Wednesday, May 22, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 16

Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

അടി കിട്ടിയ ഭാഗത്ത് നീലേന്ദ്രൻ കൈ വെച്ചു….. സർ ഞാൻ പറയുന്നത് …. പറഞ്ഞു. മുഴുപ്പിക്കുന്നതിന് മുമ്പ് തന്നെ അയാളുടെ കൈകൾ അവന്റെ കോളറിൽ പിടിച്ചു …
മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി……

നിനക്ക് അറിയില്ലേ ആ പെണ്ണിനെ കിട്ടേണ്ടത് എനിക്ക് എത്ര ആവിശ്യം ആണെന്ന്…..??

അതിന് വേണ്ടിയല്ലേ നിനക്ക് ഞാൻ കോടികൾ തന്നത് ??? എന്നിട്ട് എത്ര മാസം ആയി നീലൻ അവന്റെ ഷർട്ടിൽ നിന്നും ഉള്ള അയാളുടെ പിടി അയഞ്ഞു….

നീലൻ ആശ്വാസത്തോടെ ശ്വാസം വലിച്ചു….

സർ അവളെ നോക്കാൻ ഇനി ഒരിടം പോലും ബാക്കി ഇല്ലാ…..

നമ്മളുടെ ആളുകൾ രാവും പകലും ഇല്ലാതെ അതിന്റെ പുറകിൽ ആണ്…. അവൻ പറഞ്ഞു….

ശേ….. ഒരു പീറ പെണ്ണിന് വേണ്ടി ഇത്രയും റിസ്ക്………. അയാൾ പുച്ഛിച്ചു…..
വീണ്ടും നീലനെ ദേഷ്യത്തോടെ നോക്കി….

ഞാൻ വീണ്ടും പറയുവാ അവളെ എനിക്ക് ജീവനോടെയോ അല്ലാതെയോ കിട്ടണം… ഇല്ലെങ്കിൽ എന്റെ മക്കളുടെ ലൈഫ് തകരും… അറിയാലോ ????

അവൻ അറിയാം എന്നാ രീതിയിൽ തലയാട്ടി…

ശരി നീ പോയിക്കോ …. പറഞ്ഞത് മറക്കണ്ടാ… ഒരു അറിയിപ്പ് പോലെ അയാൾ വീണ്ടും അവനെ ഓർമിപ്പിച്ചു…

നീലൻ പോകുന്നത് അയാൾ ഒരു ക്രൂര ചിരിയോടെ കണ്ടു നിന്നും…..

വിക്രം ഭാസ്കർ … ബിസിനസ്സ് സാമ്രാജ്യത്തിന്റെ കിരീടം വെക്കാത്ത രാജാവ്…. തനി ഗുണ്ട……. കൊല്ലാനും കാക്കാനും അതുപോലെ നിൽക്കാനും പഠിച്ചവൻ….

അയാൾക്ക് കൂട്ടായി നേതാക്കാന്മാരും….. പണത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആൾ… .

അയാൾക്ക് വാല് പോലെ രണ്ട് മക്കൾ
അർജുൻ , അക്ഷയ് .

തന്തയുടെ പണക്കൊഴുപ്പിൽ സകലമാന കൊള്ളരുതാമയും കാണിക്കുന്ന തനി ഫ്രോടുകൾ….

കഞ്ചാവും പെണ്ണുപിടിയും കൊലയും അങ്ങനെ എല്ലാം തന്നെ ഇവന്മാരുടെ ഒരു ലഹരി ആണെന്ന് വേണമെങ്കിൽ പറയാം… അതിനെല്ലാം കൂട്ടായി വിക്രമും………

********************

രാവിലെ കണ്ണ് തുറന്നപ്പോൾ ഇന്ദ്രന്റ കയ്യികൾ തന്നെ പൊതിഞ്ഞിരിക്കുന്നതാണ് മയൂ കണ്ടത്…. കണ്ണുകളിൽ എന്തെന്നില്ലാത്ത സന്തോഷം ഉടലെടുത്തു .

മെല്ലെ അവന്റെ കയ്യികൾ അവളിൽ നിന്നും അടർന്നു മാറി അഴിഞ്ഞു കിടന്ന മൂടി അമ്മകേട്ട് കെട്ടി .

അടർന്നു മാറാൻ പ്രയാസത്തോടെ ഒന്നും കൂടി മുമ്പിലോട്ട് കിടന്ന അവന്റെ മുടികൾ ഒതുക്കി അവന്റെ നെറ്റിയിൽ അവൾ ചുണ്ടുകൾ ചേർത്തു .

