Thursday, September 19, 2024
Novel

അസുര പ്രണയം : ഭാഗം 6

നോവൽ
എഴുത്തുകാരി: ചിലങ്ക


ദേവി…. എടി………

ആഹ് ചേട്ടാ പറയു….

എന്ത് ??? നിനക്ക് വട്ടായോ പെണ്ണേ…..

പെട്ടന്ന് അവൾ ബോധത്തിലേക്ക് വന്നു….

ചേട്ടാ… പോവാ…. ഫസ്റ്റ് പീരിയഡ് തീരാറായി…. പിന്നെ കാണാട്ടോ…… എന്ന് പറഞ്ഞ് അവൾ ഓടി ……..

ദക്ഷൻ അവൾ പോകുന്നത് ചിരിയാലെ നോക്കി നിന്നു……

#നീ എന്റെ ആണ് ദേവി…. എന്റെ പ്രണയം നിനക്ക് വേണ്ടി കാത്തിരിക്കുന്നു……. ദക്ഷന്റെ ദേവി 🥰# അവൻ മനസ്സിൽ പറഞ്ഞു………

ക്ലാസ്സിലേക്ക് ഓടുകയാണ് ദേവി….. അവളുടെ മനസ്സിൽ ഒരായിരം ചിന്തകൾ ആയിരുന്നു…….. ദത്തൻ എന്റെ ശവം കണ്ടേ മതിയാകു….. എല്ലാം പറഞ്ഞ് ഇന്നലേ അവസാനിപ്പിക്കാൻ നോക്കിയതാ അവൻ…. സമ്മതിച്ചു കൊടുത്താൽ മതിയായിരുന്നു…. അവളുടെ ഒരു പ്രതികാരം…… എന്നൊക്കെ ആലോചിച്ചു ഓടി ക്ലാസ്സിലോട്ട് കേറാൻ പോയതും ആരോ ആയി കൂട്ടി ഇടിച്ചു…….

എവിടെ നോക്കിയാഡാ നാറി നടക്കുന്നേ എന്നും പറഞ്ഞ് മുഖം ഉയർത്തി നോക്കിയതും പല്ല് കടിച്ചു നിൽക്കുന്ന ദത്തനെ ആണ് കണ്ടത്……

😁😁😁സോറി സാർ…..

നീ ഇത്രയും ദിവസം ഇങ്ങനെ അല്ലല്ലോ വിളിച്ചേ ….????

ഇപ്പോൾ മേലേടത്തെ ദത്തൻ എന്റെ സാർ അല്ലേ …..അതുകൊണ്ട് കുറച്ച് ബഹുമാനം തന്നു അത്രേ ഉള്ളു….. അവൾ വിട്ട് കൊടുത്തില്ല…….

ഓഹോ തമ്പുരാട്ടി ഇപ്പോൾ എങ്ങോട്ട് പോകുന്നു……

ക്ലാസ്സിൽ ….. അല്ലാതെ കോളേജിൽ വരുന്നത് മീൻ മേടിക്കാൻ അല്ലല്ലോ ദത്തൻ സാറേ…..

സ്റ്റോപ്പ്‌ it…….

നീ ഇനി ക്ലാസ്സിൽ കേറണ്ട…….

അതെന്താ…… ഞാൻ കേറും….. അല്ലെക്കിൽ എന്റെ ഹാഫ് ഡേ അറ്റൻഡ്ൻസ്സ് പോകും…..

അതൊന്നും എനിക്ക് വിഷയമേ അല്ല….. പറഞ്ഞത് അനുസരിച്ചാൽ മതി…… കേട്ടല്ലോ……

ഇവനെ ഞാൻ ഇന്ന് …. വേണ്ടാ വേണ്ടന്ന് വെക്കുമ്പോൾ….
(ആത്മ )

ഓക്കെ സാറേ സാർ പറഞ്ഞാൽ പിന്നെ ഒരു ആപ്പിൽ ഇല്ലാ… ……. അവൾ ദേഷ്യം കടിച്ചമർത്തി പറഞ്ഞു…….

ഇവൾക്ക് ഇത് എന്ത് പറ്റി… എന്നും ആലോചിച്ച്…. അവൻ അവിടെ നിന്നും പോയതും അവൾ പെട്ടെന്ന് ക്ലാസ്സിൽ കേറി……

————///////////////—————

ചിഞ്ചു , അനു….. ഇവരു രണ്ടും ആണ് ദേവിയുടെ ഫ്രണ്ട്‌സ്…. അവളുടെ എല്ലാ ഉടായിപ്പിനും ഈ രണ്ട് എണ്ണം കാണും ……. കൂടെ ..

ഡീ പിള്ളേർസ്സ് അയാളെന്നേ ക്ലാസ്സിൽ കേറേണ്ടാന്ന് പറഞ്ഞു…….

