Saturday, September 14, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 32

നോവൽ
എഴുത്തുകാരി: ചിലങ്ക

അർജുൻ വിക്രമിനെ ചേർത്ത് പിടിച്ചു കൊണ്ട് അക്ഷയ്യുടെ ജീവൻ അറ്റ ശരീരത്തിന് മുമ്പിൽ വന്നു നിന്നും…..

ഒരു വെട്ടം അവനെ ഒന്ന് നോക്കി വീണ്ടും വിക്രമിനെ ചേർത്ത് പിടിച്ചു കൊണ്ട് ഉള്ളിൽ ഉള്ള വിഷമം അയാളുടെ തോളിൽ കണ്ണീർ ആയി പെയ്തു….

എന്റെ അനിയനെ ഇല്ലാതാക്കിയവരെ ഞാൻ കൊല്ലും പപ്പ…. പ്രോമിസ്…. അയാൾക്ക് കേൾക്കാൻ പാകത്തിൽ അവൻ ചെവിയിൽ പറഞ്ഞു…

അത് കേട്ടതും ഒന്നും കൂടി അവനെ അയാൾ ചേർത്ത് പിടിച്ചു….

&******&&&****

ബീച്ലെ മണലിൽ അഖിലിന്റെ തോളിൽ തലവെച്ച് ഇരിക്കുകയാണ് അച്ചു….

അഖിൽ പറഞ്ഞത് എല്ലാം കേട്ട് കഴിഞ്ഞ് അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു……

കരയല്ലേ പെണ്ണേ…. അഖിൽ അത് മനസ്സിലായോണം അവളെ സമാധാനിപ്പിച്ചു ….

എങ്കിലും വരുന്ന കണ്ണീരിനെ തടഞ്ഞു നിർത്താൻ അവൾക്ക് പറ്റിയില്ല….

എന്നോട് ഷമിക്ക് ഞാൻ ഒന്നും അറിയാതെ എന്തൊക്കെയോ പറഞ്ഞു പോയി….

ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞതും അവൻ അവളെ തന്നിലേക്ക് ഒന്നും കൂടി അടുപ്പിച്ചു .
അത് സാരമില്ലടി…

ഇപ്പോൾ എനിക്ക് കുറച്ച് ആശ്വാസം ഉണ്ട്…

നിന്നോട് എല്ലാം പറഞ്ഞപ്പോൾ….

അഖിൽ സാറേ എനിക്ക് നന്ദുവിനെ കാണണം. ……

കാണാം പക്ഷേ ഇപ്പോൾ വേണ്ട . . അധികo താമസിക്കാതെ കേട്ടോ…..

അവൾ ശരിയെന്ന് തലയാട്ടി ഒന്നും കൂടി അവന്റെ അടുത്തേക്ക് ചേർന്നു….

***************

അടുക്കളയിൽ പാചകത്തിൽ ആണ് ഭദ്ര മയൂ പിന്നെ രുദ്രനും…..

അല്ലടി മയൂ നിന്റെ ബര്ത്ഡേ ആയിട്ട് നിന്റെ ഭർത്താവ് ഒന്നും മേടിച്ചു തന്നില്ലേ…..

രുദ്രൻ അവളുടെ അടുത്ത് അങ്ങനെ ചോദിച്ചതും ഭദ്ര അവനെ ഒന്ന് ചൂഴ്ത്തി നോക്കി.

എന്താടി …….

നിങ്ങൾ എനിക്ക് എന്തെങ്കിലും ഗിഫ്റ്റ് മേടിച്ചു തന്നിട്ടുണ്ടോ രുദ്രേട്ടാ….

കയ്യിൽ ഇരുന്ന തവി വെച്ച് അവന്റെ നേർക്ക് ചൂണ്ടി കൊണ്ട് ഭദ്ര ചോദിച്ചതും രുദ്രൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി……….

നീ ആദ്യം തവി ഒന്ന് മാറ്റിയെ….

അത് കേട്ടതും അവൾ തവി മാറ്റി പിടിച്ചു….

