നോവൽ
എഴുത്തുകാരി: ചിലങ്ക
അസ്തമയ സൂര്യനെ നോക്കി നിൽക്കുകയാണ് അഖിലും ഇന്ദ്രനും….. ഇരുവരുടെയും മനസ്സ് ഇപ്പോൾ ശാന്തമാണ്…….
അങ്ങനെ ഒരുത്തനെ നമ്മൾ പറഞ്ഞു വിട്ടുഅല്ലെ അഖി ഇന്ദ്രൻ അവനെ നോക്കി പറഞ്ഞതും അഖിൽ ചിരിച്ചു……..
അതേ……….
ഇനി അർജുൻ…….. (ഇന്ദ്രൻ )
അവന്റെ ആയുസ്സ് എണ്ണപ്പെട്ടതാണ്….. പക്ഷേ അക്ഷയെ കൊന്നപോലെ കൊല്ലരുത് ഇന്ദ്ര അവനെ (അഖിൽ )
ഇന്ദ്രൻ മനസ്സിലാകാതെ അവനെ നോക്കി……
വിക്രമിന്റ് അവസാന സന്തതി അല്ലെ അവൻ….. ആ രീതിയിൽ കണ്ട് അവനെ ക്രൂരമായി അയാളുടെ മുമ്പിൽ വെച്ച് തന്നെ കൊല്ലണം………
ഇന്ദ്രൻ ശരി എന്ന രീതിയിൽ തലയാട്ടി….
************************
രാത്രി….
നീ എന്തുവാ ഫോണിൽ പണിയുന്നെ മയൂ…… രുദ്രൻ അവർ രണ്ടുപേരും ഇരിക്കുന്നയിടത്ത് വന്നിരുന്നു…..
ഗൂഗിൾ പ്ലീസ് റ്റെൽ മി എങ്ങനെ യാണ് ഭർത്താവിനെ വളയ്ക്കുന്നത് 😝😝
അവളുടെ പറച്ചിൽ കേട്ടതും ഭദ്രയും രുദ്രനും മുഖാ മുഖം നോക്കി……
എന്തോന്നാ പെണ്ണേ നീ കാണിക്കുന്നത് ?? 🤔🤔 ഭദ്ര അതിശയത്തോടെ ചോദിക്കുന്നത് കേട്ട് അവൾ ഒരു വളിച്ച ചിരി പാസ്സ് ആക്കി……
അതുണ്ടല്ലോ ഏട്ടത്തി…. ഭർത്താവിനെ വളയ്ക്കുന്നത്തിനുള്ള ടിപ്സ് ഗൂഗിൾ നോട് ചോദിക്കുവായിരുന്നു…. 😁😁😁😁
എന്റെ പെണ്ണേ നിനക്ക് വല്ല കുഴപ്പം ഉണ്ടോ ….. ഇതൊക്കെ എന്നോട് ചോദിച്ചാൽ പോരേ ഞാൻ പറഞ്ഞ് തരില്ലേ ??? 😬
ദോ ഈ ഇരിക്കുന്ന മനുഷ്യനാ പറഞ്ഞത് പോയി ഗൂഗിൾ നോട് ചോദിക്കടി എന്ന്. അവൾ രുദ്രനെ ചൂണ്ടി പറഞ്ഞതും ഭദ്ര ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവനെ………
അത് മാത്രമല്ല ഏട്ടത്തി …. ഇവിടെ ഇപ്പോൾ ചേട്ടൻ ഏട്ടത്തിയേ അല്ലെ വളയ്ക്കുന്നതു??? പിന്നെ എങ്ങനെ ഞാൻ ഏട്ടത്തിയോട് ചോദിക്കും……. 🤔🤔🤔
നീ അങ്ങനെ പറയരുത് മോളെ…. ദോ ഈ വയർ വിർപ്പിച്ചു ഇരിക്കുന്ന ഇവൾ ഇല്ലേ… പണ്ട് കണ്ണും കയ്യും കാണിച്ച് എന്നെ വളച്ച് കുപ്പിയിൽ ആക്കിയതാ….. 😜
രുദ്രൻ പറയുന്നത് കേട്ട് മയൂ ചിരിച്ചു . എന്നാൽ ഭദ്രയുടെ മുഖം ബും എന്നു പറഞ്ഞിരുന്നു……..
പിന്നെ കണ്ട പെൺപിള്ളേർ കണ്ണും കയ്യും കാണിക്കുമ്പോൾ വീഴാൻ പോകുന്നതെന്ത് 😬😬……..
