Wednesday, May 22, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 24

Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

അച്ചു വിന്റെ ചിരി കണ്ട് അഖിൽ പല്ലിറുമ്മി……… അവളെ ഉണ്ടകണ്ണ് വെച്ച് നോക്കി പേടിപ്പിച്ചു…..
അവൾ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ?? എവിടെ…

എടി ഏപ്പരാച്ചി നിനക്ക് ഇത്രയ്ക്ക് ധയിര്യം എങ്ങനെ വന്നെടി 😠😠😠അവൻ മുഖത്ത് നിന്നും ചെളി തുടച്ചു കൊണ്ട് പറഞ്ഞതും അച്ചു താഴെ നിന്നും എഴുനേറ്റ് അവന് മുഖാമുഖം നോക്കി…..

എന്റെ പൊന്നു സാറേ ഒരാളുടെ മുഖത്ത് ചെളിയെറിയാൻ അത്രയ്ക്ക് ധൈര്യം ഒന്നും വേണ്ടാ… ദ ഈ കയ്യി മതി എന്നും പറഞ്ഞ് അവൾ അവന് നേരെ കയ്യി കാണിച്ചതും അഖിൽ അത് പിടിച്ചു തിരിച്ചു…….

അയ്യോ നാട്ടുകാരെ ഓടി വായോ പട്ടാപകൽ ഒരു സുന്ദരി യുവ കോമളയായ പെണ്ണിനെ ഈ ആഭാസൻ പിടിപ്പിക്കാൻ നോക്കുന്നേ….. ഓടി വായോ … അവൾ കിടന്ന് കൂവാൻ തുടങ്ങിയതും അഖിൽ അവളുടെ വ പൊത്തി കാറിൽ കേറ്റി ഡോർ അടച്ചു… ……..

ഈൗ…. 😁😁😁😁

നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി കോപ്പേ … എന്നും പറഞ്ഞ് വണ്ടിയിൽ കേറി സ്റ്റാർട്ട്‌ ആക്കി മുന്നോട്ട് പാഞ്ഞു….

**************************

ഇയാൾ ഇത് എങ്ങോട്ടാ കൊണ്ട് പോകുന്നെ ???? ഇനി കൊണ്ട് കളയാൻ വല്ലതും പോകുവാണോ … അച്ചു മനസ്സിൽ ആലോചിച്ചു കൊണ്ട് ഡ്രൈവ് ചെയ്ത് കൊണ്ടിരുന്ന അവന്റെ തോളിൽ തോണ്ടി…..

അതേ………

അവൻ ഒരു എക്സ്പ്രഷ്യൻ ഇടാതെ വണ്ടിയിൽ ശ്രദ്ധിച്ചു…

അതേ .. ഒന്നും നോക്കുന്നേ…………. അവൾ വീണ്ടും തോണ്ടിയതും അവന് ബാലൻസ് തെറ്റി മതിലിൽ ഇടിക്കാൻ പോയി…..

ഈശ്വര… ഇയാൾ ഇപ്പൊ എന്നെ കൊല്ലും… അവൾ പേടിയോടെ അവനെ നോക്കിയതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു……

ടപ്പോ 😭😭😭…..ഒറ്റ അടി……. അച്ചു വിന്റെ ചെവിയിൽ നിന്നും പൊന്നീച്ച പറന്നു……..

എന്തിന്റെ കേടാടി $*$*%%%%*’*നിനക്ക്… എന്തോ കാര്യം ഉണ്ടെന്നും പറഞ്ഞ് മനുഷ്യനെ വിളിച്ചു വരുത്തിയിട്ട് നീ കൊലയ്ക്ക് കൊടുക്കുവോ ???? 😠😠😠

ഞാൻ അത് പിന്നെ …. അറിയാതെ .. എവിടെ കൊണ്ടു പോകുവാന്നു അറിയാൻ വേണ്ടി ചോദിച്ചതാ….. അവൾ ചുണ്ട്‌ പിളർത്തി കൊച്ചു പിള്ളേരുടെ കൂട്ടു കണ്ടതും അഖിൽ മെല്ലേ ചിരിച്ചു……
അത് കണ്ടതും അച്ചുവിലും ഒരു ചിരി വിരിഞ്ഞു…..