അ മാറ്റി ഇനി പറയ്…..

എന്റെ മോളെ ഞാൻ തന്ന ഗിഫ്റ്റ് അല്ലെ നിന്റെ വയറ്റിൽ കിടക്കുന്നത്… കുറച്ച് ദിവസം കഴിഞ്ഞാൽ അവൾ ഇങ്ങോട്ട് വരും…..

പിന്നെ കുറച്ച് വർഷം കഴിയുമ്പോൾ അടുത്ത ഗിഫ്റ്റ് ഞാൻ തരും…. അങ്ങനെ …. അങ്ങനെ… എങ്ങനെ ഉണ്ട്…. 😁😁😁

ഇല്ല… ഞാൻ ഒന്നും പറയുന്നില്ല… നല്ല ഒരു ദിവസം ആയി പോയി…… 😬😬

നിങ്ങളുടെ രണ്ടിന്റെയും വഴക്ക് തിർന്നെങ്കിൽ എനിക്ക് ഒരു കാര്യം പറയാമായിരുന്നു……

എന്താ മോളെ…….. ( ഭദ്ര )

അതെന്താന്നോ ഏട്ടത്തി……..
ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു….

അതിൽ രുദ്രേട്ടനും ഭാര്യയും അഞ്ചു മക്കളും ഉണ്ടായിരുന്നു…..

മയൂ രുദ്രനെ ഇടം കണ്ണിട്ട് നോക്കി…..

രുദ്രന് അവൾ എന്തോ തനിക്കിട്ട് പണിയുവാണെന്ന് തോന്നി……
അഞ്ചു മക്കളോ 😨😨ഭദ്ര നെഞ്ചിൽ കയ്യി വെച്ചു…

അതേ ഏട്ടത്തി…. പക്ഷേ ഏട്ടത്തി അല്ല അതിൻറെ ഒക്കെ അമ്മ ലെ ചേട്ടനെ തേച്ചിട്ട് പോയ ലവൾ ഇല്ലേ മാളു അവൾ ആയിരുന്നു……..

അത് കേട്ടതും ഭദ്ര രുദ്രനെ ഒരു വല്ലാത്ത ലക്ഷണത്തിൽ നോക്കി……

നിനക്ക് എന്തിന്റെ കേടാടി… എന്റെ ജീവിതം ഇങ്ങനെ കൊളം തോണ്ടന്നെ …… 😠😠

ശെടാ ഞാൻ ഒരു സ്വപ്നം കണ്ടു അത് നിങ്ങളോട് പറഞ്ഞു….. അതിനിപ്പോൾ എന്താ……. 😬

നിനക്ക് എന്നെ അ മാളുവിനെ വെച്ച് തന്നെ സ്വപ്നം കാണുo അല്ലെ വല്ല നയൻതാരയോ കാജലോ വല്ലതും ആയിരുനെങ്കിൽ ഞാൻ ഒന്ന് സന്തോഷിച്ചേനെ….😎😎

അപ്പോൾ ഷക്കില ആയിരുനെങ്കിലോ ?? 😠😠😠😠( ഭദ്ര )
പിന്നെ പറയണോ എന്റെ ജീവിതം ധന്യമായേനെ ……..

രുദ്രൻ ഒരു ബോധവും ഇല്ലാതെ പറഞ്ഞു…
മയൂ വാ പൊത്തി അവൻ പറയുന്നത് കേട്ട് ചിരിച്ചു ..

അവളുടെ ചിരി കണ്ടപ്പോൾ ആണ് പറ്റിയ അമളി അവന് മനസ്സിലായത്…..

രുദ്രൻ നിഷ്കു ആയി ഭദ്രയേ നോക്കി…

മോളെ ഞാൻ ഒരു ഫ്ലോയിൽ പറഞ്ഞതല്ലേ… എന്റെ സ്വപ്നത്തിൽ എന്തിന് എന്റെ കണ്ണിൽ പോലും എന്റെ മുത്ത് മാത്രമേ ഉള്ളു ……

നിങ്ങൾക്ക് ഞാൻ വെച്ചിട്ടുണ്ട് മനുഷ്യ… 😠😠😠😠എന്നും പറഞ്ഞ് ഭദ്ര അവിടെ നിന്നും നടന്നു…. രുദ്രൻ അവളുടെ പുറകിലും …..

നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി…… അവൻ മയൂവിനെ നോക്കി പറഞ്ഞു….
അവൾ കോക്രി കാണിച്ചു…..

***************************************
ജന്നലിൽ ചാരി നിന്ന് വെളിയിലെ കാഴ്ചകൾ കാണുകയായിരുന്നു നന്ദു………

അപ്പോഴാണ് നീലൻ അവിടേക്ക് വന്നത്…

അവൾ നിൽക്കുന്നത് കണ്ടതും അവൻ തന്റെ കയിൽ ഉള്ള പൊതി അവൾ കാണാതെ മാറ്റി പിടിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് മെല്ലേ നടന്നു…….

ടോ…………. അവൻ അവളുടെ അടുത്ത് വന്നു ശബ്ദം ഉണ്ടാക്കിയതും അവൾ ഞെട്ടി അവനെ നോക്കി……….

ഹോ സത്യ ഞാൻ പേടിച്ചു പോയി… അവൾ അവന്റെ കയ്യിൽ അടിച്ചു കൊണ്ടു പരിഭവം പറഞ്ഞു…..

അയ്യേ…. എന്റെ നന്ദു ഇത്രേ ഉള്ളോ ….. മോശം ആയി പോയല്ലോ പെണ്ണേ…… നീലൻ കളിയാക്കി….
അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി…. നീലൻ അത് കണ്ട് ചിരിച്ചു….

ഞാൻ എന്താ കൊണ്ടുവന്നേ എന്നറിയുവോ നന്ദു…

അവൻ അ പൊതി അവൾക്ക് നേരെ കാണിച്ചു കൊണ്ട് ചോദിച്ചു…..

എന്താ സത്യ ഇത്???

ഇന്നാ ഇത് പിടി എന്നിട്ട് എന്താണെന്ന് നോക്കിയേ……

അവന്റെ കയ്യിൽ നിന്നും അത് മേടിച് അവൾ പൊട്ടിച്ചു നോക്കി….

അതിനുള്ളിൽ ഉള്ളത് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു…….

ഹൈയ് ദാവണി… ഇത് എനിക്കണോ സത്യ………

അവൾ ചിരിച്ചു കൊണ്ടു ചോദിച്ചതും അവൻ അതേ എന്ന് തലയാട്ടി……..

ഹൈ ലവ് u സത്യ എന്നും പറഞ്ഞ് അവൾ നീലന്റ് കവിളിൽ മുത്തി…നീലൻ ഒന്ന് ഞെട്ടി….

കണ്ണു മിഴിച്ചു അവളെ നോക്കി…….

അവളിൽ ഒരു മാറ്റവും ഇല്ലായിരുന്നു……

സത്യ……

ഹ…. അവൻ ഞെട്ടി അവളെ നോക്കി……

എനിക്ക് ഇത് ഉടുക്കണം സത്യ…….

ഇപ്പോഴോ ???

അവൾ അതേ എന്ന് തലയാട്ടി…

എന്നാ ഞാൻ ആന്റിയേ വിളിക്കാം…..

അവളെ വിളിക്കണ്ട…..

അത് കേട്ടതും നീ ലൻ മുഖം കൂർപ്പിച്ചു അവളെ നോക്കി…. പറ്റിയ അമളി മനസ്സിലായി നാക്ക്‌ കടിച്ചു കൊണ്ടു അവൾ സോറി പറഞ്ഞു…

ആന്റിയമ്മേ വിളിക്കണ്ടടാ ഞാൻ ചുറ്റിക്കോളാം ….

ഉറപ്പാണോ ….

