഴുപ്പിക്കുന്നതിന് മുമ്പ് തന്നെ അവൾ ഇടയ്ക്ക് കേറി പറഞ്ഞു….
ഫ…………
ഈൗ…………
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
സോഫയിൽ നന്ദുവിന്റെ കൂടെ ഇരിക്കുകയായിരുന്നു നീലൻ…. അവൾ തിരിഞ്ഞു ഇരുന്ന് അവനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്… അവൻ അതിനെല്ലാം മറുപടി നൽകി ക്കൊണ്ട് അവളുടെ മുടി പിഞ്ഞികൊടുക്കുകയാണ്…..
ഇടയ്ക്ക് അവൾ അങ്ങോട്ടും ഇങ്ങോട്ടും തല വെട്ടിക്കുമ്പോൾ നീലൻ അവളുടെ തലയിൽ ഒരു കൊട്ട് വെച്ച് കൊടുക്കും…
അവൾ തിരിഞ്ഞു ചുണ്ട് പിളർത്തി അവനെ കാണിക്കും… അത് കാണുമ്പോൾ അവൻ ചിരിക്കും.
സത്യ ആന്റിയമ്മ എവിടെ പോയതാ…. അവൾ തല വെട്ടിച്ചു അവനെ നോക്കി ചോദിച്ചു…
ആന്റി ഇപ്പോൾ പോയതല്ലേ ഉള്ളൂ… വരും…. അവൻ അവളോട് പറഞ്ഞു.
എന്തിനു പോയതാ സത്യ……
എന്റെ നന്ദുവിന് മരുന്ന് മേടിക്കാൻ…
എനിക്കു ഇനി വേണ്ട സത്യ മരുന്ന്…. എനിക്കു കുഴപ്പം ഒന്നും ഇല്ലല്ലോ… പിന്നെന്തിനാ മരുന്ന്….???
അവളുടെ ചോദ്യത്തിന് അവന്റെ കയ്യിൽ ഉത്തരo ഇല്ലായിരുന്നു…..
പെട്ടെന്ന് ആണ് ഡോറിൽ തുടർച്ചയായ ശബ്ദം കേട്ടത്…
അവൻ ഞെട്ടി അവിടെ നിന്നും എഴുനേറ്റു…
ആരാ ഇത്…?????
ആരാണെന്ന് അറിയണമെങ്കിൽ ഡോർ തുറന്ന് നോക്കണം.. ഈ സത്യ ഒരു മണ്ടനാ… അവിടെ ഇരുന്ന് കൊണ്ട് നന്ദു പറഞ്ഞു. അത് കേട്ട് അവൻ ഒരു ചിരി വരുത്തി ഡോറിന്റെ അടുത്തേക്ക് നടന്നു…..
മനസ്സിൽ എന്തെന്നില്ലാത്ത ഒരു വെപ്രാളം തോന്നി ….
ഡോർ തുറക്കുന്നതിന് മുമ്പ് ജന്നലിലൂടെ നോക്കാൻ അവൻ മറന്നില്ല… എങ്കിൽ ഒന്നും തന്നെ വെളിയിൽ അവൻ കണ്ടില്ല…
മെല്ലേ ഡോർ തുറന്നതും….
പെട്ടെന്ന് ആരോ അവന്റെ തലയിൽ ഇരുമ്പ് വടികൊണ്ട് അടിച്ചു…… അവൻ ബോധം കെട്ടു കണ്ണുകൾ അടച്ചു ……
സത്യ….. എന്ന് അലറി തനിക്ക് അരികിൽ വരുന്ന നന്ദുവിനെ അവൻ മിന്നായം പോലെ കണ്ട് കൊണ്ട് അവന്റെ കണ്ണുകൾ അടഞ്ഞു…….
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
ഇന്ദ്രൻ അഖിലിന്റെ താമസിക്കുന്നയിടത്ത് നിൽക്കുകയായിരുന്നു……
പെട്ടെന്നാണ് അവന്റെ ഫോണിൽ ഒരു കാൾ വന്നത് ….
unknown നമ്പർ ആയിരുന്നു….
ഹലോ……..
മറുപടിയായി ഒരു പൊട്ടിച്ചിരി ആയിരുന്നു…
അത് കേട്ട് ഇന്ദ്രൻ ഒന്ന് ഞെട്ടി…..
ഹലോ ആരാ ഇത് ?????