ഓക്കേ ശരി . ഇനി പറയ്‌ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത് ??????

അത് പിന്നെ എന്നെ എന്നാ കെട്ടുന്നത്….????

ഇപ്പോൾ തന്നെ വേണോ ???? അവൻ ഗൗരവത്തോടെ അങ്ങനെ പറഞ്ഞതും അവൾ വേണ്ടാ എന്ന് തലയാട്ടി…..

ഇപ്പോൾ വേണ്ട ആദ്യം നമ്മൾക്ക് പ്രേമിക്കാം… എന്നിട്ട് മതി 😁😁😁.
അത് പറഞ്ഞു കഴിഞ്ഞതും അഖിൽ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ടു വന്നു . അച്ചു പേടിയോടെ കണ്ണുകൾ മെല്ലേ അടച്ചു…

അവന്റെ നിശ്വാസം അവളുടെ ദേഹത്ത് തരിപ്പുണ്ടാക്കി…….

കൈകൾ സാരിയിൽ പിടുത്തം ഇട്ടു…..

അവൻ അവളിലേക്ക് ചാരി സിറ്റ് ബെൽറ്റ്‌ നേരെയാക്കി ഇട്ടു കൊണ്ട് അവിടെ കിടന്നു കിണിക്കാൻ തുടങ്ങി… അച്ചു ഞെട്ടിക്കൊണ്ട് അവനെ നോക്കി…..

അയ്യേ ഒന്നും നടന്നില്ലേ ??? യോഗം ഇല്ല അമ്മണിയേ…. ഇത് ശരിക്കും unromantic മൂരാച്ചി തന്നെ അവൾ പിറുപിറുത്തു……

നീ എന്തെങ്കിലും പറഞ്ഞോ ????

ഞാനോ ഇല്ലല്ലോ 😁😁😁

മ്മ് …. നിന്നോട് ഞാൻ ഒരു കാര്യം പറയാം……. ചുമ്മാ അലവലാതി പെണ്ണുങ്ങളുടെ കൂട്ട് എന്റെ പുറകെ നടക്കരുത്……

മ്മ് അവൾ തലയാട്ടി…..

പിന്നെ സമയം ആകുമ്പോൾ ഞാൻ കെട്ടിക്കോളം .. അത് വരെ എന്നെ ശല്യം ചെയ്യരുത് …..

അവൾ വീണ്ടും തലയാട്ടി…..

പിന്നെ നിന്റെ കഴിഞ്ഞ സെമ്മിലെ റിസൾട്ട്‌ ഞാൻ കണ്ടു. എന്ത് അധംപതനം ആണ് അച്ചു നീ……

😁😁😁അങ്ങനെ ഒന്നുവില്ല….. ഞാൻ ഇനി പഠിക്കുന്നില്ലെന്ന് വീട്ടിൽ പറഞ്ഞതാ.. തന്തപ്പടി യുടെ നിർബന്ധo കൊണ്ട് ചേർന്നതാ…..

അതെന്തെകിലും ആകട്ടെ…. ഇനി സപ്പ്ളി ഒന്നുമില്ലാതെ ഡിഗ്രി കംപ്ലീറ്റ് ചെയ്യണം…… കേട്ടല്ലോ ..

പിന്നെ വല്ല നടക്കണ കാര്യം വല്ലതും പറയ്‌.
….അവൾ അവനെ പുച്ഛം കൊണ്ടു വിതറി…

നടക്കണം അല്ലെങ്കിൽ ചൂരൽ എടുത്ത് നിന്റെ $$*$ഇൽ അടി തരും… പറഞ്ഞേക്കാം…….

അയ്യേ….. ഈ സാറിനു ഒരു നാണവും ഇല്ലാ….

എന്ത് ???

