Friday, June 14, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 17

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

( നന്ദന ഇന്ദ്രന്റ frd …. മറ്റേ മയൂ വിന്റെ ഫ്ലാഷ് ബാക്ക്… ഇപ്പോൾ കത്തി അല്ലേ 😝😝😝…. )

അവളെ കണ്ടതും ഇന്ദ്രന്റ കണ്ണുകൾ നിറഞ്ഞു തൂകി….. അവൻ മെല്ലേ അവളുടെ അടുത്തേക്ക് നടന്നു……. ഇപ്പോഴും പിച്ചും പെയ്യും പറഞ്ഞു കിടക്കുവാണ് നന്ദു……..

ഇന്ദ്രൻ അവളുടെ അടുത്ത് വന്നു നിന്നതും അവൾ സംശയത്തോടെ അവനെ തന്നെ നോക്കി…. ബന്ധിച്ചിരിക്കുന്ന കാലുകൾ മെല്ലേ നിവർത്തി ഭിത്തിയിൽ ചാരി അവിടെ ഇരുന്നു……

ദ്രാ…… ദ്ര….. അവളുടെ നാക്ക്‌ കുഴഞ്ഞു കൊണ്ട് അവനെ വിളിച്ചു…. അവൻ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു….

വേണ്ടാ.. മോനേ അവൾ………. അവളെ നോക്കുന്ന അമ്മ പേടിച്ചു കൊണ്ട് അവനോട് എന്തോ പറയാൻ പോയതും അവരോട് പോയിക്കൊള്ളാൻ അവൻ ആഗ്യം കാണിച്ചു……

നന്ദു……….. അവൻ ആർദ്രമായി അവളെ വിളിച്ചു…….

ശു……..പെതുക്കെ ഇദ്രാ…. എന്റെ സത്യ കിടക്കുന്നത് കണ്ടില്ലേ …… അവൾ മെല്ലേ അവളുടെ മടിയിൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു…..
ഇന്ദ്രൻ വേദനയോടെ അവളുടെ ഒഴിഞ്ഞ മടിയിൽ ദൃഷ്ടി പതിപ്പിച്ചു………
അവൾ ആരുടെയോ തലയിൽ തലോടുന്ന പോലെ കയ്യികൾ ചലിപ്പിക്കുകയാണ്……

നന്ദു അവിടെ ആരും ഇല്ലെടി…. അവന്റെ ശബ്ദം ഇടറി…..

പോടാ….. എന്റെ സത്യ…. എന്റെയാ…… അല്ലേ സത്യ……………. എന്നും പറഞ്ഞ് മടിയിൽ നോക്കിയതും അവളുടെ മുഖം വല്ലാണ്ടായി……….

അയ്യോ…. സത്യ……അയ്യോ…. എവിടെ എവിടെ പോയി…… അയ്യോ…. അവൾ അലമുറയിട്ട് കരയാൻ തുടങ്ങി……..

മോളെ… ഇന്ദ്രൻ ഇന്ദ്രൻ അവളെ പിടിച്ചു നെഞ്ചിലോട്ട് വലിച്ചിട്ടു… അവൾ അപ്പോഴും അലറി കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു…..

ആ വേദനകളെക്കാൾ ഏറെ അവന്റെ മനസ്സിലെ വേദന പഴക്കം ചെന്ന് വൃണപെട്ടിരുന്നു…. ഒപ്പം അവന്റ പകയും..

സമാധാനിക്ക് നന്ദു . നിന്റെ സത്യ ഇപ്പോൾ വരും കേട്ടോ അവളുടെ തലയിൽ തലോടി കൊണ്ട് അവൻ പറഞ്ഞതും അവൾ സമാധാനപെട്ട് അവന്റെ നെഞ്ചിൽ കിടന്ന് കണ്ണുകൾ അടച്ചു ….

അവൾ ഉറക്കം ആയത് മനസ്സിലാക്കി അവൻ മെല്ലേ അവളെ കിടത്തി…

പെട്ടെന്ന് കണ്ണിലെ കണ്ണീരിനെ തുടച്ചു മാറ്റി അവൻ എന്തോ ഓർത്ത പോലെ ചിരിച്ചു…

” വിക്രം ഭാസ്കർ … നീ കരുതി ഇരുന്നോ നിന്റെ മക്കളുടെ അവസാനം എന്റെ കയ്യികൊണ്ട് … അല്ലാ ഞങളുടെ കൈകൊണ്ടായിരിക്കും…… “””

അവൻ അവളെ അവളെ നോക്കുന്ന സ്ത്രിയെ ഏല്പിച്ചിട്ട്‌ അവിടെ നിന്നും തിരിച്ചു യാത്രയായി…..

