Thursday, June 13, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 15

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

പെട്ടെന്ന് ഇന്ദ്രനും മയൂവും അവരുടെ കണ്ണുകൾ പിൻവലിച്ചു….. “നഷ്ട്ടപ്പെടില്ലെന്ന് അറിയാം ഇന്ദ്രേട്ടാ……. എന്നാലും ഉള്ളിൽ എവിടെയോ ഒരു ഭയം…..
മയൂ മനസ്സിൽ പറഞ്ഞു…… ”

” ചിലപ്പോൾ നിന്നെ ഞാൻ അത്രമേൽ ഇഷ്ട്ടപ്പെട്ടത് കൊണ്ടാകാം പ്രായത്തിന്റെ ചാപല്യത്തിൽ ചെയ്ത നിന്റെ തെറ്റ് എന്റെ മനസ്സിനെ ചുട്ടു പൊള്ളിച്ചത്………….

എങ്കിലും എന്റെ ഓരോ അണുവിലും നീ മാത്രം ആണ് മയൂ….. എന്റെ ശ്വാസം പോലും നിനക്ക് വേണ്ടി ഉള്ളതാണ്…. പക്ഷേ എനിക്ക് നിന്നോട് അടുക്കാൻ പറ്റില്ല ….

എനിക്ക് ഒരു ലക്ഷ്യം ഉണ്ട്….. അത് നിറവേറ്റി എന്റെ പക പൂർത്തി ആക്കാതെ നിന്നോട് എനിക്ക് ഇങ്ങനെ പെരുമാറുന്നത് തുടർന്നേ പറ്റു………….. അല്ലെങ്കിൽ ഒരുപക്ഷേ നിന്റെ ജീവനും കൂടി ഇല്ലാണ്ടാകും….. “””””

ഇന്ദ്രൻ മനസ്സിൽ പറഞ്ഞുകൊണ്ട് വീണ്ടും മയൂവിനെ നോക്കി… അവളുo അവനെ പറ്റി ഉള്ള ചിന്തയിൽ തന്നെ ആയിരുന്നു…………

തനിക്ക് നേരെ ആരുടെയോ കണ്ണുകൾ നിഴലായി ഉള്ളത് പോലെ തോന്നി അവൾ ഞെട്ടി ചുറ്റും നോക്കി…. അപ്പോഴേക്കും ഇന്ദ്രൻ അവളിൽ നിന്നും നോട്ടം മാറ്റി വീണ്ടും കല്യാണത്തിലേക്ക് കണ്ണോടിച്ചു.

രുദ്രനും ഭദ്രയും പരസ്പരം തുളസി മാലാ ചാർത്തി കഴിഞ്ഞ് മുഖത്തോട് മുഖം നോക്കി ചിരിക്കുന്നത് കണ്ടതും ഇന്ദ്രന്റെ ഉള്ളം നിറഞ്ഞു……….
*************-*-*******************

മുതിർന്നവരുടെ അനുഗ്രഹം രുദ്രനും ഭദ്രയും മേടിച്ചു കഴിഞ്ഞതും ഇന്ദ്രനും മയുവും അവരെ സ്നേഹത്തോടെ പുണർന്നു…

പിന്നീട് എല്ലാരും തിരിച്ചു വീട്ടിലേക്ക് യാത്രയായി…
വലതു കാൽ വെച്ച് ഭദ്ര നിലവിളക്ക് പിടിച്ചു കൊണ്ട് വീടിന്റെ അകത്തേക്ക് കടന്നു കൂടെ രുദ്രനും …..

പിന്നെ സദ്യയായി….പായസം ആയി…അങ്ങനെ ശുഭം ആയി എല്ലാം കഴിഞ്ഞു….

***********-**-**

അന്ന് മയു അവിടെ ആണ് കിടന്നത്… അങ്ങനെ ഉറങ്ങികൊണ്ടിരിക്കുമ്പോൾ ആണ് ഡോറിൽ തുടർച്ചയായിട്ടുള്ള തട്ടൽ കേട്ട് എണീറ്റത്.

ശേ… ഇത് ആരാ കോപ്പ് എന്ന് പറഞ്ഞ് കണ്ണ് തിരുമ്മി കൊണ്ട് ഡോർ തുറന്നതും അവിടെ ശ്വാസം വലിച്ചു ഏണിന് കൈയ്യി കൊടുത്ത് നിൽക്കുന്ന ഏട്ടത്തിയെ കണ്ടതും അവൾ ഞെട്ടി….