ഹ പറ്റി പോയി……… 😉
അയ്യടാ അത്രയ്ക്ക് സഹിക്കണ്ട………പോ…അവൾ മുഖം കോട്ടി തിരിച്ചു…..
രുദ്രൻ താഴെ ഇരുന്ന് നീരുകൊണ്ട് വിർത്ത അവളുടെ കാലിൽ മെല്ലേ തടകി കൊടുത്തു….. അതറിഞ്ഞതും ഭദ്ര അറിയാതെ ചിരിച്ചു…..
മയൂ ഇതൊക്കെ സന്തോഷത്തോടെ നോക്കി ഇരുന്നു…..
ശോ ഇതൊക്കെ കാണുമ്പോഴാ ഒന്ന് പ്രസവിക്കാൻ തോന്നുന്നത് 😁😁….രുദ്രൻ അവളുടെ കാല് താടകുന്നത് കണ്ട് മയൂ പറഞ്ഞു……..
അതെന്താടി…. എന്റെ സ്നേഹം കണ്ടിട്ടാ….. (രുദ്രൻ )
ഏയ്യ് അല്ല…. കല്യാണത്തിന് മുമ്പ് ആണുങ്ങളുടെ സ്ഥിരം പറച്ചിലാ ഞാൻ ഭാര്യയ്ക്ക് മുമ്പിൽ താഴില്ലെന്ന് …. എന്നിട്ട് ഇപ്പോൾ കണ്ടില്ലേ ……
എനിക്ക് ഇന്ദ്രേട്ടനെ ഇങ്ങനെ കാല് തടകിപ്പിക്കണം…. ഹോ 🤩
നീ എന്ത് തോൽവി ആണ് മോളെ…..😬😬😬
ഈ……..😁😁😁
ശവം ………..
നിങ്ങൾ അവളുടെ മെക്കട്ട് കേറാതെ കാല് തടകു മനുഷ്യ………
ഓ….
അല്ല നിങ്ങൾക്ക് രുദ്രേട്ടന് മോൾ ആണോ മോൻ ആണോ ഇഷ്ട്ടം…… 😁😁
എനിക്ക് മോൾ മതി… മയൂ……
അപ്പോൾ ഇത് മോൻ ആണെങ്കിലോ രുദ്രേട്ട…… 🤔🤔🤔🤔
വീണ്ടും ചാൻസ് ഉണ്ടല്ലോ 😝അല്ലെ ഭദ്രേ………. അവൾ അവനെ കൂർപ്പിച്ചു നോക്കി……
അല്ല അപ്പോഴും മോൾ ആണെങ്കിലോ രുദ്രേട്ട…. 🤔🤔
ഞാൻ തോറ്റു പിന്മാറില്ലെടി …. ഞാൻ ട്രൈ ചെയ്യുമെടി ട്രൈ… എന്റെ ട്രയിൽ അവൾ വീഴും……….. 😝😝
നിനക്ക് എന്തിന്റെ കുഴപ്പം ആയിരുന്നെടി മോളെ…. ഈ മനുഷ്യൻ അതൊക്കെ മറന്നിരുന്നതാ… നീ വീണ്ടും ഉണർത്തിയല്ലോ 🤦♂️🤦♂️🤦♂️🤦♂️
ഈ ഒരു സുഖം ഏട്ടത്തി……. എന്നാ ഞാൻ അങ്ങോട്ട്…. എന്നും പറഞ്ഞ് അവൾ അവിടെ നിന്നും വലിഞ്ഞു…….
എന്റെ ഭഗവാനെ ഇത് മോൾ ആയിരിക്കണെ…. അവൾ നെഞ്ചിൽ കയ്യി വെച്ചു കൊണ്ട് പറഞ്ഞതും രുദ്രൻ അത് കണ്ട് ചിരിച്ചു……..
അത്രപെട്ടെന്ന് ഒന്നും ഭഗവാൻ കേൾക്കില്ല മോളെ 🙈🙈🙈നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും നോക്കിക്കോ
അവൻ മനസ്സിൽ പറഞ്ഞു……
**********************–
നിലന് കിടന്നിട്ട് ഉറക്കമേ വന്നില്ല…… മനസ്സിൽ മുഴുവൻ നന്ദു ആണ്… അറിയില്ല അവൾ തനിക്ക് ആരെന്നു?? പക്ഷേ ഇപ്പോൾ മനസ്സിൽ അവളോട് ഉള്ള സ്നേഹം മാത്രമാണ്…..