***************

ഉണ്ണി അവിടെ നിൽക്കാനാ പറഞ്ഞത്… എന്റെ കൈയ്യിൽ കിട്ടിയാൽ നിന്നെ ഞാൻ തട്ടും… അവന്റെ പുറകിൽ ഓടിക്കോണ്ട് മയൂ വിളിച്ചു കൂവി…..

നീ ഞൊട്ടും ഒന്ന് പോടീ….

എടാ………

രാത്രിയിൽ എല്ലാരും രുദ്രന്റെ വീട്ടിൽ സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്നു. പാർവതിയും ഗൗരിയുo ഭദ്രയെ മരുന്ന് കുടിപ്പിക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു ….

അതിന്റെ ഇടയ്ക്ക് ആണ് അനിയന്റെയും ചേച്ചിയുടെയും പരാക്രമം……

ഓടാതെ പിള്ളേരെ ……… ഭദ്ര അവിടെ ഇരുന്ന് കൊണ്ട് വിളിച്ചു പറയുന്നുണ്ടെങ്കിലും എവിടെ കേൾക്കൻ…..

നീ മിണ്ടാതെ ഇരി മോളെ ഈ കാല് പിറന്ന മക്കളെ കൊണ്ട് ഞാൻ തോറ്റു…..

പാർവതി എഴുനേറ്റ് അവിടെ നിന്ന പേരകമ്പ് ഒടിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നതും അതു വരെ തല്ല്കൂടിയാ രണ്ടെണ്ണം ഓടി സിറ്റ്ഔട്ടിൽ കേറി ഭദ്രയുടെ അടുത്ത് പോയി ഇരുന്നു…..

പാർവതി അത് കണ്ട് ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു …..

എന്തിനാ മയൂ നീ ഉണ്ണിയെ അടിക്കാൻ ഓടിക്കുന്നത് ? ( ഭദ്ര )

അടിക്കല്ല ഇവനെ ഞാൻ കൊല്ലും …. ഇവൻ എന്താ കാണിച്ചത് എന്നറിയാവോ ഏട്ടത്തി???

എന്താ???

എന്റെ അക്കൗണ്ടിൽ നിന്നും ഈ പര നാറി ഞങളുടെ ക്ലാസ്സിലെ ഗ്രൂപ്പിൽ സണ്ണി ലിയോന്റെ വാട്ട്‌സ്വാപ്പ് സ്റ്റാറ്റസ് എടുത്ത് പോസ്റ്റി……….

മിസ്സമാരും എല്ലാരും അതിൽ ഉണ്ടായിരുന്നു…
ഞാൻ ഇനി കോളേജ് തുറക്കുമ്പോൾ അവരുടെ മുഖത്ത് എങ്ങനെ നോക്കും??? അവൾ തടിക്ക് കയ്യി കൊടുത്ത് ഇരുന്നു…..

ഭദ്ര അന്തo വിട്ട് ഉണ്ണിയെ നോക്കി……
ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവം ആയിരുന്നു അവന്റെ മുഖത്ത്..

എന്നാലും എന്റെ ഉണ്ണി… നീ ഇങ്ങനെ ചെയ്തോ???? ഭദ്ര അന്തിച്ച് അവനെ നോക്കി………

😁😁😁😁😁😁😁

കൊള്ളാം……..

അല്ല നിങ്ങൾ ഏത് സണ്ണി യുടെ കാര്യമാ പറയുന്നത്?????? ഗൗരി സംശയത്തോടെ അവരോട് ചോദിച്ചതും മൂന്നും അങ്ങോട്ടും ഇങ്ങോട്ടും നോക്കി..

അത് അത് പിന്നെ ആ കിട്ടിപോയി… നമ്മളുടെ ലെ മണിച്ചിത്ര താഴ് ഇല്ലേ അതിലെ ഡോക്ടർ സണ്ണി അയാളുടെ കാര്യവാ അല്ലേ ഉണ്ണി ഭദ്ര ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു…..

ഉണ്ണി അതേ എന്ന് തലയാട്ടി…….