ആ ഒരു നിമിഷം അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

താഴേക്ക് പോകാനായി നടന്നപ്പോൾ ആണ് രുദ്രന്റ റൂമിന്റെ ഡോർ തുറന്ന് അവൻ വെളിയിലേക്ക് വന്നത് . വന്ന പാടെ അവൻ മുതുകു ഒന്ന് നിവർത്തി.

ഈശ്വര എന്റെ ഏട്ടത്തി…… അവൾ നെഞ്ചിൽ കൈയ്യി വെച്ച് കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു …..

എടോ …….ഉമ്മറെ…… ഒരു അലർച്ചയോടെ അവൾ അവനെ വിളിച്ചതും രുദ്രൻ അവളുടെ അടുത്തേക്ക് മുഖം തിരിച്ചു….
അവനെ കണ്ടതും മയൂ വാ തുറന്ന് നിന്നും….

നെറ്റിയിൽ മുറിവും ആയി എല്ലാം തകർന്ന പോലെ നിൽക്കുന്ന രുദ്രൻ …

അയ്യോ ഇത് എന്ത് പറ്റി ഏട്ടാ ………… എന്ന് പറഞ്ഞതും ഭദ്ര അവരുടെ അടുത്തേക്ക് ചിരിച്ചു കൊണ്ട് വന്നു….

മോർണിംഗ് മോളെ…….

ഏട്ടത്തി ഇത് എന്താ നെറ്റിയിൽ മുറിവ് …….

നീ എന്തിനടി അവളോട് ചോദിക്കുന്നത് … എന്നോട് ചോദിക്ക് ഞാൻ പറയാം രുദ്രൻ ചീറികൊണ്ട് മയൂ വിനെ നോക്കി…..
ഭദ്രയെ നോക്കിയപ്പോൾ നിഷ്കു ആയി അങ്ങനെ തന്നെ നിൽക്കുന്നു….

എന്നാ പറ രുദ്രട്ടാ……

എടി …..

ഈ പൂതന ഞാൻ ഇന്നലെ മുത്തേ കരളേ തങ്കകുടമേ എന്നൊക്കെ വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഒന്ന് ഇരുന്നില്ല അതിന് മുമ്പ് ഏതോ പീഡന വീരനെ കണ്ടപോലെ വെപ്രാളം പിടിച്ച് അവിടെ ഇരുന്ന ഫ്ലവർ വേസ്സ് എടുത്ത് എന്റെ നെറ്റിയിൽ ഒറ്റ അടി……..

ഈശ്വര……… മയൂ അറിയാതെ വിളിച്ചു പോയി…… എന്നാലും എന്റെ ഏട്ടത്തി നിങ്ങൾ ഇങ്ങനെ ചെയ്യരുതായിരുന്നു …..

ഞാൻ പിന്നെ എന്ത് ചെയ്യണം മയൂ . ഇ മനുഷ്യൻ എന്നെ വെച്ചേക്കില്ലായിരുന്നു .അത് കൊണ്ട് ഞാൻ പെട്ടെന്ന് കിട്ടിയ ഒരു ഇതിൽ ചെയ്തു പോയതാ…….

ഫ….. ഒരു ഉമ്മയല്ലേ ഞാൻ തരുകയുള്ളായിരുന്നു … അതിന് നീ … രുദ്രൻ പല്ലറുമ്മി ..

ഞാൻ രാവിലെ അതിന് സോറി പറഞ്ഞില്ലേ … ഭദ്ര തല കുഞ്ഞിച്ചു കൊണ്ട് പറഞ്ഞു….

ഓ ഒരു സോറി നീ ഇത് കേൾക്കണം മോളെ…… ഇവൾ എന്നെ അടിച്ചത് ഞാൻ ക്ഷമിച്ചു…. പക്ഷേ ഇ ദ്രോഹി രാവിലെ പല്ല് പോലും തേക്കാതെ എന്റെ മുഖത്തോട് അടുപ്പിച്ചു ഒരു സോറി ……

ഈശ്വര തലതല്ലി ചാകാനാ എനിക്ക് തോന്നിയത് അറിയുവോ ?????? മയൂ അവന്റെ പറച്ചിൽ കേട്ട് പൊട്ടി ചിരിച്ചു….