അതിന് മറുപടിയായി ഒരു പൊട്ടിച്ചിരിയായിരുന്നു…. ഇന്ദ്രൻ ഞെട്ടി അഖിലിനെ നോക്കി….
അവൻ എന്ത് എന്ന് കാണിച്ചതും അവൻ സ്‌പീക്കർ ഓൺ ആക്കി…
ഞാൻ ആരാണെന്ന് അറിയില്ലേ ഇന്ദ്രൻ…..
ഇന്ദ്രൻ അഖിലിനെ നോക്കി….
അതേടാ…. നീയും നിന്റെ മറ്റവനും കൊല്ലാൻ നടക്കുന്നില്ലേ ഒരുത്തനെ ആ അവൻ തന്നെയാ… അർജുൻ …… അർജുൻ വിക്രം…..
ഇന്ദ്രൻ ഒന്നും മിണ്ടാതെ അങ്ങനെ നിന്നും.. അവന്റെ ഉള്ളിൽ കനൽ എരിയൂന്നുണ്ടായിരുന്നു….
നീയൊക്കെ കൂടുതൽ എന്നെ കൊല്ലാൻ വേണ്ടി ബുദ്ധിമുട്ടണ്ട……ഇവിടെ ഓക്കെ തന്നെ ഞാൻ ഒണ്ട്…. ഓഹ് സോറി ഞാൻ അല്ല ഞങ്ങൾ…
അഖിൽ ഇന്ദ്രനെ നോക്കി..
അവൻ ബാക്കി പറയുന്നതിനായി കാതോർത്തു…..
നിങ്ങൾ ഇപ്പോൾ വിചാരിക്കുo ഈ ഞങ്ങൾ ആരാണെന്ന് അല്ലെ….
പണ്ട് അതായത് രണ്ട് വർഷം മുമ്പ് ഡൽഹിയിൽ ഒരു രാത്രിയിൽ ഒരു സുന്ദരിയായ പെണ്ണിനെ ഞാനും എന്റെ അനിയനും കൂടി നന്നായിട്ട് ഒന്ന് സ്നേഹിച്ചായിരുന്നു………..
ആ സ്നേഹത്തിൽ അവൾ ചത്തു പോകും എന്ന് കരുതിയതാ… പക്ഷേ ചത്തില്ല . ഇപ്പോൾ എന്റെ കാല് ചുവട്ടിൽ കിടപ്പുണ്ട് അവൾ….
നന്ദു………. രണ്ട് പേരും അലറി…….
ശേ ശേ ഇങ്ങനെ അലറല്ലേ….. എന്നും പറഞ്ഞ് അർജുൻ അവളുടെ കയ്യിൽ കാലുകൾ അമർത്തി….നന്ദു അലറി കരഞ്ഞു….
അവന്റെ കരച്ചിൽ അഖിലിന്റെയും ഇന്ദ്രന്റയും മനസ്സിൽ കൊള്ളിയാൻ പോലെ തുളച്ചു കേറി….
ഹോ ഇങ്ങനെ അലറല്ലേ….. അവൾ മാത്രം അല്ല..അവളുടെ കാമുകൻ നീലൻ… ഞങളുടെ കൂടെ നിന്നിട്ട് ചതിച്ച ആ #*$*$-%-മോനും ഒന്നും ചെയ്യാൻ പറ്റാതെ ഇവിടെ കിടക്കുന്നുണ്ട്….
അന്ന് ഇവളുടെ കെട്ടിയോനെ എന്താ അവന്റെ പേര് .. അഹ് സത്യ അവനെ എന്റെ ഈ കയ്യി കൊണ്ട ഞാൻ കൊന്നത്….. അറിയോ ???
അത് നന്ദു വിന്റെ ചെവിയിൽ പതിഞ്ഞു…. അവൾ അത്ഭുതത്തോടെ അവനെ തന്നെ നോക്കി….
തലയിൽ വല്ലാത്ത വേദന തോന്നി……
അവൾ കണ്ണുകൾ അടച്ചു…..
ഇന്ന് ദ ഇവൾക്ക് വേണ്ടി ഇവനും… എന്താ അല്ലെ… വീണ്ടും അവൻ ചിരിച്ചു….
അഖിലും ഇന്ദ്രനും ദേഷ്യം കൊണ്ട് വിറച്ചു…
അർജുൻ അവർക്ക് എന്തെങ്കിലും പറ്റിയാൽ നിന്നെ ജീവനോടെ വെച്ചേക്കില്ലടാ…..