മയൂ വിന്റെ മുഖത്ത് ഇപ്പോഴും ദേഷ്യം തന്നെ……

*************************************
നന്ദുവിന്റെ അടുത്ത് നിന്നും ഇന്ദ്രൻ നേരെ പോയത് സിറ്റിയിൽ ഉള്ള ഒരു വല്യ ബാറിൽ ആണ്……

മിക്കപ്പോഴും അവളെ കണ്ടിട്ട് വരുമ്പോൾ ഇത് പതിവ് തന്നെ ആണ്…..

ഡൽഹിയിൽ നിന്നും നാട്ടിൽ വന്നപ്പോൾ അവളെയും കൂട്ടി …..

ആരുടെയും കഴുകകണ്ണുകളിൽ അവൾ ബലിയാട് ആകരുത് എന്ന് വാശി ആയിരുന്നു…. ആ വാശിക്ക് പല കാരണങ്ങളും ഉണ്ടായിരുന്നു….

ഐസ് ക്യുബു ഇട്ട റo എടുത്ത് വായിലേക്ക് കമത്തി……

ഇപ്പോൾ തലയിൽ എന്തോ ഒരു തരിപ്പ് ….

വീണ്ടും വീണ്ടും വായിൽ കമത്തി….. മനസ്സിൽ ചിരിയോടെ തന്റെ മുമ്പിൽ നിൽക്കുന്ന

സത്യയുടെ മുഖം തെളിഞ്ഞു വന്നതും ഇന്ദ്രന്റെ ചുണ്ടുകൾ വിതുമ്പി……….

സ്വബോധം ഇല്ലാതാകുന്ന വരെ കുടിച്ചു കൊണ്ട് ഇരുന്നു…….

ഇടയ്ക്ക് സത്യ എന്നാ പേരും അവന്റെ ചുണ്ടിൽ മൊഴിഞ്ഞു
…..
അവസാനം തന്നെ തന്നെ നഷ്ട്ടപ്പെടും എന്ന് മനസ്സിലായതും അവൻ ബില്ല് പേ ചെയ്ത് അവിടെ

നിന്നും ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നടന്നതും അവൻ ആരുവായോ കൂട്ടി ഇടിച്ചു……

ഇന്ദ്രൻ ബാലൻസ് തെറ്റി ഒരു കാറിൽ ചാരി നിന്നും…

ഓഹ്…. സോറി….. ഇന്ദ്രൻ അവന്റെ മുഖത്ത് നോക്കാതെ പുലമ്പി പറഞ്ഞു…

എവിടെ നോക്കിയടാ നായിന്റെ മോനേ എന്നും പറഞ്ഞ് അക്ഷയ് ( വിക്രം –2 മത്തെ മോൻ )
അവന്റെ കോളറിൽ പിടിച്ചു വലിച്ചു…..

തന്തേ വിളിക്കുന്നോടാ #*$&$:$+%+%+$+$+%:%മോനേ… എന്നും പറഞ്ഞ് ഇന്ദ്രൻ കൈയ്യികൾ മടക്കി അവന്റെ മുക്കിനിട്ട് അടിച്ചു……

അക്ഷയ് മൂക്ക് തപ്പി ….. അവന്റെ മൂക്കിൽ നിന്നും ചോര ഒലിച്ചു…..

എടാ……. അവൻ ഇന്ദ്രന്റ നേരെ അടിക്കാനായി ചെന്നതും അവന്റെ ഫ്രണ്ട്‌സ് അവനെ പിടിച്ചു മാറ്റി….

ഇന്ദ്രൻ അപ്പോഴും മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തി അവനെ തന്നെ പകയോടെ നോക്കി കൊണ്ട് നിന്നും…..

അവന്റെ കൂട്ടുകാർ അവനെ ബാറിന്റെ അകത്തേക്ക് ഉന്തി തള്ളി കൊണ്ടുപോയി……

നിന്നെ എന്റെ കയ്യിൽ കിട്ടുമെടാ………. അക്ഷയ് പോകുന്ന വഴിയിൽ ഇന്ദ്രനെ നോക്കി പറയുന്നുണ്ടായിരുന്നു.
ഇതേ സമയം ഇന്ദ്രൻ ഗുഡമായി ചിരിച്ചുകൊണ്ട് വണ്ടിയിലേക്ക് കേറി….