മ്മ്…… അവൾ ചിരിച്ചു…

എന്നാൽ എന്റെ നന്ദു ഡ്രസ്സ്‌ മാറു ഞാൻ വെളിയിൽ നിൽക്കാം …

എന്നും പറഞ്ഞ് അവൻ തിരിഞ്ഞതും നന്ദു അവന്റെ കയിൽ പിടിച്ചു….

എന്താടാ .. ..

നീ ഇവിടെ നിൽക്ക് പോവണ്ട ….

വേണ്ട നീ ഡ്രസ്സ്‌ മാറുവല്ലേ ഞാൻ നിന്നാൽ .

നിന്നാൽ എന്താ നീ എന്റെ ഭർത്താവ് അല്ലെ സത്യ..???

അത് അത് പിന്നെ….

പറയ് സത്യ അല്ലെ എന്ന് ????

അ അതേ….. അവൻ പറഞ്ഞൊപ്പിച്ചു…. അത് കേട്ടതും അവൾ ചിരിച്ചു കൊണ്ട് മാറി നിന്ന് ഡ്രസ്സ്‌ അഴിക്കാൻ തുടങ്ങി..
നീലൻ പെട്ടെന്ന് കണ്ണുകൾ അടച്ച് തിരിഞ്ഞു നിന്നും….

സത്യ…… കുറച്ച് കഴിഞ്ഞപ്പോൾ നന്ദു വിളിച്ചു . അത് കേട്ടതും അവൻ തിരിഞ്ഞ് അവളെ കണ്ണുകൾ തുറന്ന് നോക്കി…

താൻ കൊടുത്ത ദാവണിയിൽ അവൾ സൂര്യനെ പോലെ പ്രകാശിച്ചു….

എങ്ങനെ ഉണ്ട് സത്യ…..

സുന്ദരി ആയിട്ടുണ്ട്…..

അത് കേട്ടതും അവളുടെ ചുണ്ടിൽ നാണത്താൽ ഒരു ചിരി വിരിഞ്ഞു ….

ദ ഈ പിൻ ഒന്ന് കുത്തി താ സത്യ… എന്നും പറഞ്ഞ് അവൾ അവന് നേരെ അത് നീട്ടി…

ആദ്യം ഒന്ന് ഞെട്ടി എങ്കിലും അവൻ അത് മേടിച്ചു കുത്തി…

സ്സ്…….. അവൾ ശബ്ദം ഉണ്ടാക്കി യതും അവൻ ഒന്ന് പരിഭ്രമിച്ചു….

അയ്യോ സോറി മോളെ പിൻ ഒരുപാട് കൊണ്ടോ…..

മ്മ് അവൾ ചുണ്ട് പിളർത്തി കാണിച്ചു…

ഞാൻ ഊതി താരമേ…. അവൻ അവിടം ഊതൻ തുടങ്ങിയതും നന്ദു തടഞ്ഞു…

അവിടെ ഒരു മുത്തം താ സത്യ……….

അവൻ ഞെട്ടി അവളെ നോക്കി……….

അ കണ്ണുകളിൽ സത്യയോടുള്ള പ്രണയം മാത്രം ആയിരുന്നു….

താ സത്യ……

വേണ്ടാ നന്ദു………

തായോ ഇല്ലെങ്കിൽ നീ ഇനി എന്നെ കാണാൻ വരണ്ടാ… ഇവിടെ കിടന്ന് ചാകട്ടെ ഞാൻ………

അങ്ങനെ പറയല്ലേ മോളെ……

എന്നാ താ…….

അവൻ കണ്ണുകൾ അടച്ച് അവളുടെ തോളിൽ പിന്ന് കൊണ്ട മുറിവിൽ ചുണ്ടുകൾ ചേർത്തു… നന്ദു വിന്റെ ഉള്ളിൽ പ്രണയം ആയിരുന്നു എങ്കിൽ നീലന്റെ ഉള്ളം പിടയുകയായിരുന്നു………

പിന്നെ കുറേ നേരം കഴിഞ്ഞാണ് അവൻ അവിടെ നിന്നും ഇറങ്ങിയത്….. പോകാൻ നേരം അവന്റെ കയിൽ മുത്തം കൊടുക്കാൻ അവൾ മറന്നില്ല……

അതൊക്കെ അവൻ ചിരിയാലെ മേടിച്ചു…….