എന്ത് പറ്റി… എന്തിനാ ഇങ്ങനെ അണയ്ക്കുന്നേ എന്നും പറഞ്ഞ് മയൂ ടേബിളിന് മുകളിൽ ഇരുന്ന ജഗ് എടുത്ത് അവൾക്ക് നേരെ നീട്ടി… ഭദ്ര അത് മേടിച്ചു കുടിച് കുറച്ച് നേരം അങ്ങനെ നിന്നും…

എന്തിനാ ഏട്ടത്തി ഇങ്ങനെ മുകളിൽ കേറി വന്നത് .. അത് കൊണ്ടല്ലേ ഇങ്ങനെ അണയ്ക്കുന്നെ … അല്ല ഏട്ടൻ എവിടെ???

അത് കേട്ടതും ഭദ്ര മുഖം വീർപ്പിച്ചു കൊണ്ട് അവളെ നോക്കി……

നിന്റെ ഒരു ഏട്ടൻ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്… അങ്ങോട്ടു മാറ് എന്നും പറഞ്ഞ് അവളെ മാറ്റിയിട്ട് ഭദ്ര ബെഡിൽ മെല്ലേ ഇരുന്നു……

ശെടാ ഇത് നല്ല കൂത്ത്….

മയൂ ഡോർ ലോക്ക് ചെയ്ത് ഭദ്രയുടെ അരികിലേക്ക് വന്നു……

ഇതെന്തുവാ ഏട്ടത്തി ഫസ്റ്റ് നൈറ്റ്‌ ആയിട്ട് ഇങ്ങോട്ട് വന്നേ പോയേ …… പോയി ഏട്ടന്റെ കൂടെ കിടക്ക്……. പോ………

എന്റെ മയൂ നിന്റെ ചേട്ടന് ഭ്രാന്ത് ആണ് പെണ്ണേ…. അയാൾ അവിടെ ഉമ്മർ കളിക്കുവാ……… നിനക്ക് അറിയോ …..

എന്റെ ഏട്ടത്തി ഈ ഫസ്റ്റ് നൈറ്റ്‌ എന്ന് പറയുന്നത് പിന്നെ എന്താ കണ്ടോണ്ട് ഇരിക്കാൻ ആണോ അല്ലേ…. അവൾ പുച്ഛിച്ചു കൊണ്ട് പറഞ്ഞു……

എന്റെ കുഞ്ഞേ നീ എന്റെ അവസ്ഥ ഒന്ന് നോക്ക്…. ഇത് ഒന്ന് ഇറക്കി വെച്ചിട്ട് പോരേ അയാളുടെ സ്നേഹ പ്രകടനം… … എനിക്ക് വയ്യാ നീ ഒന്ന് ആ മനുഷ്യനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊണ്ട്……

അത് കേട്ടതും മയൂവിന്റെ കിളികൾ പറന്നു പോയി…..

അത് പിന്നെ ഞാൻ എങ്ങനെയാ പറയാ…. അതും ഏട്ടനോട്‌ .. ഇതൊക്കെ ഓരോരുത്തരുടെ പേർസണൽ കാര്യം അല്ലേ എന്റെ ഏട്ടത്തി….

പിന്നെ ഒരു പേഴ്സണൽ കാര്യം എന്റെ മയൂ നിന്റെ ചേട്ടൻ എന്താ എന്നെ ചെയ്തത് എന്ന് അറിയോ ????

അരുത് ഏട്ടത്തി അരുത് ??? അതൊക്കെ ഇങ്ങനെ വിളിച്ചു കൂവി പറയാതെ … ആരെങ്കിലും കേട്ടാൽ ഞാൻ പറയിപ്പിക്കുവാന്നല്ലേ പറയു………എന്റെ ഉള്ള ഇമേജ് തകരില്ലേ…..

അത് കൊണ്ട്… ശു………..മെല്ലേ പറ…………. അവൾ ഒച്ച കുറച്ച് കൊണ്ട് ആകാംഷയോടെ കാതോർത്തിരുന്നു…….

അത് പിന്നെ ഞാൻ റൂമിൽ കേറി ഡോർ അടച്ചിട്ട് തിരിഞ്ഞതും നിന്റെ രുദ്രട്ടൻ എന്നെ കെട്ടിപ്പിച്ചു കവിളിൽ ഉമ്മിച്ചു മയൂ …

അത് മാത്രം അല്ലാ ആ പല്ല് കൊണ്ട് എന്റെ കവിളിൽ പൊന്നാക്കി നോക്കിക്കേ എന്നും പറഞ്ഞ് ഭദ്ര കവിളിൽ കാണിച്ചു….

ശരിയാണ് അണ്ണാൻ പേരയ്ക്കാ ചപ്പി തിന്ന് വെച്ചിട്ട് പോയത് പോലെ ഒണ്ട്………. അവൾ മനസ്സിൽ പറഞ്ഞു ….