അത് പിന്നെ ശുഭ കാര്യങ്ങൾ താമസിപ്പിക്കരുത് എന്നല്ലേ …. അതാ ഞാൻ……….. ഭദ്ര ഇളിച്ചു കൊണ്ട് പറഞ്ഞു…..

എന്റെ കുഞ്ഞ് വയറ്റിൽ ഉണ്ടായി പോയി …. അല്ലെങ്കിൽ എന്നും പറഞ്ഞ് കൊണ്ട് അവൻ റൂമിലേക്ക് പോയി …. മയൂവിന് റ്റാറ്റാ കൊടുത്ത് ഭദ്രയും കൂടെ പോയി….

**************-*——****——*********

അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോയി ഇതിന്റെ ഇടയിൽ അഖിൽ സാറിന്റെയും ഹർഷന്റെയും സസ്പെൻഷൻ തീർന്ന് കോളേജിൽ വരാൻ തുടങ്ങി……

അച്ചു അഖിലിന്റെ പുറകെ നടന്നുകൊണ്ടിരുന്നു . പക്ഷേ അവന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലായിരുന്നു….. ഹര്ഷനും നീലുവും മാഡപ്രാവുകളെ പോലെ പ്രണയിക്കുന്നു……

ഇന്ദ്രൻ ഇപ്പോഴും മയൂവിൽ നിന്നും അകന്നു തന്നെ നിൽക്കുന്നു…. എങ്കിലും അവൾ അറിയാതെ അവന്റെ പ്രണയം എപ്പോഴും അവൾക്ക് ചുറ്റും ഉണ്ടായിരുന്നു……

ഭദ്രയ്ക്ക് ഇപ്പോൾ എട്ടു മാസം ആയി……. രുദ്രൻ അവളുടെ എല്ലാ കാര്യങ്ങൾ മനസ്സിലാക്കി ചെയ്യും.

കൂടെ ഗൗരിയമ്മയും…… ഡോക്ടർ നൽകുന്ന മരുന്നുകൾ ഒരു മുടക്കവും വരാതെ അവൻ നിർബന്ധിച്ചു അവൾക്ക് കൊടുക്കും….

ഒരു കുഞ്ഞ് കുട്ടിയേ പോലെ അവൾ അവൻ പറയുന്നതെല്ലാം കേൾക്കും… മയൂവും അവളെ പറ്റി അങ്ങനെ കൂടെ നിൽക്കും……
***************-**—
ഇന്നാണ് മയൂവിന്റെ ഫസ്റ്റ് ഇയർ ലാസ്റ്റ് എക്സാം കഴിഞ്ഞത്……… അതുകൊണ്ട് തന്നെ നാലെണ്ണത്തിനും ഒരു മ്ലാനതയായിരുന്നു. ഇനി ഒരു മാസം കഴിയണം ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യണം എങ്കിൽ…..
ഇതിൽ ഏറ്റവും കൂടുതൽ തകർന്നത് അച്ചു ആയിരുന്നു .കാരണം അഖിൽ സർ…..

അച്ചു നീ വരുന്നില്ലേ…. ഇപ്പോൾ തന്നെ ലേറ്റ് ആയി…..( മയു)

നിങ്ങൾ നടന്നോ ഞാൻ അഖിൽ സാറിനെ കണ്ടിട്ട് വരാം ഇനി ഇപ്പോഴേ കാണാൻ പറ്റില്ലല്ലോ …….

എടി നിനക്ക് അവന്റ കയ്യിൽ നിന്നും കിട്ടിയത് മതിയായില്ലേ ???? ഇങ്ങോട്ട് വന്നേ …. ഹർഷൻ ദേഷ്യപ്പെട്ടു…..

നീ എന്താ ഹർഷ ഇങ്ങനെ പറയുന്നേ ??? ഞാൻ പറഞ്ഞില്ലെ ആ മനുഷ്യനെ കാണാതെ ഞാൻ ഇ കോളേജിന് വെളിയിൽ പോകില്ല……

അത് അവളുടെ ഉറച്ച തീരുമാനം ആയിരുന്നു……

ടി ദോ അഖിൽ സർ …… നീലു ചൂണ്ടിയ ഭാഗത്തേക്ക് അച്ചു നോക്കി….. ഇളം കാറ്റിൽ പറക്കുന്ന മൂടി ഒതുക്കി അവൻ കാർ പാർക്ക് ചെയ്ത ഇടത്തേക്ക് പോകുന്നു…..