അത് പ്രണയം ആണോ ??
അറിയില്ല… ചിലപ്പോൾ ഉത്തരം ഇല്ലാത്ത ചോദ്യം ആണ് അത്…..
അവളെ കാണാണമെന്ന് തോന്നി അവൻ ആരും അറിയാതെ വണ്ടി എടുത്ത് കുറച്ചു ദുരെ നിർത്തി . അവിടെ നിന്നും നടന്ന് അവളുടെ റൂമിന്റെ ജന്നലിന്റെ അടുത്ത് എത്തി……
റൂമിലെ ഇരുണ്ട ബൾബ് വെളിച്ചത്തിൽ അവിടെ കിടക്കുന്ന നന്ദനയേ കണ്ടപ്പോൾ അവന്റെ മനസ്സിൽ ഒരു കുളിർ മഴ ഉണ്ടായി…………
ലെ വായനക്കാർ ——അതെന്തോന്ന് ഈ
കുളിർ മഴ .. 🤔🤔🤔
ലെ ഞാൻ —— അതായത് രമണാ…. ഈ നസ്രിയ പറയില്ലേ അടിവയറ്റിൽ മഞ്ഞു വീഴുന്ന പോലെ….. അത് 😝😝😝
നന്ദു……… നന്ദു…………. അവൻ മെല്ലേ അവളെ വിളിച്ചതും അവൾ മെല്ലേ കണ്ണുകൾ തിരുമ്മി തുറന്ന് ചുറ്റും നോക്കി…….
ഇങ്ങോട്ട് നോക്ക് മോളെ….. അവൻ കയ്യി ആട്ടി … നന്ദു അവിടെ നോക്കിയതും അവനെ കണ്ടപ്പോൾ അവളുടെ താമര കണ്ണുകൾ ഒന്നും കൂടി വിടർന്നു……….
അതെല്ലാം അവൻ നോക്കിക്കൊണ്ട് നിന്നും…..
സത്യ….. അവൾ മെല്ലേ നടന്ന് ജന്നലിന്റെ അടുത്ത് എത്തി……… അവന്റെ കയ്യിൽ പിടിച്ചു കൊണ്ടു അവനെ നോക്കി ചിരിച്ചു……
എവിടെ പോയതാ നീ… ഞാൻ ഉണർന്നപ്പോൾ നിന്നെ കണ്ടില്ല… എനിക്ക് ഒരുപാട് ദേഷ്യം വന്നു അറിയുവോ ????
എന്നിട്ട് എന്റെ നന്ദു കുരുത്തക്കെട് വല്ലതും ചെയ്തോ ?????
ഇല്ല സത്യ ഞാൻ നല്ല കുട്ടി ആയിരുന്നു….. നീ അല്ലെ പറഞ്ഞേ അല്ലെങ്കി എന്നോട് മിണ്ടില്ലെന്ന്…..
ആഹാ മിടുക്കി…… ഞാൻ ഇടയ്ക്ക് വരാട്ടോ …. ദ ഇത് പിടിക്ക് അവൻ അവൾക്ക് നേരെ കയ്യി നീട്ടി…..
അവന്റെ കയ്യിൽ ഉള്ളത് കണ്ടതും അവൾ സന്തോഷം കൊണ്ടു അവനെ നോക്കി…..
അവന്റെ കയ്യിൽ നിറയെ കടല മുട്ടായി……
ഹൈയ്…… ഇത് എനിക്കാ…. അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി….
നിലൻ ചിരിച്ചു കൊണ്ടു അതേ എന്ന് തലയാട്ടി….. അവൾ അത് അവന്റെ കയ്യിൽ നിന്നും മേടിച്ച് ഓരോന്നായി തിന്നു……..
ഞാൻ പോട്ടെ………..
അവൾ കഴിച്ചോണ്ട് ഇരുന്നതും പെട്ടെന്ന് നിർത്തി……
പോണോ സത്യ………
പോണം….. പിന്നെ വരാം…..
വരുവോ…….
വരുo………
പിങ്കി പ്രോമിസ്…….
ആ മോളെ പ്രോമിസ്….. നിലൻ ചിരിച്ചു …. കൂടെ അവളും…. അവൻ തന്റെ കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ അവനെ നോക്കി നിന്നും…..