ആര്….. ( ചിഞ്ചു )

ദത്തൻ…. 😠….

നന്നായി…..പിന്നെ എന്തിനാടി ക്ലാസ്സിൽ കേറിയേ …. ഇറങ്ങി പോടീ പിത്തക്കാരി…… (അനു )

ഓഹോ അങ്ങനെ ആണല്ലേ….. ഞാൻ പോകും ബട്ട്‌ എന്റെ കൂടെ നിങ്ങളും കാണും…( ദേവി )

പിന്നെ ഒന്നു പോടീ…… ഞങ്ങൾ വരില്ല….. ( ചിഞ്ചു )

നിങ്ങൾ വന്നില്ലെക്കിൽ രണ്ടിന്റെ കോഴിത്തരം ഞാൻ നിങ്ങളുടെ വിട്ടിൽ പറയും……… എന്ന് ഞാൻ പറയുന്നത് കേട്ട് രണ്ടെണ്ണവും ഇരുന്ന ഇടത്ത് നിന്നും എഴുനേറ്റു…….

എടി ദ്രോഹി…….. ( അനു )

എനിക്ക് എന്റെ നിലനിൽപ്പ് ആണ് മുഖ്യo … അപ്പോൾ എങ്ങനെയാ കാര്യങ്ങൾ എന്റെ കൂടെ വെളിയിൽ വരുന്നോ …??? അതോ…??

രണ്ട് പേരും മുഖാ മുഖം നോക്കി…. വരാം എന്ന് തലയാട്ടി…..

ഗുഡ് girls അപ്പൊ വായോ..

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

എങ്ങനെ ഉണ്ടായിരുന്നു ദത്താ ഫസ്റ്റ് ക്ലാസ്സ്……???? സ്റ്റാഫ് റൂമിൽ ഇരുന്ന ദത്തനോട്‌ ദേവൻ ചോദിച്ചു……

ആഹ് നോട്ട് ബാഡ് ദേവാ ….. ബട്ട്‌ എനിക്ക് കുറച്ച് ഡൌട്ട് ഉണ്ട് …….

ഓ അത് സാരമില്ലഡോ നാളെ നീ എന്റെ വിട്ടിൽ വായോ നമ്മൾക്ക് എല്ലാം ശരിയാക്കാം …. ഓഹ് സോറി അറിയാതെ നീ എന്ന് വിളിച്ചതാ……

Its ok man … നമ്മൾ ഇപ്പോൾ ഫ്രണ്ട്‌സ് അല്ലേ…… ബട്ട്‌ നാളെ ഞാൻ വരില്ല…

അതെന്താ … ഞങ്ങളുടെ വീടു മോശം ആയോണ്ടാന്നോ..??? ഒരു കള്ള ചിരിയോടെ ദേവൻ ചോദിച്ചു…..

ഏയ്യ് അല്ല …

( ഇവന്റെ അഹങ്കാരി പെങ്ങൾ കാരണം ആണെന്ന് എങ്ങനെയാ പറയാ…..)

പിന്നെ എന്താടോ നാളെ കോളേജിൽ ക്ലാസ്സ് ഇല്ലല്ലോ…. വീട്ടിലോട്ട് വാ…. നമ്മൾക്ക് എല്ലാം റെഡിയാക്കാം……

ദേവന്റെ ഷെണം പിന്നെ അവന് നിരസിക്കാൻ ആയില്ല….. വരാം എന്ന് അവൻ സമ്മതിച്ചു………

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

കോളേജ് ക്യാൻറ്റിനിൽ തട്ടി പെരുക്കുകയാണ് മൂവർപട…..

അയാള് എന്നെ കൊല്ലാൻ തന്നെ വന്നതാ…….

ആരാടി ….( അനു )

അവൻ ദത്തൻ….. 😠

അയാള് എന്തിനാ നിന്നെ കൊല്ലുന്നേ…???
( ചിഞ്ചു )

ദേവി തുടക്കം തൊട്ട് അവസാനം വരെ ഉള്ള കാര്യങ്ങൾ അവരോട് പറഞ്ഞു…… കേട്ട് കഴിഞ്ഞു രണ്ടും വാ തുറന്ന് നിൽക്കുവാ……

എന്താ….???????

അല്ല ദേവി നീ വല്ല്യ സംഭവം ആണല്ലോ…???
(അനു )

പിന്നല്ല….. ( ദേവി )

എന്നാലും ദേവി അയാളെ കുറ്റം പറയാൻ പറ്റില്ല …… എന്നാ ലൂക്കാ ….. സിനിമാ നടനെ പോലെ ഉണ്ട്……. ( ചിഞ്ചു )

അനുവും അത് ശെരി വെച്ചു………

ഓഹ് പിന്നെ എന്തിനു കൊള്ളാം…… കുറച്ച് മസ്സിൽ ഉരുട്ടി വെച്ചിട്ടുണ്ട്….. ഓഞ്ഞ മോന്ത……. വളിച്ച അപ്പത്തിന്റെ കൂട്ട് രണ്ട് ഉണ്ടകണ്ണ്….. പിന്നെ…….