ഓഹ് എന്റെ ഏട്ടത്തി ഒരു ഉമ്മയല്ലേ തന്നുള്ളൂ…. അതിനാണോ ഇങ്ങനെ കിടന്ന് വിയർക്കുന്നത്……. ഞാൻ വിചാരിച്ചു something ഹോട്ട് ശോ എനിക്ക് വയ്യാ……..

അത് കേട്ടതും ഭദ്ര ശരിക്കും ഭദ്രകാളി യായി മയൂ വിന്റെ ചെവിയിൽ പിടിത്തം ഇട്ടു….

അയ്യോ……വേദനിക്കുന്നു വിട് വിട്… പ്ലീസ്………….

അവളുടെ വിളിച്ചുകൂവൽ കെട്ട് ഭദ്ര പിടിത്തം വിട്ടു…. ചെവി തടകി മുഖം വീർപ്പിച്ചു ഇരിക്കുന്ന മയൂവിനെ കണ്ടതും അവൾക്ക് വാത്സല്യം വന്നു… അവളുടെ കവിളിൽ ഭദ്ര ഉമ്മ വെച്ചു………..

പോ….

സോറി മോളെ…….. നിനക്ക് ഒരു കാര്യം അറിയോ??? പണ്ട് നിന്റെ ഏട്ടനോട് ഞാൻ ഒരു പൂവ് ചോദിച്ചു ആ മനുഷ്യൻ എനിക്ക് ഒരു പൂക്കാലം തന്നു.. . ☹️

ഓഹ് അതാണ് സ്നേഹം….. കണ്ടാ കണ്ടാ എന്റെ രുദ്രേട്ടൻ റൊമാന്റിക് ഹീറോ …….

മിണ്ടി പോകരുത്…… അന്ന് ഞാൻ ഒരു ഉമ്മ തരുമോ രുദ്രട്ടാ എന്ന് ചോദിച്ചു …. കേൾക്കേണ്ട താമസം പിന്നെ ഉമ്മയുടെ ഒരു ഉത്സവം ആയിരുന്നു എന്റെ മോളെ….

അവസാനം എല്ലാം കൈവിട്ടുപോയി ഇപ്പോൾ ദ നിന്റെ മുമ്പിൽ ഈ അവസ്ഥയിൽ ഇരിക്കുന്നു…….. ഇനിയും എനിക്ക് ഒന്നിനും വയ്യാ. ..

ഈ സാഹചര്യത്തിൽ ഏട്ടൻ അതിനൊന്നും മുതിരില്ല എന്റെ ഏട്ടത്തി…….

എനിക്ക് പേടിയാ… ഇന്ന് എന്തായാലും നിന്റെ കൂടെ നാളെ തൊട്ട് അവിടെ ഒക്കെ……

ഉവ്വ ഇപ്പോൾ രുദ്രട്ടൻ മൂട്ടിൽ തീപിടിച്ച പോലെ ഓടി വരും നോക്കിക്കോ … എന്ന് പറഞ്ഞു തീർന്നില്ല അതിന് മുന്നേ ഡോറിൽ കൊട്ട് കേട്ടു……

ഭദ്ര എന്തോ പോയ അണ്ണാന്റെ കൂട്ട് അവളെ നോക്കി…..

തുറക്കണ്ടാ മോളെ….

ഉവ്വ എന്നിട്ട് വേണം കോടാലി കൊണ്ട് ഡോർ വെട്ടി പൊളിക്കാൻ …എന്നും പറഞ്ഞ് അവൾ ഡോർ തുറന്നതു ഷിറ്റ് പിടിച്ചു കൊണ്ട് ഇളിക്കുന്ന രുദ്രനെ ആണ് കണ്ടത് ….

എന്താ എന്ത് വേണം….

എന്റെ ഒരു പ്രോപ്പർട്ടി ഇവിടെ ഇല്ലേ അവളെ വിളി……

ഇല്ലെങ്കിൽ????? അയ്യേ ഇതെന്തുവാ വെള്ള മുണ്ടും കുറുത്തയും ഇട്ടേക്കുന്നത് ??? എവിടെ എങ്കിലും പോകുന്നോ ???

എന്താ മയൂമോളെ ഒന്നും അറിയാത്തത് പോലെ ഇന്ന് ഞങ്ങളുടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ ??? അല്ലേ ഭദ്രേ …..

നാണം അഭിനയിച്ചുകൊണ്ട് അവൻ അവളെ നോക്കി പറഞ്ഞതും ഭദ്ര കണ്ണ് കൊണ്ട് പേടിപ്പിച്ചു….