*************
സ്വപ്നത്തിൽ അഖിൽ സാറും അച്ചു വും ഡ്യുവറ് കളിക്കുന്നത് കാണുകയാണ് നിഷ്കു ആയ അച്ചു……..
🎶മൂച്ച് കാട്ടില് മാരത് പോലെ….
മാമ എൻ മാമ ……. 🎶
കൊള്ളം പൊളി സാധനം………….
പെട്ടെന്ന് ഫോൺ റിങ് ചെയ്തതും അവൾ ഞെട്ടി ഉണർന്നു……
നാശം…. സ്വപ്നത്തിൽ പോലും ഒന്ന് പ്രേമിക്കാൻ സമ്മതിക്കില്ല…. ആരാ ആ കൃമി എന്നും പറഞ്ഞ് ഫോണിൽ നോക്കിയപ്പോ അഖിൽ സാർ…..
ഹൈ…… ഇത് എന്ത് പറ്റിയോ എന്തോ ഈ സമയത്ത് വിളിക്കാൻ 🤔🤔🤔
ഹലോ….
ആ എന്താ സാർ പാതിരാത്രി പ്രായപൂർത്തിയായ പെണ്ണുങ്ങളെ വിളിച്ചു ശല്യം ചെയ്യണേ…..
ഇത് അച്ചു തന്നെ അല്ലെ ??? 🤔🤔
അതേ ഞാൻ ഞാൻ തന്നെ ആണ്……. 😁😁
എന്തോന്നടി….. 😬😬😬😬
എന്താണ് പതിവില്ലാതെ ഒരു വിളിയൊക്കെ……….
ഓ അത് ഒരു കാര്യം പറയാൻ വിളിച്ചതാ…….
എന്ത് ??? 🤔🤔
നാളെ ബീച് വരെ വരണം…. ഞാൻ ഉണ്ടാകും കേട്ടോ …… അപ്പോൾ good നൈറ്റ്…. എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു…
ഹലോ ഹലോ…
കട്ട് ആക്കിയല്ലേ….. ഒന്നെങ്കിൽ ഇയാൾ അല്ലെങ്കി ഞാൻ…. എനിക്ക് നാളെ ഒരു തീരുമാനത്തിൽ എത്തേണം…….
എന്തൊരു സ്വഭാവം ആ ഇത്…. ഒന്ന് പ്രേമിക്കാൻ പോലും അറിയില്ല..
unromantic മൂരാച്ചി….. 😬😬
********************
ടി മയൂ എന്നിറ്റെ…… ഇന്ദ്രൻ ഉറങ്ങി കിടന്ന അവളെ തട്ടി ഉണർത്തി……
ഇന്ദ്രേട്ട പ്ലീസ്…. എനിക്ക് ഉറക്കം വരുന്നു………….. അവൾ കൊഞ്ചി പറഞ്ഞു….
പറ്റില്ല എണീക്കാൻ…. ഇന്ദ്രൻ കലിപ്പായി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു….
നിങ്ങൾക്ക് ഇത് എന്തോന്നാ മനുഷ്യ…. ഒന്ന് ഉറക്കം പിടിച്ചു വന്നതാ 😠😠😠
ഇന്ദ്രൻ അത് മൈൻഡ് ചെയ്യാതെ അവൾക്കായി കരുതിയാ പൊതി നീട്ടി………
എന്താ ഇത് ??? 🤔🤔🤔
ഇതിൽ സാരി ആ… നീ വേഗം പോയി മാറിയിട്ട് വാ……
നിങ്ങൾക്ക് പ്രാന്ത് ആണോ … ഈ പാതിരാത്രി സാരി ഉടുത്ത് എവിടെ പോകാനാ… 😠😠😠
പറഞ്ഞത് അനുസരിക്കടി…. ചെല്ല് സാരി പോയി ഉടുത്തിട്ട് വാ അല്ലെങ്കിൽ ഞാൻ ഉടുപ്പിക്കും വേണോ 😬
വേണ്ടാ ഇങ്ങോട്ട് എടുക്ക് പുല്ല് മനുഷ്യന്റെ ഉറക്കം കളയാൻ…… കെട്ടിയോൻ ആയി പോയി അല്ലായിരുന്നെങ്കിൽ തവിട്ന് കൊടുത്തേനെ……….
പിറുപിറുത്തു കൊണ്ടു അവൾ ബാത്‌റൂമിലേക്ക് നടന്നു…….