*******************

ബര്ത്ഡേ പ്രമാണിച്ചു കേക്കും പായസം ആഘോഷം എല്ലാം കൂടി തിമിർക്കുകയാണ്..

നീലുവും ഹർഷനും വന്നു.. കുറച്ച് താമസിച്ചണ് അച്ചു വന്നത്…. അതിന്റെ തെറി എല്ലാം മയൂവിന്റെ വായിൽ നിന്നും അവൾക്ക് കിട്ടി………….

ഇന്ദ്രനും അവളും ഒരുമിച്ചാണ് കേക്ക് മുറിച്ചത്….. പരസ്പരം പകർന്ന് ഒരു കള്ള ചിരിയോടെ ഇന്ദ്രൻ അവളുടെ ചുണ്ടിൽ പറ്റി പ്പിടിച്ച ക്രിo വിരൽ കൊണ്ടു തുടച്ചു നീക്കി…..

മയൂ നാണം കൊണ്ട് തല താഴ്ത്തി…

ബാക്കി എല്ലാർക്കും നൽകി…. ഓരോരോത്തരുടെയും വക ഗിഫ്റ്റ് കിട്ടി എല്ലാരും ഹാപ്പി ആയി…..

അല്ലേടി മോളെ നിന്റെ കെട്ടിയോൻ ഒന്നും തന്നില്ലേ …. രുദ്രൻ ചോദിച്ചു…
അവൾ ഇന്ദ്രനെ നോക്കി…

എന്റെ ഭാര്യയ്ക്ക് എന്റെ സ്പെഷ്യൽ ഗിഫ്റ്റ് ഞാൻ ഇന്നലെ കൊടുത്തതാ .. അല്ലെടി.. ഇന്ദ്രൻ അവളെ നോക്കി ചിരിച്ചു കൊണ്ട് രുദ്രനോട് പറഞ്ഞു..

മയൂ ആകെ ചമ്മി അതേ എന്ന് തലയാട്ടി…

എന്നിട്ട് എവിടെ .??? ( അച്ചു )
അത് പിന്നെ…… അവൾ മറുപടിക്ക് വേണ്ടി പരതി…
അത് അവൾ കോളേജിൽ വരുമ്പോൾ കാണിക്കും എന്റെ അച്ചുവേ … .

ഇന്ദ്രൻ ഇടയ്ക്ക് കേറി പറഞ്ഞു…….
അങ്ങനെ പകൽ എല്ലാരും കൂടി അടിച്ചു പൊളിച്ചു പോയി…
************************
രാത്രി…..

ഹാളിൽ സോഫയിൽ ഭദ്രയുടെ മടിയിൽ കിടക്കുകയായിരുന്നു രുദ്രൻ…

അവളുടെ വയറ്റിൽ ചെവി വെച്ച് വാവയുടെ ഓരോ അനക്കവും അവൻ ശ്രദ്ധയോടെ കേട്ടു…………

രുദ്രേട്ട…………. ഭദ്ര നീട്ടി വിളിച്ചു…….

എന്താടി…………

രുദ്രേട്ട….. അവൾ ഒന്നും കൂടി കൊഞ്ചി…..

എന്തോന്നാ പെണ്ണേ …. എന്റെ മോളുടെ അടുത്ത് ഒന്ന് സംസാരിക്കാൻ നീ സമ്മതിക്കില്ലേ…????

അതേ എനിക്ക് ഉണ്ടല്ലോ മസ്സാല ദോശ വേണം 🥺🥺🥺

എന്ത് അവൻ ഞെട്ടി അവളുടെ മടിയിൽ നിന്നും എഴുനേറ്റു….

ആന്നേ .. എനിക്ക് വേണം… പോയി മേടിച്ചോണ്ട് വാ…..

