Saturday, December 14, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 19

നോവൽ
എഴുത്തുകാരി: ചിലങ്ക

തന്റെ മുമ്പിൽ രണ്ട് രൂപങ്ങൾ ഉണ്ടായിരുന്നു ഒന്ന് ഇന്ദ്രൻ മറ്റേത് അഖിൽ സർ….
അക്ഷയ് ഞെട്ടി ക്കൊണ്ട് മാറി മാറി അവരെ നോക്കി…. ഒരിക്കലും ഓർത്ത്‌ കിട്ടാത്ത മുഖം ആണ് അഖിലിന്റെത് …..

അവൻ കണ്ണിമ ചിമ്മാതെ അവനെ നോക്കി….
എന്നാൽ ഇന്ദ്രനും അഖിലും പകപ്പോടെ അവനെ വീക്ഷിച്ചു കൊണ്ടിരുന്നു.

കണ്ടോ അഖി അവന്റെ നോട്ടം ഇന്ദ്രൻ പുച്ഛത്തോടെ അക്ഷയ് നോക്കി പറഞ്ഞതും അവൻ പെട്ടെന്ന് അവിടെ നിന്നും എഴുനേൽകാനായി കയ്യി ഉന്തി.

അപ്പോൾ തന്നെ അഖിൽ അവിടെ കിടന്ന ഇരുമ്പ് കമ്പി എടുത്ത് അവന്റെ തലയിൽ ആഞ്ഞു അടിച്ചതും അക്ഷയ് അപ്പോൾ തന്നെ ബോധം പോയി നിലത്തേക്ക് ഊതിർന്നു…..

********************************

നിങ്ങൾ തമ്മിൽ എങ്ങനെയാ പ്രേമത്തിലായത് ഏട്ടത്തി…. ഭദ്രയുടെ മടിയിൽ കിടന്ന് കൊണ്ട് മയൂ ചോദിച്ചതും ഭദ്രയുടെ മുഖം ചുവന്നു തുടുത്തു…..

രുദ്രൻ അവളുടെ തോളിൽ തല ചായിച്ച് അത് കേട്ടുകൊണ്ടിരുന്നു …..

ഒരു ദിവസം ഞാൻ അമ്പലത്തിൽ പോകുവായിരുന്നു. അന്ന് മഴ ഒക്കെ പെയ്ത വെള്ളം കെട്ടി നിൽക്കണ സമയവും …

ഞാൻ ദാവണി പൊക്കി ഓരോ വെള്ളo നിറഞ്ഞു നിൽക്കുന്നതിൽ നിന്നും മാറി ചാടും അങ്ങനെ ചാടി ചാടി അവസാനം കാല് തെന്നി ഒറ്റ വീഴ്ച….

എന്നിട്ട് ???? മയൂ ആകാംഷ യോടെ അവളെ നോക്കിയിട്ട് രുദ്രനെ നോക്കി . അവന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു…

ഞാൻ ആകെ നാണം കേട്ടില്ലേ….. എന്ത് ജാഡ ഇട്ട് പോയതാ.. അവസാനം ദ കിടക്കുന്നു…. അപ്പോഴാ നിന്റെ ഏട്ടൻ എന്റെ അടുത്തേക്ക് വന്നത് …..

പിടിച്ചു എഴുനേൽപ്പിക്കാൻ അല്ലെ …???? അതാ എന്റെ ഏട്ടൻ ……

ഉണ്ട… നിന്റെ ഈ ഏട്ടൻ എന്റെ മുമ്പിൽ വന്ന് നിന്ന് ഒറ്റ ചിരി ആയിരുന്നു….. അയ്യേ എന്നും പറഞ്ഞ് ……..

എന്നിട്ട്??????

ഞാൻ സഹിക്കുവോ ??? ഇല്ല എനിക്ക് നല്ല ദേഷ്യം വന്നു. അവിടെ അടുത്ത് കിടന്ന ചാണകo എടുത്ത് മുഖത്ത് ഒറ്റ ഏറ് വെച്ച് കൊടുത്തു……..

അയ്യേ………

അതെന്താടി അയ്യേ… ചാണകം നല്ല തല്ലേ ??? ഗോമാതാവിന്റെ പ്രസാദം …. അല്ലെ ഭദ്രേ….. ( രുദ്രൻ )

ഹാ ഇനി അങ്ങനെ പറഞ്ഞ് സമാധാനിക്ക്…..