***********************-**–
എങ്ങനെ ഒക്കെയോ വീട്ടിലെ മുറ്റത്ത് ഇന്ദ്രന്റെ വണ്ടി വന്നു നിന്നു.അവൻ മെല്ലേ വണ്ടിയിൽ നിന്നും ഇറങ്ങി ഡോർ അടച്ചു… അവൻ താഴേക്ക് നോക്കി ഓരോ ചുവടും മെല്ലേ മെല്ലേ നടന്നു…..

ഇതെന്താ ഭൂമികുലുക്കവോ ….ഇങ്ങനെ കിടന്ന് ആടാൻ ??? അവൻ ഓരോ അടിയും മെല്ലേ നടന്ന് സിറ്റ്ഔട്ടിൽ കേറി ഡോറിൽ തട്ടാനായി പോയതും ഡോർ തുറന്ന് ഒരു രൂപം അവന്റെ മുമ്പിൽ വന്ന് നിന്നും….

അയ്യോ … പ്രേതം പ്രേതം……. അവൻ കിടന്ന് അലറിയതും മയൂ അവന്റെ വാ കൈക്കൊണ്ട് തപ്പി പ്പിടിച്ചു……..

എടോ കാലാ ഇത് ഞാനാ മയൂ എന്നും പറഞ്ഞ് അവൾ അവന്റെ വായിൽ നിന്നും കയ്യി മാറ്റി….

ഓഹ് നീ ആയിരുന്നോ??? നിനക്ക് ഉറക്കം ഇല്ലെടി കോപ്പേ…….. അവൻ ദേഷ്യപെട്ട് അവളോട് ചോദിച്ചതും മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അവളുടെ മുഖത്ത് അടിച്ചു……

ശോ…എന്തൊരു നാറ്റവാ……..കുടിച്ചു നാല് കാലിൽ നിൽക്കുവാ പണ്ടാരം….. മനുഷ്യൻ കാത്ത് ഇരുന്ന് ഒരു ഗതി ആയി… അവൾ പിറു പിറുത്തു…..

നിന്നോട് ആരാടി എന്നെ കാത്ത് ഇരിക്കാൻ പറഞ്ഞത് ??? അവൻ ചീറിക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു…

അത് ഇന്ദ്രേട്ടൻ കേട്ടിട്ടില്ലേ …

പൂ മുഖ വാദിക്കൽ സ്നേഹം വിടർത്തുന്ന
പൂ തിങ്കൾ ആകുന്നു ഭാര്യ…….അവൾ ആ രീതിയിൽ പാടിയതും ഇന്ദ്രൻ കണ്ണ് തുരുമ്മിക്കൊണ്ട് അവളെ മാറി മാറി നോക്കി….

എന്താ…???

ഞാൻ ഇവിടെ നിന്ന് പോകുന്ന വരെ കെട്ടിയില്ലല്ലോ ??? ഇത്ര പെട്ടെന്ന് ???

ഓഹ് ഇയാൾക്ക് ലെവൽ ഇല്ല്ലാ … കർത്താവേ…. എടോ നഗരം നഗരം മഗാ സാഗരം….. ഒന്ന് നാക്ക്‌ കൊഴയാതെ പറഞ്ഞേ………

നഗരം … നഗരം… മഹാ….. സാഗരം എന്ന് പറഞ്ഞ സ്പോട്ടിൽ അവൻ വാളു വെച്ച്….

🤢🤢🤢🤢🤢🤢

ഈശ്വര വല്ല സുനാമി ഉണ്ടായ സമയത്ത് ഉണ്ടായതാണോ … ഇങ്ങനെ സുനാമി പോലെ ഛർദിച്ചു വെക്കാൻ……

ഇന്ദ്രൻ കുഴഞ് അവിടെ ഇരുന്നു…

മയൂ പിന്നെ അവിടെ വൃത്തിയാക്കി അവനെ പിടിച്ചു കൊണ്ട് റൂമിൽ പോയി.

അവന്റെ ദേഹം വൃത്തിയാക്കി ബെഡിൽ കൊണ്ട് ഇരുത്തി…

അപ്പോഴും പിച്ചും പെയ്യും പറയുകയായിരുന്നു.

അവൾ അവനെ ഇരുത്തി കഴിക്കാൻ എടുക്കാനായി തിരിഞ്ഞതും ഇന്ദ്രൻ അവളുടെ കയ്യിൽ കേറി പിടിച്ച് മടിയിൽ ഇരുത്തി….

അവൾ പേടിച്ചു കൊണ്ട് അവനെ നോക്കി..