ഒന്നുവില്ല…..

ഒക്കെ.. അപ്പോൾ പറഞ്ഞത് പോലെ നമ്മൾക്ക് പോകാം…….

മ്മ്……….

പോകുന്ന വഴിയിൽ നമ്മൾക്ക് ഷോപ്പിൽ കേറി ഡ്രസ്സ്‌ chainge ചെയാം…..

മ്മ്മ്………

നിന്റെ അണ്ണാക്കിൽ എന്താടി പിണ്ണാക്കാണോ എന്ത് ചോദിച്ചാലും മ്മ് മ്മ്….. അല്ലെങ്കിലും എല്ലവളുമാരും ഇങ്ങനെ തന്നെയാ…

പാവം ആണ്പിള്ളേര് വ തുറന്ന് എന്തെങ്കിലും പറയുമ്പോൾ അവളുമാരുടെ ഒരു മ്മ്…..

ബാക്കി ഉള്ളവരെ ആസ്സ് ആക്കാൻ കുറേ എണ്ണം ഒണ്ട്…. എന്നും പറഞ്ഞ് അവൻ വണ്ടി മുന്നോട്ടെടുത്തു……

അച്ചു പിന്നെ കൂടുതൽ എക്സ്പ്രഷ്യൻ ഇടാൻ പോയില്ല….

ലേ ചിലങ്ക —എനിക്കറിയാം ഒരേ എക്സ്പ്രഷ്യൻ വീണ്ടും വീണ്ടും ഇടാൻ വയ്യാത്തൊണ്ടല്ലേ…… കൊച്ചു ഗള്ളി 😝

ലേ അച്ചു —–പോ പെണ്ണുപ്പിള്ളേ കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്നാ ചൊല്ല് ഇല്ലേ …. അതും ഇതും ഒന്ന് തന്നെ….

********************

ഇന്ദ്രനും മയൂവും അമ്പലത്തിൽ നിന്നും തിരിച്ചു വന്നു. അപ്പോൾ ഭദ്രയും ഗൗരിയും കൂടി ഹാളിൽ ഇരിക്കുകയായിരുന്നു.

ആഹാ വന്നോ രണ്ടാളും……

ഏട്ടത്തി എന്നും വിളിച്ചു കൊണ്ട് അവൾ ഭദ്രയുടെ മടിയിൽ തലവെച്ച് കിടന്നു….

ഡി… ഏട്ടത്തിയുടെ മടിയിൽ നിന്നും മാറിയേ…. ഇന്ദ്രൻ കുറച്ച് കലിപ്പോടെ പറഞ്ഞതും മയൂ അവളിൽ നിന്നും മാറാൻ നോക്കി. എന്നാൽ ഭദ്ര അവളെ പിടിച്ചു വീണ്ടും കിടത്തി…….

സാരമില്ല ഇന്ദ്ര അവൾ കിടന്നോട്ടെ……….

എന്തെങ്കിലും ചെയ് എല്ലാരും തലയിൽ കേറ്റി വെക്ക് പിന്നെ ഒന്നും പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വരരുത് എന്നും പറഞ്ഞ് അവൻ റൂമിലേക്ക് പോയി………

അത് കണ്ട് എല്ലാരും ചിരിച്ചു……….

അല്ല ഗൗരി കുട്ടി എനിക്കൊരു സംശയം .?????

എന്താ പെണ്ണേ ????

നിങ്ങളുടെ മോന്റെ ദേഹത്ത് വല്യ അന്യൻറെ പ്രേതo കേറുവോ ??? എപ്പോഴാ കൊണം മാറുന്നത് എന്ന് അറിയാൻ പറ്റില്ല………. 😬😬

എന്റെ മോൻ പാവാ… നീ ഇങ്ങനെ ചൊറിയാൻ ചെല്ലുമ്പോൾ ആണ് അവൻ അങ്ങനെ ആയി മാറുന്നത്…..