അഖിൽ പറഞ്ഞു….
അല്ലെങ്കിൽ നിയൊക്കെ എന്നെ വെറുതെ വിടുമോ ??? എന്റെ അനിയനെ നീഒക്കെ കൊന്നില്ലെടാ…????? അത് പറഞ്ഞു കൊണ്ട് അവന്റെ കാല് ഒന്നും കൂടി അവളുടെ കയ്യിൽ ഞെരുക്കി…. നന്ദു വേദന കൊണ്ട് പുളഞ്ഞു……
നിനക്ക് ഒക്കെ പറ്റുമെങ്കിൽ കണ്ടു പിടിച്ചു എന്റെ അടുത്ത് നിന്ന് ഇവരെ രെക്ഷിക്കടാ……… എന്നും പറഞ്ഞ് കൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു…
ഹലോ ഹലോ………
മറുതലയ്ക്കൽ നിന്നും ശബ്ദം ഇല്ലായിരുന്നു….
അഖി……. നമ്മൾക്ക് എന്തെങ്കിലും ചെയ്യണം.. അല്ലെങ്കിൽ നന്ദു വിനെ ……
ഇല്ലെടാ…… അവൾക്ക് ഒന്നും പറ്റില്ല നീ വാ…… എന്നും പറഞ്ഞു കൊണ്ട് അഖി അവനെ വിളിച്ചു കൊണ്ട് വെളിയിൽ പോയി……
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
വിടാടാ… എന്നെ വിടാൻ… എന്റെ കൈ വേദനിക്കുന്നു…… നിലത്ത് കിടന്ന് നന്ദു കിടന്ന് കരഞ്ഞു….
അർജുൻ അത് കേട്ട് ചിരിച്ചു…….
ചുമ്മാ പിടയ്ക്കാതെ മോളെ…….. നിന്നെ ഇങ്ങനെ നോവിക്കുബോൾ എന്താ സുഖം ഹോ…….
എല്ലാരേയും തീർത്തിട്ട് നിന്നെ ഒന്നും കൂടി എനിക്കു ഇഞ്ചിഞ്ചായി വേദനിപ്പിക്കണം…
എന്റെ അനിയന്റെയും കൂടി ചേർത്ത്…. എന്നും പറഞ്ഞ് അവളെ പിടിച്ചഉയർത്തി…. അവനോട് ചേർത്ത് നിർത്തി….
അവളുടെ ശരീരത്തിൽ മുഴുവൻ അവന്റെ കണ്ണുകൾ ഓടി നടന്നു….
അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്…….
ഹലോ പപ്പാ….
എന്തായി മോനെ….
എല്ലാം ഒക്കെ ആണ്.. അവന്മാർ ഉടനെ തന്നെ വരും…
മ്മ് ഞാൻ അങ്ങോട്ട് വന്നു കൊണ്ടിരിക്കുവാ…
okk പപ്പാ…
നീലൻ???
അവൻ ബോധം ഇല്ലാതെ ഇവിടെ കിടപ്പുണ്ട്….
നമ്മളുടെ ആൾക്കാർ അവിടെ ഇല്ലേ???
no പപ്പാ… ഇത് നമ്മൾ മാത്രം ചെയ്യേണ്ടതാണ് അതിന് ആരുടെയും സഹായം എനിക്കു വേണ്ട….
മോനെ എന്നാലും???
പപ്പാ പേടിക്കണ്ട വേഗം വാ…
ഒക്കെ…
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
ഈ ഇന്ദ്രേട്ടൻ എവിടെ പോയതാ രുദ്രേട്ട സമയം ഇരുട്ടിയല്ലോ??
ഞാൻ അല്ല അവന്റെ ഭാര്യ… നീയാ അതൊക്കെ നിന്റെ ഉത്തരവാദിത്തo ആണ്…
ഓ…..
അവളുടെ മനസ്സിൽ എന്തെന്ന് ഇല്ലാത്ത ഭയം ഉടലെടുത്തു … എന്തെങ്കിലും ആപത്ത്…
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
നീലൻ മെല്ലേ കണ്ണുകൾ തുറന്നു… തലയിൽ നല്ല വേദന അനുഭവപ്പെട്ടു…..