ഒരു ഏട്ടനോട്‌ ഒരു പെങ്ങൾ പറയാൻ പാടില്ലാത്തത് ആണ് എന്നാലും പറയുവാ….

എന്താ മോളെ…….

ഉളുപ്പ് ഉണ്ടോ മനുഷ്യ നിങ്ങൾക്ക് ഫസ്റ്റ് നൈറ്റ്‌. പോലും ….. നേരത്തെ ഒന്ന് ആഘോഷിച്ചത് കൊണ്ടാ ഇപ്പോൾ ധോ വയറും വീർപ്പിച്ചുകൊണ്ട് ഇരിക്കുന്നത് ….ശേ…….

എന്ത് ശേ എവിടുത്തേ ശേ… നീ ഒന്ന് മാറിയേ ഞാനും ഭദ്രയും ഇന്ന് ഈ റൂമിൽ ഞങളുടെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കും …

അപ്പോൾ ഞാനോ എന്ന് ചോദിച്ചതും ആ പരട്ട കിളവൻ എന്നെ പിടിച്ചു മാറ്റി റൂമിൽ കേറി…..

ഇനി ഞാൻ കൂടുതൽ പറയണ്ടല്ലോ ??? ഇറങ്ങി പോടീ പിത്തക്കാരി എന്നും പറഞ്ഞ് ഡോർപിടിച്ചു ഒറ്റ അടയ്ക്കൽ……

ഈശ്വര എന്റെ ഏട്ടത്തിയെ ഇ വികാരജീവിയിൽ നിന്നും കാക്കണേ…….എന്നും പറഞ്ഞ് തിരിഞ്ഞതും ടെറസിലേക്കുള്ള ഡോർ തുറന്ന് കിടക്കുന്നത് കണ്ടത്……

അവിടെ ചെന്ന് നോക്കിയപ്പോൾ നിലത്ത് പുതപ്പ് ഇട്ട് കിടക്കുന്ന ഇന്ദ്രനെ ആണ് കണ്ടത്…..
കുഞ്ഞ് കുട്ടിയേ പോലെ കിടക്കുന്ന അവനെ കണ്ടതും അവൾക്ക് ചിരി വന്നു .

ഇതെന്താ ഇപ്പോൾ ??? ആ എന്തെങ്കിലും ആകട്ടെ എന്നും പറഞ്ഞ് അവൾ അവന്റെ അടുത്ത് കിടന്നു .

നിലാ വെളിച്ചത്തിൽ ശോഭിക്കുന്ന അവന്റെ മുഖത്തിൽ അവൾ മെല്ലേ മുത്തി…

അവനിൽ ഒരു പിടച്ചിൽ ഉണ്ടായപ്പോൾ അവൾ പെട്ടെന്ന് അവനിലേക്ക് കുറുകി കിടന്നു…..
മെല്ലേ ഉറക്കത്തിലേക്ക് പോയി….

അവൾ ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയത്തിന് ശേഷം അവൻ കണ്ണുകൾ മെല്ലേ തുറന്നു….. തന്നോട് കിടക്കുന്ന മയൂവിനെ ഒന്നും കൂടി തന്നിലേക്ക് ചേർത്തുകിടത്തി…….

എന്റെ വെറുപ്പിന്റെ മുഖം മൂടി അഴിച്ചു വെച്ചിട്ട് നിന്റെ എടുത്ത് ഞാൻ വരും….

നിന്റെ ഓരോ അണുവിലും എന്റെ പേര് പതിപ്പിക്കാൻ…. അവൻ മെല്ലേ പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു…

നിലാ രാത്രിയിലേ തണുപ്പിൽ അവളെ പൊതിഞ്ഞു കൊണ്ട് അവൻ കണ്ണുകൾ അടച്ചു…

*****************

ബാംഗ്ലൂർ നഗരത്തിന്റെ ശോഭ കൂട്ടാൻ പാകത്തിൽ പണി കഴിയിപ്പിച്ച ബംഗ്ലാവിൽ ആരെയോ കാത്തു നിൽക്കുകയായിരുന്നു നീലേന്ദ്രൻ . അവന്റെ മുഖത്ത് പേടിയും ആകുലതയും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…..

അവന്റെ മുമ്പിൽ ഒരു മധ്യവയസ്സ്ക്കൻ നിൽക്കുന്നുണ്ടായിരുന്നു…. അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി…

സർ ഞാൻ…… നീലൻ പറഞ്ഞു തീർക്കുന്നതിന് മുമ്പ് തന്നെ ആയാളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു….

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14