ഓഹ് കിളവി തനി അമ്മായിയമ്മ സൗഭാവം എടുത്തോണ്ട് വരുന്നത് കണ്ടില്ലേ……. ആരായാൽ എന്താ അമ്മായിയമ്മ എന്നും അമ്മായിയമ്മ തന്നെ ഞാൻ പോണു എന്നും പറഞ്ഞ് അവൾ അവിടെ നിന്നും വലിഞ്ഞു….
ഭദ്രയും ഗൗരിയും അത് കണ്ട് ചിരിച്ചു……..

******************

ഓഫീസിൽ ഇരിക്കുമ്പോഴും രുദ്രന്റ മനസ്സിൽ ഭദ്ര മാത്രം ആയിരുന്നു… അതുകൊണ്ട് തന്നെ ഒരു ജോലിയും കൃത്യമായി ചെയ്യാൻ അവന് സാധിച്ചില്ല……..
അവൻ ഫോൺ എടുത്ത് അവളെ വിളിച്ചു…. കാൾ അറ്റന്റ് ചെയ്തു… പക്ഷേ അത് ചെയ്തത് മയൂ ആണെന്ന് മാത്രം 😁😁

പൊന്നേ…… അവൻ അര ലിറ്റർ പാലിൽ ഒരു പാട്ട പഞ്ചാര വിതറി കൊണ്ട് വിളിച്ചു………
മറുതലയ്ക്കൽ മയൂ ചിരി കടിച്ചു പിടിച്ചു കൊണ്ട് നിന്നും….

എന്താ പൊന്നേ നീ മിണ്ടാത്തെ………… (രു )

മയൂ ഭദ്രയുടെ ശബ്ദം എടുത്ത് പറയാൻ തുടങ്ങി…

ചക്കരെ…………….. ശോ എനിക്ക് നാണം വരുന്നു………

അവളുടെ പറച്ചിൽ കേട്ടതും രുദ്രൻ ഇരുന്നയിടത്തും നിന്നും എഴുനേറ്റു……..

എന്റെ പെണ്ണിന് നാണം വന്നോ ……

മ്മ്….. 🙈🙈🙈

ഇന്നലെ പോലും നിന്റെ നാണം ശരിക്കും കാണാൻ പറ്റിയില്ല… ഞാൻ ഇപ്പോൾ അങ്ങോട്ട് വരട്ടെ……….

അയ്യേ….. ഇന്നലെ എന്റെ ആണോ അതോ ഇവരുടെ ആയിരുന്നോ ആദ്യ രാത്രി………

രുദ്രേട്ടൻ ഇപ്പോൾ വരണ്ടാ. ഭദ്ര ഏട്ടത്തി ഇപ്പോൾ ഭയങ്കര ജോലിയില…..

ഓ ആണോ …. എന്നാൽ ഞാൻ കുറച്ച് കഴിഞ്ഞു വരാം……….
പെട്ടെന്ന് രുദ്രന് ബോധം വന്നു….
അപ്പോൾ ഇതാരാ 🤔🤔🤔🤔🤔

നോക്കണ്ട ഉണ്ണി ഇത് ഞാൻ തന്നെയാ… ഏട്ടന്റെ അനിയന്റെ പൊണ്ടാട്ടി…..

ഫ…………
ഒറ്റ ആട്ടൽ ആയിരുന്നു. ഫോണിൽ കൂടെ തുപ്പൽ തെറിച്ചോ എന്ന സംശയം ഇല്ലാതെ ഇല്ലാ… മയൂ ചെവിയിൽ നിന്നും ഫോൺ ഒന്ന് മാറ്റിയിട്ട് വീണ്ടും വെച്ചു…..

നാണം ഇല്ലേടി കോപ്പേ മറ്റൊരാളുടെ ഫോൺ എടുക്കാൻ …..