അച്ചു ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി…. പെട്ടെന്ന് എന്തോ ഓർത്ത പോലെ ബാക്കി മൂന്ന് എണ്ണത്തിനെ തിരിഞ്ഞു നോക്കി…..

നിങ്ങൾ നടന്നോ ഞാൻ ഇപ്പോൾ വരാം കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൾ അവിടെ നിന്നും ഓടി…

എന്താകുമോ എന്തോ മൂന്നും കൂടി തലയിൽ കൈ വെച്ച് കൊണ്ട് നടന്നു…..

*******************

സാറേ……… ഒരു നീട്ടിയാ വിളിയും മായി അവൾ അവന്റെ പുറകിൽ നിന്നു…..

അവളെ കണ്ടതും അവന്റെ ഉള്ളിൽ കുഞ്ഞ് സന്തോഷം വന്നെങ്കിലും അവൻ അത് കാണിക്കാതെ മുഖത്ത് ദേഷ്യം ഫിറ്റ്‌ ചെയ്തു……

മ്മ് എന്ത് വേണം…????

സർ ഇനി എന്നാ കാണാ???

എന്തിന് നിനക്ക് ഞാൻ വല്ലതും തരാൻ ഉണ്ടോ???

ഉണ്ട് …..

എന്ത് ??? അവൻ സംശയത്തോടെ ചോദിച്ചു….

പ്യാർ …… കാതൽ………. പ്രണയം………….

മതിയാക്കടി…… കുറേ നാളായി സഹിക്കുന്നു…. നാണം ഇല്ലാത്തവൾ …….. എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാകില്ലേ ?????

ഇല്ലാ ………

ശേ……എന്നും പറഞ്ഞ് അവൻ മുഖം തിരിച്ചു.
അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു…അവൻ കാണാതെ കണ്ണുകൾ തുടച്ചു കൊണ്ട് അവന്റെ മുമ്പിൽ വന്നു നിന്നും……

അഖിലേട്ടാ…….
അവളുടെ വിളിയിൽ അവൻ മുഖത്തേക്ക് നോക്കി…..

കരഞ്ഞ മിഴിയാലെ ഉള്ള അവളുടെ നോട്ടം കണ്ടതും അവന്റെ ഉള്ളം ഒന്ന് പിടഞ്ഞു…..

ഞാൻ ഒരു ചീത്തപെണ്ണ് ആണെന്ന്കരുതല്ലേ.
..എന്റെ ഇഷ്ട്ടം അത് എന്റെ സ്വാർത്ഥതയാണ്…

അതിൽ അധികാരം സ്ഥാപിക്കാൻ നിങ്ങൾക്ക് കഴിയില്ല……..

എന്റെ പ്രണയം സത്യം ആണ്……. ഇനി ഒരു മാസം നിങ്ങളെ കാണാൻ പറ്റില്ല എന്നോർക്കുമ്പോൾ എന്റെ നെഞ്ച് പൊട്ടുവാ…..

ഒന്ന് കാണാൻ വേണ്ടി ഓടി വന്നതാ ഞാൻ ………..
വന്ന കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു …..
അവന്റെ ഉള്ളം പിടഞ്ഞു…….

അവസാനമായി ഞാൻ പറയുവാ…. ഞാൻ നിങ്ങളെ പ്രണയിക്കുന്നു….. ഇഷ്ട്ടപ്പെടുന്നു….. and I LOVE U…… എന്ന് പറഞ്ഞുകൊണ്ട് അവൾ അവിടെ നിന്നും നടന്നകന്നു…

ഒരു ചിരിയോടെ അഖിൽ അത് കണ്ടുകൊണ്ട് കാറിൽ ചാരി നിന്നും……..

********-****-*
ഒഴിഞ്ഞ ഒരു റൂമിൽ കാലുകൾ ബന്ധിച്ചു ഇരുട്ടിൽ ഒരു മൂലയിൽ ചുരുണ്ട് കിടക്കുകയാണ് നന്ദന……. മുടികൾ പാറി പറന്ന് കീറിയ ഡ്രെസ്സും ഇട്ട്…..

പിച്ചും പെയ്യും പറഞ്ഞു കൊണ്ട് കിടക്കുന്ന അവളെ കാണുന്ന ഇന്ദ്രന്റെ കണ്ണുകൾ നിറഞ്ഞു വന്നു…

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15