ദത്തൻ സാർ… ( ചിഞ്ചു )

ആ ടി അവന്റെ കാര്യം തന്നെയാ പറഞ്ഞത് ….. ബാക്കിയും കൂടി പറയട്ടെ……. (ദേവി )

എടി പുല്ലേ നിന്റെ പുറെ സാർ നിൽക്കുന്നു എന്ന് ചിഞ്ചു പറഞ്ഞതും ദേവി തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി ദഹിപ്പിക്കുന്ന ദത്തനെ ആണ് കണ്ടത്…..

ജാക്കോ നീ അറിഞ്ഞോ ഞാൻ പെട്ട്….

😁😁😁സാർ എപ്പോൾ വന്നു….. ഞാൻ പറയുന്ന ഒന്നും കേട്ടില്ലല്ലോ അല്ലേ……..

നീ ഒന്ന് വന്നേ…. എന്നും പറഞ്ഞ് ദത്തൻ നടന്നു…. പുറകെ ദേവിയും….. അവസാനം ഒരു മരത്തിന്റെ ചുവട്ടിൽ രണ്ടും നിന്നു….

നീ അവിടെ പറഞ്ഞതൊക്കെ ഞാൻ കേട്ടു……

എന്ത്…???

മോൾക്ക് ഒന്നും അറിയില്ല അല്ലേ????

ഈൗ…….

ഇളിക്കല്ലേ…. നിനക്ക് ഇന്നലെ കിട്ടിയത് മതിയായില്ല അല്ലേ,???

അവൾ ഒന്നും മിണ്ടിയില്ല………..

മരിയാദക്ക് ആണെകിൽ അങ്ങനെ അല്ലെക്കിൽ അറിയാലോ എന്നെ..???

അവൾ മ്മ് എന്നും പറഞ്ഞ് മൂളി……….

പിന്നെ അവൻ അവളിൽ നിന്നും നടന്ന് അകന്നു………

എടാ ദത്താ ഇന്ന് രാത്രി നിനക്ക് ഞാൻ ഒരു പണി തന്നില്ലക്കിൽ ഞാൻ ദേവി അല്ല …. നോക്കിക്കോ…..???

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

രാത്രി 11മണി…….. ദേവി ദത്തന്റെ ഫോണിലേക്ക് വിളിച്ചു……..

ഈ കാലൻ എന്താ എടുക്കാത്തേ….. എന്നും പറഞ്ഞ് ഇരുന്നപ്പോൾ അവൻ ഫോൺ എടുത്തു……

ഹലോ…..

ഹലോ ദത്തൻ സാർ അല്ലേ,???

അതേ ….. ആരാ ഇത്..???

നിന്റെ അമ്മുമ്മ (ആത്മ )

ഞാൻ സാറിന്റെ ഒരു ആരാധികയാണ്….

വാട്ട്‌….??? അവൻ അലറി……….

ആഹ്ഹ് സാർ ക്ലാസ്സിൽ കേറുമ്പോൾ എന്നാ ലുക്ക്‌ ആണെന്ന് അറിയോ…. മുഖത്ത് നിന്നും കണ്ണ് എടുക്കാനെ പറ്റില്ല…..

ആരാടി കൂറെ നീ……..

ഓഹ് സാറിന്റെ ദേഷ്യം കാണുമ്പോൾ കവിളിൽ ഒരു കടി തരാൻ തോന്നും…. സാർ ഏത് സോപ്പ് ഇട്ടാ കുളിക്കണേ…?????

നിന്റെ അപ്പുപ്പന്റെ #%%%’&*-+//+&$###$$$##$$$$$&&*-+*–+-$#@@##@@@#@##$$%%%%%%%%%

ഇതെല്ലാം കേട്ട് ദേവിയുടെ കിളികൾ എല്ലാം തന്നെ പറന്നുപോയി ……

ശോ ഇവൻ എന്നെ കാട്ടിൽ കൂറ ആണെല്ലോ…..

എന്താ സാറേ ഇങ്ങനെ ഒക്കെ ആണോ പെണ്പിള്ളേരുടെ എടുത്ത് സംസാരിക്കുന്നത്…. ബാഡ് ബോയ്… 😉😉😉

ദേവി മോളേ………..

എന്തോ…….

ഈശ്വര വിളികേട്ടല്ലോ….. ദേവി നീ വീണ്ടും പെട്ട്….

തുടരും

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5