ആ മുഖത്ത് ഒരു കുഞ്ഞ് കുട്ടിയുടെയും ഭാവം ആയിരുന്നു…..

ഇന്ദ്രേട്ട എന്താ കാണിക്കുന്നേ വിട്ടേ… ഞാൻ കഴിക്കാൻ എടുത്ത് കൊണ്ട് വരാം….

മേണ്ടാ……

മേണ്ടയോ … ഇയാൾക്ക് ഇതെന്താ ??? കള്ള് കുടിച്ചാൽ വട്ടാകുവോ ?????

ഇന്ദ്രേട്ട……..എന്ന് വിളിച്ചു

അവൾ കൈയ്യി കൊണ്ട് തടഞ്ഞു കൊണ്ട് പറഞ്ഞു അവന്റെ കൊമ്പൻ പല്ല് കൊണ്ട് അവളുടെ തോളിൽ മെല്ലേ കടിച്ചു…

സ്സ് അവൾ എരിവ് വലിച്ചെടുത്തു…….

ഈശ്വര ഇയാൾ കൈ വിട്ട് പോകും …. ഭദ്ര ചേച്ചി പറഞ്ഞത് പോലെ ഒരു ഉമ്മ കൊണ്ട് നിർത്തില്ലാ….

ഇന്ദ്രേട്ടാ…. വേണ്ടാ……. ഞാൻ പോട്ടെ…..

അവന്റെ കുറ്റി താടി അവളുടെ തോളിൽ ഉരസി …. അവളിൽ അത് ചെറിയ വേദന ഉണ്ടാക്കി .. മടിയിൽ നിന്നും എഴുനേറ്റ് പോകാൻ പോയതും അവൻ വീണ്ടും അവളെ മടിയിൽ പിടിച്ച് ഇരുത്തി.

എനിക്ക് വേണം……. അവളുടെ കാതിൽ മുഖം അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ മുഖം അവന്റെ നേരെ തിരിച്ചു…..

എന്ത്???? ചോദിച്ചു കഴിഞ്ഞില്ല അതിന് മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങൾ കവർന്നു. മയൂ ശ്വാസം കിട്ടാതെ അവന്റെ നെഞ്ചിൽ അടിച്ചു. എന്നിട്ടും അവന് യാതൊരു കൂസലും ഇല്ലായിരുന്നു.

മദ്യത്തിന്റെ രുചി അവളുടെ നാക്കിൽ അറിഞ്ഞു തുടങ്ങി…. എന്നിട്ടും അവൻ അവളുടെ ചുണ്ടുകൾ നുകർന്നു കൊണ്ടിരുന്നു.

അവസാനം ഇരുമ്പിന്റെ ചവർപ്പ് അറി ഞ്ഞതും അവൻ അവളിൽ നിന്നും അടർന്നു മാറി കിതച്ചു…..

അവളും ശ്വാസം വലിച്ചുകൊണ്ട് അവനെ നോക്കി……

അപ്പോൾ ആ കണ്ണുകളിൽ തന്നോട് എന്തോ പറയാൻ ഉള്ള പോലെ അവൾക്ക് തോന്നി…..

വീണ്ടും ഇന്ദ്രൻ മുഖം അടുപ്പിച്ചു വന്നതും അവൾ പേടിച്ച് കണ്ണുകൾ ഇറുക്കി അടച്ചു.

കുറച്ചു നേരം അനക്കം ഇല്ലത്തത് കൊണ്ട് കണ്ണ് തുറന്ന് നോക്കുമ്പോൾ ഇന്ദ്രൻ ബെഡിലേക്ക് ചാരി കണ്ണുകൾ അടച്ച് കിടക്കുന്നു….

അവളുടെ ചുണ്ടിൽ ഒരിളം ചിരി തത്തി കളിച്ചു……..

*************

ബസ്റ്റഡ്……. ബിയർ കുപ്പി നിലത്ത് എറിഞ്ഞുo കൊണ്ട് അക്ഷയ് അലറി……

എന്റെ അക്ഷയ് നീ ഒന്ന് സമാധാനിക്ക് വാ ഹോസ്പിറ്റലിൽ പോകാം
അവന്റെ കൂടെ ഉള്ളവൻ പറഞ്ഞതും അക്ഷയ് അവന്റെ മുഖത്തേക്ക് ബോട്ടിലിൽ ഇരുന്ന ബിയർ എടുത്ത് ഒഴിച്ചു……

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16