തനിക്ക് നാണം ഇല്ലെടോ ഒരു പാവം പിടിച്ച ഗർഭിണിയായ പെണ്ണിനെ ഇങ്ങനെ പഞ്ചാര അടിച്ചു ഷുഗർ പേഷ്യന്റ് ആക്കാൻ……

എടി എടി എപ്പരാച്ചി ഞാൻ എന്റെ പെണ്ണുംപിള്ളയോടല്ലേ പഞ്ചാര അടിക്കുന്നത് അതിന് നിനക്കെന്താ…….

അത് ശരിയാണല്ലോ എനിക്കെന്താ…. 🤔🤔🤔🤔🤔
വിഷയം മാറ്റം അല്ലെങ്കിൽ നാറും…….

രുദ്രേട്ടാ ………. ഈ ഭർത്താക്കന്മാരെ വളയ്ക്കുന്നതിന് എന്തെങ്കിലും ടിപ്സ് ഒണ്ടോ 😉

നീ എന്നോടാണോടി ചോദിക്കുന്നത് കോപ്പേ… ഗൂഗിൾ അടിച്ചു നോക്കടി…….

😁😁😁ഗൂഗിൾ അമ്മച്ചിക്ക് തിരിച്ചു ഒന്നും പറയാൻ പറ്റാത്തത് നന്നായി..അല്ലെങ്കിൽ ഞാൻ നാറിയേനെ…….. അവൾ മനസ്സിൽ പറഞ്ഞൂ…..

എടി ……….

എന്താടോ ….. 😬😬

ഫോൺ ഭദ്രയ്ക്ക് കൊടുക്ക്…..

ഏട്ടത്തി ബാത്‌റൂമിലാ…..

മ്മ് ശരി നീ വെച്ചോ …….

ഇന്ദ്രേട്ടനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ.. ചേട്ടൻ ഇങ്ങനെ ആണെങ്കിൽ അനിയന്റെ കാര്യം പറയണോ …… 🤦‍♂️

****************************

റൂമിലേ ബെഡിൽ കിടക്കുകയായിരുന്നു . നീലൻ ഹോസ്പിറ്റലിൽ നിന്നും വന്നതേ ഉള്ളു. തലയിൽ സ്റ്റിച് ഉണ്ടായത് കൊണ്ട് നല്ല വേദന ഉണ്ടെന്ന് അവന്റെ ഞെരുക്കത്തിലൂടെ മനസ്സിലാക്കാം…
നീലും റൂമിൽ അവന് വേണ്ടിയുള്ള മരുന്നുമായി. വന്നു……

അവന്റെ കിടത്ത കണ്ട് അവളുടെ ഉള്ളം നീറി എങ്കിലും അവനോട് ഒരുപാട് വെറുപ്പ് കൊണ്ട് അവളുടെ മനം അന്ധമായിരുന്നു…..

അവൾ അവനെ തട്ടി ഉണർത്തി…..
അവൻ കണ്ണുകൾ ചിമ്മിക്കൊണ്ട് എഴുനേറ്റ് അവളുടെ കയ്യിൽ നിന്നും മരുന്ന് മേടിച്ചു കഴിച്ചു…

നീലൂ……. തിരിച്ചു പോകാനായി പോയതും അവൻ പുറകിൽ നിന്നും വേദനയോടെ അവളെ വിളിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അവനെ നോക്കി…….

എന്താ?????

മോളെ ഞാൻ…. എനിക്കറിയാം നിനക്ക് എന്നോട് ദേഷ്യം ആണെന്ന്….. അവൻ വാക്കുകൾക്ക് വേണ്ടി പരതി…..

ദേഷ്യം അല്ലാ ഏട്ടാ വെറുപ്പ് ….. വെറുപ്പ് മാത്രം………

അവളുടെ വാക്കുകൾ അവന്റെ ഉള്ളിൽ തുളച്ചു കേറി….

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18

ഇന്ദ്ര മയൂരം : ഭാഗം 19

ഇന്ദ്ര മയൂരം : ഭാഗം 20

ഇന്ദ്ര മയൂരം : ഭാഗം 21

ഇന്ദ്ര മയൂരം : ഭാഗം 22

ഇന്ദ്ര മയൂരം : ഭാഗം 23