പിന്നെ …. എന്തോ പറയാൻ വന്നതും മയൂ ബാക്കി പറയണ്ടാ എന്ന് പറഞ്ഞു.

അതെന്താടി നിനക്ക് ബാക്കി കേൾക്കണ്ടേ ?????

ഓ വേണ്ടാ.ബാക്കി ഞാൻ പറയാം പിന്നെ അടി ഇടി പിണക്കം അവസാനം പ്രേമം ഇതല്ലേ ??? ഇതൊക്കെ ഞാൻ കുറേ സീരിയലിൽ കണ്ടിട്ടുള്ളതാ അവൾ പുച്ഛിച്ചു……….

ഓ പിന്നെ അപ്പോൾ നീയും ഇന്ദ്രനും തമ്മിൽ എന്താടി അപ്പോൾ ??? (രുദ്രൻ )

ഞങളുടെ എല്ലാം നേരെ ഓപ്പോസിറ് അല്ലെ ആദ്യം പ്രേമം പിന്നെ അടി……. ഹാ എല്ലാം വിധി…. അവളുടെ പറച്ചിൽ കേട്ട് രുദ്രനും ഭദ്രയും പരസ്പരം നോക്കി ചിരിച്ചു….

നീ അവന്റെ തപസ്സ് ഇളക്കണമെടി… എനിക്ക് അറിയാം നിനക്ക് അതിന് കഴിയും…. അല്ലെങ്കിൽ തന്നെ എത്ര ആണ്പിള്ളേര് ആയിരുന്നു നിന്റെ പുറകിൽ ചുറ്റിയത് ??

അവസാനം അവരെ എല്ലാം നീ തേച്ച് ഒട്ടിച്ചില്ലെടി പിത്തക്കാരി…..

ദാണ്ടെ ആവിശ്യം ഇല്ലാത്തത് പറയരുത് … ഞാൻ ആരെയും തേച്ചിട്ടില്ല… എനിക്ക് കുറച്ച് ഭംഗി ഉണ്ടായോണ്ട് അവന്മാർ പുറകെ നടന്നു…. പക്ഷേ ഞാൻ നടന്നത് തന്റെ അനിയന്റെ പുറകേലാ……

ഹ്മ്മ്….. എല്ലാം ശരിയായാൽ മതി… ഇനി അഥവാ നിന്നെ അവനെ കെട്ടിയില്ലെങ്കിൽ ഞങളുടെ 4 മത്തെ മോൾക്ക് നിങ്ങളുടെ സ്മരണയ്ക്ക് “ഇമ ” എന്ന പേരിടും അല്ലെ ഭദ്രേ ……ഇന്ദ്രന്റ *ഇ * മയൂ വിന്റെ *മ * എങ്ങനെ ഒണ്ട് പൊളി അല്ലെ??

ഓഹോ ഇത് കൊണ്ട് നിർത്താൻ നിങ്ങൾക്ക് ഉദ്ദേശം ഇല്ല അല്ലെ ????? ഭദ്ര മുഖം കൂർപ്പിച്ചു പറഞ്ഞതും രുദ്രൻ അവളുടെ കവിളിൽ പിച്ച് വെച്ച് കൊടുത്തു……. മയൂ അത് കണ്ട് ചിരിച്ചു.

നീ എന്നെ ഇങ്ങനെ നിരുത്സാഹപ്പെടുത്തല്ലേ ഭദ്രേ….. ഞാൻ തുടങ്ങിയിട്ടേ ഉള്ളു… നമ്മൾക്ക് രണ്ടാൾക്കും മനസ്സ് വെച്ചാൽ ഒരു അംഗനവാടി തന്നെ പണിയാം.. ഉപ്പുമാവും കഞ്ഞിയും മയൂ വിനെ നിർത്താo എന്തെ????

ഏട്ടത്തി വല്ല ഉറക്ക ഗുളിക മേടിച്ചു കൊടുക്ക് അല്ലെങ്കിൽ അടുത്ത കാലത്തൊന്നും ഏട്ടത്തി ഫ്രീ ആകില്ല……. ഞാൻ പോവാ……. അതും പറഞ്ഞ് അവൾ പോകാൻ നടന്നു….