ശരീരം വല്ലാതെ വേദനിക്കുന്നു.. കണ്ണുകൾ തുറന്ന് ചുറ്റും നോക്കി…
അലസമായി കിടക്കുന്ന മുറിയിൽ ബൾബിന്റെ ഇരുണ്ട വെളിച്ചം മാത്രമാണ് ഉള്ളത്…. അവൻ മെല്ലേ അവിടെ നിന്നും എഴുനേറ്റു ……
ഓഹ് നീനക്ക് ജീവൻ ഉണ്ടായിരുന്നോ ??? അത് കേട്ടതും അവൻ ചുറ്റും നോക്കി……
നന്ദുവിന്റെ മുടിയിൽ കുത്തിപ്പിടിച്ചു നിൽക്കുന്ന അർജുനേ കണ്ടതും അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു……
നന്ദു………..
സത്യ…. എന്നെ വിടാൻ പറ ഈ പട്ടിയോട് … അത് കേട്ടതും അവൻ അവളുടെ കവിളിൽ ആഞ്ഞടിച്ചു … അവൾ തെറിച്ച് ഒരു ഭാഗത്തേക്ക് വീണു…. അവിടെ ഇരുന്ന ബിയർ കുപ്പി താഴെ വീണു പൊട്ടി…
എടാ $:*$*%*%+%&-മോനെ…. എന്റെ പെണ്ണിനെ അടിച്ചോ എന്നും പറഞ്ഞ് നീലൻ ഓടി അവന്റെ നെഞ്ചിൽ ചവിട്ടി…
അർജുൻ നിലത്തേക്ക് വീണു….
u ബാസ്റ്റഡ് എന്നും പറഞ്ഞ് അർജുൻ അവിടെ നിന്നും എഴുനേറ്റ് അവനെ തിരിച്ചടിച്ചു…..
നന്ദു ഇതെല്ലാം പേടിയോടെ നോക്കി….
അർജുന്റെ അടിയിൽ നീലൻ അവശനായി….. അവന് തിരിച്ചു ഒന്നും ചെയ്യാൻ പറ്റാതെ ആയി…..അവന്റെ മുഖത്ത് നിന്നും ചോര ഒലിച്ചു…
അർജുൻ അവന്റെ കോളറിൽ പിടിച്ച് തന്നോട് ചേർത്ത് നിർത്തി….
കൂടെ നിന്ന് ചതിക്കുന്നോടാ നായെ… എന്നും പറഞ്ഞ് കരുതിവെച്ച് കത്തി അവൻ എടുത്തു…
അത് കണ്ടതും നന്ദുവിന്റെ കണ്ണുകൾ തെള്ളി… അവളുടെ ഓർമ്മകൾ അന്നത്തെ രാത്രി മിന്നി മറഞ്ഞു…….
അവൾ കണ്ണുകൾ അടച്ചു…..
അതേ ആ കാഴ്ച തന്നെ….
അന്ന് തന്നെ രക്ഷിക്കാൻ വേണ്ടി സത്യ അവരെ തടഞ്ഞപ്പോൾ അർജുൻ അവനെ കത്തിക്കൊണ്ട് കുത്തികൊല്ലുന്നത് അവളുടെ കണ്ണിൽ തെളിഞ്ഞു വന്നു….
ചുണ്ടുകൾ വിതുമ്പി……
കണ്ണിൽ നിന്നും കണ്ണീർ ഒഴുകി..
അവൾ കണ്ണുകൾ തുറന്നു അർജുൻ നീലനെ കുത്താനായി നിൽക്കുകയാണ്…
അവൾ അവിടെ നിലത്ത് ചിതറി കിടന്ന ബിയർ ബോട്ടിൽ എടുത്ത് തെന്നി അവിടെ നിന്നും എഴുനേറ്റു……
അർജുൻ നീലനെ കുത്താനായി കത്തി വീശിയതും പുറകിൽ നിന്ന് നന്ദു സത്യ…..
എന്ന് അലറിക്കൊണ്ട് അവന്റെ കഴുത്തിൽ ബിയർ ബോട്ടിൽ കുത്തിയിറക്കി….
ഒന്ന് കരയാൻ പോലും പറ്റാതെ എന്തിന് അവസാന ശ്വാസം പോലും അവന് എടുക്കാൻ അവൾ അവസരം നൽകിയില്ല….
മോനെ ….. ആ കാഴ്ച കണ്ട് അവിടെ വന്ന വിക്രം അലറി…
തുടരും
ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…
എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.
Comments are closed.