ഇന്ദ്രൻ ചിരിച്ചു കൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു……
************************
കുറച്ച് കഴിഞ്ഞ് ബാത്‌റൂമിൽ നിന്നും അവൾ ഇറങ്ങി വന്നു……ബ്ലാക് കളർ ലൈറ്റ് സാരി ആയിരുന്നു വേഷം….
ബാത്‌റൂമിൽ നിന്നും വെളിയിൽ ഇറങ്ങി റൂമിൽ ചുറ്റും നോക്കിയതും അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു…..
റൂമിൽ മെഴുകുതിരികൾ കത്തിച്ചു വെച്ചിരിക്കുന്നു…….
റോസ് പൂക്കൾ കൊണ്ടും നിലത്തും വിതറി അത് മനോഹരമാക്കി തിർത്തിരിക്കുന്നു…….. ഒരു ഭാഗത്ത് മനോഹരമായ പൂക്കൾ കൊണ്ട്…..
I LOVE U എന്ന് എഴുതിയിരിക്കുന്നു…….
അവളുടെ കണ്ണുകൾ നാണത്താൽ കൂമ്പി അടഞ്ഞു…..
happy brdy മയൂ………
പുറകിലൂടെ ഇന്ദ്രൻ അവളെ വലയം ചെയ്തു കൊണ്ട് പറഞ്ഞതും അവൾ ഞെട്ടി അവനെ നോക്കി……
അവളുടെ സാരിയുടെ same കളർ ഷർട്ട് ആണ് അവന്റെ യും വേഷം… ഷർട്ടിന്റെ ബട്ടൺസ്സ് കുറച്ച് തുറന്ന് നെഞ്ച് നന്നായി അവൾക്ക് കാണാൻ പാകത്തിന് ആയിരുന്നു……
അവൾ അവനെ നോക്കിയതും ഇന്ദ്രൻ ക്ലോക്കിൽ വിരൽ ചുണ്ടി…..
കുറച്ച് നിമിഷത്തിനകം 12 ആകും……
അവൾ അവനെ നോക്കി ചിരിച്ചു…. തിരിച്ചവനും……. അവന്റെ കണ്ണുകൾ അവളിൽ ഉടക്കി നിന്നും…..
മുഖം ഒന്നും കൂടി അവളിലേക്ക് അടുപ്പിച്ചു…
അവന്റെ നിശ്വാസം അവളിൽ ഒരു തരിപ്പ് ഉണ്ടാക്കി…..
നീ ഒന്നും കൂടി സുന്ദരി ആയിട്ടുണ്ട് പെണ്ണേ…… അവൻ മെല്ലേ പറഞ്ഞതും അവളുടെ മുഖം നാണത്താൽ ചുവന്നു…..
വാ അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് കേക്കിന്റെ അടുത്തേക്ക് പോയി…. അവനും അവളും ചേർന്ന് അത് കട്ട് ചെയ്തു…….
എന്തെന്നില്ലാത്ത സന്തോഷം അവളിൽ ഉണ്ടായി. അവളുടെ കണ്ണുകൾ അവനിൽ നിന്നും എടുക്കാൻ അവൾക്ക് തോന്നിയില്ല……
ഒരു പീസ് എടുത്ത് ഇന്ദ്രൻ അവൾക്ക് വായിൽ വെച്ച് കൊടുത്തു… അവൾ ചിരിയോടെ അത് അത് കഴിച്ചു…..
അവളും അവന്റെ വായിൽ വെച്ച് കൊടുക്കാൻ പോയതും ഇന്ദ്രൻ അത് തടഞ്ഞു….
അവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കി….
അവന്റെ നോട്ടം അവളുടെ ചുണ്ടിൽ പറ്റിപ്പിടിച്ച് ഇരിക്കുന്ന ക്രീമിലായിരുന്നു ….. അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങൾ ലക്ഷ്യം ആക്കി അടുത്തു…….
അവളുടെ കണ്ണുകൾ താനെ അടഞ്ഞു….
എന്തിനോ വേണ്ടി ഹൃദയം ഇടിക്കാൻ തുടങ്ങി……
ഇന്ദ്രൻ ചുണ്ടുകൾ കൊണ്ട് അവളുടെ ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്ന ക്രിo അവന്റെ നാക്ക് കൊണ്ട് നുണഞ്ഞു…
അവൾ സാരിയിൽ പിടി മുറുക്കി..
തുടരും…..
Comments are closed.