ഇന്ന് ഇവിടെ കിടക്ക് മയൂ…. (രുദ്രൻ )

ഇന്നില്ല നാളെ അമ്മയ്ക്ക് പരാതിയാ ഞാൻ എപ്പോഴും ഇവിടെ ആണെന്ന് പറഞ്ഞ് ഇന്ന് അത് മാറ്റണം ……..
അവൾ അവിടെ നിന്നും നടന്നകന്നു……

*****************-*************************

കണ്ണുകൾ തുറന്നപ്പോൾ അക്ഷയ് കണ്ടത് തന്നെ നോക്കി ചിരിച്ചു കൊണ്ട് ഇരിക്കുന്ന അഖിലിനെയും ഇന്ദ്രനെയും ആണ്……

തലയിൽ നല്ല വേദന അനുഭവപ്പെട്ടു…… കയ്യികൾ സ്വാതന്ത്ര്യം ആക്കാൻ പറ്റുന്നില്ല….. ആകെ പെട്ട അവസ്ഥ……

എന്ത് പറ്റി അക്ഷയ് വിക്രം…. നിനക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലേ ??? അല്ല നിന്റെ തന്ത എവിടെ വിക്രം ഭാസ്കർ…???? ആ പുഴുത്ത പട്ടി നിന്നെ രക്ഷിക്കാൻ വരില്ലേ ???

എടാ……….. #*$*$**$*$*$*മോനെ എന്നും പറഞ്ഞ് അലറിയതും അക്ഷയുടെ മൂക്കിൽ അഖിൽ മാറി മാറി ഇടിച്ചു.

അവൻ നിലവിളിച്ചു കൊണ്ട് കരഞ്ഞു. കയ്യിൽ പറ്റിയ ചോര തുടയ്ക്കാൻ വേണ്ടി ഇന്ദ്രൻ തുണി അവന് കൊടുത്തു……

നിങ്ങൾ ആരാ…. എന്നെ എന്തിന് ഇങ്ങനെ.. പറഞ്ഞ് മുഴുപ്പിക്കുന്നതിന് മുമ്പ് തന്നെ ഇന്ദ്രൻ അവന്റെ കഴുത്തിൽ പിടിച്ച് അമർത്തി…….
അക്ഷയ് വേദന കൊണ്ട് പുളഞ്ഞു.

നിനക്ക് നന്ദനയെ അറിയില്ലേ?????? അഖിൽ അമർഷത്തോടെ ചോദിച്ചതും അവൻ ഞെട്ടി ക്കൊണ്ട് അവനെ നോക്കി….

എന്താ ഞെട്ടി പോയോ???? എങ്ങനെ മറക്കും അവളെ അല്ലെ ????? ( ഇന്ദ്രൻ )

നിന്റെയും നിന്റെ ഏട്ടന്റെയും കാമവെറി തീർത്ത വളെ എങ്ങനെ മറക്കും . (അഖിൽ )

അവന്റെ മുഖം കുഞ്ഞിഞ്ഞു……

അഖിൽ അവന്റെ മുഖം കയ്യി കൊണ്ട് ഉയർത്തി…. അവളുടെ ഏട്ടൻ ആടാ ഞാൻ …. അഖിൽ ……

അക്ഷയ് അവനെ ഞെട്ടി ക്കൊണ്ട് നോക്കിയതും അഖിലിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു……

ഒന്നും അറിയാത്ത ഒരു പെണ്ണിനെ നീയും അവനും കൂടി കാമം തീർത്ത് ജീവശവം ആക്കി അവളുടെ ഭർത്താവിനെയും കൊന്നു തള്ളിയില്ലേടാ നിയൊക്കെ………

അത് പറയുമ്പോൾ അഖിൽ അറിയാതെ വിതുമ്പി കരയുന്നുണ്ടായിരുന്നു…
ഇന്ദ്രൻ അവനെ സമാധാനിപ്പിച്ചു…..

നീ എന്തിനാടാ ഈ #**$*$:$+മുമ്പിൽ വെച്ച് കരയുന്നത് …. ഇവന്റെ അവസ്ഥ കണ്ട് നാളെ ഇവന്റെ തന്ത കരയണം ……….

എന്നും പറഞ്ഞ് അവന്റെ കയ്യിൽ ഉള്ളത് ഇന്ദ്രന് നേരെ നീട്ടിക്കൊണ്ട് ചിരിച്ചു……..
അഖിലും …..

**************************

മിറ്റത്ത് വരാന്തയിൽ രാത്രിയുടെ ഭംഗി ആസ്വദിക്കുകയയായിരുന്നു……. ഇരുട്ടിലും നീ എത്ര സുന്ദരിയാണ് നിലാവേ…….