ദാണ്ടെ….. ഗർഭിണി ആണെന്ന് പറഞ്ഞ് ഒരുമാതിരി സ്വഭാവം എടുക്കരുത് കേട്ടോ … സമയം 11ആയി…. ഇനി ഏത് കടയ തുറന്ന് കിടക്ക…… 😠😠😠

തിരക്കണം മനുഷ്യ …

ഓരോ സിനിമയിൽ ഭർത്താക്കന്മാർ ഗർഭിണി യായ ഭാര്യയുടെ ആഗ്രഹം നടത്തി കൊടുക്കുന്നത് കാണുമ്പോൾ കൊതി വരും 😬😬എനിക്കും ഉണ്ട്…..

ഓഹോ അങ്ങനെ പണ… അല്ലാതെ കൊതി കൊണ്ടല്ല .

കണ്ട സിനിമ കണ്ട് വന്നേക്കുന്നു ….. ഒന്ന് പോയെടി… .. . 😠😠😠

എനിക്ക് ഇത് തന്നെ വേണം …..

ആ മാളു ആയിരുനെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുവായിരുന്നോ ?? 🥺🥺🥺

ഓഹ് നീ അവസരം മുതൽ എടുക്കുവല്ലേടി …..

എല്ലാ ഭാര്യമാരുടെ യും സ്ഥിരം പരുപാടിയാ പഴയ കാമുകിയുടെ പേര് വെച്ച് ഭർത്താവിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് …. 😠😠😠

അങ്ങനെ എങ്കിൽ അങ്ങനെ… പോയി മേടിക്കുന്നുണ്ടോ ?? ഇല്ലയോ …..

മേടിക്കാം പുല്ല്…. ഒരു കാര്യം നീ ഓർത്തോ ഇതിന് ഞാൻ പ്രതികാരം ചെയ്യും….

ഓരോ 2 വർഷം കൂടുമ്പോൾ ഞാൻ നിന്നെ ഇത് പോലെ കൊതി വന്നു മസ്സാല ദോശ തീറ്റിപ്പിക്കും mind it… അത്രയും പറഞ്ഞ് രുദ്രൻ അവിടെ നിന്നും ഇറങ്ങി വെളിയിൽ പോയി…

ഭദ്ര അത് കണ്ട് ചിരിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു…..

നിന്റെ അച്ഛാ ഒരു പാവം ആ മോളെ… അവൾ വയറ്റിൽ തടകി പറഞ്ഞു….
*****

മയൂ റൂമിൽ വന്നപ്പോൾ ഇന്ദ്രനെ കണ്ടില്ല…

അവൾ അകത്ത് കേറി ടേബിളിൽ ഇരുന്ന ഡയറി കയ്യിൽ എടുത്തു….

രാവിലെ തിരക്ക് കാരണം അതിന്റെ കാര്യം അവൾ പാടെ മറന്നിരുന്നു…

ബെഡിൽ ഇരുന്ന് അവൾ അതിലെ ഓരോ പേജും മറിക്കാൻ തുടങ്ങി …

തുടരും…..

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18

ഇന്ദ്ര മയൂരം : ഭാഗം 19

ഇന്ദ്ര മയൂരം : ഭാഗം 20

ഇന്ദ്ര മയൂരം : ഭാഗം 21

ഇന്ദ്ര മയൂരം : ഭാഗം 22

ഇന്ദ്ര മയൂരം : ഭാഗം 23

ഇന്ദ്ര മയൂരം : ഭാഗം 24

ഇന്ദ്ര മയൂരം : ഭാഗം 25

ഇന്ദ്ര മയൂരം : ഭാഗം 26

ഇന്ദ്ര മയൂരം : ഭാഗം 27

ഇന്ദ്ര മയൂരം : ഭാഗം 28

ഇന്ദ്ര മയൂരം : ഭാഗം 29

ഇന്ദ്ര മയൂരം : ഭാഗം 30

ഇന്ദ്ര മയൂരം : ഭാഗം 31