പെട്ടെന്ന് ലൈറ്റ് ഓഫ് ആയി….. മയൂ പേടിച്ചുകൊണ്ട് ചുറ്റും നോക്കി മെല്ലേ അവിടെ നിന്നും എഴുനേറ്റു…..
പണ്ടേ ഇരുട്ടിനോട്‌ ഭയം ആണ്…..

ചിലപ്പോൾ പ്രണയം തോനുമെങ്കിലും ചിലപ്പോൾ ഇരുട്ടിനോട്‌ ഒരു തരo ഭയം ആണ്…….
അവൾ മെല്ലേ തിരിഞ്ഞ് നടക്കാനായി പോയതും പുറകിൽ നിന്നും ആരുടെയോ കയ്യികൾ അവളെ വലിഞ്ഞു മുറുക്കി……..

അവൾ ഞെട്ടി പിടഞ്ഞു കൊണ്ട് കുതറി മാറാൻ ശ്രമിച്ചു… പേടി കൊണ്ട് നിലവിളിക്കാൻ പോകുന്നതിനു മുമ്പ് തന്നെ അവന്റെ കയ്യികൾ അവളുടെ വാ പൊത്തി……….

അവളെ ഭിത്തിയോട് ചേർത്ത് നിർത്തി….
നിലവെളിച്ചത്തിൽ അവന്റെ മുഖം കണ്ടതും അവൾ ഞെട്ടി….

നീലേന്ദ്രൻ………

അവൻ അവളുടെ വായിൽ നിന്നും കയ്യികൾ മാറ്റി…. മയൂ പേടിയോടെ അവനെ നോക്കി..
ക്രൂര മായ ചിരിയിൽ അവൻ അവളെ ഉഴിഞ്ഞു നോക്കി…..

എന്താ മോളെ… പേടിച്ചു പോയോ……….
അവൻ അവളുടെ ചെവിയോരം പറഞ്ഞതും അവൾ അറപ്പോടെ കണ്ണുകളടച്ചു….

പെട്ടെന്ന് അവൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു….. അവൾ വേദന കൊണ്ട് അവനെ നോക്കി….

നീ എന്താടി കരുതിയെ നിന്റെ മറ്റവൻ രണ്ട് അടി തരുമ്പോൾ ഞാൻ പേടിച്ചു മൂലയിൽ പത്തിരിക്കും എന്നോ???? എന്നാൽ നിനക്ക് തെറ്റി മോളെ ഇത് നീലനാ .. നീലൻ ………
എനിക്ക് ഒരു ജോലി ഉണ്ട് അത് നല്ല വെടിപ്പായിട്ട് ചെയ്തിട്ട് നിന്നെ നല്ലത് പോലെ കാണണം എന്ന കരുതിയെ…..

പക്ഷേ എന്ത് ചെയ്യാം സ്വപ്‌നത്തിൽ പോലും നിന്റെ ഈ ചാമ്പയ്ക്കാ പോലെ വിളഞ്ഞു നിൽക്കുന്ന ദേഹം ആണ്…..
അതാ ഒന്ന് കണ്ടേച്ചു പോകാം എന്നു കരുതിയെ……

വിടടോ എന്നെ….. ഞാൻ ബഹളം വെച്ചാൽ നീ നാറും………. വിടാൻ….. അവൾ അവനിൽ നിന്നും കുതറി മാറാൻ നോക്കി…..

പക്ഷേ അവന്റെ കരുത്തുറ്റ കയ്യികൾ അവളെ വീണ്ടും തന്നോട് ചേർത്തു നിർത്തി….. മയൂ കലി കൊണ്ട് വിറച്ചു……

നീ ഇങ്ങനെ പിടയ്ക്കാതെ എന്തായാലും വന്നതല്ലേ … വെറുതെ പോകുന്നത് ശരിയല്ലല്ലോ എന്നും പറഞ്ഞ് മുഖം അടുപ്പിച്ചതും അവിടം പ്രകാശിച്ചതും ഒരുമിച്ചായിരുന്നു…

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13

ഇന്ദ്ര മയൂരം : ഭാഗം 14

ഇന്ദ്ര മയൂരം : ഭാഗം 15

ഇന്ദ്ര മയൂരം : ഭാഗം 16

ഇന്ദ്ര മയൂരം : ഭാഗം 17

ഇന്ദ്ര മയൂരം : ഭാഗം 18